Main News

കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ സമയബന്ധിതമായി നിർണയിക്കുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകാൻ തീരുമാനം. ഇംഗ്ലണ്ടിലേയും വെയിൽ സിലേയും എല്ലാ അധ്യാപകർക്കും ഇതിനായുള്ള പരിശീലനം നൽകുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ തീരുമാനം ഉടനടി ഉണ്ടാകും. തെരേസ മേ യുടെ പ്രധാനമന്ത്രിപദത്തിലുള്ള അവസാന നാളുകളിൽ തന്റെ ജനപ്രീതി ഉയർത്തുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായുള്ളതാണ് ഈ തീരുമാനം.

വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ഒരു സ്കൂളിൽ തെരേസ മേ സന്ദർശനം നടത്തുമെന്നും കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടതായ നിർദ്ദേശങ്ങൾ അധ്യാപകർക്ക് നൽകുമെന്നും ഓഫീസ് വക്താവ് അറിയിച്ചു. എല്ലാ സ്കൂളുകൾക്കും അതിന് ആവശ്യമായ പുതിയ പഠന സാഹചര്യങ്ങൾ ഒരുക്കും. കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ കൃത്യസമയത്ത് കണ്ടുപിടിക്കുകയും അതിനു വേണ്ടതായ ചികിത്സ നൽകുകയും ചെയ്യേണ്ടത് അവരുടെ വളർച്ചയ്ക്ക് ആവശ്യമാണ്. കുട്ടികളിലെ ആത്മഹത്യാപ്രവണത കൾ ഇല്ലാതാക്കുന്ന അതിനായി പ്രത്യേകം പരിശീലനം നേടിയ എൻഎച്ച് പ്രവർത്തകരുടെ സഹായങ്ങൾ ലഭ്യമാക്കും.

ഇതോടൊപ്പംതന്നെ മെന്റൽ ഹെൽത്ത് ആക്റ്റിൽ വേണ്ടതായ മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചു. മാനസിക പ്രശ്നങ്ങൾ നേരിടുന്നവരെ പോലീസ് സെല്ലുകളിൽ പാർപ്പിക്കുന്നത് തടയാനുള്ള നിയമനിർമ്മാണവും നടത്താൻ ഗവൺമെന്റ് തീരുമാനിച്ചു. ഇത്തരം തീരുമാനങ്ങളെ ജനങ്ങൾ സന്തോഷത്തോടെയാണ് സ്വീകരിച്ചത് എന്ന് ഗവൺമെന്റ് വക്താവ് സർ സൈമൺ വെസ്സലി അറിയിച്ചു. എന്നാൽ ലേബർ പാർട്ടിയുടെ ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇത്തരം തീരുമാനങ്ങൾക്ക് സാധിച്ചിട്ടില്ലെന്ന് ലേബർ പാർട്ടി അംഗം ബാർബറ കീലീ അറിയിച്ചു.

കഴിഞ്ഞയാഴ്ച പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് ഏകദേശം ഒരു ലക്ഷത്തി ആറായിരത്തോളം പത്തിനും 17നും വയസ്സിനിടയിലുള്ള കുഞ്ഞുങ്ങൾക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. ഈയൊരു സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം വളരെ മെച്ചപ്പെട്ടതാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

രാജ്യത്തിന് സേവനം നല്‍കി ധീര ചരമം പ്രാപിച്ച സൈനികരെ ഓര്‍മ്മിക്കുന്ന ഡി ഡേ പ്രമാണിച്ചു ബ്രിട്ടന്‍ ആദരിക്കുന്ന മികച്ച പൗരന്മാരുടെ കൂട്ടത്തില്‍ ഇത്തവണയും ഒരു മലയാളിക്കിടം ലഭിച്ചു. അവയവദാന പ്രചാരണ രംഗത്ത് സജീവമായ സ്‌പെഷ്യലിസ്‌റ് നഴ്‌സ് ഷിബു ചാക്കോയ്ക്കാണ് എംബിഇ ആദരം ലഭിച്ചിരിക്കുന്നത്.

യുകെയിലുള്ള നിരവധി സമൂഹങ്ങളില്‍ അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിച്ച് അവരെ അതിന് പ്രേരിപ്പിച്ച മഹദ് വ്യക്തിയാണ് ഷിബു ചാക്കോ. നേരത്തെ സൗത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റിലെ സ്‌പെഷ്യലിസ്റ്റ് നഴ്‌സ് ഇന്‍ ഓര്‍ഗന്‍ ഡൊണേഷ(എസ്എന്‍ഒഡി)നായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 2015ല്‍ എന്‍എച്ച്എസിന്റെ ഡോണര്‍ അംബാസഡര്‍ എന്ന ഉന്നത പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരുന്നു ഷിബുചാക്കോ. അവയവദാനത്തിന് പുറമെ രക്തദാനം, സ്റ്റെംഷെല്‍ ദാനം തുടങ്ങിയവയുടെ പ്രാധാന്യവും യുകെക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ ഇദ്ദേഹം നിര്‍ണായകമായ സ്വാധീനം ചെലുത്തിയത് മാനിച്ചാണ് രാജ്ഞി അദ്ദേഹത്തെ എബിഇ നല്‍കി ആദരിച്ചിരിക്കുന്നത്. കൂത്താട്ടുകുളം സ്വദേശിയായ ഷിബു ഷിബു ഭായ് മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ന്നും ബിഎസ്‌സി നഴ്സിംഗ് പഠനം കഴിഞ്ഞ് 2002 ല്‍ ആണ് ആണ് യുകെയിൽ എത്തിയത്. യുകെയിൽ എത്തിയതുമുതൽ മെട് വെ ഐ ഹോസ്പിറ്റലിൽ വിവിധ ഡിപ്പാർട്ട്മെൻറ് കളിൽ പ്രവർത്തിക്കുകയും തുടർന്ന് ഏഴ് വർഷം ഐ സി യു സ്പെഷലിസ്റ്റ് നഴ്സായി പ്രവർത്തിച്ചതിന് ശേഷം 2015 ട്രാൻസ്പ്ലാൻറ് കോർഡിനേറ്റർ പദവിയിലേക്ക് മാറിയത്.

കഴിഞ്ഞ വര്‍ഷം അവയവ ദാന പ്രചാരണവുമായി ബന്ധപ്പെട്ടു എന്‍എച്‌എസ് ഒരു പാഠ്യപദ്ധതി വിഭാവനം ചെയ്തപ്പോള്‍ ചുമതല ഏല്‍പ്പിച്ചതും ഷിബുവിനെയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏഷ്യാക്കാരുടെ ഇടയില്‍ ഷിബു ചെലുത്തിയ നിര്‍ണായക സ്വാധീനം പുരസ്‌കാര മികവില്‍ പ്രധാന നേട്ടമായി സമിതി വിലയിരുത്തി. രാജ്യത്തു ആദ്യമായി ഓര്‍ഗന്‍ ഡൊണേഷന്‍ അംബാസിഡര്‍ പദവി തേടിയെത്തിയ ഷിബുവിന് അടുത്തകാലത്ത് ഓര്‍ഗന്‍ റെസിപിയന്റ് കോ ഓഡിനേറ്റര്‍ ആയി നിയമിതനായിരുന്നു.

യുകെയിലുള്ള നിരവധി സമൂഹങ്ങളില് അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിച്ച് അവരെ അതിന് പ്രേരിപ്പിച്ച മഹദ് വ്യക്തിയാണ് ഷിബു ചാക്കോ.മാഗി കാന്‍സര്‍ സെന്റേര്‍സ് എന്ന ചാരിറ്റി സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ലോറ എലിസബത്ത് ലീയ്ക്ക് ഡെയിം കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (ഡിബിഇ)ലഭിച്ചിട്ടുണ്ട്. പ്രിന്‍സസ് മേരി റോയല്‍ എയര്‍ഫോഴ്സ് നഴ്സിംഗ് സര്‍വീസില്‍ നിന്നുള്ള തെരേസ ഗ്രിഫിത്ത്സിന്റെ ഗ്രൂപ്പ് ക്യാപ്റ്റന് സിബിഇ ലഭി്ചിട്ടുണ്ട്.നഴ്സിംഗ് വര്‍ക്ക് ഫോഴ്സ് റിസര്‍ച്ചിലെ പ്രമുഖനും നഴ്സിംഗ് ടൈംസ് എഡിറ്റോറിയല്‍ അഡൈ്വസറി ബോര്‍ഡ് അംഗവുമായ പ്രഫ. അലിസന്‍ ലിയറിക്ക് എംബിഇ ലഭിച്ചിട്ടുണ്ട്.സാലിസ് ബറി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവായ കാര ചാള്‍സ് ബാര്‍ക്സിന് എംബിഇ ലഭിച്ചിട്ടുണ്ട്.

കൂത്താട്ടുകുളം സ്വദേശി യുകെ മലയാളികള്‍ക്ക് അഭിമാനമാകുന്നത് ഇങ്ങനെ യുകെയിലെ ആരോഗ്യ രംഗത്ത് അവയവ മാറ്റ ശസ്ത്രക്രിയാ മേഖലയ്ക്ക് വന്‍ പ്രാധാന്യമുള്ളത്. മനുഷ്യന്റെ ആരോഗ്യം ദിനംപ്രതി നശിക്കുവാനുള്ള സാഹചര്യങ്ങള്‍ നമുക്കു ചുറ്റും നിറഞ്ഞു നില്‍ക്കുമ്ബോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വളരെയധികം പ്രചാരണം നല്‍കുന്നതും പണം ചെലവഴിക്കുന്നതുമായ രംഗമാണ് അവയവ ദാന പ്രചാരണം. ഈ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും അതുവഴി എന്‍എച്ച്‌എസിന്റെ ഓര്‍ഗന്‍ ഡൊണേഷന്‍ അംബാസിഡര്‍ പദവി വരെ നേടുകയും ചെയ്ത വ്യക്തിയാണ് ഷിബു ചാക്കോ എന്ന കൂത്താട്ടുകുളം സ്വദേശി.

കഴിഞ്ഞവർഷം അവയവദാന പ്രചാരണവുമായി ആയി എൻ എച്ച് എസ് എസ് ഒരു പാഠ്യപദ്ധതി വിഭാവനം ചെയ്തപ്പോൾ ഇതിൽ മുഖ്യ ചുമതലകാരനായി എൻഎച്ച്എസ് നിയമിച്ചത് ഷിബുവിനെ ആണ്. ലോകത്ത് തന്നെ ഈ കോഴ്സ് ക്രമീകരിച്ച് ച്ച ആദ്യ കോഴ്സാണിത്. ലണ്ടനിലെ സെൻറ് ജോർജ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഈ കോഴ്സ് നടത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 2800 ഓളം ഓളം വിദ്യാർത്ഥികൾ കൾ 78 രാജ്യങ്ങളിൽ നിന്നുമായി ആയി ഈ കോഴ്സ് കംപ്ലീറ്റ് ചെയ്തു കഴിഞ്ഞു. 2016 ബാർസിലോണ യിൽ വെച്ചു നടന്ന എന്ന യൂറോപ്യൻ ഇന്ത്യൻ ഓർഗൻ ഡൊണേഷൻ കോൺഗ്രസ്സിൽ ന്യൂനപക്ഷ സമൂഹത്തിൽ അവയവദാനത്തിന് പ്രാധാന്യം ആദ്യം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ ഷിബുവിന് കഴിഞ്ഞു

പോളിൻ കാഫർക്കി എന്ന 43കാരിയായ സ്കോട്ടിഷ് നേഴ്സ് ആണ് എബോള രോഗത്തോട് പൊരുതി കഴിഞ്ഞ ചൊവ്വാഴ്ച സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ ഇരട്ട ആൺ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 2014ലാണ് ഇവർ പടിഞ്ഞാറൻ ആഫ്രിക്കയിൽ ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ എബോള രോഗബാധിതയായത്.

ആഴ്ചകളോളം ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ ഇവരെ പിന്നീട് പലതവണകളിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. തനിക്ക് ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ടെന്നും അതിന് തന്നെ സഹായിച്ച എല്ലാ എൻഎച്ച്എസ് പ്രവർത്തകരോടും നന്ദിയുണ്ടെന്നും അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. എബോള രോഗബാധക്ക് ശേഷവും രോഗം സുഖപ്പെട്ടാൽ പിന്നീട് ഒരു ഭാവിജീവിതം ഉണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് പോളിന്റെ ജീവിതം.

ആഫ്രിക്കയിലെ സിയറ ലിയോണിൽ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ ആയിരുന്നു പോളിൻ എന്ന നേഴ്സ് രോഗബാധിതയായത്. പിന്നീട് ഇവരെ ലണ്ടനിലെ റോയൽ ഫ്രീ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയാണ് ഉണ്ടായത്. തുടക്കത്തിൽ ആരോഗ്യസ്ഥിതി വളരെ മോശം ആയിരുന്ന പോളിൻ പിന്നീട് മെച്ചപ്പെടുകയാണ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏകദേശം11, 000 ആളുകളാണ് അന്ന് എബോള രോഗത്തെ തുടർന്ന് മരണപ്പെട്ടത്. ആരോഗ്യരംഗത്തെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്കുള്ള തെളിവാണ് പോളിന്റെ ജീവിതം.

ബ്രിട്ടീഷ് ഗവൺമെന്റിന്റെ ചെലവുചുരുക്കൽ നയങ്ങളും നിലവിലുള്ള അസംതൃപ്തമായ പരിതസ്ഥിതികളും   വംശീയത വളർത്തുന്നതിന് കാരണമാകുന്നുവെന്ന് യുഎൻ റിപ്പോർട്ട്. ബ്രിട്ടനിലെ വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സാമൂഹികവും സാമ്പത്തികവുമായ അവഗണന ശ്രദ്ധേയമാണെന്ന് മനുഷ്യാവകാശ കമ്മീഷനു സമർപ്പിക്കേണ്ടതായ റിപ്പോർട്ടിൽ യുഎൻ വക്താവ് രേഖപ്പെടുത്തുന്നു.

യുഎൻ വക്താവ്, ടെൻഡായ് അച്ചിയുമെ ബ്രിട്ടനിൽ നടത്തിയ അന്വേഷണങ്ങളിൽ മതം, വംശം, വർഗം, ലിംഗം എന്നിവയെല്ലാം ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ നിർണ്ണയിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത് എന്ന കണ്ടെത്തലാണ് വെളിപ്പെടുത്തിയത്. അവരുടെ റിപ്പോർട്ട് അനുസരിച്ച് ചെലവുചുരുക്കൽ നയങ്ങളുടെ ആഘാതങ്ങൾ വംശീയ ന്യൂനപക്ഷങ്ങൾ അതിരൂക്ഷമായി ആണ് അനുഭവിക്കുന്നത്. വംശീയ ന്യൂനപക്ഷങ്ങളെ പലപ്പോഴും ക്രിമിനലുകളായി ചിത്രീകരിക്കാനുള്ള സാഹചര്യങ്ങൾ അധികമാണ്. നീതിയും ന്യായവും പലപ്പോഴും അവർക്ക് നിഷേധിക്കപ്പെടുന്നു. കുടിയേറ്റങ്ങൾ നിയന്ത്രിക്കുന്നതിന് പലപ്പോഴും ബ്രിട്ടൺ സ്വകാര്യ വ്യക്തികളുടെയും സിവിൽസർവീസുകാരുടെയും സഹായങ്ങൾ തേടുകയാണ്. ബാങ്കുകൾ ഹോസ്പിറ്റലുകളും സ്വകാര്യ ഭവനങ്ങളും മറ്റും ചെക്ക് പോയിന്റുകൾ ആയി മാറുകയാണ്.

ബ്രിട്ടന്റെ കുടിയേറ്റ നിയമങ്ങളുടെ ബാക്കിപത്രം എന്ന് പറയുന്നത് വംശീയ വിവേചനം ന്യൂനപക്ഷ വംശങ്ങളുടെ അവഗണനയുമാണ് എന്നും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു . വിൻഡ്രഷ് കലാപം അതിന് ഉദാഹരണമാണ്. ബ്രിക്സിറ്റ് തീരുമാനം ഇത്തരം വർണ്ണ വർഗ്ഗ വിവേചനങ്ങൾ വർദ്ധിക്കാനുള്ള കാരണമായി തീർന്നിരിക്കുകയാണ്.

കുടിയേറ്റ ക്ഷേമ കൗൺസിലിന്റെ ഡയറക്ടർ ചായ് പട്ടേൽ ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളെ അപലപിച്ചു. ഇത്തരമൊരു സാഹചര്യം ബ്രിട്ടീഷ് ഗവൺമെന്റിനു തന്നെ അപഹാസ്യപരമാണെന്ന് അദ്ദേഹം രേഖപ്പെടുത്തി. തെരേസ മേയുടെ ഗവൺമെന്റ് തങ്ങൾക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ നൽകുന്ന അവകാശങ്ങൾ പോലും നിഷേധിക്കുകയാണെന്ന് അദ്ദേഹം രേഖപ്പെടുത്തി. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ തെറ്റാണെന്നും ഗവൺമെന്റ് എല്ലാ ജനങ്ങൾക്കും തുല്യമായ അവകാശങ്ങളും സാഹചര്യങ്ങളുമാണ് സൃഷ്ടിക്കുന്നതെന്നും ഗവൺമെന്റ് വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജൂൺ 12 ന് നടക്കേണ്ടിയിരുന്ന മാത്‌സ് എ ലെവൽ പരീക്ഷയുടെ രണ്ട് ചോദ്യങ്ങൾ തലേ ദിവസം ചോർന്നതായി പരീക്ഷാബോർഡ് പറഞ്ഞു. “ഇന്നത്തെ ചോദ്യപേപ്പറിലേത് “എന്ന് അവകാശപ്പെട്ട് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ചോദ്യങ്ങളെ കുറിച്ച് അധികൃതർ അന്വേഷണം നടത്തിവരികയാണ്. വ്യാഴാഴ്ച വൈകുന്നേരം പ്രത്യക്ഷപ്പെട്ട വിവാദപരമായ ട്വീറ്റിൽ ചില ചോദ്യങ്ങൾ കാണാവുന്ന രീതിയിലും ബാക്കിയുള്ളവ കറുപ്പിച്ച നിലയിലുമായിരുന്നു.

നിങ്ങൾക്ക് നാളെ നടക്കാനിരിക്കുന്ന ലെവൽ ഗണിത സ്റ്റാറ്റസ് മെക്കാനിക്സ് 3 ചോദ്യപേപ്പർ വേണമെങ്കിൽ “എന്ന തലക്കെട്ടോടെ ആയിരുന്നു പോസ്റ്റ്. പോസ്റ്റിട്ട അക്കൗണ്ട് ഉടൻ തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടു എങ്കിലും മുഴുവൻ ചോദ്യപേപ്പറിന് ആയി 70 പൗണ്ട് നൽകാൻ തയ്യാറുള്ളവർ ബന്ധപ്പെടുക എന്നും പിന്നാലെ ട്വീറ്റ് ചെയ്തിരുന്നു. അനധികൃതമായി ഒരു വ്യക്തി ചോർത്തിയ ചോദ്യപേപ്പർനെ കുറിച്ച് ഉത്തമബോധ്യം ഉണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും എക്സാം ബോർഡിനെ പ്രതിനിധികരിച്ചു പിയേഴ്സൺ വാർത്താകുറിപ്പിൽ പറഞ്ഞു . ചോദ്യപേപ്പർ ചോർച്ച ആരെയും അനുകൂലമായോ പ്രതികൂലമായോ ബാധിക്കരുതെന്നും അതിനാൽ ചോദ്യപേപ്പർ പിൻവലിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ 5 നും 12 നും നടക്കാനിരുന്ന പരീക്ഷകൾക്കെതിരെ പ്രതിഷേധിച്ചു രണ്ട് പരാതികൾ ഫയൽ ചെയ്തു കഴിഞ്ഞു. എന്നാൽ രണ്ടാമത് നടത്തിയ പരീക്ഷ കടുപ്പമേറിയതായിരുന്നു എന്നും പാഠപുസ്തകങ്ങളിലോ അനുബന്ധ പഠനസഹായികളിലോ കണ്ടിട്ടില്ലാത്ത ചോദ്യങ്ങൾ പരീക്ഷയ്ക്ക് ഉണ്ടായിരുന്നുവെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു. രണ്ടുവർഷംകൊണ്ട് തങ്ങൾ കഷ്ടപ്പെട്ട് പഠിച്ചതെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതായിരിക്കുകയാണ് എന്നും, ഉപരിപഠനത്തിന് ചേരാം എന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ് എന്നും അവർ പറഞ്ഞു.

ചോദ്യത്തിന് ഉത്തരം എഴുതിയത് അനുസരിച്ചു മാത്രമേ മാർക്ക് ലഭിക്കുക ഉള്ളു എന്നതിനാൽ ഇത്രയും കടുപ്പമേറിയ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം എഴുതാൻ സാധിക്കാത്തതിൽ വിദ്യാർത്ഥികൾ പരിഭ്രാന്തരാണ്. മിക്ക വിദ്യാർത്ഥികളും തങ്ങളുടെ ഫൈനൽ റിസൾട്ടിനെക്കുറിച്ചു ആശങ്കാകുലരാണ് എന്ന് അധ്യാപകരും മാതാപിതാക്കളും അഭിപ്രായപ്പെട്ടു.

ആരോഗ്യ മേഖലയിൽ ആശങ്ക ഉളവാക്കി വീണ്ടും ലിസ്റ്റീരിയ മരണങ്ങൾ. ലിസ്റ്റീരിയ രോഗം ബാധിച്ച രണ്ടു പേർ കൂടി മരണപ്പെട്ടു എന്ന് റിപ്പോർട്ടുകൾ. ജൂൺ 14നാണ് രണ്ടുപേർ മരിച്ചത്. ഇതോടെ ലിസ്റ്റീരിയ ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ കണക്കുകൾ പ്രകാരം ലിസ്റ്റീരിയ ബാധിച്ചവർ ആകെ ഒൻപത് പേരാണ്. ആശുപത്രിയിൽ നിന്നും ലഭിച്ച സാൻവിച്ചിലൂടെയാണ് ബാക്ടീരിയ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിച്ചത്. ദി ഗുഡ് ഫുഡ് ചെയിൻ ആണ്  ഭക്ഷണം വിതരണം ചെയ്യുന്നത്. ഇവരുടെ സലാഡ് & സാൻവിച്ചിലാണ് ലിസ്റ്റീരിയ ബാക്ടീരിയ കണ്ടെത്തിയത്. ഇതുമൂലം ലഘുഭക്ഷണം ഉണ്ടാക്കുന്നത് ദി ഗുഡ് ഫുഡ് ചെയിൻ നിർത്തലാക്കിയിരുന്നു. ഇവർക്ക് ഇറച്ചി ഉൽപ്പന്നങ്ങൾ നൽകുന്നത് നോർത്ത് കൺട്രി കുക്ക്ഡ് മീറ്റ്സ് ആണ്. അതിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

ലിസ്റ്റീരിയോസിസ് അഥവാ ലിസ്റ്റീരിയ, ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന ഒരു രോഗമാണ്. 70 ദിവസം കഴിഞ്ഞ് മാത്രമാണ് രോഗലക്ഷണങ്ങൾ കാണുക. ഗർഭിണികളായ സ്ത്രീകൾ, പ്രായംചെന്നവർ, നവജാതശിശുക്കൾ എന്നിവരെയാണ് പ്രധാനമായും രോഗം ബാധിക്കുക. ഭക്ഷണം വിഷമയമാകുന്നതിന്റെ പ്രധാന കാരണം ലിസ്റ്റീരിയ ബാക്ടീരിയയാണ്. ജലം, മണ്ണ്, താഴ്ന്ന താപനില എന്നിവയിലൊക്കെ ലിസ്റ്റീരിയ ബാക്‌ടീരിയക്ക് നിലനിൽക്കുവാനും വർദ്ധിക്കുവാനും കഴിയും. ബാക്ടീരിയ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുവാൻ കാരണമായ പ്രധാന സ്രോതസ്സുകൾ ഇറച്ചി, ചീസ്, തിളപ്പിക്കാത്ത പാൽ തുടങ്ങിയവയാണ്. പനി, ഛർദ്ദി, തലവേദന പേശികൾക്ക് ഉണ്ടാകുന്ന വേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ലിസ്റ്റിരിയ രോഗത്തിന്റെ മരണനിരക്ക് വളരെ കൂടുതലാണ്.

ഏപ്രിൽ 25നാണ് ആദ്യത്തെ കേസിൽ ലക്ഷണങ്ങൾ കണ്ടത്. മെയ്‌ 25നാണ് ഭക്ഷണം ആശുപത്രിയിൽ നിന്നും നീക്കം ചെയ്ത്. എന്നാൽ ജൂൺ ഏഴിന് മാത്രമാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ലിസ്റ്റീരിയ പൊട്ടിപ്പുറപ്പെട്ടതിനെപ്പറ്റി വെളിപ്പെടുത്തിയത്. ഹെൽപ്പ് ലൈൻ നൽകാൻ പി എച്ച് ഇ കൂട്ടാക്കിയില്ല എന്നും ആരോപിക്കപ്പെടുന്നുണ്ട്. മുൻ ലേബർ ഹെൽത്ത് മിനിസ്റ്റർ ബോൺ ബ്രാഡ്‌ഷോ ഇപ്രകാരം പറഞ്ഞു “ജനങ്ങൾക്ക് എല്ലാം അറിയുവാനുള്ള അവകാശം ഉണ്ട്. എൻഎച്ച്എസ് അവരുടെ നയങ്ങളെല്ലാം പുനർ പരിശോധിക്കേണ്ടിയിരിക്കുന്നു.” ജനങ്ങളെ സംരക്ഷിക്കുവാൻ നടപടി എടുത്തു കഴിഞ്ഞിരിക്കുന്നു എന്നാണ് പി എച്ച് ഇ യിലെ ഡോക്ടർ നിക്ക് ഫിൻ പറഞ്ഞത്. ലിസ്റ്റീരിയയുടെ പൊട്ടിപ്പുറപ്പെടൽ ജനങ്ങളിൽ ഭീതി ഉളവാക്കിയിട്ടുണ്ട്. രോഗം ബാധിക്കാതിരിക്കാൻ ജനങ്ങൾ പല മുൻകരുതലുകളും എടുക്കേണ്ടിയിരിക്കുന്നു. ഭക്ഷണത്തിനു മുൻപ് കൈകൾ കഴുകി എന്നുറപ്പുവരുത്തുക, ഭക്ഷണം പാകം ചെയ്യുന്നതിനു മുമ്പ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, ഇറച്ചി, കോഴി തുടങ്ങിയവ നല്ലതുപോലെ വേവിച്ചു മാത്രം കഴിക്കുക, ഫ്രിഡ്‌ജിൽ താപനില 40 ഫാരൻഹീറ്റിൽ താഴത്തെ നില നിർത്തുക തുടങ്ങിയ മുൻകരുതലുകൾ രോഗ പ്രതിരോധത്തിനായി ജനങ്ങൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.

ബോറിസ് ജോൺസൻ പ്രധാനമന്ത്രിയാകാനുള്ള സാധ്യത ഉടെലെടുത്തതോടെ ലേബർ പാർട്ടിയും പ്രതിപക്ഷ നേതാവ് കോർബിനും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത് . ബ്രെക്സിറ്റിനെക്കുറിച്ചും രണ്ടാം റഫറണ്ടത്തിന്റെ സാധ്യതയെ കുറിച്ചും ജെറമി കോർബിന്റെ നേതൃത്തത്തിൽ പ്രതിപക്ഷം ചർച്ചകൾ തുടങ്ങി . യൂറോപ്യൻ ഇലക്ഷനുകളിൽ സൃഷ്ടിച്ച ശക്തമായ തരംഗങ്ങൾ നിലനിർത്താനും, പുനർ സൃഷ്ടിക്കാനും, കൂടുതൽ വോട്ടുകൾ നേടാനും കോർബിൻ അതിയായ സമ്മർദ്ദത്തിലാണ്.

 

ഇലക്ഷന് ശേഷം ബ്രക്സിറ്റിന്റെ കാര്യത്തിൽ എന്ത് ചെറിയ നീക്കം നടത്തിയാലും അതെല്ലാം പബ്ലിക് വോട്ടിംഗ് അടിസ്ഥാനത്തിലായിരിക്കും എന്ന് കോർബിൻ ഉറപ്പുനൽകുന്നു. മാത്രമല്ല നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടാം റഫറണ്ടം വേണം എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ നയം.

പ്രതിപക്ഷ നേതാക്കളിൽ ഒരാൾ പറയുന്നത് കോർബിന്റെ ബ്രക്സിറ്റ് നയം പുനർവിചിന്തനം നേരിടുന്ന ഒന്നാണെന്നാണ്. അത് എന്തൊക്കെയായാലും രണ്ടോ മൂന്നോ ആഴ്ച്ചയ്ക്കുള്ളിൽ റഫറണ്ടതിനുള്ള നീക്കത്തിലാണ് അദ്ദേഹം. ബ്രക്സിറ്റ് ആണ് ഇലക്ഷനിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് മറ്റൊരു പ്രതിപക്ഷ അംഗവും മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. കോർബിന് ടോറി പാർട്ടി നൽകുന്ന സമ്മർദ്ദം മാത്രമല്ല ഇലക്ഷനിൽ നേരിടേണ്ടത് സ്വന്തം പാർട്ടിയിൽ നിന്നുള്ള എതിർപ്പും അദ്ദേഹത്തിന് വലിയ തലവേദനയാണ്,

ഇലക്ഷൻ നോടനുബന്ധിച്ച് ബ്രക്സിറ്റ്ന് എതിരായ ക്യാമ്പയിനിൽ മറ്റൊരു യൂറോപ്പ് സാധ്യമാണ് എന്ന മുദ്രാവാക്യം ശ്രദ്ധനേടിയിരുന്നു. ഇടത് ലേബർ പാർട്ടി എംപിമാരായ ക്ലൈവ് ലൂയിസ്, റസ്സൽ മോയിൽ തുടങ്ങിയവർ പ്രതിരോധത്തിന്റെ വേനൽക്കാലമാണ് വരാനിരിക്കുന്നത് എന്ന അഭിപ്രായം നേരത്തെ തന്നെ പങ്ക് വെച്ചിരുന്നു . ബ്രക്സിറ്റ് നെ കുറിച്ചും ലേബർ പാർട്ടിയുടെ നിലപാടുകളെക്കുറിച്ചും പ്രതിപക്ഷ നേതാക്കൾ എല്ലാം തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്

.

ഒളിമ്പിക്സ് മെഡൽ ജേതാവ് സർ മോ ഫറാഹ് ലണ്ടനിലെ തന്റെ 1.3 മില്യൺ പൗണ്ടിന്റെ ഭവനം ഉപേക്ഷിച്ചു. മക്കളെക്കുറിച്ചുള്ള അയൽക്കാരുടെ പരാതിയെ തുടർന്നാണ് ഈ നീക്കം. ഫറാഹിന്റെ മക്കൾ അയൽക്കാരുടെ വീടുകൾക്ക് നേരെ ആപ്പിളും മറ്റും എറിയുകയും അവരുടെ വിളകൾ നശിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് പരാതി.

മക്കളുടെ പ്രവർത്തികളെ കുറിച്ച് അയൽക്കാർ കൂട്ടത്തോടെ ഫറാഹിന് കത്തയച്ചു. ഫറാഹിന്റെ കുട്ടികൾ എപ്പോഴും മുറ്റത്തു ബൈക്കും സ്കൂട്ടറും ഓടിച്ചു കളിക്കുകയും ഭയങ്കരമായി ബഹളം വയ്ക്കുകയും അയല്പക്കത്തേക്കു സാധനങ്ങൾ വലിച്ചെറിയുകയും ചെയ്യുന്നത് സ്ഥിരമാണെന്ന് മൂന്നുവർഷമായി അയൽപക്കത്ത് താമസിക്കുന്ന സെൻ ബാവോ മെയിൽ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വേറൊരു അയൽക്കാരൻ ഫറാഹിന്റെ കുടുംബത്തെ നരകത്തിലെ അയൽക്കാർ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കുടുംബത്തോട് അടുത്തുനിൽക്കുന്ന വ്യക്തികൾ അഭിമുഖത്തിൽ അറിയിച്ചു. 36കാരനായ അദ്ദേഹം യുഎസിൽ നിന്ന് രണ്ടു വർഷം മുൻപാണ് ഈ സ്ഥലത്തേക്ക് താമസത്തിനായി എത്തിയത്. നാല് കുട്ടികളാണ് അദ്ദേഹത്തിനുള്ളത്.

ഇന്നലെ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 313ൽ 114 വോട്ടുകളും നേടി മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ തന്റെ കരുത്തു തെളിയിച്ചു. 43 വോട്ടുകൾ നേടിയ ജെറമി ഹണ്ട് രണ്ടാംസ്ഥാനത്തും 37 വോട്ടുകൾ നേടിയ പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് മൂന്നാം സ്ഥാനത്തുമാണ്. ഡൊമിനിക് റാബും സാജിദ് ജാവിദും ആണ് യഥാക്രമം നാല് അഞ്ച് സ്ഥാനങ്ങളിൽ. ആദ്യഘട്ട വോട്ടെടുപ്പിൽ വ്യക്തമായ മുൻതൂക്കം തന്നെയാണ് ബോസ് ജോൺസന് ലഭിച്ചിരിക്കുന്നത്. ഇതോടെ പ്രധാനമന്ത്രിയാവാൻ ഏറ്റവും സാധ്യതയുള്ള വ്യക്തിയായി ജോൺസൺ മാറി. മാർക്ക് ഹാർപ്പർ, എസ്ഥേർ മാക്ക്വേ, ആൻഡ്രിയ ലീഡ്സം എന്നിവർക്ക് 17 വോട്ടുകൾ നേടാനാകാത്തതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നിന്നും പുറത്തായി. അങ്ങനെ 10 സ്ഥാനാർത്ഥികളിൽ നിന്നും 7 സ്ഥാനാർഥികളുടെ പോരാട്ടമാണ് നാം ഇനിയും കാണാനിരിക്കുന്നത്. ജയിക്കാൻ ആയതിൽ സന്തോഷവാനാണെന്നും പക്ഷേ ഇനിയും ഒരുപാട് പോകുവാനുണ്ടെന്നും ബോറിസ് ജോൺസൺ പറയുകയുണ്ടായി. വരുന്ന തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് ജയിക്കാനായാൽ ജൂൺ അവസാനത്തോടെ മേയുടെ സ്ഥാനം ഏൽക്കേണ്ടിവരും.

ഏഴാം സ്ഥാനത്തുള്ള റോയ് സ്റ്റെവാർട്ട് ഫലം അറിഞ്ഞപ്പോൾ തന്നെ ‘ഇതൊരു ഇഞ്ചോടിഞ്ച് പോരാട്ടം’ എന്ന് പറയുകയുണ്ടായി. ബ്രക്സിറ്റ് പ്രശ്നം നിലനിൽക്കുന്ന ഈ സമയത്ത് ജൂൺ അവസാനം എത്തുന്ന പുതിയ പ്രധാനമന്ത്രിക്ക് ഭരണത്തിന്റെ തുടക്കകാലം ദുഷ്കരമായേക്കാം. നൽകിയ വാഗ്ദാനങ്ങൾ എല്ലാംതന്നെ നിറവേറ്റി ഒക്ടോബർ 31നിനുള്ളിൽ ബ്രക്സിറ്റ് പ്രശ്നത്തിൽ ഉചിതമായ ഒരു തീരുമാനം അദ്ദേഹത്തിന് കൈക്കൊള്ളാൻ സാധിച്ചാൽ അത് നേട്ടമായിരിക്കും. ജനങ്ങൾക്ക് പല വാഗ്ദാനങ്ങളും ആണ് സ്ഥാനാർത്ഥികൾ നൽകുന്നത്. ബ്രിട്ടനെ ഉടമ്പടികൾ ഒന്നുമില്ലാതെ തന്നെ യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെടുത്താം എന്ന് ഡൊമിനിക് റാബ് ഉറപ്പു നൽകിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ബ്രക്സിറ്റ് തന്നെയാണ്. തെരേസ മേയുടെ ഗവൺമെറ്റിനു പറ്റിയ പാളിച്ചകൾ മറ്റുള്ളവർക്ക് ഒരു പാഠമാണ്. ഇതിനെ മറികടക്കാൻ സാഹചര്യമൊരുക്കും എന്നാണ് സ്ഥാനാർത്ഥികൾ എല്ലാവരും ഉറപ്പുനൽകുന്നത്.

ജൂൺ 18നാണ് അടുത്ത തിരഞ്ഞെടുപ്പ്. കുറഞ്ഞത് 33 വോട്ടുകൾ നേടുന്നവർ മാത്രമേ മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കൂ. എന്തായാലും 2 ആഴ്ചകൾ കൊണ്ട് ബ്രിട്ടൻ ആര് ഭരിക്കുമെന്ന് അറിയുവാൻ കഴിയും. സ്വന്തം പാർട്ടിയെ ഒന്നിച്ച് നിർത്തുവാനും ബ്രക്‌സിറ്റ് പ്രശ്നത്തിൽ ഉചിതമായ നടപടി സ്വീകരിക്കുവാനും പുതിയ പ്രധാനമന്ത്രിക്ക് കഴിയേണ്ടിയിരിക്കുന്നു. അടുത്ത ഘട്ട വോട്ടെടുപ്പ് ഇതിലും വാശിയേറിയത് ആവാനാണ് സാധ്യത.

മസാല ബോണ്ട് വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരും കിഫ്ബിയും ഇതുവരെ രണ്ടു കോടി 29 ലക്ഷം രൂപ ചെലവിട്ടതായി ധനവകുപ്പ്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പണ്‍ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ 16ലക്ഷത്തിലേറെ രൂപ ചെലവായി. ബോണ്ടുകള്‍ വിറ്റഴിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് ഫീസ് ഇനത്തില്‍ ഒരു കോടി 83 ലക്ഷം രൂപ ചെലവിട്ടതായും ധനവകുപ്പ് വ്യക്തമാക്കി.

ലണ്ടന്‍, സിങ്കപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിറ്റഴിക്കാനായി ചെലവിട്ട തുകയുടെ വിശദാംശങ്ങളാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ധനവകുപ്പ് നല്‍കിയത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ക്ഷണമനുസരിച്ച് ‘റിങ് ദ ബെല്‍’ ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ കിഫ്ബി 12,98,243 രൂപയാണ് ചെലവിട്ടത്.

ഇതേ ആവശ്യത്തിനായി സര്‍ക്കാര്‍ 3,65000 രൂപയും ചെലവിട്ടു. ആകെ ചെലവായത് 16,63,243 രൂപ. മസാല ബോണ്ട് വില്‍പനയ്ക്കായി ബാങ്കുകള്‍ക്കും അനുബന്ധ ഏജന്‍സികള്‍ക്കും ഫീസായി നല്‍കിയത് 1,65,68,330 രൂപ, ആക്സിസ് ബാങ്ക്,ഡിഎല്‍എ പിപ്പര്‍ യു കെ എന്നീ കമ്പനികള്‍ക്കാണ് മസാല ബോണ്ട് വില്‍പന നടത്തിയ ഇനത്തില്‍ ഏറ്റവുമധികം കമ്മീഷന്‍ നല്‍കിയത്.

ഈ കമ്പനികള്‍ വഴിയാണ് ഏറ്റവുമധികം മസാല ബോണ്ടുകള്‍ വില്‍പന നടത്തിയതെന്ന് കിഫ്ബി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ എത്ര കമ്പനികളാണ് കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയതെന്നോ നിക്ഷേപകര്‍ ആരെല്ലാമെന്നോ സര്‍ക്കാരോ കിഫ്ബിയോ വ്യക്തമാക്കിയിട്ടില്ല. മസാല ബോണ്ടുകള്‍ വഴി ഇതുവരെ 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്.

Copyright © . All rights reserved