യുകെയിൽ വീടുള്ളവരും വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരും ഈ ‘ഭീകരൻ’ ചെടിയെകുറിച്ച് അറിയുന്നത് നന്നായിരിക്കും.കണ്ടാൽ അത്ര അപകടകാരിയാണെന്ന് തോന്നില്ലെങ്കിലും നിങ്ങളുടെ വീടിന്റെ അടിത്തറ ഇളക്കാൻ കഴിവുള്ള ഭീകരൻ ആണിവൻ. ” ജാപ്പനീസ് നോട്ട്വീട് ” എന്നാണിവന്റെ പേര്. 6 അടി വരെ നീളം വെക്കുന്ന ഈ ചെടിയുടെ തണ്ടുകൾ മുളയുടെ തണ്ടുകൾക്ക് സമാനമാണ്. വളരാൻ അധികം സ്ഥലം ആവശ്യമില്ലെങ്കിലും ഇതിന്റെ വേരാണ് ഏറ്റവും അപകടം സൃഷ്ടിക്കുന്നത്. ഒരു ദിവസം 4 ഇഞ്ച് വരെ വളരുന്ന വേരുകൾ വീടിന്റെ അടിത്തറ ഇളകി പുറത്ത് വരും. ചുറ്റുമുള്ള ചെടികൾക്കും ഭീഷണി ആവുന്ന ഈ ചെടി, മണ്ണൊലിപ്പ് തടയാനും റെയിൽവേ സ്റ്റേഷനിൽ വേലി ആയും ഉപയോഗിച്ചിരുന്നു. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ പൂക്കുന്ന ചെടി പ്രതികൂല കാലാവസ്ഥകളെയും അതിജീവിക്കും. വീടിന്റെ 7 മീറ്റർ ചുറ്റളവിൽ ഇതുണ്ടെങ്കിൽ വീട് വിൽക്കാനും ഇൻഷുറൻസ് ലഭിക്കാനും സാധിക്കാതെ വരും.
ഇതിനെ ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. 6 അടിയോളം മണ്ണ് കുഴിച്ചു മാത്രമേ ഇത് മാറ്റാൻ കഴിയൂ. മുഴുവനായും നശിപ്പിക്കാനുള്ള രാസചികിത്സകൾ ഉണ്ടെങ്കിലും ഏകദേശം 35000 പൗണ്ട് ചിലവ് വരുമെന്നത് ബുദ്ധിമുട്ട് ഉളവാകുന്ന വസ്തുതയാണ്. ജപ്പാനിൽ നിന്ന് ഈ ഭീകരൻ ബ്രിട്ടനിൽ എത്തുന്നത് 1850കളിലാണ്. പിന്നീട് ഇതിന്റെ വില്പനയും ബ്രിട്ടനിൽ ആരംഭിച്ചു. കഴിഞ്ഞ 5 വർഷങ്ങൾ ഈ ചെടി കാരണം നരകജീവിതമാണ് അനുഭവിക്കുന്നതെന്ന് ക്രിസ് , മാരി ദമ്പതികൾ പറഞ്ഞു . പല തവണ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലുംഅതെല്ലാം പരാജയപ്പെട്ടു . ക്രിസ് വിശദമാക്കി. ജാപ്പനീസ് നോട്ട്വീടിനെ ഇല്ലാതാക്കാനുള്ള മാർഗം കണ്ടെത്തിയെന്ന് വൈആർഎസ് ബാത്ത് എന്ന കമ്പനി വാദിക്കുന്നുണ്ട്. ഒരു ക്രോസ്സ് ബ്രീടിംഗ് വഴി സ്വാഭാവിക രീതിയിലൂടെ ചെടിയുടെ വളർച്ച തടയാമെന്ന് അവർ അവകാശപ്പെടുന്നു. എന്തായാലും വീട്ടുമുറ്റത്തു ഈ ചെടി ഉള്ളവർ എത്രയും വേഗം അത് ഇല്ലാതാക്കാനുള്ള വഴി ആലോചിക്കുന്നതാവും ഉത്തമം. !
നിയമം ആയേക്കാവുന്ന ബില്ലിന് പക്ഷേ ബ്രെക്സിറ്റിന് തടയിടാൻ കഴിയില്ല. ലേബർ എംപി ഹിലരി ബെൻ അവതരിപ്പിച്ച ബിൽ പ്രകാരം ബോറിസ് ജോൺസണിന് ഒക്ടോബർ 19 നുശേഷവും കാലാവധി ചോദിക്കാം. എന്നാൽ ബ്രെക്സിറ്റിനുള്ള സമയപരിധി 31 ജനുവരി 2020 കടക്കുമെന്ന് മാത്രം. ആ രീതിയിൽ അല്ലാത്ത രണ്ട് സാധ്യതകൾ ഇപ്പോൾ നിലവിലുണ്ട്
ഒന്ന് :ബ്രക്‌സിറ്റിനെ പറ്റി എംപിമാർക്ക് ഇടയിൽ മറ്റൊരു വോട്ടെടുപ്പ് നടക്കുക രണ്ട്: യൂണിയനിൽനിന്ന് ഡീൽ ഇല്ലാതെ പിന്മാറുക. ഈ രണ്ടു സാധ്യതകളും ബ്രെക്സിറ്റ് ഡേറ്റ് നീട്ടുന്നതിനെപ്പറ്റി പരാമർശിച്ചിട്ടില്ല.
പുതിയ ബിൽ പ്രകാരം യുകെ പ്രൈംമിനിസ്റ്ററിന് യൂറോപ്യൻ കൗൺസിലിനോട് പുറത്തുവരാൻ കൂടുതൽ സമയം അഭ്യർത്ഥിക്കാം. എന്നാൽ അതിനായി ‘കൃത്യമായ’ ഒരു സമയം പറയുന്നില്ല എന്ന കാര്യവും പ്രസക്തമാണ് . പ്രധാനമന്ത്രി ബോറിസ് ജോൺസണ് അത് ചെയ്യാതിരിക്കാനുള്ള അവകാശവും ഉണ്ട് പക്ഷേ കോടതി നടപടികൾ നേരിടേണ്ടി വരുമെന്ന് മാത്രം. ബ്രെക്സിറ്റ് മിനിസ്റ്റർ കലന്നാർ പ്രഭു പറയുന്നത് നിയമാനുസൃതമായ നടപടികൾ മാത്രമേ സ്വീകരിക്കൂ എന്നാണ്.
നിലവിൽ യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗങ്ങളുടെ ഭാഗത്തുനിന്ന് ബ്രെക്സിറ്റിനുള്ള തീയതി നീട്ടി നൽകേണ്ടതാണ്. എന്നാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കന്മാർ ഇനി ഒരു വൈകിക്കൽ കൂടി അനുവദിക്കാൻ സാധ്യതയില്ല. യുകെയിലെ എംപിമാരുടെ വിസമ്മതവും യൂറോപ്യൻ കൗൺസിലിന്റെ വിമുഖതയും കൂടി ആകുമ്പോൾ ബോറിസ് ജോൺസണിൻെറ മനസ്സിലുള്ള കരാർ രഹിത ബ്രെക്സിറ്റ് കൂടുതൽ സങ്കീർണമാകാനാണ് സാധ്യത.
ഓഗസ്റ്റില്‍ പെയ്ത റെക്കോര്‍ഡ് മഴയ്ക്ക് കാരണമായത് മേഘ വിസ്‌ഫോടനമാണെന്ന്(Cloudburst) ശാസ്ത്രജ്ഞർ കണ്ടെത്തി . ഈ വര്‍ഷം ഓഗസ്റ്റില്‍ പെയ്തത് 951 മില്ലി ലിറ്റര്‍ മഴ. എഴുപത് വര്‍ഷത്തിന് ശേഷമാണ് ഓഗസ്റ്റില്‍ ഇത്രയധികം മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. കുറഞ്ഞ ദിവസത്തില്‍ അളവിലധികം മഴ ലഭിച്ചതെങ്ങനെ? ഇതിന് ഉത്തരം തേടുകയാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍. എണ്‍പതിലേറെ ഉരുള്‍പൊട്ടലുകള്‍ക്കും പ്രളയത്തിനും കാരണമായ അതിതീവ്ര മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനത്തിന് സമാനമായ അന്തരീക്ഷമാണെന്ന ശാസ്ത്രീയ പഠനം പുറത്തുവിട്ടിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. കേരളത്തില്‍ വളരെ അപൂര്‍വമായ, മേഘവിസ്‌ഫോടനം നടന്നതായാണ് ഇവരുടെ കണ്ടെത്തല്‍. കൊച്ചി സാങ്കേതിക സര്‍വകലാശാലയിലെ അന്തരീക്ഷ ശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ ഉപഗ്രഹ ചിത്രങ്ങളും മറ്റ് അന്തരീക്ഷ സാഹചര്യങ്ങളും വിലയിരുത്തിയാണ് പഠനം.
വേള്‍ഡ് മെറ്റീരിയളജിക്കല്‍ ഓര്‍ഗനൈസേഷന്റെ നിര്‍വചനമനുസരിച്ച് മേഘ വിസ്‌ഫോടനത്തിന് ‘കോരിച്ചൊരിയുന്ന പോലെ പൊടുന്നനെ പെയ്യുന്ന മഴ’ എന്നാണ് അര്‍ഥം. അത്തരത്തിലുള്ള മഴ കേരളത്തില്‍ ഈ വര്‍ഷം ഉണ്ടായി. കഴിഞ്ഞവര്‍ഷവും അതിതീവ്ര മഴ ഉണ്ടായി എന്നാല്‍ അതിന് മേഘവിസ്‌ഫോടനം ഒരു കാരണമല്ല എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കുസാറ്റ് റഡാര്‍ സെന്റര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ.എസ് അഭിലാഷ് പറയുന്നു.
2008 ല്‍ ജൂണ്‍ മാസം മുതല്‍ക്കേ പെയ്ത മഴക്ക് ശേഷം ഓഗസ്റ്റ് പകുതിയോടുകൂടി പെയ്ത ശക്തിയേറിയ മഴയായിരുന്നു മഹാ പ്രളയമായി മാറിയത്. ആ മഴയെ നമുക്ക് വേണ്ടപോലെ മാനേജ് ചെയ്യാന്‍ പറ്റിയില്ല. അതേ സമയം 2019 ലെ പെരുമഴ നമുക്ക് ഒരു വിധത്തിലും മാനേജ് ചെയ്യാന്‍ ഒക്കാത്തതായിരുന്നു. പൊതുവില്‍ മഴ കുറഞ്ഞ ജൂണിനും ജൂലൈയ്ക്കും ശേഷം അപ്രതീക്ഷിതമായാണ് ഓഗസ്റ്റ് 7 മുതല്‍ 11 വരെ മഴ തകര്‍ത്ത് പെയ്തത്. 2018 പ്രളയ ദിവസങ്ങളില്‍ പെയ്തതിനേക്കാള്‍ വളരെയേറെ മഴയുണ്ടായി. ഇടിയും, മിന്നലും ,ചെറു ചുഴലി പ്രതിഭാസവും, ജല ചുഴലിയും അടക്കമുള്ള മേഘങ്ങളുടെ ഈ സ്വഭാവ സവിശേഷതകള്‍ കൊണ്ടാണ് ഈ വര്‍ഷം ഉണ്ടായത് മേഘ വിസ്‌ഫോടനമാണ് എന്ന് പറയാന്‍ കഴിയുന്നത്.’
റിസര്‍ച്ച് സയന്റിസ്റ്റ് ഡോ.പി വിജയകുമാര്‍, റിസര്‍ച്ച് സ്‌കോളര്‍ എ വി ശ്രീനാഥ് എന്നിവരും ഡോ.അഭിലാഷിനൊപ്പം പഠന സംഘത്തിലുണ്ടായിരുന്നു. അതിതീവ്ര മഴ പ്രളയത്തിനും വരള്‍ച്ചക്കും കാരണമാവുമെന്നും ഇവരുടെ പഠനത്തില്‍ പറയുന്നു.
ഒക്ടോബർ 15ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിർദേശത്തിന് പാർലമെന്റിൽ തിരിച്ചടിയേറ്റത്തിന് ശേഷം ഈ വരുന്ന തിങ്കളാഴ്ച തെരഞ്ഞെടുപ്പ് പ്രമേയത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ ഒരുങ്ങി ജോൺസൻ . പാർലമെന്റ് താത്കാലികമായി നിർത്തിവെക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രമേയത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താനാണ് ജോൺസന്റെ നീക്കം. തുടർച്ചയായ തോൽവികളിലും താൻ തളരുകയില്ലെന്ന സൂചനയാണ് ജോൺസൻ ഇതിലൂടെ നൽകുന്നത്. ഏതാനും ദിവസത്തിനകം പാർലമെന്റിൽ വീണ്ടും വോട്ടെടുപ്പുമായി വരുമെന്നും സാധ്യമായ എല്ലാ വഴികളും പരീക്ഷിച്ച് ബ്രെക്സിറ്റിനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടത്താനുള്ള ജോൺസന്റെ പ്രമേയത്തെ പിന്തുണയ്ക്കാൻ എംപിമാരോട് ആവശ്യപ്പെടുമെന്ന് കോമൺസ് നേതാവ് ജേക്കബ് റീ മോഗ് അറിയിച്ചു.
ഇതിടയിൽ ബ്രെക്സിറ്റ് പ്രശ്നം ജനങ്ങൾ ഏറ്റെടുത്ത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ബ്രെക്സിറ്റ് പ്രശ്നത്തിൽ വോട്ട് ചെയ്യാനായി 200000ത്തോളം ആളുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. വെറും 72 മണിക്കൂറിനുള്ളിൽ ആണ് ഇത്രയും ആളുകൾ വോട്ടുചെയ്യാനായി താല്പര്യം പ്രകടിപ്പിച്ചെന്ന വസ്തുത ആശ്ചര്യം ഉളവാക്കുന്നതാണ്. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രജിസ്റ്റർ ചെയ്തവരിൽ പകുതിയിലധികം പേരും 35 വയസിൽ താഴെയുള്ളവരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ പിന്തുണയുണ്ടായിരുന്ന ലേബർ പാർട്ടിക്ക് ഈ കണക്കുകൾ സന്തോഷം പകരുന്നു. കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ 199, 000ൽ അധികം ആളുകൾ വോട്ടുചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 118, 000 പേരും 18നും 35നും മദ്ധ്യേ പ്രായമുള്ളവരാണ്.
ഒക്ടോബർ 31ന് കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു പോകാനായിരുന്നു ജോൺസന്റെ പദ്ധതി. ഇതിനെതിരെ പ്രതിപക്ഷവും ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ വിമതരും ഒന്നിക്കുകയായിരുന്നു. കരാറില്ലാതെയുള്ള പിന്മാറ്റം ബ്രിട്ടനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വേനൽ അവധി ആഘോഷിക്കാൻ സ്കോട്ട്‌ലൻഡിലെ ബെൽമോറാലില്ലേക്കുള്ള എലിസബത്ത് രാജ്ഞിയുടെ പതിവ് ക്ഷണം നിരസിച്ച് ഹാരി രാജകുമാരനും ഭാര്യ മേഗനും. രണ്ടുമാസത്തെ വേനൽ അവധി ആഘോഷിക്കാൻ തന്റെ കുടുംബാംഗങ്ങളെ മുഴുവൻ സ്കോട്ട് ലൻഡിലെ ബെൽമോറൽ കാസ്റ്റിലേക്കു രാജ്ഞി ക്ഷണിക്കുക പതിവാണ്. എന്നാൽ ഹാരി രാജകുമാരനും ഭാര്യയും ഈ ക്ഷണം നിരസിച്ചു. മകൻ ആർച്ചിക്കു നാലു മാസം മാത്രമേ പ്രായമുള്ളൂ എന്നതാണ് കാരണമായി പറയുന്നത്.
വില്യമും കേറ്റും അവരുടെ മൂന്ന് മക്കളോടൊപ്പം യാത്രയ്ക്ക് പോകുന്നുണ്ട്. എന്നാൽ നാലുമാസം പ്രായമുള്ള ആർച്ചിയോടൊപ്പം ഫ്രാൻസിലെ എൽട്ടണിലേക്കും, സ്പെയിനിലെ ഇബിസയിലേക്കും ഹാരിയും കുടുംബവും യാത്ര പോയിരുന്നു. രാഞ്ജിയുടെ വേനൽകാലവസതി അതീവ സുരക്ഷിതവും സ്വകാര്യത കാത്തുസൂക്ഷിക്കുന്നിടവുമാണ്.
ഹാരിയുടെ ഭാര്യ മേഗൻ ഇതു വരെ ആ കൊട്ടാരം സന്ദർശിച്ചിട്ടില്ല. ഈ വേനൽക്കാലം അവരുടെ ആദ്യ യാത്രയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. മേഗൻ തന്റെ പ്രെഗ്നൻസിയുടെ ആദ്യ കാലഘട്ടത്തിൽ ആയിരുന്നതിനാൽ ആണ് കഴിഞ്ഞ വർഷം അവർ യാത്രയ്ക്ക് പോകാതിരുന്നത്. രാജ കുടുംബത്തിലെ എല്ലാ അംഗങ്ങളും തന്നെ രാജ്ഞിയുടെ ക്ഷണം ഒരു തവണയെങ്കിലും സ്വീകരിച്ചിട്ടുള്ളവരാണ്.
ബ്രെക്സിറ്റ് കുരുക്കഴിക്കാനാവാതെ ബോറിസ് ജോൺസൻ. ചൊവ്വാഴ്ച സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതോടെ പ്രതിസന്ധിയിലായ ജോൺസന് ഇന്നലെയും വൻ തിരിച്ചടി നേരിടേണ്ടി വന്നു. ഒക്ടോബർ 31ന് കരാറില്ലാതെ തന്നെ യൂറോപ്യൻ യൂണിയൻ വിടാനുള്ള ജോൺസന്റെ നീക്കം ഭരണകക്ഷി വിമതരുടെ പിന്തുണയോടെ പ്രതിപക്ഷ എംപിമാർ ശക്തമായി തടഞ്ഞു. ബ്രെക്സിറ്റ് കാലതാമസ ബിൽ പാർലമെന്റിൽ ഇന്നലെ പാസ്സായതോടെ യൂറോപ്യൻ യൂണിയനിൽ പോയി യുകെയുടെ അംഗത്വം നീട്ടാൻ ജോൺസൻ ആവശ്യപ്പെടേണ്ടി വരും. ഈ ബിൽ അംഗീകാരത്തിനായി ലോർഡ്സിലേക്ക് നീങ്ങും. എലിസബത്ത് രാജ്ഞിയുടെ അംഗീകാരം കൂടി ലഭിച്ചാലേ ബിൽ നിയമമാകൂ. ബ്രെക്സിറ്റ് 3 മാസത്തേക്ക് നീട്ടിവെക്കാനായി പ്രതിപക്ഷം അവതരിപ്പിച്ച ബിൽ പാർലമെന്റ് പാസാക്കിയാൽ ഒരു പൊതുതെരഞ്ഞെടുപ്പ് നടത്താമെന്ന ജോൺസന്റെ തീരുമാനത്തിനും വൻ തിരിച്ചടി ഉണ്ടായി. തെരഞ്ഞെടുപ്പ് വിളിക്കാൻ പ്രധാനമന്ത്രിയ്ക്ക് മൂന്നിൽ രണ്ട് എംപിമാരുടെ പിന്തുണ ആവശ്യമായിരുന്നു. ഇത് നേടാൻ കഴിയാഞ്ഞതോടെ ഒക്ടോബർ 15ന് ഒരു തെരഞ്ഞെടുപ്പ് നടത്താൻ അദ്ദേഹത്തിന് സാധിക്കില്ല.
നേരത്തെ, 21 ടോറി വിമതർ പ്രതിപക്ഷത്തോടൊപ്പം ചേർന്നതോടെയാണ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. ഒപ്പം അവർ മുന്നോട്ട് കൊണ്ടുവന്ന ബ്രെക്സിറ്റ് കാലതാമസ ബിൽ ഇന്നലെ 299 നെതിരെ 327 വോട്ടുകൾക്ക് പാർലമെന്റിൽ പാസ്സായി. അതിനെത്തുടർന്ന് ഫിക്സഡ് ടെം പാർലമെന്റ് ആക്ട് നിയമമനുസരിച്ച് ജോൺസൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെങ്കിൽ പാർലമെന്റ് ഈ പ്രമേയം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിക്കണം. അതിനുള്ള വോട്ടെടുപ്പിൽ 298 വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 56 പേർ എതിർത്തു വോട്ട് ചെയ്തപ്പോൾ 288 പേർ വോട്ട് രേഖപ്പെടുത്താതെ ഇരുന്നു. വിജയിക്കാൻ 434 വോട്ടുകൾ ജോൺസന് ആവശ്യമായിരുന്നു. ആകെ പ്രതീക്ഷയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തതോടെ പ്രധാനമന്ത്രിയുടെ അടുത്ത നീക്കം എന്തെന്ന് അറിയാൻ ബ്രിട്ടൻ കാത്തിരിക്കുന്നു.
ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ കൊച്ചുമകൻ നിക്കൊളാസ് സോയെംസ് അടക്കം 21 കൺസേർവേറ്റിവ് അംഗങ്ങളെ ബ്രെക്സിറ്റ് വിഷയത്തിലുള്ള കൂറുമാറ്റത്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കി. മുൻ ധനമന്ത്രി ഫിലിപ് ഹാമൻഡ്, ഏറ്റവുമധികം കാലം എംപിയായിരുന്ന കെൻ ക്ലാർക് എന്നിവരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
LIC പോളിസികളും LIC യുടെ ഓഹരി അധിഷ്ടിത നിക്ഷേപങ്ങളും പ്രവാസികളുടെ ഇടയിൽ വാൻ പ്രചാരം നേടിയെടുത്തിരുന്നു . LIC പോളിസികളിൽ പണം നിക്ഷേപിക്കുന്ന പ്രവാസികൾ ഇല്ല എന്നു തന്നെ പറയാം .ഈ സാഹചര്യത്തിലാണ് LIC യുടെ എല്ലാ ജനപ്രിയ ഓഹരി അധിഷ്ഠിത നിക്ഷേപമാർഗങ്ങളും വൻ നഷ്ടത്തിലാണ് എന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത് . LIC നിക്ഷേപം നടത്തിയിരിക്കുന്ന 80 ശതമാനത്തോളം ഓഹരികളും നഷ്ടത്തിലാണ് .
2019 – ജൂണിലെ കണക്കു പ്രകാരം LIC യുടെ പോർട്ട് ഫോളിയോയിൽ 350 – ലേറെ കമ്പനികളുടെ ഓഹരികളാണ് ഉള്ളത്. ഇതിൽ തന്നെ ചില കമ്പനികളുടെ ഓഹരിമൂല്യം 97 ശതമാനത്തോളം നഷ്ടത്തിലാണ് . LIC യുടെ ഓഹരി അധിഷ്ടിത നിക്ഷേപങ്ങളിൽ ഇതിന് ആനുപാതികമായ നഷ്ടം നേരിടുമെന്നതാണ് നിക്ഷേപകരെ ഞെട്ടിച്ചിരിക്കുന്നത് . ഈ സാമ്പത്തിക വർഷം ബിഎസ്ഇയിലെ നേട്ടം 0.85 ശതമാനം മാത്രമാണ്. എന്നാൽ ബിഎസ്ഇ മിഡ്ക്യാപും സ്മോൾക്യാപും യഥാക്രമം 14 ശതമാനവും 16 ശതമാനവും താഴ്ന്നത് കനത്ത നഷ്ടമാണ് നിക്ഷേപകർക്ക് നൽകിയിരിക്കുന്നത് .
ബിർമിങ്ഹാം: ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി, വൂസ്റ്റർ തെമ്മാടി, എവർഷൈൻ കാറ്റൻബറി എന്നി ടീമുകൾ കൂടിച്ചേർന്ന് ടീം യുകെ എന്നപേരിൽ അമേരിക്കയിൽ ഇറങ്ങിയ യുകെ മലയാളികൾ അമേരിക്കൻ മലയാളികളുടെ ചർച്ചാ വിഷയമായ സംഭവമാണ് റിപ്പോർട്ട് ചെയ്യാൻ ഉള്ളത്.
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലി മത്സരത്തിൽ ലണ്ടന്‍ ടീമിന് (ടീം യുകെ) അട്ടിമറി വിജയം. ഏകദേശം 5000 ല്‍ അധികം കാണികളെ സാക്ഷിയാക്കി യു.കെ. യില്‍ നിന്ന് വന്ന യു.കെ. ടീം അതിശക്തമായ ഫൈനല്‍ മത്സരത്തില്‍ കോട്ടയം ബ്രദേഴ്‌സ് കാനഡയെ പരാജയപ്പെടുത്തി വിജ യികളായി. ചിക്കാഗോ അരീക്കര അച്ചായന്‍സ് മൂന്നാം സ്ഥാനവും കാനഡ ഗ്ലാഡിയേറ്റേഴ്‌സ് നാലാം സ്ഥാനവും നേടി. അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമെ യു.കെ., കാനഡ എന്നിവിടങ്ങളില്‍ നിന്നും ടീമുകള്‍ ഈ വടംവലി മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ചിക്കാഗോയിലെ പ്രമുഖ പരിപാടികളിൽ ഏറ്റവും അധികം ജനങ്ങളെ ആകർഷിക്കുന്ന ഒരു പരിപാടിയായി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്തര്‍ദേശീയ വടംവലി മത്സരവും ഓണാഘോഷങ്ങളും മാറിക്കഴിഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയും കലാപരിപാടികളും മത്സരങ്ങള്‍ക്ക് മിഴിവേകി.ചിക്കാഗോ സോഷ്യൽ ക്ലബിനെക്കുറിച്ചു ഒരു വാക്ക്… അമേരിക്കയിലെ മലയാളി പരിപാടികൾ സംഘടിപ്പിക്കുന്ന മിടുക്കൻമ്മാരുടെ ഒരു കൂട്ടം… സംഘടനമികവിനെപ്പറ്റി മത്സരാത്ഥികൾ പറയുന്നത് തന്നെ സോഷ്യൽ ക്ലബ്ബിന്റെ മഹത്വം വിളിച്ചോതുന്നു. മത്സരാത്ഥികളെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത് മുതൽ തുടങ്ങുന്നു അവരുടെ ആതിഥേയത്തിന്റെ മികവ്. മത്സരാത്ഥികൾക്കുള്ള താമസം, ഭക്ഷണം എന്നിവയെല്ലാം കൃത്യമായി എത്തിക്കുന്നു. ഒരു വിനോദ സഞ്ചാരിയെ എങ്ങനെ ഒരു ഗൈഡ് നോക്കുന്നതുപോലെ സോഷ്യൽ ക്ലബ് ഭാരവാഹികൾ മത്സരാത്ഥികളെ പരിപാലിക്കുന്നു. ഒരിക്കൽ സോഷ്യൽ ക്ലബ് പരിപാടിക്ക് വന്നാൽ വീണ്ടും വരാൻ തോന്നും എന്ന് സാക്ഷ്യപ്പെടുതുയത് മറ്റാരുമല്ല ടീം യുകെയുടെ കളിക്കാർ തന്നെയാണ്.
നാളെ മാഞ്ചെസ്റ്ററിൽ എത്തുന്ന ടീം യുകെ പ്രവർത്തകർക്ക് ബിർമിങ്ഹാമിൽ വൻ സ്വീകരണ പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്.
[ot-video][/ot-video]
ബ്രെക്സിറ്റിനെച്ചൊല്ലി ജോൺസണും ടോറി പക്ഷത്തെ വിമതരും തമ്മിലുള്ള ഏറ്റുമുട്ടലിന് മുന്നോടിയായി കൺസേർവേറ്റിവ് പാർട്ടി എംപി ഫിലിപ് ലീ, ലിബറൽ ഡെമോക്രറ്റിസിലേക്ക് മാറിയതടക്കം നാടകീയ രംഗങ്ങളാണ് ഇന്നലെ പാർലമെന്റിൽ അരങ്ങേറിയത്. ഇന്നലെ നടന്ന കോമൺസ് വോട്ടെടുപ്പിൽ സർക്കാരിന് ഭൂരിപക്ഷവും നഷ്ടമായി. 2010 മുതൽ ബ്രാക്നെലിന്റെ ബെർക്ക്ഷയർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആളാണ് ഫിലിപ് ലീ.
കരാർ ഇല്ലാതെ ഒക്ടോബർ 31ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുന്നത് തടയാൻ രൂപകൽപന ചെയ്ത ബിൽ മുന്നോട്ട് കൊണ്ടുവരുന്നതിനായി ടോറി പക്ഷ വിമതർ ലേബറിൽ ചേരും. അവർ വിജയിക്കുകയാണെങ്കിൽ ഒക്ടോബർ 14ന് ബോറിസ് ജോൺസന് ഒരു പൊതുതെരഞ്ഞെടുപ്പ് വിളിക്കേണ്ടി വരും. ടോറി വിമതർ ബില്ലിനെ പിന്തുണയ്ക്കുമെന്ന് താൻ വിശ്വസിക്കുന്നെന്ന് മുൻ ചാൻസിലർ ഫിലിപ്പ് ഹാമണ്ട് പറഞ്ഞു. ഇപ്രകാരം ഒരു പൊതുതെരഞ്ഞെടുപ്പ് വിളിച്ചാൽ നാല് വർഷത്തിനിടെ മൂന്നാം തവണയാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്.
ബോറിസ് ജോൺസന് ഇപ്പോൾ ഹൗസ് ഓഫ് കോമ്മൺസിൽ പ്രവർത്തന ഭൂരിപക്ഷമില്ല. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടനെ പുറത്ത് കൊണ്ടുവരണമെന്നും നോ ഡീൽ ബ്രെക്സിറ്റിനെ തടയാൻ വേണ്ടി നിയമനിർമാണം പാസാക്കാനുള്ള എംപിമാരുടെ നീക്കങ്ങൾ പുതിയ കരാർ ചർച്ചയ്ക്കുള്ള സാധ്യതകൾക്ക് തടസ്സമാകുമെന്നും ജോൺസൻ പറഞ്ഞു. എൻഎച്ച്എസിനും മറ്റ് പൊതു സേവനങ്ങൾക്കും പറഞ്ഞറിയിക്കാനാവാത്ത നാശമുണ്ടാക്കുന്ന ബ്രെക്സിറ്റിനെ തടയാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന്, ഫിലിപ് ലീയെ പാർട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ലിബറൽ ഡെമോക്രാറ്റ്സ് നേതാവ് ജോ സ്വിൻസൺ പറഞ്ഞു. ഏത് സമയത്തും ഒരു പൊതുതെരഞ്ഞെടുപ്പിന് തന്റെ പാർട്ടി തയ്യാറാണെന്ന് എസ് എൻ പി നേതാവ് ഇയാൻ ബ്ലാക്ക്‌ഫോർഡും അഭിപ്രായപ്പെട്ടു.
ഒരു കരാറിലൂടെയോ അല്ലാതെയോ ഒക്ടോബർ 31ന് തന്നെ ബ്രെക്സിറ്റ് നടത്തിയെടുക്കണം എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ബോറിസ് ജോൺസൻ. നോ ഡീൽ ബ്രെക്സിറ്റിനെ തടയാൻ ലേബർ പാർട്ടിയും ടോറി പക്ഷത്തെ വിമതരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. നോ ഡീൽ ബ്രെക്സിറ്റ് പാർലമെന്റ് തടയുകയാണെങ്കിൽ ഒക്ടോബർ 14ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ജോൺസൻ മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു. വേനൽക്കാല അവധിയ്ക്ക് ശേഷം എംപിമാർ ഇന്നലെ പാർലമെന്റിൽ തിരിച്ചെത്തി.
ഗ്രേറ്റ് ബഹാമാസ് അബാക്കോ ദ്വീപുകളിൽ കനത്ത നാശനഷ്ടം വിതച്ച ചുഴലിക്കാറ്റിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഒരു പെൺകുട്ടി തന്റെ വളർത്തുനായയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു ചിത്രവും കാറ്റിന്റെ തീവ്രത മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലെ വീഡിയോകളും ലഭിച്ചിട്ടുണ്ട്. കാറ്റഗറി നാലിൽ പെടുത്തിയിരിക്കുന്ന ചുഴലിക്കാറ്റ് വീടുകൾക്കും തെരുവുകൾക്കും കനത്ത നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ ഗവർണർ ജനറൽ കോർണിലിയോസ് സ്മിത്തിന് അയച്ച കത്തിൽ ഡോറിയന് ചുഴലിക്കാറ്റ് വിതച്ച നാശ നഷ്ടത്തിൽ തനിക്കും ഫിലിപ്പ് രാജകുമാരനും അതിയായ ദുഃഖമുണ്ടെന്നും, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ആത്മാർത്ഥമായി അനുശോചനം അറിയിക്കുന്നു എന്നും രാജ്‌ഞി പറഞ്ഞു. ദുരന്ത സ്ഥലത്ത് വോളണ്ടിയർ മാർക്കും സന്നദ്ധസംഘടനകൾക്കും അവരുടെ സേവനങ്ങൾക്ക് രാജ്‌ഞി നന്ദി അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ കിണറുകളിൽ എല്ലാം ഉപ്പുവെള്ളം കയറി മലിനമായിരിക്കുകയാണ്. അതിനാൽ പ്രദേശത്തെ ഏറ്റവും അത്യാവശ്യമുള്ള വസ്തു ശുദ്ധജലമാണ്. തിങ്കളാഴ്ചയോടെ കാറ്റു കുറഞ്ഞെങ്കിലും കോമൺവെൽത്തിന്റെ ഭാഗമായ 700ചെറു ദ്വീപുകളും നിത്യ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഏറെ സമയമെടുക്കും.