താന്‍ ഭാഗഭാക്കാവുന്ന ഒരു സുപ്രധാന സിനിമാ പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന സൂചന പൃഥ്വിരാജ് നല്‍കിയിരുന്നു, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ രാവിലെ പത്തിന് പ്രഖ്യാപനം ഉണ്ടാവുമെന്ന് മാത്രമാണ് പൃഥ്വി അറിയിച്ചിരിക്കുന്നത്.
ഈ പോസ്റ്റ് വൈറല്‍ ആയതോടെ കമന്റ് സെക്ഷനിലും സിനിമാഗ്രൂപ്പുകളിലും സിനിമാപ്രേമികള്‍ ഈ പ്രഖ്യാപനം എന്തായിരിക്കും എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
പല സംവിധായകരുടെയും പേരുകള്‍ ആരാധകര്‍ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേരും പറയുന്നത് വേണുവിന്റെ പേരാണ്. ജി ആര്‍ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്പദമാക്കി വേണു സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു.
എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ‘കാപ്പ’ എന്നാണ് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം നാളത്തെ പ്രഖ്യാപനത്തിനു ശേഷമേ പ്രോജക്റ്റ് ഇതുതന്നെയാണോ എന്ന് അറിയാനാവൂ.
സൂപ്പര്‍ത്താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സോഷ്യല്‍മീഡിയ പേജ് വഴിയും ഒരു സുപ്രധാന സിനിമയുടെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് നടന്‍ പൃഥ്വിരാജ് അറിയിച്ചിരുന്നു. ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയില്‍ സിനിമയുടെ പ്രഖ്യാപനത്തെക്കുറിച്ച് നടന്‍ പങ്കുവെച്ച പോസ്റ്റിന് കൂടുതലും മോശം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത.
ഒരു കാലത്ത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എതിരെ സംസാരിച്ച പൃഥ്വിരാജ് ഇപ്പോള്‍ അവരെ വെച്ച് സിനിമയുണ്ടാക്കി നേട്ടം കൊയ്യുകയാണന്നാണ് ഇവരില്‍ ചിലര്‍ അധിക്ഷേപിക്കുന്നത്. എന്തായാലും ഇത്തരം ബുദ്ധി കൊള്ളാം പക്ഷേ എത്ര നാള്‍ ഇതുമായി മുന്നോട്ടു പോകുമെന്നും കമന്റുകളുണ്ട്.
പണ്ട് പൃഥ്വിരാജ് സീനിയര്‍ താരങ്ങള്‍ യുവ തലമുറയ്ക്ക് വഴി മാറിക്കൊടുക്കണം എന്നൊക്കെ പറഞ്ഞ സാഹചര്യമുണ്ടായിരുന്നു എന്നാല്‍ പിന്നീട് പുള്ളിക്ക് തന്നെ മനസ്സിലായി അവരില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന് ഒരു കമന്റില്‍ പറയുന്നു. എന്തായാലും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നിരിക്കുന്ന ഇത്തരം വിമര്‍ശനങ്ങളോട് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മനു വാര്യരുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കുരുതി’യാണ് പൃഥ്വിരാജിന്റേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. മതതീവ്രവാദം വിഷയമാക്കിയ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് എത്തിയത്. ജനഗണമന, ഭ്രമം, തീര്‍പ്പ്, കടുവ, ബറോസ്, ബ്രോ ഡാഡി, വിലായത്ത് ബുദ്ധ, ആടുജീവിതം തുടങ്ങി നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി പുറത്തുവരാനുള്ളത്.
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ സിനിമയുടെ ഷൂട്ടിംഗ് തെലങ്കാനയില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്ക് ഒരു സഹോദരനെ പോലെയാണ് മോഹന്‍ലാല്‍ എന്നാണ് പൃഥ്വിരാജ് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുക വളരെ എളുപ്പമാണ്. സൗഹൃദത്തിന് അപ്പുറം ഒരു സഹോദരനെ പോലെയാണ് അദ്ദേഹം തനിക്ക്. സെറ്റുകളില്‍ പുള്ളി വര്‍ക്ക് ചെയ്യുന്ന രീതി എങ്ങനെയാണെന്ന് വന്നു കാണണം. ഷോട്ടിനു തൊട്ടു മുമ്പ് അദ്ദേഹം തമാശകള്‍ പറയുന്നു, മോനേ എന്നു വിളിക്കുന്നു.
എന്നാല്‍ അസിസ്റ്റന്റ് വന്നു ഷോട്ട് റെഡി എന്നു പറഞ്ഞാല്‍ അദ്ദേഹം നടന്നു ക്യാമറയ്ക്കു മുന്നിലേക്ക് ചെല്ലും, പിന്നെ ‘സര്‍’ എന്നാണ് വിളി. ഏതെങ്കിലും ഷോട്ട് തനിക്ക് തൃപ്തി തോന്നിയില്ലെങ്കില്‍ വീണ്ടും ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ ഓകെ സര്‍ എന്നു പറയും. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞാല്‍, വീണ്ടും അടുത്തു വന്നിരുന്ന് സ്‌നേഹത്തോടെ മോനേ എന്നു വിളിക്കും.
അദ്ദേഹം ജോലി ചെയ്യുന്നത് കാണണം, അത്ഭുതകരമായ അനുഭവമാണ് എന്ന് പൃഥ്വിരാജ് പറയുന്നു. ബ്രോ ഡാഡിയില്‍ സംവിധാനത്തിനൊപ്പം പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ശരണ്യയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും അമ്മ ഇപ്പോഴും പുറത്തു വന്നിട്ടില്ലെന്ന് നടി സീമ ജി നായരുടെ മകന്‍. സീമയുടെ സ്‌നേഹസീമ എന്ന യൂട്യൂബ് ചാനലിലൂടെയാണ് മകന്‍ ആരോമല്‍ നടിയെ കുറിച്ച് സംസാരിച്ചത്. ഭക്ഷണം കഴിക്കാതെ കരഞ്ഞു തളര്‍ന്ന അവസ്ഥയിലാണെന്ന് ആരോമല്‍ പറയുന്നു.
അമ്മ ഇപ്പോഴും സാധാരണ മാനസികാവസ്ഥയിലേക്ക് മടങ്ങി വന്നിട്ടില്ല. അമ്മയെ വിളിക്കാനുള്ള ധൈര്യവുമില്ല. ഇപ്പോഴും പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കുകയാണ്. മരണം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം അമ്മയുടെ കൂടെയുള്ളവരെ വിളിക്കുമ്പോള്‍ വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് അറിയാന്‍ കഴിഞ്ഞത്.
നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ല. കരഞ്ഞു തളര്‍ന്ന് വല്ലാത്ത അവസ്ഥയിലാണ്. ആരോടും സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല. ഇങ്ങനെ പോയാല്‍ അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നോര്‍ത്ത് പേടിയാകുന്നു എന്നാണ് ആരോമല്‍ വീഡിയോയില്‍ പറയുന്നത്. ഓഗസ്റ്റ് 9 ഉച്ചയ്ക്കാണ് നടി ശരണ്യ വിട പറഞ്ഞത്.
അര്‍ബുദബാധയെ തുടര്‍ന്ന് 11 തവണ സര്‍ജറിക്ക് വിധേയയായിരുന്നു. തുടര്‍ ചികില്‍സയ്ക്കു തയ്യാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയായിരുന്നു. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയ രംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശ്രദ്ധ നേടിയത്.
മലയാള സിനിമയിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും, മമ്മൂട്ടിയെ സംബന്ധിച്ച് വളരെ ഒതുങ്ങി ജീവിക്കുന്ന താരമാണ് അദ്ദേഹം, പക്ഷെ സുരേഷ് ഗോപി ഇന്ന് ഒരു ജന പ്രതിനിധികൂടിയാണ്. കൂടാതെ ഒരുപാട് സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളിയുമാണ്. ഇവർ ഒരുമിച്ച് ധാരാളം സിനിമകൾ മലയാളിത്തിൽ പിറന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇവരുടെ ഒരുമിച്ചുള്ള ഒരു ചിത്രം റിലീസായത് ദ കിംഗ് ആൻഡ് കമ്മീഷണർ ആണ്. ഇപ്പോൾ സുരേഷ് ഗോപിയുടെ ഒരു പഴയ പത്ര സമ്മേളനത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
സലാം കാശ്മീർഎന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് സുരേഷ് ഗോപി വീണ്ടും മമ്മൂട്ടിയുമായുള്ള പിണക്കത്തെ കുറിച്ച് ആവർത്തിച്ച് പറഞ്ഞത്. പക്ഷെ പിണക്കത്തിന്റെ കാരണം തുറന്ന് പറയാൻ സുരേഷ് ഗോപി തയാറായില്ല. ഈ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. സുരേഷ് ഗോപിയുടെ പിണക്കത്തിന്റെ കാരണം ഇതായിരുന്നോ. എന്ന് തോന്നിപ്പിക്കാവുന്ന ഒരു കാരണമാണ് ആ പിണക്കത്തിന്റെ കാരണം, ആ കാരണം ഞാൻ പറഞ്ഞ് വരുമ്പോൾ ചിലപ്പോൾ നിങ്ങളും കൂടി എന്റെ കൂടെ തല്ലാനായി വന്നെന്നിരിക്കും. അതിനെ കുറിച്ചൊന്നും ഞാൻ പറയത്തില്ല കാരണം അതെന്റെ മാന്യതയാണ്. ഞാൻ അത് പറഞ്ഞാൽ എന്റെ മാന്യതക്ക് ക്ഷത മേൽക്കും.
സൂപ്പർ താരങ്ങളാണ് മലയാള സിനിമ നിയത്രിക്കുന്നത് എന്ന ശ്യാമപ്രസാദിന്റെ പ്രസ്താവന ചൂണ്ടി കാണിച്ച്, ആ പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി, സൂപ്പർ താരങ്ങൾ അവരുടെ പടം റിലീസ് ചെയ്യാൻ വേണ്ടി അങ്ങനെ എന്തോ അല്ലേ ശ്യാമ പ്രസാദ് പറഞ്ഞത്, ആ സൂപ്പർ താരങ്ങളുടെ ഗണത്തിൽ എന്നെയും ലാലിനേയും ഉൾപെടുത്തരുത്, നിലവിൽ റിലീസ് ചെയ്യാൻ നിൽക്കുന്ന പടങ്ങൾ പുകച്ച് പുറത്തുചാടിച്ചിട്ട് എന്റെയും ലാലിന്റെയും പടങ്ങൾ ഞങ്ങൾ തിരുകി കയറ്റാറില്ല. എന്നാണ് സുരേഷ് പറഞ്ഞത്.
കൂടാതെ താനും താര സംഘടന അമ്മയുമായി അഭിപ്രയ വ്യത്യാസമുണ്ടെങ്കിലും സംഘടനാപരമായ കാര്യങ്ങൾക്ക് തനറെ അഭിപ്രായങ്ങൾ മാനിക്കപ്പെടാറുണ്ടെന്നും സുരേഷ് പറയുന്നു. ഇവർ ഒരുമിച്ച് സിനിമകൾ ചെയ്യാറുണ്ട് എങ്കിലും ഇവർ ഇരുവരും ഇപ്പോഴും പിണക്കിത്തിലാണ് എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. കൂടാതെ താര സംഘടനായായ അമ്മയിൽ നിന്നും സുരേഷ് വിട്ടു നില്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി, അതിനു കാരണം ഗൾഫിൽ ഒരു പ്രോഗ്രാമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന നിസ്സാര കാരണത്താൽ രണ്ടു ലക്ഷം രൂപ സുരേഷ് ഗോപിക്ക് പിഴകെട്ടേണ്ടിവന്നു. പക്ഷെ ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി. പക്ഷേ നടപടികൾ മാത്രം ആരും എടുത്തില്ല. പൊതു നീതി നടപ്പാക്കാൻ പറ്റാത്ത സംഘടനയുടെ ഈ ഇരട്ടനീതിക്കെതിരായി ശബ്ദമുയർത്തി സുരേഷ്. തന്നിൽ നിന്നും പിഴയായി ഈടക്കായ തുക തിരികെ നല്‍കാതെ ഇനി അമ്മയുമായി സഹകരിക്കാനില്ലെന്ന് സുരേഷ് ഗോപി തീരുമാനിക്കുകയായിരുന്നു.
ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് അഭിഷേക് ബച്ചൻ. സൂപ്പർ താരം അമിതാഭ് ബച്ചൻ്റെ രണ്ട് മക്കളിൽ ഒരാൾ. ഒരുകാലത്ത് ബോളിവുഡ് സിനിമാലോകം അടക്കിവാണിരുന്ന സൂപ്പർതാരത്തിൻ്റെ മകനായിരുന്നു എങ്കിലും അഭിഷേകിന് അച്ഛനെ പോലെ വലിയ ഒരു താരമാകാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. എങ്കിലും ബോളിവുഡിൽ ഇന്ന് ഉള്ളതിൽ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് താരം. ഓരോ സിനിമയ്ക്കും കോടികളാണ് ഇദ്ദേഹം വാങ്ങുന്ന പ്രതിഫലം. മാത്രവുമല്ല ഭാര്യ ഐശ്വര്യ റായിയും സിനിമയിൽ വളരെ സജീവമാണ്.
2014 വർഷത്തിൽ താരം ഒരു പടുകൂറ്റൻ ബംഗ്ലാവ് സ്വന്തമാക്കിയിരുന്നു. മുംബൈയിലായിരുന്നു ഈ ബംഗ്ലാവ് താരം സ്വന്തമാക്കിയത്. നാൽപത്തൊന്ന് കൂടിയായിരുന്നു താരം ഈ ബംഗ്ലാവിന് വേണ്ടി മുടക്കിയത്. മുംബൈയിലെ ഏറ്റവും പോർഷ് ആയിട്ടുള്ള മേഖലയിലായിരുന്നു ഈ ബംഗ്ലാവ് താരം സ്വന്തമാക്കിയത്. രണ്ടേകാൽ ലക്ഷം രൂപയോളം താരം സ്റ്റാമ്പ് ഡ്യൂട്ടി മാത്രം നൽകിയിരുന്നു. 37 നിലകൾ ആയിരുന്നു ഈ ബംഗ്ലാവ്. ഇതിൽ നാലെണ്ണം കാർ പാർക്കിംഗ് വേണ്ടി മാത്രമായിരുന്നു. എന്നാൽ താരം ആ പടുകൂറ്റൻ ബംഗ്ളാവ് ഇപ്പോൾ വിറ്റിരിക്കുവാണ്.
45 കോടി 70 ലക്ഷം രൂപയ്ക്കാണ് താരമിപ്പോൾ ഈ പടു കൂറ്റൻ ബംഗ്ലാവ് വിറ്റത്. മുംബൈയിലെ തന്നെ തൻറെ തറവാട്ടിലേക്ക് മാറി താമസിക്കുവാൻ വേണ്ടിയാണ് അഭിഷേക് ബച്ചൻ ഇപ്പോൾ ഈ വീട് വിറ്റത്. അവിടെയാണ് മാതാപിതാക്കൾ താമസിക്കുന്നത്. അവർക്ക് ശാരീരികമായ അസ്വസ്ഥതകൾ ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇവർക്കെല്ലാവർക്കും കഴിഞ്ഞവർഷം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഉടനെതന്നെ ഭേദമായി എങ്കിലും പിന്നീട് പോസ്റ്റ് കൊവിഡ് പ്രശ്നങ്ങൾ ധാരാളം ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ ഇവർക്കൊപ്പം താമസിക്കുവാൻ വേണ്ടിയാണ് താരം വീട് മാറിയിരിക്കുന്നത് എന്നാണ് സൂചന.
ഇനി ഇവർ മുംബൈയിലെ പഴയ വീട്ടിലേക്ക് മാറ്റേണ്ടിവരും. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ അഭിനയിച്ചുവരികയാണ് ഇപ്പോൾ ഐശ്വര്യ റായി. ചെന്നൈയിലാണ് ഇപ്പോൾ രണ്ടുപേരും ഈ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി താൽക്കാലികമായി താമസിക്കുന്നത്.
വിവാദമായ താര ദമ്പതികളുടെ കുടുംബ തർക്കത്തിൽ അമ്പിളി ദേവിക്കെതിരേ കോടതി വിധി. ആദിത്യൻ ജയൻ കുടുംബ കോടതിയിൽ നൽകിയ പരാതിയിൽ ഭാര്യ അമ്പിളി ദേവി മാധ്യമങ്ങളോട് പറഞ്ഞത് പലതും പച്ച കള്ളമെന്ന് തെളിയിച്ചാണ് കോടതിയുടെ വിധി.ആദിത്യൻ ജയൻ നടി അമ്പിളി ദേവിയെ സ്ത്രീധനവും സ്വർണവും ചോദിച്ചു പീഡിപ്പിച്ചു എന്നും അമ്പിളീ ദേവിയുടെ 10ലക്ഷം രൂപയും 100പവൻ സ്വർണമാഭരണങ്ങളും ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചാണ് നടി അമ്പിളീ ദേവി ആദിത്യൻ ജയനെതിരെ കേസ് നൽകിയിരുന്നത്.എന്നാൽ അമ്പിളി ദേവി സ്വർണ്ണം മുഴുവൻ ബാങ്കിൽ പണയം വയ്ച്ചിരിക്കുകയാണ് എന്ന് കണ്ടെത്തിയിരിക്കുന്നു.
പണയം വയ്ച്ച ശേഷം സ്വർണ്ണം ആദിത്യൻ ജയൻ എടുത്തു എന്ന് കള്ളം പറയുകയും മാധ്യമങ്ങളിൽ വാർത്തയും കള്ള കേസും നല്കുകയായിരുന്നു. ആദിത്യൻ ജയനു വേണ്ടി ഹൈക്കോടതി അഭിഭാഷകയായ അഡ്വ വിമല ബിനുവാണ് ഹാജരായത്. സ്ത്രീ പീഢന കേസിൽ ഇതാദ്യമാണ് സ്ത്രീക്കെതിരേ നിർണ്ണായകമായ ഒരു കോടതി വിധി വരുന്നത്. സ്വർണം ബാങ്കിൽ അമ്പിളി ദേവി തന്നെ പണയം വച്ചതിന്റെ രേഖകൾ ഹാജരാക്കി, ഈ സ്വർണ്ണം ഇനി അമ്പിളി ദേവിക്ക് നല്കരുത് എന്നും അവിടെ തന്നെ സൂക്ഷിക്കാനും ബാങ്ക് മാനേജർക്ക് കോടതി നിർദ്ദേശം നല്കി. ഇത് അമ്പിളി ദേവിക്ക് തിരിച്ചടിയായി.
കേസ് നൽകുന്നതോടൊപ്പം മുഖ്യധാരമാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ആദിത്യനെതിരെ നിരന്തരം വാർത്തകൾ നൽകുകയും അദ്ദേഹത്തിനെതിരെ സീരിയൽ നടീ നടന്മാരുടെ സംഘടനയായ ആത്മയിൽ പരാതി നൽകി ആ സംഘടനയിൽ നിന്നു ആദിത്യനെ പുറത്താക്കുകയും ചെയ്തിരുന്നു, അദിത്യനെതിരെ നിരന്തരം വാർത്തകളും അഭിമുഖങ്ങളും നടത്തിയ അമ്പിളി ദേവി സ്വയം ഒരു ഇരയായി ചിത്രീകരിച്ച് തന്റെ നായിക പരിവേഷം ഉയർത്താനും ശ്രമിച്ചു, ഇതിനെല്ലാം ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുകയാണ്. നടൻ ആദിത്യനെതിരേ അമ്പിളി ദേവി രംഗത്ത് വന്നപ്പോൾ സമൂഹം ഒരു സ്ത്രീ എന്ന നിലയിൽ അമ്പിളി ദേവിക്ക് പ്രാധാന്യം നല്കി. നിരപരാധിയായ ആദിത്യനേ സമൂഹം തെറ്റുകാരനായും, ചീത്ത വിളിച്ചും ആക്ഷേപിക്കുകയായിരുന്നു.
മനം നൊന്ത ആദിത്യൻ കൈ ഞരമ്പ് മുറിച്ച് കാർ അപകടവും ഉണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും സമൂഹമാകെ അയാളെ വേട്ടയാടുകയായിരുന്നു. ഇപ്പോൾ നിരപരാധിത്വം തെളിയിച്ച് വൻ മടങ്ങി വരവ് ആദിത്യൻ നടത്തുമ്പോൾ സ്ത്രീകൾ പുരുഷന്മാർക്കെതിരേ കൊടുക്കുന്ന കള്ള കേസുകൾ കൂടിയാണ് പുറത്ത് വരുന്നത്.
സ്ത്രീകൾ വ്യാപകമായി സ്ത്രീ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു. ആദിത്യനെ തുടക്കം മുതൽ പരിഹസിച്ചും വേട്ടയാടിയും മാധ്യമ വിചാരണക്കും ഇട്ട് നല്കുകയായിരുന്നു അമ്പിളി ദേവി. ഇയാൾക്ക് മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് കള്ള കഥകളും ഇതിനിടെ മെനഞ്ഞു. ജില്ല തോറും ആദിത്യനു സ്ത്രീകൾ ഉണ്ടെന്ന് വരെ പറഞ്ഞ് മാധ്യമങ്ങളിൽ കൂടി അപമാനിച്ചു.അമ്പിളി ദേവിക്കെതിരേ കോടതിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.
തുടർന്ന് വിശദമായ വാദം കേട്ട കോടതിയാണ് ജയന്റെ കേസിൽ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടെത്തുകയും അമ്പിളീ ദേവിക്കെതിരായി രണ്ടു സുപ്രധാന വിധികൾ പ്രസ്ഥാവിക്കുകയും ചെയ്തത്.
ഇനി മുതൽ വാർത്താ മാധ്യമങ്ങൾ വഴി ആദിത്യൻ ജയനെ അപകീർത്തി പെടുത്തുവാൻ പാടില്ലെന്ന് കോടതി അമ്പിളീ ദേവിയെ വിലക്കുകയും, അമ്പിളി ദേവി ആഭരണങ്ങൾ പണയം വച്ച ബാങ്കിൽ നിന്നും സ്വർണം കേസ് തീർപ്പാകുന്നത് വരെ വിട്ടു കൊടുക്കരുതെന്നും ബാങ്ക് മാനേജരെ വിലക്കുകയും ചെയ്തു.
പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് നടന്‍ ഉമ്മര്‍ ദീര്‍ഘകാലം പ്രയാസപ്പെട്ടിരുന്നെന്ന് അദ്ദേഹത്തിന്റെ മകന്‍. ഉമ്മര്‍ ആശുപത്രിയിലായിരുന്ന സമയത്ത് ഹരിഹരന്‍ സര്‍ കൂടെ നിന്നിരുന്നുവെന്നും ഉമ്മറിന്റെ മകന്‍ റഷീദ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു ഉമ്മറിന്റെ മകന്റെ പ്രതികരണം.
”രോഗം മൂര്‍ച്ഛിച്ച് ഉമ്മറിനെ ഹോസ്പിറ്റലില്‍ ആക്കിയപ്പോള്‍ കുടുംബ ഡോക്ടര്‍ കൂടെയില്ലാത്തതുകൊണ്ട് ആശുപത്രിക്കാര്‍ അത് മുതലാക്കിയിരുന്നു. ഐസിയുവില്‍ 4500 രൂപയാണ് ഒരു ദിവസത്തെ ചാര്‍ജ്. മരുന്നുകള്‍ക്കും മൂവായിരത്തിലധികം രൂപയാകും. ഇരുപത് വര്‍ഷം മുമ്പത്തെ കാര്യമാണ് പറയുന്നത്. അഡ്മിറ്റ് ചെയ്യുന്ന സയമത്ത് വാപ്പയുടെ അക്കൗണ്ടില്‍ 7500 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചികിത്സയ്ക്ക് വേണ്ട പൈസ അമ്മയില്‍ നിന്നോ ചലചിത്ര പരിഷത്തില്‍ നിന്നോ വാങ്ങരുതെന്ന് പറഞ്ഞിരുന്നു. വാപ്പയുടെ സഹോദരിയുടെ മക്കളാണ് സഹായിച്ചത്. അഞ്ച് ലക്ഷത്തിലധികം രൂപ ആശുപത്രിയില്‍ ചിലവായിരുന്നു. എല്ലാ ദിവസവും ആശുപത്രിയില്‍ ഹരിഹരന്‍ സര്‍ കാണാന്‍ വരുമായിരുന്നു. ആശുപത്രിക്കാര്‍ നല്ല രീതിയില്‍ ബുദ്ധിമുട്ടിച്ചിരുന്നു. ഞങ്ങള്‍ വീട് വിറ്റും ചികിത്സ നടത്തുമെന്ന് ഹോസ്പിറ്റലുകാര്‍ക്ക് ഉറപ്പായതുകൊണ്ട് തന്നെ അവര്‍ പരമാവധി ഉപയോഗപ്പെടുത്തുമായിരുന്നു.
ഹരിഹരന്‍ സാറിടപെട്ടാണ് വിജയ ഹോസ്പിറ്റലിലേക്ക് ബാപ്പയെ മാറ്റിയത്. അന്ന് കെ.പി.എ.സിയുടെ നാടക ഗാനങ്ങളൊക്കെ കേള്‍ക്കുമായിരുന്നു. ബാപ്പ എപ്പോഴും കമ്മ്യൂണിസ്റ്റായിരുന്നു. എപ്പോഴും പറയുമായിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ആദ്യം പണം കൊടുക്കണം. അത് കഴിഞ്ഞ് മക്കള്‍ക്ക് കൊടുത്താല്‍ മതിയെന്ന്. ഒരു കാലം കഴിഞ്ഞപ്പോള്‍ പിന്നെ അവാര്‍ഡൊന്നും വാങ്ങേണ്ട പുതിയ ആളുകള്‍ക്ക് അതൊക്കെ കിട്ടണമെന്നും ബാപ്പ തീരുമാനിച്ചിരുന്നു, റഷീദ് പറഞ്ഞു.
ഒരുകാലത്ത് മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമായ ഒന്നായിരുന്നു തിലകന് സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക്. 2010 ഏപ്രിലിലാണ് തിലകനെ അമ്മ താരസംഘടനയില്‍ നിന്നും പുറത്താക്കിയത്. അച്ഛന് വിലക്ക് ഏര്‍പ്പെടുത്തിയ ഫെഫ്ക യോഗത്തില്‍ പങ്കെടുക്കേണ്ടി വന്ന നിസഹായവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് തിലകന്റെ മകന്‍ ഷോബി തിലകന്‍.
കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി തിലകന്‍ പ്രതികരിച്ചത്. അച്ഛന് വിലക്ക് ഏര്‍പ്പെടുത്തിയ ഫെഫ്ക യോഗത്തില്‍ പങ്കെടുക്കേണ്ടി വന്ന നിസഹായവസ്ഥ ഉണ്ടായിട്ടുണ്ട്. ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനെ പ്രതിനിധീകിരിച്ചാണ് തനിക്ക് പങ്കെടുക്കേണ്ടി വന്നത്. അന്ന് അച്ഛനെ വിലക്കാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ താനായിരുന്നു.
അച്ഛന്‍ എന്തു കൊണ്ടാണ് അങ്ങനെയുളള പരാമര്‍ശങ്ങള്‍ നടത്തിയത് എന്നതിന് താന്‍ വിശദീകരണം നല്‍കി. എന്നാല്‍ പക്ഷേ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് അച്ഛനെതിരെ ഫെഫ്കയുടെ വിലക്ക് വരികയായിരുന്നു. ആ നടപടി ഫെഫ്കയ്ക്ക് പിന്നീട് തെറ്റായി തോന്നുകയും അവരത് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ അമ്മ സംഘടന അച്ഛന് ഏര്‍പ്പെടുത്തിയ വിലക്ക് അദ്ദേഹത്തിന്റെ മരണശേഷവും പിന്‍വലിച്ചില്ല.
സംഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന പേരിലാണ് അച്ഛനെ പുറത്താക്കിയത്. ഷമ്മി ചേട്ടനും ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫൈറ്റ് ചെയ്യുന്നു. അച്ഛനെ പുറത്താക്കിയത് വേണമെങ്കില്‍ മരണാനന്തരമെങ്കിലും തിരിച്ചെടുക്കാം. ഒരു സിമ്പോളിക്ക് ആയിട്ട്. തിലകന്‍ ഇപ്പോഴും അമ്മയിലുണ്ട് എന്ന ലെവലില്‍ തിരിച്ചെടുക്കാം. അമ്മ സംഘടനയിലെ മരണപ്പെട്ടുപോയ ആളുകളുടെ ലിസ്റ്റില്‍ നിന്ന് വരെ അച്ഛന്റെ പേര് വെട്ടി എന്ന് താന്‍ കേട്ടിരുന്നു എന്നും ഷോബി പറഞ്ഞു.
തമിഴ് ചലച്ചിത്രതാരവും മോഡലുമായ മീര മിഥുൻ അറസ്റ്റിൽ. ജാതി അധിക്ഷേപം നടത്തിയ കേസിലാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംഘം താരത്തെ അറസ്റ്റ് ചെയ്തത്. ജാതി അധിക്ഷേപം നടത്തിയതിന് പിന്നാലെ തമിഴ് നാട്ടിൽ നിന്നും മുങ്ങിയ താരം ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
നിരവധി വിവാദ വിഷയങ്ങളിൽ ഇടപെട്ടിട്ടുള്ള താരം വിവാദമുണ്ടാക്കി ശ്രദ്ധ നേടുന്നത് നിത്യ സംഭവമായിരുന്നു. അത്തരത്തിൽ വിവാദമുണ്ടാക്കാനായി സോഷ്യൽ മീഡിയയിലൂടെ ദളിത് വിഭാഗങ്ങൾ ക്രിമിനലുകളാണെന്ന് പറയുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു.
ദളിത് വിഭാഗത്തിലെ സംവിധായകന്മാരെയും നടി, നടന്മാരെയും തമിഴ് സിനിമയിൽ നിന്നും പുറത്താക്കണമെന്നും മീര മിഥുൻ വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു. വീഡിയോ വൈറലായതോടെ ദളിത് സംഘടനകൾ പ്രതിഷേധവുമായെത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പോലീസ് കെസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മുഹമ്മദ് മുസ്തഫ ഒരുക്കിയ ‘കപ്പേള’യുടെ അന്യഭാഷാ റീമേക്കുകള്‍ തടഞ്ഞ് കോടതി. തെലുങ്ക് ഭാഷയിയല്‍ ഉള്‍പ്പെടെ ഒരുങ്ങുന്ന റീമേക്കുകളാണ് തടഞ്ഞത്. തങ്ങളുടെ അനുവാദമില്ലാതെയാണ് റീമേക്ക് ശ്രമങ്ങള്‍ നടത്തുന്നതെന്ന് ചിത്രത്തിന്റെ രചയിതാക്കളായ സുദാസ്, നിഖില്‍ എന്നിവര്‍ പ്രതികരിച്ചു. നേരത്തെ തന്നെ തങ്ങളുടെ പേര് സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നതായും ഇവര്‍ പറയുന്നു.
കപ്പേളയുടെ ഷൂട്ടിംഗിന് മുമ്പും ശേഷവും രചയിതാക്കള്‍ എന്ന ക്രെഡിറ്റില്‍ നിന്നും തങ്ങളുടെ പേരുകള്‍ മാറ്റാനുള്ള ബുദ്ധിയുമായാണ് നിര്‍മ്മാതും സംവിധായകനും നീങ്ങിയത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി തരാതെ ഒരാള്‍ മറ്റൊരാളെ കുറ്റം പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് ചെയ്തിരുന്നത്. ഒരു കഥയും തിരക്കഥയും മാത്രം പോരല്ലോ ഒരു കഥയും സിനിമയാവാന്‍, അതിനു പണവും ആവശ്യമുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി സിനിമാ മേഖലയിലുള്ള തകര്‍ച്ച നേരില്‍ കണ്ടത് കൊണ്ടാണ് ‘കപ്പേള’ എന്ന സിനിമയുടെ മലയാള പതിപ്പിനു നേരെ ഒരു തരത്തിലുള്ള നിയമനടപടികള്‍ക്കും മുതിരാതിരുന്നത്. ഇപ്പോള്‍ മറ്റു ഭാഷകളിലേക്കുള്ള കപ്പേളയുടെ റീമേക്കുകള്‍ രചയിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വില്‍ക്കാന്‍ തുടങ്ങുമ്പോള്‍ അതില്‍ തങ്ങള്‍ ചതിക്കപ്പെടുന്നത് പണത്തില്‍ മാത്രമല്ല, അവകാശം കൂടെയാണ് സംരക്ഷിക്കാതെ പോവുന്നത്.
അത്തരമൊരു നീക്കത്തിനുപകരം തങ്ങളെ അതില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചതു കൊണ്ടാണ് നീതിക്കായി കോടതിയില്‍ എത്തിയത് എന്ന് രചയിതാക്കള്‍ പറഞ്ഞു. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ കപ്പേള 2020ല്‍ ആണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ അനിഖ സുരേന്ദ്രന്‍ ആണ് നായികയാവുന്നത്.