Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നേഴ്‌സുമാർ നടത്തുന്ന പണിമുടക്ക് തുടരുകയാണ്. റോയൽ കോളജ് ഓഫ് നേഴ്‌സിംഗുമായി ഇന്നലെ മന്ത്രിമാർ ചർച്ച നടത്തിയിരുന്നു. എന്നാൽ കാര്യമായ പുരോഗതി ചർച്ചയിൽ ഉണ്ടായില്ലെന്നും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് പലരും നടപ്പിലാക്കുന്നതെന്നും യൂണിയൻ ആരോപിച്ചു. ഡൗണിംഗ് സ്ട്രീറ്റ് ചർച്ചകളെക്കുറിച്ച് മാത്രമേ അധികാരികൾ സംസാരിക്കുന്നുള്ളെന്നും, ഇത് അടുത്തയാഴ്ച നേഴ്‌സുമാർ ആസൂത്രണം ചെയ്ത 48 മണിക്കൂർ വാക്കൗട്ട് താൽക്കാലികമായി നിർത്തിവയ്ക്കുന്നതിലേക്ക് നയിച്ചുവെന്നുമാണ് യൂണിയന്റെ രോഷം.

യൂണിയനെ ഇടപെടുത്താതെ നേഴ്‌സുമാരെ സ്വകാര്യമായി ഒത്തുതീർപ്പിലേക്ക് കൊണ്ടുവരാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നാണ് യൂണിയൻ പ്രതിനിധികൾ പറയുന്നത്. യൂണിയൻ പ്രസ്ഥാനത്തെ പിളർത്താനുള്ള നിരന്തര ശ്രമങ്ങൾ പലഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നും അവർ കൂട്ടിചേർത്തു. തുടക്കത്തിൽ 19 ശതമാനം ശമ്പള ആവശ്യം ഉന്നയിച്ചെങ്കിലും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിയോജിപ്പ് രേഖപ്പെടുത്തി. അതേസമയം, യൂണിയന്റെ ഇടപെടലുകൾ തൊഴിലാളികളിൽ പലവിധത്തിലുള്ള പോരായ്മകൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.

‘നേഴ്സിംഗ് ജീവനക്കാർക്ക് രാഷ്ട്രീയം കുറവാണ്. ആർ സി എന്നിനെ ചർച്ചയിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്ക് വഹിച്ചത് റിഷി സുനക്കാണ്. പണിമുടക്ക് നടക്കുന്നതിനാൽ ശമ്പളവിതരണം സംബന്ധിച്ച തീരുമാനം കൈകൊള്ളാൻ റിഷി സുനക് മന്ത്രിമാരെ ചുമതലപ്പെടുത്തിയിരുന്നു. ഇതോടെ ലേബർ-അഫിലിയേറ്റഡ് യൂണിസൺ പോലുള്ള ചില ആരോഗ്യ യൂണിയനുകൾ കൂടുതൽ പണിമുടക്കുകൾ ഉണ്ടാകുമെന്ന് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നോർത്തേൺ അയർലണ്ടിനായുള്ള ബ്രെക്‌സിറ്റിനു ശേഷമുള്ള പുതിയ നിയമങ്ങളിൽ അതൃപ്തിയുമായി സുല്ല ബ്രാവർമാൻ. അതേസമയം,രാജിവയ്ക്കില്ലെന്നും, വെറും കുപ്രചരണങ്ങൾ മാത്രമാണ് നടക്കുന്നതെന്നും സുല്ല ബ്രാവർമാൻ കൂട്ടിചേർത്തു. യൂറോപ്യൻ യൂണിയനെ ഈ മേഖലയിൽ വളർത്താൻ സഹായിക്കുന്ന പുതിയൊരു പദ്ധതിയെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ലെന്നും, അത്തരത്തിലുള്ള കരാറുകളോട് വിയോജിപ്പാണുള്ളതെന്നും സുല്ല ബ്രാവർമാൻ പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ നിർണായക പങ്കിനെ ചൊല്ലി റിഷി സുനക്കിന് മേൽ അദ്ദേഹത്തിന്റെ മന്ത്രിമാരിൽ നിന്നുൾപ്പടെ സമ്മർദ്ദം ഉയരുന്നതിനിടയിലാണ് ഇത്.

എന്നാൽ വിഷയത്തെ ചൊല്ലിയുള്ള വിശദമായ ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം, നോർത്തേൺ അയർലൻഡിന് പരമാധികാരം ഉറപ്പുനൽകുന്ന ഏതൊരു പുതിയ നിയമവും ആവശ്യമാണെന്നും അതിന് പിന്തുണ നൽകേണ്ടത് അടിയന്തിരമായി ചെയ്യേണ്ട കാര്യമാണെന്നും സുനക് പറഞ്ഞു. നിലവിലെ നിയമങ്ങൾ 2021 ൽ ബോറിസ് ജോൺസൻ കൊണ്ടുവന്നതാണ്. നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ എന്നാണ് അത് അറിയപ്പെടുന്നത്. എന്നാൽ, റിപ്പബ്ലിക് ഓഫ് അയർലൻഡുമായുള്ള യുകെയുടെ അതിർത്തിയിൽ പരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യകതയെ മറികടക്കാൻ നോർത്തേൺ അയർലൻഡ് ചില യൂറോപ്യൻ യൂണിയൻ നിയമങ്ങൾ തുടർന്നും പിന്തുടരുന്നുണ്ടായിരുന്നു.

ഇത് ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്ന ടോറി എംപിമാർക്കും മേഖലയിലെ ഏറ്റവും വലിയ യൂണിയനിസ്റ്റ് പാർട്ടിയായ ഡിയുപിക്കും തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. പുതിയ ക്രമീകരണത്തിന് കീഴിൽ ഇത് എത്രനാൾതുടരും എന്നത് ഇതുവരെ തീരുമാനമായിട്ടില്ല. ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്ന ടോറി എംപിമാർക്കും മേഖലയിലെ ഏറ്റവും വലിയ യൂണിയനിസ്റ്റ് പാർട്ടിയായ ഡിയുപിയും ഇതിനെ ഒരു സാധ്യതയായിട്ടാണ് വിലയിരുത്തുന്നത്. പരിശോധനകൾ തടയാനുള്ള ബാക്ക്‌സ്റ്റോപ്പ് നിർദേശങ്ങളുടെ പേരിൽ തെരേസ മേയുടെ സർക്കാരിൽ നിന്ന് ബ്രാവർമാൻ മുൻപും രാജിവെച്ചിട്ടുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുഎസിലെ അർക്കൻസാസിലെ വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്‌ത വിമാനം തകർന്ന് അഞ്ച് പേർക്ക് ദാരുണാന്ത്യം. ലിറ്റിൽ റോക്കിലെ ബിൽ ആൻഡ് ഹിലാരി ക്ലിന്റൺ നാഷണൽ എയർപോർട്ടിന് സമീപം നടന്ന അപകടത്തിൽ ആരുടെയും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ വെളിപ്പെടുത്തി. ഒഹായോയിലെ കൊളംബസിലേക്ക് പോകുകയായിരുന്ന ഇരട്ട എഞ്ചിനുകളുള്ള ബീച്ച് BE20 ആണ് അപകടത്തിൽപെട്ടത്.

പൈലറ്റ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്നവരെല്ലാം ലിറ്റിൽ റോക്ക് ആസ്ഥാനമായുള്ള കൺസൾട്ടൻസിയായ സിടിഇഎച്ചിലെ ജീവനക്കാരായിരുന്നുവെന്ന് സ്ഥാപനം അറിയിച്ചു. വിമാനത്താവളത്തിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ വനപ്രദേശത്തിന് സമീപമായി ബുധനാഴ്ച്ച ഉച്ചയോടെയാണ് വിമാനം തകർന്നതെന്ന് പോലീസ് പറഞ്ഞു.

അപകടസമയം വിമാനത്തവാളത്തിന് സമീപം ശക്തമായ കാറ്റിൻെറ സാന്നിധ്യം കാലാവസ്ഥ നിരീക്ഷകർ രേഖപെടുത്തിയിരുന്നു. വിമാനം തകർന്നു വീണപ്പോൾ കാലാവസ്ഥ മോശമായിരുന്നെന്നും എന്നാൽ അതാണോ ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന് സ്‌ഥിരീകരിക്കാൻ ആയിട്ടില്ലെന്നും പുലാസ്‌കി കൗണ്ടി ഷെരീഫ് ഓഫീസിന്റെ വക്താവ് ലെഫ്റ്റനന്റ് കോഡി ബർക്ക് പറഞ്ഞു. നിലവിൽ തുടരന്വേഷണത്തിന് കാലാവസ്ഥ തടസമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഡറൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചു.

ലീഡ്‌സ് : മലയാളി വിദ്യാർത്ഥിനിക്ക് വാഹനാപകടത്തിൽ ജീവഹാനി. ഇന്ന് രാവിലെ ലീഡ്‌സിലുണ്ടായ അപകടത്തിൽ ആണ് ആതിരാ അനിൽകുമാർ മരണമടഞ്ഞിരിക്കുന്നത്. ആതിര തിരുവനന്തപുരം ജില്ലയിലെ മംഗലപുരം തേന്നക്കൽ സ്വദേശിനിയാണ്. അനിൽകുമാർ & ലാലി ദമ്പതികളുടെ മകളാണ് പരേതയായ ആതിര. സഹോദരൻ അനന്തു, തിരുവനന്തപുരം ടെക്നോ പാർക്കിൽ ജോലി ചെയ്യുന്നു. ആയ ആതിരയുടെ ഭർത്താവായ രാഹുൽ ഒമാനിൽ ജോലി ചെയ്യുന്നു. ഒരു കുട്ടിയുണ്ട്.  2023 ജനുവരിയിൽ ആണ് ആതിര ലീഡ്‌സിൽ പഠനത്തിനായി എത്തിച്ചേർന്നത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. വളരെ തെളിഞ്ഞ കാലാവസ്ഥയായതുകൊണ്ട്  ലീഡ്‌സിന് സമീപമുള്ള ആമിലി ബസ് ലെയിൻ  ഷെൽറ്ററിന് മുൻപിൽ ബസ് കാത്തു നിൽക്കുകയായിരുന്നു ആതിര. പാഞ്ഞു വന്ന വോൾസ്‌വാഗൻ ഗോൾഫ് കാർ ബസ് കാത്തുനിന്ന ആതിരെയും സമീപത്തുകൂടി നടന്നു പോയിരുന്ന  മറ്റൊരു ആളെയും ഇടിച്ചു  തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് ഷെൽട്ടർ പൂർണ്ണമായും തകർന്നുപോയി. പോലീസും ആംബുലൻസും ഉടനടി സംഭവസ്ഥലത്തു എത്തിക്കയും ചെയ്‌തു.

എന്നാൽ സംഭവസ്ഥലത്തുവച്ചു തന്നെ ആതിര മരണപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു. മറ്റൊരാൾക്ക് കാര്യമായ പരിക്കുകൾ ഉണ്ടെങ്കിലും വ്യക്തി സ്റ്റേബിൾ ആണെന്ന് ആശുപത്രി വൃത്തങ്ങളും പോലീസും അറിയിച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ച ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ലീഡ്‌സ് യൂണിവേഴ്സിറ്റിയിൽ പ്രൊജക്റ്റ് മാനേജ്‌മന്റ് വിദ്യാർത്ഥിനിയായിരുന്നു ആതിര. ലീഡ്‌സിൽ പോലീസുമായും അതുപോലെ തന്നെ നാട്ടിലെ കുടുംബവുമായി ബന്ധപ്പെടുന്നത് ലീഡ്‌സ് മലയാളി അസോസിയേഷനും, പ്രസിഡന്റ് ആയ സാബു ഘോഷ് ഉൾപ്പെടുന്ന മറ്റു ഭാരവാഹികളും സഹായസഹകരണങ്ങൾ ചെയ്തുവരുന്നു.

ആതിരയുടെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാതികളെ അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടീഷ് പൗരത്വം വീണ്ടെടുക്കാനുള്ള ഷമീമ ബീഗത്തിന്റെ നീക്കത്തിനു വീണ്ടും തിരിച്ചടി. പൗരത്വം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വിധി. കേസ് പൂർണമായും കോടതി തള്ളികളഞ്ഞെന്ന് ജസ്റ്റിസ് ജയ് പറഞ്ഞു. എന്നാൽ നിലവിലെ വിധി പുനഃപരിശോധിക്കണമെന്നും, കേസ് അവസാനിച്ചിട്ടില്ലെന്നുമാണ് ഷമീമയുടെ അഭിഭാഷകർ അറിയിച്ചത്. പതിനഞ്ച് വയസുള്ളപ്പോഴാണ് ബീഗം ഇസ്ലാമിക്‌ സ്റ്റേറ്റിൽ ചേരാൻ പോകുന്നത്. തുടർന്ന് ഇതേ സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ വിവാഹം ചെയ്തു. മൂന്ന് കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്. പലവിധ കാരണങ്ങളാൽ മൂന്ന് പേരും മരണപ്പെട്ടു.

2019-ൽ അന്നത്തെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം എടുത്തുകളയുകയും വീട്ടിലേക്ക് വരുന്നത് തടയുകയും ചെയ്തിരുന്നു. തുടർന്ന് കുറച്ചു കാലം ഒരു ക്യാമ്പിൽ ഐഎസ് അനുഭാവിയായി തടവിലാക്കുകയും ചെയ്തു. യുകെയിലേക്ക് വരുമെന്നുള്ള ബീഗത്തിന്റെ ഭീഷണിയെ മുൻനിർത്തി വിദഗ്ദമായ നിർദേശങ്ങൾ സുരക്ഷാസംഘത്തിന്റെ ഭാഗത്ത്‌ നിന്ന് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ബീഗം തെറ്റായ വ്യവസ്ഥിതിയുടെ ഇരയാണെന്നാണ് അവളുടെ അഭിഭാഷകർ വാദിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് കേസിൽ ആദ്യം വാദം നടന്നത്. അതിൽ, പൗരത്വം റദ്ദ് ചെയ്യാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് അഭിഭാഷകർ വാദിച്ചു.

ആരാണ് ഷമീമ ബീഗം?

ബംഗ്ലദേശിൽനിന്നു യുകെയിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മകളായി ഈസ്റ്റ് ലണ്ടനിലെ ടവർ ഹാംലെറ്റ്സിലാണ് ഷമീമ ബീഗത്തിന്റെ ജനനം. ബെത്‌നാൽ ഗ്രീൻ അക്കാദമിയിൽനിന്നു സെക്കൻഡറി വിദ്യാഭ്യാസം നേടി. 2015 ഫെബ്രുവരിയിലാണ് അമീറ അബേസ് (15), ഖദീജ സുല്‍ത്താന (16) എന്നീ സുഹൃത്തുക്കൾക്കൊപ്പം ഷമീമ സിറിയയിലേക്കു കടക്കുന്നത്. സിറിയയിൽ എത്തി പത്തു ദിവസത്തിനു ശേഷം, ഡച്ച് വംശജനായ യാഗോ റീഡിക്കിനെ ഷമീമ വിവാഹം കഴിച്ചു. 2014 ഒക്ടോബറിൽ സിറിയയിൽ എത്തി ഇസ്‌ലാം മതം സ്വീകരിച്ച വ്യക്തിയായിരുന്നു യാഗോ. നാലു വർഷത്തിനിടെ മൂന്നു കുട്ടികളെ ഷമീമ പ്രസവിച്ചു, പക്ഷേ ആരും ജീവിച്ചിരിപ്പില്ല. 2019ൽ മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുമ്പോഴാണ് ഷമീമയെ സിറിയയിലെ അഭയാർഥി ക്യാപിൽ കണ്ടെത്തിയത്. ക്യാംപിൽ ജന്മം നൽകിയ കുട്ടിയും ഒരു മാസം കഴിഞ്ഞപ്പോൾ ശ്വാസകോശത്തിലെ അണുബാധ മൂലം മരിക്കുകയായിരുന്നു. ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയ ഷമീമയ്ക്ക് എതിരെ മുൻപും സമാനമായ നടപടികൾ കൈകൊണ്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീമിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കാനുള്ള വിശദ വിവരങ്ങൾ പുറത്ത്. നിങ്ങള്‍ യുകെയില്‍ താമസിക്കാനും ജോലിചെയ്യാനും ആഗ്രഹിക്കുന്ന ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരനാണെങ്കില്‍ നിങ്ങള്‍ക്ക്‌ ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം വിസയ്ക്ക് 2023 ഫെബ്രുവരി 28 മുതൽ മാര്‍ച്ച് 2 വരെ അപേക്ഷിക്കാം. ഫെബ്രുവരി 28 ന് ആരംഭിച്ച് മാർച്ച് 2 ന് അവസാനിക്കുന്ന സ്കീമിൽ ഇന്ത്യൻ പൗരനാണെങ്കിൽ മാത്രമെ പങ്കെടുക്കുവാൻ കഴിയുകയുള്ളു. നിങ്ങൾ ഈ വിസയ്ക്ക് അപേക്ഷിക്കാൻ അർഹതയുള്ള വ്യക്തിയാണെങ്കിൽ 2023 ഫെബ്രുവരി 28-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:30 ന് ഓണ്‍ലൈന്‍ ബാലറ്റ് മുഖേന നേരിട്ട് അപേക്ഷിക്കേണ്ടത്.

നിങ്ങൾ ബാലറ്റിൽ വിജയിക്കുകയാണെങ്കിൽ, വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ നിങ്ങളെ ക്ഷണിക്കുന്നതായിരിക്കും. ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കാനും, വിസയുടെ അപേക്ഷാ ഫീസും, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് അടയ്ക്കുവാനും ഇമെയില്‍ ലഭിച്ച തീയതി മുതല്‍ 30 ദിവസങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. വിസയ്ക്ക് അപേക്ഷിച്ചു കഴിഞ്ഞാൽ 6 മാസത്തിനുള്ളിൽ നിങ്ങൾ യുകെയിലേക്ക് പോകുകയും വേണം.

ഫെബ്രുവരിയിലെ ബാലറ്റില്‍ മൊത്തം 2,400 വിസകള്‍ ലഭ്യമാണ്. ഈ ബാലറ്റിൽ വിജയിക്കാത്തവർക്ക് ഇത്തവണ വിസയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല.വോട്ടെടുപ്പിന്റെ ഫലം അന്തിമമാണ്. നിങ്ങള്‍ പരാജയപ്പെട്ടാല്‍ നിങ്ങള്‍ക്ക് അപ്പീല്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കില്ല. നിങ്ങള്‍ക്ക് ഫെബ്രുവരിയിലെ ബാലറ്റില്‍ അപേക്ഷിക്കാനോ , വിജയിക്കാനോ കഴിഞ്ഞില്ലെങ്കില്‍ ശരിയായ യോഗ്യതകൾ നേടുകയാണെങ്കില്‍ ഭാവിയിലെ ബാലറ്റുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അടുത്ത വോട്ടെടുപ്പ് ജൂലൈ അവസാനത്തോടെ നടത്താനാണ് സാധ്യത. അർഹരാകുന്ന ഇന്ത്യക്കാർക്ക് പ്രതിവർഷം 3000 സ്ഥലങ്ങൾ സന്ദർശിക്കാനും, ജോലി ചെയ്യാനും ഇത് അവസരമൊരുക്കുന്നു.

വിജയിച്ച എന്‍ട്രികള്‍ ക്രമരഹിതമായി തിരഞ്ഞെടുക്കുകയും , ബാലറ്റ് ക്ലോസ് ചെയ്ത് 2 ആഴ്ചയ്ക്കുള്ളില്‍ നിങ്ങള്‍ക്ക് ഫലങ്ങള്‍ ഇമെയില്‍ വഴി അയയ്ക്കുകയും ചെയ്യും. ബാലറ്റില്‍ പ്രവേശിക്കാൻ അപേക്ഷിക്കുന്നത് പൂർണ്ണമായും സൗജന്യമാണ്. യുകെ ഗവണ്മെന്റ് നേരിട്ടാണ് ഈ ബാലറ്റ് അപേക്ഷകൾ സ്വീകരിക്കുന്നതും , വിജയികളെ തെരഞ്ഞെടുക്കുന്നതും. ബാലറ്റിൽ വിജയിച്ചു കഴിഞ്ഞാൽ £259 (RS 25900) വിസ ഫീസ് അടയ്ക്കുവാനും, സാമ്പത്തികവും വിദ്യാഭ്യാസപരവും മറ്റ് യോഗ്യതകളും നിറവേറ്റുവാൻ കഴിയുമെങ്കില്‍ മാത്രമേ നിങ്ങള്‍ ബാലറ്റിൽ പ്രവേശിക്കാവൂ.

അപേക്ഷിക്കുന്നവരുടെ യോഗ്യതകൾ എന്തൊക്കെ ?

ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം വിസയ്ക്ക് അപേക്ഷിക്കുന്നവർ താഴെ പറയുന്ന യോഗ്യതയുള്ളവർ ആയിരിക്കണം.

1. 18 നും 30 നും ഇടയില്‍ പ്രായമുള്ള ഒരു ഇന്ത്യന്‍ പൗരനോ പൗരനോ ആയിരിക്കണം’
2. യുകെയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതിയില്‍ നിങ്ങള്‍ക്ക് കുറഞ്ഞത് 18 വയസ്സ് ഉണ്ടായിരിക്കണം.
3. ബാച്ചിലേഴ്‌സ് ഡിഗ്രിയോ അതിനു മുകളിലോ ഉള്ള യോഗ്യതയോ ഉണ്ടായിരിക്കണം (യുകെയിലെ നിയന്ത്രിത       യോഗ്യത ഫ്രെയിംവര്‍ക്ക് ലെവലായ 6, 7 അല്ലെങ്കില്‍ 8)
4. യുകെയില്‍ നിങ്ങളെ പിന്തുണയ്ക്കാന്‍ £2,530 ( RS 253000 ) ബാങ്ക് ബാലൻസ് കാണിക്കുകയും വേണം
5. നിങ്ങൾക്ക് 18 വയസ്സിന് താഴെയുള്ള കുട്ടികളോ, നിങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയുള്ളവരോ ഉണ്ടാകാന്‍ പാടില്ല.
6. നിങ്ങളുടെ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ ആദ്യം ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം ബാലറ്റില്‍ അപേക്ഷിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും വേണം.

ഈ സ്‌കീം അല്ലെങ്കില്‍ യൂത്ത് മൊബിലിറ്റി സ്‌കീം വിസയ്ക്ക് കീഴില്‍ നിങ്ങള്‍ ഇതിനകം യുകെയില്‍ ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാനും കഴിയില്ല എന്ന് ഓർത്തിരിക്കുക.

ഈ യോഗ്യതകൾ ഉള്ള വ്യക്തിയാണ് നിങ്ങൾ എങ്കിൽ താഴെ കാണുന്ന യുകെ ഗവണ്മെന്റ് പ്രസിദ്ധീകരിച്ച ലിങ്കിൽ സന്ദർശിച്ച് വിശദവിവ​രങ്ങൾ മനസ്സിലാക്കിയതിനുശേഷം ഫെബ്രുവരിയിലെ ബാലറ്റിൽ പങ്കെടുക്കുവാൻ തയ്യാറെടുക്കുക.

https://www.gov.uk/india-young-professionals-scheme-visa

https://www.gov.uk/guidance/india-young-professionals-scheme-visa-ballot-system?utm_medium=email&utm_campaign=govuk-notifications-topic&utm_source=2fc81c3a-9f45-4c7e-91a0-1f820cb92483&utm_content=immediately 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ദുരൂഹ സാഹചര്യത്തിൽ കാണാതായി മരണമടഞ്ഞ നിക്കോള ബുള്ളിയുടെ തിരോധാനം രാജ്യത്ത് ഉടനീളം വൻ മാധ്യമ ശ്രദ്ധ നേടിയിരുന്നു. പലകാര്യങ്ങളിലും മാധ്യമ വിചാരണ അതിരു കടന്നതായുള്ള ആക്ഷേപം നിക്കോളയുടെ കുടുംബം തന്നെ ഉന്നയിച്ചിരുന്നു. നിക്കോള ബുള്ളിക്കെതിരെയുള്ള മാധ്യമ വിചാരണ അതിരുകടന്നതായും നടപടിയുമായി മുന്നോട്ടു പോകുകയാണെന്നും ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റർ അറിയിച്ചു. ഐടിവിയെക്കുറിച്ചും സ്കൈ ന്യൂസിനെക്കുറിച്ചുമാണ് നിക്കോളയുടെ കുടുംബം പരാതി ഉന്നയിച്ചത്. നിക്കോളയെ കുറിച്ച് നൽകിയ വാർത്തകളുടെ ഉള്ളടക്കത്തെ കുറിച്ച് വിശദീകരണം നൽകാൻ ഈ രണ്ടു മാധ്യമങ്ങൾക്കുമാണ് ഓഫ് കോം കത്തെഴുതിയിരിക്കുന്നത്.

ഓഫ് കോമുമായി പൂർണമായി സഹകരിക്കുമെന്ന് ഐ ടി വി അറിയിച്ചുണ്ട്. എന്നാൽ സ്കൈ ന്യൂസ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അനുകരണമായി സമൂഹമാധ്യമങ്ങളിലും നിക്കോള ബുള്ളിയുടെ തിരോധാനം വൻചർച്ചയായിരുന്നു. നിക്കോളയെ കാണാതായ സ്ഥലത്തേയ്ക്ക് സ്വകാര്യ യൂട്യൂബർമാരുടെ വൻ പട തന്നെയാണ് തള്ളിക്കയറിയത്. നിക്കോളയെ കാണാതായ സ്ഥലത്ത് നിന്ന് സെൽഫി എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ ആളുകളുടെ മത്സമായിരുന്നു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് . രണ്ട് കുട്ടികളുടെ അമ്മയായ നിക്കോളയെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ പരസ്യമാക്കിയതിൽ പ്രധാനമന്ത്രി റിഷി സുനക് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.


45 വയസ്സുകാരിയായ നിക്കോള ബുള്ളിയെ ജനുവരി 27-ാം തീയതി വെള്ളിയാഴ്ചയാണ് കാണാതായത്. തൻറെ ആറും ഒൻപതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ സ്കൂളിൽ വിട്ടയച്ചതിനുശേഷമാണ് നിക്കോളയെ കാണാതാകുന്നത്. മൂന്നാഴ്ചകൾക്ക് ശേഷം നിക്കോളയെ അവസാനമായി കണ്ട സ്ഥലത്ത് നിന്നും ഒരു മൈലിനുള്ളിൽ റോക്ലിഫ് റോഡിന് സമീപമുള്ള വയർ നദിയിൽ നിന്നാണ് അവളുടെ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചില ഉൽപ്പന്നങ്ങൾക്ക് ദൗർലഭ്യം നേരിടുന്നതിനാൽ വിൽപ്പനയ്ക്ക് പരിധി ഏർപ്പെടുത്തി സൂപ്പർമാർക്കറ്റുകൾ. പ്രധാനമായും പഴങ്ങൾക്കും പച്ചക്കറികൾക്കുമാണ് ദൗർലഭ്യം നേരിടുന്നത്. നിലവിൽ അസ്ഡ, മോറിസൺസ് എന്നീ സൂപ്പർമാർക്കറ്റുകളാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ഉപഭോക്താവിന് തക്കാളി, കുരുമുളക്, ചീര തുടങ്ങിയ ഇനങ്ങളുടെ വിൽപ്പനക്ക് പരിധി നിശ്ചയിച്ചതായി അസ്ഡ അറിയിച്ചു. ചൊവ്വാഴ്ച മുതൽ കടകളിൽ വെള്ളരിക്കാ പോലുള്ള ഉൽപ്പന്നങ്ങൾക്കും പരിധി ഏർപ്പെടുത്തുമെന്ന് മോറിസൺസ് പറഞ്ഞു. അതേസമയം ടെസ്‌കോ, സെയിൻസ്‌ബറി, ലിഡ്‌ൽ, ആൽഡി, വെയ്‌ട്രോസ്, മാർക്ക്സ് & സ്പെൻസർ എന്നിവ ഇതുവരെ നിയന്ത്രണങ്ങൾ ഒന്നും തന്നെ കൊണ്ടു വന്നിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ചില സാധനങ്ങൾ വാങ്ങാൻ എത്തിയ ആളുകൾ വെറും കയ്യോടെ മടങ്ങേണ്ടി വന്നതിനെ തുടർന്നാണ് വാർത്ത പുറത്തു വരുന്നത്. ഇതേ തുടർന്ന് ശൂന്യമായ സൂപ്പർമാർക്കറ്റ് ഷെൽഫുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വെള്ളപ്പൊക്കവും മഞ്ഞും ആലിപ്പഴ വീഴ്ചയുമാണ് വിളവെടുപ്പിനെ പ്രധാനമായും ബാധിച്ചത്. സ്പെയിനിലെയും വടക്കേ ആഫ്രിക്കയിലെയും തീവ്രമായ കാലാവസ്ഥയുടെ ഫലമായുണ്ടായ ക്ഷാമം അയർലണ്ടിനെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. യുകെ ഉപയോഗിക്കുന്ന സാധനങ്ങളുടെ പകുതിയിലധികവും ഈ പ്രദേശങ്ങളിൽ നിന്നാണ് വരുന്നത്. നിലവിലെ പ്രതിസന്ധി ആഴ്ചകൾ നീണ്ടു നിൽക്കുമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം ഔദ്യോ​ഗിക പ്രതിനിധികൾ ഫറഞ്ഞു.

തക്കാളി, കുരുമുളക്, ചീര എന്നിവയ്‌ക്കൊപ്പം സാലഡ് ബാഗുകൾ, വെള്ളരി, ബ്രൊക്കോളി, കോളിഫ്‌ളവർ, റാസ്‌ബെറി പന്നറ്റ് എന്നിവയുടെ വിൽപ്പനയും പരിമിതപ്പെടുത്തുന്നതായി ഇതിനോടകം തന്നെ പ്രമുഖ സൂപ്പർ മാർക്കറ്റ് ബ്രാൻഡായ അസ്‌ഡ പറഞ്ഞു. വെള്ളരിക്കാ, തക്കാളി, ചീര, കുരുമുളക് എന്നിവയുടെ വിൽപ്പനെയാണ് നിലവിലെ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. ശൈത്യകാലത്ത് യുകെ തക്കാളിയുടെ 95% ഉം ചീരയുടെ 90% ഉം ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ കൂടുതലും ബി ആർ സി നിർദ്ദേശത്തെ തുടർന്ന് സ്പെയിനിൽ നിന്നാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇടവേളയ്ക്ക് ശേഷം സമ്പദ് വ്യവസ്ഥയിൽ വളർച്ചയുമായി യുകെ. ഊർജ്ജ ബില്ലുകളും ഇയു പേയ്‌മെന്റുകൾക്കും പുറമെയാണ് നിലവിലെ മുന്നേറ്റം. 1999 ന് ശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും വരുമാനം ഉയർത്തിയത് ആദായ നികുതിയിനത്തിലാണ്. 5.4 ബില്യൺ പൗണ്ടാണ് മിച്ചം തുകയായി രേഖപ്പെടുത്തിയത്. നികുതിയിനത്തിൽ ലഭിച്ചതിനേക്കാൾ കുറവ് തുകയാണ് ചെലവിനത്തിൽ ഉള്ളത്. പണപ്പെരുപ്പവും വർദ്ധിച്ചു വരുന്ന ജീവിത ചിലവും കാരണം ദൈന്യംദിന ജീവിതം ദുസ്സഹമാകുന്നതിനിടയിലാണ് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടായിരിക്കുന്നത്.

അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പൊതു ധനകാര്യം ഇപ്പോഴും ദുർബലമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നികുതിയിനത്തിൽ വരുന്ന തുകയും ചിലവും സംബന്ധിച്ച് അന്തിമ രേഖ മാർച്ച് 15 ന് ചാൻസലർ ജെറമി ഹണ്ട് തയാറാക്കും. നിലവിലെ കണക്കുകൾ ഹണ്ടിന് തന്റെ ബജറ്റിനെ കുറിച്ച് ആത്മവിശ്വാസം പകരുന്നുണ്ടെന്നും, ഇത് ഏകദേശ ധാരണ കൈമാറുന്നവന്നും ഇ വൈ ക്ലബിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് മാർട്ടിൻ ബെക്ക് പറഞ്ഞു.

എന്നാൽ, ഗവൺമെന്റ് ഏർപ്പെടുത്തിയ സാമ്പത്തിക നിയമങ്ങൾ അഞ്ച് വർഷത്തേയ്ക്കാണ്. അതുകൊണ്ട് യുകെയുടെ സാമ്പത്തിക കാര്യങ്ങളിൽ ഹ്രസ്വകാല മാറ്റങ്ങൾക്ക്,നയങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിയില്ലെന്നും ബെക്ക് കൂട്ടിചേർത്തു. അതേസമയം, സർക്കാരിന്റെ ഔദ്യോഗിക വക്താക്കളായ ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി (OBR) പ്രവചിച്ചതിനേക്കാൾ 30.6 ബില്യൺ പൗണ്ട് കുറവാണ് ഈ സാമ്പത്തിക വർഷം ഇതുവരെയുള്ള പൊതു വായ്പ.പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് ഏർപ്പെടുത്താൻ നിലവിലെ സാഹചര്യങ്ങൾ ഒരുപക്ഷെ ചാൻസലറെ പ്രേരിപ്പിക്കുമെന്ന് കെപിഎംജി യുകെയിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ മൈക്കൽ സ്റ്റെൽമാച്ച് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നിക്കോള ബുള്ളിയെ കാണാതായതിന് ഒരു മൈൽ അകലെ നദിയിൽ നിന്ന് കിട്ടിയ മൃതദേഹം നിക്കോളയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ദുരൂഹ സാഹചര്യത്തിൽ കാണാതായ നിക്കോള ബുള്ളിക്കായുള്ള തിരച്ചിലിനിടെ ഞായറാഴ്ച ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചിരുന്നു. നിക്കോളയെ അവസാനമായി കണ്ട സ്ഥലത്തു നിന്നും ഒരു മൈലിനുള്ളിൽ റോക്ലിഫ് റോഡിന് സമീപമുള്ള വയർ നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സൂചനകളെ തുടർന്ന് അണ്ടർ വാട്ടർ സേർച്ച് ടീമും സ്പെഷ്യലിസ്റ്റ് ഓഫീസർമാരും സംഭവസ്ഥലത്തെത്തിയാണ് മൃതദേഹം വീണ്ടെടുത്തത്.

45 വയസ്സുകാരിയായ നിക്കോള ബുള്ളിയെ ജനുവരി 27-ാം തീയതി വെള്ളിയാഴ്ചയാണ് കാണാതായത്. നിക്കോളയുടെ തിരോധാനം യുകെയിലെമ്പാടും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. തൻറെ ആറും ഒൻപതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ സ്കൂളിൽ വിട്ടയച്ചതിനു ശേഷമാണ് നിക്കോളയെ കാണാതാകുന്നത്. പിന്നീട് നിക്കോളയുടെ ഫോൺ നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ നിക്കോള പുഴയിൽ വീണിരിക്കാമെന്ന സംശയത്തിലായിരുന്നു പോലീസ് തുടർ നടപടികൾ നടത്തിയത്.

ഒരുമാസമായിട്ടും നിക്കോളയുടെ തിരോധാനത്തിന് ഉത്തരം കിട്ടാത്തതുകൊണ്ട് പോലീസും കടുത്ത സമ്മർദ്ദത്തിലായിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും വന്ന പല വാർത്തകളും നിക്കോളയുടെ പ്രിയപ്പെട്ടവർക്ക് വേദന ഉണ്ടാക്കുന്നതായിരുന്നു. നിക്കോളയ്ക്ക് മദ്യത്തോടെ കടുത്ത ആസക്തി ഉണ്ടായിരുന്നതായുള്ള വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കൂടാതെ അവരുടെ ആർത്തവവിരാമത്തെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കിയതിന് ലങ്കാ ഷെയർ പോലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നത് . രണ്ടു കുട്ടികളുടെ അമ്മയായ നിക്കോളയെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ പരസ്യമാക്കിയതിൽ പ്രധാനമന്ത്രി റിഷി സുനക് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു .

RECENT POSTS
Copyright © . All rights reserved