Latest News

ജോൺസൻ കളപ്പുരയ്ക്കൽ 

ഗ്ലോസ്റ്റർ : കോവിഡ് മഹാമാരിയുടെ മൂന്ന് വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം യുകെയിലെ കുട്ടനാട്ടുകാർ ഒരു സൗഹൃദ പകലിന് നിറം നൽകാൻ ഗ്ലോസ്റ്ററിലേക്ക് എത്തുന്നു. ഗൃഹാതുരത്വം ഉൾക്കൊള്ളുന്ന ഇന്നലെകളുടെ ഓർമ്മകൾ ഞാറ്റുപാട്ടും, കൊയ്ത്തുപാട്ടും, തേക്കു പാട്ടും, വഞ്ചിപ്പാട്ടും, വള്ളംകളിയും ഒക്കെയായി സ്റ്റേജിൽ പുനരവതരിപ്പിക്കപ്പെടുമ്പോൾ, അടുത്ത തലമുറകളിലേക്കുള്ള സാംസ്കാരിക വിനിമയത്തിന് യുകെയിലെ കുട്ടനാട്ടുകാർ അവരുടേതായ പങ്കുവഹിക്കുമെന്ന് ആതിഥേയർ അവകാശപ്പെട്ടു.

കുട്ടനാടിന്റെ അതീജീവനത്തെപ്പറ്റി തയ്യാറാക്കിയിട്ടുള്ള ഡോക്യുമെന്ററിയും, അവയുമായി ബന്ധപ്പെട്ട ചർച്ചകളും ഈപ്രാവശ്യത്തെ സംഗമത്തിന്റെ മുഖ്യ ആകർഷകമായിരിക്കും.

പതിനാലാമത് കുട്ടനാട് സംഗമത്തിന്റെ ജനറൽ കൺവീനറായ തോമസ് ചാക്കോ കൊച്ചുതെള്ളിയുടെ നേതൃത്വത്തിൽ അനീഷ് ചാണ്ടി, പ്രിൻസ് ഫ്രാൻസിസ്, ജോസഫ് കുട്ടി ദേവസ്യ, ജോണി സേവ്യർ, സോണി കൊച്ചുതെള്ളി, ജയേഷ് കുമാർ, ആന്റണി കൊച്ചീത്തറ, സോജി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 6 മണിക്ക് അവസാനിക്കുന്ന സംഗമത്തിലേയ്ക്ക് കൂടുതൽ കുട്ടനാട്ടുകാരെ പങ്കെടുപ്പിക്കുവാൻ ഏരിയ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ സജീവ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും, ഓൺലൈൻ രജിസ്‌ട്രേഷൻ തുടരുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.

റാണി ജോസ് , ജെസ്സി വിനോദ്, അനുചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രോഗ്രാം കമ്മറ്റി സജീവമായി രംഗത്തുണ്ട്.

സമീപ കാലത്ത് നമ്മെ വേർപിരിഞ്ഞു പോയ കുട്ടനാടിന്റെ യശസ് ലോകമെമ്പാടും എത്തിച്ച കാവാലം നാരായണപണിക്കർ നെടുമുടി വേണു , ബി ആർ പ്രസാദ് എന്നിവർക്ക് ഉചിതമായ  സ്മരണാൻഞ്ജലി സംഗമ വേദി നൽകുമെന്നും പ്രോഗ്രാം കോർഡിനേറ്റേഴ്സ് അറിയിച്ചു.

വഞ്ചിപ്പാട്ടിന്റെ ഈരടികളും , ആരവങ്ങളും ആർപ്പുവിളികളും , നിറഞ്ഞു നിൽക്കുന്ന ഒരു സൗഹൃദ പകലിലേക്ക് എല്ലാ കുട്ടനാട്ടുകാരേയും സഹർഷം സ്വാഗതം ചെയ്യുന്നതായി ജനറൽ കൺവീനർ തോമസ് ചാക്കോ അറിയിച്ചു.

സംഗമവേദിയുടെ അഡ്രസ്സ്

Oaklands Snooker and Pool club

Foxes Bridge Road,

Forest Vale Industrial Estate,

Cinderford

Gloucester

GL14 2PQ

Thomas Chacko  –  07872067153

മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മീസ്‌ കാതോലിക്കാ ബാവ ഈ മാസം 26നു മാഞ്ചെസ്റ്ററിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.

25 നു വൈകിട്ട് മാഞ്ചെസ്റ്ററിൽ എത്തുന്ന അഭിവന്ദ്യ കാതോലിക്കാ ബാവക്ക് സെൻറ് ചാർഡ്സ്‌ റോമൻ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് കമ്മ്യൂണിറ്റി സ്വീകരണവും അത്താഴവിരുന്നും നൽകും. ഷൂസ്ബറി ഡയോസിസ് വികാരി ജനറാൾ കാനൻ മൈക്കിൾ ഗാനൻ, വൈദീകരായ ഫാ. ടോണി, ഫാ. ഷോൺ, റവ. ഡോ. കുര്യാക്കോസ് തടത്തിൽ, റവ. ഡോ. ലൂയിസ് ചരിവിള പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കും പിതാവിനെ സ്വീകരിക്കുക.

26-ാം തീയതി വൈകിട്ട് ഏഴുമണിക്ക് നോർത്ത് വെസ്റ്റ് റീജിയനിൽ പെട്ട മാഞ്ചെസ്റ്റർ, ലിവർപൂൾ, ഷെഫീൽഡ് മിഷനുകളുടെ ആഭിമുഖ്യത്തിൽ ഷിഡിൽ ഹ്യൂം സെന്റ് ആൻസ് കത്തോലിക്കാ ദേവാലയത്തിലേക്ക് അഭിവന്ദ്യ പിതാവിനെ സ്വീകരിക്കുന്നതും തുടർന്ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നതുമായിരിക്കും. എല്ലാ വിശ്വാസികളെയും വിശുദ്ധ കുബാനയിലേക്ക് പ്രാർത്ഥനാ പൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ.ലൂയിസ് ചരിവിള പുത്തൻവീട്ടിൽ അറിയിച്ചു.

ഗസ്റ്റ് അധ്യാപികയാകാന്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചകേസില്‍ എസ്.എഫ്.ഐ. മുന്‍നേതാവ് കെ. വിദ്യ (27) പോലീസ് പിടിയില്‍. 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രി എട്ടിന് കോഴിക്കോട് മേപ്പയ്യൂര്‍ ആവള കുട്ടോത്തുനിന്നാണ് പിടികൂടിയത്.

ബുധനാഴ്ച രാത്രി 12.30 ഓടെ പോലീസ് വിദ്യയെ അഗളി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കോട്ടത്തറ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ അഗളി പോലീസ് സ്‌റ്റേഷനില്‍ എത്തി വൈദ്യപരിശോധന നടത്തി. രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ കരുവാക്കിയതെന്നാണ് വിദ്യ പോലീസിനോട് പറഞ്ഞു. വിശദ മൊഴിയെടുപ്പിനുശേഷം വ്യാഴാഴ്ച ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.

പാലക്കാട് അട്ടപ്പാടി ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപികയാകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെപേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്നാണ് കേസ്. വിദ്യ കുറ്റക്കാരിയാണെന്നു കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രവൃത്തിപരിചയരേഖയിലെ ഒപ്പും മുദ്രയും വ്യാജമാണെന്നു സംഘം റിപ്പോര്‍ട്ട് നല്‍കി.

അട്ടപ്പാടി ഗവ. കോളേജില്‍ 16-നു പരിശോധന നടത്തിയ സംഘമാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു പ്രത്യേകദൂതന്‍വഴി റിപ്പോര്‍ട്ട് കൈമാറിയത്. ഇതോടെയാണ് അറസ്റ്റുചെയ്യാനുള്ള നീക്കം പോലീസ് ഊര്‍ജിതമാക്കിയത്.

അതിരഹസ്യമായാണ് പോലീസ് വിദ്യയെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും. പിടികൂടി കോഴിക്കോടുജില്ലവിട്ടശേഷം മാത്രമാണ് വിവരം കോഴിക്കോട്ടെ ഉന്നതപോലീസ് ഉദ്യോഗസ്ഥരെപ്പോലും അറിയിക്കുന്നത്.

വിദ്യ കോഴിക്കോട് ജില്ലയിലുള്ളതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ട് വിവിധ കേന്ദ്രങ്ങളില്‍ രഹസ്യ അന്വേഷണം നടത്തിവരുകയായിരുന്നു.

രണ്ടാഴ്ചയായി അഗളി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തുകയായിരുന്നു. പാലക്കാട് എസ്.പി. ആര്‍. ആനന്ദ് നടപടികള്‍ ഏകോപിപ്പിച്ചു. അഗളി സി.ഐ. എ. സലീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നത്.

അഗളി പുതൂര്‍ എസ്.ഐ. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേപ്പയ്യൂരിലെത്തി വിദ്യയെ പിടികൂടിയത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിന്ദുശിവ, പ്രിന്‍സ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇംഗ്ലണ്ടിന്റെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ, മേഴ്സി നദിയുടെ തീരത്തുള്ള പുരാതന പട്ടണമായ ബെർക്കൻഹെഡ് ഉൾപ്പെടുന്ന വിറാലിൽ ‘ഫ്രണ്ട്സ് ഓഫ് വിറാൽ’ എന്ന പേരിൽ ഒരു പുതിയ കൂട്ടായ്മ 19 – 4 – 2023 – ൽ രൂപീകൃതമായി. വലിയ ഒരു ജനപങ്കാളിത്തമുള്ള ഒരു കൂട്ടായ്മയാണിത്. ഈ കൂട്ടായ്മയുടെ പ്രസിഡന്റായി ബാബു മാത്യുവും, സെക്രട്ടറിയായി ഷിബു മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് കമ്മറ്റി അംഗങ്ങൾ (1) . എബ്രഹാം അലക്സാണ്ടർ , (2) . ആൽവിൻ ജോർജുകുട്ടി, (3). ആന്റോ ജോസ് , ( 4 ) . ബിനു ഇഞ്ചിപറമ്പിൽ , (5) . ബിനു കുര്യൻ കാഞ്ഞിരം, (6) . ഐബി മാത്യു,  (7) . ജെയ്‌സൺ കല്ലട, (8) . ജോഷി തോമസ് , (9) . മനോജ് തോമസ്, ( 10 ) . സാജു ജോസഫ് , ( 11 ) . സിൻഷോ മാത്യു , (12) . സണ്ണി ജോസഫ് , (13) . തോമസ് മാത്യു . ‘ഫ്രണ്ട്സ് ഓഫ് വിറാലി’ന്റെ ആദ്യത്തെ ജനറൽബോഡി മീറ്റിംഗ് 14- 06- 2023 ൽ നടന്നു. ഏകദേശം അറുപതോളം കുടുംബങ്ങളെ പ്രതിനിധീകരിച്ചുള്ള ആളുകൾ ഈ യോഗത്തിൽ പങ്കെടുത്തു. അങ്ങനെ വലിയൊരു ജനപങ്കാളിത്തം കൊണ്ട് ‘ഫ്രണ്ട്സ് ഓഫ് വിറാൽ ‘ എന്ന കൂട്ടായ്മ യുകെയിലുള്ള മലയാളികളുടെ ഇടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടി.

ഫിനാൻസ് കൺട്രോളർ ബിനു ഇഞ്ചിപറമ്പിൽ അസോസിയേറ്റീവ് ഫൈനാൻസ് കൺട്രോളർ ആൽവിൻ ജോർജുകുട്ടി, പി ആർ ഒ – ബിനു കുര്യൻ കാഞ്ഞിരം എന്നിവരെ കൂടി മറ്റുള്ള കമ്മിറ്റി മീറ്റിങ്ങിൽ തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻറ് ,ജോയിൻറ് സെക്രട്ടറി , ഡേറ്റാ കൺട്രോളർ , ആർട്സ് കോ – ഓർഡിനേറ്റർ, സ്പോർട്സ് കോ – ഓർഡിനേറ്റർ, ഒരു എക്സിക്യൂട്ടീവ് മെമ്പർ എന്നിവരെ അടുത്ത ജനറൽബോഡി മീറ്റിങ്ങിൽ തിരഞ്ഞെടുക്കുന്നതായിരിക്കും, എങ്കിലേ 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമാകുകയുള്ളൂ. 2023 ജൂലൈ 30 ഞായറാഴ്ച ലാൻഡൂഡിനോയിലേയ്ക്ക് ഒരു ഏകദിന ടൂർ പോകുന്നതായിരിക്കും.

ഈ വർഷത്തെ ഓണാഘോഷം , കേരളത്തനിമയിൽ ഓഗസ്റ്റ് മാസം 29-ാം തീയതി ചൊവ്വാഴ്ച, തിരുവോണനാളിൽ തന്നെ ന്യൂ ഫെറിയിലുള്ള വില്ലേജ് ഹാളിൽ വച്ച് വളരെ വിപുലമായി കൊണ്ടാടുന്നതായിരിക്കും. അംഗങ്ങളുടെ കുട്ടികൾക്കായിട്ട് മലയാള ഭാഷാ പരിശീലനം 2023 സെപ്റ്റംബർ മുതൽ ആരംഭിക്കുന്നതായിരിക്കും എന്ന് സംഘടനയുടെ അറിയിപ്പിൽ പറയുന്നു. നിലവിൽ സംഘടനയുമായി സഹകരിച്ച് പോരുന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു. ‘ഫ്രണ്ട്സ് ഓഫ് വിറാലി’ന്റെ ഇനി മുമ്പോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നിങ്ങളേവരും പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു .

എട്ടാമത് നാഷണൽ കൺവെൻഷന്റെ മുഖ്യാതിഥിയായി എത്തിയ മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മീസ്‌ കാതോലിക്കാ ബാവായെ ബിർമിങ്ഹാം എയർപോർട്ടിൽ മലങ്കര കത്തോലിക്കാ നാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്വീകരിച്ചു.

യുകെയുടെ സ്‌പെഷ്യൽ പാസ്റ്ററും കോർഡിനേറ്ററുമായ റവ. ഡോ.കുര്യാക്കോസ് തടത്തിൽ, വിവിധ മിഷനുകളിലെ വൈദികരായ ഫാ. ഡാനിയേൽ പാലവിളയിൽ, ഫാ. കുര്യാക്കോസ് തിരുവാലിൽ, ഫാ. ജിബു മാത്യു, ഫാ. ജിജി പുതുവീട്ടിൽകളം എസ് ജെ , നാഷണൽ കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ റെജി മാണികുളം, സെക്രട്ടറി ശ്രീ ഷാജി കൂത്തിനേത്ത്, എം സി വൈം എം ആനിമേറ്റർ ശ്രീ ജോബി, എന്നിവരും ബിർമിങ്ഹാം മിഷൻ പ്രതിനിധികളും ചേർന്നാണ് അഭിവന്ദ്യ പിതാവിനു ഊഷ്മള വരവേൽപ്പ് നൽകിയത്.

വെള്ളിയാഴ്‌ച മുതൽ ആരംഭിക്കുന്ന മലങ്കര നാഷണൽ കൺവെൻഷനിൽ മുഖ്യാതിഥിയായി എത്തിയ കാതോലിക്കാ ബാവ കൺവെൻഷനുശേഷം മാഞ്ചെസ്റ്റർ, ബിർമിങ്ഹാം മിഷനുകളിൽ ദിവ്യബലികൾ അർപ്പിക്കുന്നതായിരിക്കും എന്ന് റവ. ഡോ. കുര്യാക്കോസ് തടത്തിൽ അറിയിച്ചു.

ടോം ജോസ് തടിയംപാട്

അനാഥരും ആലംബഹീനരും ,തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുമായ ആയിരക്കണക്കിനു മനുഷ്യർക്കു ,കൈത്താങ്ങായി ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യത്തിന്റെ അമൂർത്തഭാവമായ പടമുഖം സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്രദർ രാജു യുണൈറ്റഡ് കിങ്‌ഡം ക്നാനായ കത്തോലിക്ക അസോസിയേഷന്റെ (UKKCA )യുടെ 20 മാത് കൺവെഷനിൽ പങ്കെടുക്കാൻ ജൂലൈ 8 നു കോവേൺട്രിയിൽ എത്തിച്ചേരുന്നു..

പടമുഖത്തെ സ്നേഹമന്ദിരം എന്ന സ്ഥാപനം ഇന്ന് ലോകം മുഴുവനുള്ള മലയാളികളുടെ മനസിന്റെ ആഴങ്ങളിൽ എത്തിച്ചതിൽ വലിയ ത്യഗമാണ് ഈ മനുഷ്യൻ സഹിച്ചത് . ഇന്ന് ഏകദേശം 400 ൽ പരം അനാഥരായ മനുഷ്യരും 40 പരം ഉപേക്ഷിക്കപ്പെട്ട കുട്ടികളും ഈ മനുഷ്യന്റെ പ്രവർത്തനഫലമായി ജീവിച്ചുപോകുന്നു ഇതുവരെ ആയിരങ്ങളാണ് ഇവിടെ ജീവിച്ചു കടന്നുപോയത് .

2016 നവംബർ മാസത്തിൽ യുകെയിലെ ബന്ധുക്കളുടെ ഷണം സ്വികരിച്ചു ബ്രദർ വി ,സി , രാജു യു കെ സന്ദർശിച്ചപ്പോൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അദ്ദേഹത്തിനു ലിവര്‍പൂള്‍ സൈന്റ്റ്‌ പോള്‍ പള്ളിഹാളില്‍ വച്ച് സ്വികരണം നൽകുകയും ഞങ്ങൾ ചാരിറ്റിയുടെ ശേഖരിച്ച ഏകദേശം 2 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിനു ബഹുമാന്യനായ തമ്പി ജോസ് കൈമാറുകയും ചെയ്തിരുന്നു ,.അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു ,എനിക്ക് യുകെയില്‍ വരുവാനും നിങ്ങളുടെ പ്രശംസകള്‍ കേള്‍ക്കുവാനും കഴിഞ്ഞത് ഒരു വലിയ ദൈവാനുഗ്രഹമായി കാണുന്നു നിങ്ങള്‍ കാണിക്കുന്ന ഈ സ്നേഹം എന്നില്‍ ഞാനെന്നഭാവം വളരാതിരിക്കാന്‍ നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നായിരുന്നു . ഈ മഹത്തായ പ്രവര്‍ത്തനത്തിന് ബ്രദർ രാജുവിനു പ്രചോദനം ലഭിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും ഒരു പൈസ പോലും കൈലില്ലാതെ സൗജന്യമായി ഭക്ഷണം നല്‍കുന്ന പി യു തോമസ്‌ എന്ന മനുഷ്യനോടൊപ്പം നവജീവന്‍ എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കാലത്താണെന്ന് .

പടമുഖംകാരി ഷൈനിയെ വിവാഹം കഴിച്ചു ഒരു ചെറിയ പലചരക്ക് കടയുമായി പടമുഖത്തു ജീവിതം ആരംഭിച്ച രാജു, മേഡിക്കല്‍ കോളേജില്‍ നിന്നും രോഗം മാറിയിട്ടും ആരും ഏറ്റെടുക്കാന്‍ ഇല്ലാത്ത മൂന്നു മനുഷ്യരെ ഏറ്റെടുത്തു തന്‍റെ വീട്ടില്‍ കൊണ്ടുവന്നു സംരക്ഷിച്ചാണ് ഈ നന്മ പ്രവര്‍ത്തിക്കു 27 വർഷം മുന്‍പ് തുടക്കമിട്ടത്.. . .മൂന്നു കുട്ടികളുമായി വിഷമിച്ചു കഴിഞ്ഞിരുന്ന ആ കുടുംബം ഈ അനാഥരായ മൂന്ന് മനുഷ്യരെകൂടി സംരക്ഷിക്കാന്‍ അന്ന് വളരെ ബുദ്ധിമുട്ടിയിരുന്നു എന്നാല്‍ നല്ലവരായ നാട്ടുകള്‍ ഭക്ഷണ സാധാനങ്ങളും വസ്ത്രവും നല്‍കി സഹായിച്ചിരുന്നു .

ആ കാലത്ത് ഇറ്റലിയില്‍ ജോലി നേടി പോയ രാജുവിന്‍റെ സഹോദരി അയച്ചു കൊടുത്ത ആദൃശമ്പളമായ അന്‍പതിനായിരം രൂപ കൊടുത്തു വാങ്ങിയ സ്ഥലത്ത് സ്ഥാപിച്ച സ്നേഹ മന്ദിരം ഇന്നു കടലുകള്‍ക്ക് അപ്പുറം അറിയപ്പെടുന്ന ഒരു സ്ഥാപനം ആയി മാറാന്‍ കാരണം രാജു എന്നു പറയുന്ന ഈ നല്ല മനുഷ്യനും അദ്ധേഹത്തെ സഹായിക്കാന്‍ ലാഭേച്ചലേശവും ഇല്ലാതെ ഇറങ്ങി പുറപ്പെട്ട കുറച്ചു നല്ല മനുഷൃരും , അവരുടെ അധ്വാനവും മാത്രമാണ് .

കടുത്ത ഈശ്വരവിശ്വസി ആയ രാജു തനിക്കു കിട്ടുന്ന എല്ല അംഗീകാരത്തെയും ദൈവാനുഗ്രഹം ആയി കാണുന്നു അതോടൊപ്പം ഇത്തരം നന്മ പ്രവര്‍ത്തികള്‍ ചെയ്യാന്‍ എന്നെ ദൈവം ഒരു ഉപഹരണം ആക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. ബ്രദർ രാജുവിന് 7 വർഷം ,മുമ്പ് നൽകിയ സ്വികരണത്തിന്റെ ഫോട്ടോകൾ പ്രസിദ്ധീകരിക്കുന്നു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ചാപ്റ്റർ നേതൃത്വം കൊടുക്കുന്ന ‘യുവ 2023’ യുവജന സംഗമത്തിൽ ആലത്തൂർ എം പി യും യുവ രാഷ്ട്രീയകലാ സാംസ്‌കാരിക വ്യക്തിത്വവുമായ രമ്യ ഹരിദാസ് മുഖ്യാഥിതിയായി പങ്കെടുക്കും. ജൂൺ 24 ന് ക്രോയ്ഡനിൽ വച്ച് വൈകുന്നേരം 3 മണി മുതൽ 7 മണി വരെ നടക്കുന്ന പരിപാടിയിൽ യുകെയിലെ നാനാ സ്ഥലങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കുകയും, പുതിയ യുവജന കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനo നടക്കുo.

‘യുവ 2023’ ന്റെ രജിസ്ട്രേഷൻ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ വലിയ ആവേശത്തോടെയാണ് യുവജനങ്ങൾ പ്രതികരിച്ചിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിലെ ‘യൂത്ത് ഐക്ക’ണും എംപി യുമായ രമ്യ ഹരിദാസിന്റെ സാന്നിധ്യവും രജിസ്‌ട്രേഷനിലെ വൻ യുവജന പങ്കാളിത്തവും ഇതിനോടകം തന്നെ യുകെയിൽ വലിയ ചർച്ചയായിട്ടുണ്ട്.

എംപിമാർ, മേയർമാർ, കൗൺസിലർമാർ, വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുക്കുന്ന ‘യുവ 2023’ ചടങ്ങിൽ വച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച യുവജനങ്ങളെ ആദരിക്കുകയും ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു. ചടങ്ങിൽ വൈവിധ്യങ്ങളാർന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

‘യുവ 2023’ ലേക്ക് കേരളത്തിൽ നിന്നും പഠനത്തിനും ജോലിക്കും യുകെയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചേർന്നിട്ടുള്ള യുവജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിനും അവരുടെ വിവിധങ്ങളായ ആവശ്യങ്ങളിൽ കൃത്യമായി ഇടപെടുന്നതിനും വേണ്ടി നാളുകളായി യുകെയിലെ വിവിധ കോണുകളിൽ നിന്നും വന്നിരുന്ന അഭ്യർത്ഥനകളെ മാനിച്ചാണ് ഐഒസി യുകെ കേരള ചാപ്റ്റർ യുവജനങ്ങൾക്കായി ഇങ്ങനെ ഒരു കൂട്ടായ്മക്ക് നേതൃത്വo കൊടുക്കുന്നതെന്ന് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ്‌ ശ്രീ സുജു ഡാനിയേൽ പറഞ്ഞു. ഏപ്രിൽ 10 ന് സ്ട്രേറ്റ്ഫോഡിൽ ഐഒസി യുകെ മുൻകൈ എടുത്തു നടത്തിയ വിദ്യാർത്ഥി കൂട്ടായ്മയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും ഇങ്ങനെ ഒരു ആവശ്യം ഐഒസി യുകെ കേരള ചാപ്റ്റർ ഭാരവാഹികളെ അറിയിച്ചിരുന്നു.

‘യുവ 2023’ ലേക്ക് രജിസ്‌ട്രേഷൻ തുടരുകയാണെന്നും എത്രയും വേഗം എല്ലാവരും രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ഒരു സംഘാടക സമിതി രൂപീകരിച്ചതായും ഐഒസി യുകെ കേരള ചാപ്റ്റർ വക്താവ് ശ്രീ അജിത് മുതയിൽ അറിയിച്ചു.

*’യുവ 2023 രജിസ്‌ട്രേഷൻ ലിങ്ക്:

https://forms.gle/haRzSucrsYuT31wA7

*വേദിയുടെ വിലാസം:

St Jude with St Aidan Church, Thornton Rd, Thornton Heath
CR7 6BA

ടോം ജോസ് തടിയംപാട്

പാലക്കാടു കൻഹികുളം സ്വദേശിയായ ഒരു കുട്ടിക്കു നേഴ്സിംഗ് പഠിക്കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ അഭ്യർത്ഥനയെ തുടർന്ന് നല്ലവരായ മലയാളികൾ നൽകിയത് ഒരുലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ (1,75,000 രൂപ ).. സഹായിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചുകൊണ്ട് കുട്ടി അയച്ച ലെറ്റർ പ്രസിദ്ധീകരിക്കുന്നു. ഒരു ചെറുകിട നാമമാത്ര കർഷക കുടുംബത്തിൽ പെട്ട കുട്ടിയാണിത് .കുടുംബത്തിൽ രണ്ടുകുട്ടികളാണ് ഉള്ളത്. മൂത്തകുട്ടി പഠിക്കുന്നതുകൊണ്ടു രണ്ടാമത്തെ കുട്ടിക്ക് പ്ലസ് ടുവിനു നല്ലമാർക്കു കിട്ടിയിട്ടും പണമില്ലാത്തതുകൊണ്ടു ഒരുവർഷം വീട്ടിൽ ഇരുന്നു .എന്നെയും പഠിപ്പിക്കണം എന്ന് അമ്മയോട് മുറവിളികൂട്ടിയപ്പോൾ ‘അമ്മ ഇവരെ അറിയുന്ന ന്യൂ കാസിലിൽ താമസിക്കുന്ന സെലിൻ ജോൺസണുമായി ബന്ധപ്പെടുകയും സെലിൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സമീപിക്കുകയായിരുന്നു.. ഈ കുട്ടിയുടെ കുടുംബത്തിലെ അകെ വരുമാനം ഒരു പശുവും കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനവും മാത്രമാണ് .

കുട്ടിക്ക് ബാംഗ്ലൂരിലെ മൗണ്ട് കാർമ്മൽ കോളേജ് ഓഫ് നഴ്സിംങ്ങിന് അഡ്മിഷൻ ലഭിച്ചിട്ടുണ്ട്, ആദ്യ വർഷ ഗഡുവായ തുക അടച്ചാൽ പിന്നീട് ലോൺ എടുത്തു പഠിക്കാൻ കഴിയും ഒരുവർഷം അടക്കാനുള്ള പണം പൂർണ്ണമായി ലഭിച്ചിട്ടില്ല ഇനിയും സഹായിക്കാൻ സന്മനസുള്ളവർ ഇവിടെ കൊടുത്തിട്ടുള്ള സെലിന്റെ നമ്പറിൽ ബന്ധപ്പെടുക . സെലിൻ ജോൺസൻ 00447984303713. ഇവിടെ നേരിട്ട് പണം അയക്കാൻ കഴിയാത്ത ഇടുക്കി ചാരിറ്റിയുടെ അഭ്യുദേയകാംഷികൾ അയച്ചുതന്ന £135 കുട്ടിയുടെ അക്കൗണ്ടിൽ നൽകിയിട്ടുണ്ട് എന്നറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,18 ,00000 (ഒരുകോടി പതിനെട്ടു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .. ഇടുക്കി ചാരിറ്റിഗ്രൂപ്പ് യു കെ യ്ക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ടോം ജോസ് തടിയംപാട് സജി തോമസ്‌ .. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ ..ഞങ്ങൾക്കു ഫ്രീ ആയി നിയമസഹായം നൽകുന്ന സോളിസിറ്റർ ഡൊമനി കെ ആന്റണിയോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””

 

റ്റിജി തോമസ്

കുറച്ച് നാളത്തേയ്ക്ക് എൻറെ ഉറക്കം കെടുത്താൻ പര്യാപ്തമായിരുന്നു നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലെ സന്ദർശനം. ബ്രിട്ടന്റെ കൽക്കരി ഖനനത്തിന്റെ ആദ്യ നാളുകളിലെ കരിപിടിച്ച ജീവിതങ്ങളും ദുരവസ്ഥകളും ഏറെ നാൾ നമ്മുടെ മനസ്സിൽ തളംകെട്ടി നിൽക്കും. കൽക്കരി ഖനനത്തിനായി ഇരുണ്ട തുരങ്കങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പിഞ്ചു കുട്ടികളുൾപ്പെടെയുള്ളവരുടെ ദീനരോദനം നമ്മുടെ സ്വപ്നങ്ങളിൽ പോലും കുറെ നാളത്തേയ്ക്ക് കണ്ണീരണിയിക്കും. ചരിത്രത്തിൻറെ കറുത്ത ഓർമ്മകളെ ഒട്ടും ഒളിച്ചു വയ്ക്കാതെ ഇവിടെ പുനരവതരിപ്പിരിക്കുന്നു എന്നത് നാഷണൽ കോൾ മൈനിങ്ങ് മ്യൂസിയത്തിന്റെ പ്രത്യേകതയാണ്.

യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിലാണ് നാഷണൽ കോൾ മൈനിങ് മ്യൂസിയം ഇംഗ്ലണ്ട്. ജോജിയുടെ വീട്ടിൽ നിന്ന് കാറിൽ 20 മിനിറ്റ് ഡ്രൈവ് ചെയ്യാനുള്ള ദൂരം മാത്രം. രണ്ടു ദിവസമായിട്ടാണ് ഞങ്ങളുടെ മ്യൂസിയം സന്ദർശനം പൂർത്തിയായത്.

ഇംഗ്ലണ്ടിന്റെ വ്യവസായ വളർച്ച കൽക്കരി ഖനനത്തിൻ്റെ തോളിലേറിയായിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടന്റെ വ്യവസായിക പൈതൃകത്തിന്റെ ശ്രദ്ധേയമായ സാക്ഷ്യമാണ് മൈനിങ് മ്യൂസിയം. ആദ്യകാലത്ത് കൽക്കരി ഖനന തൊഴിലാളികളുടെ കരിപിടിച്ച ജീവിതത്തെ അനാവരണം ചെയ്യുന്ന ഒട്ടേറെ കാഴ്ചകൾ മ്യൂസിയം നമ്മൾക്ക് സമ്മാനിക്കും. കൽക്കരി ഖനനത്തിന്റെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ തുടങ്ങി ആധുനികവൽക്കരണത്തിന്റെ വരെയുള്ള ചരിത്രം സന്ദർശകർക്ക് അനാവരണം ചെയ്യുന്നതിൽ മ്യൂസിയം വിജയിച്ചു എന്ന് തന്നെ പറയാം.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇംഗ്ലണ്ടിലെ കൽക്കരി ഉപയോഗത്തിനും ഖനനത്തിനും. രാജ്യത്തിൻറെ വികസനം രൂപപ്പെടുത്തുന്നതിനും വ്യവസായിക വിപ്ലവത്തിന് ആക്കം കൂട്ടുന്നതിനും കൽക്കരി ഖനനത്തിന് നിർണായക പങ്കുണ്ട്.

കൽക്കരി വ്യവസായം ഇംഗ്ലണ്ടിൽ വേരുപിടിച്ച് വളർന്നതിൽ അത്ഭുതമില്ല. സ്റ്റീം എഞ്ചിൻ കണ്ടുപിടിച്ചത് ഇംഗ്ലീഷ് എൻജിനീയറായ തോമസ് സേവേരി ആണ് . തുടർന്ന് പരിഷ്കരിച്ച സ്റ്റീം എൻജിൻ വികസിപ്പിച്ച തോമസ് ന്യൂകോമനും ഇംഗ്ലീഷുകാരനായിരുന്നു. 1764 -ൽ സ്റ്റീം എൻജിൻ ഇന്നത്തെ രൂപത്തിൽ വികസിപ്പിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച പ്രശസ്ത ശാസ്ത്രജ്ഞനായ ജെയിംസ് വാട്ട് സ്കോട്ടിഷ് ശാസ്ത്രജ്ഞനായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിൽ ജോലി ചെയ്യുമ്പോഴായിരുന്നു അദ്ദേഹം ആ നേട്ടം സ്വന്തമാക്കിയത്.

ഇവയൊക്കെ ഇംഗ്ലണ്ടിൻ്റെ വ്യവസായ വളർച്ചയ്ക്കും സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനും വളരെയേറെ സഹായിച്ചിട്ടുണ്ട്.
( തുടരും )

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….

ഒരു ഉത്സവ അന്തരീക്ഷത്തിലേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികളും മാതാപിതാക്കളും ടേസ്റ്റ് ടൈമിൽ പങ്കെടുക്കാനായിട്ട് എത്തിച്ചേർന്നിട്ടുണ്ട്….യുകെ സ്‌മൃതികൾ : അധ്യായം 7 . ടേസ്റ്റ് ടൈം

പ്രകാശം പരത്തുന്ന സൗഹൃദത്തിന്റെ ഇത്തരം തുരുത്തുകൾ പലപ്പോഴും നമ്മൾക്ക് ഒരു വലിയ പ്രഹേളികയാണ്… യുകെ സ്‌മൃതികൾ : അധ്യായം 6. പ്രകാശം പരത്തുന്ന സൗഹൃദങ്ങൾ

എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.

മതിലുകൾ ഇല്ലാത്ത ലോകം. യുകെ സ്‌മൃതികൾ : അധ്യായം 4

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

 

RECENT POSTS
Copyright © . All rights reserved