Movies

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ കൂടി ശ്രദ്ധ നേടിയ മലയാളത്തിൽ ഏറെ പ്രിയങ്കരിയായ താരം ആണ് ആര്യ. മികച്ച കോമഡി നടിയും അതോടൊപ്പം മോഡലും അവതാരകയും നർത്തകിയും ഒക്കെ ആണ്. വിവാഹിതയായ താരത്തിന് ഒരു മകൾ കൂടി ഉണ്ട്.

താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് മലയാളികൾക്ക് വലിയ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അറിഞ്ഞത്.

അവതാരകയും നടിയും ഒക്കെ ആണെങ്കിൽ കൂടിയും ആര്യ മികച്ച മോഡൽ കൂടി ആണ്. മോഡലിംഗ് രംഗത്ത് നിന്ന് ആയിരുന്നു താരം പിന്നീട അവതാരകയായും ബഡായി ബംഗ്ലാവിലും ഒക്കെ ശ്രദ്ധ നേടിയത്. സാമൂഹിക മാധ്യമത്തിൽ ഏറെ സജീവം ആയ ആര്യ നിരവധി ചിത്രങ്ങളും വിശേഷങ്ങൾ എല്ലാം പങ്കു വെച്ച് എത്താറുണ്ട്.

എന്നാൽ ബിഗ് ബോസ് സീസൺ 2 ൽ കൂടി ഒട്ടേറെ വിമർശകർ ഉണ്ടാക്കിയ ആൾ കൂടി ആണ് ആര്യ. തനിക്ക് ഒരു ജാൻ ഉണ്ടെന്നും അത് ബിഗ് ബോസ്സിൽ നിന്നും വെളിയിൽ എത്തുമ്പോൾ പറയും എന്നും ആര്യ ഷോക്ക് ഇടയിൽ പറഞ്ഞിരുന്നു.

എന്നാൽ ബിഗ് ബോസ് സീസൺ 2 ഉം മൂന്നും കഴിഞ്ഞിട്ടും ആര്യയുടെ ജാൻ എത്തിയില്ല. ബിഗ് ബോസ്സിൽ ഉണ്ടാക്കിയ വിമർശകരുടെ കൂട്ടത്തിൽ ആയിപ്പോയി ആര്യയുടെ ജാനും. കഴിഞ്ഞ ഒന്നര വർഷമായി ഇതോർത്തു കരയാത്ത ദിവസങ്ങളില്ല. മകൾക്കും വലിയ ഷോക്കായി. ആര്യ ഇപ്പോൾ മനസ്സ് തുറക്കുകയാണ്.

ജാൻ തേച്ചിട്ട് പോയി. ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം. ഞാൻ അത്രയും ആത്മാർഥമായിട്ടാണ് പ്രണയത്തെ കുറിച്ച്‌ ബിഗ് ബോസിൽ പറഞ്ഞത്. നൂറ് ശതമാനം സത്യസന്ധത അതിലെനിക്ക് ഉണ്ടായിരുന്നു.

അതുകൊണ്ടാണ് അത്രയും വലിയ പ്ലാറ്റ്‌ ഫോമിൽ വന്ന് പറഞ്ഞത്. എലീന അത് ബുദ്ധിപരമായി ഉപയോഗിച്ചത് കൊണ്ട് അടുത്ത മാസം അവളുടെ കല്യാണമാണ്. എന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാൻ ബിഗ് ബോസിൽ പോയപ്പോൾ കണ്ട ആളല്ല തിരിച്ച്‌ വന്നപ്പോൾ കണ്ടത്.

ഞാൻ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്‌ മെന്റിന് താൽപര്യമില്ലെന്നും സിംഗിൾ ലൈഫിൽ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു.

പിന്നെ വളരെ ഓപ്പൺ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു.

അവൾക്കും അതൊരു ഷോക്കായി. ഇപ്പോൾ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങൾ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരൻ നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാൻ മാത്രം ഒന്നര വർഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാൻ തുടങ്ങി. കുറേ കരഞ്ഞ് തീർത്തെങ്കിലും ഒരു സുപ്രഭാതത്തിൽ അതുൾക്കൊള്ളാൻ സാധിച്ചു.

തൊഴിൽ മേഖലയിൽ നിന്നും മോശം അനുഭവങ്ങൾ ഏറ്റവും കൂടുതൽ പുറത്തു വരുന്നത് സിനിമ മേഖലയിൽ നിന്നും ആണ്. സംവിധായകർ താരങ്ങൾ നിർമാതാക്കൾ എന്നിവരിൽ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളെ കുറിച്ച് നിരവധി തവണ നടിമാർ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.

ഇപ്പോഴിതാ അവസരം ചോദിച്ചപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് അലി നായകൻ ആയി എത്തിയ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിൽ നായികയായി എത്തിയ ഷിബ്ല. അവതാരകയായി എത്തിയ ശേഷം ആയിരുന്നു നായികയായി ഈ താരം എത്തിയത്.

മലപ്പുറത്തു ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു ഷിബ്ലയുടെ ജനനം. ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നപ്പോൾ ഉപ്പ സമ്മതിച്ചില്ല എന്നാണ് ഷിബ്ല പറയുന്നത്.

റിയാലിറ്റി ഷോയിൽ പങ്കെടുത്ത താൻ പിന്നീട് അവസരം അഭിനയ രംഗത്ത് അവസരങ്ങൾ തേടിയിരുന്നു എന്നും ആ സമയത്താണ് മലയാളത്തിന്റെ അറിയപ്പെടുന്ന ഒരു പ്രമുഖ സംവിധായകൻ തന്നോട് എപ്പോഴാണ് ഭോഗിക്കുന്നത് എന്ന് മുഖത്ത് നോക്കി ചോദിച്ചത് എന്നും നടി പറയുന്നു. അതുകൊണ്ടു തന്നെ മലയാളം സിനിമയിൽ കാസ്റ്റിംഗ് കൗച്ച്‌ ഇല്ല എന്ന് പറയാൻ കഴിയില്ല എന്നും ഷിബ്ല പറയുന്നു.

മുന്നൂറോളം സീരിയലുകളിൽ അഭിനയിച്ച നടൻ. നായകമായും പ്രതിനായകനായും വില്ലൻ ആയും എല്ലാം സീരിയൽ ലോകത്തിലും അതുപോലെ തന്നെ സിനിമ ലോകത്തിലും തന്റേതായ മുഖം പതിപ്പിച്ച കിഷോർ പീതാംബരൻ ഈ താരത്തിന്റെ മുഖം ഒരുവട്ടമെങ്കിലും ടെലിവിഷനിൽ കാണാത്ത മലയാളികൾ ഇല്ല എന്ന് വേണം പറയാൻ.

തിരുവനന്തപുരം പാലോട് ആണ് കിഷോർ താമസിക്കുന്നത്. ഭാര്യ സരിതക്കും രണ്ടു മക്കൾക്കും ഒപ്പം ഉള്ളത്കൊണ്ട് ജീവിക്കുന്ന ഒരു പച്ചയായ മനുഷ്യൻ. പഠിക്കുന്ന കാലം മുതൽ അഭിനയത്തോട് അമിതാവേശമായിരുന്നു. ഡിഗ്രിക്ക് ശേഷം ജോലിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെ പ്രൊഫഷണൽ നാടകത്തിൽ സജീവമായി.

നവോദയ, ഉദയ, അനന്തപുരി, ദേശാഭിമാനി തുടങ്ങി പല സമിതികളിലും പ്രവർത്തിച്ച നടൻ പിന്നീട് സീരിയലിലും സിനിമയിലും സജീവമായി. സീരിയലിൽ പ്രേക്ഷകർ ഏറ്റെടുത്തതോടെ അതു തന്നെ ജീവിത മാർഗമായി താരം സ്വീകരിച്ചു. അങ്ങാടിപ്പാട്ട് എന്ന പരമ്പരയിൽ എത്തിയതിന് ശേഷം നിരവധി അവസരങ്ങൾ കിഷോറിനെ തേടിയെത്തി.

അലകൾ, സാഗരം, ഹരിചന്ദനം, ഊമക്കുയിൽ, സ്ത്രീജന്മം, ഹരിചന്ദനം, മഞ്ഞുരുകും കാലം തുടങ്ങി 300 ഓളം സീരിയലുകളിൽ ഇതിനോടകം നടൻ അഭിനയിച്ചു. കാഞ്ചീപുരത്തെ കല്യാണം, തിങ്കൾ മുതൽ വെള്ളി വരെ, കിങ് ആൻഡ് കമ്മീഷണർ, സിംഹാസനം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കാഞ്ചീപുരത്തെ കല്യാണത്തിൽ പ്രധാന വില്ലൻ വേഷത്തിലാണ് കിഷോർ എത്തിയത്. 37 ദിവസം സീരിയലിൽ നിന്നും മാറി നിന്ന ശേഷമാണ് കിഷോർ ആ സിനിമയ്ക്ക് വേണ്ടി സമയം കണ്ടെത്തിയത്. ‘കിഷോർ ഇനി സീരിയലിലേക്കില്ല സിനിമ മാത്രമേ ചെയ്യുന്നുള്ളൂവെന്ന് വാർത്തകൾ പ്രചരിച്ചു. ഇതോടെ രണ്ട് മാസം ജോലിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നുവെന്ന് കിഷോർ പറയുന്നു.

നേരത്തെ ഒരു മാഗസിന് നൽകിയ അഭിമുഖത്തില്‍ കിഷോർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ഡ്രൈവിങ് അറിയാം. ഏതു വണ്ടിയും ഓടിക്കും. അങ്ങനെ വരുമാനത്തിനായി ഡ്രൈവിങ് പണിക്കിറങ്ങി. അതിനു ശേഷമാണ് സരയുവില്‍ അവസരം ലഭിച്ചതും വീണ്ടും അഭിനയത്തിൽ സജീവമായതും.

അഭിനയത്തിലേക്ക് ആരും വിളിക്കാതെ ആയതോടെ താനും കുടുംബവും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി. എന്നാൽ ഡ്രൈവിങ്ങ് പണിയാണ് ജീവിതത്തിൽ തുണ ആയത്. റിസ്‌ക്ക് എടുക്കാൻ തയ്യാറല്ലെങ്കിലും നല്ല കഥാപാത്രമാണെങ്കിൽ ഇനിയും സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. കിഷോർ പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ

എല്ലാം അവസാനിപ്പിച്ച് ഹജ്ജിന് പോകാൻ തയ്യാറെടുക്കുകയാണ് സുലൈമാൻ മാലിക്. വീട്ടിലെ വലിയ ആൾക്കൂട്ടത്തിൽ നിന്നു തന്നെ സമൂഹത്തിൽ അദേഹത്തിനുള്ള സ്ഥാനം മനസിലാക്കാം. എന്നാൽ സുലൈമാൻ മാലിക് ഹജ്ജിനല്ല പോയത്. നേരെ ജയിലിലേക്ക് കൊണ്ടുപോയ അലീക്കയെ അവിടെ വെച്ച് തന്നെ അവസാനിപ്പിക്കാനുള്ള പദ്ധതികൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഈ തീരുമാനത്തിന് പിന്നിലുള്ള കാരണം എന്താവാം? റമദാൻപള്ളിക്കാരുടെ പ്രിയപ്പെട്ടവനായ അലീക്കയുടെ മുൻകാല ചരിത്രം എന്തായിരിക്കാം?

2019ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണ് ‘മാലിക്’. മലയാള സിനിമയിലെ തന്നെ മികച്ച കാസ്റ്റ് & ക്രൂ ഒരുമിക്കുന്ന ചിത്രം അന്നുമുതൽ നൽകിയ പ്രതീക്ഷകൾ വലുതായിരുന്നു. നിരവധി അഭിമുഖങ്ങളിലൂടെ മാലിക് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. നിലവിലെ പ്രതിസന്ധികൾ കാരണം തിയേറ്ററിൽ ‘അനുഭവിക്കാൻ’ ഒരുക്കിയ ചിത്രം ഒടിടി എന്ന ബദൽമാർഗം തിരഞ്ഞെടുക്കുകയായിരുന്നു.

മഹേഷ്‌ നാരായണന്റെ മാലിക് ഒരു വലിയ സിനിമയാണ്. ചിത്രം ഒരുക്കിയ രീതിയും (സെറ്റ്, കലാസംവിധാനം, മേക്കപ്പ്) ചലച്ചിത്രഭാഷ കൈവരുമ്പോഴുള്ള സൗന്ദര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. സുലൈമാൻ മാലിക്കിന്റെ ജീവിതത്തിലൂടെ 1965-2018 കാലയളവിൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ നടന്ന പല സംഭവങ്ങളെ എക്സ്പ്ലോർ ചെയ്യുകയാണ് സംവിധായകൻ. അതിൽ തീരപ്രദേശത്തിന്റെ വളർച്ചയുടെ കഥയുണ്ട്, ന്യൂനപക്ഷ സമുദായങ്ങളുടെ പോരാട്ടത്തിന്റെ കഥയുണ്ട്, മുതലെടുപ്പിന്റെ കഥയുണ്ട്. കഥാപരിസരത്തിൽ സുനാമി, ബീമാപള്ളി വെടിവയ്പ്പ് മുതൽ ഓഖി വരെയുണ്ട്.

കെട്ടുറപ്പുള്ള തിരക്കഥയാണ് മാലിക്കിന്റെ കരുത്ത്. മൂന്നു കഥാപാത്രങ്ങളിലൂടെയുള്ള സുലൈമാൻ മാലിക്കിന്റെ ജീവിതാഖ്യാനം ഗംഭീരമാണ്. അതാണ് തിരക്കഥയുടെ ശക്തിയും പ്രേക്ഷകരെ രണ്ടേമുക്കാൽ മണിക്കൂർ സ്‌ക്രീനിൽ പിടിച്ചിരുത്തുന്ന പ്രധാന ഘടകവും. അലീക്കയായുള്ള ഫഹദിന്റെ പകർന്നാട്ടം ഞെട്ടിക്കുന്നതാണ്. മൂന്നു വേഷങ്ങളിൽ, മൂന്നു കാലത്തിന്റെ ഭാവങ്ങളെ ഉൾക്കൊണ്ട് മാനറിസത്തിലും ഡബിങ്ങിലും ശ്രദ്ധ പുലർത്തി, അലീക്കയെ പെർഫെക്ട് ആക്കിയിട്ടുണ്ട് ഫഹദ്. വിനയ് ഫോർട്ട്‌, നിമിഷ, ജോജു ജോർജ്, ദിലീഷ് പോത്തൻ, സനൽ അമൻ തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധേയം.

സിനിമ ആരംഭിക്കുന്നത് 12 മിനിറ്റിന്റെ സിംഗിൾ ഷോട്ടോടുകൂടിയാണ്. സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രത്തിലെ സംഗീതവും കളർ ഗ്രേഡിങ്ങും ഗംഭീരമാണ്. സുഷിൻ ശ്യാം ഒരുക്കിയ ‘തീരമേ… തീരമേ’ എന്ന ഗാനം ഇപ്പോഴും മനസ്സിൽ അലയടിച്ചുയരുകയാണ്. മാലിക്കിനെ മണിരത്നത്തിന്റെ ‘നായക’നോട് ചേർത്ത് നിർത്തിയുള്ള വായന സാധ്യമാണ്.

ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികൾക്കെതിരായ ജീവിത സമരം ഉൾപ്പെടുന്ന ഈ പൊളിറ്റിക്കൽ ഡ്രാമ, ധീരമായ കഥപറച്ചിൽ മാതൃക ആവുന്നുണ്ട്. മതവും രാഷ്ട്രീയവും തീരദേശജീവിതങ്ങളെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് സിനിമ തുറന്ന് പറയുന്നു. ഒരു നോവൽ കണക്കെ മാലിക് കഥ പറഞ്ഞവസാനിക്കുന്നു. പ്രണയവും പകയും പോരാട്ടവും നിസ്സഹായതയും അതിജീവനവുമെല്ലാം ഒന്നുചേരുന്ന ചലച്ചിത്രക്കാഴ്ച്ച.

മാലിക്, തീരദേശത്തെ മനുഷ്യരുടെ കഥയാണ്. നിശബ്ദരായ സഹജീവികളിൽ നിന്നും പ്രതികരിക്കാൻ പഠിച്ച ഒരു ജനതയുടെ കഥ (മാലിക് ടീസറിലെ സംഭാഷണം). രസമുള്ള കാഴ്ചകൾ തേടി മാലിക്കിലേക്ക് എത്തിയാൽ നിരാശയാവും ഫലം. സെൻസിറ്റീവായ വിഷയത്തെ ഭാവനയുമായി കൂട്ടിച്ചേർത്ത് അവതരിപ്പിച്ചിരിക്കുകയാണ്. അതിൽ കഥാപാത്രങ്ങൾ പ്രേക്ഷകനുമായി വികാരപരമായി ബന്ധപ്പെട്ടു നിൽക്കുന്നു. മാലിക് ആമസോൺ പ്രൈമിൽ അനുഭവിക്കുക. മലയാള സിനിമയുടെ നിലവാരം മനസിലാക്കുക.

റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കകം ഫഹദ് ഫാസില്‍ ചിത്രം മാലികിന്റെ വ്യാജപതിപ്പ് ടെലഗ്രാമില്‍. ഓ.ടി.ടി റിലീസിന് തൊട്ട് പിന്നാലെയാണ് ചിത്രം ടെലഗ്രാമില്‍ പ്രചരിച്ച് തുടങ്ങിയത്. റിലീസായി മിനിറ്റുകള്‍ക്കകം തന്നെ ടെലഗ്രാമിലെ നിരവധി ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ പതിപ്പുകള്‍ പ്രത്യക്ഷപെട്ടു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദിനോടൊപ്പം നിമിഷ സജയന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു.

27 കോടിയോളം മുതല്‍മുടക്കില്‍ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് മാലിക് നിര്‍മ്മിച്ചിരിക്കുന്നത്.

‘ദൃശ്യം 2’നും ‘ജോജി’ക്കും ശേഷം മലയാളത്തില്‍ നിന്ന് ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ ഡയറക്റ്റ് ഒടിടി റിലീസ് ആണ് മാലിക്. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മാലിക് തിയറ്റര്‍ റിലീസ് ലക്ഷ്യമാക്കി ഡിസൈന്‍ ചെയ്യപ്പെട്ട സിനിമയായിരുന്നു. മെയ് 13 എന്ന റിലീസ് തീയതിയും ആദ്യം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അത് നടക്കാതെപോയി. കോവിഡ് രണ്ടാംതരംഗം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സാമ്പത്തികപ്രതിസന്ധിയില്‍ നിന്നു രക്ഷനേടാന്‍ നിര്‍മ്മാതാവ് ഒടിടി റിലീസിനെ ആശ്രയിക്കുകയായിരുന്നു.

പ്രായം വെറും നമ്പറെന്ന് തെളിയിച്ച് മലയാളിയുടെ പ്രിയ സിനിമയിലെ കിലുക്കത്തിലെ സമര്‍ഖാനും. പ്രായം 70 പിന്നിട്ടിട്ടും മസില്‍ പെരുപ്പിച്ച് തിളങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം ശരത് സക്‌സേന. താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം ഇതിനോടകം ആരാധകര്‍ക്ക് ഇടയില്‍ വൈറലായിരിക്കുകയാണ്.

ഈ പ്രായത്തിലും കൃത്യമായ വര്‍ക്കൗട്ടിലൂടെ ശരീരം കാത്തുസൂക്ഷിക്കുകയാണ് ശരത് സക്‌സേന. അദ്ദേഹത്തിന്റെ ചിട്ടയായ പരിശീലനം മറ്റുള്ളവര്‍ക്കും പ്രചോദനമാണെന്ന് പ്രേക്ഷകര്‍ പറയുന്നു. ഇന്ത്യന്‍ ഹള്‍ക് എന്നും വര്‍ക്കൗട്ട് ചിത്രത്തിനു താഴെ കമന്റുകള്‍ വരുന്നുണ്ട്. കിലുക്കം സിനിമയിലൂടെ മലയാളികള്‍ക്കും പരിചിതനമാണ് ഇദ്ദേഹത്തെ.

സമര്‍ഖാന്‍ എന്ന കഥാപാത്രമായാണ് അദ്ദേഹം കിലുക്കത്തില്‍ എത്തിയത്. ആര്യന്‍, സിഐഡി മൂസ, നിര്‍ണയം, ശൃംഖാരവേലന്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. വിദ്യ ബാലന്‍ ചിത്രം ഷേര്‍ണിയിലും പ്രധാനവേഷത്തില്‍ സക്‌സേന എത്തുന്നുണ്ട്. ആര്‍എക്‌സ് 100 എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയ തടപ്പ് എന്ന ഹിന്ദി ചിത്രമാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്.

 

View this post on Instagram

 

A post shared by Sharat Saxena (@sharat.saxena)

സിനിമ-സീരിയൽ നടി ബേബി സുരേന്ദ്രൻ (പ്രസന്ന) അന്തരിച്ചു. 63 വയസായിരുന്നു, ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു, തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.

എന്‍റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വർഗീസ് ചേകവർ, ഇന്നലെകളില്ലതെ, വാദ്ധ്യാർ, ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തി.മി.രം ആയിരുന്നു അവസാനം അഭിനയിച്ച സിനിമ.

അപ്രതീക്ഷിതമായ ഒരു വിടപറയല്‍ കൂടി. ബേബിച്ചേച്ചി(ബേബി സുരേന്ദ്രന്‍) പോയി. ചേച്ചി നിങ്ങള്‍ എന്റെ ഹൃദയത്തില്‍ എന്നും ജീവിക്കും’– ആദരാഞ്‍ജലികള്‍ അര്‍പ്പിച്ച് കിഷോര്‍ സത്യ ഫെയ്സ്ബുക്കിൽ എഴുതി. സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പേരാണ് ബേബി സുരേന്ദ്രന് ആദരാഞ്‍ജലികളുമായി രംഗത്ത് എത്തുന്നത്.

മിനിസ്‌ക്രീന്‍ താരങ്ങളായ യുവ കൃഷ്ണയുടെയും മൃദുല വിജയ്‌യുടെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ജൂലൈ എട്ടിന് തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ വിവാഹ ചടങ്ങുകളില്‍ സീരിയല്‍ രംഗത്ത് നിന്നുള്ളവരും എത്തി.

വിവാഹത്തിന്റെ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടി രേഖയുടെ അഭാവം ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇവരുടെ വിവാഹാലോചന രേഖ രതീഷ് ആണ് ആദ്യം കൊണ്ടു വന്നത്. അതിനാല്‍ നിരവധി പേരാണ് രേഖയോട് വിവാഹത്തിന് എത്താത്തതിന്റെ കാരണം ചോദിച്ച് എത്തിയത്. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രേഖ.

ടൈംസ് ഓഫ് ഇന്ത്യയോട് ആണ് താരം പ്രതികരിച്ചത്. ഓണ്‍സ്‌ക്രീനില്‍ തന്റെ മക്കളായി അഭിനയിക്കുന്ന മൃദുലയുടെയും യുവയുടെയും വിവാഹത്തില്‍ താന്‍ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി മെസേജുകള്‍ വന്നിരുന്നു. ഉത്തരം ലളിതമാണ്. തന്നെ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്ന് താരം പറയുന്നു.

ചിലപ്പോള്‍ താന്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആള്‍ അല്ലെന്ന് അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടാവാം. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താല്‍ താന്‍ വളരെ സന്തുഷ്ടയാണ്. തന്റെ കുട്ടികള്‍ക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു. പ്രാര്‍ഥന എപ്പോഴും അവരോടൊപ്പം ഉണ്ടാകുമെന്നും രേഖ പറയുന്നു.

കോവിഡ് ലോക്ക്ഡൗണിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന സിനിമാ ചിത്രീകരണത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിന് എതിരെ ഫെഫ്ക്ക. ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പടെ നടത്തുന്ന തൊഴിലാളി സംഘടനയായ ഫെഫ്ക്കയ്ക്ക് ഇനിയും മുന്നോട്ട് പോകാനാകില്ലെന്നു ഫെഫ്ക്ക പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക് മാത്രം അനുവാദമില്ല.

കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങൾ മാത്രമല്ല നിർമ്മാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.

സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നാണ് ഫെഫ്ക്ക ആവശ്യപ്പെടുന്നത്.

ഫെഫ്ക്കയുടെ പത്രക്കുറിപ്പ്:

മലയാള സിനിമ ഒരു തൊഴിൽ മേഖല എന്ന നിലയിലും, ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പൻ പ്രതിസന്ധിയാണ്. ഒന്നാം ലോക്ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ് രണ്ടാം ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഒന്നാം അടച്ചിടൽ സമയത്ത്, സർക്കാർ ചലച്ചിത്ര തൊഴിലാളികൾക്ക് സഹായമായി തന്നത് ആളൊന്നുക്ക് 2000 രൂപയാണ്. അതിനു പുറമേ, ഞങ്ങളുടെ സംഘടനാസംവിധാനവും, സംഘടിതശക്തിയും, സഹപ്രവർത്തകരുടെ സ്‌നേഹപൂർവ്വമുള്ള കൈത്താങ്ങും, ബിസിനസ് ഗ്രൂപ്പുകളുടെ സി എസ് ആർ ഫണ്ടുകൾ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേർന്നപ്പോൾ, സഹായമഭ്യർത്ഥിച്ച ഒരോ ചലച്ചിത്ര പ്രവർത്തകനും 5000 രൂപ അക്കൗണ്ടിൽ എത്തിച്ചു കൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. കൂടാതെ സ്ഥിരമായി ജീവൻരക്ഷാ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് ഒരു മാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവർക്കും ഭഷ്യകിറ്റ്, ചികിത്സാ സഹായം, ആശ്രിതർക്ക് മരണാനതര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവർത്തനങ്ങളിലൂടെ തൊഴിലാളികൾക്ക് ആത്മവിശ്വാസം പകരാനായി. ഏതാണ്ട് 2, 25,00,000 രൂപ സംഘടന കണ്ടെത്തി ചിലവിട്ടു.

രണ്ടാം അടച്ചിടൽ ഘട്ടത്തിൽ, സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് ആളൊന്നിന് 1000 രൂപസഹായമാണ്. ഫെഫ്ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകൾ ഉപയോഗിച്ചുകൊണ്ട്, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളിലൂടെ വാക്‌സിനേഷൻ, കോവിഡ് ബാധിതർക്ക് ചികിത്സാ സഹായം, കുടുംബങ്ങൾക്ക് മരണാനന്തര സഹായം, ഒരു മാസത്തെ ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം, കുട്ടികൾക്ക് പഠനസഹായം എന്നിങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നു. കൂടാതെ, ഓണക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനുള്ള സംവിധാനം ആവിഷ്‌ക്കരിച്ച് വരികയുമാണ്. ദീർഘകാല അടിസ്ഥാനത്തിൽ, ഞങ്ങളെപോലുള്ള ഒരു തൊഴിലാളി സംഘടനയ്ക്ക് ഇവ്വിധം മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷിയില്ല.

ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്.

നമ്മുടെ അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു കാർക്കശ്യവുമില്ലാതെ, നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ റ്റെലിവിഷൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക് മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിഗിനുമുമ്പ് പിസിയാർ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങൾ മാത്രമല്ല നിർമ്മാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.

ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. നിർമ്മാണ മേഖലയുൾപ്പടെവയ്ക്ക് പ്രവർത്തിക്കാൻ തടസമില്ല, സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

നടന്‍ ആദിത്യന്‍ ജയനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ ഗാര്‍ഹിക പീഡന പരാതിയിലാണ് ചവറ പോലീസിന്റെ നടപടി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആദിത്യന്റ അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആദിത്യന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ആദിത്യന്‍ ചൊവ്വാഴ്ച ചവറ സ്റ്റേഷനില്‍ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അന്നുതന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സ്ത്രീധനമാവശ്യപ്പെട്ട് ആദിത്യന്‍ നിരന്തരം പീഡിപ്പിച്ചെന്നും അമ്പിളി പരാതിയില്‍ ആരോപിക്കുന്നുണ്ട്. മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതിന്റെ പേരിലും ആദിത്യന്‍ തന്നെ മര്‍ദിച്ചെന്ന് അമ്പിളി ആരോപിച്ചിരുന്നു. കുടുംബ പ്രശ്നങ്ങള്‍ക്കിടെ ആദിത്യന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved