ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ചു കഴിഞ്ഞ വർഷം ഡിസംബറിൽ ഡൗണിങ് സ്ട്രീറ്റ് ഉദ്യോഗസ്ഥർ നടത്തിയ ബിസിനസ് മീറ്റിംഗ് വ്യാജമെന്ന് കണ്ടെത്തൽ. നിയന്ത്രണങ്ങൾ കൂടാതെ ക്രിസ്മസ് പാർട്ടി ഒരുക്കാൻ ‘ബിസിനസ് മീറ്റിംഗ്’ എന്ന പേര് കണ്ടെത്തുകയായിരുന്നു. ഇത് മറച്ചുവയ്ക്കാൻ നടത്തിയ തയ്യാറെടുപ്പുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉദ്യോഗസ്ഥർ കുടുങ്ങിയത്. പ്രധാനമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയായ അല്ലെഗ്ര സ്ട്രാട്ടണും നമ്പർ 10 ഡിജിറ്റൽ ഹെഡ് ആയ എഡ് ഓൾഡ് ഫീൽഡും നമ്പർ 9 ബ്രീഫിങ് റൂമിലിരുന്ന് ചോദ്യവും ഉത്തരവും പരസ്പരം പറഞ്ഞു പരിശീലിക്കുന്ന ദൃശ്യങ്ങളാണ് ഐടിവി ന്യൂസ് പുറത്തുവിട്ടത്. ഡിസംബർ 18ന് നടന്ന വ്യാജ മീറ്റിംഗിന് ശേഷമാണ് കള്ളം പുറത്തുവരാതിരിക്കാനായി ഉദ്യോഗസ്ഥർ വിദഗ് ധമായി ആസൂത്രണം നടത്തിയത്.

അതിൽ ഡൗണിംഗ് സ്ട്രീറ്റ് ക്രിസ്മസ് പാർട്ടിയെക്കുറിച്ച് ഓൾഡ് ഫീൽഡ് ചോദ്യം ഉന്നയിക്കുന്നുണ്ട്. ഇത്തരമൊരു പാർട്ടി നടന്നുവെന്ന് പ്രധാനമന്ത്രി അറിഞ്ഞാൽ എന്തുത്തരം നൽകുമെന്ന ചോദ്യത്തിന് ‘അത് ബിസിനസ് മീറ്റിംഗ് ആയിരുന്നുവെന്ന് പറയണമെന്ന്’ സ്ട്രാട്ടൺ ആവശ്യപ്പെടുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടത്തിയ പാർട്ടിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മെറ്റ് പോലീസ് അറിയിച്ചു.

പാർട്ടിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബോറിസ് ജോൺസൺ മുമ്പ് വിസമ്മതിച്ചതിനെ തുടർന്നാണ് വീഡിയോ പുറത്തുവിട്ടത്. ദൃശ്യങ്ങൾ പുറത്തുവന്ന് സത്യം ബോധ്യമായതോടെ ബോറിസ് ജോൺസൻ മാപ്പ് പറയണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ 18 ന് ലണ്ടൻ ടയർ 3 നിയന്ത്രണങ്ങൾക്ക് കീഴിലായിരുന്നപ്പോഴാണ് ഈ പാർട്ടി നടന്നത്. വിദേശകാര്യ ഓഫീസിൽ നടന്ന പ്രതിവാര കാബിനറ്റിൽ പങ്കെടുക്കാൻ ജോൺസൺ ഡിസംബർ 15-ന് ഡൗണിംഗ് സ്ട്രീറ്റ് വിട്ടിരുന്നു. ഡൗണിംഗ് സ്ട്രീറ്റ് ഉദ്യോഗസ്ഥർ പാർട്ടി നടത്തിയെന്ന റിപ്പോർട്ടുകൾ ജോൺസൺ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അതേസമയം ക്രിസ്മസ് പാർട്ടി നടന്നിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഡൗണിംഗ് സ്ട്രീറ്റ് വക്താവ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് -19 ൻെറ വകഭേദമായ ഒമിക്രോൺ ബ്രിട്ടനിൽ വിചാരിച്ചതിലും അതിവേഗം പടരുന്നെന്ന് വിദഗ്ധർ. ഈയൊരു സാഹചര്യത്തിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് പൂട്ടു വീഴുമോ എന്ന ആശങ്കകൾ വർദ്ധിക്കുന്നു. ഒമിക്രോൺ കേസുകൾ ഓരോ ദിവസവും ഇരട്ടിയാകുകയാണെന്നും ഇതിനോടകം രണ്ടായിരത്തോളം ആളുകളിൽ രാജ്യത്തുടനീളം പുതിയ വകഭേദത്തെ കണ്ടെത്താൻ സാധിക്കുമെന്നും ( ഇത് ഔദ്യോഗിക കണക്കുകൾ ആറിരട്ടി കൂടുതലാണ് ) ഉന്നത എപ്പിഡെമിയോളജിസ്റ്റ് പ്രൊഫസർ ടിം സ്പെക്ടർ അവകാശപ്പെട്ടു. ഒമിക്രോണിൻെറ പ്രഭവകേന്ദ്രമായ ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ ബ്രിട്ടണിൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ കേസുകൾ ഉണ്ടാകുമെന്ന് രാജ്യത്തെ ഏറ്റവും വലിയ രോഗലക്ഷണം ട്രാക്കിംഗ് പഠനം നടത്തുന്ന ലണ്ടനിലെ കിംഗ്സ് കോളേജിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. പ്രതീക്ഷിച്ചതിനേക്കാൾ ഒമിക്രോൺ വേരിയേഷൻ രാജ്യത്ത് വളരെ പെട്ടെന്നാണ് പടരുന്നത്. ആഴ്ചകൾക്കുള്ളിൽ തന്നെ ഒമിക്രോൺ യുകെയിലെ പ്രധാന വകഭേദങ്ങളിൽ ഒന്നായി മാറാൻ സാധ്യതയുണ്ടെന്നും വെൽകം സാംഗർ ഇൻസ്റ്റിറ്റ്യൂട്ടിലെ കോവിഡ് നിരീക്ഷണ വിഭാഗം മേധാവി ഡോ.ജെഫ്രി ബാരറ്റ് പറഞ്ഞു.

ഒമിക്രോൺ രാജ്യത്ത് വളരെവേഗം പകരുന്നുണ്ടെന്നും രാജ്യത്തുടനീളമുള്ള രോഗികളുടെ എണ്ണം 336 ആണെന്നും എല്ലാ പുതിയ 60 കോവിഡ് കേസുകളിലെയും ഒരെണ്ണം ഈ വകഭേദം മൂലം ഉണ്ടായതാണെന്നും കണക്കുകൾ കാണിക്കുന്നതായി ടൗണിൽ സ്ട്രീറ്റ് മുന്നറിയിപ്പുനൽകി. ഒമിക്രോണിൻെറ പകർച്ചാനിരക്ക് കുത്തനെ ഉയർന്നുവെങ്കിലും വർക്ക് ഫ്രം ഹോം, വാക്‌സിൻ പാസ്‌പോർട്ടുകൾ, കടുത്ത ക്രിസ്തുമസ് നിയന്ത്രണങ്ങൾ എന്നിവ കൊണ്ടുവരാൻ മന്ത്രിമാർ ശ്രമിക്കുന്നില്ലെന്ന് ഡൊമിനിക് റാബ് പറഞ്ഞു. ഇതിൻറെ കാരണം വാക്സിൻ പ്രോഗ്രാമിന് വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്‌തുമസ് കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷ. ബൂസ്റ്റർ വാക്സിനുകൾ രോഗവ്യാപനം തടയാൻ വലിയ പങ്ക് വഹിച്ചില്ലെങ്കിലും ഒമിക്രോൺ മൂലമുണ്ടാകുന്ന ഗുരുതരമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും ഉയർന്ന സംരക്ഷണം നൽകുവാൻ ബൂസ്റ്റർ വാക്സിനുകൾക്ക് സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- ആമസോൺ സെർവർ ക്രാഷ് ആയതോടെ, ആമസോൺ, പ്രൈം മ്യൂസിക്, പ്രൈം വീഡിയോ, അലക്സാ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകാതെ വന്നത് മണിക്കൂറുകൾ . എട്ടു മണിക്കൂറുകളോളം ആണ് ആമസോൺ പ്രോഡക്ടുകൾ ഓർഡർ ചെയ്തവർക്ക് എത്തിക്കാൻ റൂട്ടുകൾ കണ്ടെത്താനാകാതെ ഡ്രൈവർമാർ വലഞ്ഞത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് ശേഷം ആണ് സെർവറിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്. ഏഴുമണിയോടെ ആമസോൺ ഡ്രൈവർമാർക്ക് റൂട്ടുകൾ പോലും കണ്ടെത്താനാകാതെ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് ഇരിക്കേണ്ടതായി വന്നു. പ്രശ്‌നത്തിന്റെ മൂലകാരണം തങ്ങൾ കണ്ടെത്തിയതായും, പരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തിയതായും ആമസോൺ കമ്പനി അധികൃതർ അറിയിച്ചു. എന്നാൽ ലോകത്തെല്ലായിടത്തും ഈ പ്രശ്നങ്ങൾ അനുഭവപ്പെട്ടില്ലെന്നും, യു എസിലാണ് പ്രധാനമായും സെർവർ ക്രാഷ് ആയത് മൂലം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായതെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

ഒന്നു നോക്കണേ ഏറ്റവും കൂടുതൽ ഷോപ്പിംഗ് നടത്തുന്ന ക്രിസ്മസ് കാലഘട്ടത്തിലാണ് ഇത്തരമൊരു വീഴ്ച വന്നത്. ആമസോൺ ആപ്പിന്റെ തകർച്ച ഐറോബോട്ട്, ക്യാഷ്ആപ്പ്, ഗോഡാഡി തുടങ്ങിയവയെല്ലാം തന്നെ സാരമായി ബാധിച്ചിരുന്നു. ഈ വർഷത്തിൽ തന്നെ ഇത് മൂന്നാം തവണയാണ് ഇത്തരത്തിൽ ആമസോൺ സർവർ ക്രാഷ് ആകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ആര്‍വെന്‍ കൊടുങ്കാറ്റിനു പിന്നാലെ ഭീഷണിയായി ബാറാ എത്തുന്നു. ബാറാ കൊടുങ്കാറ്റിന്റെ ഫലമായി മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ കാറ്റ് വീശും. എട്ട് ഇഞ്ച് വരെ കനത്തിലുള്ള മഞ്ഞ് വീഴ്ച ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഗതാഗത തടസ്സം ഉണ്ടായേക്കും. അറ്റ്ലാന്റിക്കിൽ രൂപപ്പെട്ട ന്യൂനമർദമാണ് ബാറാ കൊടുങ്കാറ്റായി മാറിയത്. മഞ്ഞുവീഴ്ച തുടരുമെന്നതിനാൽ മെറ്റ് ഓഫീസ് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ആഴ്ച അഞ്ചു ദിവസം രാജ്യത്ത് കാറ്റും മഴയും ശക്തിപ്പെടും.

തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ അയര്‍ലന്‍ഡിന്റെ തീരപ്രദേശങ്ങളില്‍ 35 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ഉണ്ടാവും. ഇത്തരം വലിയ തിരമാലകൾ ജീവന് ഭീഷണിയായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ആർവെൻ കൊടുങ്കാറ്റ് വീശി 11 ദിവസങ്ങൾ പിന്നിട്ടിട്ടും നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ 500 വീടുകളിൽ വൈദ്യുതിബന്ധം പുനസ്ഥാപിച്ചിട്ടില്ല.

ബാറാ കൊടുങ്കാറ്റ് ശക്തിപ്പെടുന്നതോടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫിസ് അറിയിച്ചു. ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും പടിഞ്ഞാറൻ, തെക്കൻ തീരങ്ങളിൽ മണിക്കൂറിൽ 60 മൈൽ മുതൽ 70 മൈൽ വരെ വേഗതയിൽ കാറ്റ് വീശും. പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഏത് അടിയന്തര സാഹചര്യത്തിലും കോസ്റ്റ്ഗാർഡിനായി 999 ൽ ബന്ധപ്പെടണമെന്നും റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ അഭ്യർത്ഥിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഒമിക്രോൺ പ്രതിരോധത്തിൽ സർക്കാരിനെ വിമർശിച്ച് മുൻ പ്രധാനമന്ത്രി തെരേസ മേ. നിയന്ത്രണങ്ങൾ കാരണം സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാവുന്ന ഇടിവ് ബിസിനസുകളെ പ്രതികൂലമായി ബാധിക്കുമെന്ന് മേ കൂട്ടിച്ചേർത്തു. “മറ്റ് കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ അതിവേഗം പടരുന്നു. സമ്പദ്‌വ്യവസ്ഥയെ പിടിച്ചു നിർത്തുകയും ആരംഭിക്കുകയും ചെയ്യുന്നതിനുപകരം ആനുവൽ വാക്‌സിൻ പരിഹാരമാണ്.” മുൻ പ്രധാനമന്ത്രി വ്യക്തമാക്കി. സർക്കാർ കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കണമെന്ന ആരോപണവും തെരേസ മേ ഉന്നയിച്ചു.

അതേസമയം, ഇന്ന് ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലും 90 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 336 ആയി ഉയർന്നു. എന്നാൽ യഥാർത്ഥ കേസുകളുടെ എണ്ണം 1,000-ത്തിൽ കൂടുതലായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിലെ ഒന്നിലധികം പ്രദേശങ്ങളിൽ സാമൂഹിക വ്യാപനം ഉണ്ടെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് സ്ഥിരീകരിച്ചു. യുകെയിൽ ഓരോ ദിവസവും ശരാശരി 46,000 കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നുണ്ട്.

പുതിയ യാത്രാ നിയന്ത്രണങ്ങൾ വ്യവസായിക മേഖലയ്ക്ക് കനത്ത പ്രഹരമാണെന്ന് മുൻ ഗതാഗത സെക്രട്ടറി ക്രിസ് ഗ്രേലിംഗ് ആരോപിച്ചു. എന്നാൽ പുതിയ നിയന്ത്രണങ്ങൾ താൽക്കാലികമാണെന്നും ശാസ്ത്രജ്ഞരും സർക്കാരും കൂടിയാലോചിച്ച് ഉചിതമായ തീരുമാനങ്ങൾ കൈകൊള്ളുമെന്നുമാണ് ആരോഗ്യ സെക്രട്ടറിയുടെ വാദം. സാമ്പത്തിക അരാജകത്വവും ഭയാനകമായ ആരോഗ്യ പ്രത്യാഘാതങ്ങളും ഒഴിവാക്കണമെങ്കിൽ, ഗവൺമെന്റ് ഏകോപിതമായി പ്രവർത്തിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യാത്രാ ചാർജ് വർധിപ്പിക്കാനുള്ള ഹൈക്കോടതിയുടെ വിധിക്കുശേഷം യുകെ ഉപഭോക്താക്കളിൽനിന്ന് ഉടൻ 20% വാല്യൂ ആഡഡ് ടാക്‌സ് ഈടാക്കാൻ ആരംഭിക്കുമെന്ന് ഊബർ അറിയിച്ചു. യുകെയിലെ സ്വകാര്യ വാടക ടാക്സി ഓപ്പറേറ്റർമാർക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി കരാർ ഉണ്ടാകണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് ഇത്തരത്തിലൊരു നീക്കം. ഈ പുതിയ നീക്കം വ്യവസായത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്ന് അഭിപ്രായമുണ്ട്. കൂടാതെ മറ്റു സ്വകാര്യ വാടക സ്ഥാപനങ്ങളും ഇനിമുതൽവാല്യൂ ആഡഡ് ടാക്‌സ് ഉൾപ്പെടുത്തേണ്ടതായി വന്നേക്കാം. ഊബർ ഡ്രൈവർമാരെ കരാറുകാരായല്ല മറിച്ച് തൊഴിലാളികളായി ആണ് കാണേണ്ടതെന്ന് ഈ വർഷത്തെ പ്രത്യേക കോടതി വിധിയിൽ പറഞ്ഞിരുന്നു. യാത്രക്കാരന് വാഹനത്തിൻറെ ഡ്രൈവറുമായി ഉണ്ടാവുന്ന ഉടമ്പടിക്കു പകരം ബുക്കിംഗ് സ്വീകരിക്കുമ്പോൾ സ്വകാര്യ വാടക ഓപ്പറേറ്ററായ ഊബർ ഡ്രൈവറുമായി ഒരു കരാറിൽ എത്തിച്ചേരണമെന്നും ലോർഡ് ജസ്റ്റിസ് ലെഗട്ട് തൻറെ കോടതിവിധിയിൽ നിർദ്ദേശിച്ചിരുന്നു.

കോടതിയുടെ ഈ വിധിക്കെതിരെ ഊബർ ഹൈക്കോടതിയിൽ അപ്പീലിനായി സമീപിച്ചെങ്കിലും ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച വിധിയെ ശരി വെക്കുകയാണ് ചെയ്തത്. ലണ്ടനിലെ എല്ലാ സ്വകാര്യ ഹയർ ഓപ്പറേറ്റർമാർക്കും ഈ വിധി ബാധകമാണെന്നും സുപ്രീം കോടതിയുടെ വിധി പൂർണമായി പാലിക്കുമെന്നും ഊബറിൻെറ വക്താവ് അറിയിച്ചു. വിധി നടപ്പിലാക്കും എന്നും എല്ലാ ഓപ്പറേറ്റർമാരും കോടതിയുടെ ഈ വിധി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അവരുടെ പ്രവർത്തന രീതിയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം ആവശ്യമാണോ എന്ന് പരിഗണിക്കുന്നതാണെന്നും ലണ്ടനിലെ സ്വകാര്യ ഹയർ ഓപ്പറേറ്റർമാരെ നിയന്ത്രിക്കുന്ന ട്രാൻസ്പോർട്ട് ഫോർ ലണ്ടണിൻെറ വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡിന്റെ തീവ്രവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം ബ്രിട്ടനിൽ പടർന്നു പിടിക്കുന്നതോടൊപ്പം നിയന്ത്രണങ്ങളും ശക്തമാക്കുന്നു. പൊതുയിടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിയമം ഡിസംബർ മാസം മുഴുവൻ നിലനിൽക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ല. നിർബന്ധമായി മാസ്ക് ധരിക്കണമെന്ന നിയമം ഡിസംബർ 21 വരെ നിലനിൽക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഒമിക്രോൺ ഉയർത്തുന്ന ഭീഷണി വിലയിരുത്താൻ ശാസ്ത്രജ്ഞർക്ക് കൂടുതൽ സമയം വേണമെന്നിരിക്കെ കുറഞ്ഞത് മൂന്നാഴ്ച്ചയെങ്കിലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു.

കടകളിലും പൊതുഗതാഗതത്തിലും മാസ്‌ക് ധരിക്കാത്തവര്‍ 200 പൗണ്ട് പിഴ അടയ്‌ക്കേണ്ടി വരും. യാത്രാ നിയന്ത്രണങ്ങൾ, പരിശോധനകൾ, പത്തു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീൻ എന്നിവയും ഈ മാസം മുഴുവൻ നിലനിൽക്കും. എന്നാൽ പുതുവർഷത്തിൽ പ്ലാൻ ബിയിലേക്ക് മാറാനുള്ള നിർദേശം പ്രധാനമന്ത്രി തള്ളുകയാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാക്‌സിന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുക, വർക്ക് ഫ്രം ഹോം തുടങ്ങിയ നിർദേശങ്ങളാണ് പ്ലാൻ ബിയിൽ ഉൾപ്പെടുന്നത്.

അതേസമയം ക്രിസ്മസ് പദ്ധതികളുമായി ധൈര്യമായി മുന്നോട്ട് പോകാൻ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് ആഹ്വാനം ചെയ്തു. പ്ലാൻ ബി തങ്ങളുടെ പരിഗണനയിൽ ഇല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാവരും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് ആവശ്യപ്പെട്ട റാബ്, കൂടുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമാണതെന്നും ഓർമിപ്പിച്ചു. വാക്സിനേഷൻ നിയമപരമായി നിർബന്ധമാക്കുന്നതിൽ ജർമ്മനിയെ പിന്തുടരാൻ മന്ത്രിമാർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം യുകെ സ്പെഷ്യൽ
ലൂട്ടൻ: ഒരു പക്ഷെ യുകെയിലെ മലയാളികളിൽ 99 ശതമാനം പേരും ഈ വേദനയുടെ, സഹന ജീവിതത്തിന്റെ വാർത്ത അറിഞ്ഞിരിക്കാൻ വഴിയില്ല. വാർത്തകളിൽ നിറഞ്ഞത് യുകെമലയാളി നേഴ്സ് എയർ ഇന്ത്യ വിമാനത്തിൽ പ്രസവിച്ചു എന്നും ഫ്രാങ്ക്ഫർട്ടിൽ ഇറക്കി ആശുപത്രിയിലേക്ക് മാറ്റി എന്നുള്ളത് മാത്രമാണ്. നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കല്ലാതെ മറ്റൊരു സഹായവും നൽകാൻ കേന്ദ്ര, കേരള സർക്കാരുകൾക്ക് താല്പര്യമില്ല എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് കരളലിയിക്കും ഈ യുകെ മലയാളി നഴ്‌സ് കുടുംബത്തിന്റെ ദുരിത കഥ.
2019 ഒക്ടോബറിൽ സിമി ആദ്യമായി യുകെയിൽ എത്തിയത്. ലണ്ടനടുത്ത് ല്യൂട്ടൻ NHS ആശുപത്രിയിൽ നഴ്‌സായി ജോലി ആരംഭിച്ചു. കൊറോണയുടെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വെറും എട്ട് മാസം മുൻപാണ് ചെറിയാൻ യുകെയിൽ എത്തിച്ചേർന്നത്.
ഒക്ടോബർ 5 തിയതിയാണ് ചെറിയാനും ഗർഭിണിയായ ഭാര്യ സിമിയും ഹീത്രുവിൽനിന്നും കൊച്ചിക്കുള്ള ഫ്ലൈറ്റിൽ നാട്ടിലേക്കു പ്രസവ ശുശ്രുഷകൾക്കായി പുറപ്പെട്ടത്. എന്നാൽ ഭക്ഷണശേഷം സിമിക്ക് വല്ലാത്ത അസ്വസ്ഥ തോന്നുകയും, ടോയ്ലെറ്റിൽ പോയി വരുകയും ചെയ്‌തു. കാലാവസ്ഥ അത്ര സുഗമമായിരുന്നില്ല കാരണം എയർ ഗട്ടറുകൾ വിമാനത്തിന് നല്ല രീതിയിൽ ഉള്ള കുലുക്കവും നൽകുന്നുണ്ടായിരുന്നു. വേദനയുടെ കാഠിന്യത്തെക്കുറിച്ചു സിമി ഐർഹോസ്റ്റസിനെ വിവരം അറിയിച്ചു. പെട്ടെന്നു തന്നെ ഭർത്താവായ ചെറിയാനെയും മറ്റൊരു യാത്രക്കാരെനെയും അവിടെ നിന്ന് മാറ്റി ഇരുത്തി. തുടർന്ന് ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുടെ കാര്യക്ഷമമായ ഇടപെടലും മനോബലവും അമ്മയ്ക്കും കുഞ്ഞിനും രക്ഷയായി.
എയർ ഇന്ത്യ വിമാനത്തിൽ സിമിയുടെ പ്രസവത്തിൽ സഹായിച്ചവർ ഇവരാണ്.

എന്നാൽ സിമിയും ചെറിയാനും കടന്നു പോയ മനോവ്യഥകളുടെ സമാപനം ആയിരിക്കും എന്ന് കരുതിയപ്പോൾ വരാനിരിക്കുന്ന വിഷമങ്ങളുടെ നാന്ദി കുറിക്കലാണ് അതെന്നു സിമിയും ചെറിയാനും ഒരിക്കിലും ചിന്തിച്ചിരുന്നില്ല. ഇന്ത്യയിലേക്ക് യാത്രചെയ്യാനുള്ള ആരോഗ്യ സ്ഥിതി അമ്മയ്ക്കും കുഞ്ഞിനും ഇല്ലാത്തതിനാൽ ഫ്രാങ്ക്ഫർട്ടിൽ ഇറക്കി. ഭർത്താവായ ചെറിയാനും കൂടെയിറങ്ങി. പൈലറ്റ് അറിയിപ്പ് ഉണ്ടായിരുന്നതുകൊണ്ട് ആംബുലൻസ്, പോലീസ് (ഇംഗ്ലീഷ് അറിയുന്ന പൊലീസുകാരെ നിർത്തിയിരുന്നു) എന്നിവർ വിമാനത്താവളത്തിൽ കാത്തു നിന്നു. അനുബന്ധ രേഖകളും കൊടുത്തതോടെ സിമിയുടെ കുടുംബം ആശുപത്രിയിലേക്ക് പോലീസ് അകമ്പടിയോടെ….
ആശുപത്രിയിൽ എത്തി സിമിയെയും കുഞ്ഞിനേയും അഡ്മിറ്റ് ചെയ്‌തു. സിമിയുടെ മുറിയുടെ പുറത്തു ജർമ്മൻ പോലീസ് കാവലുമായി. സിമിക്ക് വിസ ഇല്ലാത്തത് തന്നെ കാരണം. ആശുപത്രിയിൽ ചെറിയാന് നില്ക്കാൻ അനുവാദം ഇല്ല എന്ന് പോലീസ് വ്യക്തമാക്കിയതോടെ കാര്യങ്ങൾ ചെറിയാൻ തിരിച്ചറിയുകയായിരുന്നു. പോലീസ് അകമ്പടിയോടെ തിരിച്ചു എയർ പോർട്ടിലേക്ക്. ചെറിയാന് സഹായത്തിനായി ഹിന്ദി അറിയുന്ന ഒരു പോലീസ് കാരനും. വിസയില്ലാതെ പുറത്തിങ്ങാൻ സാധിക്കില്ല.
ഒരു ദിവസം മുഴുവൻ എയർപോർട്ടിൽ, പിടയുന്ന മനസ്സുമായി. അമ്മയും കുഞ്ഞും ആശുപത്രിൽ. യുകെയിൽ പ്രസവിച്ചാൽ സഹായത്തിന് ആരുമില്ല എന്ന ചിന്തയിലും കോംപ്ലിക്കേഷൻ ഉള്ളതുകൊണ്ടും വളരെ നേരത്തെ നാട്ടിലേക്ക് പുറപ്പെട്ട ഇവർ സ്വപ്നത്തിൽ പോലും കാണാത്ത ഒരു പ്രതിസന്ധിയിലേക്ക്… വിറയലോടെ നോക്കി നില്ക്കാൻ മാത്രമേ സാധിച്ചുള്ളൂ… കാരണം ചെറിയാൻ ബ്രിട്ടനിൽ എത്തിയിട്ട് 8 മാസത്തെ പരിചയം മാത്രമാണുള്ളത്. ചെറിയാൻ മലയാളം യുകെയോട് തുടർന്നു.
ജർമ്മൻ ഉദ്യോഗസ്ഥർ ഈ മലയാളി കുടുംബത്തോട് വലിയ ആദരവാണ് പ്രകടമാക്കിയത്. ഒരു പൈസ പോലും വാങ്ങാതെ മൂന്ന് പേർക്കും ഡിസംബർ 31 വരെയുള്ള ജർമ്മൻ എൻട്രി വിസ അടിച്ചു കൊടുത്തു. (ഇന്ത്യൻ എംബസി കുഞ്ഞിന് താൽക്കാലിക ജനന സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട് ) നൽകി. ഫ്രാങ്ക്ഫർട്ട് ജനന സ്ഥലം). തുടർന്ന് ചെറിയാനെ മറ്റൊരു ഹോട്ടലിലേക്ക് പോലീസ് മാറ്റുകയും ചെയ്‌തു. സിമിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ ആശുപത്രി ഡിസ്ചാർജ് ചെയ്‌തു. ഈ സമയം കുഞ്ഞു എൻ ഐ സി യൂ വിൽ ആയിരുന്നതിനാൽ കുഞ്ഞിനൊപ്പം നില്ക്കാൻ അവിടെ അനുവാദം ലഭിച്ചില്ല. പ്രീ മെച്വർ ഡെലിവറി ആയിരുന്നതിനാൽ കുഞ്ഞിന് പാല് സ്വന്തമായി കുടിക്കുക അസാധ്യമായതിനാൽ കുട്ടി ആശുപത്രിൽ തന്നെയാണ് ഇപ്പോഴും ഉള്ളത്. ഇപ്പോൾ കുഞ്ഞു വളരെ മെച്ചപ്പെടുക ചെയ്തു എങ്കിലും 70 ശതമാനം സക്കിങ് റിഫ്ലക്ഷൻ ( 70% sucking reflection either bottle feed or Breast milk) ആകുന്നതുവരെ ആശുപത്രി ഡിസ്ചാർജ് ഉണ്ടാവുകയില്ല എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ വിവരം അനുസരിച്ചു ഡിസംബർ മധ്യത്തോടെ ഡിസ്ചാർജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതേ സമയം ഒൻപതാം തിയതി തിരിച്ചു യാത്ര തുടരാൻ സാധിക്കും എന്ന പ്രതീക്ഷയിൽ എയർ ഇന്ത്യ ഇന്ത്യയിലെക്കുള്ള ടിക്കറ്റ് വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ ഇത് സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ എയർ ഇന്ത്യ സിമിയുടെയും മറ്റ് ബാഗേജുകൾ ഹോട്ടലിൽ എത്തിച്ചുനൽകി.
ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം അനുസരിച്ചു ഇവർക്ക് ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ സാധിക്കുകയില്ല. ഡോക്ടർമാർ തിരിച്ചു ബ്രിട്ടനിലേക്ക് പോകുവാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കാരണം കുഞ്ഞിന്റെ ആരോഗ്യനില തന്നെ. ദീർഘയാത്ര അഭികാമ്യമല്ലെന്ന് ഡോക്ടർമാർ പറഞ്ഞിരിക്കുന്നു. ഇതനുസരിച്ചു എയർ ഇന്ത്യയുമായി സംസാരിച്ചപ്പോൾ യുകെയിലേക്ക് വിമാന ടിക്കറ്റ് തരാൻ സാധിക്കില്ല എന്ന് ഉത്തരമാണ് ലഭിച്ചിരിക്കുന്നത്. ഇന്നലെ രണ്ടു മാസം പിന്നിടുമ്പോൾ, ഹോട്ടൽ ബില്ലുകൾ പിടി തരാതെ പായുമ്പോൾ ഈ മലയാളി നേഴ്സ് കുടുംബം സാമ്പത്തികമായി നടുക്കടലിൽ ആണ് ഇപ്പോൾ നിൽക്കുന്നത്…
ജർമ്മൻ ആശുപത്രി അതികൃതർ സിമി ജോലി ചെയ്യുന്ന ട്രസ്റ്റുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതുവരെയുള്ള ജർമ്മനിയിലെ ആശുപത്രി ബില്ല് യുകെയിലെ NHS ആശുപത്രി ആണ് വഹിക്കുന്നത്. (നാഷണൽ ഇൻഷുറൻസ്). 45 ദിവസത്തെ ബില്ല് £50,000 മുതൽ £75,000 വരെയാണ് എന്നാണ് അറിയുവാൻ കഴിയുന്നത്. ആശുപത്രി ബില്ല് കൊടുക്കും എന്ന സന്ദേശം ചെറിയാന് NHS സും ഇപ്പോൾ ചികിസിക്കുന്ന ആശുപത്രിയും ഈ കുടുംബത്തെ ഇമെയിൽ അറിയിച്ചിട്ടുണ്ട്. തുക എത്രയെന്നോ എന്നുവരെയെന്നോ ഒന്നും അറിയിപ്പില്ല. ഇപ്പോൾ രണ്ട് മാസം പിന്നിടുകയും എന്ന് പോരാമെന്നതിന് യാതൊരു ഉറപ്പും ഇല്ലാത്തതിനാൽ ബാക്കി വരുന്ന ബില്ല് കൊടുമെന്നോ ഇല്ലയോ എന്ന് പോലും അറിയുവാൻ സാധിക്കുന്നില്ല. ചികിത്സ ഒഴികെ മറ്റൊരു ചിലവുകൾക്കും പണം ലഭിക്കുകയില്ല.
ഇതിനിടയിൽ കുഞ്ഞിന്റെ ജനനം ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്‌തു. ജർമ്മൻ ഗവൺമെന്റ് വിസ ഫീസ് ഒഴിവാക്കി നൽകിയപ്പോഴും ഇന്ത്യൻ എംബസി കൃത്യമായി തന്നെ തുക മേടിക്കുകയും ചെയ്‌തു. കുഞ്ഞിനുള്ള പാസ്പോർട്ട് അപേക്ഷിച്ചു കാത്തിരിക്കുന്ന ഈ കുടുംബം… അടിയന്തര സാഹചര്യം ആണെങ്കിലും എല്ലാം മുറപോലെ…! പാസ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ യുകെ വിസയ്ക്കായി കൊടുക്കുവാൻ സാധിക്കുക… ക്രിസ്മസ് അടുക്കുന്നു.. പല എംബസി ഓഫീസുകളും അടക്കും… എട്ട് മാസത്തെ മാത്രം യുകെ ജീവിതാനുഭവം ഉള്ള ചെറിയാന്റെ ആശങ്ക… പ്രസവ ശുശ്രുഷ ലഭിക്കേണ്ട ഭാര്യ എന്നും 20 മിനിറ്റോളം ആശുപത്രിയിലേക്ക് ദിവസവും നടക്കുന്നു.. പരാതിയില്ലാതെ… ഹോട്ടൽ ബില്ലുകൾ ഉയരുന്നു… ഹോട്ടൽ ഭക്ഷണം… എത്ര ചുരുങ്ങിയിട്ടും ചിലവുകൾ പിടിവിടുകയാണ്…
സഹായം ചെയ്യാം എന്ന് പറഞ്ഞ കേന്ദ്ര മന്ത്രിയും, സഹായം അഭ്യർത്ഥിച്ച കേരളം മുഖ്യമത്രിയുടെ ഓഫിസും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. കോടികൾ ചിലവഴിച്ചു പ്രവാസികൾക്കായി ലോക കേരള സഭ ഉണ്ടാക്കിയ കേരളം കേട്ടതായി ഭാവിക്കുന്നുപോലും ഇല്ല.
പ്രിയ യുകെ മലയാളികളെ ഞങ്ങളെ ഒന്ന് സഹായിക്കാമോ എന്ന ഈ കുടുംബത്തിന്റെ അഭ്യർത്ഥന മലയാളം യുകെ ഇന്ന് നിങ്ങളുടെ മുൻപിൽ സമർപ്പിക്കുകയാണ്… വേദനിക്കുന്ന ഒരു പ്രവാസിയുടെ മുഖഭാവം പോലും തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവരാണ് മലയാളി പ്രവാസികൾ… തുടക്കത്തിൽ കൊറോണ പിടിപെട്ട പല യുകെ മലയാളി കുടുംബങ്ങളിൽ ഭക്ഷണവും മരുന്നും എത്തിച്ചവർ… സഹായിക്കാമോ എന്ന് ചോദിച്ചവരെ ജാതി മത വേർതിരിവ് ഇല്ലാതെ സഹായിച്ച യുകെ മലയാളികളെ സിമിയും ചെറിയാനും ഇന്ന് നമ്മുടെ കനിവ് തേടുകയാണ്… ഹൃദയത്തിൽ തട്ടി ചോദിക്കുന്നു… തങ്ങൾ പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ..
പ്രിയ മലയാളികളെ നമ്മൾ എല്ലാവരും പണമുള്ളവരാണ് എന്ന് മലയാളം യുകെയും കരുതുന്നില്ല. എന്നാൽ കഠിനാധ്വാനം കൊണ്ട് നമ്മൾ പലതും നേടി. അതിനു നിങ്ങൾ ഒരുപാട് വേദനകൾ സഹിച്ചിട്ടുണ്ട്.. തർക്കമില്ല.. പക്ഷെ നമ്മൾ ഒന്നോ അഞ്ചോ അതുമല്ലെങ്കിൽ നമുക്ക് സാധിക്കുന്നത് എത്രയോ അത്രമാത്രം കൊടുത്താൽ ഇവരുടെ കണ്ണീരൊപ്പുവാൻ ഉപകരിക്കും എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. നമ്മുടെ പൂർവ്വികർ നമുക്ക് കാണിച്ചു തന്നിട്ടുള്ള, പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യം… സഹാനുഭൂതി.. അനുകമ്പ എന്നിവ നമുക്ക് മറക്കാതെയിരിക്കാം.
ലൂട്ടനിലെ ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ഇവർക്ക് മുൻപോട്ട് പോകണമെങ്കിൽ നമ്മുടെ കരങ്ങൾ നീളണം… കൂടുതൽ ശ്രദ്ധ വേണ്ട കുഞ്ഞ്… ആറാം മാസത്തിൽ ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടവരാണ് ഈ ദമ്പതികൾ.. അത് അറിയുന്നവർ ചുരുക്കം.. ഇനിയും വിഷമം തരല്ലേ എന്ന പ്രാർത്ഥനയോടെ നാട്ടിലേക്ക് പുറപ്പെട്ടവർ ആണ് ഇവർ… നാട്ടിൽ എത്താൻ പറ്റിയിരുന്നു എങ്കിൽ ഈ കുടുംബം നമ്മളോട് ചോദിക്കില്ലായിരുന്നു എന്ന വസ്തുത നമ്മൾ യുകെ മലയാളികൾ ഓർക്കണമെന്ന് വിനയത്തോടെ ഞങ്ങൾ മലയാളം യുകെ അഭ്യർത്ഥിക്കുന്നു. നമ്മൾ നമ്മുടെ തന്നെ കുട്ടികൾക്കായി എത്രയോ ഉടുപ്പുകൾ വാങ്ങി നമ്മുടെ അലമാരകളിൽ ഇപ്പോഴും ഉപയോഗിക്കാതെ ഇരിക്കുന്നു… നമ്മൾ ഈ കുടുംബത്തിനായി ചെറിയ ഒരു ഉടുപ്പ് വാങ്ങി എന്ന വിചാരത്തോടെ നമുക്ക് ഇവരെ ഒന്ന് സഹായിക്കാം. ചെയ്യുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ മലയാളം യുകെയും…
സാധാരണ വിമാന കമ്പനികൾ ചെയ്യാറുള്ള ഒരു സേവനവും ഇവർക്ക് ലഭിച്ചിട്ടില്ല എന്നും നാം അറിയുക…
യുകെ മലയാളികളെ ഒരാളുടെ ജീവിതത്തിലേക്ക് പ്രതിസന്ധികൾ എപ്പോൾ വേണമെങ്കിലും കടന്നു വരാം… ലക്ഷങ്ങൾ വിലമതിക്കുന്ന ലോക്ക് ഉപയോഗിച്ച് നാട്ടിലെ വീട് സുരക്ഷിതമാക്കിയ പ്രവാസികൾ ഉണ്ട്.. എന്നാൽ മഹാപ്രളയത്തിൽ ഈ ലോക്കുകൾക്ക് വെള്ളം വീടിനുള്ളിൽ പ്രവേശിക്കുന്നത് തടാനായില്ല…. ഇതുതന്നെയല്ലേ നമ്മുടെ പ്രവാസ ജീവിതവും പ്രതിസന്ധികളും…
സിമിയുടെ ഭർത്താവായ ചെറിയാന്റെ യുകെ ബാങ്ക് വിവരങ്ങൾ ചുവടെ
Mr. CHERIAN IYPE
SORT CODE 20-25-38
A/C NO. 80948675
BARCLAYS BANK,
LUTON TOWN CENTRE.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മയക്കുമരുന്ന് ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി പ്രധാനമന്ത്രി. യുകെയിലുടനീളം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണ്. മദ്യ മയക്കുമരുന്ന് ലോബികൾ ഇല്ലാതാക്കിയും ഡിമാൻഡ് വെട്ടിക്കുറച്ചും മയക്കുമരുന്ന് വ്യാപാരം നിർത്താനുള്ള പത്തുവർഷത്തെ പദ്ധതി അദ്ദേഹം അവതരിപ്പിക്കും. മയക്കുമരുന്ന് വളരെയധികം ദുരിതം ഉണ്ടാക്കുന്നുവെന്നും അത് പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും ദി സൺ മാസികയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജോൺസൻ പറഞ്ഞു. കർശനമായ നടപടികൾ സ്വീകരിക്കാനാണ് പ്രധാനമന്ത്രി പദ്ധതിയിടുന്നത്.

ക്ലാസ്സ് എ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പാസ്‌പോർട്ടും ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കുമെന്ന് ബോറിസ് ജോൺസൻ അറിയിച്ചു. “മയക്കുമരുന്ന് അടിമകളാൽ രാജ്യം നിറഞ്ഞിരിക്കുന്നു. അവരെ ശിക്ഷിക്കുന്നതിനുള്ള പുതിയ വഴികൾ തേടുകയാണ്.” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മയക്കുമരുന്ന് എത്തിക്കാൻ കുട്ടികളെ ഉപയോഗിക്കുന്ന സംഘങ്ങളെ നേരിടാൻ പോലീസിന് അധിക ധനസഹായം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ക്രിമിനൽ സംഘങ്ങളുടെ തല തകർക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. മയക്കുമരുന്നും പണവും എത്തിക്കാൻ കുട്ടികളെ നിർബന്ധിക്കുകയും ഡോർ ടു ഡോർ ഡെലിവറി പോലുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ക്രിമിനൽ സംഘങ്ങളെ ഇല്ലാതാക്കി ക്രമസമാധാനം നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായി തെരുവിലിറങ്ങി നടക്കുന്നതിനും പോലീസിൽ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമായുള്ള നടപടിയും ജോൺസൺ വാഗ്‌ദാനം ചെയ്‌തു. തെരുവിലോ പബ്ബുകളിലോ സ്ത്രീകളെ ശല്യപ്പെടുത്തുന്നതും മോശം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും ശിക്ഷ അർഹിക്കുന്ന കുറ്റകൃത്യമായി മാറിയേക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗത്ത് ആഫ്രിക്ക :- ഒമിക്രോൺ വകഭേദം തീവ്രത കുറഞ്ഞ കോവിഡ് ബാധയാണ് ഉണ്ടാക്കുന്നതെന്ന് സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ വിവരങ്ങൾ സൂചിപ്പിക്കുന്നു. സൗത്ത് ആഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൗൺസിൽ ശനിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. ആദ്യമായി ഒമിക്രോൺ കണ്ടെത്തിയ മേഖലയിൽനിന്നുള്ള ആശുപത്രികളിലെ ചികിത്സാ വിവരങ്ങളാണ് ഇത്തരത്തിലുള്ള നിഗമനത്തിലെത്താൻ സൗത്ത് ആഫ്രിക്കയിലെ ഡോക്ടർമാരെ പ്രേരിപ്പിച്ചിരിക്കുന്നത്. ഒമിക്രോൺ വകഭേദം കണ്ടെത്തിയ രോഗികളിൽ ഭൂരിഭാഗം പേർക്കും ഓക്സിജൻ ആവശ്യമായി വന്നില്ല എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ ഇത്തരം രോഗികളിൽ ന്യൂമോണിയ ബാധിച്ചവരുടെ എണ്ണം കുറവാണെന്നുള്ളതും, ഇന്റൻസീവ് കെയർ യൂണിറ്റിലും മറ്റും അഡ്മിറ്റ് ചെയ്യപ്പെട്ടവരുടെ എണ്ണവും സാധാരണയേക്കാൾ താഴെയായിരുന്നുവെന്നുള്ളതും ഈ നിഗമനത്തെ ശരിവയ്ക്കുന്നു. എന്നാൽ വളരെ കുറച്ച് രോഗികളുടെ സാഹചര്യങ്ങളെ മാത്രം വിലയിരുത്തി തയ്യാറാക്കിയ ഇത്തരം റിപ്പോർട്ടുകൾ അധികം വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടുതൽ ഗവേഷണങ്ങൾ നടന്നാൽ മാത്രമേ ഈ വകഭേദത്തിന്റെ യഥാർത്ഥത മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ആശുപത്രികളിൽ എത്തുന്ന എല്ലാവരെയും ടെസ്റ്റ് ചെയ്തത് കൊണ്ട് മാത്രമാണ് ഭൂരിഭാഗം പേരിലും ഒമിക്രോൺ വകഭേദം കണ്ടെത്താനായതെന്നും, മറ്റു യാതൊരുവിധ ലക്ഷണങ്ങളും ഇവർ കാണിച്ചിരുന്ന ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭൂരിഭാഗം പേരും മറ്റുപല ചികിത്സകൾക്കായാണ് ആശുപത്രിയിലെത്തിയത്. കൂടുതൽ രോഗികളിൽ നിന്നുള്ള വിവരശേഖരണങ്ങൾ കൊണ്ടുമാത്രമേ ഒരു നിഗമനത്തിൽ എത്താൻ സാധിക്കൂ എന്ന് പ്രമുഖ ഡോക്ടർമാർ വിലയിരുത്തി.