വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ യുവതിയെ നിർത്തിയിട്ട ബസ്സിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതിയെ രണ്ട്‍ വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ കോഴിക്കോട് സ്വദേശി ഇന്ത്യെഷ് കുമാറാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സേലത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭിന്നശേഷിക്കാരിയായ പെൺകുട്ടി വീട്ടിൽ നിന്നും മാതാപിതാക്കളോട് പിണങ്ങിയതിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. ചേവായൂർ സ്വദേശിനിയായ യുവതിയുമായി പ്രതികൾ സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ബസ് ഷെഡിൽ എത്തിക്കുകയും ചെയ്തു. ബസ് ഷെഡിൽ നിർത്തിയിട്ടിരുന്ന ബസിൽ യുവതിയെ കയറ്റുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
പീഡനത്തിന് ശേഷം യുവതിക്ക് ബിരിയാണി വാങ്ങി നൽകുകയും ബൈക്കിൽ കയറ്റി ഓട്ടോ സ്റ്റാൻഡിൽ കൊണ്ടുവിട്ട് കടന്ന് കളയുകയുമായിരുന്നു. രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയ യുവതി നടന്ന കാര്യങ്ങൾ വീട്ടിൽ പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. കേസിൽ പ്രതികളായ ഗോപീഷ് (38), മുഹമ്മദ് ഷമീർ (32) എന്നിവരെപി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സീരിയൽ രംഗത്ത് നിന്ന് ചലച്ചിത്ര മേഖലയിലേക്കെത്തിയ താരമാണ് മഞ്ജു പിള്ള. ഹാസ്യ കഥാപാത്രമായും നായികയായും പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മിസ്റ്റർ ബട്ട്ലർ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, മഴയത്തും മുൻപേ, ഹോം, ടീച്ചർ, തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
മഞ്ജുവിന്റെ ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധനേടിയത്.
ഇപ്പോഴിതാ കൽപ്പനയും ഫിലോമിനയുമൊക്കെ വിട്ടുപോയ സ്പേസ് മഞ്ജുവിന് കിട്ടിയാൽ എന്തു ചെയ്യുമെന്ന അവതാരകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. അങ്ങനെയൊരു സ്പേസ് തനിക്ക് കിട്ടിയാൽ താൻ ഭാഗ്യവതിയാണെന്ന് മഞ്ജു പറയുന്നു.
തനിക്ക് ഇപ്പോൾ അത്യാവശ്യം നല്ല റോളുകൾ കിട്ടുന്നുണ്ട്. താൻ അതിലൊക്കെ മാക്സിമം നല്ലത് കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. അപ്പോഴൊക്കെ അത് കുറേ പേർക്ക് ഇഷ്ട്ടപെടുന്നുണ്ട്. മറ്റുചിലർക്ക് ഇഷ്ട്ടപെടാതെയുമുണ്ട്. ചിലർ പറയുന്നു ഓവർ ആക്ട് ആണെന്ന്. മറ്റുചിലർ നന്നായിട്ടുണ്ടെന്നും പറയാറുണ്ടെന്ന് താരം പറയുന്നു .
നമുക്കെല്ലാം നല്ലതുകിട്ടണമെന്നില്ല. പലപ്പോഴും നെഗറ്റീവ് കമെന്റുകൾ കിട്ടിയാലാണ് നമുക്ക് ഒന്നുകൂടി പവർ വരുന്നതെന്ന് മഞ്ജു പറയുന്നു. പ്ലസ് മാത്രം കിട്ടായാൽ എല്ലാം തികഞ്ഞു എന്നില്ല. നെഗറ്റീവ് കമെന്റുകൾ കാണുമ്പോൾ എന്നാൽ നമുക്ക് കാണിച്ചു കൊടുക്കാം എന്നൊരു തോന്നൽ വരുന്നത്.
പത്തനംതിട്ട തിരുവല്ലയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. തിരുവല്ല തിരുമൂലപുരം ആടുംമ്പട കോളനിയിൽ രതീഷിന്റേയും രഞ്ജുവിന്റേയും മകളായ ഗ്രീഷ്‌മ ദേവിയെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഈ സമയത്ത് വീട്ടിൽ കുട്ടിയുടെ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്.
വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന മുത്തശ്ശി മുറിയില്‍ വന്നു നോക്കിയപ്പോള്‍ ഗ്രീഷ്‌മയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയായിരുന്നു ഗ്രീഷ്‌മ ദേവി. സംഭവത്തിൽ തിരുവല്ല പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ആറ്റിങ്ങലിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് മുങ്ങിയ ഭർത്താവിനെ വാമനപുരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ആലങ്കോട് സ്വദേശി ശരത് ബാബു (30) നെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി 22 ന് രാത്രി ഭാര്യ രമ്യയുമായി വഴക്കിട്ട ശരത് ബാബു പേന കത്തി ഉപയോഗിച്ച് രമ്യയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും സതീഷ് ബാബു ഓടി രക്ഷപെട്ടു. രമ്യയുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് രമ്യയെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിന് ശേഷം മുങ്ങിയ ശരത് ബാബുവിന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെ വാമനപുരം പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡൽഹി മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) ഞായറാഴ്‌ച അറസ്‌റ്റ് ചെയ്‌തു. ഉപമുഖ്യമന്ത്രി സിബിഐ ആസ്ഥാനത്താണ് നിലവിൽ ഉള്ളത്. ദേശീയ തലസ്ഥാനത്തെ പുതിയ എക്സൈസ് നയം രൂപീകരിക്കുന്നതിലും, നടപ്പാക്കിയതിലും ഉണ്ടായ ക്രമക്കേടുകളും അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു.
ഒടുവിൽ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആം ആദ്‌മി പാർട്ടി (എഎപി) നേതാവിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. അതേസമയം, ഏതാനും മാസങ്ങൾ ജയിലിൽ കഴിയാൻ താൻ തയ്യാറാണെന്ന് സിസോദിയ നേരത്തെ പറഞ്ഞിരുന്നു.
“ദൈവം നിങ്ങളോടൊപ്പമുണ്ട് മനീഷ്. ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങൾക്കൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജയിലിൽ പോകുന്നത് ശാപമല്ല, മഹത്വമാണ്. താങ്കൾ വേഗം ജയിലിൽ നിന്ന് മടങ്ങിവരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കുട്ടികളും മാതാപിതാക്കളും ഡൽഹിയിലെ എല്ലാവരും നിങ്ങൾക്കായി കാത്തിരിക്കും” മന്ത്രിയെ പിന്തുണച്ച് എഎപി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.
ഡൽഹി മദ്യനയ കേസ്
എഎപിയുടെ ഡൽഹി എക്‌സൈസ് നയം 2021-22 കഴിഞ്ഞ വർഷം ജൂലൈ 31ന് റദ്ദാക്കിയതുമുതൽ, പല മുതിർന്ന എഎപി നേതാക്കളും അവരുടെ അടുത്ത അനുയായികളും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും (ഇഡി) സിബിഐയുടെയും അന്വേഷണം നേരിടുകയാണ്. പുതിയ നയം റദ്ദാക്കിയ ശേഷം, 2020 നവംബർ 17ന് പ്രാബല്യത്തിൽ വന്ന ‘പഴയ എക്സൈസ് നയം’ തിരികെ കൊണ്ടുവരാൻ ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നു.
എഎപിയുടെ നടപടിയെത്തുടർന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന, എക്‌സൈസ് നയം നടപ്പാക്കിയതിലെ ചട്ടലംഘനങ്ങളും നടപടിക്രമങ്ങളിലെ പിഴവുകളും സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തിരുന്നു.
സിബിഐ പ്രതികളാക്കിയിട്ടില്ലാത്ത ഉപമുഖ്യമന്ത്രിയുടെ വീടുൾപ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒന്നിലധികം തവണ പരിശോധന നടത്തിയിരുന്നു. അഴിമതി ആരോപണത്തെച്ചൊല്ലി എഎപിയും ബിജെപിയും തമ്മിലുള്ള തർക്കം ഇപ്പോഴും തുടരുകയാണ്.
രോഗിയുമായി പോയ വിമാനം തകര്‍ന്നുവീണ് അഞ്ചു മരണം. അമേരിക്കയിലെ നെവാഡയിലാണ് അപകടം നടന്നത്. കാലിഫോര്‍ണിയ-നെവാഡ അതിര്‍ത്തിയില്‍ വെച്ച് വെള്ളിയാഴ്ച വിമാനത്തിന്റെ സിഗ്നലുകള്‍ നഷ്ടപ്പെട്ടിരുന്നു.
വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പട്ടതായി രക്ഷാ സംഘം സ്ഥിരീകരിച്ചു. പൈലറ്റിനെയും രോഗിയേയും കൂടാതെ, ഒരു നഴ്‌സ്, പാരാമെഡിക്, രോഗിയുടെ ബന്ധു എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം തകര്‍ന്നുവീഴാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. യുഎസിന്റെ പടിഞ്ഞാറന്‍ തീരമേഖലയില്‍ വലിയ ശീതക്കാറ്റ് വീശുന്നുണ്ട്. കാലിഫോര്‍ണിയയിലെ പല മേഖലകളും മഞ്ഞില്‍ മൂടിക്കിടക്കുയാണ്. മോശം കാലാവസ്ഥയാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
ഒരു കാലത്ത് ഹാസ്യ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാള ചലച്ചിത്ര മേഖലയെ കയ്യിലെടുത്ത താരമാണ് ജഗതി ശ്രീകുമാർ.ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ നിരന്തരം ചിരിപ്പിക്കാൻ കഴിവുള്ള ജഗതിക്ക് പകരം വയിക്കാൻ മറ്റൊരു കലാകാരൻ മലയാളത്തിൽ ഉണ്ടാവില്ല. ഒരു പ്രാവശ്യം കണ്ടാൽ പിന്നെ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ചിത്രങ്ങളാണ് താരത്തിന്റേത്. മലയാളത്തിലെ പ്രമുഖ ഹാസ്യനടനായ ജഗതി ചട്ടമ്പി കല്യാണി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. യോദ്ധ, മീശ മാധവൻ, സി ഐ ഡി മൂസ, ശ്രീകൃഷ്ണ പുരത്തെ നക്ഷത്രതിളക്കം, കിലുക്കം, അങ്ങനെ ജഗതി അഭിനയിച്ച ചിത്രങ്ങൾ ഏറെയാണ്. 2012 ൽ നടന്ന ഒരു വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ താരം പിന്നീട് അഭിനയത്തിലേക്ക് തിരിച്ചുവന്നിട്ടില്ല.
ഇപ്പോഴിതാ ജഗതിയുടെ മകൾ പാർവതിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പാർവതിയാണ് ജഗതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ചിത്രത്തിന് നല്ല കമെന്റുകളും നെഗറ്റീവ് കമെന്റുകളും വരാറുണ്ട്. താൻ പപ്പയുമൊത്തുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുമ്പോൾ കമന്റും ലൈക്കും കിട്ടാൻ വേണ്ടിയാണെന്ന് ആളുകൾ പറയുന്നുവെന്ന് പാർവതി പറയുന്നു. ഒരിക്കൽ ഒരു ഓണത്തിന് തന്റെ അമ്മ അച്ഛന് വാരിക്കൊടുക്കുന്ന വീഡിയോ കണ്ടിട്ട് ആ തള്ളയ്ക്ക് ഇഷ്ടമില്ലാഞ്ഞിട്ടു വായിലേക്ക് കുത്തിക്കേറ്റുന്നു എന്നായിരുന്നു കമെന്റ് വന്നത്. തന്റെ അമ്മ ആദ്യമായല്ല വാരിക്കൊടുക്കുന്നതാണ്. അച്ഛൻ നല്ല രീതിയിൽ ഉള്ളപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്. അതൊരു സ്നേഹമാണ്. ഈ നെഗറ്റീവ് കമന്റ് വായിച്ചപ്പോൾ അമ്മയ്ക്ക് സങ്കടം വന്നുവെന്ന് പാർവതി പറയുന്നു.
അച്ഛൻ മുൻപും സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആളാണ്. ഇപ്പോൾ അച്ഛന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് താനാണെന്ന് പാർവതി പറയുന്നു. അച്ഛന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ലൈക് കിട്ടാൻ വേണ്ടിയല്ല. അദ്ദേഹം ഒരു കലാകാരനാണ്. അതുകൊണ്ട് അദ്ദേഹത്തെകുറിച്ച് അറിയാൻ പബ്ലിക്കിന് അവകാശമുണ്ട്. പബ്ലിക് ആണ് കലാകാരൻമാരെ കൊണ്ടുവരുന്നത്. അല്ലാതെ അവർ തനിയെ വളരുന്നതല്ല. നാളെ ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ അത് ചോദിക്കാനുള്ള അവകാശം പബ്ലിക്കിനുണ്ടെന്ന് പാർവതി പറയുന്നു.
മുണ്ടക്കയത്ത് വിവാഹ ദിവസം പ്രതിശ്രുത വധു കുഴഞ്ഞ് വീണ് മരിച്ചു. ഗാന്ധിനഗർ ഏലപ്പാറ സ്വദേശിനി സ്നേഹ കൃഷ്ണൻ (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്നേഹ കൃഷ്ണയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏലപ്പാറ സ്വദേശി ശരത് കുമാറുമായി സ്നേഹ കൃഷ്ണ പ്രണയത്തിലായിരുന്നു. ഇരുവരുടെയും രജിസ്റ്റർ വിവാഹം ശനിയാഴ്ച നടത്താനിരിക്കെയാണ് സ്നേഹ കൃഷ്ണ കുഴഞ്ഞ് വീണ് മരിച്ചത്.
അതേസമയം ശരത് കുമാറും, സ്നേഹ കൃഷ്ണയും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ഇരുവരും. അപേക്ഷയുടെ കാലാവധി ശനിയാഴ്ച അവസാനിരിക്കെയാണ് ഇരുവരും വിവാഹത്തിനായുള്ള തയ്യാറെടുപ്പ് നടത്തിയത്. ഇതിനിടയിൽ സ്നേഹ കൃഷ്ണയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് ആരോഗ്യനില ഗുരുതരമായതോടെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശം ലഭിക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലച്ചോറിനുള്ളിൽ ഗുരുതര രോഗം ബന്ധിച്ചതായാണ് മരണകാരണമെന്നാണ് വിവരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ക്യാൻബറിയിൽ ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയറായിരുന്ന അർജിൻ അബ്രഹാം (37) മരണമടഞ്ഞു. നെഞ്ചുവേദനയെ തുടർന്ന് അർജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി ഇടവക മംഗലത്ത് പരേതരായ അബ്രഹാമിന്റെയും ഡെയ്‌സി അബ്രഹാമിന്റെയും മകനാണ് അർജിൻ. ഭാര്യ: നീന്റു. മക്കൾ : അലീസ അർജിൻ, അബ്രഹാം അർജിൻ. സഹോദരങ്ങൾ : മീട്ടി ഡാലി, ഡാനിയ വിബിൻ. സംസ്കാരം പിന്നീട്.
അർജിൻ അബ്രഹാമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.