Main News

ന്യൂസ് ഡെസ്ക്

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനിടയിൽ ജലനിരപ്പ് വീണ്ടുമുയര്‍ന്നു. 2395.68 അടിയാണ് ചൊവ്വാഴ്ച എട്ട് മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. എന്നാല്‍ ട്രയല്‍ റണ്‍ ഉടന്‍ നടത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ജലനിരപ്പ് 2395 അടിയായപ്പോള്‍ ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് പെരിയാര്‍ തീരദേശവാസികള്‍ക്ക് അതിജാഗ്രതാ നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കി.

ജലനിരപ്പ് 2396 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് മന്ത്രി എംഎം മണി അറിയിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷമേ ഡാം തുറക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ. ഇതിനിടയില്‍ പെരിയാര്‍ തീരവാസികള്‍ ഒഴിഞ്ഞാല്‍ മതിയാകും. 2013-ല്‍ 2401 അടിയായിട്ടും ഡാം തുറന്നിരുന്നില്ല. പെരിയാര്‍ തീരദേശവാസികള്‍ക്ക് ജില്ലാ കളക്ടറും ജനപ്രതിനിധികളും നേരിട്ടെത്തി നോട്ടീസ് നല്‍കി. ചെറുതോണി മുതല്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ കരിമണല്‍ വരെയുള്ള 400 കെട്ടിടങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. അടിയന്തരഘട്ടങ്ങളില്‍ മണിക്കൂറുകള്‍ക്കകം കെട്ടിടം ഒഴിയണമെന്നാണ് ഇതില്‍ പറയുന്നത്.

തിങ്കളാഴ്ച രാത്രി 8.10-നാണ് ഡാം സുരക്ഷാ വിഭാഗം ജലനിരപ്പ് 2395 അടി പിന്നിട്ടതായി കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ ഡാം സേഫ്റ്റി ആന്‍ഡ് ഡ്രിപ് ചീഫ് എന്‍ജിനീയര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രാക്ടീസ് മാത്രമാണെന്ന് ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. ഇതൊരു അറിയിപ്പ് മാത്രമാണ്. ഈ സമയത്ത് ആശങ്കപ്പെടേണ്ടതില്ല. ആളുകളെ മാറ്റിപാര്‍പ്പിക്കണ്ടതുമില്ല. അത്തരം ഘട്ടത്തില്‍ 12 മണിക്കൂറെങ്കിലും മുമ്പ് അറിയിപ്പ് നല്‍കും. എന്നിട്ട് ആളുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കും.

അഞ്ച് പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലായി നാലു ക്യാമ്പുകള്‍ മാത്രം തുറന്നാല്‍ മതിയെന്നാണ് യോഗത്തിലെ തീരുമാനം. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൊച്ചിയില്‍ സജ്ജമായിട്ടുണ്ട്. സൈന്യത്തിന്റെയും തീരരക്ഷാ സേനയുടെയും ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമ-കര സേനാംഗങ്ങള്‍ ഏതു നിമിഷവും എത്താന്‍ തയ്യാറായിട്ടുണ്ട്.

ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. മറ്റൊരുസംഘം തൃശ്ശൂരിലെ സേനാ ആസ്ഥാനത്ത് തയ്യാറാണ്. 46 പേരാണ് ഒരു സംഘത്തില്‍. എറണാകുളത്തെ താഴ്ന്നപ്രദേശങ്ങളില്‍ ചെറുബോട്ടുകളുമായി തീര രക്ഷാസേനയുണ്ടാകും

ജോജി തോമസ്

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനതയില്‍ ഇന്ന് അന്തര്‍ലീനമായി കിടക്കുന്ന പ്രധാന ഭാവം ഭീതിയാണ്. തൊടിയില്‍ വളരുന്ന പേരയുടെയോ ചാമ്പയുടെയോ ഫലങ്ങള്‍ പോലും ഭക്ഷിക്കുവാന്‍ ഭയപ്പെടുകയാണ് ജനങ്ങള്‍. നിപ്പ വൈറസ് ഭീതി വിതച്ചതിന് ശേഷം വിട്ടുമുറ്റത്തെ പഴവര്‍ഗ്ഗങ്ങള്‍ പലവീടുകളിലും പാഴായി പോവുകയാണ്. മണ്‍സൂണ്‍ ആരംഭിക്കുന്നത് മുതലുള്ള നാല് മാസങ്ങള്‍ പനിയുടെയും മറ്റ് പകര്‍ച്ചവ്യാധികളുടെയും താണ്ഡവകാലമാണ്. ഇത്തവണത്തെ കാലവര്‍ഷത്തെ ശക്തമായ തുടര്‍ന്ന് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വെള്ളമിറങ്ങി കഴിയുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പതിവിലും വ്യാപകമാവാനുള്ള സാധ്യതകള്‍ ഏറെയാണ്.

ഭയത്തോടെയാണ് ജനങ്ങള്‍ റോഡുകള്‍ ഉപയോഗിക്കുന്നത്. ഭക്ഷ്യ സാധനങ്ങളില്‍ മായം ചേര്‍ക്കുമെന്ന ഭയത്താല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട പല ഭക്ഷണ പദാര്‍ത്ഥങ്ങളും ഇന്ന് തിന്‍ മേശയ്ക്ക് അന്യമാണ്. ഇതിനെല്ലാം പുറമെയാണ് കാലവര്‍ഷം ശകുനമാകുമ്പോഴെല്ലാം മുല്ലപ്പെരിയാര്‍ ഡാം എന്ന ഭീതി മുപ്പതുലക്ഷത്തോളം വരുന്ന മലയാളികളുടെ ഉറക്കം കെടുത്തുന്നത്. അടുത്തകാലത്ത് കേരളത്തെ പിടിച്ചുലച്ച നിപ്പാ വൈറസ് കേരളമൊട്ടാകെയും പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ വിതച്ച ഭീതി കുറച്ചൊന്നുമല്ല. നിപ്പാ വൈറസ് വവ്വാലുകളാണ് പരത്തുന്നതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പേരയ്ക്കാ, ചാമ്പ തുടങ്ങി തൊടിയിലും മുറ്റത്തും സമൃദ്ധമായിരുന്ന പോഷക സമ്പുഷ്ടമായ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ മലയാളികള്‍ക്ക് ഭയമായത്.

മണ്‍സൂണ്‍ ആരംഭിക്കുന്നത് മുതലുള്ള മൂന്നുനാലു മാസങ്ങള്‍ മലയാളികള്‍ പനിപ്പേടിയിലാണ് കഴിഞ്ഞുകൂടുന്നത്. ഒരോ വര്‍ഷവും പലരൂപത്തിലും ഭാവത്തിലുമുള്ള പകര്‍ച്ചവ്യാധികള്‍ നമ്മളെ പിടികൂടാറുണ്ട്. പല പകര്‍ച്ചവ്യാധികളുടെയും പേര് ആദ്യമായാണ് മലയാളികളില്‍ ഭൂരിഭാഗവും കേള്‍ക്കുന്നത് പോലും. കഴിഞ്ഞ വര്‍ഷം ആയിരങ്ങളാണ് പകര്‍ച്ചവ്യാധികളും അനുബന്ധ രോഗങ്ങളും മൂലം ചികിത്സ തേടിയത്. നിരവധിപേര്‍ മരണമടയുകയും ചെയ്തു. എല്ലാ വര്‍ഷവും സംവങ്ങള്‍ ഗുരുതരാവസ്ഥയിലാകുമ്പോള്‍ ചാനല്‍ ചര്‍ച്ചയും മന്ത്രിമാരുടെ പ്രസ്താവനകളും മുറയ്ക്ക് നടക്കുമെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജനങ്ങളുടെ സ്വൈര്യജീവിതം താറുമാറാകാതിരിക്കാനുമുള്ള യാതൊരു മുന്‍കരുതലും ഉണ്ടാകുന്നില്ല. ശൂചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് യാതൊരു പരിഗണനയും ലഭിക്കുന്നില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി ഒരുക്കിയ സൗകര്യങ്ങളെല്ലാം നിര്‍ത്തലാക്കിയിരിക്കുകയാണ്. ഒരോ വ്യക്തികളും അവരുടെ വീടുകളില്‍ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് സര്‍ക്കാരിന്റെ നയം. രണ്ടോ മൂന്നോ സെന്റ് സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് സ്ഥലപരിമിതി മൂലം ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ട്. ഇതിന്റെ അനന്തരഫലമെന്നു പറയുന്നത് പൊതുസ്ഥലങ്ങളിലെ പല ഒഴിഞ്ഞ കോണുകളും മാലിന്യ കൂമ്പാരങ്ങളുണ്ടാവുകയും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുകയും ചെയ്യുന്നു എന്നതാണ്. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ സിസിടിവി സ്ഥാപിക്കുക തുടങ്ങിയ അപ്രായോഗിക കാര്യങ്ങളിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ.

മായം ചേര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ ഇത്രയധികം കഴിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനത ലോകത്ത് മറ്റൊരിടത്തും ഉണ്ടാവില്ല. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുവാന്‍ മനുഷ്യശരീരത്തിന് വളരെയധികം ഹാനികരമായ ഫോര്‍മാലിന്‍ എന്ന രാസവസ്തു ഉപയോഗിക്കുന്നുവെന്ന് തെളിഞ്ഞതില്‍ പിന്നെ കടല്‍ മത്സ്യം മലയാളികളുടെ തീന്‍ മേശയ്ക്ക് അന്യമാവുകയാണ്. ശവശരീരം അഴുകാതെ സൂക്ഷിക്കുന്ന ഫോര്‍മാലിന്‍ മോര്‍ച്ചറിയിലെ ഉപയോഗത്തിന് ശേഷം മാനലിന്യ പുറന്തള്ളുമ്പോഴാണ് മായം ചേര്‍ക്കലുകാര്‍ ഇത് സംഭരിക്കുന്നതെന്ന കഥകള്‍ കൂടി പ്രചരിച്ചതോടെ തീന്‍മേശയില്‍ മത്സ്യം കാണുന്നത് തന്നെ ആരോഗ്യകാരണങ്ങളാലുള്ള ഭയത്തേക്കാള്‍ ഉപരി അറപ്പും വെറുപ്പുമാണ് ഉണ്ടാകുന്നത്. ഫോര്‍മാലിന്‍ കലര്‍ന്ന ടണ്‍ കണക്കിന് മത്സ്യം പിടിച്ചെടുത്തെങ്കിലും ഉത്തരവാദികള്‍ക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുതിരുന്നില്ലെന്ന് തന്നെയല്ല് പലപ്പോഴും മായം കലര്‍ന്ന മത്സംയ തിരിച്ചയക്കുകയും ചെയ്യുന്നു. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം വളരെനാള്‍ കേടാകാതെ ഇരിക്കുന്നതിനാല്‍ വ്യാപാരികള്‍ക്ക് ഇത് മറ്റൊരു സ്ഥലത്ത് വില്‍ക്കാന്‍ സഹായകരമാകുന്നു.

കേരളത്തിലെ റോഡുകളാണ് മറ്റൊരു പേടിസ്വപ്നം. കടല്‍ക്ഷോഭ സമയത്ത് മീന്‍ പിടിക്കാന്‍ പോകുന്നത് പോലെ അപകടരമാണ് കേരളത്തിലെ റോഡ് യാത്ര. സുരക്ഷിതമല്ലാത്ത റോഡുകളുടെ അവസ്ഥയും വാഹനപ്പെരുപ്പവും ട്രാഫിക്ക് നിയമങ്ങള്‍ കൂസാത്ത ജനങ്ങള്‍കൂടി ചേരുമ്പോള്‍ കേരളത്തിലെ റോഡുകള്‍ തികച്ചും ഭീതി ജനകമാണ്.

ഇതിനെല്ലാം പുറമെയാണ് ഒരോ കാലവര്‍ഷവക്കാലത്തും കേരള ജനതയുടെ ഉറക്കം കെടുത്തുന്ന മുല്ലപ്പെരിയാര്‍. കേന്ദ്ര ഗവണ്‍മെന്റിന്റെയും അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെയും സുപ്രീം കോടതിയുടെയും നിലപാടുകള്‍ മൂലം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് സമീപ ഭാവിയിലെങ്ങും ഒരു ശാശ്വത പരിഹാര കാണാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

ഇത്തരത്തില്‍ പലരൂപത്തിലും ഭാവത്തിലുമുള്ള ഭീതിയല്‍പ്പെട്ട് കഴിയേണ്ട ദയനീയാവസ്ഥയാണ് മലയാളികളിന്ന്. ഈ ഭീതികലില്‍ പലതും സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്ത് നിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ ഒഴിവാക്കപ്പെടാവുന്നതേ ഉള്ളു. അതിന് സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് തൊടിയിലെ ഫലവര്‍ഗ്ഗങ്ങളും മാലയാളികളുടെ ഇഷ്ട ഭക്ഷണമായ കടല്‍ മത്സ്യങ്ങളുമെല്ലാം അന്യമാകും.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

കടുപ്പമേറിയ സമ്മറിന് ഇടക്കാല ആശ്വാസമായി യുകെയിലെ പലയിടങ്ങളിലും ശക്തമായ മഴ. കാലാവസ്ഥയിലുണ്ടായിരിക്കുന്ന നാടകീയ മാറ്റത്തോടെ ഹോസ്‌പൈപ്പ് ബാനില്‍ നിന്ന് വാട്ടര്‍ കമ്പനികള്‍ പിന്‍വാങ്ങുമെന്നാമണ് കരുതുന്നത്. സമീപകാലത്തെ ഏറ്റവും ചൂടേറിയ സമ്മറായിരുന്നു യുകെയില്‍ അനുഭവപ്പെട്ടത്. ചൂട് കൂടിയതോടെ ജലവിതരണത്തിലും ഉപയോഗത്തിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് വാട്ടര്‍ കമ്പനികള്‍ അറിയിച്ചിരുന്നു. അടുത്ത ആഴ്ച്ച മുതല്‍ ഹോസ്‌പൈപ്പ് നിരോധനം കൊണ്ടുവരാനായിരുന്നു കമ്പനികളുടെ തീരുമാനം.

നദികളിലെയും ജലസംഭരണികളിലെയും ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെയാണ് കമ്പനികള്‍ ഈ തീരുമാനത്തിലെത്തിയത്. സാധാരണ സമ്മറില്‍ ലഭിക്കുന്നതിനെക്കാളും കൂടിയ നിരക്കിലാണ് പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിട്ടത്. അതേസമയം ഹീറ്റ് വേവ് അടുത്ത ദിവസങ്ങളില്‍ തിരികെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹീറ്റ് വേവ് തിരികെയെത്തുന്നതോടെ ജലക്ഷാമവും ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സംഭരണികളിലെ ജലനിരപ്പ് കുറഞ്ഞാല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ജലവിതരണ കമ്പനികള്‍ നിര്‍ബന്ധിതരാവും.

യുകെയിലെ ഏറ്റവും വലിയ ജലവിതരണക്കാരായ യുണൈറ്റഡ് യൂട്ടിലിറ്റീസാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നത്. 7 മില്യണ്‍ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. ഈ നിയന്ത്രണങ്ങള്‍ 5 മുതല്‍ 10 ശതമാനം വരെ ഉപഭോഗത്തില്‍ കുറവ് വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദിവസം ഏകദേശം 100 മില്യണ്‍ ലിറ്ററിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴ സംഭരണികളിലെ ജലനിരപ്പ് ഉയര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് യുണൈറ്റഡ് യൂട്ടിലിറ്റീസ് അധികൃതര്‍ പ്രതികരിച്ചു. ഹോസ്‌പൈപ്പ് നിരോധനത്തിന് മുന്‍പ് നിരവധി കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്റിന്റെ ഭീകര വിരുദ്ധ പദ്ധതിയായ പ്രിവന്റ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ഭീതി വിതയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഈ പദ്ധതിയെക്കുറിച്ച് വ്യക്തത വരുത്താത്തതാണ് ഭീതിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാഞ്ചസ്റ്ററില്‍ ഈ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള ശരിയായ സന്ദേശം സ്റ്റാറ്റിയൂട്ടറി ഏജന്‍സികള്‍ ഏറ്റവും കൂടുതല്‍ സംശയിക്കുന്ന കമ്യൂണിറ്റികള്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡ് ബേണ്‍ഹാമാണ് ദി ഇന്‍ഡിപ്പെന്‍ഡന്റ് പ്രിവന്റിംഗ് ഹെയ്റ്റ്ഫുള്‍ എക്‌സ്ട്രീമിസം ആന്‍ഡ് പ്രമോട്ടിംഗ് സോഷ്യല്‍ കൊഹിഷന്‍ റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയ്തത്.

22 പേര്‍ കൊല്ലപ്പെട്ട മാഞ്ചസ്റ്റര്‍ അറീന ചാവേറാക്രമണത്തിനു ശേഷമായിരുന്നു ഇത്. ജനങ്ങള്‍ തീവ്രവാദത്തിലേക്കും തീവ്രവാദാശയങ്ങളെ പിന്തുണക്കുന്നതിലേക്കും നീങ്ങാതിരിക്കാനുള്ള പദ്ധതിയാണ് പ്രിവന്റ്. തീവ്രവാദാശയങ്ങളിലേക്ക് തിരിയാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനെതിരെ എംപിമാരും മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടനും നേരത്തേ രംഗത്തെത്തിയിരുന്നു. മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനും കൂടുതല്‍ ആളുകള്‍ തീവ്രവാദത്തിലേക്ക് തിരിയാനും മാത്രമേ ഈ പദ്ധതി ഉപകരിക്കൂവെന്നായിരുന്നു പ്രധാന വിമര്‍ശനം.

പ്രിവന്റിനെക്കുറിച്ച് ആളുകള്‍ക്ക് വ്യക്തത വരുത്തുകയാണ് വേണ്ടതെന്ന് ബേണ്‍ഹാം അഭിപ്രായപ്പെട്ടു. കമ്യൂണിറ്റിളെ ലക്ഷ്യമിടുന്നതായി തോന്നിക്കാതെ അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകുന്ന വിധത്തില്‍ പ്രാദേശികമാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിലേക്ക് തിരികെ വരാന്‍ യാതൊരു സാധ്യതയുമില്ലാത്ത രോഗികളുടെ ജീവന്‍രക്ഷാ ഉപകരണങ്ങളും മറ്റും നീക്കം ചെയ്യാന്‍ ഇനി മുതല്‍ അനുമതിക്കായി കാത്തു നില്‍ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. മസ്തിഷ്‌കത്തിന് സാരമായി പരിക്കേറ്റ് 2017 മുതല്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന 52കാരന് ദയാ മരണം നല്‍കണമന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം. ഇദ്ദേഹത്തിന് ബോധം തിരികെ ലഭിക്കാനുള്ള സാധ്യതയില്ലെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കിയതോടെ ഭക്ഷണവും വെള്ളവും നല്‍കുന്ന ട്യൂബുകള്‍ മാറ്റാന്‍ കുടുംബാംഗങ്ങള്‍ അനുവാദം നല്‍കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തിന് കോടതിയുടെ അനുമതി ആവശ്യമാണ്. ഹൈക്കോര്‍ട്ട് ഇതിന് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വിധത്തില്‍ പ്രതികരണ ശേഷിയില്ലാതെ കഴിയുന്ന രോഗികളെ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പുകള്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. മിസ്റ്റര്‍ വൈ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രോഗി ഡിസംബറില്‍ മരിച്ചു. ഇന്നലെയാണ് സുപ്രീം കോടതി അപ്പീല്‍ തള്ളിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രോഗികള്‍ക്ക് ലഭിച്ചിരുന്ന സുപ്രധാന നിയമ പരിരക്ഷയാണ് ഇതിലൂടെ ഇല്ലാതായതെന്ന് അഭിഭാഷകര്‍ വിമര്‍ശിച്ചു.

രോഗികളുടെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്ന തീരുമാനമാണ് ഡോക്ടര്‍മാരും ബന്ധുക്കളും സ്വീകരിക്കുന്നതെങ്കില്‍ അതിന് കോടതിയുടെ അനുവാദം ആവശ്യമില്ലെന്നാണ് ഉത്തരവ്. നിയമ നടപടികള്‍ക്ക് സാധാരണ ഗതിയില്‍ കാലതാമസമുണ്ടാകുകയും ഹെല്‍ത്ത് അതോറിറ്റികള്‍ക്ക് അപ്പീലുകള്‍ക്കും മറ്റുമായി പണച്ചെലവുണ്ടാകുകയും ചെയ്തിരുന്നു. ക്ലിനിക്കലി അസിസ്റ്റഡ് ന്യൂട്രീഷന്‍ ആന്‍ഡ് ഹൈഡ്രേഷന്‍ എന്ന പ്രക്രിയ പിന്‍വലിക്കുന്നതിന് കോടതിയുടെ ഉത്തരവ് ആവശ്യമില്ലെന്ന ഹൈക്കോടതി വിധി ശരിവെക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്.

യുകെയില്‍ താമസിക്കുന്ന പ്രമുഖ മലയാള സാഹിത്യകാരനായ കാരൂര്‍ സോമന്‍ തന്‍റെ ജീവിതത്തില്‍ ഇത് വരെ സംഭവിച്ച കാര്യങ്ങള്‍ വിശകലനം ചെയ്ത് എഴുതുന്ന ആത്മകഥ നാളെ മുതല്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നു. പ്രവാസി മലയാളി എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ കാരൂര്‍ സോമന്‍റെ ജീവിതം എന്നും സംഭവ ബഹുലമായിരുന്നു. സ്കൂള്‍ പഠന കാലത്ത് മുതല്‍ എഴുത്തിനെ പ്രണയിച്ച് തുടങ്ങിയ കാരൂര്‍ സോമന് അന്ന് മുതല്‍ തന്നെ എഴുത്ത് ധാരാളം മിത്രങ്ങളെയും ശത്രുക്കളെയും സമ്പാദിച്ച് നല്‍കിയിട്ടുണ്ട്.

നന്നേ ചെറുപ്പത്തില്‍ തന്നെ തന്‍റെ സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട് വിടേണ്ടി വന്ന വ്യക്തിയാണ് സോമന്‍. പോലീസിനെ വിമര്‍ശിച്ച് നാടകമെഴുതി എന്ന കാരണത്താല്‍ നക്സലൈറ്റ് ആയി മുദ്ര കുത്തപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സോമന്‍ സ്വന്തം നാടുപേക്ഷിച്ച് പോകേണ്ടി വന്നത്. മാവേലിക്കരയ്ക്കടുത്ത് ചാരുംമൂട് എന്ന പ്രദേശത്ത് ജനിച്ച സോമന്‍ നാടകം, കഥ,കവിത, നോവല്‍, ബാലസാഹിത്യം, ജീവചരിത്രം, സഞ്ചാര സാഹിത്യം തുടങ്ങി വിവിധ മേഖലകളിലായി ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

തന്റെ സുദീര്‍ഘമായ രചനാ വഴികളില്‍ കല്ലും മുള്ളും നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുള്ള കാരൂര്‍ സോമന്‍ ആ അനുഭവങ്ങള്‍ എല്ലാം തന്‍റെ ആത്മകഥയില്‍ തുറന്നെഴുതുന്നുണ്ട്. ആ അനുഭവക്കുറിപ്പികള്‍ നാളെ മുതല്‍ മലയാളം യുകെയില്‍ വായിക്കുക.

 

ന്യൂസ് ഡെസ്ക്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായതോടെ കെ എസ് ഇ ബി  അതിജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  ജലനിരപ്പ്  2395 അടിയെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അണക്കെട്ടിന്റെ പരമാവധി ജലവിതാന നിരപ്പ് 2403 അടിയാണ്.ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്നാണ് അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിച്ചത്. ജാഗ്രതാ മുന്നറിയിപ്പുകളിലെ രണ്ടാംഘട്ടമാണ് ഓറഞ്ച് അലര്‍ട്ട്. അവസാനത്തേത് റെഡ് അലര്‍ട്ടാണ്. ജലനിരപ്പ് 2399 അടിയെത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക.

അണക്കെട്ടിലെ നീരൊഴുക്ക് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും മഴയുടെ തോതും നീരൊഴുക്കും വിലയിരുത്തി അതീവ ജാഗ്രതാനിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നും കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. ചെറുതോണി ഡാമിന് താഴെയുള്ള പ്രദേശങ്ങളിലുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാത്രിയില്‍ ഷട്ടറുകള്‍ തുറക്കില്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ തന്നെ 24 മണിക്കൂറിനുള്ളില്‍ നിര്‍ദേശങ്ങളും മുന്നൊരുക്കങ്ങളും നടത്തിയതിന് ശേഷം മാത്രമേ ഷട്ടറുകള്‍ തുറക്കുകയുള്ളൂ. അത് കൊണ്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് അധികൃതർ അറിയിച്ചു. അപായ സൈറൺ മുഴക്കി 15 മിനിട്ടിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകൾ തുറക്കുക. പൊതുജനങ്ങൾക്കായി അടിയന്തിര നിർദ്ദേശങ്ങൾ കെ എസ് ഇ ബി പുറപ്പെടുവിച്ചു.

കെ എസ് ഇ ബി പുറപ്പെടുവിച്ച അടിയന്തിര നിർദ്ദേശങ്ങൾ

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറന്നാല്‍ ആ സമയത്ത് പുഴയുടെ തീരത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന വിവരം പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്നു.

2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നു വിട്ടപ്പോള്‍ വെള്ളം കയറിയ എല്ലാ പ്രദേശങ്ങളിലും ഉള്ളവര്‍ ഈ വിവരം പ്രത്യേകം ശ്രദ്ധിക്കണം

പരിഭ്രാന്തരാവാതിരിക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതെയിരിക്കുകയും ചെയ്യുക.

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറക്കുന്നത് കാണുവാന്‍ അന്യ ജില്ലക്കാര്‍ വിനോദ സഞ്ചാരികള്‍ ആയി പോകരുത്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരം നിലവില്‍ ഒഴിവാക്കുന്നതാണ് ഉത്തമം.

ഒരു കാരണവശാലും ഷട്ടർ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്

പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്

പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.

നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുക എന്നതാണ്.

എമർജൻസി കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍

ടോര്‍ച്ച് (Torch)
റേഡിയോ (Radio)
500 ml വെള്ളം (500 ml water)
ORS ഒരു പാക്കറ്റ് (one packet of ORS)
അത്യാവശ്യം വേണ്ടുന്ന മരുന്ന് (Necessary medicine)
മുറിവിന് പുരട്ടാവുന്ന മരുന്ന് (Antiseptic Ointment)
ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍ (One small bottle detol, savlon etc)
100 ഗ്രാം കപ്പലണ്ടി (100 grms of Groundnuts)
100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം (100 grms of dried grapes or dates)
ചെറിയ ഒരു കത്തി (a knife)
10 ക്ലോറിന്‍ ടാബ്ലെറ്റ് (10 chlorine tablets for purifying water)
ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി (one battery bank or necessary batteries to power the torch)
ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍ (fully charged simple feature mobile phone with call balance)
– അത്യാവശ്യം കുറച്ച് പണം (Necessary money)

പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.

ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്‍ദേശം നല്‍കുക.

ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങള്‍ റേഡിയോയില്‍ ശ്രദ്ധിക്കുക

1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര്‍ MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz

ആവശ്യമാണെങ്കില്‍ ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.

ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍

Telephone Numbers of District Emergency Operations Centers
Ernakulam എറണാകുളം – 0484-1077 (Mob: 7902200300, 7902200400)
Idukki ഇടുക്കി – 04862-1077 (Mob: 9061566111, 9383463036)
Thrissur തൃശൂര്‍ – 0487-1077, 2363424 (Mob: 9447074424)

പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.

വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.

വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തില്‍ വെക്കുക.

വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.

വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക്‌ ചെയ്യുക.

താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളില്‍ ഉള്ളവര്‍ ഫ്ലാറ്റിന്‍റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക്‌ ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.

രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്‍കുവാന്‍ പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.

ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടെ പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് ഈ മോശം സ്ഥിതിയെ നമുക്ക് അതിജീവിക്കാം.

 

നോ ഡീല്‍ ബ്രെക്‌സിറ്റിന് സാധ്യത ശക്തമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. അത്തരമൊരു സാഹചര്യം ക്യാന്‍സര്‍ രോഗികള്‍ക്ക് കടുത്ത വെല്ലുവിളിയായിരിക്കും സൃഷ്ടിക്കുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതിര്‍ത്തികളിലുണ്ടാകുന്ന കാലതാമസം ക്യാന്‍സര്‍ മരുന്നുകള്‍ നശിക്കാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. പല വിധത്തിലുള്ള ട്യൂമറുകള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന റേഡിയോആക്ടീവ് മരുന്നുകള്‍ അതിര്‍ത്തികളില്‍ താമസമുണ്ടായാല്‍ ഉപയോഗശൂന്യമാകാനുള്ള സാധ്യതകള്‍ ഏറെയാണ്. ചില മരുന്നുകള്‍ നിര്‍മിച്ച് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കേണ്ടതാണ്.

അത്തരം മരുന്നുകള്‍ യൂറോപ്പില്‍ നിന്ന് എത്തിക്കുമ്പോള്‍ അതിര്‍ത്തികളിലെ പരിശോധനകള്‍ക്കായി താമസം നേരിടാന്‍ സാധ്യതയുണ്ട്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടക്കുന്നതെങ്കില്‍ ഈ കാലതാമസം ഉറപ്പാണ്. റേഡിയോആക്ടീവ് മരുന്നുകളുടെ കൈമാറ്റം സുഗമമാക്കുന്നത് യൂറാറ്റം കരാറില്‍ നിന്ന് ബ്രെക്‌സിറ്റോടെ യുകെ പുറത്താകും. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് കടുത്ത പ്രതിസന്ധിയാകും സൃഷ്ടിക്കുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്‍എച്ച്എസ് ഉപയോഗിക്കുന്ന ക്യാന്‍സര്‍ മരുന്നുകളില്‍ ഭൂരിപക്ഷവും യൂറോപ്പില്‍ നിന്നാണ് വരുന്നത്.

പ്രതിവര്‍ഷം 10,000 ക്യാന്‍സര്‍ രോഗികളെങ്കിലും ഇതിന്റെ ഗുണഭോക്താക്കളാകുന്നു. ഈ മരുന്നുകളുടെ ലഭ്യത കുറയുന്നതിലൂടെ പല രോഗികളെയും മരണത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. ക്യാന്‍സര്‍, ശ്വാസകോശത്തിലെ ക്ലോട്ടുകള്‍, ഓസ്റ്റിയോപോറോസിസ് തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള സ്‌കാനിംഗ് പരിശോധനകള്‍ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പുകളും ഇവയില്‍ ഉള്‍പ്പെടും. 7 ലക്ഷം പരിശോധനകളാണ് ഇവ ഉപയോഗിച്ച് ഓരോ വര്‍ഷവും നടത്തുന്നത്.

ശരീരഭാരം വര്‍ദ്ധിക്കുന്നതാണ് ഇക്കാലത്തെ ഏറ്റവും പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്ന്. ലൈഫ് സ്റ്റൈല്‍ രോഗങ്ങളില്‍ വില്ലനാകുന്നതും ഇതു തന്നെ. മിക്ക രോഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ആദ്യ പ്രതിവിധി ശരീരഭാരം കുറയ്ക്കുക എന്നതു തന്നെയാണ്. ഇതിനായി ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. പക്ഷേ തെറ്റിദ്ധരിപ്പിക്കുന്ന പല നിര്‍ദേശങ്ങളും ഭക്ഷണ നിയന്ത്രണത്തിന്റെ കാര്യത്തില്‍ പ്രചാരത്തിലുണ്ട്. ഇവ പലപ്പോഴും ആരോഗ്യത്തിന് ദോഷകരമാകുന്നതുമാണ്. ഇത്തരം അബദ്ധങ്ങളില്‍ ചാടാതെ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് ചില മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവ പരിചയപ്പെടാം.

വെള്ളം കൂടുതല്‍ കുടിക്കുക, മദ്യം കുറയ്ക്കുക

കൂടുതല്‍ വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ കൂടുതല്‍ കലോറി ശരീരത്തിലെത്തുന്നത് തടയും. വൈന്‍, മറ്റു മദ്യങ്ങള്‍ എന്നിവയില്‍ നാം കരുതുന്നതിനേക്കാള്‍ അധികം കലോറി അടങ്ങിയിട്ടുണ്ട്. രണ്ട് ഗ്ലാസ് വൈനില്‍ ഒരു ബര്‍ഗറില്‍ അടങ്ങിയിരിക്കുന്നതിനു സമാനമായ കലോറിയാണ് ഉള്ളത്. ഇത് ഇല്ലാതാക്കണമെങ്കില്‍ അര മണിക്കൂറെങ്കിലും ഓടിയാലേ സാധിക്കൂ.

ഫൈബര്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

ഫൈബര്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. ഇവ കുറച്ചു കഴിക്കുമ്പോള്‍ തന്നെ വയറ് നിറഞ്ഞതായി അനുഭവപ്പെടും. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ഗ്രെയിന്‍ ബ്രെഡ്, ബ്രൗണ്‍ റൈസ്, ബീന്‍സ്, പീസ്, ലെന്റില്‍സ്, ഓട്‌സ് തുടങ്ങിയവ നാരുകള്‍ ഏറെയുള്ള ഭക്ഷണങ്ങളാണ്.

ഡയറ്റിന്റെ പേരില്‍ ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക

ചില ഡയറ്റ് അഡൈ്വസുകളില്‍ പ്രത്യേക ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇത് ശരിയായ രീതിയല്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്‍എച്ച്എസ് ചോയ്‌സസ് വെബ്‌സൈറ്റ് പറയുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങള്‍ ഒരിക്കലും ഡയറ്റില്‍ നിന്ന് ഒഴിവാക്കരുതെന്നാണ്. അങ്ങനെ ചെയ്യുന്നത് അവയോടുള്ള അഭിനിവേശം വര്‍ദ്ധിപ്പിക്കുകയേയുള്ളു. നിങ്ങളുടെ ദൈനംദിന കലോറി അലവന്‍സിനുള്ളില്‍ നിന്നുകൊണ്ട് ഏതു ഭക്ഷണവും നിങ്ങള്‍ക്ക് കഴിക്കാം.

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക

ആരോഗ്യകരമായ ജീവിതത്തിനു ശരീരത്തിലെത്തുന്ന കലോറി കുറയ്ക്കുന്നതിനും ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇവയില്‍ കലോറിയും കൊഴുപ്പും കുറവാണെന്ന് മാത്രമല്ല നാരുകള്‍ നിറഞ്ഞതുമാണ്. സീരിയലിലോ യോഗര്‍ട്ടിലോ ബെറികളും വാഴപ്പഴവും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഗ്രില്‍ഡ് മഷ്‌റൂമോ ടൊമാറ്റോയോ മുട്ടയുടെ കൂടെ കഴിക്കാം. ഫ്രൂട്ട് സമൂത്തികള്‍ പഞ്ചസാര ചേര്‍ക്കാതെ ഉപയോഗിക്കാം.

ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക

ഭക്ഷണം കൃത്യ സമയത്ത് കഴിക്കുകയെന്നതും പ്രധാനമാണ്. ഇടയ്ക്ക് സ്‌നാക്കുകള്‍ കഴിക്കുന്നത് ഒഴിവാക്കുകയും വേണം. ഒരാഴ്ചയില്‍ എന്തൊക്കെ കഴിക്കാമെന്നതിന് ഒരു പ്ലാന്‍ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ ഷോപ്പിംഗ് നടത്തുകയാണ് നല്ലത്.

കൂടുതല്‍ വ്യായാമം ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക

ശരീരത്തിന് കൂടുതല്‍ വ്യായാമം ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. സജീവമായിരിക്കുന്നത് കലോറികള്‍ എരിച്ചു കളയാന്‍ മികച്ച മാര്‍ഗ്ഗമാണ്. നീന്തല്‍, കുട്ടികളുമായി പാര്‍ക്കില്‍ എന്തെങ്കിലും കളികളില്‍ ഏര്‍പ്പെടുക, ജോഗിംഗ് നടത്തുകയോ ജോലിക്കായി സൈക്കിളില്‍ പോകുന്നത് ശീലമാക്കുകയോ ചെയ്യുക.

ഫുഡ് ലേബലുകള്‍ വായിക്കുന്നത് ശീലമാക്കുക

ഭക്ഷണ സാധനങ്ങളുടെ ലേബലുകളില്‍ അവയില്‍ അടങ്ങിയിരിക്കുന്ന കലോറി മൂല്യം രേഖപ്പെടുത്തിയിരിക്കും. അവ വായിക്കുന്നത് ശീലമാക്കിയാല്‍ ഉയര്‍ന്ന കലോറി അടങ്ങിയവ ഒഴിവാക്കാന്‍ സാധിക്കും.

ബ്രിട്ടീഷ് ആര്‍മിയുടെ കുറഞ്ഞ റിക്രൂട്ട്‌മെന്റ് പ്രായപരിധി 18 വയസാക്കി ഉയര്‍ത്തണമെന്ന് ജനാഭിപ്രായം. നിലവില്‍ 16 വയസാണ് ആര്‍മിയില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി. കുട്ടികളെ സൈന്യത്തില്‍ ചേര്‍ക്കുന്നതിനെതിരെ നിലപാടെടുത്തിട്ടുള്ള ക്യാംപെയിനര്‍മാരും ചൈല്‍ഡ് സോള്‍ജിയേഴ്‌സ് ഇന്റര്‍നാഷണല്‍ പോലുള്ള ചാരിറ്റികളും ചേര്‍ന്ന് നടത്തിയ ഐസിഎം സര്‍വേയില്‍ 72 ശതമാനത്തോളം ആളുകള്‍ ഈ അഭിപ്രായം അറിയിച്ചു. രാജ്യമൊട്ടാകെ നടത്തിയ സര്‍വേയില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ സൈന്യത്തില്‍ ചേരാന്‍ അനുവാദം കൊടുക്കാവൂ എന്ന് ജനങ്ങള്‍ പറയുന്നു. 21 വയസായിരിക്കണം കുറഞ്ഞ പ്രായപരിധിയെന്ന് പത്തിലൊന്നു പേര്‍ അഭിപ്രായപ്പെട്ടു.

16 വയസ് പ്രായമുള്ളവരെ സൈന്യത്തിലെടുക്കുന്ന ഏക യൂറോപ്യന്‍ രാജ്യമാണ് യുകെ. ഈ സമ്പ്രദായത്തിനെതിരെ കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള യുഎന്‍ കമ്മിറ്റി രംഗത്തു വന്നിട്ടുണ്ട്. ബ്രിട്ടീഷ് ആര്‍മിയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് 15 വയസും 7 മാസവും പ്രായമുണ്ടെങ്കില്‍ അപേക്ഷിക്കാം. അമേരിക്കയില്‍ 17 വയസ് പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. ഭൂരിപക്ഷം ലോകരാജ്യങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ യുകെയ്ക്ക് മാത്രമാണ് ഇത്തരമൊരു രീതിയുള്ളതെന്നും ജനാഭിപ്രായം ഇതിന് എതിരാണെന്നും ചൈല്‍ഡ് സോള്‍ജിയേഴ്‌സ് ഇന്റര്‍നാഷണല്‍ ക്യാംപെയിന്‍സ് ഹെഡ്, റെയ്ച്ചല്‍ ടെയ്‌ലര്‍ പറയുന്നു.

മിനിമം പ്രായപരിധി 18 ആക്കണമെന്ന അഭിപ്രായം ഏറ്റവും ശക്തമായി പ്രകടിപ്പിച്ചത് നോര്‍ത്ത് ഇംഗ്ലണ്ടില്‍ നിന്നുള്ളവരാണ്. 75 ശതമാനം പേരാണ് ഈ അഭിപ്രായം അറിയിച്ചവര്‍. ആര്‍മിയില്‍ പ്രധാനപ്പെട്ട റിക്രൂട്ട്‌മെന്റ് ഗ്രൗണ്ട് കൂടിയാണ് ഈ പ്രദേശം. പ്രായപരിധി ഉയര്‍ത്തണമെന്ന നിര്‍ദേശം നല്‍കുന്നവരില്‍ ചെറുപ്പക്കാരാണ് ഏറെയെന്നതും

RECENT POSTS
Copyright © . All rights reserved