യുവസംവിധായികയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനാ സൂര്യ (28)യുടെ മരണമാണ് മൂന്നുവര്‍ഷത്തിനുശേഷം ചര്‍ച്ചയാവുന്നത്. കഴുത്തുഞെരിഞ്ഞാണ് മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇത് കൊലപാകമെന്ന സംശയം ബലപ്പെടുത്തുന്നതായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം പോലീസ് നടത്തിയ മൃതദേഹപരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. അടിവയറ്റില്‍ മര്‍ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പോലീസ് അന്വേഷിക്കുകപോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പരാതി.
2019 ഫെബ്രുവരി 24 -നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനാസൂര്യയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പത്തുവര്‍ഷത്തോളമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ നയന സംവിധാനംചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നയനയുണ്ടായിരുന്നു.
ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം. വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യചെയ്തതാവാം എന്ന മട്ടിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രമേഹരോഗിയായിരുന്ന നയന ഷുഗര്‍താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായംകിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
ഫോണ്‍വിളിച്ചിട്ട് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് താമസസ്ഥലത്തെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ നയനയെ കാണുന്നത്. ഇവരാണ് ആശുപത്രിയിലെത്തിച്ചത്.അസ്വാഭാവികമരണത്തിനാണ് മ്യൂസിയം പോലീസ് കേസെടുത്തത്. എന്നാല്‍, കേസ് എങ്ങുമെത്തിയില്ല. പോസ്റ്റ്മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് ആര്‍.ഡി.ഓഫീസ് നല്‍കുന്ന വിവരം.
എന്നാല്‍, നയനയുടെ സഹൃത്തുക്കള്‍ക്ക് ഇതിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്. നയനയുടെ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് . കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചിയിലെ പുതുവര്‍ഷാഘോഷം വന്‍ ദുരന്തമായി മാറി. ആഘോഷത്തില്‍ പങ്കെടുത്ത 200 പേര്‍ ചികിത്സ തേടി. പുതുവത്സരം ആഘോഷിക്കാനായി അഞ്ച് ലക്ഷത്തോളം പേരാണ് കൊച്ചിയില്‍ ഒത്തുകൂടിയത്. പുതുവത്സര ദിനത്തിന് തലേന്നും കൊച്ചിയില്‍ വലിയ ജനതിരക്കായിരുന്നു. പോലീസുകാര്‍ക്കുള്‍പ്പടെ നിരവധിയാളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായുണ്ടാവുന്ന വന്‍ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് അപകടമുണ്ടാക്കിയത്. അധികൃതര്‍ക്ക് വീഴ്ചയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
പരിപാടിയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കിടത്തിയാണ്. തിരക്കില്‍പെട്ട് ശ്വാസതടസം അനുഭവപ്പെട്ട യുവതിയെ കിടത്താന്‍ സ്ഥലം ലഭിക്കാത്തതിനാലാണ് ഓട്ടോയ്ക്ക് മുകളില്‍ കിടത്തി കൊണ്ടുപോയത്. ഇവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയതും ഓട്ടോയ്ക്ക് മുകളില്‍ കിടത്തിയായിരുന്നു. ഇത്തരം അടിയന്തിര സാഹചര്യം നേരിടാന്‍ അടിയന്തിര ആരോഗ്യ സേവനങ്ങളൊന്നും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല.
മൂന്ന് ആംബുലന്‍സുകളാണ് സ്ഥലത്ത് ഒരുക്കിയിരുന്നത്. ഒരു ഡോക്ടറും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അടുത്തുള്ള താലൂക്ക് ആശുപത്രിയിലും ഒരു ഡോക്ടര്‍ മാത്രമായിരുന്നു ഡ്യൂട്ടിയില്‍. റോറോ സര്‍വീസിലേക്ക് ജനം ഇരച്ചു കയറിയതും വലിയ അപകടസാധ്യതയാണ് ഉണ്ടാക്കിയത്. രണ്ട് റോറോ സര്‍വീസുകള്‍ നടത്തണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒന്ന് മാത്രമായിരുന്നു പ്രവര്‍ത്തിച്ചത്, അതും അപകടത്തിന് വഴിവച്ചു.
വളാഞ്ചേരി റീജണല്‍ കോളജില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയത് തങ്ങളുടെ അനുമതിയില്ലാതെയാണെന്ന് വ്യക്തമാക്കി കോളജ് അധികൃതര്‍. ക്രിസ്മസ് അവധിയായതിനാല്‍ കോളജ് പ്രവര്‍ത്തിക്കുന്നില്ല. കോളജ് ഇത്തരമൊരു യാത്ര സംഘടിപ്പിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
വളാഞ്ചേരി ആതവനാട് സ്വദേശിയായ മില്‍ഹാജ് ആണ് അപകടത്തില്‍ മരിച്ചത്. വളാഞ്ചേരിയിലെ ഒരു ക്ലബ്ബുമായി സഹകരിച്ചാണ് വിദ്യാര്‍ഥികള്‍ ടൂര്‍ സംഘടിപ്പിച്ചതെന്നാണ് സൂചന. മറ്റൊരു കോളജിലെ വിദ്യാര്‍ഥികളും യാത്രയില്‍ ഉണ്ടെന്നാണ് അറിഞ്ഞതെന്നും പ്രിന്‍സിപ്പല്‍ സന്തോഷ് പറഞ്ഞു.
തിങ്കള്‍ക്കാട്ടെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് ഏറെ നേരമെടുത്താണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. രാവിലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വാഹനത്തിനടിയില്‍ കുടുങ്ങിയ നിലയില്‍ മില്‍ഹാജിനെ കണ്ടെത്തിയത്.
തമിഴ്നാട്ടിലെ നാമക്കൽ മോഹനൂരിൽ വീട്ടിൽ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം. ഒരു കുടുംബത്തിലെ മൂന്നുപേരും സമീപത്ത് താമസിച്ചിരുന്ന വയോധികയുമാണ് ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ അഞ്ച് പേർക്ക് സാരമായി പൊള്ളലേറ്റു. പടക്കക്കട ഉടമയും വീട്ടുടമസ്ഥനുമായ തില്ലൈ കുമാർ (35), ഭാര്യ പ്രിയ (25), ഭാര്യാമാതാവ് ശെൽവി (60), അയൽക്കാരി പെരിയക്ക (72) എന്നിവരാണ് മരിച്ചത്.
തില്ലൈകുമാറിന്റെ മകൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. തീ പടരുന്നതിനിടെ കുട്ടിയെ വീടിനുപുറത്താക്കിയതാണ് മകളുടെ ജീവന് രക്ഷയായത്. തില്ലൈ ഫയർ വർക്‌സ് ഉടമയായ തില്ലൈകുമാർ പുതുവത്സരാഘോഷത്തിന് വിൽക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. അനധികൃതമായി എത്തിച്ച പടക്കമായിരുന്നുവെന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമായത്. മകൾക്ക് പാൽ കാച്ചാൻ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. സാധനങ്ങൾ എടുത്ത് മടങ്ങുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനം നടന്നത്.
സ്ഫോടനത്തിൽ വീട് പൂർണമായും തകർന്ന നിലയിലാണ്. അഗ്നിരക്ഷാസേനാവിഭാഗം മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ തൊട്ടടുത്ത മറ്റൊരു വീട് ഇടിഞ്ഞുവീണാണ് പെരിയക്ക മരിച്ചത്. സ്ഫോടനമുണ്ടായ വീടിനു ചുറ്റുമുള്ള അൻപതോളം വീടുകൾക്ക് വിള്ളലുണ്ടായതിനെത്തുടർന്ന് ഇവിടെയുള്ളവരെ താത്കാലികമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. തൊട്ടടുത്ത സ്‌കൂളിൽ ഇവർക്ക് ഭക്ഷണവും മറ്റും ഏർപ്പെടുത്തി.
കാറിനടിയില്‍പ്പെട്ട് കിലോമീറ്ററുകളോളം വലിച്ചിഴച്ചിഴയ്ക്കപ്പെട്ട ഇരുപതുകാരിക്ക് ദാരുണാന്ത്യം. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കാർ ഇടിച്ചുവീഴ്ത്തിയതിനെ തുടർന്നാണ് കാറിനടിയില്‍ കുടുങ്ങി യുവതി വലിച്ചിഴയ്ക്കപ്പെട്ടത്.
ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഹൃദയഭേദകമായ സംഭവം. കാഞ്ചവാല പ്രദേശത്ത് നഗ്നമായ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ത്തിയെങ്കിലും പിന്നീട് അപകടമരണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
പുലര്‍ച്ചെ മൂന്നരയോടെയാണ് യുവതിയുടെ ശരീരം വലിച്ചിഴച്ച് നീങ്ങുന്ന കാറിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. പിന്നാലെ നാലേകാലോടെ റോഡില്‍ മരിച്ചനിലയില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. അഞ്ച് പേര്‍ സഞ്ചരിച്ച ബലേനോ കാറാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിനിടയാക്കിയ കാറിനേയും കാറില്‍ സഞ്ചരിച്ചവരേയും തിരിച്ചറിഞ്ഞത്. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചിരുന്നെന്നും എന്നാല്‍ യുവതിയുടെ ശരീരം കാറില്‍ കുടുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ലെന്നുമാണ് കസ്റ്റഡിയിലുള്ള യുവാക്കളുടെ മൊഴി. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറിടിച്ചതിനെ തുടര്‍ന്ന് പരിഭ്രമത്തിലായ യുവാക്കള്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയും പ്രതികളും തമ്മില്‍ മറ്റേതെങ്കിലും തരത്തില്‍ ബന്ധമുണ്ടായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.
അമന്‍ വിഹാര്‍ സ്വദേശിയാണ് മരിച്ച യുവതി. അമ്മയും നാല് ഇളയ സഹോദരിമാരും രണ്ട് സഹോദരന്‍മാരും യുവതിക്കുണ്ട്. അച്ഛന്‍ ഏതാനും കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.പ്രതികള്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായും വിഷയം ഏറെ ഭയമുളവാക്കുന്നതാണെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാല്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ഡല്‍ഹി പോലീസിനോട് വിശദവിവരം തേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാണാതായ പന്ത്രണ്ട് വയസുകാരനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴയന്നൂർ സ്വദേശിയായ പന്ത്രണ്ടുകാരനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.
എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ കുട്ടി വെള്ളിയാഴ്ച പതിനൊന്ന് മണിയോടെ വീട്ടിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇന്ന് ഉച്ചയോടെ കുട്ടിയെ വീടിന് സമീപത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രിട്ടനെ സംബന്ധിച്ച് 2022 കടുപ്പമേറിയ വര്‍ഷമായിരുന്നുവെന്നു സമ്മതിച്ച് പ്രധാനമന്ത്രി ഋഷി സുനാക്. അടുത്ത വര്‍ഷം പദ്ധതിയിട്ടിരിക്കുന്ന നികുതി വര്‍ധനവുകൾ പിന്‍വലിക്കണമെന്ന ആവശ്യം പൊതുവിൽ ഉയരുമ്പോഴാണ് പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സന്ദേശം.
2023 ല്‍ എല്ലാ പ്രശ്‌നവും അവസാനിക്കുമെന്ന് അഭിനയിക്കാൻ ഇല്ലെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ വ്യക്തമാക്കി. ഭാവി വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന കാര്യം സുനാക് അംഗീകരിക്കുകയും ചെയ്തു. കടുപ്പമേറിയ വര്‍ഷമായിരുന്നു 2022. മുന്‍പൊരിക്കലുമില്ലാത്ത ആഗോള മഹാമാരിയില്‍ നിന്നും മുക്തി നേടവെയാണ് റഷ്യ ഉക്രെയിനില്‍ പൈശാചികമായ അധിനിവേശം നടത്തിയത്.
“എന്നാൽ 2023 ലോക വേദിയിൽ ബ്രിട്ടന്റെ ഏറ്റവും മികച്ചത് പ്രദർശിപ്പിക്കാൻ ഞങ്ങൾക്ക് അവസരം നൽകും… സ്വാതന്ത്ര്യവും ജനാധിപത്യവും ഭീഷണി നേരിടുന്നിടത്തെല്ലാം സംരക്ഷിക്കും,” അദ്ദേഹം പറഞ്ഞു.
“അഭൂതപൂർവമായ ആഗോള പാൻഡെമിക്കിൽ നിന്ന് ഞങ്ങൾ കരകയറിയതുപോലെ, റഷ്യ ഉക്രെയ്നിലുടനീളം ക്രൂരവും നിയമവിരുദ്ധവുമായ അധിനിവേശം ആരംഭിച്ചു,” അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
“ഇത് ലോകമെമ്പാടും അഗാധമായ സാമ്പത്തിക സ്വാധീനം ചെലുത്തിയിട്ടുണ്ട്, യുകെ ഇതിൽ നിന്ന് മുക്തമല്ല. ഇപ്പോൾ, നിങ്ങളിൽ പലർക്കും വീട്ടിൽ അതിന്റെ ആഘാതം അനുഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ടാണ് കടം വാങ്ങാനും കടം വാങ്ങാനും ഈ സർക്കാർ ബുദ്ധിമുട്ടുള്ളതും എന്നാൽ ന്യായവുമായ തീരുമാനങ്ങൾ എടുത്തത്. നിയന്ത്രണം, ഊർജ ബില്ലുകളുടെ വർദ്ധിച്ചുവരുന്ന ചെലവിൽ ഏറ്റവും ദുർബലരായവരെ സഹായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞത് ആ തീരുമാനങ്ങൾ മൂലമാണ്,” അദ്ദേഹം പറഞ്ഞു.
ഉക്രെയ്‌നിന് തുടർ പിന്തുണ വാഗ്ദാനം ചെയ്യുകയും മെയ് 6 ന് ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം രാജ്യത്തിന്റെ ഏകീകൃത ശക്തിയായി പ്രഖ്യാപിക്കുകയും ചെയ്തതിനാൽ “ബ്രിട്ടനിലെ ഏറ്റവും മികച്ചത്” വരും മാസങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് സുനക് തന്റെ പുതുവത്സര സന്ദേശത്തിൽ വാഗ്ദാനം ചെയ്തു. .
“മൂന്ന് മാസം മുമ്പ്, ഞാൻ ഡൗണിംഗ് സ്ട്രീറ്റിന്റെ പടികളിൽ നിൽക്കുകയും നിങ്ങൾക്ക് ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങളിൽ ഞാൻ അശ്രാന്തമായി പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിനുശേഷം, റെക്കോർഡ് വിഭവങ്ങളുമായി ഞങ്ങളുടെ NHS [നാഷണൽ ഹെൽത്ത് സർവീസ്] പിന്തുണയ്ക്കാൻ ഈ സർക്കാർ നിർണായക നടപടി സ്വീകരിച്ചു. ബാക്ക്‌ലോഗുകൾ പരിഹരിക്കുക – കൂടുതൽ ധനസഹായം, കൂടുതൽ ഡോക്ടർമാർ, കൂടുതൽ നഴ്‌സുമാർ.
ഞങ്ങൾ അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യുകയും കുറ്റവാളികളെ ഞങ്ങളുടെ അഭയ സംവിധാനം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ തന്റെ പുതുവത്സര സന്ദേശം ഉപയോഗിച്ച് ഇത് “വളരെ കഠിനമായ വർഷമായിരുന്നു” എന്ന് അംഗീകരിക്കുകയും യുകെ രാഷ്ട്രീയം ചെയ്യുന്ന രീതി മാറ്റേണ്ടതുണ്ടെന്നും പറഞ്ഞു.
“ബ്രിട്ടൻ കൂടുതൽ സുന്ദരവും പച്ചപ്പുള്ളതും കൂടുതൽ ചലനാത്മകവുമായ രാജ്യമായി മാറുന്നതിന് – ഞങ്ങൾക്ക് തികച്ചും പുതിയ രാഷ്ട്രീയം ആവശ്യമാണ്. ഞങ്ങൾ ഒരുമിച്ച് അനുഭവിച്ചതിന് ശേഷം, ബ്രിട്ടൻ അർഹിക്കുന്നത് അതാണ്,” അദ്ദേഹം പറഞ്ഞു.
ലിബറൽ ഡെമോക്രാറ്റ് നേതാവ് സർ എഡ് ഡേവിയും 2022 ലെ “കഠിനമായ” സമയങ്ങളെ ചൂണ്ടിക്കാണിച്ചു, എന്നാൽ പുതുവത്സരം “പേജ് തിരിക്കാനും മുന്നോട്ട് നോക്കാനുമുള്ള അവസരമാണ്” എന്ന് പറഞ്ഞു.
ഇത് ലോകത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ പ്രത്യാഘാതം സൃഷ്ടിച്ചു. യുകെയും ഇതില്‍ നിന്നും രക്ഷപ്പെട്ടില്ല. എന്നാൽ വരും വർഷങ്ങളിൽ ഇതിൽ മാറ്റം വരുമെന്ന പ്രതീക്ഷ ഋഷി സുനാക് പുതുവർഷ സന്ദേശത്തിൽ പങ്ക് വച്ചു.
മത്സരിക്കാനല്ല മറ്റുരക്കാനുമല്ല….മലയാളികളുടെ കല പാരമ്പര്യത്തിന്റെ കുടിച്ചേരൽ മാത്രം.
രാഗ താള ശ്രുതി ലയ സുരഭില രാത്രി….നീലാംബരി 2023 സീസൻ 3
കഴിഞ്ഞ കാല കലാ സയാനങ്ങളെ സായന്നങ്ങളാക്കിയ നന്മ മനസ്സുകൾക്ക് സ്വാഗതം… സുസ്വാഗതം.
യുകെ മലയാളി കൂട്ടായ്മയുടെ തിരുമുറ്റത്ത് കലയുടെ കാളിവിളക്കിന് തിരി തെളിക്കാം….കലയുടെ കേളികൊട്ടിന് ആരങ്ങൊരുക്കാം. നീലാംബരി 2023 സീസൺ 3 പാടാം… ആടാം… ആഘോഷിക്കാം….2023 സെപ്റ്റംബർ 30 ന് .
പുതുവത്സരം ആഘോഷിക്കുന്നതിനിടയിൽ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലമൂട് സ്വദേശി അഖിൽ രാജേന്ദ്രൻ (26) നെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കൊല്ലം ബീച്ചിൽ പുതുവത്സര ആഘോഷത്തിനെത്തിയതായിരുന്നു അഖിൽ.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അഖിൽ തിരയിൽ പെട്ടത്. അതേസമയം അഖിൽ തിരയിൽപെട്ട കാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അറിഞ്ഞിരുന്നില്ല. ഏറെ നേരം കഴിഞ്ഞാണ് കൂടെയുള്ള സുഹൃത്തിനെ കാണാനില്ലെന്ന വിവരം സുഹൃത്തുക്കൾ അറിഞ്ഞത്.
കടലിന്റെ കരയിൽ പോകുമ്പോൾ അഖിൽ ഉണ്ടായിരുന്നതായും തിരിച്ചെത്തിയപ്പോൾ കണ്ടില്ലെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌മെന്റും അഖിലിനായി തിരച്ചിൽ നടത്തി വരികയാണ്.
വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ യുകെ മലയാളികളുടെയിടയിൽ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -6 & ചാരിറ്റി ഇവെന്റ്റ് കഴിഞ്ഞ അഞ്ചുവർഷത്തെ വൻ വിജയത്തിനുശേഷം ഇതാ മൂന്നാം തവണയും കേരളാ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ ചാരിറ്റി ട്രസ്റ്റ് (KC F) വാട്ട്ഫോർഡിന്റെ പരിപൂർണ്ണ സഹകരണത്തോടെ ലണ്ടനോടടുത്ത പ്രധാന നഗരങ്ങളിലൊന്നായ വാട്ട് ഫോർഡിൽ സീസൺ 6- മായി ഈ വരുന്ന മാർച്ച് 18 ശനി 3 മണിമുതൽ രാത്രി 10 വരെ വീണ്ടും എത്തുന്നു.

സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രധാന്യം നൽകുന്ന സംഗീതോത്സവത്തിൽ കഴിഞ്ഞ 5 വർഷമായി നിരവധി പ്രതിഭകൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാൻ വേദി ഒരുക്കുകയുണ്ടായി. യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകൾ പങ്കെടുക്കുന്ന സംഗീതോത്സവത്തിൽ ആറാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് മോർട്ടഗേജ് സർവീസസ് ആണ്.

തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം ചാരിറ്റി ഇവെന്റ്റ് മുഖാന്തിരം കഴിഞ്ഞ അഞ്ചു വർഷമായി കേരളത്തിലെ നിരവധി നിർദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. കൂടാതെ മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒ എൻ വി കുറുപ്പ് മാഷിൻ്റെ അനുസ്മരണവും ഇതേ വേദിയിൽ നടത്തപ്പെടുന്നു. യുകെയിലെ നിരവധി യൂവ പ്രതിഭകൾ ഒ.എൻ .വി സംഗീതവുമായി എത്തുന്നു എന്നത് 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ് യുകെ മലയാളികൾ നെഞ്ചിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 6 -ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Sunnymon Mathayi:07727993229
Jomon Mammoottil:07930431445
Cllr Dr Sivakumar:0747426997
Manoj Thomas:07846475589
വേദിയുടെ വിലാസം:
Holy Well Community Centre
Watford
WD18 9QD