സുഹൃത്തിനെക്കൊണ്ട് റെയില്‍വേ ട്രാക്കില്‍ നിന്നും ഫോട്ടോ എടുപ്പിക്കുന്നിതിനിടെ യുവാവ് ട്രെയിന്‍ ഇടിച്ച് മരിച്ചു. മുളന്തുരുത്തി ചെങ്ങോലപ്പാടം റെയില്വേ ഗേറ്റിനു സമീപത്തായിരുന്നു അപകടം. വൈക്കം തെക്കേനട കണ്ണാട്ട് കൃഷ്ണന്റെയും സുലോചനയുടെയും മകന്‍ അജിത്ത് ആണ് മരിച്ചത്.
ഇരുപത്തിയാറ് വയസ്സായിരുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം സമീപത്തെ വര്‍ക്ക് ഷോപ്പില്‍ വാഹനം നന്നാക്കാന്‍ എത്തിയതായിരുന്നു അജിത്ത്. അതിനിടെ സുഹൃത്തിന്റെ സഹായത്തോടെ ട്രെയിന്‍ വരുന്ന സമയം ഫോട്ടോ എടുപ്പിക്കാന്‍ റെയില്‍വേട്രാക്കില്‍ കയറി.
ട്രാക്കില്‍ നില്‍ക്കുന്ന ചിത്രത്തിനു പിന്നില്‍ ട്രെയിന്‍ കൂടി ഉള്‍പ്പെടുത്തി വരുന്ന രീതിയില്‍ ഫോട്ടോ എടുക്കാനായിരുന്നു അജിത്ത് ഉദ്ദേശിച്ചത്. എന്നാല്‍ അജിത്തിന്റെ കണക്കുകൂട്ടലുകളെല്ലാം ട്രെയിന്‍ തെറ്റിച്ചു. ഫോട്ടോയെടുത്ത് അജിത്ത് ട്രാക്കില്‍ നിന്ന് മാറുന്നതിന് മുമ്പേ വേഗത്തില്‍ എത്തിയ ട്രെയിന്‍ ഇടിച്ചു.
ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗീതുവാണ് സഹോദരി
ലഹരിക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍. അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചെന്നന പാരിതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഞാറക്കല്‍ പോലീസാണ് അശ്വതിയെയും ഭര്‍ത്താവ് നൗഫലിനെയും അറസ്റ്റ് ചെയ്തത്. സൗമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്നാണ് നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയെയും ഇവര്‍ വീട് കയറി ആക്രമിച്ചുവെന്നാണ് കേസ്.
ലഹരിക്കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് അശ്വതി. ലഹരി ഉപയോഗിച്ചിരുന്നുവെന്നും അത് ഉപേക്ഷിക്കുന്നതിനായി ചികിത്സ തേടിയിരുന്നെന്നും അശ്വതി പറഞ്ഞിരുന്നു. ഏതാനും ദിവസം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. ഭവനഭേദനം, പൊതുസ്ഥലത്ത് അസഭ്യം പറയല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. അശ്വതിയെയും ഭര്‍ത്താവിനെയും ശിനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
നരബലിക്കേസില്‍ കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ സ്ഥലം കുഴിച്ച് പരിശോധന നടത്തുകയാണ്. മൃതദേഹം തിരഞ്ഞെ കണ്ടെത്തുവാന്‍ പ്രത്യേകം പരിശീലനം ലഭിച്ച നായകളാണ് പരിശോധന നടത്തുന്നത്. പോലീസ് കാട് വെട്ടിത്തെളിച്ചാണ് പരിശോധന നടത്തുന്നത്. തിരുമ്മല്‍ കേന്ദ്രത്തിന്റെ വടക്കുഭാഗത്ത് കുഴിയെടുക്കുന്നതിനായി പോലീസ് മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവിടേക്ക് ഭഗവല്‍ സിങ്ങിനെയും ഷാഫിയെയും എത്തിച്ചു. വീടിനുള്ളില്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നുണ്ട്.
നരബലിക്ക് കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടെന്ന സംശയം ചോദ്യം ചെയ്യലിനിടയില്‍ പോലീസിനുണ്ടായി. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ പരിശോധന നടത്തുന്നത്. വീടിന്റെ പലഭാഗത്തും മഞ്ഞള്‍ നട്ടിട്ടുണ്ട്. സാധാരണ മഞ്ഞള്‍ കൃഷി ചെയ്യുന്ന രീതിയിലല്ല ഇത്. പല സ്ഥലത്തും കുറച്ച് കുറച്ചായി നട്ടിരിക്കുന്നു. ഇവിടെ മൃതദേഹം കുഴിച്ചിട്ടുട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
മൂന്ന് പ്രതികളെയും മൂന്ന് വാഹനത്തിലാണ് എത്തിച്ചത്. സ്ഥലത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുവാന്‍ പോലാസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതികളെ എത്തിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വീടിന്റെ മുന്‍വശത്ത് നിന്നാണ് പത്മയുടെ മൃതദേഹം ലഭിച്ചത് ഇവിടെ മഞ്ഞള്‍ കൃഷി ചെയ്തിരുന്നു. വീടിന്റെ പിന്‍വശത്താണ് റോസ്ലിയുടെ മൃതദേഹം ലഭിച്ചത്. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ച സ്ഥലത്താണ് നായ നിന്നത്. ഇവിടെ പരിശോധിക്കുവാന്‍ പോലീസ് മാര്‍ക്ക് ചെയ്തു.
വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ ആറിടങ്ങള്‍ പോലീസ് മാര്‍ക്ക് ചെയ്തിരിക്കുകയാണ്.ഇത് തെളിഞ്ഞാൽ മൊത്തം നരബലികൾ 8 ആയി മാറും. ഇതോടെ ലോക ചരിത്രത്തിൽ പോലും സമാനതകൾ ഇല്ലാത്ത മനുഷ്യ മാംസം ഭക്ഷിക്കലിനും നര ബലിയുടേയും തെളിവുകൾ ആയിരിക്കാം ഒരു പക്ഷേ കിട്ടുക.മൃതദേഹങ്ങളും, അവ മറവു ചെയ്ത സ്ഥലങ്ങളും കണ്ടെത്തുന്നതിൽ പരിശീലനം ലഭിച്ച പോലീസ് നായകളാണ് മായയും മര്‍ഫിയെയും. മായയും മിയയും കള്ളം പറഞ്ഞില്ലേൽ ഇലന്തൂരില്‍ നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ കൊലപാതക പരമ്പര തന്നെ നടന്നിരിക്കുന്നു എന്നാണു സംശയിക്കേണ്ടിയിരിക്കുന്നത്.
40 അടിയില്‍ കുഴിച്ചിട്ടാലും മണത്തറിയുവാന്‍ ഈ നായകള്‍ക്ക് സാധിക്കും. 95 ശതമാനം വരെ വ്യക്തമായി മൃതദേഹങ്ങള്‍ കണ്ടെത്തുവാന്‍ ഇവയ്ക്ക് കഴിയുമെമെന്നതും ശ്രദ്ധേയമാണ്. നായകൾ സ്ഥിരീകരിച്ച സ്ഥലങ്ങളാണ് ആറിടങ്ങളിൽ ഇപ്പോൾ മാർക്ക് ചെയ്തിരിക്കുന്നത് എന്നത് കൊലപാതക പരമ്പര തന്നെ ഇലന്തൂരില്‍ നരബലി നടന്ന വീട്ടിൽ നടന്നിരിക്കുന്നു എന്നതിന്റെ സൂചനകാളാണ് നൽകിയിരിക്കുന്നത്. കൂടുതൽ കൊലകൾ നടന്നതായി നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനക്കു ശേഷം പോലീസും സംശയിക്കുകയാണ്.
അതേസമയം നായ മണംപിടിച്ചെത്തിയ മരത്തിന്റെ ചുവട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. വീട്ടുവളപ്പില്‍ പലഭാഗത്തും മഞ്ഞള്‍ കൃഷിയുണ്ട്. എന്നാല്‍ സാധാരണ മഞ്ഞള്‍ നടുന്ന രീതിയിലല്ല കൃഷി. ഓരോ ഭാഗത്തും കുറച്ച് കുറച്ചായിട്ടാണ് കൃഷി. ഈ സ്ഥലങ്ങളില്‍ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോ എന്നാണ് പോലീസിന് സംശയം. കൂടാതെ പ്രതികളില്‍ നിന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വീടിനുള്ളില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നുണ്ട്.
വീടിന്റെ കിഴക്ക് ഭാഗത്ത് നിന്ന് പരിശോധനയിൽ ഒരു അസ്ഥി കഷ്ണം ലഭിച്ചു. ഇത് മനുഷ്യന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. റോസ്ലിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ് അസ്ഥി കഷ്ണം കണ്ടെത്തിയത്. ശനിയാഴ്ച ലഭിച്ച അസ്ഥിക്കഷണം ഫോറന്‍സിക് സംഘം പരിശോധിക്കും. രണ്ട് മണിയോടെയാണ് പോലീസ് സംഘം പ്രതികളെ ഇലന്തൂരില്‍ എത്തിച്ചത്. സ്ഥലത്ത് വലിയ പോലീസ് സംഘമാണ് സുരക്ഷ ഒരുക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്.
ഇലന്തൂരിലെ നരബലി ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിച്ചതായി പോലീസിന് സംശയം. പോലീസ് ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനാണ് ഒരുങ്ങുന്നത്. സൈബര്‍ കുറ്റാന്വേഷകരുടെ സഹരണത്തോടെ ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്. ഡാര്‍ക്ക് വെബിലെ നിഗൂഢ ഇടങ്ങളായി അറിയപ്പെടുന്ന റെഡ് റൂമുകളിലാണ് പോലീസ് പരിശോധന നടത്തുക.
എലന്തഹൂർ നരബാലികേസിലെ മുഖ്യപ്രതി ഷാഫിയെക്കുറിച്ച സുപ്രധാന വിവരങ്ങൾ പുറത്ത്. ഇരട്ട നരബലി കേസിലെ ഒന്നാം പ്രതി ഷാഫി ഒരു പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്‍റെ സഹായി ആയി ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസിന് വിവരം. മധ്യ കേരളത്തിലെ ഒരു ഡോക്ടറുടെ പോസ്റ്റ് മോര്‍ട്ടം സഹായി ആയി ഷാഫി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലായത്. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. മുഹമ്മദ് ഷാഫി സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.
പോസ്റ്റ്മോർട്ടം വിദഗ്ധന്‍റെ സഹായിയായി ഷാഫി പ്രവർത്തിച്ച പരിചയമാണ് മനുഷ്യ ശരീരം വെട്ടിമുറിക്കുന്നതിലും ക്രൂരത കാട്ടുന്നതിലും ഇയാൾക്ക് പ്രചോദനമായതെന്ന് സംശയിക്കുന്നുണ്ട്. മധ്യകേരളത്തിലെ സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായപ്പോഴാണ് പോസ്റ്റ്മോർട്ടം മുറിയിലും മുഹമ്മദ് ഷാഫി പ്രവർത്തിച്ചത്. ഇത് സംബന്ധിച്ച കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.
നരബലി ചെയ്ത് കുഴിച്ചുമൂടിയ പത്മയുടെ മൃതദേഹം കഷണങ്ങളാക്കിയ രീതി സംശയത്തിനിടയാക്കിയിരുന്നു. ഇത് കണ്ടാണ് ഫോറൻസിക് വിദഗ്ധർ ആദ്യം സംശയം ഉന്നയിച്ചത്. വെട്ടുകത്തിയും കറിക്കത്തിയുമാണ് മൃതദേഹം 56 കഷണങ്ങളാക്കാൻ ഉപയോഗിച്ചതെങ്കിലും വിദഗ്ധമായാണ് ഇക്കാര്യം ചെയ്തിട്ടുള്ളത്. ഫോറൻസിക് വിദഗ്ധരുടെ അറിയിപ്പ് പ്രകാരം, പൊലീസ് വിശദമായ അന്വേഷണം നടത്തി. പൊലീസ് പരിശോധനയിൽ മുഹമ്മദ് ഷാഫി ഇറച്ചിക്കടയിലും പോസ്റ്റ്മോർട്ടം നടത്താറുള്ള ഡോക്ടർറുടെ സഹായിയായും താൽക്കാലിക ജോലി ചെയ്തതായി കണ്ടെത്തി. മധ്യകേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ഇക്കാര്യം പൊലീസ് പരിശോധിക്കുകയാണ്.
ലൈംഗികവൃത്തിക്കായി വന്നാൽ 15000 രൂപ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് ഷാഫി എറണാകുളത്തുനിന്ന് പത്മയെ ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. ദമ്പതികളുടെ വീട്ടിലെ കിടപ്പുമുറിയിൽവെച്ച് പത്മ പണം ആവശ്യപ്പെട്ടതോടെ തർക്കമുണ്ടാവുകയും തുടർന്ന് പ്രതികൾ പ്ലാസ്റ്റിക് കയർകൊണ്ട് കഴുത്തുമുറുക്കി പത്മയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തുകയുമായിരുന്നു. തുടർന്ന് പത്മയെ മറ്റൊരു മുറിയിൽ കിടത്തിയശേഷം ഷാഫി അവരുടെ രഹസ്യഭാഗത്ത് കത്തി കയറ്റുകയും കഴുത്തറുത്തുകൊലപ്പെടുത്തുകയുമായിരുന്നു. മൂന്നുപ്രതികളും കൂടി ശരീരഭാഗങ്ങൾ അറുത്തെടുത്ത് 56 കഷണങ്ങളാക്കി ബക്കറ്റിലാക്കിയശേഷം തെളിവുനശിപ്പിക്കാൻ നേരത്തെ എടുത്തുവെച്ച കുഴിയിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഭഗവൽ സിങ്ങിന്റെ വീടിന്റെ തെക്കുവശത്തുള്ള പറമ്പിലായിരുന്നു ഹീനമായ നരബലിക്കു ശേഷം പത്മയുടെ മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ടിരുന്നത്. ഷാഫിയാണ് ഈ സ്ഥലം കാണിച്ചു കൊടുത്തത്. ആദ്യം പത്മത്തിന്റെ കയ്യാണ് ആദ്യം ലഭിച്ചത്. പിന്നീട് നെഞ്ചിന്റെ ഭാഗവും ലഭിച്ചു. മൂന്നടിയോളം താഴ്ചയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ടിരുന്നത്. രണ്ടാമത്തെ മകനെ വിവാഹം കഴിപ്പിക്കണമെന്ന മോഹം യാഥാർഥ്യമാകും മുൻപേ പത്മയുടെ ജീവിതം നരബലിയായി ഒടുങ്ങി, 56 കഷണങ്ങളായി വെട്ടിമുറിക്കപ്പെട്ടു. ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി ഷാഫിയുടെ നിർദ്ദേശപ്രകാരമായിരുന്നു ലൈലയും ഭഗവൽ സിങ്ങും ചേർന്ന് ഈ ക്രൂരകൃത്യം നടപ്പാക്കിയത്.
അതേസമയം, നരബലിക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ ഇലന്തൂരില്‍ തെളിവെടുപ്പിനായി എത്തിച്ചു. സംഘത്തോടൊപ്പം മര്‍ഫി, മായ എന്നീ പൊലീസ് നായ്ക്കളും ഉണ്ട്. ചോദ്യം ചെയ്യലില്‍ ഷാഫി ഒന്നും സമ്മതിക്കുന്നില്ല. ഇയാള്‍ക്ക് ശ്രീദേവി എന്ന പേരില്‍ മാത്രമല്ല മറ്റ് വ്യാജ ഫേസ്ബുക്ക് ഐഡികളുമുണ്ട്. ഇവ കണ്ടെത്തി ചാറ്റുകള്‍ വീണ്ടെടുത്താല്‍ മാത്രമേ സമാനമായ ക്രൂരകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാകൂ. സംസ്ഥാനത്ത് മാത്രമല്ല മറ്റു ഇടങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇയാള്‍ക്ക് പിന്നില്‍ സഹായികളോ അല്ലെങ്കില്‍ മറ്റൊരു റാക്കറ്റുകളോ ഉണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.
ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ റോസ്‌ലി, പത്മ എന്നിവരെക്കൂടാതെ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഭഗവല്‍ സിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച മറുപടികളാണ് പൊലീസിന് ഈ സംശയം ബലപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണത്തിന് തയ്യാറായിട്ടില്ല.
മാമ്പഴ മോഷണക്കേസിൽ പ്രതിയായ പൊലീസുകാരനെ അനുകരിച്ച് ഫാൻസീഡ്രസ് മത്സരത്തിൽ കയ്യടി നേടി എൽകെജി വിദ്യാർഥി. ആനക്കല്ല് സെൻറ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഫാൻസി ഡ്രസ് മത്സരത്തിലെ നിബ്രാസ് റഹ്മാൻ എന്ന വിദ്യാർഥിയുടെ വേഷമാണ് വൈറലായത്. പൊലീസ് വേഷത്തിലെത്തിയ നിബ്രാസ് സ്റ്റേജിൽ വെച്ചേക്കുന്ന പെട്ടിയിൽ നിന്ന് മാമ്പഴം ചുറ്റും നോക്കിയ ശേഷം എടുത്തുകൊണ്ടു പോകുന്നതാണ് വീഡിയോയിൽ. നിരവധിയാളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.
സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ മോഷണം നടന്ന് പതിനഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയായ പൊലീസുകാരനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഞ്ഞിരപ്പള്ളി ടൗണിലെ സ്വകാര്യ ആശുപത്രിയുടെ സമീപത്തെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച സിവിൽ പൊലീസ് ഓഫീസറായ പി വി ഷിഹാബ് ഒളിവിലാണ്. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.
ഔദ്യോഗിക വേഷത്തിലെ ഷിഹാബിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ ഷിഹാബ് ഒളിവിലാണ്. പ്രതിയായ പൊലീസുകാരൻ ഷിഹാബിൻറെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആർ ക്യാമ്പിലെ പൊലീസുകാരനായ പി.വി.ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ചത്.
വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.
ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന വീട്ടുവളപ്പില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്നറിയാന്‍ പരിശോധന. വീട്ടുപറമ്പ് കുഴിച്ച് പരിശോധന നടത്തും. ജെസിബി ഉപയോഗിച്ച് പുരയിടം കുഴിച്ചാകും പരിശോധന നടത്തുക. മൃതദേഹങ്ങള്‍ മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന നായകളെയും പരിശോധനയുടെ ഭാഗമാക്കും. പ്രതികളെയും ഇന്ന് ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും.
പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ഇതിനായി പുരയിടത്തില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് തീരുമാനം. ഷാഫിയും ഭഗവല്‍സിംഗും ലൈലയും ചേര്‍ന്ന് മറ്റാരെയെങ്കിലും നരബലിക്ക് ഇരയാക്കിയിട്ടുണ്ടെങ്കില്‍ അവരുടെ മൃതദേഹങ്ങളും ഈ വീട്ടുവളപ്പില്‍ തന്നെ കുഴിച്ചിട്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കൊലപാതകങ്ങള്‍ക്ക് മുമ്പ് ഷാഫി കേരളമാകെ സഞ്ചരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഷാഫി ഇരകളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഷാഫിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഇലന്തൂരിലെ ഇരട്ട നരബലി ദൃശ്യങ്ങള്‍ ഡാര്‍ക് വെബിലുണ്ടോയെന്ന് പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സൈബര്‍ കുറ്റാന്വേഷകരുടെ സഹകരണത്തോടെയാണ് ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബില്‍ പരിശോധന നടത്തുന്നത്. നരബലിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നു പൊലീസിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി.
ഡാര്‍ക്ക് വെബിലെ നിഗൂഢ ഇടങ്ങളായി അറിയപ്പെടുന്ന ‘റെഡ് റൂമു’കളില്‍ തത്സമയ കൊലപാതകങ്ങളും ആത്മഹത്യാരംഗങ്ങളും കാണാറുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഇലന്തൂര്‍ നരബലിയുടെ ദൃശ്യങ്ങളും വന്നിട്ടുണ്ടോയെന്നു കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ടെന്നിസ് ലോകത്തെ വിലമതിക്കാനാവാത്ത താരങ്ങളായ സെറീന വില്യംസും വീനസ് വില്യംസ് സഹോദരിമാര്‍ കടക്കെണിയില്‍. ഇപ്പോഴിതാ കടബാധ്യതകള്‍ തീര്‍ക്കുന്നതിന് ഇരുവരുടെയും കുടുംബവീട് ലേലത്തിന് വെച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ഫ്ളോറിഡയിലെ പാം ബീച്ച് ഗാര്‍ഡന്‍സിലാണ് പത്ത് ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടുള്ളത്. ടി.എം.എസ്. സ്പോര്‍ട്സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
11.6 കോടി രൂപയുടെ(1.42 മില്ല്യണ്‍ ഡോളര്‍) മൂല്യമാണ് വീടിനുള്ളത്. നാല് കിടപ്പുമുറികള്‍, മൂന്ന് ബാത്ത് റൂമുകള്‍, രണ്ട് ടെന്നീസ് കോര്‍ട്ടുകള്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന സൗകര്യങ്ങള്‍.
സെറീനയുടെയും വീനസിന്റെയും പിതാവ് റിച്ചാര്‍ഡിന്റെ രണ്ടാം ഭാര്യയായ ലുക്കേഷിയ വായ്പയായി എടുത്ത തുക തിരിച്ചടയ്ക്കാത്തതിനാലാണ് വീട് ലേലത്തിന് വെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
1980ല്‍ പണി കഴിപ്പിച്ച വീടിന് ഇപ്പോള്‍ സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കൂടുതല്‍ പണം നല്‍കുന്ന ബിഡര്‍ക്കായി കാത്തിരിക്കുകയാണെന്ന് ലേല നോട്ടീസില്‍ വ്യക്തമാക്കുന്നു. കൗമാരകാലഘട്ടത്തിലാണ് വീനസും സെറീനയും പിതാവിനൊപ്പം ഈ വീട്ടിലേക്ക് എത്തുന്നത്. ഇരുവര്‍ക്കും പരിശീലനം നല്‍കുന്നതിന് വേണ്ടി റിച്ചാര്‍ഡ് ഇവിടെ രണ്ട് ടെന്നീസ് കോര്‍ട്ടുകള്‍ കൂടി നിര്‍മിക്കുകയായിരുന്നു.
ഭർത്താവിനോട് അതിരറ്റ സ്നേഹം കാത്ത് സൂക്ഷിക്കുന്ന ഒരു ഭാര്യക്കും അന്യ സ്ത്രീയോടൊപ്പം തന്റെ ഭർത്താവിനെ കണ്ടാൽ സഹിക്കില്ല. ഭർത്താവിന്റെ ഐശ്വര്യത്തിനായി ഉപവാസം എടുത്തിരിക്കുന്ന നാളിൽ കണ്ടാലുള്ള സ്ഥിതിയെന്താവും. ഭർത്താവിനെയും ഒപ്പമുള്ള സ്ത്രീയെയും തല്ലിച്ചതക്കുക തന്നെ ചെയ്യും. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇത്തരത്തിൽ നടന്ന ഒരു സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഭർത്താവിനെയും കാമുകിയേയും തല്ലിച്ചതക്കുകയായിരുന്നു ഭാര്യ. ഭർത്താവിന്റെ ഐശ്വര്യത്തിനായി ഭാര്യമാർ ഉപവാസമെടുക്കുന്ന ‘കർവാ ചൗത്’ ദിനത്തിലാണ് യുവതി ഇരുവരെയും തള്ളുന്നത്.പുണ്യദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം മാർക്കറ്റിലൂടെ യുവതിയും സുഹൃത്തുക്കളും നടന്നു പോവുകയായിരുന്നു.
ഈ സമയം ഭർത്താവ് കാമുകിക്കൊപ്പം ഇവിടേക്ക് വരികയാണ് ഉണ്ടായത്. ഇത് കണ്ടതോടെ യുവതിയുടെ ‘കണ്ട്രോൾ’ മൊത്തം പോയി. തുടർന്ന് യുവതിയും സുഹൃത്തുക്കളും ഭർത്താവിന്റെ കോളറിന് പിടിച്ച് അടിയോടടി. തടയാനെത്തിയ കാമുകിക്കും കൊടുത്തു തല്ല്.എന്താണ് സംഭവമെന്നറിയാതെ നാട്ടുകാർ അമ്പരന്ന് നിൽക്കുന്നത് വീഡിയോയിൽ കാണാം. സംഭവം കണ്ടു നിന്ന ആരോ ആണ് വീഡിയോ പകർത്തിയത് ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം യുവതി മാതാപിതാക്കൾക്കൊപ്പമാണ് താമസം.
करवा चौथ के दिन दूसरी महिला काे शॉपिंग करवाने आया था पति। पत्नी ने पकड़ा। https://t.co/T3jB1xVOWn pic.twitter.com/gSFGxGaghn
— Ankit tiwari/अंकित तिवारी (@ankitnbt) October 13, 2022
കോഴിക്കോട് കൊടുവള്ളിയിൽ അമ്മയോടിച്ച കാർ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയിൽ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്ന ഫെബിന്നിന്റെയും മകൾ മറിയം നസീർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് മറിയം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ലുബ്ന ഓടിച്ച കാർ ഇടിക്കുകയായിരുന്നു.
കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
രാഷ്ട്രീയ നേതാക്കളും ചലച്ചിത്രപ്രവര്‍ത്തകരുമടക്കം പ്രമുഖരെ കെണിയിലാക്കി ഒഡിഷ സുന്ദരി അർച്ചന എന്ന യുവതി സമ്പാദിച്ച കോടികളുടെ കണക്ക് കേട്ട് രാജ്യം തന്നെ ഞെട്ടിയിരിക്കുകയാണ്. സമൂഹത്തിലെ ഉന്നതരയെും സമ്പന്നരെയും കുരുക്കിലാക്കി 26-ാം വയസിൽ 30 കോടിയോളം രൂപയാണ് അർച്ചന സമ്പാദിച്ചത് എന്നാണ് അന്വേഷണ ഏജൻസി കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇറങ്ങിയിരിക്കുകയാണ് അന്വേഷണ സംഘം.
ഒഡിഷയില്‍ ഹണിട്രാപ്പ് കേസില്‍ പിടിയിലായ അര്‍ച്ചനയെന്ന 26 കാരിയുടെ തട്ടിപ്പ് കഥകള്‍ കേട്ട് പൊലീസും അമ്പരന്നിരിക്കുകയാണ്. സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് അര്‍ച്ചന ഇരകളെ കുടുക്കിയിരുന്നത്. ആദ്യം പ്രമുഖരുമായി അടുപ്പത്തിലാകും. ഇതിനായി വലിയ ഇവന്‍റുകളിലും ക്ലബ്ബുകളിലുമെത്തും. ബന്ധം ദൃഢമാകുമ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പട്ട് അതിന്‍റെ വീഡിയോ ചിത്രീകരിക്കും.
രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ബിസിനസ് വമ്പന്‍മാര്‍ തുടങ്ങി കോടീശ്വരന്‍മാരെയാണ് അര്‍ച്ചന ഹണിട്രാപ്പില്‍ കുരുക്കിയാതൊക്കെ. സെക്സ് വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 30 കോടിയോളം രൂപ ഒഡീഷ സുന്ദരി തട്ടിയെടുത്തെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വളരെ ദരിദ്ര കുടുംബത്തിലെ അംഗമായിരുന്ന അര്‍ച്ചന പെട്ടന്ന് കോടിശ്വരിയായി അത്യാഡംബര ജീവിതം നയിച്ചതിന് പിന്നിലെ കഥയറിഞ്ഞ് അമ്പരക്കുകയാണ് ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരുമൊക്കെ.
ഒഡിഷയിലെ കാലാഹണ്ടി ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു അർച്ചന നാഗ് ജനിക്കുന്നത്. എന്നാൽ കൊട്ടാരസമാനമയ വീട്ടിൽ ആഡംബര വാഹനങ്ങളും മുന്തിയ ഇനം നായ്ക്കളുമായി സുഖജീവിതമായിരുന്നു അടുത്ത കാലം വരെ അർച്ചന നയിച്ചിരുന്നത്. ഈ പണം തട്ടിപ്പിലൂടെ സമ്പാദിച്ചതാണ് എന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ നിമിഷങ്ങളുടെ ചൂടൻ ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി പ്രമുഖരിൽ നിന്ന് വൻതുക തട്ടിയെടുത്തിരുന്നതെന്നു പോലീസ് പറയുന്നു.
ഭുവനേശ്വരിന്‍റെ ഹൃദയഭാഗത്ത് കൊട്ടാരത്തെ വെല്ലുന്ന വലിയ മണിമാളികയിലായിരുന്നു അര്‍ച്ചനയുടെ താമസം. വീടിന്റെ മുറ്റം നിറയെ അത്യാഡംബര കാറുകളും മുന്തിയ ഇനം നായ്ക്കളും സ്വന്തമായി ഒരു വെള്ളക്കുതിരയും അര്‍ച്ചനയ്ക്കുണ്ടായിരുന്നു. ഇറക്കുമതി ചെയ്ത ഫര്‍ണിച്ചറുകളും ആഡംബര വസ്തുക്കളും കൊണ്ട് നിറഞ്ഞ മണിമാളിക കണ്ടു എല്ലാവര്‍ക്കും അത്ഭുതമായിരുന്നു.
സെക്കൻഡ് ഹാൻഡ് കാറുകൾ വിൽക്കുന്ന ബിസിനസായിരുന്നു ജഗബന്ധുവിൻ്റേത്. ഇതുവഴിയായിരുന്നു അർച്ചന രാഷ്ട്രീയ നേതാക്കളെയും കെട്ടിടനിർമാതാക്കൾ അടക്കം സമ്പന്നരായ വ്യവസായികളെയും പരിചയപ്പെടുന്നത്. അർച്ചനയുടെ അറസ്റ്റിനു പിന്നാലെ ഇരുവർക്കുമൊത്ത് മുതിർന്ന രാഷ്ട്രീയ നേതാക്കളും വ്യവസായികളും മറ്റു പ്രമുഖരും പോസ് ചെയ്യുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സമ്പന്നരും പ്രശസ്തരുമായവരെ പരിചയപ്പെട്ട് ഇവർക്ക് യുവതികളെ പരിചയപ്പെടുത്തി സൗഹൃദമുണ്ടാക്കി കൊടുക്കുന്നതായിരുന്നു അർച്ചനയുടെ തന്ത്രം.
പിന്നീട് യുവതികളും ഒത്തുള്ള ഇവരുടെ ചിത്രങ്ങളും പകർത്തും. ഈ ചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി പലരിൽ നിന്നായി വൻ തുക തട്ടും. ഇത്തരത്തിൽ ഒരു സിനിമാ നിർമാതാവിൻ്റെ പക്കൽ നിന്ന് മൂന്ന് കോടി രൂപ തട്ടിയെന്നാണ് ഒരു പരാതി. മറ്റു യുവതികൾക്കൊത്തുള്ള ചിത്രങ്ങൾ പുറത്തു വിടുമെന്നായിരുന്നു ഇയാൾക്കെതിരെ ഉയർത്തിയ ഭീഷണി.
റാക്കറ്റിൽ കുടുക്കി എന്ന ആരോപണവുമായി അർച്ചനയ്ക്കെതിരെ മറ്റൊരു യുവതിയും രംഗത്തെത്തി ഹണിട്രാപ്പ് വഴി പണം തട്ടിയ പരാതികളിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള വിഭാഗത്തെ ഉപയോഗിച്ച് വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്. വെറും നാലു വർഷത്തിനുള്ളിൽ ദമ്പതികൾ 30 കോടി രൂപയോളം പലയിടത്തായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.