Latest News

അഞ്ച് ദിവസം മുൻപ് കാണാതായ പത്താം ക്ലാസുകാരിയുടെ മൃദദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഈ മാസം 12 ന് കാണാതായ ശിവാനന്ദപുരം  സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹമാണ് ശരവണംപെട്ടിക്ക് സമീപം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകി പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ശിവാനന്ദപുരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചാക്ക് കെട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃദദേഹം കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

കോയമ്പത്തൂരിലെ ശിവാനന്ദത്തിൽ അമ്മയ്ക്കും മൂത്ത സഹോദരിക്കും അമ്മൂമ്മയ്ക്കുമൊപ്പമാണ് കാർത്തിക താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കാർത്തികയെ അവസാനമായി കണ്ടത് ഒരു മൊബൈൽ ഹാൻഡ്‌സെറ്റ് കടയുടെ ഉടമയാണ് – അവൾ ഫോണിൽ സംസാരിക്കുകയായിരുന്നു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാർത്തികയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സംശയിക്കുന്നവരിൽ ഒരാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ മലയാളം ഡബ്ബ്ഡ് വേര്‍ഷന്‍ എത്തിയത്. കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. വര്‍ഷങ്ങളായി അല്ലു അര്‍ജുന്റെ ശബ്ദം മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ജിസ് ജോയ്‌യുടെതാണ്.

പുഷ്പയ്ക്ക് ശബ്ദം നല്‍കിയതിന് ശേഷം അല്ലു അര്‍ജുനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ചിത്രത്തിന്റെ പ്രമോഷന് വിളിച്ചിരുന്നെങ്കിലും തന്റെ ഒരു ചിത്രത്തിന്റെ ട്രിമ്മിങ് നടക്കുന്നതിനാല്‍ പങ്കെടുക്കാനായില്ല. നടന്റെ മാനേജറുമായി സംസാരിച്ചിരുന്നതായും ജിസ് ജോയ് അഭിമുഖത്തില്‍ പറഞ്ഞു.

ആദ്യത്തെ പത്തു സിനിമകള്‍ക്കു ശേഷം പിന്നീട് അല്ലു ഒന്നും പറഞ്ഞിട്ടില്ല. പല അഭിമുഖങ്ങളിലും അദ്ദേഹം തന്നെ കുറിച്ച് പറയാറുണ്ട്. തെലുങ്കല്ലാതെ മറ്റു ഭാഷകളില്‍ ഡബ് ചെയ്യുന്നവരില്‍ തനിക്ക് ഏറ്റവും ഇഷ്ടം ജിസ് ചെയ്യുന്നതാണെന്നു പറഞ്ഞിട്ടുണ്ട്.

തന്റെ ശബ്ദം അല്ലുവിന് ചേരുമെന്നു കണ്ടു പിടിച്ചത് ഖാദര്‍ ഹസന് എന്ന നിര്‍മ്മാതാവാണ്. അല്ലുവിനെ മലയാളത്തിന് പരിചയപ്പെടുത്തിയ വ്യക്തി. അല്ലു ചിത്രങ്ങളുടെ പോസ്റ്ററുകളും ബാനറുകളും നിരത്തിയും ഫാന്‍സുകാരെ സംഘടിപ്പിച്ചും ഖാദര്‍ ഹസന്‍ നിരന്തരം അധ്വാനിച്ചു.

കായംകുളം കൊച്ചുണ്ണിയില്‍ മണിക്കുട്ടന് വേണ്ടി ആയിരം എപ്പിസോഡുകള്‍ ഡബ്ബ് ചെയ്തിരുന്നു. അതു കേട്ടിട്ടാണ് ഖാദര്‍ ഹസന്‍ തന്നെ വിളിക്കുന്നത് എന്നാണ് ജിസ് ജോയ് പറയുന്നത്. അതേസമയം, സുകുമാര്‍ ഒരുക്കിയ പുഷ്പയില്‍ ഫഹദ് ഫാസില്‍ ആണ് വില്ലന്‍ വേഷത്തില്‍ എത്തിയത്.

ഫാ. ഹാപ്പി ജേക്കബ്

അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം. വിശുദ്ധ ലൂക്കോസിൻെറ സുവിശേഷം അധ്യായം രണ്ടിലെ 14- ലാമത്തെ വാക്യത്തിൽ തിരുജനനത്തിൻ്റെ അല ഒലികൾ ഭൂമിയിൽ മാത്രമല്ല സ്വർഗ്ഗത്തിലും നാം ദർശിക്കുന്നു. ഈ ഗീതികൾ പൂർത്തീകരിക്കപ്പെട്ടത് കാൽവരിയിൽ ആണെങ്കിലും അതിൻെറ ദീർഘദർശനമായി നമുക്ക് ഈ വാക്കുകൾ ശ്രവിക്കാം. ഇതാ സകലവും നിവൃത്തിയായി എന്ന് പറഞ്ഞു തൻ്റെ പ്രാണൻ വിട്ടപ്പോൾ തൻ്റെ ദൗത്യം പൂർത്തീകരിക്കപ്പെട്ടതായി നമുക്ക് മനസ്സിലാക്കാം.

എൻ്റെ വീണ്ടെടുപ്പ് ആണ് കർത്താവിൻ്റെ ജനനത്തിനായി നമ്മെ ഒരുക്കേണ്ടത് എന്ന് പ്രാഥമികമായി നാം ഓർക്കുക. ദൈവപ്രസാദമുള്ളവരായി നാം തീരേണ്ടതിന് ദൈവസുതൻ ജാതം ചെയ്തതിന് നാം ദൈവത്തെ മഹത്വപ്പെടുത്തണം . സകല ലോക അനുഭവങ്ങളും ത്യജിച്ചാണ് ദൈവപ്രീതി ലഭ്യമാക്കാൻ അവൻ അവതരിച്ചത്. ലോക പ്രകാരമുള്ള ഒരു ലാഭവും അവൻ്റെ ജനനത്തിന് നിദാനമായിട്ടില്ല . ആന്തരിക സമാധാനവും ദൈവപ്രീതിയുമാണ് ക്രിസ്തുമസിന് പിൻപിലുള്ളത്. പണമോ , സുഖസൗകര്യങ്ങളോ, പ്രൗഢിയോ , ആഡംബരമോ ഒന്നും തരുവാനല്ല എൻെറ യേശു ഈ ലോകത്തിൽ ജാതം ചെയ്തത്. എന്നാൽ ഇന്ന് പലരും ഇതിനെ കോട്ടികളയുകയും ഹൃദയങ്ങളിൽ നിന്ന് ദൈവപ്രീതി വികലമാക്കുകയും ചെയ്യുന്നു.

തൻ്റെ ഉള്ളിൽ ശിശു ജാതം ചെയ്തു എന്ന് തിരിച്ചറിഞ്ഞ മറിയം തൻ്റെ ചാർച്ചക്കാരിയായ എലിസബത്തിനെ കാണാൻ പോയ അനുഭവം നാം ഓർക്കേണ്ടതായിട്ടുണ്ട്. വി. ലൂക്കോസിൻെറ സുവിശേഷം അധ്യായം 1, 42-മത്തെ വാക്യം മുതൽ ഇത് പ്രതിപാദിക്കുന്നു. അവിടെ മറിയം ദൈവത്തെ മഹത്വപ്പെടുത്തി കൊണ്ട് പറയുന്ന നാല് കാര്യം ഈ കാലയളവിൽ നാം ഓർക്കുക. 1, അവനെ ഭയപ്പെടുന്നവർക്ക് അവൻ്റെ കരുണ തലമുറതലമുറയോളം ലഭിക്കും. 2 .ഹൃദയംകൊണ്ട് അഹങ്കരിക്കുന്നവരെ അവൻ ചിതറിക്കും. 3 സിംഹാസനങ്ങളെ മറിച്ച് താഴെ ഉള്ളവരെ ഉയർത്തും. 4 . വിശന്നിരിക്കുന്നവരെ നന്മകൾ കൊണ്ട് നിറയ്ക്കും.

ഈ കാര്യങ്ങളാണ് ഒരുവൻെറ ഹൃദയത്തിൽ ക്രിസ്തു ജനിക്കുമ്പോൾ സംഭവിക്കുന്നത്. സൂക്ഷ്മമായി നാം ചിന്തിക്കുമ്പോൾ ഈ നാല് കാര്യങ്ങൾ കൊണ്ട് ഒരുവൻ പുതുതായി തീരും. നാം ആയിരിക്കുന്ന ഭാവവും ചുറ്റുപാടും ജനനത്തിൽ പങ്കാളി ആവുമ്പോൾ മാറിമറിയും. അങ്ങനെ ഒരു പാപി അനുതപിക്കുമ്പോൾ സ്വർഗ്ഗം സന്തോഷിക്കും.

ദൈവികമായ ഈ ജനനം സ്വീകരിക്കുവാൻ ദൈവപ്രീതി ആവശ്യമാണ്. യാഥാർഥ്യമായി ജനനം നമ്മിൽ ചലനം സൃഷ്ടിക്കുമ്പോൾ നമ്മുടെ സമാധാനം മാത്രമല്ല സ്വർഗീയ സന്തോഷം കൂടി നാം പ്രാപ്തമാക്കുന്നു. എന്നാൽ ഇന്ന് നാം കാണുന്ന ആധുനിക പ്രഭാഷണങ്ങളും പഠിപ്പിക്കലുകളും യഥാർത്ഥമായ ഈ അനുഭവങ്ങളിൽനിന്നും വളരെ ദൂരെയാണ്. കോടികളുടെ കഥയും ആർഭാടവും ആണ് ഇന്നിൻെറ സുവിശേഷം . ജനത്തിന് അതുമതി. പരമ്പരാഗതമായി പാലിച്ചു വന്ന വിശ്വാസങ്ങളെല്ലാം കാറ്റിൽപറത്തി പണവും സ്റ്റാറ്റസും കൈമുതൽ ആക്കുവാനുള്ള സാധാ ജീവിതത്തിൽ ക്രിസ്തു ജനിക്കുകയില്ല. പ്രവാചകന്മാർ അരുളി ചെയ്ത പ്രവചനങ്ങളിലും സഹനത്തിൻെറ ദാസനായ ദൈവപുത്രനെയാണ് വരച്ച് കാണിച്ചിരിക്കുന്നത് .

അത്തരത്തിൽ നാം മനസ്സിലാക്കുമ്പോൾ എളിമയുടെ, ലാളിത്യത്തിൻെറ പ്രതീകമായ പെരുന്നാളാണ് ക്രിസ്തുമസ്. ഗലാത്യർ 4 :4 -ൽ ഇപ്രകാരം വായിക്കുന്നു. എന്നാൽ കാലത്തിൻെറ പൂർണ്ണത വന്നപ്പോൾ ദൈവം തൻെറ പുത്രനെ സ്ത്രീയിൽ നിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൽ കീഴുള്ളവരെ വിലയ്ക്ക് വാങ്ങിയിട്ട് നാം പുത്രത്വം പ്രാപിക്കേണ്ടതിന് തന്നെ. നിങ്ങൾ മക്കൾ ആകകൊണ്ട് ആബാ പിതാവേ എന്ന് വിളിക്കുന്ന സ്വപുത്രൻ്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ ആയ്ച്ചു. അങ്ങനെ വിശേഷതയുള്ളവരായി നമ്മെ തീർക്കുകയും ദാസനല്ല, പുത്രത്വത്തിൻ്റെ ആത്മാവിനെ ഈ ജനനം മൂലം നമുക്ക് നൽകി. നമ്മുടെ സന്തോഷം പൂർത്തീകരിക്കുന്നതിന് ഒപ്പം സ്വർഗ്ഗവും സന്തോഷിക്കുവാൻ എൻെറ ഉള്ളിൽ ക്രിസ്തു ജനിച്ചിരിക്കണം. അതിനുവേണ്ടി നമ്മെ ഒരുക്കുന്ന ദിനങ്ങളാണ് ഈ നോമ്പിലൂടെ നാം യാഥാർഥ്യമാക്കുന്നത് . വീണ്ടും ഓർമ്മിപ്പിക്കട്ടെ. പ്രതീകങ്ങളിൽ ഉള്ള നമ്മുടെ ആചാരങ്ങളെ മാറ്റി യഥാർത്ഥമായ അനുഭവം നമുക്കുണ്ടാകണം. ഈ ലോകത്തിൻെറ കെടുതികളും യാതനകളും നമ്മെ ഗ്രസിക്കുമ്പോൾ അല്പമെങ്കിലും സമാധാനം നമ്മൾക്കുണ്ടാകാനും നമ്മളിലൂടെ മറ്റുള്ളവർക്ക് പ്രാപ്യമാകാനും നമുക്ക് ശ്രമിക്കാം.

എൻറെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു, ലോകം തരുന്നത് പോലെ അല്ല ഞാൻ നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത് , ഭ്രമിക്കുകയും അരുത് . യോഹന്നാൻ 14 : 27 ലൗകികതകളെ വെടിഞ്ഞ് യഥാർത്ഥമായ അനുഭവം ഈ ജനനപ്പെരുന്നാളിൽ സാധ്യമാകട്ടെ. നമുക്ക് ദൈവപ്രീതി ലഭിക്കുകയും സ്വർഗ്ഗം സന്തോഷിക്കുകയും ചെയ്യുവാൻ ക്രിസ്തു നമ്മിൽ ജനിക്കട്ടെ.

ക്രിസ്തു ശുശ്രൂഷയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം

രാധാകൃഷ്ണൻ മാഞ്ഞൂർ

ഇഷ്ടമുള്ള പാട്ടുകൾ എക്കാലവും നമ്മുടെ മനസ്സിൽ വേരുകളാഴ്ത്തി നിൽക്കും . സ്ഥലകാല ബോധങ്ങളില്ലാത്ത ചില നേരത്ത് മനസ്സിലേക്ക് കടന്നു വരും. എത്ര പെട്ടെന്നാണ് നാം ആ പഴയ കാലത്തെ ഓർത്തെടുക്കാൻ ശ്രമിക്കുന്നത്.

ഈ അടുത്ത കാലത്ത് കുമളിയിലേയ്‌ക്കൊരു ബസ് യാത്ര നടത്തി. ബസ്സിനുള്ളിൽ ‘കൂടെവിടെ’ എന്ന പത്മരാജൻ ചിത്രത്തിലെ ഗാനം . മറ്റാരുമല്ല പ്രിയപ്പെട്ട ജാനകിയമ്മ പാടി അനശ്വരമാക്കിയ “ആടി വാ കാറ്റേ, പാടി വാ കാറ്റേ” എന്ന ഹിറ്റ് ഗാനം. വണ്ടിയിപ്പോൾ പാമ്പനാർ എത്തിനിൽക്കുന്നു. ചുറ്റിനും തേയിലത്തോട്ടങ്ങളുടെ സായാഹ്ന ഭംഗി. ചിത്രത്തിൽ ഊട്ടിയുടെ മനോഹാരിതയിലാണ് ഈ ഗാനം ചിത്രീകരിച്ചത്.

ഒരു നിമിഷം ഞാനും ഊട്ടിയിലാണെന്ന് വിചാരിച്ചു പോയി. ജാനകിയുടെ ശബ്ദം ഉച്ചസ്ഥായിലെത്തിനിൽക്കുന്നു. പതിയെ ഈ ഗാനം എന്നിലേക്ക് അരിച്ചിറങ്ങി.

ഇപ്പോൾ ഞാൻ നിൽക്കുന്നത് 85′ ലെ പ്രീഡിഗ്രി കാലത്താണ്. കുറവിലങ്ങാട് ദേവമാതാ കോളജിലെ മൂന്നാം നിലയിലെ ഓഡിറ്റോറിയം. അവിടെ കൊച്ചിൻ കലാഭവൻെറ ഗാനമേള. സ്റ്റേജിൽ സെൽമ ജോർജ് പാടുന്നു. ‘ആടി വാ കാറ്റേ….. പാടി വാ കാറ്റേ’…. ജാനകിയമ്മ അവരിൽ പരകായ പ്രവേശം നടത്തിയതുപോലെ… എത്ര സുന്ദരമായി അവർ പാടിയിരിക്കുന്നു.

ഓഡിറ്റോറിയത്തിലെ നിലയ്ക്കാത്ത കയ്യടി ഇന്നും ഓർക്കുന്നു. ഏപ്രിൽ മാസത്തിലെ ചൂടുകാറ്റ് കൊമേഴ്സ് ബിൽഡിങ് കടന്ന് വീശുന്നുണ്ട്. ഞങ്ങളുടെ പ്രീഡിഗ്രിക്കാലം അവസാനിക്കാറായിരുന്നു . ക്യാമ്പസിലെ പ്രിയ ചങ്ങാതികൾ, കൗമാര ബഹള കാലം ….എല്ലാം ഒരു നിമിഷം ഓർത്തു. ഏറ്റവും സുന്ദര നിമിഷങ്ങൾക്ക് മുകളിൽ ആണ് ആ ഗാനം എന്നിൽ ആവേശിച്ചു നിൽക്കുന്നത്. ഒരു ഗാനം എത്ര പെട്ടെന്നാണ് നമ്മുടെ ചിന്തകളെ മാറ്റി തീർക്കുന്നത്.

മറ്റൊരു പാട്ടോർമ്മ എൻറെ ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന തോംസൺ തിയേറ്റർ സമ്മാനിക്കുന്നതാണ് . അവിടെയും ഗായിക ജാനകിയമ്മ തന്നെ . ‘തൃഷ്ണ’ യെന്ന ചിത്രത്തിലെ ‘ശ്രുതിയിൽ നിന്നുയരും…. നാദശലഭങ്ങളെ ‘ എന്ന പ്രശസ്ത ഗാനം. വൈകുന്നേരം ഷോ തുടങ്ങുംമുൻപ് വയ്ക്കുന്ന പ്രധാന ഗാനങ്ങളിലൊന്നാണിത്. ജാനകിയമ്മ പാട്ടുമായി അകത്തേയ്ക്ക് പോയി കഴിഞ്ഞാൽ സിനിമ ‘ന്യൂസ് റീൽ ‘ തൊട്ട് തുടങ്ങുകയായി. ഇതൊരു അലിഖിത നിയമമാണ്. അകത്തു പാട്ട് വച്ചു ഇനി രക്ഷയില്ല എന്ന വേവലാതിയിൽ ഇരുവേലിയ്ക്കൽപ്പാലം മുതൽ സിനിമ തീയറ്റർ വരെ ഓടിയ ചരിത്രമുണ്ട്. നഷ്ടം കൊണ്ട് കുറുപ്പുന്തറ തോംസൺ തിയേറ്റർ പൊളിച്ചുമാറ്റിയെങ്കിലും ഞങ്ങൾ ഗ്രാമീണജനതയുടെ മനസ്സിൽ ഇന്നും ആ തീയേറ്ററുണ്ട്….. സത്യനും, നസീറും, ഷീലയുമൊക്കെ സജീവമാക്കിയ ആ ദിനങ്ങളുണ്ട്, ജാനകിയമ്മയുടെ ആ പാട്ടുകളുണ്ട്.

ഉപരേഖ

ഒരുദിവസം ബുദ്ധൻ പ്രഭാഷണത്തിനായി ഒരുങ്ങുകയായിരുന്നു. ആ നേരത്ത് ഒരു പക്ഷി വാതിൽക്കൽ നിന്ന് മനോഹരമായി പാടാൻ തുടങ്ങി. ഗാനത്തിൻ്റെ ലയ ഭംഗിയിൽ ബുദ്ധനും പ്രകൃതിയും ലയിച്ചു. പക്ഷി പാട്ട് നിർത്തിയപ്പോൾ വല്ലാത്തൊരു നിശബ്ദത അവിടമാകെ പടർന്നു. അന്നദ്ദേഹം ഒന്നും സംസാരിച്ചില്ല . നിശബ്ദത തന്നെ ഒരു പ്രഭാഷണമായി മാറി. ആ നിശബ്ദതയിലൂടെ അദ്ദേഹം സംവദിച്ചു. പക്ഷിയുടെ ഗാനം ബുദ്ധനിൽ അത്രമേൽ സ്വാധീനിച്ചു.

മലയാള സിനിമാ ലോകത്ത് ഏറ്റവും അധികം ഹിറ്റുകള്‍ സൃഷ്ടിച്ച ഒരു കൊമ്പോ ആയിരുന്നു മോഹന്‍ലാലും ശ്രീനിവാസനും. നമ്മളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഒരു കൂട്ടുകെട്ടാണിത്. മോഹന്‍ലാലിന് വേണ്ടി നിരവധി തിരക്കഥകള്‍ ശ്രീനിവാസന്‍ ഒരുക്കിയിട്ടുണ്ട്. ഇവയില്‍ മിക്കതും വമ്പന്‍ വിജയങ്ങളുമായിരുന്നു. എന്നാല്‍ വൈകാതെ ഇരുവരുടെയും സൗഹൃദത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. അതിനു കാരണമായി പലരും പറയുന്നത് ‘സരോജ്‌കുമാര്‍’ എന്ന ചിത്രമാണ്. ശ്രീനിവാസന്‍ മനപ്പൂര്‍വം മോഹന്‍ലാലിനെ കളിയാക്കുന്നതിന് വേണ്ടിയാണ് ആ ചിത്രം സൃഷ്ട്ടിച്ചത് എന്ന ആരോപണം ശക്തമാണ്. റോഷന്‍ ആന്‍റ്രൂസ് സംവിധാനം നിര്‍വഹിച്ച ഉദയനാണ് താരം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ഈ ചിത്രം ഒരുക്കിയത്.

സരോജ് കുമാര്‍ പുറത്തിറങ്ങിയതോടെ ആൻ്റണി പെരുമ്പാവൂരും ശ്രീനിവാസനും തമ്മില്‍ തുറന്ന വാക്ക്പോരു പോലും ഉണ്ടായിട്ടുണ്ട്. തന്നെ കളിയാക്കിക്കൊണ്ടുള്ള ചിത്രമാണെന്നറിഞ്ഞിട്ടും ശ്രീനിവാസന്‍ എഴുതിയ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നുവെന്നും, എന്തെങ്കിലും രംഗം വെട്ടിമാറ്റണമെന്നോ അഭിനയിക്കാന്‍ പറ്റില്ലെന്നോ ഒന്നും അദ്ദേഹം പറഞ്ഞില്ലന്നും ആന്‍റണി പറഞ്ഞിട്ടുണ്ട്. പക്ഷേ ഉദയനാണ് താരം ഒരു നല്ല സിനിമയായിരുന്നു. ആ ചിത്രം വിയജയിച്ചതോടെ വളരെ മോശമായി മറ്റൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ തന്നെ ചിത്രത്തില്‍ നായകനായി അഭിനയിച്ചു.

ഇതില്‍ മോഹന്‍ലാലിനെ താറടിച്ചു കാണിക്കുന്ന നിരവധി രംഗങ്ങള്‍ ഉണ്ട്. ഈ ചിത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ ക്യാമറാമാന്‍ എസ്.കുമാറിനെയും സംവിധായകനെയും താന്‍ വിളിച്ചിരുന്നു. പിന്നീടാണ് ശ്രീനിവാസന്‍ ഒരു പത്ര സമ്മേളനം നടത്തി താന്‍ ഭീഷണിപ്പെടുത്തിയതായി മാധ്യമങ്ങളോട് പറഞ്ഞത്. അതിനു ശേഷം ഇതുവരെ ശ്രീനിവസനോട് താന്‍ സംസാരിച്ചിട്ടില്ലന്നും ആൻ്റണി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ശ്രീനിവാസന്‍ തന്നെ അപമാനിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം എടുത്ത ഒരു സിനിമയാണ് സരോജ് കുമാര്‍ എന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നാണ് മോഹന്‍ലാല്‍ പിന്നീട് പ്രതികരിച്ചത്. തന്നെക്കുറിച്ച് ഒരു ചിത്രം ചെയ്ത് വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ലന്നും മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്.

ഡോ. ഐഷ വി

ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടാനായി നടത്തിയ റാലിയിൽ കല്ലട സി വി കെ എം ഹൈസ്കൂളിലെ വിദ്യാർത്ഥികളായിരുന്ന തോപ്പുവിള വീട്ടിൽ വിദ്യാധരനും വിശ്വംഭരനും പങ്കെടുത്തിരുന്നു. നന്നേ ചെറുപ്പത്തിലുണ്ടായ മാതാപിതാക്കളുടെ വിയോഗം രണ്ടു പേരിലും വലിയ ആഘാതം സൃഷ്ടിച്ചിരുന്നെങ്കിലും മൂത്തയാളായ വിദ്യാധരന് അതൊക്കെ വേഗം അതിജീവിക്കാൻ കഴിഞ്ഞു . എന്നാൽ വിശ്വംഭരനാകട്ടെ ജന്മനാൽ തന്നെ വായുടെ ഭാഗത്തുള്ള കോടലും ഇടയ്ക്കിടെ അലോസരപ്പെടുത്തിയിരുന്ന സന്നിയും ഒരിക്കലും അതിജീവിക്കാൻ കഴിയാത്ത അപകർഷാ ബോധത്തിന് അടിപ്പെടുത്തിയിരുന്നു. വിശ്വംഭരൻ ചിത്രരചനയിൽ നല്ല മികവു പുലർത്തിയിരുന്നതിനാൽ കുണ്ടറയിൽ ചിത്രരചന പഠിക്കാൻ ആക്കിയിരുന്നു. പഠനത്തിലും വിശ്വംഭരൻ മുന്നിലായിരുന്നു. കുറച്ചു വളർന്നപ്പോൾ ഹൃദയത്തകരാറു കൂടി വിശ്വംഭരനെ അലട്ടിയിരുന്നു. അന്ന് മദ്രാസ് മെഡിക്കൽ കോളേജിൽ മാത്രമേ തെക്കേ ഇന്ത്യാക്കാർക്ക് എത്താൻ പാകത്തിന് ഹൃദശസ്ത്രക്രിയാ വിഭാഗം ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ജ്യേഷ്ഠാനുജന്മാർ വിൽക്കാൻ പറ്റുന്ന വസ്തുവകകളെല്ലാം വിറ്റുപെറുക്കി പണം സ്വരൂപിച്ച് മദ്രാസിലേയ്ക്ക് വണ്ടി കയറി. അവിടെ വച്ച് ശസ്ത്രക്രിയ കഴിഞ്ഞ് ജ്യേഷ്ഠൻ അനുജനെ കയറി കണ്ടു. വെള്ളം ചോദിച്ചെങ്കിലും നേഴ്സുമാർ കൊടുത്തില്ല. നേഴ്സുമാർ രോഗികളെ പരിചരിക്കുന്നതിനാവശ്യമായി സാധനങ്ങൾ വച്ചിരുന്ന ട്രേയിൽ നിന്നും ഐസ് ക്യൂബുകൾ എടുത്ത് വിശ്വംഭരൻ വായിലിട്ടതിനെ തുടർന്ന് വീണ്ടും തീയറ്ററിലേയ്ക്ക് കയറ്റേണ്ടിവന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം സുഖം പ്രാപിച്ച് നാട്ടിലെത്തി.

പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിശ്വംഭരന് ഗവ ഐറ്റി ഐയിലെ പഠന ശേഷം സർവ്വേ ഓഫ് ഇന്ത്യയിൽ ജോലി കിട്ടി ഹൈദരാബാദിലെത്തി. ഇടയ്ക്ക് നാട്ടിൽ പോയപ്പോൾ ശമ്പളം വാങ്ങി ഒരു ബന്ധുവിനെ ഏൽപ്പിക്കാൻ ഓഫീസിലെ ഒരു സ്റ്റാഫിനെ ചുമതലപ്പെടുത്തി. നാട്ടിൽ നിന്നും തിരിച്ചെത്തിയ വിശ്വംഭരന് ശമ്പളത്തുക കിട്ടിയില്ല. ശമ്പളം ബന്ധുവിനെ ഏൽപ്പിച്ചെന്ന് ഓഫീസിലെ സ്റ്റാഫും കിട്ടിയില്ലെന്ന് ബന്ധുവും പറഞ്ഞതോടെ കാര്യം വക്കേറ്റത്തിലും തുടർന്ന് കൈയ്യാങ്കളിയിലും വിശ്വംഭരന്റെ രാജിയിലും കലാശിച്ചു. രാജി വച്ച് കഴിഞ്ഞ് നാട്ടിലെത്തിയ വിശ്വംഭരന്റെ മാനസിക നില വഷളായി. അര നൂറ്റാണ്ട് മുമ്പുള്ള കാലമായതിനാൽ മനോരോഗികളോട് സമൂഹത്തിനുള്ള കാഴ്ചപ്പാട് നികൃഷ്ടമായിരുന്നു. വേണ്ടത്ര ചികിത്സയും ലഭ്യമായിരുന്നില്ല.

മനസ്സിന്റെ ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്കും തിരിച്ചുമുള്ള ആന്ദോളനങ്ങൾക്കിടയിൽ കടുത്ത തലവേദന വരുമ്പോൾ കടുകരച്ച് നെറ്റിയിൽ ഇടുന്ന ശീലം വിശ്വംഭരനുണ്ടായിരുന്നു. ഇത് ഒരു ബന്ധു വീട്ടിൽ വച്ച് ചെയ്തപ്പോൾ അവർക്ക് പ്രശ്നമായിരുന്നു. ജോലി നഷ്ടപ്പെടുത്തി കൈയ്യിൽ കാശില്ലാതെ വന്നപ്പോൾ ജ്യേഷ്ഠാനുജന്മാരുടെ പറമ്പിൽ ഉണ്ടായിരുന്ന ഓരോ വർഷവും നൂറിലേറെ ചക്ക കായ്ക്കുന്ന വരിക്കപ്ലാവ് മുറിച്ച് വിൽക്കാൻ തീരുമാനിച്ചു. പിന്നെ ആളെ വരുത്തി പ്ലാവ് വിറ്റു. അച്ഛനമ്മമാർ മരിച്ച് കഴിഞ്ഞ് ജ്യേഷ്യാനുജന്മാരുടെ വിശപ്പടക്കാൻ സഹായിച്ചിരുന്നത് ഈ അമ്മച്ചി പ്ലാവായിരുന്നു. ഇത് ചോദ്യം ചെയ്ത ജ്യേഷ്ഠനെ അനുജൻ നെറ്റിയിൽ പരുക്കേല്പിച്ചു. അവരുടെ അമ്മച്ചി പ്ലാവ് അവശേഷിച്ച കുറ്റിയിൽ നിന്നും മൂന്ന് ശാഖകളായി പടർന്ന് പന്തലിച്ചു . ദീർഘ കാലം നൂറുകണക്കിന് ഫലങ്ങൾ നൽകി കൊണ്ടിരുന്നു.

മനോനില തെറ്റുമ്പോൾ വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര പോവുകയും പിന്നീട് എപ്പോഴെങ്കിലും തിരികെയെത്തുകയും ചെയ്യുന്ന ശീലമായിരുന്നതിനാൽ ജ്യേഷ്ഠൻ ഭാര്യാ സമേതം ജോലി സ്ഥലത്തായിരുന്നതിനാൽ അനുജനെ പാർപ്പിക്കാൻ ഇടമില്ലാതിരുന്നതിനാൽ ജ്യേഷ്ടന്റെ ഭാര്യ വീട്ടിൽ താമസിപ്പിച്ചു. പുറത്തിറങ്ങി നടന്ന സമയത്ത് പലരും ഉപദ്രവിച്ചിരുന്നു. ഒരുവൻ കാൽ കൊണ്ട് ചവിട്ടി. അതേ കാൽ പിന്നീട് പ്രമേഹം വന്ന് മുറിയ് ക്കേണ്ടി വന്നപ്പോൾ നാട്ടുകാർ വിധിച്ചു : വിശ്വംഭരനെ ചവിട്ടിയതു കൊണ്ടാണ് കാൽ മുറിയ് ക്കേണ്ടി വന്നതെന്ന് .

മനസ്സ് വെളിച്ചത്തിൽ നിന്നും ഇരുട്ടിലേയ്ക്ക് പോയപ്പോൾ ഒരു ദിവസം ചിറക്കര ത്താഴത്തെ ഒരു ഏറുമാടക്കടയുടെ പടിയിൽ കിടന്നു. നല്ല നിലാവുള്ള രാത്രി. നല്ല കറുപ്പുനിറമുള്ള ചായകടക്കാരൻ വെളുപ്പു നിറമുള്ള ജീവനക്കാരനെ കൊന്ന് ഏറുമാടക്കടയുടെ അടിയിൽ കൊണ്ടു വച്ചു. ഇതു കണ്ടെങ്കിലും വിശ്വംഭരൻ കണ്ണും പൂട്ടി കിടന്നു. സംഭവത്തിന് ഒരേ ഒരു ദൃക് സാക്ഷി. പിറ്റേന്ന് പോലീസെത്തി ചോദ്യം ചെയ്തപ്പോൾ ഒരു കറുത്ത പട്ടി വെളുത്ത പട്ടിയെ കൊന്ന് ഏറുമാടക്കടയുടെ അടിയിൽ കൊണ്ടു വച്ചെന്നായിരുന്നു വിശ്വംഭരന്റെ മറുപടി. ഇത് ഒരു ഭ്രാന്തന്റെ ജല്പനമായേ പോലീസ് കരുതിയുള്ളൂ. അങ്ങനെ ആ കേസ് തേഞ്ഞുമാഞ്ഞില്ലാതായി.

ജനങ്ങൾ വിശ്വംഭരനേയും വിശ്വംഭരൻ തിരിച്ചും ഉപദ്രവിച്ചപ്പോൾ ജ്യേഷ്ഠൻ അനുജനെ കോടതി മുഖേന തിരുവനന്തപുരം ഊളൻ പാറയിലുള്ള മാനസിക ചികിത്സാ കേന്ദ്രത്തിലാക്കിയിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന രോഗി ഡോക്ടർമാരുടേയും അന്തേവാസികളുടേയും പ്രിയങ്കരനായി മാറി. കാലവും ചികിത്സയും മനോരോഗം മാറ്റി. ജ്യേഷ്ഠന്റെ കുടുംബം നാട്ടിൽ സ്ഥിര താമസമാക്കിയപ്പോൾ ജ്യേഷ്ഠനും കുഞ്ഞമ്മയും കൂടി വിശ്വംഭരനെ കാണാൻ പോയി. പിന്നെ ജ്യേഷ്ഠൻ ജോലി സ്ഥലത്തായിരുന്നപ്പോൾ കുഞ്ഞമ്മ ഇടയ്ക്കിടെ വിശ്വംഭരനെ പോയി കണ്ട് വിശേഷങ്ങൾ വീട്ടിലറിയിച്ചു കൊണ്ടിരുന്നു. കോടതി മുഖാന്തിരം മനോരോഗ ചികിത്സാ കേന്ദ്രത്തിലാക്കിയതിനാൽ കോടതി വഴി തന്നെ തിരിച്ച് കൊണ്ടുവരണമായിരുന്നു.

അങ്ങനെയിരിക്കേ 1981 ജനുവരിയിലെ ആദ്യ ചൊവ്വാഴ്ച ജേഷ്ഠന്റെ മകൾ ഋതുമതിയായി. ഒരു മുത്തശ്ശി കണക്കുകൂട്ടിയിട്ട് പറഞ്ഞു. ചൊവ്വാഴ്ച ഋതുമതിയായാൽ വീട്ടിൽ മരണം സുനിശ്ചിതം. ഇത്തിരി പുരോഗമന ചിന്താഗതിക്കാരിയായതിനാൽ പെൺകുട്ടി അത് വിശ്വസിച്ചില്ല. പിറ്റേന്ന് വീട്ടിലേയ് ക്കൊരു കത്തു വന്നു വിശ്വംഭരന് അസുഖം കൂടുതലാണ്. വയറിന് ഒരു ശസ്ത്രക്രിയ വേണം. രക്തക്കുറവും ഉണ്ട്. ജ്യേഷ്ഠൻ വീട്ടിലേയ്ക്ക് അനുജനെ കൊണ്ടുവരാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. കോടതി, വീട് , മനോരോഗ ചികിത്സാ കേന്ദ്രം എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രകൾ തകൃതിയായി നടന്നു. ഒരാഴ്ചയ്ക്കുള്ളിൽ അനുജന്റെ മരണം സംഭവിച്ചു. നിരന്തര ശ്രമങ്ങൾക്കൊടുവിൽ മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടുവന്നു.

കാലം കടന്നുപോയപ്പോൾ മനോരോഗികളോട് അനുതാപത്തോടെ പെരുമാറാൻ സമൂഹം ഏറെക്കുറെ പഠിച്ചു. ശരീരത്തിനെന്ന പോലെ മനസ്സിന് ചികിത്സ തേടാനും പൊതുജനങ്ങൾക്കുള്ള മടി കുറഞ്ഞു . ചികിത്സാലയങ്ങളുടെ എണ്ണം കൂടി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

തിക്കോടി പഞ്ചായത്ത് ഓഫീനു മുന്നിൽ കൃഷ്ണപ്രിയ എന്ന യുവതിയേ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം സ്വന്തം ശരീരത്തും പെട്രോൾ ഒഴിച്ച് കത്തിച്ച് മരണത്തിനു കീഴടങ്ങിയ നന്ദകുമാർ എന്ന നന്ദുവിന്റെയും മരണത്തിനു പിന്നിൽ ആരോപങ്ങളുമായി നന്ദുവിന്റെ ബന്ധുക്കൾ.

പെട്രോൾ ഒഴിച്ച് കൃഷ്ണ പ്രിയയെ കൊലപ്പെടുത്തിയ നന്ദു ചെയ്തത് ഒരിക്കലും ന്യായീകരിക്കാൻ ആവില്ല. എന്നാൽ നന്ദു എന്ന യുവാവിന്റെ മനസിനെ ഇത്തരം ഒരു ക്രൂരതയിലേക്ക് എത്തിച്ചതിന്റെ കാരണം കൃഷ്ണ പ്രിയയുടെ ചതി. കൃഷ്ണപ്രിയയും നന്ദുവും നീണ്ട 4 വർഷമായി പ്രണയത്തിൽ ആയിരുന്നു . 4 വർഷം കമിതാക്കൾ ആയി അവർ ജീവിച്ചു. ഇരുവരുടേയും വീട്ടുകാരുടെ അനുമതിയും ആശീർവാദവും ഉണ്ടായിരുന്ന ഒരു നല്ല പ്രണയ ജീവിതം. വിവാഹം കഴിക്കാൻ എല്ലാ ഒരുക്കവും ഇരു വീട്ടുകാരും നടത്തിയിരുന്നു. പറഞ്ഞയക്കുമ്പോൾ നല്ല രീതിയിൽ വേണം എന്ന് കൃഷ്ണപ്രിയയുടെ വീട്ടുകാർക്ക് ആഗ്രഹം ഉണ്ടായിരുന്നു. വിവാഹം ആർഭാടമായി തന്നെ വേണം എന്ന് നന്ദുവിന്റെ വീട്ടുകാർക്കും. ഇരുവർക്കും സാമ്പത്തിക തടസം ഉള്ളതിനാൽ വിവാഹ ചടങ്ങുകൾ നീണ്ട് പോയി

കഴിഞ്ഞ ദിവസം നന്ദുവും അയാളുടെ ഓഫീസിലെ ഇടുക്കിയിലേക്ക് ടൂർ പോയി. തിരികെ നാട്ടിലെത്തിയ നന്ദു കൃഷ്ണപ്രിയയെ വിളിച്ചപ്പോൾ മൊബൈൽ എൻ​ഗേജ്ഡ്..സമീപ ദിവസവും ഇത് തുടർന്നപ്പോൾ നന്ദുവിനു പന്തികേട് തോന്നുന്നു…. നന്ദു കൃഷ്ണപ്രിയയുടെ അടുത്ത് ചെന്ന് അവളുടെ ഫോൺ വാങ്ങി അയാളുടെ ഫോൺ കൃഷ്ണപ്രിയക്ക് നല്കി. കുറച്ച് കോൾ ചെയ്യണം എന്നും ബാലൻസ് ഇല്ലെന്നും പറഞ്ഞായിരുന്നു അത്. തുടർന്ന് നന്ദു കൃഷ്ണപ്രിയയുടെ ഫോൺ അരിച്ച് പെറുക്കിയപ്പോൾ അതിൽ കൃഷ്ണപ്രിയയുടേയും തിരുവന്തപുരത്തുള്ള ഒരു യുവാവിന്റെയും അശ്ളീല വീഡിയോകൾ. വളരെ മോശവും അശ്ലിലകരവുമായ കൃഷ്ണപ്രിയ മറ്റൊരു കാമുകനുമായി പങ്കിട്ട സ്വകാര്യ ദൃശ്യങ്ങൾ കണ്ട് നന്ദു ഞെട്ടി. ഒരേ സമയം 2 പേരുമായി കൃഷ്ണപ്രിയക്ക് ബന്ധം.

തുടർന്ന് ഫോൺ കൃഷ്ണപ്രിയയുടെ വീട്ടിൽ കൊണ്ടുപോയി നന്ദു തിരികെ ഏല്പ്പിച്ചു. അവിടെ ചെറിയ വാക്ക് തർക്കം ഉണ്ടായി. പിന്നീട് നന്ദു വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി എന്ന് കൃഷ്ണപ്രിയ പരാതിപ്പെട്ടു. ഇതിനിടെ അശ്ലീല വീഡിയോകൾ നന്ദു തന്റെ വീട്ടിലുള്ള സഹോദരിയേയും എല്ലാം കാണിച്ചു. കൃഷ്ണപ്രിയയുടെ സഹോദരനു ഇതെല്ലാം നന്ദു അയച്ച് കൊടുത്തു. ഈ സമയം എന്നെ ഉപേക്ഷിച്ചാൽ 4 പേർ ഇവിടെ ജീവൻ ഒടുക്കും എന്ന് കാട്ടി നന്ദുവിന്‌ കൃഷ്ണപ്രിയ ഫോണിലേക്ക് മെസേജ് അയച്ചു.. ആ മെസേജ് കിട്ടിയ ഉടൻ തന്നെ നന്ദുവിന്റെ വീട്ടിൽ നിന്നും കൃഷ്ണപ്രിയയുടെ പിതാവിനെ വിളിച്ചു.

ദീർഘ നാളായി സ്നേഹത്തിൽ ആയിരുന്ന, കൃഷ്ണ പ്രിയയും, ആത്മഹത്യ ചെയ്ത നന്ദുവും സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിന്റെ ഇരകൾ ആയിരുന്നു. അതിനിടയിൽ തിരുവന്തപുരത്ത് നിന്നും കാലന്റെ രൂപത്തിൽ ഫേസ്ബുക്കിലൂടെ നുഴഞ്ഞ് കയറിയ അദൃശ്യനായ കാമുകൻ കൃഷ്ണപ്രിയയുടെ ജീവിതവും ചാരിത്ര്യവും തകർക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലെ കൊടും ചതികളാണ്‌. ഒരിക്കലും കൃഷ്ണ പ്രിയയുടെ ആത്മാവിനെ അപമാനിക്കാൻ അല്ല.നന്ദു കൊലയാളി തന്നെ. അതിലും തർക്കമില്ല. നന്ദുവിന്റെ അടുപ്പക്കാരായ ബന്ധുക്കൾ പറയുന്നു.

പഠിക്കാൻ മിടുക്കിയായ കൃഷ്ണപ്രിയയ്ക്കു ജോലി കിട്ടിയതിന്റെ ആഹ്ലാദത്തിലും പ്രതീക്ഷയിലുമായിരുന്നു വീട്ടുകാരും കൂട്ടുകാരും. എംസിഎ കഴിഞ്ഞ കൃഷ്ണപ്രിയ അഞ്ചു ദിവസം മുൻപാണ് തിക്കോടി പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ ജോലിയിൽ പ്രവേശിച്ചത്.ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണു ഡിസംബർ 17നു രാവിലെ 10 മണിയോടെ ജീവനക്കാർ ഓഫിസിനു പുറത്തേക്കോടിയത്. ഒരു ശരീരം കത്തിതാഴെ വീഴുന്നതും ഒരാൾ തീപ്പന്തം പിടിച്ചു ചുറ്റിലും ഓടുന്നതുമാണു കണ്ടത്, കത്തിക്കരിഞ്ഞു താഴെ വീണതു സഹപ്രവർത്തക കൃഷ്ണപ്രിയ ആണെന്നും അറിഞ്ഞില്ല. തിരിച്ചറിയാൻ പറ്റുംവിധമായിരുന്നില്ല ആ രൂപം. നന്ദുവിനെയുംമുമ്പ് ആരും അവിടെ കണ്ടിട്ടില്ലായിരുന്നു.

സമീപത്തുനിന്നു വാഴയില വെട്ടിക്കൊണ്ടുവന്ന് അതിൽ കിടത്തിയാണ് നന്ദുവിനെയും കൃഷ്ണപ്രിയയെയും കൊണ്ടുപോയത്. പഞ്ചായത്ത് ഗ്രൗണ്ടിൽ തന്നെയുള്ള കിണറ്റിൽനിന്നു വെള്ളം കോരിയെടുത്ത് തീയണച്ചു.കൃഷ്ണ പ്രിയ വരുന്നതും കാത്ത് കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പെട്രോളും ലൈറ്ററുമായി നന്ദകുമാർ നില്ക്കുകയായിരുന്നു. അവൾ വന്ന് ഓഫീസ് മുറ്റത്ത് കയറിയതും ഓടി ചെന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചു. തുടർന്ന് നന്ദു സ്വന്തം ശരീരത്തും പെട്രോൾ ബാക്കിയിരുന്നത് ഒഴിച്ചു. തീപന്തമായി ഓഫീസിനു ചുറ്റും നന്ദകുമാർ ഓടുകയായിരുന്നു.നാല് ദിവസങ്ങൾക്ക് മുൻപാണ് കൃഷ്ണപ്രിയ തിക്കോടി ഓഫിസിൽ ജോലിക്കു ചേർന്നത്.

എ​സ്ഡി​പി​ഐ നേ​താ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ ആ​ല​പ്പു​ഴ​യി​ൽ ബി​ജെ​പി നേ​താ​വി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ശ്രീ​നി​വാ​സ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ല​പ്പു​ഴ ന​ഗ​ര​പ​രി​ധി​ക്ക് സ​മീ​പ​മാ​ണ് രാ​വി​ലെ പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ ര​ഞ്ജി​ത്തി​നെ ഒ​രു സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ഷ്ട്രീ​യ വൈ​ര്യ​മാ​ണ് ഈ ​കൊ​ല​യ്ക്കു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി​യി​ൽ എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ. ഷാ​നെ ഒ​രു സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഷാ​ന്‍ ബൈ​ക്കി​ല്‍ പോ​കു​മ്പോ​ഴാ​യി​രു​ന്നു കാ​റി​ലെ​ത്തി​യ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

നാ​ലു​പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. നി​ര​വ​ധി വെ​ട്ടു​ക​ളേ​റ്റ ഷാ​നെ ഉ​ട​ൻ ത​ന്നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പ്രതിയെ തിരഞ്ഞ് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് പണയില്‍ക്കടവിലായിരുന്നു സംഭവം.ആലപ്പുഴ സ്വദേശിയും എസ്എപി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്. വര്‍ക്കല സിഐയും മൂന്ന് പോലീസുകാരുമാണ് അപകടത്തില്‍പ്പെട്ടത്.

പോത്തന്‍കോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷിനെയാണ് പോലീസ് സംഘം തിരഞ്ഞുപോയത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു സിഐയും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങിയത്. ഇവര്‍ യാത്ര ചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.

സിഐയെയും രണ്ട് പോലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചിരുന്നു.
ഇതിനിടെ എസ്എപി ക്യാമ്പിലെ പോലീസുകാരനായ ബാലുവിനെ കാണാതായത് ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളില്‍ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളില്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.

കന്നട സൂപ്പർതാരം പുനീത് രാജ്കുമാറിൻ്റെ അകാല വിയോഗം. വെറും 46 വയസ്സ് മാത്രമായിരുന്നു ഇദ്ദേഹത്തിന് പ്രായം. നിരവധി ആളുകളായിരുന്നു താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. തെന്നിന്ത്യയിലെ നിരവധി സൂപ്പർതാരങ്ങൾ അദ്ദേഹത്തിൻറെ കുടുംബത്തെ വീട്ടിലേക്ക് സന്ദർശിക്കുകയും ചെയ്തു. ഏതു സിനിമാതാരം ബാംഗ്ലൂരിൽ എത്തിയാലും പുനീതിൻ്റെ കുടുംബത്തെ സന്ദർശിക്കുക എന്നത് ആയിരുന്നു. എന്നാൽ ബാംഗ്ലൂരിലെത്തിയ അല്ലു അർജുൻ പുനീതിൻ്റെ കുടുംബത്തെ സന്ദർശിച്ചില്ല എന്ന് മാത്രമല്ല, സന്ദർശിക്കില്ല എന്നു തീർത്തു പറയുകയും ചെയ്തു.

പുഷ്പ എന്ന സിനിമയുടെ പ്രമോഷനു വേണ്ടിയായിരുന്നു താരം ബാംഗ്ലൂരിലെത്തിയത്. ഡിസംബർ 17ന് ആണ് പുഷ്പ റിലീസ് ചെയ്യുന്നത്. അല്ലു അർജുൻ്റെ കരിയറിലെ ആദ്യത്തെ പാൻ ഇന്ത്യൻ റിലീസ് കൂടിയാണ് ഇത്. മലയാളം അടക്കം അഞ്ചു ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. കന്നടയിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ സിനിമയുടെ പ്രചാരണ പരിപാടികളുടെ തിരക്കിലാണ് അല്ലു അർജുൻ. കഴിഞ്ഞദിവസം ചെന്നൈയിലായിരുന്നു പരിപാടി എങ്കിൽ ഇന്ന് ബാംഗ്ലൂരിലായിരുന്നു പരിപാടി. ഇതിനിടയിലാണ് അന്തരിച്ച താരത്തെ കുറിച്ച് അല്ലുഅർജുൻ വിവാദപ്രസ്താവന നടത്തിയത്. എന്നാൽ സത്യത്തിൽ ഇത് വിവാദം ഒന്നുമില്ല. ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയത് കാരണമാണ് വിവാദമുണ്ടായത്.

അല്ലുഅർജുൻ പറഞ്ഞ യഥാർത്ഥ വാക്കുകൾ ഇങ്ങനെ – “ഞാനെൻറെ സിനിമ പുഷ്പയുടെ പ്രമോഷനു വേണ്ടി ആണ് ബാംഗ്ലൂരിലെത്തിയത്. ഈ സമയത്ത് ഞാൻ അദ്ദേഹത്തിൻറെ കുടുംബത്തെ സന്ദർശിക്കുന്നത് മര്യാദകേട് ആണ്. ഞാൻ ഒരിക്കൽ വീണ്ടും കർണാടകയിലേക്ക് തിരിച്ചുവരും. അന്ന് ഞാൻ അദ്ദേഹത്തിൻറെ കുടുംബത്തെ സന്ദർശിക്കും. ഇപ്പോൾ ഞാൻ വന്നിരിക്കുന്നത് സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണ്. അദ്ദേഹത്തിന് എൻറെയും ടീം അംഗങ്ങളുടെയും ആദരാഞ്ജലികൾ അർപ്പിച്ചുകൊള്ളുന്നു”.

ചില ഓൺലൈൻ മാധ്യമങ്ങൾ ഈ വാർത്ത തെറ്റായ രീതിയിൽ ആയിരുന്നു റിപ്പോർട്ട് ചെയ്തത്. “ഞാൻ അദ്ദേഹത്തിൻറെ വീട് സന്ദർശിക്കില്ല” എന്ന തരത്തിലായിരുന്നു ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇതാണ് തെറ്റിദ്ധാരണകൾക്ക് എല്ലാം കാരണമായത്. എന്തായാലും വാർത്തയുടെ നിജസ്ഥിതി അറിഞ്ഞപ്പോൾ അല്ലു അർജുനെ അഭിനന്ദിക്കുകയാണ് എല്ലാവരും. താരം എടുത്ത തീരുമാനം വളരെ ഉചിതമായി എന്നാണ് ആരാധകർ പറയുന്നത്.

Copyright © . All rights reserved