Latest News

പ്രിയപ്പെട്ടവരെ ഇന്നാണ്. സ്കോട്ട് ലാൻഡിലെ ഉത്സവരാവ് ……ഇന്ന് വൈകുന്നേരം 4 മണി മുതൽ ലീവിംഗ്സ്റ്റൺ അർമാഡൈൽ അക്കാദമിയിൽ വച്ച് നടക്കുന്ന യുസ്മ അവാർഡ് നിശയിൽ ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നു.

ഗിരിശൃംഗങ്ങളുടെ മാതക ഭംഗി ഒരു ചിപ്പിക്കുളില്‍ എന്ന പോലെ ഒളിഞ്ഞു കിടക്കുന്ന സ്കോട്ട് ലാൻഡ് . കുന്നിനു വെള്ളി അരഞ്ഞാണം കെട്ടി എന്ന പോലെ ഒഴുകുന്ന പാലരുവികള്‍,തണുപ്പിന്റെ ആവാരം പുതച്ചുറങ്ങുന്ന , മഞ്ഞണിഞ്ഞ് ശിശിര പട്ടുടുത്ത് ഒരു ഗന്ധര്‍വ സുന്ദരിയെ പോലെ മനോഹരിയായ, യുകെയുടെ വടക്കൻ മലയോര മേഖലയായ സ്കോട്ടീഷ് ഭൂമികയിൽ ഉണർവ്വും ഉന്മേഷവുമായി മലയാളത്തിൻ്റെ എവർഗ്രീൻ റൊമാൻ്റിക് ഹീറോ, മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളി മനസ്സിൽ ചിരകാല പ്രതിഷ്ഠ നേടിയ മലയാളത്തിൻ്റെ നിത്യഹരിത പ്രണയ നായകനായ ശങ്കർ. ഇന്ത്യൻ കോൺസുൽ ശ്രീ ആസാദ് സിംങ് ,മാർട്ടിൻ ഡേ മുൻ എം പി കൗൺ സിലർ ലിൻഡ ഖെന്ന,,സിബിൽ ബാരി എന്നിവരെ കൂടാതെ കലാ സാംസ്കാരിക മത രാഷ്രീയ രംഗത്തെ ഒട്ടേറെ വിശിഷ്ട വ്യക്തിത്വങ്ങൾ യുസ്മ അവാർഡ് നിശയിൽ പങ്കെടുക്കുന്നു. കൂടാതെ, സ്റ്റേജ് നിറഞ്ഞ് നിൽക്കുന്ന എൽഇഡി സ്ക്രീൻ… കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ… സാങ്കേതിക വിദ്യയോടെയുള്ള ശബ്ദ നിയന്ത്രണം… ലൈവ് ടെലികാസ്റ്റിംഗ്… പരിചയ സമ്പന്നരായ ടെക്നീഷ്യൻമാരുടെ പ്രവർത്തനം… ഇന്ന് നവംബർ 30 ശനിയാഴ്ച ലിവിംഗ്സ്റ്റൺ അർമാഡൈൽ അക്കാഡമിയിൽ വച്ച് നടക്കുന്ന യുസ്മ അവാർഡ് നൈറ്റിനും യുസ്മ നാഷണൽ കലാമേളയ്ക്കും കൊഴുപ്പേകും.

സ്കോട്ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ജന്മ്മമെടുത്ത യുസ്മ (United Scotland Malayalee Association) യുടെ നാഷണൽ കലാമേളയാണ് മലായാളം യുകെ അവാർഡ് നൈറ്റിനോടൊപ്പം നടക്കുന്നത്. സ്കോട്ലാൻ്റിലെ ചെറുതും വലുതുമായ ഒരു ഡമ്പനിലേറെ അസ്സോസിയേഷനുകളിലെ മത്സരാർത്ഥികൾ യുസ്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കും. നാഷണൽ കലാമേള മത്സരത്തിൽ വിജയികളാകുന്നവർക്ക് ഇന്ന് വൈകുന്നേരം 4 മണി മുതൽ ആരംഭിയ്ക്കുന്ന യുസ്മ അവാർഡ് നൈറ്റിൽ നിറഞ്ഞ സദസ്സിന് മുമ്പാകെ നമ്മാനങ്ങൾ നൽകപ്പെടും.

ഇന്ന്, നവംബർ 30 രാവിലെ 11 മണിക്ക് ലിവിംഗ്സ്റ്റൺ അർമാഡൈൽ അക്കാദമിയിൽ യുസ്മ നാഷണൽ കലാമേള ആരംഭിക്കും. നാല് സ്റ്റേജ്കളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുന്നത്. വൈകുന്നേരം 3 മണിയോടെ മത്സരങ്ങൾ അവസാനിക്കും. 4 മണിക്ക് യുസ്മ അവാർഡ് നൈറ്റ് ആരംഭിക്കും. വൈകിട്ട് 10.00മണിയോടെ അവാർഡ് നൈറ്റ് ആഘോഷങ്ങൾ അവസാനിക്കും.

സ്കോട് ലാൻഡിലെ മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസ് മീഡിയാ പാർട്ണറായി ചേർന്നുകൊണ്ട് ഐഡിയലിസ്റ്റിക്ക് ഫിനാൻഷ്യൻസ് ലിമിറ്റഡിൻ്റെ സഹകരണത്തോടെ സ്കോട്ലാൻ്റിലെ യുസ്മയുടെ നേത്രത്വത്തിൽ സ്കോട്ലാൻഡിലെ ഒരു ഡസനിലേറെ മലയാളി സംഘടനകൾ ചേർന്ന് നടത്തുന്ന യുസ്മ അവാർഡ് നിശയിലേയ്ക്കും യുസ്മ നാഷണൽ കലാമേളയിലേക്കും ലിവിംഗ്സ്റ്റൺ അർമാഡൈൽ അക്കാദമിയിൽ വച്ചു നടക്കുന്ന ഈ കലാമാമാങ്കം നേരിൽ കണ്ടാസ്വദിക്കാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

യുസ്മ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും നടക്കുന്ന സ്ഥലത്തിൻ്റെ അഡ്രസ്സ് :

Armadale Academy
Bath gate
Livingston
EH48 3LX
Scotland.

അറബിക്കടലില്‍നിന്ന് ഇന്ത്യന്‍-ശ്രീലങ്കന്‍ നാവികസേനകള്‍ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ ശ്രീലങ്കന്‍ബോട്ടില്‍ കടത്തുകയായിരുന്ന 500 കിലോ രാസലഹരി പിടികൂടി. ശ്രീലങ്കന്‍ പതാകയുള്ള രണ്ടു മീന്‍പിടിത്ത ബോട്ടുകളില്‍നിന്നാണ് 75 കോടിയോളം വിപണിവിലയുള്ള ക്രിസ്റ്റല്‍മെത്ത് പിടികൂടിയത്. രണ്ടുബോട്ടുകളും ഇതിലുണ്ടായിരുന്ന ഒന്‍പതു ജീവനക്കാരെയും തുടര്‍ നിയമനടപടിക്കായി ശ്രീലങ്കന്‍ നാവികസേനയ്ക്ക് കൈമാറി. ശ്രീലങ്കന്‍ പതാകയുള്ള മീന്‍പിടിത്തബോട്ടുകള്‍ മയക്കുമരുന്ന് കടത്താന്‍ സാധ്യതയുള്ളതായി ശ്രീലങ്കന്‍ നാവികസേന അറിയിക്കുകയായിരുന്നു.

ദക്ഷിണനാവിക ആസ്ഥാനത്തെ കപ്പലിന്റെയും രണ്ട് വിമാനങ്ങളുടെയും സഹായത്തോടെയാണ് രാസലഹരിയും ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരെയും നാവികസേന പിടികൂടിയത്. ലോങ് റെയ്ഞ്ച് മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റിന്റെയും റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റിന്റെയും സഹായത്തോടെയാണ് ബോട്ടുകളെ നിരീക്ഷിച്ചത്. ഗുരുഗ്രാമിലെ ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

പ്രാദേശിക സമുദ്രവെല്ലുവിളികളെ അഭിമുഖീകരിക്കാനും ഇന്ത്യന്‍മഹാസമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പാക്കാനും ഇരുനാവികസേനകളുടെയും യോജിച്ച പ്രവര്‍ത്തനത്തിന് അടിവരയിടുന്നതാണ് മയക്കുമരുന്ന് പിടികൂടിയ സംഭവമെന്ന് ദക്ഷിണമേഖലാ നാവിക ആസ്ഥാനം അറിയിച്ചു.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ സ്വന്തം കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പോലീസിന്റെ കണ്ടെത്തല്‍. നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തല്‍. നിരവധിപേർ ചേർന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19കോടിക്ക് താഴെയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാണത്തിന് സൗബിനും പറവ ഫിലിംസിന്റെ മറ്റ് ഉടമകളും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയത്. പലരില്‍ നിന്നായി 28 കോടി രൂപയാണ് പറവയുടെ അക്കൗണ്ടിലേക്ക് എത്തിയത്. പക്ഷെ സിനിമയ്ക്കായി ചിലവായത് 19 കോടിക്ക് താഴെയാണ്. സിനിമ നിര്‍മ്മാണത്തിന്റെ ജി.എസ്.ടിയില്‍ നിന്നാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്.

ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിനിമയുടെ റിലീസിന്റെ സമയത്ത് പ്രതിസന്ധിയുണ്ടായപ്പോള്‍ സുജിത്ത് 11 കോടി രൂപ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ 7 കോടി നല്‍കിയത് സിറാജ് ഹമീദ് എന്ന വ്യക്തിയാണ്. സിനിമയുടെ 40 ശതമാനം ലാഭവിഹിതം നല്‍കാമെന്ന കരാറാണ് ഉണ്ടായിരുന്നത്. ആ കരാര്‍ പിന്നീട് പാലിച്ചില്ല. ഇതാണ് പിന്നീട് പോലീസ് കേസാവുകയായിരുന്നു.

ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു സിറാജിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ആദായനികുതി വകുപ്പിന്റെയും ഇ.ഡിയുടെയും അന്വേഷണമുണ്ടായത്. ഇതിന്റെ ഭാഗമായി പറവ ഫിലിംസിന്റെ ഓഫീസിലും സൗബിന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടിലൂം റെയ്ഡ് നടന്നിരുന്നു.

യുകെയിലെ ഇടത് പുരോഗമന സംഘടനയായ സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനം ശനിയാഴ്ച. ബിർമിങ്മിലെ നേം പാരിഷ് സെന്‍ററിലെ സിതാറാം യെച്ചൂരി നഗറാണ് സമ്മേളനവേദി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സമീക്ഷയുടെ 33 യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും തദേശസ്വയം ഭരണ- എക്സൈസ് വകുപ്പ് മന്ത്രിയുമായ എംബി രാജേഷ് പൊതുസമ്മേളനത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. ജൂലൈ അവസാന വാരം തുടങ്ങിയ യൂണിറ്റ്-ഏരിയാ സമ്മേളനങ്ങള്‍ പൂർത്തിയാക്കിയാണ് സമീക്ഷ ദേശീയ സമ്മേളനത്തിലേക്ക് കടക്കുന്നത്.

അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികള്‍ക്ക് ദേശീയ സമ്മേളനം രൂപം നല്‍കും. പുതിയ കാലത്തിനൊത്ത് നയപരിപാടികള്‍ ആവിഷ്കരിക്കും. കഴിഞ്ഞകാല പ്രവർത്തനങ്ങളിലെ പോരായ്മകള്‍
ഉള്‍ക്കൊണ്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. അടുത്ത വർഷങ്ങളില്‍ സമീക്ഷയെ നയിക്കാൻ പുതിയ നാഷണല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുക്കും. പ്രതിനിധി സമ്മേളനത്തിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ എല്ലാ മതേതര-ജനാധിപത്യവിശ്വാസികള്‍ക്കും പങ്കെടുക്കാം. ദേശീയ സമ്മേളനത്തിനായി സ്വാഗതസംഘത്തിന്‍റെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട വിപുലമായ തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്.

എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആതിഥേയരായ ബിർമിങ്ഹാം യൂണിറ്റ് കമ്മിറ്റി അറിയിച്ചു. ഇതിനിടെ ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. സ്റ്റോക്ക്പോർട്ടില്‍ നിന്നുള്ള കൃഷ്ണദാസ് രാമാനുജം ഒന്നാംസ്ഥാനവും നോർത്താംപ്റ്റണില്‍ നിന്നുള്ള അജയ് ദാസ് രണ്ടാംസ്ഥാനവും നേടി. ദിപിൻ മോഹനാണ് ലോഗോ മത്സരത്തിലെ വിജയി. ദേശീയ സമ്മേളനത്തിന്‍റെ ഔദ്യോഗിക ലോഗോ ആയി ഇത് തെരഞ്ഞെടുത്തു. മത്സരവിജയകള്‍ക്കുള്ള സമ്മാനം പൊതുസമ്മേളനത്തില്‍ വിതരണം ചെയ്യും.

എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫ് പിടിയിലായി. വെള്ളിയാഴ്ച ചെന്നൈയിലെ ആവഡിയില്‍വെച്ചാണ് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍നിന്ന് മുങ്ങിയ പ്രതി വേഷംമാറി ആവഡിയിലെ ലോഡ്ജില്‍ താമസിച്ചുവരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായതെന്നാണ് വിവരം. ഇയാളെ വൈകാതെ കോഴിക്കോട്ട് എത്തിക്കും.

യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ കാറില്‍ പാലക്കാടെത്തിയ പ്രതി ഇവിടെനിന്ന് അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്നായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ പോലീസിന്റെ നിഗമനം. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടിലും കര്‍ണാടകയിലും സനൂഫിനായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.

മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് പിറ്റേദിവസം പോലീസ് സ്ഥിരീകരിക്കുകയുംചെയ്തു. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. പിന്നീട് പണം എടുക്കാനെന്നുപറഞ്ഞ് ഇയാള്‍ ലോഡ്ജില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

സനൂഫ് ലോഡ്ജില്‍ നല്‍കിയ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാള്‍ വന്ന കാര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചൊവ്വാഴ്ച രാത്രി കണ്ടെത്തിയിരുന്നു. സനൂഫിന്റെ പേരില്‍ ഫസീല നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം.

രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫ് ലോഡ്ജില്‍ നല്‍കിയ മേല്‍വിലാസത്തിലല്ല അയാള്‍ താമസിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ബിഎംഡബ്ല്യു കര്‍ ഉള്ളവര്‍ വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം.

വലിയ തോതില്‍ ക്രമക്കേട് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നിര്‍ദേശം നല്‍കിയത്. മറ്റ് സ്ഥലങ്ങളിലും ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നറിയാന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തും.

പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിനും കടുത്ത നടപടിക്കും നിര്‍ദേശിച്ചിരിക്കുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയുടെ അന്വേഷണം.

ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച പരിശോധനയില്‍ 38 പേരും അനര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ഒരാള്‍ മരണപ്പെട്ടു. ബിഎംഡബ്ല്യു കാര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്.

ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. മിക്കവരുടെയും വീട് 2000 ചതുരശ്ര അടിയിലധികം വലുപ്പമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കോട്ടയ്ക്കല്‍ നഗരസഭയിലെ മുഴുവന്‍ സാമൂഹ്യ സുരക്ഷാ ഗുണഭോക്താക്കളുടെയും അര്‍ഹത സംബന്ധിച്ച പരിശോധന നടത്താനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് നഗരസഭയ്ക്ക് നിര്‍ദേശം നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.

ബാങ്ക് അക്കൗണ്ട് വഴി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച് കൃത്യമായ ഇടവേളകളില്‍ വിലയിരുത്തല്‍ നടത്താന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആശ്വാസകരമായ ആ വാര്‍ത്തയെത്തിയിരിക്കുന്നു. പശുവിനെ തിരഞ്ഞ് കാട്ടിലേക്ക് പോയി കാണാതായ മായാ ജയന്‍, പാറുക്കുട്ടി, ഡാര്‍ലി എന്നിവരെ തിരച്ചില്‍ സംഘം കണ്ടെത്തി. ആശങ്ക നിറഞ്ഞ 14 മണിക്കൂറുകള്‍ക്കൊടുവിലാണ് മൂവരേയും കണ്ടെത്തിയ വിവരം ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചത്.

ബുധനാഴ്ചയാണ് ഇവരുടെ പശുവിനെ കാണാതായത്. മായ വ്യാഴാഴ്ച രാവിലെ പശുവിനെ അന്വേഷിച്ചുപോയി കണ്ടെത്താനാവാതെ വന്നതോടെയാണ് വൈകീട്ട് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും തേക്ക് പ്ലാന്റേഷനി (പഴയ മെഡിസിനല്‍ പ്ലാന്റേഷന്‍) ലെ മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്.

പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ തങ്ങള്‍ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭര്‍ത്താവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. വനാതിര്‍ത്തിയിലാണ് ഇവരുടെ വീട്. പശുവിനെ ബുധനാഴ്ച മുതല്‍ കാണാതായതാണ്. ഇതിനിടെ പശു തിരിച്ചെത്തിയതോടെയാണ് വീട്ടുകാര്‍ ആശങ്കയിലായത്.

മായയുടെ കൈവശമുള്ള മൊബൈലില്‍നിന്ന് വൈകീട്ട് 4.15 വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വരുമ്പോള്‍ ഒരുകുപ്പി വെള്ളവും കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു. വനപാലകര്‍ ഫോണില്‍ പാറപ്പുറം ഏത് ഭാഗത്താണെന്ന് ചോദിച്ചെങ്കിലും സ്ഥലം കൃത്യമായി പറയാന്‍ ഇവര്‍ക്ക് സാധിച്ചില്ല. തിരച്ചില്‍ നടത്തിയ നാട്ടുകാരില്‍ ഒരാള്‍ 5-ന് ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ ബന്ധം നിലച്ചു.

വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ആര്‍. സഞ്ജീവ്കുമാര്‍, കുട്ടംപുഴ സി.ഐ. പി.എ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 പേര്‍ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങള്‍ തിരച്ചിലിനിറങ്ങിയത്. അന്വേഷണ സംഘവും ആനയുടെ മുന്നിൽ അകപ്പെട്ടു. ഡ്രോണുപയോഗിച്ചും പരിശോധന നടത്തി.ഒടുവിൽ വെള്ളിയാഴ്ച രാവിലെയാണ് വനത്തില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തി എന്ന പ്രദേശത്തുനിന്ന് അന്വേഷണ സംഘം ഇവരെ കണ്ടെത്തിയത്. രാത്രി മുഴുവൻ പാറയ്ക്കു മുകളിലാണ് ഇവർ കഴിച്ച് കൂട്ടിയതെന്നാണ് വിവരം. മൂന്നു പേരും സുരക്ഷിതരാണെന്നും ഇവരെ ഉടന്‍ തിരിച്ചെത്തിക്കാന്‍ കഴിയുമെന്നും മലയാറ്റൂര്‍ ഡി.എഫ്.ഒ ശ്രീനിവാസ് അറിയിച്ചു.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. അസി. പോലീസ് കമ്മിഷണര്‍ ടി.കെ. രത്‌നകുമാര്‍, ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി എന്നിവര്‍ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ എത്തിയാണ് മൊഴിയെടുത്തത്.

‘ഒരു തെറ്റു പറ്റി’യെന്ന് എ.ഡി.എം. കെ. നവീന്‍ ബാബു പറഞ്ഞതായും മൊഴിയുടെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ലെന്നുമുള്ള കളക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമതും മൊഴിയെടുത്തത്. വകുപ്പുതല അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയ്ക്കും ഇതേ മൊഴി നല്‍കിയെന്ന് കളക്ടര്‍ പറഞ്ഞിരുന്നു.

എന്നാല്‍ നവീന്‍ ബാബുവിന്റെ മരണത്തിന് തൊട്ടുപിന്നാലെ കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരുന്നില്ല. ഒക്ടോബര്‍ 22-ന് പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ മിക്കതും കളക്ടര്‍ രണ്ടാമത്തെ മൊഴിയെടുപ്പിലും ആവര്‍ത്തിച്ചു.

ടി.വി. പ്രശാന്തന് പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് എതിര്‍പ്പില്ലാരേഖ ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യം പി.പി. ദിവ്യ യോഗത്തില്‍ പറഞ്ഞ അറിവ് മാത്രമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് കളക്ടര്‍ പറഞ്ഞു. നവീന്‍ ബാബുവുമായി നല്ല ബന്ധമാണെന്നും കളക്ടര്‍ പറഞ്ഞതായി അറിയുന്നു.

നവീന്‍ ബാബുവിന്റെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം പരിശോധിച്ചു. യാത്രയയപ്പ് യോഗത്തിനുശേഷം വിളിച്ചത് അഴീക്കോട് സ്വദേശിയായ ടി.വി. പ്രശാന്തിനെയാണെന്നാണ് അന്വേഷണത്തില്‍ മനസ്സിലായി. നവീന്‍ ബാബുവിന് അടുപ്പമുണ്ടായിരുന്ന പ്രശാന്തിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

റോമി കുര്യാക്കോസ്

യു കെ: ‘മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ?’ എന്ന വിഷയത്തിൽ യു കെയിൽ ചർച്ച സംഘടിപ്പിക്കുന്നു. കോൺഗ്രസ്‌ പാർട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങൾ അടക്കം നടത്തുന്ന മാധ്യമ പൊള്ളത്തരം തുറന്നു കാട്ടുക, ആസ്വാദരുടെ മുന്നിൽ പുകമറ സൃഷ്ടിച്ചുകൊണ്ട് വസ്തുതകൾ വികലമാക്കി അവതരിപ്പിക്കുന്ന തെറ്റായ മാധ്യമധർമ്മം എടുത്തു കാട്ടുക എന്നീ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ ഓ ഐ സി സി (യു കെ) ആണ് ആഭിമുഖ്യത്തിലാണ് ചർച്ചക്ക് കളമൊരുക്കുന്നത്.

കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ചാനൽ / തെരഞ്ഞെടുപ്പു വേദികളിൽ പടവേട്ടുന്ന പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ ആയി (ZOOM) സംഘടിപ്പിക്കുന്ന ചർച്ച നവംബർ 30 ശനിയാഴ്ച യു കെ സമയം വൈകിട്ട് 3 മണി മുതൽ 5 മണി വരെയായിരിക്കും നടത്തുക. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 10. 30 വരെയും മിഡിൽ ഈസ്റ്റ്‌ സമയം രാത്രി 7 മണി മുതൽ 9 മണി വരെയായിരിക്കും ചർച്ചയുടെ സമയ ക്രമം.

കെപിസിസി ജനറൽ സെക്രട്ടറിയും ചാനൽ ചർച്ചകളിൽ കോൺഗ്രസ്‌ പാർട്ടിയുടെ മുന്നണി പോരാളിയുമായ ജ്യോതികുമാർ ചാമക്കാല, മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും ഭാരത് ജോടോ – ന്യായ് യാത്രകളിൽ അംഗവുമായിരുന്ന ഷീബ രാമചന്ദ്രൻ, എറണാകുളം ഡി സി സി ജനറൽ സെക്രട്ടറിയും കോൺഗ്രസ്‌ പാർട്ടിയുടെ ചർച്ച പാനലുകളിൽ വസ്തുനിഷ്ടമായി കാര്യങ്ങൾ അവതരിപ്പിച്ചു ശ്രദ്ധേയനായ രാജു പി നായർ, എഴുത്തുകാരിയും മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും ഈ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പു ചർച്ച വേദികളിൽ അടക്കം എതിരാളികളെ നിഷ്പ്രഭമാക്കിയ യുവ നേതാവ് ഡോ. സോയ ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. മറ്റൊരു പരിപാടിയമായി ബന്ധപ്പെട്ടു വിദേശത്തെങ്കിലും അഖിലേന്ത്യാ പ്രഫഷണൽ കോൺഗ്രസ്‌ (എ ഐ പി സി) സംസ്ഥാന പ്രസിഡന്റും രാജ്യാന്തര ആരോഗ്യ വിദഗ്ധനുമായ ഡോ. എസ് എസ് ലാൽ തുടങ്ങിയ പ്രമുഖ കോൺഗ്രസ്‌ നേതാക്കളും ചർച്ചയുടെ ഭാഗമാകും.

കഴിഞ്ഞ കുറേ കാലങ്ങളായി യു ഡി എഎഫ് പ്രത്യേകിച്ച് കോൺഗ്രസ്സ് പാർട്ടിയെയും നേതാക്കളെയും ഉന്നം വച്ച് ഒരു പറ്റം മുഖ്യധാര മാധ്യമങ്ങളടക്കമുള്ളവർ വാർത്തകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ആളികത്തിച്ച ‘കാഫിർ പ്രയോഗ’വും ഇപ്പോൾ നടന്ന ഉപതെരെഞ്ഞെടുപ്പിലെ ‘ട്രോളി പെട്ടി’യും സിപിഎം – ബിജെപി കൂട്ടുകെട്ടിൽ പിറന്ന ആശയമെങ്കിലും, അവ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് ഈ മാധ്യമങ്ങൾ തന്നെയാണ്. മാധ്യമ ധർമ്മത്തിനെതിരായ ഈ പെരും നുണകൾ അല്പായുസ്സുകളെങ്കിലും ഇത്തരം വാർത്തകൾ വീഴ്ത്തുന്ന കരിനിഴലും പുകമറയും വെളിച്ചത്‌ കൊണ്ടുവരേണ്ടതുണ്ട്. അതിനായുള്ള ബോധവത്കരണം ഈ ചർച്ചയിലൂടെ സാധ്യമാക്കുന്നതിനുള്ള ശ്രമവും സംഘാടകർ ഈ ചർച്ചയിലൂയിടെ ഉദ്ദേശിക്കുന്നുണ്ട്.

ലോകത്തിന്റെ ഏതു കോണിലുള്ളവർക്കും പങ്കെടുക്കാവുന്ന തരത്തിൽ ഓൺലൈൻ (ZOOM) ആയാണ് ചർച്ച സംഘടിപ്പിക്കുന്നത്.

Zoom Link:

https://us06web.zoom.us/j/89097477985?pwd=NMiwWiXchOFn3V3H3a9UGxdwhqLQR6.1

Meeting ID: 890 9747 7985
Passcode: 505009

Date & Time:
30th November 2024

3.00 PM – 5.00 PM (UK Time )
8.30 PM – 10.30 PM (Indian Time)
7.00 PM – 9.00 PM ( Middle East Time)

Please use Hyperlink for Zoom Link

ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം വർഷം തോറും നടത്തിവരുന്നു.ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വർഷങ്ങളായി ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട്. പതിനൊന്നാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം (11th London Chembai Music Festival) ഇക്കൊല്ലം നവംബർ 30ന് ഉച്ചക്ക് 2:00 മുതൽ കാർഷാൾട്ടൻ ബോയ്സ് സ്പോർട്സ് കോളേജിൽ അരങ്ങേരുന്നതായിരിക്കുമെന്ന് ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും അറിയിച്ചു. അനവധി കലാകാരൻമാർ നടത്തുന്ന സംഗീതാർച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ രീതിയിൽ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ ഭാരവാഹികൾ പൂർത്തിയായിരിക്കുന്നു .

നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുക്കാറുള്ള UK യിലെ തന്നെ പ്രമുഖ സംഗീത പരിപാടികളിൽ ഒന്നാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം. യുകെയുടെ പല ഭാഗത്തു നിന്നുള്ള പ്രതിഭകൾ സംഗീതോത്സവത്തിൽ സ്വരാഞ്ജലി അർപ്പിക്കും. സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ, പതിവുപോലെ അനുഗ്രഹീത പിന്നണി ഗായകൻ രാജേഷ് രാമന്റെ നേതൃത്വത്തിൽ, വിജയകരമായി പതിനൊന്നാം വർഷവും വിപുലമായി അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും. ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി മഹത്തായ നമ്മുടെ കർണാടക സംഗീത പാരമ്പര്യം ലണ്ടനിൽ ആഘോഷിക്കപ്പെടുന്നതിൽ നമുക്കെല്ലാവർക്കും അഭിമാനം കൊള്ളാം. ജാതിമത പ്രായഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഗീതാർച്ചന ചെയ്യുന്ന ഈ സുന്ദര സായാഹ്നത്തിൽ നിറഞ്ഞ മനസ്സോടെ പിന്തുണയുമായി പങ്കുചേര്‍ന്നു പരിപാടികൾ വിജയകരമാക്കാൻ നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയാകുവാൻ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടൻ ഹിന്ദു ഐക്യവേദി ഭഗവത് നാമത്തിൽ ഈ ഭക്തി നിർഭരമായ സംഗീതോത്സവ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക –

Rajesh Raman: 07874002934, Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬

Date and Time: 30/11/2024 – 2:00 pm onwards

Venue: Carshalton Boys Sports College, Winchcombe Rd, Carshalton SM5 1RW

Email: [email protected]

Facebook: https://www.facebook.com/londonhinduaikyavedi.org

RECENT POSTS
Copyright © . All rights reserved