Most Popular

ആറന്മുള: പ്രതിശ്രുത വധുവിനെ കെട്ടിയിട്ടു 80 പവനിലേറെ സ്വര്‍ണം കവര്‍ന്നതായി പരാതി. സംഭവം പെണ്‍കുട്ടിയുടെ നാടകമെന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് കണ്ടെത്തി. നീര്‍വിളാകം പുളിക്കിലേത്ത് നാരായണന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടന്നെന്ന വാര്‍ത്തയാണ് പെണ്‍കുട്ടി തന്നെ ഉണ്ടാക്കിയ നാടകമെന്നു പൊലീസ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് കുട്ടിയുടെ വിവാഹം. വിവാഹത്തിനുള്ള സാധനങ്ങള്‍ വാങ്ങാനും മറ്റുമായി നാരായണന്‍ നായരും ഭാര്യയും ഇന്നലെ രാവിലെ 10ന് ചെങ്ങന്നൂരില്‍ പോയിരുന്നു. ഈ സമയം തന്നെ കെട്ടിയിട്ട് നാല്‍വര്‍ സംഘം സ്വര്‍ണം കവര്‍ന്നെന്നാണ് പെണ്‍കുട്ടി മാതാപിതാക്കളോടു പറഞ്ഞത്.
നാരായണന്‍ നായരും ഭാര്യയും ഉച്ചയ്ക്ക് 12ന് തിരിച്ചെത്തിയപ്പോള്‍! വീടിന്റെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. വിളിച്ചപ്പോള്‍ അകത്തു നിന്നു പ്രതികരണം ഇല്ലാഞ്ഞതിനെത്തുടര്‍ന്നു വാതില്‍ തള്ളിത്തുറന്നു.അപ്പോള്‍ മകളെ കോണിപ്പടിയുടെ തൂണിനോടു ചേര്‍ത്തു കെട്ടിയിട്ട നിലയില്‍ കണ്ടു. വായില്‍ തുണി തിരുകിയിരുന്നു.

അകത്തെ മുറികളില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലായി. സോഫാ സെറ്റ് നീക്കിയിട്ടാണ് വാതില്‍ പുറത്തു നിന്നു തുറക്കാനാവാത്ത രീതിയിലാക്കിയിരുന്നതെന്ന് നാരായണന്‍ നായര്‍ പറഞ്ഞു. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.

രണ്ട് അലമാരകളിലായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ചയാണ് വീട്ടുകാര്‍ വിവാഹത്തിനായി 63 പവന്‍ സ്വര്‍ണം എടുത്തത്. ഇതിനൊപ്പം നിശ്ചയത്തിനെടുത്ത ആഭരണങ്ങളും പെണ്‍കുട്ടിയുടെ അമ്മയുടെ ആഭരണങ്ങളും കാണാതായിരുന്നു. വാതില്‍ അകത്തു നിന്ന് അടച്ചിരുന്നെന്നും മോഷ്ടാക്കള്‍ തള്ളിത്തുറന്നാണ് അകത്തു കയറിയതെന്നും ശ്രീന നല്‍കിയ മൊഴിയില്‍ പൊലീസിനു തുടക്കത്തിലേ സംശയം തോന്നി. ഡിവൈഎസ്പി കെ.സന്തോഷ് കുമാറിനായിരുന്നു അന്വേഷണച്ചുമതല.

പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്ത പൊലീസ് വൈകിട്ട് വീടിനോടു ചേര്‍ന്നുള്ള വിറകുപുരയില്‍ നിന്ന് നഷ്ടപ്പെട്ടതായി പറയുന്ന മുഴുവന്‍ സ്വര്‍ണവും അടങ്ങിയ ബാഗ് കണ്ടെത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

കാന്‍ബെറ: സ്തുത്യര്‍ഹ സേവനത്തിനുള്ള ആസ്‌ട്രേലിയയുടെ പരമോന്നത ബഹുമതി മലയാളി ഡോക്ടര്‍ക്ക്. മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ സജീവ് കോശിയ്ക്കാണ് ഓര്‍ഡര്‍ ഓഫ് ആസ്‌ട്രേലിയ പുരസ്‌കാരം ലഭിച്ചത്. വിക്ടോറിയയിലെ പൊതുജനാരോഗ്യ സംരക്ഷണത്തിന് നല്‍കിയ സംഭാവനയാണ് നേട്ടത്തിന് പിന്നില്‍. തിരുവനന്തപുരം സ്വദേശിയായ കോശി ഇന്ത്യന്‍ ദെന്തല്‍ അസോസിയേഷന്‍, കേരളാ ദന്തല്‍ കൗണ്‍സില്‍ എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ അന്നുതന്നെ ആഘോഷിക്കപ്പെടുന്ന ആസ്‌ട്രേലിയ ദിനത്തില്‍ കോശി ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരാണ് പരമോന്നത പുരസ്‌കാരത്തിന് അര്‍ഹരായത്. കാന്‍ബറയിലെ ആസ്‌ട്രേലിയന്‍ ദേശീയ സര്‍വകലാശാല പ്രൊഫസര്‍ ചെന്നുപതി ജഗദീഷ്,? ന്യൂ സൗത്ത് വെയ്ല്‍സിലെ നേത്ര ഡോക്ടര്‍ ജയ് ചന്ദ്ര എന്നിവരാണ് മറ്റുള്ളവര്‍.

പരമോന്നത പുരസ്‌കാരം തന്നെ ഒരേസമയം ആവേശഭരിതനും വിനയാന്വിതനുമാക്കുന്നു. എല്ലാ അംഗീകാരവും തന്റെ ടീമിനുള്ളതാണ്. തന്റെ പ്രവൃത്തി അംഗീകരിക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ട് ഡോ.സജീവ് കോശി പ്രതികരിച്ചു. നിരന്തര പിന്തുണയ്ക്ക് കുടുംബത്തിനും പ്രത്യേകിച്ച് ഭാര്യയ്ക്കും അദ്ദേഹം നന്ദി പറയുന്നു. ആസ്‌ട്രേലിയയിലേക്ക് കുടിയേറിയ കാലം മുതല്‍ വിക്ടോറിയയുടെ പൊതുജനാരോഗ്യ രംഗത്ത് നിര്‍ണ്ണായക പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച വച്ചത്. ഇത് വിലയിരുത്തി 2007ല്‍ തന്നെ ആദ്യ വിക്ടോറിയാസ് പബ്ലിക് ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. 2012ല്‍ മികവിനുള്ള വിക്ടോറിയാസ് മള്‍ട്ടി കള്‍ച്ചറല്‍ അവാര്‍ഡ് ലഭിച്ചു. നിലവില്‍ റോയല്‍ മെല്‍ബണ്‍ ഡെന്തല്‍ ഹോസ്പിറ്റലിലെ എന്‍ഡോഡോണ്‍ടിക്‌സ് വിഭാഗം തലവനാണ് ഡോ.കോശി.

തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരമധ്യത്തില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതിയെ കാമുകന്‍ കൊലപ്പെടുത്തിയത് പലരുമായി ബന്ധമുണ്ടെന്ന സംശയത്തിലാണെന്ന് സൂചന. വെഞ്ഞാറമൂട് പാലക്കോണം സൂര്യഭവനില്‍ ശശിധരന്‍നായരുടെ മകളും പിരപ്പന്‍കോട് തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ സൂര്യ എസ് നായരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കാമുകന്‍ ഷിജുവിനെ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സൂര്യയ്ക്ക് മറ്റൊരാളുമായും ബന്ധമുണ്ടെന്ന സംശയത്തില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ഷിജുവിന്റെ ഡയറി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം സൂര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശബ്ദം കേട്ട് ജനങ്ങള്‍ ഓടിയെത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. ഇരു കൈകളിലെയും ഞരമ്പുകള്‍ മുറിച്ചും പാരസെറ്റമോള്‍ ഗുളികകള്‍ അമിതമായി കഴിച്ചുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര അവസ്ഥയിലുള്ള ഇയാള്‍ അപകടനില തരണം ചെയ്തു. അരുംകൊലയിലേക്ക് നയിച്ചത് സൂര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്നതാണ് പോലീസ് നല്‍കുന്ന വിവരം. ഇത് സംബന്ധിച്ച ഒരു ഡയറിക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിക്ക് മറ്റു പലരുമായും പ്രണയമുണ്ടായിരുന്നതായും ഇതു സഹിക്കാനാവാതെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നും ഷിജു ഡയറിയില്‍ കുറിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ആദ്യം രാജേഷ് എന്നു പേരുള്ള യുവാവാണ് പെണ്‍കുട്ടിയുടെ കാമുകനെന്നാണ് പോലീസ് പറഞ്ഞിരുന്നത്. കൊല നടന്നതിനു സമീപത്തു നിന്നും കണ്ടെടുത്ത ബൈക്ക് ഈ യുവാവിന്റേതായിരുന്നു. മാത്രമല്ല പെണ്‍കുട്ടിയും കാമുകനും ബൈക്കില്‍ വരുന്നത് കണ്ടെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

ബുധനാഴ്ച രാവിലെ പത്തുമണിക്ക് ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയ പാതയില്‍ നിന്ന് കഷ്ടിച്ച് മുപ്പത് മീറ്റര്‍ അകലെയുള്ള ജംഗ്ഷനിലാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയ അരുംകൊല നടന്നത്. അലര്‍ച്ച കേട്ടെത്തിയ സമീപവാസികള്‍ യുവതി റോഡില്‍ രക്തംവാര്‍ന്ന് പിടിയുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ മരണം സംഭവിച്ചു. യുവതിയുടെ കഴുത്തില്‍ പത്തോളം വെട്ടുകള്‍ ഏറ്റിരുന്നു. ഷിജു വളരെ ആസൂത്രിതമായി തന്നെ സൂര്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന് വ്യക്തമായിരിക്കുന്നത്. ചോര തളംകെട്ടിയ സ്ഥലത്താകെ മുറിഞ്ഞ തലമുടിയും ചിതറികിടപ്പുണ്ടായിരുന്നു. മൃതദേഹം ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി. വെഞ്ഞാറമൂടിനടുത്ത് പിരപ്പന്‍കോട്ടെ ആശുപത്രിയില്‍ ജോലിചെയ്യുന്ന യുവതി രാവിലെ ആറ്റിങ്ങലില്‍ എത്തിയത് മറ്റൊരാളുമായിട്ടാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നിലവിളി കേട്ടെത്തിയവര്‍ തോള്‍സഞ്ചിതൂക്കിയ ഒരു യുവാവ് ഓടിമറയുന്നത് കണ്ടതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥലത്തു നിന്ന് യുവതിയുടെ ബാഗും മൊബൈല്‍ ഫോണും കിട്ടി. ബാഗിലുണ്ടായിരുന്ന ആശുപത്രി ഐഡിന്റിറ്റി കാര്‍ഡില്‍ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്.

അതിനിടെ, കൊല്ലത്ത് ലോഡ്ജില്‍ ആത്മഹത്യാശ്രമം നടത്തിയ ഷിജു ജില്ലാ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിലാണ് മുറിയെടുത്തത്. വൈകിട്ട് മൂന്ന് മണിയായിട്ടും മുറി തുറക്കാഞ്ഞതിനെ തുടര്‍ന്ന് ജീവനക്കാര്‍ നോക്കിയപ്പോഴാണ് ഇരു കൈകളുടെയും ഞരമ്പ് മുറിച്ച നിലയില്‍ ഇയാളെ ടോയ്‌ലെറ്റില്‍ കണ്ടെത്തിയത്. അവശനിലയിലായിരുന്ന യുവാവിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും കൊല്ലപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി ആറ്റിങ്ങല്‍ പോലീസ് കൊല്ലത്ത് എത്തിയിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍നായര്‍ക്കാണ് അന്വേഷണ ചുമതല. യുവതിയുടെ പിതാവ് ശശിധരന്‍ നായര്‍ വിമുക്ത ഭടനാണ്. മാതാവ് സുശീല ഹാപ്പിലാന്‍ഡിലും സഹോദരന്‍ സൂരജ് ബിഗ് ബസാറിലും ജീവനക്കാരാണ്. കൊലനടന്ന സ്ഥലത്തിനടുത്തുള്ള ജുവല്ലറിക്ക് പുറത്ത് സിസിടിവി ക്യാമറയുണ്ടെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന ദൃശ്യങ്ങളൊന്നും കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു.

അതേസമയം മറ്റൊരു കാമുകനായ രാജേഷിനെയും സൂര്യയെയും കൊലയ്ക്ക് മുമ്പ് ആറ്റിങ്ങലില്‍ ഒരുമിച്ചു കണ്ടിരുന്നതായും പറയപ്പെടുന്നു. ഇവിടെയുള്ള ഒരു വീട്ടിലെത്തിയതായിരുന്നു ഇരുവരും. രാജേഷിന്റെ ബൈക്കിലാണ് ഇരുവരും ഇവിടെ നിന്നും പോയത്. കുറെനാളായി ഇരുവരും തമ്മിലും പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു

ദില്ലി: ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഹോളണ്ട്, മലേഷ്യ, ചൈന എന്നിവിടങ്ങളിലെല്ലാം യാത്ര ചെയ്തിട്ടുണ്ട് ഭരത് കുമാര്‍. നീന്താന്‍ വേണ്ടി. ഭിന്നശേഷിക്കാരുടെ നീന്തല്‍ മത്സരങ്ങളില്‍ ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും മെഡലുകളും വാരിക്കൂട്ടി. ഒന്നും രണ്ടുമല്ല, അമ്പത് മെഡലുകളാണ് ഭരത് കുമാര്‍ നീന്തിയെടുത്തത്. എന്നാല്‍ പറഞ്ഞിട്ടെന്ത് കാര്യം, ഇന്ന് ജീവിക്കാന്‍ വേണ്ടി കാര്‍ കഴുകിയേ പറ്റൂ എന്ന നിലയിലാണ് ഈ 28കാരന്‍.
ഭരത് കുമാറിന് ജന്മനാ ഒരു കൈ മാത്രമേ ഉള്ളൂ, വലത്തേ കൈ. എന്നാല്‍ ഈ വൈകല്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കാനൊന്നും ഭരത് കുമാര്‍ തയ്യാറായില്ല. രണ്ട് കൈകളും ഉള്ളവരെ അമ്പരപ്പിക്കുന്ന വേഗത്തില്‍ ഭരത് കുമാര്‍ നീന്തി. അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും ഭരത് കുമാറിന്റെ ജീവിതം ദുസ്സഹമാക്കി. ജീവിക്കാന്‍ വേറെ വഴിയൊന്നുമില്ലാതെ ഈ മെഡലുകളെല്ലാം വില്‍ക്കേണ്ടി വരും എന്ന സ്ഥിതിയിലാണ് ഭരത് കുമാര്‍ ഇപ്പോള്‍. ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന്റെയും ഗുസ്തി താരം സുശീല്‍ കുമാറിന്റെയും നാടായ ഹരിയാനയാണ് ഭരത് കുമാറിന്റെയും സ്വദേശം. എന്നാല്‍ ദില്ലിയിലെ നജഫ്ഗഡിലാണ് താമസം. പാവപ്പെട്ട കുടുംബത്തിലാണ് ജനനം. അച്ഛനും അമ്മയും കൂലിപ്പണിക്കാര്‍. മൂന്ന് അനുജന്മാരും രണ്ട് സഹോദരിമാരുണ്ട്.

പോത്തുകളുടെ വാലില്‍ പിടിച്ച് തുഴഞ്ഞാണത്രെ ഭരത് കുമാര്‍ നീന്തല്‍ പരിശീലനം തുടങ്ങിയത്. 2002 ലാണ് നീന്തല്‍ കാര്യമായെടുത്തത്. 2004 ല്‍ ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശീലനം തുടങ്ങി. മാസം 20000 മുതല്‍ 25000 രൂപയെങ്കിലും ഉണ്ടെങ്കിലേ ചെലവുകള്‍ നടത്താനാകൂ എന്നാണ് ഭരത് കുമാര്‍ പറയുന്നത്. എന്നാല്‍ സ്‌പോണ്‍സര്‍മാര്‍ ആരുമില്ല, സഹായിക്കാനും ആളില്ല. ഇന്റര്‍നാഷണല്‍ പാരാ സ്വമ്മര്‍, കാര്‍ കഴുകുന്ന ജോലി ചെയ്യുന്നു. പണമില്ലാത്തതിനാല്‍ സ്‌പോര്‍ട്സ് നഷ്ടപ്പെടുന്നു എന്നാണ് ഭരത് കുമാര്‍ ട്വിറ്റര്‍ പേജില്‍ സ്വയം പരിചയപ്പെടുത്തുന്നത്.

ദോഹ: ഖത്തറില്‍ ചെലവു ചുരുക്കലിന്റെ ഭാഗമായുള്ള പിരിച്ചുവിടല്‍ ആരോഗ്യ മേഖലയിലേക്കും. എണ്ണ പ്രകൃതിവാതക വിലയിടിവിനെത്തുടര്‍ന്നുണ്ടായ ബജറ്റ് കമ്മി നേരിടുന്നതിന്റെ ഭാഗമായാണ് ചെലവുചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഏതാനും ആശുപത്രിയിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിടലിന് മുന്നോടിയായുള്ള നോട്ടീസ് ലഭിച്ചു.
ഹമദ് ജനറല്‍ ആശുപത്രി, ഹാര്‍ട്ട് ഹോസ്പിറ്റല്‍, അല്‍വക്ര എന്നിവിടങ്ങളിലെ ഏതാനും ജീവനക്കാര്‍ക്കും നോട്ടീസ് ലഭിച്ചു. നഴ്‌സുമാരും ഫാര്‍മസിസ്റ്റുകള്‍ക്കുമാണ് നോട്ടീസ് ലഭിച്ചത്. റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞിട്ടും സര്‍വ്വീസില്‍ തുടരുന്ന സ്റ്റാഫ് നഴ്‌സുമാരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടുക എന്നാണ് ആദ്യം കേട്ടിരുന്നതെങ്കിലും 30-40 വയസ്സ് പ്രായപരിധിയുള്ളവരും ഇപ്പോള്‍ നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇത് ജീവനക്കാരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.

സ്റ്റാഫ് നഴ്‌സ്, കേസ് മാനേജര്‍, ചാര്‍ജ് നഴ്‌സ് തുടങ്ങി നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ തസ്തികയിലുള്ളവര്‍ക്ക് വരെ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇതിന് മുമ്പായി ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിത്തുടങ്ങിയിരുന്നു. അല്‍ ഖോര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്ന ലൊക്കേഷന്‍ അലവന്‍സായ 2000 റിയാല്‍ ഒരു മാസം മുമ്പ് റദ്ദാക്കി.

ചിലയിടങ്ങളില്‍ സ്‌പെഷല്‍ ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സും റദ്ദ് ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും മറ്റുമുള്ള മൊബൈല്‍ അലവന്‍സ് 1000 റിയാലില്‍ നിന്ന് 600 റിയാലാക്കി ചുരുക്കിയിരുന്നു.

വാഷിംഗ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ പറക്കും തളികകളുടെ ചിത്രങ്ങള്‍ അടക്കമുള്ള അതീവ രഹസ്യരേഖകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. 1950ല്‍ പകര്‍ത്തിയ ഈ ചിത്രങ്ങള്‍ ഇത്രയും കാലം മറച്ച് വച്ചിരിക്കുകയായിരുന്നു. 1978ല്‍ ഇതില്‍ കുറച്ച് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. അന്യഗ്രഹ ജീവികളേക്കുറിച്ച് സിഎഎ അന്വേഷിക്കുന്നത് എങ്ങനെയെന്ന് കൃത്യമായി ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വിശ്വസ്തമായ നൂറ് ചിത്രങ്ങളാണ് ലഭിച്ചിട്ടുളളതെന്നാണ് സിഐഎ നല്‍കുന്ന വിവരം. ഇപ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ സാധ്യമല്ലെന്നും വിശദീകരണമുണ്ട്. നിരീക്ഷണം തുടരണമെന്നും സിഐഎയുടെ താത്പര്യങ്ങള്‍ പൊതുജനങ്ങളോ മാധ്യമങ്ങളോ അറിയരുതെന്ന നിര്‍ദേശവും നല്‍കിയിരുന്നു.
എന്നാല്‍ ഇവയില്‍ പത്ത് ഫയലുകളില്‍ ഈ ചിത്രങ്ങളില്‍ കാണുന്നത് തകര്‍ന്ന ബഹിരാകാശ വാഹനങ്ങളുടെ ഭാഗങ്ങളോ അന്യഗ്രഹജീവികളുടെ വാഹനങ്ങളോ ആണെന്ന സൂചനയില്ല. തങ്ങളുടെ പക്കലുള്ള ചില ചിത്രങ്ങള്‍ പുറത്ത് വിടുന്നത് അന്യഗ്രഹജീവിയില്‍ വിശ്വസിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും താത്പര്യമുളള കാര്യമായിരിക്കുമെന്ന് കരുതുന്നതായി സിഐഎ വക്താവ് പറഞ്ഞു. ഈ ചിത്രങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയുണ്ടെന്ന വാദവും ഇവര്‍ ഉന്നയിക്കുന്നു. അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് തന്നെയാണ് ഇവരുടെ വാദം. ഇക്കാര്യം സമര്‍ത്ഥിക്കുന്ന ചില രേഖകളും ഇവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

എന്നാല്‍ സിഐഎയുടെ ഉദ്ദേശ്യശുദ്ധിയില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. സിഐഎയുടെ മുഖം രക്ഷിക്കല്‍ നടപടിയാണ് ഇതെന്നാണ് അന്യഗ്രഹജീവികളുണ്ടെന്ന വാദം ഉയ ര്‍ത്തുന്ന പാരാഡൈം റിസര്‍ച്ച് ഗ്രൂപ്പിന്റെ നിരീക്ഷണം. സിഐഎയുടെ തന്ത്രപരമായ നീക്കമാണിതെന്നും ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീഫന്‍ ബസറ്റ് പറയുന്നു. ഏതായാലും ഇവരുടെ ഭാവി പരിപാടികള്‍ക്ക് ഈ വെളിപ്പെടുത്തലുകള്‍ ഏറെ സഹായകമാകുമെന്നാണ് കരുതുന്നത്.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാല്‍മിയയില്‍ പ്രവാസിയുടെ ഭാര്യയായ ഇന്ത്യക്കാരിയെയും കാമുകന്‍ ബംഗ്ലാദേശി യുവാവിനേയും കിടപ്പറയില്‍ നിന്നും ഭര്‍ത്താവ് കൈയ്യോടെ പിടികൂടി. അവിചാരിതമായി വീട്ടിലെത്തിയ ഭര്‍ത്താവ് കിടപ്പറയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഇതോടെ ഇരുവരെയും പുറത്തിറങ്ങാനോ രക്ഷപെടാനോ അനുവദിക്കാതെ ഭര്‍ത്താവ് തെളിവിനായി അയല്‍വാസിയെ വിളിച്ചു വരുത്തി രംഗം കാണിച്ചുകൊടുത്തു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തുമ്പോഴും വസ്ത്രരഹിതരായി നിന്ന ഇരുവരെയും ബെഡ്ഷീറ്റ് പുതപ്പിച്ച് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
ഇടയ്ക്ക് വസ്ത്രങ്ങള്‍ അണിയാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും അയല്‍ക്കാരനും ചേര്‍ന്ന് വിലക്കി. വിശേഷങ്ങള്‍ ഒക്കെ പോലീസ് പച്ചയായിതന്നെ അറിയട്ടെ എന്നായിരുന്നു ഇവരുടെ നിലപാട്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്തായാലും അവസരം കിട്ടിയപ്പോള്‍ പ്രണയം ആഘോഷിക്കാന്‍ മുറിയില്‍ കയറിയ കാമുകനും കാമുകിയും ഇപ്പോള്‍ ജയിലില്‍ സുഖവാസത്തിലാണ്. കുവൈറ്റിലെ നിയമ പ്രകാരം അവിഹിത വേഴ്ച ഗുരുതരമായ കുറ്റകൃത്യമാണ്.

കുവൈറ്റിലെ ഒരു പ്രമുഖ കമ്പനിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവായ യുവാവ് വടക്കന്‍ കേരളത്തില്‍ നിന്നുള്ള ആളാണെന്നാണ് അറിയുന്നത്. വിവാഹശേഷം ഭാര്യയേയും കുവൈറ്റിലേക്ക് കൊണ്ടുവന്ന ഇയാള്‍ കഴിഞ്ഞ 5 വര്‍ഷത്തോളമായി സാല്‍മിയയില്‍ ആണ് താമസം. സാധാരണയായി കുവൈറ്റ് സമയം രാവിലെ 7 മണിയ്ക്ക് ജോലിയ്ക്ക് പുറപ്പെട്ടാല്‍ തിരികെ രാത്രി 8 മണിയെങ്കിലും ആകാതെ തിരികെ എത്താറില്ലത്രെ. എന്നാല്‍ അന്നേദിവസം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരന്‍ ലീവിലായതിനാല്‍ പകരം ഓഫീസ് ആവശ്യത്തിനായി താന്‍ താമസിയ്ക്കുന്ന ഫ്‌ളാറ്റിനടുത്തുള്ള പ്രമുഖ ബാങ്കിലേക്ക് വരേണ്ടി വരികയായിരുന്നു. അപ്പോള്‍ അവിചാരിതമായി ഒന്നു ഫ്‌ളാറ്റിലേക്ക് കയറിയപ്പോഴാണ് ഭാര്യയേയും കാമുകനേയും കൈയ്യോടെ പിടികൂടാനായത്. യുവതിയോടൊപ്പം പിടികൂടിയ യുവാവിനെ നിരവധി തവണ ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് വരുന്നത് കണ്ടിട്ടുണ്ടെന്ന് സമീപ ഫ് ളാറ്റിലെ താമസക്കാരനും പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് പൊലീസ് സംശയിക്കുന്നയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശിയായ ഷിജു(27)വാണ് കൊല്ലത്തെ ഒരു ലോഡ്ജില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരു കൈകളിലെയും ഞരമ്പുകള്‍ മുറിച്ചും പാരസെറ്റമോള്‍ ഗുളികകള്‍ അമിതമായി കഴിച്ചുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര അവസ്ഥയിലുള്ള ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല.
ഇയാളുടെ മുറിയില്‍ നിന്നും പൊലീസ് ഒരു ഡയറി കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് മറ്റു പലരുമായും പ്രണയമുണ്ടായിരുന്നതായും ഇതു സഹിക്കാനാവാതെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ ഡയറിയില്‍ എഴുതിയിട്ടുള്ളതായി സൂചനയുണ്ട്.

unnamed (2)

കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്കു പുറകിലെ റോഡിലാണ് യുവതിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തുമണിയോടെയാണു കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്താനുപയോഗിച്ച വെട്ടുകത്തി അടുത്തുള്ള പുരയിടത്തില്‍നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. വെഞ്ഞാറമൂടില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൂര്യ എസ്. നായര്‍ (26) എന്ന യുവതിയാണു കൊല്ലപ്പെട്ടത്. പാലക്കോണം സ്വദേശിയാണ് സൂര്യ.

ആദ്യം രാജേഷ് എന്നു പേരുള്ള യുവാവാണ് പെണ്‍കുട്ടിയുടെ കാമുകനെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കൊല നടന്നതിനു സമീപത്തു നിന്നും കണ്ടെടുത്ത ബൈക്ക് ഈ യുവാവിന്റേതായിരുന്നു. മാത്രമല്ല പെണ്‍കുട്ടിയും കാമുകനും ബൈക്കില്‍ വരുന്നത് കണ്ടെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

തെങ്കാശി: ആര്‍എസ്എസിനെയും വിഎച്ച്പിയെയും നിയന്ത്രിച്ചാല്‍ മാത്രമേ രാജ്യത്തെ അസഹിഷ്ണുതാ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് നടന്‍ ഓം പുരി. മതേതരത്വം കാത്തുസൂക്ഷിക്കാന്‍ വിഎച്ച്പിയെയും ആര്‍എസ്എസിനെയും നിലയ്ക്കുനിര്‍ത്താന്‍ ബിജെപി തയാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഇന്ത്യ സുരക്ഷിതമല്ലെന്നും നാടുവിടേണ്ടിവരുമെന്നുമുള്ള ആമിര്‍ഖാന്റെ പ്രസ്താവനയെ ഓംപുരി വിമര്‍ശിച്ചു. ഇത്തരത്തിലുള്ള പ്രസ്താവന അപകടകരമാണെന്നും ഒരു തരത്തില്‍ രാജ്യത്തെ മുസ്ലിം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും ഓംപുരി പറഞ്ഞു. അസഹിഷ്ണുതയെ ചെറുക്കണം. അസഹിഷ്ണുതയെയും അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്കു ബിജെപി പിന്തുണ നല്‍കരുതെന്നും ഓംപുരി പറഞ്ഞു
ബീഫ് നിരോധനത്തിന്റെ പേരില്‍ രാജ്യത്ത് അക്രമങ്ങള്‍ നടക്കുകയാണ്. രാജ്യം സുരക്ഷിതമല്ലെന്ന സന്ദേശമാണ് ഇത്തരം സംഭവങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്നത്. രാജ്യത്തിന്റെ മതേതര മുഖം സംരക്ഷിക്കാന്‍ തീവ്ര ഹിന്ദു വാദം ഉന്നയിക്കുന്ന സംഘടനകളെ നിയന്ത്രിക്കുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. ആടുപുലിയാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഓം പുരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ടോക്യോ: പണ്ടൊക്കെ നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് കുളിയ്ക്കാനായി പൊതു കുളങ്ങളൊക്കെ ഉണ്ടായിരുന്നു. അടുത്തു പുഴയുള്ളവര്‍ കൂട്ടത്തോടെ പുഴയില്‍ പോയി കുളിയ്ക്കും. പക്ഷേ ഇത്തരം സ്ഥലങ്ങളിലും ആണും പെണ്ണും ഒരുമിച്ച് കുളിയ്ക്കുന്നത് അത്ര പതിവുള്ള കാര്യം ആയിരുന്നില്ല. എന്നാല്‍ ജപ്പാനില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. കാരണം ഇവിടെ പെണ്‍കുട്ടികള്‍ ഇപ്പോഴും അച്ഛന്‍മാര്‍ക്കൊപ്പമാണത്രെ കുളിയ്ക്കുന്നത്. അച്ഛനും അമ്മയും മക്കളും ഒക്കെ ഒരുമിച്ച് കുളിയ്ക്കുന്നതില്‍ എന്താ പ്രശ്‌നം? സത്യത്തില്‍ പ്രശ്‌നമൊന്നും ഇല്ല. പക്ഷേ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും ഇങ്ങനെയാണ് കുളിയ്ക്കുന്നത് എന്ന് കേള്‍ക്കുമ്പോഴാണ് അത്ഭുതം!!!
എല്ലാ ദിവസവും കുളിയ്ക്കുക എന്നത് നമ്മള്‍ മലയാളികളെ സംബന്ധിച്ച് നിര്‍ബന്ധമാണ്. പണ്ട് കിണറ്റിന്‍കരയിലും, കുളത്തിലും, തോട്ടുവക്കിലും പുഴയിലും ഒക്കെ കുളിച്ചിരുന്ന മലയാളികള്‍ ഇപ്പോള്‍ അത് വീട്ടിനകത്തെ കുളിമുറിയിലേയ്ക്ക് മാറ്റിയിരിയ്ക്കുന്നു. ജപ്പാനിലും ആളുകള്‍ക്ക് കുളി നിര്‍ബന്ധമാണ്. എന്നാല്‍ ഇവിടെ ഇപ്പോഴും ‘സമൂഹ കുളി’ എന്ന ശീലം നിലനില്‍ക്കുന്നുണ്ട്. അതിത്തിരി അത്ഭുതപ്പെടുത്തുന്നതും ആണ്.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ അച്ഛന്‍മാര്‍ക്കൊപ്പം കുളിയ്ക്കുന്നത് ജപ്പാനില്‍ ഒരു പ്രശ്‌നമേ അല്ല. എന്ന് മാത്രമല്ല, അതില്‍ അവര്‍ ഒരു അസ്വാഭാവികതയും കാണുന്നും ഇല്ല. പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികള്‍ അമ്മമാര്‍ക്കൊപ്പം കുളിയ്ക്കുന്നതും ഇവിടെ പ്രശ്‌നമേ അല്ല. കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് കുളിയ്ക്കുക എന്നത് ഇപ്പോഴും ജപ്പാനില്‍ നിലനില്‍ക്കുന്ന ഒരു രീതിയാണത്രെ.

സ്വന്തം മക്കളെ പീഡിപ്പിയ്ക്കുന്ന പിതാക്കന്‍മാരുള്ള ലോകമാണിത്. പക്ഷേ ജപ്പാനില്‍ ഇത്തരം സംഭവങ്ങള്‍ അത്ര പതിവുള്ളതല്ല.സ്ത്രീ-പുരുഷ ബന്ധത്തില്‍ സൂക്ഷിയ്‌ക്കേണ്ട മര്യാദകളെ സംബന്ധിച്ച് ഇത്തരം ‘കുടുംബക്കുളി’യിലൂടെ കുട്ടികള്‍ക്ക് നല്ലപാഠം ലഭിയ്ക്കുന്നുണ്ടെന്ന് വേണം കരുതാന്‍.

മേല്‍പറഞ്ഞത് ജപ്പാനിലെ എല്ലാ കുടുംബങ്ങളിലും നടക്കുന്ന കാര്യമാണെന്ന് തെറ്റിദ്ധരിയ്‌ക്കേണ്ടതില്ല. ഒരു ഏജന്‍സി നടത്തിയ സര്‍വ്വേയിലാണ് സ്ത്രീകള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

RECENT POSTS
Copyright © . All rights reserved