പാങ്ങലുകാട് ടൊണിൽ നടുറോഡിൽ വെച്ച് സ്ത്രീകൾ തമ്മിൽ തല്ലിയതിന്റെ വീഡിയോ പകർത്തിയെന്ന് ആരോപിച്ച് യുവതി ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം കടയ്ക്കൽ സ്വദേശി വിജിത്തിനെ ആക്രമിച്ച് കൈയ്യൊടിച്ചത്. പാങ്ങലുകാട് കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് താമസിക്കുന്ന അൻസിയയാണ് വിജിത്തിനെ കമ്പിവടി കൊണ്ട് അടിച്ചത്. ഇവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇവർക്ക് ഒപ്പമുള്ള മകനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ഉള്ള കാലതാമസം കാരണം അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
പാങ്ങലുകാട് തയ്യൽക്കട നടത്തിവരികയാണ് അൻസിയ. ഇവരും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ് നടുറോഡിൽ വെച്ച് തല്ലുണ്ടായത്. തെറിവിളിയും കല്ലേറുമൊക്കെയായി സിനിമാ സ്‌റ്റൈലിൽ നടന്ന അടിയുടെ വീഡിയോ വിജിത്ത് പകർത്തിയെന്നായിരുന്നു അൻസിയയുടെ സംശയം.
ഇതേകുറിച്ച് ചോദിക്കാനായി അൻസിയ ഓട്ടോസ്റ്റാന്റിലെത്തി. വിജിത്ത് പകർത്തിയ ദൃശ്യങ്ങൾ കാണണം എന്നും മൊബൈൽ നൽകാനും അൻസിയ ആവശ്യപെടുകയായിരുന്നു. എന്നാൽ താൻ വീഡിയോ എടുത്തില്ലെന്നും മൊബൈൽ നൽകാൻ കഴിയില്ല എന്നും വിജിത്ത് പറഞ്ഞു. തുടർന്ന് ഓട്ടോയിലേക്ക് വിജിത്ത് കയറാൻ ശ്രമിക്കവേ
അൻസിയ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.
വിജിത്തിനെ ആക്രമിച്ച ശേഷം മകനുമായി തയ്യൽക്കടയിലേക്ക് ഓടിക്കയറിയ അൻസിയ കടയുടെ ഷട്ടർ ഇട്ടു. പരിക്കേറ്റ വിജിത്തിനെ മറ്റുള്ളവർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ, മകന്റെ തലയിൽ സിന്ദൂരം വാരി തേച്ച് പരിക്ക് പറ്റി എന്ന് വരുത്തിത്തീർക്കാൻ അൻസിയ ശ്രമിച്ചതായും തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തിയതായും വിജിത്ത് ആരോപിക്കുന്നു.
കൂടാതെ, അൻസിയ മർദിച്ചതായി കാട്ടി ഇതിന് മുൻപ് രണ്ട് യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുശേഷമാണ് വിജിത്തിനെ ആക്രമിച്ചത്. ഈ സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ട്.
കട്ടപ്പന കാഞ്ചിയാറില്‍ പിജെ വത്സമ്മ എന്ന അനുമോൾ (27) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് വിജേഷ് അറസ്റ്റില്‍. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കാഞ്ചിയാര്‍ പേഴുങ്കണ്ടം സ്വദേശി ബിജേഷിനെയാണ് തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ മൊബൈല്‍ ഫോണ്‍ കുമളി അട്ടപ്പള്ളത്തിനു സമീപത്ത് നിന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍. ചൊവ്വാഴ്ച്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയതെന്നും ആന്തരിക രക്തസ്രാവം ഉണ്ടായെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളില്‍ ഒളിപ്പിച്ച് ബിജേഷ് നാടുവിട്ടെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളിലും അതിര്‍ത്തിമേഖലകളിലും ഇയാള്‍ക്കായി തിരച്ചില്‍ പൊലീസ് വ്യാപകമാക്കുകയായിരുന്നു.
കുമളിയിലെത്തി ഫോൺ ഉപേക്ഷിച്ച് ശേഷം കമ്പത്തേയ്ക്ക് കടക്കുകയായിരുന്നു. ഇവിടെ ഒളിവിൽ കഴിയാൻ തീരുമാനിച്ച ബിജേഷ് ചെറുതും വലുതുമായ ലോഡ്ജുകളിൽ തങ്ങാതെ ഉൾഗ്രാമത്തിലെ ഹോം സ്റ്റേയിലാണ് താമസിക്കാനായി തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ അന്വേഷണം കമ്പത്തെ മുഴുവൻ ലോഡ്ജിലും അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല. പിക് അപ്പ് ഡ്രൈവറായ ബിജേഷ് മുമ്പിവിടെ വന്നിട്ടുള്ള പരിചയമുണ്ടായിരുന്നോയെന്നും ഇവിടെ ആരുടെയെങ്കിലും സഹായം തേടിയിരുന്നോയെന്നും വ്യക്തമായിട്ടില്ല.
കൊലപാതക ശേഷം ഒളിവിൽ കഴിയാനായി കമ്പത്തേയ്ക്ക് തിരിച്ച ബിജേഷ് ബസ്റ്റാൻഡിലല്ല ഇറങ്ങിയതെന്നാണ് വിലയിരുത്തൽ. വന്ന ദിവസത്തെ മുഴുവൻ സി.സി ടി.വി ദൃശ്യങ്ങളും പ്രധാന ജംഗ്ഷനിലേയും ബസ്റ്റാന്റിലേയും പരിശോധിച്ചെങ്കിലും ഇതിലൊന്നും ബിജേഷിന്റെ ദൃശ്യം പതിഞ്ഞിരുന്നില്ല. ഇത്തരത്തിൽ സി.സി. ദൃശ്യം പതിയാതിരിക്കാൻ പ്രധാന സ്റ്റോപ്പിൽ ഇറങ്ങാതെ പ്രതി ഇടവഴിയിൽ ഇറങ്ങിയതാണെന്നും സംശയമുണ്ട്. ഇവിടെയെത്തി മദ്യപിച്ച ശേഷം പിന്നീട് ഒളിവ് സ്ഥലം കണ്ടെത്തുകയായിരുന്നു.
ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് മുമ്പ് ബോജ്പുരി നടി ആകാംക്ഷാ ദുബേ ഇൻസ്റ്റാഗ്രാം ലൈവിൽ പൊട്ടിക്കരഞ്ഞു. ഒരു സിനിമയുടെ ഷൂട്ടിങ്ങിന്‍റെ ഭാഗമായി താമസിച്ചിരുന്ന വാരണാസിയിലെ ഹോട്ടൽ മുറിയിലാണ് ആകാംക്ഷാ ദുബെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആകാംക്ഷാ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, നടി ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് മുഖംപൊത്തി കരഞ്ഞത് ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം വാരണാസിയിലെ സാരാനാഥിലെ ഹോട്ടൽ സോമേന്ദ്രയിലാണ് നടി മറ്റ് സിനിമാ പ്രവർത്തകർക്കൊപ്പം താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും ആകാക്ഷാ മുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നുകയും സിനിമാ സംഘത്തെ അറിയിക്കുകയായിരുന്നു. യൂണിറ്റിലെ ആളുകളും ഹോട്ടൽ ജീവനക്കാരും ചേർന്ന് വാതിൽ തുറന്നപ്പോൾ അകാംക്ഷ ദുബെയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സാരാനാഥ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു, സിനിമയുടെ യൂണിറ്റുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആകാംക്ഷ ദുബെയുടെ കുടുംബാംഗങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്.
മേരു ജംഗ് മേരാ ഫൈസ്‌ല എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. മുജ്‌സെ ഷാദി കരോഗി, വീരോൺ കെ വീർ, ഫൈറ്റർ കിംഗ് തുടങ്ങിയ ഭോജ്‌പുരി സിനിമകളിൽ അവർ അഭിനയിച്ചു. മ്യൂസിക് വീഡിയോകളിലൂടെയും ആകാംക്ഷ ശ്രദ്ധേയയായിരുന്നു. തന്റെ വരാനിരിക്കുന്ന ചിത്രമായ നായകിന്റെ ചിത്രീകരണത്തിലായിരുന്നു അവർ.
ഏകദേശം 50-60 സൂപ്പർഹിറ്റ് സംഗീത ആൽബങ്ങൾ നൽകിയിട്ടുള്ള ഭോജ്പുരി ചലച്ചിത്രമേഖലയിലെ മുൻനിര മോഡലും നടിയുമായിരുന്നു ആകാൻക്ഷ. സമർ സിംഗ്, ഖേസരി ലാൽ യാദവ്, പവൻ സിംഗ്, പ്രദീപ് പാണ്ഡെ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം അവർ അഭിനയിച്ചിട്ടുണ്ട്.
ബേസിൽ ജോസഫ്
പിസ്സ പോക്കറ്റ്സ്
ചേരുവകൾ
പിസാ ബെയ്‌സ് ഉണ്ടാക്കാനുള്ള പേസ്ട്രികാവശ്യമായ ചേരുവകൾ
പ്ലെയിൻ ഫ്ലോർ – 240 ഗ്രാം
യീസ്റ്റ് – 25 ഗ്രാം
ഉപ്പ് – 1 ടീസ്പൂൺ
വെള്ളം – 100 എംൽ
ഓയിൽ – 2 ടീസ്പൂൺ
പിസാ ഡഫ് ഉണ്ടാക്കുന്ന വിധം
ഒരു മിക്സിങ് ബൗളിൽ പ്ലെയിൻ ഫോർ, യീസ്റ്റ്, ഉപ്പ് ,ഓയിൽ,വെള്ളം എന്നിവ യോജിപ്പിച്ചു നല്ല സ്മൂത്ത് ആയ ഒരു ഡഫ് ഉണ്ടാക്കി എടുത്തു ഒരു കിച്ചൻ ടവൽ കൊണ്ട് കവർ ചെയ്തു അര മണിക്കൂർ വയ്ക്കുക . ഈ സമയത്തു ഫില്ലിങിന് ഉള്ള മിശ്രിതം തയാറാക്കാം.
ഫില്ലിങിന് വേണ്ട ചേരുവകൾ
പേപ്പറൊണി – 25 സ്ലൈസസ്
സബോള – 1 എണ്ണം വളരെ ചെറുതായി ചോപ് ചെയ്തത്
ബെൽ പേപ്പർ -1 എണ്ണം
ടൊമാറ്റോ -2 എണ്ണം
ഗ്രേറ്റഡ് ചീസ് – 180 ഗ്രാം
ബേസിൽ ലീവ്സ് – 1 ടീസ്പൂൺ
T hyme – 1 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്

ഫില്ലിംഗ് തയാറാക്കുന്ന വിധം
ഒരു പാനിൽ സബോള ബെൽപേപ്പർ എന്നിവ വഴറ്റി അതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന ടോമാറ്റൊയും ടൊമാറ്റോ പേസ്റ്റും ബേസിൽ ലീവ്‌സും thyme ഉപ്പ് എന്നിവ ചേർത്ത് നന്നായി കുക്ക് ചെയ്തു കുറുക്കി എടുക്കുക ഇതിലേയ്ക്ക് സ്ലൈസ് ചെയ്തു വച്ചിരിക്കുന്ന പേപ്പറോണി കൂടി ചേർത്ത് മിക്സ് ചെയ്യുക . തയാറാക്കി വച്ചിരിക്കുന്ന ഡഫ് 6 ആയി വിഭജിച്ചു ബോള് ആയി ഉരുട്ടി യതിനു ശേഷം ഒരു റോളിങ്ങ് പിൻ കൊണ്ട് ഒരു ചെറിയ ചപ്പാത്തിയുടെ വലിപ്പത്തിൽ പരത്തി അതിൽ തയാറാക്കിയ മിശ്രിതം അതിനു മുകളിൽ 30 ഗ്രാം ഗ്രേറ്റഡ് ചീസ് കൂടിവിതറി ഒരു സൈഡ് ഫോൾഡ് ചെയ്തു ഒരു ഫോർക്ക് കൊണ്ട് എഡ്ജ് പ്രസ്സ് ചെയ്ത് സീൽ ചെയ്തെടുക്കുക. ഒരു മുട്ട അടിച്ചെടുത്തു ഒരു ബ്രഷ് കൊണ്ട് ഗ്‌ളൈസ് ചെയ്തിട്ട് 180 ഡിഗ്രിയിൽ നന്നായി ബേക്ക് എടുക്കുക (ഏകദേശം 25 – 35 മിനിറ്റ് വരെ എടുക്കാം ) ചായക്കൊപ്പമോ അല്ലാതെ സാലഡിനൊപ്പമോ ഒക്കെ കഴിക്കാൻ പറ്റിയ പിസ്സ പോക്കറ്റ്സ് റെഡി.

ബേസിൽ ജോസഫ്
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 26 ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവെച്ചാണ് സമ്മര്‍ ടൈം ക്രമീകരിക്കുന്നത്.അതായത് പുലര്‍ച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും.
നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും നീളം കുറഞ്ഞ രാത്രിയാണിത്.
ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പി.റ്റി.ബി.) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫുര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്‌നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു.
1916 മുതലാണ് അയര്‍ലണ്ടിലും യൂ കെയിലും സമയ മാറ്റം ആരംഭിച്ചത്.എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റ സംവിധാനം നിലവിലുണ്ട്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എം.ഇ.ഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് ദൈര്‍ഘ്യം കൂടുതലായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.
ഇതുപോലെ വിന്റര്‍ സമയവും ക്രമീകരിക്കാറുണ്ട്. വര്‍ഷത്തിലെ ഒക്ടോബര്‍ മാസം അവസാനം വരുന്ന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ പിറകോട്ടു മാറ്റിയാണ് വിന്റര്‍ ടൈം ക്രമപ്പെടുത്തുന്നത്.
സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി. പക്ഷെ വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുകയും വേണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും.
രാത്രിയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസിലെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ക്രമപ്പെടുത്തുന്നത് സമ്മറില്‍ ഐറിഷ് സമയവും ഇന്ത്യന്‍ സമയവുമായി നാലര മണിക്കൂറും വിന്റര്‍ ടൈമില്‍ അഞ്ചര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. ബ്രിട്ടന്‍, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലാണെങ്കിലും ജര്‍മനി അടക്കമുള്ള മറ്റു രാജ്യങ്ങളിലെ സമയവുമായി ഒരു മണിക്കൂര്‍ പുറകിലായിരിക്കും.
യൂറോപ്പിലെ സമയമാറ്റ സമ്പ്രദായം നിര്‍ത്തലാക്കണം എന്ന യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തിന് ഇതേ വരെ അംഗരാജ്യങ്ങളുടെ പൂര്‍ണ്ണ അംഗീകാരം ലഭിച്ചിട്ടില്ല.അത് കൊണ്ട് തന്നെ 2021 മുതല്‍ വിന്റര്‍ ടൈം ചേയ്ഞ്ച് ഇല്ലാതെയാക്കും എന്ന മുന്‍ ധാരണ നടപ്പാക്കാന്‍ ഇടയില്ല.
അതേസമയം യൂറോപ്പിലെ എല്ലാരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ പല തവണ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ സമയ മാറ്റ സമ്പ്രദായം എത്രയും വേഗം അവസാനിപ്പിക്കണം എന്ന ആശയത്തിനാണ് ബഹുഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ ലഭിച്ചത്.
തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് വാഹനപരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി നാട്ടുകാർ. ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) ആണ് മരണപ്പെട്ടത്.
കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇയാൾ വാഹന പരിശോധനയ്ക്കിടെ ബൈക്ക് മുന്നോട്ട് നീക്കിയാണ് നിർത്തിയത്. ഇതിൽ പ്രകോപിതരായ പൊലീസുകാർ മനോഹരന്റെ മുഖത്ത് മർദ്ദിച്ചുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നത്.
പൊലീസിനെ ഭയമാണെന്ന് മനോഹരൻ പറഞ്ഞുവെന്നും, തുടർന്ന് മദ്യപിച്ചോയെന്ന് അറിയാൻ പരിശോധന നടത്തിയെങ്കിലും ബ്രീത്ത് അനലൈസറിൽ മദ്യപിച്ചതായി തെളിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു.രണ്ട് പൊലീസുകാരാണ് മനോഹരനെ തടഞ്ഞ് നിർത്തിയത്.
മദ്യപിച്ചില്ലെന്ന തെളിഞ്ഞതോടെ അലക്ഷ്യമായി വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തിയാണ് പൊലീസ് മനോഹരനെ ബലമായി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കർഷക കോളനി ഭാഗത്തുവെച്ചാണ് പൊലീസ് മനോഹരനെ കസ്റ്റഡിയിൽ എടുത്തത്.
ജീപ്പിൽ സ്റ്റേഷനിലെത്തിച്ച മനോഹരൻ കുഴഞ്ഞുവീണെന്നാണ് പൊലീസ് ഭാഷ്യം. ഉടൻ ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാഞ്ചിയാറിലെ അധ്യാപികയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ഒളിവിൽ പോയത് യുവതിയുടെ ഫോൺ വിറ്റതിന് ശേഷമെന്ന് പൊലീസ്. കാഞ്ചിയാർ വെങ്ങലൂർക്കട സ്വദേശിക്ക് 5,000 രൂപക്കാണ് ഫോൺ വിറ്റത്. ചൊവ്വാഴ്ച രാവിലെയാണ് ബിജേഷ് ഒളിവിൽ പോയത്. അനുമോളുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതെ സമയം കൊലപാതകത്തിൽ ഭർത്താവ് ബിജേഷ് മൃതദ്ദേഹം വീട്ടിൽനിന്ന് മാറ്റുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെട്ടിരുന്നതായി വിവരം. പിക്കപ്പ് ഡ്രൈവറായ ബിജേഷ് ഓട്ടം പോകുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പല തവണയായി സാമ്പത്തിക ഇടപാടിൽ കൃത്യത ഇല്ലാത്തതിനാൽ ഇവർ ആരും ബിജേഷിന് വാഹനം നൽകാൻ തയ്യാറായില്ല.
മൃതദേഹം മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി മറവ് ചെയ്യുന്നതിനായിരുന്നു ബിജേഷ് വാഹനം ആവശ്യപ്പെട്ടതെന്നാണ് എന്നാണ് പോലീസ് കരുതുന്നത്. ഇതിനു സാധിക്കാതെ വന്നതോടെ മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് കടന്നതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 21 ന്കാഞ്ചിയാർ സ്വദേശിനിയായ അധ്യാപിക അനുമോളെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയുമായിരുന്നു.ഞായറാഴച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി ഫോൺ വിറ്റത്. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം ബിജേഷിൻ്റെ ഫോൺ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബിജേഷിനായുള്ള അന്വേഷണം തുടരുകയാണ്.
പ്രതി തമിഴ്നാട്ടിലേയ്ക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടക്കുന്നത്. പിക്കപ്പ് ഡ്രൈവർ ആണെങ്കിലും തമിഴ്നാട് ഉൾപ്പടെയുള്ള വിദൂര സ്ഥലങ്ങളിലേയ്ക്ക് അധികം ഓട്ടം പോകാത്തയാളായിരുന്നു ഇയാൾ. ഇക്കാരണത്താൽ പ്രതിക്ക് തമിഴ്നാട്ടിൽ സ്ഥിരം പരിചിത സ്ഥലങ്ങൾ കുറവാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അതുകൊണ്ടുതന്നെ അപരിചിത സ്ഥലങ്ങളിൽ ഒളിവിൽ കഴിയാനുള്ള സാധ്യതയും മുന്നിൽ കാണുന്നുണ്ട്.അനുമോൾ മരിക്കുന്നതിന് മുമ്പ് പിതൃ സഹോദരിക്കയച്ച വാട്‌സ് ആപ്പ് സന്ദേശം പുറത്തുവന്നിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് മോശപ്പെട്ട രീതിയിൽ സംസാരിക്കുന്നതായി സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിൽ ഭർത്താവിൽ നിന്നും പീഡനം അനുഭവിക്കുന്നതായി പറയുന്നുണ്ട്. അനുമോളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് പറഞ്ഞു.
‘നമ്മള്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജിഷ്ണു രാഘവന്‍. നടന്റെ അപ്രതീക്ഷിത വിയോഗത്തിന് ഇന്നേക്ക് 7 വര്‍ഷമായിരിക്കുകയാണ്. ജിഷ്ണുവും സിദ്ധാര്‍ഥ് ഭരതുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്. ഇപ്പോഴിതാ ജിഷ്ണുവിന്റെ ഓര്‍മ്മദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സിദ്ധാര്‍ഥ്.
നമ്മള്‍ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രം ജിഷ്ണുവിന്റെ ചിത്രം പങ്കുവച്ചാണ് സിദ്ധാര്‍ത്ഥ് ഓര്‍മ്മ കുറിച്ചത്.’ഈ ദിനത്തില്‍ മാത്രമല്ല, പ്രിയപ്പെട്ട ജിഷ്ണുവിനെ സ്മരിക്കുന്നത്… നീണ്ട 7 വര്‍ഷത്തെ വേര്‍പാട്…’, എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചിരിക്കുന്നത്.
2016 മാര്‍ച്ച് 25നാണ് ജിഷ്ണു എന്നന്നേക്കുമായി യാത്രയായത്. മലയാളസിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തിയ വേര്‍പാടിയിരുന്നു ജിഷ്ണുവിന്റേത്. കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ എങ്കിലും മലയാളികള്‍ എന്നും ഓര്‍ക്കുന്ന താരമാണ് ജിഷ്ണു. ക്യാന്‍സര്‍ മഹാമാരിയാണ് ജിഷ്ണുവിന്റെ ജീവനെടുത്തത്.
1987ല്‍ അച്ഛനായ രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെയാണ് ജിഷ്ണു അഭിനയത്തിലേക്ക് എത്തിയത്. റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലാണ് ജിഷ്ണു അവസാനമായി അഭിനയിച്ചത്.
കുവൈറ്റില്‍ രണ്ട് പ്രവാസികള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ പുതിയവീട് സുകേഷ് (44) പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി (ടിജോ-29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലായിരുന്നു സംഭവം.
ലുലു എക്‌സ്‌ചേഞ്ച് ജീവനക്കാരായിരുന്നു ഇരുവരും. സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു. ആറ് മാസം മുമ്പായിരുന്നു ടിജോയുടെ വിവാഹം. ഭാര്യയെ കുവൈറ്റിലേക്ക് കൊണ്ടുവരാനിരിക്കെയാണ് ദാരുണാന്ത്യം.
ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റാകാൻ ഇനി ആദം ഹാരിക്ക് തടസങ്ങളില്ല. ആദം ഹാരിക്ക് പഠനത്തിനായി നേരത്തേ അനുവദിച്ചതിൽ ബാക്കിയുള്ള തുകയും അധികമായി ആവശ്യമുള്ള തുകയും സാമൂഹികനീതി വകുപ്പാണ് അനുവദിച്ചിരിക്കുന്നത്. നടപ്പ് സാമ്പത്തികവർഷത്തിലെ ട്രാൻസ്ജെൻഡർ ക്ഷേമത്തിനായി വകയിരുത്തിയ ഫണ്ടിൽനിന്നാണ് തുകയനുവദിച്ചതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ: ‘വൈമാനികനാവാനുള്ള പഠനത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയ 23,34,400 രൂപയിൽ അനുവദിക്കാൻ ബാക്കിയുള്ള 17,69,158 രൂപ നൽകാൻ ഇതാ, ഉത്തരവായി. കൂടെ, അധികമായി ആവശ്യമുള്ള 7,73,904 രൂപയും നൽകുന്നു. അങ്ങനെ ആകെ 25,43,062 രൂപ 2022-23 സാമ്പത്തികവർഷം ട്രാൻസ്‌ജെൻഡർ ക്ഷേമത്തിനായി വകയിരുത്തിയ തുകയിൽ നിന്നും അനുവദിച്ചിരിക്കുകയാണ് ആദം ഹാരിയുടെ മോഹസാക്ഷാത്ക്കാരത്തിന്.’
‘ഹാരിയ്ക്ക് സിവിൽ ഏവിയേഷൻ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മുന്നേ നിശ്ചയിച്ചുറപ്പിച്ചതാണ്. നമ്മുടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പൈലറ്റാവാനുള്ള ഹാരിയുടെ ആഗ്രഹത്തെ തുണയ്ക്കുന്നതല്ലെന്നതാണ് ഹാരിയെ പുറംരാജ്യത്ത് വഴി തേടിച്ചത്. ദക്ഷിണാഫ്രിക്കയിൽ പത്തു മാസത്തെ വൈമാനിക പരിശീലനം പൂർത്തീകരിക്കാൻ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി ഒരു ലക്ഷം രൂപയും ഫീസായി 24,43,062 രൂപയുമാണ് ഹാരിയ്ക്ക് വേണ്ടിയിരുന്നത്.’
‘ട്രാൻസ് സമൂഹത്തിനാകെ മനോവീര്യം പകരുന്ന, താണ്ടാൻ ഏറെക്കുറെ അസാധ്യം തന്നെയായ ജീവിതാഭിലാഷമാണ് ആദം ഹാരി നെഞ്ചേറ്റിയത്. അതിനു വേണ്ട തുക കണ്ടെത്താനാവാതെ പഠനാഗ്രഹം മാറ്റിവെക്കേണ്ടി വരികയെന്നത് ഹാരിയുടെ മാത്രം വേദനയായല്ല സർക്കാർ കണ്ടത്. ആദം ഹാരിയുടെ ഉജ്ജ്വല സ്വപ്നത്തിന് ഒപ്പംനിൽക്കൽ ട്രാൻസ് സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായി സർക്കാർ ഏറ്റെടുത്തത് അതുകൊണ്ടാണ്.’