സ്റ്റോക്ക് ഓൺ ട്രെന്റ് : കോവിഡിന് ശേഷം യുകെ മലയാളികളുടെ അഘോഷവേളകളിൽ സഗീതസാന്ദ്രമാക്കാൻ ഇതാ വരുന്നു നാട്ടിൽ നിന്നുo എളിയ കലാകാരന്മാർ, അനുഗ്രഹിക്കു, പ്രോത്സാഹിപ്പിക്കു.ഈ മാസം അവസാനം മാഞ്ചസ്റ്ററിൽ എത്തുന്ന ടീം സമ്മർ കാലം യുകെ മലയാളികൾ ഒപ്പം ചിലവഴിക്കുന്നതാണ്.
കലാകാരൻമാരെ പരിചയപ്പെടാം.
സാംസൺ സിൽവ : പിന്നണി ഗാനരംഗത്തും, സിനിമ സംഗിത സം വിധാന രംഗത്തും അറിയപ്പെടുന്ന കലാകാരൻ, ജാസി ഗിഫ്റ്റ്, അമൃതം ഗമയ ബാൻഡിലെ നിറ സാന്നിധ്യം, ഒരുപാട് രാജ്യങ്ങളിൽ ആയിരക്കണക്കിന് പ്രോഗാം ചെയ്ത അനുഗഹിത കലാകാരൻ.
അനൂപ് പാലാ : ഏഷ്യാനെറ്റ് കോമഡി സ്റ്റാർ സിസൺ വൺ, സൂര്യ ടിവിയിൽ ശ്രീകണ്ഠൻ നായർ ഷോ, ഫ്ലവഴ്സ് ടിവി കോമഡി സൂപ്പർ നൈറ്റ്, മഴവിൽ മനോരമ സിനിമ ചിരിമ, ഫ്ലവഴ്സ് ടിവി കോമഡി ഉത്സവം, മഴവിൽ മനോരമ കോമഡി സർക്കസ്, അമൃത ടിവി കോമഡി മാസ്റ്റേഴ്സ്, അമൃത ടിവി കോമഡി വൻസ് അപ്പ് ഓൺ ടൈം.
അറാഫെത്ത് : അമൃത ടിവി റിയാലിറ്റി ഷോ സൂപ്പർ ഗ്രൂപ്പ് വിന്നർ, പത്തോളം മലയാള സിനിമയിൽ വില്ലൻ, കോമഡി നടൻ. ആൾക്കൂട്ടത്തിൽ ഒരുവൻ, അമ്മച്ചികൂട്ടിലെ പ്രണയകാലം, മാർട്ടിൻ, ഹദിയ, ഫേസ് ഓഫ്, സി ഐ ഡി മൂസ തുടങ്ങിയ ചിത്രങ്ങൾ, പത്തോളം പരസ്യ ചിത്രങ്ങൾ, അമ്പതോളം ആൽബംങ്ങൾ അഭിനയിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ് പ്രോഗ്രാം ഇന്ത്യക്കകത്തും പുറത്തും അഭിനയിച്ചിട്ടുണ്ട്.
ജിനു പണിക്കർ : പ്രൊഫഷണൽ സിംഗർ, യുകെയിലെ നിരവധി വേദികളിൽ കഴിവ് തെളിയിച്ച കലാകാരി.
അസിർ : വയലിൻ മാന്ത്രികൻ, നിരവധി രാജ്യങ്ങളിൽ തന്റെ സാന്നിധ്യം അറിയിച്ച കലാകാരൻ. ഡിജെ പ്ലയെർ കൂടിയാണ് ഇദ്ദേഹം.
രാജേഷ് : വിവിധ വേദികളിൽ കഴിവ് തെളിയിച്ച കലാകാരൻ. ലോറൈൻ :പ്രൊഫഷണൽ ഗായിക, കേരളത്തിൽ നിരവധി സ്റ്റേജ്കളിൽ നിറസാന്നിധ്യം.
ബംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്നു കാണാതായ ഭിന്നശേഷിക്കാരനായ മകൻ അഞ്ചുവർഷത്തിനു ശേഷം അമ്മയ്ക്കരികിലെത്തി. കർണാടകയിലെ ഷിമോഗ സ്വദേശിനിയായ മെഹബൂബിയാണ് വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ എത്തി മകനെ നിറകണ്ണുകളോടെ ഏറ്റുവാങ്ങിയത്.
ഇരുപത്തിയഞ്ചു വയസ്സുള്ള അസറുദീനെ 2017-ൽ നാട്ടിൽനിന്നു ബംഗളൂരുവിലേക്കുള്ള യാത്രയിലാണ് മെഹബൂബിയുടെ കൈകളിൽ നിന്നും നഷ്ടമായത്. പിന്നീട് മകന് വേണ്ടി മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ശ്രമം വിഫലമായി. പിന്നീട് കോവിഡ് കാലമായതോടെ അന്വേഷണവും വഴിമുട്ടി. തുടർന്ന് നാട്ടിലേക്ക് മടങ്ങി. തെരുവിൽ അലഞ്ഞുതിരിഞ്ഞ അസറുദീനെ കേരള ലീഗൽ സർവീസ് അതോറിറ്റി അധികൃതരാണ് കണ്ടെത്തിയത്.
മാനസികാസ്വാസ്ഥ്യമുണ്ടെന്ന ധാരണയിൽ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. എന്നാൽ, മാനസികാസ്വാസ്ഥ്യമില്ലെന്നും ഭിന്നശേഷിക്കാരനാണെന്നും കണ്ടെത്തിയതോടെ കേരള ലീഗൽ സർവീസ് അതോറിറ്റി അധികൃതർ ചാരിറ്റി വില്ലേജിൽ എത്തിച്ചു. ആദ്യമൊന്നും യാതൊന്നും സംസാരിക്കാതിരുന്ന അസറുദീൻ പതുക്കെ തന്റെ നാടിനെക്കുറിച്ച് പറഞ്ഞു തുടങ്ങി.
തുടർന്ന് ഷിമോഗയിൽ അസറുദീന്റെ ഫോട്ടോ കാണിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മൂന്നുമാസം മുൻപാണ് മെഹബൂബിയെ കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി മെഹബൂബി ഞായറാഴ്ച ഇവിടെയെത്തി മകനെ നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
1999ല്‍ ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒളിംപ്യന്‍ അന്തോണി ആദം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് അരുണ്‍ കുമാര്‍.
ബാലതാരമായി സിനിമയിലെത്തിയ അരുണ്‍ കുമാര്‍ ഒളിംപ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസകിന് പുറമെ പ്രിയം, മീശ മാധവന്‍, സ്പീഡ്, താണ്ഡവം, അലി ഭായ് എന്നീ സിനിമകളിലും ബാല താരമായി തിളങ്ങി.
പിന്നീട് ഒമര്‍ ലുലു ചിത്രം ധമാക്കയിലൂടെയാണ് നായകനായി അരുണ്‍ കുമാര്‍ മലയാളസിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്.
നായകനായി എത്തിയെങ്കിലും ഇപ്പോഴും തന്നെ ഒളിംപ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസകായാണ് ആളുകള്‍ തിരിച്ചറിയുന്നത് എന്നാണ് അരുണ്‍ പറയുന്നത്.
പുതിയ സിനിമയായ എസ്‌കേപ്പിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിലാണ് 23 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ പേരില്‍ ആളുകള്‍ തന്നെ ഇപ്പോഴും തന്നെ തിരിച്ചറിയുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
”ബാല താരമായി വന്നതുകൊണ്ട് നായകനായാലും ആളുകള്‍ ചെറിയ പയ്യനായാണ് കാണുന്നത്.
അഡാര്‍ ലൗവില്‍ പ്ലസ് വണ്‍ സ്റ്റുഡന്റായാണ് അഭിനയിച്ചത്. എന്റെ കല്യാണമായിരുന്നു ആ സമയത്ത്.
എനിക്ക് തോന്നുന്നു എല്ലാവര്‍ക്കും എന്റെ ചെറുപ്പത്തിലുള്ള മുഖം ഓര്‍മയില്‍ നില്‍ക്കുന്നത് കൊണ്ടാണ് ഇപ്പോഴും ചെറിയ പയ്യനായി കാണുന്നത്. അതില്‍ നിന്നും ബ്രേക്ക് ചെയ്ത് പുറത്ത് വരാന്‍ കുറച്ച് ബുദ്ധിമുട്ടാണ്.
ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രങ്ങളെല്ലാം അത്രക്ക് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടവയാണ്. ഒളിംപ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസകാണെങ്കിലും പ്രിയത്തിലെ മൂന്ന് കുട്ടികളിലൊരാളാണെങ്കിലും മീശ മാധവനാണെങ്കിലും സ്പീഡ് ആണെങ്കിലും സൈക്കിളാണെങ്കിലും- എല്ലാം ആളുകള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ്.
അത് ബ്രേക്ക് ചെയ്യണമെങ്കില്‍ ഇനി വേറെ അതുപോലെ നല്ല കഥാപാത്രങ്ങള്‍ വരണം.
ഒരു അഞ്ച് മിനിട്ട് മുമ്പെ, ഞാനിപ്പോ വന്ന വണ്ടിയിലെ ഡ്രൈവര്‍, യൂബറിലാണ് ഞാന്‍ വന്നത്, പുള്ളിയും എന്റെയടുത്ത് പറഞ്ഞത്, നമ്മുടെയൊക്കെ മനസില്‍ ഒളിംപ്യന്‍ അന്തോണി ആദത്തിലെ കുട്ടി ഇപ്പോഴുമുണ്ട്, അതൊക്കെ ഓര്‍മയില്‍ ഉണ്ടെന്നാണ്. 22 വര്‍ഷങ്ങള്‍ക്കിപ്പുറവും.
എന്റെ 10 വയസിലാണ് ഞാന്‍ ഒളിംപ്യന്‍ അന്തോണി ആദത്തില്‍ അഭിനയിച്ചത്.
ചില ആള്‍ക്കാര്‍, ഇവനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ, എന്ന മോഡ് ആയിരിക്കും. ചിലര്‍ക്ക് മനസിലാകും, ആ ഇന്ന ആളല്ലേ, എന്ന് ചോദിക്കും. അത് ഭയങ്കര സന്തോഷം തന്നെയാണ്. എല്ലാവര്‍ക്കും ആ ഭാഗ്യം ഉണ്ടാവണമെന്നില്ല,” അരുണ്‍ പറഞ്ഞു.
തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. വധഗൂഡാലോചന കേസില്‍ ഹാക്കര്‍ സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. കേസ് വഴിതിരിച്ചുവിടാന്‍ സായി ശങ്കര്‍ ശ്രമിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈലിലെ ചാറ്റുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്നതിന്റെ തെളിവുകളും കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കി. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. ദിലീപുമായി നിരവധി സാമ്പത്തിക ഇടപാടുകളുള്ള വ്യക്തിയാണ് ഗാലിഫ്. ഇയാള്‍ സിനിമാ മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ച വിന്‍സന്റ് ചൊവ്വല്ലൂരിനെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യംചെയ്തിരുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത കഴിഞ്ഞദിവസം രംഗത്തെത്തി. ബാര്‍ കൗണ്‍സിലില്‍ നേരിട്ടെത്തി അതിജീവിത അഡ്വക്കറ്റ് രാമന്‍ പിള്ളയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു. രാമന്‍ പിള്ള തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന് അതിജീവിത പരാതിയില്‍ പറയുന്നു. അഭിഭാഷകന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതിനുള്ള തെളിവുകള്‍ പുറത്തുവരവെ ഇയാള്‍ക്കെതിരെ നടപടി വേണമെന്നും അതിജീവിതയുടെ പരാതിയിലുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ അനൂപിനെയും സുരാജിനെയും ഉടന്‍ ചോദ്യം ചെയ്യാനും ക്രൈം ബ്രാഞ്ച് തീരുമാനം എടുത്തിട്ടുണ്ട്.
ഭാരതപ്പുഴയില്‍ പട്ടാമ്പി പാലത്തിന് സമീപത്ത് നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. പട്ടാമ്പി പോന്നോര്‍ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെ.എസ്.ഹരിതയെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസായിരുന്നു. ഈ മാസം രണ്ടാം തീയതി മുതല്‍ ഹരിതയെ കാണാനില്ലായിരുന്നു.
ബാങ്കില്‍ പോകാനായി വിട്ടില്‍ നിന്നും ഇറങ്ങിയ ഹരിതയെ പിന്നീട് കാണാതാവുകയായിരുന്നു. സ്‌കൂട്ടറില്‍ ആയിരുന്നു ഹരിത ബാങ്കിലേക്ക് തിരിച്ചത്. എന്നാല്‍ ഏറെ നേരമായിട്ടും യുവതി മടങ്ങി എത്തിയില്ല. രണ്ടാം തീയതി വീട്ടില്‍ നിന്നും ഇറങ്ങിയ ഹരിതയെ മരിച്ച നിലയിലാണ് നാലാം തീയതി കണ്ടെത്തിയത്. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ പേരാമംഗലം പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടക്കവെയാണ് മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തിയത്.
ഹരിതയുടെ മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മൃതദേഹത്തിലെ കൈപ്പത്തി മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മുണ്ടൂരില്‍നിന്നും കണ്ടെത്തി.
രംഗബോധമില്ലാത്ത കോമാളിയാണ് മരണം. ചില സന്ദര്‍ഭങ്ങളില്‍ ഈ വാക്കുകള്‍ വളരെ ഉചിതവും പ്രയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. അതിന് ഉദാഹരണമാണ് കോഴിക്കോട് നവവരന്റെ മുങ്ങി മരണം. റെജിയും കനികയും നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
കത്തിയെരിയുന്ന മീനച്ചൂടിലും ശാന്തമായി ഒഴുകി സഞ്ചാരികളെ മയക്കുന്ന പുഴയാണ് ജാനകിക്കാടിനുള്ളിലെ നിഗൂഢതകൾ നിറഞ്ഞ പുഴയെന്ന് പ്രദേശവാസികൾ. പുഴയുടെ സൗന്ദര്യം കണ്ട് അറിയാതെ ഇറങ്ങിയാൽ ഇവിടെ മരണമുറപ്പാണെന്ന് ഇവർ പറയുന്നു. തിങ്കളാഴ്ച രാവിലെ നവദമ്പതികൾ ഒഴുക്കിൽ പെടുകയും നവ വരൻ ചുഴിയിൽ പെട്ട് മരിക്കുകയും ചെയ്തതോടെയാണ് പുഴയുടെ ഭീകരത നാട്ടുകാർ വെളിപ്പെടുത്തിയത്.
കടിയങ്ങാട് ചങ്ങരോത്ത് സ്വദേശികളായ റെജിൻലാൽ,ഭാര്യ കനിക എന്നിവരാണ് ഒഴുക്കിൽ പെട്ടത്. കുടുംബത്തോടൊപ്പം പുഴ കാണാനെത്തിയതായിരുന്നു. കാൽ വഴുതി വെള്ളത്തിലേക്ക് വീണ കനികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റെജിൻലാൽ ഒഴുക്കിൽ പെടുകയും മുങ്ങിത്താഴുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ആശുപത്രിയിലെത്തിചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
ആൽബം ഷൂട്ടിനായും സേവ് ദ ഡേറ്റ് ഷൂട്ടിനുമെല്ലാം മിക്കപ്പോഴും ഇവിടെ ആൾ തിരക്കുണ്ടാവും. ചുറ്റുമുള്ള കാടും അതിന് നടുവിലൂടെയുള്ള പുഴയുമെല്ലാം ഇവിടെയെത്തുന്നവരെയെല്ലാം ആകർഷിക്കുന്നതു തന്നെയാണ്. എന്നാൽ, ആളുകൾ ഏറെയെത്താറുണ്ടെങ്കിലും ഒരു തരത്തിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും പുഴയോരത്തോ കാട്ടിനുള്ളിലോ ഇല്ല എന്നതാണ് വസ്തുത. പലപ്പോഴും നാട്ടുകാർ പറയുന്നത് വിനോദത്തിനെത്തുന്നവർ അനുസരിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. ഇത് വലിയ അപകടത്തിലേക്കും വഴിവെച്ചിട്ടുമുണ്ട്.
ശാന്തമായി ഒഴുകുമ്പോഴും പെട്ടെന്ന് വെള്ളം കൂടുകയും അപകടമുണ്ടാക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ജാനകിക്കാട് പുഴയുടേത്. കടുത്ത വേനലിലും പെട്ടെന്ന് വെള്ളമിരച്ചെത്തും. പലപ്പോഴും വേലിയേറ്റത്തിന്റേയും വേലിയിറക്കത്തിന്റേയും ജലപ്രവാഹവും പതിവാണ്. വളരെ പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യുന്നത്. ഇതാണ് പലപ്പോഴും അപകടത്തിന് കാരണമായതും. ചില നേരങ്ങളിൽ പുഴ മുറിച്ചു കടക്കാനാവും. അത്രയും ശാന്തമാണ്. അതേ സമയത്തു തന്നെ പെട്ടെന്നു വെള്ളപ്പൊക്കവും ഉണ്ടാകും. അതുകൊണ്ടു തന്നെ ചതിയൻ പുഴയെന്നാണ് ജാനികക്കാട് പുഴയെ അറിയപ്പെടുന്നത്. അടിയിൽ ഉരുളൻ കല്ലുകളാണ്. അതിനിടയിൽ വലിയ ചുഴികളുമുണ്ട്.
വര്‍ഷങ്ങളായി റെജിയും കനികയും ഉള്ളില്‍ കൊണ്ടു നടന്ന വലിയ സ്വപ്‌നവും ആഗ്രഹവുമായിരുന്നു ഒരുമിച്ചുള്ള ഒരു ജീവിതം. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടന്നു, ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് നടന്ന് തുടങ്ങും മുമ്പാണ് വിധി ഇവരുടെ ജീവിതത്തില്‍ വില്ലനായി ഭവിച്ചത്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു റെജിയും കനികയും വിവാഹിതര്‍ ആയത്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സമ്മതവും അനുവാദവും ലഭിച്ച് വിവാഹിതര്‍ ആയതിന്റെ സന്തോഷവും ഇരുവര്‍ക്കുമുണ്ടായിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന റെജിയും നൃത്ത അദ്ധ്യാപിക കനികയും വിദ്യാഭ്യാസകാലത്ത് തന്നെ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തില്‍ മാര്‍ച്ച് 15 നായിരുന്നു വിവാഹം. ഞായറാഴ്ച മീന്തുള്ളിപ്പാറയില്‍ ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ ഇരുവരെയും പ്രദേശത്തിന്റെ മനോഹാരിതയാണ് വീണ്ടും മടക്കിവിളിച്ചത്. പക്ഷെ അത് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാനുള്ളതായിരിക്കുമെന്ന് ഒരിക്കലും ഇവര്‍ കരുതി കാണില്ല.
മാര്‍ച്ച് 15ന് നടന്ന വിവാഹത്തിന് പിന്നാലെ ഞായറാഴ്ച മീന്തുളളിപ്പാറയില്‍ ഇവര്‍ ഫോട്ടോഷോട്ടിനെത്തിയിരുന്നു. ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങിയ ശേഷം ഒന്നുകൂടി അവിടം കാണാനും ആ മനോഹാരിത കുടുംബക്കാരോടൊപ്പം ആസ്വദിക്കാനും എത്തിയപ്പോഴാണ് ഇന്ന് അപ്രതീക്ഷിത ദുരന്തമുണ്ടായത്. 28കാരനായ റെജിലാല്‍ ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. നൃത്ത അധ്യാപികയായ കനികയും റെജിയും തമ്മിലുണ്ടായിരുന്ന ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ച് ദിവസങ്ങള്‍ മാത്രമാകുമ്പോഴാണ് റെജിയുടെ ദാരുണ മരണം.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തുന്നതിനിടെ കനികയുടെ കാല്‍വഴുതുകയും വീഴാതെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു എന്നാണ് വിവരം. അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് റെജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. റെജിലാലിനെ പുഴയില്‍ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
ഷിബു മാത്യൂ
ലീഡ്‌സ്. ലീഡ്‌സിന്റെ ഹോസ്പ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയുടെ എല്ലാ വര്‍ഷവും നടക്കുന്ന യോര്‍ക്ഷയര്‍ ഈവനിംഗ് പോസ്റ്റിന്റെ ഒലിവര്‍ അവാര്‍ഡ്‌സ് ലീഡ്‌സിലെ പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റ് തറവാട് ലീഡ്‌സിന് ലഭിച്ചു.
എല്ലാവര്‍ഷവും തുടര്‍ച്ചയായി നടക്കുന്ന ഈ അവാര്‍ഡ് കോവിഡ് കാലത്തെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചിരിക്കുകയാണ്. യോര്‍ക്ഷയറിലെ ബ്രട്ടീഷല്ലാത്ത എല്ലാ റെസ്റ്റോറന്റുകള്‍ക്കും അവാര്‍ഡിനായിട്ടുള്ള ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം. ലീഡ്‌സ് മെട്രൊപൊളിറ്റന്‍ കൗണ്‍സിലിന്റെ കീഴില്‍ ബ്രിട്ടീഷല്ലാത്ത അഞ്ഞൂറോളം റെസ്റ്റോറന്റുകള്‍ നിലവിലുണ്ട്. മൊത്തം ലഭിക്കുന്ന ആപ്ലിക്കേഷനില്‍ നിന്നും പതിനാറ് വിഭാഗങ്ങളിലായി നൂറ്റിയറുപതോളം ആപ്ലിക്കേഷനുകള്‍ തെരഞ്ഞെടുക്കപ്പെടും. ഓരോ വിഭാഗത്തിലും പത്ത് ആപ്ലിക്കേഷന്‍ വീതം. അതില്‍ ബെസ്റ്റ് സ്‌പെഷ്യാലിറ്റി റെസ്റ്റോറന്റ് ലീഡ്‌സ് വിഭാഗത്തിലാണ് തറവാട് റെസ്റ്റോറന്റ് ലീഡ്‌സ് അവാര്‍ഡ് സ്വന്തമാക്കിയത്.
2014ല്‍ തറവാട് റെസ്റ്റോറന്റ് ലീഡ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ബെസ്റ്റ് ഇന്ത്യന്‍ റെസ്റ്റോറന്റ് ലീഡ്‌സിനുള്ള അവാര്‍ഡ് ലഭിച്ചു. തുടര്‍ച്ചയായ മൂന്ന് വര്‍ഷം അത് ലഭിക്കുകയും ചെയ്തു. ഒലിവര്‍ അവാര്‍ഡിന്റെ ചരിത്രത്തിലിദാദ്യമാണ് ഒരു റെസ്റ്റോറന്റ് തന്നെ ഒരേ വിഭാഗത്തില്‍ തന്നെ തുടര്‍ച്ചയായ മൂന്നു
വര്‍ഷം അവാര്‍ഡ് ജേതാവാകുന്നത്.
കോവിഡിന്റെ പ്രതിസന്ധിയില്‍ 2020 ലും 2021 ലും ഒലിവര്‍ അവാര്‍ഡ് നിര്‍ത്തിവെച്ചിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒലിവര്‍ അവാര്‍ഡ് ഒരുപാട് പുതുമകളോടെയാണ് പുനരാരംഭിച്ചത്. ബെസ്റ്റ് ഇന്ത്യന്‍ റെസ്റ്റോറന്റ്, തായി റെസ്റ്റോറന്റ്, ചൈനീസ് റെസ്റ്റോറന്റ് എന്നിങ്ങനെ ഓരോ രാജ്യത്തിനെ പ്രതിനിധീകരിച്ചു കൊണ്ട് പ്രത്യേകം പ്രത്യേകമായിട്ടാണ് അവാര്‍ഡ് കൊടുത്തിരുന്നത്. പക്ഷേ, ഇത്തവണ എല്ലാ രാജ്യങ്ങളിലെയും റെസ്റ്റോറന്റുകളെയും ഒരേ വിഭാഗത്തില്‍ പെടുത്തിക്കൊണ്ട് ബെസ്റ്റ് സ്‌പെഷ്യാലിറ്റി റെസ്റ്റോറന്റ് ലീഡ്‌സ് എന്ന പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുകയായിരുന്നു.
മാര്‍ച്ച് 28ന് ലീഡ്‌സിലെ പ്രമുഖ ഹോട്ടലായ ക്യൂന്‍സ് ഹോട്ടലില്‍ നാനൂറ്റി അമ്പതോളം വരുന്ന ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ അവാര്‍ഡ് ദാന ചടങ്ങ് നടന്നു.
2014ല്‍ ലീഡ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ച തറവാട് റെസ്റ്റോറന്റ് നിരവധി അവാര്‍ഡുകളാണ് ഇതിനോടകം വാരിക്കൂട്ടിയത്. കേരള സംസ്‌കാരത്തിന്റെ പരമ്പരാഗതമായ വിഭവങ്ങളാണ് തറവാട്ടിലെ ഭക്ഷണങ്ങളിലധികവും.
തറവാടിന്റെ സ്‌പെഷ്യല്‍ റെസീപ്പികള്‍ വേറെയും. കാന്താരിമുളകും കറിവേപ്പിലയും കായലിലെ കരിമീനും കട്ടപ്പനയിലെ കറുവാപ്പട്ടയും തറവാട്ടിലുണ്ട്.
പ്രാദേശികരും അല്ലാത്തവരുമായ പാശ്ചാത്യ സമൂഹമാണ് തറവാട് റെസ്റ്റോറന്റിന്റെ അതിഥികളില്‍ ഭൂരിഭാഗവും എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തുമ്പോള്‍ സ്ഥിരമായി സന്ദര്‍ശിക്കാറുള്ളതും തറവാട് റെസ്റ്റോറന്റിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ കേന്ദ്രമായി ബ്രിട്ടനെ മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് യുകെ ഗവണ്മെന്റ്. ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമായി യുകെയെ മാറ്റുക എന്നത് എന്റെ അഭിലാഷമാണെന്നും, രാജ്യത്തെ കമ്പനികൾക്ക് നിക്ഷേപങ്ങളിലൂടെയും, പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും ഈ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാൻ ഇന്ന് പ്രഖ്യാപിച്ച നടപടികൾ സഹായിക്കുമെന്നും ചാൻസലർ ഋഷി സുനക് പറഞ്ഞു.
ക്രിപ്റ്റോ കറൻസികളെയും അവ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനങ്ങളെയാണ് ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഫിയറ്റ് കറൻസികളായ ഡോളറും , പൗണ്ടും, രൂപയും ഒക്കെ ക്രെഡിറ്റ് കാർഡുകളും, ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യപോലെ തന്നെ ക്രിപ്റ്റോ കറൻസികളെ സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യ. ക്രിപ്റ്റോ കറൻസി വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇന്ന് യുകെ ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
യുകെ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ സാമ്പത്തിക നയങ്ങൾ വിശദീകരിക്കുന്ന എച്ച് എം ട്രഷറിയിലാണ് ക്രിപ്റ്റോ അസ്സെറ്റ് നിക്ഷേപവും അതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതികളും ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഇപ്പോൾ നിയന്ത്രിക്കുന്നതിലൂടെ, സർക്കാരിന് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ കഴിയുമെന്നും, അതുവഴി ഈ പുതിയ സാങ്കേതികവിദ്യകൾ ആത്യന്തികമായി വിശ്വസനീയമായും സുരക്ഷിതമായും ഉപയോഗിക്കാൻ കഴിയുമെന്നും ചാൻസലർ അറിയിച്ചു. അതോടൊപ്പം യുകെയിലെ സാമ്പത്തിക മേഖല സാങ്കേതികവിദ്യയിൽ എപ്പോഴും മുൻപന്തിയിലാണെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും അറിയിച്ചു.
ക്രിപ്റ്റോ അസ്സെറ്റ് മേഖലയിൽ വ്യക്തമായ നിയമനിർമ്മാണങ്ങൾ നടപ്പിലാക്കിക്കൊണ്ട് അംഗീകൃത പേയ്‌മെന്റ് രൂപമായി ക്രിപ്റ്റോ കറൻസിയിലെ സ്ഥിര വില നിലനിൽക്കുന്ന സ്റ്റേബിൾകോയിനുകളെ ഉപയോഗിക്കാൻ അവസരമൊരുക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ക്രിപ്‌റ്റോ അസെറ്റിന്റെ ഒരു രൂപമാണ് സ്റ്റേബിൾകോയിനുകൾ, അവ സാധാരണയായി ഡോളർ പോലുള്ള ഫിയറ്റ് കറൻസിയുമായി ബന്ധിപ്പിച്ചിരിക്കുന്നതും സ്ഥിരമായ മൂല്യം നിലനിർത്താൻ ഉദ്ദേശിച്ചുള്ളതുമാണ്.
കൂടാതെ, പരീക്ഷണങ്ങൾക്കും നവീകരണത്തിനും സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിനായി ഒരു “ഫിനാൻഷ്യൽ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സാൻഡ്‌ബോക്‌സിനായി” നിയമനിർമ്മാണം നടത്താൻ സർക്കാർ പദ്ധതിയിടുന്നു. അത് ഈ വ്യവസായത്തെ നവീകരിക്കാൻ സ്ഥാപനങ്ങളെ സഹായിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്യും.
ഈ വ്യവസായവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിന് ഒരു ക്രിപ്‌റ്റോ അസെറ്റ് എൻഗേജ്‌മെന്റ് ഗ്രൂപ്പ് സ്ഥാപിക്കും. ക്രിപ്‌റ്റോ അസെറ്റ് മാർക്കറ്റിന്റെ കൂടുതൽ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് യുകെ നികുതി സമ്പ്രദായത്തിന്റെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യും.
യുകെയിലെ ക്രിപ്റ്റോ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നവീകരിക്കാൻ സഹായിക്കുന്നതിന് ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ (FCA) നേത്യത്വത്തിൽ “ക്രിപ്റ്റോ സ്പ്രിന്റ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന, യുകെയുടെ നാണയങ്ങൾ ഉത്പാദിപ്പിക്കുന്ന റോയൽ മിന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പും ആരംഭിക്കും.
ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ വളർച്ചയിലൂടെ നാളെകളിലെ ബിസിനസ്സുകളും അവ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളും യുകെയിൽ വരുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും, ഈ വ്യവസായത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിലൂടെ അവർക്ക് ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആവശ്യമായ ആത്മവിശ്വാസം നൽകാനാകുമെന്നും ചാൻസലർ സുനക് പറഞ്ഞു.
കൂടുതൽ കാര്യക്ഷമതയും സുതാര്യതയും പ്രതിരോധശേഷിയും കൈവരിക്കുന്നതിന് വികേന്ദ്രീകൃതമായ രീതിയിൽ ഡാറ്റ സമന്വയിപ്പിക്കാനും പങ്കിടാനും ഇത് പ്രാപ്തമാക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡിഎൽടി) നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. ക്രിപ്റ്റോ വ്യവസായവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിന് ഒരു ക്രിപ്‌റ്റോ അസെറ്റ് എൻഗേജ്‌മെന്റ് ഗ്രൂപ്പ് സ്ഥാപിക്കുക തുടങ്ങിയ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ക്രിപ്റ്റോകറൻസി നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് യുകെ ഗവണ്മെന്റും ക്രിപ്റ്റോ കറൻസി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി നടത്തികൊണ്ടിരിക്കുന്നത്. ലോകത്തെ തന്നെ ക്രിപ്റ്റോ അസ്സെറ്റ് സാങ്കേതിക വിദ്യയുടെ ആഗോളകേന്ദ്രമായി മാറുവാൻ യുകെ ശ്രമിക്കുന്നു എന്ന വാർത്ത ലോകം മുഴുവനിലുള്ള ക്രിപ്റ്റോ കറൻസി നിക്ഷേപകരിൽ കൂടുതൽ ആത്മവിശ്വാസവും ധൈര്യവുമാണ് പകർന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസി മേഖലയിൽ നിയമനിർമ്മാണവും , ടാക്സും ഒക്കെ നടപ്പിലാക്കി വളരെവേഗം മുന്നേറികൊണ്ടിരിക്കുന്ന ഇന്ത്യൻ ക്രിപ്റ്റോ കറൻസി വ്യവസായത്തേയും ഇന്ന് യുകെ ഗവൺമെന്റ് പ്രഖ്യാപിച്ച തീരുമാനങ്ങൾ വളരെയധികം ഗുണകരമായി ബാധിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.
കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യഭ്യാസം നല്‍കുക എന്നത് കേവലം മാതാപിതാക്കളുടെ സഹജാവബോധം മാത്രമല്ല. തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ചത് ഉറപ്പാക്കേണ്ടത് ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്തം കൂടിയാണ്. ഒരു കുട്ടിയുടെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശമാണ് ഒരു കുട്ടിയുടെ സ്കൂൾ വിദ്യാഭ്യാസം. ഓരോ മാതാപിതാക്കളും അവരുടെ കുട്ടിക്ക് ഏറ്റവും മികച്ച സ്കൂൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും സുസ്ഥിരമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം പ്രദാനം ചെയ്യുന്നതിനായി പൊതു-സ്വകാര്യ സ്കൂൾ സംവിധാനങ്ങൾ പരസ്പരം യോജിച്ച് പ്രവർത്തിക്കുന്നു. പൊതുവിദ്യാഭ്യാസം ലോകമെമ്പാടും സൌജന്യമാണെങ്കിലും. സ്വകാര്യ സ്കൂൾ സംവിധാനങ്ങൾക്കുള്ള ഫീസിന് നിർവചിക്കപ്പെട്ട പരിധിയില്ല.
ബ്യൂ സോലെയിൽ ആൽപൈൻ കോളേജ്, സ്വിറ്റ്സർലൻഡ്.
50-ലധികം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നു. 4:1 എന്ന വിദ്യാർത്ഥികളുടെ അധ്യാപക അനുപാതത്തിൽ ചെറിയ ക്ലാസുകളിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. അക്കാദമിക് പാഠ്യപദ്ധതി ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിൽ പഠിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ എണ്ണം 260 മാത്രമേയുള്ളൂ എന്നാല്‍ വാർഷിക ട്യൂഷൻ ഫീസ് ഏകദേശം Rs. 1,23,00,000.
ലെയ്സിൻ അമേരിക്കൻ സ്കൂൾ, സ്വിറ്റ്സർലൻഡ്
സ്വിറ്റ്‌സർലൻഡിലെ ലെയ്‌സിൻ എന്ന പർവത നഗരത്തിലെ ഒരു ബോർഡിംഗ് സ്‌കൂളാണ് ലെയ്‌സിൻ അമേരിക്കൻ സ്കൂൾ. ലെയ്‌സിൻ അമേരിക്കൻ സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് പ്രോഗ്രാം ഡിപ്ലോമ ഇയേഴ്‌സ് പ്രോഗ്രാമിൽ 11, 12 ഗ്രേഡുകൾ അവസാനിക്കുന്നു. അവരുടെ ഡിപ്ലോമ വർഷങ്ങളിൽ. വിദ്യാർത്ഥികൾക്ക് ഒരു ഇന്റർനാഷണൽ ബാക്കലറിയേറ്റ് അല്ലെങ്കിൽ യുഎസ് ഹൈസ്കൂൾ ഡിപ്ലോമ തിരഞ്ഞെടുക്കാം. വിദ്യാർത്ഥികളുടെ എണ്ണം 340, വാർഷിക ട്യൂഷൻ ഫീസ് Rs. 80,00,000/-
തിങ്ക് ഗ്ലോബൽ സ്കൂൾ.
ഗ്ലോബൽ സ്കൂൾ ഒരു ട്രാവലിംഗ് ഹൈസ്കൂളാണ്, തിങ്ക് ഗ്ലോബൽ സ്കൂളിലെ വിദ്യാർത്ഥികൾ പ്രതിവർഷം നാല് രാജ്യങ്ങളിൽ താമസിക്കുന്നു. ആകെ വിദ്യാർത്ഥികളുടെ എണ്ണം 60. മൊത്തം പഠനച്ചെലവ് ഏകദേശം Rs. 70,00,000.
ഹർട്ട്വുഡ് ഹൗസ് സ്കൂൾ, സറേ, യുകെ
ഏത് കോമ്പിനേഷനിലും പഠിക്കാൻ കഴിയുന്ന 22 എ-ലെവൽ വിഷയങ്ങൾക്കായി ഹർട്ട്‌വുഡ് വിദ്യാർത്ഥികളെ സജ്ജമാക്കുന്നു. ഹർട്ട്‌വുഡിനായുള്ള കുട്ടികളുടെ തിരഞ്ഞെടുപ്പുകൾ പ്രധാനമായും അഭിമുഖത്തിനിടയിൽ രൂപപ്പെട്ട ഇംപ്രഷനുകളും വിദ്യര്‍ത്ഥികള്‍ മുന്നേ പഠിച്ചിരിന്നു സ്കൂൾ നൽകിയ റഫറൻസും അടിസ്ഥാനമാക്കിയുള്ളതാണ്. വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം ഓരോ ടേമിനും 350-ഓളം വരും. ട്യൂഷൻ ഫീസ് Rs. 25,00,000.
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വീണ്ടും നടപടി ആവശ്യപ്പെട്ട് അതിജീവിത ബാര്‍കൗണ്‍സിലിനെ സമീപിച്ചു. നേരത്തെ നല്‍കിയ പരാതിയിലെ പിഴവുകള്‍ പരിഹരിച്ചുള്ളതാണ് പുതിയ പരാതി.
സാക്ഷികളെ കൂറുമാറ്റി. തെളിവ് നശിപ്പിച്ചു തുടങ്ങിയവയാണ് പ്രധാനപരാതികള്‍. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുന്നതിന് ദിലീപിന്റെ അഭിഭാഷകര്‍ നേതൃത്വം നല്‍കിയതായും പരാതിയില്‍ ആരോപിക്കുന്നു
നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ അഭിഭാഷകര്‍, അഭിഭാഷക വൃത്തിക്ക് നിരക്കാത്ത തരത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള, സഹഅഭിഭാഷകരായ ഫിലിപ്പ് ടി.തോമസ്, സുജേഷ്മേനോന്‍ എന്നിവര്‍ക്കെതിരായാണ് പരാതി. നടിയെ ആക്രമിച്ച കേസിലെ ഇരുപത് സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷകരുടെ ഇടപെടലാണെന്നാണ് ആരോപണം.
വധഗൂഢാലോചനാക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെയും പ്രതി ചേര്‍ത്തു. ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിനും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചതിനുമാണ് കേസ്. കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തും പ്രതിയാണ്.
സായ് ശങ്കര്‍ കൊച്ചിയില്‍ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഭാര്യയുടെ ഐ മാക് സിസ്റ്റം ഉപയോഗിച്ചായിരുന്നു തെളിവ് നശിപ്പിക്കല്‍. ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും മറ്റൊരിടത്തേക്ക് മാറ്റിയതായും സായ് ശങ്കര്‍ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പ്രതിയാക്കി ക്രൈംബ്രാഞ്ച് ആലുവ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചു.
കേസിലെ വിഐപി എന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ചയാള്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണെന്ന് ക്രൈംബ്രാഞ്ച് എസ്പി സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയാണു ശരത്തിനെയും പ്രതി ചേര്‍ത്തത്. ഇതോടെ വധഗൂഢാലോചനക്കേസില്‍ ദിലീപടക്കം ഏഴ് പേര്‍ പ്രതികളാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ ശരത്തിനെ അറസ്റ്റ് ചെയ്യില്ല.