ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ‘സെക്‌സ് ആൻഡ് ദി സിറ്റി’ നായകൻ ക്രിസ് നോത്തിനെതിരെ ലൈംഗികാരോപണം. യഥാർത്ഥ പേരുകൾ വെളിപ്പെടുത്താതെ സോ, ലില്ലി എന്നീ പേരുകൾ സ്വീകരിച്ചാണ് സ്ത്രീകൾ ഗുരുതര ആരോപണം ഉന്നയിച്ചത്. 2004-ൽ വെസ്റ്റ് ഹോളിവുഡിലെ ഒരു അപ്പാർട്ട്‌മെന്റിൽ വച്ച് ക്രിസ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് സോ വെളിപ്പെടുത്തി. അന്ന് തനിക്ക് 22 വയസ്സായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 2015ൽ ന്യൂയോർക്ക് സിറ്റിയിലെ ഗ്രീൻവിച്ച് വില്ലേജ് അപ്പാർട്ട്‌മെന്റിൽ വെച്ച് ഇരുപത്തിയഞ്ചാം വയസ്സിൽ ക്രിസിന്റെ പീഡനത്തിനിരയായതായി ലില്ലി വെളിപ്പെടുത്തി. ദി ഹോളിവുഡ് റിപ്പോർട്ടർ മാസികയിൽ വന്ന വെളിപ്പെടുത്തൽ ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.
എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പരസ്പര സമ്മതത്തോടെ ആയിരുന്നുവെന്ന് പറഞ്ഞ നോത്ത്, തനിക്കെതിരായ ആരോപണങ്ങൾ പൂർണ്ണമായി നിഷേധിച്ചു. നായകനെതിരെയുള്ള ആരോപണങ്ങളിൽ നിലവിൽ അന്വേഷണം നടക്കുന്നില്ലെന്ന് ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് (എൽഎപിഡി) പറഞ്ഞു. സെക്സ് ആൻഡ് സിറ്റിയുടെ സീക്വലായ ‘ആൻഡ് ജസ്റ്റ് ലൈക്ക് ദാറ്റ്’ ഡിസംബർ 9നാണ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് ആരോപണം ഉയർന്നത്.
എന്തുകൊണ്ടാണ് ഈ സ്ത്രീകൾ ലൈംഗികാരോപണങ്ങൾ ഉന്നയിക്കാൻ ഇത്രയും സമയം എടുത്തതെന്ന ചോദ്യം പ്രസക്തമാണ്. നീതി ലഭിക്കുന്നതിനേക്കാൾ ഉപരിയായി മീടൂ (#MeToo) ആരോപണം നടത്തി നായകനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് ഇതെന്ന് വാദിക്കുന്നവരുമുണ്ട്. 1998-ൽ ആരംഭിച്ച ‘സെക്സ് ആൻഡ് ദി സിറ്റി’ 2004 വരെ നീണ്ട ടിവി ഡ്രാമയാണ്. ആറു സീസൺ ഉണ്ടായിരുന്നു. ടിവി ഷോയുടെ വിജയത്തിന് പിന്നാലെ രണ്ട് സിനിമയും നിർമ്മിക്കപ്പെട്ടു. അവയിലൊന്ന് ബോക്‌സ് ഓഫീസിൽ 419 മില്യൺ ഡോളർ നേടിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മൂലം ഉല്പാദന രംഗത്തുണ്ടായ പ്രതിസന്ധിയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ താരതമ്യങ്ങളില്ലാത്ത വിലവർദ്ധനവ് മൂലവും യുകെ മലയാളികളുടെ ജീവിതം ദുരിതപൂർണ്ണമാവുകയാണ് . പലരുടെയും കുടുംബ ബഡ്ജറ്റ് താളം തെറ്റാൻ കാരണമായിരിക്കുകയാണ് സമീപകാലത്ത് പ്രത്യേകിച്ച് ക്രിസ്തുമസ് കാലത്ത് ഉണ്ടായ അഭൂതപൂർവമായ വിലവർദ്ധനവ്. ഇതിനു പുറമേ കോവിഡ് കാലത്തെ ലോക് ഡൗൺ കാരണം നിരവധി മലയാളികളുടെ ജോലി നഷ്ടമായത് ദുരിതം ഇരട്ടിപ്പിച്ചിട്ടുണ്ട്.
പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവും, കോവിഡ് മൂലമുള്ള ഉൽപാദന നഷ്ടവും മൂലമുള്ള വിലവർധനവ് ഒരു ആഗോള പ്രതിഭാസമാണെങ്കിലും മറ്റു രാജ്യങ്ങളിൽ ജീവിക്കുന്ന ജനങ്ങളെ ഇത് യുകെ ജനതയുടെ അത്രയും ബാധിച്ചിട്ടില്ല. ഭൂരിഭാഗം ഉപഭോഗ വസ്തുക്കൾക്കായും ബ്രിട്ടൻ പുറംരാജ്യങ്ങളെ ആശ്രയിക്കുന്നതാണ് ഇതിനൊരു പ്രധാന കാരണം. വർഷംതോറും നാട്ടിൽ പോകുന്നതും , നാട്ടിലുള്ള മാതാപിതാക്കളുടെ സംരക്ഷണവും എല്ലാം ജീവിത ചിലവ് കഴിഞ്ഞുള്ള നീക്കിയിരിപ്പു കൊണ്ടായിരുന്നു യുകെ മലയാളികൾ നടത്തിയിരുന്നത്. ജീവിത ചിലവിലുണ്ടായ അഭൂതപൂർവമായ വർദ്ധനവ് ഇതിനെയെല്ലാം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഷെഫ് ജോമോൻ കുര്യാക്കോസ്
KIDS IN KITCHEN
Majority of kids are not a great fan of cooking or food. As parents it is our responsibility to teach our children the importance of eating balanced diet and cooking to lead a healthy life. Here, I would like to share a few tips that would generate curiosity in food and make food and cooking interesting for kids. These tips will help children develop a desire to try different varieties of food and hopefully that would stay with them for their life. The most important thing is to let them know that there are alternative ways to eat vegetables are available and there is nothing more interesting as in experimenting with food.
Being a chef, I do create dishes to initiate interest in kids. Some of my tips are
1. Add colours
For example, my kids do not like Indian roties or chapatis. Therefore, I make chapati with vegetable purées like spinach puree or carrot puree, so they get more attracted with the colours to try green or orange roties. Adding more colours to your meal such as vegetables and fruits will give more brightness to the day.
2. Different food shows different properties
Here my idea is making them understand how food differs in its properties to heat. It will be surprising for them to see boiling water can make potato soft and egg hard.
3. Try shapes
Sometimes I make English alphabets with my potato mash mixed with carrot and peas in it. It is how to make their meal more interesting.
4. Include children in in preparing dishes
Encourage children to help preparing dishes. Allow them to pick the veggies from fridge and to wash and peel (if they are taught to do it with peelers) to make a dish. This will not only generate an interest on having the meal but also make kids realise the hard work behind cooking.
5. Try linking season in cooking
Try adding seasonality to diet. Vegetables and fruits provides the best taste and quality when it is in its season.
Spring provides best tender asparagus, purple broccoli, sprouts etc whereas in winter it is best to have fabulous roots and leafy vegetables.
6. Grow own vegetables, herbs, and fruits
Include children in growing and caring own vegetables, herbs, and fruits in your garden. Make them understand the value of food and educate the importance of healthy diet in life.
ഷെഫ് ജോമോൻ കുര്യാക്കോസ്
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രതിദിനം യുകെയിൽ മൂവായിരത്തിലധികം ആളുകൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ വർഷവും ക്രിസ്‌തുമസ് ആഘോഷങ്ങൾ റദ്ദാക്കേണ്ടി വരുമെന്ന് സേജിൻെറ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ആശുപത്രിയിൽ ഉയർന്നുവരുന്ന രോഗികളുടെ എണ്ണം തടയാനാണ് രണ്ടാഴ്ചത്തെ സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗണും ഇൻഡോർ മിക്സിങ് നിരോധനവും നടപ്പാക്കാനുള്ള അഭിപ്രായം സേജിൻെറ ശാസ്ത്രജ്ഞർ മുന്നോട്ട്‌വച്ചത്. എൻഎച്ച്എസ് ആശുപത്രികളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം രോഗികളുടെ എണ്ണം ഉയരുന്നതിനുമുമ്പ് നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് സയൻറിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) തങ്ങളുടെ യോഗത്തിൽ മുന്നോട്ട് വെച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നു. കൊറോണാ വൈറസിൻെറ ഒമിക്രോൺ വേരിയന്റിൻെറ വ്യാപനം തടയുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗം ക്രിസ്‌തുമസിന് മുമ്പ് ഒരു സർക്യൂട്ട് ബ്രേക്കർ നടത്തുന്നതായിരിക്കുമെന്ന് സെൻറ് ആൻഡ്രൂസ് സർവകലാശാലയിലെ സോഷ്യൽ സൈക്കോളജി പ്രൊഫസറും സേജ് അംഗവുമായ സ്റ്റീഫൻ റീച്ചർ അഭിപ്രായപ്പെട്ടു.
ഇൻഡോർ സോഷ്യൽ കോൺടാക്ടും സൽക്കാരങ്ങളും നിരോധിക്കുന്നതിനെ സേജിൻറെ വിദഗ്ധർ പിന്തുണച്ചു. ഇത് പുതുവത്സര പാർട്ടികൾ ആസൂത്രണം ചെയ്യുന്ന ബ്രിട്ടീഷുകാർക്ക് തിരിച്ചടിയായിരിക്കും. ജനുവരി ഒന്നിനു മുൻപ് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മീറ്റിംഗിൽ വിദഗ്ദ്ധർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ വൈകുന്നതിനനുസരിച്ച് അതിൻറെ ഫലപ്രാപ്തി കുറയുമെന്നും അവർ കൂട്ടിച്ചേർത്തു. ഒമിക്രോൺ വേരിയന്റിൻെറ ഭീഷണിക്കെതിരെ യുകെയിൽ ഉടനീളം സംയുക്തമായ നിയന്ത്രണങ്ങൾ ആവശ്യമാണെങ്കിൽ അടിയന്തരമായി യോഗം നടത്തും. ടോറി എംപിമാരുടെയും ഡൗണിംഗ് സ്ട്രീറ്റിന്റെയും എതിർപ്പുകൾ ഉണ്ടായിട്ടും ക്രിസ്തുമസിന് മുൻപ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന ആശങ്കയിലേയ്ക്കാണ് സേജ് ശാസ്ത്രജ്ഞമാരുടെ മുന്നറിയിപ്പ് വിരൽ ചൂണ്ടുന്നത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ പ്രതിദിന കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 93045 ആണ്. ഇത് കഴിഞ്ഞ ആഴ്ചയിലെ പ്രതിദിന രോഗവ്യാപനവുമായി താരതമ്യം ചെയ്യുമ്പോൾ 60% കൂടുതലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ നാലിലൊന്ന് കേസുകളും ലണ്ടനിലാണ്. ഒമിക്രോൺ ആദ്യമായി തിരിച്ചറിഞ്ഞതിന് ശേഷം നിലവിൽ കോവിഡ് കേസുകളുടെ എണ്ണം അഞ്ചിരട്ടിയായി ഉയർന്നതായാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്.
ഇതിനിടെ നിയന്ത്രണങ്ങൾ കർശനമാക്കിയില്ലെങ്കിൽ രാജ്യം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. പ്രതിദിന കോവിഡ് മരണങ്ങൾ 5000 ത്തിനോട് അടുക്കുമെന്നാണ് പ്രവചനങ്ങൾ. ലണ്ടൻ ഇംപീരിയൽ കോളേജിലെ പ്രൊഫസർ നീൽ ഫെർഗൂസണും സംഘവും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ജനുവരിയിലെ മരണനിരക്ക് 3000 ആകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ബ്രിട്ടനിൽ രണ്ടാം തരംഗത്തിൽ പ്രതിദിന മരണനിരക്ക് 1800 – ൽ എത്തിയിരുന്നു. ഒമിക്രോൺ വ്യാപന ഭീതിയിൽ പ്രവചിക്കപ്പെടുന്ന പുതിയ കണക്കുകൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗവൺമെന്റിന് പ്രേരിപ്പിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഡ്രോയ്‌സ്‌ൽഡൻ സ്റ്റേഷന് സമീപം 30 വയസ്സുള്ള സ്ത്രീ ട്രാം ഇടിച്ചു മരിച്ചു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഡ്രോയ്‌സ്‌ൽഡൻ സ്‌റ്റേഷനു സമീപം വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്കാണ് യുവതി ആക്രമിക്കപ്പെട്ടത്. സംഭവത്തെത്തുടർന്ന് മാർക്കറ്റ് സ്ട്രീറ്റിന് സമീപമുള്ള റോഡുകൾ പൊലീസ് അടച്ചു. ആഷ്ടൺ-അണ്ടർ-ലൈനിനും മാഞ്ചസ്റ്റർ പിക്കാഡിലിക്കും ഇടയിലുള്ള ട്രാം സർവീസുകൾ സംഭവസ്ഥലത്ത് പ്രവർത്തിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. കാൽനടയാത്രക്കാരനുണ്ടായ അപകടത്തെകുറിച്ച് പോലീസ് അന്വേഷിക്കുകയാണെന്ന് സേന അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് ഗ്രേറ്റർ മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിനൊപ്പം (ജിഎംഎഫ്‌ആർഎസ്) അന്വേഷണം തുടരുകയാണ്. അതിനാൽ ഈ പ്രദേശത്ത് റോഡുകളിൽ തടസങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതേസമയം, ഡ്രൊയിൽസ് ഡനിലെ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ന്യൂ ഇസ്ലിംഗ്ടൺ ട്രാം സ്റ്റേഷനും പോലീസ് ഉപരോധിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ പ്രതിസന്ധിയിലായ ഹോസ്പിറ്റാലിറ്റി ബിസിനസ് ഉടമകളുമായുള്ള അടിയന്തര ചർച്ചയ്ക്കായി യു എസ് ട്രിപ്പ് റദ്ദാക്കി ബ്രിട്ടണിൽ എത്തി ചേർന്നിരിക്കുകയാണ് ചാൻസിലർ റിഷി സുനക്. ബ്രിട്ടനിലെ അടിയന്തര സാഹചര്യങ്ങൾക്കിടയിലുള്ള ചാൻസലറുടെ യുഎസ് യാത്ര വിവാദമായിരുന്നു. ഗവൺമെന്റ് പദ്ധതിപ്രകാരം യു എസിലെ പ്രമുഖ ടെക്നോളജി കമ്പനി ഉടമകളുമായുള്ള ചർച്ചയ്ക്കായാണ് റിഷി സുനക് യുഎസിൽ എത്തിയത്. ഒമിക്രോൺ ഭീതി മൂലം നിരവധിപേർ ക്രിസ്മസ് പാർട്ടികളും, ആഘോഷങ്ങളും ക്യാൻസൽ ചെയ്തതോടെയാണ് ഹോസ്പിറ്റാലിറ്റി വിഭാഗം ബിസിനസ് ഈ മേഖലയിലുള്ളവർ പ്രതിസന്ധിയിലായത്. കസ്റ്റമേഴ്സിന്റെ കുറവുമൂലം നിരവധി പബ്ബുകളും, റസ്റ്റോറന്റുകളും ഇപ്പോൾ തന്നെ അടച്ചിട്ടിരിക്കുകയാണ്. ഒമിക്രോൺ സ്‌ട്രെയിൻ സംബന്ധിച്ച് ഗവൺമെന്റിന്റെ മുന്നറിയിപ്പുകൾ ജനങ്ങളെ ഭീതിയിലാഴ്ത്തിയതായും, ഇതാകാം ആഘോഷങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടു നിൽക്കുന്നതിന് കാരണമെന്നും ബിസിനസ് ഉടമകൾ സംശയിക്കുന്നു. ബിസിനസുകൾ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന കാലമാണ് ക്രിസ്മസ് സമയം. എന്നാൽ ഒമിക്രോൺ വ്യാപനം ബിസിനസുകൾക്ക് മേൽ വൻ തിരിച്ചടി ആണ് നൽകിയിരിക്കുന്നത്.
ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് തങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം വേണമെന്ന ആവശ്യമാണ് ബിസിനസ് ഉടമകൾ മുന്നോട്ടുവയ്ക്കുന്നത്. ഇതേസമയംതന്നെ ബ്രിട്ടണിൽ ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നത് ആശങ്കയ്ക്ക് വക നൽകുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗത്ത് ലണ്ടനിൽ വീടിന് തീ പിടിച്ച നാല് കുട്ടികൾ മരിച്ച സംഭവത്തിൽ 27 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവരുടെ അശ്രദ്ധമൂലമാണ് കുട്ടികൾ മരിക്കാനിടയായത് എന്ന സംശയത്തിൻെറ പുറത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മൂന്നും നാലും വയസ്സുള്ള നാല് ആൺകുട്ടികളാണ് മരണപ്പെട്ടത്. കുട്ടികൾക്ക് അഗ്നിശമനസേനാംഗങ്ങൾ സിപിആർ നൽകിയിരുന്നു. സംഭവസമയം നാല് കുട്ടികളും വീട്ടിൽ തനിച്ചായിരുന്നു. കുട്ടികളെ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചുവെന്ന് ലണ്ടൻ അഗ്നിശമനസേന അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന തീപിടിത്തത്തിൻെറ കാരണം ഇതുവരെയും വ്യക്തമല്ല. ഇന്നലെ രാത്രി ഏഴിനാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. മരിച്ച നാല് കുട്ടികളും ബന്ധുക്കളാണെന്ന് കരുതുന്നതായി മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി. അവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എട്ട് അഗ്നിരക്ഷാ സേനാ വാഹനങ്ങളും അറുപതോളം അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടിത്തത്തിന് ഇരയായവരെ രക്ഷിക്കാൻ തങ്ങളാലാവും വിധം ശ്രമിച്ചുവെന്ന് ലണ്ടൻ ആംബുലൻസ് സർവീസിലെ വക്താവ് അറിയിച്ചു. തങ്ങളുടെ എല്ലാ ജീവനക്കാർക്കും ഇതുപോലെ ഒരു സാഹചര്യം നേരിടാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റിലായ സ്ത്രീ പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്ന് സൂപ്രണ്ട് റോബ് ഷെപ്പേർഡ് പറഞ്ഞു. തീപിടിത്തത്തിന് കാരണം അജ്ഞാതമായിത്തന്നെതുടരുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്നലെ യുകെയിലെ കോവിഡ് പ്രതിദിന കേസുകൾ മഹാമാരിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ നിലയിലായി. ഇന്നലെ മാത്രം 88736 പേർക്കാണ് കോവിഡ് ബാധിച്ചത്. ഒമിക്രോൺ വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ജി 7 രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നു. ആഗോള പൊതുജനാരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയായി ഒമിക്രോണിനെ യുകെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിൻെറ നേതൃത്വത്തിൽ നടന്ന ജി 7 രാജ്യങ്ങളുടെ യോഗം പ്രഖ്യാപിച്ചു . കഴിഞ്ഞദിവസം ഇംഗ്ലണ്ടിൻെറ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി വരുംദിവസങ്ങളിൽ രോഗവ്യാപനം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
യുകെയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ 74 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബൂസ്റ്റർ ഡോസ് നൽകുന്നത് യുദ്ധകാലടിസ്ഥാനത്തിൽ മുന്നേറുകയാണ് . ഇന്നലെ 745,183പേർക്കാണ് ബൂസ്റ്റർ ഡോസ് നൽകിയത്. ദിനംപ്രതി 10 ലക്ഷം പേർക്ക് ബൂസ്റ്റർ ഡോസുകൾ നൽകുക എന്നതാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. ആദ്യ രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പുകൾ ഒമിക്രോണിനെതിരെ സുരക്ഷ നൽകുകയില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ജനങ്ങൾ എത്രയും പെട്ടെന്ന് ബൂസ്റ്റർ ഡോസ് എടുക്കാൻ മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സൗത്ത് ലണ്ടനിലെ സട്ടണിലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽ നാല് കുട്ടികൾ മരിച്ചു. ഇന്നലെ രാത്രി ഏഴിനാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മരിച്ച നാല് പേരും ബന്ധുക്കളാണെന്ന് കരുതുന്നതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. അവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എട്ട് അഗ്നിരക്ഷാ സേനാ വാഹനങ്ങളും അറുപതോളം അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
കുട്ടികളെ രക്ഷിച്ച് ഉടനടി സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലണ്ടനിലെ എയർ ആംബുലൻസ്, കെന്റ് സറേ സസെക്‌സ് എയർ ആംബുലൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ആംബുലൻസ് ജീവനക്കാർ, പാരാമെഡിക്കുകൾ, ട്രോമ ടീമുകൾ തുടങ്ങിവർ സംഭവസ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം അജ്ഞാതമാണെന്നും അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് റോബ് ഷെപ്പേർഡ് പറഞ്ഞു. നാല് കുട്ടികളുടെ മരണത്തിനിടയാക്കിയ തീപിടുത്തം ദുഃഖകരമാണെന്ന് ലണ്ടൻ ഫയർ കമ്മീഷണർ ആൻഡി റോ പറഞ്ഞു.