Latest News

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രം പുറത്തു വരുന്നു. ജീവചരിത്രം തയാറാക്കാനുളള അവകാശം ലഭിച്ചത് മലയാളിയായ ഐഎഎസ് ഉദ്യോഗ്ഥന്‍ തോമസ് മാത്യുവിനാണ്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും വിരമിച്ച വ്യക്തിയാണ് തോമസ് മാത്യു. പുസ്തകം രചിക്കുന്നതിനായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രത്തന്‍ ടാറ്റയുടെ സ്വകാര്യ പേപ്പറുകളും കത്തിടപാടുകളും ഫോട്ടോഗ്രാഫുകളുമെല്ലാം മാത്യുവിന് ലഭിക്കുമായിരുന്നു.

രത്തന്‍ ടാറ്റയുടെ ബാല്യകാലം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ജീവചരിത്രത്തല്‍ വിശദീകരിക്കുന്നുണ്ട്. ടാറ്റയുടെ സ്റ്റീല്‍ ലിമിറ്റഡ് ഏറ്റെടുക്കല്‍, ടാറ്റാ നാനോ പ്രോജക്ട് ഇവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രണ്ട് കോടി രൂപയ്ക്ക് പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം സ്വന്തമാക്കിയത് ഹാര്‍പ്പന്‍ കോളിന്‍സിനാണ്. കഥേതര വിഭാഗത്തില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. പുസ്തകത്തിന്റെ പ്രിന്റ്, ഇ ബുക്ക്, ഓഡിയോ ബുക്ക് എന്നിവയുടെയെല്ലാം വില്‍പ്പനാവകാശങ്ങള്‍ ചേര്‍ത്ത് രണ്ട് കോടിയിലധികം രൂപയ്ക്കാണ് കരാറായിട്ടുളളത്. രണ്ട് ഭാഗങ്ങളിലായാണ് പുസ്തകം ഇറങ്ങുന്നത്.

തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 186 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 64 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ അവര്‍ക്കും ഹോം ക്വാറന്റൈന്‍ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റൈനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡിസ്ചാര്‍ജ് ചെയ്യുന്നതുമാണ്.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 2 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകള്‍ റാണ്ടം പരിശോധന നടത്തുന്നതാണ്. നെഗറ്റീവാകുന്നവര്‍ 7 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നു. ഇവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ നല്‍കുന്നു.

ക്വാറന്റൈന്‍ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തും.

മുൻ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങൾക്കിടയാക്കുകയും ചെയ്യുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പുനൽകി.

ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ ആളുകളിലേക്ക് ഒമിക്രോൺ വ്യാപിക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ആശുപത്രികൾ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. വാക്സിൻ സ്വീകരിച്ചവരിൽ ഡെൽറ്റയേക്കാൾ കുറച്ച് ആരോഗ്യപ്രശ്നം മാത്രമേ ഒമിക്രോൺ സൃഷ്ടിക്കുന്നുള്ളൂവെന്നതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാൻ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ദക്ഷിണ കൊറിയന്‍ സിനിമാ താരം കിംമി സു (29) അന്തരിച്ചു. മരണ കാരണം എന്താണെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. നടിയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ നടിയെ സ്‌നേഹിക്കുന്നവര്‍ പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്ന് കുടുംബാംഗങ്ങള്‍ അപേക്ഷിക്കുന്നു.

2018 ല്‍ പുറത്തിറങ്ങിയ ലിപ്‌സ്റ്റിക്ക് റെവല്യൂഷന്‍ എന്ന ചിത്രത്തിലൂടെയാണ് കിംമി സു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മെമ്മറീസ്, ക്യൂഗമീസ് വേള്‍ഡ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. അവസാന ചിത്രം ദ കേഴ്‌സ്ഡ്; ഡെഡ് മാന്‍സ് പ്രേ ആണ്. സ്‌നോഡ്രോപ്പ് എന്ന ടെലിവിഷന്‍ സീരീസിലൂടെയാണ് കിം മി സു ശ്രദ്ധ നേടുന്നത്.

തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ നീക്കങ്ങൾ സജീവമാക്കി ഇരു മുന്നണികളും. പി.ടി തോമസിന്റെ മണ്ഡലം നിലനിർത്താൻ കോൺ​ഗ്രസ് അവസാന ആയുധവും പുറത്തെടുക്കും. മറുവശത്ത് ശക്തനായ സ്ഥാനാർത്ഥിയെ നിർത്തി തൃക്കാക്കരയിൽ മുന്നേറ്റമുണ്ടാക്കാനാവും ഇടത് പാളയം ശ്രമിക്കുക. പിണറായി വിജയൻ 2-ാം സർക്കാരിന്റെ വികസന നേട്ടങ്ങളെ മുൻനിർത്തി എം സ്വരാജിനെ കളത്തിലിറക്കാനാണ് ഇടത് പാളയം ശ്രമിക്കുന്നത്. മേയർ എം അനിൽ കുമാറിന്റേയും പേര് ഉയർന്നു കേൾക്കുന്നത്.

കോൺഗ്രസിൽ നിന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, ഡൊമിനിക് പ്രസന്റേഷൻ, ടോണി ചമ്മണി, പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നുണ്ട്. എന്നാൽ സ്വരാജിനെ കളത്തിലിറക്കിയാൽ വി.ടി ബൽറാമിനെയും കോൺ​ഗ്രസ് പരി​ഗണിച്ചേക്കും.

എംബി രാജേഷിനെതിരെ പരാജയപ്പെട്ട ബൽറാമിന് സ്വരാജിനെതിരെ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കാൻ സാധിക്കുമെന്നാണ് ചില നേതാക്കളുടെ കണക്കുകൂട്ടലുകൾ. തൃപ്പൂണിത്തുറയിൽ വലിയ വിജയ പ്രതീക്ഷയോടെയാണ് എം സ്വരാജ് വീണ്ടും മത്സരത്തിനിറങ്ങിയതെങ്കിലും നിരാശയായിരുന്നു ഫലം. കെ ബാബുവിനോടായിരുന്നു സ്വരാജിന്റെ തോൽവി. ഈ സാഹചര്യത്തിലാണ് എം സ്വരാജിനെ തൃക്കാക്കരയിൽ നിന്നും നിയമസഭയിൽ എത്തിക്കാൻ ശ്രമം നടക്കുന്നതെന്നാണ് സൂചന.

പി.ടിയുമായി അടുത്ത ബന്ധമുള്ളവർക്ക് ഉമാ തോമസിനെ രം​ഗത്തിറക്കാനാണ് താൽപ്പര്യം. എന്നാൽ മത്സരരം​ഗത്തിറങ്ങാൻ ഉമ തയ്യാറേയിക്കില്ലെന്നാണ് വിവരം.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 13, 813 വോട്ടിനാണ് പി ടി തോമസ് ഇടതുസ്ഥാനാർത്ഥിയായ ഡോ. ജെ ജേക്കബിനെ തോൽപ്പിച്ചത്. 2016 ൽ 11996 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സെബാസ്റ്റ്യൻ പോളിനെതിരെയായിരുന്നു പി ടി തോമസിന്റ വിജയം

കഴിഞ്ഞ വർഷത്തെ ഹാലോവീൻ ആഘോഷത്തിന് എലിസബത്ത് രാജ്ഞിയുടെ വേഷം ധരിച്ച ഒരു വയസ്സുള്ള പെൺകുഞ്ഞ് സോഷ്യൽ മീഡിയയിൽ വലിയ ട്രെൻഡിംഗാണ്. ഒഹായോയിൽ നിന്നുള്ള ജലെയ്‌ൻ സതർലാൻഡ്, അവളുടെ അമ്മ കാറ്റെലിൻ സതർലാൻഡ് തന്റെ ഹൃദയസ്പർശിയായ ചിത്രങ്ങൾ രാജ്ഞിക്ക് സമർപ്പിച്ചതിന് ശേഷം രാജകീയ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു. അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, രാജ്ഞി നിങ്ങളുടെ മകൾ ജലെയ്‌ന അവളുടെ ഗംഭീരമായ വസ്ത്രത്തിൽ. അവളുടെ കത്തിന് മറുപടി നൽകുകയും ക്രിസ്മസിന് ആശംസകൾ നേരുകയും ചെയ്തു,

രാജ്ഞിയുടെ പ്രിയപ്പെട്ട നായയായ കോർഗിസിനൊപ്പം നിൽക്കുന്ന കൊച്ചു രാജ്ഞിയുടെ ചിത്രം ജലെയ്‌ന്‍റ അമ്മ കാറ്റ്‌ലിനാണ് വിൻഡ്‌സർ കൊട്ടാരത്തിലേക്ക് അയച്ചുകൊടുത്തത്.  സൂപ്പർമാൻ വേഷം ധരിച്ച സഹോദരനോടൊപ്പം ജലെയ്‌ൻ സതർലാൻഡ് രാജ്ഞിയായി നിൽക്കുന്ന ചിത്രം ഇതിടകം ട്വിറ്ററിൽ വൈറലായിട്ടുണ്ട്. വിൻഡ്‌സർ കൊട്ടാരത്തിൽ നിന്ന് ലഭിച്ച കത്തും ചിത്രത്തിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധിപേർ കൊച്ചു രാജ്ഞിയെ അഭിനന്ദിക്കുകയും എലിസബത്ത് രാജ്ഞിയുടെ അമേരിക്കന്‍ വേർഷന്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്തു.

നടൻ സിദ്ധീഖിന് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമുള്ള പൾസർ സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷ വിമർശനവുമായി നടി രേവതി സമ്പത്ത്. സിദ്ദീഖിനെ പോലുള്ളവന്മാരെയൊക്കെ കല എന്ന ഇടത്തിൽ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

‘തീർച്ചയായും സിദ്ദീഖ് ഒരു അൾട്ടിമേറ്റ് ഫ്രോഡാണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തിൽ നിന്നും എടുത്തെറിയേണ്ട സമയം എത്രയോ കഴിഞ്ഞിരിക്കുന്നു. പല സിദ്ദീഖുമാർ ഇന്നും ആ ഇടത്തിൽ ആക്റ്റീവ് ആയി നിൽക്കുന്നതിൽ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്പേസ് ആണെന്ന് മനസിലാക്കാം,’-രേവതി സമ്പത്ത് കുറിച്ചു.

നേരത്തെ, 2019ൽ സിദ്ദീഖ് ലൈംഗികമായി അധിക്ഷേപിച്ചെന്ന് വെളിപ്പെടുത്തി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു. 2016ൽ സിദ്ദീഖിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നാണ് രേവതി പറഞ്ഞിരുന്നത്. 2016ൽ തിരുവനന്തപുരം നിള തീയേറ്ററിൽ വെച്ച് വാക്കുകൾ കൊണ്ടുള്ള ലൈംഗീക അധിക്ഷേപം സിദ്ദീഖിൽ നിന്നുണ്ടായി എന്നായിരുന്നു രേവതി പറഞ്ഞിരുന്നത്.

അതേസമയം, നടിയെ അക്രമിക്കാൻ ദിലീപ് ഗൂഢാലോചന നടത്തുമ്പോൾ നടൻ സിദ്ധീഖും അടുത്തുണ്ടായിരുന്നുവെന്നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിനെഴുതിയ കത്തിൽ പറയുന്നത്. ഈ കത്താണ് കഴിഞ്ഞദിവസം വെളിപ്പെട്ടത്.

2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പൾസർ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാൻ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തുവിടണമെന്ന് പൾസർ സുനി അമ്മയ്ക്ക് നിർദേശം നൽകിയിരുന്നു.

”അമ്മ എന്ന സംഘടന ചേട്ടൻ എന്ത് തെറ്റ് ചെയ്താലും അതിന് കൂട്ട് നിൽക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയിൽ വെച്ച് ഇക്കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ധീഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാൻ ആരോടും പറഞ്ഞിട്ടില്ല.’ സുനി കത്തിൽ പറയുന്നു.ദിലീപിനും അടുത്ത പല സുഹൃത്തുക്കൾക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പൾസർ സുനി കത്തിൽ പറയുന്നുണ്ട്. ‘അമ്മയിൽ ചേട്ടൻ ഉൾപ്പെടെ എത്രപേർക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടൻ പുറത്തുപോയി പരിപാടി ചെയ്യുന്നത് എന്തിനാണെന്നും എനിക്കറിയാം.

പരിപാടിയുടെ ലാഭം എത്രപേർക്ക് നൽകണമെന്നതും ഇക്കാര്യങ്ങൾ പുറത്തുവന്നാൽ എന്താകും ഉണ്ടാവുകയെന്നും എനിക്കറിയാം. പക്ഷെ എന്നെ ജീവിക്കാൻ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കിൽ ചേട്ടൻ ഇക്കാര്യങ്ങളെല്ലാം ഓർക്കുന്നത് നല്ലതായിരിക്കും,’ കത്തിൽ പറയുന്നു.

ഇടപ്പള്ളിയിൽ വെച്ച് കഴിഞ്ഞ ദിവസം എഎസ്ഐയെ കുത്തി പരിക്കേൽപ്പിച്ച പ്രതി വിഷ്ണു നടിയെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായിരുന്ന പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു വിഷ്ണു. പൾസർ സുനി എഴിതിയ കത്ത് ദിലീപിന്റെ മാനേജർക്ക് കൈമാറിയത് വിഷ്ണുവായിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്ത് വെച്ച് ആക്രമണം നടന്നത്. എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനെയാണ് വിഷ്ണു കുത്തിപരിക്കേൽപ്പിച്ചത്. ഗിരീഷിന്റെ ആക്രമണത്തിൽ കുമാറിന്റെ കയ്യിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.

കളമശ്ശേരിയിൽ നിന്നും കവർന്ന ബൈക്ക് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എച്ച്എംടി കോളനിയിലെ വിഷ്ണുവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാൾ നടിയെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് പോലിസ് സ്ഥിരീകരിച്ചത്.

കുസൃതി കാണിച്ചുവെന്ന് ആരോപിച്ച് പിഞ്ചുകുഞ്ഞിനെ പൊള്ളലേല്‍പ്പിച്ച് പെറ്റമ്മയുടെ കണ്ണില്ലാത്ത ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് അഞ്ചുവയസുകാരന്‍ അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. പൊള്ളിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

നാലുദിവസങ്ങള്‍ക്കു മുന്‍പാണ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയുടെ രണ്ടുകാലിന്റെയും ഉള്ളംകാലില്‍ സാരമായി പൊള്ളലേറ്റിട്ടുണ്ട്. അതോടൊപ്പം തന്നെ ദേഹത്തും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. കണ്ണില്ലാത്ത ക്രൂരത അയല്‍ക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.

നിലവില്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്. ശിശുക്ഷേമ സമിതി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനുമുന്‍പ് കുട്ടിക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ശാന്തന്‍പാറ പോലീസ് പറയുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത നീതും തിരുവല്ല കുറ്റൂര്‍ സ്വദേശിയായ സുധീഷിന്റെ ഭാര്യയാണ്. പ്രവാസിയായ സുധീഷ് വിദേശത്ത് ഓയില്‍ റിഗിലെ ജോലിക്കാരനാണ്. എട്ട് വയസുള്ള ഒരു കുട്ടിയും ഇവര്‍ക്കുണ്ട്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സുധീഷ് നീതുവിനെ വിവാഹം ചെയ്തത്. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയെന്ന് പറഞ്ഞാണ് നീതു ഹോട്ടലില്‍ റൂമെടുത്തത്. മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണാന്‍ എത്തിയതെന്നായിരുന്നു ഹോട്ടല്‍ മാനേജറോട് ഇവര്‍ പറഞ്ഞത്.

കാമുകെ കാണിച്ച് ഭീഷണിപ്പെടുത്താന്‍ ഒരു കുഞ്ഞ് ആയിരുന്നു നീതുവിന്റെ ലക്ഷ്യം. ഭര്‍ത്താവ് വിദേശത്ത് കിടന്ന് ചോര നീരാക്കി ഉണ്ടാക്കിയ പണവും സ്വര്‍ണവും നീതു കാമുകനായ കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷയ്ക്ക് നല്‍കി. നാട്ടുകാരുടെ മുന്നില്‍ വളരെ നല്ല സ്ത്രീയായിരുന്നു നീതു. എന്നാല്‍ ഇവര്‍ ഭര്‍ത്താവിനോട് ജോലി ആവശ്യത്തിന് എന്ന് പറഞ്ഞ് എറണാകുളത്തേക്ക് പോയി. കാമുകന്‍ ഇബ്രാഹിമിനൊപ്പം നീതു അടിച്ച് പൊളിച്ച് ജീവിക്കുമ്പോള്‍ ഭര്‍ത്താവോ വീട്ടുകാരോ നാട്ടുകാരോ ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല. പ്രണയം നടിച്ചപ്പോഴും കാമുകിയുടെ പണത്തിലായിരുന്നു യുവതിയുടെ കണ്ണ്.

ഇബ്രാഹിമും നീതുവും എറണാകുളത്ത് ഒരുമിച്ചായിരുന്നു താമസം. ഇബ്രാഹിമിന്റെ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന നീതു പിന്നീട് ബിസിനസില്‍ പങ്കാളിയായി. ഇതിനിടെ നീതു ഗര്‍ഭിണിയായി. എന്നാല്‍ അത് അലസിപോയി. ഇക്കാര്യം കാമുകനെയും ബന്ധുക്കളെയും ഒന്നും അറിയിച്ചിരുന്നില്ല. പിന്നീടാണ് കാമുകന്‍ മറ്റൊരു വിവാഹത്തിനായി ശ്രമിക്കുന്നതെന്ന് അറിഞ്ഞത്.

ഇതോടെയാണ് വിവാഹിതയായ നീതു ഗൂഢാലോചന നടത്തിയത്. ഇബ്രാഹിം നീതുവിന്റെ കൈയ്യില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുത്തിരുന്നു. പണം തിരികെ വാങ്ങാനായി താന്‍ ഗര്‍ഭിണിയാണെന്ന് കാമുകനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പിന്നീട് യുവതി നടത്തിയ നീക്കങ്ങളാകട്ടെ നീതുവിന്റെ വഴിവിട്ട ജീവിതം ലോകം അറിയാനും കാരണമായി. നീതുവിന്റെ ഭര്‍ത്താവ് വിദേശത്ത് ആകുന്ന സമയത്താണ് ഇബ്രാഹിമും നീതുവും അടുക്കുന്നത്. ഇതിനിടെ നീതു ഗര്‍ഭിണിയുമായി.

കാമുകന്‍ കൈക്കലാക്കിയ പണവും സ്വര്‍ണവും തിരികെ വാങ്ങാനായിരുന്നു നീതു കുഞ്ഞിനെ തട്ടിയെടുത്തത്. ഇതിനായി പലരോടും കുട്ടിയെ പണം കൊടുത്ത് സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വേഷം ധരിച്ചെത്തി കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു. നഴ്സ് വേഷത്തില്‍ നീതു, അമ്മയുടെ സമീപമെത്തി കുട്ടിക്ക് മഞ്ഞനിറമുണ്ടെന്നും ചികിത്സ വേണമെന്നും പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു.

ഏറെ കഴിഞ്ഞിട്ടും തിരിച്ചുകിട്ടാഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസ്സിലായത്. ഉടന്‍ ഗാന്ധിനഗര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് തിരച്ചിലിനിടെ, ആശുപത്രിക്ക് സമീപത്തെ ഹോട്ടല്‍ ഫ്ളോറല്‍ പാര്‍ക്കില്‍ ഒരു സ്ത്രീ കുഞ്ഞുമായി എത്തിയതായി വിവരം ലഭിക്കുകയായിരുന്നു.

ഹോട്ടലില്‍നിന്ന് കാര്‍ വിളിച്ചുകൊടുക്കാന്‍ നീതു ആവശ്യപ്പെട്ടതാണ്, കുഞ്ഞുമായി കടക്കാനുള്ള പദ്ധതി പൊളിച്ചത്. റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി അലക്സ്, ടാക്സിഡ്രൈവര്‍ അലക്സ് സെബാസ്റ്റ്യനെ വിളിച്ചപ്പോള്‍ യാത്രോദ്ദേശ്യം തിരക്കി. ഒരു കുഞ്ഞുമായി യാത്രപോകാനെന്ന് എലിസബത്ത് പറഞ്ഞു. ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി വിവരമുണ്ടെന്ന് എലിസബത്തിനെ ഡ്രൈവര്‍ അറിയിച്ചു. ഇതോടെ എലിസബത്ത് പൊലീസില്‍ അറിയിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved