സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടീഷ് പാർലമെന്റ് കൂടി ബ്രെക്സിറ്റ് ബില്ല് പാസാക്കിയതോടെ ഒട്ടുമിക്ക കടമ്പകളും പിന്നിട്ടതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇനി രാജകുടുംബത്തിന്റെ അനുവാദം കൂടി മാത്രമാണ് വേണ്ടത്. ജനുവരി 31 ആണ് ബ്രെക്സിറ്റ് നടപ്പിലാക്കാനുള്ള തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ അധികാരികളുമായി ഉള്ള ചർച്ച വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നും, ബ്രിട്ടനിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയനിൽ അംഗമായ രാജ്യങ്ങളിലെ ആളുകളുടെ അവകാശങ്ങളെ പറ്റിയുള്ള ചർച്ചകളും മറ്റും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
2016 – ൽ ആണ് ആദ്യമായി ബ്രിട്ടനിൽ ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന റഫറണ്ടം നടന്നത്. അതിനു ശേഷം നീണ്ട മൂന്നു വർഷങ്ങൾ വേണ്ടി വന്നു ബ്രെക്സിറ്റ് നടപ്പിലാക്കുവാൻ. ജനുവരി മുപ്പത്തിയൊന്നാം തീയതി 11 മണിയോടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതാകും. പിന്നീട് പതിനൊന്നു മാസം ഒരു പരിവർത്തന കാലഘട്ടമാണ്. 2021 ജനുവരി മാസം ഒന്നാം തീയതിയോടുകൂടി എല്ലാവിധ ബന്ധങ്ങളും അവസാനിക്കും.
കഴിഞ്ഞ ബുധനാഴ്ചയാണ് പാർലമെന്റ് ഈ ബില്ലിനെ അംഗീകരിച്ചത്. ഇത് കൺസർവേറ്റീവ് പാർട്ടിയുടെ വിജയമായാണ് വിലയിരുത്തുന്നത്, ഒപ്പം ബോറിസ് ജോൺസന്റെയും.
ദർശന ടി . വി , മലയാളം യുകെ ന്യൂസ് ടീം
യു കെ :പൗരത്വത്തിന് അർഹതയുള്ളവരും എന്നാൽ അപേക്ഷിക്കാൻ കഴിയാത്തവരുമായ ഒരു ലക്ഷത്തിലധികം വരുന്ന കുട്ടികൾ ലണ്ടനിൽ ഇപ്പോഴും താമസിച്ചുവരുന്നതായി റിപ്പോർട്ട്. അടുത്തിടെ നടന്ന വോൾവർഹാംപ്ട്ടൺ സർവ്വകലാശാലയുടെ ഗവേഷണത്തിലാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നത്. സർവ്വകലാശാലയുടെ ഗവേഷണത്തിൽ 18 വയസ്സിൽ താഴെയുള്ള 107000 കുട്ടികളും 18 നും 24 നും ഇടയിൽ പ്രായമായ 26000 കുട്ടികളുമാണ് ലണ്ടനിൽ സുരക്ഷിതമല്ലാതെയും കുടിയേറ്റരേഖയില്ലാതെയും താമസിച്ചുപോരുന്നത്.ഇതിൽ പകുതിയിലധികവും യു കെ യിൽ തന്നെ ജനിച്ചവരും പൗരത്വത്തിന് അർഹതയുള്ളവരുമാണ്. ബ്രിട്ടീഷ് പൗരത്വത്തിനായി 1,012 ഡോളർ കൊണ്ട് ഒരു കുട്ടിയെ രജിസ്റ്റർ ചെയ്യുന്നതിനെതിരെ ഹൈക്കോടതി കഴിഞ്ഞമാസം നിയമവിരുദ്ധമായി വിധിച്ചിരുന്നു.
ഉപദേശസേവനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനും കുടിയേറ്റവും പൗരത്വഫീസും വെട്ടികുറയ്ക്കുന്നതിനും മന്ത്രിമാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മേയർ സാദിഖ് ഖാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. നിരവധി ചെറുപ്പക്കാർക്ക് പൗരത്വം ഇല്ലാതിരിക്കുന്നത് ഒരു ‘ദേശീയ അപമാനമായി’കണക്കാക്കാം എന്ന് അദ്ദേഹം സർക്കാരിനെതിരെ ആക്ഷേപം ഉന്നയിച്ചു.
യൂറോപ്യൻ യൂണിയൻ സെറ്റിൽമെന്റ് സ്കീമിലേക്ക് പൗരത്വത്തിന് അപേക്ഷിക്കുന്നതിനായി കുട്ടികളെയും ചെറുപ്പക്കാരെയും പിന്തുണയ്ക്കുന്നില്ലെങ്കിൽ ബ്രെക്സിറ്റുമായി കൂടുതൽ പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുകെ യിൽ വളർന്നുവന്ന കൂടുതൽ കുട്ടികളിലും യുകെ പൗരത്വവും കുടിയേറ്റനയവും പരാജയപ്പെടുകയാണെന്ന് കോറം ചിൽഡ്രൻസ് ലീഗൽ ആന്റ് പബ്ലിക് അഫേഴ്‌സ് ഗ്രൂപ്പ് ഹെഡ് കമേന ഡോർലിംഗ് പറഞ്ഞു. ഈ കുട്ടികൾ നിയമപരമായി പൗരന്മാരാകേണ്ടതിനുപകരം പരിമിതിയിലാണ് വളർന്നു വരുന്നത്. രാജ്യത്തെ കുട്ടികളെയും ചെറുപ്പക്കാരെയും അവരുടെ അവകാശ നയത്തിൽ നിന്ന് ഒഴിവാക്കിയാൽ ഒരു പൗരത്വത്തിനും ഇമിഗ്രേഷൻ സംവിധാനത്തിനും വിജയിക്കാൻ കഴിയില്ല എന്നും അവർ കൂട്ടിചേർത്തു.
കോഴിക്കോട് ∙ ‘‘ഞാൻ നാട്ടിലേക്കു വരികയാണ്. അച്ഛനും അമ്മയുമെല്ലാം നാളെ വരും’’ – നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത് കുമാറിന്റെയും ഇന്ദുലക്ഷ്മിയുടെയും മൂത്തമകൻ മാധവ് (6) ബന്ധുവായ അനൂപിനോടു ഫോണിൽ പറഞ്ഞതിങ്ങനെ.
അച്ഛനുമമ്മയും ഭക്ഷ്യവിഷബാധയേറ്റ് നേപ്പാളിലെ ആശുപത്രിയിലാണെന്നാണ് മാധവിനോടു പറഞ്ഞിരിക്കുന്നത്. അവർക്കും കുഞ്ഞനിയനുമൊപ്പം കഴിയാതെ മറ്റൊരു മുറിയിൽ ഉറങ്ങിയതിനാലാണ് മാധവ് ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്.
രഞ്ജിത്തിന്റെ സുഹൃത്തുക്കൾക്കൊപ്പമാണു കുട്ടി നേപ്പാളിൽനിന്നു ഡൽഹിയിലെത്തിയത്. ഇന്ദുലക്ഷ്മിയുടെ സഹോദരീഭർത്താവ് അനീഷ് ശ്രീധർ കരസേനയുടെ സിഗ്നൽ കോറിൽ ഉദ്യോഗസ്ഥനാണ്. വിവരമറിഞ്ഞയുടൻ ന്യൂഡൽഹിയിലെത്തിയ അനീഷ് അവിടെനിന്നു മാധവിനെ നാട്ടിലേക്ക് ഒപ്പം കൂട്ടി.
മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി രണ്ടു ഘട്ടമായാണ് നാട്ടിലെത്തിക്കുക. പ്രവീൺകുമാർ– ശരണ്യ ദമ്പതികളുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങൾ ഇന്നു പകൽ 11 മണിയോടെ ഡൽഹിയിലെത്തിക്കും. തുടർന്ന് വൈകിട്ട് ആറിനുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട് രാത്രി 10.30നു തിരുവനന്തപുരത്ത് എത്തിക്കും. സംസ്കാരം നാളെ രാവിലെ 9ന്.
രഞ്ജിത്കുമാർ– ഇന്ദുലക്ഷ്മി ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങൾ ഇന്ന് ഉച്ച കഴിഞ്ഞു 3.30നാകും ഡൽഹിയിലെത്തിക്കുക. നാളെ രാവിലെ 9.05നുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട് ഉച്ചയ്ക്കു 12നു കോഴിക്കോട്ട് എത്തിക്കും. മരിച്ച എട്ടുപേരുടെയും പോസ്റ്റ്മോർട്ടം നടത്തി.
പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേത്രത്വം കൊടുക്കുന്നത് സമീക്ഷ UK ദേശിയ വൈസ് പ്രസിഡന്റ് പ്രസാദ് , സമീക്ഷ ബ്രാഞ്ച് ഭാരവാഹികളായ രെഞ്ജിഷ് , മിഥുൻ , അബി തുടങ്ങിയവരുടെ നേത്രത്വത്തിലുള്ള വിപുലമായ സംഘാടക സമിതി ആണ് .
ഈ സൗഹാർദ്ദ സദസ്സിലേക്ക് UKയിലെ മുഴുവൻ മലയാളികളെയും കുടുംബസമേതം സംഘടകസമിതിക്കു വേണ്ടി ഭാരവാഹികൾ ക്ഷണിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക
ജോസ് : 07307086202
റെയ്നോൾഡ് : 07838653324
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ചൈനയിൽ കണ്ടെത്തിയ കോറോണ വൈറസ് ഭീതിയിലാണ് ലോകം മുഴുവനും. 2019 അവസാനമാണ് ന്യൂമോണിയ വൈറസിന് സമാനമായ ഈ വൈറസിനെ ചൈനയിൽ കണ്ടെത്തുന്നത്. ‘സാർസ്’ എന്നും ‘മെർസ് ‘ എന്നും പേരുകൾ ഉള്ള രണ്ടു വൈറസുകളുമായി കോറോണ വൈറസിന് സാമ്യമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. സാർസ് അഥവാ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം 2002-ൽ ആദ്യമായി ചൈനയിൽ കണ്ടെത്തുകയും, ഏകദേശം 774 ആളുകളുടെ മരണത്തിന് ഇടയാവുകയും ചെയ്തു. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം അഥവാ മെർസ് മൂലം ഏകദേശം 787 ആളുകൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മരണപ്പെട്ടു.
കൊറോണ വൈറസ് എന്നത് ഒരു വലിയ കൂട്ടം വൈറസുകൾക്ക് നൽകുന്ന പേരാണ്. ഇതിൽ മിക്കവാറുമുള്ള എല്ലാം വൈറസുകളും മൃഗങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത് എന്നാണ് കണ്ടെത്തൽ. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ ഒരു ഭക്ഷ്യ മാർക്കറ്റാണ്ഈ വൈറസിന്റെ ഉത്ഭവകേന്ദ്രം എന്ന് കരുതപ്പെടുന്നു.
മൂക്കൊലിപ്പ്, തലവേദന, പനി, ചുമ, തുടങ്ങിയവയാണ് രോഗലക്ഷണങ്ങളായി പറയപ്പെടുന്നത്. ശ്വാസംമുട്ടൽ, ശരീരവേദന, വിറയൽ തുടങ്ങിയവ കുറേക്കൂടി അപകടകാരികളായ കൊറോണ വൈറസുകൾ മൂലം ഉണ്ടാകുന്നു. പലപ്പോഴും ഇവ ന്യൂമോണിയ, കിഡ്നി ഫെയിലെർ എന്നിവയിലേക്ക് വഴിതെളിക്കുകയും, രോഗിയുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഈ വൈറസിന്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ലോകാരോഗ്യ സംഘടന ലോകം മുഴുവനും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സൗത്ത് കൊറിയയിലും ഈ രോഗം കണ്ടുപിടിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
സ്വന്തം ലേഖകൻ
ബ്രിട്ടനിലെ ബർമിംഗ്ഹാമിൽ നിന്നും ഒരു പെൺകുട്ടി തന്റെ കഴിവുകൾകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്ന ജിമ്മിയാണ് തന്റെ മധുരമാർന്ന ശബ്ദം കൊണ്ട് മലയാളി മനസ്സുകളെ മുഴുവൻ കീഴടക്കിയിരിക്കുന്നത്. പാട്ടിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച അന്ന, നിരവധി സ്റ്റേജുകളിൽ ജനഹൃദയങ്ങളെ കീഴടക്കി കൊണ്ടിരിക്കുകയാണ്. മൂന്നു നാല് വയസ്സ് മുതൽ തന്നെ സ്റ്റേജുകളിൽ കയറി തുടങ്ങിയ അന്ന, ഇപ്പോൾ “ഈശോയുടെ പുഞ്ചിരി” എന്ന ആൽബത്തിൽ ‘അമ്പിളിമാമ പാട്ടുകാരാ….’ എന്ന ഗാനം ആലപിച്ചിരിക്കുകയാണ്. ഫാദർ ഷാജി തുമ്പേചിറയിൽ ആണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും ചെയ്തിരിക്കുന്നത്.
പാട്ടിനോടും നൃത്തത്തോടും ഒപ്പം, കായിക ഇനങ്ങളിലും അന്ന നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബിർമിങ്ഹാം സിറ്റി മലയാളി അസോസിയേഷൻ നടത്തിയ മത്സരങ്ങളിലും, പള്ളിയിലെ മത്സരങ്ങളിലും മറ്റും അന്ന പങ്കെടുത്തിട്ടുണ്ട്. ചാരിറ്റി സംഘടനകളുമായി ബന്ധപ്പെട്ടും, അല്ലാതെയും നിരവധി സ്റ്റേജ് പെർഫോമൻസുകൾ അന്ന നടത്തിയിട്ടുണ്ട്. 2014- ൽ യുക്മ ഇന്റർനാഷണനിൽ പാട്ടിന് അന്ന ഒന്നാം സ്ഥാനം നേടി. 2017- ൽ ബ്രിസ്റ്റോളിൽ വച്ച് നടന്ന സീറോ മലബാർ സഭയുടെ നാഷണൽ കലോത്സവത്തിൽ പാട്ടിന് ഒന്നാം സ്ഥാനം നേടുകയും ചെയ്തു. 2019- ൽ സീറോ മലബാർ സഭയുടെ നാഷണൽ കലോത്സവം ലിവർപൂളിൽ വച്ച് നടത്തപ്പെട്ടപ്പോൾ, അവിടെയും അന്ന പാട്ടിന് രണ്ടാം സ്ഥാനം നേടി. സമർപ്പണ എന്ന പേരിൽ നടത്തുന്ന ചാരിറ്റി പരിപാടിയിൽ വർഷങ്ങളായി അന്ന പാടി വരുന്നു. സീറോ മലബാർ സഭയുടെ ബർമിങ്ഹാമിലെ സാറ്റ്ലി മിഷനോട് അനുബന്ധിച്ചുള്ള കുട്ടികളുടെ ക്വയർ ഗ്രൂപ്പിലും അന്ന സജീവ സാന്നിധ്യമാണ്. അന്നക്കുട്ടി ബിർമിംഗ്ഹാമിൽ ദീക്ഷാ മ്യൂസിക്കൽ സ്കൂളിൽ ആരതി ടീച്ചറിന്റെ ശിക്ഷണത്തിൽ ആണ് പാട്ടു പഠിക്കുന്നത് .
അന്ന ജിമ്മിയുടെ കുടുംബം ബർമിംഗ്ഹാമിൽ താമസമാക്കിയിട്ട് 15 വർഷത്തോളമായി. ജിമ്മി മൂലകുന്നത്തിന്റെയും അനു ജിമ്മിയുടെയും രണ്ടാമത്തെ മകളാണ് അന്ന. മൂത്തമകൻ ജിയോ ജിമ്മി കീൽ യൂണിവേഴ്സിറ്റിയിൽ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിയാണ്. രണ്ടാമത്തെ മകളായ അന്ന ഇയർ 8 വിദ്യാർത്ഥിയാണ്. കേരളത്തിൽ ചങ്ങനാശ്ശേരിയാണ് അന്നയുടെ സ്വദേശം. അങ്ങനെ തന്റെ കഴിവുകൾ മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുകയാണ് അന്ന എന്ന കൊച്ചുമിടുക്കി.
സ്വന്തം ലേഖകൻ
കഴിഞ്ഞ വർഷം ഒക്ടോബറിൽ എസെക്സിലെ ഇൻഡസ്ട്രിയൽ പാർക്കിൽ വച്ച് ട്രാക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 39 വിയറ്റ്നാമീസ് നാഷണൽസ് ലോകമനസ്സാക്ഷിക്കേറ്റ മുറിവായിരുന്നു. വിയറ്റ്നാമിൻെറയും യുകെയുടെയും ഇടയിൽ നടക്കുന്ന കരളുറയുന്ന മനുഷ്യക്കടത്തിന്റെയും അടിമകച്ചവടത്തിന്റെയും കഥകളാണ് പുറത്തുവന്നിരിക്കുന്നത്.
നോർത്ത് ഇംഗ്ലണ്ടിലെ ട്രെയിൻ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയ ബാ എന്ന വിയറ്റ്നാമീസ് ബാലന്റെ കഥ മനുഷ്യത്വരഹിതമായ പീഡനങ്ങളുടെയും മനുഷ്യക്കടത്തിന്റേതും ആണ്. ഇപ്പോൾ ലണ്ടനിൽ വളർത്തഛന്റെയും വളർത്തമ്മയും കൂടെ കഴിയുന്ന ബാ എന്ന ബാലൻ 18 വയസ്സിലെ വളർച്ച ഇല്ലാത്ത അനാരോഗ്യവാനായ കുട്ടിയാണ്. അവൻ തന്റെ അനുഭവ കഥ വിവരിക്കുമ്പോൾ കേട്ടു നിൽക്കുന്ന ആളിന് പൂർണ്ണമായി മനസ്സിലാവുന്നുണ്ട് എന്നും, കഥ പറച്ചിൽ അവനെ മാനസികമായി തളർത്തുന്നില്ല എന്നും അമ്മ ശ്രദ്ധിക്കുന്നു. ലണ്ടനിലെ വീട്ടിലെ അടുക്കളയിൽ ഇരുന്നുകൊണ്ടാണ് ബാ കഥ പറഞ്ഞു തുടങ്ങിയത്.
യുകെയിലേക്ക് വർഷംതോറും കടത്തിക്കൊണ്ടു വരുന്ന വിയറ്റ്നാമീസ്കാരിൽ ഒരാൾ മാത്രമാണ് ബാ. നാഷണൽ ക്രൈം ഏജൻസിയുടെ കണക്കുകൾ പ്രകാരം 2018ലെ 702 കേസുകളിൽ മൂന്നിലൊന്നും 2018ലെ 702 കേസുകളിലെ മൂന്നിലൊന്ന് അടിമകളും വിയറ്റ്നാമീസുകാരായിരുന്നു. ഓരോ വർഷവും 18000 പേർ യൂറോപ്പിലേക്ക് എത്തിപ്പെടുന്നുണ്ട്.
ബായെ കടത്തിക്കൊണ്ടുവന്നത് ചൈനീസുകാർ ആണെന്നാണ് കരുതുന്നത്. ഹോചി മിൻ സിറ്റിയിലെ ഒരു തെരുവിൽ, ലോട്ടറി കച്ചവടം നടത്തിയും പൈപ്പിനുള്ളിൽ ഉറങ്ങിയും ആണ് ബാ ജീവിച്ചത്. മുതിർന്ന ആളുകൾ പലപ്പോഴും അവന്റെ കൈയ്യിൽ നിന്ന് പണം തട്ടിപ്പറിക്കാറുണ്ടായിരുന്നു. ഒരുദിവസം ഒരുപാട് പണം സമ്പാദിക്കാനുള്ള വഴി കാണിച്ചുതരാം എന്നുപറഞ്ഞ് ഒരു വയസ്സായ മനുഷ്യൻ ബാ യുടെ അടുത്തെത്തി. വേണ്ട എന്നു പറഞ്ഞു ഓടിരക്ഷപ്പെടാൻ ശ്രമിച്ച അവനെ ഒരു ചാക്ക് കൊണ്ട് മൂടി ബലമായി ഒരു വാനിനുള്ളിൽ കയറ്റി. വഴിയിലെവിടെയോ വച്ച് അക്രമികൾ മാറിയതായി അവൻ അറിഞ്ഞു. കുറേ ദൂരം സഞ്ചരിച്ച് ശേഷം അവർ എത്തിപ്പെട്ടത് ചൈനയിലെ ഒരു വെയർഹൗസിൽ ആയിരുന്നു. ജോലിക്കായി ഒരിടത്തേക്ക് അയക്കാൻ പോവുകയാണെന്നും കാത്തിരിക്കാനും ആവശ്യപ്പെട്ട് അവനെ അവിടെ മാസങ്ങളോളം പാർപ്പിച്ചു. ഒരു കാരണവുമില്ലാതെ ഇടയ്ക്കിടയ്ക്ക് അവനെ തല്ലി ചതക്കുമായിരുന്നു. ഒരിക്കൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ചതിന് അവന്റെ നെഞ്ചിലൂടെ ചൂടുവെള്ളം ഒഴിച്ചു. ഒന്ന് അനങ്ങാനോ കരയാനോ ആവാതെ ദിവസങ്ങളോളം അവിടെ കിടന്നു. അന്ന് പൊള്ളിയ പാടുകൾ ശരീരമാസകലം ഇപ്പോഴുമുണ്ട്.
ഒരു ദിവസം ഒരു ട്രക്കിൽ കയറ്റി അവനെ യുകെയിൽ എത്തിച്ചു. നിശബ്ദമായ ആ ട്രക്കിനുള്ളിൽ കോച്ചുന്ന തണുപ്പിൽ നിന്നും രക്ഷ നേടാൻ അവൻ കാർഡ്ബോർഡ് കഷണങ്ങളാണ് ഉപയോഗിച്ചത്. വളരെ നീണ്ട ആ യാത്രയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഓർത്ത് ഭ്രാന്ത് പിടിച്ച് അവന് ഉറങ്ങാൻ പോലും സാധിച്ചില്ല. യുകെയിലെ ഒരു അനധികൃത കഞ്ചാവ് തോട്ടത്തിലെ തോട്ടക്കാരൻ ആയിട്ടാണ് അവനെ അവിടെ എത്തിച്ചത്. ആൾപ്പാർപ്പില്ലാത്ത ഒരു രണ്ടുനില വീട്ടിൽ അവനെ പൂട്ടിയിട്ടു. കൃത്യമായ സമയക്രമത്തിൽ ചെടികൾ നനയ്ക്കുകയും, ലൈറ്റിട്ട് ചെടികൾക്ക് പ്രകാശം നൽകുകയുമായിരുന്നു അവന്റെ ജോലി. അവൻ ചെയ്ത ജോലിയുടെ പ്രതിഫലം അവന് ഒരിക്കലും ലഭിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാനും ജോലിചെയ്യാനും മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. എപ്പോഴെങ്കിലും ചെടികൾ വിളവ് നൽകാതിരുന്നാൽ അവന്റെ ചൈനീസ് സംസാരിക്കുന്ന യജമാനൻ അവനെ തല്ലിച്ചതക്കുമായിരുന്നു. അവൻെറ നെഞ്ചിലെ പൊള്ളിയ പാടുകളിൽ ആണ് എപ്പോഴും അയാൾ ചവിട്ടിയിരുന്നത്.
അവിടുത്തെ സ്റ്റെയർ റൂമിലെ ജനാലചില്ല് പൊട്ടിച്ചു ഒരിക്കൽ ബാ ഓടിരക്ഷപ്പെട്ടു. ഒരു പാക്കറ്റ് ബിസ്കറ്റ് മാത്രമാണ് കയ്യിൽ ഉണ്ടായിരുന്നത്. കൺമുൻപിൽ കണ്ട റെയിൽവേ ലൈനിലൂടെ ഓടിരക്ഷപ്പെട്ട അവൻ എത്തിയത് ഒരു റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു. അവിടുത്തെ ബ്രിട്ടീഷ് പോലീസുകാരാണ് ആദ്യമായി അവനോട് കരുണയോടെ പെരുമാറിയത്.
പുതിയ വീട്ടിൽ ഇപ്പോൾ അവൻ സുരക്ഷിതനാണ്. ആദ്യമായി ക്രിസ്മസ് ആഘോഷിച്ചതും, കോളേജിൽ മികച്ച ഗ്രേഡ് വാങ്ങിയതിന് സമ്മാനം ലഭിച്ചതും എല്ലാം ഇപ്പോൾ മാത്രമാണ്. ബാ അനേകം കുട്ടികളിൽ ഒരാളുടെ പ്രതിനിധി മാത്രമാണ് എന്നതാണ് വേദനിപ്പിക്കുന്ന യാഥാർത്ഥ്യം.
ബർമിങ്ഹാം: റവ.ഫാ. സോജി ഓലിക്കൽ, റവ. ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ നയിക്കുന്ന സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ബർമിംഗ്ഹാം ബഥേൽ സെന്ററിൽ ഫെബ്രുവരി 8 ന് നടക്കും. അഭിഷേകാഗ്നിയുടെ അഗ്നിച്ചിറകുകൾ അത്ഭുത അടയാളങ്ങളിലൂടെ ദൈവികാനുഗ്രഹമായി പെയ്തിറങ്ങുന്ന ശുശ്രൂഷയുമായി ലോകപ്രശസ്ത ആത്മീയ ശുശ്രൂഷകൻ , സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെ സ്ഥാപകൻ റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ ഇത്തവണ കൺവെൻഷൻ നയിക്കും. കൺവെൻഷനായി ഫാ. സോജി ഓലിക്കൽ ,ഫാ. ഷൈജു നടുവത്താനിയിൽ, സിസ്‌റ്റർ ഡോ. മീന ഇലവനാൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനയും പരിത്യാഗവുമായി സെഹിയോൻ കുടുംബം ഒന്നടങ്കം ഒരുക്കത്തിലാണ് .
കൺവെൻഷനുവേണ്ടിയുള്ള നാൽപ്പത് മണിക്കൂർ ആരാധനയും ഒരുക്ക ശുശ്രൂഷയും വരും ദിവസങ്ങളിൽ ബർമിങ്ഹാമിൽ നടക്കും.
താൻ സ്വപ്നം കാണുന്ന നവസുവിശേഷവത്ക്കരണത്തിന്റെ യാഥാർത്ഥ്യത്തിനായി സഹനമെന്ന പരിചയാലും സ്നേഹമെന്ന വാളാലും ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഫാ. സോജി ഓലിക്കലും ഫാ. ഷൈജു നടുവത്താനിയിലും നയിക്കുന്ന സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന , ആഴമാർന്ന ദൈവികസ്നേഹത്തിന്റെ മാധുര്യം നേരിട്ടനുഭവവേദ്യമാകുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കൺവെൻഷനിൽ നോർത്താംപ്ടൺ രൂപതയുടെ വികാരി ജനറൽ മോൺസിഞ്ഞോർ ഷോൺ ഹീലി , ഫാ. ഷൈജു നടുവത്താനിയിൽ , അഭിഷേകാഗ്നി മിനിസ്ടിയിലെ ബ്രദർ ജസ്റ്റിൻ തോമസ് എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.
.കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.
ക്രിസ്മസിനെ മുൻനിർത്തിയുള്ള ലിറ്റിൽ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് . കിങ്‌ഡം റെവലേറ്റർ മാഗസിൻ സൗജന്യമായും നൽകിവരുന്നു . പതിവുപോലെ രാവിലെ 8ന് ആരംഭിക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് സമാപിക്കും . ജപമാല പ്രദക്ഷിണം , വി. കുർബാന , കുമ്പസാരം , വചന പ്രഘോഷണം ,സ്പിരിച്വൽ ഷെയറിങ്, ദിവ്യകാരുണ്യ ആരാധന , ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവയും കൺവെൻഷന്റെ ഭാഗമാകും.
സെഹിയോൻ ഏൽഷദായ് ബുക്ക് സെന്റർ ബഥേലിൽ കൺവെൻഷന്റെ ഭാഗമായി പ്രവർത്തിക്കും.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും, ഫാ.ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും ഫെബ്രുവരി 8 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ +44 7506 810177
അനീഷ്.07760254700
ബിജുമോൻ മാത്യു 07515 368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478
സ്വന്തം ലേഖകൻ
ലണ്ടൻ : പൊതുഖജനാവിൽ നിന്ന് പണം എടുക്കാതെ രാജ്യത്തെ സേവിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെന്നും എന്നാൽ ഇനി അതിന് കഴിയില്ലെന്നും ഹാരി രാജകുമാരൻ. ഞായറാഴ്ച വൈകുന്നേരം ചെൽസിയിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന സെന്റബിൾ എന്ന ജീവകാരുണ്യ സംഘടന നടത്തിയ ചടങ്ങിൽ ആണ് ഹാരി വികാരനിഭരനായി സംസാരിച്ചത്. സെന്റിബിൾ തുടങ്ങിവെച്ചതും ഹാരി തന്നെയാണ്. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാലാണ് താനും മേഗനും മാറി നിൽക്കുന്നതെന്ന് ഹാരി പറഞ്ഞു. ” യുകെയെ ഞാൻ സ്നേഹിക്കുന്നു. ഇവിടുന്ന് പോയാലും ഇതെന്റെ വീട് തന്നെയാണ്.” വികാരനിർഭരനായി ഹാരി കൂട്ടിച്ചേർത്തു. ഒപ്പം മേഗനിലൂടെ താൻ എല്ലാ സന്തോഷവും കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇരുവരും പൂർണമായി യുകെ വിട്ടുപോകുകയല്ല എന്നും ഹാരി വ്യക്തമാക്കി.
വസന്തകാലം മുതൽ അവർ രാജകീയ പദവികളിൽ നിന്നും ഔദ്യോഗിക സൈനിക നിയമനങ്ങൾ ഉൾപ്പെടെയുള്ള രാജകീയ ചുമതലകളിൽ നിന്ന് പിന്മാറുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ പണം ഉപയോഗിക്കാതെ, രാജ്ഞിയെയും കോമ്മൺവെൽത്തിനെയും സൈന്യത്തിനെയും സേവിക്കണമെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ ഇപ്പോൾ മറ്റുവഴികൾ ഇല്ലാത്തതിനാൽ രാജകീയ പദവികൾ ഒഴിയുകയാണെന്നും ഹാരി തുറന്നുപറഞ്ഞു. കൊട്ടാരത്തിലെ എല്ലാവരോടും തനിക്കുള്ള സ്നേഹവും നന്ദിയും ഹാരി പങ്കുവെച്ചു. വിവാഹം കഴിഞ്ഞ നാളുകളിൽ ഈ രാജ്യത്തെ സേവിച്ച് കൂടെ നിൽക്കാൻ ആണ് തങ്ങൾ ആഗ്രഹിച്ചതെന്നും അതിനാൽ തന്നെ ഇപ്പോൾ ഹൃദയവേദനയോടെയാണ് പടിയിറങ്ങുന്നതെന്നും ഹാരി പറഞ്ഞു. മേഗനുവേണ്ടിയാണ് താൻ ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഹാരി വ്യക്തമാക്കി.
ഹാരി രാജകുമാരനും മേഗനും രാജകീയ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും അമിത മാധ്യമശ്രദ്ധയെക്കുറിച്ചും സംസാരിച്ചു. അമ്മയുടെ മരണത്തിലേക്ക് നയിച്ച അതേ ശക്തികൾക്ക് ഭാര്യ ഇരയായെക്കാമെന്ന് ഭയന്നതായി ഹാരി പറഞ്ഞു. താനും മേഗനും സേവനജീവിതം തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തുടർന്നുള്ള ജീവിതം രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായും വിനിയോഗിക്കുമെന്ന് ഉറപ്പ് നൽകിയാണ് ഹാരി, തന്റെ വികാരനിർഭരമായ പ്രസംഗം അവസാനിപ്പിച്ചത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജനുവരി 31ന് തീരുമാനിച്ചിരിക്കുന്ന ബ്രെക്സിറ്റിനുശേഷം, കുറ്റമറ്റതായ ഒരു ഇമിഗ്രേഷൻ സിസ്റ്റം നടപ്പിലാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വാഗ്ദാനം. യു കെ – ആഫ്രിക്ക ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നഅദ്ദേഹം, മറ്റെല്ലാ രാജ്യങ്ങളിൽനിന്നും ഉള്ള ആളുകളെ തുല്യമായി പരിഗണിക്കുമെന്നും ഉറപ്പുനൽകി. യുകെയ്ക്കും യൂറോപ്യൻ യൂണിയനിനും ഇടയിലുള്ള സ്വതന്ത്രസഞ്ചാരം 2020 ഡിസംബർ 31 ഓടുകൂടി അവസാനിക്കും. അതിനുശേഷം ജനുവരി 2021 ഓടുകൂടി ഓസ്ട്രേലിയൻ മാതൃകയിലുള്ള പോയിന്റ് ബേസ്ഡ് സംവിധാനം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് യുകെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള പോയിന്റുകൾ ലഭ്യമാക്കും. നിലവിലെ നിയമം അനുസരിച്ച്, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽനിന്നുള്ള അംഗങ്ങൾക്ക് യുകെയിൽ ജോലി ചെയ്യുവാൻ വിസയുടെ ആവശ്യമില്ല. നിലവിൽ യൂറോപ്യൻ യൂണിയന്റെ പുറത്തുനിന്നുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് മാത്രമാണ് പോയിന്റ് ബേസ്ഡ് സംവിധാനം നടപ്പിലാക്കുന്നത്.
ലോകത്തു നിന്നുള്ള മികച്ച പ്രതിഭകളെ യുകെയിലേക്ക് ആകർഷിക്കുക എന്നതാകും ലക്ഷ്യമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലണ്ടനിൽ വച്ച് പറഞ്ഞു. അടുത്ത ആഴ്ച ഗവൺമെന്റിന്റെ ഉപദേശകസമിതി ഇതിനെ സംബന്ധിക്കുന്ന റിപ്പോർട്ട് സമർപ്പിക്കും. യുകെയിലേക്ക് പുതിയ ഇൻവെസ്റ്റ്മെന്റുകളെ പ്രധാനമന്ത്രി ജോൺസൻ സ്വാഗതം ചെയ്തു. അതുപോലെതന്നെ ബ്രിട്ടനിൽ കൽക്കരിയിലുള്ള നിക്ഷേപങ്ങൾ കുറയ്ക്കും. ഇതിലൂടെ കാർബൺ ഉൽപാദനം കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഗവൺമെന്റ് നിലവിലുള്ള ഫണ്ടുകളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഷാഡോ ഇന്റർ നാഷണൽ ഡെവലപ്മെന്റ് മിനിസ്റ്റർ പ്രീത് ഗൗർ അഭിപ്രായപ്പെട്ടു. പലപ്പോഴും പാവപ്പെട്ടവരെ ഗവൺമെന്റ് തള്ളിക്കളയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ബ്രെക്സിറ്റാനന്തരം നവ പദ്ധതികളുമായി മുന്നോട്ടു പോകാൻ തയ്യാറെടുക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കൂട്ടരും.