ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണ വൈറസ് ബാധ കടിഞ്ഞാണിടാൻ ഒരുങ്ങി ലോകമെങ്ങുമുള്ള ഗവേഷകർ തിരക്കിട്ട് പഠനത്തിലാണ്. കൊറോണ വൈറസിനോടു ബന്ധപ്പെട്ട് എല്ലാ ദിവസവും പുതിയ പുതിയ കണ്ടെത്തലുകൾ ഗവേഷണപ്രബന്ധങ്ങളായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. കോവിഡ് -19 ബാധിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് പ്രായമുള്ളവരിലും ആരോഗ്യസ്ഥിതി മോശമായിട്ടുള്ളവരിലുമാണ് എന്നുള്ള പഠനങ്ങൾ നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു . ഇതിനോടനുബന്ധിച്ച് ബ്രിട്ടനുൾപ്പെടെയുള്ള രാജ്യങ്ങളിൽ 50 വയസ്സിൽ കൂടുതലുള്ളവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി ലോക്ക്ഡൗൺ പിൻവലിച്ചാലും സാമൂഹിക അകലം പാലിക്കൽ വീടുകളിൽ തന്നെ തുടരുക തുടങ്ങിയ നിയന്ത്രണങ്ങൾ 50 വയസ്സിന് മുകളിലുള്ളവരിൽ തുടരാനാണ് സാധ്യത.
എന്നാൽ ഇപ്പോൾ വളരെ ശ്രദ്ധേയമായ ഒരു കണ്ടെത്തലുമായി ചൈനയിലെ ഗവേഷകനായ ഡോക്ടർ യാങ് മുന്നോട്ടു വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് സ്ത്രീകളെക്കാൾ രണ്ടിരട്ടി കൊറോണ വൈറസ് മൂലമുള്ള മരണം സംഭവിക്കാനുള്ള സാധ്യത പുരുഷന്മാർക്കുണ്ട് എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. കൊറോണാ വൈറസിന്റെ ഭീകരത ലോകമെങ്ങും തെളിഞ്ഞുനിൽക്കുന്ന അവസരത്തിൽ ആദ്യമായിട്ടാണ് ഈ രീതിയിലുള്ള പഠന റിപ്പോർട്ട് ശാസ്ത്രലോകത്തിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. ബീജിംഗ്ടോംഗ്രെൻ ഹോസ്പിറ്റലിലെ ജിൻകുയി യാങ് ഉം സഹപ്രവർത്തകരുമാണ് പുതിയ കണ്ടെത്തലിന്റെ ഉപജ്ഞാതാക്കൾ. കഴിഞ്ഞ ജനുവരിയിൽ തന്നെ മരണനിരക്ക് പുരുഷന്മാരിൽ കൂടുതലാണെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇങ്ങനെയുള്ള ഒരു പഠനത്തിലേക്ക് മുന്നേറാൻ ഗവേഷകരെ പ്രേരിപ്പിച്ചത്.
ഈ പഠനത്തിന്നോടനുബന്ധിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പല രാജ്യങ്ങളിൽ നിന്നും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. യുകെയിലെ നാഷണൽ സ്റ്റാറ്ററ്റിക്സ് ഓഫീസിൻെറ പഠനമനുസരിച്ച് ബ്രിട്ടനിലും പുരുഷന്മാരിലാണ് സ്ത്രീകളേക്കാൾ കൂടുതൽ മരണനിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇറ്റലിയിലും സമാനമായ അവസ്ഥയാണ് . ഇറ്റലിയിൽ കോവിഡ് – 19 ബാധിച്ച് മരിച്ചതിൽ മൂന്നിൽ രണ്ടും പുരുഷന്മാരാണ്. കോവിഡ് – 19 ബാധിച്ച് മരണനിരക്ക് കുടുതൽ പുരുഷന്മാരിലാന്നെന്നുള്ളതിന് തുടർപഠനങ്ങൾ ആവശ്യമാണെന്ന് ഡോക്ടർ യാങ് ചൂണ്ടിക്കാട്ടി. ഫ്രോണ്ടിയേഴ്സ് ഇൻ പബ്ലിക് ഹെൽത്തിലാണ് യാങ്ന്റെയും സംഘത്തിന്റെയും പഠന വിവരങ്ങൾ പുറത്തുവന്നത്.
ചൈനയിൽ നിന്ന് പുതിയതായി വന്ന വേറൊരു പഠനറിപ്പോർട്ടും മാധ്യമ രംഗത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ പറയുന്നത് കൊറോണ വൈറസ് ബാധ ഒരു സീസണിൽ ഡിസീസ് ആകാനുള്ള സാധ്യതയാണ്. മെഡിക്കൽ ഗവേഷകരുടെ ഒരു സംഘം മാധ്യമപ്രവർത്തകരോട് പറഞ്ഞത് പൂർണമായും കൊറോണാ വൈറസിന് തുടച്ചുനീക്കുക അസാധ്യമാകുമെന്നും അത് രോഗലക്ഷണങ്ങൾ ഇല്ലാതെ മനുഷ്യരിൽ സജീവമായി നിലനിൽക്കുകയും മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുമാണ് . അതിനർത്ഥം പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാതെ ആളുകളിൽ വൈറസ് ബാധ ഉണ്ടായേക്കാം. ലോക്ക്ഡൗണും മറ്റും ശക്തമായ നടപടികളും എല്ലാ രാജ്യങ്ങളും തുടരുന്നുണ്ടെങ്കിലും ലക്ഷണങ്ങൾ ഇല്ലാതെ വൈറസ് മനുഷ്യരിൽ അധിവസിക്കുന്നതാണ് ഇപ്പോഴും സമൂഹ വ്യാപനം തടയാൻ സാധിക്കാത്തതിൻെറ കാരണമായി ലോകത്തെമ്പാടുമുള്ള ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെതന്നെ വേനൽക്കാലത്ത് വൈറസിൻെറ വ്യാപനം മന്ദഗതിയിലാകുമെനതിന്റെ തെളിവൊന്നുമില്ലെന്നും ചൈനീസ് ഗവേഷകർ അഭിപ്രായപ്പെട്ടു
ഇൽഫോർഡ്: സ്വന്തം മക്കളെ കുത്തിക്കൊലപ്പെടുത്തിയ പിതാവ്, നിതിൻ കുമാർ(41) അറസ്‌റ്റിൽ. ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ ആണ് സംഭവം നടന്നിരിക്കുന്നത്. പവിനിയ നിതിൻകുമാർ (1 വയസ്സ് ), നിഗിഷ് നിതിൻകുമാർ (3 ) എന്നീ കുഞ്ഞുങ്ങളാണ് കൊല ചെയ്യപ്പെട്ടത്. ഞായാറഴ്ച വൈകീട്ട് 5:30 ആണ് സംഭവം നടക്കുന്നത്. ഷോപ്പ് ജോലിക്കാരനായ നിതിൻ കുമാര്‍ ആണ് ഈ കടുംകൈ ചെയ്‌തിരിക്കുന്നത്. മക്കളെ കൊലപ്പെടുത്തി സ്വയം ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌ത നിതിൻ കുമാറിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2014 ലിൽ വിവാഹം കഴിഞ്ഞ ഇവർ ശ്രീലങ്കൻ സ്വദേശികൾ ആണ്.
സംഭവം ഇങ്ങനെ. കട നടത്തുന്ന നിതിൻ കുമാറിന് മോശമായ സ്വഭാവം ഒന്നും ഉണ്ടായിരുന്നില്ല. ഞായാറാഴ്ച ഭാര്യയായ നിഷ ബാത്‌റൂമിൽ കുളിക്കുന്ന സമയത്താണ് കുട്ടിയുടെ വലിയ കരച്ചിൽ കേൾക്കുന്നത്. പെട്ടെന്ന് തന്നെ ബെഡ്റൂമിലേക്ക് ഓടിയെത്തിയ നിഷ കാണുന്നത് ചോരയിൽ കുളിച്ചു കിടക്കുന്ന കുട്ടികളെയാണ്. കഴുത്തിന് ആഴത്തിൽ വെട്ടേറ്റ ഇളയ കുട്ടിയുടെ കഴുത്തിലെ മുറിവ് കണ്ട് ഐസ് കൊണ്ടുവന്ന് വെക്കുമ്പോൾ ശ്വസിക്കാൻ ബുന്ധിമുട്ടുന്ന കാഴ്ച്ച ഭീകരമായിരുന്നു എന്നാണ് നിഷ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഭർത്താവിന്റെ നോട്ടത്തിലെ ഭീകരത തിരിച്ചറിഞ്ഞ നിഷ 999 വിളിക്കാനായി ഫോൺ എടുത്ത് ഓടുകയായിരുന്നു. ബാത്‌റൂമിൽ കയറി കുറ്റിയിട്ട ശേഷമാണ് പോലീസിനെയും ആംബുലൻസിനെയും വിവരം അറിയിക്കുന്നത്. അവിടെ ഇരിക്കുന്നത് തന്റെ ജീവന് അപകടമാണ് എന്ന് തിരിച്ചറിഞ്ഞ നിഷ ഫോണുമായി പിന്നീട് പുറത്തേക്കു ഓടുകയായിരുന്നു.
ആംബുലൻസ് ഉടനടി എത്തിയെങ്കിലും ഒരു വയസ്സുള്ള പവിനിയ ഇതിനകം മരിച്ചിരുന്നു. ആശുപത്രിലേക്കുള്ള വഴിയിൽ മൂന്നു വയസുകാരൻ നിഗീഷും. മാനസിക ആരോഗ്യ പ്രശ്നങ്ങൾ കാണിച്ചിരുന്നു എന്ന് നിഷ പറയുമ്പോഴും അങ്ങനെയുള്ള ഒരു ചികിത്സയ്ക്കും കുമാർ പോയതായി അറിവില്ല. വളരെ ദയനീയമായ ഈ കൊലപാതകങ്ങളുടെ ചുരുൾ അഴിക്കുവാൻ തീരുമാനിച്ചതായി പോലീസ് പറഞ്ഞു.
സ്വന്തം ലേഖകൻ
ലണ്ടൻ : ഇപ്പോൾ തെളിയുന്ന കണക്കുകൾക്കും അപ്പുറമാണ് ബ്രിട്ടനിലെ കൊറോണ വൈറസ് മരണങ്ങൾ എന്ന് റിപ്പോർട്ട്. ഇതുവരെ യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് 19 മരണങ്ങൾ 21,678 ആണ്. എന്നാൽ ഇതിലും 54 ശതമാനത്തോളം കൂടുതൽ മരണങ്ങൾ ഇതിനകം ഉണ്ടായികഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ആകെ മരണസംഖ്യ 32000 കടന്നിട്ടുണ്ട്. കെയർ ഹോമിലെയും ആശുപത്രിയ്ക്ക് പുറത്തും നടക്കുന്ന മരണങ്ങൾ കൂട്ടിയാൽ മരണസംഖ്യ ഇത്രത്തോളം ആയി മാറും. ഏപ്രിൽ 17 വരെ ആശുപത്രിയിലും പുറത്തും കോവിഡ് -19 പിടിപെട്ടു 22,300 മരണങ്ങളുണ്ടായെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണ്ടെത്തി. മറഞ്ഞിരിക്കുന്ന മരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇത് കോവിഡ് മൂലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഏപ്രിൽ 17 വരെയുള്ള ആഴ്ചയിൽ കെയർ ഹോം മരണങ്ങൾ മൂന്നിരട്ടിയായി വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഏപ്രിൽ 17 വരെ ആശുപത്രിക്ക് പുറത്ത് 4,316 മരണങ്ങളുണ്ടായതായും ഏറ്റവും പുതിയ ഒഎൻഎസ് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 3,096 പേർ കെയർ ഹോമുകളിലും 883 പേർ സ്വകാര്യ വീടുകളിലും വെച്ച് മരണപ്പെട്ടു. എന്നാൽ കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) ഏപ്രിൽ 10 നും 24 നും ഇടയിൽ വീടുകളിൽ 4,343 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 17 വരെ ലണ്ടനിൽ രജിസ്റ്റർ ചെയ്ത മരണങ്ങളിൽ പകുതിയിലധികവും കൊറോണ വൈറസ് മൂലമാണ്. കെയർ ഹോം മരണങ്ങളുടെ എണ്ണം പുറത്തുവിടാൻ സർക്കാരിനുമേൽ സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കെയർ ഹോമുകളിൽ യഥാർത്ഥ കൊറോണ വൈറസ് മരണസംഖ്യ 7,500 ആയിരിക്കുമെന്ന് ചില വിദഗ്ധർ കരുതുന്നു. “നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രായമായവരും ദുർബലരുമായ ഒട്ടേറെപേർ ഈ ഭയാനകമായ രോഗത്താൽ മരിച്ചുവെന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്.” ; ഏറ്റവും പുതിയ കണക്കുകളോട് പ്രതികരിച്ചുകൊണ്ട് ലോക്കൽ ഗവൺമെന്റ് അസോസിയേഷന്റെ കമ്മ്യൂണിറ്റി വെൽബയിംഗ് ബോർഡ് ചെയർമാൻ കോൾ ഇയാൻ ഹഡ്‌സ്‌പെത്ത് ഇപ്രകാരം പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ സാമൂഹ്യ പരിപാലനം ഇപ്പോൾ മുൻനിരയിലാണ്. കെയർ ഹോമുകളിലും സ്വന്തം വീടുകളിലും പരിചരണം ലഭിക്കുന്നവരെ സംരക്ഷിക്കാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യേണ്ടതുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇംഗ്ലണ്ടിലെ എല്ലാ കെയർ ഹോം ജീവനക്കാർക്കും സ്റ്റാഫുകൾക്കും കൊറോണ വൈറസ് പരിശോധനയ്ക്ക് അർഹതയുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ഇന്ന് മുതൽ 65 വയസ്സിനു മുകളിലുള്ളവർക്കും ജോലിസ്ഥലത്ത് നിന്ന് പുറത്തുപോകേണ്ട ആളുകൾക്കും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവർക്ക് ഒരു പരിശോധന നടത്താനാകും. പ്രതിദിന പരിശോധന ശേഷി ഇപ്പോൾ 73,400 വരെയാണെന്ന് ഹാൻകോക്ക് വെളിപ്പെടുത്തി. മെയ് മാസത്തോടെ ഒരു ദിവസം ഒരു ലക്ഷം ടെസ്റ്റുകൾക്കായി സർക്കാർ ഒരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു. ഏതെങ്കിലും കാരണത്താൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന 70 വയസ്സിനു മുകളിലുള്ള എല്ലാ രോഗികളിലും ഇപ്പോൾ കോവിഡ് -19 ടെസ്റ്റ് നടത്തുമെന്ന് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. യുകെയിൽ ഇന്നലെ 586 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ മാത്രം 3996 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 161,145 ആയി ഉയർന്നു. കഴിഞ്ഞ ആഴ്ചത്തെ കണക്കുകൾ അപേക്ഷിച്ച് മരണസംഖ്യയും പുതിയ കേസുകളും കുറയുകയാണ്. ഇത് രാജ്യത്തിന് ആശ്വാസം പകരുന്ന വാർത്തയാണ്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ വൈറസ് കുട്ടികളിൽ അതിഭീകരമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നതായി ഡോക്ടമാർ പറയുന്നു. ഇന്റെൻസീവ് കെയർ യൂണിറ്റുകളിൽ കഴിയുന്ന കുട്ടികളുടെ എണ്ണം വർധിച്ചു വരുന്നു. ഇത്തരം രോഗലക്ഷങ്ങൾക്ക് ടോക്സിക് ഷോക്ക് സിൻഡ്രോമുമായും, കവാസാക്കി രോഗവുമായും സാമ്യമുണ്ട്. കൊറോണ വൈറസ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന ഒരു പ്രത്യേക തരം രോഗാവസ്ഥയാണ് ഇത് എന്നാണ് വിലയിരുത്തൽ. ശ്വാസകോശ, ഹൃദയ തകരാറുകൾ രോഗലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ ശരീരത്തു ചൊറിച്ചിലുകളും ഉണ്ടാകുന്നു. ഇത്തരം കേസുകളുടെ എണ്ണം വർധിച്ചു വരുന്നതായി എൻ എച്ച് എസ് റിപ്പോർട്ട് ചെയ്യുന്നു.
കുറച്ചധികം കുട്ടികളുടെ മരണം നടന്നതായും ഇതു കൊറോണ ബാധയുമായി ബന്ധപ്പെട്ട രോഗാവസ്ഥ മൂലമാണെന്ന് കരുതുന്നതായും ആരോഗ്യ സെക്രട്ടറി അറിയിച്ചു . രാജ്യത്താകമാനമുള്ള ഡോക്ടർമാരുമായി ബന്ധപെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പുതിയ രോഗാവസ്ഥയാണ്. കൊറോണ വൈറസ് മൂലമാണ് ഇതു ഉണ്ടാകുന്നത് എന്നാണ് കരുതുന്നത്. എന്നാൽ ഇതു നൂറു ശതമാനം വിശ്വാസ യോഗ്യമല്ല. കൊറോണ പോസിറ്റീവ് അല്ലാത്തവരിലും ഇത്തരം രോഗലക്ഷണങ്ങൾ കണ്ടു വരുന്നതായും അദ്ദേഹം കൂട്ടി ചേർത്തു. എന്നാൽ ആരോഗ്യ സെക്രട്ടറി പറഞ്ഞ മരണങ്ങൾ കൊറോണ മൂലമാണെന്ന് പിന്നീട് വിശദീകരണം ഉണ്ടായി.
ഇതോടൊപ്പം വയറുവേദന, ഛർദി, വയറിളക്കം എന്നിവയും കുട്ടികളിൽ ധാരാളമായി കണ്ടുവരുന്നതായി വാർത്തകളിൽ പറയുന്നു. നിലവിൽ ഇരുപതിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് എൻഎച്ച്എസ് അറിയിച്ചത്. കുട്ടികളിൽ വളരെ കുറച്ചുപേർക്കു മാത്രമാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ കുട്ടികളിൽ ഉയർന്നുവരുന്ന പുതിയ രോഗം യുകെയിൽ ആശങ്ക സൃഷ്ടിക്കുകയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നു വരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഏകദേശം 30,000 ജോലികൾ കൊറോണ വൈറസിൻെറ വ്യാപനം മൂലം ഉണ്ടായ എണ്ണവിലയുടെ കുറവുമൂലം നഷ്ടപ്പെട്ടേക്കാം എന്നാണ് യുകെയുടെ ഓയിൽ ആൻഡ് ഇൻഡസ്ട്രിയുടെ വിലയിരുത്തൽ. ലോക ഡൗൺ മൂലം ആഗോളതലത്തിൽ എണ്ണ വിതരണം കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏറ്റവും താഴ്ന്ന നിലയിലാണ് . ഓയിൽ ആൻഡ് ഗ്യാസ് യുകെയുടെ സർവേയുടെ അടിസ്ഥാനത്തിൽ കൊറോണ എന്ന ഈ മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിയെ അതിജീവിക്കാൻ പല കമ്പനികളും പാടുപെടും.കൊറോണാ വൈറസിനെ ലോകം കീഴടക്കിയാലും അത് ഉണ്ടാക്കിയ ആഘാതം എണ്ണ വിപണിയിൽ കൂടുതൽ കാലം നിൽക്കാനാണ് സാധ്യത. ഇതിനർത്ഥം തൊഴിലിൽ നിന്ന് പിരിച്ചുവിടുന്നത് കൂടാതെ വേറെ കാര്യങ്ങളും ചെയ്യേണ്ടതായി വരും എന്നാണ്.
കോവിഡ് -19 ൻെറ വലിയ തോതിലുള്ള വ്യാപനം എണ്ണ വിലയെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കെത്തിച്ചു . ഇതിനോടകം ജോലി നഷ്ടപ്പെട്ടവരെ കൂടാതെ മറ്റുള്ളവരും തെഴിൽ നഷ്ടത്തിൻെറ ഭീതിയിലാണ് കഴിയുന്നത് . ചരിത്രത്തിൽ ആദ്യമായി അമേരിക്കയിൽ ക്രൂഡോയിൽ വില പൂജ്യത്തിനു താഴെ വന്നത് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ഉപഭോഗം ഗണ്യമായി കുറയുന്നതുകൊണ്ട് സ്വാഭാവികമായും പല സ്ഥലങ്ങളിലും എണ്ണ ഉത്പാദനം പൂർണ്ണമായോ ഭാഗികമായോ അടച്ചിടലിനെ നേരിടുന്ന സാധ്യതകളാണ് നിലനിൽക്കുന്നത് .
ഡോക്ടർ എ. സി. രാജീവ് കുമാർ
എന്തെങ്കിലുമൊന്നു നിഷേധിക്കുന്നത് നമുക്കാർക്കും സഹിക്കാൻ ആവില്ല. നമ്മുടെ സ്ഥിരം ശീലം തടയാൻ ആരും ഇഷ്ടപ്പെടുന്നില്ല. ഭാഗികമായി ചെറിയ മാറ്റം പോലും താങ്ങാനാവാത്ത മനുഷ്യൻ ഇക്കാലത്തെ വീട്ടിൽ പൂട്ടിയിടപെട്ട അവസ്ഥ എങ്ങനെ ഉൾക്കൊള്ളും? ഹൗസ് അറസ്റ്റ് എന്ന് കേട്ടിട്ടല്ലേ ഉള്ളു അതനുഭവിക്കാൻ ഇടയായപ്പോൾ ഉള്ള മാനസിക പ്രശ്നങ്ങൾ നമുക്ക് അതിജീവിച്ചേ മതിയാകു.
മനസ്സും ശരീരവും ആയുള്ള വേർതിരിരിക്കാനാവാത്ത ബന്ധം അംഗീകരിക്കുന്ന ആരോഗ്യ ശാസ്ത്രമാണ് ആയുർവ്വേദം. ചൂടുള്ള നെയ്യ് ഒരു മൺ പത്രത്തിൽ ഒഴിച്ചാൽ നെയ്മയം പത്രം വലിച്ചെടുക്കുകയും പത്രം തൊട്ടാൽ ചൂടുള്ളതായും നമുക്ക് അനുഭവപ്പെടുന്നു. അതേ പോലെ ഒരു ചൂട് പാത്രത്തിൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ചാൽ നെയ്യ് ചൂട് വലിച്ചെടുക്കുന്നതിനാൽ നെയ് ചൂടുള്ളതായി കാണാൻ ആവും. ഇതേ പോലെ ശരീരത്തിന് ഉണ്ടാകുന്ന ഏതൊരു അസ്വസ്ഥതയും മനസിനെയും, മനസ്സിനുണ്ടാകുന്നത് ശരീരത്തെയും ബാധിക്കുന്നു എന്നാണ് ആയുർവ്വേദം കരുതുന്നത്.
രാഗം ദ്വേഷം ക്രോധം മദം മോഹം മത്സരം ഔത്സുക്യം എന്നിവ എല്ലാം തന്നെ രോഗം ആയോ രോഗ കരണമായോ തീരും എന്നും, അത്തരം രോഗങ്ങൾ പോലും ശമിപ്പിക്കുന്ന അപൂർവ വൈദ്യനെ നമസ്കരിച്ചു കൊണ്ടാണ് അഷ്ടാംഗഹൃദയം ആരംഭിക്കുന്നത്.
സമ്മിശ്രമായ പല തരം ക്ലേശ ഭാവങ്ങൾക്ക് ലോക് ഡൗൺ ഇടയാക്കിയിട്ടുണ്ട്. നാളിതുവരെ ഉള്ള രീതി പൊടുന്നനെ മാറ്റി മറിച്ചതിൽ ഉള്ള പരിഭ്രാന്തി. എത്ര നാൾ ഇങ്ങനെ എന്ന ഉത്കണ്ഠ, ഇതിനു ശേഷം എങ്ങനെ എന്നുള്ള സങ്കർഷം, ഉറ്റവരെ സുഹൃത്തുക്കളെ അകന്ന് നിൽക്കേണ്ടി വരുന്നതിൽ ഉള്ള ദ്വേഷം, ഓരോ ദിവസത്തെയും രോഗാതുരമായ ലോക വാർത്ത കേൾക്കുമ്പോൾ ഉള്ള പ്രയാസം. എല്ലാം കൂടി ഒരു വലിയ മനഃക്ലേശം വരുത്തിവെക്കുന്നു.
ഇതിൽ നിന്ന് ഉള്ള മോചനം, അതിജീവനത്തിന് അനിവാര്യമാണ്. ഓരോ ദിവസവും എന്തെങ്കിലും ഒരു പുതിയ കാര്യം ചെയ്യാൻ തയ്യാർ ആകുക. പഴയ സുഹൃത്തുക്കളെ ബന്ധുക്കളെ ഒന്ന് വിളിക്കുക അവരുടെ ക്ഷേമം അന്വേഷിക്കുക. വീട്ടിൽ ഉള്ളവരും ആയി സ്നേഹ സന്തോഷങ്ങൾ പങ്കു വെക്കുക. പുസ്തകം വായിക്കുക. കൃഷി പൂന്തോട്ടം പച്ചക്കറി തോട്ടം, എന്നിവ തയ്യാർ ആക്കുക. വീട് വൃത്തിയാക്കുക അങ്ങനെ എന്തെല്ലാം ഉണ്ട് ചെയ്യുവാനായി.
ചെറിയ കലാ പരിശീലനം പാട്ട്, നൃത്തം, ചിത്രം വരക്കുക, തയ്യൽ, വാദ്യോപകരണം വായിക്കുക അങ്ങനെ ആസ്വാദ്യതയുടെ ആഹ്ലാദ നിമിഷങ്ങൾ കണ്ടെത്തുക.
യാഥാർഥ്യ ബോധത്തോടെ ചിന്തിക്കുക നമ്മുടെ ശരീരത്തിനും മനസ്സിനും അഹിതം ആയവ തിരിച്ചറിയുക അവയെ ഒഴിവാക്കുക. അനാവശ്യ ആധികൾ, മനസ്സിനെ ദുർബല പെടുത്തുന്ന ചിന്തകൾ അകറ്റി മനസ്സ് കരുത്തുള്ളതാക്കുക. യോഗ പ്രാണായാമം ധ്യാനം എന്നിവ പരിശീലിക്കുക. ആവശ്യം എങ്കിൽ തന്റെ വ്യാകുലതകൾ ഏറ്റവും അടുപ്പം ഉള്ളവരുമായി പങ്കു വെക്കുക. വീട്ടിൽ ഉള്ളവരും ആയി തുറന്നു സംസാരിക്കുക. ഒറ്റപ്പെട്ടു പോയവർ ആരോഗ്യ പ്രവർത്തകരും ആയി ഇടയ്ക്കിടെ ഫോൺ വഴി ബന്ധപ്പെടുക.
ചിലർക്ക് ഉറക്കക്കുറവുണ്ടാകാം അത് പരിഹരിക്കാൻ തലയിൽ തേച്ചു കുളിക്കാൻ ഉള്ള തൈലം ഉണ്ട്. മനസ്സിന് ശാന്തത നൽകുന്ന ഔഷധങ്ങൾ, അഭ്യംഗം എന്നിവ പരിഹാരം ആയി ചെയ്യാവുന്നവയാണ്. എരിവും പുളിയും മസാലയും ഒക്കെ കുറച്ച് ഉള്ള ആഹാരം ശീലം ആക്കുക. വൈകുന്നേരം നേരത്തെ ഭക്ഷണം കഴിക്കുക സസ്യാഹാരത്തിന് പ്രാധാന്യം നൽകുക എന്നിവയും നന്ന്.
ഏത് പ്രതിസന്ധി ഘട്ടവും ഒരു നല്ല നാളേക്ക് വഴി തുറക്കും എന്ന ശുഭാപ്‌തി വിശ്വാസം ഉറപ്പിക്കുക. പ്രസാദാത്മകമായ ചിന്തകൾ കൊണ്ട് മനസ്സിനെ പ്രസന്നമാക്കുക. ഇതൊരു അവസരം ആണ്. ഒരു നവയുഗ സൃഷ്ടിക്ക് നമുക്കു ഒന്നിച്ചു നീങ്ങാം. കരുതലോടെ. കരുത്തേകാൻ ആയുർവ്വേദം ഒപ്പമുണ്ട്.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
പ്രിയ യുകെ മലയാളികളെ, ഒടുവിൽ നമ്മൾ കേൾക്കാൻ ആഗ്രഹിക്കാതിരുന്ന ആ വാർത്തയെത്തി. എല്ലാ പ്രാർഥനകളും മുറിയപ്പെട്ട് നമ്മുടെ പ്രിയപ്പെട്ട അനൂജ് (അനൂജ് കുമാർ കുറ്റിക്കോട്ടു വീട്, ഉഴവൂർ,കോട്ടയം ) യാത്രയായി. കഴിഞ്ഞ കുറെ നാളുകളായി കോവിഡിനോട് യുദ്ധം ചെയ്ത് ബോസ്റ്റണിലും ലസ്റ്ററിലുമുള്ള ഹോസ്പിറ്റലുകളിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുകയായിരുന്നു.
ഇന്നലെ രാത്രി 11.15 നോടെ ലസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിലായായിരുന്നു അന്ത്യം. ഭാര്യ സന്ധ്യയും മകൻ അ കുലും ഇന്നലെ അവിടെ എത്തി അനൂജിനെ കണ്ടിരുന്നു. നിങ്ങളുടെ പ്രാർഥനയിൽ നമ്മുടെ ഈ സഹോദരനെ കൂടെ ഓർക്കുക. അനൂ ജിൻ്റെ ഭാര്യ സന്ധ്യയ്ക്കും, മക്കൾ അകുലിനും, ഗോകുലിനും മറ്റു കുടുംബാംഗങ്ങൾക്കും ഈ വിഷമഘട്ടം തരണം ചെയ്യാനുള്ള ശക്തിയും ലഭിക്കട്ടെ എന്ന് പ്രത്യാശിക്കാം.
അകാലത്തിൽ ഉള്ള അനൂജിന്റെ വിയോഗത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു. സംസ്കാരത്തിൻ്റെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം .
സ്വന്തം ലേഖകൻ
മഹാമാരിയുടെ സമയത്ത് എല്ലാ ദിവസവും രാവിലെ 9.15 നു നടത്തിവരാറുള്ള വാർ ക്യാബിനറ്റിൽ ലോക് ഡൗൺ നീക്കാനുള്ള ആദ്യ ശ്രമങ്ങളെ എതിർത്ത് പ്രധാനമന്ത്രി. എന്നാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മുട്ടുകുത്തിക്കുന്ന കിരാത നിയമമായ സോഷ്യൽ ഡിസ്റ്റൻസിംഗ് എടുത്തു കളയണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ പേർ നിരത്തിലിറങ്ങിയത് ജനങ്ങൾക്ക് ലോക് ഡൗണിനോടുള്ള പ്രതികൂല മനോഭാവമാണ് ചൂണ്ടിക്കാണിക്കുന്നത്. ലണ്ടനിലെ പെരിവാലെയിൽ, ഗ്രീൻവിച്ച്, ബ്രിസ്റ്റോൾ, വാൾസാൽ എന്നിവിടങ്ങളിൽ റഷ് അവറുകളിൽ കാറുകൾ, വാനുകൾ, ലോറികൾ എന്നിവ കൂടുതലായി നിരത്തിലിറങ്ങിയതായി ചിത്രങ്ങൾ പുറത്തു വന്നു. എന്നാൽ റെയിൽ വകുപ്പ് അത്യാവശ്യ സർവീസുകൾ മാത്രമേ ഇപ്പോഴും നൽകുന്നുള്ളൂ. ആപ്പിളിൽ നിന്നുള്ള മൊബിലിറ്റി ഡേറ്റ നൽകുന്ന സൂചനകളും സമാനമാണ്, കൂടുതൽ ആളുകൾ ലോക് ഡൗൺ ലംഘിച്ച് നിരത്തിൽ ഇറങ്ങുന്നുണ്ട്.
രോഗം പടർന്നു പിടിക്കുന്ന സാധ്യത കുറഞ്ഞിട്ടും, സർക്കാർ യുക്തിയില്ലാത്ത നടപടികൾ കൈക്കൊള്ളുകയാണ് എന്നും, കുട്ടികളെപ്പോലെ വാശി കാണിച്ച് ജനങ്ങളെ പുറത്തിറക്കാതെ കബളിപ്പിക്കുകയാണെന്നും ടോറി നേതാവായ സർ ഗ്രഹാം ബ്രാഡി പറഞ്ഞു. എന്നാൽ ആരോഗ്യ മന്ത്രി ആയ എഡ്വാർഡ് ആർഗർ പറയുന്നത്, പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും വികാരം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്, എന്നാൽ നമ്മൾ ഇപ്പോഴും അതിലേക്ക് എത്തിയിട്ടില്ല. ശാസ്ത്രം നമ്മളോട് എന്ന് ഭയപ്പെടാതെ പുറത്തിറങ്ങാം എന്നു പറയുന്നുവോ, അന്ന് വരെ നമ്മൾ കാത്തിരിക്കേണ്ടതുണ്ട് എന്നാണ്.
വാഹന നിരക്ക് കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് 38 ശതമാനത്തിൽനിന്ന് 49 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ ഡ്രൈവർമാർ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ വാഹനങ്ങളുമായി റോഡിലിറങ്ങാവൂ എന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ നിർദേശിച്ചു. രോഗം ബാധിച്ചവരും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുമായ നേതാക്കളെല്ലാം ഡൗണിംഗ് സ്ട്രീറ്റിലെ ഭരണസിരാകേന്ദ്രം സന്ദർശിച്ചു തുടങ്ങി. എന്നാൽ കൊറോണ ബാധിതനായി ഒരാഴ്ചയോളം ഐസിയുവിൽ കഴിഞ്ഞ പ്രധാനമന്ത്രി ബോറിസ് ജോൺസൺന്റെ മടക്കം പ്രതീക്ഷിച്ചതിലും വേഗത്തിൽ ആയിരുന്നു എന്ന് ആരോഗ്യമന്ത്രി നദൈൻ ഡോറിസ് പറഞ്ഞു. കുറഞ്ഞത് മൂന്നു മാസമെങ്കിലും കോവിഡ് ബാധിച്ച ഒരു രോഗി വിശ്രമിച്ചാൽ മാത്രമേ സാധാരണ ആരോഗ്യ നിലയിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. എന്നാൽ പ്രൈം മിനിസ്റ്റർ മൂന്ന് ആഴ്ചയ്ക്കു ശേഷം കളത്തിൽ ഇറങ്ങിയിരിക്കുകയാണ്, ഗുഡ് ലക്ക് ബോസ് എന്ന് അവർ ട്വീറ്റ് ചെയ്തു.
ലോക് ഡൗണിന് എന്തെങ്കിലും ഇളവ് നൽകുന്നത്, രോഗബാധിതരുടെ സംഖ്യ വർദ്ധിക്കാൻ ഇടയാകും എന്ന് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ ആശുപത്രികളിൽ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും പരിപൂർണ്ണമായി വിലക്കുകൾ പിൻവലിച്ചാൽ രോഗികളുടെ എണ്ണം കുത്തനെ വർദ്ധിക്കുകയേ ഉള്ളൂ. സാമ്പത്തിക രംഗത്തെ വൻ ഇടിവ് എന്നതിലുപരിയായി രണ്ടാമതൊരു കനത്ത രോഗബാധ കൂടി താങ്ങാൻ രാജ്യത്തിന് ശേഷി ഉണ്ടാവില്ല എന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടിരുന്നു. അപകടം ഒഴിവാക്കാനായി ഈ പുതിയ ‘ സാധാരണത്വത്തെ’ ജനങ്ങൾ അംഗീകരിക്കണമെന്ന് മിസ്റ്റർ റാബ് അഭിപ്രായപ്പെട്ടു.
മുൻ ചാൻസിലർ ആയിരുന്ന ഫിലിപ്പ് ഹാമൻഡ് പറയുന്നത് ക്രോണിക് പ്രതിരോധത്തിനായി ഉള്ള വാക്സിൻ കണ്ടുപിടിക്കുന്നത് വരെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതിജീവിക്കും എന്ന് പറയാൻ കഴിയില്ല എന്നാണ്. സാമ്പത്തികം പൂർവ സ്ഥിതിയിലേക്ക് കൊണ്ടു വരാൻ ലോക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചേ മതിയാവൂ. എത്ര നാളാണ് ജനങ്ങൾ അടച്ചുപൂട്ടി വീട്ടിൽ ഇരിക്കുക, സൂപ്പർ മാർക്കറ്റുകളിൽ പൂക്കൾ മാത്രമല്ല ഭക്ഷണസാധനങ്ങളും വിൽക്കുന്നുണ്ട്, അനാവശ്യമായ കരിനിയമങ്ങൾ അടിച്ചേൽപ്പിച്ചു സർക്കാർ ജനങ്ങളെ പറ്റിക്കുകയാണ് ഈ അവസ്ഥ നിലനിന്നാൽ മുഴു പട്ടിണിയിലേക്ക് ആയിരിക്കും ജനങ്ങൾ നീങ്ങുക.
സർക്കാർ ജനങ്ങളോട് വീട്ടിലിരുന്നു തൊഴിലെടുക്കാൻ പറയുന്നുണ്ട്, അതോടൊപ്പം തൊഴിൽദാതാക്കളോട് തൊഴിലാളികൾക്ക് പ്രവർത്തിക്കാനാവശ്യമായ സുരക്ഷിതമായ ഇടങ്ങൾ ഒരുക്കി കൊടുക്കണം എന്നും പറഞ്ഞിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായം പറയാൻ സർക്കാരിനായില്ല എന്നും സർ ഗ്രഹാം വിമർശിച്ചു
സ്വന്തം ലേഖകൻ
പൂനെ : കൊറോണ വൈറസിനെ തുടച്ചുനീക്കാനായി ഒരു വാക്സിൻ ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമത്തിലാണ് മിക്ക ലോകരാജ്യങ്ങളും. കൊറോണ വൈറസിനെതിരെ വാക്സിനുകൾ വികസിപ്പിക്കുന്നതിന് ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് പറഞ്ഞിരുന്നു. ഇതിൽ ആശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി ഇരു രാജ്യങ്ങളും അന്താരാഷ്ട്ര അംഗീകാരമുള്ള സംയുക്ത വാക്സിൻ വികസന പരിപാടി നടത്തുന്നു. അതുവഴി ഡെങ്കി, എന്റർറ്റിക് രോഗങ്ങൾ, ഇൻഫ്ലുവൻസ, ടിബി എന്നിവ തടഞ്ഞുനിർത്തുന്നതിന് സാധിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകളും വാക്സിനുകളും നിർമ്മിക്കുന്ന രാജ്യമാണ് ഇന്ത്യ. പോളിയോ, മെനിഞ്ചൈറ്റിസ്, ന്യുമോണിയ, റോട്ടവൈറസ്, ബിസിജി, മീസിൽസ്, മംപ്സ്, റുബെല്ല എന്നിവയ്‌ക്കെതിരായ വാക്‌സിൻ ഉണ്ടാക്കുന്ന അനേകം നിർമ്മാതാക്കൾ ഇവിടെയുണ്ട്. ഇപ്പോൾ അര ഡസൻ ഇന്ത്യൻ സ്ഥാപനങ്ങൾ കോവിഡ് -19 ന് കാരണമാകുന്ന വൈറസിനെതിരെ വാക്സിനുകൾ വികസിപ്പിക്കുന്നു.
അതിലൊന്നാണ് പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ആഗോളതലത്തിൽ ഉൽപാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡോസുകളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവ് കൂടിയാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട്. 53 വർഷം പഴക്കമുള്ള ഈ കമ്പനി പ്രതിവർഷം 1.5 ബില്യൺ ഡോസുകൾ ഉണ്ടാക്കുന്നു. 7,000 ത്തോളം ആളുകൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. 165 രാജ്യങ്ങളിലായി 20 ഓളം വാക്സിനുകൾ കമ്പനി വിതരണം ചെയ്യുന്നുമുണ്ട്. ഇപ്പോൾ ഒരു വാക്സിൻ ഉണ്ടാക്കിയെടുക്കാനായി അമേരിക്കൻ ബയോടെക് കമ്പനിയായ കോഡജെനിക്സുമായി ഈ കമ്പനി സഹകരിച്ചു. “ഈ വാക്സിൻ ഒരു കൂട്ടം മൃഗങ്ങളിൽ ഇപ്പോൾ പരീക്ഷിക്കാൻ ഞങ്ങൾ ആസൂത്രണം ചെയ്യുന്നു. സെപ്റ്റംബറോടെ നമുക്ക് മനുഷ്യനിൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ കഴിയണം” ; സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദർ പൂനവല്ല ബിബിസിയോട് പറഞ്ഞു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുക്കുന്നതും യുകെ സർക്കാരിന്റെ പിന്തുണയുള്ളതുമായ ഒരു വാക്സിൻ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് പൂനവല്ലയുടെ കമ്പനി പങ്കാളികളായിട്ടുണ്ട്.
ഓക്സ്ഫോർഡിൽ വാക്സിൻ പരീക്ഷണങ്ങൾ വ്യാഴാഴ്ച ആരംഭിച്ചു. എല്ലാം നല്ല രീതിയിൽ നടക്കുന്നുവെങ്കിൽ, സെപ്റ്റംമ്പറോടെ കുറഞ്ഞത് ഒരു ദശലക്ഷം ഡോസുകൾ നൽകാമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. മറ്റു ഇന്ത്യൻ കമ്പനികളും യുഎസ് ആസ്ഥാനമായുള്ള കമ്പനികളുമായി വാക്സിൻ നിർമാണത്തിൽ പങ്കാളികളായിട്ടുണ്ട്. ആഗോളതലത്തിൽ മരണസംഖ്യ രണ്ട് ലക്ഷം കടന്നത് ആശങ്കാജനകമാണ്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം പത്തു ലക്ഷം കടന്നു. ലോകത്താകെ 30 ലക്ഷത്തിലധികം രോഗികളാണ് ഉള്ളത്. ബ്രിട്ടനിൽ രോഗികളുടെ എണ്ണം 157,149 ആയി ഉയർന്നു. 21,092 മരണങ്ങളും ഇതുവരെ ഉണ്ടായിക്കഴിഞ്ഞു. ഇന്നലെ 360 മരണങ്ങൾ മാത്രമാണ് ഉണ്ടായതെന്ന കണക്ക് ബ്രിട്ടന് ആശ്വാസം പകരുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ വൈറസുമായി ബന്ധപ്പെട്ട് യുകെയിലെ കുട്ടികളിൽ ഒരു അപൂർവ തരം ഇൻഫെക്ഷൻ ഉണ്ടാകുന്നതായി പുതിയ കണ്ടെത്തൽ. പനിയുടെ പോലെ രോഗലക്ഷണങ്ങൾ കാണിക്കുന്നതോടൊപ്പം, ഒന്നിലധികം ശരീരാവയവങ്ങളിൽ ഇൻഫ്ലമ്മേഷനും ഉണ്ടാകുന്നു. ഈ രോഗ ലക്ഷണം കാണിക്കുന്ന കുട്ടികളിൽ പകുതിയിലധികം പേരും കൊറോണ ബാധിതരാണ്. എത്രത്തോളം കുട്ടികൾക്കാണ് ഈ ലക്ഷണങ്ങൾ കാണിക്കുന്നതെന്ന കൃത്യമായ കണക്കുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ കാണാനിടയായത് എന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് അറിയിച്ചു. ഈ സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും, വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
എൻഎച്ച്എസ് ഇംഗ്ലണ്ട് ഇത് സംബന്ധിച്ച് ഒരു ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് പുതിയ തരത്തിലുള്ള ഒരു ഇൻഫെക്ഷൻ യുകെയിലെ കുട്ടികളിൽ കാണപ്പെടുന്നു എന്നതാണ് ഈ ജാഗ്രതാ നിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോക ലക്ഷണങ്ങൾ കാണിക്കുന്ന ഈ കുട്ടികൾ പല പ്രായത്തിൽ ഉള്ളവരാണ്. ഉയർന്ന ടെമ്പറേച്ചർ, കുറഞ്ഞ ബ്ലഡ് പ്രഷർ, ശ്വാസമെടുക്കാനുള്ള തടസ്സം, ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ വയറുവേദന, ശർദ്ദിൽ മുതലായ രോഗലക്ഷണങ്ങളും കാണിക്കുന്നുണ്ട്.
ഇത്തരം രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ അടിയന്തര ചികിത്സക്ക് വിധേയമാക്കണമെന്ന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ലോകത്തെമ്പാടുമുള്ള കണക്കുകൾ അനുസരിച്ച് കുട്ടികളിലാണ് കൊറോണ ബാധ ഏറ്റവും കുറവ് കണ്ടെത്തിയിരിക്കുന്നത്. യുകെയിലും ഇത്തരത്തിലുള്ള കേസുകൾ ഇരുപതിൽ താഴെ മാത്രമാണ് എന്നാണ് നിഗമനം.