ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിൽ നേഴ്സിന്റെ വിചാരണ തുടരുന്നു. ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ നടക്കുന്നത്. 2015 ജൂണിനും 2016 ജൂണിനുമിടയിൽ അഞ്ച് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയുമാണ് ഇവർ കൊലപ്പെടുത്തിയത്. ഇതുൾപ്പെടെ നിരവധി കേസുകളിലും പ്രതിയായ 32 കാരി ലൂസി ലെറ്റ്ബി വിചാരണ നേരിടുന്നുണ്ട്.

കൊലപാതകങ്ങളും കൊലപാതകശ്രമങ്ങളും ആരോപിക്കപ്പെടുന്ന സമയത്ത് ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നവജാത ശിശുക്കളുടെ വിഭാഗത്തിൽ ഇവർ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് ഇവർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം എല്ലാ ആരോപണങ്ങളെയും പ്രതി ഇപ്പോൾ നിഷേധിക്കുകയാണ്. മാഞ്ചസ്റ്റർ ക്രൗൺ കോർട്ടിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

കോടതിയിലെ വിചാരണ ആറുമാസം വരെ നീണ്ടുനിൽക്കുമെന്ന് കണക്കാക്കപ്പെടുന്നു. നിയമ വാദം നടക്കാനിരിക്കെ കേസ് കേൾക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഈ വർഷം ആദ്യം, എട്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും 10 പേരെ കൂടി കൊല്ലാൻ ശ്രമിച്ചതിനും ലെറ്റ്ബിക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ജൂൺ 10-ന് മാഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ നടന്ന വിചാരണ നടന്നിരുന്നതായും നിക്ക് ജോൺസൺ ക്യുസി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഹാരി രാജകുമാരനും മേഗനും ചേർന്ന് പുറത്തിറക്കാനിരുന്ന നെറ്റ്ഫ്ലിക്സ് സീരീസിൽ കൂടുതൽ മാറ്റങ്ങൾ വേണമെന്ന ഇരുവരുടെയും ആവശ്യം ശക്തമായി കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ ആവശ്യം അംഗീകരിക്കുവാൻ നെറ്റ്ഫ്ലിക്സ് തയ്യാറാകുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. ഇരുവരും ഈ സീരീസ് വേണമോ എന്നത് സംബന്ധിച്ചുള്ള പരിഭ്രാന്തിയിൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ പദ്ധതി അനിശ്ചിതമായി ഉപേക്ഷിക്കപ്പെടുമെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. നവംബർ 9 ന് ക്രൗണിന്റെ അഞ്ചാം സീസണിന് ശേഷം ഡിസംബറിൽ പ്രൊഡക്ഷൻ സംപ്രേക്ഷണം ചെയ്യുമെന്നാണ് മുൻപ് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച രാജ്ഞിയുടെ മരണത്തിനുശേഷം ഇരുവരും കൂടുതൽ മാറ്റങ്ങൾ വേണമെന്ന ആവശ്യം ഉന്നയിച്ചതോടെ, സീരീസിന്റെ റിലീസ് 2023 ലേക്ക് നീങ്ങാനുള്ള സാധ്യതയാണ് വ്യക്തമാക്കുന്നത്. രാജകുടുംബാംഗങ്ങളെ സംബന്ധിച്ച് ഇരുവരും നടത്തിയിരിക്കുന്ന പരാമർശങ്ങളിൽ മാറ്റം വരുത്താനാണ് ഇവർ ആഗ്രഹിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജകുടുംബവുമായി കൂടുതൽ അനുരഞ്ജനപരമായ സമീപനം സ്വീകരിക്കാൻ ഹാരി രാജകുമാരൻ തയ്യാറാണെന്നതിന്റെ സൂചനയായാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥനയെ ചിലർ കാണുന്നത്.

ഏഴ് അക്ക അഡ്വാൻസ് നൽകിയതിനാൽ ഇനിയും ഹാരിക്ക് പരിമിതമായി മാത്രമേ മാറ്റങ്ങൾ വരുത്താൻ സാധിക്കുകയുള്ളൂവെന്നാണ് അവർ അഭിപ്രായപ്പെട്ടത്. ഏകദേശം ഒരു വർഷത്തോളമായി ഇരുവരും ഈ സീരീസിന്റെ പണിപ്പുരയിലാണ്. താനും ഹാരി രാജകുമാരനും ഇപ്പോൾ നെറ്റ്ഫ്ലിക്സിനായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയിൽ തങ്ങളുടെ ലവ് സ്റ്റോറിക്കു പ്രാധാന്യം നൽകുമെന്ന് കഴിഞ്ഞ മാസം മേഗൻ സൂചന നൽകിയിരുന്നു. മാറ്റങ്ങൾ ഒന്നും വരുത്താതെ ഈ ഡോക്യുമെന്ററി പുറത്തിറങ്ങിയാൽ അത് ഹാരി രാജകുമാരന്റെ രാജകുടുംബവുമായുള്ള നിലവിലുള്ള ബന്ധം കൂടുതൽ വഷളാക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ചാൻസിലർ മിനി ബഡ്ജറ്റ് അവതരിപ്പിച്ചതിനു ശേഷം ആദ്യമായി പൗണ്ടിന്റെ വില ഉയർന്നു. ഉയർന്ന വരുമാനം ഉള്ളവർക്കുള്ള നികുതി വെട്ടി കുറയ്ക്കുന്ന തീരുമാനം ക്വാസി ക്വാർട്ടെങ് പിൻവലിച്ചതിനു പിന്നാലെയാണ് ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യം 1.14 ആയി ഉയർന്നത്. ഈ മാസം നവംബർ 23ന് ശേഷം പുതിയ നയങ്ങൾ നടപ്പിലാക്കുമെന്നാണ് ചാൻസിലർ നേരത്തെ പറഞ്ഞിരുന്നത് . പക്ഷെ പൗണ്ടിൻെറ വിലയിടിഞ്ഞതിനെ തുടർന്ന് തുടർ നടപടികൾ വേഗത്തിലാക്കാൻ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു. മിനി ബഡ്ജറ്റിനെ തുടർന്ന് ഓഹരി വിപണിയിലും വൻ തകർച്ചയാണ് നേരിട്ടത് .

നേരത്തെ മോർട്ട്ഗേജ് നിരക്കുകൾ കൂട്ടാനുള്ള തീരുമാനത്തിലായിരുന്നു ബാങ്കുകൾ. പ്രധാനമായും ഭവനവായ്പയുടെ ചിലവുകൾ കൂട്ടാനായിരുന്നു നിർദേശം. നിലവിൽ ശരാശരി നിരക്ക് 6% ത്തിന് അടുത്താണ്. രണ്ട് വർഷത്തെ ഫിക്സഡ് മോർട്ഗേജ് ഡീൽ നിലവിൽ 5.75% ആണ്. മിനി ബഡ്ജറ്റ് ദിവസം ഇത് 4.74% ആയിരുന്നെന്നും സാമ്പത്തിക വിവര സേവനമായ മണി ഫാക്ടസ് പറഞ്ഞു. പലിശ നിരക്ക് വർധിച്ചതിനാൽ ഡിസംബർ മുതൽ മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നിരുന്നു. ഡിസംബറിൽ, ശരാശരി രണ്ട് വർഷത്തെ സ്ഥിര ഇടപാട് 2.34% ആയിരുന്നു. മോർട്ട്ഗേജ് കാലയളവിൽ ഫിക്സഡ് ഡീൽ പലിശ നിരക്കുകൾ മാറില്ല, അതിനാൽ പുതിയതോ പുതുക്കുന്നതോ ആയ വായ്പക്കാർക്ക് നിരക്കുകളിൽ മാറ്റം വരുന്നില്ല.

പൗണ്ടിൻറെ വില കുറയുന്നത് ബിസിനസ് രംഗത്തിന് കനത്ത ആഘാതമാണ്. പൗണ്ടിൻെറ മൂല്യം കുറയുമ്പോൾ വിദേശത്ത് നിന്ന് യുകെയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില കുത്തനെ ഉയരും. അതായത് യുകെയിലെ കമ്പനികൾ വിദേശത്ത് നിന്ന് ഭക്ഷണം, അസംസ്കൃത വസ്തുക്കൾ എന്നിവ വാങ്ങുന്നതിന് സാധാരണയിലും കൂടുതൽ പണം നൽകേണ്ടി വരും. കമ്പനികൾക്ക് ഈ നഷ്ടം പരിഹരിക്കാനായി തങ്ങളുടെ ഉപഭോക്താക്കൾക്ക് ഉയർന്ന വിലയിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാകും.
ലണ്ടൻ : ഒക്ടോബർ 8-ാം തീയതി യോർക്ക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച ചെറുകഥാകൃത്തിനുള്ള അവാർഡ് റ്റിജി തോമസിന് സമ്മാനിക്കും. മലയാളത്തിലെ മുന്തിയ ആനുകാലികങ്ങളിലെ ചെറുകഥകളിലൂടെ വായനക്കാരുടെ ഇടയിൽ സുപരിചിതനായ റ്റിജി തോമസിന്റെ രചനകൾ വിശേഷാ അവസരങ്ങളിൽ മലയാളം യുകെയിൽ ഒഴിവാക്കാനാവാത്ത വിഭവങ്ങളിൽ ഒന്നാണ്.

തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ തലവനാണ് റ്റിജി തോമസ് . അവാർഡ് സ്വീകരണത്തിനായി എത്തിച്ചേർന്ന റ്റിജി തോമസിനെ യുക്മ യോർക്ക്ഷെയർ ആന്റ് ഹമ്പർ റീജൻ സ്പോർട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി റ്റോണി പാറടിയിൽ, വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് പ്രസിഡൻറ് ജിമ്മി ദേവസ്യകുട്ടി യുക്മാ യോർക്ക് ഷെയർ ആൻറ് ഹംമ്പർ പ്രതിനിധി ലെനിൻ തോമസ് മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പേഴ്സ് ആയ ഷിബു മാത്യു, ജോജി തോമസ് തുടങ്ങിയവർ ചേർന്ന് മാഞ്ചസ്റ്റർ എയർപോർട്ടിൽ സ്വീകരിച്ചു.
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ രചയിതാവാണ് .

ഒക്ടോബര്‍ എട്ടാം തീയതി യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ആരംഭിക്കുന്ന ബോളിവുഡ് ഡാൻസ് മത്സരങ്ങളും മലയാളം യുകെ അവാർഡ് നൈറ്റും വൈകുന്നേരം 9 മണിയോടെ അവസാനിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവാര്‍ഡ് നൈറ്റില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയോടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്.
താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ഒക്ടോബർ എട്ടിന് രണ്ട് മണി മുതൽ പരിപാടിയുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്.
മലയാളം യുകെ സംഘടിപ്പിക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും അവാർഡ് നൈറ്റിന്റെയും വർണ്ണക്കാഴ്ചകൾ ലോകത്തെവിടെ ഇരുന്നും ലൈവ് ആയി കാണാൻ അവസരം. ഒക്ടോബർ എട്ടിന് കീത്ത് ലിയിലെ വിക്ടോറിയ ഹാളിൽ നടക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും തുടർന്ന് നടക്കുന്ന അവാർഡ് നൈറ്റിന്റെയും തത്സമയ ദൃശ്യങ്ങൾ മത്സരം തുടങ്ങുന്ന രണ്ട് മണി മുതൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. ലൈവ് സംപ്രേഷണ രംഗത്ത് വളരെ പരിചയ സമ്പന്നരായ വി സ്ക്വയർ ടിവി ആണ് ബോളിവുഡ് ഡാൻസ് ഫെസ്റ്റും അവാർഡ് നൈറ്റും തത്സമയം സംപ്രേഷണം ചെയ്യുന്നത്.
ഒക്ടോബർ എട്ടിന് കൃത്യം രണ്ട് മണിക്ക് തന്നെ ബോളിവുഡ് ഡാൻസ് മത്സരങ്ങൾ ആരംഭിക്കുമെന്നതിനാൽ മത്സരത്തിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ടീമംഗങ്ങളും ഒരു മണിക്ക് തന്നെ റിസപ്ഷൻ കമ്മറ്റിയുടെ അടുത്ത് റിപ്പോർട്ട് ചെയ്യേണ്ടതാണ്. ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് യോർക്ഷയറിൽ തിരിതെളിയുക. യോർക്ഷയറിലെ കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറുന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലയാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവടിലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്. സത്യസന്ധവും സുതാര്യവുമായ വിധിയെഴുത്ത് പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് മലയാളം യുകെ ഉറപ്പു തരുന്നു.
താഴെ നൽകിയിരിക്കുന്ന ലിങ്കില് ഒക്ടോബർ എട്ടിന് രണ്ട് മണി മുതൽ പരിപാടിയുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്
ലണ്ടൻ: മോർട്ട്ഗേജ് നിരക്കുകൾ കൂട്ടാനൊരുങ്ങി ബാങ്കുകൾ. പ്രധാനമായും ഭവനവായ്പയുടെ ചിലവുകൾ കൂട്ടാനാണ് നിർദേശം. നിലവിൽ ശരാശരി നിരക്ക് 6% അടുത്താണ്. രണ്ട് വർഷത്തെ ഫിക്സഡ് മോർട്ഗേജ് ഡീൽ നിലവിൽ 5.75% ആണ്. മിനി ബഡ്ജറ്റ് ദിവസം ഇത് 4.74% ആയിരുന്നെന്നും സാമ്പത്തിക വിവര സേവനമായ മണി ഫാക്ടസ് പറഞ്ഞു.

പലിശ നിരക്ക് വർധിച്ചതിനാൽ ഡിസംബർ മുതൽ മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നിരുന്നു. ഡിസംബറിൽ, ശരാശരി രണ്ട് വർഷത്തെ സ്ഥിര ഇടപാട് 2.34% ആയിരുന്നു. മോർട്ട്ഗേജ് കാലയളവിൽ ഫിക്സഡ് ഡീൽ പലിശ നിരക്കുകൾ മാറില്ല, അതിനാൽ പുതിയതോ പുതുക്കുന്നതോ ആയ വായ്പക്കാർക്ക് നിരക്കുകളിൽ മാറ്റം വരുന്നില്ല.

ഇതിനെ തുടർന്ന് കടം കൊടുക്കുന്നവർ എല്ലാം പ്രതിസന്ധിയിലാണ്. നിലവിലെ സാമ്പത്തിക സ്ഥിതിയും പ്രശ്നങ്ങളും വലിയൊരു തിരിച്ചടിയിലേക്ക് നയിക്കുമോ എന്നുള്ള സംശയമാണ് ഇതിനു പിന്നിൽ. ഉയർന്ന കടബാധ്യതയുള്ള അല്ലെങ്കിൽ ക്രെഡിറ്റിൽ തിരിച്ചടവ് നഷ്‌ടപ്പെട്ട വീട്ടുടമകൾക്ക്, ഹ്രസ്വകാലത്തേക്ക് അവരുടെ തിരഞ്ഞെടുപ്പ് വളരെ പരിമിതമാണെന്ന് പറയുന്നുണ്ട്. അതേസമയം മോർട്ട്ഗേജ് ദാതാക്കൾക്ക് വായ്പ നൽകാൻ ഇനിയും പണം ലഭ്യമാണെന്നാണ് ബ്രോക്കർമാർ പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലിവർപൂളിലെ വീട്ടിൽ നായ്ക്കളുടെ ആക്രമണത്തിൽ 60 വയസുകാരി കൊല്ലപ്പെട്ടു. കിർക്ക്‌ഡെയ്‌ലിലെ സെന്റ് ബ്രിജിഡ്‌സ് ക്രസന്റിൽ വൈകുന്നേരം നാലരയ്ക്കാണ് നായ്ക്കൾ ഇവരെ ക്രൂരമായി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തിനിരയായ യുവതി സംഭവ സ്‌ഥലത്ത് വച്ച് തന്നെ മരിയ്ക്കുകയായിരുന്നു. യുവതിയുടെ മരണത്തെപ്പറ്റിയുള്ള വിവരം അടുത്ത ബന്ധുക്കളെ പോലീസ് അറിയിച്ചു. യുവതിയുടെ മരണത്തിൻെറ ഞെട്ടലിലാണ് പ്രദേശവാസികൾ. സംഭവ സ്ഥലത്ത് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ് ഉദ്യോഗസ്ഥർ. ആർക്കെങ്കിലും സംഭവത്തെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ സേനയുമായി ബന്ധപ്പെടണമെന്ന് ഇൻസ്പെക്ടർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ലണ്ടൻ മാരത്തോൺ മത്സരത്തിനിടെ കുഴഞ്ഞുവീണ മുപത്തിയാറുകാരനായ യുവാവ് മരണപ്പെട്ടതായി സംഘാടകർ അറിയിച്ചിരിക്കുകയാണ്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ നിന്നുള്ള യുവാവ് 26.2 മൈൽ ദൂരമുള്ള മത്സരത്തിന്റെ 23 മൈൽ ദൂരത്തോളം പങ്കെടുത്ത ശേഷമാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആംബുലൻസിൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. മരണപ്പെട്ട യുവാവിന്റെ കുടുംബത്തോടുള്ള എല്ലാവിധ ദുഃഖവും അറിയിക്കുന്നതായി ലണ്ടൻ മാരത്തോൺ ഇവന്റസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിൽ യുവാവിന്റെ കുടുംബത്തിന് താല്പര്യമില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അറിയിക്കുന്നില്ല എന്നാണ് സംഘാടകർ വ്യക്തമാക്കിയിരിക്കുന്നത്. മരണകാരണത്തെ സംബന്ധിച്ച് വ്യക്തത ഉണ്ടാവാനായി കൂടുതൽ മെഡിക്കൽ പരിശോധനകൾ നടത്തുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സൗത്ത് ലണ്ടനിലെ ഗ്രീൻവിച്ചിൽ നിന്നും മാൾ വരെ 26.2 മൈൽ ദൂരമാണ് മാരത്തോൺ മത്സരം നടന്നത്. ഏകദേശം 40,000 ത്തോളം ആളുകൾ ഈ മത്സരത്തിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. രണ്ടു മണിക്കൂർ നാലു മിനിറ്റ് 39 സെക്കൻഡിൽ പൂർത്തീകരിച്ച കെനിയയുടെ ആമോസ് കിപുർതൊ ആണ് വിജയിയായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ കഴിഞ്ഞ 24 മണിക്കൂറിൽ നടന്നത് ഒട്ടേറെ കാര്യങ്ങൾ. ഞായറാഴ്ച ലോറ കുവെൻസ് ബെർഗുമായുള്ള അഭിമുഖത്തിൽ അധികം നികുതി കുറയ്ക്കാനുള്ള തൻെറ പദ്ധതിയിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ ആത്മവിശ്വാസത്തോടെ തന്നെ ഈ തീരുമാനത്തിൽ തുടരുമെന്ന് ലിസ് ട്രസ് പറഞ്ഞിരുന്നു. മിനി ബഡ്ജറ്റ് അവതരണത്തിന് പിന്നാലെ നിരവധി പ്രതിസന്ധികളാണ് ട്രസ് അഭിമുഖീകരിച്ചത്. തന്റെ പാർട്ടിയിലെ വിമത എംപിമാർ പ്രതിപക്ഷ പാർട്ടിയിലെ എംപിമാരുമായി കൈ കോർക്കുമെന്നുപോലുമുള്ള തരത്തിലേക്ക് സാഹചര്യങ്ങൾ മാറി.

പുതിയ മിനി ബഡ്ജറ്റ് നയങ്ങൾ മന്ത്രിമാർക്ക് സ്വീകാര്യമല്ല എന്ന് കഴിഞ്ഞ ഞായറാഴ്ച നടന്ന ചർച്ചകളിൽ വ്യക്തമായിരുന്നു. ലിസ് ട്രസിനെതിരെ രൂക്ഷ വിമർശനവുമായി ബോറിസ് മന്ത്രി സഭയിലെ അംഗമായിരുന്ന മൈക്കൽ ഗോവ് രംഗത്തെത്തി. ട്രസിന്റെ എതിരാളികളായിരുന്ന കെമി ബാഡെനോക്ക്, ഋഷി സുനക്ക് എന്നിവരെ പിന്തുണച്ചു കൊണ്ടായിരുന്നു അദ്ദേഹം രംഗത്തെത്തിയത്. രാജ്യത്തിൻറെ സാമ്പത്തിക അസ്ഥിരതയെ കുറിച്ച് സംസാരിച്ച അദ്ദേഹം ട്രസ് തൻെറ തെറ്റായ തീരുമാനങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടു. ബർമിംഗ്ഹാമിൽ കൺസർവേറ്റീവ് പാർട്ടി കോൺഫറൻസ് ആരംഭിച്ചപ്പോൾ തന്നെ ആദ്യമായി ഉയർന്ന വിമർശനവും ഇതായിരുന്നു. സമ്പന്നർക്കുള്ള നികുതിവെട്ടി കുറയ്ക്കുന്ന തീരുമാനം വഴി സർക്കാർ പതിനായിരക്കണക്കിന് ആളുകളെ ദുരിതത്തിലാക്കുകയാണെന്നുമുള്ള വിമർശനം പരക്കെ ഉയർന്നു. താമസിയാതെ തന്നെ തങ്ങൾ എടുത്ത പുതിയ നയം തെറ്റായിരുന്നുവെന്നും ഈ തീരുമാനം ഉപേക്ഷിക്കണമെന്നും സമ്മതിച്ചുകൊണ്ട് ലിസ് ട്രസും ക്വാസി ക്വാർട്ടേംഗും രംഗത്ത് വന്നു. അധികാരമേറ്റ് ഒരു മാസത്തിൽ താഴെ മാത്രം തികയുന്ന സർക്കാരിന് ഇത് വലിയൊരു തിരിച്ചടിയാണ്. എന്നാൽ ഈയൊരു സാഹചര്യത്തിൽ ചാൻസലർ ആയ ക്വാസി ക്വാർട്ടേംഗ് വളരെ ശാന്തനായിരുന്നെന്നും പുതിയ നയ മാറ്റത്തിൽ ആശ്വസിക്കുന്നുവെന്നും സഖ്യകക്ഷികൾ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ലിസ് ട്രസിനെതിരെ രൂക്ഷ വിമർശനവുമായി ബോറിസ് മന്ത്രി സഭയിലെ അംഗം മൈക്കൽ ഗോവ്. ട്രസിന്റെ എതിരാളികളായിരുന്ന കെമി ബാഡെനോക്ക്, ഋഷി സുനക്ക് എന്നിവരെ പിന്തുണച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. ലിസ് ട്രസ് തെറ്റുകൾ തിരുത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക അസ്ഥിരതയെക്കുറിച്ചും സംസാരിച്ചു. ബർമിംഗ്ഹാമിൽ കൺസർവേറ്റീവ് പാർട്ടി കോൺഫറൻസ് ആരംഭിച്ചപ്പോൾ ആദ്യമുയർന്ന വിമർശനം ഇത് തന്നെയായിരുന്നു. നികുതി വെട്ടിക്കുറയ്ക്കാൻ കടം വാങ്ങുന്നത് തെറ്റാണെന്നും ദരിദ്രർക്കുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുമ്പോൾ ഏറ്റവും സമ്പന്നരുടെ ഭാരം കുറയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും ഗോവ് മുന്നറിയിപ്പ് നൽകി. നിലവിൽ സ്ഥിതികൾ വഷളവുകയാണെന്നും ഏറ്റവും ഉയർന്ന പൗണ്ട് നിരക്ക് കുറയ്ക്കാൻ വോട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിമതർക്കൊപ്പം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലയളവിൽ ലിസ് ട്രസ് ഇതിനെ പറ്റി സംസാരിച്ചില്ലെന്നും ഗോവ് കുറ്റപ്പെടുത്തി.

അതേസമയം, സർക്കാരിനെതിരെ പോയാൽ എംപിമാരെ പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ടോറി ചെയർമാൻ ജെയ്ക് ബെറി പറഞ്ഞു. ചാൻസലർ ക്വാസി ക്വാർട്ടെങ്ങിന്റെ സാമ്പത്തിക പരിപാടി നടത്തുന്ന രീതിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് ലിസ് ട്രസ് സമ്മതിച്ചെങ്കിലും ഉള്ളടക്കത്തെ പിന്തുണയ്ക്കുകയാണ് ചെയ്‍തത്. അതിസമ്പന്നർക്കുള്ള നികുതി വെട്ടിക്കുറയ്ക്കുന്ന തീരുമാനവും സർക്കാർ കടമെടുക്കാൻ ഒരുങ്ങുന്നത് പതിനായിരക്കണക്കിന് ആളുകളെ ദുരിതത്തിലാക്കാനുള്ള നടപടിയാണെന്നും വിമർശനം ഉയർന്നു. അടിയന്തിരമായി പരിഹാരം കണ്ടെത്തേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനു അത്യാവശ്യം ആണെന്നും ചൂണ്ടികാട്ടി.