കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പീഡനക്കേസിൽ ഒത്തുതീർപ്പിനു വീണ്ടും നീക്കം. പരാതിക്കാരിയെ പിന്തുണക്കുന്ന കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന മുതിർന്ന വൈദികെൻറ ഫോൺ ശബ്ദരേഖ അവരുടെ ബന്ധുക്കൾ പുറത്തുവിട്ടു. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ 10 ഏക്കർ സ്ഥലം വാങ്ങി മഠം നിർമിച്ചുനൽകാമെന്നതടക്കം 11 മിനിറ്റ് നീളുന്ന സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. കേസിലെ മുഖ്യസാക്ഷിയായ കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമക്കാണ് വാഗ്ദാനങ്ങൾ നൽകുന്നത്. കേസ് ഒത്തുതീർക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് സി.എം.െഎ സന്യാസി സമൂഹത്തിലെ മുതിർന്ന വൈദികനും മുൻ പ്രോവിൻഷ്യാലുമായ ഫാദര്‍ ജയിംസ് എര്ത്തയിലിെൻറ സംഭാഷണം പുറത്തുവിട്ടതെന്ന് അനുപമയുെട ബന്ധുക്കൾ പറയുന്നു.
അനുനയനീക്കങ്ങൾക്ക് കൂടുതൽ സമയം നൽകാനായി പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പരാതി പിൻവലിപ്പിക്കാൻ പ്രേരിപ്പിക്കുന്ന സംഭാഷണം പുറത്തുവന്നത്. ഫോണിൽ ‘‘അവർ എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് അറിയാമേല്ലാ’’യെന്ന് പറയുന്ന വൈദികൻ, ‘‘വീട്ടിലേക്ക് തിരിച്ചുപോയാൽ സ്വീകരിക്കുമെന്നൊക്കെ അവർ പറയുന്നത് ശരിയായിരിക്കാം. എല്ലാവർക്കും അങ്ങനെയായിരിക്കില്ല. ഞാൻ നേരേത്ത ഒരു നിർദേശം പറഞ്ഞിരുന്നില്ലേ, കുറച്ച് സ്ഥലം വാങ്ങി പുതിയൊരു മഠം നിർമിച്ച് സുരക്ഷിതമായി അങ്ങോട്ട് മാറാം. നിങ്ങൾ ഉറച്ചുനിന്നാൽ ഇതിനു കഴിയില്ല. നന്നായി ചിന്തിച്ചുവേണം നീങ്ങാൻ.
നിങ്ങളുടെ സന്യാസിനി സഭയുെട ഭാഗമായി ആന്ധ്രയിലേക്കോ ഒഡിഷയിലേക്കോ പോയാൽ വീണ്ടും ഭീഷണിവരാൻ സാധ്യതയുണ്ട്. വേറെ എവിടെയെങ്കിലും പോയാൽ പ്രശ്നമില്ല. നിങ്ങൾ അങ്ങനെ ചിന്തിക്കണമെന്നാണ് പറയുന്നത്. നിങ്ങൾ പോസ്റ്റിവായി ചിന്തിച്ചാൽ ഞാൻ എനിക്കാവുന്ന സഹായം ചെയ്യാം. ചില നല്ല മനുഷ്യർ സ്ഥലം അടക്കം നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നോട് ആരും പറഞ്ഞിട്ടില്ല. എന്നെ ആരും വിളിച്ചിട്ടുമില്ല. ചിലർ പറയുന്നത് കേട്ടു. ബിഷപ്പുമാരുടെ സഹായവും ലഭിക്കും. സുരക്ഷിതമായി കഴിയാം. നാളെ നടക്കുമെന്നല്ല, അതിേൻറതായ സമയമുണ്ടല്ലോ. സ്വതന്ത്രമായി വേറെ നല്ലൊരു നല്ലൊരു കെട്ടിടം സ്ഥാപിച്ച് മുന്നോട്ടുപോകാനാകും.
എതെങ്കിലും തരത്തിൽ പിൻമാറിയാൽ ഇതൊക്കെ നടക്കും. വെറുതെ വിടാനല്ല. ഒരു അരിശം വന്നപ്പോൾ കിണറ്റിൽചാടി, അവിടെ കിടന്ന് എഴുതവണ അരിശെപ്പട്ടിട്ടും തിരിച്ച് കയറാനാകില്ലെന്നല്ലേ പഴഞ്ചൊല്ല്’’ -എന്നും ഒാർമിപ്പിക്കുന്നുണ്ട്. എന്നാൽ, കേസ് പിൻവലിക്കില്ലെന്നും ശക്തമായിട്ട് ആയിട്ട് നിൽക്കുകയാണെന്നുമായിരുന്നു കന്യാസ്ത്രീയുടെ പ്രതികരണം. ഒരാളുെട ജീവിതംെവച്ച് കളിക്കില്ലെന്നും ഇവർ പറയുന്നു.
അതേസമയം, വാഗ്ദാനങ്ങളുമായി കന്യാസ്ത്രീയെ വിളിച്ചത് സ്വന്തം നിലക്കാണെന്നും ആരും പറഞ്ഞിട്ടല്ലെന്നും ഫാ. ജയിംസ് ഏർത്തയില്‍ അറിയിച്ചു. സി.എം.ഐ സഭയിലെ മുൻ പ്രോവിൻഷ്യാലും രാഷ്ട്രദീപികയുടെ മുൻ ചെയർമാനുമാണ് ഫാദര്‍ ജയിംസ് എര്‍ത്തയിൽ. വാഗ്ദാനങ്ങളിൽ വീഴില്ലെന്നും കന്യാസ്ത്രീ മടങ്ങി വരേണ്ട ഗതികേടുണ്ടായാൽ സംരക്ഷിക്കുമെന്നും സിസ്റ്റർ അനുപമയുടെ പിതാവ് വർഗീസും മാധ്യമങ്ങേളാട് പറഞ്ഞു. ശബ്ദരേഖ തെളിവായി പൊലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കേള്‍ക്കാം
ആരെയും ഒത്തുതീർപ്പിനായി ചുമതലപ്പെടുത്തിയിട്ടില്ല –ജലന്ധർ രൂപത
േകാട്ടയം: ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെയുള്ള പരാതിയിൽ ആരെയും ഒത്തുതീർപ്പിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജലന്ധർ രൂപത. ഇത്തരത്തിൽ ഒരു ശ്രമവും നടത്തിയിട്ടില്ല. കന്യാസ്ത്രീയുമായി സംസാരിച്ച വൈദികന് രൂപതയുമായി ഒരു ബന്ധവുമില്ല. കേസ് നിയമത്തിെൻറ വഴിയിലൂെട തന്നെ മുന്നോട്ട് പോകണമെന്നാണ് സഭയുെട നിലപാടെന്നും രൂപത ചാൻസലർ ഫാ. ജോസ് സെബാസ്റ്റ്യൻ പറഞ്ഞു.
വൈദികനെതിരെ കേസെടുക്കും
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെയുള്ള പരാതി പിൻവലിക്കാൻ വാഗ്ദാനങ്ങൾ നൽകിയ വൈദികനെതിരെ കേസെടുേത്തക്കും. വൈദികൻ ഫോണിൽ സംസാരിച്ച സിസ്റ്റർ അനുപമയുടെ മൊഴി ഞായറാഴ്ച അന്വേഷണസംഘം രേഖപ്പെടുത്തി. സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതിയുണ്ടെന്ന് അന്വേഷണസംഘത്തെ അറിയിച്ച ഇവർ ഭൂമിയടക്കം വാഗ്ദാനം ചെയ്ത് മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ. ജയിംസ് എർത്തയിലാണ് ഫോണിൽ സംസാരിച്ചതെന്നാണ് ഇവർ അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്. ഫോൺ നമ്പർ അടക്കം വിവരങ്ങളും കൈമാറി. കന്യാസ്ത്രീയുടെ പരാതി തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നും കോടതി അനുമതി നല്കിയാല് വൈദികനെതിരെ കേസെടുക്കുമെന്നും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.
ന്യൂസ് ഡെസ്ക്.
ഇടുക്കി ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഊർജിത നടപടികൾ ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റ് ഇടുക്കിയിൽ എത്തി. കര വ്യോമ നാവിക സേനകളെ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ വിന്യസിക്കും. ഇവരോടൊപ്പം തീരസംരക്ഷണ സേനയും തയ്യാറെടുക്കുന്നുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള തയ്യാറെടുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394. 28 അടിയാണ്. 2400 അടിയാണ് പരമാവധി സംഭരണശേഷി. അപായ സൈറൺ മുഴക്കി 15 മിനിട്ടിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകൾ തുറക്കുക. പൊതുജനങ്ങൾക്കായി അടിയന്തിര നിർദ്ദേശങ്ങൾ കെ എസ് ഇ ബി പുറപ്പെടുവിച്ചു.
കെ എസ് ഇ ബി പുറപ്പെടുവിച്ച അടിയന്തിര നിർദ്ദേശങ്ങൾ
ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറന്നാല്‍ ആ സമയത്ത് പുഴയുടെ തീരത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന വിവരം പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്നു.
2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നു വിട്ടപ്പോള്‍ വെള്ളം കയറിയ എല്ലാ പ്രദേശങ്ങളിലും ഉള്ളവര്‍ ഈ വിവരം പ്രത്യേകം ശ്രദ്ധിക്കണം
പരിഭ്രാന്തരാവാതിരിക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതെയിരിക്കുകയും ചെയ്യുക.
ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറക്കുന്നത് കാണുവാന്‍ അന്യ ജില്ലക്കാര്‍ വിനോദ സഞ്ചാരികള്‍ ആയി പോകരുത്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരം നിലവില്‍ ഒഴിവാക്കുന്നതാണ് ഉത്തമം.
ഒരു കാരണവശാലും ഷട്ടർ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്
പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്
പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.
നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുക എന്നതാണ്.
എമർജൻസി കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍
ടോര്‍ച്ച് (Torch)
റേഡിയോ (Radio)
500 ml വെള്ളം (500 ml water)
ORS ഒരു പാക്കറ്റ് (one packet of ORS)
അത്യാവശ്യം വേണ്ടുന്ന മരുന്ന് (Necessary medicine)
മുറിവിന് പുരട്ടാവുന്ന മരുന്ന് (Antiseptic Ointment)
ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍ (One small bottle detol, savlon etc)
100 ഗ്രാം കപ്പലണ്ടി (100 grms of Groundnuts)
100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം (100 grms of dried grapes or dates)
ചെറിയ ഒരു കത്തി (a knife)
10 ക്ലോറിന്‍ ടാബ്ലെറ്റ് (10 chlorine tablets for purifying water)
ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി (one battery bank or necessary batteries to power the torch)
ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍ (fully charged simple feature mobile phone with call balance)
– അത്യാവശ്യം കുറച്ച് പണം (Necessary money)
പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.
ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്‍ദേശം നല്‍കുക.
ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങള്‍ റേഡിയോയില്‍ ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര്‍ MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz
ആവശ്യമാണെങ്കില്‍ ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍
Telephone Numbers of District Emergency Operations Centers
Ernakulam എറണാകുളം – 0484-1077 (Mob: 7902200300, 7902200400)
Idukki ഇടുക്കി – 04862-1077 (Mob: 9061566111, 9383463036)
Thrissur തൃശൂര്‍ – 0487-1077, 2363424 (Mob: 9447074424)
പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.
വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക.
വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തില്‍ വെക്കുക.
വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.
വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളില്‍ ഉള്ളവര്‍ ഫ്ലാറ്റിന്‍റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.
രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്‍കുവാന്‍ പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.
ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടെ പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് ഈ മോശം സ്ഥിതിയെ നമുക്ക് അതിജീവിക്കാം.
സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍ അതിരു കടക്കുന്നതായി വിലയിരുത്തല്‍. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായി പ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍ അധിക്ഷേപകരവും കൊലപാതക, ബലാല്‍സംഗ ഭീഷണികള്‍ നിറഞ്ഞതാകുന്നുവെന്ന വിലയിരുത്തലാണ് എംപിമാര്‍ നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരായുള്ള സോഷ്യല്‍ മീഡിയ ട്രോളുകള്‍ നിരോധിക്കപ്പെട്ടേക്കുമെന്നാണ് കരുതുന്നത്. 2017 തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് എല്ലാ പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങളും പരാതി അറിയിച്ചു.
വധ ഭീഷണികളും ബലാല്‍സംഗ ഭീഷണികളും വംശീയതയും സ്ത്രീവിരുദ്ധതയും നിറഞ്ഞ പോസ്റ്റുകളും ട്രോളുകളും തങ്ങള്‍ക്കെതിരെയുണ്ടായിട്ടുണ്ടെന്നാണ് എംപിമാര്‍ പറഞ്ഞത്. വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വധ ഭീഷണികളും ബലാല്‍സംഗ ഭീഷണികളും ഉയര്‍ന്നു. സോഷ്യല്‍ മീഡിയയിലാണ് പ്രധാനമായും ഇത്തരം ഭീഷണികള്‍ പ്രത്യക്ഷപ്പെട്ടത്. വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ഭീഷണികള്‍ ലഭിച്ചത് ഷാഡോ ഹോം സെക്രട്ടറി ഡയാന്‍ ആബട്ടിനായിരുന്നു.
പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ ലഭിച്ച 25,000 ഭീഷണി ട്വീറ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രെക്‌സിറ്റ് വിഷയത്തിലും പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ ഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ട്. ലേബറിലെ ജെസ്സ് ഫിലിപ്പിന് 600 വധ, ബലാല്‍സംഗ ഭീഷണികളാണ് ലഭിച്ചത്. നിരോധനത്തിനൊപ്പം ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കാനും സാധ്യതയുണ്ട്.
ദിവസങ്ങളോളം നീണ്ടുനിന്ന ഹീറ്റ് വേവിന് അന്ത്യം കുറിച്ചുകൊണ്ട് യുകെയില്‍ ലഭിച്ചത് കനത്ത മഴ. ഒരു മാസം ലഭിക്കുന്ന അത്രയും അളവിലുള്ള മഴയാണ് ഏതാനും മണിക്കൂറുകളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെയ്തിറങ്ങിയതെന്നാണ് വിവരം. ഇത് വാരാന്ത്യത്തെ സാരമായി ബാധിച്ചു. ഗതാഗത തടസങ്ങള്‍ പലയിടത്തും രൂക്ഷമായിരുന്നു. വെള്ളപ്പൊക്കം പല സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാലാവസ്ഥാ മുന്നറിയിപ്പ് ആംബര്‍ വാണിംഗ് ആക്കി മാറ്റിയിരുന്നു.
ബെല്‍ഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 88.2 മില്ലിമീറ്റര്‍ മഴയാണ് ശനിയാഴ്ച ഉച്ചക്കു ശേഷം രേഖപ്പെടുത്തിയത്. ജൂലൈ മാസം ഇവിടെ ശരാശരി ലഭിക്കാറുള്ളത് 81.2 മില്ലിമീറ്റര്‍ മഴയാണ്. ഗതാഗത തടസം അഞ്ചു മണിക്കൂറോളം നീണ്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോക്ക്‌സ്‌റ്റോണില്‍ ഗതാഗതത്തില്‍ മൂന്നു മണിക്കൂറോളം താമസമുണ്ടായെന്നും സ്റ്റാന്‍സ്‌റ്റെഡില്‍ നിന്ന് റയന്‍ എയര്‍ വിമാനങ്ങള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കടുത്ത ചൂട് മൂലം ഷട്ടര്‍ എയര്‍ കണ്ടീഷനിംഗില്‍ തകരാറുകള്‍ ഉണ്ടായതാണ് താമസത്തിന് കാരണമായതെന്ന് യൂറോടണല്‍ അറിയിച്ചു.
കനത്ത മഴയും കാറ്റും അതിനൊപ്പം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ കുറവുമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് റയന്‍ എയര്‍ അറിയിച്ചത്. ലണ്ടനിലെ ബ്ലാക്ക് വെല്‍ ടണലില്‍ ഒരു വാഹനത്തിന് തീ പിടിച്ചത് ഗതാഗത തടസത്തിന് കാരണമായിരുന്നു. ആഴ്ചകളോളം നീണ്ട ചൂടു കാലാവസ്ഥയ്ക്ക് ശേഷം ശനിയാഴ്ച 24.0 ഡിഗ്രി സെല്‍ഷ്യസ് ആയി താപനില കുറഞ്ഞിട്ടുണ്ട്.
പ്രത്യക്ഷ വൈക്യല്യമില്ലാത്തവര്‍ക്കും ബ്ലൂ ബാഡ്ജ് പാര്‍ക്കിംഗ് പെര്‍മിറ്റ് അനുവദിക്കാനുള്ള നീക്കം സ്വാഗതം ചെയ്ത് ചാരിറ്റികള്‍. ഓട്ടിസം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവരുടെ വാഹനങ്ങള്‍ക്കാണ് ബ്ലൂ ബാഡ്ജ് പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 40 വര്‍ഷമായി തുടര്‍ന്നു വരുന്ന രീതിയാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് മാറ്റിയെഴുതുന്നത്. 2019 മുതല്‍ പ്രത്യക്ഷ വൈകല്യമില്ലാത്ത ഇത്തരക്കാര്‍ക്ക് തങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
നിലവിലുള്ള നിയമത്തില്‍ ഇടപെടലുകള്‍ നടത്താന്‍ ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് അനുമതി നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഇതിലൂടെ നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഭിന്നശേഷിയുള്ളവര്‍ക്ക് വളരെ സഹായകരമാണ് ബ്ലൂ ബാഡ്ജുകളെന്ന് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ജെസ്സ് നോര്‍മന്‍ പറഞ്ഞു. ഇത് അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ആത്മവിശ്വാസവും നല്‍കുന്നു. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് തോന്നിക്കുന്ന, എന്നാല്‍ വൈകല്യങ്ങളുള്ള ആളുകള്‍ക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഇളവിനെ യുകെ ചാരിറ്റികള്‍ സ്വാഗതം ചെയ്യുകയാണ്. മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍, മൈന്‍ഡ് ആന്‍ഡ് നാഷണല്‍ ഓട്ടിസ്റ്റിക് സൊസൈറ്റി തുടങ്ങിയ ചാരിറ്റികള്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് അറിയിച്ചു. 1970ലാണ് ബാഡ്ജ് സംവിധാനം അവതരിപ്പിച്ചത്. ഇംഗ്ലണ്ടില്‍ മാത്രം 2.4 മില്യന്‍ ആളുകള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്.
ന്യൂഡൽഹി∙ ആധാർ സുരക്ഷിതമാണെന്ന വാദമുയർത്തി ഹാർക്കർമാരെ വെല്ലുവിളിച്ച് 12 അക്ക ആധാർ നമ്പർ പുറത്തുവിട്ട ടെലികോം റെഗുലേറ്ററി അതോറിറ്റ് ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ ആർ.എസ്. ശർമയ്ക്ക് കിട്ടിയത് ഉഗ്രൻ പണി. പാൻകാർഡ് നമ്പർ അടക്കം ശർമയുടെ വ്യക്തിവിവരങ്ങളും മൊബൈൽ നമ്പരുകൾ തുടങ്ങി പ്രധാനപ്പെട്ട പല വിവരങ്ങളും ഹാക്കർമാർ പുറത്തുകൊണ്ടുവന്നു. ശനിയാഴ്ച ഉച്ചയോടെയാണു സമൂഹമാധ്യമമായ ട്വിറ്ററിലൂടെ തന്നെ വെല്ലുവിളിച്ച ഒരു അക്കൗണ്ടിനു (@kingslyj)മറുപടിയായി ആധാർ നമ്പർ ശർമ പുറത്തുവിട്ടത്. ആയിരത്തിലധികം പേർ ആ ട്വീറ്റ് റീട്വീറ്റ് ചെയ്തു.
പിന്നാലെ ആറു മണിയോടെ, ഫ്രഞ്ച് സുരക്ഷാ വിദഗ്ധനും ആധാർ പദ്ധതിയുടെ വിമർശകനുമായ എലിയട്ട് ആൽഡേഴ്സണിന്റെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് ശർമയുടെ മൊബൈൽ നമ്പരും മറ്റും പുറത്തുവന്നു. പാൻ കാർഡ്, മറ്റു മൊബൈൽ നമ്പരുകൾ, ഇമെയിൽ ഐഡി, ശർമ ഉപയോഗിക്കുന്ന ഫോൺ ഏതു കമ്പനിയുടേതാണെന്നത്, വാട്സാപ്പിന്റെ പ്രൊഫൈൽ ചിത്രം, മറ്റു വ്യക്തി വിശദാംശങ്ങൾ തുടങ്ങിയവയും പല ട്വീറ്റുകളിലായി എത്തി.
If your phone numbers, address, dob, bank accounts and others personal details are easily found on the Internet you have no #privacy. End of the story.
— Elliot Alderson (@fs0c131y) 28 July 2018
‘ജനങ്ങൾക്കു താങ്കളുടെ വ്യക്തി വിവരങ്ങൾ, ജനനത്തീയതി, ഫോൺ നമ്പരുകൾ… എന്നിവ ലഭിച്ചു. ഞാൻ ഇവിടം കൊണ്ടു നിർത്തി. നിങ്ങളുടെ ആധാർ നമ്പർ പരസ്യപ്പെടുത്തുന്നത് നല്ലതല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കുമെന്നു കരുതുന്നു’ – ആൽഡേഴ്സൺ ട്വിറ്ററിൽ കുറിച്ചു. ബാങ്ക് അക്കൗണ്ടുമായി ശർമ ആധാർ ബന്ധപ്പെടുത്തിയിട്ടില്ലെന്നും ആൽഡേഴ്സൻ കണ്ടെത്തി. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറും പുറത്തുവിട്ടു. ശര്‍മയുടെ വാട്സാപ് പ്രൊഫൈൽ ചിത്രവും ഹാക്കർ പുറത്തുവിട്ടു.
I supposed this is your wife or daughter next to you pic.twitter.com/UPSru1PGUT
— Elliot Alderson (@fs0c131y) 28 July 2018
പ്രധാനമന്ത്രി നരേന്ദ്രമോദിയോടും സാധിക്കുമെങ്കിൽ ആധാർ നമ്പർ പുറത്തുവിടാൻ വെല്ലുവിളിച്ചിട്ടാണ് ആൽഡേഴ്സൻ താൽക്കാലികമായി പിൻവാങ്ങിയത്– അതും ആധാർ നമ്പർ ഉണ്ടെങ്കിൽ മാത്രം!!!
‘ഡീൻ ഓഫ് ജിയോ ഇൻസ്റ്റിറ്റ്യൂട്ട്’ എന്നറിയപ്പെടുന്ന അക്കൗണ്ടിൽ നിന്ന് ശർമയ്ക്കു കിട്ടിയത് മറ്റൊരു തിരിച്ചടി. ആൽഡേഴ്സന്‍ പുറത്തുവിട്ട വിവരങ്ങൾ ഉപയോഗിച്ച് എയർഇന്ത്യയിൽ നിന്ന് ‘ഫ്രീക്വന്റ് ഫ്ലൈയർ നമ്പർ’ വരെ ഈ ഹാക്കർ നേടിയെടുത്തു. ജിമെയിൽ അക്കൗണ്ടിലേക്കുള്ള ‘സെക്യൂരിറ്റി ചോദ്യ’ത്തിന്റെ ഉത്തരമായിരുന്നു ഈ നമ്പർ. ശർമയുടെ യാഹൂ മെയിൽ ഐഡിയും ഇതുവഴി ഹാക്കറുടെ കയ്യിലെത്തി.
പൈനാവ്: മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുകളിലേക്ക്. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്; 135.9 അടിയിലെത്തിയിട്ടുണ്ട്
അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിനു മുമ്പ് ഇടുക്കി ഡാം തുറന്നുവിടുമെന്ന് വൈദ്യുതവകുപ്പു മന്ത്രി എം എം മണി ഇന്നത്തെ ജനപ്രതിനിധികളുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. വൈദ്യുത ഉത്പാദനത്തിനു വേണ്ടി വെള്ളം പിടിച്ചുവെക്കില്ലെന്നും അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേ വഴി ഒഴുക്കിക്കളയാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 2400 അടിയിലെത്തുന്നതിനു മുമ്പ് അണക്കെട്ട് ക്രമേണ തുറന്നുവിട്ട് അപകടസാധ്യത ഒഴിവാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏകോപിപ്പിക്കും. നേരത്തെ തന്നെ റവന്യൂ, ഇറിഗേഷന്‍, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് അണക്കെട്ടിന്റെ താഴെ ഭാഗത്ത് സര്‍വേ നടത്തിയിരുന്നു.
പെരിയാറിന്റെ താഴെ ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജോയ്സ് ജോര്‍ജ് എം പി, ജില്ലയില്‍നിന്നുള്ള മറ്റ് എം എല്‍ എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ദീർഘനാളുകളായി യൂറോപ്പിലെ മലയാളികൾ അഭിമുഖീകരിക്കുന്ന (പ്രത്യേ കിച്ച് അവധിക്കാലങ്ങളിൽ നാട്ടിലേക്ക് പോകുന്ന മലയാളികളുടെ) യാത്രാക്ലേശം പരിഹരിക്കുവാൻ സംസ്ഥാന സർക്കാരും നോർക്കയും മുൻകയ്യെടുത്ത് യൂറോപ്പിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് നേരിട്ട് കേരളത്തിലെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു.
മധ്യവേനലവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന മലയാളികളെ ചൂഷണം ചെയ്യന്ന എയർലൈൻ സർവീസുകാരും മറ്റ് ഇടത്തട്ടുകാരും (ട്രാവൽ ഏജൻസി) ഏൽപിക്കുന്ന പ്രഹരങ്ങളിൽ നിന്നും മലയാളിയെ രക്ഷിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു. പി എം എഫ് കമ്മിറ്റിക്കു വേണ്ടി ഗ്ലോബൽ കോ-ഓർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ അസോസിയേറ്റ് കോ-ഓർഡിനേറ്റർ വർഗീസ് ജോൺ, യൂറോപ്പ് കോ-ഓർഡിനേറ്റർ ജോളി കുര്യൻ യൂറോപ്പ് റീജിയണൽ പ്രസിഡന്റ് എബി പാലമറ്റം, യൂറോപ്പ് വിമൻസ് കോ-ഓർഡിനേറ്റർ ഫിലോമിന നിലമ്പൂർ, യൂറോപ്പ് റീജിയണൽ സെക്രട്ടറി ഷിജു വർഗ്ഗീസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഗ്ലോബല്‍ കമ്മറ്റി കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പിഎംഎഫ് ഗ്ലോബല്‍ നേതൃത്വം അറിയിച്ചു,
ലണ്ടന്‍: യുകെയിലെ ആശുപത്രികളില്‍ സമ്മര്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടരുന്ന കൂടിയ താപനില ആശുപത്രികളെ കൂടുതല്‍ എയര്‍ കൂളറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപ വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ഹീറ്റ് വേവാണ് കഴിഞ്ഞ രണ്ട് ദിവസമായി യുകെയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹീത്രൂവില്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ ചില ഹോസ്പിറ്റലുകളിലെ എ ആന്‍ഡ് ഇകളില്‍ വ്യാഴാഴ്ച റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. താപനില ഉയരുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സമീപകാലത്തെ ഏറ്റവും ശക്തമായ വിന്ററിന് ശേഷം എത്തിയിരിക്കുന്ന സമ്മറും എന്‍എച്ച്എസിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് താപനില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. യുകെയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനിലയായ 38.5 ഡിഗ്രിയേക്കാള്‍ ചൂട് ഇന്നുണ്ടായേക്കും. അതിനു പിന്നാലെ ഒരു തണ്ടര്‍സ്റ്റോമിന് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. അന്തരീക്ഷ താപനില ഈ വിധത്തില്‍ വര്‍ദ്ധിക്കുന്നത് ഹൃദ്രോഗികള്‍ക്കും വൃക്ക, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്.
മൊബൈല്‍ എയര്‍ കണ്ടിഷനിംഗ് യൂണിറ്റുകളും കൂടുതലും ഫാനുകളും എത്തിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രികള്‍. ചൂട് വര്‍ദ്ധിക്കുന്നത് രോഗികളെയും ജീവനക്കാരെയും ഒരുപോലെ ബാധിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഹീറ്റ് വേവിനെ മറികടക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗികള്‍ ധാരാളം വെള്ളം കലര്‍ന്ന ഭക്ഷണരീതിയിലേക്ക് മാറണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ധാരാളം വെള്ളം കുടിക്കുന്നത് രോഗങ്ങളെ അകറ്റി നിര്‍ത്തുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. നേരത്തെ രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുന്നതു മൂലം പ്ലാന്‍ഡ് ഓപ്പറേഷനുകള്‍ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന് എന്‍.എച്ച്.എസ് വ്യക്തമാക്കിയിരുന്നു.
ന്യുഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍. കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവര്‍ വിചാരണ നേരിടണം. ഹൈക്കോടതി വിധിയില്‍ പിഴവുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതിയുടെ വിധി. കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസ് എന്നിവര്‍ക്കെതിരെയും തെളിവുകള്‍ ഉണ്ട്. ഇവരും വിചാരണ നേരിടണമെന്നും സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ അറിയാതെ ഒരു മാറ്റവും വരില്ല. ലാവ്‌ലിന്റെ അതിഥിയായി പിണറായി കാനഡയിലുള്ളപ്പോഴാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത്. ഭീമമമായ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഇതുവഴിയുണ്ടായത്. എന്നാല്‍ ലാവ്‌ലിന്‍ കമ്പനി വലിയ ലാഭമുണ്ടടാക്കുകയും ചെയ്തുവെന്നും സി.ബി.ഐ പറയുന്നു.
കേസില്‍ നിന്നും മൂന്നു പ്രതികളെ ഒഴിവാക്കിയതാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്. പിണറായിക്കും മറ്റു ലഭിച്ചതുപോലെയുള്ള ആനുകൂല്യം തങ്ങള്‍ക്കും അര്‍ഹമാണെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് മറ്റ് മൂന്നു പ്രതികള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാവരും വിചാരണ നേരിട്ടതെന്നും മൂന്നു പേരെ ഒഴിവാക്കുകയും മൂന്നുപേര്‍ വിചാരണ നേരിടണമെന്ന് വിധിക്കുകയും ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യൂതി പദ്ധതികളുടെ പുനരുദ്ധാരണത്തിന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യൂതിമന്ത്രിയായിരുന്ന ജി.കാര്‍ത്തികേയന്‍ ആണ് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ പിന്നീട് വന്ന ഇ.കെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യൂതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ സപ്ലൈ കരാര്‍ ആയി മാറ്റിയെന്നും ഇത് വ്യവസ്ഥാ ലംഘനമാണെന്നുമാണ് കേസ്. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്ത് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കേസില്‍ പറയുന്നു.
അതേസമയം, സ്വന്തമായി നേട്ടമുണ്ടാക്കാനോ കമ്പനിക്ക് നേട്ടമുണ്ടാക്കാനോ പിണറായി വിജയന്‍ ശ്രമിച്ചതായി സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്നും അദ്ദേഹത്തെ തിരഞ്ഞുപിടിച്ച് കുടുക്കിയെന്നും കുറ്റപ്പെടുത്തിയ ഹൈക്കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധി ശരിവച്ചിരുന്നു. പദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ക്ക് രുപം നല്‍കി നടപ്പാക്കിയത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും കുറഞ്ഞകാലം മാത്രം വൈദ്യൂതിമന്ത്രിയിരുന്ന പിണറായി വിജയന് ഇതില്‍ പങ്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ലാവ്‌ലിനും കെ.എസ്.ഇ.ബിയും തമ്മിലുള്ള കരാറിലെ ഒരു കാര്യവും പിണറായി മന്ത്രിസഭയില്‍ നിന്നും മറച്ചുവച്ചിട്ടില്ലെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞുരുന്നു.
സി.ബി.ഐ പ്രതിപ്പട്ടികയില്‍ നിന്നും പിണറായി വിജയനേയും വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ ഒഴിവാക്കിയ വിചാരണ കോടതി നടപടി ശരിവച്ച ഹൈക്കോടതി, കെ.എസ്.ഇ.ബി മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു.