ഭാര്യയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുവിന്റെ മകളെ പീഡനത്തിന് ഇരയാക്കിയ കേസിൽ 58 കാരനെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. തൃശൂർ അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് കോടതി ശിക്ഷിച്ചത്. ഏഴ് വർഷം തടവിന് പുറമെ അമ്പതിനായിരം രൂപ പിഴയടക്കണമെന്നും കോടതി വിധിയിൽ പറയുന്നു.
2017 നവംബർ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രിസോസ്റ്റം ബെഞ്ചമിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. തുടർന്ന് ഭാര്യയുടെ ശവസംസ്കാര ചടങ്ങുകൾക്കായി വിദേശത്തായിരുന്ന ബന്ധുക്കൾ നാട്ടിലെത്തി. നാട്ടിലെത്തിയ ബന്ധുക്കൾ പെൺകുട്ടിയെ ക്രിസോസ്റ്റം ബെഞ്ചമിന്റെ അടുത്ത് നിർത്തിയ ശേഷം പുറത്ത് പോകുകയായിരുന്നു. ഈ സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
വിദേശത്തേക്ക് തിരിച്ച് പോയ പെൺകുട്ടി പ്രതിയെ ഭയന്നതിനാൽ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. തുടർന്ന് സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെ പെൺകുട്ടി സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവ് ഓൺലൈൻ വഴി ഒല്ലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് പതിനൊന്നുകാരൻ മരിച്ചു. ആലപ്പുഴ പാണാവള്ളി സ്വദേശികളായ ശരത്-അമ്പിളി ദമ്പതികളുടെ മകൻ അലനാണ് മരിച്ചത്. ഷോക്കേറ്റ് വീണ അലനെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീട്ടിൽ അലങ്കാര മത്സ്യങ്ങളെ വളർത്തിയിരുന്ന അക്വോറിയം വൃത്തിയാക്കുന്നതിനിടെ അക്വോറിയത്തിൽ സ്ഥാപിച്ച ലൈറ്റിന്റെ അനുബന്ധ ഉപകരണങ്ങളിൽ നിന്നും ഷോക്കടിച്ചതായാണ് പ്രാഥമിക നിഗമനം.
കാരെറ്റിൽ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ജീവനൊടുക്കി. പേടിക്കുളം സ്വദേശിയായ രാജേന്ദ്രനാണ് ഭാര്യ ശശികലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ തൂങ്ങി മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന രാജേന്ദ്രൻ റിട്ടയർമെന്റിന് ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ഭാര്യയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ആദ്യ ഭാര്യ മരിച്ച ശേഷം രാജേന്ദ്രൻ വീണ്ടും വിവാഹം ചെയ്തിരുന്നു. രണ്ടാം ഭാര്യ ശശികലയെയാണ് രാജേന്ദ്രൻ കൊലപ്പെടുത്തിയത്. ഇരുവരും നിരന്തരം വഴക്കിടാറുള്ളതായാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മിനു നെയ്‌സൺ പള്ളിവാതുക്കൽ
ഫിഗ് കുക്കീസ്
ചേരുവകൾ
1 . 1 കപ്പ് പഞ്ചസാര
2 . ½ കപ്പ് Butter unsalted
3 . 1 മുട്ട
4 . 2 കപ്പ് മൈദാ മാവ്
5 . 1 tsp ബേക്കിംഗ് സോഡ
6 . 1 tsp ബേക്കിംഗ് പൗഡർ
7 . ½ tsp വാനില എക്സ്ട്രാക്റ്റ്
8 . ½ tsp കറുവപ്പട്ട പൊടി
9 . 1 കപ്പ് അത്തിപ്പഴം (Fig) ( ചെറു കഷ്ണങ്ങൾ ആക്കിയത്)
10 . ½ കപ്പ് വാൽനട്ട് ( ചെറു കഷ്ണങ്ങൾ ആക്കിയത്)
11 . ½ tsp ഉപ്പ്

കുക്കീസ് എങ്ങനെ ഉണ്ടാക്കാം
Step 1
ഓവൻ 350 ഡിഗ്രി എഫ് (180 ഡിഗ്രി സെൽഷ്യസ്) വരെ ചൂടാക്കുക.
Step 2
പഞ്ചസാരയും മുട്ടയും ബട്ടറും കൂടെ നന്നായി ബീറ്റ് ചെയ്തു ക്രീം പരുവം ആക്കുക.
Step 3
ഇതിലേക്ക് ബാക്കിയുള്ള ചേരുവകൾ ചേർത്ത് യോജിപ്പിക്കുക
Step 4
അതിനുശേഷം ചെറിയ ഉരുളകളാക്കി ഉള്ളംകൈയ്യിൽ വെച്ചമർത്തി ബേക്കിംഗ് ഷീറ്റിൽ നിരത്തുക
Step 5
15 മുതൽ 20 മിനിറ്റ് വരെ ബേക്ക് ചെയ്യുക.
ബർമിംഗ് ഹാം . അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ ദൈവഹിതത്തോട് ചേർന്ന് നിന്ന് പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ട് ജീവിച്ച വ്യക്തിത്വമായിരുന്നു അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവ് എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ . സീറോ മലബാർ സഭയുടെ സ്വത്വ ബോധത്തിന് ഊടും പാവും ചാർത്തുകയും ,സഭയ്ക്ക് ധീരവും ദൈക്ഷണികവുമായ നേതൃത്വം നൽകുകയും ചെയ്ത അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ഒന്നാകെ ആദരാഞ്ജലികൾ അർപ്പിക്കുന്നു .
ജോസ്‌ന സാബു സെബാസ്റ്റ്യൻ
യുകെയിലേക്ക് സ്റ്റുഡന്റായി വരൂ ലക്ഷങ്ങൾ വാരൂ എന്ന് ആഹ്വാനം ചെയ്യുന്നവരുടെ വാക്ക് കേട്ട് പെട്ടി പാക്ക് ചെയ്യുന്നവരോട് ….
കടം മേടിച്ചു കൂട്ടുന്നവരോട് രണ്ട് വാക്ക് …
ആഴ്ചയിൽ 20 മണിക്കൂർ വരെ നിയമപരമായി ജോലി ചെയ്താൽ, അതും വീക്കെന്റുകളിൽ ചെയ്താൽ ഏകദേശം £1200 -£1300 വരെ മാസ ശമ്പളം കയ്യിൽ കിട്ടും.
ഇനി നിയമപരമല്ലാതെ ജോലി ചെയ്താൽ അത് ചെയ്യുന്ന പോലെ ഇരിക്കും . സ്റ്റുഡന്റസ് അതും പ്രത്യേകിച്ചു ഇന്ത്യൻ സ്റ്റുഡന്റസ് പഠനത്തേക്കാളേറെ സാമ്പത്തിക നേട്ടം നോക്കി ഇറങ്ങിയിരിക്കുന്നവരാണെന്ന് മനസിലാക്കാൻ പാകത്തിനുള്ളവരെയാണ് ഇപ്പോൾ ഹോം ഓഫീസിൽ നിയമിച്ചിരിക്കുന്നത് . അതിൽ കൂടുതലും പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുള്ളവരുമാണ് . അത് ഹോംഓഫീസിൽ ചെല്ലുമ്പോൾ തന്നെ നമുക്ക് മനസിലാകുന്ന കാര്യമാണ് . അപ്പോൾ അവർക്ക് നമ്മുടെ നീക്കങ്ങൾ ശരിക്കും മുൻകൂട്ടി കാണാനും കള്ളക്കളി വേഗത്തിൽ കണ്ടു പിടിക്കാനും പറ്റും .
കാഷ് ഇൻ ഹാൻഡ് തരാൻ സാധ്യതയുള്ള റസ്റ്റോറന്റുകൾ, നെയിൽസ് ആൻഡ് ബ്യൂട്ടി, കോർണർ ഷോപ്‌സ് , ഫിഷ് ആൻഡ് ചിപ്സ് , വിദേശീയരുടെ കെയർ ഹോമുകൾ അങ്ങനെയൊക്കെയുള്ള സ്ഥലങ്ങളിൽ മിന്നൽ ചെക്കിങ് നടത്താനുള്ള ഒരു ടീം തന്നെയുണ്ട് എന്നത് മറന്നുകൂടാ . ഒരു സുപ്രഭാതത്തിൽ ഹോം ഓഫീസുകാർ വണ്ടിയുമായി വന്ന് അറ്റന്റൻസ് നോക്കി പൊക്കിയെടുത്തു കൊണ്ടുപോകും .
മേല്പറഞ്ഞപോലെ നിയമപരമായി മാത്രം ജോലിചെയ്താൽ കിട്ടുന്നവയിൽനിന്ന് ഷെയറിങ് അല്ലാതെ താമസിച്ചാൽ ഏറ്റവും കുറഞ്ഞത് £800 വാടക, ചിലവിന് £200-£300, വെള്ളം, കറന്റ്, ഗ്യാസ് ( £200+ depends ), യാത്രാ കൂലി (depends ), അടുത്ത സെമസ്റ്ററിലേക്കുള്ള കരുതൽ പണം, വന്നിറങ്ങിയ കടം വീട്ടാൻ പണം, വിസ പുതുക്കാൻ പണം …. അങ്ങനെ വരുമ്പോൾ കയ്യിൽ ഒന്നും തന്നെ മിച്ചമുണ്ടാകില്ല …
കാരണം ഇവിടെ ബില്ലടച്ചു മുടിയും …
പക്ഷെ നോക്കീം കണ്ടുമൊക്കെ ചിലവാക്കുകയും, ഷെയറിങ് ആയി താമസിക്കുകയും, ആർഭാടങ്ങളിൽ കുടുങ്ങാതിരിക്കുകയും, ഹോളിഡേ സമയങ്ങളിൽ ആവുന്നത്ര ജോലിചെയ്യുകയുമൊക്കെ ചെയ്താൽ വല്യ തട്ടുകേടില്ലാതെ ജീവിച്ചു മുന്നോട്ടു പോകാം .
UK is like a sweet prison.
ഇതാണ് സത്യം ..
ടോം ജോസ് തടിയംപാട്
കഴിഞ്ഞ മാർച്ച് 13 -ന് ലിവർപൂളിൽ എത്തിയ എം എൻ കാരശേരി മാഷ് 15 നാണു ലിവർപൂളിൽ നിന്നും ലണ്ടനിലേയ്ക്ക് യാത്രയായത് . കടുത്ത തണുപ്പും ഐസ് വീഴ്ചയും കാരണം വളരെ കുറച്ചു സ്ഥലങ്ങൾ മാത്രമാണ് മാഷിനെ കാണിക്കാൻ കഴിഞ്ഞത് . ലിവർപൂളിലെ ചരിത്ര സ്മാരകങ്ങളെ പറ്റി ഞാൻ പറഞ്ഞപ്പോൾ തന്നെ അടിമ മ്യൂസിയവും, ടൈറ്റാനിക് മ്യൂസിയവും ,ലോകത്തെ ആദ്യ റെയിൽവേ ദുരന്തത്തിലൂടെ ജീവൻ നഷ്ടപ്പെട്ട ലിവർപൂൾ എം പി ആയിരുന്ന വില്ല്യം ഹുക്കിംഗ്‌സണിന്റെ സ്‌മാരകവും ,ലിവർപൂളിലെ മനുഷ്യ സ്നേഹികളായ ബിഷപ്പുമാരുടെ സ്മാരകവും കാണണമെന്ന് അദ്ദേഹം പറഞ്ഞു .
ആദ്യ൦ കണ്ടത് ലിവർപൂൾ ഫുട്ബോൾ സ്റ്റേഡിയമാണ്. അവിടെനിന്നും അടിമ മ്യൂസിയം കാണാനാണ് പോയത്. അടിമ വിമോചകൻ എബ്രഹാം ലിങ്കൺ മുതൽ ഒട്ടേറെ മനുഷ്യ സ്നേഹികളുടെ ഹൃദയസ്പർശിയായ വാക്കുകൾ അവിടെ എഴുതി വച്ചിട്ടുണ്ട് അതെല്ലാം മാഷ് വായിച്ചു ആ കാലത്തേ ഒരു കുടിൽ അവിടെയുണ്ട് അതിൽ കയറി ഇരുന്നു ഫോട്ടോയും എടുത്തു. അടിമകൾ ഉപയോഗിച്ചിരുന്ന സാധനങ്ങൾ കണ്ടു അവിടെനിന്നും ടൈറ്റാനിക് മ്യൂസിയത്തിൽ എത്തി, . ടൈറ്റാനിക്കിൽ ഉണ്ടായിരുന്ന പാത്രങ്ങൾ കടലിനടിയിൽ നിന്നും എടുത്തുകൊണ്ടുവന്നു അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് ,കൂടാതെ കപ്പലിന്റെ മാതൃകയും എല്ലാം കണ്ടു ആംഗ്ളിക്കൻ കത്തീഡ്രലും കണ്ടതിനുശേഷം ചരിത്രം ഉറങ്ങുന്ന ലിവർപൂളിലെ ആംഗ്ളിക്കൻ കത്തീഡ്രലിനോട് ചേർന്നുള്ള സെന്റ് ജെയിംസ് സെമിത്തേരിയിൽ എത്തി അവിടെ ഏറ്റവും ഉയർന്നുനിൽക്കുന്ന ഒരു സ്മാരകമുണ്ട് . അത് ലിവർപൂൾ എം പി ആയിരുന്ന വില്ല്യം ഹുക്കിംഗ്‌സണിന്റേതാണ്. അദ്ദേഹത്തിന്റെ കാലു മുറിഞ്ഞാണ് മരിച്ചത്. ആ മരണം ലോകചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് .

1829 ഒക്ടോബര്‍ ആറിന് ലിവർപൂളിനടുത്തു റെയിൻ ഹിൽ എന്ന സ്ഥലത്തു ലിവർപൂൾ മാഞ്ചെസ്റ്റെർ റെയിൽവേ കമ്പനി ഒരു മത്സരം സംഘടിപ്പിച്ചു വിജയിക്കുന്നവർക്ക് 500 പൗണ്ടാണ് സമ്മാനം .അവരുടെ ആവശ്യം ഒന്നേമുക്കാല്‍ മൈല്‍ ദൈര്‍ഘ്യമുള്ള റെയിൽവേ ട്രാക്കിലൂടെ എഞ്ചിന്റെ മൂന്നിരട്ടി ഭാരവും വഹിച്ചു കൊണ്ട് മിനിമം പത്തു മൈല്‍ സ്‌പീഡില്‍ 40 പ്രാവശ്യം നിര്‍ത്താതെ ഓടുന്ന ഒരു ട്രെയിൻ കണ്ടുപിടിക്കണം എന്നതായിരുന്നു.
പരീക്ഷണത്തിൽ ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍ കണ്ടുപിടിച്ച റോക്കറ്റ് എന്ന ട്രെയിൻ മാത്രമാണ് വിജയിച്ചത്. മറ്റു മത്സരിച്ച നാലും പരാജയപ്പെട്ടു അങ്ങനെ ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍ ലോക റെയില്‍വേയുടെ പിതാവെന്നറിയപ്പെട്ടു. എന്നാൽ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, അന്നുതന്നെ ലോകത്തിലെ ആദ്യത്തെ റെയിൽവേ അപകടവും നടന്നു, മുന്‍ മന്ത്രിയും ലിവര്‍പ്പൂള്‍ എം.പി.യുമായിരുന്ന വില്ല്യം ഹുക്കിംഗ്‌സൻ ആയിരുന്നു ആ ഹതഭാഗ്യന്‍.

പ്രധാന മന്ത്രി ഡ്യൂക് ഓഫ് വെല്ലിംഗ്‌ണിനു ഹസ്തദാനം ചെയ്യാൻ റെയിൽവേ പാളം മുറിച്ചു കടക്കുമ്പോൾ റോക്കറ്റ് എന്ന ട്രെയിൻ നിയത്രണം വിട്ടുവന്നു ഹുക്കിംഗ്‌സണിനെ ഇടിച്ചു വീഴിച്ചു കാലിലൂടെ കയറി ഇറങ്ങി പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹുക്കിംഗ്‌സണിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രക്തം വാർന്നു അദ്ദേഹം മരിച്ചു . അങ്ങനെ ലോക ചരിത്രത്തിലെ ആദ്യ റെയിൽവേ അപകടവും റെയിൽവേ പിറന്ന അന്നുതന്നെ സംഭവിച്ചു. ലിവർപൂൾ സെന്റ് ജെയിംസ് സെമിത്തേരിയിൽ ഏറ്റവും ഉയർന്നുനിൽക്കുന്ന സ്മാരകമാണ് വില്ല്യം ഹുക്കിംഗ്‌സണിനു വേണ്ടി നിർമ്മിച്ചിട്ടുള്ളത് . ഇതു കണ്ടതിനു ശേഷം അവിടെനിന്നും ലിവർപൂളിലെ രണ്ടു മനുഷ്യ സ്നേഹികളായ മെത്രാൻ മാരുടെ പ്രതിമ കാണാൻ പോയി
ലിവർപൂളിലെ കത്തോലിക്ക കത്തീഡ്രലിനേയും ആംഗ്ലിക്കൻ കത്തീഡ്രലിനേയും യോചിപ്പിക്കുന്ന ഹോപ്പ് സ്ട്രീറ്റിന്റെ നടുഭാഗത്താണ് ഈ രണ്ടു മെത്രാൻമാരുടെ പ്രതിമകൾ സ്ഥാപിച്ചിട്ടുള്ളത് .. . 1970 മുതൽ 1980 കാലത്തു ലിവർപൂളിലെ സാധാരണക്കാരുടെ പൊതുനന്മ (Common Good) കണക്കിലെടുത്തു മത വൈരങ്ങൾ വെടിഞ്ഞു പ്രവർത്തിച്ച ആംഗ്ളിക്കൻ ബിഷപ്പ് ഡേവിഡ് ഷെപ്പാർഡിന്റെയും കത്തോലിക്ക ബിഷപ് പ്ഡെറക് വോർലോക്കിന്റെയും പ്രതിമകളാണിത്.. ഇവരുടെ പ്രവർത്തനങ്ങൾ ലിവർപൂൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചത്. എന്റെ അയൽവക്കത്തു താമസിച്ചിരുന്ന മരിച്ചുപോയ പോയ പോളിൻ വാർഡ് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു ഇവിടുത്തെ പ്രസിദ്ധമായ ബിസ്കറ്റ് ഫാക്ടറിയായ ജേക്കബ് ഫാക്ടറിയിൽ എഴുതി വച്ചിരുന്നു ഇവിടെ ജോലിയുണ്ട് പക്ഷെ അത് പട്ടികൾക്കും ഐറിഷ്‌കാർക്കും ഒഴിച്ച് എന്ന്.

ഐറിഷ് എന്നാൽ റോമൻ കത്തോലിക്ക എന്നാണ് അർഥം അത്രമാത്രം ശകത്മായിരുന്നു ഇവിടുത്തെ കത്തോലിക്ക ആംഗ്ലിക്കൻ വൈരം . അത്തരം ഒരു കാലത്തുനിന്നും ലിവർപൂൾ സമൂഹത്തെ മാറ്റി എല്ലാമനുഷ്യരെയും ക്രിസ്തുവിന്റെ മാനവികതയിൽ കാണുന്നതിന് പഠിപ്പിക്കുകയും കറുത്തവർഗക്കാർക്കും കുടിയേറ്റക്കാർക്കും നീതി ഉറപ്പുവരുത്തുന്നതിനും ഇവർ ശ്രമിച്ചു. ഇവർ രണ്ടുപേരും നടക്കാൻ ഇറങ്ങുമ്പോൾ കണ്ടുമുട്ടി പരസ്പരം സംസാരിച്ചു നിന്നിരുന്ന സ്ഥലത്താണ് 2008 ൽ ഇരുവരുടെയും പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇവർ രണ്ടുപേരുടെയും ചിത്രങ്ങൾ പ്രതിമകളിൽ ആലേഖനം ചെയ്തിട്ടുണ്ട് . ഈ പ്രതിമകളും ഹോപ്പ് സ്ട്രീറ്റും ലിവർപൂളിന്റെ മനുഷ്യ സ്നേഹത്തിന്റെയും ക്രിസ്തു സ്നേഹത്തിന്റെയും അനന്തതയെ വരും തലമുറയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിൽക്കുന്നു .മാഷ് ഈ പ്രതിമകൾക്കു ഇടയിൽ നിന്നും ഫോട്ടോ എടുത്തശേഷം ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ മാഷിന് അതൊരു പുതിയ അനുഭവമായി മാറി.
കഴിഞ്ഞ തിങ്കളാഴ്ച ലിവർപൂളിൽ നടന്ന കാരശേരി മാഷിനോട് ചോദിക്കുക എന്ന പരിപാടിയിൽ മാഷിന് വികാരപരമായ ഒട്ടേറെ അനുഭങ്ങൾ ഉണ്ടായി . 42 വർഷം മുൻപ് കോടഞ്ചേരി ഗവണ്മെന്റ് കോളേജിലെ അധ്യാപകൻ ആയിരുന്നപ്പോൾ പ്രസിദ്ധീകരിച്ച മാഗസിൻ കൊണ്ടാണ് ആ കോളേജിലെ പൂർവ വിദ്യാർത്ഥി ആന്റോ ജോസ് എത്തിയത്. മാഗസിനിൽ മാഷിന്റെ യുവാവായ ഫോട്ടോയും ലേഖനങ്ങളും കണ്ടപ്പോൾ എന്റെ യുവത്വം തിരിച്ചുകിട്ടിയതുപോലെ തോന്നിയെന്ന് മാഷ് പറഞ്ഞു .
പങ്കെടുത്തവർ ഉന്നയിച്ച അർത്ഥവത്തായ ചോദ്യങ്ങൾ ഒരു ഇലക്ട്രിക്കൽ തരംഗമായി മാഷിന്റെ ജ്ഞാന മണ്ഡലത്തെ പ്രചോദിച്ചപ്പോൾ അതിൽനിന്നും ഉതിർന്നു വീണ അറിവിന്റെ മുത്തുമണികൾ പിറക്കിയെടുക്കാൻ ശ്വാസം അടക്കിപിടിച്ചിരുന്ന ഓഡിയൻസിന്റെ നിശബ്ദത മാഷിന് വലിയ സന്തോഷമാണ് നൽകിയത്. നീണ്ട രണ്ടര മണിക്കൂർ നിന്നുകൊണ്ട് മാഷ് ആളുകളോട് സംവേദിച്ചു .
മാഷിന്റെ പുസ്തകങ്ങൾ കൊണ്ടുവന്നവർ അതിൽ മാഷിനെ കൊണ്ട് ഒപ്പിടിപ്പിച്ചു കൂടാതെ എല്ലാവരും മാഷിന്റെ കൂടെനിന്നു ഫോട്ടോയെടുത്തു .സണ്ണി മണ്ണാറത്തു ,ലാലു തോമസ് എന്നിവർ മാഷിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു വേൾഡ് മലയാളി കൗൺസിൽ നോർത്ത് വെസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് ബൊക്ക നൽകി ആദരിച്ചു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്‌ക്കു വേണ്ടി സാബു ഫിലിപ്പ് ഉപഹാരം സമ്മാനിച്ചു
ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിദ്ധികരിച്ച സോവനീയർ പ്രസിഡണ്ട് ജോയ് അഗസ്തി മാഷിന് സമ്മാനിച്ചു . നോട്ടിംഗം, മാഞ്ചെസ്റ്റർ എന്നിവിടങ്ങളിൽ നിന്നും ആളുകൾ മാഷിനെ കാണുന്നതിനും
പ്രഭാഷണം കേൾക്കുന്നതിനും എത്തിയിരുന്നു . വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടി 9 .30 വരെ നീണ്ടു നിന്നും പരിപാടിക്ക് തമ്പി ജോസ് സ്വാഗതം ആശംസിച്ചു . ടോം ജോസ് തടിയംപാട് അധ്യക്ഷനായിരുന്നു ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോയ് അഗസ്തി ,വിറാൾ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോഷി ജോസഫ് ,ബിജു ജോർജ് ,ആന്റോ ജോസ്,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .യോഗത്തിനു എൽദോസ് സണ്ണി നന്ദി പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം ഒരു പുതിയ അനുഭവമായി മാറി .ബുദ്ധനാഴ്ച ലിവർപൂൾ റെയിൽവേ സ്റ്റേഷനിൽ നിന്നും ലണ്ടനിലേക്ക് വണ്ടി കയറുമ്പോൾ മാഷിന് ലിവർപൂൾ ഒരു വലിയ അനുഭവമായി മാറി .
വിവാഹബന്ധം വേർപെടുത്തിയതിൽ അസ്വസ്ഥനായ പിതാവ് കോളേജ് അധ്യാപികയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നോർത്ത് ബംഗളൂരു കൊഡിഗെഹള്ളി സ്വദേശിയും സ്വകാര്യ കോളേജിലെ ഫാഷൻ ഡിസൈനിങ് വിഭാഗത്തിൽ അധ്യാപികയുമായ ആർ ആശ(32)യെയാണ് കൊലപ്പെടുത്തിയത്. കേസിൽ അച്ഛൻ ബിആർ രമേശി(60)നെ പോലീസ് പിടികൂടി.
ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു രമേശ് വീട്ടിൽ വെച്ച് കൃത്യം നടത്തിയത്. മകൾ മരിച്ചെന്ന് വ്യാഴാഴ്ച രാവിലെയോടെ രമേശ് തന്നെയാണ് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്. വീട്ടിനുള്ളിൽ തെന്നിവീണാണ് ആശയുടെ മരണം എന്നായിരുന്നു രമേശിന്റെ മൊഴി.
എന്നാൽ യുവതിയുടെ ശരീരത്തിലെ പരിക്കുകൾ പോലീസിൽ ദുരൂഹതയുണർത്തി. തുടർന്ന് രമേശിനെ വിശദമായി ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് മകളെ താൻ കൊലപ്പെടുത്തിയത് ആണെന്ന് ഇയാൾ സമ്മതിച്ചത്.
സംഭവ സമയത്ത് രമേശിന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. രമേശിന്റെ രണ്ടാമത്തെ മകൾ ഡോക്ടറാണ്. ഇവർ സംഭവസമയത്ത് വീട്ടിലില്ലായിരുന്നു. കൊല്ലപ്പെട്ട ആശ അടുത്തിടെയാണ് ഭർത്താവുമായി വേർപിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പം താമസമാക്കിയതെന്ന് പോലീസ് പറഞ്ഞു.
മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് 2020-ൽ ആശ പ്രണയിച്ച് വിവാഹം ചെയ്തത്. പിന്നീട് അടുത്തിടെ ഭർത്താവുമായി പിരിഞ്ഞ് വിവാഹ ബന്ധം വേർപ്പെടുത്തിയ ആശ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.
ഇതോടെ രമേശ് ഏറെ അസ്വസ്ഥനായിരുന്നു. ബുധനാഴ്ച രാത്രി വിവാഹമോചനത്തെ ചൊല്ലി അച്ഛനും മകളും വഴക്കിട്ടു. ഇതിനിടെ ആശയെ ആക്രമിച്ച രമേശ് മരക്കഷണം കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.
സംഭവസമയം ആശയുടെ അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും മറ്റൊരു മുറിയിൽ ആയതിനാൽ തന്നെ ഇവരൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം. മകളെ അടിച്ചുവീഴ്ത്തിയ ശേഷം രമേശ് ഉറങ്ങാൻ പോയി. പിറ്റേ ദിവസം രാവിലെ ആശയുടെ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മകളെ മരിച്ചനിലയിൽ കണ്ടതെന്നാണ് രമേശിന്റെ മൊഴിയെന്ന് പോലീസ് പറഞ്ഞു.
മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു. 2021 ജനുവരി 6 ന് ട്രംപ് അനുയായികള്‍ സര്‍ക്കാരിനെതിരെ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ ട്രംപ് അനുയായികള്‍ യുഎസ് ക്യാപിറ്റലിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചിരുന്നു. ആ ആക്രമണത്തിന് പ്രേരിപ്പിച്ചതിനായിരുന്നു അദ്ദേഹത്തിന്റെ യൂട്യൂബ് നിരോധിച്ചത്.
‘ഞാന്‍ തിരിച്ചെത്തി!’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്കിലും യൂട്യൂബിലും ആദ്യ പോസ്റ്റ് ഇട്ടിരിക്കുന്നത്. 2016-ല്‍ ഹിലരി ക്ലിന്റണിനെതിരായ മത്സരത്തില്‍ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായുളള വീഡിയോയും അതിന്റെ അവസാനം ‘ട്രംപ് 2024’ എന്നും കാണിച്ച് അവസാനിക്കുന്ന വീഡിയോയും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങളെ കാത്തിരിപ്പിച്ചതിന് ക്ഷമിക്കണം എന്നും ട്രംപ് വീഡിയോയില്‍ പറയുന്നതായി കാണാം.
വെള്ളിയാഴ്ചയാണ് ട്രംപിന്റെ യൂട്യൂബ് ചാനല്‍ പുനഃസ്ഥാപിച്ചത്. മെറ്റാ പ്ലാറ്റ്ഫോമുകള്‍ ഈ വര്‍ഷം ആദ്യം ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിരുന്നു. നവംബറില്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ട്രംപ് ഇതുവരെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടില്ല.
തൊടുപുഴയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് മൂത്ത മകനേയും എടുത്ത് യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ സ്വദേശിനി ലിജി (38), മകൻ ലിൻ ടോം (7) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരണപ്പെട്ടിരുന്നു. കുഞ്ഞ് മരിച്ചതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ലിജി.
കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. വ്യാഴാഴ്ച രാവിലെ ബന്ധുക്കൾ പള്ളിയിൽ പോയ സമയത്ത് മൂത്ത മകനെ എടുത്ത് ലിജി കിണറ്റിൽ ചാടുകയായിരുന്നു. പള്ളിയിൽ നിന്നും മടങ്ങിയെത്തിയ ബന്ധുക്കൾ ലിജിയെ വീടിനുള്ളിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.