Latest News

കോട്ടയം കപ്പൂച്ചിയൻ പ്രൊവിൻസിലെ അംഗങ്ങളായ ഫാദർ ടോമി സൈമൺ പുല്ലാടൻ ബ്രദർ ബിജോ തോമസ് പാലൻപുരയ്ക്കൽ എന്നിവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. ബ്രദർ ബിജോയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഫാദർ ടോണിക്കായി തിരച്ചിൽ തുടരുകയാണ്. ഒക്ടോബർ 23ന് ഞായറാഴ്ച വൈകിട്ട് 6 .10 നാണ് അപകടം ഉണ്ടാകുന്നത്.

തെലുങ്കാനയിലെ ചെങ്ങൂരിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ ഏറായ്പെട്ട് ഗ്രാമത്തിന് സമീപം ഗോദാവരി നദിയിൽ കുളിക്കുകയായിരുന്നു ഇരുവരും . കാൽ വഴുതി വീണ് ബ്രദർ ബിജോ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷാശ്രമത്തിനിടെയാണ് ഫാദർ ടോമിയും അപകടത്തിൽ ആവുന്നത്. നിയന്ത്രണം വിട്ട് ഇരുവരും വെള്ളത്തിലേക്ക് ആഴ്ന്നു പോവുകയായിരുന്നു. കേരളത്തിലെ കോട്ടയം സെൻറ് ജോസഫ് പ്രൊവിൻസിൽ നിന്നുള്ളവരാണ് ഇരുവരും . ഇരുവരും അഥിലാബാദ് മിഷന്റെ കീഴിലുള്ള ചെന്നൂരിലെ അസീസി ഹൈസ്കൂളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. തിങ്കളാഴ്ച പുലർച്ചയാണ് ബ്രദർ ബിജോയുടെ മൃതദേഹം കണ്ടെത്തുന്നത്. ഞായറാഴ്ച വൈകിട്ട് തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിലും തിങ്കളാഴ്ച പുലർച്ചയാണ് ബ്രദർ ബിജോയുടെ മൃതദേഹം കണ്ടെത്തുന്നത്.

ഫാദർ ടോണിക്കായി തിരച്ചിൽ തുടരുകയാണ് . 2019 -ലായിരുന്നു ഫാദർ ടോണി സൈമൺ തിരുപ്പട്ടം സ്വീകരിച്ചത്, യുകെയിൽ നിന്നും MBA നേടിയതിനു ശേഷമായിരുന്നു ബ്രദർ ബിജോ വൈദിക വൃത്തിയിൽ ആകൃഷ്ടനാവുന്നതും കപൂച്ചിയൻ സെമിനാരിയിലേക്ക് എത്തുന്നതും .

പ്രിയ വൈദികരുടെ വിയോഗത്തിൽ വൈദിക സമൂഹത്തോടും കുടുംബാംഗങ്ങളോടും മലയാളംയുകെ ന്യൂസിൻെറ അനുശോചനം അറിയിക്കുന്നു

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. അസംബന്ധവും അസത്യ പ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോള്‍ പുതിയ തരം ആരോപണങ്ങളിലേക്ക് ശൈലിമാറ്റം സംഭവിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ പി ശ്രീരാമകൃഷ്ണനെ മാനനഷ്ടക്കേസ് നല്‍കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് സ്വപ്‌ന. ഫെയ്‌സ്ബുക്കിലൂടെ ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങളും സ്വപ്‌ന പങ്കുവെച്ചിട്ടുണ്ട്.

മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെയാണ് സ്വപ്ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചത്. പെണ്‍മക്കളുള്ള വീട്ടില്‍ കടകംപള്ളി സുരേന്ദ്രനെ കയറ്റാന്‍ കൊള്ളില്ലെന്നായിരുന്നു സ്വപ്നയുടെ പരാമര്‍ശം.

കടകംപള്ളി ഹോട്ടലില്‍ റൂമെടുക്കാമെന്ന് പറഞ്ഞു. ഫോണില്‍ അശ്ലീല സന്ദേശം അയച്ചു. ഫോണ്‍ സെക്‌സിന് സമാനമായി കടകംപള്ളി പെരുമാറി. കടകംപള്ളിയും ശ്രീരാമകൃഷ്ണനും പെരുമാറുന്നത് കോളേജ് കുമാരന്മാരെ പോലെയാണെന്നും സ്വപ്ന ആരോപിച്ചിരുന്നു.

അമ്മയുമൊത്ത് നടന്നുപോകവെ മകന് നേരെ പാഞ്ഞടുത്ത് പശു. ഞൊടിയിടെ പശുവിനെ ഒറ്റയ്ക്ക് നേരിട്ട് മകനെ രക്ഷപ്പെടുത്തിയ മാതാവ് ആണ് വൈറലാകുന്നത്. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ സാമകാന്ത പ്രദേശത്തെ ലക്ഷ്മിനാരായണ്‍ സൊസൈറ്റിയിലെ താമസക്കാരിയായ യുവതിയെയും മകനെയുമാണ് പശു ആക്രമിച്ചത്.

കഴിഞ്ഞദിവസം രാവിലെ 9.30ഓടെയാണ് സംഭവം. ഇതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു കെട്ടിടത്തിനു മുന്നില്‍ പശു നില്‍ക്കുന്നതും കുട്ടിയും യുവതിയും നടന്നുപോവുന്നതും വീഡിയോയില്‍ കാണാം.

കുട്ടിയും അമ്മയും അടുത്തെത്തിയതിനു പിന്നാലെ പശു കുത്താനായി പാഞ്ഞടുക്കുകയായിരുന്നു. ഉടന്‍ തന്നെ മാതാവ് വലതുകൈ കൊണ്ട് പശുവിന്റെ കൊമ്പില്‍ പിടികൂടുകയും ഇടതുകൈ കൊണ്ട് കുട്ടിയെ എടുത്തുയര്‍ത്തുകയും ചെയ്തു.

എന്നാല്‍ പിന്മാറാന്‍ കൂട്ടാക്കാതിരുന്ന പശു കുത്താനുള്ള ശ്രമം തുടരുന്നത് വീഡിയോയില്‍ കാണാം. ഇരുവരേയും ഉന്തിക്കൊണ്ട് പശു മുന്നോട്ടുപോവുന്നതും നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഓടിയെത്തുന്ന ഒരാളെയും പിന്നീട് പശു കുത്താന്‍ ഓടിച്ചു. അയാള്‍ ഓടി രക്ഷപ്പെട്ടതോടെ വീണ്ടും യുവതിക്കും കുട്ടിക്കും നേരെ പാഞ്ഞടുത്തു.

ഇതോടെ മറ്റ് ചിലര്‍ കൂടി ഇവിടേക്ക് ഓടിയെത്തുകയും ഇവരെല്ലാവരും കൂടി ഏറെ പണിപ്പെട്ട് ഇരുവരേയും രക്ഷപ്പെടുത്തുകയാണ്. കുറച്ചുപേര്‍ ചേര്‍ന്ന് പശുവിനെ തളയ്ക്കാന്‍ ശ്രമിക്കുകയും രണ്ട് പേര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷപെടുത്തി റോഡരികിലേക്ക് മാറുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ആളുകളെല്ലാം ചേര്‍ന്ന് പശുവിനെ കീഴ്പ്പെടുത്തി മാതാവിനേയും മോചിപ്പിക്കുകയായിരുന്നു. പശുവിന്റെ ആക്രമണത്തില്‍ യുവതിക്കും കുട്ടിക്കും നിസാര പരിക്കേറ്റിട്ടുണ്ട്.

പ്രശസ്ത തമിഴ് കലാസംവിധായകൻ ടി. സന്താനം അന്തരിച്ചു. ഹൃദയാഘാതമാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സെൽവരാഘവന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ എന്ന ചിത്രമാണ് സന്താനത്തെ പ്രശസ്തിയിലേയ്ക്ക് എത്തിച്ചത്.

ആദ്യ ചിത്രമായ ‘ആയിരത്തിൽ ഒരുവനിലെ’ പ്രൊഡക്ഷൻ ഡിസൈനിലൂടെ സമകാലിക കാലഘട്ടത്തെയും പുരാതന ചരിത്ര കാലഘട്ടത്തിലെ ജീവിതത്തെയും ആധികാരികമായി പ്രേക്ഷകരിലേക്ക് കൊണ്ടുവന്ന സന്താനം ഞൊടിയിടയിലാണ് പ്രശസ്തനായ കലാകാരനായത്.

എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം സർക്കാർ, രജനികാന്ത് ചിത്രം സർക്കാർ തുടങ്ങിയ ബിഗ്ബജറ്റ് ചിത്രങ്ങളുടെ കലാസംവിധായകൻ കൂടിയായിരുന്നു അദ്ദേഹം.

കൂടാതെ, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാനിലും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. എ.ആർ. മുരുഗദോസ് നിർമിച്ച 1947 ആഗസ്റ്റ് 16 എന്ന പീരിയോഡിക് ചിത്രമാണ് സന്താനത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രം എത്തുന്നതിന് മുൻപേയുള്ള വിയോഗം തമിഴകത്തെ സങ്കട കടലിലാഴ്ത്തി .

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ആദ്യമായി ഒരു ഏഷ്യന്‍ വംശജന്‍ സ്ഥാനമേറ്റതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. ഋഷി സുനക് എന്ന പുതിയ ബ്രിട്ടന്റെ പ്രധാനമന്ത്രി ഇന്ത്യയില്‍ വേരുകളുള്ള കുടുംബത്തിലെ അംഗം മാത്രമല്ല, ഇന്ത്യയുടെ മരുമകന്‍ കൂടിയാണ്. ഇന്ത്യയിലെ പഞ്ചാബില്‍ നിന്നും കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഋഷി സുനക്.

പഞ്ചാബില്‍ നിന്ന് കിഴക്കന്‍ ആഫ്രിക്കയിലേക്കും തുടര്‍ന്ന് 1960കളില്‍ ബ്രിട്ടനിലേക്കും കുടിയേറിയ ഋഷിയുടെ പൂര്‍വികര്‍ അദ്ദേഹത്തിനും പകര്‍ന്ന് നല്‍കിയത് സ്വന്തം പൈതൃകമാണ്. ബ്രിട്ടനില്‍ ജനിച്ച യശ്വീര്‍ സുനകിന്റെയും ഉഷയുടെയും മൂത്തമകനാണ് ഋഷി സുനക്. 1980 മേയ് 12നു ഹാംഷറിലെ സതാംപ്ടണിലാണ് ജനനം.

ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഋഷിയുടെ ഭാര്യ. അതുകൊണ്ടുതന്നെ കുടുംബത്തിലും ഇന്ത്യന്‍ പാരമ്പര്യമാണ് സൂക്ഷിക്കുന്നത്. യോക്ഷെറില്‍നിന്നുള്ള എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഋഷി ഭഗവത്ഗീതയില്‍ തൊട്ട് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തതും ഏറെ ശ്രദ്ധേയമായിരുന്നു.

ഭഗവത്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത് സമ്മര്‍ദം നിറയുന്ന സാഹചര്യങ്ങളില്‍ ഭഗവത്ഗീത തന്റെ രക്ഷയ്ക്ക് എത്താറുള്ളത് കൊണ്ടാണെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭഗവത്ഗീത തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാറുണ്ടെന്നും ഋഷി പറഞ്ഞിട്ടുണ്ട്.

ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ആളാണ് ഋഷി. ബ്രിട്ടീഷ് പൗരനാണെങ്കിലും ഇടയ്ക്ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്താറുമുണ്ട്. ഭാര്യ അക്ഷിതയ്ക്ക് ഒപ്പം ബംഗളൂരുവിലെത്തി ബന്ധുക്കളെ കാണാറുണ്ട്.

കോടീശ്വരന്‍ കൂടിയാണ് ഋഷി സുനക്. 700 മില്യന്‍ പൗണ്ടിന്റെ ആസ്തി ഋഷിയ്ക്ക് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യോക്ഷെയറിലെ ബംഗ്ലാവ് ഉള്‍പ്പടെ ഋഷിക്കും ഭാര്യയ്ക്കും സെന്‍ട്രല്‍ ലണ്ടനിലെ കെന്‍സിങ്ടണിലും വസ്തുവകകളുണ്ട്.

ആനന്ദ് കൃഷ്ണരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ആർജെ മഡോണ എന്ന ചിത്രത്തിലെ അഭിനയ മികവിന് 2022 ലെ മികച്ച നടനുള്ള ഇസ്താബുൾ ഫിലിം അവാർഡ് അനിൽ ആന്റോയ്ക്ക്. വിൻസൻറ് ഫെലിനി എന്ന വ്യത്യസ്ത ഭാവങ്ങൾ ഉള്ള കഥാപാത്രത്തെ മികവുറ്റതാക്കിയതാണ് അനിൽ ആന്റോയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്.

ഒരേ സമയം ഏകാന്തത സമ്മാനിച്ച നിസ്സഹായതയും, അതോടൊപ്പം സൈക്കോയുടെ നിഗൂഢ അവസ്ഥാന്തരങ്ങളിലൂടെയുള്ള കഥാപാത്രത്തിന്റെ വൈകാരിക മനോവ്യാപാരങ്ങള്‍ ഉള്ളിലാവാഹിച്ചുള്ള പരകായപ്രവേശം തന്നെയായിരുന്നു അനില്‍ ആന്‍േറായുടെ പ്രകടനം. സംഗീതത്തെയും പെയിന്റിങ്ങിനെയും ഒരുപാട് സ്‌നേഹിക്കുന്ന സൈക്കോയായ വിന്‍സെന്റ് ഫെലിനിയുടെ അടുത്തേക്ക് തന്റെ കാമുകനായ വിവേകുമൊത്ത് ആര്‍.ജെ. മഡോണ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’യിലൂടെയാണ് അനില്‍ ആന്റോ സിനിമയിലെത്തുന്നത്. തുടര്‍ന്ന് ‘ഇമ്മാനുവേല്‍’ എന്ന ലാല്‍ ജോസ് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്ത ശേഷം ജോലി സംബന്ധമായി ന്യൂസീലന്‍ഡിലേക്ക് ചേക്കേറുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി; ‘ആര്‍.ജെ. മഡോണ’ എന്ന ആദ്യ ചിത്രത്തിലൂടെതന്നെ അവാര്‍ഡ് നേട്ടം കൈവരിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് അനില്‍ ആന്റോ അറിയിച്ചു.

ഹൈഡ്രോ എയര്‍ ടെക്ടോണിക്‌സ് (SPD) ലിമിറ്റഡിന്റെ ബാനറില്‍ ഡോ. കെ.പി. വിജയശങ്കര്‍ മേനോന്‍ നിര്‍മിച്ച്, ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അനില്‍ ആന്റോ. ഷൂട്ടിങ് ലൊക്കേഷനായ പാലക്കാട് അഹല്യ ആശുപത്രിയിലെ സെറ്റില്‍വെച്ച് കേക്ക് മുറിച്ചാണ് അനില്‍ ആന്റോയുടെ ഈ നേട്ടം സഹപ്രവര്‍ത്തകരും ആരാധകരും ആഘോഷിച്ചത്.

ഷിബു ആഡ്രൂസ് സംവിധാനം ചെയ്ത് ന്യൂസീലന്‍ഡില്‍ ചിത്രീകരിച്ച ‘പപ്പ’, ശ്രീകാന്ത് ശ്രീധരന്‍ സംവിധാനം ചെയ്ത ‘അദേഴ്‌സ്’, അജയ് ദേവലോക സംവിധാനം ചെയ്ത ‘ആറാം തിരു കല്‍പ്പന, ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ‘എന്റെ ഇക്കാക്കൊര് പ്രേമംണ്ടാര്‍ന്ന്’ എന്നിവയാണ് അനില്‍ ആന്റോ അഭിനയിച്ച ഉടന്‍ പുറത്തിറങ്ങുന്ന മറ്റ് ചിത്രങ്ങള്‍. രണ്ടാംവരവില്‍ കൈനിറയേ ചിത്രങ്ങളുമായി സിനിമയില്‍ സജീവമാവുകയാണ് അനില്‍ ആന്റോ.

വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ബെഥേസ്ഥ പെന്തിക്കോസ്തൽ ഫെല്ലോഷിപ്പ്, വാറ്റ്ഫോർഡിൽ ഒക്ടോബർ 26 ബുധൻ, 27 വ്യാഴം & 28 വെള്ളി ദിവസ്സങ്ങളിൽ രാവിലെ 10മണി മുതൽ 3 മണി വരെ 4 വയസ്സ്‌ മുതൽ 18 വയസ്സുവരെ ഉള്ള കുട്ടിൾക്കായുള്ള വി.ബി.എസ്‌. *റ്റ്രെന്റിംഗ്‌ #1* എന്ന വിഷയത്തിൽ നടത്തപ്പെടുന്നു.

ഈ വർഷത്തെ വി.ബി.എസ്‌. തീമായ *റ്റ്രെന്റിംഗ്‌ #1* പ്രൊഗ്രാമിൽ കുട്ടികളുടെ ആത്മിക, മാനസ്സിക, ശാരിരിക വളർച്ചക്ക്‌ ഉതകുന്ന രീതിയിൽ ക്രമികരിച്ചിക്കുന്ന ക്രിസ്തിയൻ ലൈവ്‌ മ്യൂസ്സിക്‌, ഗൈമെസ്‌, ഇന്റർ ആക്റ്റിവ്‌ സെഷൻസ്‌ & ആക്റ്റിവിറ്റീസ്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌. പ്രെവേശനം, ഫുഡ്‌, സ്നാക്സ്‌ ഫ്രീ ആയിരിക്കും.

വി.ബി.എസ്‌. നടക്കുന്ന സ്ഥലം: വാറ്റ്ഫോർഡിൽ ഹൊളിവൽ പ്രൈമറി സ്കൂൾ, റ്റൊൽപിറ്റ്സ്‌ ലൈൻ, WD18 6LL, വാറ്റ്ഫൊർഡ്‌
October 26th Wednesday, 27th Thursday & 28th Friday 10am to 3pm,
4 years to 18 years old Children’s.

Word of Hope Bethesda Pentecostal Fellowship PRESENTS *AUTUMN VBS TRENDING #1*
VBS Venue: HOLYWELL PRIMARY SCHOOL, TOLPITS LANE, WD18 6LL, WATFORD, HERTFORDSHIRE.

കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക
Johnson #07852304150 /07341430791 Website:www.wbpfwatford.co.uk Email: [email protected]

കന്യാകുമാരി സ്വദേശിയായ മലയാളി റിയാദിൽ താമസസ്ഥലത്തു മരിച്ച നിലയിൽ കാണപ്പെട്ടത്. എക്സിറ്റ് ഏഴിലെ അൽവാദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കന്യാകുമാരി മൂവോട്ടുകോണം സ്വദേശി അജിത് സഹദേവൻ (45) ആണ്​ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്​. കഴിഞ്ഞ നാലു വർഷമായി റിയാദിലുള്ള അജിത്, വിലവങ്കോട് മൂത്തോട്ടുകോണം സഹദേവൻ-സുധ ദമ്പതികളുടെ മകനാണ്. ഭാര്യ സോണി.

തിരുവനന്തപുരം വെള്ളറട സ്വദേശികളായിരുന്ന കുടുംബം കന്യാകുമാരിയിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ എട്ട്​ വരെയും സ്പോൺസറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ആളെ വിളിച്ചിട്ട്​ കിട്ടാതാവുകയായിരുന്നു. തുടർന്ന്​ സ്പോൺസർ മുറിയിൽ പോയി തട്ടി വിളിച്ചെങ്കിലും പ്രതികരണം ഇല്ലാഞ്ഞതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി കതക് തകർത്ത് അകത്തു കടന്നപ്പോഴാണ് മരിച്ചുകിടക്കുന്ന അവസ്ഥയിൽ കണ്ടത്. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതശരീരം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

ടൂറിസ്റ്റുബസ്സുകള്‍ കിട്ടാതായതോടെ കല്യാണത്തിന് എത്തി കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്. കൊല്ലത്താണ് സംഭവം. കൊല്ലം ഇടവട്ടം സ്വദേശി ഹേമന്ദ് രാജിന്റെ വിവാഹത്തിനാണ് കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്സില്‍ വധുവിന്റെ വീട്ടിലേക്ക് യാത്ര പോയത്.

ടൂറിസ്റ്റ് ബസ്സുകള്‍ വെള്ള നിറം അടിക്കാന്‍ മോട്ടര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിറം മാറാന്‍ ടൂറിസ്റ്റ് ബസിനു സമയം കിട്ടാത്തതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി എത്തിയത്. ചങ്ങനാശേരിയില്‍ നടന്ന മകന്റെ വിവാഹത്തിനായി റിട്ട. തഹസില്‍ദാര്‍ ഡി രാജന്‍പിള്ളയാണ് ടൂറിസ്റ്റ് ബസുകള്‍ ബുക്ക് ചെയ്തത്.

കറുകച്ചാല്‍ ഇന്ദിരാ മന്ദിരത്തില്‍ കെഎം സുധിഷ് ബാബുവിന്റെ മകള്‍ എസ് കാവ്യയുമായിട്ടായിരുന്നു ഹേമന്ദിന്റെ വിവാഹം. എന്നാല്‍ വെള്ള നിറം അടിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബസുടമകള്‍ ബുക്കിങ് റദ്ദാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയെ സമീപിച്ചത്.

പിന്നാലെ തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് ബുക്ക് ചെയ്ത ബസുകള്‍ എത്തി. വരന്റെ വീട്ടുകാര്‍ ആറ് ലോഫ്ളോറും വധുവിന്റെ വീട്ടുകാര്‍ മൂന്ന് എണ്ണവുമാണ് ബുക്ക് ചെയതത്.

വിവാഹത്തിന് യാത്ര ചെയ്യാന്‍ കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്സുകള്‍ ഒരുക്കിയത് വ്യത്യസ്ത അനുഭവമായെന്ന് വിവാഹത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.

പത്തുവർഷം പിന്നിട്ട വഴികളിലൂടെ ആണ് താൻ ഇന്ന് മുന്നോട്ട് പോകുന്നത് ടോവിനോ തോമസ് പറയുന്നു, പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ആണ് ടോവിനോ തോമസ് സിനിമയിൽ എത്തിയത്, ആദ്യകാലങ്ങളിൽ ഒന്നും തന്നെ തന്റെ സിനിമകൾ ഒന്നും വിജയം ആയിരുന്നില്ല മുൻപൊരിക്കൽ താരം തന്നെ അത് പറഞ്ഞിട്ടുണ്ട്. മിന്നൽ മുരളി എന്ന പാൻ ഇന്ത്യൻ ചിത്രത്തിന് ശേഷമാണ് താരത്തിന് വളരെയധികം ഉയർച്ചകൾ തന്നെ ഉണ്ടായത്.

അതുപോലെ തന്റെ കരിയർ ഉയർത്തിയ ചിത്രം ഗപ്പി ആയിരുന്നു അതിനു ശേഷം നിരവധി ചിത്രങ്ങളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ പത്തുവർഷം പിന്നിടുമ്പോൾ താരം പറയുന്നത് തന്റെ കാലം ഇനിയും തെളിയാൻ പോകുന്നു എന്നാണ്. തനിക്കു ഓർമ്മ വെച്ച കാലം മുതൽ തനിക്കു ഇഷ്ട്ടമുള്ള ഒരു ഫീൽഡ് ആയിരുന്നു സിനിമ, ശരിക്കും പറഞ്ഞാൽ തന്റെ ജീവിത്തത്തിലെ വലിയ സ്വപ്നം ആണ് ഇപ്പോൾ സഫലീകരിച്ചു കഴിയുന്നത് ടോവിനോ പറയുന്നു.

നമ്മൾ ഒരു കാര്യത്തിന് വേണ്ടി ആത്മാർത്ഥമായി വിചാരിച്ചു കഴിഞ്ഞാൽ അത് നേടിയെടുക്കുക തന്നെ ചെയ്‌യും. പക്ഷെ നമ്മൾ അതിനായി ശ്രെമിക്കണം അല്ലാതെ മറ്റു കുറുക്കവഴികൾ ഒന്നുംതന്നെയില്ല താരം പറഞ്ഞു. ഇപ്പോൾ തന്റെ നല്ല സമയം തുടങ്ങാൻ പോകുന്നതേയുള്ളു, ഈ ഫീൽഡിൽ തനിക്കു പത്തുവര്ഷ എക്സ്പീരിയൻസ് ആണുള്ളത്. തന്റെ പരിശ്രമത്തിന്റെ ഫലം ആണ് ഇപ്പോൾ കണ്ടുവരുന്നത് ടോവിനോ പറയുന്നു.തനിക്കു വലിയ സൂപ്പർസ്റ്റാർ ആകണം എന്നൊന്നുമില്ല,താൻ സിനിമയിൽ വന്നതിനു ഒരുപാടുപേരോടു കടപ്പാടുണ്ട് .

Copyright © . All rights reserved