Latest News

സിനിമാ താരം ഹണിറോസ് നിരവധി സംരഭങ്ങളുടെ ഉദ്ഘാടനങ്ങൾക്ക് മുഖ്യ അതിഥിയായി പങ്കെടുക്കാറുണ്ട്. അവയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൻ തരം​ഗം സൃഷ്ടിക്കാറുണ്ട്. ഹണി റോസിന്റെ നിതംബത്തെക്കുറിച്ചുള്ള ചർച്ചകളും ഉദ്ഘാടന ചിത്രത്തിനു താഴെ സജീവമാണ്. Buttock n Hip Enhancer Full Silicone Panty എന്ന ടെക്നോളജി ഉപയോ​ഗിച്ചാണ് ഹണി റോസ് നിതംബം മനോഹരമാക്കുന്നത് എന്ന് പറയുകയാണ് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ. സ്ത്രീയായ ഞാൻ പോലും ഹണിറോസിന്റെ നിതംബം കണ്ടപ്പോൾ ഓർമ്മിച്ചത് Kahani സിനിമയിലെ വിദ്യ ബാലന്റെ ഗർഭവും full silicon accessory ടെക്നോളജിയെ കുറിച്ചുമൊക്കെയാണെന്നാണ് അഡ്വക്കറ്റ് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നത്

കുറിപ്പിന്റെ പൂർണ്ണ രൂപം

ഇതെന്താണ് ന്ന് മനസ്സിലായോ? ഇതിന്റെ പേരാണ് Buttock n Hip Enhancer Full Silicone Panty. 2012 ൽ ഇറങ്ങിയ Kahani എന്ന ഒരു ഹിന്ദി സിനിമയുണ്ട്. ആ സിനിമയിൽ വിദ്യ ബാലൻ ചെയ്ത കഥാപാത്രം ജീവിതസാഹചര്യങ്ങൾ കാരണം വ്യാജമായി ഗർഭം ധരിക്കുന്നുണ്ട്. എങ്ങനെയാണ് കൃത്യമമായി ഗർഭം ഉണ്ടാക്കി ധരിച്ചത് എന്നത് സിനിമയുടെ അവസാനഭാഗത്ത് കാണിക്കുന്നുമുണ്ട്. ഈ ഫോട്ടോയിൽ കാണുന്നത് പോലെ full silicon accessory എന്ന ടെക്നോളജിയാണത്.

സ്ത്രീകളുടെ ചില പ്രത്യേക ശരീരഭാഗങ്ങൾ പൊലിപ്പിച്ചും പെരുപ്പിച്ചും കാണിക്കാനായി ഇപ്പറഞ്ഞ ടെക്നോളജി പ്രയോജനപ്പെടുത്താറുണ്ട്. തന്റെ ആഗ്രഹം പോലെ ശരീരത്തിലെ ഏതെങ്കിലും ഭാഗത്തിന് പുഷ്ടി പോരാ എന്ന് തോന്നുന്ന സ്ത്രീകൾക്ക്, ഇനി അതുമല്ലെങ്കിൽ തന്റെ നിലനിൽപ്പിന് ശരീരഭാഗം ഏതെങ്കിലും തള്ളി പിടിച്ച് കാണിച്ച് പ്രദർശനത്തിന് വെക്കണം എന്നൊക്കെ കരുതുന്ന സ്ത്രീകൾക്ക് ഏറെ ഉപകരിക്കുന്ന ഒരു ടെക്നോളജിയാണ് ഈ full silicon accessory fittings. പ്രത്യേകിച്ച് എൻർടെയിന്മെന്റ് ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ചിലരെങ്കിലും ഈ ടെക്നോളജിയുടെ ഗുണഭോക്താക്കളും ആശ്രിതരുമാണ് എന്നതാണ് യാഥാർത്ഥ്യം. ഇതാവുംബോൾ ചിലവേറിയതും ആരോഗ്യപരമായി ഏറെ റിസ്കുള്ളതുമായ ശസ്ത്രക്രിയയൊന്നും വേണ്ട. എന്നാൽ ഞെരമ്പിളകി അരപിരി ലൂസായ പുരുഷ്ന്മാരെ ആകർഷിക്കാനും അവരിൽ ലൈംഗിക വിഭ്രാന്തിയുണ്ടാക്കാനുമൊക്കെ ഈ full silicon accessory ടെക്നോളജി ധാരാളം മതി.

ഇതിനെ കുറിച്ച്, സ്ത്രീശരീരഭാഗങ്ങൾ പൊലിപ്പിച്ചും പെരുപ്പിച്ചും കാണിച്ച് പ്രദർശിപ്പിക്കാൻ ഉതകുന്ന full silicon accessory ടെക്നോളജിയെ കുറിച്ച് ഇപ്പോൾ ഞാൻ ഓർമ്മിക്കാൻ കാരണമായത് സിനിമാനടി ഹണിറോസ് നടത്തുന്ന ചില ഉദ്ഘാടനചടങ്ങുകളിലെ വീഡിയോകൾ ശ്രദ്ധയിപ്പെട്ടതിനാലാണ്. അവയിലൊക്കെ ഹണിറോസിന്റെ തള്ളി പിടിച്ച നിതംബം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഞാൻ പോയി ഗൂഗിളിൽ സർച്ച് ചെയ്ത് ആ സ്ത്രീയുടെ നിതംബം പ്രകടമാവുന്ന വേറെ ചില വീഡിയോസും ഫോട്ടോസും നോക്കി. ഹെർ വൈറ്റൽ ബോഡി സ്റ്റാസ്റ്റിക്സ് ഇൻ അതർ സിറ്റ്വേഷൻസ് ആർ ഡിഫറന്റ!

പറഞ്ഞു വന്നത് ഇതാണ്; അതായത്, സിനിമാ നടി ഹണിറോസിന് വലിയ തുകകൾ പ്രതിഫലമായി കൊടുത്ത് കെട്ടിയെഴുന്നള്ളിച്ച് ഉദ്ഘാടനകർമ്മത്തിനായി കൊണ്ടുവരുന്ന ബിസിനസ്സ് സംരംഭകർ അറിയുന്നുണ്ടോ അവൾ എത്തുന്ന ഉദ്ഘാടനചടങ്ങുകളിൽ ജനക്കൂട്ടം ഉണ്ടാവുകയും വീഡിയോസ് വയറലാവുകയും ചെയ്യും എന്നത് ശരി തന്നെ. അതും കണ്ടാസ്വദിച്ച് ജനം അവരുടെ വഴിക്ക് പോകും. ഹണിറോസിന്റെ നിതംബം ക്ലോസപ്പിൽ കണ്ട നിർവൃതിയിൽ അന്നു രാത്രി കിടന്നുറങ്ങും. പിറ്റേന്ന് നേരം വെളുക്കുംമ്പോഴും ഹണിറോസിന്റെ നിതംബം മനസ്സിൽ തെളിഞ്ഞു തന്നെയുണ്ടാവും. എന്നാൽ ഹണിറോസ് നടത്തിയ ഉദ്ഘാടനം ഏത് സ്ഥാപനത്തിന്റെ താണന്നോ ഏത് പ്രോഡക്ടിന്റെതാണെന്നോ ഏത് സംഭരംഭത്തിന്റെതാണെന്നോ ഒന്നും ആരും ശ്രദ്ധിച്ചു പോലും കാണില്ല. അത് ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ അതൊന്നും ആരും ഓർമ്മിക്കുക പോലുമില്ല. മനസ്സിൽ തട്ടിയതും മനസ്സിൽ തങ്ങിയതും ഹണിറോസിന്റെ നിതംബം മാത്രം! കണ്ടില്ലേ, ഞാൻ പോലും, സ്ത്രീയായ ഞാൻ പോലും ഹണിറോസിന്റെ നിതംബം കണ്ടപ്പോൾ ഓർമ്മിച്ചത് Kahani സിനിമയിലെ വിദ്യ ബാലന്റെ ഗർഭവും full silicon accessory ടെക്നോളജിയെ കുറിച്ചുമൊക്കെയാണ്.

എന്ത് വാണിജ്യലാഭമാണ് എന്ത് മാർക്കറ്റിംഗ് ഗുണമാണ് പണം മുടക്കി ഉദ്ഘാടനത്തിനായി നിതംബം തള്ളി പിടിച്ച ഹണിറോസിനെ എഴുന്നള്ളിക്കുന്നവർക്ക് ഉണ്ടാവുക? ഐ റിയലി ഡോണ്ട് അണ്ടർസ്റ്റാന്റ് ദാറ്റ് കൈന്റ് ഓഫ് അബ്സേർട് ആന്റ് റിഡിക്ക്യുലസ് ബിസിനസ്സ് മാർക്കറ്റിംഗ് സ്റ്റ്രാറ്റജി!

ഇത്രയും ഞാൻ പറഞ്ഞതിന് എന്റെ നിതംബത്തിനെ തള്ളി പറയാൻ ആരും മിനക്കടേണ്ട. എന്റെ നല്ല പ്രായത്തിലോ ഈ പ്രായത്തിലോ നിതംബം തള്ളി പിടിച്ചോണ്ട് നവോത്ഥാനം കളിക്കാനോ പണം വാങ്ങി നാട മുറിക്കാനോ ആളെ കൂട്ടാനോ ഞാൻ നിന്നു കൊടുത്തിട്ടില്ല. എന്റെ വസ്ത്രധാരണം എന്റെ മാത്രം ചോയ്സ് ഒക്കെ തന്നെ എന്നാലത് full silicon accessory ടെക്നോളജിയെ കൂട്ടുപിടിച്ചിട്ടല്ല ഞാൻ ആ സ്വാതന്ത്ര്യം ആസ്വദിക്കുന്നത്, അനുഭവിക്കുന്നത്, ഉപയോഗിക്കുന്നത്. ദാറ്റ് ഈസ് ദ് ഡിഫറൻസ് ! ദാറ്റ് ഇൻഡീഡ് ഇസ് ഡിഫറൻസ് ഇനഫ്!

 

ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ്അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തില്‍ ആര്‍ അശ്വിന്‍ നേടിയ ഫോര്‍ നിര്‍ണായകമായി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി.

ഷഹീന്‍ അഫ്രീദിയെറിഞ്ഞ പതിനെട്ടാം ഓവറിലാണ് കളി മാറുന്നത്. 17 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഹാരിസ് റൗഫിന്റെ 19-ാം ഓവറില്‍ 15 റണ്‍സും പിറന്നു. അതുവരെ നന്നായി പന്തെറിഞ്ഞ റൗഫിന്റെ അവസാന രണ്ട് പന്തില്‍ കോലി സിക്‌സ് നേടിയിരുന്നു. അവസാന ഒാവറില്‍ ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. പന്തെറിയുന്നത് മുഹമ്മദ് നവാസ്. ആദ്യ പന്തില്‍ ഹാര്‍ദിക് ഔട്ട്. ദിനേശ് കാര്‍ത്തിക് ക്രീസിലേക്ക്. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ കോലി രണ്ട് റണ്‍സ് നേടി. നാലാം പന്തില്‍ സിക്‌സ്. കൂടെ നോബോളും. അവസാന മൂന്ന് പന്തില്‍ വേണ്ടത് ആറ് റണ്‍. അടുത്ത പന്ത് വൈഡ്. ജയിക്കാന്‍ അഞ്ച് റണ്‍. അടുത്ത പന്ത് വീണ്ടും ഫ്രീഹിറ്റ്. എന്നാല്‍ കോലി ബൗള്‍ഡായി. പന്ത് കീപ്പറെ മറികടന്ന് പിന്നിലേക്ക്. അതില്‍ മൂന്ന് റണ്‍സാണ് ഓടിയെടുത്തത്. അവസാന രണ്ട് പന്തില്‍ വേണ്ടത് രണ്ട് റണ്‍. കാര്‍ത്തിക് പുറത്ത്. ആര്‍ അശ്വിന്‍ നേരിട്ട അവസാന പന്ത് വൈഡ്. സ്‌കോര്‍ ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ബൗണ്ടറി നേടി അശ്വിന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 53 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഏഴ് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ നാലിന് 33 എന്ന പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ. രണ്ടാം ഓവറില്‍ തന്നെ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായി. നസീം ഷായുടെ പന്തില്‍ രാഹുല്‍ ബൗള്‍ഡാവുകയായിരുന്നു. ഏഴ് റണ്‍സായിരുന്നു അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. സ്‌കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത്തും മടങ്ങി. ഹാരിസിന്റെ പന്തില്‍ സ്ലിപ്പില്‍ ഇഫ്തിഖറിന് ക്യാച്ച്. വിശ്വസ്ഥനായ സൂര്യക്ക് ഇത്തവണ ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ട് ഫോറ് നേടി ആത്മവിശ്വാസം കാണിച്ചെങ്കിലും 15 റണ്‍സുമായി മടങ്ങി. ഹാരിസിന്റെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന് ക്യാച്ച്. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ അക്‌സറാവട്ടെ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീടായിരുന്നു ഹാര്‍ദിക്- കോലി സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. 113 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.

നേരത്തെ, മെല്‍ബണില്‍ തുടക്കം മുതല്‍ പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ ബുദ്ധിമുട്ടി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് എന്നിവരുടെ സ്വിങ്ങിന് മുന്നില്‍ ഇരുവര്‍ക്കും പിടിച്ചുനില്‍ക്കായില്ല. ഭുവിയുടെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. അതും വൈഡില്‍ ലഭിച്ച റണ്‍. രണ്ടാം ഓവര്‍ എറിയാനെത്തിയത് അര്‍ഷ്ദീപ്. ആദ്യ പന്തില്‍ ബാബറിനെ മടക്കി താരം ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ബാബര്‍. തുടര്‍ന്ന് മസൂദ് ക്രീസിലേക്ക്. എന്നാല്‍ നാലാം ഓവറില്‍ പാകിസ്ഥാന് അടുത്ത പ്രഹരമേറ്റു. ഇത്തവണയയും അര്‍ഷ്ദീപ് വിക്കറ്റെടുത്തത്. അര്‍ഷ്ദീപിന്റെ ബൗണ്‍സ് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഭുവനേശ്വറിന് ക്യാച്ച്. ഇതോടെ പാകിസ്ഥാന് രണ്ടിന് 15 എന്ന നിലയിലായി പാകിസ്ഥാന്‍.

തുടര്‍ന്ന് ഇഫ്തിഖര്‍- മസൂദ് സഖ്യം കൂട്ടിചേര്‍ത്ത 76 റണ്‍സാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ഇഫ്തിഖറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ഷദാബ് ഖാന്‍ (5), ഹൈദര്‍ അലി (2), മുഹമ്മദ് നവാസ് (9), ആസിഫ് അലി (2) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. ഷഹീന്‍ അഫ്രീദി (8 പന്തില്‍ 16) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഹാരിസ് റൗഫ് (6) മസൂദിനൊപ്പം പുറത്താവാതെ നിന്നു.

ഇതിനിടെ മസൂദ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്. അര്‍ഷ്ദീപ് നാല് ഓവറില്‍ 32 റണ്‍സാണ് വിട്ടുകൊടുത്തത്. ഹാര്‍ദിദ് നാല് ഓവറില്‍ 30 റണ്‍സും ഷമി നാല് ഓവറില്‍ 25 റണ്‍സും മാത്രമാണ് നല്‍കിയത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രമാണ് നല്‍കിയത്. എന്നാല്‍ ഒരോവര്‍ മാത്രമെറിഞ്ഞ അക്‌സര്‍ പട്ടേല്‍ 21 റണ്‍സ് നല്‍കി. അശ്വിനാവട്ടെ മൂന്ന് ഓവറില്‍ 23 റണ്‍സ് നല്‍കി.

ചെങ്ങന്നൂരില്‍ വയോധികയെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തി. മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ താമസിക്കുന്ന ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ റിന്‍ജു സാമിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. അന്നമ്മയുടെ സഹോദരീപുത്രി മുളക്കുഴ വിളപറമ്പില്‍ റോസമ്മയുടെ മകന്‍ റിന്‍ജു സാമിനെ(28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ റിന്‍ജുവിന്റെ കുടുംബത്തിനൊപ്പമാണ് അന്നമ്മ താമസിച്ചിരുന്നത്. മാനസിക പ്രശ്‌നങ്ങള്‍ ഉള്ള റിന്‍ജു അക്രമാസക്തനായി അന്നമ്മയെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളായ സാമും റോസമ്മയും വെട്ടേല്‍ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു.

അതി ക്രൂരമായിട്ടാണ് വെട്ടിക്കൊന്നതെന്നും ശരീരത്തില്‍ 20 ലേറെ മുറിവുകളുണ്ടെന്നുമാണ് വിവരം. പോലീസ് എത്തുമ്പോഴും പ്രതി അന്നമ്മയെ വെട്ടുകയായിരുന്നുവെന്നും അകത്ത് നിന്ന് വാതില്‍ അടച്ചായിരുന്നു ആക്രമണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചെന്നൈയില്‍ ജ്വലറിയില്‍ ജീവനക്കാരനായിരുന്ന റിന്‍ജു മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. അന്നമ്മയെ ആക്രമിച്ച ആയുധവും പോലീസ് കണ്ടെടുത്തു.

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സീമ ജി നായര്‍. സിനിമയിലെയും സീരിയലുകളിലെയും നിറ സാന്നിധ്യം. അഭിനേത്രി മാത്രമല്ല, മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും താരം നടത്താറുണ്ട്. അര്‍ബുദ രോഗത്തെ നേരിട്ട നന്ദു മുതല്‍ നടി ശരണ്യ ശശി വരെയുള്ളവര്‍ക്ക് സഹായവുമായി സീമ ജി നായര്‍ എത്തിയിരുന്നു.

ഇപ്പോഴിതാ വാഹനാപകടത്തില്‍ പരിക്കേറ്റ വാവ സുരേഷിനെയും സന്ദര്‍ശിച്ചിരിക്കുകയാണ് സീമ ജി നായര്‍. മലയാളികള്‍ക്ക് വളരെയധികം പരിചിതനാണ് വാവ സുരേഷ്. കേരളത്തിന് അകത്തും പുറത്തുമായി ജനവാസകേന്ദ്രങ്ങളില്‍ നിന്നും പാമ്പുകളെ രക്ഷപ്പെടുത്താനായി എത്തിയിട്ടുണ്ട് വാവ സുരേഷ്. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് വാവ സുരേഷ്.

വാവ സുരേഷ് സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വാവയുടെ മുഖത്തിന് പരുക്കേല്‍ക്കുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ചികിത്സയിലുള്ള വാവ സുരേഷിനെ സന്ദര്‍ശിച്ചിരിക്കുകയാണ് സീമ ജി നായര്‍.

ഇന്നലെ ഞാന്‍ വാവയെ കാണാന്‍ പോയിരുന്നു ..കുറെ കാലങ്ങളായി ചേച്ചി അനിയന്‍ ബന്ധം കാത്തു സൂക്ഷിക്കുന്നു ഞങ്ങള്‍ ..ഈ അടുത്ത കാലത്തുണ്ടായ അപകടം അറിഞ്ഞപ്പോള്‍ ആകെ വിഷമിച്ചുപോയിരുന്നു ..കഴിഞ്ഞ ഒരു വര്‍ഷമായി ഓരോ ദുരിതങ്ങള്‍ വിടാതെ പിന്തുടരുവാണ് ..അപകട വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ വാവയുടെ അടുത്തെത്തണമെന്നു ആഗ്രഹിച്ചിരുന്നു ..കഴിഞ്ഞ ദിവസങ്ങളില്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഇന്നലെ നേരിട്ട് കണ്ടപ്പോള്‍ സമാധാനം ആയി.

കുറച്ചു ദിവസം റസ്റ്റ് എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും അതിനെയൊക്കെ മാറ്റി നിര്‍ത്തി ..തന്നെ സ്നേഹിക്കുന്നവര്‍ക്കായി സമയം കണ്ടെത്തുവാണ് വാവ ..ഇന്നലെ ഞാന്‍ അവിടിരിക്കുമ്പോള്‍ വാവയെ സ്നേഹിക്കുന്ന നിരവധി ആളുകളുടെ ഫോണ്‍ വന്നുകൊണ്ടേയിരുന്നു ..അതില്‍ കൂടുതലും പല നാടുകളില്‍ നിന്നുള്ള ‘അമ്മമാരുടെ ഫോണ്‍ ആയിരുന്നു ..പലതും വിഡിയോ കോളുകള്‍ ..അവരില്‍ കുറച്ചു പേരോടൊക്കെ ഞാനും സംസാരിച്ചു ..വാവയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥനയോടെ ഇരിക്കുന്ന അമ്മമാര്‍. വാവയുടെ ആരോഗ്യത്തിനായി വഴിപാടുകള്‍ നടത്തി ഓരോ ദിവസവും ശാരീരിക അവസ്ഥകള്‍ അറിയാന്‍ കാത്തിരിക്കുന്നവര്‍.

എല്ലാ വേദനകളെയും കുറിച്ച് ചിരിയോടെ സംസാരിക്കുന്ന പ്രിയപ്പെട്ട വാവ ..വേദനകള്‍ക്കിടയിലും തന്നെ കാണാന്‍ എത്തുന്നവരെയും ..ഫോണില്‍ വിളിക്കുന്നവരെയും ആശ്വസിപ്പിക്കുന്ന വാവ ..എത്രയും വേഗം പൂര്‍ണ ആരോഗ്യവാനായി തിരികെ എത്താന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് ..ചേച്ചി എന്ന രീതിയില്‍ ചെറിയ ചില ഉപദേശങ്ങള്‍ കൊടുത്തും അവിടുന്ന് ഞാന്‍ ഇറങ്ങി ..നിറ ചിരിയോടെ എന്നെയാത്രയാക്കി എന്റെ പ്രിയ അനുജനുമെന്ന് പറഞ്ഞാണ് സീമ ജി നായര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ വരുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രോജക്റ്റ് സംബന്ധിച്ച ആദ്യ അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റ് ആണിത്. ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്‍തതും ഷിജു ബേബി ജോണിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ മോഹന്‍ലാല്‍ ആയിരുന്നു ഉദ്ഘാടനം ചെയ്‍തത്. പുതിയ പ്രോജക്റ്റ് ലിജോ- മോഹന്‍ലാല്‍ ചിത്രമാണെന്ന് നേരിട്ട് പറയാതെ, എന്നാല്‍ സൂചനകളിലൂടെ പറഞ്ഞുകൊണ്ടുള്ളതാണ് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ പുതിയ അപ്ഡേറ്റ്.

പുറത്തിറക്കിയ രണ്ട് പോസ്റ്ററുകളില്‍ ഒന്നില്‍ പിരിച്ചുവെച്ച കൊമ്പന്‍ മീശയും ഒരു തോള്‍ സഞ്ചിയുമാണ്. “പ്രതിഭയും പ്രതിഭാസവും ഒന്നാകാൻ തീരുമാനിച്ച നല്ല നാളേക്കായി ഞങ്ങൾ കൈകോർക്കുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് ബാനറിന്റെ ആദ്യ സിനിമയുമായി ഞങ്ങൾ എത്തുന്നു. ഇന്ത്യൻ സിനിമ അത്ഭുതത്തോടെ കാത്തിരിക്കുന്ന ഈ കോമ്പോ ആരാണെന്ന് ഇനി നിങ്ങൾക്കും പ്രവചിക്കാം. നന്നായി കലക്കി ഒന്നാലോചിച്ച് ഉത്തരം പറയുന്നവർക്ക് ഒരു കിടിലം സർപ്രൈസ് കാത്തിരിക്കുന്നു.. ഊഹാപോഹങ്ങളുടെ കെട്ടഴിക്കുമ്പോൾ ചിലപ്പോൾ നിങ്ങളുടെ ഉത്തരവും ശരിയായേക്കാം”, എന്നാണ് പോസ്റ്ററുകള്‍ക്കൊപ്പമുള്ള കുറിപ്പ്. നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത് ലിജോ- മോഹന്‍ലാല്‍ പ്രോജക്റ്റ് ആണ് എന്നതിന് ഇതിലും വലി തെളിവ് ആവശ്യമില്ലെന്ന വിലയിരുത്തലിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ ഈ വാര്‍ത്തയെ ആഘോഷിക്കാനും തുടങ്ങിയിട്ടുണ്ട്.

യുവനിരയിലെ ശ്രദ്ധേയ സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യുന്നത് കാണാന്‍ ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുണ്ട്. അദ്ദേഹത്തിന്‍റെ ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഈ വിഷയം ചര്‍ച്ചയാവാറുമുണ്ട്. യുവനിര സംവിധായകരില്‍ ഏറെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹന്‍ലാല്‍ ഒരു ചിത്രം ചെയ്യാന്‍ ഒരുങ്ങുന്നതായ വാര്‍ത്ത ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ഒരു ചിത്രം ഇന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ഈ പ്രോജക്റ്റ് വൈകാതെ നടക്കുമെന്ന് ട്വീറ്റും ചെയ്തിരുന്നു. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നു. ഒരു പുരാവൃത്തത്തെ ആസ്പദമാക്കിയുള്ള ബിഗ് ബജറ്റ് പിരീഡ് ചിത്രം. മോഹന്‍ലാല്‍ ഒരു ഗുസ്‍തിക്കാരനാണ് ചിത്രത്തില്‍. 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്റ്റ്. ഷിജു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം രാജസ്ഥാനില്‍ 2023 ജനുവരിയില്‍ ആരംഭിക്കും, എന്നാണ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്.

മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്താനുള്ള ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിക്കവാറും ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനവും ഇതാവും.

പാനൂർ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതായും വിവരം. തെളിവെടുപ്പിനിടെ പ്രതിയുടെ ബാഗിൽ നിന്ന് പുരുഷന്റെ മുടി കണ്ടെടുത്തിരുന്നു. ബാർബർ ഷോപ്പിൽ നിന്ന് മുടിയെടുത്ത് ബാഗിൽ ഇടുകയായിരുന്നു. ഡി എൻ എ പരിശോധനയിൽ പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകിയതായാണ് വിവരം.

പ്രതിയുടെ ബാഗിൽ നിന്ന് മുളകുപൊടിയും പൊലീസ് കണ്ടെടുത്തിരുന്നു. തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്യാംജിത്ത് മുളകുപൊടി അടക്കമുള്ളവ ബാഗിൽ സൂക്ഷിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക, കത്തി, കൊലപാതക സമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയോടൊപ്പം വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത കയറിന്റെ ഒരു ഭാഗവും കുളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിലുണ്ടായിരുന്നു.

കണ്ണൂർ മൊകേരി വളള്യായിയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി ശ്യാംജിത്ത് ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം വിഷ്ണുപ്രിയയെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന മൊകേരി ഉമാ മഹേശ്വരക്ഷേത്രത്തിന് സമീപം നടമ്മൽ കണ്ണച്ചാങ്കണ്ടി വിനോദിന്റെയും ബിന്ദുവിന്റെയും മകളായ വിഷ്ണുപ്രിയ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയാണ്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് (25) പിന്നാലെ അറസ്റ്റിലാവുകയായിരുന്നു. മാനന്തേരി സത്രത്തിൽ പിതാവ് ശശിധരന്റെ ഹോട്ടലിലെ സഹായിയാണ് ശ്യാംജിത്ത്. ഇയാളുടെ സഹോദരിയും വിഷ്ണുപ്രിയയും സഹപാഠികളായിരുന്നു. ഇതുവഴിയാണ് വിഷ്ണുപ്രിയയെ പരിചയപ്പെട്ടത്. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി.

പാനൂരിൽ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി നടത്താൻ പദ്ധതിയിട്ടതായി വിവരം. വിഷ്ണുപ്രിയയുടെ സുഹൃത്തും പൊന്നാനി സ്വദേശിയുമായ യുവാവിനെ കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാളുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് വിഷ്ണുപ്രിയയെ ശ്യാംജിത്ത് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയത്.

പൊന്നാനി സ്വദേശിയായ യുവാവും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്ന് ശ്യാംജിത്തിന്റെ മൊഴിയിൽ പറയുന്നു. മറ്റൊരാളുമായുള്ള അടുപ്പമാണ് വിഷ്ണുപ്രിയ അകലാൻ കാരണമെന്നായിരുന്നു ശ്യാംജിത്ത് വിശ്വസിച്ചിരുന്നത്. ഇതോടെ വിഷ്ണുപ്രിയയെും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചു. സുഹൃത്തിനെ സാക്ഷിയാക്കാനാണ് പൊലീസിന്റെ നീക്കം. പ്രതി യുവതിയുടെ തലയ്ക്കടിക്കുന്നത് ഇയാൾ ഫോണിലൂടെ കണ്ടിരുന്നു.

വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ശ്യാംജിത്ത് സ്വയം നിർമിച്ചതായിരുന്നു. മൂന്ന് ദിവസമെടുത്താണ് ഇത് നിർമിച്ചത്. ഇരുവശവും മൂർച്ചയുള്ള കത്തിയായിരുന്നു ഉണ്ടാക്കിയത്. സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാള സിനിമയായ അഞ്ചാം പാതിര കൊലപാതകത്തിന് പ്രചോദമായതായി പ്രതി മൊഴി നൽകിയതായാണ് വിവരം. സിനിമയിലെ ചില രംഗങ്ങൾ കണ്ടാണ് ഇയാൾ ആയുധം നിർമിച്ചതെന്നാണ് വിവരം.

 

പാനൂരിൽ വിഷ്ണുപ്രിയയെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ശിക്ഷയെക്കുറിച്ച് ഗൂഗിളിൽ നോക്കി മനസിലാക്കിയെന്ന് പൊലീസിനോട് പറഞ്ഞു. പതിനാല് വർഷത്തെ ശിക്ഷയല്ലേ, 39 വയസാകുമ്പോഴേയ്ക്കും പുറത്തിറങ്ങും. ശിക്ഷയെക്കുറിച്ച് താൻ ഗൂഗിളിൽ നോക്കി മനസിലാക്കിയെന്നാണ് ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞത്. ഇന്ന് രാവിലെ നടന്ന തെളിവെടുപ്പിനിടയിലും ശ്യാംജിത്ത് യാതൊരു കൂസലും കൂടാതെയാണ് ആയുധങ്ങൾ കാണിച്ചുകൊടുക്കുകയും പൊലീസിനോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തത്.ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തു, പ്രചോദനമായത് മലയാളത്തിലെ സീരിയൽ കില്ലറിന്റെ കഥപറയുന്ന സിനിമ

ഒക്ടോബർ 19നാണ് വിഷ്ണപ്രിയയെ കൊലപ്പെടുത്താൻ പ്രതി തീരുമാനിക്കുന്നത്. അഞ്ചുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. മറ്റൊരാളുമായുള്ള അടുപ്പമാണ് വിഷ്ണുപ്രിയ അകലാൻ കാരണമെന്നായിരുന്നു ശ്യാംജിത്ത് വിശ്വസിച്ചിരുന്നത്. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ പ്രതി തീരുമാനിക്കുകയായിരുന്നു. പൊന്നാനി സ്വദേശിയായ യുവാവും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു.

ഇന്നലെ രാവിലെ 11നായിരുന്നു കൊലപാതകം നടന്നത്. വിഷ്ണുപ്രിയയുടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം വീട്ടിൽ കടന്ന് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തും കൈകളും മുറിച്ചു. വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകളാണ് കണ്ടെത്തിയത്. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

പ്രണയപ്പകയിൽ മൊകേരി വളള്യായിയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം യുവതിയെ കഴുത്തറുത്തുകൊന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കൂത്തുപറമ്പ് പൊലീസ് അറസ്റ്റു ചെയ്തു. ഖത്തറിൽ ജോലി ചെയ്യുന്ന മൊകേരി ഉമാ മഹേശ്വരക്ഷേത്രത്തിന് സമീപം നടമ്മൽ കണ്ണച്ചാങ്കണ്ടി വിനോദിന്റെയും ബിന്ദുവിന്റെയും മകൾ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരി വിഷ്ണുപ്രിയയാണ് (23) കൊല്ലപ്പെട്ടത്. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്താണ് (25) അറസ്റ്റിലായത്.

ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കട്ടിലിൽ തലകീഴായി, കഴുത്തിൽ ആഴത്തിൽ മുറിവേറ്റ് ഇരുകൈകൾക്കും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. വിഷ്ണുപ്രിയ പ്രണയത്തിൽ നിന്ന് പിന്മാറിയതും മറ്റൊരാളുമായുള്ള സൗഹൃദവുമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

പിതാവ് വിനോദിന്റെ അമ്മ മരിച്ചതിന്റെ അഞ്ചാം ദിവസമായ ഇന്നലെ മരണാനന്തര ചടങ്ങുകൾക്കായി വിഷ്ണുപ്രിയയും കുടുംബാംഗങ്ങളും തൊട്ടടുത്ത തറവാട്ടു വീട്ടിലായിരുന്നു. ഇതിനിടെ വസ്ത്രം മാറാനായി വിഷ്ണുപ്രിയ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഏറെനേരമായിട്ടും കാണാത്തതിനാൽ അമ്മയും സഹോദരിമാരും അന്വേഷിച്ചെത്തിയപ്പോഴാണ് വെട്ടേറ്റ നിലയിൽ കണ്ടത്.തൊപ്പിയും മാസ്‌കുമണിഞ്ഞ് നടന്നുവന്ന യുവാവാണ് കൊലയ്ക്ക് പിന്നിലെന്ന സംശയം പ്രദേശവാസികൾ പൊലീസിനോട് ഉന്നയിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

മാനന്തേരി സത്രത്തിൽ പിതാവ് ശശിധരന്റെ ഹോട്ടലിലെ സഹായിയാണ് ശ്യാംജിത്ത്. ഇയാളുടെ സഹോദരിയും വിഷ്ണുപ്രിയയും സഹപാഠികളായിരുന്നു. ഇതുവഴിയാണ് വിഷ്ണുപ്രിയയെ പരിചയപ്പെട്ടത്. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി.വിനോദ് പത്തുദിവസം മുമ്പാണ് നാട്ടിൽ വന്നുപോയത്. നാലുമാസം മുമ്പാണ് പാനൂരിലെ ആശുപത്രിയിൽ വിഷ്ണുപ്രിയ ജോലിക്ക് കയറിയത്. വിപിന, വിസ്മയ, അരുൺ എന്നിവരാണ് സഹോദരങ്ങൾ.

മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.സുഹൃത്ത് സൂചന നൽകിഒരു ആൺ സുഹൃത്തുമായി വീഡിയോ കോൾ നടത്തുന്നതിനിടെയാണ് ശ്യാംജിത്ത് വീട്ടിലെത്തിയത്. ഇയാൾ വരുന്നത് വീഡിയോ കോളിനിടെ സുഹൃത്ത് കണ്ടിരുന്നു. വിഷ്ണുപ്രിയ ഫോൺ പെട്ടെന്ന് ഓഫ് ചെയ്തതിൽ സംശയം തോന്നിയ സുഹൃത്ത് എന്തോ അപകടം സംഭവിച്ചുവെന്ന് പൊലീസിന് നൽകിയ വിവരമാണ് പ്രതിയെ പിടിക്കാൻ പൊലിന് സഹായകരമായത്.

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ചേരുവകൾ

1 . 2 1/2 കപ്പ് ഗ്രാം മാവ് (ബേസൻ)
2 . 1 1/2 tsp ഏലക്ക പൊടി
3 . 3 കപ്പ് Oil (സസ്യ എണ്ണ /നെയ്യ്‌ )
4 . 1/2 tsp ഫുഡ് കളർ (Yellow)
5 . 2 നുള്ള് ബേക്കിംഗ് സോഡ
6 . 3 കപ്പ് പഞ്ചസാര
7 . 2 കപ്പ് വെള്ളം

മോട്ടിച്ചൂർ ലഡു എങ്ങനെ ഉണ്ടാക്കാം

Step 1
ഒരു വലിയ പാത്രത്തിൽ 2 1/2 കപ്പ് ബേസൻമാവ് ചേർക്കുക, തുടർന്ന് മഞ്ഞ നിറം കലർത്തി നന്നായി ഇളക്കുക. അതിനുശേഷം, കുറച്ച് വെള്ളവും അല്പം ബേക്കിംഗ് സോഡയും ചേർക്കുക.
മിശ്രിതം നന്നായി യോജിപ്പിച്ച് കട്ടകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.

Step 2
ഇനി, ഒരു കുഴിവുള്ള പാത്രത്തിൽ എണ്ണ ചൂടാക്കുക. എണ്ണയിലേക്കു സുഷിരങ്ങളുള്ള ഒരു സ്പൂണിൽ കൂടി മാവു കുറേശ്ശേയായി ഒഴിക്കുക.സാവധാനം ബൂണ്ടി മാവ് എണ്ണയിൽ വീഴാൻ അനുവദിക്കുക,
ശരിയായി പാകം ചെയ്യുന്നതുവരെ ചെറിയ തീയിൽ വേവിക്കുക. അതിനുശേഷം അധിക എണ്ണ നീക്കം ചെയ്യാൻ ടിഷ്യു പേപ്പറിലേക്ക് ബൂണ്ടി കോരി വയ്ക്കുക.

Step 3
ഒരു പാൻ എടുത്ത് കുറച്ച് വെള്ളവും പഞ്ചസാരയും, ഏലയ്ക്കാപ്പൊടിയും ചേർക്കുക, ഈ മിശ്രിതം two-string consistency കൈവരിക്കുന്നത് വരെ തിളപ്പിക്കാൻ അനുവദിക്കുക. അതിലേക്കു ബൂണ്ടിയും ചേർക്കുക.
പഞ്ചസാര സിറപ്പും ബൂണ്ടിയും നന്നായി കലരുന്നതുവരെ വേവിക്കുക. ഇത് ലിഡ് കൊണ്ട് മൂടുക, തീ ഓഫ് ചെയ്യുക.

Step 4
നിങ്ങളുടെ കൈകളിൽ അല്പം നെയ്യ് പുരട്ടി, ചെറു ചൂടുള്ള ബൂണ്ടി മിക്സ് , ലഡൂകളായി ഉരുട്ടിയെടുക്കുക. കുറച്ച് കശുവണ്ടി പരിപ്പ് / കിസ്മിസ് കൊണ്ട് അലങ്കരിക്കുക എന്നിട്ടു അവ ഒരു തുറന്ന ട്രേയിൽ വയ്ക്കുക.

മോട്ടിച്ചൂർ ലഡു ആസ്വദിക്കുക

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

Copyright © . All rights reserved