Main News

മലയാളം യുകെ ന്യൂസ് ബ്യുറോ

ട്രംപ് ഭരണകൂടത്തെ കഴിവില്ലാത്തതും സുരക്ഷിതമല്ലാത്തതുമായി വിശേഷിപ്പിച്ച യുകെ അംബാസഡർ കിം ഡാരോച്ച് രാജിവെച്ചു. വാഷിംഗ്ടണിലെ യുകെ അംബാസഡർ സർ കിം ഡാരോച്ചിൽ നിന്ന് ചോർന്ന ഇമെയിലുകളിൽ നിന്നുയർന്ന വൻ വിവാദങ്ങൾ അദ്ദേഹത്തിന്റെ രാജിയിലാണ് കലാശിച്ചത്. വൈറ്റ് ഹൗസ് ഭിന്നിച്ചതാണെന്നും പ്രവർത്തനരഹിതമാണന്നും വിവരിച്ച് കിം അയച്ച മെയിലുകൾ ചോർന്നത് യുകെയിലും യുഎസിലും വിവാദങ്ങൾ സൃഷ്ടിക്കുകയുണ്ടായി. ട്രംപിനെ വിമർശിച്ച യുകെ അംബാസഡറിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് തെരേസ മേ അറിയിച്ചപ്പോൾ കിം ഒരു വിഡ്ഢി ആണെന്നും അദ്ദേഹം വേണ്ടുംപോലെ യുകെയെ സേവിച്ചിട്ടില്ലെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടത്. കിം ഡാരോച്ചിന്റെ രാജി ഒരു രാഷ്ട്രീയ അശാന്തിയിലേക്കാണ് ബ്രിട്ടനെ നയിക്കുന്നത്.

താൻ പ്രധാനമന്ത്രിയായാൽ കിമ്മിന് അംബാസഡർ ആയി തുടരാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ബോറിസ് ജോൺസൺ ചൊവ്വാഴ്ച നടന്ന ടിവി ചർച്ചയിൽ പറയുകയുണ്ടായി. ബോറിസിന്റെയും പിന്തുണ നഷ്ടമായതോടെ രാജി തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം എന്ന് കിം അറിയിച്ചു. മുന്നോട്ട് അംബാസഡർ ആയി തുടരാൻ അസാധ്യമാണെന്നും അതിനാൽ രാജിവെക്കുകയാണെന്നും കിം തന്റെ രാജിക്കത്തിൽ പറയുന്നു.ട്വിറ്ററിലൂടെ ട്രംപ് തന്റെ രോക്ഷം പ്രകടിപ്പിച്ചു. കുറച്ചു ദിവസമായി നീണ്ടുനിന്ന ഒരു പ്രതിസന്ധിക്ക് വിരാമമായെങ്കിലും കുറ്റവാളിയെ കണ്ടെത്തുക എന്ന പ്രശ്നം മുന്നിൽ നിൽക്കുന്നു. കിം രാജിവെച്ചെങ്കിലും ചോർന്ന ഇമെയിലുകൾ സൃഷ്‌ടിച്ച ഭീതി ഇപ്പോഴും നിലനിൽക്കുന്നു.ഇനിയും കൂടുതൽ മെയിലുകൾ ചോർന്നേക്കാം എന്ന് വിദേശകാര്യാലയത്തിലെ സർ സൈമൺ മക്‌ഡൊണാൾഡ് അറിയിച്ചു. സ്റ്റാഫ് മീറ്റിംഗിൽ സൈമൺ ഇപ്രകാരം പറഞ്ഞു ” ജനങ്ങൾ പരിഭ്രാന്തരായി ഇരിക്കുകയാണ്. ഞങ്ങളുടെ ഔദ്യോഗിക ജീവിതവും ഇതിലൂടെ പരീക്ഷിക്കപ്പെടുകയാണ്. കുറ്റവാളിയെ എത്രയുംവേഗം കണ്ടുപിടിക്കുവാൻ നമ്മുടെ കഴിവിന്റെ പരമാവധി നമ്മൾ ശ്രമിക്കേണ്ടിയിരിക്കുന്നു.” തെരേസ മേയും ജെറമി ഹണ്ടും ഒക്കെ കിമ്മിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഒപ്പം കിം രാജ്യത്തിനുവേണ്ടി ചെയ്ത എല്ലാ സേവനങ്ങൾക്കും സൈമൺ നന്ദി രേഖപ്പെടുത്തുകയുണ്ടായി.

ബോറിസ് ജോൺസന്റെ അഭിപ്രായത്തെ വിമർശിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി അലൻ ഡങ്കൻ പറഞ്ഞു “ഒരു തരത്തിൽ ബോറിസ് കിമ്മിനെ ചതിക്കുകയായിരുന്നു.” അതേസമയം കിമ്മിന് തന്റെ സ്ഥാനത്തുതന്നെ തുടരാമെന്ന് ചൊവ്വാഴ്ച നടന്ന ടിവി ചർച്ചയിൽ ഹണ്ട് പറയുകയുണ്ടായി. യുഎസുമായി നല്ല ബന്ധം പുലർത്തണമെന്ന് ജോൺസണും അതിൽ അഭിപ്രായപ്പെട്ടിരുന്നു. അലൻ ഡങ്കൻ ബിബിസിയോട് ഇപ്രകാരം പറഞ്ഞു. ” കോമൺസിലെ പലർക്കും ബോറിസ് ചെയ്തതിനോട് എതിർപ്പും വെറുപ്പുമുണ്ട്. കിമ്മിനെ ബോറിസ് പിന്തുണയ്ക്കാത്തത് രാജ്യത്തോടുള്ള അദേഹത്തിന്റെ താല്പര്യത്തെ വ്യകതമായി കാട്ടിത്തരുന്നു.” കിമ്മിന്റെ രാജിയിൽ തെരേസ മേയും ജെറമി ഹണ്ടും ഖേദം പ്രകടിപ്പിച്ചു. “കിം രാജ്യത്തിനുവേണ്ടി ഒരുപാട് സേവനം ചെയ്തു. വളരെയധികം നന്ദിയുണ്ട്.”മേ അറിയിച്ചു.”എപ്പോഴൊക്കെ ഞാൻ വാഷിംഗ്‌ടണ്ണിൽ പോയിട്ടുണ്ടോ, അപ്പോഴെല്ലാം കിം തന്റെ പ്രവർത്തന ശൈലി കൊണ്ട് എന്നെ കൗതുകപ്പെടുത്തിയിട്ടുണ്ട്.”ജെറമി ഹണ്ട് പറയുകയുണ്ടായി. കിമ്മിനെ പിന്തുണയ്ക്കാത്ത ബോറിസിന്റെ നിലപാടിനെ മുൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാൻഡും കുറ്റപ്പെടുത്തി. ഇതുപോലൊരു സംഭവം ഇതുവരെ നടന്നിട്ടില്ലെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും യുഎസും യുകെയും തമ്മിലുള്ള ശക്തമായ ബന്ധം ഒരു വ്യക്തിക്ക് മേലെയാണെന്നും സൈമൺ മക്‌ഡൊണാൾഡ് അഭിപ്രായപ്പെട്ടു. ഈ പ്രശ്നത്തിലൂടെ യുഎസ് – യുകെ ബന്ധം എന്താകുമെന്നും കിമ്മിന്റെ രാജി ബ്രിട്ടനിൽ രാഷ്ട്രീയ അശാന്തിക്ക് വഴിയൊരുക്കുമോ എന്നും കാണേണ്ടിയിരിക്കുന്നു.

മലയാളം യുകെ ന്യൂസ് ബ്യുറോ

മൂന്നു ദശാബ്ദത്തോടുകൂടി ലണ്ടനിലെ കാലാവസ്ഥ ബാർസലോണയിലെ പോലെ ആയി തീരുമെന്നു ഗവേഷണ റിപ്പോർട്ടുകൾ ആശങ്ക പ്രകടിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുള്ള മാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ, 2050 ഓടുകൂടി സ്പെയിനിന്റെ തലസ്ഥാനനഗരമായ മാഡ്രിഡിലെ കാലാവസ്ഥ മോറോക്കോയിലെ മാറാകെചിലെ പോലെ ആയി തീരുമെന്നും പ്രതിപാദിക്കുന്നു. ഇന്ന് തണുപ്പ് കാലാവസ്ഥയുള്ള പലരാജ്യങ്ങളും, ഭാവിയിൽ ഇക്വറ്റോറിനോടു ചേർന്ന് കിടക്കുന്ന രാജ്യങ്ങളുടെ കാലാവസ്ഥയിലേക്ക് വഴിമാറാനിടയുണ്ട്.

നൂറോളം നഗരങ്ങളുടെ ഭാവി 2050-ൽ എന്തായി തീരും എന്നുള്ള വ്യക്തമായ വിവരങ്ങൾ ഗവേഷകർ നൽകുന്നുണ്ട്.മോസ്കോ നഗരം ബൾഗേറിയയുടെ സ്ഥലമായ സോഫിയ പോലെയും, ന്യൂയോർക്ക് വിർജീനിയ ബീച്ച് പോലെയും ആയിത്തീരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ടെംപറേറ്റ് കാലാവസ്ഥയുള്ള നഗരങ്ങളിൽ ഭാവിയിൽ ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടും. 520 പ്രധാന നഗരങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിൽ, പത്തിൽ എട്ടു നഗരങ്ങൾക്കും ഭാവിയിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നു ഗവേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു.

10 വർഷങ്ങൾക്ക് മുൻപ്, 2008-ൽ ബാർസിലോണ വൻ വരൾച്ച അഭിമുഖീകരിച്ചതാണ്. 10 മില്ല്യൻ യൂറോയോളം ഫ്രാൻസിൽ നിന്നും ജലം ഇറക്കുമതി ചെയ്യുന്നതിനായി ചെലവാക്കിയതാണ്. ഇതേ പോലുള്ള പ്രശ്നങ്ങൾ ഭാവിയിൽ ലണ്ടൻ പോലുള്ള നഗരങ്ങളും അഭിമുഖീകരിക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു. സിങ്കപ്പൂർ, കോലാലമ്പൂർ, തുടങ്ങിയ നഗരങ്ങൾ ഭാവിയിൽ എന്തായിതീരും എന്നുള്ള ആശങ്ക വളരെയധികമാണെന്ന് ഗവേഷണം നടത്തിയ, സ്വിറ്റ്സർലൻഡിലെ ക്രോതേർ ലാബ് ചെയർമാൻ, ടോം ക്രോതേർ വ്യക്തമാക്കുന്നു. മറ്റെങ്ങും ഇതുവരെ അനുഭവപ്പെടാത്ത കാലാവസ്ഥ വ്യതിയാനങ്ങൾ ഈ നഗരങ്ങളിൽ അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വരൾച്ചയോടൊപ്പം തന്നെ  , മഴ മൂലം ഉള്ള വെള്ളപ്പൊക്കങ്ങൾ മറ്റു ചില നഗരങ്ങളെ ബാധിക്കും. ഇതിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും വേഗത്തിൽ നടത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കാലാവസ്ഥ വ്യതിയാനം മൂലമുള്ള മാറ്റങ്ങളെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറെടുക്കണമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക വക്താവ് മുന്നറിയിപ്പ് നൽകി. പ്രകൃതി ദുരന്തങ്ങൾ ഒന്നിനുപുറകെ ഒന്നായി സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ, അതിനെ ചെറുക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം യുകെ ന്യൂസ് ബ്യുറോ

എൻഎച്ച്‌ എസുമായി ചേർന്ന് ഇനിമുതൽ ആമസോൺ അലക്സ ഉപകരണങ്ങളിലൂടെ വിദഗ്ധ ആരോഗ്യസേവനങ്ങൾ ലഭിച്ചു തുടങ്ങുമെന്ന് ഗവൺമെന്റ് അറിയിച്ചു.

ഈയാഴ്ച മുതൽ യുകെയിലെ ഉപയോക്താക്കൾ അന്വേഷിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് എല്ലാം അലക്സാ മറുപടി പറയുന്നത് എൻ എച്ച്‌ എസ്ന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ആയിരിക്കും. അനുദിനം വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതിൽ ഇതൊരു മുതൽക്കൂട്ടാകും. ഇന്റർനെറ്റിൽ പരതാൻ അസൗകര്യമുള്ള വൃദ്ധർ കാഴ്ച പരിമിതർ തുടങ്ങിയവർക്കെല്ലാം ഇനി വിവരങ്ങൾ അന്വേഷിക്കാൻ എളുപ്പമാകും. ആമസോണുമായുള്ള പാർട്ട്ണർഷിപ്പിന്റെ കാര്യം കഴിഞ്ഞ വർഷം തന്നെ ചർച്ച ചെയ്തിരുന്നെങ്കിലും പ്രാവർത്തികമായത് ഇപ്പോഴാണ്. മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികളുമായും ഉടൻ ചർച്ച നടത്തും.

അതോടൊപ്പം തന്നെ ഇങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കുപ്പോൾ വിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ച് പ്രൈവസി ക്യാമ്പയിനേഴ്‌സ് ചോദ്യം ഉന്നയിച്ചിരുന്നു. രാജ്യസുരക്ഷയെ തന്നെ ബാധിക്കും ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം എന്നുള്ള വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട് . എന്നാൽ തങ്ങളുടെ പക്കൽ എത്തുന്ന എല്ലാ വിവരങ്ങളും അങ്ങേയറ്റം സുരക്ഷിതമായിരിക്കുമെന്ന് ആമസോൺ അറിയിച്ചു. മുൻപും ആരോഗ്യപ്രശ്നങ്ങൾക്ക് അലക്സാ ഉപദേശങ്ങൾ കൊടുത്തിട്ടുണ്ട്.

എൻ എച്ച് എസിന്റെ വെബ്സൈറ്റിൽനിന്ന് ഇനി രോഗികൾക്ക് എളുപ്പത്തിൽ വിവരങ്ങൾ കണ്ടെത്താനാകും. ടെക്നോളജിയുമായുള്ള സമന്വയം തങ്ങളുടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സഹായകമായിരിക്കും എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. എൻ എച്ച് എസ്സിന്റെ ടെക്നോളജി വിപ്ലവത്തിന്റെ ഏറ്റവും പുതിയ മുഖം ആണിത്.

എന്നാൽ ബിഗ്ബ്രദർ എല്ലാം അറിയുന്നത് അപകടകരമാണെന്ന് സിവിൽ ലിബർട്ടി ഗ്രൂപ്പ് അഭിപ്രായപ്പെടുന്നു. പൊതുപണം ഉപയോഗിച്ച് ഏറ്റെടുത്ത ഈ വലിയ പ്ലാനിന്റെ ഫലം അറിയാനിരിക്കുന്നതേയുള്ളു എന്ന് ഡയറക്ടറായ സിൽക്കി കാർലോ പറയുന്നു. ഒരു വലിയ ഡേറ്റാ സംരക്ഷണ ദുരന്തം കാത്തിരിക്കുന്നുണ്ടാവാം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ശേഖരിക്കുന്ന വിവരങ്ങൾ എല്ലാം തന്നെ എൻക്രിപ്റ്റഡ് ആണെന്നും, ഉപയോക്താക്കൾക്ക് സൂക്ഷിക്കാനും ഡിലീറ്റ് ചെയ്യാനുമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് എന്നും ഒരു സുരക്ഷാ പ്രശ്നവും ഉണ്ടാകില്ല എന്നും ആമസോൺ അറിയിച്ചു.

ല​​​​​ണ്ട​​​​​ൻ: ​​​​​യു​​​​​എ​​​​​സി​​​​​ലെ ബ്രി​​​​​ട്ടീ​​​​​ഷ് അം​​​​​ബാ​​​​​സ​​​​​ഡ​​​​​ർ സ​​​​​ർ കിം ​​​​​ഡാ​രി​ക് രാ​​​​​ജി​​​​​വ​​​​​ച്ചു. യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​നെ​​​​​തി​​​​​രാ​​​​​യ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണു രാ​​​​​ജി​​​​​യി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ച​​​​​ത്.   ട്രം​​​​​പ് ക​​​​​ഴി​​​​​വു​​​​​കെ​​​​​ട്ട​​​​​വ​​​​​നാ​​​​​ണെ​​​​​ന്ന​​​​​ത​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ങ്ങ​​​​​ളാ​​​​​ണ് ഡാ​രി​ക് ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ബ്രി​​​​​ട്ട​​​​​നി​​​​​ലേ​​​​​ക്ക് അ​​​​​യ​​​ച്ച ഇ-​മെ​യി​ൽ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു പ​​​​​രാ​​​​​മ​​​​​ർ​​​​​ശം. ബ്രി​ട്ട​നി​ലെ മെ​​​​​യി​​​​​ൽ പ​​​​​ത്രം ഇ​​​​​വ​​​​​ ചോ​​​​​ർ​​​​​ത്തി പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. യു​​​​​എ​​​​​സും ബ്രി​​​​​ട്ട​​​​​നും ത​​​​​മ്മി​​​​​ലു​​​​​ള്ള ബ​​​​​ന്ധം വ​ഷ​ളാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ഡാ​രി​ക്കു മാ​യി ഇ​നി ഇ​ട​പാ​ടി​ല്ലെ​ന്ന് ട്രം​പ് ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി. അടുത്ത ബ്രി​ട്ട​ീഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്നു ക​രു​തു​ന്ന ബോ​റീ​സ് ജോ​ൺ​സ​ണും ഡാ​രി​ക്കിനെ കൈ​വി​ട്ടു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു രാ​ജി.

രാ​​​​​ജി​​​​​വ​​​​​യ്ക്കാ​​​​​നു​​​​​ള്ള ഡാ​രി​ക്കി​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം ബ്രി​​​​​ട്ടീ​​​​​ഷ് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ വ​​​​​കു​​​​​പ്പ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ത​​​​​ന്‍റെ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ ചോ​​​​​ർ​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​​​നി പ​​​​​ദ​​​​​വി​​​​​യി​​​​​ൽ തു​​​​​ട​​​​​രു​​​​​ക ബു​​​​​ദ്ധി​​​​​മു​​​​​ട്ടാ​​​​​യി​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് അദ്ദേഹം രാ​​​​​ജി​​​​​ക്ക​​​​​ത്തി​​​​​ൽ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു.   ട്രം​​​​​പി​​​​​ന്‍റെ ഭ​​​​​ര​​​​​ണം കാ​​​​​ര്യ​​​​​ക്ഷ​​​​​മ​​​​​മ​​​​​ല്ല, ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ത​​​​​ല​​​​​ത്തി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​മാ​​​​​ണ്, വൈ​​​​​റ്റ്ഹൗ​​​​​സി​​​​​ലെ അ​​​​​രാ​​​​​ജ​​​​​ക​​​​​ത്വം സം​​​​​ബ​​​​​ന്ധി​​​​​ച്ച മാ​​​​​ധ്യ​​​​​മ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ സ​​​​​ത്യ​​​​​മാ​​​​​ണ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​വ​​​​യാ​​​​​ണ് ഡാ​രി​ക്കി​​​​​ന്‍റെ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള​​​​​ത്. ട്രം​​​​​പും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​വും ക​​​​​ഴി​​​​​വു​​​​​കെ​​​​​ട്ട​​​​​താ​​​​​ണെ​​​​​ന്ന പ​​​​​രാ​​​​​മ​​​​​ർ​​​​​ശം ഏ​​​​​റെ വി​​​​​വാ​​​​​ദ​​​​​​മാ​​​​​യി.   യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​ൻ വി​​​​​ടാ​​​​​നൊ​​​​​രു​​​​​ങ്ങു​​​​​ന്ന ബ്രി​​​​​ട്ട​​​​​ൻ യു​​​​​എ​​​​​സു​​​​​മാ​​​​​യി വാ​​​​​ണി​​​​​ജ്യ​​​​​ക​​​​​രാ​​​​​റി​​​​​നു ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​ത്. യു​​​​​എ​​​​​സി​​​​​നെ അ​​​​​നു​​​​​ന​​​​​യി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ ബ്രി​​​​​ട്ട​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ട്രം​​​​​പി​​​​​ന്‍റെ മ​​​​​ക​​​​​ൾ ഇ​​​​​വാ​​​​​ങ്ക​​​​​യോ​​​​​ട് നേ​​​​​രി​​​​​ട്ടു മാ​​​​​പ്പു ചോ​​​​​ദി​​​​​ക്കു​​​​​മെ​​​​​ന്നു ബ്രി​​​​​ട്ടീ​​​​​ഷ് വാ​​​​​ണി​​​​​ജ്യ​​​​​മ​​​​​ന്ത്രി ലി​​​​​യാം ഫോ​​​​​ക്സ് പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു.

ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം ട്രം​​​​​പ്, ഡാ​രി​ക്കി​​​​​നെ​​​​​യും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ പി​​​​​ന്തു​​​​​ണ​​​​​ച്ച ബ്രി​​​​​ട്ടീ​​​​​ഷ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി തെ​​​​​രേ​​​​​സാ മേ​​​​​യെ​​​​​യും നി​​​​​ശി​​​​​ത​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചു. ഡാ​രി​ക് പ​​​​​ന്പ​​​​​ര​​​​​വി​​​​​ഡ്ഢി​​​​​യാ​​​​​ണെ​​​​​ന്നും അ​യാ​ളു​മാ​യി ഇ​നി ഇ​ട​പാ​ടി​ല്ലെ​ന്നും ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു. ട്രം​​​​പ് അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് ഒ​​​​രു വ​​​​ർ​​​​ഷം മു​​​​ന്പ് 2016ലാ​​​​ണ് ഡാരിക് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.  രാ​ജി ജോ​ൺ​സ​ൺ കൈ​വി​ട്ട​പ്പോ​ൾ ബ്രി​ട്ട​ന്‍റെ അ​​​​ടു​​​​ത്ത പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​യാ​കു​മെ​ന്നു ക​രു​തു​ന്ന ബോ​​​​റീ​​​​സ് ജോ​​​​ൺ​​​​സ​​​​ന്‍റെ പി​​​​ന്തു​​​​ണ ല​​​​ഭ്യ​​​​മാ​​​​കി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കിം ​ഡാ​രി​ക് രാ​​​​ജി​​​​വ​​​​ച്ച​​​​തെ​​​​ന്ന് സി​​​​എ​​​​ൻ​​​​എ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ ​ബ്രെ​​​​ക്സി​​​​റ്റ് വി​ഷ​യ​ത്തി​ൽ ​​​രാ​​​​ജി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​ക​​​​യാ​​​​ണ്. ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി അ​ടു​ത്ത നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കും. ജോ​ൺ​സ​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സാ​ധ്യ​ത.

ഡാ​രി​ക്കി​ന്‍റെ രാ​​​​​ജി ദുഃ​​​​​ഖ​​​​​മു​​​​​ള​​​​​വാ​​​​​ക്കു​​​​​ന്ന കാ​​​​​ര്യ​​​​​മാ​​​​​ണെ​​​​​ന്ന് തെ​​​​​രേ​​​​​സാ മേ ​​​​​പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു.​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പി​​​​ന്തു​​​​ണ എ​​​​ന്നും ഡാരിക്കി​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. കൂ​ടു​ത​ൽ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ന്നേ​ക്കാം ന​​​​യ​​​​ത​​​​ന്ത്ര​​​​ത​​​​ല​​​​ത്തി​​​​ലെ കൂ​​​​ടു​​​​ത​​​​ൽ രേ​​​​ഖ​​​​ക​​​​ൾ ചോ​​​​രാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​ന്നു ബ്രി​​​​ട്ട​​​​നി​​​​ലെ ഡി​​​​പ്ലോ​​​​മാ​​​​റ്റി​​​​ക് സ​​​​ർ​​​​വീ​​​​സ് മേ​​​​ധാ​​​​വി സൈ​​​​മ​​​​ൺ മ​​​​ക്ഡൊ​​​​ണാ​​​​ൾ​​​​ഡ് മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി. ഹൗ​​​​സ് ഓ​​​​ഫ് കോ​​​​മ​​​ൺ​​​​സി​​​​ലെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സ​​​​മി​​​​തി​​​​ക്കു മു​​​​ന്നി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.   ചോ​​​​രാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള രേ​​​​ഖ​​​​ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടവ ആ​​​​യി​​​​രി​​​​ക്കു​​​​മോ​​​​യെ​​​​ന്ന് പ​​​​റ​​​​യാ​​​​നാ​​​​വി​​​​ല്ല. യു​​​​എ​​​​സി​​​​ലെ ബ്രി​​​​ട്ടീ​​​​ഷ് അം​​​​ബാ​​​​സ​​​​ഡ​​​​ർ കിം ​​​​ഡാ​രി​ക്ക്് അ​​​​യ​​​​ച്ച ര​​​​ഹ​​​​സ്യ രേ​​​​ഖ​​​​ക​​​​ൾ ചോ​​​​ർ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

മലയാളം യുകെ ന്യൂസ് ബ്യുറോ

നാല് വയസ്സുകാരനായ സ്വന്തം മകനെ, അമ്മ കാറിനുളളിൽ പൂട്ടിയിട്ടതായി പോലീസ് അധികൃതർ റിപ്പോർട്ട് ചെയ്തു. ജെസീക്ക ലീ ബ്രൗൺ എന്ന 28 കാരിയായ യുവതിയാണ് ഉട്ടാഹിലെ സിറ്റി പാർക്കിൽ മകനെ കാറിനുള്ളിൽ പൂട്ടിയിട്ടത്. ജൂലൈ രണ്ടാം തീയതി ഏകദേശം ഒമ്പത് മണിയോടെയാണ് സംഭവം. ആ സമയത്ത് പുറത്ത് അതിരൂക്ഷമായ ചൂട് ആയിരുന്നു. ഏകദേശം 27.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. അതിനാൽ തന്നെ കാറിനുള്ളിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇങ്ങനെയുള്ള അവസ്ഥയിൽ ആണ് കുട്ടിയെ കാറിനുള്ളിൽ ബന്ധിച്ചത്.

വഴിയാത്രക്കാരനായ ഒരാൾ കാറിനുള്ളിൽ കുട്ടിയെ പൂട്ടി ഇട്ടിരിക്കുന്നത് കണ്ടു പോലീസ് അധികൃതരെ വിവരം അറിയിച്ചപ്പോഴാണ് ഈ ക്രൂരകൃത്യം പുറത്തുവന്നത്. പോലീസുകാർ എത്തിയപ്പോഴേക്കും കുട്ടിയുടെ അവസ്ഥ തീരെ മോശം ആയിരുന്നു. നെറ്റിത്തടം ചുട്ടുപൊള്ളുന്നു ണ്ടായിരുന്നു. കുട്ടി ആകെ പേടിച്ച് വിറയ്ക്കുകയും ആയിരുന്നു.

സ്വന്തം മകന് നൽകിയ ശിക്ഷയുടെ ഭാഗമായാണ് കാറിനുള്ളിൽ പൂട്ടിയിട്ടതെന്നു ജസീക്കാ പോലീസ് അധികൃതരോട് പറഞ്ഞു. ജെസീക്ക സ്ഥിരമായി ഹെറോയിൻ ഉപയോഗിച്ചിരുന്നതായും, അതിനുപയോഗിക്കുന്ന സൂചി കുട്ടിയുടെ വളരെ അടുത്ത് ഉണ്ടായിരുന്നതായും അധികൃതർ അറിയിച്ചു. കാറിനുള്ളിലെ പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട പല സാമഗ്രികളും പോലീസിന് ലഭിച്ചു. കുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിന് എതിരെ, ജെസ്സിക്കയെ അറസ്റ്റ് ചെയ്തു. കുട്ടി ഇപ്പോൾ മറ്റൊരു ബന്ധുവിനെ പരിചരണയിലാണ്.

വാഷിംഗ്ടണിലെ യുകെ അംബാസഡർ സർ കിം ഡാരോച്ച് തന്റെ ഇ -മെയിലുകളിൽ ട്രംപ് ഭരണകൂടത്തെ കഴിവില്ലാത്തതും സുരക്ഷിതമല്ലാത്തതും ആയി വിശേഷിപ്പിച്ചത് വൻ വിവാദമാകുന്നു. കിം ഒരു വിഡ്ഢിയാണെന്ന് ഡൊണാൾഡ് ട്രംപ് പറയുകയുണ്ടായി. തെരേസ മേയെം കുറ്റപ്പെടുത്തിയ ട്രംപ് ഇപ്രകാരം പറഞ്ഞു ” ബ്രെക്സിറ്റ്‌ വിഷയത്തിൽ ഞാൻ നൽകിയ നിർദ്ദേശങ്ങൾ മേ സ്വീകരിച്ചില്ല. മേ സ്വയം വിഡ്ഢിത്തം കാണിച്ചു നടന്നത് അവരുടെ പതനത്തിനും കാരണമായി. ” പ്രധാനമന്ത്രിയോടും യുകെയോടും ട്രംപ് അനാദരവ് കാട്ടിയെന്ന് ജെറമി ഹണ്ട് ആരോപിച്ചു. അതേസമയം, യുഎസ് വാണിജ്യ സെക്രട്ടറി വിൽബർ റോസും അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം ഫോക്സും തമ്മിൽ നടക്കാനിരുന്ന മീറ്റിംഗ് ചൊവ്വാഴ്ച റദ്ദാക്കി.

ഡിസംബറിൽ വിരമിക്കുന്നതുവരെ അംബാസഡർ കിം തന്റെ സ്ഥാനത്ത് തുടരുമെന്നും രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നും ഒരു ടിവി ചർച്ചയിൽ ഹണ്ട് അഭിപ്രായപ്പെട്ടു . ബോറിസ് ജോൺസണും ഈ ചർച്ചയിൽ പങ്കെടുത്തിരുന്നു. വൈറ്റ് ഹൗസുമായി തനിക്ക് നല്ല ബന്ധം ഉണ്ടെന്നും അത് നിലനിർത്തികൊണ്ട് പോകണമെന്നുമാണ് ജോൺസൻ അഭിപ്രായപ്പെട്ടത്. ഈ തർക്കം യുഎസുമായുള്ള യുകെയുടെ ബന്ധത്തിന്റെ തന്ത്രപരമായാ സ്വഭാവത്തെ കാട്ടുന്നു , എന്നും യുഎസ് പ്രസിഡന്റുമായി ഒത്തുപോകുന്നത് പുതിയ ടോറി നേതാവിന് വലിയ വെല്ലുവിളി ആയിരിക്കുമെന്നും ബിബിസി പൊളിറ്റിക്കൽ എഡിറ്റർ ലോറ ക്യൂൻസ്ബെർഗ് പറഞ്ഞു .” ജെറമി ഹണ്ട് ആണ് കൂടുതൽ ജാഗ്രത പുലർത്തുന്നത്. അദ്ദേഹം വ്യക്തമായും നേരിട്ടും ശ്രദ്ധിച്ചും സംസാരിക്കുന്നു. ” അവർ കൂട്ടിച്ചേർത്തു. കിമ്മുമായി യുഎസ് ഇനി ഇടപെടില്ലെന്ന് തിങ്കളാഴ്ച യുഎസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് യുകെയുമായി നല്ല ബന്ധം ഉണ്ടെന്നും അത് ഒരു വ്യക്തിയേക്കാൾ വലുതാണെന്നും അവർ അഭിപ്രായപ്പെട്ടു.

കിമ്മിനെ പിന്തുണച്ച് പലരും രംഗത്തെത്തി. കിം ഒരു ഉത്തരവാദിത്തം ഉള്ള സർക്കാർ ഉദ്യോഗസ്ഥൻ ആണെന്ന് തെരേസ മേയുടെ വക്താവ് പറഞ്ഞു. ഇവാങ്ക ട്രംപും ലിയാം ഫോക്സും തമ്മിൽ നടന്ന മീറ്റിംഗിലും കിം പങ്കെടുത്തില്ല. “ഞങ്ങളാരും കിമ്മിന്റെ ആരാധകരല്ല. അദ്ദേഹം ഒരു വിഡ്ഢിയാണ്. യുകെയെ വേണ്ടുംപോലെ അദ്ദേഹം സേവിച്ചില്ല ” ട്രംപ് ഇപ്രകാരം ട്വീറ്റ് ചെയ്യുകയുണ്ടായി. “എന്നെ കുറ്റപ്പെടുത്തുന്നതിന് മുമ്പേ പരാജയപെട്ട ബ്രെക്സിറ്റ്‌ ചർച്ചകളെ പറ്റി അദ്ദേഹം ആലോചിക്കണമായിരുന്നു.ലോകത്തെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയും സൈന്യവും ഉള്ളത് യുഎസിനാണെന്ന് അദ്ദേഹത്തോട് പറയുക. ഇത് രണ്ടും മികച്ചതും ശക്തവുമാണ്. ” ഇപ്രകാരം പറഞ്ഞുകൊണ്ട് ട്രംപ് ട്വീറ്റ് അവസാനിപ്പിക്കുന്നു. ചോർന്ന ഇ – മെയിലുകളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരുന്നു. ട്രംപ് കഴിവുകെട്ടവനാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ അകെ അരാജക്തമാണെന്നും പറയുന്ന കിം ഡറോച്ചിൻെറ മെയിൽ ചോർന്നിരുന്നു . 2017 മുതൽ ഇക്കഴിഞ്ഞ നാൾ വരെയുള്ള പല മെയിലുകളുമാണ് ചോർന്നത്.

യുകെയിലെ പുതിയനിയമം മൂലം ലോകമൊട്ടാകെയുള്ള മാധ്യമപ്രവർത്തകർക്കും, വിവരാന്വേഷകർക്കും, കള്ളപ്പണം വെളുപ്പിക്കുന്നവർക്കെതിരെയുള്ള അന്വേഷണങ്ങൾക്ക് തടസ്സമാകുമെന്ന് സൂചന .  കള്ളപ്പണം വെളുപ്പിക്കുന്നവർക്ക് സൗകര്യം ആകും വിധം പുതിയ നിയമം വരുന്നത് മാധ്യമങ്ങൾക്കും ,റിസർചേഴ്സിനും കള്ളപ്പണത്തെക്കുറിച്ച് വിവരം അറിയാനുള്ള പഴുതുകളടച്ച് കൊണ്ടാണ്.

കൊല്ലപ്പെട്ട അഴിമതി വിരുദ്ധ റിപ്പോർട്ടർ ഡാഫ്നെ കരുവാന ഗലീഷ്യയുടെ മകൻ, ഗാർഡിയൻ, ടൈംസ്, ബിബിസി എന്നിവിടങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ഉൾപ്പെടെ 80 പേരാണ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിന് അയച്ച തുറന്ന കത്തിൽ ഈ ആശങ്ക പങ്കുവെച്ചിരിക്കുന്നത്

കള്ളപ്പണത്തിന്റെ വക്താക്കളായ വ്യക്തികൾക്ക് വേണ്ടിയുള്ള പുതിയ നിയമം സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഒരു തടയണയാണ് എന്ന് കത്തിൽ ചൂണ്ടികാണിക്കുന്നു . പുതിയ നിയമം നിർദ്ദേശിക്കുന്ന പ്രകാരം ഈ വർഷം മുതൽ ഒരു വ്യക്തിയുടെ കുറ്റം തെളിയിക്കുകയോ സംശയാസ്പദമായ സാഹചര്യത്തിന്റെ തെളിവ് നൽകുകയോ ചെയ്താൽ മാത്രമേ രജിസ്റ്ററും വിവരങ്ങളും ലഭിക്കൂ. എന്നാൽ മാധ്യമങ്ങൾ നൽകിയ കത്തിൽ പറയുന്നത് തങ്ങൾക്ക് രേഖകളുമായി ബന്ധം ഉണ്ടായാൽ മാത്രമേ കുറ്റക്കാരെ കണ്ടെത്താൻ കഴിയൂ എന്നും എ ച്ച്.എം ആർ. സി ക്ക് അന്വേഷണം നടത്താൻ കൂടുതൽ സഹായം നല്കാൻ മാധ്യമപ്രവർത്തകർക്കും, വിവരാന്വേഷകർക്കും ആവുകയുള്ളൂ എന്നുമാണ് കത്തിൽ പറയുന്നത് .

 

ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി കിടന്നു. ലണ്ടനിലേക്കുള്ള ജെറ്റ് എയർബസ് എ 320 ഉം മാഡ്രിഡിലേക്ക് പോകുന്ന കെ‌എൽ‌എം ബോയിംഗ് 737-800 ഉം ഗേറ്റുകളിൽ നിന്ന് പുറകോട്ട് തിരിയുകയായിരുന്നു – പുഷ്ബാക്ക് എന്ന പ്രക്രിയ – ചൊവ്വാഴ്ച രാവിലെ കൂട്ടിയിടിച്ചു.രണ്ട് വിമാനങ്ങളിലെയും യാത്രക്കാർ എടുത്ത ഫോട്ടോകൾ, ലണ്ടൻ വിമാനത്തിന്റെ ചിറക് മറ്റ് വിമാനത്തിന്റെ വാൽ അറ്റത്തുള്ള സ്റ്റെബിലൈസറുകളിൽ പതിച്ചതായി കാണിച്ചു.

കൂട്ടിയിടിക്കുശേഷം തനിക്ക് “ഒരു ചെറിയ ഞെട്ടൽ” അനുഭവപ്പെട്ടുവെങ്കിലും അത് സാധാരണമാണെന്നു കരുതി. ഈസി ജെറ്റ് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പ്രസ് അസോസിയേഷനോട് പറഞ്ഞു, വിമാനത്തിലെ യാത്രക്കാർക്ക് ടാർമാക്കിൽ ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു. സംഭവത്തെ എങ്ങനെ നേരിടാമെന്ന് ഗ്രൗണ്ട് സ്റ്റാഫ് ആലോചിച്ചു തിരുമാനിച്ചു. തുടർന്ന് അവർ ഏകദേശം നാല് മണിക്കൂർ കാലതാമസം നേരിട്ടു, പക്ഷേ അദ്ദേഹം കൂട്ടിച്ചേർത്തു: “എല്ലാവരും സുരക്ഷിതരായതിൽ എനിക്ക് സന്തോഷമുണ്ട്.”കൂട്ടിയിടിച്ച രണ്ട് വിമാനങ്ങളും കൂടുതൽ പരിശോധനയ്ക്കായി സർവീസിൽ നിന്ന് പിൻവലിച്ചു.എന്താണ് സംഭവിച്ചതെന്ന് മനസിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കനുസൃതമായി അന്വേഷണം ആരംഭിച്ചു.”

ഡച്ച് ദേശീയ വിമാനക്കമ്പനിയായ കെ‌എൽ‌എം ട്വീറ്റ് ചെയ്തു:

“ഇന്ന് രാവിലെ ഒരു കെ‌എൽ‌എം ബോയിംഗ് 737-800 ഗേറ്റിലെ പുഷ്ബാക്കിനിടെ മറ്റൊരു വിമാനത്തിൽ ഇടിച്ചു. യാത്രക്കാർക്ക് അപകടമുണ്ടായില്ല. 2.5 മണിക്കൂർ വൈകിയ ശേഷം യാത്രക്കാർ മറ്റൊരു വിമാനവുമായി പുറപ്പെട്ടു. സാഹചര്യം എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ചുവരികയാണ്.

 

പാക്കിസ്ഥാനി അല്ലെങ്കിൽ ബംഗ്ലാദേശ് പൈതൃകത്തിലെ തൊഴിലാളികൾക്ക് ഏതൊരു വംശീയ വിഭാഗത്തിന്റെയും ഏറ്റവും കുറഞ്ഞ ശരാശരി വേതനം ലഭിക്കുന്നു, വെളുത്ത ബ്രിട്ടീഷ് തൊഴിലാളികളേക്കാൾ 20.1% കുറവ്. ഈ വിഷയത്തിലെ ആദ്യത്തെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) നടത്തിയ വിശകലനത്തിൽ, വിദ്യാഭ്യാസവും തൊഴിലും കണക്കിലെടുക്കുമ്പോൾ പോലും, പ്രത്യേകിച്ച് യുകെക്ക് പുറത്ത് ജനിച്ചവർക്ക് കാര്യമായ വിടവുകൾ നിലനിൽക്കുന്നു.വംശീയ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള ലണ്ടനിൽ 21.7% ആണ് വെള്ളക്കാരും വംശീയ ന്യൂനപക്ഷ വിഭാഗങ്ങളും തമ്മിലുള്ള ശമ്പള വിടവ്.

കഴിഞ്ഞ വർഷം വെള്ളക്കാരായ ബ്രിട്ടീഷ് തൊഴിലാളികളുടെ ശരാശരി വേതനം മണിക്കൂറിൽ 12.03 ഡോളറായിരുന്നു. ബംഗ്ലാദേശ് വംശജർക്ക് 9.60 ഡോളറും പാകിസ്താൻ വംശജർക്ക് 10.00 ഡോളറുമാണ്. ഏറ്റവും കുറഞ്ഞ തൊഴിൽ നിരക്ക് ഉള്ള ഗ്രൂപ്പുകൾ: പാകിസ്ഥാനികൾക്ക് 58.2 ശതമാനവും ബംഗ്ലാദേശികൾക്ക് 54.9 ശതമാനവും .

Runnymede Trust race equality thinktank ഡെപ്യൂട്ടി ഡയറക്ടർ ഡോ. സുബൈദ ഹക്ക് പറഞ്ഞു. “ഈ രാജ്യത്ത് നിങ്ങൾക്ക് എത്രമാത്രം പ്രതിഫലം ലഭിക്കുന്നുവെന്ന് നിങ്ങളുടെ റേസ് ഇപ്പോഴും നിർണ്ണയിക്കുന്നു എന്നതാണ് പ്രധാന സന്ദേശം. ഇത് നമ്മുടെ സാമൂഹിക ചലനാത്മകതയുടെയും അവസരത്തിന്റെ തുല്യതയുടെയും മൂല്യങ്ങൾക്ക് വിരുദ്ധമാണ്. പ്രശ്‌നമെന്തെന്നാൽ കമ്പനികൾ‌ വിടവ് പ്രസിദ്ധീകരിക്കുന്നതിന് നിങ്ങൾ‌ നിയമപരമായി അവരോട് ആ വിടവ് എങ്ങനെ അടയ്‌ക്കാൻ‌ പോകുന്നുവെന്നതിനെക്കുറിച്ച് പദ്ധതികൾ‌ പ്രസിദ്ധീകരിക്കാൻ‌ ആവശ്യപ്പെടണം. അല്ലെങ്കിൽ, സത്യം പറഞ്ഞാൽ, ഒന്നും സംഭവിക്കാൻ പോകുന്നില്ല. ”

ഒഎൻ‌എസിന്റെ സംവരണ രീതിശാസ്ത്രത്തെക്കുറിച്ച് തനിക്ക് പൂർണ്ണ ബോദ്യം ഉണ്ടെന്ന് ഹക്ക് പറഞ്ഞു, എന്നാൽ ഇത് പ്രശ്‌നത്തെ അഭിസംബോധന ചെയ്തതിനെ സ്വാഗതം ചെയ്യുകയും കഴിഞ്ഞ വർഷം തെരേസ മേ നിർദ്ദേശിച്ച പ്രകാരം നിർബന്ധിത വംശീയ ശമ്പള വിടവ് റിപ്പോർട്ടിംഗ് വേഗത്തിൽ നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

വെളുത്ത തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന ശരാശരി മണിക്കൂർ വേതനം ഉണ്ടായിരുന്നില്ല,
ചൈനീസ്, ഇന്ത്യൻ അല്ലെങ്കിൽ മിക്സഡ് അല്ലെങ്കിൽ ഒന്നിലധികം വംശീയ ജീവനക്കാർക്കൊപ്പം ഉയർന്ന നിരക്കിലുള്ള തുല്യ വേതനമായിരുന്നു.യുകെക്ക് പുറത്ത് ജനിച്ച ചൈനീസ് അല്ലെങ്കിൽ ഇന്ത്യൻ തൊഴിലാളികൾക്ക് ഇത് ബാധകമല്ലെങ്കിലും.

വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള 16 നും 30 നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് പഴയ ന്യൂനപക്ഷ വിഭാഗങ്ങൾക്കാൾ ശമ്പള വിടവ് കുറവാണ്. ഉദാഹരണത്തിന്, വെളുത്ത ബ്രിട്ടീഷ് തൊഴിലാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ബംഗ്ലാദേശ് വംശജരുടെ വ്യത്യാസം 16 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവരിൽ 3.1 ശതമാനമാണ്, എന്നാൽ 30 വയസ്സിനു മുകളിലുള്ളവർക്ക് 27.9 ശതമാനം.

രണ്ടാം തലമുറ കുടിയേറ്റക്കാർ ശമ്പളത്തിന്റെ കാര്യത്തിൽ മാതാപിതാക്കളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നോ അല്ലെങ്കിൽ വിവിധ വംശീയ വിഭാഗങ്ങൾക്കിടയിൽ വരുമാനത്തിന്റെ പുരോഗതിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നോ ഒഎൻ‌എസ് പറഞ്ഞു.

പാകിസ്താൻ, ബംഗ്ലാദേശ് വംശീയ വിഭാഗങ്ങളിലെ സ്ത്രീകൾ മറ്റ് വംശീയ വിഭാഗങ്ങളേക്കാൾ വളരെ കുറവാണ്.“സാംസ്കാരിക വ്യത്യാസങ്ങളുടെ” ഫലമായിരിക്കാം ഇത് എന്ന് ഒ‌എൻ‌എസ് അഭിപ്രായപ്പെട്ടു, ബംഗ്ലാദേശ് വംശജരിൽ നിന്നുള്ള 38.1 ശതമാനം സ്ത്രീകളും പാകിസ്താൻ വംശത്തിൽ നിന്നുള്ള 32.1 ശതമാനം സ്ത്രീകളും അവരുടെ കുടുംബത്തെയോ വീടിനെയോ പരിപാലിക്കുന്നതിനാൽ നിഷ്‌ക്രിയരാണെന്ന് കണ്ടെത്തി.

ബ്രിട്ടനിലെ 1.9 ദശലക്ഷം കറുത്ത, ഇന്ത്യൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് ജോലിക്കാർക്ക് 3.2 ബില്യൺ ഡോളർ വാർഷിക ശമ്പള പിഴ ഈടാക്കുന്നുണ്ടെന്ന് റെസല്യൂഷൻ ഫണ്ടേഷൻ മുമ്പ് കണക്കാക്കിയിരുന്നു.

തിങ്ക് ടാങ്കിലെ പോളിസി അനലിസ്റ്റ് കാത്‌ലീൻ ഹെനെഹാൻ പറഞ്ഞു: “മിക്കവാറും എല്ലാ BAME ഗ്രൂപ്പുകളും വെളുത്ത തൊഴിലാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ ശമ്പള വിടവുകൾ നേരിടുന്നു. എന്തിനധികം, തൊഴിലാളികളുടെ യോഗ്യതകൾ, അനുഭവം, അവർ ചെയ്യുന്ന ജോലികൾ എന്നിവ കണക്കാക്കിയ ശേഷവും ഈ ശമ്പള പിഴകൾ കൈവശം വയ്ക്കുന്നു.

തുല്യ ശമ്പള ഓഡിറ്റുകൾ ആണെങ്കിലും സ്ഥാപനങ്ങളിലെ ലിംഗ ശമ്പള വിടവുകളിൽ വെളിച്ചം വീശുന്നതിൽ കാര്യമായ പുരോഗതി കൈവരിച്ച സർക്കാർ ഇപ്പോൾ BAME തൊഴിലാളികൾക്കുള്ള ശമ്പള വിടവ് നോക്കുന്നതിന് ഇത് വിപുലീകരിക്കണം.

സർക്കാർ നിയോഗിച്ച 2017 ലെ റിപ്പോർട്ട് റേസ് ഇൻ വർക്ക് പ്ലേസ്, വംശീയതയിലുടനീളം തുല്യ പങ്കാളിത്തവും പുരോഗതിയും യുകെയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം 24 ബില്യൺ ഡോളർ അധികമായി നൽകാമെന്ന് നിർദ്ദേശിച്ചു.

വാർഷിക പോപ്പുലേഷൻ സർവേ ഡാറ്റയിൽ നിന്നാണ് ശരാശരി ശമ്പള നിരക്ക് കണക്കാക്കിയത്. ബംഗ്ലാദേശും ചൈനീസ് വംശീയ വിഭാഗങ്ങളും ഏറ്റവും ചെറുതായതിനാൽ, കൃത്യതയില്ലാത്തവരാണ് ഏറ്റവും കൂടുതൽ, ഒഎൻ‌എസ് പറഞ്ഞു.

30 വയസ്സിന് താഴെയുള്ളവരുടെ സ്ഥിതിവിവരക്കണക്കുകൾ “തലമുറകളായി ഞങ്ങൾ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നത്” എന്ന് തൊഴിൽ മന്ത്രി അലോക് ശർമ പറഞ്ഞു. “എല്ലാ തൊഴിൽ അസമത്വങ്ങളും ഞങ്ങൾ ഇല്ലാതാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞങ്ങളുടെ റേസ് അസമത്വ ഓഡിറ്റിൽ എടുത്തുകാണിക്കുന്ന പോരായ്മകൾ വിശദീകരിക്കാനോ മാറ്റാനോ ഞങ്ങൾ തൊഴിലുടമകളെ വെല്ലുവിളിക്കുന്നത്. ”

മലയാളം യുകെ ന്യൂസ് ബ്യുറോ

വിവിധ തരം നെർവ് ഏജന്റുകളുടെ പോയ്സണിങ് മൂലം ഉണ്ടായ നോവിച്ചോക്ക് ഇരകൾക്ക് വേണ്ടിയാണ് ആന്റി – നെർവ് മരുന്നുകൾ ആദ്യമായി ബ്രിട്ടണിൽ ഉപയോഗിച്ചത് എന്ന് റിപ്പോർട്ടുകൾ. നോവിച്ചോക്ക് എന്നാൽ മനുഷ്യ ജീവന് അപകടം സംഭവിക്കാവുന്ന, നാഡികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന കെമിക്കലുകൾ ആണ്. ഇവ നാഡികളുടെ പ്രവർത്തന ക്ഷമതയെ കാര്യമായി ബാധിക്കുന്നു. 1970കളിൽ സോവിയറ്റ് യൂണിയനാണ് നോവിച്ചോക്ക് കെമിക്കലുകൾ രൂപപ്പെടുത്തിയത്. 2018 ജൂൺ 30ന് ആംസ്ബറിയിൽ രണ്ട് ബ്രിട്ടീഷുകാർക്ക് നോവിച്ചോക്ക് പോയ്സണിങ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സംഭവത്തിന് നാല് മാസങ്ങൾക്ക് മുൻപ്, സാലിസ്ബറിയിൽ നടന്ന സംഭവത്തിലും നോവിചോക് രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

സാലിസ്ബറിയിൽ നടന്ന അപകടത്തിൽ മുൻ റഷ്യൻ ചാരനായിരുന്ന സെർജി സ്ക്രിപാലിനേയും മകളെയും രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന പാരാമെഡിക്കൽ സ്റ്റാഫുകളിൽ ഒരാൾ തന്നെയായിരുന്നു നാല് മാസങ്ങൾക്കു ശേഷം അമിസ്ബറിയിൽ നടന്ന സംഭവത്തിൽ ചാർലിയുടെ രക്ഷയ്ക്കും എത്തിയത്. നെർവ് ഏജന്റ് പോയ്സണിങ് ആണ് സംഭവിച്ചതെന്ന് മനസ്സിലായതിനാൽ, ആന്റി – നെർവ് മരുന്നുകൾ നൽകി. ഇതാണ് ചാർലിയുടെ ജീവൻ രക്ഷിക്കാൻ കാരണമായതെന്ന് സൗത്ത്-വെസ്റ്റ് ആംബുലൻസ് സർവീസ് ഫൗണ്ടേഷൻ ട്രസ്റ്റ് രേഖപ്പെടുത്തി. പോയ്സണിങ് ബാധിച്ചവരിൽ തലവേദന, തൊണ്ടവേദന, കണ്ണിൽ ഉള്ള പ്രശ്നങ്ങൾ മുതലായവ കണ്ടെത്തിയതായി പാരാമെഡിക്കലുകൾ റിപ്പോർട്ട് ചെയ്തു. ഇവരുടെ അഭിപ്രായത്തിൽ ഒഫീഷ്യൽ കണക്കുകൾക്ക് പുറമേ, കൂടുതൽ പേർക്ക് നോവിചോക് പോയ്സണിങ് ബാധിച്ചിട്ടുണ്ടാകാം.

2018 മാർച്ചിൽ സ്ക്രിപാലിനും മകൾക്കും എതിരെ നടന്ന ആക്രമണത്തിലാണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായി കെമിക്കൽ ആയുധങ്ങൾ യൂറോപ്പിൽ കണ്ടെത്തിയത്. അതിന് നാല് മാസങ്ങൾക്കുശേഷം, ജൂണിൽ രണ്ട് ബ്രിട്ടീഷുകാർക്ക് വിഷബാധയേറ്റത്. പെർഫ്യൂം ബോട്ടിൽ ആണെന്ന തെറ്റിദ്ധാരണയിൽ തുറന്ന കുപ്പിയിൽ നിന്നാണ് വിഷബാധയേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പാരാമെഡിക്കൽ സ്റ്റാഫ് കളിൽ ഒരാളാണ് ആന്റി നെർവ് മരുന്ന് കൊടുത്തത്. രണ്ടു സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തമായ അന്വേഷണങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Copyright © . All rights reserved