ബലാല്‍സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രം കണ്ടെടുത്തു. ഇതിനിടെ പരാതിക്കാരിയുമായി പീഡനം നടന്ന സ്ഥലങ്ങളിലെത്തി പോലീസ് തെളിവെടുപ്പ് തുടരുകയാണ്. ഏഴ് സ്ഥലങ്ങളില്‍വച്ച് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി പോലീസിന് നല്‍കിയ മൊഴി. അതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.
തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടന്നത്. കോവളത്തെ ഗസ്റ്റ് ഹൗസിലും ഹോട്ടലുകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ച തിരുവനന്തുപുരം പേട്ടയിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തു. അവിടെ നിന്ന് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഒരു ടീ ഷര്‍ട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബലാത്സംഗം നടന്നതായി പറയുന്ന ദിവസം പേട്ടയിലെ വീട്ടിലെത്തിയപ്പോള്‍ ഉപയോഗിച്ച വസ്ത്രമെന്ന നിലയിലാണ് ടീ ഷര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
ഇന്ന് പെരുമ്പാവൂരിലെ എംഎല്‍എയുടെ വീട്ടിലും തെളിവെടുപ്പ് നടക്കും. വീട്ടില്‍വച്ചും പീഡനത്തിന് ഇരയായതായി പരാതിയില്‍ പറയുന്നുണ്ട്. ബലാത്സംഗക്കേസിലെ പരാതിക്കാരിയുമായി തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് പെരുമ്പാവൂരിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്. ബലാത്സംഗം നടന്നുവെന്ന് പറയുന്ന സ്ഥലങ്ങളിലെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തും. അതിന്റെ ഭാഗമായാണ് പെരുമ്പാവൂരില്‍ എത്തിക്കുന്നത്.
ഇതിനിടെ എട്ടാം ദിനവും ഒളിവില്‍ കഴിയുന്ന എല്‍ദോസിന്റെ ഒളിസ്ഥലം അന്വേഷണം സംഘത്തിന് കണ്ടെത്താനായിട്ടില്ല. എംഎല്‍എ ഒളിവിലാണെന്നും വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെന്നും മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനിടെ, തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും എല്‍ദോസ് കുന്നപ്പിള്ളി എത്തിയില്ല.
സോമർസെറ്റ്: യുകെ സോമർസെറ്റ് ടോണ്ടനിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ആദ്യ വിശുദ്ധ കുർബാന യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.
നൂറിൽപ്പരം വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ടോണ്ടനിലെ സെന്റ് മൈക്കിൾസ് ചർച്ചിൽ വച്ചു വിശുദ്ധ കുർബാന നടന്നത്. നവംബർ 5 ന് പരുമല പെരുന്നാളിനോട് അനുബന്ധിച്ചുള്ള വിശുദ്ധ കുർബാന രാവിലെ 10 ന് ആരംഭിക്കുന്നതാണ്.
Church Address & Post Code:-
St Thomas IOC,
St Michaels Church, Pitts Close, Taunton, Somerset, TA1 4TP
Email: [email protected]
കൂടുതൽ വിവരങ്ങൾക്ക്:-
•ഫാ ഗീവർഗീസ് ജേക്കബ് തരകൻ(വികാരി)
+447469601922
•റോയി കോശി(ട്രസ്റ്റി)
+447931446215
•ബിജു കുളങ്ങര(സെക്രട്ടറി)
+447825925893
ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ വന്‍ വഴിത്തിരിവ്. ഇരകളുടെ അവയവങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചതായി സംശയം. മൃതദേഹത്തില്‍ വൃക്കയും കരളും ഉണ്ടായിരുന്നില്ല എന്ന കണ്ടെത്തലാണ് ഈ സംശയത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട റോസ്‌ലിയുടെ ശരീരത്തിലാണ് വൃക്കയും കരഴിം ഇല്ലാത്തത്. മസ്തിഷ്‌കം രണ്ടായി മുറിച്ചെന്നും കണ്ടെത്തി. കൊലയ്ക്ക് ശേഷം ഏറെ നേരം വൈകിയാണ് മൃതദേഹം മറവ് ചെയ്തത്.
പ്രതികള്‍നരഭോജനം നടത്തിയെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. ലൈല ഒഴികെ രണ്ടു പ്രതികളും മനുഷ്യമാംസം കഴിച്ചു. അന്വേഷണ സംഘത്തോട് പ്രതികള്‍ ഇക്കാര്യം സമ്മതിച്ചു. പ്രഷര്‍ കുക്കറിലാണ് പാചകം ചെയ്ത് കഴിച്ചത്.
10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറില്‍ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിച്ച മാംസം പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റി.
ഇരട്ട നരബലി നടന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. ഫ്രിഡ്ജിനുള്ളില്‍ രക്തകറയുണ്ട്. ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തി.തിരുമ്മല്‍ കേന്ദ്രത്തില്‍വച്ചാണു മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയത്. കൊലയ്ക്ക് ശേഷം മുഹമ്മദ് ഷാഫി പുറത്തുപോയിരുന്നു. മാംസം വേവിച്ച പാത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കിടെ പ്രതികള്‍ പൊലീസിനു ചൂണ്ടിക്കാട്ടി.
തെന്നിന്ത്യന്‍ താരദമ്പതികളായ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റേയും ഇരട്ടകുട്ടികളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കുഞ്ഞുങ്ങളെ പ്രസവിച്ചത് മലയാളിയായ നയന്‍സിന്റെ ബന്ധുവാണെന്നാണ് സൂചന.
താരത്തിന്റെ ദുബായിലെ ബിസിനസ് നോക്കി നടത്തുന്ന ഇവര്‍ വാടക ഗര്‍ഭധാരണത്തിനു തയാറായെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ, വാടകഗര്‍ഭധാരണം സംബന്ധിച്ച വിവാദങ്ങള്‍ക്കു മറുപടിയായി ഇരുവരും തമിഴ്‌നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കിയിരുന്നു.
തങ്ങളിരുവരും ആറ് വര്‍ഷം മുന്‍പേ വിവാഹിതരായതാണെന്നും കഴിഞ്ഞ ഡിസംബറില്‍ തന്നെ വാടകഗര്‍ഭധാരണ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും തമിഴ്‌നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കിയത്.
അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ 9നു നടന്ന വിപുലമായ ചടങ്ങില്‍ താരങ്ങള്‍ വിവാഹിതരായത് വാര്‍ത്തയായിരുന്നു, എന്നാല്‍, 2016ല്‍ തന്നെ കല്യാണം കഴിഞ്ഞിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഇക്കൊല്ലം നിലവില്‍ വന്ന നിയമഭേദഗതി ജൂണ്‍ 22നാണു വിജ്ഞാപനം ചെയ്തതും പ്രാബല്യത്തിലായതും. അതിനു മുന്‍പേ വാടകഗര്‍ഭധാരണ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഇതു ബാധകമാകില്ലെന്നാണ് ഇവരുടെവാദം.
വിശ്വാസത്തിന്റെ പേരില്‍ ആളുകളെ കബളിപ്പിച്ച് പണം തട്ടിയ മന്ത്രവാദി പോലീസ് പിടിയില്‍. പത്തനംതിട്ട ജില്ലയിലെ ഐരവണിലാണ് സംഭവം. മാടത്തേത്ത് വീട്ടില്‍ ബാലനെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കുടുംബശ്രീ പ്രവര്‍ത്തകരുടെ പരാതിയിലാണ് അറസ്റ്റ്. പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍ രതീഷിന്റെ നേതൃത്വത്തിലാണ് മന്ത്രവാദിയെ പിടികൂടിയത്.നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെ നാട്ടുകാരില്‍ നിന്നും ഉയര്‍ന്നത്. കാന്‍സര്‍ രോഗിയില്‍ നിന്ന് പൂജയുടെ പേരില്‍ നാല് ലക്ഷം രൂപ തട്ടിയെന്ന പരാതിയുണ്ട്.
ഇയാളുടെ വീട്ടില്‍ രാത്രിയിലും പകലുമായി അപരിചിതര്‍ വന്നു പോകുന്ന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. കൂടാതെ രണ്ടാഴ്ച മുന്‍പ് പ്രദേശവാസിയായ സ്ത്രീയെകുറിച്ച് അപവാദം പറഞ്ഞ സംഭവുമായി ബന്ധപ്പെട്ട് കുടുംബശ്രീയും പഞ്ചായത്തംഗവും ഇടപ്പെട്ടിരുന്നു.
ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതികള്‍ കൂടുതല്‍ പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ജോലിക്കെന്ന പേരില്‍ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ച യുവതി തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്. ഭയന്ന് വിറച്ച നിലയിലാണ് യുവതി തന്നെ വിളിച്ചതെന്ന് രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ പറയുന്നു. എത്രയും പെട്ടെന്ന് വന്ന് രക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അവര്‍ ആകെ ഭയന്ന് വിറച്ച നിലയിലായിരുന്നുവെന്നും വലംചൂഴി സ്വദേശിയായ ഓട്ടോഡ്രൈവര്‍ പറഞ്ഞു.
സംഭവദിവസം ഓട്ടത്തിനായി സ്റ്റാന്‍ഡില്‍ കിടക്കുമ്പോഴാണ് യുവതി തന്നെ ഫോണില്‍ വിളിച്ചത്. ഇലന്തൂരിലെ ഒരു വീട്ടില്‍ നില്‍ക്കുകയാണ് എത്രയും പെട്ടെന്ന് വന്ന് രക്ഷിക്കണമെന്നും പറഞ്ഞു. ഇലന്തൂരില്‍ അവര്‍ നില്‍ക്കുന്ന കൃത്യമായ സ്ഥലം പറഞ്ഞ് തരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ സ്ഥലം പറഞ്ഞു തന്നു. അങ്ങനെ അവിടെ പോയി അവരെ ഓട്ടോയില്‍ കയറ്റുകയായിരുന്നു. ഓട്ടോ കുറച്ചുദൂരം മുന്നോട്ട് പോയി കഴിഞ്ഞാണ് അവര്‍ കാര്യം പറഞ്ഞത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചെന്നും കൈകാലുകള്‍ കെട്ടിയിട്ടെന്നുമെല്ലാം പറഞ്ഞു. അത് കേട്ടപ്പോള്‍ പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ മാനം പോകുന്ന സംഭവമാകുമെന്ന് പറഞ്ഞ് കേസ് കൊടുക്കണ്ടെന്നാണ് അവര്‍ പറഞ്ഞത്. എത്രയും പെട്ടെന്ന് താമസിക്കുന്ന സ്ഥലത്ത് കൊണ്ടുപോയാക്കാനും ആവശ്യപ്പെട്ടുവെന്നും ഓട്ടോ ഡ്രൈവര്‍ പ്രതികരിച്ചു.
ആകെ ഭയന്ന് വിറച്ച നിലയിലായിരുന്നു അവര്‍. താന്‍ നടന്നാണ് വന്നിരുന്നതെങ്കില്‍ വെള്ള സ്‌കോര്‍പ്പിയോ വണ്ടിയിടിച്ച് അവര്‍ കൊല്ലുമായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. യുവതിയെ കൂട്ടാന്‍ അവിടെയെത്തിയപ്പോള്‍ ഒരു സ്ത്രീയെ കണ്ടിരുന്നു. അത് ലൈലയാണെന്നാണ് തോന്നുന്നത്. സംഭവത്തെ കുറിച്ച് ആരോടും പറയണ്ടെന്ന് യുവതി ആവശ്യപ്പെട്ടു. അതുകൊണ്ട് ആരോടും പറഞ്ഞില്ല. അവരുടെ കുടുംബപശ്ചാത്തലത്തെ കുറിച്ച് ഒന്നും അറിയില്ല. ലോട്ടറി കച്ചവടം കഴിഞ്ഞ് തന്റെ ഓട്ടോയിലാണ് അവര്‍ താമസസ്ഥലത്തേക്ക് പോകുന്നത്. ആ ഒരു പരിചയമേ യുവതിയുമായി തനിക്കുള്ളൂ എന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.
പത്തനംതിട്ട സ്വദേശിനിയായ യുവതി ആഴ്ചകള്‍ക്ക് മുമ്പാണ് ജോലിക്കായി വിദേശത്തേക്ക് പോയത്. പത്തനംതിട്ടയില്‍ വെച്ചാണ് ഷാഫി യുവതിയെ പരിചയപ്പെട്ടത്. ഇവരുടെ കൈവശമുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകള്‍ മുഴുവന്‍ ഒരുമിച്ച വാങ്ങിയായിരുന്നു സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് തിരുമ്മല്‍ കേന്ദ്രത്തില്‍ ജോലിക്ക് അവസമുണ്ടെന്ന് ബോധ്യപ്പെടുത്തി ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും വീട്ടിലെത്തിച്ചു. മാസം 18,000 രൂപ ശമ്പളമുണ്ടെന്നായിരുന്നു പറഞ്ഞത്. ആദ്യദിവസം 1000 രൂപ പ്രതിഫലമായി നല്‍കി.
രണ്ടാം ദിവസം ജോലി കഴിഞ്ഞ് പോകാനൊരുങ്ങവെ ലൈലയും ഭര്‍ത്താവും ചേര്‍ന്ന് യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചു. അകത്ത് കയറിയപ്പോള്‍ ബലം പ്രയോഗിച്ച് കട്ടിലില്‍ കെട്ടിയിടാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യ കൈകള്‍ കെട്ടിയിട്ടു. തുടര്‍ന്ന കാലുകള്‍ കെട്ടാന്‍ ശ്രമിക്കവെ കയ്യിലെ കെട്ടഴിച്ച യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ യുവതിയെ ഷാഫി മര്‍ദ്ദിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരന്നു. രക്ഷപ്പെട്ട് വീടിന് പുറത്തിറങ്ങിയ യുവതിയെ ലൈല അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ യുവതി പരിചയക്കാരനായ ഒട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു.മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ് മരിച്ചത്. 38 വയസായിരുന്നു.
രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ചില്ല് തകര്‍ന്ന് പിൻവശത്തിരുന്ന യാത്രക്കാരിയായ സെലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സെലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദിയിൽ നിന്നും ഇന്നലെ രാത്രിയോടെ മടങ്ങിയെത്തിയ സെലീന ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് അപകടത്തിനിരയായി മരിച്ചത്.
ബെംഗളൂരുവിൽ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസും കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോ ഫ്ളോര്‍ ബസുമാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിൽ മലപ്പുറത്തേക്കുള്ള യാത്രയിലേക്കായിരുന്നു സെലീന. ബസിൽ ഒപ്പമുണ്ടായിരുന്ന സെലീനയുടെ ബന്ധുവിന് അപകടം നേരിൽ കണ്ടതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
മലയാള സിനിമകളിൽ അഭിനേതാവായും നിർമ്മാതാവായും തിളങ്ങിയ താരമാണ് പ്രേം പ്രകാശ് . സിനിമാ പാരമ്പര്യം ഏറെയുള്ള പ്രേം പ്രകാശിന്റെ ജേഷ്ഠനാണ് മലയാള സിനിമയിൽ സുന്ദരവില്ലനും ഗായകനുമൊക്കെയായിരുന്ന ജോസ് പ്രകാശ്.
ഗായകനാകാൻ ആഗ്രഹിച്ച് സിനിമയിലേക്കെത്തിയ വ്യക്തിയാണ് പ്രേം പ്രകാശ്. കൂടെവിടെ, ആകാശദൂത്, എന്റെ വീട് അപ്പുവിന്റെയും, അയാളും ഞാനും തമ്മിൽ തുടങ്ങിയ നിരവധി സിനിമകൾ നിർമ്മിച്ചത് പ്രേം പ്രകാശ് ആണ്.ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇദ്ദേഹം. നിർമാതാവ് എന്നതിനപ്പുറം ഒരു സാധാരണക്കാരനാണ് അന്നും ഇന്നും താനെന്ന് പ്രേം പ്രകാശ് പറയുന്നു.
സിനിമയിൽ അവസരം നൽകിയ ഒരു നടൻ പ്രശസ്തനായപ്പോൾ ഉണ്ടായ വേദനിപ്പിച്ച അനുഭവത്തെക്കുറിച്ചും പ്രേം പ്രകാശ് സംസാരിച്ചു. ഒരു ഓൺലൈൻ മാധ്യമത്തോടായിരുന്നു പ്രതികരണം.’ഞാൻ വളരെ സിംപിളായി ജീവിക്കുന്ന ആളാണ്. അഹങ്കാരമായി പറയുന്നതല്ല. ഞാൻ സിനിമയിൽ വന്ന കാലത്തും ഇന്നും അങ്ങനെ ആണ്. എന്റേ ജേഷ്ഠൻ വളരെ സിംപിൾ ആയിരുന്നു. താരമായിട്ടൊന്നും ഒരിക്കലും ജീവിച്ചിട്ടില്ല. പഴയത് മറന്ന് ജീവിക്കരുത് എന്നാണ് പുള്ളി എന്നോട് പറഞ്ഞത്. സത്യസന്ധമായി പെരുമാറുക. അദ്ദേഹം ബസ് കയറിയും ബോട്ടിലും സ്റ്റുഡിയോയിലേക്ക് പോവുന്നത് എന്റെ ഓർമ്മയിലുണ്ട്. അടിസ്ഥാനപരമായി നമ്മളെല്ലാം മനുഷ്യരാണ്. ആ ചിന്ത ചിലർക്കില്ല’
‘എന്റെ ഒരു സിനിമയിലൂടെ നല്ലൊരു വേഷം ചെയ്ത നടൻ പിന്നീട് പ്രശസ്തനായി. ആ ആൾ അതിന് മുമ്പ് മിമിക്രി ഒക്കെ ചെയ്തിട്ടുള്ള ആളാണ്. എന്റെ സിനിമയിൽ ഒരു വേഷം കൊടുത്തു. അതിൽ അഭിനയിക്കുമ്പോൾ ഭയങ്കര ഭവ്യതയോടെയും സ്നേഹത്തോടെയും ആയിരുന്നു പെരുമാറിയത്. പ്രതിഫലം കൊടുത്തപ്പോൾ പോലും അയ്യോ സർ ഇതൊന്നും വേണ്ട എന്ന് പറഞ്ഞു’
‘ഒന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം പ്രശസ്തനായി. ഞാൻ അടുത്ത പടം എടുത്തപ്പോൾ പുള്ളിയെ വിളിച്ചു. സാധാരണ പ്രൊഡ്യൂസറെന്ന നിലയ്ക്ക് ഞാനും ചില ഔതാര്യങ്ങൾ പ്രതീക്ഷിക്കും. പ്രതിഫലവും മറ്റും എന്നോട് നേരിട്ട് സംസാരിക്കാൻ കഴിയാതെ പ്രൊഡക്ഷൻ കൺട്രോളറോട് സംസാരിച്ചു. ഞാനിത്രയാണ് മേടിക്കുന്നത് പുള്ളിയോട് പറഞ്ഞേക്കണം എന്ന ലെവലിലായി. നമ്മൾ മനുഷ്യരാണ്. സെന്റിമെന്റ്സും വിഷമങ്ങളും ഉണ്ടാവും’.
എല്ലാം കഴിഞ്ഞ്, പുള്ളിക്ക് ഒരു തുക കൊണ്ട് കൊടുത്ത് ഞാൻ പറഞ്ഞു, ഇതേ നമ്മൾക്കിതേ ഉള്ളൂ എന്ന്. എനിക്കിത് പോര എന്ന് പുള്ളി പറഞ്ഞു. അത് പറയരുത്, എന്റെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ലെന്ന് ഞാൻ പറഞ്ഞു. പുള്ളി ആ പൈസ വാങ്ങി പെട്ടി തുറന്ന് അതിനകത്തേക്ക് ഇട്ടു. ഞാനിപ്പോഴും അത് മറന്നിട്ടില്ല. ഒത്തിരി ഫീൽ ചെയ്തു. മേലിൽ എന്നെ അഭിനയിക്കാൻ വിളിക്കരുതെന്ന് പറഞ്ഞു’
‘പക്ഷെ പിന്നീട് ആ പുള്ളി തന്നെ എന്റെ ജേഷ്ഠന്റെ അടുത്ത് പോയി ക്ഷമ പറഞ്ഞു. ഞാനെടുക്കുന്ന പടങ്ങളിൽ വിളിക്കാൻ പറയണം എന്ന് പറഞ്ഞു, അങ്ങനെ പുള്ളിയെ പിന്നീടൊരു പടത്തിൽ വിളിച്ചിട്ടുണ്ട്,’ പ്രേം പ്രകാശ് പറഞ്ഞു.
കര്‍ണാടകയിലെ ഹിജാബ് നിരോധന വിവാദത്തില്‍ പ്രതികരണവുമായി കെ.ടി ജലീൽ എം.എൽ.എ. ഹിജാബ് ആരുടെ മേലും നിർബന്ധമാക്കരുതെന്നും നിരോധിക്കരുതെന്നും കെടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീലിന്‍റെ പ്രതികരണം. കന്യാസ്ത്രീ വേഷത്തിൽ എത്രയോ കോളേജുകളിലും സർവകലാശാലകളിലും പെൺകുട്ടികൾ പഠിക്കുന്നുണ്ട്. ആരും അതിനെ ഇതുവരെ എതിർത്തിട്ടില്ല. ആരും കേസിന് പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തിൽ ഇടപെട്ടിട്ടുമില്ലെന്ന് ജലീല്‍ പറയുന്നു.
കുട്ടികൾക്ക് പാടില്ലാത്തത് പഠിപ്പിക്കുന്ന അദ്ധ്യാപികമാർക്ക് പാടുണ്ടാകുന്നതിന്‍റെ വൈരുദ്ധ്യം മനസ്സിലാകുന്നില്ല. കന്യാസ്ത്രീകളായ ടീച്ചർമാർക്ക് ‘ഹിജാബ്’ അനുദിക്കപ്പെട്ടിടത്ത് വിദ്യാർത്ഥിനികൾക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്. എന്ത് ഉണ്ണണമെന്നും എന്ത് ഉടുക്കണമെന്നും നിഷ്കർഷിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും…
ഹിജാബ് (ശിരോവസ്ത്രം അഥവാ തട്ടം അല്ലെങ്കിൽ സ്കാഫ്) ആരുടെ മേലും നിർബന്ധമാക്കരുത്. നിരോധിക്കുകയുമരുത്. അർധനഗ്നതയും മുക്കാൽ നഗ്നതയുമൊക്കെ അനുവദനീയമായ നാട്ടിൽ, മുഖവും മുൻകയ്യും ഒഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും മറക്കാൻ താൽപര്യമുള്ളവരെ അതിനും അനുവദിക്കണം. അല്ലെങ്കിൽ അതിനെ വിളിക്കുന്ന പേരാണ് അനീതി. ഒന്നിനെ സ്വാതന്ത്ര്യവും മറ്റൊന്നിനെ അസ്വാതന്ത്ര്യവുമായി കാണേണ്ട കാര്യമില്ല. എന്ത് ഉണ്ണണമെന്നും എന്ത് ഉടുക്കണമെന്നും നിഷ്കർഷിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ആരെന്ത് ഭക്ഷണം കഴിച്ചാലും ആരെന്ത് ധരിച്ചാലും അത് മറ്റൊരാളെ ബാധിക്കുന്ന വിഷയമേയല്ല. മുല മറയ്ക്കാനുള്ള പോരാട്ടം നടന്ന നാട്ടിൽ തലമറക്കാനുള്ള പോരാട്ടത്തിന് ഒരുപറ്റം സ്ത്രീകൾക്ക് ഇറങ്ങിത്തിരിക്കേണ്ടി വരുന്നത് ലജ്ജാകരമാണ്.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇഷ്ടപ്പെട്ട വസ്ത്രധാരണ രീതി സ്വീകരിക്കുന്നത് തെറ്റല്ല. മൗലികാവകാശമാണ്. ബഹുമാനപ്പെട്ട കോടതികൾ ഭരണഘടനാനുസൃതമായാണ് കാര്യങ്ങളെ കാണേണ്ടത്. വ്യക്തിനിഷ്ഠമായിട്ടല്ല. കോഴിക്കോട്ടെ ഒരു സ്വകാര്യ എയ്ഡഡ് സ്കൂളിൽ ഹിജാബ് (തട്ടം, സ്കാഫ്) ധരിച്ച് വരുന്നതിനെ അധികൃതർ വിലക്കിയത് സത്യമാണെങ്കിൽ അതു തികഞ്ഞ അന്യായമാണ്. അതിനെതിരെ പ്രതികരിക്കേണ്ടത് ആ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളാണ്. അവർക്ക് മാനേജ്മെൻ്റ് നടപടിയിൽ പരാതിയില്ലെങ്കിൽ പുറമക്കാർ ചെന്ന് ബഹളം വെക്കുന്നതിലും അർത്ഥമില്ല. സർക്കാർ ശമ്പളം നൽകുന്ന സ്ഥാപനങ്ങളിൽ അത് സ്വകാര്യമാണെങ്കിൽ പോലും സർക്കാർ സ്കൂളുകളിൽ നിന്ന് ഭിന്നമായി നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല.
കുട്ടികൾക്ക് പാടില്ലാത്തത് പഠിപ്പിക്കുന്ന അദ്ധ്യാപികമാർക്ക് പാടുണ്ടാകുന്നതിന്‍റെ വൈരുദ്ധ്യം മനസ്സിലാകുന്നില്ല. കന്യാസ്ത്രീകളായ ടീച്ചർമാർക്ക് ‘ഹിജാബ്’ അനുദിക്കപ്പെട്ടിടത്ത് വിദ്യാർത്ഥിനികൾക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്. കന്യാസ്ത്രീ വേഷത്തിൽ എത്രയോ കോളേജുകളിലും സർവകലാശാലകളിലും പെൺകുട്ടികൾ പഠിക്കുന്നുണ്ട്. ആരും അതിനെ ഇതുവരെ എതിർത്തിട്ടില്ല. ആരും കേസിന് പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തിൽ ഇടപെട്ടിട്ടുമില്ല. എന്നിരിക്കെ “ഹിജാബി”ൻ്റെ കാര്യത്തിൽ മാത്രം എന്തിനീ കോലാഹലം?
മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഫേസ്ബുക്കിൽ “ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും”. എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് ഒരു സന്യാസിനി നൽകുന്ന മറുപടി
ആദ്യം തന്നെ മുൻമന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികൾ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തർ ധരിക്കുന്ന ശിരോവസ്ത്രത്തോട് (വെയ്ൽ) താരതമ്യം ചെയ്യരുത് എന്ന് സ്നേഹപൂർവ്വം ഒന്ന് ഓർമ്മപ്പെടുത്തുന്നു. കാരണം പറക്കമുറ്റാത്ത പ്രായത്തിൽ ആരും അടിച്ച് ഏല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം. ക്രൈസ്തവ സന്യസ്തർ 19 വയസ് പൂർത്തിയാകാതെ ആരും ഈ വെയ്ലോ, സന്യാസ വസ്ത്രമോ ധരിക്കാറില്ല…
ഒരു ക്രൈസ്തവ യുവതി സന്യാസിനി ആകാൻ ആഗ്രഹിച്ച് ഏതെങ്കിലും ഒരു മഠത്തിന്റെ പടികൾ കടന്ന് ചെന്നാൽ, “ഇന്നാ പിടിച്ചോ. നീ ഈ വെയിലും വസ്ത്രവും ധരിച്ച് ഇനി മുതൽ ഇവിടെ ജീവിച്ചാൽ മതി” എന്ന് ഒരു സന്യാസ സഭയുടെ അധികാരികളും പറയില്ല. കാരണം അവൾ കടന്ന് പോകേണ്ട ചില കടമ്പകൾ ഉണ്ട്. അതായത് കുറഞ്ഞത് 5 വർഷം എന്താണ് സന്യാസം എന്ന് ആദ്യം തന്നെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ വ്യക്തമായി പഠിക്കണം. പിന്നെ അവരായിരിക്കുന്ന സന്യാസ സഭയുടെ നിയമാവലികളും അതാത് സന്യാസ സഭയുടെ ഡ്രസ്സ് കോഡും എന്താണ്, അത് എന്തിന് ധരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം അവൾക്ക് ബോധ്യമായ കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാൻ കഴിയും എന്ന ഉറച്ച ബോധ്യം ഉണ്ടെങ്കിൽ മാത്രം, (ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല) പൂർണ്ണ സ്വാതന്ത്ര്യത്തോടെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു ജീവിതാന്തസാണ് സന്യാസം.
വ്യത്യസ്ത ചൈതന്യം ജീവിക്കുന്ന 420 – ൽ പരം സന്യാസ സഭകൾ (വിവിധ പ്രോവിൻസുകൾ ഉൾപ്പെടെ) കേരളത്തിൽ ഇന്ന് നിലവിലുണ്ട്. അവരിൽ കാൽപാദം വരെ, അല്ലെങ്കിൽ മുട്ടിന് താഴെവരെ നീളമുള്ള ഉടുപ്പിനൊപ്പം ശിരോവസ്ത്രം ധരിക്കുന്നവരും ശിരോവസ്ത്രമില്ലാതെ സാരി മാത്രം ധരിക്കുന്നവരും ശിരോവസ്ത്രവും സാരിയും ധരിക്കുന്നവരും ചുരിദാർ മാത്രം ധരിക്കുന്നവരും ഒക്കെ ഉണ്ട്. ഓരോ സന്യാസ സഭയുടെയും ഡ്രസ്സ് കോഡുകൾ വ്യത്യസ്തമായിരിക്കും. കാലത്തിനും ദേശത്തിനും സംസ്കാരത്തിനും അനുസരിച്ച് അല്പം ഫ്ലെക്സിബിൾ ആകാൻ ഞങ്ങൾക്ക് മടി ഒന്നും ഇല്ല കേട്ടോ… അതായത് പിന്നോട്ടല്ല, മുന്നോട്ടാണ് ഞങ്ങൾ സഞ്ചരിക്കാറ്.
18 വയസ് പൂർത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് (18 വയസ് എന്ന് ഭരണഘടന പറഞ്ഞാലും 15 വയസ് മുതൽ നിർബന്ധിച്ച് വിവാഹം കഴിക്കേണ്ടി വരുന്ന ഇരുപത്തിഓരായിരത്തിൽ പരം യുവതികൾ കേരളത്തിൽ ഉണ്ട് എന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് വായിച്ചത് ഓർമ്മയിലുണ്ട്) ഒരു ക്രൈസ്തവ യുവതി പോലും ഇന്ന് 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം ഒന്ന് ഓർമ്മിപ്പിക്കുന്നു. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളിൽ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറുമില്ല… നിത്യവ്രതം ചെയ്തെങ്കിൽ മാത്രമേ ഒരുവൾക്ക് യഥാർത്ഥ സന്യാസിനി എന്ന അംഗീകാരം കിട്ടുകയുള്ളൂ…
ആദ്യവ്രതം മുതൽ നിത്യവ്രതം വരെയുള്ള 6 വർഷക്കാലം നവസന്യാസിനികൾക്ക് ആർക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കിൽ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസ സഭയുടെയും നിയമാവലി വ്യക്തമായി നൽകുന്നുണ്ട്. നിത്യവ്രതം ചെയ്താൽ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ ആഗ്രഹം തോന്നിയാൽ ആരും അവരെ നിർബന്ധിച്ച് പിടിച്ച് വയ്ക്കാറുമില്ല. അതുപോലെ തന്നെ ആരും അവരുടെ തലയറുക്കുകയോ, കൈകാലുകൾ വെട്ടി നുറുക്കുകയോ ചെയ്യാറില്ലെന്നേ…
“ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇഷ്ടപ്പെട്ട വസ്ത്രധാരണ രീതി സ്വീകരിക്കുന്നത് തെറ്റല്ല. മൗലികാവകാശമാണ്” എന്ന് താങ്കളുടെ പോസ്റ്റിൽ കുറിച്ചിട്ടുണ്ടല്ലോ. അപ്പോൾ പിന്നെ എന്തിനാണ് ക്രൈസ്തവ സന്യസ്തരെ നോക്കി ഇത്ര നൊമ്പരപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്നത്..? കേരള ഹൈക്കോടതിയുടെ വിധിയാണ് ഓരോ സ്ഥാപനങ്ങളിലെയും യൂണിഫോം കോഡ് മാറ്റിമറിക്കാൻ ഗവൺമെന്റിന് പോലും അധികാരം ഇല്ല എന്നത്.
ക്രൈസ്തവ സന്യസ്തർ ഏതെങ്കിലും കോളേജിൽ പഠിക്കാൻ ചെല്ലുമ്പോൾ സന്യാസ വസ്ത്രം പാടില്ല എന്ന് ആ സ്ഥാപനം നിബന്ധന വച്ചാൽ, ഞങ്ങൾ ആരും സന്യാസ വസ്ത്രത്തോടെ എനിക്ക് അവിടെ പഠിച്ചേ മതിയാകൂ എന്ന് ഒരിക്കലും വാശി പിടിക്കാറില്ല. അല്ലെങ്കിൽ സന്യാസിനിയായ ഒരാൾക്കുവേണ്ടി 3000 കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലെ നിയമം പൊളിച്ചെഴുതണം എന്ന് പറഞ്ഞ് ഞങ്ങളാരും പ്രകോപനവും മാർച്ചുമായി അവരെ ശല്യം ചെയ്യാറില്ല. യൂണിഫോം കോഡുള്ള സ്ഥാപനത്തിൽ ആ യൂണിഫോം സ്വീകരിക്കാൻ സന്യാസ സഭയുടെ നിയമം അനുവദിക്കുന്നില്ലെങ്കിൽ മറ്റ് ഏതെങ്കിലും സ്ഥാപനത്തിൽ പോയി പഠിക്കും. ഒരു യൂണിഫോമിനു വേണ്ടി ആളെ കൂട്ടി കലാപം ഉണ്ടാക്കുന്ന തരംതാണ ശൈലി ഞങ്ങൾക്കില്ല…
നീണ്ട വസ്ത്രവും ശിരോവസ്ത്രവും ധരിക്കുമ്പോഴും ഞങ്ങളുടെ മുഖം ഒരു തരത്തിലും ഞങ്ങൾ മറയ്ക്കാറില്ല. കാരണം മുഖം മറയ്ക്കുന്നത് ആ വ്യക്തിയുടെ വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ്.
പിന്നെ ആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല ക്രൈസ്തവ സന്യസ്തർ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത്. മറിച്ച് നൂറ്റാണ്ടുകളായി അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി. (യഹൂദ-ക്രൈസ്തവ പാരമ്പര്യം ആണ് കേട്ടോ) ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നൽകി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങൾക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാർ ഒരു സാക്ഷ്യമാണ്. അതായത് ഈ ലോക സുഖങ്ങൾക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട് എന്ന സാക്ഷ്യം. ഇന്ന് നിങ്ങൾ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യർത്ഥമാണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ… ഈ യാഥാർത്ഥ്യം അറിയാവുന്ന ഒരു സന്യാസിനിയും ഒരിക്കലും സന്യാസ വസ്ത്രം ഒരു അലങ്കാരമായി അണിയാറില്ല. കത്തോലിക്കാ സഭയെ താറടിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി ചിലർ ഈ അടുത്ത നാളിൽ ക്രൈസ്തവ സന്യാസ വസ്ത്രം അലങ്കാരമായി എടുത്തണിയാറുണ്ടെന്ന കാര്യം മറന്ന് പോയിട്ടില്ല…
1979 ലെ വിപ്ലവത്തിൽ കൂടി അധികാരത്തിൽ എത്തിയ ഇറാനിലെ പരമാധികാരി നടപ്പിലാക്കിയ നിർബന്ധിത വസ്ത്രധാരണത്തിന് എതിരെ ഇന്ന് ഇറാനിൽ ഭയാനകമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഒരു പക്ഷേ ഇറാനിലെ പ്രതിഷേധങ്ങൾ ഒന്നും കേരള മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാറില്ലാത്തത് ഒരു പുത്തരിയല്ല. തങ്ങളുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ തങ്ങൾ സമ്മതിക്കില്ല എന്ന് സധൈര്യം വിളിച്ച് പറഞ്ഞ് മരണത്തെ പുൽകുന്ന നൂറുകണക്കിന് യുവജനങ്ങളുടെ ധീരത പാശ്ചാത്യ മാധ്യമങ്ങൾ ലോകത്തിന് മുമ്പിൽ തുറന്ന് കാണിക്കുമ്പോൾ ഒത്തിരി വേദന തോന്നി. ഏത് മതം ആണെങ്കിലും ഏത് ജീവിതാന്തസ് ആണെങ്കിലും ആരും ആരെയും അടിച്ചേൽപ്പിക്കുന്ന ഒന്നായിരിക്കരുത് വസ്ത്രധാരണം. പിന്നെ പ്രായപൂർത്തിയായ ഒരുവൾ പൂർണ്ണ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്ത ഒരു ജീവിതാന്തസിനെ നോക്കി പിറുപിറുക്കാനും കുറ്റപ്പെടുത്താനും പോകുന്നത് അവളുടെ മൗലിക സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഒരു കടന്നുകയറ്റം ആണ്. അതുകൊണ്ട് പരസ്പരം ബഹുമാനിക്കാൻ പഠിക്കാം എന്ന ഓർമ്മപ്പെടുത്തലോടെ
🖌️ സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ
കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാറുപയോഗിച്ച് ഇടിച്ചിട്ട ശേഷം രക്ഷപെട്ട പ്രതിക്കായി അന്വേഷണം. കൊണ്ടോട്ടി സ്വദേശിയായ റിയാസ് ആണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയാണ് റിയാസ്.
ഇന്നലെയാണ് കേസില്‍ പ്രതിയായ റിയാസ് സ്വര്‍ണം കടത്താനുള്ള ആളെ പിക്ക് ചെയ്യാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഈ വിവരം ലഭിച്ചെത്തിയ പൊലീസ് റിയാസിനെ കസ്റ്റഡിയിലെടുക്കുമെന്ന് വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് നല്‍കിയ വിവരമനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റിയാസിനായി കാത്തുനിന്നു.
ഇതോടെയാണ് റിയാസ് കസ്റ്റംസ് ഉദ്യോഗസ്ഥരെ തന്റെ കാറുപയോഗിച്ച് ഇടിച്ചുതെറിപ്പിച്ച് രക്ഷപെട്ടത്. സംഭവത്തിന് ശേഷം വെള്ള കാറിന്റെ പെയിന്റ് മാറ്റി ചാരനിറം ആക്കുകയും ചെയ്തു ഇയാള്‍. ഉദ്യോഗസ്ഥര്‍ മുഖേന സ്വര്‍ണം സംസ്ഥാനത്തേക്ക് കടത്തുന്ന മുഖ്യകണ്ണിയാണ് റിയാസ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.