Main News

സ്വന്തം ലേഖകൻ

തനിക്ക് സ്താനാർബുദം പിടിപെടാൻ സാധ്യത ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ തന്റെ ഇരു മാറിടങ്ങളും മുറിച്ചു മാറ്റി പ്ലാസ്റ്റിക് സർജറി ചെയ്യാൻ ധീരമായ തീരുമാനമെടുത്ത 26 കാരി പുതിയ ഓപ്പറേഷനിലൂടെ സ്പർശനങ്ങളുടെ ലോകത്തേക്ക് വീണ്ടും ചുവടുവയ്ക്കുന്നു.

അച്ഛന് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടായിരുന്നതിനാൽ ജന്മനാ തനിക്ക് ബി‌ആർ‌സി‌എ 2 ജീൻ ലഭിച്ചിരുന്നതായി അവൾക്ക് അറിയാമായിരുന്നു. എന്നാൽ സ്തനാർബുദത്തിന്റെ ടെസ്റ്റ് ചെയ്തപ്പോൾ ഭയപ്പെടുത്തുന്ന റിസൾട്ട്ആണ് അറിയാൻ സാധിച്ചത്. കാലിഫോർണിയയിൽ താമസിച്ചിരുന്ന സറഫിന വർഷത്തിൽ രണ്ട് ടെസ്റ്റുകൾ ചെയ്യേണ്ടി വന്നിരുന്നു. എന്നാൽ ആദ്യത്തെ എം ആർ ഐ സ്കാനിങ്ങിനു ശേഷം ഡോക്ടർ അവളെ ബയോപ്സിക്ക് നിർദ്ദേശിച്ചു.

” റിസൽട്ടിനായി കാത്തിരിക്കുന്ന സമയം എനിക്ക് ഏറെ നിർണായകമായിരുന്നു, ഞാൻ ഇടയ്ക്കൊക്കെ അച്ഛനെ വിളിച്ച് നമുക്ക് രണ്ടുപേർക്കും ക്യാൻസർ ഉണ്ടെങ്കിലോ ഞാനാണ് ആദ്യം മരിക്കുന്നതെങ്കിലോ എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു”അവൾ പറയുന്നു. എന്നാൽ തന്റെ ജീവിതംബലി കൊടുക്കാൻ ആ ഇരുപതുകാരി തയ്യാറായിരുന്നില്ല. സ്തനങ്ങൾ രണ്ടും എടുത്തു കളഞ്ഞാൽ കാൻസർ വരാനുള്ള സാധ്യത കുറയുമെന്ന് അവൾ കണ്ടെത്തി. ശേഷം ഇംപ്ലാന്റിന് ഉള്ള സാധ്യതകളും ആരാഞ്ഞു. എന്നാൽ കാൻസർ ഉള്ള ഒരാളിനും ക്യാൻസർ വരാൻ സാധ്യതയുള്ള ഒരു വ്യക്തിക്കും ആവശ്യമായ ഓപ്പറേഷനും ചികിത്സയും വ്യത്യാസമാണ്, എന്ന് യുകെ ചാരിറ്റി ട്രസ്റ്റ് കാൻസറിന്റെ ഡയറക്ടറായ ഡോക്ടർ എമ്മ പെന്നെരി പറയുന്നു.

കാലിഫോർണിയ ആസ്ട്രോണമി പി എച്ച് ഡി വിദ്യാർഥിനിയായ സറഫിന നാൻസി സംശയമില്ലാതെ മാറിടങ്ങൾ നീക്കം ചെയ്തു. വീണ്ടും അത് ഇമ്പ്ലാന്റ് ചെയ്താലും സ്പർശന ശേഷി നഷ്ടപ്പെടും എന്ന് തീർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ അവൾക്ക് പ്ലാസ്റ്റിക് സർജറിയിലൂടെ അതും സാധ്യമായി. അവൾ വളരെ പെട്ടെന്ന് സുഖം പ്രാപിച്ചു വരുന്നുണ്ട്. അനേകം രോഗികൾക്ക് മാതൃകയാണ് സറഫിന നാൻസി.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് കേസുകൾ ബ്രിട്ടനിൽ ഏറുന്നതോടെ രാജ്യം ഏറ്റവും മോശമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്ന് പത്രമാധ്യമങ്ങൾ. മൂന്നു മാസത്തേക്ക് ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. പുറത്തു പോയി ഭക്ഷണം കഴിക്കുന്നതും മേളകൾക്കും ഷോപ്പിങ്ങിനും പോകുന്നത് കുറയ്‌ക്കണമെന്നും ഡെയിലിമെയിൽ പറയുന്നു. സർക്കാർ തങ്ങളുടെ കർമപദ്ധതി പ്രസിദ്ധീകരിച്ചതിനുശേഷം എൻ‌എച്ച്എസ്, തയ്യാറെടുപ്പുകൾ ശക്തമാക്കി എന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാൻ കിടക്കകൾ ആവശ്യമുള്ളതിനാൽ വാർഡുകളെ ഇൻസുലേഷൻ യൂണിറ്റുകളാക്കി മാറ്റാനും വീഡിയോ കോളുകൾ വഴി കഴിയുന്നത്ര രോഗികൾക്ക് ഉപദേശം നൽകാനും ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുകെയിലെ തൊഴിലാളികളിൽ 20% വരെ രോഗികളായിരിക്കാമെന്ന സർക്കാർ മുന്നറിയിപ്പ് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. രാജ്യം ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് ഡെയിലി എക്സ്പ്രസ്സ്‌ പറഞ്ഞു. ഒപ്പം സർക്കാരിന്റെ പദ്ധതികളും അവർ വിശദീകരിച്ചിട്ടുണ്ട്. വൈറസ് പൊട്ടിപുറപ്പെടലിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നു. യുഎസ് സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നതിനെപറ്റി ഫിനാൻഷ്യൽ ടൈംസ് വിശദീകരിക്കുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിൽ ഓണററി സമ്മാനിക്കുന്നതിനിടെ കയ്യുറകൾ ധരിച്ച രാജ്ഞിയുടെ ഫോട്ടോയാണ് മെട്രോയുടെ മുഖചിത്രം. ഇത്തരമൊന്ന് ആദ്യമായാണെന്ന് അവർ റിപ്പോർട്ടുചെയ്യുന്നു. ഒപ്പം ഇതേ ചിത്രം മറ്റു പത്രങ്ങളുടെയും മുൻപേജിൽ കാണാവുന്നതാണ്. വിരമിച്ച എൻ‌എച്ച്എസ് സ്റ്റാഫുകളെയും സായുധ സേനയെയും തിരികെ കൊണ്ടുവരാനുള്ള സർക്കാരിന്റെ പദ്ധതികളെ ഡെയ്‌ലി സ്റ്റാർ വിശദീകരിക്കുന്നു. ഒപ്പം പ്രധാനമന്ത്രിയുടെ “പരിഭ്രാന്തകരരുത്” എന്ന സന്ദേശവും.

കൊറോണയെ പിടിച്ചു കെട്ടാൻ പല മുൻകരുതലുകളും സ്വീകരിക്കണം എന്ന വസ്തുതയാണ് എല്ലാ മാധ്യമങ്ങളും മുമ്പോട്ട് വയ്ക്കുന്നത്. കൈ കഴുകുന്നതിലൂടെ, യാത്രകൾ കുറയ്ക്കുന്നതിലൂടെ, കയ്യുറകൾ ധരിക്കുന്നതിലൂടെയൊക്കെ രോഗം പടരുന്നത് തടയാൻ കഴിയുമെന്ന് എല്ലാവരും പറയുന്നുണ്ട്. ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യമാണ് ഇതിലെല്ലാം തെളിഞ്ഞുകാണുന്നത്.

ലണ്ടൻ ∙ കൊറോണ വൈറസ് വ്യാപനം അനുദിനം ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ ലോകത്തെ പ്രമുഖ വിമാനക്കമ്പനികൾ എല്ലാംതന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചു. ചൈന, ഇറ്റലി, ഇറാൻ എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും പല വിമാനക്കമ്പനികളും റദ്ദാക്കി. ഇതിനിടെ കൊറോണയെ നേരിടാൻ കൂടുതൽ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ച് ബ്രിട്ടീഷ് സർക്കാർ രംഗത്തെത്തി. എല്ലാ സാധ്യതകളും കണക്കിലെടുത്ത് വ്യക്തമായ കർമപരിപാടികൾ സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും ആവശ്യമായ സാഹചര്യങ്ങളിൽ ഉചിതമായി രീതിയിൽ മാത്രം ഇവ നടപ്പിൽ വരുത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.

ബ്രിട്ടീഷ് എയർവേസ്, എമിറേറ്റ്സ്, റയൺഎയർ, ഈസി ജെറ്റ് എന്നീ വിമാനക്കമ്പനികാളാണ് സർവീസുകൾ ഏറെയും റദ്ദാക്കിയത്. ഗൾഫിലേത് ഉൾപ്പെടെ പല വിമാനക്കമ്പനികളും ജീവനക്കാർക്ക് നിർബന്ധിത അവധിയും നൽകിയിട്ടുണ്ട്. ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ പല വിമാനക്കമ്പനികളും പൂർണമായും നിർത്തി. ചില കമ്പനികൾ അമേരിക്കൻ, യൂറോപ്പ് സർവീസുകളും വെട്ടിക്കുറച്ചിട്ടുണ്ട്.

കൊറോണ ഭിതിയിൽ എല്ലാവരും യാത്രകൾ മാറ്റിവച്ചതോടെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. യൂറോപ്യൻ രാജ്യങ്ങളിലുള്ള മലയാളികൾ ഉൾപ്പെടെയുള്ളവർ ഈ ദിവസങ്ങളിലെ യാത്രകൾ പലതും റദ്ദാക്കി. ഈസ്റ്റർ ഹോളിഡേ ബുക്കിംങ്ങുകൾ നടത്തിയിട്ടുള്ളവരെല്ലാം യാത്രയുടെ ഭാവിയെപ്പറ്റി ആശങ്കാകുലരാണ്.

മിക്ക റൂട്ടുകളിലും യാത്രക്കാരേ ഇല്ലാത്ത സ്ഥിതിയാണെന്നാണ് വിമാനക്കമ്പനികൾ പറയുന്നത്. ലണ്ടനിൽനിന്നും അമേരിക്കയിലേക്കുള്ള സർവീസുകൾ കുറച്ചത് യാത്രക്കാരുടെ കുറവുമൂലം മാത്രമാണെന്ന് ബ്രിട്ടീഷ് എയർവേസ് അറിയിച്ചു. ഹീത്രുവിൽനിന്നും ന്യൂയോർക്കിലേക്കുള്ള 12 സർവീസുകളാണ് ഇതുവരെ കുറച്ചത്. ഹോങ്കോങ്, സിംഗപ്പൂർ, സോൾ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായും നിർത്തി. മാർച്ച് 17 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ഹീത്രൂവിൽനിന്നും പുറപ്പെടേണ്ട 171 സർവീസുകൾ ബ്രിട്ടീഷ് എയർവേസ് വേണ്ടെന്നു വച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിലെ കുറവാണ് കാരണം. ലണ്ടനിൽനിന്നും ഇറ്റലി, ഫ്രാൻസ്, ജർമനി, അയർലൻഡ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് റെയൺ എയറും ഈസി ജെറ്റും നിയന്ത്രണം ഏർപ്പെടുത്തി. മാർച്ച് 31 വരെയാണ് നിയന്ത്രണം.

പുതിയ ബുക്കിംങ് ഇല്ലാത്തതും നിലവിലുള്ള ബുക്കിംങ് യാത്രക്കാർ ക്യാൻസൽ ചെയ്യുന്നതുമാണ് വിമനക്കമ്പനികെളെ പ്രതിസന്ധിയിലാക്കുന്നത്. സർവീസികൾ നിർത്തിവയ്ക്കുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾ പലതും ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചു.

2001ൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിനു നേരെയുണ്ടായി ഭീകരാക്രമണത്തെത്തുടർന്ന് വ്യോമഗതാഗത മേഖലയിൽ ഉണ്ടായ പ്രതിസന്ധിയേക്കാൾ കടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ ഈ മേഖല നേരിടുന്നത്. പല വിമാനക്കമ്പനികളുടെയും നിലനിൽപിനു തന്നെ ഭീഷണിയുയർത്തുന്ന പ്രതിസന്ധിയായി ഇതു വളർന്നേക്കുമെന്ന ആശങ്കയുമുണ്ട്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധയെ നിർമ്മാർജ്ജനം ചെയ്യുന്നത് ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രധാന അജണ്ടകളിൽ ഒന്നായി ഇപ്പോൾ മാറിയിരിക്കുകയാണ്. ഇതുവരെയും കൊറോണയെ ഒരു ഗൗരവമായ രോഗബാധയായി ബ്രിട്ടീഷ് ഗവൺമെന്റ് കണക്കിൽ എടുത്തിരുന്നില്ല. ഇതുമൂലം പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ ശക്തമായ വിമർശനങ്ങൾ പലഭാഗങ്ങളിൽനിന്നും ഉയർന്നുവന്നിരുന്നു. ഇപ്പോൾ മാത്രമാണ് കൊറോണ നിർമാർജനം ചെയ്യേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രിയുടെ ഓഫീസ് മനസ്സിലാക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് പല നടപടികളിലേയ്ക്കും ഗവൺമെന്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളിൽ ആശങ്ക പടർത്താതെ ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുവാൻ ആണ് ഗവൺമെന്റ് ശ്രമിക്കുന്നത്. കൊറോണ ബാധ മൂലം തകർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയെയും പുനരുദ്ധരിക്കേണ്ട ബാധ്യത ഗവൺമെന്റിന്റെ ഭാഗത്ത് ഉണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇതിനായി ട്രഷറികളുടെ പണം കുറെയധികം നീക്കി വയ്ക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിരിക്കുകയാണ്. എൻ എച്ച് എസിനു ആവശ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ രോഗബാധ കുറേക്കാലം കൂടി നീണ്ടു പോകാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഇപ്പോൾ ഗവൺമെന്റ്.

ആരോഗ്യമേഖലയെ സഹായിക്കുന്നതിനായി ടാക്സ് തുക കുറെയധികം നീക്കിവയ്ക്കാൻ ഗവൺമെന്റ് തയ്യാറായിരിക്കുകയാണ്. നിലവിലെ സാഹചര്യം നേരിടുവാൻ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന ആഹ്വാനം പ്രധാനമന്ത്രി നൽകി. നിലവിലെ സാഹചര്യം നേരിടുക എന്നത് പ്രധാനമന്ത്രിയുടെ വെല്ലുവിളി തന്നെയായി മാറിയിരിക്കുകയാണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിലെ പുതിയ നിയമങ്ങൾ പ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഗാർഹിക പീഡന കുറ്റവാളികൾക്ക് ജയിലിൽ നിന്ന് മോചിതരാകുമ്പോൾ ഇനി നിർബന്ധിത നുണപരിശോധന നേരിടേണ്ടിവരും. വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുള്ളവർക്ക് പതിവായി പോളിഗ്രാഫ് പരിശോധനകളും നടത്തും. സാമ്പത്തിക ദുരുപയോഗം തടയാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചു. നുണ പരിശോധനകൾ 100% കൃത്യമല്ല. ഉയർന്ന അപകടസാധ്യതയുള്ള ലൈംഗിക കുറ്റവാളികളെ നിരീക്ഷിക്കുന്നതിന് ഇതിനകം തന്നെ നുണപരിശോധനകൾ ഉപയോഗിക്കുന്നുണ്ടെന്നും അതിൽ 89% കൃത്യതയുണ്ടെന്നും ആഭ്യന്തര കാര്യാലയം അറിയിച്ചു. ഗാർഹിക പീഡന ബിൽ പാസാകുകയാണെങ്കിൽ, ഗാർഹിക പീഡനത്തിനിരയായവരെ മൂന്നുവർഷത്തെ പരീക്ഷണത്തിന് വിധേയമാക്കും. ഇത് വിജയിക്കുകയാണെങ്കിൽ പദ്ധതി രാജ്യവ്യാപകമായി ആരംഭിക്കും.

മോചിതരായ മൂന്നുമാസം കഴിഞ്ഞ 300 ഓളം കുറ്റവാളികളിൽ നുണപരിശോധന നടത്തും. അതിനുശേഷം ഓരോ ആറുമാസവും പരിശോധന നടത്തും. പരിശോധനയിൽ പരാജയപ്പെടുന്നവരെ ജയിലിലേക്ക് തിരിച്ചയക്കില്ലെന്നും എന്നാൽ പരിശോധന നടത്താൻ വിസമ്മതിക്കുകയോ കബളിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അവരെ ജയിലിലടച്ചേക്കാമെന്നും ആഭ്യന്തര ഓഫീസ് പറഞ്ഞു. പരിശോധന ഫലം പോലീസിനു നൽകി, ഇത് കൂടുതൽ അന്വേഷണത്തിനായി ഉപയോഗിക്കും. ഓരോ വർഷവും യുകെയിൽ ഗാർഹിക പീഡനത്തിന് ഇരയാകുന്ന ഏകദേശം 20 ദശലക്ഷം പേരെ സഹായിക്കാനുള്ള നടപടിയിൽ കാലതാമസമുണ്ടെന്ന് പ്രചാരകർ പറയുന്നു. തങ്ങളുടെ 2017 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കൺസർവേറ്റീവ് പാർട്ടി, കർശന നടപടികൾ നിർദ്ദേശിച്ചെങ്കിലും നിയമനിർമ്മാണ പുരോഗതി മന്ദഗതിയിലായിരുന്നു.

ഇതൊരു ജീവൻ രക്ഷിക്കാനുള്ള നീക്കമാകുമെന്ന് ചാരിറ്റി വിമൻസ് എയ്ഡ് പറഞ്ഞു. “ഗാർഹിക പീഡനത്തിന്റെ മറഞ്ഞിരിക്കുന്ന ഇരകളാണ് കുട്ടികൾ, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘാതം അവർക്കുണ്ടായേക്കാം.” ബർണാർഡോ ചീഫ് എക്സിക്യൂട്ടീവ് ജാവേദ് ഖാൻ പറഞ്ഞു. കുട്ടികൾ എങ്ങനെ സംരക്ഷിക്കപ്പെടും എന്നതിനെകുറിച്ച് ബില്ലിൽ പരാമർശമില്ല. ഗാർഹിക പീഡനത്തിന് ഇരയായ കുട്ടികൾക്ക് എപ്രകാരം പിന്തുണ നൽകാമെന്ന കാര്യം യുകെയുടെ പുതിയ ഗാർഹിക പീഡന കമ്മീഷണർ നിക്കോൾ ജേക്കബ്സ് ആലോചിക്കുമെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചു.

സ്വന്തം ലേഖകൻ

2015 നടന്ന സംഭവത്തെ തുടർന്ന് ജീവനക്കാരി അമിതമായി മരുന്നു കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കെ തന്നെ മിസ്സ്‌ പട്ടേൽ സംഭവം നിരസിക്കുകയാണുണ്ടായത്. മിസ്സ്‌ പട്ടേൽ സ്ഥിരമായി ജീവനക്കാരോട് അനാവശ്യമായി ദേഷ്യപ്പെടുകയും, കയർത്ത് സംസാരിക്കുകയും, മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന പരാതിയിൽ സീനിയർ ഹോം ഓഫീസ് ജീവനക്കാരനായ സർ ഫിലിപ്പ് റുറ്റ്നാം രാജി വെച്ചിരുന്നു. ജോലിയിൽ നിന്നും പുറത്താക്കാൻ കാരണക്കാരായതിന്റെ പേരിൽ ഹോം ഓഫീസിനെതിരേയും അദ്ദേഹം നിയമ നടപടിക്ക് മുതിരുന്നുണ്ട്.

മിസ് പട്ടേൽ നേരിടുന്ന ആരോപണങ്ങളെല്ലാം സത്യമാണോ എന്ന് അറിയാനായി തിങ്കളാഴ്ച ഗവൺമെന്റ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ലേബർ പാർട്ടിയുടെ ഷാഡോ ഹോം സെക്രട്ടറിയായ ടിയാനെ അബ്ബോട് പറയുന്നത് അന്വേഷണം പൂർത്തിയാകുന്നതുവരെ പട്ടേലിനെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണം എന്നാണ്. അന്വേഷണത്തിൽ മായം കലരാതെ ഇരിക്കാനും ഗവൺമെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

2015 ഒക്ടോബറിലാണ് പട്ടേൽ മോശമായി പെരുമാറിയതിന്റെ പേരിൽ ഓഫീസ് ജീവനക്കാരി വീട്ടിലെത്തി അധികഡോസ് ഉള്ള മരുന്ന് കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. തന്റെ ജോലിയിലെ പെർഫോമൻസിന്റെ പേരിലല്ലാതെ തന്റെ മുഖം കാണാൻ ഇഷ്ടമില്ലാത്തതുകൊണ്ട് മാത്രമാണ് പട്ടേലിന്റെ ഓഫീസിൽ നിന്നും രാജിവെച്ചത് എന്ന് അവർ പറയുന്നു. ഇറങ്ങി പോകൂ എന്നും ഇനി മേലാൽ കണ്ണിനു മുന്നിൽ കണ്ടു പോകരുത് എന്നും മറ്റും പറഞ്ഞ് പട്ടേൽ തുടർച്ചയായി ജീവനക്കാരിയെ അപമാനിക്കാറുണ്ടായിരുന്നു എന്ന് പരാതിയിൽ പറയുന്നു. പ്രശ്നം പരിഹരിക്കാനായി 25000 പൗണ്ടാണ് നഷ്ടപരിഹാര തുകയായി നൽകേണ്ടത്.

എന്നാൽ കാബിനറ്റ് ഓഫീസ് മിനിസ്റ്റർ ആയ മൈക്കിൾ ഗോവ് പട്ടേലിന് എതിരായ ആരോപണങ്ങൾ എല്ലാം നിഷേധിച്ചിരിക്കുകയാണ്. അവർ വളരെ കാര്യക്ഷമതയുള്ള ഒരു ഉദ്യോഗസ്ഥ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ പരാതിയെ തുടർന്നുള്ള അന്വേഷണം പക്ഷപാതം ഇല്ലാത്ത രീതിയിൽ കൃത്യമായി തന്നെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം ലേഖകൻ

ക്രിപ്‌റ്റോകറൻസികളുടെ ലോകത്തേയ്ക്കുള്ള ഒരു പ്രവേശനകവാടമാണ് ബിറ്റ്കോയിൻ ടെല്ലർ മെഷീനുകൾ (BATM- കൾ). സങ്കീർണ്ണമായ നടപടിക്രമങ്ങളില്ലാതെ വളരെ എളുപ്പത്തിൽ അവ ഉപയോഗിക്കാൻ കഴിയും. ഉപകരണങ്ങൾ വിവിധ രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എങ്കിലും പ്രധാനമായി ക്രിപ്റ്റോ വാലറ്റ് ഇൻസ്റ്റാൾ ചെയ്ത സ്മാർട്ടഫോണും പണം ഉള്ള വാലറ്റും ഒപ്പം പോക്കറ്റിൽ കാർഡും ഉണ്ടെങ്കിൽ ഇതുപയോഗിക്കാം. ഒരു ബിറ്റ്കോയിൻ എടിഎമ്മിൽ നിന്ന് ക്രിപ്‌റ്റോകറൻസി പിൻവലിക്കാനായി ആവശ്യമുള്ള ഒരു തുക സജ്ജീകരിക്കേണ്ടതുണ്ട്. ഒപ്പം ഒരു ക്രിപ്റ്റോ വിലാസവും നൽകുക. മൊബൈലിൽ തെളിയുന്ന ക്യുആർ കോഡ് മെഷീനിൽ സ്കാൻ ചെയ്യുക. അതിനുശേഷം ഡിജിറ്റൽ പണത്തിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്ന നോട്ടുകൾ നിക്ഷേപിക്കുക. ഇത് പൂർത്തിയായികഴിയുമ്പോൾ ഇടപാടിന്റെ ഒരു രസീത് ലഭ്യമാകും. ചില ബിറ്റ്കോയിൻ എടിഎമ്മുകളിൽ ക്രിപ്റ്റോയെ പണത്തിലേക്ക് മാറ്റുവാനും കഴിയും.

ഏറ്റവും അടുത്തുള്ള ബിറ്റ്കോയിൻ എടിഎം കണ്ടെത്താനുള്ള എളുപ്പ മാർഗം ഒരു ട്രാക്കിംഗ് വെബ്സൈറ്റ് ഉപയോഗിക്കുക എന്നതാണ്. ലോകമെമ്പാടുമുള്ള 7,000 ക്രിപ്റ്റോ ടെല്ലർ മെഷീനുകളുടെ ഡാറ്റാബേസ് ഇപ്പോൾ പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ ഏറ്റവും പ്രചാരമുള്ള മാർഗമാണ് ‘കോയിൻഎടിഎംറഡാർ’. ഇതിലൂടെ ക്രിപ്‌റ്റോകറൻസികൾ, വാങ്ങൽ – വിൽപ്പന എന്നിവയുടെ ലഭ്യത, രാജ്യം, നഗരം, സ്ഥാനം എന്നിവ ഉൾപ്പെടെ ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. കോയിൻ എടിഎം റഡാറിന്റെ മാപ്പ് ഉപയോഗിക്കുന്നതിലൂടെ ഇത് എളുപ്പമാകും. ഇതിലൂടെ തൊട്ടടുത്തുള്ള ബിറ്റ്കോയിൻ എടിഎം പെട്ടെന്ന് കണ്ടെത്താൻ കഴിയും. ബിറ്റ്കോയിൻ കോർ ( ബിടിസി ), ബിറ്റ്കോയിൻ ക്യാഷ് ( ബിസിഎച്ച് ) എന്നിവയുൾപ്പെടെ എട്ട് ജനപ്രിയ ക്രിപ്റ്റോകറൻസികൾ തിരഞ്ഞെടുക്കാനും വാങ്ങൽ- വിൽപ്പന സവിശേഷതകൾക്കനുസരിച്ച് എടിഎം ലൊക്കേഷനുകൾ തിരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കുന്നു.

ലിസ്റ്റുചെയ്ത ഓരോ എടിഎമ്മിനെക്കുറിച്ചും അടുത്തുള്ളവയിൽ എങ്ങനെ എത്തിച്ചേരാം, ജോലി സമയം, അതിന്റെ ഓപ്പറേറ്ററുടെ വിവരങ്ങൾ എന്നിവ പോലുള്ള വിശദാംശങ്ങൾ വെബ്സൈറ്റ് നൽകുന്നു. ബിറ്റ്കോയിൻ എടിഎം ലൊക്കേറ്റർ സൈറ്റുകൾ ഒരു നിർദ്ദിഷ്ട പ്രദേശത്തെ ക്രിപ്റ്റോ ടെല്ലർ മെഷീനുകൾ ട്രാക്കു ചെയ്യാൻ സഹായിക്കുന്നു.

കോട്ടയം: ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാർഷികാഘോഷത്തിൻറെ ഭാഗമായി സംഘടിപ്പിച്ച “പുരസ്കാരസന്ധ്യ 2020 ഫെബ്രുവരി 29 നു (ശനി) വൈകുന്നേരം 4 ന് കോട്ടയം ഹോട്ടൽ അർകാഡിയയിൽ നടന്നു . ചടങ്ങിൽ മലയാള കലാ സാഹിത്യ പത്രപ്രവർത്തന രംഗങ്ങളിൽ തിളക്കമാർന്ന സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്കാരം നൽകി ആദരിച്ചു. ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി. ഡോ. ശ്രീവിദ്യ രാജീവും ജഗദീഷ് കരിമുളക്കലും കവിതകൾ ചൊല്ലി. ലണ്ടൻ മലയാള സാഹിത്യവേദി കോ ഓർഡിനേറ്റർ സി. എ. ജോസഫ് സ്വാഗതവും പുരസ്കാര സന്ധ്യയുടെ കോ ഓർഡിനേറ്റർ സന്തോഷ് ഫിലിപ്പ് നന്തികാട്ട് നന്ദിയും പറഞ്ഞു. പ്രമുഖ സാഹിത്യകാരനും പത്രപ്രവർത്തകനുമായ ഡോ. പോൾ മണലിൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എംപി ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാർഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. മുതിർന്ന സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ, പത്രപ്രവർത്തകനും കേരള ലളിതകല അക്കാദമി മുൻ ചെയർമാനും മലയാള മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർജ് കെ.എ. ഫ്രാൻസിസ് , ലണ്ടനിൽ താമസിച്ചു ലോകമെങ്ങും എഴുതുന്ന മലയാള സാഹിത്യ രംഗത്തെ സമസ്ത മേഖലകളിലും കൃതികൾ രചിച്ച പ്രമുഖ സാഹിത്യകാരൻ കാരൂർ സോമൻ, അമേരിക്കൻ സാഹിത്യ-സാംസ്കാരിക രംഗത്ത് അഞ്ചു പതിറ്റാണ്ടോളം നിറഞ്ഞു നിൽക്കുന്ന മാത്യു നെല്ലിക്കുന്ന്, ജർമനിയിലെ കലാസാംസ്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും നാല് പതിറ്റാണ്ടായി സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയും ലോക കേരള സഭാ അംഗവുമായ ജോസ് പുതുശേരി എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.

 

സ്വന്തം ലേഖകൻ

രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയും കാറ്റിനെയും തുടർന്ന് യോർക്ക്ഷെയർലെ വീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഈസ്റ്റ്‌ കോവിക്ക്, സ്നൈത്, ഈസ്റ്റ്‌ യോർക്ക്ഷെയർ എന്നീ ടൗണുകൾ പൂർണമായും വെള്ളത്തിനടിയിലായി. അതേസമയം വെയിൽസ്, നോർത്ത് മിഡ് ലാൻഡ്സ് എന്നിവിടങ്ങളിൽ പ്രളയം കനത്ത നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇതേവരെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടില്ല. ഇതിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.

87 ഇടങ്ങളിൽ ഫ്ളഡ് വാണിംഗ് നിലനിൽക്കുകയും 185 സ്ഥലങ്ങളിൽ ഫ്ളഡ് അലെർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.സ്നൈത്തിലെ 28 ഓളം വീടുകളും ബിസിനസ് സ്ഥാപനങ്ങളും വെള്ളം കയറി നശിച്ചു. എയർ നദി കരകവിഞ്ഞൊഴുകിയതാണ് കാരണം.

സിയാര, ഡെന്നിസ് ജോർജ്, എന്നീ കൊടുങ്കാറ്റുകൾ തുടർച്ചയായി ഉണ്ടായതാണ് ബ്രിട്ടന് അപ്രതീക്ഷിതമായി വെള്ളത്തിൽ ആഴ്ത്തിയത്. ഈ മാസത്തെ മൂന്നാമത്തെ കൊടുങ്കാറ്റാണ് ജോർജ്. 70 എംപിഎച്ച് വീശിയ കാറ്റ് കനത്ത മഞ്ഞുവീഴ്ചയ്ക്കും കാരണമാകുമെന്ന് സംശയിക്കുന്നുണ്ട്. എൻവിയോൺമെന്റ് ഏജൻസിയിലെ ആയിരത്തോളം സ്റ്റാഫുകൾ ആണ് എല്ലാ ദിവസവും ടൗണുകളിൽ കെട്ടിനിൽക്കുന്ന വെള്ളം പമ്പ് ചെയ്യാനും, വൃത്തിയാക്കാനുമായി രംഗത്ത് ഇറങ്ങിയിട്ടുള്ളത്. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ മാർഗങ്ങൾ ഉടൻ തന്നെ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സ്നൈത്തിലെ വിന്റജ് കാർ സെയിൽസ്മാൻ തന്റെ ക്ലാസ്സിക് മോഡൽ കാറുകളെ വെള്ളപ്പൊക്കത്തിൽ പെടാതെ രക്ഷപ്പെടാൻ സഹായിച്ച നാട്ടുകാരോട് നന്ദി രേഖപ്പെടുത്തി. 53 കാരനായ ക്രിസ് മാർലോയുടെ വാഹനങ്ങൾ വെള്ളം പൊങ്ങി തുടങ്ങിയപ്പോൾ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നാട്ടുകാർ സഹായിച്ചിരുന്നു. എന്നാൽ 25 ഓളം കാറുകൾ വെള്ളം കയറി നശിച്ചിട്ടുണ്ട്. വാഹനങ്ങളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ ഉള്ള കെട്ടിടം ഏഴടിയോളം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. മുൻകൂട്ടി വാണിംങ് ലഭിച്ചിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നു എന്നും അദ്ദേഹം ദേഷ്യത്തോടെ കൂട്ടിച്ചേർക്കുന്നു.

സ്വന്തം ലേഖകൻ

ലോകമെങ്ങും കൊറോണ ബാധ പടരുന്ന സാഹചര്യത്തിൽ, ആഗോള സാമ്പത്തിക മേഖല 2009 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ച നിരക്കിലേക്ക് നീങ്ങുകയാണെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ (ഒ ഇ സി ഡി ) മുന്നറിയിപ്പ്., 2019 നവംബറിൽ 2.9 ശതമാനമായിരുന്ന വളർച്ച നിരക്ക്, 2020-ൽ എത്തിയപ്പോഴേക്കും 2.4 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്. ഇനിയും വളർച്ചാനിരക്ക് കുറയുവാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷമാദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ ബാധ കുറയുകയാണെങ്കിൽ വളർച്ചനിരക്ക് മെച്ചപ്പെടുവാനുള്ള സാധ്യതയുണ്ടെന്ന് ആയിരുന്നു ഒ ഇ സി ഡി മുൻപ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഈ വൈറസ് ഏഷ്യ,യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിൽ ശക്തമായി പടർന്നു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്താനുള്ള സാധ്യത ഏറെയാണെന്ന് ഒ ഇ സി ഡിയുടെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ ആയിരിക്കുന്ന ലോറെൻസ് ബൂൺ വ്യക്തമാക്കി.

2008 – ലെ സാമ്പത്തിക പ്രതിസന്ധിയ്ക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കഴിഞ്ഞ ആഴ്ച മുഖ്യ ഓഹരിവിപണികൾ ഇടിഞ്ഞു. ലോകത്ത് ആകമാനമുള്ള കേന്ദ്രീകൃത ബാങ്കുകൾ ഈ സാഹചര്യത്തിൽ സഹായത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക ലോകം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ സഹകരണങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക സുസ്ഥിരത നിലനിർത്തുവാൻ ബാങ്ക് എല്ലാവിധ സഹകരണങ്ങളും ചെയ്യുമെന്ന് ബാങ്ക് വക്താവ് അറിയിച്ചു.

ആഗോള ഓഹരി വിപണിയുടെ തകർച്ച തടയുന്നതിന് സഹായവുമായി ജപ്പാൻ സെൻട്രൽ ബാങ്കും, യുഎസ് ഫെഡറൽ റിസർവും മുന്നോട്ടുവന്നിട്ടുണ്ട്. കൊറോണ ബാധ നേരിടുവാൻ ഗവൺമെന്റുകൾ എല്ലാവിധ സാമ്പത്തിക സഹായങ്ങളും വർദ്ധിപ്പിക്കണമെന്ന ആവശ്യവും ഒ ഇ സി ഡി മുന്നോട്ടുവെച്ചിട്ടുണ്ട്.

Copyright © . All rights reserved