ജോർജ് മാത്യു
മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ121-മത് ഓർമ്മപ്പെരുന്നാൾ ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു . എം.ജി.ഒ.സി.എം മുൻ ജനറൽ സെക്രട്ടറി ഫാ.ജീസൺ.പി .വിൽസൺ പെരുന്നാൾ ചടങ്ങുകൾക്ക് മൂഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ.മാത്യു എബ്രഹാം സഹ കാർമ്മികനായിരുന്നു. പോരാളിയായ ക്രിസ്തുവിന്റെ കാലടിപ്പാടുകൾ പിന്തുടർന്ന് ,വിശുദ്ധിയുടെ പടവുകൾ കയറിയ ,പരുമല കൊച്ചു തിരുമേനി യഥാർത്ഥ മനുഷ സ്‌നേഹിയായിരുന്നു എന്ന് ഫാ.ജീസൺ.പി.വിൽസൺ കുർബാന മധ്യയുള്ള പ്രസംഗത്തിൽ ചൂണ്ടികാട്ടി.
ശനിയാഴ്ച്ച വൈകിട്ട് സന്ധ്യാപ്രാർത്ഥനയും,സുവിശേഷപ്രസംഗവും നടത്തി . ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം,വി.കുർബാന,പ്രസംഗം,മധ്യസ്ഥപ്രാർത്ഥന,റാസ, ആശിർവാദം,നേർച്ച വിളമ്പ് എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ .തുടർന്ന്,ജീവകാരുണ്യ പ്രവർത്തനങ്ങളെ ലക്ഷ്യമാക്കി കൊണ്ട് ,മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫുഡ് ഫെസ്റ്റിവൽ ശ്രദ്ധേയമായി.ഇടവക ട്രസ്റ്റി ഡെനിൻ തോമസ്,സെക്രട്ടറി ലിജിയ തോമസ് ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ജോബി തോമസ്
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെൻറ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹിക്കുന്ന നൈറ്റ് വിജിൽ നവംബർ 17ന് ബേസിംഗ്സ്റ്റോക്ക് സെന്റ് ജോസഫ് ദേവാലയത്തിൽ ആരംഭിക്കും. ആദ്യ നൈറ്റ് വിജില്‍ ശുശ്രൂഷ നയിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സൗത്താംപ്ടൺ റീജിയണൽ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ. ജോസ് കുന്നുംപുറമാണ്. സെൻറ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ മുഖ്യ കാർമ്മികനായി വിശുദ്ധ കുർബ്ബാനയർപ്പിച്ച് വചന സന്ദേശവും നൽകും. രാത്രി 9 മുതൽ 12.30 വരെയാണ് നൈറ്റ് വിജിൽ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷന്റെ ഭാഗമായുള്ള ബേസിംഗ് സ്റ്റോക്ക് മാസ് സെന്റർ ആണ് നൈറ്റ് വിജിൽ ശുശ്രൂഷകളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഓരോ മാസത്തിലെയും മൂന്നാം വെള്ളിയാഴ്ചയാണ് നൈറ്റ് വിജില്‍ നടത്തുവാനായി തീരുമാനിച്ചിരിക്കുന്നത്.
നവംബർ മാസത്തിൽ നടത്തുന്ന ഈ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് ബേസിംഗ് സ്റ്റോക്കിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ജപമാല, ദൈവസ്തുതിപ്പുകൾ, വചനപ്രഘോഷണം, മധ്യസ്ഥ പ്രാർത്ഥനകൾ, ദിവ്യ കാരുണ്യ ആരാധന. പരിശുദ്ധ കുർബ്ബാന എന്നിവയും നൈറ്റ് വിജിൽ ശുശ്രൂഷകളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ദൈവിക കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനും ദൈവസാന്നിധ്യം അനുഭവിച്ചറിയുന്നതിനുമായി ഈ നൈറ്റ് വിജിൽ ശുശ്രൂഷകളിൽ എല്ലാവരും വന്ന് പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
പള്ളിയുടെ വിലാസം: St Joseph’s Catholic Church, Basingstoke, RG22 6TY.
Date & Time:
17th November 2023, 9PM-12.30AM
കൂടുതൽ വിവരങ്ങൾക്ക്:
ജോബി തോമസ്: 07809209406.
ഷജില രാജു : 07990076887 .
ലണ്ടൻ : വലിയ തോതിൽ പ്രവാസികൾ വിദേശ രാജ്യങ്ങളിൽ ഉള്ള ഒരു കാലഘട്ടവും പശ്ചാത്തലവും ഇന്ന് നില നിൽക്കുന്ന സാഹചര്യത്തിൽ അവരുടെ പ്രഫഷണൽ മികവുകൾ കേരളത്തിൻറെ സമഗ്രവികസനത്തിനായി പ്രയോജനപ്പെടുത്തണമെന്ന് കേരളകോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പ്രസ്‌താവിച്ചു.
യു.കെ യിലെ കവെൻട്രിയിൽ നടന്ന പ്രവാസി കേരളകോൺഗ്രസ് [യു.കെ ] നേതൃ സംഗമവും കേരളാ കോൺഗ്രസ് അറുപതാം ജന്മദിനാഘോഷങ്ങളും വീഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഭേദമെന്യ കേരളം വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രവാസികൾ. സർക്കാരുകൾ മാറി മാറി വരുമ്പോഴും, സമഗ്ര വികസനം ദ്രുതഗതിയിൽ തുടർ പ്രക്രിയയായി മുൻപോട്ടു പോകണമെങ്കിൽ പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കണമെന്ന് പി ജെ ജോസഫ് പറഞ്ഞു.
ചടങ്ങിൽ കേരളകോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനം ആഘോഷിച്ചു. മണ്മറഞ്ഞു പോയ പാർട്ടിയുടെ സ്ഥാപക നേതാക്കളുടെ ഓർമ്മകൾക്ക് മുന്നിൽ യോഗം ആദരം അർപ്പിച്ചു. കേരളാ കോൺഗ്രെസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം ൽ എ, ഡെപ്യൂട്ടി ചെയർമാൻ മാരായ അഡ്വ: കെ ഫ്രാൻസിസ് ജോർജ് എക്സ് എം പി , അഡ്വ തോമസ് ഉണ്ണിയാടൻ എക്സ് എം എൽ എ ,പ്രൊഫെഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അപു ജോൺ ജോസഫ് , കേരളാ കോൺഗ്രെസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ തുടങ്ങിയവർ വീഡിയോ കോൺഫ്രൻസിലൂടെ യോഗത്തെ അഭിവാദ്യം ചെയ്‌തു സംസാരിച്ചു.
പ്രവാസി കേരളകോൺഗ്രസ് യു.കെ നേതാക്കളായ ബിനോയി പൊന്നാട്ട് , ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , ബിജു ഇളംതുരുത്തിൽ , ജോസ് പരപ്പനാട്ട് , ബിറ്റാജ് അഗസ്റ്റിൻ,ലാലു സ്കറിയ, തോമസ് ജോണി , സിബി കാവുകാട്ട് , ജെറി ഉഴുന്നാലിൽ , ബേബി ജോൺ, ജിസ് കാനാട്ട് , ഡേവിസ് എടശ്ശേരി , സനീഷ് സൈമൺ, ലിട്ടു ടോമി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
സലില്‍ സത്യാന്‍
ബ്രിട്ടനിലെ ശക്തന്റെ നാട്ടുകാര്‍ നോര്‍ത്തേണ്‍ അയര്‍ലന്റിന്റെ തലസ്ഥാനനഗരമായ ബെല്‍ഫാസ്റ്റില്‍ നടത്തിയ തങ്ങളുടെ ജില്ലാ കുടുംബസംഗമം വര്‍ണ്ണശബളമായി. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ബെല്‍ഫാസ്റ്റിലെ ഡണ്‍മുറി കമ്മ്യൂണിറ്റി അസോസിയേഷന്‍ ഹാളില്‍ നടത്തിയ ഏഴാമത് ജില്ലാ കുടുംബസംഗമം നോര്‍ത്തേണ്‍ അയര്‍ലന്റിലെ ജില്ലാ നിവാസികളുടെ ശക്തമായ സാന്നിധ്യവും വൈവിദ്ധ്യമായ കലാപരിപാടികളും കൊണ്ട് മറ്റൊരു നവ്യാനുഭവമായി മാറി. കോവിഡ് ആരംഭിക്കുന്നതിനുമുമ്പ് ഓക്‌സ്‌ഫോര്‍ഡില്‍ നടത്തിയ കഴിഞ്ഞ ജില്ലാ സംഗമത്തിനുശേഷം മരണപ്പെട്ട സംഘടനയുടെ രക്ഷാധികാരിയായിരുന്ന ടി. ഹരിദാസ്, ബ്രിട്ടനിലെ പ്രമുഖ എഴുത്തുകാരിയായിരുന്ന സിസിലി ജോര്‍ജ്, ജില്ലാ സംഗമത്തിന്റെ മുന്‍ സംഘാടകനായിരുന്ന മോഹന്‍ദാസ് കുന്നന്‍ചേരി എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് ഒരുമിനിറ്റ് എഴുന്നേറ്റുനിന്ന് മൗനം ആചരിച്ചു.
ബ്രിട്ടനിലെ അറിയപ്പെടുന്ന തുറമുഖ നഗരമായ ബെല്‍ഫാസ്റ്റിലെ തൃശ്ശൂര്‍ ജില്ലാ നിവാസികള്‍ രാവിലെ മുതലുള്ള മഴയെ കൂസാതെ തങ്ങളുടെ ജില്ലാ കുടുംബസംഗമത്തിലേയ്ക്ക് ഡണ്‍മുറി കമ്മ്യൂണിറ്റി അസോസിയേഷന്‍ ഹാളിനെ ലക്ഷ്യംവെച്ച് വന്നുകൊണ്ടിരുന്നു.
ദീപ്തിയുടെ ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങിയ സമ്മേളനത്തില്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ നിലവിളക്കില്‍ ഭദ്രദീപം കൊളുത്തി ജില്ലാസംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃവേദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു. യോഗത്തിന് ആശംസകളര്‍പ്പിച്ചുകൊണ്ട് നേതാക്കളായ ഡേവീസ് ചുങ്കത്ത്, റെയ്‌നോ പോള്‍, ഡിറ്റോ ജോസ് എന്നിവര്‍ ്പ്രസംഗിച്ചു. ജോസ് പൗലോസ് സ്വാഗതവും മിനി ഡേവീസ് നന്ദിയും പറഞ്ഞു.
ലോകപ്രസിദ്ധമായ ടൈറ്റാനിക് കപ്പലിന് ജന്മം കൊടുത്ത ബെല്‍ഫാസ്റ്റ് സിറ്റിയിലെ തൃശ്ശൂര്‍ നിവാസികളുടെ വിവിധ കലാപരിപാടികള്‍ കൊണ്ട് തികച്ചും ഒരു തൃശ്ശൂര്‍ പൂരത്തിന്റെ ആനന്ദലഹരിയില്‍ അമരുകയായിരുന്നു ജില്ലാ നിവാസികള്‍ അന്നത്തെ മുഴുവന്‍ ദിവസവും.
ലാഗണ്‍ നദിയുടെ തീരത്തുള്ള ബെല്‍ഫാസ്റ്റ് സിറ്റിയിലേയ്ക്ക് ആദ്യമായി കടന്നുവന്ന തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ജില്ലാ കുടുംബസംഗമത്തിനെ ജില്ലാ നിവാസികള്‍ ശക്തമായ ജനസാന്നിധ്യം നല്‍കിക്കൊണ്ടാണ് സ്വീകരിച്ചത്.
ജില്ലാസംഗമത്തിലെ സ്വയം പരിചയപ്പെടുത്തല്‍ ജില്ലാ നിവാസികള്‍ക്ക് വ്യത്യസ്ത അനുഭവമായി മാറി. നോര്‍ത്തേണ്‍ അയര്‍ലന്റിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ ചിന്നിച്ചിതറിക്കിടന്നിരുന്ന ജില്ലാ നിവാസികള്‍ക്ക് ഇത് പരിചയപ്പെടാനും പരിചയം ഉള്ളവര്‍ക്ക് അത് വീണ്ടും പുതുക്കാനുമുള്ള ഒരു സുവര്‍ണ്ണാവസരമായി മാറി ജില്ലാ സംഗമം.
പൊതുസമ്മേളനത്തിനും തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്കും മരിയ ജോര്‍ജ്ജും, ജോഷി ജോസും കൂടി നടത്തിയ ആങ്കറിംഗ് കാണികളില്‍ പ്രശംസ പിടിച്ചുപറ്റി. മിനിയും ഡോളിയും രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
തനതായ തൃശ്ശൂര്‍ രുചിയുള്ള ഉച്ചഭക്ഷണം ജില്ലാ നിവാസികള്‍ക്ക് സ്വന്തം നാടിന്റെ രുചിക്കൂട്ടിലേയ്ക്ക് തിരിച്ചുപോകാനുള്ള ഒരു അവസരമായി മാറി.
റാഫില്‍ ടിക്കറ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സംഘടനയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സന്‍ ഇരിങ്ങാലക്കുട നല്‍കി.
കോവിഡ് എന്ന മഹാമാരിക്കുശേഷം ആദ്യമായി നടന്ന ജില്ലാസംഗമത്തിന്റെ വനിതാവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോളി, ജിഷ, റഹ്ന, സഹന, ദീപ്തി, മിനി, മരിയ എന്നിവര്‍ നേതൃത്വം നല്‍കി.
ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ദേശീയ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം കോവിഡിനുശേഷം നടന്ന ജനപങ്കാളിത്തം വിളിച്ചുപറയുന്നതായിരുന്നു.
കേരളത്തിന്റെ പൂരത്തിന്റെ പൂരമായ തൃശ്ശൂര്‍ പൂരം യുകെയിലെ തൃശ്ശൂര്‍കാര്‍ക്ക് ഒരു ലഹരിയാണ്. ബ്രിട്ടനിലെ വ്യാവസായിക വി്പ്ലവത്തിന് തുടക്കം കുറിച്ച യുകെയിലെ തന്നെ പ്രമുഖ സിറ്റിയില്‍ ഒന്നായ ബെല്‍ഫാസ്റ്റ് സിറ്റിയിലേയ്ക്ക് ആദ്യമായി കടന്നുവന്ന ജില്ലാസംഗമം ഒരു വന്‍വിജയമാക്കുന്നതിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച ജോസഫ്, സനീഷ്, മേജോ, എബിന്‍, റീജണ്‍, സ ലില്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ ജില്ലാനിവാസികള്‍ നന്ദിയോടെ സ്മരിച്ചു.
ബ്രിട്ടന്റെ കടല്‍ കടന്ന് തൊട്ടടുത്ത രാജ്യമായ അയര്‍ലന്റുമായി തൊട്ടുരുമ്മിക്കിടക്കുന്ന നോര്‍ത്തേണ്‍ അയര്‍ലന്റില്‍ എത്തിയ തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തെ രണ്ടും കൈയ്യുംനീട്ടി സ്വീകരിച്ച ബെല്‍ഫാസ്റ്റിലെ ജില്ലാ നിവാസികള്‍ക്ക് ദേശീയ നേതൃത്വം നന്ദി രേഖപ്പെടുത്തി.
പ്രതികൂലമായ കാലാവസ്ഥയിലും തങ്ങളുടെ ജില്ലാസംഗമത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കി തങ്ങളുടെ സ്‌നേഹ അഭിവാദ്യങ്ങള്‍ കുടമാറ്റം പോലെ നല്‍കിക്കൊണ്ട് പരസ്പരം വിടചൊല്ലിയാണ് ശക്തന്റെ നാട്ടുകാര്‍ അരങ്ങൊഴിഞ്ഞത്.
പ്രസാദ് ഒഴാക്കൽ
കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മനോഹരമായ ഒരു നൃത്ത സന്ധ്യ ഒരുങ്ങുന്നു.
നിലവിൽ വന്നു ചുരുങ്ങിയ കാലയളവിനുള്ളിൽ നൂതനവും ജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ ഒട്ടേറെ ശ്രദ്ധേയമായ പരിപാടികൾ ഏറ്റെടുത്തു അഭിമാനാർഹമായ പ്രവർത്തനമാണ് കൈരളി സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. യൂണിറ്റിന്റെ പരിധിയിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുവാൻ മികച്ച ഒരു വേദി ഒരുക്കി നൽകുകയുമാണ് നൃത്ത സന്ധ്യ യിലൂടെ ഉദ്ദേശിക്കുന്നത്. 2024 ഫെബ്രുവരി 24 ശനിയാഴ്ചയാണ് പരിപാടി.
ഈ പരിപാടിയിൽ പങ്കെടുക്കുവാനും കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും താല്പര്യം ഉള്ളവർ കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റ് പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഈ കലാവിരുന്നിലേയ്ക്ക് എല്ലാവരെയും കൈരളി യുകെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
രാജു കാഞ്ഞിരങ്ങാട്
മനുഷ്യമനസ്സ് ഒരു കടലാണ്
അലതല്ലുന്ന കടൽ
അവിടെ
ക്ഷമയുടെ ഒരു മുക്കുവനാകാൻ
നമുക്കു കഴിയണം
നമ്മടെ ജീവിത വഞ്ചിയും വലയും
അതു വലിച്ചിഴച്ചു കൊണ്ടു
പോയേക്കാം
ആഴക്കടലിൽ മുക്കുവാൻ
ശ്രമിച്ചേക്കാം
എൻ്റെ സങ്കടക്കടലേ !
നിൻ്റെ എല്ലാ പരിശ്രമങ്ങളും
വിഫലമാക്കി
കണ്ണീരുപ്പുകളെ തുടച്ചു മാറ്റി
കവിതയുടെ കാൽപ്പാടുകൾ തേടി
പൂവിൻ്റെ പുഞ്ചിരിയായ് ഞാൻ
നടന്നു കയറും
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
ജോസ്‌ന സാബു സെബാസ്റ്റ്യൻ
മറ്റു പക്ഷി മൃഗാദികളുടെ മാംസം കഴിക്കരുതെന്ന് ശഠിച്ചു പറഞ്ഞിരുന്ന ഒരേയൊരു സംസ്‌കാരം നമ്മുടെ ഇന്ത്യൻ സംസ്‍കാരമാണ് …
അതെന്താ മീറ്റ് കഴിച്ചാൽ ….ജനിച്ചപ്പോൾ മുതൽ മീറ്റ് കഴിക്കുന്ന എനിക്കൊന്നും ഒരു കുഴപ്പവും ഇല്ലല്ലോ എന്ന് ചിന്തിക്കുന്നവരോടാണ് ….
അതായത് നമ്മൾ ഒരു പക്ഷിയെയോ മൃഗത്തെയോ കൊല്ലുമ്പോൾ…
അതെത്ര മൃദുവായ കൊല്ലൽ ആയാലും….
അവ അവയുടെ മരണാവസ്ഥയിലൂടെ കടന്ന് പോകുന്നതിന് തൊട്ടു മുമ്പ് ഒരു വലിയ മരണ ഭീതിയിലൂടെ കടന്നു പോകുന്നു …. പ്രത്യേകിച്ചു കന്നുകാലികളിൽ…..
അവയുടെ കശാപ്പിന് മുമ്പുള്ള മണിക്കൂറുകൾ അവയുടെ ജീവിതത്തിലെ ഏറ്റവും സമ്മർദ്ദമായ മണിക്കൂറുകളാണ് …..
ആ സമ്മർദ്ദം പ്രധാനമായും അനുഭവപ്പെടുന്നത് അവയെ കൈകാര്യം ചെയ്യുമ്പോഴും ഗതാഗതത്തിലുമാണ് . ഗതാഗത സാഹചര്യങ്ങൾ അതായത് (പരിമിതമായ ഇടം, ദീർഘനേരം നിൽക്കുന്നത്), വേദന എന്നീ വെല്ലുവിളികൾ മൃഗത്തിന്റെ ഹോമിയോസ്റ്റാസിസിനെ തടസ്സപ്പെടുത്തുന്നു.
ഇങ്ങനെ കന്നുകാലികളിൽ ഉണ്ടാകുന്ന ആ സമ്മർദ്ദം അവയുടെ മാംസത്തിന്റെ ഗുണമേന്മയിലും മാറ്റം വരുത്തുന്നു. പ്രത്യേകിച്ച് pH >5 വർദ്ധനവ്, മാംസത്തിന്റെ മൃദുത്വത്തെയും, നിറത്തെയും (ഇരുണ്ട മാംസം) ബാധിക്കുന്നു.
ആ അവസ്ഥയിൽ അവയുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെട്ട അസിഡിക് കണ്ടന്റ് അവയുടെ ശരീരത്തിൽ തന്നെ നിൽക്കുകയും, പിന്നീടത് അവയുടെ മാംസം കഴിക്കുന്ന നമ്മളിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു ….
അവ നമ്മളിൽ ഒട്ടേറെ ടെൻഷനും പേടിയുമൊക്കെ സൃഷ്ടിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു ……(Cited )
ഷൈമോൻ തോട്ടുങ്കൽ
സ്കെന്തോർപ്പ് : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നടത്തുന്ന രൂപതാ തല ബൈബിൾ കലോത്സവത്തിന് തിരിതെളിയാൻ ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ മത്സരത്തിൽ പങ്കെടുക്കുന്ന കലാപ്രതിഭകൾ തകൃതിയായ ഒരുക്കങ്ങളിൽ ആണ് . നവംബർ 18 ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ വച്ച് നടക്കുന്ന ബൈബിൾ കലോത്സവത്തിൽ രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നും വിജയികളായ ആയിരത്തി അഞ്ഞൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. പന്ത്രണ്ട് സ്റ്റേജുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക .
രാവിലെ 8.15 ന് രജിസ്‌ട്രേഷൻ ആരംഭിക്കുകയും 9 .15 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ ബൈബിൾ കലോത്സവത്തിലെ ഏറ്റവും പ്രധാന ഭാഗമായ ആഘോഷമായ ബൈബിൾ പ്രതിഷ്ഠയും തുടർന്ന് ഉദ്‌ഘാടനവും നടക്കും . കൃത്യം പത്ത് മണിക്ക് തന്നെ മത്സരങ്ങൾ എല്ലാ സ്റ്റേജുകളിലും ആരംഭിക്കും . കലോത്സവ വേദിക്കരുകിൽ തന്നെ തുടർച്ചയായി നടക്കുന്ന വി കുർബാനയിലും ആരാധനയിലും പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ഓരോ റീജിയണുകളിൽ നിന്നും മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് രൂപതതല മത്സരത്തിൽ യോഗ്യത നേടിയിരിക്കുന്നത്. അഭിവന്ദ്യ പിതാവിന്റെയും ബഹുമാനപ്പെട്ട വൈദീകരുടെയും ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെയും സാന്നിധ്യം കൊണ്ടും പ്രാർത്ഥനകൊണ്ടും അനുഗ്രഹീതമായിരിക്കും കലോത്സവ വേദികൾ . കാറുകൾ പാർക്ക് ചെയ്യുവാനുള്ള വിശാലമായ കാർപാർക്കിങ് സൗകര്യങ്ങൾ ഒരിക്കിയിട്ടുണ്ട് . കലോത്സത്തിൽ പങ്കെടുക്കുന്നവർക്ക് രുചികരമായ ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഡൈനിങ് ഏരിയയും ഒരുക്കിയിട്ടുണ്ട് . ഭക്ഷണം വാങ്ങുന്നതിനായി വിവിധ കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതിനോടൊപ്പം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി പ്രത്യേക കൗണ്ടറുകളും ഒരുക്കുന്നുണ്ട് .
വൈകുന്നേരം 5.30 ന് മത്സരങ്ങൾ സമാപിച്ച് 8 മണിയോടുകൂടി സമ്മാനദാനങ്ങൾ പൂർത്തീകരിക്കും . വിശ്വസ പ്രഘോഷണത്തിന്റെ വലിയ വേദിയാകുന്ന ബൈബിൾ കലോത്സവം അരങ്ങേറുന്ന സ്‌ക്ന്തോർപ്പിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതമുഴുവനും എത്തുന്ന ഈ ദിനം കൂടുതൽ അനുഗ്രഹപ്രദവും വിജയകരവുമാകുവാൻ എല്ലാവരുടെയും പ്രാർഥനാ സഹായം അഭ്യർഥിക്കുന്നതായാലും വിവിധ സ്റ്റേജുകളിൽ നടക്കുന്ന പ്രോഗ്രാമുകളുടെ സമയക്രമത്തെക്കുറിച്ച് അറിയുന്നതിനായി ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്സൈറ്റ് സന്ദർശിക്കുവാനും ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .. http://smegbbiblekalotsavam.com/?page_id=1398
വാട്ട്ഫോർഡ് വേർഡ് ഹോപ് ബെദേസ്ഥാ പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ ഔട്ട് സ്റ്റേഷനായ ഹാറ്റ്ഫീൽഡിൽ ഞായറാഴ്ചകളിൽ 4 മണി മുതൽ 6 മണി വരെ ക്രിസ്തീയ ആരാധനയും ചൊവ്വാഴ്ച വൈകുന്നേരം 7.30 മുതൽ 9.30 വരെ സെൽ പ്രയർ മീറ്റിങ്ങും നടത്തപ്പെടുന്നു.
പാസ്റ്റർ സാം ജോൺ, ഡോ. ജെബിൻ ജോൺ ശുശ്രുഷകൾക്ക് നേതൃത്വം കൊടുക്കുന്നു.
ഹെഡ്ഫോർഡ്ഷെയർ യൂണിവേർസിറ്റിയിൽ വിദ്ധ്യാഭ്യാസത്തിനായ കടന്നു വരുന്ന വിദ്യാർത്ഥികൾക്കും ആത്മീക കൂട്ടാഴ്മമകളിൽ പങ്കെടുക്കാൻ ഇത് ഒരു അവസരമാണ്.
അനുഗ്രഹിക്കപ്പെട്ട ക്രിസ്തീയ ആരാധനയും ആത്മീക കൂട്ടായ്മയും ആഗ്രഹിക്കുന്നവക്ക് ഇത് ബഹുമൂല്യമായ അവസരമായിരിക്കും.
കൂടുതൽ വിവരങ്ങൾ താഴെ
സ്ഥലം- The hive | McDonald. CT, Highview, Hatfield, AL10 8HR. Near Hertfordshire University
FREE PARKING
For further details please contact Pr. Sam 07435372899, Jebin John 07856 679693
www.wbpfwatford.co.uk | Email:[email protected]
Yahoo Mail: Seamless account control
പ്രസാദ് ഒഴാക്കൽ
കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത് യൂണിറ്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മനോഹരമായ ഒരു നൃത്ത സന്ധ്യ ഒരുങ്ങുന്നു.
നിലവിൽ വന്നു ചുരുങ്ങിയ കാലയളവിനുള്ളിൽ നൂതനവും ജനങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ ഒട്ടേറെ ശ്രദ്ധേയമായ പരിപാടികൾ ഏറ്റെടുത്തു അഭിമാനാർഹമായ പ്രവർത്തനമാണ് കൈരളി സൗത്താംപ്ടൺ & പോർട്സ്‌മൗത് യൂണിറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. യൂണിറ്റിന്റെ പരിധിയിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുവാൻ മികച്ച ഒരു വേദി ഒരുക്കി നൽകുകയുമാണ് നൃത്ത സന്ധ്യ യിലൂടെ ഉദ്ദേശിക്കുന്നത്. 2024 ഫെബ്രുവരി 24 ശനിയാഴ്ചയാണ് പരിപാടി.
ഈ പരിപാടിയിൽ പങ്കെടുക്കുവാനും കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും താല്പര്യം ഉള്ളവർ കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത് യൂണിറ്റ് പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഈ കലാവിരുന്നിലേയ്ക്ക് എല്ലാവരെയും കൈരളി യുകെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്‌മൗത്ത് യൂണിറ്റ്
Contact details
Binu Antony-07446868073
Maya Anish- 07949249228
Renjith Rajen-07824064813
Joseph t Joseph-07557766804