Main News

തോമസ്‌കുട്ടി ഫ്രാന്‍സിസ്

ലിവര്‍പൂള്‍: കായികശക്തികള്‍ അരമുറുക്കി തങ്ങളുടെ മെയ്ക്കരുത്തുമായി വന്ന് നീണ്ട വടത്തിന്റെ ഇരുതുമ്പുകളില്‍ ബലാബലം കാട്ടിയ വികാരഭരിതമായ മുഹൂര്‍ത്തങള്‍ക്ക് ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈസ്‌കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ട് സാക്ഷിയായി. ആദരണീയനായ ജോണ്‍ മാഷിനോടുള്ള അനുസ്മരണാര്‍ത്ഥം നടത്തപ്പെട്ട വടംവലി മത്സരത്തില്‍ യു.കെയുടെ വിവിധയിടങ്ങളിലുള്ള ശക്തരായ 10 ടീമുകള്‍ സമ്മാനിച്ച ആവേശഭരിതമായ മൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാവുകയായിരുന്നു ചെംപടയുടെ നാടായ ലിവര്‍പൂള്‍.

വാശിയേറിയ മത്സരത്തില്‍ ബര്‍മിംഗ്ഹാം BCMC തങ്ങളുടെ എതിരാളിയായ കെന്റ് ടേണ്‍ബ്രിഡ്ജിനെ 2- 1എന്ന സ്‌കോറിന് തോല്‍പ്പിച്ച് പ്രഥമ ജോണ്‍ മാഷ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടു. കൂടാതെ OWL Insurance Company UK സ്‌പോണ്‍സര്‍ ചെയ്ത 1001പൗണ്ടും കരസ്ഥമാക്കി. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കെന്റ് ടേണ്‍ ബ്രിഡ്ജ് ലിവര്‍പൂള്‍ മലയാളി കമ്യൂണിറ്റി സമ്മാനിച്ച 701 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഹെരിഫോര്‍ഡ് അച്ചായന്‍സ് ശ്രീ ലിജോ ജോസഫ് & ശ്രീ ഫിലിപ്പ് മാത്യു വിസ്റ്റണ്‍ സ്‌പോണ്‍സര്‍ ചെയ്ത 401 പൗണ്ടും ട്രോഫിയും കരസ്ഥമാക്കുകയുണ്ടായി. കൂടാതെ നാലാം സ്ഥാനത്തേക്ക് കടന്നു വന്ന ലെസ്റ്റര്‍ ഫോക്‌സസ് 201 പൗണ്ടും ട്രോഫിയും കരസ്ഥമാക്കി.

കരുത്തുറ്റ ടീമുകളിലൂടെ കടന്നു വന്ന എല്ലാ ടീം അംഗങ്ങള്‍ക്കും ജോണ്‍ മാഷിനോടുള്ള ആദരവ് സൂചകമായി മെഡലുകള്‍ സമ്മാനിച്ചു. സീറോമലബാര്‍ സഭ ലിവര്‍പൂള്‍ ഇടവക വികാരി ഫാദര്‍ ജിനോ അരീക്കാട്ട്, OWL Insurance UK യുടെ അഡൈ്വസര്‍ ശ്രീ മാത്യു എബ്രഹാം, ശീമതി സെലിന്‍ ജോണ്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിക്കുകയുണ്ടായി

വൂസ്റ്റര്‍ തെമ്മാടീസ്, കെന്റ് ടേണ്‍ ബ്രിഡ്ജ്, ഹെരിഫോര്‍ഡ് അച്ചായാന്‍സ്, ലെസ്റ്റര്‍ ഫോക്‌സസ്, ബര്‍മിംഗ്ഹാം BCMC, ബേസിംഗ് സ്റ്റോക് MCA, കോവന്ററി CKC, ഹേയ് വാര്‍ഡ്‌സ് ഹീത് ടീം, വാറിംഗ്റ്റണ്‍ വൂള്‍വ്‌സ്, വിഗന്‍ ടീം, എന്നിവര്‍ക്കൊപ്പം ആതിഥേയ ടീം ആയ ലിവര്‍പൂള്‍ ടൈഗേഴ്‌സും ലിവര്‍പൂള്‍ ടൗണ്‍ ക്ലബും ഈ വലിയ കായിക മാമാങ്കത്തിനായി ഗോദായില്‍ അണിനിരന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് ചിങ്കാരമേളത്തിന്റെയും ദേശീയ പതാകകളുടെയും വര്‍ണ്ണ കൊടികളുടെയും അകമ്പടിയോടുകൂടി മത്സരാര്‍ത്ഥികളായി കടന്നു വന്ന ടീമുകളുടെ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര വര്‍ണ്ണാഭമായി നടത്തപ്പെടുകയുണ്ടായി. ഉദ്ഘാടനവേളയില്‍ സംഘാടക സമിതിക്കുവേണ്ടി തോമസുകുട്ടി ഫ്രാന്‍സീസ് ഏവര്‍ക്കും സ്വാഗതമരുളി.

ആദരണീയനായ ജോണ്‍ മാഷിന്റെ പ്രിയപ്പെട്ട പത്‌നി ശ്രീമതി സെലിന്‍ ജോണ്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയുണ്ടായി. തുടര്‍ന്ന് ടീം അംഗങളെ പരിചപ്പെടലും ഫോട്ടോ സെഷനും നടത്തപ്പെട്ടു. ശ്രീ മാമച്ചന്‍ Stroke on Trent, Titus Joseph എന്നിവര്‍ ഈ കടുത്ത മത്സരങ്ങള്‍ക്കായി റഫറിമാരായി വിസിലൂതിക്കൊണ്ട് നീതിയുക്തമായ വിധി നിര്‍ണ്ണയം നടത്തി. ശ്രീ ഡൂയി ഫിലിപ്പ് തന്റെ ചിട്ടയായ ക്രമീകരണങ്ങളിലൂടെ മത്സരത്തെ ആദ്യന്ത്യം നിയന്ത്രിക്കുകയുണ്ടായി. കൂടാതെ ബിനോയ് ജോര്‍ജ്, ബിനു മൈലപ്ര, Dr നിഥിന്‍, മാത്യു അലക്‌സാണ്ടര്‍ എന്നിവര്‍ ലൈന്‍ അമ്പയര്‍മാരായി വര്‍ത്തിച്ചു.

കേവലം ഒരു കടുത്ത മത്സരത്തിനപ്പുറം, ജോണ്‍ മാഷിന്റെ പ്രിയപ്പെട്ട ശിക്ഷ്യഗണങ്ങളുടെ കരുത്തുറ്റ പ്രകടനങ്ങളും അതിലൂടെ ഒരു ഒരു ചാരിറ്റി ഇവവന്റും കൂടിയാണ് ഈ വടംവലി മത്സര മഹാമഹം മലയാളി സമൂഹത്തിന് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ ഈ മഹത്തായ സംരംഭത്തിന് Broad green Inter national High School മാനേജ്‌മെന്റ് ഫ്രീയായി ഈ വലിയ കായികമാമാങ്കത്തിനായി വേദി നല്‍കിയത് അഭിനന്ദനാര്‍ഹമാണ്. വടംവലി മത്സരത്തിന്റെ ഭാഗമായി സമാഹരിക്കപ്പെട്ട ഒരു ലക്ഷം രൂപ ആദരണീയനായ ജോണ്‍ മാഷിന്റെ പേരില്‍ തിരുവനന്തപുരം ശ്രീ ചിത്തിര റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന് നല്‍കും.

ലിവര്‍പൂള്‍ St.Helenseല്‍നിന്നുള്ള ജോണ്‍ മാഷ് റഫറി മാത്രമായിരുന്നില്ല. നല്ലൊരു പരിശീലകന്‍ കൂടിയായിരുന്നു. തന്റെ മികവാര്‍ന്ന പരിശീലനത്തിലൂടെ യുകെയിലെ വിവിധ ഇടങളില്‍ ഒരു ഡസനിലധികം വടം വലി ടീമുകളെ രൂപീകരിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ജോണ്‍ മാഷിന്റെ രണ്ടാം ചരമ വാര്‍ഷികത്തിന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചുകൊണ്ട് ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്റെയും ലിവര്‍പൂള്‍ ടൈഗേഴ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വാശിയേറിയ ഈ വടംവലി മല്‍സരം നടത്തപ്പട്ടത്. തോമസുകുട്ടി ഫ്രാന്‍സിസ്, ഹരികുമാര്‍ ഗോപാലന്‍, ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ലിവര്‍പൂളിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ഒരു വലിയ കമ്മിറ്റിയാണ് ഈ വലിയ സംരംഭത്തെ വിജയത്തിലെത്തിക്കാനായി യത്‌നിച്ചത്.

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് ഒരുപക്ഷേ ലൈക്ക് ബട്ടന്‍ ആയിരിക്കും. ഈ ബട്ടന്‍ ജസ്റ്റിന്‍ റോസന്‍സ്റ്റീന്‍ എന്ന് എന്‍ജിനീയറാണ് അവതരിപ്പിച്ചത്. പോസ്റ്റുകള്‍ക്ക് അനുഭാവം അറിയിക്കാന്‍ ഉപയോഗിക്കുന്ന ഈ ബട്ടന്‍ പിന്നീട് പരിഷ്‌കരിച്ച് കുറച്ചു വകഭേദങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം കൂടുതല്‍ വ്യാപിക്കുകയും ജനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചെലവഴിക്കുന്ന സമയം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ബട്ടനും വിപുലീകരിച്ചത്. എന്നാല്‍ ഈ ബട്ടന്‍ കണ്ടുപിടിച്ച റോസന്‍സ്റ്റീന്‍ ഇപ്പോള്‍ തന്റെ ഐഫോണില്‍ നിന്ന് ഫേസ്ബുക്ക് തന്നെ എടുത്തു കളഞ്ഞുവെന്നതാണ് പുതിയ വാര്‍ത്ത.

ഫേസ്ബുക്ക് മാത്രമല്ല, റെഡ്ഡിറ്റ്, സ്‌നാപ്പ്ചാറ്റ് തുടങ്ങിയവയില്‍ നിന്നും സ്വയം ബ്ലോക്ക് ചെയ്തിരിക്കുകയാണ് താനെന്ന് അദ്ദേഹം പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക് ഉപയോഗത്തിനും കര്‍ശനമായ സമയപരിധി നിശ്ചയിച്ചിരിക്കുകയാണ് താനെന്നും റോസന്‍സ്റ്റീന്‍ വെളിപ്പെടുത്തി. അടുത്തിടെ വാങ്ങിയ പുതിയ ഐഫോണില്‍ പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കാനുള്ള ഫീച്ചര്‍ ചേര്‍ക്കണമെന്ന് തന്റെ അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണേ്രത അദ്ദേഹം.

സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം കുറക്കാനാണ് റോസന്‍സ്റ്റീന്‍ ഈ കടുത്ത നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. കൂടുതല്‍ സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നവരില്‍ വിഷാദരോഗം പോലെയുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി 2016ല്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. ഇന്‍സ്റ്റഗ്രാമിനാണേ്രത ഇത്തരത്തില്‍ ഏറ്റവും മോശം സ്വാധീനം യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ ഏറ്റവും കഴിവുള്ളത്.

സ്ത്രീകള്‍ക്ക് തെരുവില്‍ പൂവാലന്‍മാരുടെ ശല്യം നേരിടുന്നത് വര്‍ദ്ധിച്ചു വരികയാണല്ലോ. അതിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളുടെ എണ്ണവും ശല്യക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളുടെ കാഠിന്യവും വര്‍ദ്ധിച്ചെങ്കിലും പൂവാലന്‍മാരുടെ എണ്ണത്തില്‍ മാത്രം ഒരു കുറവും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. തെരുവില്‍ ശല്യം ചെയ്തവരെ നേരിടാന്‍ വ്യത്യസ്തമായ രീതി തേടിയ യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. സാധാരണഗതിയില്‍ ശല്യം ചെയ്യുന്നവരെ സ്ത്രീകള്‍ അവഗണിക്കാറാണ് പതിവ്. എന്നാല്‍ 20കാരിയായ നോവ ജാന്‍സ്മ ഇവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്.

#dearcatcallers “baby! Baby! *whisting*”

A post shared by dearcatcallers (@dearcatcallers) on

തന്നെ ശല്യപ്പെടുത്തിയവരെ വിളിച്ചു നിര്‍ത്തി സെല്‍ഫിയെടുക്കുകയായിരുന്നു ജാന്‍സ്മയുടെ രീതി. ഈ സെല്‍ഫികള്‍ പുറത്തു വന്നാലുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ മനസിലാകാതെ പൂവാലന്‍മാര്‍ സ്റ്റൈലായി ഫോട്ടോകള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. ഡിയര്‍ ക്യാറ്റ് കോളേഴ്‌സ് എന്ന പേരില്‍ ആരംഭിച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലായിരുന്നു ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഒരു മാസം നീണ്ട പരിശ്രമത്തില്‍ തന്നെ ശല്യം ചെയ്തവരുടെയെല്ലാം ചിത്രങ്ങള്‍ ജാന്‍സ്മ പോസ്റ്റ് ചെയ്തു. ഒരു മാസത്തിനിടെ 30 പോസ്റ്റുകളാണ് നല്‍കിയത്. ഇതിനിടെ 45,000 ഫോളോവേഴ്‌സ് ഈ അക്കൗണ്ടിനുണ്ടായി.

Nog een keer #dearcatcallers *psssssst, kissing sounds and whistling”

A post shared by dearcatcallers (@dearcatcallers) on

സ്ത്രീകളെ ഉപകരണങ്ങളായി മാത്രം കാണുന്ന മനോഭാവത്തിനെതിരെയാണ് തന്റെ ഉദ്യമമെന്നായിരുന്നു ഓഗസ്റ്റ് അവസാനം ജാന്‍സ്മ ഇതേക്കുറിച്ച് എഴുതിയത്. എല്ലാ ചിത്രങ്ങളിലും ജാന്‍സ്മയ്ക്കു പിന്നിലായി പൂവാലച്ചിരിയുമായി നിരന്നു നില്‍ക്കുന്ന പുരുഷന്‍മാരെ കാണാം. വിവിധ പ്രായത്തിലുള്ള പുരുഷന്‍മാര്‍ തന്നെ ശല്യം ചെയ്യാനെത്തിയതായി ജാന്‍സ്മ പറയുന്നു. ഇവര്‍ക്ക് താന്‍ ചിത്രമെടുക്കുന്നത് എന്തിനാണെന്നു പോലും മനസിലായില്ലെന്ന് യുവതി പറഞ്ഞു. അത് വ്യക്തമാക്കുന്ന വിധത്തിലാണ് പലരും പോസ് ചെയ്യുന്നത്.

ലണ്ടന്‍: യുകെയിലെ പ്രോപ്പര്‍ട്ടി നിരക്കുകള്‍ തുടര്‍ച്ചയായി എട്ടാം മാസവും ഉയര്‍ന്ന നിരക്കില്‍. ഹാലിഫാക്‌സ് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ വില്‍പനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് വില വര്‍ദ്ധധന. ഹാലിഫാക്‌സ് ഹൗസ് പ്രൈസ് സര്‍വേ കഴിഞ്ഞ മൂന്ന് മാസത്തില്‍ 4 ശതമാനം വര്‍ദ്ധനയാണ് കാണിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള നിരക്കാണ് ഇത്. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ വാര്‍ഷിക നിരക്കില്‍ നിന്ന് 2.6 ശതമാനം വര്‍ദ്ധന പ്രോപ്പര്‍ട്ടി വിലയിലുണ്ടായിട്ടുണ്ടെന്നും ഫെബ്രുവരിക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്നും ഹാലിഫാക്‌സ് പറയുന്നു.

സെപ്റ്റംബറില്‍ മാത്രം വീടുകളുടെ വിലയില്‍ 0.8 ശതമാനം വര്‍ദ്ധനവുണ്ടായി. ശരാശരി 225,109 പൗണ്ടായാണ് വില ഉയര്‍ന്നത്. ഇത് റെക്കോര്‍ഡ് നിരക്കാണെന്ന് ഹാലിഫാക്‌സ് പറയുന്നു. 0.1 ശതമാനം വളര്‍ച്ചയായിരുന്നു വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നത്. ഉപഭോക്താക്കള്‍ മുതല്‍മുടക്കാന്‍ മടിക്കുന്നതും വില വര്‍ദ്ധിക്കുന്നതും ഭാവിയില്‍ ആവശ്യം കുറയ്ക്കുമെങ്കിലും പിന്നീട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വരുത്തിയേക്കാവുന്ന പലിശനിരക്കിലെ വര്‍ദ്ധന പ്രോപ്പര്‍ട്ടി വിപണിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

പ്രോപ്പര്‍ട്ടികള്‍ ആവശ്യത്തിന് വിപണിയില്‍ ലഭ്യമല്ലാത്തതും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതുമാണ് വില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് ഹാലിഫാക്‌സ് കമ്യൂണിറ്റി ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ റസല്‍ ഗാലി പറഞ്ഞു. ഈ പാദത്തിലെ പ്രോപ്പര്‍ട്ടി വിലയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും ഈ വര്‍ഷം തുടക്കത്തിലെ നിരക്കിനെക്കാള്‍ കുറവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ പ്രോപ്പര്‍ട്ടി നിരക്ക് കുറയുന്നതാണ് മറ്റു പ്രദേശങ്ങളിലെ നിരക്കുകള്‍ ഉയരാന്‍ കാരണം. ലണ്ടനിലെ പല മേഖലകളിലും മുമ്പ് രേഖപ്പെടുത്തിയതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

ലണ്ടന്‍: ബ്രിട്ടനിലെ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തണമെന്ന് മുതിര്‍ന്ന ഗൈനക്കോളജിസ്റ്റും റോയല്‍ കോളേജ് ഓഫ് ഒബ്‌സറ്റ്ട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്‌സ് പ്രസിഡന്റുമായ പ്രൊഫ.ലെസ്ലി റീഗന്‍. അനാവശ്യ ഗര്‍ഭങ്ങള്‍ ഇല്ലാതാക്കാനുള്ള ഗുളികകള്‍ നല്‍കാനുള്ള അനുമതി നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും നല്‍കണമെന്നാണ് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നത്. ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് നിലവില്‍ രണ്ട് ഡോക്ടര്‍മാരുടെ അനുമതി ആവശ്യമാണ്. ഇത് ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഇളവ് ചെയ്യണമെന്ന് റീഗന്‍ ആവശ്യപ്പെട്ടു. ഇപ്പോളുള്ള നിയമത്തില്‍ ഇളവുകള്‍ വരുത്താന്‍ എംപിമാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

1967ലെ അബോര്‍ഷന്‍ നിയനം കാലഹരണപ്പട്ടതാണ്. അടിയന്തരമായി ഗര്‍ഭച്ഛിദ്രം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കു മുന്നില്‍ കൂടുതല്‍ സമയം വേണ്ടിവരുന്ന പ്രതിബന്ധങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്. ഈ നിയമങ്ങള്‍ പൊളിച്ചെഴുതിയില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് എന്‍എച്ച്എസിനെ ആശ്രയിക്കുന്ന സ്ത്രീകള്‍ കാലതാമസം മൂലം ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന മരുന്നുകള്‍ തേടിപ്പോകുമെന്നും അവര്‍ പറഞ്ഞു. ഇത് അപകടകരമായ സാഹചര്യമാണ്. ഗര്‍ഭച്ഛിദ്ര പരിചരണത്തിന് പരിശീലനം നേടിയ ഡോക്ടര്‍മാരുടെ എണ്ണത്തിലും കുറവുണ്ടെന്ന് അവര്‍ പറഞ്ഞു.

15 ആഴ്ച വരെ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും അനുമതി നല്‍കണമെന്നതാണ് ഇവര്‍ നല്‍കുന്ന മറ്റൊരു നിര്‍ദേശം. മരുന്നുകള്‍ നല്‍കാനും വാക്വം ആസ്പിരേഷന്‍ എന്ന മാര്‍ഗം ഉപയോഗിക്കാനുമുള്ള അനുമതിയാണ് ഇവര്‍ക്ക് നല്‍കേണ്ടത്. രണ്ട് ഡോക്ടര്‍മാരുടെ അഭിപ്രായവും ഗര്‍ഭിണിയുടെ മാനസിക, ശാരീരികാവസ്ഥകളും പരിഗണിച്ചാണ് ഇപ്പോള്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്നത്.

കുംബ്രിയ: നാല് വര്‍ഷങ്ങള്‍ക്കിടെ 500ഓളം മൃഗങ്ങള്‍ ചത്തൊടുങ്ങിയതിന്റെ ദുഷ്‌പേര് പേറുന്ന മൃഗശാലയ്ക്ക് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. സൗത്ത് ലേക്ക്‌സ് സഫാരി സൂവിനാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്. കുംബ്രിയ സൂ കമ്പനി എന്ന പുതിയ ഉടമസ്ഥരായിരിക്കും ഇനി ഇത് പ്രവര്‍ത്തിപ്പിക്കുക. 2013 ഡിസംബറിനും 2016 സെപ്റ്റംബറിനുമിടയില്‍ 486 മൃഗങ്ങള്‍ ഇവിടെ അനാരോഗ്യം മൂലം ചത്തിട്ടുണ്ട്. പോഷകക്കുറവ് മൂലം ആരോഗ്യം ക്ഷയിച്ചും ശരീരതാപം കുറയുന്ന ഹൈപ്പോതെര്‍മിയ ബാധിച്ചുമൊക്കെയാണ് മൃഗങ്ങള്‍ ചത്തതെന്നും കണ്ടെത്തിയിരുന്നു.

ഓഗസ്റ്റില്‍ നടത്തിയ ഒരു പരിശോധനയില്‍ സന്ദര്‍ശകരെ മൃഗങ്ങള്‍ ആക്രമിച്ച സംഭവങ്ങള്‍ വര്‍ദ്ധിച്ചതായും കണ്ടെത്തിയിരുന്നു. ലെമൂറുകള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരുന്ന പ്രാമില്‍ കയറിയതായും സന്ദര്‍ശകരുടെ മേലേക്ക് സ്‌ക്വിറല്‍ മങ്കികള്‍ ചാടി വീണതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മൃഗശാലയിലെ മയിലുകളില്‍ ബാക്ടീരിയ ബാധയുണ്ടായെന്ന് കഴിഞ്ഞ മാസം മൃഗശാലയിലെ അനിമല്‍ ഡയറക്ടര്‍ കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇത്രയും പ്രശ്‌നങ്ങള്‍ ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും പുതിയ ഉടമസ്ഥര്‍ക്ക് മൃഗശാല പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി കൗണ്‍സില്‍ നല്‍കുകയായിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന ലൈസന്‍സിംഗ് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. മാര്‍ച്ചില്‍ കമ്പനിക്ക് പ്രവര്‍ത്താനുമതി നല്‍കാനാകില്ലെന്ന് സമിതി അറിയിച്ചിരുന്നതാണ്. അപകടകരമായി തോന്നിയ സ്‌ക്വിറല്‍ മങ്കികള്‍ പോലെയുള്ളവയെ മാറ്റിയെന്നും ഒട്ടേറെ മാറ്റങ്ങള്‍ മൃഗശാലയില്‍ വരുത്തിയെന്നുമാണ് പുതിയ കമ്പനി അവകാശപ്പെടുന്നത്.

ബര്‍മിംഗ്ഹാം: ഗ്രീസിലെ കെഫലോണിയയില്‍ നിന്ന് ബര്‍മിംഗ്ഹാമിലേക്ക് എത്തിയ തോംസണ്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് ഈ അനുഭവം ഒരിക്കലും മറക്കാന്‍ കഴിയില്ല. ഗ്രൗണ്ട് ജീവനക്കാരുടെ പിഴവ് മൂലം യാത്രക്കാര്‍ 20 മിനിറ്റോളം വിമാനത്തില്‍ കുടുങ്ങി. ടെര്‍മിനലില്‍ നിന്ന് വിമാനത്തിലേക്ക് ഘടിപ്പിക്കുന്ന എയര്‍ ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാനുള്ള താക്കോല്‍ കാണാതായതാണ് പ്രശ്‌നത്തിന് കാരണം. ഇലക്ട്രോണിക് താക്കോലിനായി ജീവനക്കാര്‍ പരക്കം പായുകയായിരുന്നു.

ഇതിനിടെ യാത്രക്കാരെ പുറത്തെത്തിക്കാന്‍ മറ്റുമാര്‍ഗങ്ങളുണ്ടോ എന്നായിരുന്നു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോണ്‍ട്രാക്റ്റ് കമ്പനി സ്വിസ്‌പോര്‍ട്ടിന്റെ ശ്രമം. സെപ്റ്റംബര്‍ 28നായിരുന്നു സംഭവമുണ്ടായത്. എയര്‍ബ്രിഡ്ജ് ഘടിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ വിമാനത്തിലെ എസി പ്രവര്‍ത്തിപ്പിച്ചുകൊണ്ടേയിരിക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനായെന്ന് യാത്രക്കാരനായ ഡെന്നീസ് സ്മിത്ത് പറഞ്ഞു. സംഭവം ഗൗരവമുള്ളതാണെങ്കിലും തമാശയാണ് തോന്നിയതെന്ന് 74കാരനായ സ്മിത്ത് പറഞ്ഞു. വിമാനത്തില്‍ നിന്ന് താഴെയിറങ്ങാന്‍ ഇനി പാരച്യൂട്ട് വേണ്ടിവരുമോ എന്നായിരുന്നു സംശയമെന്നും അദ്ദേഹം പരിഹസിച്ചു.

സംഭവം ബര്‍മിംഗ്ഹാം വിമാനത്തവാള അധികൃതരും സ്ഥിരീകരിച്ചു. പുതിയ ഷിഫ്റ്റില്‍ എത്തിയ ജീവനക്കാര്‍ക്ക് താക്കോല്‍ കണ്ടെത്താന്‍ കഴിയാതിരുന്നതാണ് പ്രശ്‌നത്തിന് കാരണമായതെന്നായിരുന്നു സ്വിസ്‌പോര്‍ട്ട് നല്‍കിയ വിശദീകരണം. സാധാരണ ഗതിയില്‍ ബ്രിഡ്ജിനുള്ളില്‍ത്തന്നെയാണ് ഇത് വെക്കാറുള്ളത്. ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തേക്കുറിച്ച് അടുത്ത കാലത്ത് പരാതികള്‍ ഉയര്‍ന്നിരുന്നു. ജീവനക്കാരുടെ കുറവ് മൂലം ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നത് താമസിക്കുന്നതായും ഇത് വിമാനങ്ങള്‍ വൈകാന്‍ കാരണമാകുന്നതായും കണ്ടെത്തിയിരുന്നു.

 

ലണ്ടൻ∙ മുൻകൂട്ടി വിസമ്മതം അറിയിക്കാത്തവരുടെ പ്രവർത്തനക്ഷമമായ അവയവങ്ങൾ മരണശേഷം ആവശ്യക്കാർക്ക് നൽകുന്ന പുതിയ നിയമനിർമാണത്തിന് ബ്രിട്ടൻ തയാറെടുക്കുന്നു. അവയവദാനരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഉതകുന്നതാകും പുതിയ നിയമനിർമാണം. കഴിഞ്ഞദിവസം മാഞ്ചസ്റ്ററിൽ സമാപിച്ച ഭരണകക്ഷിയായ ടോറി പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി തെരേസ മേയാണ് ആരോഗ്യരംഗത്ത് സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ നിയമനിർമാണത്തെക്കുറിച്ച് വിശദീകരിച്ചത്.

ഇതനുസരിച്ച് ഒരാൾ മരിച്ചാൽ പിന്നീടും പ്രവർത്തനക്ഷമമായ എല്ലാ അവയവങ്ങളും സർക്കാർ എടുക്കും. ഇതിന് സമ്മതമല്ലാത്തവർ അക്കാര്യം മുൻകൂട്ടി നാഷണൽ ഹെൽത്ത് സർവീസിനെ (എൻഎച്ച്എസ്) അറിയിച്ചിരിക്കണം. ‘ഓപ്റ്റ് ഔട്ട് ഓർഗൺ ഡോണർ സിസ്റ്റം’ എന്നാണ് പുതിയ സമ്പ്രദായം അറിയപ്പെടുക. ഇതനുസരിച്ച് ഒരാൾ മരിക്കുമ്പോൾ അയാൾ സ്വമേധയാ അവയവ ദാദാവായി മാറുന്നു. അങ്ങനെയാകാൻ താൽപര്യമില്ലാത്തവർ അക്കാര്യം നേരത്തെ രേഖാമൂലം അറിയിച്ചിരിക്കണം.

ആവശ്യത്തിന് അവയവം ലഭിക്കാത്തതിനാൽ മറ്റുള്ളവരുടെ ദയവുകാത്ത് ആയിരക്കണക്കിന് ആളുകളാണ് ബ്രിട്ടനിൽ ട്രാൻസ്പ്ലാന്റ് ലിസ്റ്റിലുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ പുതിയ നിയമനിർമാണത്തിലൂടെ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇംഗ്ലണ്ടിൽ ഇപ്പോളുള്ള നിയമമനുസരിച്ച് ഓരോ വ്യക്തിയുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ മരണാനന്തരം അവയവങ്ങൾ എടുക്കാൻ സാധിക്കൂ. ഇതാണ് ‘ഓപ്റ്റ് ഔട്ട്’ സിസ്റ്റത്തിലൂടെ ഭേദഗതി ചെയ്യാൻ ഉദ്ദേശിക്കുന്നത്.വെയിൽസിൽ സമാനമായ നിയമം ഇപ്പോൾ നിലവിലുണ്ട്. 2015 ഡിസംബറിൽ വെയിൽസിലെ പ്രാദേശിക സർക്കാർപാസാക്കിയ നിയമമനുസരിച്ച് 18 വസയിനുമേൽ പ്രായമുള്ളവർ മരണപ്പെട്ടാൽ അവരുടെ അവയവങ്ങൾ ആരുടെയും അനുമതിക്ക് കാത്തുനിൽക്കാതെ ഡോക്ടർമാർക്ക് നീക്കംചെയ്ത് ആവശ്യക്കാർക്ക് ട്രാൻസ്പ്ലാന്റ് ചെയ്യാം. സ്കോട്ട്ലൻഡിലും ഇംഗ്ലണ്ടിലും സമ്മതമില്ലാതെ അവയവങ്ങൾ നീക്കം ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് സർക്കാർ പുതിയ നിയമനിർമാണം ആലോചിക്കുന്നത്.

തിരക്കേറിയ മോട്ടോര്‍വേയില്‍ യുടേണ്‍ എടുത്ത് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്കു നേരെ കാറോടിച്ച യുവതി വരുത്തിയ അപകടത്തില്‍ പെട്ടത് നാല് വാഹനങ്ങള്‍. മഴയില്‍ വഴുക്കലുള്ള പാതയിലായിരുന്നു യുവതിയുടെ സാഹസം. ചൈനയില്‍ ജിങ്‌സോ സിറ്റിയില്‍ ഷാങ്ഹായി-ചോംഗ്ക്വിയാങ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. വന്‍ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കു നേരെയായിരുന്നു യുവതി കാറോടിച്ചത്. പാസഞ്ചര്‍ സീറ്റില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന ഭര്‍ത്താവ് ഞെട്ടിയെഴുന്നേറ്റപ്പോള്‍ കാണുന്നത് കാര്‍ എതിര്‍ദിശയില്‍ നീങ്ങുന്നതാണ്.

എന്നെ കടത്തിവിടൂ എന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീ കാര്‍ മുന്നോട്ട് എടുക്കുന്നത്. പക്ഷേ എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളുടെ തിരക്കില്‍ അതിനു കഴിയുന്നില്ല. കാര്‍ ഇടതുവശത്തേക്ക് തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടം മണത്ത ചിലര്‍ വാഹനങ്ങള്‍ക്ക് വേഗത കുറയ്ക്കുന്നത് ഡാഷ്‌ക്യാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. പക്ഷേ പിന്നാലെ വന്ന ഒരു ലോറി ഡ്രൈവര്‍ക്ക് നനഞ്ഞുകുതിര്‍ന്ന റോഡില്‍ നിയന്ത്രണം കിട്ടിയില്ല. നിര്‍ത്തിയിട്ട കാറുകളിലേക്ക് ലോറി പാഞ്ഞു കയറി അപകടമുണ്ടാകുകയായിരുന്നു. യുവതിയുടെ കാറിനും അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്.

റോഡിന്റെ മറുവശത്തേക്ക് പോകാനായിരുന്നു സ്ത്രീയുടെ ശ്രമം. ഇതിനായി എതിര്‍ദിശയില്‍ ഇവര്‍ 50 മീറ്ററോളം കാര്‍ ഓടിച്ചുവത്രേ. നാല് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എക്‌സ്പ്രസ് വേയില്‍ എതിര്‍ദിശയില്‍ അപകടകരമായി വാഹനമോടിച്ചതിന് ഇവരുടെ ലൈസന്‍സ് റദ്ദാക്കുകയും 22 പൗണ്ടിന് തുല്യമായ പിഴയീടാക്കുകയും ചെയ്തു.

[ot-video][/ot-video]

 

സ്വദേശിവത്കരണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനകം ഒരുലക്ഷത്തിനടുത്തു വിദേശികള്‍ക്ക് സൗദി വിടേണ്ടി വരും. പകരം 13,500 സ്വദേശികള്‍ക്കാണ് ജോലി ലഭിക്കുക. സ്വദേശികളുടെ തൊഴിലില്ലായ്മ 12.8 ശതമാനമായി വര്‍ധിച്ചതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണം, തൊഴില്‍ സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും വിദേശികളെ കാര്യമായി ബാധിച്ചെന്നാണ് കണക്കുകള്‍. മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ രാജ്യം വിടുമെന്നാണ് കണക്ക് . സ്വദേശികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിലനിന്നിരുന്ന തൊഴിലില്ലായ്മ 11 ശതമാനമായിരുന്നു. ഇത് 12.8 ശതമാനമായി വര്‍ധിച്ചു. ഇതിനൊപ്പം സ്വദേശിവത്കരണം ശക്തമായി നടക്കുമ്പോഴും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിക്കുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ വിദേശികളാണ് കൂടുതല്‍.

ഈ വര്‍ഷം തുടക്കത്തില്‍ സൗദിയില്‍ ഒരു കോടി 85 ലക്ഷം വിദേശ ജോലിക്കാരുണ്ടായിരുന്നു. രണ്ടാം പാദത്തിലെത്തിയപ്പോള്‍ ജോലി പോയത് അറുപതിനായിരം പേര്‍ക്ക്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 13,400 സ്വദേശികള്‍ പുതുതായി തൊഴിലന്വേഷകരായി എത്തി. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടതാണ് ഈ കണക്ക്. സ്വദേശികളായ 9 ലക്ഷത്തിലേറെപ്പേരുണ്ടായിരുന്നു തൊഴിലന്വേഷിച്ച് 2016 അവസാനത്തില്‍. ഈ വര്‍ഷം രണ്ടാം പാദത്തിലേക്ക് കടന്നപ്പോള്‍ പത്ത് ലക്ഷത്തി എണ്‍പതിനായിരമായി. സ്വദേശി തൊഴിലന്വേഷകരില്‍ ഭൂരിപക്ഷവും 25നും 29നുമിടക്ക് പ്രായമുള്ളവരാണ്. ഇതില്‍ പകുതിയിലധികം പേര്‍ ബിരുദധാരികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

RECENT POSTS
Copyright © . All rights reserved