Latest News

സ്വന്തം ലേഖകൻ 

ലീഡ്സ്:  യുകെയിലെ ഏറ്റവും മികച്ച ഇന്ത്യൻ റെസ്റ്റോറന്റ് ഏതാണ് എന്ന് ചോദിച്ചാൽ, നിസംശയം ഉത്തരം പറയാം അത് തറവാട് റസ്റ്റോറൻറ് ആണെന്ന് . 2014 മെയ്‌ 31 ന് ജൈത്രയാത്ര ആരംഭിച്ച്, മലയാളികളുടെ മാത്രമല്ല മുഴുവൻ ആളുകളുടെയും രുചിയുടെ സ്വന്തം തറവാടായി മാറിയിരിക്കുകയാണ് തറവാട് ലീഡ്സ്. അതുകൊണ്ട് തന്നെ എവിടെ പോയി ഭക്ഷണം കഴിക്കണം എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു, നേരെ തറവാട് എന്ന്. ഒൻപത് വർഷം കൊണ്ട് ചെറുതല്ലാത്ത ഒരുപിടി വലിയ നേട്ടങ്ങളുടെ പട്ടികയുമായാണ് തറവാട് റസ്റ്റോറൻറ് മുന്നോട്ട് നീങ്ങുന്നത്. ഭക്ഷണത്തിന്റെ നിലവാരത്തിലും രുചിയിലും യാത്രയൊരുവിധ വിട്ടുവീഴ്ചയും ഇല്ലാത്ത സമീപനമാണ് തറവാടിന്റെ വിജയരഹസ്യം എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്.

നിലവിൽ തറവാട് പത്താം വയസിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിനോട് ചേർന്ന് ആകർഷകമായ ഒരു ഗീവ് എവേയുമായിട്ടാണ് ഇപ്പോൾ തറവാട് റസ്റ്റോറൻറ് രംഗത്ത് എത്തിയിയിരിക്കുന്നത്. ലീഡ്‌സ് ലിസ്റ്റ് എന്ന വെബ്സൈറ്റുമായി ചേർന്ന് നടത്തുന്ന പരിപാടിയിൽ രജിസ്റ്റർ ചെയുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് 200 പൗണ്ടിന്, ഏകദേശം 4 പേർക്കുള്ള വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കാൻ അവസരം നൽകുന്നു. മാത്രമല്ല, ഇതിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ ആളുകൾക്കും 25% ഡിസ്‌കൗണ്ടും തറവാട് ഒൻപതാം വാർഷിക ആഘോഷത്തിൽ നൽകുന്നു. നാളിതുവരെയായി വലിയ പിന്തുണയും പ്രോത്സാഹനവുമാണ് യുകെ മലയാളികൾ ഉൾപ്പെടെയുള്ളവർ ഈ റെസ്റ്റോറന്റിന് നൽകുന്നത് .

അഭൂതപൂർവമായ നേട്ടങ്ങൾ കൊയ്തുകൊണ്ടാണ് തറവാട് മുന്നോട്ട് നീങ്ങുന്നത്. സ്‌ക്വറാമീലിന്റെ ടോപ് 100 യുകെ റെസ്റ്റോറന്റിൽ 2023 ൽ ഇടം പിടിച്ചതാണ് ഏറ്റവും പുതിയ നേട്ടം. ഇതിന് പുറമെ, വെയിറ്റ്റോസ് ഗുഡ് ഫുഡ്‌ ഗൈഡ്, ബെസ്റ്റ് സ്പെഷ്യലിറ്റി റെസ്റ്റോറന്റ്, തുടർച്ചയായി മൂന്ന് തവണ ഇംഗ്ലീഷ് കറി അവാർഡ്സ്, ബെസ്റ്റ് ഇന്ത്യൻ റെസ്റ്റോറന്റ് എന്നിവ അവയിൽ ചിലതാണ്. ഇത്രയുമധികം അംഗീകാരങ്ങൾ തേടിയെത്തിയത് ഗുണമേന്മ എന്ന സത്യം ഉള്ളത് കൊണ്ട് മാത്രമാണ്. ആളുകൾക്ക് നല്ല രുചിയും ക്വാളിറ്റിയുമുള്ള ഭക്ഷണം നൽകുക എന്നുള്ളതാണ് തറവാടിന്റെ ലക്ഷ്യം. മുൻപ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് തറവാട്ടിൽ ഓണസദ്യ ഒരുക്കിയത് മലയാളം യുകെ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. പ്രമുഖ ചലച്ചിത്രതാരം സൈമൺ പെഗ്ഗ് , അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, സംവിധായകൻ ആദം സിഗാൾ എന്നിവർ രുചിവൈഭവങ്ങൾക്ക് പേരുകേട്ട തറവാടിൽ എത്തിയതും വാർത്ത പ്രാധാന്യം നേടിയിരുന്നു.

ബേസിൽ ജോസഫ്

ചേരുവകൾ

വാനില എക്സ്രാക്റ്റ്-3 ടേബിള്‍ സ്പൂണ്‍
ഈന്തപ്പഴം – അഞ്ച് എണ്ണം
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
പാല്‍-250 എം ൽ
വാനില ഐസ്‌ക്രീം-
ഏലയ്ക്ക-2 എണ്ണം
ഐസ് ക്യൂബ്-3-4 എണ്ണം

തയ്യാറാക്കുന്ന വിധം

വാനില എക്സ്രാക്റ്റ്, ഐസ്‌ക്രീം, പാല്‍, പഞ്ചസാര, ഈന്തപ്പഴം എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്ത് ഒരു ബ്ലെൻഡറിൽ അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചു ചേര്‍ക്കാവുന്നതാണ്. ഈന്തപ്പഴം നല്ലതുപോലെ അരച്ചെടുക്കരുത്. ഇത് ചെറിയ കഷ് ണങ്ങള്‍ ആയി കിടക്കുന്നതാണ് നല്ലത്. തണുപ്പിനായി ഐസ് ക്യൂബുകള്‍ ഇതിനൊപ്പം ചേര്‍ക്കാവുന്നതാണ്. അതല്ലെങ്കില്‍ ഷേക്ക് അടിച്ചെടുത്തതിന് ശേഷം ചേര്‍ക്കാവുന്നതാണ്. ഒരു സ്‌കൂപ്പ് വനില ഐസ്‌ക്രീം കൂടി ഷേക്കിന് മുകളില്‍ വെച്ചാല്‍ ടേസ്റ്റിയായ മില്‍ക്ക് ഷേക്ക് തയ്യാര്‍.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിന് കാരണം ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ചരക്ക് തീവണ്ടിയിൽ ഇടിച്ച് കയറിയതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തെറ്റായ സിഗ്നലാകാം കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ഓടാൻ കാരണമായത് എന്നാണ് നിഗമനം. ചരക്കുവണ്ടിയുമായി ഇടിച്ച് പാളം തെറ്റിയ കോറമണ്ഡലിന്റെ നാല് ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ പിന്നിലെ കോച്ചുകളിലേക്ക് വീഴുകയായിരുന്നു.

അപകടമുണ്ടായ ഇന്നലെ രാത്രി തന്നെ സംഭവസ്ഥലം സന്ദർശിച്ച നാല് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ റെയിൽ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലുള്ളത് നിർണായക കണ്ടെത്തലുകലാണ്. ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് മാറിയോടിയതാണ് അപകട കാരണം. സിഗ്നൽ നൽകുന്നതിൽ ഉണ്ടായ മാനുഷികമായ പിഴവാകാം ഇതിന് കാരണം. കോറമണ്ഡൽ എക്സ്പ്രസിന് പ്രധാന പാതയിലൂടെ കടന്നുപോകാൻ ഗ്രീൻ സിഗ്നൽ നൽകിയ ശേഷം അത് പൊടുന്നനെ പിൻവലിക്കപ്പെട്ടു എന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ, പ്രധാന റെയിൽവേ ട്രാക്കിലൂടെ കടന്നുപോകേണ്ടിയിരുന്ന കോറമണ്ഡൽ എക്സ്പ്രസ് 130 കിലോ മീറ്റർ വേഗതയിൽ ലൂപ്പ് ട്രാക്കിലേക്ക് കടന്ന് അവിടെ നിർത്തിയിട്ടിരുന്ന ചരക്ക് വണ്ടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇങ്ങനെ സംഭവിക്കണമെങ്കിൽ സിഗ്നലിം​ഗ് സംവിധാനത്തിൽ പിഴവ് ഉണ്ടായിരുന്നിരിക്കണം.

ചരക്ക് തീവണ്ടിയുമായുള്ള ഇടിയിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 21 ബോഗികൾ പാളംതെറ്റി മറിഞ്ഞു.
എൻജിൻ ചരക്ക് തീവണ്ടിക്ക് മുകളിലേക്ക് കയറി. കോറമണ്ഡൽ എക്സ്പ്രസിന്റെ ബോഗികളിൽ മൂന്നെണ്ണം ഈ സമയം തൊട്ടടുത്ത ട്രാർക്കിലൂടെ പോവുകയായിരുന്ന ഹൗറ സൂപ്പർ ഫാസ്റ്റിന്റെ അവസാനത്തെ നാല് ബോഗികളിലേക്ക് വീണു. ഈ ആഘാതത്തിലാണ് ഹൗറ സൂപ്പർ ഫാസ്റ്റിന്റെ രണ്ട് ബോഗികൾ പാളംതെറ്റിയത്.

കോറമണ്ഡൽ എക്സ്പ്രസിൽ ഉണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചവരിൽ അധികവും. അപകട സ്ഥലത്ത് ഉണ്ടായിരുന്നത് നാല് ട്രാക്കുകൾ ആണെന്ന് റെയിൽവേയുടെ ഡേറ്റ ലോഗർ ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. വശങ്ങളിലെ ചുവന്ന നിറത്തിലെ ട്രാക്കുകളിൽ ആയിരുന്നു ചരക്ക് തീവണ്ടികൾ നിർത്തി ഇട്ടിരുന്നത്. നടുവിലെ രണ്ട് ട്രാക്കുകളിലൂടെയാണ് അപകടം ഉണ്ടായ ട്രെയിനുകൾ കടന്നുപോകേണ്ടിയിരുന്നത്. ട്രാക്ക് നേരിയ തോതിൽ ദ്രവിച്ചിരുന്നതായി റിപ്പോർട്ടിൽ പരാമർഷമുണ്ടെങ്കിലും ഇത് അപകടത്തിന് കാരണമായതായി കണ്ടെത്തിയിട്ടില്ല. കൂട്ടിയിടി തടയാനുള്ള കവച് സംവിധാനം അപകടമുണ്ടായ പാതയിൽ ഉണ്ടായിരുന്നില്ലെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കവച സംവിധാനം  എക്സ്പ്രസ് ലൂപ്പ് ട്രാക്കിലേക്ക് കടക്കാൻ കാരണമായ സിഗ്നൽ പിഴവ് എങ്ങനെ ഉണ്ടായി എന്നാണ് ഇനി കണ്ടെത്തേണ്ടത്. വിശദമായ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യം കണ്ടത്താനാകൂ എന്നാണ് റെയിൽവേ മന്ത്രാലയം പറയുന്നത്.

സ്വന്തം ലേഖകൻ 

എസ്സെകസ് :  സൗത്ത് എന്റ് ഓൺ സി മലയാളിയായ സുരേഷ് എബ്രഹാമിന്റെ പിതാവ്  പി ജെ എബ്രഹാം, പത്തിൽ, വേഴപ്രാ (95 ) നാട്ടിൽ വച്ച് നിര്യാതനായി . മൃതസംസ്കാര ചടങ്ങുകൾ ഞായറാഴ്ച ( 04 / 06 / 23 ) ഉച്ചകഴിഞ്ഞു  2 മണിക്ക് സ്വഗ്രഹത്തിൽ ആരംഭിക്കും. വേഴപ്രാ സെൻറ് : പോൾസ് ഇടവക അംഗമാണ്.

രാമങ്കരി ഗ്രാമ പഞ്ചായത്ത് മെമ്പർ, രാമങ്കരി കോഓപ്പറേറ്റീവ് സൊസൈറ്റി മെമ്പർ, കർഷക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്, ഓടേറ്റി കർഷക സംഘം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ മേരിക്കുട്ടി എബ്രഹാം ചക്കുകളം. മക്കൾ ജോസ്, കുഞ്ഞൂഞ്ഞമ്മ , ലൈലാമ്മ, Fr തോമസ്‌ലാൽ (കത്തിദ്രൽ വികാരി, സാഗർ രൂപത),സോഫി പരുവപ്പറമ്പിൽ, ജെസ്സി( St ജോസഫ്സ് LPS), സുരേഷ് എബ്രഹാം സോഷ്യൽ വർക്കർ -എസ്സെക്സ് കൌൺസിൽ UK,എന്നിവർ മക്കളാണ്.

മരുമക്കൾ : തങ്കച്ചൻ കൈനിക്കര,വില്ലിമാമ്മൂട്ടിൽ തങ്കച്ചൻ പരുവപ്പറമ്പിൽ, ഷാജി, ലിസ്സമ്മ കുന്നുംപുറം, ലൗലി മുറിക്കുതറ(സീനിയർ അസി:രജിസ്ട്രാർ, എംജി യൂണിവേഴ്സിറ്റി കോട്ടയം )

പി ജെ എബ്രഹാമിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ജലന്ധര്‍ രൂപതാ അധ്യക്ഷ പദവിയില്‍നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. രാജി വത്തിക്കാന്‍ സ്വീകരിച്ചു. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി അറിയപ്പെടുമെന്ന് വത്തിക്കാന്‍ അറിയിച്ചു. എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ കോടതി വെറുതേവിട്ടത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ അപ്പീല്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ബിഷപ്പിന്റെ രാജി.

നേരത്തെ ഫ്രാങ്കോ മുളയ്ക്കൽ നല്‍കിയ രാജി വത്തിക്കാന്‍ അംഗീകരിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സഭയുടെ നന്മയ്ക്കായും രൂപതയുടെ സുഗമമായ നടത്തിപ്പിനായുമാണ് രാജി അംഗീകരിക്കുന്നതെന്ന് അപ്പോസ്തലിക് നണ്‍സിയേച്ചര്‍ അറിയിച്ചു. സഭയുടെ നന്മയ്ക്കായും രൂപതയ്ക്ക് പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജി അംഗീകരിക്കുന്നതെന്നും വത്തിക്കാന്‍ സ്ഥാനപതിയുടെ വാര്‍ത്താക്കുറിപ്പിലുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ബോൾട്ടനിൽ താമസിക്കുന്ന ഡോ. വർഗീസ് ചിറയ്ക്കൽ (80) നിര്യാതനായി.

ഡോ. വർഗീസ് ചിറയ്ക്കലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

54 വർഷങ്ങൾ ചെറിയ കാലയളവല്ല. പക്ഷേ 1967 – 69 കാലഘട്ടത്തിൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക് കോളേജിൽ പഠിച്ചിരുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ആ കാലഘട്ടത്തിൽ കോളേജിൽ പഠിച്ച പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞിരുന്നു. ചിലരൊക്കെ രോഗശയ്യയിലും . എങ്കിലും തങ്ങളുടെ യൗവനകാല കലാലയത്തിന്റെ മധുരസ്മരണകൾ ഒരിക്കൽ കൂടി ഓർത്തെടുക്കാൻ അവർ ഒത്തുചേർന്നപ്പോൾ എല്ലാവരും കളിക്കൂട്ടുകാരെ പോലെയായി. തങ്ങളുടെ ജീവിതത്തിന് വഴികാട്ടിയായി കൈപിടിച്ച് മുന്നോട്ട് നയിച്ച അധ്യാപകരെ അവർ മറന്നില്ല. ഗുരുക്കന്മാരുടെ സാന്നിധ്യം ആ അപൂർവ്വ സംഗമത്തിന് പകർന്നു നൽകിയ ചാരുത ഒന്നു വേറെ തന്നെയായിരുന്നു. അര നൂറ്റാണ്ടിനു ശേഷമുള്ള ഈ ഒത്തുചേരൽ കേരളത്തിലെ കലാലയങ്ങളുടെ ചരിത്രത്തിൽ തന്നെ ഇദം പ്രദമായിരിക്കും.

ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവിലാണ് 54 വർഷങ്ങൾക്ക് മുമ്പ് പഠിച്ചിറങ്ങിയ സഹപാഠികളെ എല്ലാം കണ്ടുപിടിക്കാനും ഒത്തു ചേരാനും സംഘാടകർക്ക് ആയത്.

 

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഭൂമിയെ സ്ത്രീയായി കാണുന്ന ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ നടക്കുന്നത് . അതിൽ സ്വന്തം അമ്മയോ മകളെയോ. സഹോദരിയോ ഒക്കെ ഉൾപ്പെടുന്നുണ്ട് താനും . അത്തരത്തിലുള്ള ഒരു മാനസികതയിലേക്ക് ഒരു മനുഷ്യനെ നയിക്കുന്നത് എന്താണ്

ഒരു സ്ത്രീക്കെതിരെ ഒരു ലൈംഗികാതിക്രമം വരുമ്പോഴേ….അയ്യോ പോത്തോ ഇവനെ തൂക്കി കൊല്ലണം അല്ലെങ്കിൽ ഇഞ്ചിഞ്ചായി കൊല്ലണം എന്നൊക്കെ ആക്രോശിച്ചു ശാന്തമാകുന്നവരോട് ഒന്നേ പറയാനുള്ളു …

ഇത്രയേറെ ജനങ്ങൾ തിങ്ങി പാർക്കുന്ന രാജ്യത്ത്, ബലാത്സംഗം ചെയ്യുന്ന ഒരുവനെ തൂക്കിക്കൊല്ലണമെന്ന ഒരു നിയമം വന്നാൽ , കുറ്റവാളി എപ്പോഴും ആ ഇരയെ ഇല്ലാതാക്കാൻ ശ്രമിക്കും എന്നത് തന്നെയാണ് അതിന്റെ ഫൈനൽ റിസൾട്ട്. കാരണം എങ്ങനെയും സാക്ഷിയായ ഇരയെ ഇല്ലാതാക്കുക എന്നതായിരിക്കും അവന്റെ മുഖ്യ ലക്‌ഷ്യം .

ഇതിനർത്ഥം കുറ്റവാളിയെ ഞാൻ പിന്തുണയ്ക്കുന്നു എന്നല്ല ….അതിന് മുമ്പ് എന്തുകൊണ്ടാണ് നമ്മുടെ സമൂഹത്തിൽ ഇങ്ങനത്തെ കാര്യങ്ങൾ സംഭവിക്കുന്നതെന്ന് നോക്കണം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇത്രയധികം സ്ത്രീകൾ വീടിനു പുറത്തിറങ്ങുന്നതും , ജോലിക്കു പോകുന്നതും , പുരുഷന്മാരുമായി അടുത്തിടപഴകുന്നതും , സ്പോർട്സിൽ പങ്കാളികൾ ആകുന്നതെല്ലാം ഉൾപ്പെടുന്ന ആദ്യ തലമുറയാണ് ഇത് .

ഇന്ത്യയിലെ മിക്ക ആളുകൾക്കും ഇത്രമാത്രം സ്ത്രീ ഇൻവോൾവ്മെന്റ് ശീലമില്ല, കാരണം അവരുടെ ഗ്രാമത്തിൽ, അവരുടെ ആശയത്തിൽ സ്ത്രീ എന്നാൽ അവരുടെ ‘അമ്മ , മുത്തശ്ശി , പെങ്ങൾ ഈ ഒരു നമ്പറിൽ ഒതുങ്ങി നിന്നിരുന്നു .

പക്ഷെ ഇന്ന് , ഒട്ടേറെ ചെറുപ്പക്കാർ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് പലായനം ചെയ്യുന്നു, അവർ വളരെ ചെറുപ്പക്കാരായ പെൺകുട്ടികളെ കാണുന്നു. സിനിമയിൽ മാത്രം കണ്ടിട്ടുള്ള സുന്ദരികളായ പെൺകുട്ടികളെപോലുള്ളവർ , അതേപോലത്തെ ഉടുപ്പുകൾ ഇട്ടവർ ഇവരൊക്കെ തേരാ പാരാ തെരുവിലൂടെ നടക്കുന്നു. ഇതൊക്കെ കാണുമ്പോൾ അവർക്ക് ആശ്ചര്യം അടക്കാനാവാതെ അവരുടെ ലൈംഗികത ഉണരുന്നു . അവരെ സംബന്ധിച്ചു ഇതെല്ലാമൊരു ആകാംഷയാണ് ഉണ്ടാക്കുന്നത് . കണ്ടു പരിചയമില്ലാത്ത കാര്യങ്ങൾ ഒറ്റയടിക്ക് കാണാൻ തുടങ്ങുമ്പോൾ അവരുടെ കൺട്രോൾ പോയി അവർക്ക് ഭ്രാന്താകുന്നു .

ഇതും കൂടാതെ എല്ലായിടത്തും മദ്യം പ്രോത്സാഹിപ്പിക്കുന്നു , മയക്ക് മരുന്ന് ഉപയോഗം കൂടുന്നു . ഇതൊരു രണ്ട് തുള്ളി അകത്തുചെല്ലുമ്പോൾ അവൻ കൂടുതൽ ഭ്രാന്തനാകുന്നു …പ്രത്യേകിച്ചു വൈകുന്നേരങ്ങളിൽ , അവനെ ആരും കാണുന്നില്ല എന്ന് അവൻ കരുതുന്നുവെങ്കിൽ, അവൻ ആരുടെയെങ്കിലും മേൽ കുതിക്കാനുള്ള വ്യഗ്രത കാട്ടുന്നു .

കൂടാതെ മനുഷ്യരിൽ അവരുടെ പതിനഞ്ചിനും ഇരുപതിനും ഇടയിലാണ് ഏറ്റവും കൂടുതൽ
ഹോർമോണുകളുടെ സ്വാധീനവും എനർജ്ജിയും ഉണ്ടാകുന്നത് . പണ്ടൊക്കെയുള്ള ആൺകുട്ടികൾക്ക് അല്ലെങ്കിൽ പുരുഷന്മാർക്ക് അവരുടെ പരമാവധി സമയങ്ങൾ ചിലവിടാൻ കൃഷി , ഫുട്ബോൾ , ക്രിക്കറ്റ്, കായികം, കല, സംഗീതം, വിദ്യാഭ്യാസം, അങ്ങനെ പലവഴികൾ ഉണ്ടായിരുന്നു . അന്ന് അവരുടെ എനർജ്ജിയുടെ നല്ലൊരു പങ്കും ഇങ്ങനെ പലവിധത്തിൽ ഉപയോഗിച്ച് തീർത്തിരുന്നു .

ഇപ്പോൾ അവൻ ഒറ്റയ്ക്ക് നഗരത്തിലേക്ക് വരുക …
അവൻ മറ്റ് പത്തു ആൺകുട്ടികൾക്കൊപ്പം ഒരു മുറിയിൽ ഉറങ്ങുക ….
ഒരു രാവും പകലും മാലിന്യവും മനുഷ്യത്വരഹിതവുമായ അന്തരീക്ഷത്തിൽ ജോലിചെയ്യേണ്ടിവരുക ….
അവരിൽ ഭൂരിഭാഗവും ഒരു കോൺസെൻട്രേഷൻ ക്യാമ്പിലെ ജീവിതം പോലെ ജീവിച്ചു തീർക്കുക …
അത്തരം സാഹചര്യങ്ങളിൽ അവന് അവന്റെ ഹോർമോണുകളെ , ശരീരത്തിലെ എനർജിയെ നിയന്ത്രിക്കാൻ ഒരു പരിഹാരവുമില്ല.

അല്ലെങ്കിൽ അവന്റെ വികാരങ്ങളെ മനസിലാക്കാൻ , നിനക്കെങ്ങനെയുണ്ട് എന്ന് ചോദിക്കാൻ , ഇന്ന് നീ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാൻ , നിന്റെ കല്യാണം വല്ലതും ആയോ എന്ന് ചോദിക്കാൻ ഒരാൾ പോലും ഇല്ല.

അവൻ ജോലി കഴിഞ്ഞു വരുന്നു , സുഹൃത്തുക്കളോടൊപ്പം വൈകുന്നേരം മദ്യപിക്കുന്നു , അശ്ലീലത നിറഞ്ഞ ചിത്രങ്ങൾ , വീഡിയോകൾ കാണുന്നു… അതിലൂടെ അവൻ അതാണ് ചെയ്യേണ്ടത് എന്ന് കരുതുന്നു. അവരെ കൂടുതൽ മത്തു പിടിപ്പിക്കാൻ സ്ത്രീകൾ ഇതാണ് സ്വാതന്ദ്രം എന്ന് പറഞ്ഞു തുണിയുടെ അളവുകൾ കുറക്കുന്നു …ഇതാണ് ശരിയെന്നൊ തെറ്റെന്നോ പറഞ്ഞുകൊടുക്കാൻ ഇവിടെ ആളില്ലാതാകുന്നു .

അതിനാൽ ആരെങ്കിലും ഒരു കുറ്റകൃത്യം ചെയ്യുമ്പോഴെ അവരെ ശിക്ഷിക്കണം എന്ന് മുറവിളി കൂട്ടുന്നതിന് മുമ്പ് നമ്മുടെ സമൂഹം ഇന്ന് ഇങ്ങനെ ആയതിന് നമ്മൾ എല്ലാവരും ഉത്തരവാദികൾ ആണെന്നത് മനസിലാക്കണം . പണ്ടൊക്കെ പത്താം ക്‌ളാസ്സു കഴിയുമ്പോഴേ അച്ഛനാകാനും കന്യാസ്ത്രീ ആകാനും സന്യാസി ആകാനുമൊക്കെ ആളുകളെ തിരഞ്ഞെടുക്കുമായിരുന്നു . കൂടാതെ പണ്ട് വളരെച്ചെറുപ്പം മുതലേ ഇതാണ് നിന്റെ മുറപെണ്ണ് എന്ന് പ്രോമിസ് ചെയ്യുമായിരുന്നു . ഒരു ചെറുപ്പക്കാരൻ വീട് വിട്ട് പോകുന്നതിന് മുമ്പേ അവരുടെ കല്യാണം നടത്തിയിരുന്നു ,അതെല്ലാം ഒരു പരുധിവരെ അവരുടെ മാനസിക ചാഞ്ചാട്ടത്തെ പിടിച്ചു നിർത്താൻ ഒരു പോം വഴി ആയിരുന്നു ….

ഇന്ന് അവനു പ്രതീക്ഷയില്ല. അപ്പോൾ അവൻ വെറുതെ അവിടെ ഇവിടെ നോക്കിനടന്നു , വന്യമായ കാര്യങ്ങൾ ചെയ്യുന്നു . അതാണ് ഒരു മനുഷ്യന്റെ സ്വഭാവം.

അതിനാൽ ഒന്ന് മനസിലാക്കുക , യൗവ്വനം എന്നാൽ പല വശങ്ങളും ഉണ്ട്. അതിൽ ഒരു വശം ഹോർമോണുകളുടെ സ്വാധീനമാണ്, അതിനെ മാനേജ് ചെയ്യാനുള്ള സൊലൂഷൻസ്‌ കാണാതെ അതിനെതിരെ കണ്ണടച്ചിട്ടു കുറച്ചു പേരെ മാത്രം തൂക്കി കൊന്നാൽ തീരുന്ന പ്രശ്നമല്ല ഇത് …ഇതിന് ഭാരത മാതാവുമായി ഒരു ബന്ധവുമില്ല ….

ഇവിടെ ഇന്ത്യ പോലുള്ള ജനസാന്ദ്രത ഏറിയ ഒരുരാജ്യത്തു എല്ലാകാര്യത്തിലും നിയമം ഘനം കൂട്ടിയതുകൊണ്ടു മാത്രം ഒന്നുമാവില്ല . കാരണം പലരും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ ക്രൈം ചെയ്യുന്നുണ്ട് . ചിലർ ഓൺലൈൻ ക്രൈം ചെയ്യുമ്പോൾ മറ്റുചിലർ നേരിട്ട് ചെയ്യുന്നു എന്നത് മാത്രമേ വ്യത്യാസമുള്ളൂ .

കാരണം “we are packed in the planet closer than ever before..we are in numbers closer than ever before “.

ദിനംപ്രതി നമ്മുടെ ജനസാന്ദ്രത കൂടിവരുകയാണ് . നമ്മൾ പണ്ടത്തേക്കാളും കൂടുതൽ getting closer. അതുകൊണ്ടു ഏതൊരു നിയമസംവിധാനങ്ങളെക്കാൾ നമ്മുടെ തന്നെ ഉത്തരവാദിത്തമാണ് പരസ്പരം ചീഞ്ഞുനാറി മറ്റുള്ളവരിലേക്ക് ദുർഗന്ധം വമിപ്പിക്കാതിരിക്കുക എന്നത് .

(പതിവ് പോലെത്തന്നെ ഇതിൽ ആരെയും ന്യായീകരിക്കാനോ ഇതാണ് ശരിയെന്ന് വാദിക്കുന്നില്ല മറിച്ചു ഇങ്ങനെ വരാനുള്ള കാരണങ്ങൾ മാത്രം ചൂണ്ടി കാണിക്കുന്നു )

 

ലണ്ടൻ: മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ കുറിച്ച് പലവിധ വാർത്തകളാണ് പുറത്ത് വരുന്നത്. ഓൺലൈൻ മാധ്യമ രംഗത്തെ മര്യാദയുടെ സീമകൾ എല്ലാം കടന്നുള്ള വാർത്താ ശൈലിയാണ് മറുനാടൻ മിക്കപ്പോഴും മുൻപോട്ട് വയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധി കേസുകൾ മറുനാടൻ മലയാളിക്ക് എതിരെ ചുമത്തിയിരുന്നു. പ്രമുഖ വ്യവസായി എം എ യൂസഫലിയ്‌ക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിനെതിരെ ലക്നൗ ഹൈക്കോടതി ഷാജനെതിരെ നിലപാട് എടുത്തിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്ന് മറുനാടൻ നിരവധി വാർത്തകൾ നീക്കം ചെയ്തിരുന്നു .

ലണ്ടൻ ഗാറ്റ് വിക്ക് എയർപോർട്ടിൽ വെച്ച് ഷാജനെ  ഒരാൾ കയ്യേറ്റം ചെയ്തതായിട്ടുള്ള വാർത്ത സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം നേടിയിരുന്നു. എന്നാൽ ഷാജൻ സ്‌കറിയ തന്റെ ഓൺലൈൻ പോർട്ടലിൽ കൂടി അവകാശപ്പെട്ടത് ഈ വിവാദത്തിൽ മറുഭാഗത്തുള്ള പ്രമുഖ യുകെ മലയാളിയും സിനിമാ നിർമ്മാതാവുമായ  രാജേഷ് കൃഷ്ണയെ ഷാജൻ കയ്യേറ്റം
ചെയ്‌തെന്നാണ് . ഇതിന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജേഷ് കൃഷ്ണ വിശദീകരണം നൽകിയിരിക്കുകയാണ് ഇപ്പോൾ.

എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത (more…)

സിപിഐഎം അന്താരാഷ്ട്ര ഘടകമായ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി) , ലണ്ടനിലെ സൗത്താളിൽ പാർട്ടി കേരള സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ എംവി ഗോവിന്ദൻ മാസ്റ്റർക്ക് സ്വീകരണം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത വൻ ജനാവലിയെ ഗോവിന്ദൻ മാസ്റ്റർ അഭിസംബോധന ചെയ്തു സംസാരിച്ചു.

എഐസിയും ബഹുജന കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (ഐ ഡബ്ല്യു എ) , കൈരളി യുകെ , പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷൻ , എസ്.എഫ്.ഐ സംഘടനകൾ ചേർന്നാണ് കേരള വികസനവും പ്രവാസി സമൂഹവും എന്ന വിഷയത്തിൽ സെമിനാറും പൊതു സമ്മേളനവും സംഘടിപ്പിച്ചത്.

കേരളത്തിന്റെ വികസനത്തിന്റെ നാൾവഴികളെക്കുറിച്ചും ഇന്ത്യയിലെ പൊതുസംഭവവികാസങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ട് കേരളത്തിന്റെ മുന്നേറ്റവും ഗോവിന്ദൻമാസ്റ്റർ തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു. കേരളവികസനത്തിൽ പ്രവാസിസമൂഹത്തിന്റെ പങ്കു വളരെ വലുതാണെന്നും കേരളത്തിന്റെ വികസനത്തിനും നവകേരളനിർമ്മിതിയ്ക്കും യുകെയിലെ പ്രവാസിസമൂഹം തുടർന്നും അണിചേരണമെന്നു അദ്ദേഹം അഭ്യർത്ഥിച്ചു.

എഐസി സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ , ബ്രിട്ടീഷ് എംപി യും ലേബർ പാർട്ടി നേതാവുമായ വിരേന്ദർ ശർമ്മ , ഐ ഡബ്ല്യു എ(ജിബി) സെക്രട്ടറി ലിയോസ് പോൾ , കൈരളി സെക്രട്ടറി കുര്യൻ ജേക്കബ് , മലയാളം മിഷൻനെ പ്രതിനിധീകരിച്ചു മുരളി വെട്ടത്ത് , എസ്എഫ്ഐ യുകെ പ്രസിഡന്റ് ശ്വേത , പ്രവാസി കേരളാ കോൺഗ്രസ്സ് നേതാവ് ജിജോ അരയത്ത് തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ കൈരളി പ്രസിഡന്റ് പ്രിയ രാജൻ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ എഐസിയുടെ ഉപഹാരം പ്രീത്‌ ബെയിൻസ്‌ ഗോവിന്ദൻ മാസ്റ്റർക്ക്‌ കൈമാറി. എസ്എഫ്ഐ യുകെ എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗം രഞ്ജിത്ത്‌ രാജൻ കോംപയറിങ്ങും, എഐസി എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗം ആഷിക്ക്‌ മുഹമ്മദ്‌ നാസർ പ്രഭാഷണത്തിന്റെ സംഗ്രഹവും അവതരിപ്പിച്ചു.

വിവിധ വിഷയങ്ങൾ ആസ്പദമാക്കി പ്രവാസിസംഘടനകൾ നൽകിയ നിവേദനങ്ങൾ ഗോവിന്ദൻ മാസ്റ്റർ സ്വീകരിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക്‌ സുജ ജോസഫ് നന്ദി പ്രകാശിപ്പിച്ചു .

RECENT POSTS
Copyright © . All rights reserved