ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് നിയന്ത്രണങ്ങൾ കാരണം യുകെയിലെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ അവിടെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ വേതനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും സർക്കാർ നൽകും. റിഷി സുനക് പ്രഖ്യാപിച്ച ഈ പദ്ധതി നവംബർ 1 മുതൽ ആറുമാസത്തേക്ക് ആരംഭിക്കും. ഒരു മാസം കോടിക്കണക്കിന് പൗണ്ട് ചിലവാകുമെന്ന് ട്രഷറി വൃത്തങ്ങൾ അറിയിച്ചു. ജോലി സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ ജീവനക്കാർക്ക് അവരുടെ വേതനത്തിന്റെ 67% ലഭിക്കുന്ന പദ്ധതിയാണ് ചാൻസലർ മുന്നോട്ട് വച്ചത്. ഫർലോ സ്കീമിന് പകരമായി ജോലിസ്ഥലത്തേക്ക് മടങ്ങാൻ കഴിയാത്ത ജീവനക്കാരുടെ വേതനം ഉയർത്തുന്നതിനായി ജോബ് സപ്പോർട്ട് സ്‌കീം പ്രഖ്യാപിച്ചു രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം. “പുതിയ നിയന്ത്രണങ്ങളിൽ ഗണ്യമായ സാമ്പത്തിക പിന്തുണയുമായി സർക്കാർ കടന്നുവരുന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഇത് ഒരു “തുടക്കം” മാത്രമാണ്. ഈ ശൈത്യകാലത്ത് യഥാർത്ഥ ബുദ്ധിമുട്ടുകൾ, തൊഴിൽ നഷ്ടങ്ങൾ, ബിസിനസ്സ് പരാജയം എന്നിവ തടയാൻ കൂടുതൽ സഹായം ആവശ്യമാണ്.” ഗ്രേറ്റർ മാഞ്ചസ്റ്റർ, നോർത്ത് ടൈൻ, ഷെഫീൽഡ്, ലിവർപൂൾ എന്നിവയുടെ മേയർമാർ ഒരു പ്രസ്താവനയിൽ പറയുകയുണ്ടായി.
കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് അടച്ചിടുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ പുതിയ സ്‌കീം ബാധകമാകൂ. പദ്ധതി ജനുവരിയിൽ അവലോകനം ചെയ്യും. ഒരു ജീവനക്കാരന് പ്രതിമാസം പരമാവധി 2,100 ഡോളർ വരെ ഗ്രാന്റുകൾ നൽകും. കൂടാതെ ജോലികൾ പരിരക്ഷിക്കുമെന്നും നിയന്ത്രണങ്ങൾ എടുത്തുമാറ്റികഴിഞ്ഞാൽ ബിസിനസുകൾ വീണ്ടും വേഗത്തിൽ തുറക്കാൻ ട്രഷറി അനുവദിക്കുമെന്നും പറഞ്ഞു. കൂടാതെ, ഇംഗ്ലണ്ടിൽ അടച്ചിടാൻ നിർബന്ധിതരായ ബിസിനസുകൾക്കായി, ബിസിനസ് ഗ്രാന്റുകളിൽ വർദ്ധനവും പ്രഖ്യാപിച്ചു. പ്രതിമാസം 3,000 പൗണ്ട് വരെ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സ് കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങൾക്കും കൂടുതൽ ധനസഹായം ലഭിക്കുമെന്ന് ട്രഷറി അറിയിച്ചു.
സർക്കാരിന്റെ മന്ദഗതിയിലുള്ള, കഴിവില്ലാത്ത, മങ്ങിയ പ്രതികരണമാണ് അനാവശ്യ ഉത്കണ്ഠയ്ക്കും തൊഴിൽ നഷ്ടത്തിനും കാരണമായതെന്ന് ലേബർ പാർട്ടി കുറ്റപ്പെടുത്തി. ഷാഡോ ചാൻസലർ അന്നലീസി ഡോഡ് സ് ഈ നടപടികളെ സ്വാഗതം ചെയ്തെങ്കിലും തൊഴിലുടമകൾ തങ്ങളുടെ ജീവനക്കാരെ ജോലിയിൽ നിലനിർത്താൻ പ്രേരിപ്പിക്കുന്നതിനായി പദ്ധതിയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടു. പുതിയ നിയന്ത്രണങ്ങൾക്ക് വിധേയമായി കഴിയുന്ന പ്രദേശത്തെ ചില്ലറ വ്യാപാരികൾക്ക് പദ്ധതിയിൽ നിന്ന് പ്രയോജനം ലഭിക്കില്ലെന്ന് ആശങ്കയുണ്ടെന്ന് ഷോപ്പ് വർക്കേഴ് സ് ട്രേഡ് യൂണിയൻ ഉസ് ദാവ് പറഞ്ഞു.
മെൽബൺ: മെൽബൺ മലയാളികളെ ദുഃഖത്തിലാഴ്ത്തി അവരുടെ പ്രിയപ്പെട്ട ലിജു ജോർജ്ജ് (47) വിടപറഞ്ഞു. മെൽബണിലെ ക്രൈഗ്‌ബൺ എന്ന സ്ഥലത്താണ് പരേതൻ കുടുംബസമേതം താമസിച്ചിരുന്നത്. പ്രാദേശിക സമയം ശനിയാഴ്ച്ച(9/ 10/ 2020) രാവിലെയാണ് ലിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുകെയിലെ പോഡ്‌സ്‌മൗത്തിൽ നിന്നും 2017 ൽ ആണ് ലിജുവും കുടുംബവും മെൽബണിലേക്ക് കുടിയേറിയത്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് പരേതന്റെ കുടുംബം. ഭാര്യ ബീന ലിജു. മക്കൾ ലിയ, ജെയ്‌ഡൻ.
പുതുപള്ളി ആണ്ടൂപ്പറമ്പിൽ എ സി ജോർജ്‌ജിന്റെയും കുഞ്ഞുകുഞ്ഞമ്മ ജോർജിന്റെയും മകനാണ് പരേതനായ ലിജു. നാട്ടിൽ പുതുപ്പള്ളി തലപ്പാടി മാർത്തോമ്മാ പള്ളി ഇടവക അംഗമാണ്.
മെൽബൺ കോവിഡ് നിയന്ത്രണത്തിനായി ശക്തമായ ലോക്ക് ഡൗണിൽ ആണ് ഇപ്പോൾ ഉള്ളത്. പഠനം എല്ലാം ഓൺലൈനും കട കമ്പോളങ്ങൾ അടഞ്ഞുമാണ് ഇപ്പോൾ ഉള്ളത്. ഗ്രോസറി ഷോപ്പുകൾ മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്. നഴ്‌സായ ഭാര്യ ബീനയ്ക്ക് വെള്ളിയാഴ്ച്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു ഉണ്ടായിരുന്നത്. പതിവുപോലെ കോവിഡ് രോഗികൾ ഉള്ളതിനാൽ എന്നും വീട്ടിൽ എത്തി രാവിലെ കുളിച്ചതിന് ശേഷം മാത്രമാണ് ഭർത്താവിനും മക്കൾക്കും അരികിലെത്തുക പതിവ്.
പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എട്ടുമണിയോടെ വീട്ടിൽ എത്തിയ ബീന കുളി കഴിഞ്ഞ് ബെഡ് റൂമിൽ എത്തിയപ്പോൾ കണ്ടത് കമഴ്ന്നു കിടക്കുന്ന ഭർത്താവിനെയാണ്. അപകടം മനസിലാക്കിയ ബീന ഉടനടി സി പി ആർ കൊടുക്കുകയും എമർജൻസി വിഭാഗത്തെ അറിയിക്കുകയും ചെയ്‌തു. പെട്ടെന്ന് തന്നെ ആംബുലൻസ് സർവീസ് എത്തിയെങ്കിലും പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. കുട്ടികൾ രണ്ടു പേരും അവരുടെ ബെഡ്‌റൂമിൽ ഉറക്കത്തിലായിരുന്നു. ഹൃദയസ്‌തംഭനം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ശക്തമായ കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ പരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മാത്രമേ ശവസംസ്കാരം സംബന്ധമായ തീരുമാനം ഉണ്ടാവുകയുള്ളു എന്നാണ് മലയാളം യുകെ അറിയുന്നത്. പരേതന്റെ ഭാര്യ ബീനയുടെ സഹോദരനും സഹോദരിയും അവിടെ തന്നെയാണ് ഉള്ളത്. മരണവിവരം അറിഞ്ഞ് കുടുംബത്തിന് പൂർണ്ണ സഹായവുമായി ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. മെൽബൺ മാർത്തോമ്മാ പള്ളി ഇടവകാംഗമാണ് പരേതനായ ലിജു.
ലിജുവിന്റെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സ്വന്തം ലേഖകൻ
ഹാൻഡ്‌സ്‌വർത്തിൽ കോവിഡ് -19 ടെസ്റ്റ് നടത്താൻ താത്പര്യമുണ്ടോ എന്ന് വീടുകൾ തോറും കയറി ഇറങ്ങി അന്വേഷിക്കുകയും, ആവശ്യ സേവനങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ് തുകൊണ്ടിരുന്ന മിലിട്ടറി ഉദ്യോഗസ്ഥന് നേരെ പൗരൻ അസഭ്യവർഷം ചൊരിഞ്ഞു.അതേസമയം ആർ എ എഫിൽ നിന്ന് കോവിഡ് 19 ടെസ്റ്റുകൾ എടുക്കുന്നത് അങ്ങേയറ്റം സുരക്ഷിതമാണെന്ന് പൊതുജനങ്ങളോട് കൗൺസിലർമാർ ആവർത്തിക്കുന്നു. ഹാൻഡ്‌സ്‌വർത്തിലെ സ്റ്റേഷൻ റോഡിലുള്ള വീട്ടിൽ നിന്നിറങ്ങി വന്നിട്ട് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത വ്യക്തി പട്ടാള ഉദ്യോഗസ്ഥന് നേരെ തട്ടിക്കയറുന്ന വീഡിയോ വൈറലായി. കൊറോണവൈറസ് വ്യാപനത്തെ നിയന്ത്രണത്തിലാക്കാൻ ഏകദേശം നൂറോളം വരുന്ന മിലിറ്ററി ഉദ്യോഗസ്ഥരാണ് ബിർമിങ്ഹാം സിറ്റി കൗൺസിലിനെ സഹായിക്കാൻ രംഗത്തിറങ്ങിയത്.
തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തി പറയുന്നത് ഇങ്ങനെ ” ഇവിടെ എന്ത് വൃത്തികേടുകളാണ് സംഭവിക്കുന്നത്, ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്? വ്യക്തികളുടെ വീട്ടുവാതിൽക്കൽ വന്നു മുട്ടി കോവിഡ് ടെസ്റ്റ് ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നതിലേയ്ക്ക് അധപ്പതിച്ചിരിക്കുകയാണ് രാജ്യം. നിങ്ങൾ എന്തിനാണ് വാതിലിൽ മുട്ടുന്നത്, ജനങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ അവർ കോവിഡ് ടെസ്റ്റ് സെന്ററുകളിൽ പോയി ടെസ്റ്റ് ചെയ്തോളും. ഇങ്ങനെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് സ്വേച്ഛാധിപത്യം ആണ്.
അതിനുശേഷം അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോട്,തന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ കയർത്തു സംസാരിച്ചു. അയൽക്കാരനായ വ്യക്തിയോട് ഇവരോട് ഇറങ്ങിപ്പോകാൻ പറയൂ എന്ന് മോശമായ ഭാഷയിൽ ആവശ്യപ്പെടുന്നുമുണ്ട്.
ഹോളി ഹെഡ് വാർഡ് കൗൺസിലറായ പൗലറ്റ് ഹാമിൽടൺ സംഭവം ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ചിട്ടുണ്ട്, കൗൺസിലിന്റെ കമ്മ്യൂണിറ്റി സേഫ്റ്റി പാർട്ട്ണർഷിപ്പിനോട് സംഭവത്തെപ്പറ്റി വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും.നിയമനടപടികളിലേക്ക് കടക്കാൻ വകുപ്പുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ടെന്നും അറിയിച്ചു.
” ചിലർക്ക് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളും നടപടികളും അറിയാൻ സാധിക്കുന്നില്ല എന്ന് പരാതി ഉള്ളതായി അറിയാം അത് പരമാവധി പരിഹരിക്കാൻ ശ്രമിക്കാറുണ്ട്, എന്നാൽ ഇത്തരത്തിലൊരു അനുഭവം ആദ്യമാണ്,മിലിട്ടറി നമ്മളെ സഹായിക്കാൻ ആണ് നിരത്തിലിറങ്ങുന്നത്, ടെസ്റ്റ് വേണ്ടെങ്കിൽ വേണ്ട എന്നല്ലേ ഉള്ളൂ എന്തിനാ ഇങ്ങനെ മോശമായ പ്രതികരിക്കുന്നത്? അവർ ചോദിക്കുന്നു.മറ്റൊരു കൗൺസിലറായ മാജിദ് മഹമൂദും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ
യു കെ :- മാഞ്ചസ്റ്റർ യൂണിവേഴ് സിറ്റിയുടെ ഹാൾ ഓഫ് റെസിഡൻസിൽ പത്തൊൻമ്പതുകാരനായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ് ച്ച വൈകിട്ട് അഞ്ച് മണിയോടെ യൂണിവേഴ് സിറ്റിയുടെ ഫാലോഫീൽഡ് ക്യാമ്പസിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മാഞ്ചസ്റ്റർ യൂണിവേഴ് സിറ്റിയിലെ നിരവധി വിദ്യാർഥികൾക്ക് കൊറോണ ബാധിച്ചിരുന്നു. എന്നാൽ മരിച്ച വിദ്യാർഥിയുടെ മരണം കൊറോണ ബാധ മൂലം അല്ലെന്നാണ് യൂണിവേഴ് സിറ്റി അധികൃതരുടെ വിശദീകരണം.സംഭവത്തിൽ പോലീസ് അന്വേഷണം ഉടൻ തന്നെ ആരംഭിക്കും. വിദ്യാർത്ഥിയുടെ പേരും വിവരങ്ങളും മറ്റും ഇതുവരെ യൂണിവേഴ് സിറ്റി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി അധികൃതർ പറഞ്ഞു. കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും യൂണിവേഴ് സിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അധികൃതർ ഉറപ്പുനൽകി.
ന്യൂ കാസ്റ്റിൽ യൂണിവേഴ് സിറ്റിയിലുംകുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു വിദ്യാർത്ഥിയുടെ മരണം നടന്നിരുന്നു. മാഞ്ചസ്റ്റർ യൂണിവേഴ് സിറ്റിയിൽ നടന്ന സംഭവത്തെ കുറിച്ച് ഇതുവരെയും വ്യക്തമായ വിവരങ്ങൾ ഒന്നും തന്നെ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് യൂണിവേഴ് സിറ്റി അധികൃതർ പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണവൈറസ് ഹോട്ട്സ്പോട്ടുകളിൽ താമസിക്കുന്ന പ്രതിരോധശേഷി കുറവുള്ളവരും രോഗം പിടിപെടാൻ സാധ്യത ഏറിയവരുമായ ആളുകളെ മാസങ്ങൾ നീണ്ട ലോക്ക് ഡൗണിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുകെയിലെ മന്ത്രിമാർ. രണ്ടാം വ്യാപനം കൈപ്പിടിയിൽ നിൽക്കാത്ത അവസ്ഥയിലാണുള്ളത് എന്ന് ഗവൺമെന്റ് തന്നെ സമ്മതിച്ചു കഴിഞ്ഞു.ഇംഗ്ലണ്ടിലെ മിക്ക ഹോട്ട്സ്പോട്ടുകളിലും പ്രവചനാതീതമായ വിധത്തിലാണ് വൈറസ് പടർന്നു പിടിക്കുന്നത് എന്ന് സ് കിൽസ് മിനിസ്റ്റർ ഗിലിയാൻ കീഗൻ പറയുന്നു. വരുന്ന തിങ്കളാഴ്ച മുതൽ രാജ്യത്തുടനീളം ത്രീ ടയർ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനാണ് ബോറിസ് ജോൺസൺന്റെ തീരുമാനം.
ടോപ് ടയർ, അഥവാ ഉയർന്ന എണ്ണത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വ്യാപനം തടയാനായി പബ്ബുകളും ബാറുകളും റസ്റ്റോറന്റുകളും അടച്ചിടും.മൂന്നാഴ്ച്ചയ്ക്കു മുൻപ് തന്നെ പ്രതിരോധം എന്ന നിലയിൽ ലോക്ക്ഡൗൺ നിർദ്ദേശിക്കേണ്ടിയിരുന്നു എന്ന് സേജ് വിദഗ് ധർ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നു. വൈറസ് ബാധിച്ചാൽ ഗുരുതര ആരോഗ്യപ്രശ് നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളവർക്ക് ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള നിർദ്ദേശങ്ങൾ ആവും നൽകുക.ദുർബലമായ പ്രതിരോധശേഷി ഉള്ളവർ വീടിനുള്ളിൽ തന്നെ കഴിയണമെന്നും, അതിനായി ഓക്സ്ഫോർഡ് യൂണിവേഴ് സിറ്റിയിലെ വിദഗ് ധർ നൽകിയിരിക്കുന്ന അൽഗോരിതം ഉപയോഗിക്കണമെന്നും മന്ത്രിമാർ അഭിപ്രായപ്പെടുന്നു.ആയിരക്കണക്കിന് ആളുകൾ തമ്മിൽ ഇടപഴകുന്നത് വഴി രോഗം പകരാനുള്ള സാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം. അൽഗോരിതം മാർഗ്ഗം ഉപയോഗിച്ചാൽ ആരൊക്കെയാണ് ഐസലേഷനിൽ പ്രവേശിക്കേണ്ടവർ എന്ന് മനസ്സിലാക്കാൻ സാധിക്കും. ത്രീ ടയർ സംവിധാനത്തിലെ ടോപ്പ് ടയറിൽ ഉള്ളവർ യാതൊരുവിധത്തിലും ഇടകലരാതിരിക്കാൻ ശ്രദ്ധിക്കണം.17540 പുതിയ കേസുകളും 77 മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആണ് പുതിയ നീക്കം. യോർക്ക് ഷെയറിലും, ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
എന്നാൽ ജോൺസന്റെ ഈ നടപടികൾക്കെതിരെ വ്യാപകമായ രീതിയിൽ പ്രത്യക്ഷമായും പരോക്ഷമായും എതിർപ്പുകൾ ഉയരുന്നുണ്ട്. മഞ്ഞുകാലത്ത് വ്യക്തികളെ ഒറ്റയ്ക്ക് താമസിപ്പിക്കുന്നത് സുരക്ഷിതമല്ല എന്നതാണ് ഒരു വാദം, മാസങ്ങളോളം ഒറ്റയ്ക്ക് കഴിയുന്നത് പൗരന്മാരുടെ മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും വാദമുണ്ട്. വൈറസ് വ്യാപനത്തെ കുറിച്ച് പഠിക്കാനായി നൂറിൽ താഴെ വരുന്ന പബ്ബുകളുടെ എണ്ണം മാത്രമേ മന്ത്രിമാർ ഉപയോഗിച്ചിരുന്നുള്ളൂ എന്നതും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.
11 നും 25 നും ഇടയ്ക്ക് പ്രായമുള്ള കൗമാരക്കാരിലും യുവാക്കളിലും വൈറസ് ബാധ കൂടുതലായി കണ്ടുവരുന്നത് ആശങ്കയുണർത്തുന്നു. ലോക്ക്ഡൗൺ മൂലം ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്തവർക്ക് ശമ്പളത്തിൻെറ മൂന്നിൽ രണ്ട് നൽകണമെന്ന വാഗ് ദാനം ഋഷി സുനക് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് എയർവേയ്‌സിന്റെ അവസാന ജംബോ ജെറ്റുകൾ വ്യാഴാഴ് ച ലണ്ടനിലേക്ക് യാത്രയായി. എങ്കിലും മോശം കാലാവസ്ഥ മൂലം അവസാന യാത്രയിൽ പല തടസ്സങ്ങളും നേരിട്ടു. കോവിഡ് 19 മൂലം മിക്ക വിമാന യാത്രകളും വെട്ടിക്കുറച്ചത്തിനുശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ 747 ഓപ്പറേറ്ററായിരുന്ന ബ്രിട്ടീഷ് എയർവെയസ് ഇപ്പോൾ ജംബോ ജെറ്റുകൾ നീക്കം ചെയ്യുന്നത്. ബ്രിട്ടീഷ് എയർവേസിലെ എല്ലാവർക്കും ഇത് ഒരു പ്രയാസകരമായ ദിവസമാണെന്ന് ചീഫ് എക്സിക്യൂട്ടീവ് അലക് സ് ക്രൂസ് പറഞ്ഞു. ഡ്യുവൽ ടേക്ക് ഓഫ് ചെയ്യാൻ എയർലൈൻ പദ്ധതിയിട്ടിരുന്നെങ്കിലും കാലാവസ്ഥ മോശമായതിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. അവസാന പറക്കലിന് ബിഎ സ്റ്റാഫും എഞ്ചിനീയർമാരും സാക്ഷ്യം വഹിച്ചു.
1969ലാണ് ബോയിങ് 747 അതിന്റെ ആദ്യ ആകാശയാത്ര നടത്തിയത്. വലിപ്പവും വ്യാപ്തിയും കാരണം അധികം വൈകാതെ തന്നെ വിമാനം പ്രസിദ്ധിയാർജിച്ചു. 1979 ൽ ഒരു എർലിംഗസ് 747 ലാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അയർലൻണ്ട് സന്ദർശനത്തിനായി എത്തിയത്. ആ വർഷം തന്നെ ഇസ്ലാമിക വിപ്ലവസമയത്താണ് എയർ ഫ്രാൻസ് ജംബോയിൽ അയത്തോള റുഹോള ഖൊമേനി ഇറാനിലേക്ക് മടങ്ങിയത്. ബിഎയുടെ മുൻഗാമിയായ ബിഒഎസി ആണ് 1971 ൽ ലണ്ടൻ-ന്യൂയോർക്ക് റൂട്ടിൽ 747 അവതരിപ്പിച്ചത്. ആഗോള വിമാനയാത്ര വിപണിയുടെ ഭൂരിഭാഗവും പകർച്ചവ്യാധി തുടച്ചുമാറ്റിയതിനെ തുടർന്ന് അതിജീവിക്കാൻ പോരാടുകയാണ് ബ്രിട്ടീഷ് എയർവേയ്‌സ് ഉടമകൾ.
സ്വന്തം ലേഖകൻ
ഒമ്പതു വർഷം മുമ്പ് ഒരു മണിക്കൂർ ജോലി ചെയ്താൽ 10 പൗണ്ട് മാത്രം സമ്പാദിക്കാൻ ആവുന്ന സെയിൽസ് ഗേൾ ആയി ജീവിതം തുടങ്ങിയ മിസ്സിസ് റൊണാൾഡോയുടെ അലവൻസ് ഇന്ന് എൺപതിനായിരം പൗണ്ട്, ധരിക്കുന്നത് 615000പൗണ്ടിന്റെ മോതിരം. ജോർജിന റോഡ്രിഗസിന്റെ സഞ്ചാരം പ്രൈവറ്റ് ജെറ്റിൽ.
26കാരിയായ ജോർജിന റോഡ്രിഗസിനെ 2016 ൽ ഗുസ്സി ഷോപ്പിൽ വെച്ചാണ് റൊണാൾഡോ ആദ്യമായി കാണുന്നത്, അന്നവർ അവിടെ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുകയായിരുന്നു. വടക്കേ സ്പെയിനിലെ ഒരു സാധാരണ വർക്കിംഗ് മിഡിൽക്ലാസ് കുടുംബത്തിൽ ജനിച്ച ജോർജിന റോഡ്രിഗസിന് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന ജീവിതമാണ് ഇന്നുള്ളത്. ബാലറ്റ് ഡാൻസറായി കഴിവുതെളിയിച്ചെങ്കിലും തുടർന്നു പഠിക്കാൻ മാർഗ്ഗം ഇല്ലാത്തതിനാൽ മാതാപിതാക്കൾ സഹായിച്ചില്ല. തുടർന്ന് പതിനഞ്ചാം വയസ്സിൽ ജോലി തേടി വീടുവിട്ടിറങ്ങിയ ജോർജിന ഇടിഞ്ഞുപൊളിഞ്ഞ ഒരു വീട്ടിൽ അഞ്ചുപേർക്ക് ഒപ്പം വാടകയ്ക്ക് കഴിഞ്ഞു. ആദ്യം സാൻ സെബാസ്റ്റ്യൻ സിറ്റിയിലെ ഹൈ സ്ട്രീറ്റ് ക്ലോത്ത് സ്റ്റോറിൽ സെയിൽസ് ഗേൾ ആയി നിന്നെങ്കിലും ജീവിതം പച്ച പിടിക്കില്ല എന്ന് മനസിലായപ്പോൾ ഇംഗ്ലീഷ് പഠിക്കാൻ തീരുമാനിക്കുകയും യുകെയിലേക്ക് ചേക്കേറുകയും ചെയ്തു. രണ്ടു വർഷങ്ങൾക്കു ശേഷം സ്പെയിനിൽ തിരിച്ചെത്തിയ ജോർജിന ഒരു ഗുസ്സി ഷോപ്പിൽ ജോലിക്ക് കയറി.
300 മില്യൻ ഡോളർ മൂല്യമുള്ള റൊണാൾഡോ അവിടെ വെച്ചാണ് അവരെ പരിചയപ്പെടുന്നത്. ആദ്യ കാഴ് ചയിലെ പ്രണയം എന്നാണ് ഇതിനെപ്പറ്റി ജോർജിന റോഡ്രിഗസിന്റെ അഭിപ്രായം.കണ്ടുമുട്ടി ഏതാനും ദിവസങ്ങൾക്കുശേഷം ഒരു ഫാഷൻ ഇവന്റ്ൽ വച്ച് വീണ്ടും ഒരുമിച്ച ഇരുവരും പിരിയാനാകാത്ത വിധം അടുക്കുകയായിരുന്നു.ആദ്യം ഇരുവരുടെയും ബന്ധം രഹസ്യമാക്കി വെച്ചിരുന്നെങ്കിലും റിയൽ മാഡ്രിഡ് ആരാധകർ പ്രണയം കണ്ടെത്തി. ആരാധകരുടെ അതിപ്രസരവും ശല്യവും മൂലം ജോലി ചെയ്തിരുന്ന കടയിൽനിന്ന് 2016 ഡിസംബറിൽ പിരിച്ചുവിട്ടു.മാസം ആയിരം പൗണ്ട് ശമ്പളത്തിന് മറ്റൊരു കടയിൽ ജോലിക്ക് കയറിയെങ്കിലും അവിടെയും ആരാധകർ പിന്തുടർന്ന് എത്തി.”ഇടയ്ക്കിടെ ഉപഭോക്താക്കളാണ് എന്ന മട്ടിൽ ഫോൺ ചെയ്ത് ശല്യപ്പെടുത്തുമായിരുന്നു, എപ്പോൾ പുറത്തേക്കിറങ്ങിയാലും ക്യാമറ വന്നു പൊതിയും. ഒരു സെലിബ്രിറ്റിയുടെ പങ്കാളിയായിരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞാൻ മനസ്സിലാക്കി.”
സ്വന്തം മകൾ അലനയെ ഗർഭിണിയായിരിക്കുന്ന സമയത്ത്, റൊണാൾഡോയുടെ ഇരട്ടക്കുട്ടികളായ ഇവ,മാറ്റിയോ എന്നിവർ മറ്റൊരു അമ്മയുടെ വാടക ഗർഭപാത്രത്തിനുള്ളിൽ ആയിരുന്നു. അമ്മ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലാത്ത ക്രിസ്റ്റ്യാനോയുടെ മൂത്തമകൻ ക്രിസ്ത്യാനോ ജൂനിയർ ഉൾപ്പെടെ നാല് മക്കളുടെ അമ്മയാണ് ഇന്ന് ജോർജിന റോഡ്രിഗസ്. ഇരുപതുകളുടെ ആദ്യപാദത്തിൽ തന്നെ ഇത്രയധികം ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നത് തങ്ങളെ കൂടുതൽ അടുപ്പിച്ചു എന്നാണ് അവർ പറയുന്നത്.
ഇരുവരും വിവാഹത്തിലൂടെ ഒന്നിക്കുമോ എന്ന ചോദ്യത്തിന് ക്രിസ്റ്റ്യാനോയുടെ മറുപടി ഇങ്ങനെയാണ് ” തീർച്ചയായും, ഇരുവരും പരസ്പരം ഹൃദയം തുറന്നു കഴിഞ്ഞു, ഒരുദിവസം തീർച്ചയായും അത് ഉണ്ടാവും. എന്നാണെന്ന് തീരുമാനിച്ചിട്ടില്ല എന്ന് മാത്രം. ” പ്രണയം എല്ലാ ബുദ്ധിമുട്ടുകളെയും കീഴ്‌പ്പെടുത്തുന്നു എന്നാണ് ജോർജിനയുടെ മറുപടി.
സ്വന്തം ലേഖകൻ
യു കെ :- പത്ത് ലക്ഷത്തോളം പൗണ്ട് വില വരുന്ന കന്നാബിസ് എന്ന മയക്കുമരുന്ന് ബെൽഫാസ്റ്റിൽ പിടികൂടി. ഹോർസ്ബോക് സ് ലോറിയിൽ നിന്നും റോഡിലേക്ക് വീണ കിറ്റിൽ നിന്നുമാണ് ഇവ പിടികൂടിയത്. വാഹനം ഓടിച്ചിരുന്ന മുപ്പത്തിമൂന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 7 മണിയോടെ ബെൽഫാസ്റ്റിൽ ലോഡ് ഇറക്കിയ വാഹനത്തിന്റെ റൂഫിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. വളരെയധികം വിലവരുന്ന മയക്കുമരുന്ന് ആണ് ഇയാൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതെന്ന് ഡിറ്റക്ടീവ് ഇൻസ്പെക് ടർ ഓബ്രെ ഷോ പറഞ്ഞു. ഇത്തരത്തിൽ മയക്കുമരുന്ന് കടത്തുന്നവർക്ക് എല്ലാമുള്ള ഒരു മുന്നറിയിപ്പാണ് ഈ അറസ്റ്റ് എന്നും അദ്ദേഹം ഓർമപ്പെടുത്തി.
സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, മയക്കുമരുന്ന് കടത്തുന്നതിന് ഉൾപ്പെട്ട വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ പറഞ്ഞു.റോഡിലേക്ക് വീണ മയക്കുമരുന്ന് കിറ്റ് കണ്ട് മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരാണ് പോലീസിനെ വിവരം അറിയിച്ചത്. ക്ലാസ് ബി കാറ്റഗറിയിലുള്ള ഡ്രഗ് കൈവശംവെച്ച കുറ്റമാണ് ഇപ്പോൾ അറസ്റ്റ് ചെയ്ത ആളിൽ ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച ഇയാളെ ബെൽഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതരെ അറിയിക്കണം എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : അടുത്തയാഴ്ച ആരംഭം മുതൽ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് പ്രധാനമന്ത്രി. പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചിടാനാണ് പുതിയ തീരുമാനം. എത്ര ദിവസത്തേക്ക് നിയന്ത്രണം നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. തിങ്കളാഴ്ച മുതല്‍ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ന്യൂകാസില്‍ എന്നിവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ജോൺസൻ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം കുറയാത്തതിനാലാണ് ത്രീ ടയർ സിസ്റ്റം കൊണ്ടുവരുന്നത്. വൈറസ് പടരുന്നതിൽ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പങ്കുണ്ടെന്ന് കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെൻറിക് പറഞ്ഞു. ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ചും നിലവിൽ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്നതിനെ പറ്റിയും സർക്കാർ ആലോചിക്കുന്നുണ്ടെന്നും വിവിധ മേഖലകൾക്കുള്ള കൃത്യമായ നടപടികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ജെൻറിക് അറിയിച്ചു.
സെൻട്രൽ സ്കോട്ട്‌ലൻഡിലുടനീളമുള്ള പബ്ബുകളും റെസ്റ്റോറന്റുകളും അടയ്‌ക്കേണ്ടിവരുമെന്ന് ഇതിനകം പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ, ഗ്ലാസ്‌ഗോ, എഡിൻബർഗ് എന്നിവയുൾപ്പെടെ സെൻട്രൽ സ്കോട്ട്‌ലൻഡിലുടനീളമുള്ള എല്ലാ പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചിടും. ഈ തീരുമാനത്തിന് പിന്നാലെയാണ് ഇംഗ്ലണ്ടിലും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ആസൂത്രിതമായി നിയന്ത്രണങ്ങൾ കർശനമാക്കുന്നത് പല ഭാഗങ്ങളിലും അണുബാധ നിരക്ക് വർദ്ധിക്കുന്നതിനെ തുടർന്നാണ്. ലിവർപൂൾ, മാഞ്ചസ്റ്റർ, ന്യൂകാസിൽ എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ വ്യവസായത്തിന് പിന്തുണയെന്നോണം സാമ്പത്തിക സഹായം നൽകാൻ ട്രഷറി ശ്രമിക്കുന്നുണ്ട്. വ്യവസായ വേദികൾ അടയ്ക്കാൻ നിർബന്ധിതരാകുകയാണെങ്കിൽ ഒരു സമ്പൂർണ്ണ പദ്ധതിയിലേക്ക് മടങ്ങിവരാനും അധിക സാമ്പത്തിക സഹായം ആവശ്യമാണെന്നും യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് കേറ്റ് നിക്കോൾസ് പറഞ്ഞു. കൊറോണ വൈറസ് നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും പോലീസിന് 30 മില്യൺ പൗണ്ട് അധികമായി സർക്കാർ നൽകുകയാണ്. കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പ്രധാനമന്ത്രി ഒരുങ്ങുമ്പോഴും കടുത്ത വിലക്കുകള്‍ പ്രഖ്യാപിക്കരുതെന്ന് ആവശ്യപ്പെട്ട് ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍, ലീഡ്‌സ് നഗര നേതാക്കള്‍ അദ്ദേഹത്തിന് കത്തയച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസിനെ നേരിടാൻ മികച്ച മാർഗ്ഗമുണ്ടെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടും അവ പരിഗണിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണ്? പ്രധാനമായും സഹപ്രവർത്തകരുടെ സമ്മർദ്ദം മൂലമാണ് ജോൺസൻ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്. വൈറസ് അതിവേഗം ഉയരുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ സ് കോട്ട്ലൻഡിൽ കർശന നടപടികൾ സ്വീകരിക്കുകയാണ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ. ഇതിനെത്തുടർന്ന് ഇംഗ്ലണ്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബോറിസ് ജോൺസൻ ഒരുങ്ങുകയാണ്. സെൻട്രൽ സ് കോട്ട്ലൻഡിലെ എല്ലാ പബ്ബുകളും റെസ്റ്റോറന്റുകളും 16 ദിവസത്തേക്ക് അടയ്ക്കും. മറ്റ് ഇടങ്ങളിൽ അവ തുറന്നിടുമെങ്കിലും ഔട്ട്ഡോർ സേവനം മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ പുതിയ നിയമങ്ങൾ കൂടുതൽ സാമ്പത്തിക ഞെരുക്കമുണ്ടാക്കും. നോർത്തേൺ ഇംഗ്ലണ്ടിൽ പരീക്ഷിച്ച നടപടികളേക്കാൾ കൂടുതൽ മുന്നോട്ട് പോയെങ്കിലും വിദ്യാർത്ഥികൾക്കിടയിൽ വൈറസ് നിയന്ത്രിക്കാൻ കാര്യമായൊന്നും ചെയ്യാൻ സ്റ്റർജിയൻ തയ്യാറാവുന്നില്ല.
നിയന്ത്രണങ്ങളില്ലാതെ രോഗ നിരക്ക് ഇനിയും കൂടാൻ സാധ്യതയുണ്ടെങ്കിലും കർശനമായ നടപടികൾ വൈറസിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വ്യക്തമാണ്. കർശന നടപടികൾ ഏർപ്പെടുത്തി വിജയിച്ച സ്ഥലം ലെസ്റ്റർ മാത്രമാണ്. രണ്ടാഴ്ച മുമ്പ്, പബ്ബുകൾ നേരത്തേ അടച്ചിട്ടും റൂൾ ഓഫ് സിക് സ് പ്രാബല്യത്തിൽ വരുത്തിയിട്ടും കോവിഡ് -19 ന്റെ ദൈനംദിന കേസുകളുടെ എണ്ണം വർധിച്ചു. അണുബാധ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കും തോറും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഡോക്ടർമാരും ശാസ്ത്രജ്ഞരും ‘ഗ്രേറ്റ് ബാരിംഗ് ടൺ ഡിക്ലറേഷൻ’ എന്നറിയപ്പെടുന്ന ഒരു കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ‘ഫോക്കസ് ഡ് പ്രൊട്ടക്ഷൻ’ എന്ന പുതിയ തന്ത്രത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
കോവിഡ് -19 ൽ നിന്നുള്ള മരണസാധ്യത പ്രായമായവരിലും ചെറുപ്പക്കാരേക്കാൾ ദുർബലരായവരിലും കൂടുതലാണെന്നും ‘ഇൻഫ്ലുവൻസ ഉൾപ്പെടെയുള്ള മറ്റ് പല രോഗങ്ങളേക്കാളും കുട്ടികൾക്ക് ഇത് അപകടകരമാണ്’ എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയന്ത്രണങ്ങൾ പൊതുജനാരോഗ്യത്തിൽ വിനാശകരമായ ഫലങ്ങൾ ഉളവാക്കുന്നുവെന്ന് അവർ അറിയിച്ചു. അതേസമയം വിമർശകരാരും ബദൽ നടപടികൾ നിർദ്ദേശിക്കുന്നില്ലെന്ന് ട്രേഡ് സെക്രട്ടറി ലിസ് ട്രസ് വാദിച്ചു. ബദൽ മാർഗമില്ലെന്ന് ബോറിസ് ജോൺസൺ ഒന്നിലധികം തവണ പറഞ്ഞുകഴിഞ്ഞു. രോഗം വർധിക്കുംതോറും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം മറ്റ് പല രോഗപ്രതിരോധ നടപടികളും സർക്കാർ കൈകൊള്ളേണ്ടതുണ്ട്.