ലണ്ടന്‍: ഡ്രേയ്ട്ടണ്‍ മാനര്‍ തീം പാര്‍ക്കിലുണ്ടായ അപകടത്തില്‍ 11 വയസുള്ള പെണ്‍കുട്ടി മരിച്ചു. സ്പ്ലാഷ് കാന്യന്‍ വാട്ടര്‍ റൈഡില്‍ നിന്ന് വീണാണ് കുട്ടി മരിച്ചതെന്ന് സ്റ്റാഫോര്‍ഡ്ഷയര്‍ പോലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. ലെസ്റ്റര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് എയര്‍ ആംബുലന്‍സില്‍ കുട്ടിയെ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ജാമിയ ഗേള്‍സ് അക്കാഡമി എന്ന ഫെയ്ത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.
സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയാണ് ദുരന്തമായി മാറിയത്. ഡ്രേയ്ട്ടണ്‍ മാനറിലേക്ക് സ്‌കൂളില്‍ നിന്ന് യാത്ര പോയതാണെന്ന് ലെസ്റ്റര്‍ മുസ്ലിം അസോേസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. അപകടം നടന്നതായി പാര്‍ക്ക് ഡയറക്ടര്‍ ജോര്‍ജ് ബ്രയാനും സ്ഥിരീകരിച്ചു. കുട്ടി വെള്ളത്തില്‍ വീണതായി അറിയിപ്പ് കിട്ടിയതിനേത്തുടര്‍ന്ന് പരിശീലനം നേടിയ ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതായും വെസ്റ്റ് മിഡ്‌ലാന്‍ഡ് എയര്‍ ആംബുലന്‍സ് സര്‍വീസില്‍ വിവരമറിയിക്കുകയും ആശുപത്രിയിലേക്ക് വളരെ വേഗം മാറ്റുകയുമായിരുന്നുവെന്നും ബ്രയാന്‍ പറഞ്ഞു.
എല്ലാ കുട്ടികളുടെയും രക്ഷാകര്‍ത്താക്കള്‍ക്ക് യാത്രയേക്കുറിച്ച് അറിയാമായിരുന്നുവെന്ന് ജാമിയ അക്കാഡമി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തേത്തുടര്‍ന്ന് തീം പാര്‍ക്ക് ബുധനാഴ്ച അടച്ചിട്ടു. 1940കളിലാണ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്.
ഡെര്‍ബി: ഭാര്യയുടെ മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് ആറ് ദിവസം. ഡെര്‍ബിഷയര്‍ സ്വദേശിയായ റസല്‍ ഡേവിസണ്‍ എന്നയാളാണ് ഭാര്യ വെന്‍ഡി ഡേവിസണിന്റെ മൃതദേഹത്തിനൊപ്പം ആറ് ദിവസം കഴിച്ചുകൂട്ടിയത്. പത്ത് വര്‍ഷത്തോളം സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗിയായിരുന്ന വെന്‍ഡി കഴിഞ്ഞ മാസമാണ് മരിച്ചത്. ഭാര്യയുടെ മരണത്തില്‍ ഹൃദയം തകര്‍ന്ന റസല്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിച്ചില്ല. വീട്ടില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് നിയമവിധേയമാണെന്നും ഡേവിസണിന്റെ ജിപി മരണം റിപ്പോര്‍ട്ട് ചെയ്തതായും ഡെര്‍ബിഷയര്‍ കോറോണര്‍ കോര്‍ട്ട് സ്ഥിരീകരിച്ചു.
മരണത്തേക്കുറിച്ചുള്ള ധാരണകള്‍ മാറ്റുന്നതിനായാണ് താന്‍ ഇപ്രകാരം ചെയ്തതെന്നാണ് ഡേവിസണ്‍ പറഞ്ഞത്. ആരും ഇതേക്കുറിച്ച് സംസാരിക്കാന്‍ പോലും താല്‍പര്യപ്പെടുന്നില്ല. തന്റെ ഭാര്യയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനോ ഫ്യൂണറല്‍ ഡയറക്ടര്‍ക്ക് കൈമാറാനോ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ബെഡ്‌റൂമില്‍ത്തന്നെയാണ് മൃതദേഹം സൂക്ഷിച്ചത്. അതേ മുറിയില്‍ത്തന്നെയാണ് താന്‍ ഉറങ്ങിയതെന്നും റസല്‍ വ്യക്തമാക്കി. 2006ല്‍ രോഗം സ്ഥിരീകരിച്ചതിനു ശേഷം ചികിത്സയിലും പ്രകൃതിദത്തമായ സമീപനമായിരുന്നു സ്വീകരിച്ചത്.
ഡോക്ടര്‍മാര്‍ക്ക് തന്റെ ഭാര്യയുടെ ജീവന്‍ കൈമാറാന്‍ തങ്ങള്‍ തയ്യാറായിരുന്നില്ലെന്ന് റസല്‍ പറഞ്ഞു. സ്വന്തമായി ഗവേഷണത്തിലൂടെ വികസിപ്പിച്ച ചികിത്സകളാണ് നടത്തിയത്. കീമോ തെറാപ്പിയും റേഡിയോ തെറാപ്പിയും പൂര്‍ണ്ണമായി വര്‍ജ്ജിച്ചു. ഇതാണ് വെന്‍ഡിയുടെ ജീവന്‍ ഇത്രയും കാലം നീട്ടിക്കിട്ടിയതിനു കാരണം. 2014ല്‍ ആറ് മാസം കൂടി മാത്രമേ വെന്‍ഡി ജീവിച്ചിരിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ യൂറോപ്പിലേക്ക് യാത്ര പോകുകയാണ് ദമ്പതികള്‍ ചെയ്തത്.
കഴിഞ്ഞ ഡിസംബറില്‍ വേദന കലശലായപ്പോള്‍ ഇവര്‍ തിരികെ വീട്ടിലെത്തി. റോയല്‍ ഡെര്‍ബി ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങാനും മരണം വീട്ടില്‍ വെച്ച് തന്നെ നടക്കട്ടെയെന്നും ഇവര്‍ തീരുമാനിക്കുകയായിരുന്നു. സംസ്‌കാരം വരെ മൃതദേഹം വീട്ടില്‍ സൂക്ഷിക്കാനും റസല്‍ തീരുമാനിച്ചു.
ലണ്ടന്‍: വിമാനത്തില്‍ പക്ഷിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒട്ടുമിക്ക വിമാനത്താവളങ്ങളിലും സാധാരണമാണ്. വലിയ അപകട സാധ്യതയുള്ള പക്ഷിയിടിക്കല്‍ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും യാത്ര തന്നെ മുടക്കുകയും ചെയ്യും. എന്നാല്‍ പക്ഷികള്‍ക്ക് മറ്റു പല തരത്തിലും വിമാനത്തിന്റെ യാത്ര മുടക്കാനാകും എന്നതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം. ഹീത്രൂവില്‍ നിന്ന് ന്യൂജഴ്‌സിയിലേക്ക് പുറപ്പെടാന്‍ തുടങ്ങിയ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന്റെ യാത്ര മുടക്കിയത് ഒരു ചെറിയ പക്ഷിയാണ്. കോക്പിറ്റിലാണ് പക്ഷി കുഴപ്പമുണ്ടാക്കിയത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. പൈലറ്റുമാരുടെ സീറ്റില്‍ പക്ഷിക്കാഷ്ഠം കണ്ടതിനെത്തുടര്‍ന്ന് ബോര്‍ഡിംഗ് പൂര്‍ത്തിയായ വിമാനത്തില്‍ യാത്രക്കാരെ ഇരുത്തിക്കൊണ്ടുതന്നെ ജീവനക്കാര്‍ സീറ്റ് കവറുകള്‍ മാറ്റി. യാത്രക്ക് അനുമതി ലഭിച്ച വിമാനം റണ്‍വേയില്‍ തയ്യാറായി എത്തിയപ്പോള്‍ കോക്ക്പിറ്റില്‍ ഒളിച്ചിരുന്ന പക്ഷി പൈലറ്റിന്റെ മുഖത്തിനു നേരെ പറന്നു. വിമാനത്തിന്റെ ശബ്ദത്തില്‍ പരിഭ്രാന്തനായ പക്ഷി കോക്പിറ്റില്‍ തലങ്ങും വിലങ്ങും പറന്നതോടെ സംഗതി കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങി. പക്ഷിയെ ഓടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും പേടിച്ചരണ്ട പക്ഷി എവിടെയോ ഒളിച്ചു.
ഇതോടെ വിമാനം സര്‍വീസ് റദ്ദാക്കാന്‍ തീരുമാനിച്ചു. യാത്രക്കാര്‍ക്ക് പിന്നീട് മറ്റൊരു വിമാനത്തില്‍ യാത്രാസൗകര്യം ഒരുക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്തില്‍ എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം റദ്ദാക്കിയിരുന്നു.
സ്വന്തം ലേഖകന്‍
ഡൽഹി : ഇന്ത്യന്‍ ജനാധിപത്യം അതിക്രൂരമായി മോഡിയും കൂട്ടരും ചേര്‍ന്ന് കശാപ്പ് ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ജനത ഞെട്ടിത്തരിക്കുന്ന തെളിവുകളാണ് ആം ആദ്മി പാര്‍ട്ടി ഡൽഹി നിയമസഭയില്‍ എല്ലാ എം എല്‍ എ മാരുടെയും മുന്‍പില്‍ വച്ച് പുറത്ത് വിട്ടിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനാകുമെന്ന് തെളിയിച്ച് ആം ആദ്മി പാർട്ടി. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ എ.എ.പി എം.എൽ.എ സൗരഭ് ഭരദ്വാജാണ് വോട്ടിങ് യന്ത്രവുമായി നിയമസഭയിലെത്തിയത്. വോട്ടിങ് യന്ത്രത്തിൽ ഒരു രഹസ്യ കോഡ് നൽകിയാൽ പോൾ ചെയ്യുന്ന എല്ലാ വോട്ടും ഒരു കക്ഷിക്ക് കിട്ടുമെന്ന് ഭരദ്വാജ് യന്ത്രം പ്രവർത്തിപ്പിച്ച് വിശദീകരിച്ചു.
ആദ്യം ശരിയായ രീതിയില്‍ വോട്ട് ചെയ്തതിന്റെ ഫലം കാണിച്ചതിന് ശേഷം രഹസ്യ കോഡ് ഉപയോഗിച്ച് കൃത്രിമം നടത്തിയ ശേഷമുള്ള ഫലവും കാണിച്ചു. രഹസ്യകോഡ് നല്‍കിയതോടെ എ.എ.പിയുടെ ചിഹ്നത്തില്‍ 10 വോട്ട് ചെയ്തത് ഫലം വന്നപ്പോള്‍ ബി.ജെ.പിയുടെ അക്കൗണ്ടിലായി. വോട്ടിങ് യന്ത്രത്തില്‍ അനായാസം കൃത്രിമം നടത്താന്‍ കഴിയുമെന്നും ഭരദ്വാജ് വ്യക്തമാക്കി.
വോട്ടിങ് യന്ത്രവുമായി നിയമസഭയില്‍ എത്തിയ സൗരഭ് ഭരദ്വാജ് എംഎല്‍എയാണ് തത്സമയം ഇക്കാര്യം എങ്ങനെ കൃത്രിമം നടത്താമെന്ന് തെളിയിച്ചത്. രഹസ്യകോഡ് ഉപയോഗിച്ചാണ് കൃത്രിമം നടത്തിയത്. ആദ്യം ശരിയായ രീതിയില്‍ വോട്ട് ചെയ്തതിന്റെ ഫലം കാട്ടിയ ശേഷം രഹസ്യ കോഡ് ഉപയോഗിച്ച് കൃത്രിമം നടത്തിയ ശേഷമുള്ള ഫലം കാണിച്ചപ്പോള്‍ വന്‍ വ്യത്യാസമായിരുന്നു. രഹസ്യ കോഡ് നല്‍കിയതോടെ എഎപിയുടെ ചിഹ്നത്തില്‍ 10 വോട്ട് ചെയ്തത് ഫലം വന്നപ്പോള്‍ ബിജെപിയുടെ അക്കൗണ്ടിലായി. വോട്ടിങ് യന്ത്രത്തില്‍ അനായാസം കൃത്രിമം നടത്താന്‍ കഴിയുമെന്നാണ് ഭരദ്വാജ് അവതരിപ്പിച്ച് കാട്ടിയത്.
എം.എല്‍.എ. ആകുന്നതിനു മുമ്പ് 10 വര്‍ഷത്തോളം താനൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു എന്ന ആമുഖത്തോടെയാണ് ഭരദ്വാജ് നിയമസഭയില്‍ വോട്ടിങ് കൃത്രിമം അവതരിപ്പിച്ചു കാട്ടിയത്. മോക്ക് ടെസ്റ്റില്‍ പാസാകുന്ന തിരഞ്ഞെടുപ്പ് യന്ത്രത്തില്‍, വോട്ടിങ് സമയത്ത് കൃത്രിമം നടത്താനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പോളിങ് അവസാനിച്ചാലുടന്‍ യന്ത്രങ്ങള്‍ സീലുചെയ്ത് സുരക്ഷാമുറിയിലേക്ക് മാറ്റുകയാണ് പതിവ്. എന്നാല്‍ അതിനും മുമ്പ് തന്നെ കൃത്രിമം നടന്നു കഴിഞ്ഞിരിക്കും. വോട്ടര്‍ തിരഞ്ഞെടുക്കുന്ന പാര്‍ട്ടിക്കു തന്നെ വോട്ട് പോകണമെന്നില്ല. വോട്ടറെന്ന വ്യാജേന ബൂത്തിലെത്തുന്നയാള്‍, യന്ത്രത്തില്‍ ചില പ്രത്യേക കോഡുകള്‍ നല്‍കുന്നതിലൂടെ അന്തിമ ഫലത്തില്‍ മാറ്റം വരുത്താനാകും.
പുതിയ എഞ്ചിനീയര്‍മാര്‍ക്കു പോലും ഹാക്ക് ചെയ്യാവുന്ന വോട്ടിങ് യന്ത്രങ്ങളില്‍ അധിഷ്ഠിതമായാണ് ഇന്ത്യയുടെ ജനാധിപത്യം നിലകൊള്ളുന്നത്. സമ്മതിദാനം വിനിയോഗിക്കുവാന്‍ എത്തിച്ചേരുമ്പോള്‍ തെറ്റുകുറ്റങ്ങളൊന്നും ഇല്ലാത്ത വോട്ടിങ് യന്ത്രങ്ങളാണ് എന്നു നാം തെറ്റിദ്ധരിക്കുകയും ചെയ്യുന്നു-സൗരഭ് ഭരദ്വാജ് പറയുന്നു
വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കുന്നതിന്റെ വീഡിയോ എൻ ഡി ടി വിയാണ് പുറത്തു വിട്ടത്. എങ്ങനെ വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കാൻ കഴിയുമെന്ന് ആം ആദ്മി പാർട്ടിയാണ് നിയമ സഭയുടെ പ്രത്യേക സമ്മേളനത്തിൽ തെളിയിച്ചത്. ഇത് സത്യമാണെങ്കിൽ കേജരിവാൾ പറഞ്ഞത് പോലെ ജനാധിപത്യത്തിന്റെ അവസാനമാണ്.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സമാന രീതിയാണ് പിന്തുടർന്നതെന്നും ഭരദ്വാജ് ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണം. പത്തു വർഷമായി താൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാൻ ഏതു ശാസ്ത്രജ്ഞനെയും വെല്ലുവിളിക്കുന്നു. മനുഷ്യൻ നിർമ്മിച്ച ഏത് ഉപകരണവും മനുഷ്യനെകൊണ്ട് ഹാക്ക് ചെയ്യാൻ സാധിക്കും. ഇ.വി.എം മെഷിനുകൾ നിർമ്മിച്ച രാജ്യങ്ങൾ ഇപ്പോൾ വീണ്ടും ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണെന്നും സൗരഭ് പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്താനാകുമെങ്കില്‍ അത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അവസാനമാണെന്ന് കെജ്‌രിവാള്‍ മുൻപ് പറഞ്ഞിരുന്നു.
ഈ ശനിയാഴ്ച ലെസ്റ്ററിലെ മെഹര്‍ സെന്ററില്‍ ആയിരക്കണക്കിന് യുകെ മലയാളികളെ സാക്ഷി നിര്‍ത്തി മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിനും നഴ്സസ് ദിനാഘോഷത്തിനും തിരി തെളിയുമ്പോള്‍ യുകെ മലയാളികളുടെ ജനപ്രിയ ചാനലായ മാഗ്നാവിഷന്‍ ഓരോ നിമിഷവും പൂര്‍ണ്ണതയോടെ ഒപ്പിയെടുക്കുന്നു. മലയാളം യുകെ എക്സല്‍ അവാർഡ് നിശയുടെ മീഡിയ പാർട്ണർ ആയ മാഗ്നാവിഷൻ ടിവി. അവാര്‍ഡ് നിശ പൂര്‍ണ്ണമായും സംപ്രേഷണം ചെയ്യാനുള്ള ദൃഡനിശ്ചയത്തിലാണ് ഒരുക്കങ്ങള്‍ നടത്തുന്നത്.
ഇതിനോടകം തന്നെ യുകെ മലയാളികൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്ന മാഗ്നാവിഷൻ ടിവി മലയാളം യുകെ അവാർഡ് നൈറ്റ് 2017 അത്യാധുനികമായ 5 കാമറകൾ ഉപയോഗിച്ച് മിഴിവോടെ പകർത്തി നിങ്ങളുടെ മുൻപിലെത്തിക്കുന്നു. പൂര്‍ണ്ണമായും യുകെയിൽ നിന്നും സംപ്രേഷണം നടത്തുന്ന മാഗ്നാവിഷൻ ടിവി ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പ്രധാനമായും യു.കെ, യൂറോപ്പ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലുള്ള പ്രേക്ഷകർക്കായാണ് ഈ ചാനൽ എങ്കിലും ലോകമെമ്പാടും ലഭ്യമാണെന്നതാണ് മാഗ്നാവിഷന്റെ ഒരു പ്രത്യേകത.
ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിലും, ഇന്റർനെറ്റ് ബ്രൗസേഴ്സ് ഉള്ള എല്ലാ ഫോണുകളിലും, കമ്പ്യൂട്ടർ, സ്മാർട്ട് ടിവികളിലും, റോക്കുബോക്സിലും മാഗ്നാവിഷൻ ടിവി ചാനൽ തികച്ചും സൗജന്യമായി ലഭ്യമാണ്. (www.magnavision.co.uk). നല്ല സംസ്കാരവും ജീവിത രീതികളും വിജ്ഞാനവും വിവരവും പകർന്നു നൽകുന്നതിൽ നവമാധ്യമങ്ങൾക്കുള്ള പങ്ക് മനസ്സിലാക്കി ജീവിതമൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട് സത്യത്തിലേയ്ക്കും അന്തസ്സിലേയ്ക്കും സേവനത്തിലേയ്ക്കും നയിക്കാനുതകുന്ന നല്ല പ്രോഗ്രാമുകൾ നിറഞ്ഞ ഒരു സെക്കുലർ ചാനലാണ് മാഗ്‌നാവിഷൻ.
എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കും ഒരുപോലെ നന്മയുടെ, സ്നേഹത്തിന്റെ, ശാന്തിയുടെ സന്ദേശം പകരാൻ കഴിയുന്ന ഒരു നല്ല ചാനലാകാനാണ് മാഗ്നാവിഷൻ ടിവി ആഗ്രഹിക്കുന്നത്. നല്ല ഗാനങ്ങൾ, സിനിമകൾ, ജീവിത വിജയത്തിനുതകുന്ന പരിപാടികൾ, വിവിധ പഠന ക്ലാസ്സുകൾ, മറ്റുള്ളവർക്ക് മാതൃകയായ് തീർന്നിട്ടുള്ളവരുടെ ജീവിതാനുഭങ്ങൾ, വളർന്നു വരുന്ന കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുവാനുള്ള അവസരങ്ങൾ, കുട്ടികൾക്കും മാതാപിതാക്കൾക്കും ഉപകാരപ്രദമായ പരിപാടികൾ എന്നിവയാണ് മാഗ്നാവിഷൻ ചാനൽ എന്ന ഈ ടിവി ചാനലിലൂടെ സാധ്യമാകുക. നല്ല ആശയങ്ങൾ, വാർത്തകൾ, അറിവു പകർന്നു നൽകുന്ന പരിപാടികളെല്ലാമാണ് ഈ ചാനലിൽ ഉൾക്കൊള്ളിക്കുന്നത്.
മലയാളം യുകെ അവാർഡ് നൈറ്റ് മാഗ്നവിഷന്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സമയവും തീയതിയും പിന്നീട് അറിയിക്കുമെന്ന് മാഗ്നാവിഷൻ ടിവി അറിയിച്ചു. പ്രശസ്ത സംവിധായകന്‍ വൈശാഖ് ആണ് മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ ഉദ്ഘാടകന്‍. വൈശാഖും കുടുംബവും അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുന്നതിനായി ഇന്ന് യുകെയില്‍ എത്തിച്ചേരും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് അവാര്‍ഡ് നൈറ്റില്‍ മുഖ്യാതിഥി ആയിരിക്കും. ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജ് വിശിഷ്ടാതിഥി ആയി പങ്കെടുക്കുന്ന ചടങ്ങില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും മികച്ച പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നു. ഒപ്പം യുകെ മലയാളി സമൂഹത്തില്‍ മികവ് തെളിയിച്ചവര്‍ ആദരിക്കപ്പെടുകയും ചെയ്യുന്നു.
Also Read:
മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..
മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു
സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് പടിഞ്ഞാറൻ അയർലൻഡിലെ അഷിൽ ദ്വീപ് നിവാസികൾ. 33 വർഷങ്ങൾക്ക് മുൻപ് തങ്ങൾക്ക് നഷ്ടപ്പെട്ട കടൽതീരമാണ് അറ്റ്‌ലാന്റിക് സമുദ്രം ഒറ്റ രാത്രി കൊണ്ട് ഇവർക്ക് തിരിച്ച് നൽകിയത്.
1984ലാണ് അഷിൽ ദ്വീപിലെ ദ്വോങ് തീരത്തെ മണൽ മുഴുവൻ കടുത്ത കൊടുങ്കാറ്റിനേയും പേമാരിയേയും തുടർന്ന് കടലെടുത്തത്. ശക്തമായ കടലാക്രമണത്തിൽ ടൺ കണക്കിന് മണൽ നഷ്ടമായതോടെ കുറച്ച് പാറകൾ മാത്രമാണ് ബീച്ചിൽ അവശേഷിച്ചത്. ഇതോടെ സൗന്ദര്യം നഷ്ടപ്പെട്ട തീരത്തെ സഞ്ചാരികൾ കൈവിടുകയും ചെയ്തു.

എന്നാൽ നഷ്ടപ്പെട്ടതെല്ലാം ഇപ്പോൾ ഒറ്റ രാത്രികൊണ്ട് ഇവർക്ക് തിരിച്ച് ലഭിച്ചിരിക്കുകയാണ്. ശക്തമായ വേലിയേറ്റമുണ്ടായപ്പോൾ 300 മീറ്ററും മണൽ വിരിക്കപ്പെടുകയുമാായിരുന്നു. 10 ദിവസം ഇത് ആവർത്തിച്ചോടെ തീരം ഇന്ന് പൂർവാധികം സുന്ദരമായിരിക്കുന്നു.
സംഭവം പ്രദേശവാസികളെ അന്പരപ്പിച്ചെങ്കിലും തീരത്ത് ടുറിസം വീണ്ടും ശക്തമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ കുട്ടി തന്റെ അഞ്ചാം പിറന്നാളിന് ക്ഷണിച്ചുകൊണ്ട് ബ്രിട്ടീഷ് രാജ്ഞിക്ക് കത്തയക്കുമ്പോള്‍ പ്രതികരണം ഇങ്ങനെയായിരിക്കുമെന്ന് ഒരിക്കലും കരുതിക്കാണില്ല. ഷാന്‍ ദുലേ എന്ന കുട്ടി ജൂണ്‍ 25നാണ് തന്റെ ജന്മദിനം ആഘോഷിക്കുന്നത്. രാജ്ഞിയുമായി കൂടിക്കാഴ്ചയ്ക്ക് തനിക്ക് അവസരമൊരുക്കണമെന്ന് അമ്മ ബല്‍ജീന്ദറിനോട് അവന്‍ ആവശ്യപ്പെട്ടു. സാന്‍ഡ് വെല്ലിലുള്ള വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് കുട്ടിയുടെ കത്തിന് രാജ്ഞി മറുപടി നല്‍കി.
രാജ്ഞി വളരെ തിരക്കിലായിരിക്കുമെന്ന് അമ്മ പറഞ്ഞപ്പോള്‍ ചിലപ്പോള്‍ എത്തിയാലോ എന്നായിരുന്നു നാല് വയസുകാരന്‍ തിരിച്ചു ചോദിച്ചത്. രാജ്ഞിയെ ക്ഷണിച്ചുകൊണ്ട് ഇവന്‍ അയച്ച കത്തില്‍ രാജ്ഞിയുടെ കിരീടവും ചുവന്ന കുപ്പായവും തനിക്ക് ഇഷ്ടമാണെന്നും ഒരു സൂപ്പര്‍ഹീറോയെപ്പോലെയാണ് തനിക്ക് രാജ്ഞിയെ തോന്നുന്നതെന്നും കുറിച്ചിരുന്നു. ലോകത്തെ ഏറ്റവും നല്ല രാജ്ഞി നിങ്ങളാണ്. കുതിരകളെയും വിമാനങ്ങളെയും പാവപ്പെട്ട കുട്ടികളെയും കുറിച്ച് എനിക്ക് താങ്കളുമായി സംസാരിക്കണമെന്നും ഷാന്‍ എഴുതി.
മാര്‍ച്ച് 13ന് എഴുതിയ കത്തിന് മറുപടി ഒന്നും ലഭിക്കാതെ വന്നതില്‍ ഷാന്‍ നിരാശനായിരുന്നു. എന്നാല്‍ മെയ് 3ന് ഷാനിന്റെ രക്ഷിതാക്കളെ ഞെട്ടിച്ചുകൊണ്ട് രാജ്ഞിയുടെ മറുപടി എത്തി. ഏറെ തിരക്കുകള്‍ ഉള്ളതിനാല്‍ പാര്‍ട്ടിക്ക് വരാന്‍ കഴിയില്ലെന്നും കുതിരകളെ ഇഷ്ടമാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാജ്ഞിയുടെ കത്തില്‍ പറയുന്നു. നല്ലൊരു ജന്മജദിനാശംസയും എലിസബത്ത് രാജ്ഞി ഷാനിന് നല്‍കി. ഈ കത്തുകള്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു.
റോയ് മാത്യു
ആറാമത് ഇടുക്കി ജില്ലാ സംഗമം ഇടുക്കിയുടെ എംപി ജോയ്സ് ജോര്‍ജിനും കുടുംബത്തോടും ഒപ്പം യുകെയുടെ നാനാ ഭാഗത്ത് നിന്നും എത്തിയ വന്‍ ജനാവലിയുടെ സഹകരണത്തോടെ ആഘോഷമായി കൊണ്ടാടി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, പ്രത്യേകിച്ച് ബെല്‍ഫാസ്റ്റ്, അബര്‍ഡീന്‍, വെയില്‍സ്, ലണ്ടന്‍, പോര്‍ട്ട്സ്മോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇടുക്കി ജില്ല എന്ന വികാരം ഉള്‍കൊണ്ട് വൂള്‍വര്‍ഹാംപ്ടണില്‍ എത്തിച്ചേര്‍ന്നു. രാവിലെ കൃത്യം ഒന്‍പത് മണിയോടുകൂടി രജിസ്്രേടഷന് തുടക്കമായി. അതിന് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ക്ക് തുടക്കമായി. പതിനൊന്ന് മണിയോടുകൂടി ജോയിസ് ജോര്‍ജ് എംപി എത്തിച്ചേര്‍ന്നു. ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ റോയി മാത്യു പൂച്ചെണ്ട് നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു.


ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് ഭാരവാഹികള്‍ ജോയ്സ് ജോര്‍ജിനെ സംഗമവേദിയിലേക്ക് ആനയിച്ചത്. തുടര്‍ന്ന് ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ റോയി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലിയോണ റോയി, റയിന റോയി എന്നിവരുടെ പ്രാര്‍ത്ഥന ഗാനത്തോടെ സംഗമം തുടങ്ങി. മുന്‍ കണ്‍വീനര്‍ ജസ്റ്റിന്‍ ഏബ്രഹാം സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഭദ്രദീപം കൊളുത്തി എംപി ഉല്‍ഘാടനം ചെയ്തു. കണ്‍വീനര്‍ റോയി മാത്യു അദ്ധ്യക്ഷപ്രസംഗം നടത്തി.


സംഗമം രക്ഷാധികാരി ഫാ.റോയി കോട്ടക്കുപുറം, സി.ബീനാ ചാക്കോ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. നാട്ടില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന മാതാപിതാക്കള്‍ക്കുവേണ്ടി ജോര്‍ജ് തോമസ് സംസാരിച്ചു. ജോയിന്റ് കണ്‍വീനര്‍ ബാബു തോമസ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാഞ്ചസ്റ്ററില്‍ നിന്നുള്ള വിന്‍സി വിനോദിന്റെ അവതരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ബര്‍മിംഹാം കലാഭവന്‍ നൈസിന്റെ വെല്‍ക്കം ടാന്‍സോടു കൂടി കലാപരിപാടികള്‍ തുടങ്ങി. യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന കുട്ടികളുടെയും, മുതിര്‍ന്നവരുടെയും നിരവധി പരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി.


യുകെയിലെ പ്രശസ്ത കേറ്ററിംഗ് സ്ഥാപനമായ ചിന്നാസ് നോട്ടിംഹ്ഹാംമിന്റെ സ്വാദിഷ്ടമായ ഭക്ഷണം ഏവരും ആവോളം ആസ്വദിച്ചു. കൂടാതെ കുട്ടികളുടെ സ്പഷ്യല്‍ മെനുവും ഉണ്ടായിരുന്നു. അതിനു ശേഷം പൊതുയോഗം കൂടി മുന്‍ കണ്‍വീനറെയും കമ്മറ്റിക്കാരെയും അനുമോദിച്ചു. അതോടൊപ്പം പുതിയ കണ്‍വീനര്‍ പീറ്റര്‍ താനോലിയയും 14 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് പതിനഞ്ചുകിലോയോളം തൂക്കം വരുന്ന ഞാലിപ്പൂവന്‍ പഴക്കുലയും, ഒരു ലിറ്റര്‍ നാടന്‍ ചെറുതേനും, വിലപിടിപ്പുള്ള മറ്റ് വിഭവങ്ങളുമായി വാശിയേറിയ ലേലം നടന്നു. റാഫിള്‍ ടിക്കറ്റ് വിജയികള്‍ക്ക് സമ്മാനദാനം എംപി നിര്‍വഹിച്ചു. ഇടുക്കി ജില്ലയില്‍ നിന്നും ഇവിടെ വന്ന് വിവിധ കലാപരിപാടികളിലൂടെ കഴിവുകള്‍ തെളിയിച്ച ലിയ, ലിന്റ എന്നിവര്‍ക്ക് എംപി പുരസ്‌കാരങ്ങള്‍ നല്കി.


ക്യാന്‍സര്‍ റിസേര്‍ച്ച് യുകെയുമായി സഹകരിച്ച് 50ല്‍ കുടുതല്‍ ഉപയോഗയോഗ്യമായ തുണികള്‍ നിറച്ച ബാഗുകള്‍ അന്നേ ദിവസം സ്വീകരിച്ചു.അത് ജോയ്സ് ജോര്‍ജ് മുന്‍ കണ്‍വീനര്‍ ജസ്റ്റിന്‍ ഏബ്രഹാമിന് കൈമാറി. അതു വഴി 1530 പൗണ്ട് ക്യാന്‍സര്‍ റിസേര്‍ച്ച് യുകെക്ക് ഫണ്ട് കണ്ടെത്തുവാന്‍ സാധിച്ചു.


ഏഷ്യാനെറ്റിന്റെ പോഗ്രാമായ യൂറോപ്പ് ജേര്‍ണലിന്റെ ടോക്ക് ഷോ നടന്നു. ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും, ഇടുക്കി ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും സംവാദം നടന്നു. സംഗമം അംഗങ്ങളുടെ സംശയങ്ങള്‍ക്കും, ചോദ്യങ്ങള്‍ക്കും എം പി ജോയിസ് ജോര്‍ജ് മറുപടി പറഞ്ഞു. ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരോവര്‍ഷവും വളര്‍ന്നു കൊണ്ടിരിക്കുകയാണന്നും, അതോടൊപ്പം ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ യുകെയിലും നാട്ടിലും ഉള്ള മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഇടുക്കിയുടെ എംപി എന്ന നിലയില്‍ വളരെ അഭിമാനം ഉണ്ട് എന്ന് എം.പി പറഞ്ഞു.


അനുദിനം വളര്‍ന്നുകെണ്ടിരിക്കുന്ന ഇടുക്കി ജില്ലാ സംഗമം കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെയെന്നും എംപി ആശംസിച്ചു. അതിനു ശേഷം ജോയിന്റ് കണ്‍വീനര്‍ ഷിബു വാലുമ്മേല്‍ കൃതജ്ഞത രേഖപ്പെടുത്തി. അടുത്ത വര്‍ഷം കൂടുതല്‍ ആവേശേത്തോടെ സംഗമത്തില്‍ എത്തിചേരാം എന്ന പ്രതീക്ഷയോടു കൂടി എല്ലാവരും സ്വഭവനങ്ങളിലേക്ക് തിരിച്ചു.



അഹമ്മദാബാദ്: മദ്യപിച്ച് ലക്ക് കെട്ടെത്തിയ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ മകന്‍ ജയ്മന്‍ പട്ടേലിനെ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. മദ്യലഹരിയില്‍ വിമാനത്തില്‍ കയറാന്‍ പറ്റില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് വിമാന ജീവനക്കാരും ഇയാളും തമ്മില്‍ വാക്കേറ്റവും നടന്നു. കുടുംബത്തോടൊപ്പം അവധി ചെലവഴിക്കാനായി തിങ്കളാഴ്ച രാവിലെ ഗ്രീസിലേക്ക് പോകുന്നതിനായാണ് ജയ്മന്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്.
മദ്യലഹരിയില്‍ നടക്കാന്‍ പോലും കഴിയാത്ത ജയ്മന്‍ വീല്‍ ചെയറിലിരുന്നാണ് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട എയര്‍പോര്‍ട്ട് ജീവനക്കാര്‍ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ജയ്മന്‍ ബഹളം വെക്കുകയായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയതെന്നും ജീവനക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ സംഭവം ശരിയല്ലെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഗാന്ധിനഗറില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങള്‍കൊണ്ടാണ് മകന്റെ യാത്ര റദ്ദാക്കേണ്ടി വന്നതെന്നും നിതിന്‍ പട്ടേല്‍ വിശദമാക്കി.
റോം: വാര്‍ദ്ധക്യത്തിന്റെയും ഒറ്റപ്പെടലിന്റെയും കഥകള്‍ ഒട്ടേറെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇറ്റലിയില്‍ നിന്നുള്ള ഈ കഥ കുറച്ച് വ്യത്യസ്തമാണ്. ഏകാന്തതയും നിരന്തരം കാണുന്ന ടിവി വാര്‍ത്തകളും സമ്മര്‍ദ്ധത്തിലാക്കിയ വൃദ്ധ ദമ്പതികള്‍ക്ക് ആശ്വാസമായി എത്തിയ പോലീസ് സംഘമാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറം ലോകത്തെ അറിയിച്ചത്. മാസങ്ങളായി ആരും സന്ദര്‍ശിക്കാനെത്താതെ ഏകാന്ത തടവിലെന്നവണ്ണം കഴിഞ്ഞിരുന്ന വൃദ്ധ ദമ്പതികള്‍ക്കാണ് പോലീസിന്റെ സഹായം ലഭിച്ചത്. നാലംഗ പോലീസ് സംഘം ഇവര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുകയും ചെയ്തു.
84 വയസുള്ള യോളെയും 94 വയസുള്ള മിഷേലും ടെലിവിഷന്‍ വാര്‍ത്തകള്‍ കണ്ടാണ് സമയം കളഞ്ഞിരുന്നത്. യുദ്ധമുണ്ടാകുമെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ കണ്ട് സങ്കടം സഹിക്കാനാകാതെ യോളെ കരയാന്‍ ആരംഭിച്ചു. ഇത് കണ്ട് മിഷേലിനും ദുഃഖമടക്കാന്‍ കഴിഞ്ഞില്ല. ലോകത്തിന്റെ അവസ്ഥയെക്കുറിച്ച് ഓര്‍ത്ത് വൃദ്ധ ദമ്പതികള്‍ ഉറക്കെ കരഞ്ഞു. ആരോ പോലീസിനെ വിളിച്ച് അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തുകയുമായിരുന്നു.
ഇനിയുള്ളത് പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ള വരികളാണ്. പോലീസുകാര്‍ ഇത്ര കാവ്യാത്മകത ഉള്ളിലുള്ളവരോ എന്ന സംശയം ജനിപ്പിക്കുന്ന വിധത്തിലാണ് വിശദീകരണം. അയല്‍ക്കാര്‍ യാത്രകളിലാണെങ്കില്‍, ആരും അടുത്തില്ലെങ്കില്‍ ഏകാന്തത കണ്ണുനീരായി പുറത്തേക്കൊഴുകും. ചിലപ്പോള്‍ ഒരു കൊടുങ്കാറ്റ് പോലെ. ഇവിടെ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടായിരുന്നില്ല. ദമ്പതികള്‍ കൃത്യത്തിന് ഇരകളുമായിരുന്നില്ല. ആരെയും രക്ഷപ്പെടുത്തേണ്ട ആവശ്യവുമുണ്ടായിരുന്നില്ല.
പക്ഷേ ഏകാന്തതയില്‍ കഴിഞ്ഞിരുന്ന രണ്ട് ആത്മാക്കള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണമായിരുന്നു. അവരുടെ അടുക്കള ഉപയോഗിക്കാന്‍ ഞങ്ങള്‍ അനുമതി തേടി. ബട്ടറും ചീസും ചേര്‍ത്ത് ഒരല്‍പം പാസ്ത ഉണ്ടാക്കി അവര്‍ക്ക് നല്‍കി. മനുഷ്യത്വം എന്ന ചേരുവയല്ലാതെ മറ്റൊന്നും അതില്‍ ചേര്‍ത്തതുമില്ല!