ബെർമിങ്ഹാം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ട്രേഡ് യൂണിയൻ സംഘടനയായ ഐ.എൻ.ടി.യു.സിയുമായി, ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, അഫിലിയേറ്റ് ചെയ്തതിന്റെ ഭാഗമായി യു കെ യിലുള്ള ഇന്ത്യൻ വർക്കേഴ്സിന് താമസിയാതെ യുകെ യിലും സ്വദേശത്തുമുള്ള അവരുടെ പ്രശ്നങ്ങൾക്ക് ഗൈഡൻസും സഹായവും നൽകുവനാവുമെന്നു ഐ.ഡബ്ല്യു.യു എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. നാട്ടിൽ ഐ.എൻ.ടി.യു.സി യുമായി സഹകരിച്ചും യു കെ യിൽ ഇവിടെയുള്ള ട്രേഡ് യൂണിയനുകളുമായി ചേർന്നും ഇന്ത്യൻ ജോലിക്കാരുടെ ജോലിസ്ഥലത്തെ അവകാശങ്ങൾക്കും തുല്യ നീതിക്കും ഹൗസിങ് മേഖലകളിലെ പ്രശ്നങ്ങൾക്കും കൈത്താങ്ങാവുക എന്നതാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ലക്‌ഷ്യം വെക്കുന്നത്.
ഐ.ഡബ്ല്യു.യു തങ്ങളുടെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുന്നതിനും തൊഴിലാളികൾക്ക് അവരുടെ പ്രശ്നങ്ങൾക്ക് ബന്ധപ്പെടുവാൻ കൂടുതൽ സൗകര്യപ്രദമാകുന്നതിനും വേണ്ടി റീജണൽ തലത്തിൽ കമ്മിറ്റികൾ രൂപീകരിക്കുവാൻ തീരുമാനിച്ചു. അതിന്റെ പ്രാരംഭമായി മിഡ്‌ലാൻഡ്‌സ് റീജണിലെ കോർഡിനേഷൻ ചുമതല പ്രമുഖ സാമൂഹ്യപ്രവർത്തകനായ വിജി കേ പി യെ നിയോഗിച്ചു.
കെ എസ് യു പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച വിജി ഗവ. കോളേജ് മണിമലകുന്ന്, കൂത്താട്ടുകുളത്ത് രണ്ടു വർഷം കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനം അടക്കം യൂത്ത് കോൺഗ്രസ്സ്, കോൺഗ്രസ്സ്, ഐ.എൻ.ടി.യു.സി തുടങ്ങിയ സംഘടനകളിൽ വിവിധ തലങ്ങളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. കേരളാ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കൂടി ആയിരുന്ന വിജി യുക്മ വൈസ് പ്രസിഡണ്ട്, രണ്ടു തവണ യുക്മ പ്രസിഡണ്ട് എന്നീ നിലകളിൽ യു കെ യിലും പൊതുപ്രവർത്തന രംഗത്തെ നിറസാന്നിദ്ധ്യമാണ്.
റീജണൽ കോർഡിനേറ്റേഴ്‌സിനു യു കെ യിലെ എംപ്ലോയ്‌മെന്റ് റൂൾസ്, ഹൗസിങ് ലോസ് എന്നിവയിൽ വിദഗ്ധ പരിശീലനം നൽകുവാനും പരിശീലനത്തിന് ശേഷം അവരുടെ നേതൃത്വത്തിൽ റീജണൽ കമ്മിറ്റികൾ രൂപീകരിക്കുവാനും, റീജണൽ തലത്തിൽ തൊഴിൽ മേഖലകളിലെ വ്യത്യസ്ത വിഭാഗങ്ങൾക്കായി പ്രത്യേകം സമിതികൾ രൂപീകരിക്കുവാനും പദ്ധതിയിട്ടതായി കൗൺസിലർ ബൈജു തിട്ടാല അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികൾക്കും സമാനമായി അവരുടേതായ പരിശീലനവും സംവിധാനങ്ങളും ഉടൻ തന്നെ പ്രാബല്യത്തിൽ വരും എന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
എയഇൽസ്ബറി മലയാളി സമാജത്തിന്റെ (AMS) 2024 ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം സ്റ്റോക്ക് മാൻഡിവിൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിവിപുലമായ പരിപാടികളുമായി നടത്തപ്പെട്ടു. നിരവധി സാൻറമാർ അണിനിരന്ന സാന്താ പരേഡ് സ്റ്റേജിൽ പ്രവേശിച്ച് നടത്തിയ കരോൾ ആലോപനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. നിരവധി അവാർഡുകൾ നേടിയ എൻ എച്ച് എസ് സീനിയർ സ്റ്റാഫും റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി ട്രസ്റ്റ് ഫൗണ്ടറുമായ ശ്രീമതി ആശ മാത്യു ന്യൂ ഇയർ കേക്ക് മുറിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി അംഗം ജിബിൻ ജോളി ക്രിസ്മസ് ന്യൂ ഇയർ സന്ദേശം പറഞ്ഞു. മുഖ്യ അതിഥി ആശ മാത്യുവിന് AMS (പ്രോഗ്രാം കോഡിനേറ്റർ) സെലസ്റ്റിൻ പാപ്പച്ചൻ ഉപകാരം നൽകി സ്വീകരിച്ചു. ആശംസകൾ അർപ്പിച്ച ജിബിൻ ജോളിക്ക് AMS (സെക്രട്ടറി) മാർട്ടിൻ സെബാസ്റ്റ്യൻ ഉപകാരം നൽകി.
ഈ വർഷത്തെ ക്രിസ്മസ് കരോൾ വഴി ഭവനങ്ങളിൽ നിന്നും സമാഹരിച്ച് ഫണ്ട് റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി ഫൗണ്ടേഷൻ ഡയറക്ടർ ആശ മാത്യു AMS രക്ഷാധികാരി ജോബിൻ സെബാസ്റ്റ്യന്റെ പക്കൽ നിന്നും ഏറ്റുവാങ്ങി. AMS പ്രസിഡണ്ട് കെൻ സോജൻ സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രീജ ദിലീപ് നന്ദിയും രേഖപ്പെടുത്തി. ക്രിസ്മസ് പുൽക്കൂട് മത്സരത്തിൽ ഒന്നാം സമ്മാനം മാർട്ടിനും ക്രിസ്മസ് ട്രീ മത്സരത്തിൽ ഒന്നാം സമ്മാനം സലിനും കരസ്ഥമാക്കി. ഒട്ടനവധി കലാപരിപാടികൾ അരങ്ങേറിയ ഒരു കലോത്സവത്തിന് ഒപ്പം നിരവധി ഗായകർ ആലപിച്ച ഗാനമേളയും വിഭവസമൃദ്ധമായ ന്യൂ ഇയർ വിരുന്നും ഹാളിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് ആൾക്കാർക്ക് ഈ ആഘോഷം ഒരു ആ വിസ്മരണീയമാകാൻ കാരണമായി .
മാഞ്ചസ്റ്റര്‍: പുതുവര്‍ഷത്തിലെ ആദ്യ യുവജന ഉണര്‍വ്വിനൊരുങ്ങുകയാണ് മാഞ്ചസ്റ്റര്‍. ബ്രൂണ്‍സ് വിക്ക് പാരിഷ് ചര്‍ച്ച് ഹാളില്‍ ജനുവരി 13 ശനിയാഴ്ച്ച കര്‍ത്താവിന്റെ അഭിഷിക്തന്മാരായ ബ്രദര്‍. മാത്യു കുരുവുള (തങ്കു ബ്രദര്‍), ബ്രദര്‍. റോണക് മാത്യു എന്നിവര്‍ ശുശ്രൂഷിക്കുന്നു. ഹെവന്‍ലി ഫീസ്റ്റ് സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ കൂട്ടായ്മ യുവാക്കളില്‍ ഉണര്‍വ്വിന്റെ അഗ്നി പകരുവാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
എണ്ണൂറ് കോടി ആത്മാക്കളും രക്ഷയിലേക്ക് എന്ന് വലിയ ദര്‍ശനവുമായ് ഇന്ത്യയില്‍ നിന്നും ആരംഭിച്ച് മൂന്നാം പെന്തകോസ്തിന്റെ ഉണര്‍വ്വിനെ ലോകമെമ്പാടും പകരുന്നതില്‍ മാഞ്ചസ്റ്ററും ഭാഗമാകുകയാണ്. യുവാജനങ്ങള്‍ക്കൊപ്പം ഇന്നര്‍ ചേംബര്‍ പ്രേക്ഷക സംഗമവും ഇന്നേ ദിവസം നടത്തപ്പെടുന്നു. കോവിഡ് ജനങ്ങളെ വീടിനുള്ളില്‍ ഒതുക്കി നിര്‍ത്തിയപ്പോള്‍ ക്രിസ്തുവിന്റെ സ്‌നേഹവും സാമാധാനത്തിന്റെ സുവിശേഷവും അനേകര്‍ക്ക് പകരുവാന്‍ ആരംഭിച്ച ഇന്നര്‍ ചേംബര്‍ ഓണ്‍ലൈന്‍ ടെലികാസ്റ്റിംഗ് മൂന്ന് വര്‍ഷം പിന്നിട്ട് പ്രയാണം തുടരുകയാണ്.
പുതുവർഷത്തിലെ ആദ്യ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ജനുവരി13ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും . അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകൻ ഫാ.സാജു ഇലഞ്ഞിയിൽ കൺവെൻഷൻ നയിക്കു. ബർമിങ്ഹാം അതിരൂപതയിലെ മോൺ. തിമൊത്തി മെനെസിസ്, പ്രമുഖ സുവിശേഷ പ്രവർത്തക റോസ് പവൽ എന്നിവരും കൺവെൻഷനിൽ പങ്കെടുക്കും.
2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഭാഷകളിൽ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്നി ടീമിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
ലണ്ടൻ: കേരളാ പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും, അഴിമതി ഭീകര ഭരണത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന യുവ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെ അദ്ദേഹത്തിന്റെ ബെഡ്‌റൂമിൽ കയറി അറസ്റ്റു ചെയ്ത പോലീസ് രാജിനെതിരെ യു കെ യിൽ ഐഒസി യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഇരമ്പി. പൊതു ജനങ്ങൾക്കിടയിൽ സാമൂഹ്യ പ്രവർത്തകനായി നിറഞ്ഞു നിൽക്കുന്ന ജനകീയ നേതാവിനെ അറസ്റ്റു ചെയ്ത രീതിയും അദ്ദേഹത്തിനെ അകത്തിടുവാൻ ചാർത്തിയ കള്ള വകുപ്പുകളും ആഭ്യന്തര വകുപ്പിന്റെ നിയമ വാഴ്ചയല്ല മറിച്ച് തേർവാഴ്ചയാണ് ബോദ്ധ്യമാക്കുന്നതെന്ന് പ്രതിഷേധ യോഗം വിലയിരുത്തി.
ശബ്ദിക്കുന്നവന്റെയും സംഘാടകരുടെയും മനോവീര്യം തല്ലിക്കെടുത്തി നാവടപ്പിക്കാമെന്ന വ്യാമോഹം നടക്കില്ല എന്നും നിയമ സഹായം നൽകുന്നതിന് കൈകോർക്കുവാൻ ഐഒസി പ്രതിജ്ഞാബദ്ധമാണെന്നും പ്രതിഷേധ യോഗത്തിൽ നേതാക്കൾ പറഞ്ഞു.
മാന്യമായി പൊതു പ്രവർത്തനം നടത്തുന്ന കെ എസ് യു – യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ കേട്ടുകേൾവി പോലും ഇല്ലാത്ത രീതിയിൽ ക്രിമിനലുകളായ പാർട്ടി ഗുണ്ടകളെയും, പോലീസിനെയും, സ്വന്തം അംഗരക്ഷകരെയും ഉപയോഗിച്ച് തല്ലിച്ചതച്ചും കള്ളക്കേസ് എടുപ്പിച്ചും നടത്തുന്ന ഭീകരവാഴ്ച അധിക കാലം തുടരില്ല.
അടുത്തകാലത്ത് പാർട്ടിയെയും സർക്കാരിനെയും പിണറായിയെ തന്നെയും പ്രതികൂട്ടിലാക്കുന്ന പല വാർത്തകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ മെനഞ്ഞുണ്ടാക്കുന്ന ഇത്തരം പൊറാട്ട് നാടകങ്ങൾ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്.
വണ്ടിപ്പെരിയറിൽ പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന ഡിവൈ എഫ്ഐ ക്രിമിനലിനെ രക്ഷിക്കുവാനും, തൃശൂരിൽ ഡി വൈ എസ് പിയുടെ ജീപ്പ് അടിച്ചു തകർത്ത എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുവാനും, വ്യാജ സർട്ടിഫിക്കറ്റുകൾ അടിച്ചുണ്ടാക്കുന്ന പാർട്ടിക്കാരെ രക്ഷിച്ചെടുക്കാനും വെമ്പൽ കൊള്ളുന്ന പിണറായി പോലീസ്, ഒരു സമരത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ എടുക്കുന്ന നടപടികൾ തീക്കൊള്ളി കൊണ്ട് തല ചൊറിയൽ ആണ്. കേരളത്തിലെ പൊതു സമൂഹം ഇതിനു ഇതിനു ശക്തമായി മറുപടി നൽകും.
പ്രതിഷേധ യോഗത്തിൽ അജിത് മുതയിൽ, റോമി കുര്യാക്കോസ്, ബോബിൻ ഫിലിഫ്, അശ്വതി നായർ, സൂരജ് കൃഷ്ണൻ, ജെന്നിഫർ ജോയ്, ആഷിർ റഹ്‌മാൻ, എഫ്രേം സാം, അളക ആർ തമ്പി തുടങ്ങിയവർ സംസാരിച്ചു.
ഉണ്ണികൃഷ്ണൻ ബാലൻ
നവകേരളത്തിന്റെ നവീനവും മഹത്തരവുമായ ഒരു കാൽവയ്പ്പാണ് മൈഗ്രേഷൻ കോൺക്ലേവ് 2024. സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന പുത്തൻ ആശയങ്ങൾ നവകേരള സൃഷ്ടിക്കുവേണ്ടി ഫലപ്രദമായി ഉപയോഗിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എകെജി സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും വി.എസ്. ചന്ദ്രശേഖരൻ പിള്ള സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും ചേർന്ന് പത്തനംതിട്ടയിൽ 2024 ജനുവരി 19 മുതൽ 21 വരെ സംഘടിപ്പിക്കുന്ന മൈഗ്രേഷൻ കോൺക്ലേവ് 2024 ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു പ്രതിനിധികൾ പങ്കെടുക്കും.
ഇതിനു മുന്നോടിയായി യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ നേതൃത്വത്തിൽ യൂറോപ്പ് റീജണൽ കോർഡിനേഷൻ മീറ്റിംഗ് സംഘടപ്പിക്കുന്നു. ഡോ. തോമസ് ഐസക് പങ്കെടുക്കുന്ന മീറ്റിംഗിൽ യൂറോപ്പിലെ വിവിധ സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. കരുത്തുറ്റതും പുരോഗമനപരവുമായ കേരളത്തിന്റെ സാമൂഹിക ഘടന വളർത്തിയെടുക്കുവാൻ ലക്ഷ്യമിട്ടു നടത്തുന്ന “മൈഗ്രേഷൻ കോൺക്ലേവ് 2024” ൽ പ്രബന്ധാവതരണത്തിലും ചർച്ചകളിലും പങ്കെടുക്കുന്ന പ്രതിനിധികൾക്ക് വേണ്ട നിർദ്ദേശങ്ങളും മറ്റും നൽകുകയും പരിപാടിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിക്കുകയുമാണ് മീറ്റിംഗിലൂടെ ലക്ഷ്യമിടുന്നത് .
കേരള ചരിത്രത്തിലെ മലയാളി പ്രവാസി യൂണിയന്റെ ഏറ്റവും വിപുലവും സമഗ്രവുമായ ഈ സമ്മേളനനത്തിൽ യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയും ആദ്യവസാനം പങ്കെടുക്കുന്നു.
ജിജോ വാലിപ്ലാക്കീൽ
എസക്‌സ്: കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി. ജനൂവരി ആറാം തീയതി കോള്‍ചെസ്റ്ററിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ വെച്ച് നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. മുന്‍ നിശ്ചയിച്ച പ്രകാരം കൃത്യം അഞ്ചരമണിക്ക് തന്നെ കുട്ടികളുടെ നേറ്റിവിറ്റിയോടു കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇടവേളകളില്ലാതെ വിവിധ കലാരൂപങ്ങള്‍ ഒന്നിടവിട്ട് അരങ്ങ് തകര്‍ത്തപ്പോള്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ നേര്‍ക്കാഴ്ചയാണ് കോള്‍ചെസ്റ്റര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.
കൊച്ചുകുട്ടികളുടെ ക്രിസ്തുമസ് ഡാന്‍സുകള്‍ ഉള്‍പ്പടെ വിവിധ കലാപരിപാടികളുടെ ദൃശ്യ വിരുന്ന് കാണികളുടെ മനം കുളിര്‍ത്തു. ഭദ്രം സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച ‘ചിലപ്പതികാരം’ ഡാന്‍സ് ഡ്രാമ മുതല്‍ തമിഴ് ഇതിഹാസ കഥയുടെ ചുവടുപിടിച്ചുള്ള ‘പൊന്നിയിന്‍ സെല്‍വം’ വരെയുള്ള നൃത്ത രൂപങ്ങള്‍ കാണികള്‍ക്ക് നവ്യാനൂഭവമായി. കൂടാതെ കോള്‍ചെസ്റ്റര്‍ സീനിയര്‍ ടീം അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ആഘോഷങ്ങള്‍ക്കിടയിലും കമ്മ്യൂണിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. യുക്മ കലാമേളയില്‍ സമ്മാനര്‍ഹരായ കുട്ടികളെ ആദരിക്കുകയും കോള്‍ചെസ്റ്റര്‍ കമ്മ്യൂണിറ്റിലെ സുപരിചിതനായ ഉണ്ണി പിള്ളയുടെ നിര്യാണത്തില്‍ ഒരു മിനിട്ട് നിശബ്ദത പാലിച്ച് അനുസ്മരണവും രേഖപ്പെടുത്തി. യുക്മ കലാമേളയിലെ വിജയികള്‍ യുകെയിലെ പ്രശസ്ത റോബോട്ടിക് സര്‍ജനൂം കോള്‍ചെസ്റ്റര്‍ മലയാളിയുമായ സുഭാഷ് വാസുദേവനില്‍ നിന്നൂം സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
വിഭവ സമൃദ്ധമായ ക്രിസ്തുമസ് വിരുന്ന് ഏവരും ആസ്വദിച്ചു. രാത്രി പത്തര മണിയോടുകൂടി ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീണൂ. പ്രസിഡന്റ് ഷനില്‍ അരങ്ങത്ത് സ്വാഗതവും സെക്രട്ടറി തോമസ് മാറാട്ടുകളം നന്ദിയും പറഞ്ഞു. കമ്മ്യൂണിറ്റി അംഗമായ മാത്യൂ വര്‍ഗ്ഗീസ് ക്രിസ്തുമസ് സന്ദേശം നല്കി. കമ്മറ്റി അംഗങ്ങളായ സുമേഷ് മേനോന്‍, അജയ്, സീന ജിജോ, ആദര്‍ശ് കുര്യന്‍, ഷാജി പോള്‍, തോമസ് രാജന്‍, റീജ, ടോമി പാറയ്ക്കല്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
നോട്ടിംങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം മഞ്ഞു പെയ്യും രാവിൽ മലയാളികൾക്കിടയിൽ വേറിട്ട അനുഭവമായിരുന്നു. മുഖ്യ ഉദ്ഘാടകനായി മലയാളികളുടെ സ്വന്തം ഡയറക്ടർ ശ്രീ ജയരാജ് തിരി തെളിയിച്ചു തുടങ്ങിയ പ്രോഗ്രാമിൽ, സെക്രട്ടറി അഷ്വിൻ കെ ജോസ് സ്വാഗതം ആശംസിച്ചു. പ്രസിഡൻറ് സാവിയോ ജോസിന്റെ നേതൃത്വത്തിൽ മനോഹരമായി നടന്ന പ്രോഗ്രാമിൽ ശ്രീ. ശ്രീകുമാർ സദാനന്ദനും (ആനന്ദ് ടി.വി, ആനന്ദ് ട്രാവൽസ്, ഏഷ്യാനെറ്റ് യൂറോപ്പ്), യുക്മ കൺവീനിയർ ജയകുമാർ നായരും, റവ. ഫാദർ ജോബി ഇടവഴിയിൽ, റവ. ഫാദർ വിൽഫ്രഡ് പെരപ്പാടൻ എന്നിവരും വിശിഷ്ടാഥികളായെത്തി.
നാടക രംഗത്ത് കഴിവ് തെളിയിച്ച ശ്രീജിഷ്മോൻ സംവിധാനം ചെയ്ത ഏദൻ മുതൽ ബേത്ലഹേം വഴി വെളിപാട് വരെ എന്ന നേറ്റിവിറ്റി സ്കിറ്റ് പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. കൊച്ചിൻ ഗോൾഡൻഹിറ്റിന്റെ ഗാനമേള കൂടിയായപ്പോൾ പരുപാടി അരങ്ങു തകർത്തു. സിറിയക്ക് മെമ്മോറിയൽ ജംഗിൾബെൽസ് കരോൾ കോംപറ്റീഷൻ മഞ്ഞു പെയ്യും രാവിന്റെ മറ്റൊരു ഹൈലൈറ്റ്സ് ആയിരുന്നു. നോട്ടിങ്ങാമിലെ മറ്റു കലാകാരൻമാരും, കലാകാരികളും ,വിഭവ സമൃദ്ദമായ സദ്യയും കൂടിയായപ്പോൾ പരിപാടി പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള ഒരനുഭവമായി . പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും NMCA യുടെ എല്ലാ കമ്മറ്റി മെംബേഴ്സും നന്ദി രേഖപ്പെടുത്തുകയുണ്ടായി.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
യോർക്ഷയറിലെ ആദ്യകാല അസ്സോസിയേഷനുകളിലൊന്നായ മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്ഫോർഡിൻ്റെ കിസ്തുമസ്സ് പുതുവത്സരാഘോഷം ജനുവരി ആറിന് ബ്രാഡ്ഫോർഡിൽ നടന്നു. ബ്രാഡ്ഫോർഡ് സെൻ്റ് വിനിഫ്രെഡ്സ് ചർച്ച് ഹാളിൽ അസ്സോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു സുഗുണനും സെക്രട്ടറി അപർണ്ണ ജിപിനും അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങൾക്കും സ്വാഗതമരുളി ക്രിസ്തുമസ്സ് പുതുവത്സര ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ നടന്നു. അസ്സോസിയേഷനിലെ അംഗങ്ങൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. നൂറിലധികം പേർ പങ്കെടുത്ത ആഘോഷ പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ചാസ്വദിക്കാൻ തക്കവണ്ണമുള്ള കൊച്ചു കൊച്ചു മത്സരങ്ങളും കുശൃതി ചോദ്യങ്ങളും ശ്രദ്ധേയമായി.
ഷൈൻ കള്ളിക്കടവിലിൻ്റെ നേതൃത്വത്തിലുള്ള സിംഫണി ഓർക്കസ്ട്ര കീത്തിലിയുടെ ഗാനമേള ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. പ്രേക്ഷക മനസ്സുകളിൽ പുതു പുലരിയിലെ കുളിർമഴയായി ആസ്വാദനസുഖം പകർന്ന ഗാനവുമായി എത്തിയ ശ്രീമതി ഭാഗ്യലക്ഷ്മിയമ്മ കൈയ്യടി നേടി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം പത്ത് മണിയോടെ കിസ്തുമസ്സ് പുതുവത്സരാഘോഷ പരിപാടികൾ അവസാനിച്ചു.
കോട്ടയം : പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പുതുവത്സര സമ്മാനമായി നൽകുമെന്ന് പറഞ്ഞ വാക്ക് പാലിക്കാനായതിൽ ഏറെ സന്തോഷമെന്ന് തോമസ് ചാഴികാടൻ എംപി. കഴിഞ്ഞ 10 മാസമായി ഇതിനായുള്ള പ്രവർത്തനത്തിലായിരുന്നെന്നും ഇക്കാര്യത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംപിയുടെ പ്രതികരണം.
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറെ നേരിൽ കണ്ടു. ചീഫ് പാസ്പോർട്ട് ഓഫീസറുമായി പലവട്ടം സംസാരിച്ചു. പാർലമെന്റിൽ മൂന്നു തവണ സബ്മിഷനായി വിഷയം ഉന്നയിച്ചു. എല്ലാത്തിനുമൊടുവിൽ പാസ്പോർട്ട് കേന്ദ്രത്തിനായി കണ്ടെത്തിയ കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ ജോലികളുടെ തടസ്സം നീക്കാൻ വരെ ഇടപെട്ടുവെന്നും എംപി പറഞ്ഞു.
ഒടുവിൽ ഇക്കാര്യത്തില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ നീക്കം നടത്തുന്നുണ്ടെന്നും വാസ്തവമറിയുന്ന ജനത്തിന് മുന്നില്‍ അവര്‍ പരിഹാസ്യരാകുമെന്നും തോമസ് ചാഴികാടൻ എം പി പറഞ്ഞു. ഈ മാസം 12നാണ് പാസ്പോർട്ട് സേവാ കേന്ദ്രം വീണ്ടും പ്രവർത്തനം തുടങ്ങുന്നത്