literature

ശോശാമ്മ ജേക്കബ്

കേരളത്തിലെ നവോത്ഥാനത്തിന്റെ ഭാഗമായി നമ്പൂതിരി സമുദായമാകെ ഉണർന്നെഴുന്നേൽക്കുന്ന കാലഘട്ടത്തിലാണ് അക്കിത്തത്തിന്റെ ആദ്യകാല കവിതകൾ എഴുതപ്പെടുന്നത്. നമ്പൂതിരിയുടെ പ്രഭുത്വം ചോദ്യം ചെയ്യപ്പെടുകയും ആചാരങ്ങളുടെ പിടിയിൽ നിന്ന് വഴുതി മാറി ഉയർത്തെഴുന്നേൽക്കാൻ അവർ യത്നിച്ച കാലം. ഇതിനോടെല്ലാം പ്രതികരിച്ച് മാറ്റത്തെ സ്വീകരിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചു.

നമ്പൂതിരിസമുദായത്തിന്റെ ഇടുങ്ങിയ ഘടനയിൽ പ്രണയത്തിന് കാര്യമായ പ്രാധാന്യം ലഭിച്ചിരുന്നില്ല. കുടുംബത്തിലെ മൂത്തയാൾ മാത്രം വേളികഴിക്കുകയും മറ്റുള്ളവർ യഥേഷ്ടം സംബന്ധത്തിലേർപ്പെടുകയും ചെയ്തിരുന്ന അക്കാലത്തെ യഥാർത്ഥ പ്രണയം അർത്ഥവത്തുള്ളതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മധുവിധുവിലെ കവിതകൾ ഇത്തരം സത്യങ്ങൾ വെളിപ്പെടുത്തിയത്. യാഥാസ്ഥിതിക നിലപാടിനെതിരെ ആഞ്ഞടിക്കുകയാണ് അദ്ദേഹം ഈ കവിതകളിലൂടെ ചെയ്തിരുന്നത്.

സമത്വസുന്ദരമായ നല്ല ഉഷസ്സിനെക്കുറിച്ചുള്ള സ്വപ്നത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട വിപ്ലവപ്രസ്ഥാനം ഹിംസയുടെയും ആത്മവഞ്ചനയുടെയും സ്ഥാപനമായിത്തീരുന്നത് കണ്ട കവി നിഷ്കളങ്ക സ്നേഹത്തിന്റെ ഭൂമിയിലേക്ക് മടങ്ങാൻ ആഹ്വാനംചെയ്യുന്ന “ഇരുപതാംനൂറ്റാണ്ടിലെ രഹസ്യം” രചിച്ചു.

നിത്യ ജീവിതത്തിലെ സാധാരണ അനുഭവങ്ങൾ വൃത്തബദ്ധമായ ഭാഷയിൽ പറഞ്ഞു പോകുന്നു കവി. ഒരു ഖണ്ഡകാവ്യം വലിപ്പമുള്ള അദ്ദേഹത്തിന്റെ കാവ്യത്തോളം വലിപ്പമുള്ള അദ്ദേഹത്തിന്റെ കാവ്യമാണ് ‘ ബലിദർശനം’. സമകാലജീവിതത്തിലെ ജീർണതകളെ വാചാലമായി ചർച്ച ചെയ്യപ്പെടുകയാണ് ഈ കാവ്യത്തിൽ.

മണിയറ, മധുവിധു, മധുവിധുവിനു മുമ്പ്, ഇടിഞ്ഞു പൊളിഞ്ഞ ലോകം, കരതാലമലകം തുടങ്ങിയവയാണ് അക്കിത്തത്തിന്റെ പ്രധാന കൃതികൾ.

 

ശോശാമ്മ ജേക്കബ്

തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം.
ഇപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ മലയാളസാഹിത്യത്തിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി.
ഡിയർ അമ്മച്ചി, ആമി എന്നീ ഹ്രസ്വചിത്രങ്ങളുടെ തിരക്കഥാകൃത്ത്. ‘ ഡിയർ അമ്മച്ചി ‘ എന്ന ഹ്രസ്വചിത്രത്തിന്
നാഷണൽ ഹെൽത്ത്‌ മിഷൻ അവാർഡ് ലഭിച്ചു.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ചെറുകഥാ മത്സരത്തിൽ ‘എ ‘ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൺടെന്റ് റൈറ്റർ, വിവർത്തക എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു വരുന്നു.

 

മുത്തുമണിക്കിലുക്കം
എല്ലാവരും കൊട്ടാരം കോശിയെ നിർന്നിമേഷം നോക്കി. വക്കീലിന്റെ വാക്കുകൾ എന്തെന്നില്ലാത്ത ഉൗർജ്ജമാണ് നൽകിയത്. എഴുന്നേറ്റ് നിന്ന് നിറഞ്ഞുതുളുമ്പുന്ന കണ്ണുകളോടെ ലക്ഷ്മിയും മുരളിയും കൈകൾ കൂപ്പി. മനസിന് എന്തെന്നില്ലാത്ത നിർവൃതി തോന്നി.
കൃഷിയിൽ മാത്രം ശ്രദ്ധിക്കുന്ന കൊട്ടാരം കോശി കേസുകൾ വാദിക്കുന്നത് അപൂർവ്വമാണ്. കൂടുതൽ കേസുകൾ എടുക്കാത്തതും കൃഷിയോടുള്ള താല്പര്യം കൊണ്ടാണ്. മണ്ണ് ഉഴുതുമറിക്കുന്നതുപോലെ കേസുകളും ഉഴുതുമറിക്കാൻ കരുത്തുള്ളവൻ. കക്ഷികളിൽ നിന്ന് അനാവശ്യമായി പണം വാങ്ങാൻ മനസ്സില്ലാത്തയാൾ.
ആർക്കും നല്ലതുമാത്രമേ കോശിയെപ്പറ്റി പറയാനുള്ളൂ. ഇതുപോലെ ശക്തരായ വക്കീലന്മാരും ന്യായാധിപന്മാരുമുണ്ടെങ്കിൽ ഒരു ക്രിമിനലുകളും രക്ഷപെടില്ല. മുരളി പോക്കറ്റിൽ നിന്ന് കുറച്ചു രൂപ എടുത്ത് കോശിയുടെ അടുത്ത ബഞ്ചിൽ വച്ചു.
“”ഞാൻ കാശൊന്നും ആവശ്യപ്പെട്ടില്ലല്ലോ, പണം ആവശ്യമായി വരുമ്പോൾ പറയാം. തല്കാലം ഇതെടുക്കൂ. മുരളിയെ ബന്ധപ്പെടാനുള്ള നമ്പർ കൂടി തരൂ”
മുരളിക്ക് അതിയായ സന്തോഷം തോന്നി. പണത്തോട് യാതൊരു ആർത്തിയുമില്ലാത്ത മനുഷ്യൻ. തലമുറകളായി കൊട്ടാരം കുടുംബം പാവങ്ങളുമായി അങ്ങേയറ്റം അടുപ്പമുള്ളവരാണ്. ആ അടുപ്പത്തിന് കാരണം അവരുടെ സഹായവും കാരുണ്യവുമാണ്. ഇവിടെ വരുന്നവർ മനസു നിറഞ്ഞാണ് പോകുന്നത്. ആരെയും വേദനയോടെ മടക്കി വിടാറില്ല. സ്നേഹവും ത്യാഗവും എന്തെന്ന് ഇവരിൽ നിന്ന് ആർക്കും പഠിക്കാം.
അദ്ദേഹം ആവശ്യപ്പെടാതെ പണം കൊടുക്കേണ്ടതില്ലായിരുന്നു. വരാൻ പോകുന്ന ചിലവുകളും മറ്റും പറയുമായിരിക്കും.
മേശപ്പുറത്ത് പത്രങ്ങളും മാസികകളും കിടപ്പുണ്ട്. അത് അവിടെയിരിക്കുന്നവർക്ക് വായിക്കാനുള്ളതാണ്. കുടുംബത്തിലുള്ളവരും ഇവിടെയിരുന്നാണ് വായിക്കുന്നത്. ഷാരോൺ മേശപ്പുറത്തിരുന്ന ഡയറി തുറന്ന് കൊടുത്തിട്ട് ഇതിൽ വീട്ടുപേരും മറ്റും എഴുതാൻ പേന കൊടുത്ത്.
കൊലപാതകവുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങൾ മുരളി പറഞ്ഞു. നാട്ടിലെ പ്രമുഖ മതരാഷ്ട്രീയനേതാവ് അനുരഞ്ജനത്തിന് ശ്രമിച്ചെന്നും നല്ലൊതു തുക നഷ്ടപരിഹാരമായി ഒാഫർ ചെയ്തുവെന്നും മുരളി അറിയിച്ചു. ഇൗ കൊലപാതകത്തിൽ എം എൽ എയുടെ മകനും പങ്കുണ്ടെന്ന് മനസിലായി.
“”അവളുടെ സഹോദരി ഇപ്പോഴും കിടക്കയിൽ കണ്ണീരുമായി തളർന്നു കിടക്കയാ സാറെ ഇവൻമാർ എത്ര ലക്ഷങ്ങൾ തരാമെന്ന് പറഞ്ഞാലും ഞങ്ങളുടെ മകളുടെ ജീവനത് തുല്യമാകുമോ? ഞങ്ങൾ അവരുടെ ഇഷ്ടത്തിന് നീങ്ങാതെ വന്നപ്പോൾ അധികാരവും പോലീസും കൊതപാതകം അപകടമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. അത് മനസ്സിലാക്കിയാണ് നാട്ടുകാർ പ്രതിഷേധസമരവുമായി വന്നത്. ചാരുംമൂട്ടിൽ അതിന്റെ പ്രകടനം നടക്കുന്നു. ഞാനങ്ങോട്ട് പോകുന്നു. കുറ്റവാളിക്ക് കൊലക്കയർ കൊടുക്കണം സർ”
മുരളിയും ലക്ഷ്മിയും കൈ കൂപ്പിയിട്ട് പുറത്തേക്ക് പോയി, അപ്പനും മകളും ഇൗ കൊലപാതകവുമായി സംസാരിച്ചുകൊണ്ടിരിക്കെ ഏലിയാമ്മയുടെ മനസ് പോയത് ഒരമ്മയിലേക്കാണ്. കണ്ണീർ വാർക്കുന്ന ഒരമ്മയെ വേദനയോടെയാണ് കണ്ടത്. ഭൂമിയെ നോക്കി അമ്മയെന്നും കടലിനെ നോക്കി കടലമ്മയെന്നും വിളിക്കുന്ന മനുഷ്യർക്ക് എങ്ങിനെയാണ് സ്നേഹവും വാത്സല്യവും കൊടുത്ത് വലുതാക്കിയ മകനെ,മകളെ കൊലക്കത്തിക്ക് ഇരയാക്കുന്നത്. പണവും പരിഷ്കാരവും വന്നതോടെ ചെറുപ്പക്കാർ അപകടകാരികളാകുന്ന കാലം. ഇവർ യൗവനം കഴിഞ്ഞ് വാർദ്ധക്യത്തിൽ എത്തുമ്പോൾ ജീവിതത്തെ ഒന്ന് തിരിഞ്ഞുനോക്കിയാൽ കാട്ടിക്കൂട്ടുന്ന ക്രൂരതകളിൽ സന്തോഷിക്കാൻ കഴിയില്ല. ഇവരെപ്പോലുള്ളവർ എങ്ങിനെ വാർദ്ധക്യത്തിൽ എത്താനാണ്. അതിനു മുമ്പുതന്നെ മറ്റൊരു വന്യമൃഗത്തിന്റെ വായിലെത്തി അരങ്ങു തീരുകയേ ഉള്ളൂ. ഒരമ്മയായ തനിക്കിത് സഹിക്കാൻ കഴിയില്ല.
ഭർത്താവ് എത്രയോ നാളുകളായി കൊലപാതക കേസുകൾ ഏറ്റെടുത്തിട്ട്. അപ്പനെപ്പോലെ മകളും നല്ല വക്കീലാകാനുള്ള ശ്രമമാണെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസിലാക്കാം. വക്കീൽ പറഞ്ഞതാണ് ശരി. വാദം നടക്കുമ്പോൾ ഉചിതമായ തെളിവുകൾ കോടതിയെ ബോധ്യപ്പെടുത്തുക പ്രധാന കാര്യമാണ്. അതിനുള്ള ശ്രമങ്ങളാണ് ഒരു വക്കീലെന്ന നിലയിൽ ആദ്യമായി ചെയ്യേണ്ടത്. വിവേകവും ധൈര്യവുമുള്ള സ്ത്രീകൾ മാതാപിതാക്കൾക്കു മാത്രമല്ല സമൂഹത്തിനും മുതൽക്കൂട്ടാണ്. വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണണങ്ങളും ഒന്നും ഷാരോണിന് വേണ്ട. സിനിമാനടിമാരെ പോലെ അണിഞ്ഞൊരുങ്ങി നടക്കാൻ അവൾ ഇഷ്ടപ്പെടുന്നില്ലാന്ന് മനസ്സിലായി. ഏലിയാമ്മ അഭിമാനത്തോടെ മകളെ നോക്കി.
പോക്കറ്റിലിരുന്ന ഫോണിൽ പോലീസ് സ്റ്റേഷനിൽ വിളിച്ചിട്ട് ഇൻസ്പെക്ടർ രഘുനാഥനെ കിട്ടണമെന്ന് കോശി പറഞ്ഞു
“”ഞാൻ കൊട്ടാരം കോശിയാണ്. ഇവിടെ നടന്ന നിഷയുടെ കൊലപാതകത്തിൽ ആരെങ്കിലും കക്ഷി ചേർന്നിട്ടുണ്ടോ . അവരെയെല്ലാം ഞാൻ പ്രതി ചേർക്കും. അതിൽ പോലീസുകാർകൂടി കാണരുത്. ശരി വയ്ക്കട്ടെ.” ഇൻസ്പെക്ടറുടെ മനസ് ഒന്ന് ഇടറി.
മനഃസാന്നിധ്യം വീണ്ടെടുക്കാൻ സമയം എടുത്തു. രാഷ്ട്രീയക്കാർക്ക് കൂട്ടുനിന്നാൽ കൊട്ടാരം കോശി കോടതിമുറിയിൽ തന്നെ അളന്ന് മുറിച്ച് കീറി മുറിക്കും. കൊലപാതകിക്ക് കൂട്ടു നിന്നാൽ തലയിലെ തൊപ്പി അപ്രത്യക്ഷമാകും. എം എൽ എയും മന്ത്രിയും പറയുന്നത് അനുസരിച്ചില്ലെങ്കിൽ സ്ഥലംമാറ്റം ഉറപ്പാണ്. കുറ്റവാളികളെ ഒളിപ്പിച്ചിരിക്കുന്നത് എവിടെയെന്നറിയില്ലെങ്കിലും ആരെന്നറിയാം. തന്റെ ജോലി കുറ്റവാളികളെ കണ്ടെത്തുക എന്നതാണ്. ആ കുറ്റമെല്ലാം തന്റെ തലയിലാകും. ഇന്നുവരെയുണ്ടാക്കി വച്ച നന്മകളെല്ലാം ഒറ്റനിമിഷംകൊണ്ട് ഇല്ലാതാകും. ഇതുവരെ പ്രതികളെ രക്ഷപെടുത്തണം എന്നതായിരുന്നു മുകളിൽ നിന്നുള്ള ഉത്തരവ്. അതിന് പണവും ലഭിക്കും. മനസമാധാനത്തോടെ ഇരിക്കുമ്പോഴാണ് സർവത്യാഗിയും സത്യാന്വേഷകനുമായ കൊട്ടാരം കോശി വന്നിരിക്കുന്നത്. കുറ്രവാളിയെ രക്ഷപെടുത്താൻ ഇടയുണ്ടാകരുത്.
യഥാർത്ഥ കുറ്റവാളിയെ നീതിക്ക് മുന്നിൽ കൊണ്ടുവരാനും ഇരുമ്പഴിക്കുള്ളിലാക്കാനും കരുത്തുള്ള ആളാണ് കൊട്ടാരം കൊശി. മുമ്പ് ഇയാളൊരു വക്കീൽ എന്ന് പറഞ്ഞ് കളിയാക്കി ഒന്നും സംഭവിക്കാത്ത ഭാവത്തിൽ കുറ്റവാളികൾക്ക് കൂട്ടുനിന്ന എസ്.എെ. ഇന്നും ഇരുമ്പഴിക്കുള്ളിലാണ്.
വളരെ ഗൗരവത്തിലിരുന്ന രഘുനാഥന്റെ മുഖത്തേക്ക് പോലീസുകാരി ഉൗർമ്മിള ജനാലയിലൂടെ നോക്കി. പുറത്ത് തീക്ഷ്ണമായ ചൂടാണ്. കാണാൻ അഴകുള്ള ഉൗർമ്മിളയ്ക്ക് രഘുനാഥിനെ ഇഷ്ടമല്ല. ആരോടും മാന്യമായി ഇടപെടുന്ന ഇയാളിൽ ഒരു വൃത്തികെട്ട മുഖമുള്ളത് മറ്റാർക്കുമറിയില്ല. തന്നെപ്പോലെ വനിതാപോലീസിന് മാത്രമേ അതറിയൂ. ചെറിയൊരു വീട് പുതുക്കി പണിയുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനും നല്ല വസ്ത്രങ്ങൾ വാങ്ങുന്നതിനും ഒക്കെ പണവും ലഭ്യമായിട്ടുണ്ട്. ഒരു കായികതാരമായിരുന്ന കാലത്ത് ജോലി ലഭിച്ചപ്പോൾ ദുരിതപൂർണ്ണമായ ജീവിതം മാറിയെന്ന് വിചാരിച്ചതാണ്. എന്നാൽ പ്രതീക്ഷിച്ചതുപോലെയല്ല സംഭവിച്ചത്. വിവാഹത്തിന് മുമ്പുതന്നെ അടിവയറ്റിനുതാഴെ ചോരപ്പാടുകൾ കണ്ടു. വാഗ്ദാനങ്ങളും പണവും നല്കി മേലുദ്യോഗസ്ഥർ ശരീരം വിലക്കെടുത്തു.
പിന്നെ വിവാഹം കഴിഞ്ഞും കുട്ടികളായിട്ടും വെറുതെ വിടാത്ത കാപാലികന്മാർ. ജീവിക്കാനുള്ള വ്യഗ്രതയിൽ തിരുത്താനാവാത്ത തെറ്റുകൾ. ഇവനെപ്പോലുള്ളവരുടെ ഭാര്യമാർ ആർക്കെല്ലാം കിടക്ക വിരിക്കുന്നെന്ന് അവർ അറിയുന്നില്ല. പാവപ്പെട്ട സ്ത്രീകൾ പോലീസ് ജോലി ചെയ്യുന്നുവെങ്കിലും വളരെ ചുരുക്കം പേരാണ് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നത്. എല്ലാവരും ഭയത്തോടെതന്നെയാണ് സ്ഥലംമാറ്റത്തെ കാണുന്നത്. മറ്റൊന്ന് ഉയർന്ന സ്ഥാനങ്ങൾ തരാതിരിക്കാനുള്ള കുറുക്കുവഴികൾ അവർ ഒപ്പിക്കും. പോലീസ് അസോസിയേഷനിൽ പരാതിയുമായി ആരും പോവില്ല.
ഉൗർമ്മിളയ്ക്ക് എന്തോ സംഭവിച്ചതായി തോന്നി, മുഖം കണ്ടാൽ അറിയാം. പാവങ്ങളെ സ്റ്റേഷനിൽ വരുത്തി കോപാകുലനായി കണ്ണുരുട്ടി കാണിച്ച് ഇല്ലാത്ത കുറ്റങ്ങൾ അടിച്ചേല്പിച്ച് കൈക്കൂലി വാങ്ങണം. കോശിവക്കീലിനെ ഒാർത്തുള്ള ഭയാനകചിന്തകളിൽ നിന്നും മനസ്സ് തണുപ്പിക്കാനെന്നോണം ഉൗർമ്മിളയോട് അടക്കം പറഞ്ഞു.
“”എത്രനാളായി ഉൗർമ്മിളേ നമ്മൾ” അവളുടെ മുഖം വാടിയ പൂവുപോലെ ആയി.
“”ഇനിയും എന്നെ ശല്യം ചെയ്താൽ കളി കാര്യമാകും കെട്ടോ സാറെ
ഞാൻ പഴയ ഉൗർമ്മിള അല്ല. ഭർത്താവും കുട്ടിയുമുണ്ട്. ” അവൾ ദേഷ്യത്തിൽ പുറത്തേക്കു പോയി. അവളുടെ ജീവിതത്തിലേക്ക് ഇനിയും കടന്നു ചെന്നാൽ കളി കാര്യമാകുമെന്ന് പറഞ്ഞതിൽ അർത്ഥങ്ങൾ ധാരാളമുണ്ട്. സ്റ്റേഷന്റെ മുന്നിൽ കാർ ഒതുക്കിയിട്ട് കൊട്ടാരം കോശി അകത്തേക്കു വന്നു.

ജോൺ കുറിഞ്ഞിരപ്പള്ളി

കുടക് മലകളിലെ തണുത്ത കാറ്റിൽ മരണത്തിൻ്റെ ഗന്ധം അലിഞ്ഞു ചേർന്നു.കറുത്തിരുണ്ട പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ മേമൻ്റെ രക്തം പുഴയായി ഒഴുകി.
പുഴയുടെ കുത്തൊഴുക്കിൽ എല്ലാവരുടേയും സമനില തെറ്റി.
ആദ്യത്തെ അമ്പരപ്പിൽ നിന്നും ഉണർന്നെഴുന്നേറ്റ് നായർ ബ്രൈറ്റിൻ്റെ നേർക്ക് പാഞ്ഞടുത്തു.
നായർ അലറി,”എടാ തന്തയില്ലാത്തവനെ,നീ എന്ത് തെണ്ടിത്തരമാണ് കാണിച്ചത്?”
ബ്രൈറ്റിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.നിർവ്വികാരമായിരുന്നു ആ മുഖം.
എന്നാൽ നിമിഷ നേരംകൊണ്ട് ,ജെയിംസ് ബ്രൈറ്റ് ഒന്നുമറിയാത്തതുപോലെ പൊട്ടിയ തിരയുടെ കാട്രിഡ്ജ്ജ് തൻ്റെ ഡബിൾ ബാരൽ തോക്കിൽ നിന്നും ഊരി എടുത്തു. ബാഗിൽ നിന്നും പുതിയ തിരയെടുത്തു് ഫയറിംഗ് സ്ലോട്ടിൽ തള്ളിവച്ചു.
അതിനു ശേഷം നായരെ നോക്കി ചിരിച്ചു,യുദ്ധം ജയിച്ച കേണലിൻ്റെ ചിരി.
അപ്പോൾ തലക്കു പിന്നിൽ വെടിയേറ്റ മേമൻ ഒന്ന് കരയാൻ പോലും സാധിക്കാതെ ആ ചിരിച്ച മുഖവുമായി പാറയുടെ മുകളിൽ നിന്നും താഴേക്ക് വീണു.
പാറക്കെട്ടിൽ തലയിടിച്ചു് താഴേക്ക് വരുന്ന ആ ശരീരത്തിൽ നിന്ന് തലയുടെ പിൻഭാഗം വെടിയേറ്റ് ചിതറി തെറിച്ചു പോയിരുന്നു. മാംസ കഷണങ്ങളും രക്തവും അടുത്തുള്ള വൃക്ഷങ്ങളുടെ ഇലകളിൽ വരെ തെറിച്ചു വീണിരുന്നു.അവിടെമെല്ലാം രക്തകളമായി മാറി.
താഴേക്ക് വീണ മേമൻ്റെ ശരീരം ഉരുണ്ട് ഉരുണ്ട് അഗാധമായ കൊല്ലിയിലേക്കു വീണു.
എവിടെ നിന്നോ ബൂ വിൻ്റെ ദയനീയമായ കരച്ചിൽ കേട്ടു.
ബ്രൈറ്റ് ചുറ്റും നോക്കി.
ബൂ വിനെ അവിടെ എങ്ങും കാണാനില്ല.വെടിയുടെ ശബ്ദം കേട്ട് ഭയപ്പെട്ട് എവിടെയെങ്കിലും ഒളിച്ചിട്ടുണ്ടാകും.
ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത ദുഷ്ടതയാണ് ബ്രൈറ്റിൽ നിന്നും ഉണ്ടായത്.യാതൊരു പ്രകോപനവുമില്ലാതെ ഒരു മനുഷ്യനെ വെടി വച്ച് കൊല്ലുക.
നിറ തോക്കുമായി നിസ്സംഗനായി നിൽക്കുന്ന ബ്രൈറ്റ് അപകടകാരിയാണ്,സൂക്ഷിക്കണം.നായർ തൻ്റെ പോക്കറ്റിൽ എപ്പോഴും സൂക്ഷിക്കാറുള്ള റിവോൾവർ ഞൊടിയിടയിൽ പുറത്തു് എടുത്തു് ബ്രൈറ്റിനു നേരെ ചൂണ്ടി.
നായർ അലറി, “തോക്ക് താഴെ ഇടടാ പട്ടി”.
ബ്രൈറ്റ് അത് കണ്ടതായി ഭാവിച്ചതേയില്ല.
തലശ്ശേരിയിലെ സമർത്ഥന്മാരായ കൊല്ലന്മാർ നിർമ്മിച്ചതാണ് നായരുടെ റിവോൾവർ.തലശ്ശേരിയിൽ പെർമിഷൻ ഇല്ലാതെ ഇത്തരം തോക്കുകൾ ആളുകൾ ഉപയോഗിച്ചിരുന്നു.ആകെയുള്ള പ്രശനം തിരകൾ കിട്ടാൻ വിഷമം ആയിരുന്നു എന്നതാണ്.
വിദേശത്തു് നിർമ്മിക്കുന്ന കോൾട്ടിൻ്റെ ഒരു തനി പകർപ്പ് ആയിരുന്നു അത് .
ജെയിംസ് ബ്രൈറ്റ് വെറുതെ ചിരിച്ചു.ചെകുത്താന്റെ ചിരി.
ബ്രൈറ്റ് ചിരിച്ചുകൊണ്ട് തന്നെ നായരെ നോക്കി തൻ്റെ ഡബിൾ ബാരൽ ഗൺ നായരുടെ നേർക്ക് ഉയർത്തി പിടിച്ചു.
“നെക്സ്റ്റ്, യു, മിസ്റ്റർ നായർ.എല്ലാം നിങ്ങൾ വരുത്തി വച്ചതാണ്.എവിടെ ഇപ്പോൾ നിങ്ങളുടെ മഹാനായ മേമൻ?”
“മിസ്റ്റർ ബ്രൈറ്റ്,മേമൻ,എന്ത് ചെയ്തു എന്നാണ് നിങ്ങൾ പറയുന്നത്?”എങ്ങിനെയെങ്കിലും ബ്രൈറ്റിൻ്റെ ശ്രദ്ധ തിരിക്കണം എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു ആ ചോദ്യം.
“എല്ലാം അവൻ തട്ടിയെടുത്തു,എനിക്ക് കിട്ടേണ്ടതെല്ലാം. നിങ്ങൾ കൊട്ടി ഘോഷിക്കുന്ന മേമൻ റൂട്ട് എൻ്റെ ബുദ്ധിയിൽ ഉദിച്ചതാണ്.ഇപ്പോൾ എല്ലാവർക്കും മേമൻ വലിയവൻ.ഞാൻ,ഒന്നുമല്ല.ജസ്റ്റ് നത്തിങ്”
അപ്പോൾ അതാണ് കാര്യം.തലശ്ശേരി മൈസൂർ റോഡിനും റെയിൽവെയ്ക്കും മേമൻ റൂട്ട് എന്ന് പറയുന്നത് ബ്രൈറ്റിന് ഇഷ്ടപ്പെടുന്നില്ല.അത് അത്ര വലിയ കാര്യമാണോ?
തൻ്റെ ജീവനും അപകടത്തിലാണ്,എന്ന് നായർ തിരിച്ചറിഞ്ഞു.ഈ ദുഷ്ടൻ എന്തും ചെയ്യും.
നായരുടെ വിരൽ റിവോൾവറിലെ ട്രിഗറിലേക്ക് നീങ്ങി.ജെയിംസ് ബ്രൈറ്റ്,തോക്ക് ശങ്കരൻ നായരുടെ നെഞ്ചിനു നേരെ പൊസിഷൻ ചെയ്‌തു വിളിച്ചു പറഞ്ഞു.
“ഗുഡ് ബൈ നായർ,സോറി ഗുഡ് ബൈ മിസ്റ്റർ നായർ.”
ബ്രൈറ്റിൻ്റെ നേരെ പുറകിലായിരുന്ന നാരായണൻ മേസ്ത്രി അപകടം തിരിച്ചറിഞ്ഞു.
ഞൊടിയിടകൊണ്ടു അരയിലെ ബെൽറ്റിൽ സൂക്ഷിച്ചിരുന്ന തൻ്റെ കഠാര കയ്യിലെടുത്തു് ബ്രൈറ്റിൻ്റെ നേരെ കുതിച്ചു.
മുഖത്തോടു മുഖം നോക്കി നിന്നിരുന്ന ജെയിംസ് ബ്രൈറ്റ് വീണ്ടും പറഞ്ഞു,”ഗുഡ്ബൈ മിസ്റ്റർ നായർ”.
ബ്രൈറ്റിൻ്റെ വിരലുകൾ ട്രിഗറിൽ അമർന്നു.അത് കണ്ട നായരുടെ റിവോൾവറിൽ നിന്നും വെടി പൊട്ടി.
പക്ഷെ വിധി നിശ്ചയം മറ്റൊന്ന് ആയിരുന്നു.
എവിടെ നിന്നോ ഒരു മിന്നൽ പോലെ പാഞ്ഞു വന്ന ബൂ ,മേമൻ്റെ നായ, എല്ലാവരുടെയും ടൈമിംഗ് തെറ്റിച്ചു.
അവൻ ബ്രൈറ്റിൻ്റെ കയ്യിലേക്ക് ചാടിക്കയറി.
അപ്രതീക്ഷിതമായ ആക്രമണത്തിൽ ജെയിംസ് ബ്രൈറ്റിൻ്റെ കയ്യിൽ നിന്നും തോക്ക് തെറിച്ചു വീണു.അത് താഴേക്ക് ഊർന്ന് ബ്രൈറ്റിന് കൈയെത്താൻ സാധ്യമല്ലാത്ത ദൂരത്തിലായി പോയി.
ബൂ വിൻ്റെ ആക്രമണത്തിൽ ജെയിംസ് ബ്രൈയ്റ്റ് താഴെ നിലത്തേക്ക് മറിഞ്ഞു വീണു.
നായരുടെ വെടി ഉന്നം തെറ്റി അടുത്തുള്ള മരത്തിൽ തറച്ചുകയറി.
നാരായണൻ മേസ്ത്രി ബ്രേക്ക് ഇട്ടതുപോലെ നിന്നുപോയി.
ഇങ്ങനെ ഒരു നീക്കം ബൂ വിൽ നിന്നും ഉണ്ടാകുമെന്നു ആരും പ്രതീക്ഷിച്ചില്ല.കൃത്യ സമയത്തെ അവൻ്റെ ആക്രമണം എല്ലാവരുടെയും കണക്ക് കൂട്ടൽ തെറ്റിച്ചു.
ബൂ ശരിക്കും മേമൻ്റെ ആത്മാവ് തന്നെ.
താഴേക്കുവീണ ബ്രൈറ്റിൻ്റെ കണ്ഠനാളം ബൂ കടിച്ചു മുറിച്ചു .ബ്രൈറ്റിന് ശ്വാസം മുട്ടി കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നു.അയാളുടെ മുഖം മുഴുവൻ രക്തത്തിൽ കുളിച്ചു.
ഒരു കടുവയെപ്പോലെ ബൂ ബ്രൈറ്റിനെ കടിച്ചു കുടഞ്ഞു.
ശ്വാസം മുട്ടി ബ്രൈറ്റ് ഞരങ്ങി.
“ഹെൽപ് മി ..ഹെൽപ് മി ………….”,.
ജോലിക്കാരിൽ ഒരാൾ ബ്രൈറ്റിൻ്റെ അടുത്തേക്ക് പോകാൻ തുടങ്ങി.റിവോൾവർ ചൂണ്ടി നായർ അലറി,”ഡോണ്ട് മൂവ്.”
ശ്വാസം മുട്ടി ജീവനുവേണ്ടി പിടയുന്ന ബ്രൈറ്റിൻ്റെ കണ്ഠനാളം ബൂ കടിച്ചു പിടിച്ചിരിക്കുകയാണ്.മരണവെപ്രാളത്തിൽ അരയിലെ ബെൽറ്റിൽ നിന്നും കത്തിയെടുത്തു ബ്രൈറ്റ് ബൂ വിനെ പല തവണ കുത്തി.
കുത്തുകൊണ്ട് വയർ മുറിഞ്ഞു ബൂ വിൻ്റെ കുടൽ മാല പുറത്തുവന്നു.എങ്കിലും അവൻ ജെയിംസ് ബ്രൈറ്റിനെ കടിച്ചു കുടഞ്ഞു കൊണ്ടിരുന്നു.
ഒരു സിംഹം ഇരയെ കടിച്ചു വലിച്ചുകൊണ്ട് പോകുന്നതുപോലെ ബൂ മുൻപോട്ടു നീങ്ങി. അവൻ പോകുന്നത് പാറക്കൂട്ടങ്ങളുടെ അടിവശത്താക്കാണ്. അവൻ്റെ മേമൻ വീണുപോയ കൊല്ലിയുടെ അടുത്തേക്ക്.
മുറിവിൻ്റെ കടുപ്പം കൊണ്ട് ബൂ അടിതെറ്റി വീണു.ശരീരം മുഴുവൻ രക്തത്തിൽ കുളിച്ചു് ഒരു വല്ലാത്ത അവസ്ഥയായിരുന്നു അവൻറേത്.
എങ്കിലും അവൻ്റെ പിടിയിൽ നിന്നും ബ്രൈറ്റിന് രക്ഷപെടാൻ കഴിഞ്ഞില്ല.
ആ വീഴ്ചയിൽ ബ്രൈറ്റും ബൂ വും ഉരുണ്ട് ഉരുണ്ട് കൊല്ലിയുടെ വക്കത്തു എത്തി.
ഒരു കാട്ടു വള്ളിയിൽ പിടിച്ചെഴുന്നേൽക്കാൻ ഒരു വിഫല ശ്രമം നടത്തി നോക്കി ബ്രൈറ്റ്.
എന്നാൽ അത്രയും വലിപ്പവും ഭാരവും ഉള്ള ബൂ വിൻ്റെ ആക്രമണത്തെ ചെറുത്തു തോൽപ്പിക്കുവാൻ ബ്രൈറ്റിന് കഴിയുമായിരുന്നില്ല.ഒരിക്കൽപോലും ബൂ , ബ്രൈറ്റിൻ്റെ കണ്ഠനാളത്തിൽ നിന്നും പിടിവിടുകയും ചെയ്തില്ല.
ബുവും ബ്രൈറ്റും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണത്തിൽ അടി തെറ്റി അവർ ആ കൊല്ലിയിലേക്ക് വീണു.ഉരുണ്ടു പോകുന്ന വഴി രണ്ടു മൂന്നു സ്ഥലങ്ങളിൽ തടഞ്ഞു നിന്നെങ്കിലും രക്ഷപെടാൻ വയ്യാത്ത അത്ര അവശനായി കഴിഞ്ഞിരുന്നു ബ്രൈറ്റ് .
അല്ലെങ്കിലും ബൂ വിൻ്റെ പിടിയിൽ നിന്നും രക്ഷപെടാൻ കഴിയുമായിരുന്നില്ല.
മേമൻ്റെ രക്തം കൊണ്ട് കുതിർന്ന മണ്ണിൽ ജെയിംസ് ബ്രൈറ്റിൻ്റെ യും ബൂ വിൻ്റെ യും രക്തവും കൂടിച്ചേർന്ന് ഒഴുകി.രക്ത പുഴ വളർന്നു വലുതായികൊണ്ടിരുന്നു .
രക്തം കൊണ്ട് നനഞ്ഞ കരിയിലകൾ ഭയാനകമായ ചിത്രം പോലെ അവിടെ ചിതറി കിടന്നു.
ബ്രൈറ്റും ബൂ വും കൊല്ലിയുടെ അഗാധതയിൽ ഇരുട്ടിൻ്റെ കഷണങ്ങൾക്കു പിറകിൽ എവിടെയോ മറഞ്ഞു…
എല്ലാം കണ്ടു കൊണ്ട് നായരും മേസ്ത്രിയും കൂടെയുള്ളവരും നിന്നു.
ആർക്കും ജെയിംസ് ബ്രൈറ്റിനെ രക്ഷിക്കണമെന്നു തോന്നിയില്ല..
മരണം ഇരന്നു വാങ്ങുകയായിരുന്നു അയാൾ.
ഹൃദയം തകർന്നു നായർ കരഞ്ഞു.
നാരായണൻ മേസ്ത്രിക്കും സഹിക്കാൻ കഴിഞ്ഞില്ല.എന്ത് ചെയ്യണമെന്നറിയാതെ അവർ മരവിച്ചു നിന്നു.
നാരായണൻ മേസ്ത്രി കൊക്കയുടെ അരികിൽ ചെന്ന് താഴേക്ക് നോക്കി.പേടിപ്പിക്കുന്ന ഇരുട്ട് കൊണ്ടുമൂടിയ താഴ്വാരം കാണാൻ കഴിയില്ല.
ഒന്നും അറിഞ്ഞുകൂടാത്ത സാധു മേമനെ താൻ നിർബ്ബന്ധിച്ചു കൂട്ടികൊണ്ടു വന്നത് ഇതിനായിരുന്നോ?ശങ്കരൻ നായർ തന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു.
ഇരുട്ടിൻ്റെ പുതപ്പു കുടകുമലകളെ മൂടി തുടങ്ങുന്നു.കാറ്റിൻ്റെ നിലവിളി ഉച്ചത്തിലായി.
ഒന്നും സംഭവിക്കാത്തതുപോലെ ചീവുടുകൾ കരയുകയും മരത്തവളകൾ ആക്രോശിക്കുകയും ചെയ്തുകൊണ്ടിരുന്നു.കടവാവലുകൾ ചിറകിട്ടടിക്കുന്ന ശബ്ദം ഭയപ്പെടുത്തുന്നതായിരുന്നു.കുടക് മലകൾ രൗദ്രഭാവം പ്രകടിപ്പിച്ചു തുടങ്ങുകയാണ് .സന്ധ്യക്ക്‌ ചേക്കേറാൻ പറന്നു പോകുന്ന വേഴാമ്പലുകളുടെ ചിറകടി ശബ്ദം കേട്ട് നായർ ഉണർന്നു, ചുറ്റും നോക്കി.
മേമൻ കത്തിച്ചുവെച്ച ആ അഗ്നികുണ്ഡം അപ്പോഴും പാറമുകളിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു.
അവരുടെ രക്ഷക്കുവേണ്ടി അവൻ കത്തിച്ചു വച്ച അഗ്നികുണ്ഡം നിഛലമായി എല്ലാത്തിനും മൂക സാക്ഷിയായി ജ്വലിക്കുന്നു.
നിലത്തു കിടക്കുന്ന ഒരു കത്ത് അപ്പോഴാണ് നായരുടെ കണ്ണിൽ പെട്ടത്.ബൂ കടിച്ചുവലിച്ചപ്പോൾ ജെയിംസ് ബ്രൈറ്റിൻ്റെ പോക്കറ്റിൽ നിന്നും വീണുപോയതാണ് അത് എന്ന് നായർ തിരിച്ചറിഞ്ഞു.
കോൺഫിഡൻഷ്യൽ എന്ന് മാർക്ക് ചെയ്ത കത്ത്, ഓഫിസ് ബോയ് ഇന്നലെ ബ്രൈറ്റിനു കൊണ്ടുവന്ന് കൊടുക്കുന്നത് നായർ കണ്ടതാണ്.
കത്ത് തുറന്ന നായർ അമ്പരന്നു പോയി.
അത് ദാനിയേൽ വൈറ്റ് ഫീൽഡിന് മദ്രാസ്സിൽ നിന്ന് റസിഡന്റ് അയച്ച ഓഫിസ് ഓർഡറിൻ്റെ കോപ്പിയാണ്.
നായർ വായിച്ചു.
ജെയിംസ് ബ്രൈറ്റിനെ റെയ്ൽവേയുടെയും സർവ്വേ സംബന്ധമായ ജോലികളുടെയും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.ഉടൻ മദ്രാസ്സിൽ റെസിഡന്റിന് റിപ്പോർട്ട് ചെയ്യുക.അതോടൊപ്പം ദാനിയേൽ വൈറ്റ് ഫീൽഡിന് സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള മദ്രാസ് റെസിടെൻറിൻ്റെ ഓർഡർ കൂടി ആയിരുന്നു അത്.
അതായത് ബ്രൈറ്റിനെ ജോലിയിൽ നിന്നും നീക്കം ചെയ്തിരുന്നു.
ജെയിംസ് ബ്രൈറ്റിന് ഇങ്ങനെ ഒരു സർവ്വേ നടത്തുന്നതിനുള്ള അധികാരമില്ല എന്ന് വ്യക്തം.
വിധി എന്ന് അല്ലാതെ എന്ത് പറയാനാണ്.?
നായർക്ക് ഇട നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.
ഒരു ഭ്രാന്തൻ്റെ ഭ്രാന്തമായ ചിന്തകൾക്ക് ഒന്നും അറിഞ്ഞുകൂടാത്ത നിഷ്കളങ്കനായ മേമൻ ഇര ആയി.അവനെ വിളിച്ചു കൊണ്ടുവരാൻ തോന്നിയ നിമിഷത്തെ നായർ ശപിച്ചു.
സൂര്യൻ അസ്തമിച്ച തുടങ്ങുന്നു.ഇവിടെ നിന്നും തിരിച്ചു പോകണം.
നായർ ചുറ്റും നോക്കി.
മേമൻ വെടിയേറ്റ് വീണ സ്ഥലത്തു അവൻ്റെ രക്തം പറ്റിയ ഒരു വലിയ പാറ കല്ല് കിടക്കുന്നതു കണ്ടു.രണ്ടാൾ പിടിച്ചാൽ ഉയർത്താൻ പറ്റാത്ത അത്ര വലിപ്പമുണ്ട് അതിന്.
ആ പാറയുടെ പാളി നായർ ഒരാവേശത്തിൽ ഒറ്റക്ക് പൊക്കി എടുത്തു കൊണ്ടുവന്നു..
മേമൻ്റെ ശരീരം ഉരുണ്ട് കൊല്ലിയിലേക്കു വീണു പോയ ആ സ്ഥലത്തു ഒരു അടയാളമായി അത് കുത്തി നിർത്തി.
എന്തോ ഒരു ഉൾ പ്രേരണയാൽ നാരായണൻ മേസ്ത്രി സർവ്വേ ജോലികൾ ചെയ്യുമ്പോൾ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന വെളുത്ത പെയിൻറ് എടുത്തുകൊണ്ടുവന്നു.
ആ ശിലാഫലകത്തിൽ എഴുതി “മേമനെകൊല്ലി.”
നിലാവിൻ്റെ ചെറു കഷ്ണങ്ങൾ ഇടതൂർന്നു നിൽക്കുന്ന വൃക്ഷ തലപ്പുകൾക്കിടയിലൂടെ അവരുടെ അടുത്തെത്താൻ വിഫലമായി ശ്രമിച്ചുകൊണ്ടിരുന്നു.
അതെ ഇന്ന് പൗർണ്ണമിയാണ്.
കടലുകൾ ഇളകിമറിയുകയും ചിലർക്ക് ഭ്രാന്ത് ഇളകുകയും ചെയ്യുന്ന വിനാശത്തിൻ്റെ വിത്തുകൾ വിതക്കപ്പെടുന്ന ദിവസം.
നായർക്ക് ഒരു വല്ലാത്ത വിരസത അനുഭവപെട്ടു.
സർവ്വേ ഉപകരണങ്ങൾ അവിടെ ഉപേക്ഷിച്ചു. ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും ജോലിക്കാരും നടന്നു.
ആരും ഒന്നും മിണ്ടുന്നില്ല.
എല്ലാവരും നിശ്ശബ്ദരായി കഴിഞ്ഞ സംഭവങ്ങൾ ഓർമ്മയിൽ ആവർത്തിച്ചുകൊണ്ടിരുന്നു.
അവരുടെ പിറകിൽ ഇരുട്ടിൻ്റെ കരിമ്പടം പുതക്കാൻ കുടക് മലകൾ കൊതിച്ചു.
വൃക്ഷങ്ങളിൽ ഒളിഞ്ഞിരുന്ന മിന്നാമിനുങ്ങുകൾ മേമൻകൊല്ലിയിൽ പ്രകാശം വിതറാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഇപ്പോൾ വണ്ടി വലിക്കുന്ന കുതിരകളുടെ കുളമ്പടി ശബ്ദം മാത്രം ഉയർന്നു കേൾക്കാം.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

 

 തിരിച്ചറിവിന്റെ തിരശീലകൾ
കാറിൽ വന്നിറങ്ങിയ സിസ്റ്റർ കാർമേൽ പുറത്തുനിന്ന് രണ്ട് വനിതാപോലീസുകാരുമായി സംസാരിക്കുന്ന നോറിനെ ഉറ്റുനോക്കി. പോലീസുകാരിൽ ഒരുവൾ കറുത്തനിറമുള്ളവളും മറ്റേത് ബ്രിട്ടീഷുകാരിയുമാണ്. കറുമ്പി അവിടെ കൂടി നിന്ന സ്ത്രീകളെ അടിമുടി നോക്കുന്നുണ്ടായിരുന്നു. അവളുടെ കറുത്ത തലമുടി കയറുപോലെ പിരിച്ച് കെട്ടിയിരിക്കുന്നു. സിസ്റ്റർ കാർമേലിന് പ്രത്യേകിച്ച് ഒരു സന്ദേഹവും തോന്നിയില്ല. ഫാത്തിമ സിസ്റ്റർ കർമേലിനോട് അവർ വന്നത് ഇങ്ങനെ വിവരിച്ചു.
“”ഇവിടെ ജനിച്ചു വളർന്ന ഒരു മുസ്ലീം പെൺകുട്ടിക്ക് അറേബ്യയിലെ ഏതോ ഒരു ഭീകരസംഘടനയുമായി ബന്ധമുണ്ട്. അവളെ തിരഞ്ഞു വന്നതാണ്”. അകത്ത് കയറി അവർ പരിശോധിച്ചു.
സിസ്റ്റർ ഇങ്ങനെ പറഞ്ഞു
“”ഞങ്ങൾ കുറ്റവാളികളെയും രാജ്യദ്രോഹികളെയും ഇവിടെ പാർപ്പിക്കില്ല. ദൈവത്തിന്റെ പേരിൽ ആണയിട്ട്, മാനസാന്തരപ്പെട്ട്, തികച്ചും നിർമ്മല ജീവിതം നയിക്കുന്നവരാണ് ഇവിടെയുള്ളവർ. അവർ വീണ്ടും തിന്മയിലേക്ക് വീഴാതിരിക്കാൻ ഞങ്ങൾ കരുതലും, പ്രാർത്ഥനയും, ധ്യാനവും, ത്യാഗവും നൽകുന്നു.
നിങ്ങൾ അന്വേഷിക്കുന്നതരത്തിൽ ആരും ഇവിടെയില്ല.
നിങ്ങൾ വിശ്വസിച്ചേ പറ്റു” സിസ്റ്റർ നോറിൻ കാര്യഗൗരവത്തോടെ പറഞ്ഞു.
കറുത്ത പോലീസുകാരി ആരുമായോ ഫോണിൽ സംസാരിച്ചു. ഇവിടെ തെരുവ് വേശ്യകളെ കണ്ടെത്തി പാർപ്പിക്കുമ്പോൾ ഇൗ യുവതികൾ തെരുവുനായ്ക്കളെ പോലെ മറ്റുള്ളവരെ കടിച്ചുകീറി കൊല്ലാൻ അനുവദിക്കില്ല. ഇൗ പേപ്പട്ടികളെ വെടിവച്ചുകൊല്ലുകതന്നെ വേണം. ആരോടോ പോലീസുകാരി ഫോണിലൂടെ ശൗര്യം പ്രകടമാക്കുന്നു. അകത്തേക്ക് പോയ പോലീസുകാർ പ്രതീക്ഷിച്ച യുവതിയെ കാണാതെ നിരാശരായി പുറത്തുവന്നു. അവർ സിസ്റ്റർ കാർമേലിനോടും നോറിനോടും ഒരു ക്ഷമാപണം നടത്തിയിട്ട് യാത്രയായി.
“” ദൈവ മക്കളും അറിവുള്ളവരും ജ്ഞാനികളും പാർക്കുന്ന പട്ടണങ്ങളിലാണ് സമാധാനമുള്ളത്. ദൈവത്തിന്റെ കണ്ണുകൾ എന്നും നീതിമാന്മാരുടെ മേൽ തന്നെയാണ്” സിസ്റ്ററ് കാർമേൽ പറഞ്ഞു.
മനുഷ്യർ വിദ്വോഷം വിട്ടകന്ന് സമാധാനം അന്വേഷിക്കാൻ ഇടവരട്ടെയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു. അവർ സിസ്റ്റർ കാർമേലിന്റെ മുറിയിൽ വന്നിരുന്ന് അഭിസാരികയായ ജസീക്കയെപ്പറ്റി വിശദമായി സംസാരിച്ചു.
“” ജസീക്കയെ സഹായിക്കുവാൻ നമ്മൾ മുന്നോട്ട് തന്നെ വരണം. നമുക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ല. ഇതുപോലെ എത്രയെത്ര രാജ്യങ്ങളിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. നമ്മൾ പോകുന്ന ഒാരൊ രാജ്യങ്ങളിലും നമ്മുടേതായ സഹോദര സ്ഥാപനങ്ങൾ സ്ഥാപിക്കണം. പാപത്തിൽ ജീവിക്കാൻ സ്ത്രീകളെ അനുവദിക്കരുത്. ഇന്ന് തന്നെ റോമിൽ നിന്നുള്ള പിതാവിന്റെ അനുവാദം ഞാൻ വാങ്ങും. സിസ്റ്റർ ധൈര്യമായി മുന്നോട്ട് പോകുക” സിസ്റ്റർ നോറിൻ അറിയിച്ചു.
“” ജസീക്ക മാനസാന്തരപ്പെട്ട് നന്മയുടെ വഴി തെരെഞ്ഞെടുത്തിരിക്കുന്നു. അവൾ ചെയ്തുകൂട്ടിയ തിന്മകൾക്ക് പകരമായി നന്മകൾ ചെയ്തിട്ട് മരിക്കാനാണ് അവളുടെ ആഗ്രഹം. അവിടുത്തെ ഭരണാധിപൻന്മാർക്കു പോലും അവളെ ഭയമാണ്.
അവളുടെ മനസുതുറന്നാൽ പലരുടെയും തൊപ്പികളും കസേരകളും തെറിക്കും. അതും അനൂകൂലമായ ഒരു ഘടകമാണ് ” സിസ്റ്റർ കാർമേൽ പറഞ്ഞു. “” അടുത്തമാസത്തെ ബോർഡ് ഒാഫ് ഡയറക്ടേഴ്സ് മീറ്റിംഗിൽ ഇതും അജണ്ടയിൽ ഉൾപ്പെടുത്തണം. വേശ്യകൾ പെരുകുന്ന രാജ്യങ്ങളിൽ നമ്മുടെ സ്ഥാപനം അനിവാര്യമാണ്”. നോറിൻ പറഞ്ഞതിനോട് സിസ്റ്റർ കാർമേൽ യോജിച്ചു. “” സിസ്റ്റർ നമ്മൾ ചോദിച്ച രണ്ട് സിസ്റ്റേഴ്സിന്റെ കാര്യം എന്തായി? കിട്ടുമോ? ” സിസ്റ്റർ കാർമേൽ ഒാർമിപ്പിച്ചു. “” ഞാനും പിതാവുമായുള്ള ബന്ധം സിസ്റ്റർക്കറിയില്ലെ? തന്റെ ആവശ്യം നിരസിക്കില്ല. നല്ല രണ്ട് സിസ്റ്റേഴ്സിനായി തിരച്ചിൽ തുടങ്ങിയെന്നാണ് എന്നോട് ഫോണിൽ പറഞ്ഞത്. നമുക്ക് പ്രാർത്ഥിക്കാം” അവിടേക്ക് ധൃതിയിൽ ഫാത്തിമ കടന്നുവന്നിട്ടറിയിച്ചു.
“”സിസ്റ്റർ ഇവിടെ തിരച്ചിലിനെത്തിയ പോലീസ് ഭീകരസംഘടനയുമായി ബന്ധമുള്ള ഒരു പാകിസ്ഥാനി പെണ്ണിനെ പിടിച്ച വാർത്ത ഇപ്പോൾ ന്യൂസിൽ കണ്ടു ഇൗസ്റ്റ് ലണ്ടനിലെ ഏതോ മോസ്ക്കിന് മുന്നിൽ വെച്ചാണ് അറസ്റ്റുചെയ്തത്. അവൾ ഒറ്റക്കല്ല ഒരു സോമാലിയക്കാരിയുമുണ്ട്.”
ആ വാർത്ത അവർക്ക് ആശ്വാസകരമായിരുന്നു. സിസ്റ്റർ കാർമേൽ അതിനോട് പ്രതിവചിച്ചു.
“” മനുഷ്യൻ ഒരു അണു തൂക്കം തിന്മ ചെയ്താൽ അതും പടച്ചോൻ കാണുമെന്ന് ഇതിലൂടെ മനസ്സിലായില്ലേ? ഫാത്തിമ വന്നതുകാര്യമായി. അടുത്ത മീറ്റിംഗിനുള്ള കുറേ പേപ്പർ തയ്യാറാക്കാനുണ്ട്. ഞങ്ങളെ ഒന്നു ഹെൽപ്പ് ചെയ്യ്” തുടർന്നവൾ എഴുത്തിലും പേപ്പറുകളിലും മുഴികിയിരുന്നു.
ബ്രിട്ടനിലെങ്ങും മഴയും മഞ്ഞും പൂക്കളും പൊഴിഞ്ഞുതുടങ്ങി. പുതുവർഷത്തിന്റെ ആരംഭത്തിൽ ജസീക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച ലേഡീസ് കെയർ ഹോമിന്റെ ഉദ്ഘാടനചടങ്ങിന് മെക്സിക്കോയിലും ബ്രസീലിലും സിസ്റ്റർ കാർമേലും നോറിനും റോമിൽ നിന്നും ആ രാജ്യങ്ങളിലെ ബിഷപ്പൻന്മാരും പങ്കെടുത്തു.
രണ്ട് രാജ്യങ്ങളിലെ മെഡിക്കൽ, ആതുരസേവനരംഗത്ത് ബിരുദം നേടിയ രണ്ട് കന്യാസ്ത്രീകളെ സ്ഥാപനത്തിന്റെ ഭരണചുമതലയേൽപ്പിച്ച് പ്രവർത്തനമാരംഭിച്ചു. അതിൽ കന്യാസ്ത്രീവസ്ത്രംപോയ വേശ്യകളുമുണ്ടായിരുന്നു. അവരുടെ പീഡനകദനകഥകൾ ആരംഭിക്കുന്നതും കന്യാസ്ത്രീകളുടെ മഠങ്ങളിൽ നിന്നായിരുന്നു. ജസീക്കയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾകണ്ട് ഭരണത്തിലുള്ളവരും ആശ്ചര്യപ്പെട്ടു. സുന്ദരിമാരായ സ്ത്രീകളെ തങ്ങൾക്ക് കാഴച്വെച്ചുകൊണ്ടിരുന്നവൾ പുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് അവർക്ക് വിശ്വസിക്കാനായില്ല. യേശുക്രിസ്തു ഇവൾക്ക് പ്രത്യക്ഷപ്പെട്ടോ? അതായിരുന്നു ചിലരുടെ സംശയം. സിസ്റ്റർ കാർമേലും നോറിനും അവിടെ സന്ദർശിച്ച് അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താറുണ്ടായിരുന്നു.
സിസ്റ്റർ കാർമേലിന്റെ ഇന്ത്യാസന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനിച്ചു വളർന്ന നാടും നഗരങ്ങളും സഹോദരനെ കാണാനും മനസ്സാഗ്രഹിച്ചു.
സിസ്റ്റർ കാർമേലിന്റെ അവധിക്കാലത്ത് സേവനം ചെയ്യാനായി ജർമ്മനിയിൽ നിന്നുള്ള ഒരു കന്യാസ്ത്രീയെത്തി. അത് നോറിന് സഹായമായി.
കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങൾക്കിടയിൽ ആദ്യമായിട്ടാണ് ഇന്ത്യയിലേക്ക് പോകുന്നത്. മനസ്സ് തുള്ളിച്ചാടുന്നു. സഹോദരനെ നേരിൽ കാണാനും പരസ്പരം അറിയുവാനും പോകുന്നു. മറ്റോരു ആഗ്രഹം ബഹ്റനിൽ പോയപ്പോൾ മക്കയിൽ നന്നുള്ള സംസം എന്ന പരിശുദ്ധജലം കുടിച്ചിരുന്നു. ഗംഗയിലെ പരിശുദ്ധ ജലവും കൽക്കട്ട യാത്രയിൽ കുടിക്കണം. ഇൗ രണ്ട് ജലവും മറ്റ് ജലം പോലയല്ല. എത്രനാൾ വേണമെങ്കിലും സൂക്ഷിച്ചുവെക്കാം. ഹിമപ്രപഞ്ചത്തിൽ നിന്നുവരുന്ന പരിശുദ്ധിയുള്ളതാണ് ഗംഗാജലം. നാടൊക്കെ നഗരങ്ങളായി വളർന്നുകാണും. പിതാവിന്റെ ശവകുടീരം കാണുക എന്നത് മനസ്സിനുള്ളിലെ വലിയ ആഗ്രഹമാണ്. ഏകാഗ്രതയോടെ ഇരുന്ന് നിമിഷങ്ങളിൽ മൊബൈൽ ശബ്ദിച്ചു.
ലണ്ടനിലെ ഹീദ്രു വിമാനത്താവളത്തിലേക്ക് ഇറങ്ങുന്ന ദിവസം ജസീക്കയുടെ ഫോൺ വന്നു. സംസ്സാരത്തിനിടയിൽ ധൈര്യമായി മുന്നേറാൻ അവൾക്ക് പ്രചോദനം കൊടുത്തു. സുന്ദരദേശമായ കേരളവും ഇന്ത്യയുമൊക്കെ കാണാൻ ആഗ്രഹമുണ്ടെന്നും സിസ്റ്റർ മടങ്ങിവരുന്നതിന് മുൻമ്പ് താൻ വരുമെന്നുമറിയിച്ചപ്പോൾ സിസ്റ്റർക്ക് അതിരറ്റ സന്തോഷം തോന്നി. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കവളെ സ്വാഗതം ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ തലസ്ഥാനമായ കൽക്കട്ടയും മദർ തെരേസയുടെ ആതുര സ്ഥാപനവും കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സിസ്റ്റർ കൊടുത്ത മറുപടി. ആദ്യം ഞാൻ കൽക്കട്ടയിൽ ചെന്നിട്ട് അറിയിക്കാമെന്നാണ്.
കാറിൽ കയറുന്നതിന് മുൻപ് കൂട്ടമായി നിന്ന അവിടുത്തെ അന്തേവാസികളോട് കൈയ്യുയർത്തി സ്നേഹപുരസ്സരം വിട പറഞ്ഞു. സിസ്റ്റർ നോറിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. മെർളിനും ഫാത്തിമയും സിസ്റ്റർക്കൊപ്പം കാറിൽ യാത്രയായി. വിമാനത്താവളത്തിലെത്തി രണ്ടുപേരും കെട്ടിപ്പുണർന്ന് വിട പറയുമ്പോൾ അവരുടെ മുഖം ശോകമൂഖമായിരുന്നു. ഇനിയും സിസ്റ്ററെ കാണണമെങ്കിൽ മാസങ്ങൾ കഴിയണം. എന്തോ നഷ്ടപ്പെട്ടവരെപോലെ സിസ്റ്റർ കൺമുന്നിൽ നിന്നും മായുന്നതുവരെ അവരവിടെ നിന്നു . അനാഥാലയങ്ങളിലെ കുട്ടികളെ പരിചരിക്കുന്നതുപോലെ അഴുക്കുചാലുകളിൽ നിന്ന് എത്രയെത്ര സ്ത്രീകൾക്കാണ് മാനസികവും ആത്മീയവും ശാരീരികവുമായ പരിശീലനങ്ങൾ കൊടുത്ത് അവരെ ജീവതത്തിലേക്ക് സിസ്റ്റർ കൊണ്ടുവന്നത്. സ്വന്തം ജീവിതവും ജീവനും നൽകാൻ ഇതുപോല ലോകത്ത് എത്ര പേരുണ്ടാകുമോ?
ആകാശ ഗംഗയിൽ വിമാനമൊരു പക്ഷിയെപ്പോലെ പറന്നു. പ്രഭാ കിരണങ്ങളിൽ വിമാനം ഇളകിയാടി.
അതാ! തിരുവനന്തപുരം വിമാനത്താവളം. ആകാശത്ത് നിന്നും നോക്കുമ്പോൾപോലും സ്വന്തം ജന്മദേശം എത്ര മനോഹരം. എത്ര ചേതോഹരം. കണ്ണുകൾ സന്തോഷത്താൽ വിടർന്നു.
വിമാനമിറങ്ങി. പുഞ്ചിരിപൊഴിച്ചുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാലുകുത്തി. ലോകത്തിന്റെ മാറ്റങ്ങൾ ഇവിടെയും പ്രകടമാകുന്നുണ്ട്. അകത്തേക്ക് പ്രവേശിച്ചു പതിവ് പരിശോധനകൾ കഴിഞ്ഞ് പെട്ടിയുമായി പുറത്തെത്തി.
“” ആനന്ദാശ്രുക്കൾ നിറഞ്ഞ മിഴികളോടെ അവിടെ നില്ക്കുന്നവരിലേക്ക് നോക്കി. അവരുടെ കണ്ണുകൾ ഉടക്കി. രക്തം രക്തത്തെ തിരിച്ചറിഞ്ഞു. ആ നില്ക്കുന്നത് കോശിയല്ലേ? അതേ…… എന്റെ……സഹോദരൻ കോശി…….അടുത്തു നില്ക്കുന്ന സുന്ദരിക്കുട്ടി……..ങ്ഹാ…….അതെ………ഷാരോൺ തന്നെ.
തനിക്ക് അവളുടെ പേരറിയാം.
ങ്ഹാ! അതെ.. തന്നെ മനസ്സിലാക്കി കൈവീശി കാണിക്കുന്നു.താനണിഞ്ഞിരിക്കുന്ന ശ്രേഷ്ടവസ്ത്രം…സഭാ വസ്ത്രം….എവിടെയും എപ്പോഴും ഒരടയാള വസ്ത്രമാണല്ലോ. ഇൗ രംഗത്ത് പ്രലോഭനങ്ങൾ ധാരാളമുണ്ടെങ്കിലും ഇന്നുവരെ താനതിന് കളങ്കം വരുത്തിയിട്ടില്ല. ക്രിസ്തുവിന്റെ മണവാട്ടിയായി എല്ലാ തിന്മകളെയും അതിജീവിച്ച് വീണ്ടും ജന്മനാട്ടിലെത്തിയിരിക്കുന്നു.
സിസ്റ്റർ കാർമേലിന്റെ മനസ്സിൽ കുളിരിന്റെ നിലാവിന്റെ തിളക്കം. തന്റെ യാത്ര സഫലമായിരിക്കുന്നു.
അതാ! അവനും ധൃതിയിൽ മുന്നോട്ട് നടന്നുവരുന്നു. ആ ദിവ്യമായ സഹോദര സ്നേഹത്തിൽ ആത്മനൊമ്പരം കലർന്നൊരു വിളി.
“”പെങ്ങളെ. കോശി വിളിച്ചു.
ആ സഹോദരന്റെ അധരങ്ങളിൽ നേരിയ വിറയലും മിഴികളിൽ നനവിന്റെ ചലനങ്ങളും. സ്നേഹത്തിന്റെ പവിത്രതയിൽ അവരുടെ മിഴികൾ നിറഞ്ഞു.
“”കോശി” സിസ്റ്റർ കാർമേൽ വിളിച്ചു.
പരിസരബോധം മറന്നവർ കെട്ടിപ്പുണർന്നു. ഗൃഹാത്വരത്വത്തിന്റെ വൈകിവന്ന താളലയങ്ങൾ.
“” ബന്ധങ്ങളുടെ കടലാഴങ്ങൾ അളന്നുതീർത്ത നിമിഷങ്ങൾ” ഇരുവരിലും രക്തബന്ധത്തിന്റെ ജൈവചോദനകൾ.
മുന്നോട്ട് നടന്ന് ഷാരോണിനെ മാറോടമർത്തി നെറ്റിയിൽ ചുംബിച്ചു. ഇരുവരും പരസ്പരം കൈകൾ കോർത്തു.
“”പെങ്ങളെ……..പെങ്ങളെ…….സന്തോഷമായി…………..
എനിക്ക് സന്തോഷമായി……”
കോശിയുടെ കണ്ണുകൾ നനഞ്ഞുതുളുമ്പി അത് കണ്ടപ്പോൾ……..
“” കോശീ…..എടാ കോശീ എന്താണിത് ……..?
അത് സന്തോഷത്തിന്റെ കണ്ണീരാണെന്ന് സിസ്റ്റർ കാർമേലിനറിയാം തന്റെയും കണ്ണുകൾ നനഞ്ഞില്ലേ? ആദ്യമായിട്ടാണ് പപ്പായുടെ കണ്ണുനീർതുള്ളികൾ ഷാരോൺ കാണുന്നത്. എത്ര നാളുകൾ നിശബ്ദ നോമ്പരങ്ങളായി ഇവർ കഴിഞ്ഞു. ആ കണ്ണുനീരിൽ നിറഞ്ഞുനിക്കുന്നത് സ്നേഹവും വിശുദ്ധിയുമാണ്. സ്നേഹമുള്ളടത്തേ സന്തോഷവും സമാധാനവുമുള്ളത്. ഇനിയുള്ള കാലം അവർ സന്തോഷമായിരിക്കട്ടെ.
“” മോളെ ! ഷാരോൺ ! നീ എന്നെ അറിയുമോ?…………”
സിസ്റ്റർ കാർമേൽ വാത്സല്യത്തോടെ ചോദിച്ചു. പെട്ടന്നൊരു മറുപടി ഷാരോണിൽ നന്നുണ്ടായി.
“” അറിയാം….അറിയാം….എനിക്കറിയാം ആന്റി………
“” ങേ!”
ഇപ്പോൾ തികച്ചും അമ്പരന്നുപോയത് സഭയിലെ ശ്രോഷ്ട സന്യാസിനി സിസ്റ്റർ കാർമേലാണ്.
സിസ്റ്റർ കാർമേൽ ദയനീയമായി കോശിയെ തുറിച്ചു നോക്കി.
ധ്യാനത്തിലെന്നവണ്ണം മിഴികളടച്ച് കോശി ശിരസ്സ് കുനിച്ചു.
“”ശരി” എന്നതിന്റെ അർത്ഥഭാവം പ്രശസ്തനായ ആ വക്കീൽ സഹോദരന്റെ മുഖത്ത് തെളിഞ്ഞു.
“” അതെ പെങ്ങളെ !
ആ രഹസ്യം എന്റെ മകൾക്കറിയാം……
ഏലിയാമ്മക്കും. പെങ്ങള് ഞങ്ങളെ കാണാനെത്തുവെനന്നറിയിച്ചപ്പോൾ ഞാനെല്ലാം മറന്നു.
അപ്പച്ചന് കൊടുത്ത വാക്കുപോലും. എന്റെ സന്തോഷം
പങ്കുവെക്കുന്നതിൽ എനിക്കാ രഹസ്യം സൂക്ഷിച്ചുവെക്കാനായില്ല….
ഇല്ല…..ഇല്ല……. എന്നിൽ അപകർഷതയില്ല. അഭിമാനം മാത്രം…. എന്റെ രക്തം………
എന്റെ രക്തം……. ഞാനെങ്ങനെ മറച്ചുവെക്കും പെങ്ങളെ….”
കോശി ഷാരോണിനെ ചേർത്തുപിടിച്ചു പറഞ്ഞു.
“” ഇവളാണ് അതിൽ ഏറ്റവും സന്തോഷിച്ചത്”
കോശി അതീവ സന്തോഷത്തോടെ സിസ്റ്റർ കാർമേലിന്റെ മുഖത്തേക്ക് നോക്കി.
“” എനിക്ക് അഭിമാനമുണ്ട് പെങ്ങളെ…. നമ്മുടെ ലോകസഭയിലെ ശ്രഷ്ടപദവിയുള്ള, പാപികളുടെ രക്ഷക എന്റെ പെങ്ങളാണെന്ന് പറയുന്നതിൽ……. ഞാനതിൽ അഭിമാനിക്കുന്നു പെങ്ങളെ…”
കോശിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. സിസ്റ്റർ കാർമേൽ ഷാരോണിനെ ഗാഡമായി ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു.
“” മോളെ….സിസ്റ്റർ ആന്റിക്ക് തൃപ്തിയായി…സന്തോഷമായി….”
ഇത്രയും നേരം വീർപ്പടക്കിപ്പിടിച്ചു നിന്നതു വിതമ്പലുകളായി മാറി. കന്യാസ്ത്രീ കാർമേൽ വിങ്ങി പൊട്ടികരഞ്ഞു.
പെട്ടന്ന് വീർപ്പുമുട്ടലുകൾ ഒതുക്കി, കണ്ണുകൾ തുടച്ചു ഷാരോണിന്റെ ഇരു കരങ്ങളുമെടുത്ത് സിസ്റ്റർ പറഞ്ഞു.
“” എന്റെ സുന്ദരികുട്ടി………ദൈവം….ദൈവം……
എന്റെ പ്രാർത്ഥന കേട്ടു….. ആ ദൈവമാണ്
നിങ്ങളെ കാണിച്ചു തന്നത്. ജാക്കി അതിനൊരു
നിമിത്തമായി…… ഇവൾക്ക് ആരുടെ ഛായയാ കോശി”
“” ഇവൾക്ക് ഏലീയാമ്മയുടെ ഛായയാണ്” കോശി പറഞ്ഞു.
“” എനിക്ക് അവളേയും കാണാൻ തിടുക്കമായി….
വാ…..വേഗം പോകാം…… നീ കാറെടുക്ക്….”
ഇനിയും പറഞ്ഞു തീരാത്ത ഒരു കടങ്കഥ പോലെ മൂവരും കാർപാർക്കിലേക്ക് വേഗത്തിൽ നടന്നു. അവർ പുറപ്പെട്ടു.

 

സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായിരുIന്ന ടി.എസ്.തിരുമുമ്പിന്റെ സ്മരണക്കായി പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി ഏർപ്പെടുത്തിയ കവിതാ അവാർഡിന് രാജൂ കാഞ്ഞിരങ്ങാട് അർഹനായി. ”ലിപി ” എന്ന കവിതയ്ക്കാണ് പുരസ്കാരം .കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ രാജൂ നാല് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വർഷം അവാർഡിന് അറുപത്തിയാറ് കവിതകൾ ലഭിച്ചിരുന്നു.

അമൃത കേളകം  ,ആർദ്ര വി.എസ് , രജനി.പി സ്മിതഭരത് എന്നിവരുടെ കവിതകൾ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. ഡിസംബർ 16ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് തൃക്കരിപ്പൂരിൽ നടക്കുന്ന തിരുമുമ്പ് അനുസ്മരണ ചടങ്ങിൽ വച്ച് ശ്രീ.കെ.പി.രമണൻ മാസ്റ്റർ പുരസ്ക്കാരം സമ്മാനിക്കും.

 

രാജൂ കാഞ്ഞിരങ്ങാടിന്റെ മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച കവിതകൾ വായിക്കാം

എന്നേ മരിച്ച ഞാൻ….! : രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത

 

 

ജീവിത ചിത്രം : രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത

 

ജോൺ കുറിഞ്ഞിരപ്പള്ളി

ഇന്ന് പൗർണ്ണമിയാണ് .
പൗർണ്ണമി നാളുകളിൽ  തലശ്ശേരിയിൽ കടൽ പ്രക്ഷുബ്ധമായിരിക്കും .ലൈറ്റ് ഹൗസിനടുത്തുള്ള  പാറക്കൂട്ടങ്ങൾ കാണാനേയില്ല. കടൽ പാലത്തിൽ തിരമാലകൾ ആഞ്ഞടിക്കുന്നത് കണ്ടാൽ ഭയം തോന്നും.വീട്ടിൽ നിന്നും ഓഫിസിലേക്ക് കടൽ തീരത്തുകൂടി   പോയാൽ നാരായണൻ മേസ്ത്രിക്ക് അല്പം ദൂരം കുറവുണ്ട്. രണ്ടാൾ ഉയരത്തിൽ  ആർത്തലച്ചുവരുന്ന തിരമാലകൾ കരയെ വാരി പുണരുന്നതും നോക്കി ഒരു നിമിഷം നിന്നു.പിന്നെ വേഗം നടന്നു.മനുഷ്യരിലും ജീവജാലങ്ങളിലും പൂർണ ചന്ദ്രൻ സ്വാധീനം ചെലുത്തും എന്ന് പറയുന്നത് ശരിയാണ് എന്ന് തോന്നുന്നു.നാരായണൻ മേസ്ത്രി ചിന്തയിൽ മുഴുകി.
ഇന്ന് ജെയിംസ് ബ്രൈറ്റിൻ്റെ  കൂടെ സൈറ്റ് ഇന്സ്പെക്ഷന് പോകാനുള്ളതാണ്.
നേരം പുലരുന്നതേയുള്ളു.നഗരം ഇനിയും ഉണർന്നു കഴിഞ്ഞിട്ടില്ല.
കഴിവതും നേരത്തെ വരണമെന്നാണ് ശങ്കരൻ നായരുടെ നിർദ്ദേശം.കൂട്ടുപുഴയിലെ വർക്ക് സൈറ്റും മാക്കൂട്ടത്തിനടുത്തുള്ള  സ്പോട്ടും സന്ദർശിക്കണം.
യാത്രയ്ക്ക് വേണ്ടി മൂന്നു കുതിരവണ്ടികൾ പറഞ്ഞു ഏൽപ്പിച്ചിരുന്നു.അത് എത്തിയിട്ടുണ്ടാകും.
തിരക്കിട്ടു വരുമ്പോൾ ബംഗ്ലാവിൻ്റെ  മുൻപിലെ മൈതാനത്തു കുതിരവണ്ടിക്കാർ റെടിയായി നിൽക്കുന്നു.
കൂടെ വരുന്ന ജോലിക്കാർ സാധനങ്ങൾ വണ്ടിയിൽ കയറ്റുന്നതിരക്കിലാണ്.
നാരായണൻ മേസ്ത്രി സർവ്വേയ്ക്ക് വേണ്ടിയുള്ള ഉപകരണങ്ങൾ അടങ്ങുന്ന പെട്ടി രണ്ടു ജോലിക്കാരെക്കൊണ്ട്  എടുപ്പിച്ചു കൊണ്ടു വന്നു.പെട്ടി തുറന്നു, എല്ലാം ചെക് ചെയ്തു.തിയോഡലൈറ്റ് ,സർവ്വേ കോമ്പസ്,ഒപ്റ്റിക്കൽ മിറർ, ചെയിനുകൾ ,ക്രോസ്സ് സ്റ്റാഫ്, എല്ലാം ഉണ്ട് എന്ന് ഉറപ്പുവരുത്തി.എന്തെങ്കിലും വിട്ടുപോയാൽ ശങ്കരൻ നായർ ഒച്ച വയ്ക്കും.
പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും ശങ്കരൻ നായർ എത്തി.അല്പം കഴിഞ്ഞു ജെയിംസ് ബ്രൈറ്റും വന്നു.
“പോകാൻ റെഡി ആയോ  മിസ്റ്റർ നായർ?”
“യെസ് സർ”
ജെയിംസ് ബ്രൈറ്റ് ബംഗ്ലാവിന് അകത്തേക്കുപോയി ഒരു ബാഗും തൻ്റെ ഡബിൾ ബാരൽ വിൻചെസ്റ്റർ മെയ്ക്ക്  തോക്കും എടുത്തുകൊണ്ടുവന്നു വണ്ടിയിൽ വച്ചു..
” ഇന്ന് തന്നെ തിരിച്ചു വരൻ കഴിയുമോ മിസ്റ്റർ നായർ?”
“ശ്രമിച്ചുനോക്കാം.ആദ്യം മാക്കൂട്ടത്തെ സൈറ്റിൽ  പോയിട്ട് തിരിച്ചുവരുമ്പോൾ സമയമുണ്ടെങ്കിൽ കൂട്ടുപുഴ സൈറ്റിൽ  പോകാം.” നായർ പറഞ്ഞു.
മൂന്നു  കുതിരവണ്ടികളിലായി അവർ പുറപ്പെട്ടു. ജെയിംസ് ബ്രൈറ്റും ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും ഒരു കുതിരവണ്ടിയിലും മറ്റു അഞ്ചു ജോലിക്കാർ മറ്റേ കുതിരവണ്ടികളിലും കയറി.അത്യാവശ്യം  സാധനങ്ങൾ  എടുത്തു എല്ലാ വണ്ടികളിലുമായി വച്ചു.
ഇന്നുതന്നെ തിരിച്ചുപോരണം,അതാണ് നായരുടെ പ്ലാൻ.
പതിവിനു വിപരീതമായി ബ്രൈറ്റ് വളരെ സന്തോഷവാനായി കാണപ്പെട്ടു.എങ്കിലും ഇടക്കിടക്ക് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഹിപ്പ്  ഫ്ലാസ്കിൽ നിന്നും, ജാക്ക് ഡാനിയേൽ  അകത്താക്കിക്കൊണ്ടിരുന്നു.
നായരോട് കൂട്ടുപുഴയിലെ സർവ്വേ ജോലികളെക്കുറിച്ചും മാക്കൂട്ടത്തിനടുത്തുള്ള പാറക്കൂട്ടങ്ങൾ ഒഴിവാക്കി റോഡും റയിൽവേ ലൈൻ പണിയുന്നതിനെക്കുറിച്ചും വളരെ വാചാലനായി സംസാരിച്ചുകൊണ്ടിരുന്നു ബ്രൈറ്റ്.
കൂട്ടുപുഴയിൽ എത്തിയപ്പോൾ വർക് സൈറ്റിൽ ജോലിക്കാരുടെ  അടുത്ത് മേമൻ ഉണ്ട്.
“അത് മേമൻ അല്ലെ?”
“അതെ”
“അവനെക്കൂടി കൂട്ടിക്കോളൂ”
നായർ വിളിച്ചു,”മേമൻ നീ ഞങ്ങളുടെ കൂടെ വരുന്നോ?”
“ഇല്ല”അവൻ നിഷേധാർത്ഥത്തിൽ തല കുലുക്കി.
“അവൻ വരുന്നില്ല “എന്ന്..
“അവനെ കൂട്ടിക്കോളൂ,സമയമുണ്ടെങ്കിൽ നമുക്ക് അവൻ്റെ ഊരിൽ ഒന്ന് പോയാലോ?”
നായർ ജെയിംസ് ബ്രൈറ്റിനെ നോക്കി ആശ്ചര്യപ്പെട്ടു.എന്തൊരു മാറ്റമാണ് ഈ മനുഷ്യന്?
നായർ വിളിച്ചു;”മേമൻ ”
എന്തുകൊണ്ടോ അവനു അവരുടെ കൂടെ പോകാൻ അത്ര താല്പര്യം കണ്ടില്ല.ചിലപ്പോൾ ജെയിംസ് ബ്രൈറ്റിനെ കണ്ടത് കൊണ്ടായിരിക്കും.
“മേമൻ” നായർ വീണ്ടും വിളിച്ചു..അവൻ അടുത്ത് വന്നു.”നീയും വാ ഞങ്ങളുടെ കൂടെ .”
അവരുടെ നിർബ്ബന്ധം മൂലം മേമനും ബൂ വും ജോലിക്കാരുടെ വണ്ടിയിൽ കയറി.
നായർ  ശ്രദ്ധിച്ചു,എന്തുകൊണ്ടോ മേമന് തീരെ ഉത്സാഹമില്ല.എന്തെങ്കിലും ചോദിക്കുമ്പോൾ അവൻ്റെ  മുഖത്ത് കാണാറുള്ള ആ ചിരിയില്ല.താൻ  നിർബ്ബന്ധിച്ചതുകൊണ്ടു മാത്രം വരുന്നതാണ് എന്ന് തോന്നുന്നു.
ചിലപ്പോൾ അവൻ്റെ മിന്നിയ്ക്ക് എന്തെങ്കിലും ?
ബ്രൈറ്റ് വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഗട്ടർ  റോഡിലെ കുഴികളിൽ കുതിരവണ്ടിയുടെ ചക്രം വീഴുമ്പോളുണ്ടാകുന്ന പ്രകമ്പനം ആസ്വദിക്കുകയാണ്.
വണ്ടി നിർത്തി നടന്ന് സൈറ്റിലെത്തുമ്പോൾ സമയം  നാലുമണി.എല്ലാവരും യാത്രകൊണ്ട് ക്ഷീണിച്ചിരുന്നു.വേഗം ജോലിതീർത്തു പോകണം. ഇരുട്ടുന്നതിനു മുൻപ് കാടിറങ്ങണം.
ഇരുട്ടിയാൽ പിന്നെ തിരിച്ചുള്ള യാത്ര വിഷമത്തിലാകും.
ഇത്തവണ പാറക്കൂട്ടത്തിന് താഴെ ഒരു മൈൽ അകലെ  വരെ കഷ്ടിച്ച് കുതിരവണ്ടി കൊണ്ടുപോകാൻ കഴിഞ്ഞതു ഭാഗ്യമായി.
പിന്നെ സൈറ്റിലേക്ക് സർവ്വേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ എല്ലാം ജോലിക്കാർ ചുമന്നുകൊണ്ടുവന്നു.
രണ്ടു ജോലിക്കാരുമായി ശങ്കരൻ നായർ താഴെയുള്ള  സ്പോട്ടിലേക്ക് പോയി.
നാരായണൻ  മേസ്ത്രി കുറച്ചകലെ  ഇൻസ്ട്രുമെൻറ്  സെറ്റ് ചെയ്യുന്നു.
എല്ലാം നോക്കി ജെയിംസ് ബ്രൈറ്റ് നിർദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു.
ഇടയ്ക്  ജാക് ഡാനിയേൽ ഒരു സിപ്പ് എടുക്കാനായി ബ്രൈറ്റ് ഹിപ്പ് ഫ്ലാസ്ക് എടുത്തു.അതിൽ ഒരു തുള്ളിപോലുമില്ല-
ജാക്കറ്റിൻ്റെ അടുത്ത പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി എടുക്കാനായി കൈയ്യിട്ടപ്പോൾ തലേ ദിവസം കിട്ടിയ കത്ത് കയ്യിൽ തടഞ്ഞു.
കോണ്ഫിഡൻഷ്യൽ  എന്ന് അതിൽ ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരുന്നു.ഇന്നലെ അത് തുറന്നു വായിക്കാൻ തോന്നിയില്ല.
ജെയിംസ് ബ്രൈറ്റ് കത്ത് തുറന്നു വായിച്ചു.
ബ്രൈറ്റിൻ്റെ മുഖം വലിഞ്ഞു മുറുകി.”ഷിറ്റ്,.ബാസ്‌റ്റാർഡ് ” ബ്രൈറ്റ് അലറി.
ശബ്ദം കേട്ട് നായർ ഓടിവന്നു.
“എന്തുപറ്റി,മിസ്റ്റർ ബ്രൈറ്റ്?”
ബ്രൈറ്റ് ഒന്നും പറയാതെ കത്ത് പോക്കറ്റിലിട്ടു.ദേഹം അടിമുടി വിറയ്ക്കുന്നു.ശങ്കരൻ നായരെ  തുറിച്ചു നോക്കി.ജെയിംസ് ബ്രൈറ്റിൻ്റെ  മുഖം വെളുത്തു വിളറിയിരിക്കുന്നു.
“മിസ്റ്റർ ബ്രൈറ്റ്,എന്തുപറ്റി?”
“യു ഷട്ട് അപ്.”ബ്രൈറ്റ് അലറി.ആദ്യമായിട്ടാണ് ജെയിംസ് ബ്രൈറ്റ് നായരോട് ദേഷ്യപ്പെടുന്നത്.നായർ വിചാരിച്ചു,ഈ മനുഷ്യന് എന്ത് സംഭവിച്ചു?മദ്യത്തിൻ്റെ  ലഹരിയിൽ ബോധമില്ലാതെ സംസാരിക്കുന്നതായിരിക്കും.
ബ്രൈറ്റ് എന്തൊക്കെയോ വിളിച്ചുപറയുന്നു,എല്ലാം നായർക്കും ദാനിയേൽ വൈറ്റ് ഫീൽഡിനും എതിരായിട്ടും.ജെയിംസ് ബ്രൈറ്റിന് പെട്ടന്നുണ്ടായ ഈ മാറ്റം എന്തുകൊണ്ടാണ് എന്ന് ആർക്കും മനസ്സിലായില്ല.
ഈ ബഹളങ്ങളൊന്നും മേമൻ അറിഞ്ഞില്ല..അവൻ ആ പാറയുടെ മുകളിൽ കയറി ചുറ്റുപാടും നോക്കി. പിന്നെ ആ പാറക്കൂട്ടങ്ങൾക്ക് മുകളിൽ അവൻ ശേഖരിച്ചു വച്ചിരുന്ന കുറച്ചു മരക്കമ്പുകൾ എടുത്ത് തീ കത്തിച്ചു.തീ ആളികത്തി.
ധാരാളം പാമ്പുകളും കടുവകളും കാട്ടാനകളും  ഉള്ള സ്ഥലമാണ്.തീ കണ്ടാൽ അവയൊന്നും അടുത്ത് വരില്ല.
അവിടെനിന്നും അവൻ്റെ  ഊരിലേക്കു രണ്ടു മൈൽ നടന്നാൽ എത്തും.
മേമൻ പാറയുടെ മുകളിൽ ഒരു കൽ പ്രതിമപോലെ നിശ്ചലനായി നിന്ന് ചുറ്റുപാടും നോക്കികൊണ്ടിരുന്നു.അവിടെ  നടക്കുന്ന ജോലികൾ എന്താണെന്ന് അവനറിയില്ല.
അവൻ നിൽക്കുന്ന പാറക്കെട്ടുകളുടെ അടി ഭാഗം ചേർന്ന് അഗാധമായ കുഴിയാണ്.നോക്കിയാൽ ഇരുളിൻ്റെ  കഷണങ്ങൾ മൂടിയ കൊല്ലിയുടെ  അടി ഭാഗങ്ങൾ കാണാൻ കഴിയില്ല.എവിടെ നിന്നോ ഒരു കാട്ടരുവി ഒഴുകുന്ന ശബ്ദം കേൾക്കുന്നുണ്ട്.ചിലപ്പോൾ അങ്ങ് താഴ്വാരത്തു നിന്നാകും.
ബ്രൈറ്റ് കുറെ നേരം എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.അമിതമായ മദ്യപാനം കൊണ്ടുള്ള വിഭ്രാന്തി ആയിരിക്കും,നായർ വിചാരിച്ചു
ബ്രൈറ്റ് നടന്ന്  കൊല്ലിയുടെ അടുത്ത് ചെന്ന് താഴേക്ക് നോക്കി നിന്നു.നാരായണൻ മേസ്ത്രി വിളിച്ചു പറഞ്ഞു,”സാർ സൂക്ഷിക്കണം,അവിടെ വലിയ കുഴിയാണ്”.
ബ്രൈറ്റ് അല്പസമയം കൂടി അവിടെ നിന്നിട്ട്  തിരിഞ്ഞു നടന്നു.
നായർ വിളിച്ചു,”സാർ,ഇത് ഒന്ന് ചെക്ക് ചെയ്തോളു.”
ബ്രൈറ്റ് അനങ്ങിയില്ല.
നായർ വീണ്ടും വിളിച്ചു.,”സാർ.”
ബ്രൈറ്റ് പറഞ്ഞു, “മിസ്റ്റർ നായർ എല്ലാം നിങ്ങൾ നോക്കിയാൽ മതി.അല്ലെങ്കിൽ ഞാൻ നോക്കിയിട്ടെന്താ?”
അൽപ്പ സമയം നിശ്ശബ്ദനായിരുന്നിട്ട് ബ്രൈറ്റ് ചോദിച്ചു,”മിസ്റ്റർ നായർ,ആൻ സൂയിസൈഡ് ചെയ്തത് ഞാൻ എന്ത് ചെയ്തിട്ടാണ്?”
“സാർ,നിങ്ങൾ വല്ലാതെ മദ്യപിച്ചിരിക്കുന്നു”.
“അവൾ പോയി.”
?
“ഐ ലോസ്റ്റ് മൈ ഡ്രീംസ്.”എൻ്റെ സ്വാപ്നങ്ങൾ,എല്ലാം അവസാനിച്ചു……………..
ഐ ലോസ്റ്റ് എവെരിതിങ്…………..”.
ഹിപ് പോക്കറ്റിൽ നിന്ന് ജാക്ക് ഡാനിയേൽ പുറത്തെടുത്തു. രണ്ടു സിപ് ആഞ്ഞുവലിച്ചു കുടിച്ചു.
“ഞാൻ തോൽക്കില്ല,എന്നെ തോൽപിക്കാൻ അനുവദിക്കില്ല.ഒന്നുകിൽ ഈ പ്രോജക്ട് ബ്രൈറ്റിൻ്റെ പേരിൽ അറിയപ്പെടണം.അല്ലെങ്കിൽ ഒന്നും വേണ്ട.ഞാൻ അനുവദിക്കില്ല…………”
ശങ്കരൻ നായർ അന്തം വിട്ടു. ഈ മനുഷ്യൻ എന്താണ് പറയുന്നത്?
“നായർ പറഞ്ഞു,ഇന്നത്തെ ജോലി നമുക്ക് അവസാനിപ്പിക്കാം.പിന്നൊരിക്കൽ ആകട്ടെ.”
ബ്രൈറ്റ്  പൊട്ടി ചിരിക്കാൻ തുടങ്ങി.ചിരിച്ചു  ചിരിച്ചു് പിന്നെ ഉറക്കെ കരഞ്ഞു.
നായർ നാരായണൻ മേസ്ത്രിയോട് പറഞ്ഞു.
“പാക് അപ്പ് .ഈ ജോലി ഇനി തുടരുന്നതിൽ  കാര്യമില്ല”
ബ്രൈറ്റ് പറഞ്ഞു,”നോ.continue .ഓർഡർ ഞാൻ തരും നിങ്ങളല്ല മിസ്റ്റർ നായർ.ഞാൻ പറയുന്നത് നിങ്ങൾ അനുസരിക്കണം.”.
നായർ ഒന്നും മിണ്ടിയില്ല.
“മേമൻ,യു ആർ ദി ഗ്രേയ്റ്റസ്റ്റ്………… “.ബ്രൈറ്റ് വിളിച്ചുപറഞ്ഞു.
നായർ അമ്പരന്നു.ബ്രൈറ്റിന് ഭ്രാന്തു പിടിച്ചോ?
നാരായണൻ മേസ്ത്രി പറഞ്ഞു,”ഇന്ന് വെളുത്ത വാവാണ്,അതിന്റെ കേടാ:”
“മേമൻ റൂട്ട്,.മേമൻ ഡിസ്‌കവേഡ്  തലശ്ശേരി മൈസൂർ  റെയിൽവേ റൂട്ട് .യു ആർ  ദി ഗ്രെയ്റ്റസ്റ്റ് …………….
മഹത് വ്യക്തികൾ വരുമ്പോൾ  നമ്മൾ ആകാശത്തിലേക്കു വെടി വച്ചു് ആദരിക്കുമല്ലോ.എന്താണ് മിസ്റ്റർ നായർ അതിനു പറയുന്നത്? ഓ, നിങ്ങൾ പറയില്ല.”
“ആചാര വെടി”.
“എസ്.അതെ.അതുതന്നെ.”.
“മേമൻ”.ബ്രൈറ്റ് ഉറക്കെ വിളിച്ചു.
അവൻ താഴേക്ക് നോക്കി വെറുതെ ചിരിച്ചു.
“എൻ്റെ സ്വപ്നമായിരുന്നു,ഈ റെയിൽവേ ലൈൻ….എല്ലാം നീ കൊണ്ടുപോയി.”ഒന്നും മനസ്സിലാകാതെ മേമൻ ചിരിച്ചുകൊണ്ടിരുന്നു.
നായർ വിചാരിച്ചു ഇയാൾ എന്തിനുള്ള പുറപ്പാട് ആണ്?ഇപ്പോൾ കാര്യം മനസ്സിലായി.തലശ്ശേരി മൈസൂർ റെയിൽവേ മേമൻ റൂട്ട് എന്ന് വിളിക്കുന്നത് ബ്രൈറ്റിന് ഇഷ്ടപ്പെടുന്നില്ല.അത് തികച്ചും ബ്രൈറ്റിൻ്റെ പേരിൽ അറിയപ്പെടണം.
നാരായണൻ  മേസ്ത്രി ഒന്നും പിടികിട്ടാതെ നായരെ നോക്കി.
“മേമൻ…………മേമൻ…………മേമൻ ……………എല്ലാം  ഇവിടെ അവസാനിക്കുന്നു വഴിയേ പോയ ഒരു ബെഗ്ഗർ ഇപ്പോൾ എല്ലാവരുടെയും ആരാധനാപാത്രം .”
ആർക്കും ഒന്നും മാനസ്സിലായില്ല.ജോലിക്കാർ ചെയ്തിരുന്ന ജോലി മതിയാക്കി എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി.
നായർ പറഞ്ഞു,”ഇരുട്ട് വീഴുന്നതിനു മുൻപേ മടങ്ങാം.ഇനി വർക്ക് തുടരാൻ കഴിയില്ല.”
ബ്രൈറ്റ് വീണ്ടും വീണ്ടും എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു.
മേമൻ  ഒന്നും മനസ്സിലായില്ലെങ്കിലും പാറക്കൂട്ടത്തിനു മുകളിൽ നിന്നും ബ്രൈറ്റിനെ നോക്കി ചിരിച്ചു.
അത് ബ്രൈറ്റിനെ ഒന്നുകൂടി ഭ്രാന്ത് പിടിപ്പിച്ചു.
“എല്ലാം തട്ടിയെടുത്തിട്ട് ചിരിക്കുന്നു? എൻ്റെ ഡ്രീംസ് ഇനി വെറും സ്വപ്നങ്ങൾ മാത്രം………..ഇഡിയറ്റ് …എടാ തെണ്ടി നീ താഴെ ഇറങ്ങി വാ .”
ബ്രൈറ്റ് സംസാരിക്കുന്നത് തന്നോടാണ് എന്നുപോലും മേമന് മനസ്സിലായില്ല.
ബ്രൈറ്റ് നിൽക്കുന്നതിനടുത്തായി ഒരു മരത്തിൽ ചാരി വച്ചിരുന്ന തൻ്റെ ഡബിൾ ബാരൽ ഗൺ എടുത്ത് മേമനെ ലക്ഷ്യമാക്കി ഉയർത്തി പിടിച്ചിട്ടു വീണ്ടും വിളിച്ചു,”ഇറങ്ങി വാടാ……….”
മേമന് ഭയം തോന്നിയിട്ടുണ്ടാകണം,തോക്ക് തൻ്റെ  നേരെ പിടിച്ചിരിക്കുന്നത് കണ്ടിട്ട്.
ബ്രൈറ്റിനെ നോക്കി അവൻ  ചിരിച്ചു.
“കിംഗ് ,മേമൻ,ഗുഡ്ബൈ,”ബ്രൈറ്റ് കാഞ്ചി വലിച്ചു.എന്നിട്ടു ഉറക്കെ വീണ്ടും പറഞ്ഞു,”ഗുഡ് ബൈ.”
തോക്കിൽ നിന്നും വെടി പൊട്ടി.
എല്ലാം വളരെ പെട്ടന്ന് ആയിരുന്നു.തികച്ചും അപ്രതീക്ഷിതമായി യാതൊരു പ്രകോപനവുമില്ലാതെ ഒരു മനുഷ്യനെ വെടി വയ്ക്കുക.
നായരും നാരായണമേസ്ത്രിയും ഞെട്ടി വിറച്ചു.നായാട്ടിനു ഉപയോഗിക്കുന്ന ഡബിൾ ബാരൽ തോക്കിൽ നിന്നും ഉയർന്ന വെടി ശബ്ദത്തിൽ കുടകിലെ കാടുകൾ ഞെട്ടി വിറച്ചു.
അടുത്ത വൃക്ഷശിഖരങ്ങളിൽ കുടിയേറിയിരുന്ന പക്ഷികൾ ചിറകടിച്ചു പറന്നു പോയി.
തോക്കിൽ നിന്നും ഉയർന്ന പുകയുടെ പിന്നിൽ പാതി മറഞ്ഞ ജെയിംസ്  ബ്രൈറ്റിൻ്റെ ഭ്രാന്തമായ മുഖം അവർ കണ്ടു.
നായർ അലറി.” എടാ തന്തയില്ലാത്തവനെ…………..….”.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

നിശബ്ദതകളുടെ പൂമേനികൾ

എല്ലാ കണ്ണുകളും സിസ്റ്റർ നോറിന്റെ മുഖത്താണ്. ജസീക്കയുടെ അഭിലാഷം അംഗീകരിച്ചാൽ മുകളിലുള്ളവർ ചോദിക്കില്ലേ? ആരോട് ചോദിച്ചിട്ടാണ് സമ്മതം മൂളിയതെന്ന്. ചോദ്യം ചോദിച്ചവൾക്ക് ഉത്തരം കൊടുത്തില്ലെങ്കിൽ അവർ നിരാശരാകും. ഉള്ളിൽ സംഘട്ടനത്തിന്റെ നിമിഷങ്ങൾ. എങ്ങും നിശബ്ദത. ഇൗ മൗനം എത്രനേരം തുടരും? ദൈവത്തോടുള്ള ഉത്തരവാദിത്വമാണ് ഇവിടെ നിറവേറ്റേണ്ടത്. അവളിലൂടെ ഒരു പ്രത്യാശയാണ് വെളിപ്പെട്ടത്. സിസ്റ്റർ കാർമേൽ കണ്ണടച്ചിരുന്നു പ്രാർത്ഥിച്ചു. കൊടുംകാറ്റിലുലയുന്ന കടലിലെ കപ്പലിലാണ് സിസ്റ്റർ നോറിൻ നില്ക്കുന്നത്. കപ്പലിനെ ശാസിച്ച് നിർത്തണമെങ്കിൽ മനസ്സിന് ധൈര്യവും പ്രത്യാശയും ഉണ്ടായിരിക്കണം. ദൈവീകവാഗ്ദാനത്തിൽ മറുപടി പറയാൻ സിസ്റ്റർ നോറിനെ സഹായിക്കണമേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു.
എല്ലാവരുടെയും വികാരം കണക്കിലെടുത്ത് സിസ്റ്റർ നോറിൻ അറിയിച്ചു.
“”എനിക്ക് സമ്മതമാണ്. അതിന് സഭാപിതാക്കന്മാരുടെ അനുവാദംകൂടി വേണം. അതിനായി ഞാനും സിസ്റ്റർ കാർമേലും ശ്രമിക്കും.” എല്ലാവരും എഴുന്നേറ്റ് നിന്ന് ആഹ്ലാദത്തോടെ കരഘോഷം മുഴക്കി. സിസ്റ്റർ നോറിനെ ജസീക്ക സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. സിസ്റ്റർ മടങ്ങിവന്ന് കസേരയിലിരുന്നു. സിസ്റ്റർ കാർമേൽ സന്തോഷത്തോടെ സിസ്റ്റർ നോറിന് നന്ദി അറിയിച്ചു.
“”എല്ലാ പ്രതിസന്ധിയും ദൈവം മാറ്റിത്തരും. നമുക്ക് പ്രാർത്ഥിക്കാം.”
സിസ്റ്റർ നോറിന് ആ വാക്കുകൾ ആശ്വാസം പകർന്നു.
ദൈവഹിതം നിറവേറ്റപ്പെടണം. അത് മാത്രമേ സിസ്റ്റർ കാർമേൽ ചിന്തിച്ചുള്ളൂ. പല രാജ്യങ്ങളിലും പലസന്നദ്ധസംഘടനകളുടെ സഹായത്തോടെ വേശ്യകളുടെ ഉയർച്ചയ്ക്ക് പലതും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പലഭാഗങ്ങളിൽ നിന്നുയരുന്ന ശബ്ദം സാമ്പത്തിക ക്ലേശങ്ങളാണ്. ദൈവം തന്റെ പ്രാർത്ഥന കേട്ടതിന്റെ പ്രതിഫലമാണ് ജസീക്ക വൻതുക നല്കാൻ തീരുമാനിച്ചത്. പല രാജ്യങ്ങളിൽ ലൈംഗികപീഡനം അനുഭവിച്ചുകൊണ്ട് പലരും കഴിയുന്നുണ്ട്. ഇനിയും പണമില്ല എന്ന പരാതി വേണ്ട.
അവൾ കാണിച്ച മാതൃക പലരംഗത്തുള്ളവർക്കും ചെയ്യാവുന്നതേയുള്ളൂ. അവളെ ഇവിടെ എത്തിച്ചത് ദൈവം തന്നെയാണ്. ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടേ. “”നിങ്ങളെ ഞാൻ മെക്സിക്കോയിലേക്കും ബ്രസീലിലേക്കും ക്ഷണിക്കയാണ്. ആർക്കെങ്കിലും കൊളംബിയയിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ യാത്ര ചെയ്യണമെങ്കിൽ ഞാൻ സഹായിക്കാം. നമ്മുടെ മുദ്രാവാക്യം സ്ത്രീവിമോചനം തന്നെയാണ്. നമുക്ക് ഒന്നിച്ച് നീങ്ങാം. നാളെ രാവിലെതന്നെ ഞാൻ മടങ്ങും. എല്ലാവർക്കും നന്മകൾ നേരുന്നു.” എല്ലാവരും കരഘോഷം മുഴക്കി പിരിഞ്ഞു.
ജെസീക്ക സിസ്റ്റർ കാർമേലിന്റെ മുറിയിൽ സിസ്റ്റർ നോറിനും മെർളിനും ഫാത്തിമയായും ഒന്നിച്ചുകൂടി. എല്ലാവരും സംതൃപ്തരായി കാണപ്പെട്ടെങ്കിലും സിസ്റ്റർ കാർമേലിന്റെ മുഖത്ത് മ്ലാനത കാണപ്പെട്ടു. ജസീക്ക വേറൊരു ലോകത്തേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ്. അവളുടെ സംഘത്തിൽ പെട്ടവരുടെ പ്രതികരണം എന്തെന്നറിയില്ല. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ അവളുടെ സേവനം ആവശ്യമാണ്. ആ വിഷയം അവളുമായിട്ടൊന്ന് സംസാരിക്കണമെന്നുണ്ട്. അവളുടെ എല്ലാം സഹായസഹകരണത്തിനും സിസ്റ്റർ നോറിൻ നന്ദിയറിയിച്ചു. അവരെല്ലാം അവളെ സ്നേഹബഹുമാനത്തോടെ നോക്കി. ഹൃദയം നിറയെ സ്നേഹമായിരുന്നു. വരാന്തയിലൂടെ ആരോ സംസാരിച്ചു നടക്കുന്നുണ്ട്. അമേരിക്കയടക്കമുള്ള പല രാജ്യങ്ങളിലും ഇടുങ്ങിയ വഴികളും തെരുവുവിളക്കുകളും അവൾക്കറിയാം.
സ്ത്രീശാക്തീകരണത്തിന് സമർപ്പിക്കപ്പെട്ടവളും ഇൗ പ്രസ്ഥാനത്തിന്റെ അംബാസിഡർ എന്ന നിലയിലും സിസ്റ്റർ കാർമേൽ ഹൃദ്യമായ ഒരു ആവശ്യം മുന്നോട്ട് വയ്ക്കാൻ തീരുമാനിച്ചു.
സിസ്റ്റർ കാർമേൽ അവളെ ലേഡീസ് കെയർ ഹോമിന്റെ ആഗോളതലത്തിലെ അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള കത്ത് കൈമാറി.
“”എന്റെ കടമയും കർത്തവ്യവും ഒരിക്കലും ഞാൻ വിസ്മരിക്കില്ല. ദൈവം എന്നെ ഇൗ വേലക്ക് കണ്ടെത്തി എന്നാണ് എന്റെ വിശ്വാസം. അതാണല്ലോ എന്റെയടുക്കലേക്ക് ദൈവം സിസ്റ്ററെ അയയ്ച്ചത്. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇൗ പദവി. കഴിഞ്ഞ കാലങ്ങളിൽ പാരീസിലെ ഒരു പെർഫ്യൂമിന്റെ കമ്പനിക്കായി ഞാൻ അമ്പാസിഡർ ആയിട്ടുണ്ട്. അന്ന് സുഗന്ധത്തിന്റെ പദവി. ഇൗ ദുർഗന്ധത്തെ ഞാൻ ആ സുഗന്ധമായി മാറ്റും. സമൂഹം തള്ളിക്കളഞ്ഞ പതറിയ മനസുമായി ജീവിക്കുന്ന സഹോദരിമാർക്കുവേണ്ടി എന്റെ രക്തം ചൊരിയാനും രക്തസാക്ഷിയാകാനും ഞാനൊരുക്കമാണ്. എന്റെ ജീവിതം നശിപ്പിച്ച കാട്ടാളന്മാരുടെ കൈകൊണ്ട് മരിക്കാൻ ഞാൻ തയ്യാറല്ല. മെക്സിക്കോയിലും ബ്രസീലിലും എന്റെ രക്തമൊഴുക്കാൻ അവർക്കാകില്ല. അതവർക്ക് നന്നായി അറിയാം. ഇൗ രണ്ട് രാജ്യങ്ങളിലും കെയർ ഹോം സ്ഥാപിക്കണം.” ഒരു തത്വജ്ഞാനിയെപ്പോലെ ജസീക്ക പറഞ്ഞു നിർത്തി.
സിസ്റ്റർ കാർമേൽ പറഞ്ഞു
“”മോളെ, ഞങ്ങളെ സംബന്ധിച്ച് നിന്റെ രക്ഷയാണ് ഞങ്ങൾക്കു വലുത്, രക്തമല്ല. രണ്ടു രാജ്യങ്ങളിലെ അമ്പാസിഡർ ആയിരുന്നാൽ മതി. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ സഭയുടെ മേൽനോട്ടത്തിൽ ധർമ്മസ്ഥാപനങ്ങളുണ്ട്. ധാരാളം സ്ത്രീപുരുഷന്മാർ അന്തേവാസികളായിട്ടുമുണ്ട്. ഇൗ കാര്യത്തിൽ ജസീക്ക വിഷമിക്കേണ്ട, നമ്മുടെ വിശ്വാസവും ത്യാഗവും സമർപ്പണവും മാത്രം മതി. സിസ്റ്റർ കാർമേൽ അവളെ ധൈര്യപ്പെടുത്തി.
സിസ്റ്റർ നോറിൻ പറഞ്ഞു
“”നമ്മളെ ദൈവം ഏല്പിച്ചിരിക്കുന്ന ജോലി പാപത്തിൽ മരിച്ചവർക്ക് ജീവൻ കൊടുക്കുക എന്നുള്ളതാണ്. നാം ഒാരോരുത്തരും ഇൗ ലോകത്തിന്റെ മുന്തിരിയും മുന്തിരി വള്ളികളുമാണ്. നിങ്ങൾ സെന്റ് ഫ്രാൻസിസിനെ മാത്രം മുന്നിൽ കണ്ടാൽ മതി. എന്താണ് അദ്ദേഹം ചെയ്ത തെറ്റ്. യുവാവായിരുന്ന ഫ്രാൻസിസ്കോ ബർണാഡോ തന്റെ പിതാവിന്റെ സ്വർണനാണയങ്ങൾ തകർന്നുപോയ ഒരു പള്ളി പണിയാൻ ഒരു പുരോഹിതന് നല്കി. അതറിഞ്ഞ പിതാവ് രോഷാകുലനായി തന്റെ സ്വത്ത് ഒരിക്കലും അവന് കൊടുക്കില്ലെന്ന് നിശ്ചയമെടുത്ത് കോടതിയിൽ കേസ് കൊടുത്തു. കോടതിയിൽ വിചാരണ നേരിടാൻ ചെന്ന ഫ്രാൻസിസ് പിതാവ് വാങ്ങിക്കൊടുത്ത ഉടുതുണികൾ അഴിച്ച് ജസ്റ്റിസിന്റെ മുന്നിൽ വച്ചിട്ട് പറഞ്ഞു.
“”എനിക്ക് പിതാവിന്റെ ഒന്നുംതന്നെ വേണ്ട. ഇൗ സമ്പത്ത് വളർത്തി എനിക്ക് ധനികൻ ആകേണ്ട. ഇൗ സംഭവം ഞാൻ പറഞ്ഞത് ജെസീക്കയ്ക്കും ഫാത്തിമക്കും വേണ്ടിയാണ്.
അവർ സിസ്റ്റർ നോറിനോട് നന്ദി പറഞ്ഞു.
ജെസീക്ക ലേഡി കെയർ ഹോമിന്റെ ബാങ്ക് അക്കൗണ്ട്, സോർട്ട് കോഡ് മുതലായവ ചോദിച്ചു മനസ്സിലാക്കി എഴുതിയെടുത്തു. ഉടൻ മെർളിൻ അലമാരയിൽ നിന്ന് ഒരു ഫയലെടുത്ത് ബാർക്ലേയിസ് ബാങ്കിന്റെ കത്ത് കാണിച്ചു. ജസീക്ക അവളുടെ വിലപിടിപ്പുള്ള മൊബൈലിൽ സ്വന്തം ബാങ്കിൽ നിന്ന് ഒരു ലക്ഷം യുകെ പൗണ്ട് കെയർ ഹോമിന്റെ അക്കൗണ്ടിലേക്ക് ഇട്ടു.
സിസ്റ്റർ നോറിന്റെ മുഖത്ത് സന്തോഷം മിന്നി. തന്റെ ഉള്ളിലും ഒരു പോരാളി ഉണർന്നു കഴിഞ്ഞു. അതിനെ മുന്നോട്ട് നയിക്കയാണ് അടുത്ത പടി. രണ്ട് രാജ്യങ്ങളിലും ഇവിടുത്തേതുപോലെ ലേഡീസ് കെയർ ഹോം ഉയർത്താനും പ്രവർത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ഞാൻ ചെന്ന് ഉടൻ പണി ആരംഭിക്കും.
സിസ്റ്റർ നോറിനോട് നന്ദി പറഞ്ഞു.
നേരം പുലർന്നു. മഴ ശാന്തമായി പെയ്തിറങ്ങി. കൃഷിതോപ്പിലെ പച്ചിലകൾക്കിടയിൽ മഴത്തുള്ളികൾ പെയ്തിറങ്ങി. എങ്ങുനിന്നോ പറന്നെത്തിയ ഒരു ബ്ലു പ്ലാസ്റ്റിക് കവറിനെ കാറ്റ് മണ്ണിൽ വലിച്ചിഴച്ചു. രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മദ്ധ്യവയസ്കയായ ഒരു സ്ത്രീക്ക് ശർദ്ദിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. സിസ്റ്റർ കാർമേലും ജസീക്കയും അവരുടെ അടുത്തേക്ക് ഒാടിയെത്തി. പെട്ടെന്ന് പരിശോധനാമുറിയിലേക്ക് കൊണ്ടുവന്ന് പ്രഥമശുശ്രൂഷ നല്കി. പരിശോധനയിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. സിസ്റ്റർ നോറിനും മെർളിനും അവിടേക്ക് വേഗത്തിലെത്തി. ഭക്ഷണവുമായി ബന്ധപ്പെട്ട ദഹനക്കേട് വല്ലതുമാകാമെന്ന് സിസ്റ്റർ കാർമേൽ നോറിനോട് പറഞ്ഞു. സിസ്റ്റർ കാർമേൽ നോറിനോട് ബഡ്ഡിൽ കിടക്കുന്ന രോഗിയെപ്പറ്റി എന്തോ പറഞ്ഞിട്ട് പുറത്തേക്കിറങ്ങി.
നല്ലൊരു സ്നേഹബന്ധം ഉണ്ടാക്കിയിട്ടാണ് ജസീക്ക ഇറങ്ങിയത്. കെയർ ഹോമിന്റെ ഉത്ഘാടനത്തിന് എത്തുമെന്ന് കാറിലിരുന്ന് സിസ്റ്റർ കാർമേൽ ജസീക്കാക്ക് ഉറപ്പുകൊടുത്തു.
പുതിയ അറിവുകൾ പ്രദാനം ചെയ്യുന്ന പുസ്തകങ്ങളെ അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇവിടുത്തെ ലൈബ്രറിയിൽ കുറച്ചുകൂടി പുസ്തകങ്ങൾ വാങ്ങി വയ്ക്കണമെന്ന് അവൾ അഭിപ്രായപ്പെട്ടു. പുസ്തകങ്ങളിൽ സ്നേഹവും പ്രണയവുംമാത്രമല്ല വിപ്ലവങ്ങളുമുണ്ടെന്ന് അവൾ അവകാശപ്പെട്ടു. മഹാന്മാരായ എഴുത്തുകാരെല്ലാം തിന്മയ്ക്കെതിരെ എഴുതുന്നവരല്ലേ . നമ്മുടെ സ്ഥാപനങ്ങളിൽ അക്ഷരവും ആത്മാവും ഉണ്ടാകണം.
എയർപോർട്ടിലെത്തി പരസ്പരം ചുംബിച്ചുകൊണ്ടവർ അവൾക്ക് യാത്രാമംഗളങ്ങൾ നേർന്നു.
തിരികെ കെയർ ഹോമിന്റെ മുന്നിലെത്തുമ്പോൾ പോലീസ് വാഹനം കണ്ട് വിസ്മയിച്ചു.

ജോൺ കുറിഞ്ഞിരപ്പള്ളി

സായാഹ്നങ്ങളിൽ തലശ്ശേരിയിലെ കടൽപാലത്തിൽ  കാഴ്ചക്കാരുടെ നല്ല തിരക്കാണ് . നങ്കൂരമിട്ട കപ്പലുകൾ തുറമുഖത്തു്  ഇല്ലങ്കിൽ കാഴ്ചക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്നില്ല.കടൽപാലത്തിൽ നിന്ന്  സൂര്യാസ്തമയം കാണാൻ ധാരാളം ആളുകൾ സായാഹ്നങ്ങളിൽ തടിച്ചുകൂടും.
വൈകുന്നേരങ്ങളിൽ മിക്കവാറും  ജെയിംസ് ബ്രൈറ്റും കടൽത്തീരത്ത് നടക്കാനായി ഇറങ്ങും. സായാഹ്നസവാരിക്കായി ഇപ്പോൾ ശങ്കരൻ നായരും  ജെയിംസ് ബ്രൈറ്റും  മുൻകാലങ്ങളിലേതുപോലെ ഒന്നിച്ചു്  പോകാറില്ല.അതിൻ്റെ പ്രധാനകാരണം ബ്രൈറ്റിൻ്റെ  മദ്യപാനവും അന്തസില്ലാത്ത പെരുമാറ്റവും ആയിരുന്നു.
ബ്രൈറ്റ് വല്ലപ്പോഴും നാരായണൻ  മേസ്ത്രിയെ കൂടെ കൂട്ടും.ചിലപ്പോൾ  കടൽ തീരത്തുകൂടി തനിയേ നടന്ന് ലൈറ്റ് ഹൌസ്  വരെ പോകും.അവിടെ നിന്നാൽ അങ്ങ്  കടലിൽ വരിവരിയായി മതിലുകൾ പോലെ നിരന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾ  കാണാം.വേലിയേറ്റ സമയങ്ങളിൽ തിരകൾ അവയിൽ പളുങ്കുമണികൾ വിതറുന്നതും നോക്കി ബ്രൈറ്റ് എത്ര സമയം വേണമെങ്കിലും  നിൽക്കും.
അങ്ങ് ദൂരെ കടലിൽ സൂര്യൻ മുങ്ങിക്കുളിക്കാൻ ഇറങ്ങുന്നു.
“ഹലോ ജെയിംസ്”. ബ്രൈറ്റ് തിരിഞ്ഞുനോക്കി.
“ഹലോ”
കുഞ്ചുവിൻ്റെ കേസ് അറ്റൻഡ് ചെയ്ത സ്റ്റേഷൻ ഓഫീസർ ആണ്.
സംസാരത്തിനിടയിൽ കുഞ്ഞിരാമൻ്റെ കേസും ചർച്ചാവിഷയമായി.
“ആ കേസ് ആരോ കുത്തിപ്പൊക്കാൻ ശ്രമിക്കുന്നത്‌ പോലെ തോന്നുന്നുണ്ട്.രണ്ടു ദൃക്‌സാക്ഷികൾ ഉള്ളതായിട്ടാണ് അറിവ്. പുറത്തു് അറിയില്ലെങ്കിലും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വെടിയേറ്റ് മരിച്ചതാണെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട് “.
ജെയിംസ് ബ്രൈറ്റിന് പുതിയ അറിവായിരുന്നു അത്.എല്ലാം അവസാനിച്ചു എന്ന് കരുതിയതാണ്.ഒരാവേശത്തിന് ചെയ്തതാണ്.ഇപ്പോൾ താനാണ് അതിനു പിന്നിൽ എന്ന് പലർക്കും അറിയാമെന്നു തോന്നുന്നു.
കുറച്ചു നേരം സംസാരിച്ചതിനുശേഷം അയാൾ പോയി.
ആരായിരിക്കും ഇതിന് പിന്നിൽ?ശങ്കരൻ നായർ?ഡാനിയേൽ വൈറ്റ് ഫീൽഡ്?
അടുത്ത ദിവസം തലശ്ശേരി മൈസൂർ റെയിൽവേയുടെയും റോഡിൻ്റെയും  പ്ലാനും മറ്റു വിശദാംശങ്ങളും അടങ്ങിയ  റിപ്പോർട്ട് പൂർത്തിയാക്കി ശങ്കരൻ നായർ ബ്രൈറ്റിനെ ഏൽപ്പിച്ചു.
റിപ്പോർട്ട്  വായിച്ചു് നോക്കിയ ബ്രൈറ്റിന്  സന്തോഷം അടക്കാനായില്ല.
“വെരി ഗുഡ് മിസ്റ്റർ നായർ ,വെരി ഗുഡ് ,മിസ്റ്റർ നായർ”എന്ന് പലതവണ ബ്രൈറ്റ് പറഞ്ഞുകൊണ്ടിരുന്നു.
സന്തോഷം സഹിക്കവയ്യാതെ ബ്രൈറ്റ് ഒരു ഹൗസ് പാർട്ടി എല്ലാവർക്കും  വേണ്ടി അറേഞ്ച് ചെയ്തു.
എന്നാൽ നായർ പാർട്ടിയിൽ പങ്കെടുക്കുകയുണ്ടായില്ല.
നായർ പാർട്ടിയിൽ പങ്കെടുക്കാതിരുന്നത് തന്നെ അപമാനിച്ചതിന് തുല്യമായിട്ടാണ്  ബ്രൈറ്റിന് തോന്നിയത് “നായർ തൻ്റെ കീഴിലുള്ള ജോലിക്കാരനാണ്,അയാൾ തന്നെ അനുസരിക്കേണ്ടവനാണ്.ഇപ്പോൾ ഈ ഇന്ത്യക്കാരൻ തന്നെ  നിയന്ത്രിക്കാൻ വരുന്നു.” ഇങ്ങനെ പോയി ബ്രൈറ്റിൻ്റെ ചിന്തകൾ.
എങ്കിലും ബ്രൈറ്റ് തൻ്റെ ഭാവമാറ്റം ആരും അറിയാതിരിക്കാൻ ശ്രദ്ധിച്ചു.
നായർ കൊടുത്ത പ്ലാനിലും റിപ്പോർട്ടിലും ബ്രൈറ്റ്  ചെറിയ മാറ്റങ്ങൾ വരുത്തി.റിപ്പോർട്ട്   മൈസൂരിൽ ബ്രിട്ടീഷ് കമ്മീഷണർ സർ  കബൂൺ മൺട്രോയ്ക്ക് നേരിട്ട് സബ്ബ്‌മിറ്റ്‌ ചെയ്യാൻ നായരെ ഏൽപ്പിച്ചു.
റിപ്പോർട്ടിൽ താനൊഴിച്ചു മറ്റു ആരുടേയും പേരുകൾ വരാതിരിക്കാൻ ബ്രൈറ്റ് പ്രത്യകം ശ്രദ്ധിച്ചു.
ഈ പ്രൊജക്റ്റ് തൻ്റെ  ആശയമാണ്.അതിൽ മറ്റാരും അവകാശം പറയാൻ പാടില്ല.
തലശ്ശേരി മൈസൂർ റെയിൽവേ ബ്രൈറ്റിൻ്റെ  പേരിൽ അറിയപ്പെടണം. അതായിരുന്നു അയാളുടെ  മനസ്സിൽ.
എന്നാൽ ഇത് വെറും ഒരു പ്രാരംഭ പഠനം മാത്രമാണ്. സൈറ്റ് ഇൻസ്‌പെക്‌ഷൻ നടത്തി പ്ലാൻ,എസ്റ്റിമേഷൻ കോസ്റ്റിങ് എല്ലാം, ഈ റിപ്പോർട് അപ്പ്രൂവ് ചെയ്തതിനു  ശേഷം നടത്തണം.
ഈസ്റ്റ് ഇന്ത്യ റയിൽവേ കമ്പനി അംഗീകരിച്ചു ആവശ്യമായ തുക അനുവദിക്കണം.അങ്ങിനെ ദീർഘമായ നടപടിക്രമങ്ങൾ ഇനിയുമുണ്ട്.ഒരു സിവിൽ എൻജിനീയർ ആയ ജെയിംസ് ബ്രൈറ്റിന് ഇതെല്ലാം അറിഞ്ഞുകൂടാഞ്ഞിട്ടല്ല.എന്നാലും……..
കുടകിൻ്റെ  ഭരണ നിർവ്വഹണം നടത്തിയിരുന്നത് മൈസൂർ ഉള്ള റസിഡന്റ് ആയിരുന്നു.എന്നാൽ  മൈസൂർ ഭരിക്കുന്നത്  വടയാർ രാജ വംശമാണ്.മൈസൂർ ഭരണം ബ്രിട്ടീഷ് നേതൃത്വത്തിൽ വടയാർ രാജാക്കൻമാർ ആണ് നടത്തി വന്നിരുന്നത്.
രാജഭരണത്തിൽ ജനക്ഷേമത്തിനായി കാര്യമായി  ഒന്നും ചെയ്തിരുന്നില്ല.ധൂർത്തും അഴിമതിയും  മൂലം ജനങ്ങൾ മുറുമുറുപ്പ് തുടങ്ങിയിരുന്നു.അത് മനസ്സിലാക്കിയ കണിശക്കാരനും സത്യസന്ധനുമായ ബ്രിട്ടീഷ്  കമ്മീഷണർ കബ്ബൺ മൺട്രോ വടയാർ രാജാവിൽനിന്നും ഭരണം ഏറ്റെടുത്തു
ബ്രൈറ്റ് തയാറാക്കിയ  തലശ്ശേരി  മൈസൂർ റയിൽവേ ലൈനും റോഡും സംബന്ധിച്ച വിവരങ്ങൾ  സർ കബ്ബൺ മൺട്രോയ്ക്ക് ശങ്കരൻ നായർ നേരിട്ട് വന്ന്  കൊടക്കുകയാണ് ഉണ്ടായത്.
റിപ്പോർട്ടുമായി വന്ന നായരെ  വളരെ മാന്യമായി സർ മൺട്രോ  സ്വീകരച്ചു,വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കി.
ഇത്രയും ബുദ്ധിമുട്ടുള്ള ജോലി എങ്ങിനെയാണ് ബ്രൈറ്റ് ചെയ്തതെന്ന് സർ മൺട്രോ തിരക്കി.താനും നാരായണൻ മേസ്ത്രിയും മേമനും ബൂ വും ചെയ്തതെല്ലാം  നായർ വിശദീകരിച്ചു.എന്നാൽ റിപ്പോർട്ടിൽ ഇവരെക്കുറിച്ചുള്ള സൂചനകൾ പോലും ബ്രൈറ്റ് നീക്കം ചെയ്തിരുന്നു.
മേമനെയും ബൂ വിനേയും അവരുടെ കോളനിയെയും കുറിച്ച് ചോദിച്ചറിഞ്ഞ മൺട്രോ രണ്ടുമാസം കഴിഞ്ഞു കുടക് സന്ദർശിക്കുന്ന അവസരത്തിൽ അവരെ കാണാനും സഹായങ്ങൾ ചെയ്യാനും താല്പര്യം കാണിച്ചു .
കുടകിലെ വനങ്ങളിൽ ആദിവാസികൾ താമസിക്കുന്നുണ്ട് എന്നത് കബ്ബൺ മൺട്രോയ്ക്ക് ഒരു പുതിയ അറിവായിരുന്നു.
നായരുമായുള്ള കൂടിക്കാഴ്ചയിൽ വളരെ സംതൃപ്തനായിരുന്നു സർ മൺട്രോ..
നായർ തിരിച്ചു വന്നപ്പോൾ ദീർഘമായ യാത്രകൊണ്ട് ആകെ ക്ഷീണിതനായിരുന്നു.എങ്കിലും എന്തോ ഒരു അസ്വാഭാവികത വീട്ടിൽ വന്നത് മുതലേ നായർക്ക് തോന്നിത്തുടങ്ങി.
ചോദിച്ചിട്ട് ഒന്നും വ്യക്തമായി പറയുന്നില്ല മകൾ ഗീത
“.സന്ധ്യ സമയത്തുവീട്ടിൽ ആരോ അതിക്രമിച്ചു കയറാൻ ശ്രമിച്ചുവെന്നും അവർ ശബ്ദമുണ്ടാക്കിയപ്പോൾ ഓടി പോയി” എന്നും പറഞ്ഞ കഥ നായർ മുഴുവനും വിശ്വസിച്ചില്ല.നായർ ഒരു കായിക അഭ്യാസിയും  മർമ്മ വിദ്ഗ്ധനും ആയിരുന്നു..കുറെ വിദ്യകൾ മകളെയും പഠിപ്പിച്ചിരുന്നു.
അതിക്രമിച്ചു കയറിയ ആളെ അവൾ കീഴ്പെടുത്തിയിട്ടുണ്ടാകണം, നായർ വിചാരിച്ചു.സാധാരണ രീതിയിൽ നായർ പുറത്തെങ്ങാനും പോയിട്ടുവന്നാൽ മകൾക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ടാകും.ഇത്തവണ അവൾ മൗനം പാലിക്കുന്നതുകൊണ്ട് നായർക്ക് ഉള്ളിൽ അല്പം പരിഭ്രമം ഇല്ലാതില്ല.
മൈസൂരിൽ കബ്ബൺ മൺട്രോയെ കണ്ട വിവരം അറിയിക്കാനായി ഓഫീസിൽ ചെന്നു.
നായർക്ക് ഒരു സംശയം,”ബ്രൈറ്റ്”?
കുഞ്ചു ഒരിക്കൽ ഭിത്തിയിൽ ഉറപ്പിച്ചുവച്ചിരുന്ന കളരിപ്പയറ്റിന് ഉപയോഗിക്കുന്ന വാളും പരിചയും ശങ്കരൻ നായരുടെ കണ്ണിൽപ്പെട്ടു.
ഒരാവേശത്തിൽ അയാളുടെ തല തെറിപ്പിക്കാനാണ്  നായർക്ക് തോന്നിയത്.
ബ്രൈറ്റിൻ്റെ  കണ്ണുകൾ  നായരിലായിരുന്നു.
രണ്ടുപേരും ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറി.
നായർ കൊടുത്ത റിപ്പോർട്ടും പ്ലാനും സർ കബ്ബൺ മൺട്രോ ടെക്‌നിക്കൽ ബോർഡിന് കൈമാറി.റിപ്പോർട്ടിന് അടിയിൽ “വിശദമായ പഠനത്തിനും പരിഗണനക്കും  മേമൻ റൂട്ട്സ്  കൈമാറുന്നു”,എന്നാണ് എഴുതിയത്.കബ്ബൺ മൺട്രോ യ്ക്ക് വളരെ രസകരമായി തോന്നി ഈ മാർഗ്ഗരേഖയും അതിൻ്റെ  പിന്നിലുള്ള പ്രയഗ്നവും.
പിന്നീട് എല്ലാവരും കത്തിടപാടുകളിൽ തലശ്ശേരി മൈസൂർ റയിൽവേ ലൈൻ എന്നതിനു പകരമായി”മേമൻ റൂട്ട്”,എന്നു ഉപയോഗിച്ചു തുടങ്ങി.
“മേമൻ റൂട്ട്”എന്ന പദപ്രയോഗം ജെയിംസ് ബ്രൈറ്റിനെ  അരിശം കൊള്ളിച്ചു.എന്നാൽ ജെയിംസ് ബ്രൈറ്റിൻ്റെ  നീരസം ആരും പരിഗണിച്ചതേയില്ല.
രണ്ടു മാസത്തിനുശേഷം ഈ റിപ്പോർട് അടിസ്ഥാനമാക്കി വിദ്ഗ്ധ  സമിതി സൈറ്റ് സന്ദർശിക്കുന്നതിന് തീരുമാനിച്ചു.മാക്കൂട്ടത്തിൽ ഉള്ള  പാറക്കെട്ടുകൾ ഒഴിവാക്കി പത്തു ഡിഗ്രി ചെരിവുകൊടുത്താൽ ഏകദേശം എട്ടു മൈൽ ദൂരം കുറക്കാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടി.
സ്ഥലം സന്ദർശിച്ചു് ഒരു പ്ലാൻ തയ്യാറാക്കി അയച്ചു  കൊടുക്കുവാൻ അവർ  ആവശ്യപ്പെട്ടു.
ആ കത്ത് കയ്യിൽകിട്ടിയ ജെയിംസ് ബ്രൈറ്റിന് അരിശം സഹിക്കാൻ കഴിഞ്ഞില്ല.  മേമനെ അഭിനന്ദിച്ചുകൊണ്ട് ഈ റൂട്ടിനെ മേമൻ റൂട് സ്  എന്ന പേര് ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്?ഈ പേര് എങ്ങനെയുണ്ടായി?
“ഇത് എൻ്റെ  ബ്രെയിൻ ചൈൽഡ് ആണ്.അത് വേറെ ആരും തട്ടി എടുക്കാൻ ഞാൻ സമ്മതിക്കില്ല”. അയാൾ പറഞ്ഞുകൊണ്ടിരുന്നു.
റിപ്പോർട്ടിൽ നായരും ദാനിയേൽ വൈറ്റ് ഫീൽഡും ചേർന്ന് എന്തെങ്കിലും തിരിമറി നടത്തിയിട്ടുണ്ടാകും എന്ന് ബ്രൈറ്റ് സംശയിച്ചു.
അതിൻ്റെ  പേരിൽ ദാനിയേൽ വൈറ്റ് ഫീൽഡും  ബ്രൈറ്റും തമ്മിൽ വഴക്കുണ്ടാകുകയും അത് കയ്യാങ്കളിയിൽ അവസാനിക്കുകയും ചെയ്തു.
സമർത്ഥനും ബുദ്ധിമാനുമായിരുന്നു ജെയിംസ് ബ്രൈറ്റ്.എന്നാൽ അയാളുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം അസഹനീയമായിരുന്നു.
ദാനിയേൽ വൈറ്റ് ഫീൽഡ് നടന്ന സംഭവങ്ങൾ,  ബ്രൈറ്റിൻ്റെ മോശമായ പെരുമാറ്റം തുടങ്ങിയ  വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മദ്രാസിലെ റെസിഡന്റിന് അയച്ചു.അത് മദ്രാസ്സിൽ കിട്ടുന്നതിന് മുൻപ് ജെയിംസ് ബ്രൈറ്റിനെ മേമൻ റൂട്ടിൻ്റെ പ്രോജക്ട്  മാനേജർ  ആയി പ്രോമോട്ട്  ചെയ്തുകൊണ്ടുള്ള ഓർഡർ തലശ്ശേരിയിലേക്ക് അയച്ചിരുന്നു.
മേമൻ ഇടക്കിടക്കു നായരെ കാണാൻ വരും.വരുമ്പോളൊക്കെ  എന്തെങ്കിലും നായരും നാരായണൻ മേസ്ത്രിയും കൊടുത്തുവിടും
അവൻ വന്നാൽ ഗീതക്ക് നല്ല ഉത്സാഹമാണ്.അവളുടെ പ്രസംഗം കേട്ട് ചിരിച്ചുകൊണ്ട് അവനിരിക്കും.രണ്ടുപേരും അവരുടെ ഭാഷയിൽ സംസാരിക്കും.എന്നാൽ അവർ രണ്ട്പേർക്കും മറ്റേ ആൾ പറയുന്നത്  മനസ്സിലാകുകയുംചെയ്യും.
അവരുടെ ഈ കളി ശങ്കരൻ നായർ കൗതുകത്തോടെ  നോക്കിയിരിക്കും.
“നിൻ്റെ മിന്നിക്ക് സുഖമാണോ?”ഗീത ചോദിക്കും.
അവൻ വെറുതെ ചിരിച്ചുകൊണ്ട് തലയാട്ടും.
ആംഗ്യം കാട്ടി മേമൻ എന്തെങ്കിലും തിരിച്ചു ചോദിക്കും.
ഇതെല്ലം നോക്കി അച്ചടക്കമുള്ള ഒരു കുട്ടിയെപ്പോലെ ബൂ അടുത്തു തന്നെ ഉണ്ടാകും. ആരോടും  അടുപ്പം കാണിക്കാത്ത ബൂ, ഗീത വിളിച്ചാൽ ഓടി വരും.
ശങ്കരൻ നായർ തമാശ ആയിട്ടു പറയും,”അവൻ്റെ  ആത്മാവാണ് ബൂ”
“ശരിയാ”,ഗീത അതിനോട് യോജിക്കും.
പതിവുപോലെ മേമന് നായർ രണ്ടു കുപ്പി  മദ്യം കൊടുത്തു.വാങ്ങാൻ അവൻ മടിച്ചു.നായർ ചോദിച്ചു,”എന്തുപറ്റി?”
അവൻ്റെ മുഖത്തെ ചിരി മാഞ്ഞു.അവൻ പറഞ്ഞു,”പോയി”.
അവൻ മദ്യം കൊണ്ടുപോയി കൊടുക്കാറുള്ള അവൻ്റെ ഊര് മൂപ്പൻ മരിച്ചുപോയി എന്ന്.
ശങ്കരൻ നായർ ഞെട്ടലോടെ ഓർമ്മിച്ചു,അതെ ആ ഊര് അവസാനിക്കുകയാണ്.പാവം മേമൻ.
മേമൻ ശങ്കരൻ നായരെ ഇടക്കിടക്ക് വന്ന് കാണാറുള്ള വിവരം എങ്ങിനെയോ ബ്രൈറ്റ് അറിഞ്ഞു.അരിശം സഹിക്കവയ്യാതെ ബ്രൈറ്റ് നായരോട് ചോദിച്ചു.
“എന്തിനാണ് അവൻ ഇടയ്ക്കിടെ ഇവിടെ വരുന്നത്?”
നായർ മേമൻ്റെ ദയനീയ അവസ്ഥയും ഊരിലെ അവസ്ഥയും വിശദീകരിച്ചു.
അല്പം ആലോചിച്ചിരുന്നശേഷം ജെയിംസ് ബ്രൈയ്റ്റ് പറഞ്ഞു,”സോറി,എനിക്കറിഞ്ഞുകൂടായിരുന്നു അവൻ്റെ സ്ഥിതി.നമുക്ക് സഹായിക്കാം.”
നായർക്ക് വിശ്വസിക്കാൻ  കഴിഞ്ഞില്ല,ബ്രൈറ്റ് അങ്ങിനെ പറയുമെന്ന്.എന്ത് പറ്റി? വിചാരിച്ചിരുന്നപോലെ അത്രയും ദയ ഇല്ലാത്തവനല്ല ബ്രൈറ്റ്.
വിവരം അറിഞ്ഞ നാരായണൻ മേസ്ത്രിയും അത് തന്നെ പറഞ്ഞു “അവിശ്വസനീയം”.
ബ്രൈറ്റും നായരും തമ്മിലുള്ള അകൽച്ച ഈ സംഭവത്തോടെ അല്പം കുറഞ്ഞു.ബ്രൈറ്റിൻ്റെ  അമിതമായ മദ്യപാനമാണ് കുഴപ്പങ്ങൾക്കെല്ലാം കാരണം എന്ന് ശങ്കരൻ നായർ സമാധാനിച്ചു..
ഒരാഴ്ച്ചകഴിഞ്ഞു.
നായർ ചില ഓഫിസ് കാര്യങ്ങൾ ബ്രൈറ്റുമായി ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോൾ സ്റ്റേഷൻ  ഓഫീസർ കയറി വന്നു.
ബ്രൈറ്റ് പറഞ്ഞു,”മിസ്റ്റർ നായർ ബാക്കി നാളെ സംസാരിക്കാം”
നായർ പുറത്തുപോയിക്കഴിഞ്ഞു എന്നുറപ്പായപ്പോൾ ബ്രൈറ്റ് ചോദിച്ചു,”എന്തെങ്കിലും പ്രശനം?”
“കുഴപ്പമുണ്ട്.കേസ് പുനരന്വേഷണത്തിന് സാധ്യതയുണ്ട്”
“എന്താണ് ഒരു മാർഗ്ഗം?”
” അറസ്റ്റിന് സാധ്യതയുണ്ട്.രണ്ടാഴ്ചക്കുള്ളിൽ ഓർഡർ വന്നേക്കാം.അങ്ങേയറ്റം ഒരാഴ്ച എനിക്ക് ഓർഡർ കയ്യിൽ കിട്ടിയാൽ താമസിപ്പിക്കാം.എളുപ്പ വഴി ഇംഗ്ളണ്ടിലേക്കു എന്തെങ്കിലും കാരണം പറഞ്ഞു ലീവ് എടുത്തു  പോകുക.പിന്നെ മടങ്ങി വരാതിരിക്കുക.”
ജെയിംസ് ബ്രൈറ്റ് ആകെ വിഷമത്തിലായി.
ഇത്രയും കാലം സ്വപ്നം കണ്ടതെല്ലാം ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കണം.
തൻ്റെ സ്വപ്നമായിരുന്ന തലശ്ശേരി മൈസൂർ റെയിൽവേ മേമൻ്റെ  പേരിൽ തന്നെ അറിയപ്പെടും.
ദുഃഖം സഹിക്കവയ്യാതെ ബ്രൈറ്റ് രാത്രി മുഴുവൻ കരയുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇടവേളകളിൽ മദ്യപാനവും ഒഴിവാക്കിയില്ല.
പ്രഭാതമായപ്പോൾ ബ്രൈറ്റ് ശാന്തനായി കാണപ്പെട്ടു.
ശങ്കരൻ നായരെ വിളിച്ചു് അടുത്ത ദിവസം സൈറ്റ് ഇൻസ്പെക്ഷനു പോകാൻ തയ്യാറായിക്കൊള്ളാൻ നിർദ്ദേശം നൽകി.
“മേമൻ ഇപ്പോൾ വരാറില്ലേ “?
“ഉണ്ട്.വല്ലപ്പോഴും.”
“എന്താ?”
“വെറുതെ”.
“അവൻ മിക്കവാറും നമ്മുടെ കൂട്ടുപുഴ വർക്ക് സൈറ്റിൽ വരാറുണ്ട്  ”
“പുവർ ബോയ്”
ബ്രൈറ്റിന്റെ മനസാന്തരം നായരെ ശരിക്കും അത്ഭുതപ്പെടുത്തി.
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പൾ  ഒരു കത്തുമായി ഓഫീസ് ബോയ് വന്നു.കത്ത്  ബ്രൈറ്റിൻ്റെ കയ്യിൽ കൊടുത്തു.അതിനുപുറത്തു കോൺഫിഡൻഷ്യൽ എന്ന് ചുവന്ന മഷിയിൽ എഴുതിയിരിക്കുന്നത് നായരുടെ ശ്രദ്ധയിൽപ്പെട്ടു.
ബ്രൈറ്റ് ഒന്നും പറയാതെ കവർ ശ്രദ്ധിക്കുക പോലും ചെയ്യാതെ അത് കോട്ടിനുള്ളിലെ പോക്കറ്റിൽ തിരുകി വച്ചു.
അടുത്തദിവസം സൈറ്റിൽ പോകുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനായി നായർ പോയി.
ബ്രൈറ്റ് ചിന്താമഗ്നനായി അവിടത്തന്നെ ഇരുന്നു.
സൂര്യൻ അസ്തമിക്കുകയും ഇരുട്ടിന് കട്ടികൂടി വരുകയും ചെയ്തത്  ജെയിംസ് ബ്രൈറ്റ് അറിഞ്ഞില്ല.
ഓഫീസ് ബോയ് വന്നു വിളിക്കുന്നവരെ അതെ ഇരിപ്പ് തുടർന്നു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

 കാരൂർ സോമൻ 

ഇലകളുടെ മറവിലൊളിഞ്ഞിരുന്ന് പകലിന്റെ മഹിമയെ മഞ്ഞക്കിളി വാഴ്ത്തിപ്പാടുന്നു . മുറ്റത്തു കമ്പിപ്പാരകൊണ്ട് തേങ്ങ പൊതിച്ചുകൊണ്ടു നിന്ന മാത്യുവിന്റെ അടുത്ത് സ്കൂട്ടർ നിർത്തി മകൻ സിബിനൊപ്പം പഠിച്ച അബിൻ വന്നു , മാത്യു അകത്തേക്ക് നോക്കിയിട്ട് അബിന്റെ അടുത്തേക്ക് ചെന്നു. മകനൊപ്പം പഠിച്ച അബി ജോലി ചെയ്ത് ജീവിക്കുമ്പോൾ മകൻ മദ്യത്തിലും കഞ്ചാവിലും ദിനങ്ങൾ തള്ളിവിടുന്നതോർത്തു ആ മിഴികൾ നനഞ്ഞു . മകനിൽ ധാരാളം സ്വപ്നങ്ങൾ നെയ്തെടുത്ത പിതാവിന്റെ മനസ്സിന്ന് പഴുത്തു പൊട്ടിക്കൊണ്ടിരിക്കുന്നു . പിതാവിന്റെ മനോവേദന മനസ്സിലാക്കി കയ്യിൽ കരുതിയ മൊബൈൽ കൈമാറിയിട്ട് പറഞ്ഞു , ” അങ്കിൾ നമ്മൾ പറഞ്ഞതുപോലെ ഈ ഫോൺ അവന്റെ കയ്യിൽ കൊടുത്തിട്ട് ഞാൻ പറഞ്ഞതുപോലെ പറയണം , ഞങ്ങളുടെ ഈ നാടകത്തിൽ അവൻ വീഴും ‘ , പിതാവ് സങ്കടപ്പെട്ടു പറഞ്ഞു . ‘ എങ്ങനെയും അവനെ രക്ഷിക്കണം കുഞ്ഞേ , എത്ര പിള്ളേരാണ് ഇങ്ങനെ നശിക്കുന്നത് ‘ , മകനെയോർത്തു ചിന്തിച്ചുഴലുന്ന പിതാവിനെ ധൈര്യപ്പെടുത്തിയിട്ട് അബി മടങ്ങി.

അബി പോകുന്നതും നോക്കി ദുഖ ചിന്തയോട് സ്വന്തം മകനെയോർത്തു . അമ്മയില്ലാത്ത മകനെ താലോലിച്ചു വളർത്തിയതിന്റെ ശിക്ഷയാണ് ഇന്നനുഭവിക്കുന്നത് , അവന്റെ എല്ലാം ആഗ്രഹങ്ങൾക്കും കൂട്ടുനിൽക്കാതെ അച്ചടക്കത്തോട് വളർത്തിയിരുന്നെങ്കിൽ യൗവ്വന പ്രായത്തിൽ അബിയെപ്പോലെ ജീവിക്കുമായിരിന്നു. കൂട്ടം തെറ്റിയ ആനകുട്ടികളെപ്പോലെ ജീവിക്കുന്ന കൂറെ മക്കൾ. കഴിഞ്ഞ രാത്രിയിൽ കുടിച്ചു കൂത്താടി വന്ന മകൻ രാവിലെ പുറത്തേക്ക് വന്നപ്പോൾ കയ്യിലിരുന്ന മൊബൈൽ കൊടുത്തിട്ട് പറഞ്ഞു , ‘ ഈ ഫോൺ വിവാഹ വീട്ടിൽ നിന്നും കിട്ടിയതാണ് , നിന്നെപ്പോലെ വേലയും കൂലിയുമില്ലത്ത ആരോ കളഞ്ഞിട്ട് പോയതാ. വിളിക്കുമ്പോൾ അങ്ങ് കൊടുക്ക്. പിന്നെ കള്ളുകുടിച്ചു അർദ്ധരാത്രിവരെ ഇരിക്കാതെ നേരത്തെ വീട്ടിലെത്തണം ‘ . എല്ലാം മൂളികേട്ട സിബിൻ റോഡിലെത്തി കൂട്ടുകാരൻ കിരണിനെ വിളിച്ചുവരുത്തി . അവർ മൊബൈൽ പരിശോധിച്ചു . “ എടാ ഈ താടിക്കാർ മുക്കുടിയന്മാർ മാത്രമല്ല കഞ്ചാവടിക്കുന്നവർ കൂടിയാണ് താടിക്കാരിൽ ഒരാൾ പറയുന്നു . ” നിന്റെ ഈ താടി കാണാൻ ഒരു സുഖമില്ല . വടിച്ചു കളയെടാ ‘ , അതിനുള്ള മറുപടി , ‘ പോടാ ഈ താടി എന്റെയൊരു വികാരമാണ് . അത് വടിക്കാൻ പറ്റില്ല ‘ , മൊബൈൽ കിട്ടിയതിൽ കിരണും സിബിനും സന്തുഷ്ടരാണ് . ഒരു കുപ്പി വാങ്ങാനുള്ള തുക കിട്ടുമെന്നുറപ്പിച്ചു. പ്രതീക്ഷിച്ചതുപോലെ ഫോണിൽ വിളിയെത്തി . അവർ പറഞ്ഞിടത്തു സിബിനെത്തി . വീൽ ചെയറിൽ മൊബൈൽ നഷ്ടപ്പെട്ട യൗവ്വനക്കാരനെ ഉന്തി ഒരാളെത്തി . വീൽ ചെയറിൽ വന്നവൻ മദ്യവും മയക്കുമരുന്നും കഴിച്ചു വാഹനമോടിച്ചു അപകടത്തിൽപ്പെട്ടതും , ചോര വാർന്നുപോയതും , വീൽ ചെയറിലായതും , കണ്ണീരിന്റെ കഥകൾ വിവരിച്ചു . സിബിന് പ്രതിഭലമായി ഒരു കുരിശു മാല സമ്മാനിച്ചിട സന്തോഷത്തോടെ യാത്രയാക്കി . അയാൾ പറഞ്ഞ വാക്കുകൾ സിബിന് പുതു ജീവൻ പകരുന്നതായി തോന്നി . മനസ്സാകെ ഇളകി മറിഞ്ഞു . നാളെ താനും ഈ വീൽ ചെയറിൽ ഇരിക്കേണ്ടി വരുമോ ? കണ്ണുകൾ ഈറനണിഞ്ഞു . മകന്റെ പെട്ടന്നുണ്ടായ മാറ്റത്തിൽ പിതാവിന്റെ പിടയുന്ന ഹൃദയം ആനന്ദിച്ചു . മാത്യുവിന് അബിയോട് എന്തെന്നില്ലാത്ത ആദരവ് തോന്നി .

കാരൂർ സോമൻ

അഖിൽ മുരളി
അല്ലയോ എൻ പ്രിയ നന്ദിനി
മുല്ലമൊട്ടുപോൽ മനോഹരമാം നിൻ
ദന്തങ്ങളെവിടെ, കാണാൻ കൊതികൊണ്ടിടുന്നു
ഞാൻ, നിൻ മാതാവ്.
പേറ്റു നോവറിഞ്ഞവൾ ഞാ-
നിന്നറിയുന്നകന്നു പോയ നിൻ
മന്ദഹാസങ്ങളും.

സ്നേഹമേകി ഞാൻ വളർത്തിയെൻ
പൊൻ മുത്തേ
ഒരു വാക്കോതാതെയെവിടേക്കു
മാഞ്ഞു നീ
ഒരു നോക്കു കാണുവാൻ നിന്നിടാ-
തെവിടേക്കകന്നു നീ.

കൂപങ്ങൾതോറും പതിയിരിക്കും മൃത്യുവേ
എന്തിനെൻ കുഞ്ഞിനെ നുള്ളിയെടുത്തു
പിച്ചവെച്ചു തുടങ്ങിയെൻ കണ്മണി-
യെന്തപരാധം ചെയ്തുവോ.

കരാള സർപ്പമേ, എന്തിനീ ക്രൂരത-
യെന്നോട് കാട്ടി നീ,
നീയുൾപ്പെടും ജീവജാലങ്ങളിൽ
സ്നേഹം ചൊരിഞ്ഞവളല്ലെയോ
എന്മകൾ.

ദംശനമേറ്റു പിടഞ്ഞൊരെൻ കുഞ്ഞിന്റെ
നൊമ്പരമറിയാത്ത ഗുരു ശ്രേഷ്ഠ
ഗുരുവെന്ന പദത്തിൻ പൊരുളറിയാതെ
ജീവിച്ചീടുകിൽ അർത്ഥമെന്ത്‌.

മിഴിനീർ മുത്തുകൾ കോർത്തോരു
ഹാരമണിയിച്ചിടും ഞാൻ നിൻ കണ്ഠത്തിൽ
എൻ കണ്ണുനീരിൻ താപവും ശീതവും
അറിഞ്ഞിടേണം നീ, ഗുരുവേ.

മാളമൊരുക്കി മാനവ ജന്മങ്ങൾ
അഭയാർത്ഥിയായതു നീ നാഗമേ,
നിന്നെയോ ഞാനെന്നെയോ
ഇക്ഷിതിയെയോ, ഗുരു ശ്രേഷ്ഠനെയോ
ആരെ ഞാൻ പഴിക്കേണ്ടു .
ഉത്തരമില്ലാചോദ്യാവലിയുമായി
നിലതെറ്റി വീഴുന്നേകയായി
മകളേ നിന്നെയൊരുനോക്കു കാണുവാൻ
തൃഷ്ണയോടിന്നിതാ കേഴുന്നീ തായ

 

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.
തിരുവല്ലാ മാൿഫാസ്റ്റ് കോളേജിൽ എംസിഎ അവസാന വർഷ വിദ്യാർത്ഥി. അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ്‌ അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.

അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

( കരഞ്ഞുകൊണ്ടാണ് ഈ ചിത്രം ഞാൻ പൂർത്തിയാക്കിയത് – അനുജ )

 

 

 

 

Copyright © . All rights reserved