വീണ്ടും ചെയ്‌താല്‍ ഇനിയും നന്നാകുമായിരുന്നു എന്ന് തോന്നിയ സിനിമയാണ് ‘കാഴ്ച’യും, ‘ഭ്രമര’വുമൊക്കെയെന്ന് സംവിധായകൻ ബ്ലസി.
പ്രണയം’ എന്ന സിനിമയുടെ കഥ ഞാന്‍ ലാലേട്ടനോട് പറയുമ്പോള്‍ അദ്ദേഹം പറഞ്ഞത് ഇത് നമുക്ക് ഇംഗ്ലണ്ടില്‍ ചിത്രീകരിക്കാമെന്നാണ്. ആ സിനിമയുടെ വിഷ്വല്‍ സാദ്ധ്യത അത്രത്തോളം വലുതായിരുന്നു. ബ്ലസി വ്യക്തമാക്കി.
‘ഭ്രമരം’ പോലെയൊരു സിനിമയ്ക്ക് മലയാളി പ്രേക്ഷകര്‍ക്ക് പുറമേ മറ്റു ഓഡിയന്‍സിനിടയിലും നന്നായി റീച്ച് കിട്ടാന്‍ സാദ്ധ്യതയുള്ള സിനിമയായിരുന്നു. പക്ഷേ അതൊന്നും കൂടുതല്‍ രീതിയില്‍ വ്യാപിക്കാന്‍ സാധിച്ചില്ല. ഇന്നാണെങ്കില്‍ അതിനുള്ള സാദ്ധ്യതകള്‍ ഏറെയുണ്ട്”. അദ്ദേഹം കൂട്ടിച്ചേർത്തു.
നടൻ ഷിജു എആറിന് എതിരെ ഗുരുതരമായ വ്യക്തിഹത്യകൾ ഉൾപ്പടെയുള്ള മീടൂ ആരോപണങ്ങളുമായി നടി രേവതി സമ്പത്ത് രംഗത്ത്. പട്‌നഗർ എന്ന സിനിമയിൽ പുതുമുഖമായി താൻ അഭിനയിക്കുന്നതിനിടെ ഷിജുവും രാജേഷ് ടച്ച്‌റിവറും ഉൾപ്പടെയുള്ളവർ മാനസികമായി പീഡിപ്പിച്ചെന്നാണ് രേവതിയുടെ ആരോപണം. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ സിനിമാ ബാക്ക്ഗ്രൗണ്ടില്ലാതെ വളർന്നുവന്ന താരമെന്ന നിലയിൽ ഷിജുവിനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ ഉൾപ്പടെ പങ്കുവെച്ചാണ് രേവതിയുടെ പ്രതികരണം.
അതേസമയം രേവതി സമ്പത്തിനുണ്ടായ മോശമായ അനുഭവത്തെ കുറിച്ചുള്ള മോശം പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മൂവി സ്ട്രീറ്റ് ഗ്രൂപ്പിലേയും പേജിലേയും ഷിജുവിനെ കുറിച്ചുള്ള പോസ്റ്റുകൾ റിമൂവ് ചെയ്തതായി ഗ്രൂപ്പ് വക്താക്കൾ അറിയിച്ചു.
ഷിജുവിനെപ്പറ്റി വന്ന പല പോസ്റ്റുകളും മൂവി സ്ട്രീറ്റിന്റെ പേജിൽ മുമ്പ് ഷെയർ ചെയ്തിട്ടുണ്ടെന്നും ഇതുവഴി അയാളുടെ ഇമേജ് ബൂസ്റ്റ് ചെയ്യപ്പെടുകയും അയാൾ ചെയ്ത ചൂഷണങ്ങൾ മറച്ചുവെയ്ക്കാൻ ഒരു സ്‌പേസ് ആകുന്നത് തടയാൻ തീരുമാനിച്ചുവെന്നും മൂവി സ്ട്രീറ്റ് പറഞ്ഞു.
രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മുമ്പ് പട്‌നഗർ എന്ന സിനിമയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന അബ്യൂസുകളെ കുറിച്ച് #metoo വിൽ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് എനിക്ക് നേരിടേണ്ടി വന്ന ട്രോമയ്ക്ക് കാരണക്കാരായവരിൽ ഷിജു. എ.ആർ അടക്കമുണ്ടായിരുന്നു. Patnagarh എന്ന സിനിമയിൽ ഷിജുവും ഭാഗമായിരുന്നു. അവിടെയുണ്ടായ ഒരു സംഭവം ഇവിടെ പങ്കു വയ്ക്കുകയാണ്.
സെറ്റിൽ പലപ്പോഴും അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്നും, സെക്ഷ്വൽ /മെന്റൽ /വെർബൽ അബ്യൂസുകളെ എതിർത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരിൽ പലപ്പോഴും ഹറാസ്‌മെന്റുകൾ നേരിടേണ്ടി വന്നിരുന്നു. ഒരു ദിവസം തിരിച്ചു സംസാരിക്കേണ്ടി വന്നതിന്റെ അന്ന് രാത്രി 2 മണിയോടടുത്ത് ഹേമന്ത് രമേശ് എന്ന അസിസ്റ്റന്റ് ഡയറക്ടർ മുറിലെത്തി വിളിച്ചു.
രാവിലെ സംസാരിക്കാമെന്നറിയിച്ചിട്ടും വല്ലാതെ നിർബന്ധിച്ചതിനെ തുടർന്ന് നേരേ മുന്നിലുള്ള മുറിയിലേക്ക് പോയി. അവിടെ രാജേഷ് ടച്ച്‌റിവർ, ഷിജു, തുടങ്ങി ചിലർ മദ്യപിക്കുകയായിരുന്നു. എന്നെ കുറ്റവിചാരണ ചെയ്യാനും മെന്റലി ടോർച്ചർ ചെയ്യാനുമായിരുന്നു അവർ വിളിച്ചത്. എന്തുകൊണ്ട് സെറ്റിൽ ശബ്ദമുയർത്തി, പുതുമുഖങ്ങൾക്ക് ഇത്രയും ധിക്കാരം വേണ്ട എന്നാക്കെ പറഞ്ഞ് മാപ്പ് പറയാൻ നിർബന്ധിച്ചതിന്റെ മുന്നിൽ ഷിജുവായിരുന്നു.എനിക്ക് ഞാൻ ചെയ്തതിൽ അങ്ങേയറ്റം ശരി ആണെന്നും, ഇനിയും ഇങ്ങനെ ഉണ്ടായാൽ ശബ്ദം ഉയർത്തുമെന്നും, മാപ്പ് പോയിട്ട് ഒരു കോപ്പും ഞാൻ പറയില്ല എന്നറിഞ്ഞപ്പോൾ അവസാനം അയാൾ എന്തൊക്കെയോ എന്നെ നോക്കി പുലമ്പി,എന്നിട്ട് Go and fuck yourself എന്ന് അലറിയതും അയാളാണ്. മാപ്പ് പറയിപ്പിക്കാൻ വേണ്ട പണിയൊക്കെ ആ റൂമിലെ ആണുങ്ങൾ ചെയ്തു. രാജേഷ് ടച്ച്‌റിവർ എന്ന ഊളയെ സംരക്ഷിക്കാൻ ഈ ഷിജുവും, ഹേമന്തും,ഹർഷയും തുടങ്ങി കുറെയണ്ണം ഉണ്ടായിരുന്നു.
അവിടത്തെ പീഢനങ്ങൾ സഹിക്കാനാകാതെ ആദ്യ ദിനങ്ങളിലെ ഒരു ദിവസം സ്റ്റെയറിൽ പലപ്പോഴും കരഞ്ഞുതളർന്നിരിക്കുമ്പോൾ ഷിജു പലപ്പോഴും എന്റെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. പലപ്പോഴും അവരോടൊപ്പം ചേർന്ന് ഒരു സ്ത്രീയെ ഹറാസ്‌മെന്റ് ചെയ്യുന്നതിൽ കൂടെ നിന്നയാൾ.
ഇന്നയാൾ പുതുമുഖമായി കഷ്ടപ്പെട്ട് കടന്നുവന്ന വഴികളുടെ ചരിത്രം ആഘോഷിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളോടെ സിനിമയിലേക്ക് കടന്നുവന്ന ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് കൂട്ടുനിന്നു എന്ന കുറ്റസമ്മതം കൂടെ നടത്തണം.
പിന്നെ, ഷിജുവിനോട് ഒരു കാര്യം, അന്ന് പറയാൻ പറ്റിയില്ല.
സിനിമ എന്ന ഇടം നിന്റെയൊന്നും സ്വകാര്യ സ്വത്തല്ല, art is a democratic space. പുതിയതായി കടന്ന് വരുന്നവരിൽ നിയൊക്കെ ഇങ്ങനെ വ്യാകുലപ്പെടേണ്ട. എനിക്ക് അറിയാം എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നുള്ളത്. എനിക്ക് സിനിമ എന്നത് ഷിജുവിന്റെയോ, രാജേഷ് എന്ന ഊളയുടെയോ ഔദാര്യമല്ല. ഈ ഇടത്തിൽ ഞാൻ എങ്ങനെ ആകണം എന്നുള്ളതിന് വ്യക്തമായ/ ക്രിയാത്മകമായ കാഴ്ചപ്പാടുള്ള സ്ത്രീയാണ് ഞാനെന്ന് അഭിമാനത്തോടെ ഞാൻ പറയുന്നു. സ്വന്തം അഭിമാനം പണയം വെച്ചും, നിലപാടുകൾ പണയംവെച്ചും, ശബ്ദം പണയം വെക്കാനുമൊക്കെ സിനിമയിൽ പിടിച്ച് നിൽക്കാൻ നിങ്ങളൊക്കെ തന്ന ജീർണിച്ച ഉപദേശം വെറും മയിര് മാത്രമാണ് എനിക്ക്. ഈ ശബ്ദത്തിൽ തന്നെ ഈ ഇടത്തിൽ ഞാൻ കാണും, സിനിമ ഉണ്ടാക്കുകയും ചെയ്യും. നിങ്ങൾക്കൊക്കെ ചെയ്യാൻ പറ്റുന്നത് അങ്ങ് ചെയ്യ്…!!
Shame on MOVIE STREET for letting and making a space to celebrate these kind of abusers.
Unapologetically,
Revathy Sampath.
മൂവി സ്ട്രീറ്റിന്റെ കുറിപ്പ്:
ഗ്രൂപ്പിൽ വരുന്ന ചില പോസ്റ്റുകൾ മൂവി സ്ട്രീറ്റിന്റെ പേജ് വഴിയും നമ്മൾ പബ്ലിഷ് ചെയ്യാറുണ്ട്. ഷിജുവിനെ പറ്റി വന്ന പ്രസ്തുത പോസ്റ്റും നമ്മൾ അങ്ങനെ പേജിൽ പബ്ലിഷ് ചെയ്തിരുന്നു. അയാള്‍ക്കെതിരെയുയര്‍ന്ന Me too ആരോപണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഗ്രൂപ്പിലും പേജിലും വന്ന പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
മൂവി സ്റ്റ്രീറ്റില്‍ പബ്ലിഷ് ചെയ്യപ്പെട്ട പോസ്റ്റുകള്‍ വഴി അയാളുടെ ഇമേജ് ബൂസ്റ്റ് ചെയ്യപ്പെടുകയും അതുവഴി അയാൾ ചെയ്ത abuseകൾ മറച്ചു വയ്ക്കാൻ ഒരു സ്പേസ് ഒരുങ്ങുകയും ചെയ്തു എന്ന തിരിച്ചറിവില്‍, ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയില്‍ രേവതി സമ്പത്തിനോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാബു ആന്റണി. തൊണ്ണൂറുകളിലെ ആക്ഷൻ കിംഗ് ആയിരുന്നു അദ്ദേഹം. വില്ലൻ വേഷങ്ങളിൽ നിന്നും നായക നടനിലേക്ക് നടന്നു കയറിയ താരം. ബാബു ആന്റണി ഉണ്ടെങ്കിൽ വില്ലന്മാർ ഒരിക്കലും ജയിക്കില്ല എന്ന് ആവേശത്തോടെ ആരാധകർ പറഞ്ഞിരുന്ന കാലം. ഇപ്പോഴും സിനമിയിൽ ഉണ്ടെങ്കിലും അർഹിച്ച വേഷങ്ങൾ താരത്തിനു ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. 1986-ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായി. സംഘട്ടന രംഗങ്ങളിലുള്ള പ്രകടനം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി.
മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി മാറിയ ബാബു ആൻ്റണി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ എല്ലാ സൂപ്പർ താരങ്ങളുടേയും സിനിമകളിലെ വില്ലനായി 1990-കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നു. റഷ്യൻ-അമേരിക്കൻ പൗരത്വമുള്ള ഇവാൻജനിയാണ് ഭാര്യ. ആർതർ, അലക്സ് എന്നിവർ മക്കളാണ്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരം കഴിഞ്ഞദിവസം പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. കുറിപ്പിങ്ങനെ,
എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓടിഎൻസിനു നന്നായി മനസിലാക്കാൻ പറ്റുമെങ്കിൽ പിന്നെ ആവശ്യമില്ലാത്ത expressions എനിക്ക് താല്പര്യമില്ല. സ്റ്റോറി,സ്ക്രിപ്റ്റ്, ഷോട്ടുകൾ, ബിജിഎം, കോസ്റ്റാര്സ് എല്ലാം അഭനയത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ ആണ്. ഞാൻ ച്യ്ത വൈശാലിയും, അപരാഹ്നംവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങൾക്കു മനസ്സിലാവുകയും സൂപ്പർ ഹി ആവുകയും ചെയ്തു. പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ ഡിറക്ടര്സിനു ഒരു കൊപ്ളിൻറ്സും ഇല്ലതാനും. എന്റെ വര്കിൽ അവർ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാർ സദയം ക്ഷമിക്കുക.
മലയാള ടെലിവിഷൻ സിനിമാരംഗത്തെ നടനാണ് പ്രകാശ് പോൾ. കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിൽ കത്തനാരായി വേഷമിട്ടതോടെയാണ് പ്രകാശ് പോൾ ശ്രദ്ധേയനായത്. അച്ഛൻ കെ.പി. പോൾ ചെറുപ്പകാലത്ത് ഹിന്ദുവായിരുന്നു. ക്രിസ്തുമതത്തോടുള്ള താല്പര്യംകൊണ്ട് അദ്ദേഹം മതംമാറി ക്രിസ്ത്യാനിയായി.
നിരവധി ടെലിഫിലിമുകളിൽ യേശുക്രിസ്തുവായി അഭിനയിച്ചു. പിന്നീട് ഷാജിയെമ്മിന്റെ നക്ഷത്രങ്ങൾ എന്ന പരമ്പരയിലും അഭിനയിച്ചു. ശ്യാമപ്രസാദിന്റെ ശമനതാളം എന്ന പരമ്പരയിൽ നല്ലൊരു വേഷം ചെയ്തു. ഏഷ്യാനെറ്റിലെ കടമറ്റത്ത് കത്തനാർ (2004) എന്ന ഹൊറർ പരമ്പരയിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു. ഭൂതപ്രേതപിശാചുക്കളെ മന്ത്രസിദ്ധികൊണ്ടു കീഴടക്കുന്ന കത്തനാരച്ചനെ അവതരിപ്പിച്ചതിലൂടെ പ്രകാശ് പോൾ പ്രശസ്തനായി. സംപ്രേഷണം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പരമ്പരയുടെ റേറ്റിംഗ് കുത്തനെ ഉയർന്നു. കടമറ്റത്ത് കത്തനാർ പരമ്പരയ്ക്കുശേഷം നല്ലവൻ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് പവർവിഷൻ ടി.വി.യിൽ പ്രൊഡ്യൂസറായും പ്രവർത്തിച്ചു.
ഇപ്പോഴിതാ തൻറെ ജീവിതത്തിൽ ആകസ്മികമായെത്തിയ ചില സംഭവങ്ങളെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. വാക്കുകൾ, ഒരു പല്ലുവേദന വന്നിരുന്നു. നാടൻ മരുന്നുകൾ ചെയ്തുനോക്കി. നാക്കിൻറെ ഒരു വശം അങ്ങനെ പൊള്ളി, മരവിച്ചുപോയി. മരുന്നിൻറെ പ്രശ്നമാണെന്നു കരുതി ഒരു മാസം ഒന്നും ചെയ്തില്ല. ഒരു ഡോക്ടറിനെ കാണിച്ചപ്പോൾ ന്യൂറോളജിസ്റ്റിനെ കാണാൻ പറഞ്ഞു. അങ്ങനെ സ്കാനും കുറെ ടെസ്റ്റും നടത്തി. സ്ട്രോക്കായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. വീണ്ടും സ്കാൻ ചെയ്തു. തലച്ചോറിൽ ഒരു ട്യൂമർ ഉണ്ടെന്നറിഞ്ഞു. അങ്ങനെ ആർസിസിയിൽ എത്തി,
തലച്ചോറിൻറെ ഉള്ളിൽ താഴെയായിട്ടായിരുന്നു ട്യൂമർ. പുറത്ത് ആണെങ്കിൽ സർജറി ചെയ്യാൻ എളുപ്പമാണ്. പക്ഷേ ഇത് സർജറി അത്ര എളുപ്പമല്ല, കഴുത്തു വഴി ഡ്രിൽ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. അതിൽ താൽപര്യമില്ലായിരുന്നു. ഒരു തേങ്ങാപിണ്ണാക്ക് പോലെയാണ് ട്യൂമർ തലയിലുണ്ടായിരുന്നതെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ ആർസിസിയിൽ അഞ്ചാറ് ദിവസം ഒബ്സർവേഷനിൽ കഴിഞ്ഞു. ഇത് മെഡിക്കൽ ജേണലിൽ പബ്ലിഷ് ചെയ്യേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. അതിന് ഞാൻ അനുവാദം നൽകി. ആര് ദിവസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ് വാങ്ങി പോരുകയും ചെയ്തു, പിന്നീട് ഇതുവരെ ട്രീറ്റ് മെൻറ് ഒന്നും നടത്തുന്നുമില്ല. ഞാൻ തന്നെ അതങ്ങ് തീരുമാനിച്ചു. അത് എവിടെയെങ്കിലും എത്തുന്നതുവരെ അവിടിയെരിക്കട്ടെ. രോഗം മാറിയോയെന്ന് പരിശോധിച്ചിട്ടില്ല.
സംസാരിക്കുാനുള്ള ബുദ്ധിമുട്ട് ഇടയ്ക്കുണ്ട്. ചില സയങ്ങളിൽ പ്രശ്നമുണ്ട്. എങ്കിലും ആശപുത്രിയിൽ പോകുന്നില്ല. വേണ്ട എന്ന് വെച്ചിട്ടാണ്. രണ്ട് സാധ്യതകൾ അല്ലേ ഉള്ളൂ. ഒന്നുകിൽ മരിക്കും. അല്ലെങ്കിൽ സർവൈവ് ചെയ്യും, ഡോക്ടർമാർ വിളിച്ചിരുന്നു. നാല് വർഷമായി പക്ഷേ ഞാൻ ഒന്നും ചെയ്യുന്നില്ല, ചികിത്സ നടത്താൻ ഭാര്യയും മക്കളും നിർബന്ധിക്കുന്നുണ്ട്, പക്ഷേ ഞാൻ എന്നിൽ വിശ്വസിക്കുന്നു, അദ്ദേഹം പറയുകയാണ്. സാമ്പത്തിക പ്രശ്നമോ ഭയമോ ഒന്നുമല്ല, രോഗിയാണന്നറിഞ്ഞാൽ മരണത്തെ കുറിച്ച് ആലോചിക്കുമല്ലോ, പക്ഷേ മരണഭയമില്ല, ഇപ്പോൾ 62 കഴിഞ്ഞു. ആരെന്തൊക്കെ പറഞ്ഞാലും ഞാനതിന് ആവശ്യമില്ലെന്ന ഉറച്ച നിലപാടിലാണ്.
സണ്ണി ലിയോണിന് ഒപ്പമുള്ള ചെമ്പന്‍ വിനോദിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സണ്ണി അഭിനയിക്കുന്ന പുതിയ മലയാള ചിത്രം ‘ഷീറോ’യുടെ സെറ്റില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്. ”വിത്ത് സണ്ണി ലിയോണ്‍ എ ഗുഡ് സോള്‍” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിന് നിരവധി കമന്റുകളുമായി താരങ്ങളും ആരാധകരും എത്തി. ”മച്ചാനെ, ഇത് പോരെ അളിയാ” എന്നായിരുന്നു ഫോട്ടോ കണ്ട വിനയ് ഫോര്‍ട്ടിന്റെ പ്രതികരണം. സൗബിന്‍ ഷാഹിര്‍, മുഹ്‌സിന്‍ പരാരി, ജിനോ ജോസ് എന്നിവരും കമന്റുമായി എത്തിയിട്ടുണ്ട്.
മധുരരാജയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ രംഗീല, ഷീറോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഷീറോ.
ഉദയ് സിംഗ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുല്‍ രാജ്, എഡിറ്റിംഗ് വി. സാജന്‍, മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്നീഷ്യന്‍മാരും സിനിമയ്ക്കു വേണ്ടി അണിനിരക്കും.
View this post on Instagram
യേശുദാസിന് ദേശീയ പുരസ്‌കാരം ലഭിച്ച ഗാനത്തിന്റെ രചയിതാവ് പ്രേംദാസിനെ കുറിച്ച് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍. 2017 യേശുദാസിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവാണ് പ്രേംദാസ്.
അദ്ദേഹം ഇന്ന് തൃശൂരിലെ ഒരു ആയുര്‍വേദ ചികിത്സാലയത്തിലെ തോട്ടക്കാരനായി പണിയെടുക്കുകയാണ്. ഒരു ദേശീയ അവാര്‍ഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിയ്ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് സത്യത്തില്‍ വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് ഷിബു ബേബി ജോണ്‍ കുറിക്കുന്നു.
ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ 14 വര്‍ഷമായി കഴിവതും സ്ഥിരമായി ഞാന്‍ ആയുര്‍വേദ ചികില്‍സയ്ക്ക് വരുന്ന സ്ഥലമാണ് തൃശൂരിലെ മജ്ലീസ് ആയുര്‍വേദ പാര്‍ക്ക്. വര്‍ഷങ്ങളായി വരുന്നതിനാല്‍ ഇവിടത്തെ എല്ലാ ജീവനക്കാരുമായി നല്ല സൗഹൃദമാണ് ഉള്ളത്. ഇന്നലെ രാവിലെ ലൈറ്റ് എക്സര്‍സൈസിന്റെ ഭാഗമായി നടക്കാനിറങ്ങിയപ്പോള്‍ ഒരു പുതിയ ജീവനക്കാരന്‍ ഇവിടത്തെ പൂന്തോട്ടത്തില്‍ പണിയെടുക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി പരിചയപ്പെട്ടു. അത് ആരാണെന്നറിഞ്ഞ അമ്പരപ്പില്‍ നിന്നും ഞാന്‍ ഇപ്പോഴും മോചിതനായിട്ടില്ല.
അദ്ദേഹത്തിന്റെ പേര് പ്രേം ദാസ്. 2017 ല്‍ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ യേശുദാസിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവാണ് പ്രേംദാസ്. മനസ്സില്‍ ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും ജീവിത പ്രാരാബ്ദങ്ങള്‍ മൂലം ഇവിടെ തോട്ടക്കാരനായി ജോലി ചെയ്യേണ്ടി വരുന്ന ആ ജീവിതം ശരിക്കും കരളലിയിക്കുന്നതാണ്.
ഒരു ദേശീയ അവാര്‍ഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിയ്ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് സത്യത്തില്‍ വേദനയുണ്ടാക്കുന്ന കാര്യമാണ്. ജീവനുള്ള ആ വരികള്‍ക്ക് ജന്മം നല്‍കിയ കൈകളില്‍ തൂലികയ്ക്ക് പകരം ഇന്ന് കത്രികയേന്തേണ്ടി വരുന്നത് നമ്മുടെ കൂടി പരാജയമാണ്. സാഹിത്യകാരും കലാകാരന്മാരുമൊക്കെ സമൂഹത്തിന്റെ സമ്പത്താണ്.
അതാത് മേഖലയില്‍ നിന്നും അവര്‍ കൊഴിഞ്ഞുപോയാല്‍ ആ നഷ്ടം നമ്മുടേതാണെന്ന് നാം തിരിച്ചറിയണം. മാന്യമായൊരു തൊഴില്‍ ചെയ്താണ് ജീവിക്കുന്നതെന്ന് പ്രേമിന് അഭിമാനിക്കാം. എന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് നഷ്ടപ്പെട്ടത് എത്രയോ മികച്ച ഗാനങ്ങളായിരിക്കും. പ്രതിഭയുടെ നിറവുള്ള ആ വിരലുകള്‍ വീണ്ടും പേനയേന്തുന്ന നാളുകള്‍ക്കായി കാത്തിരിക്കുന്നു.
ആദ്യ ചിത്രം പരാജയമായെങ്കിലും പിന്നീട് തളർന്നിരിക്കാതെ അഭിനയിച്ച് മുന്നേറി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് വൈഗ റോസ്.മോഹൻലാലിൻറെ 2010ൽ പുറത്തിറങ്ങിയ അലക്സണ്ടർ ദി ഗ്രേറ്റ് ആണ് താരത്തിന്റെ പുതിയ ചിത്രം.നടിയായും അവതരികയായും തിളങ്ങുന്ന വൈഗ ഇന്ന് മലയാളം തമിഴ് സിനിമകളിലെ സജീവ സാന്നിധ്യമാണ്
ഏഷ്യാനെറ്റിൽ ടെലികാസ്ററ് ചെയ്യുന്ന ‘ഡെർ ദി ഫിയർ’എന്ന പരിപാടിയിലൂടെയാണ് മിനി സ്‌ക്രീനിൽ താരത്തിന്റെ അരങ്ങേറ്റം.അവതാരകയായി തിളങ്ങിയ താരം കളേഴ്സ് ടീവിയിലെ കോമഡി നൈറ്റ്സ് എന്ന പ്രോഗ്രാമിൽ അവതാരകയായി തിളങ്ങി കൊണ്ടിരിക്കുകയാണ്.
എന്നാൽ അവതാരകയായി തിളങ്ങിയ താരം കളിയച്ഛൻ എന്ന സിനിമയിലെ കുളി സീനിലൂടെയാണ് താരത്തിനെ പ്രേക്ഷകർ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്.ആളുകൾക്ക് വൈഗ റോസ് എന്ന താരത്തെ അറിയാൻ ബുദ്ധിമുട്ടാണെന്നും എന്നാൽ കാളിയച്ഛനിലെ കുളി സീനും അതിലെ ആര്ടിസ്റ്റിനെയും എല്ലാവർക്കും അറിയാം എന്നാണ് താരം അവകാശപ്പെടുന്നത്.
എംബിഎ ബിരുദധാരിയായ താരം ഒരു കോട്ടയംകാരിയാണ്.ഒരു പാട് മലയാളം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരത്തിനു മലയാളത്തിൽ നിന്ന് മാത്രമല്ല ഒരു പാട് തമിഴ് ആരാധകരെ നേടിയെടുക്കാനും സാധിച്ചു.നേരിന്റെ നൊമ്പരം,കളിയച്ഛൻ,ഓർഡിനറി,ലച്ച്‌മി തുടങ്ങിയവയാണ് താരം അഭിനയിച്ച മറ്റ് ചിത്രങ്ങൾ
ഒരു കാലത്ത് മലയാളികൾക്ക് സുപരിചിതയായ നടിയായിരുന്നു രംഭ. വിജയ ലക്ഷ്മി എന്നാണ് രംഭയുടെ യഥാർത്ഥ പേര്. ആദ്യ കാലങ്ങളിൽ അമൃത എന്നായിരുന്നു താരം അറിയപ്പെട്ടിരുന്നത്. പിന്നീട് അത് മാറിയാണ് രംഭ എന്നാകുന്നത്. 1992ൽ സർഗം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് എത്തുന്നത്. പിന്നീട് ഉടനെ തന്നെ മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറിയ താരം. ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലെ പ്രകടനം ആർക്കെങ്കിലും മറക്കാൻ സാധിക്കുമോ?
ഒരു സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ഇത്. വിനീത് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. അതിനു ശേഷം ഒരു തെലുങ്ക് ചിത്രത്തിൽ താരത്തിന് അവസരം ലഭിച്ചു. ആ ഒക്കത്തി അടക്കൂ എന്ന ചിത്രമായിരുന്നു അത്. അതിലൂടെ അവസരങ്ങളുടെ വലിയൊരു ജാലകമാണ് രംഭയ്ക്ക് മുന്നിൽ തുറന്നത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എങ്കിലും മലയാള സിനിമയെ താരം പൂർണമായും കഴിഞ്ഞില്ല. ഒരിടയ്ക്ക് ചെമ്പക്കുളം തച്ഛൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ താരം വീണ്ടും എത്തി. ഇതിലും വിനീത് തന്നെയായിരുന്നു നായകൻ.
തെന്നിന്ത്യയിലെയും, ബോളിവുഡിലെയും പല സൂപ്പർ സ്റ്റാറുകളോടൊപ്പം താരം അഭിനയിച്ചു. സൽമാൻ ഖാൻ, അക്ഷയ് കുമാർ, അനിൽ കപൂർ രജനീകാന്ത്, ചിരഞ്ജീവി, കമലഹാസൻ തുടങ്ങിയവരുടെ കൂടെയൊക്കെ അഭിനയിച്ചിട്ടുണ്ട് രംഭ. ഒരിടയ്ക്ക് നിർമ്മാണ രംഗത്ത് സജീവമാകാൻ നോക്കിയെങ്കിലും അതൊരു പരാജയമായി. പിന്നീട് ഐറ്റം ഡാൻസുകളിൽ കൂടുതൽ രംഭയെ കണ്ടു വന്നു. സിനിമയിൽ വളരെ സജീവമായി ഇരിക്കുമ്പോഴാണ് താരത്തിൻ്റെ വിവാഹം കഴിയുന്നത്. 2010ലാണ് ഇന്ദ്ര കുമാർ പത്മനാഭനും ആയി താരം വിവാഹിതയാകുന്നത്.
പിന്നീട് ഇരുവരും ന്യൂ യോർക്കിൽ സ്ഥിര താമസം ആയി. ലാനിയ, സാഷ, ഷിവിൻ എന്ന് പേരുള്ള 3 മക്കൾ ആണ് ഇരുവർക്കും ഉള്ളത്. ഇരുവരും വേർ പരിഞ്ഞു എന്ന് പലപ്പോഴും വാർത്തകൾ പ്രചരിച്ചു. കുട്ടികളെ വിട്ടു കിട്ടാൻ രംഭ കോടതിയെ സമീപിച്ചു എന്നുവരെ വാർത്തകളുണ്ടായി. ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന വാർത്ത രംഭയും, അടുത്ത സുഹൃത്തായ കുശ്ബുവും വ്യക്തമാക്കിയിരുന്നു. താരത്തിൻറെ 45 ആം ജന്മ ദിനം ആയിരുന്നു കഴിഞ്ഞ ദിവസം. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ നേർന്നു എത്തിയത്.
സ്വന്തം ഗ്രാമത്തിലെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്ത് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കുമായാണ് വാക്‌സിന്‍ നല്‍കിയത്. ആന്ധ്ര ഹോസ്പിറ്റല്‍സുമായി ചേര്‍ന്നാണ് വാക്‌സിന്‍ വിതരണം നടപ്പിക്കിയത്.
ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവിലൂടെയാണ് ഗ്രാമവാസികള്‍ക്ക് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയത്. മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കറാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചത്. ഗ്രാമവാസികള്‍ വാക്‌സിന്‍ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ച എല്ല ജനങ്ങള്‍ക്കും നമ്രത നന്ദി പറഞ്ഞു.
ഗ്രാമത്തിലെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് മഹേഷ് ബാബു കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് മഹേഷ് ബാബു നടപ്പാക്കിയത്. താരത്തിന്റെ അച്ഛനും നടനും സംവിധായകനുമായ കൃഷ്ണയുടെ ജന്മസ്ഥലമാണ് ബുറിപലേം.
2015 ല്‍ ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു. ഗ്രാമത്തിന് വേണ്ടി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്‍ ഇവിടെ നടപ്പാക്കിയത്. ഗ്രാമത്തില്‍ സ്‌കൂള്‍ നിര്‍മ്മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനം താരം ചെയ്തിട്ടുണ്ട്. അതേസമയം വാക്‌സിന്‍ ലഭ്യമാക്കിയ താരത്തിന്റെ നന്മയ്ക്ക് കൈയ്യടിക്കുകയാണ് തെലുങ്ക് സിനിമ ലോകം.
സോഷ്യൽമീഡിയയിലെ രസകരമായ വീഡിയോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്ക് സുപരിചിതരും പ്രിയപ്പെട്ടവരുമാണ് ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയും അവതാരകയുമായ ദീപ്തിയും. ഇരുവരും കഴിഞ്ഞദിവസം വിൻഡേജ് ഓർമ്മകളെ തൊട്ടുണർത്തുന്ന വീഡിയോയുമായി സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ദൂരദർശൻ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷകരോട് സംവദിക്കുന്ന പ്രതികരണം പരിപാടിയുടെ പഴയ കാല മാതൃകയുമായാണ് ദമ്പതികൾ സോഷ്യൽമീഡിയയിലെത്തിയത്.
രസകരമായി ഒരുക്കിയ ചോദ്യോത്തര വേളയുടെ വിഡിയോ ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിലുമുണ്ട്. ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി പറയുന്നതാണ് വീഡിയോ. ദമ്പതികളുടെ എനർജറ്റിക്കായ പ്രകടനത്തെ വാഴ്ത്തിയവരോട് നന്ദി പറയാനും ഇരുവരും മടിച്ചില്ല. ഇതിനിടെ വിധുവിനും ദീപ്തിക്കും കുട്ടികളില്ലേ എന്നു ചോദിച്ചയാൾക്കും ഇരുവരും മറുപടി നൽകി. ഇപ്പോൾ തങ്ങൾക്കു കുട്ടികളില്ലെന്നും എന്നാൽ അതോർത്തു ദു:ഖിച്ചിരിക്കുന്ന ദമ്പതികളല്ല തങ്ങളെന്നും ഇരുവരും പറഞ്ഞു. അക്കാര്യമോർത്ത് വേറെ ആരും വിഷമിക്കണ്ട എന്നും ഇരുവരും കൂട്ടിച്ചേർത്തു. ജീവിതം എപ്പോഴും ആസ്വദിക്കുകയാണെന്നും എപ്പോഴും സന്തോഷത്തോടെയിരിക്കുകയാണെന്നും ദമ്പതികൾ പറഞ്ഞു.
മുമ്പ് പങ്കുവെച്ച വീട്ടിലെ പുതിയ നായക്കുട്ടിയുടെ വീഡിയോകളെ കുറിച്ചും ദീപ്തിയും വിധുവും വാചാലരാകുന്നുണ്ട്. അത് തങ്ങളുടെ സ്വന്തമല്ലെന്നും ബംഗളുരുവിൽ താമസിക്കുന്ന തന്റെ ചേച്ചിയുടെ നായയാണെന്നും ദീപ്തി പറയുന്നു. ലോക്ഡൗൺ കാലം തുടങ്ങിയതു തൊട്ട് ഇരുവരും വ്യത്യസ്തങ്ങളായ വീഡിയോയുമായി എത്തുന്നത് പതിവാണ്.