മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളോടുള്ള തന്റെ ആത്മ ബന്ധത്തെ കുറിച്ച് പറഞ്ഞ് പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. മമ്മൂട്ടി തന്നെ പാര എന്ന് വിളിക്കുമെന്നും തനിക്ക് ആ വിളി ഇഷ്ടമാണെന്നും സന്തോഷ് ശിവന്‍ പറഞ്ഞു.
‘എന്നെ മമ്മൂട്ടി സാറ് പാര എന്ന് വിളിക്കും. തിരുവനന്തപുരത്ത് നിന്ന് ഒരു പാര എന്ന് വിളിക്കും. അത് എനിക്ക് വലിയ ഇഷ്ടമായിരുന്നു. കളിക്ക് പറയുന്നതാണെന്നും പിന്നീട് ആ വാക്ക് സിനിമയില്‍ ഉപയോഗിച്ചു. മോഹന്‍ലാലിനെക്കൊണ്ട് യോദ്ധയില്‍ ജഗതിയെ പാര എന്ന് വിളിപ്പിച്ചു’ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.
ശശിധരന്‍ ആറാട്ടുവഴിയുടെ തിരക്കഥയില്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, മാസ്റ്റര്‍ സിദ്ധാര്‍ത്ഥ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് യോദ്ധാ. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനായിരുന്നു.
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ജാക്ക് എന്‍ ജില്‍ ആണ് ഏറ്റവും പുതിയ സന്തോഷ് ശിവന്‍ ചിത്രം. കോമഡി സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിലുള്ള ഒരു പരീക്ഷണ ചിത്രമായിരുന്നു ജാക് എന്‍ ജില്‍. കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, എസ്തര്‍ തുടങ്ങിയ വലിയൊരു താരനിരയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി ടി തോമസിനെക്കാള്‍ ഇരട്ടി ലീഡില്‍ ഉമ തോമസ് മുന്നേറുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം ആരംഭിച്ചു. മഹാരാജാസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകരുടെ സന്തോഷ പ്രകടനം.
നിലിവില്‍ ഉമ തോമസിന്റെ ലീഡ് നില 13000 പിന്നിട്ടിരിക്കുകയാണ്. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ തന്നെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു. ആകെ പത്ത് വോട്ടുകളിൽ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി. രണ്ട് വോട്ടുകൾ എൽഡിഎഫിനും രണ്ട് വോട്ടുകൾ ബിജെപിക്കും ലഭിച്ചു.
ഇലക്ട്രോണിക് വോട്ടുകൾ എണ്ണുമ്പോഴും തുടക്കം മുതൽ തന്നെ ഉമാ തോമസ് ലീഡ് നിലനിർത്തുകയാണ്. 12 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണല്‍. 21 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. വിജയപ്രതീക്ഷയിലും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് മുന്നണികള്‍. 68.77 ശതമാനം മാത്രമാണ് ഇക്കുറി തൃക്കാക്കരയിലെ പോളിങ് ശതമാനം. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് മുന്നണികള്‍ അവകാശപ്പെടുന്നത്.
യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണ് തൃക്കാക്കര. മണ്ഡലം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ വിജയമായി അത് വിലയിരുത്തപ്പെടും. എല്‍.ഡി.എഫ് മണ്ഡലം പിടിച്ചാല്‍ അത് വന്‍ ചരിത്രമാകും. രണ്ടാം പിണറായി സര്‍ക്കാരിന് കിട്ടുന്ന അംഗീകാരമായി അത് മാറും.
മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഉമ തോമസാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് വേണ്ടി ജോ ജോസഫും ബിജെപിക്ക് വേണ്ടി എ എന്‍ രാധാകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്.
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമായി കേള്‍ക്കുന്ന പേരാണ് ഗായത്രി സുരേഷിന്റേത്. മലയാള സിനിമയില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ താരവും ഗായത്രി ആയിരിക്കും. ഇപ്പോഴിതാ മറ്റൊരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് ഗായത്രി. ഒരു പ്രമുഖ നടന്‍ തന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ടെന്നാണ് ഗായത്രി വെളിപ്പെടുത്തിയത്.
‘സിനിമയില്‍ നിന്ന് ഒരു പ്രമുഖ നടന്‍ എന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്. അദ്ദേഹം സിനിമ നടന്‍ ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. എനിക്ക് ആ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണ്. സിനമയില്‍ നിന്ന് വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചില്ലായിരുന്നു എങ്കില്‍ പ്രണവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ പറയില്ലായിരുന്നു.’
‘ബാങ്കില്‍ ജോലി ചെയ്യുന്ന കാലത്തും എന്റെ പിറകെ ഒരാള്‍ നടക്കുമായിരുന്നു. ഞാന്‍ പോവുന്ന സ്ഥലങ്ങളിലെല്ലാം അയാള്‍ പിന്നാലെ വരും. ഫ്‌ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും. ബാങ്കില്‍ എല്ലാവരോടും പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായി തോന്നി. അഭിമുഖങ്ങളിലൂടെ പറയാന്‍ തുടങ്ങിയതോടെ അദ്ദേഹമത് നിര്‍ത്തി.’ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഗായത്രി പറഞ്ഞു.
മാഹിയാണ് ഗായത്രി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രം. സുരേഷ് കുറ്റ്യാടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പശ്ചാത്തലത്തില്‍ ഒരു പറ്റം ചെറുപ്പക്കാരുടെ ജീവിതവും അവര്‍ക്കിടയിലെ സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്.
അനീഷ് ജി മേനോന്‍,ഗായത്രി സുരേഷ്,സിദ്ദിഖ്,ഹരിഷ് കണാരന്‍,ധര്‍മജന്‍ ബോള്‍ഗാട്ടി,കലിംഗ ശശി,സുനില്‍ സുഖദ,കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
യുവഗായകന്‍ ഷെയില്‍ സാഗര്‍ (22) അന്തരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഗായകന്റെ സുഹൃത്തുക്കളാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
ഡല്‍ഹിയിലെ സംഗീത കൂട്ടായ്മകളില്‍ രംഗത്ത് പ്രശസ്തനായിരുന്നു ഷെയില്‍ സാഗര്‍. ആലാപനത്തിന് പുറമെ ഗാനരചനയിലും സാക്‌സോഫോണ്‍, പിയാനോ, ഗിത്താര്‍ തുടങ്ങിയ സംഗീതോപകരണങ്ങളിലും മികവ് നേടിയിരുന്നു ഈഫ് ഐ ട്രെയ്ഡ് എന്ന ആല്‍ബത്തിലൂടെയാണ് ശ്രദ്ധനേടിയത്.
കഴിഞ്ഞ വര്‍ഷം ബിഫോര്‍ ഇറ്റ് ഗോസ്, സ്റ്റില്‍ തുടങ്ങിയ ആല്‍ബങ്ങള്‍ ഷെയില്‍ സാഗറിന്റേതായി പുറത്തിറങ്ങിയിരുന്നു.
തൃക്കാക്കരയിൽ യുഡിഎഫ് തരംഗം ഉമതോമസ് വൻ വിജയത്തിലേക്ക്. തൃക്കാക്കരയില്‍ ആദ്യ റൗണ്ടില്‍ ഉമയ്ക്ക് 2,453 വോട്ടിന്റെ ലീഡ്. ആദ്യ ഒദ്യോഗിക കണക്കാണിത്. 21 ബൂത്തുകളിലും ഉമ തോമസാണ് മുന്നില്‍. കഴിഞ്ഞ തവണത്തേക്കാള്‍ ഉമ ഭൂരിപക്ഷം ഉയർത്തി.പി.ടി.തോമസിന് 2021ല്‍ ലഭിച്ച വോട്ടിനേക്കാള്‍ ഏറെ മുന്നില്‍.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടംമുതല്‍ ഉമാ തോമസ് ക്രമാനുഗതമായി ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുത്തു. എട്ടുമണിയോടെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിയത്. 10 പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമേയുള്ളൂ. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണം. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.
ആദ്യ റൗണ്ടില്‍ ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ഒന്നു മുതല്‍ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. തുടര്‍ന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. ഇത്തരത്തില്‍ 12 റൗണ്ടുകളുണ്ടാകും. ആദ്യ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ എട്ട് ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.
രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മൈഥിലി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ മൈഥിലി നായികയായി. ഇതിനോടൊപ്പം നിരവധി ഗോസിപ്പുകളും താരത്തെ ചുറ്റിപ്പറ്റിയുണ്ടായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മൈഥിലി. പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് താന്‍ ഇപ്പോഴും പഴി കേള്‍ക്കുന്നെന്നാണ് നടി പറയുന്നത്.
‘പലരും പറഞ്ഞ് നടക്കുന്നതിനൊക്കെ മറുപടി പറയാന്‍ പോയാല്‍ ഭാഗ്യലക്ഷ്മിയമ്മയെ പോലെ തല്ലി തീര്‍ക്കേണ്ടി വരും. സിനിമയില്‍ വരുന്നതിന് മുന്‍പ്, എന്റെ പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പഴി കേള്‍ക്കുന്നു. അയാള്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം.’
‘ഭീഷണിയും കയ്യേറ്റവുമടക്കം പല തരത്തില്‍ എന്നെ ‘ടോര്‍ചര്‍’ ചെയ്തു. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലൊക്കേഷനില്‍ വന്ന് ബഹളമുണ്ടാക്കിയതോടെ ‘അമ്മ’ ഇടപെട്ടാണ് 2012 ല്‍ ശ്രീലേഖ ഐപിഎസിനെ കണ്ട് പരാതി കൊടുത്തു. അന്ന് കുക്കു പരമേശ്വരനാണ് കൂട്ട് വന്നത്. കേസ് കോടതിയിലെത്തി.’
‘ജയിലില്‍ കിടന്ന അയാള്‍ ജാമ്യം കിട്ടി പുറത്തിറങ്ങി. അയാളില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായ മറ്റൊരു പെണ്‍കുട്ടിയും ഇതുപോലെ കേസ് കൊടുത്തു. അങ്ങനെ വന്നപ്പോഴാണ് ഇതിനൊക്കെ പിന്നില്‍ വലിയൊരു സംഘമുണ്ടെന്ന് മനസിലായത്.’
‘ഇനിയൊരു പെണ്‍കുട്ടിയ്ക്കും അങ്ങനെ വരാതിരിക്കാനാണ് ഞാന്‍ എല്ലാം തുറന്ന് പറയുന്നത്. ഞങ്ങളുടെ വിവാഹ വാര്‍ത്ത പോലും പലരും വളച്ചൊടിച്ചാണ് എഴുതിയത്. ഒരു തരത്തില്‍ നമ്മളെ വിറ്റ് അവര്‍ കാശുണ്ടാക്കുന്നു. നെഗറ്റിവിറ്റി പ്രചരിക്കുന്ന ഇവര്‍ക്കെതിരെയും സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ട്’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മൈഥിലി പറഞ്ഞു. അടുത്തിടെ നടി വിവാഹിതയായിരുന്നു.
കസബ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് നേഹ സക്സേന. സൂസന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളക്കരയില്‍ തരംഗമുണ്ടാക്കാന്‍ നടിയ്ക്ക് സാധിക്കുകയും ചെയ്തു. പിന്നീട് പല സിനിമകളിലും താരം വന്നു പോയി. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് നേഹ.
‘ഓരോ ദിവസവും ഡിവേഴ്സ് കൂടി വരുന്ന കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റാത്ത സഹാചര്യമാണ്. അതുകൊണ്ട് വിവാഹം വേണ്ടെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ എനിക്കെന്റെ അമ്മയുണ്ട്. അമ്മയാണ് എനിക്കെല്ലാം. ഭാവിയില്‍ കല്യാണം കഴിക്കേണ്ടി വരികയാണെങ്കില്‍ പുകവലിക്കാത്ത, മദ്യപിക്കാത്ത, സ്നേഹമുള്ള വളരെ സിംപിളായ ഒരാളാണ് എന്റെ സങ്കല്‍പത്തിലുള്ള ഭര്‍ത്താവ്.’
‘അമ്മ എന്നെ ആറുമാസം ഗര്‍ഭിണിയായിരിക്കുമ്പോളാണ് അച്ഛന്‍ കാറപകടത്തില്‍ മരണപ്പെടുന്നത്. അച്ഛന്റെ വേര്‍പാടിന് ശേഷം വാടക വീട്ടില്‍ താമസിച്ച് ചെറിയ ജോലികള്‍ ചെയ്താണ് അമ്മ എന്നെ വളര്‍ത്തിയത്. അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയുടെ പ്രായം ഇരുപത്തിരണ്ട് വയസാണ്.’
‘കുഞ്ഞായിരുന്ന എന്നെ അനാഥാലയത്തിലാക്കി അമ്മയ്ക്ക് മറ്റൊരു വിവാഹം കഴിക്കാമായിരുന്നു. പക്ഷേ അമ്മയങ്ങനെ ചെയ്തില്ല. എനിക്ക് വേണ്ടി ജീവിക്കുകയാണ് അമ്മ ചെയ്തത്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തില്‍ എനിക്കെല്ലാം എന്റെ അമ്മയാണ്. എന്റെ ജീവിതം തന്നെ അമ്മയ്ക്ക് ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്’ ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ നേഹ പറഞ്ഞു
വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ഷഹനയുടെ ഡയറിക്കുറപ്പ് പൊലീസ് കണ്ടെത്തി. ഭർത്താവ് സജാദും ഭർതൃവീട്ടുകാരും തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഷഹാനയുടെ ഡയറിയിലുള്ളത്. സജാദിന്റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയാണെന്നും ഷഹാന കുറിച്ചിട്ടുണ്ട്. ഭർത്താവ് സജാദും, വീട്ടുക്കാരും നിരന്തരം പീഡിപ്പിച്ചു. വീട്ടിൽ പട്ടിണിക്കിട്ടു, വേലക്കാരിയുടെ പരിഗണന പോലും നൽകിയില്ലെന്നും ഷഹന ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്.
ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ കഷ്ണം ബ്രെഡ് മാത്രമാണ് നൽകിയിരുന്നത്. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാർ മർദ്ദിച്ചെന്നും ഡയറിയിൽ എഴുതിയിട്ടുണ്ട്. ഡയറി അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി സുദർശന് കൈമാറും. മെയ് 13ന് പിറന്നാൾ ദിവസമാണ് ഷഹനയെ വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവർ പറമ്പിൽ ബസാറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
സജാദിന്റെ നിലവിളി കേട്ടാണ് അയൽവാസികൾ ഇവരുടെ വീട്ടിൽ എത്തിയത്. സജാദിന്റെ മടിയിൽ ഷഹന അവശയായി കിടക്കുന്നതാണ് തങ്ങൾ കണ്ടതെന്ന് അയൽവാസികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷഹന ജനലഴിയിൽ തൂങ്ങി മരിച്ചതെന്നാണ് സജാദ് പറഞ്ഞത്. എന്നാൽ ഷഹനയെ സജാദിന്റെ മടിയിൽ അവശനിലയിലാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ഭർത്താവ് സജാദിനെ സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കൊല്ലം സ്വദേശിനിയായ 42കാരി ആണ് കഴിഞ്ഞ 26ന് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ചേർത്തല കൊക്കോതമംഗലം അനന്തപുരി അപ്പുക്കുട്ടനെ (50) പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
26ന് പകൽ 11.30ന് കൊക്കോതമംഗലത്തെ വീട്ടിലായിരുന്നു സംഭവം. കുളിമുറിയിൽ തെന്നി വീണെന്ന് പറഞ്ഞ് ഭർത്താവ് ഹേനയെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരീകരിച്ചതിനാൽ പൊലീസിനെ അറിയിച്ച് പോസ്റ്റ്‌മോർട്ടം നടത്തി കൊല്ലത്തെ വീട്ടിൽ സംസ്‌കാരവും നടത്തി. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിന്റെ സൂചനകളുണ്ടെന്നു കണ്ട് നടത്തിയ അന്വേഷണത്തിലാണ് അപ്പുക്കുട്ടന്റെ ക്രൂരത അറിഞ്ഞത്.
തലയ്ക്ക് പരിക്കും കഴുത്തിൽ വിരൽ അമർത്തിയതിന്റെ പാടുമുണ്ടെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വഴക്കിനിടയിൽ കഴുത്തിന് പിടിച്ചു തള്ളിയിടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതായാണ് പ്രതി നൽകിയ മൊഴി. 6 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഹേനയ്ക്ക് ചെറുപ്പം മുതലെ മാനസികാസ്വാസ്ഥ്യമുണ്ട്. വീട്ടുകാർ ഇക്കാര്യം വ്യക്തമാക്കിയാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കൾ വഴിയാണ് വിവാഹാലോചന വന്നത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.
കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് ഡോക്ടർമാർ ശസ്ത്രക്രിയ ഉൾപ്പെടെ വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. ജോളിയുടെ ചികിത്സാരേഖകൾ ആവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയിൽ എത്തിയിരിക്കുന്നത്. ജയിൽവാസത്തിനിടെ ജോളിക്ക് ഇതുവരെ നടത്തിയ ചികിത്സയുടെ രേഖകൾ വേണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
അപേക്ഷ ജൂൺ 16-ന് പരിഗണിക്കും. കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണ് വിചാരണത്തടവുകാരിയായി കഴിയുന്നത്. ജയിൽവാസത്തിനിടെ വാതത്തിനടക്കം വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് ശസ്ത്രക്രിയ വേണ്ട രോഗവും കണ്ടെത്തിയതെന്നാണ് വിവരം.
ഡോക്ടർമാർ വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചികിത്സയുടെ രേഖകൾ തേടി പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയത്. ആദ്യ ഭർത്താവ് ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ് ജോളി. കേസിലെ രണ്ടാംപ്രതിയായ എംഎസ് മാത്യുവിന് ആഴ്ചകൾക്ക് മുമ്പ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒരു വ്യക്തിയെ അല്ല, ഒരു കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയ കേസാണ് ഇതെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.