Movies

സഹനടിയായി മലയാള സിനിമയിൽ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ തുടക്കം. പിന്നീട് 1978 ൽ ‘ചുവന്ന വിത്തുകൾ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്. പരദേശി, പെൺപട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളിൽ ശ്വേത മേനോന് ശബ്ദം നൽകിയത് സീനത്തായിരുന്നു. നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ അഭിനേത്രിയുടെ കലാജീവിതം.

മോഹൻലാലിന് ജന്മദിനത്തിൽ ആശംസയുമായി സീനത്തും എത്തിയിരുന്നു. പോസ്റ്റിനു താഴെ ഒരു വ്യക്തി നൽകിയ കമന്റും അതിന് സീനത്ത് നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. “സ്ത്രീകളോട് ഒരു വീക്ക്നെസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ?” – എന്നായിരുന്നു കമന്റ്. സീനത്ത് നൽകിയ മറുപടി ഇങ്ങനെ, സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് തന്നെ.

എന്നാൽ കൂട്ടത്തിൽ ഇത്തിരി ബഹുമാനം ലാലിന് ഉണ്ട് എന്ന് പറഞ്ഞത് തെറ്റാണോ? എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്. ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഉള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിന് വേണ്ടി കളയാതെ സ്വന്തം സന്തോഷത്തിനുവേണ്ടി ജീവിക്കാൻ നോക്ക്. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം.

ഒരു നാടക കലാകാരിയിൽനിന്നാണ് സീനത്ത് ചലച്ചിത്ര അഭിനേത്രിയായി ചുവടുമാറ്റം നടത്തിയത്. 2007 ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവരുടെ സഹോദരി ഹഫ്സത്തിനോടൊപ്പം പങ്കിട്ടിരുന്നു. രണ്ടു തവണ വിവാഹിതയായ അവരുടെ ആദ്യ വിവാഹം 1981 ജൂൺ 10-ന് മലയാളനാടക സംവിധായകനും നിർമ്മാതാവുമായ കെ. ടി. മുഹമ്മദുമായിട്ടായിരുന്നു. എന്നാൽ ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. ഈ ബന്ധത്തിലെ പുത്രനായ ജിതിൻ സലീനാ സലിം എന്ന വനിതയെ വിവാഹം കഴിച്ചു. സീനത്ത് പിന്നീട് അനിൽ കുമാർ എന്നയാളെ വിവാഹം കഴിക്കുകയും കൊച്ചിയിൽ താമസമാക്കുകയും ചെയ്തു. ദമ്പതികൾക്ക് നിതിൻ അനിൽ എന്ന പേരിൽ ഒരു പുത്രനുമുണ്ട്.

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി കോവിഡ് പിടിപെട്ട് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍. നടന്‍ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

സ്വയം ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്നും കോവിഡ് ഭീകരമാണെന്നും ജയചന്ദ്രന്‍ പറയുന്നു. ജീവന്‍ കയ്യിലൊതുക്കി ഞാന്‍ കൂടെ നില്‍ക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്.

പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്! നമ്മള്‍ പത്ത് പേരുണ്ടെങ്കില്‍ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാന്‍ ! ദയവായി അനാവശ്യ അലച്ചില്‍ ഒഴിവാക്കുകയെന്ന് താരം പറയുന്നു.

കൂട്ടിക്കല്‍ ജയചന്ദ്രന്റെ വാക്കുകള്‍:

പ്രിയരേ, ദിവസങ്ങളായി കോവിഡാല്‍ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്‌നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍! ജീവന്‍ കയ്യിലൊതുക്കി ഞാന്‍ കൂടെ നില്‍ക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്.
പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്! നമ്മള്‍ പത്ത് പേരുണ്ടെങ്കില്‍ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാന്‍ ! ദയവായി അനാവശ്യ അലച്ചില്‍ ഒഴിവാക്കുക. മാസ്‌ക് സംസാരിക്കുമ്പോഴും, അടുത്ത് ആള്‍ ഉളളപ്പോഴും ധരിക്കണം.

ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങള്‍ ഇതെല്ലാം പാലിച്ചു, പക്ഷേ…ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകള്‍..പുറത്ത് ഹൃദയപൂര്‍വ്വം കൂട്ടുനില്‍ക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നില്‍ക്കുന്ന പ്രിയ കൂട്ടുകാര്‍ക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാര്‍ക്കും, പ്രിയപ്പെട്ട നിങ്ങള്‍ക്കും നന്ദി…

ഒരുപാട് പേര്‍ അന്വേഷിക്കുന്നു ബസന്തിയുടെ വിശേഷങ്ങള്‍; ഞങ്ങളുടെ നന്ദി! സ്വയം ശ്വസിക്കാന്‍ കഴിയുന്നില്ല! പ്രകൃതി അതനുവദിക്കും എന്ന പ്രതീക്ഷയോടെ…

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയോട് മലയാള സിനിമാ പ്രേക്ഷകർക്ക് പ്രത്യേകമൊരു സ്നേഹമുണ്ട്. അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. പക്ഷേ, ഡാൻസിൽ അമ്മയുടെ കഴിവുകൾ താരപുത്രിക്ക് കിട്ടിയിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. മീനാക്ഷി അത് പതിയെ പതിയെ ശരിയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.

നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ആഘോഷങ്ങളിൽ മീനാക്ഷി കൂട്ടുകാർക്കൊപ്പം ഡാൻസ് ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ നൃത്തത്താൽ വീണ്ടും സോഷ്യൽ ലോകത്തെ ഇളക്കി മറിക്കുകയാണ് മീനാക്ഷി. ഇൻസ്റ്റഗ്രാമിലാണ് മീനാക്ഷി തന്റെ ഡാൻസ് വീഡിയോ പങ്കുവച്ചത്. ഹിന്ദി പാട്ടിനാണ് മീനാക്ഷി നൃത്തച്ചുവടുകൾ വച്ചത്.

മെയ്‌വഴക്കത്തോടെയുളള മീനാക്ഷിയുടെ ഡാൻസ് കണ്ട് അതിശയത്തോടൊപ്പം സന്തോഷവും പങ്കിടുകയാണ് താരപുത്രിയുടെ ആരാധകർ. നിരവധി പേരാണ് മീനാക്ഷിയുടെ വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്. മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രൊമോദും കമന്റ് ഇട്ടിട്ടുണ്ട്.

വളരെ അപൂർവമായേ മീനാക്ഷി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അടുത്തിടെ വിഷുവിന് മീനാക്ഷി തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. കസവ് സാരിയായിരുന്നു മീനാക്ഷിയുടെ വേഷം. വിഷു ആശംസകൾ നേർന്നാണ് മീനാക്ഷി ചിത്രം പങ്കുവച്ചത്.ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്.

 

View this post on Instagram

 

A post shared by Meenakshi G (@i.meenakshidileep)

മോഹന്‍ലാലുമായുള്ള സൗഹൃദത്തെ കുറിച്ച് ഗായകന്‍ എംജി ശ്രീകുമാര്‍. കോളേജ് കാലഘട്ടത്തിലെ രസകരമായ അനുഭവമാണ് എംജി ശ്രീകുമാര്‍ പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ കോളേജിലെ പെണ്‍കുട്ടിയെ താനാണ് കമന്റടിച്ചത് എന്ന് തെറ്റിദ്ധരിച്ച്, തന്റെ കോളറിന് കുത്തിപ്പിടിച്ച് പറഞ്ഞ ഡയലോഗുകളെ കുറിച്ചാണ് എംജി ശ്രീകുമാര്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കലാലയ ജീവിതം ആരംഭിച്ച കാലത്ത് തിരുവനന്തപുരത്ത് ഒരു ഫലപുഷ്പ പ്രദര്‍ശനവും ഗാനമേളയും ഡാന്‍സും ഫാഷന്‍ ഷോയും ഒക്കെ ഉണ്ടായിരുന്നു. മറ്റു കോളജില്‍ നിന്നും വരുന്ന പെണ്‍കുട്ടികളെ കാണാനായി എല്ലാ കോളജിലെയും വിദ്യാര്‍ത്ഥികള്‍ അവിടെ വരും.

പക്ഷേ ഏതെങ്കിലും പെണ്‍കുട്ടിയോട് മറ്റ് കോളജിലെ വിദ്യാര്‍ത്ഥികള്‍ മോശമായി പെരുമാറുകയോ കമന്റടിക്കുകയോ ചെയ്താല്‍ ആ കോളജിലെ ആണ്‍കുട്ടികള്‍ പ്രശ്‌നമുണ്ടാക്കും. മേള നടക്കുന്നതിനിടയില്‍ എംജി കോളജിലെ ഒരു പെണ്‍കുട്ടിയെ തങ്ങളുടെ ആര്‍ട്‌സ് കോളജിലെ ഏതോ പയ്യന്‍ കമന്റടിച്ചു. ഇത് ചോദിക്കാന്‍ വന്നത് അന്ന് എംജി കോളജിന്റെ ക്യാപ്റ്റനായിരുന്ന മോഹന്‍ലാലും.

തെറ്റിദ്ധരിച്ച് മോഹന്‍ലാല്‍ ദേഷ്യത്തോടെ തന്റെ ഷര്‍ട്ടില്‍ കയറി പിടിച്ചു, ”നീ ആര്‍ട്‌സ് കോളജിലെ വലിയ പാട്ടുകാരനൊക്കെ ആയിരിക്കും. പക്ഷേ എന്റെ കോളജിലെ പെണ്‍പിള്ളേരെ കമന്റടിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്താല്‍ നിന്നെ ഞാന്‍ ഏഴായിട്ട് ഒടിക്കും. ഇനിയും ഇവിടെ കിടന്ന് കറങ്ങിയാല്‍ പറഞ്ഞതു പോലെ ചെയ്യും” എന്ന് പറഞ്ഞു.

മോഹന്‍ലാല്‍ എംജി കോളേജിലെ വലിയ ഗുസ്തിക്കാരനും ആയിരുന്നു. മോഹന്‍ലാല്‍പറഞ്ഞതു പോലെ ചെയ്താല്‍ മെലിഞ്ഞിരിക്കുന്ന താന്‍ ഒടിഞ്ഞു പോകുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ തിരിച്ചു പോന്നു. പിന്നീട് കമന്റടിച്ചത് മറ്റാരോ ആണെന്ന് പ്രിയന്‍ ലാലിനോടു പറഞ്ഞതായും എംജി ശ്രീകുമാര്‍ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾ പല വിധത്തിലാണ്. സാമ്പത്തിക തട്ടിപ്പുകൾ മുതൽ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞുവരെയുള്ള തട്ടിപ്പുകൾ നടക്കുന്നു. പ്രമുഖരായ സംവിധായകരുടേയും നടീനടൻമാരുടേയും പേരിലായിരിക്കും തട്ടിപ്പ്. ഇത്തരത്തിൽ നേരിട്ട അനുഭവം പങ്കുവയ്ക്കുകയാണ് നടി സാധിക വേണുഗോപാൽ. ചാന്‍സ് നല്‍കാമെന്ന് വാഗ്‍ദാനം ചെയ്‍തു കൊണ്ടുള്ള കബളിപ്പിക്കലുകളും നടക്കുന്നുണ്ടെന്ന് സാധിക ഫെയ്സ്ബുക്കിൽ കുറിച്ചു. തന്റെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്ക് താന്‍ ഒരിക്കലും ഉത്തരവാദി ആയിരിക്കില്ലെന്നും താരം മുന്നറിയിപ്പ് നല്‍കുന്നു.

പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കുമെന്നും നടി കുറിച്ചു.

സാധികയുടെ കുറിപ്പ്

I am not a part of any other social platform other than Facebook and instagram So if you are believing such and getting in to this crap,means you are digging your own grave I am not responsible for your belief and thoughts

നിങ്ങളുടെ ശ്രദ്ധയിലേക്ക്

സോഷ്യൽ മീഡിയയിയിലെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ അല്ലാതെ മറ്റൊരു ആപ്പിലോ, പ്ലാറ്റ്ഫോമിലോ ഞാൻ അംഗം അല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്ഫോംമുകളിൽ ഞാൻ എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങള്ക്ക് മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു

പലരും എന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകൾ തുറന്നു പണം ഉണ്ടാക്കുന്നതായും, ചാൻസ് നൽകാമെന്നും, മറ്റും പറഞ്ഞു പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാൻ സാധിച്ചിട്ടുണ്ട്. അതിൽ പലതും സൈബർ സെല്ലിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതും ആണ്.

എന്റെ പ്രൊഫൈൽ ഞാൻ ഉപയോഗിക്കുന്നത് എന്റെ പ്രൊമോഷൻസിനും എനിക്ക് ജനങ്ങളുമായി പങ്കുവക്കാനുള്ള ആശയങ്ങൾക്കും എന്നെ ഇഷ്ടപെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്.

ഞാൻ ഒരാൾക്കും അങ്ങോട്ട്‌ മെസ്സേജ് അയക്കുകയോ, വിളിക്കുകയോ, ചാൻസ് ഓഫർ ചെയ്യുകയോ, പണം ചോദിക്കുകയോ, ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്റെ പേരിൽ ആരെങ്കിലും അത്തരം കാര്യങ്ങൾ ചെയ്താൽ അത് നിങ്ങൾക്കു റിപ്പോർട്ട്‌ ചെയ്യാവുന്നതാണ് .

പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും

സെലിബ്രിറ്റികളുടെ മാത്രം അല്ല പല പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായി സംസാരിക്കുമ്പോൾ അറിയാൻ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോള്ളോവെർസ് ഉണ്ടാകൂ അതിനു വേണ്ടി ആണ് എന്നാണ്. നിങ്ങൾക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യർ ആണ് സഹോ

മലയാള സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത സംഭാവനകൾ നല്കിയവരാണ് മമ്മൂട്ടിയും മോഹൻലാലും ഇരുവരുടെയും ആരാധകർ പരസ്പരം പോർവിളി നടത്തുമ്പോഴും ഇരുവർക്കുമിടയിലുള്ള സൗഹൃദവും ഏവരേയും അമ്പരിപ്പിക്കുന്നതാണ്.

ഇന്ന് മോഹൻലാലിന്റെ ജന്മദിനമാണ് ഇപ്പോഴിതാ ആരാധകർക്ക് ആവേശം പകർന്ന് കൃത്യം 12 മണിക്ക് തന്നെ ജന്മദിനാശംസകൾ നേർന്ന് എത്തിയെരിക്കുകയാണ് മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ പേജിലാണ് അദ്ദേഹം പ്രിയ ലാലിന് പിറന്നാളാശംസ നേർന്നത്.

ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. 61-ാം പി​റ​ന്നാ​ളാ​ണ് താ​രം ആ​ഘോ​ഷി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ചെ​ന്നൈ​യി​ലാ​യി​രു​ന്നു പി​റ​ന്നാ​ൾ ആ​ഘോ​ഷം.

ആ​ഘോ​ഷ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഇ​ല്ലെ​ങ്കി​ലും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഈ ​വേ​ള​യി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഒ​ത്തു​കൂ​ടു​ക​യാ​ണ് പ​തി​വ്. മോ​ഹ​ൻ​ലാ​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സു​ഹൃ​ത്ത് സ​മീ​ർ ഹം​സ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചു.

ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ദൃ​ശ്യം 2 ആ​ണ് ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം. പ്രി​യ​ദ​ര്‍​ശ​ന്‍റെ കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​മാ​ണ് ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ആ​രാ​ധ​ര്‍ കാ​ത്തി​രി​ക്കു​ന്ന ചി​ത്രം.

ഷാരൂഖ് ഖാനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനെ കുറിച്ചും സംസാരിക്കാതിരിക്കാനാകില്ല. 1988 ല്‍ ഒരു പാര്‍ട്ടിയില്‍ വച്ച് കണ്ടുമുട്ടിയ ഗൗരിയും ഷാരൂഖും ഇന്നും തങ്ങളുടെ പ്രണയം തുടരുകയാണ്. ഇരുവരുടേയും പ്രണയകഥയും എല്ലാവര്‍ക്കും സുപരിചിതമാണ്. ഗൗരിയെ തേടി ഷാരൂഖ് മുംബൈയിലെത്തിയതും കണ്ടെത്തിയതും പ്രണയം പറഞ്ഞതുമെല്ലാം അവര്‍ തന്നെ പലപ്പോഴായി പറഞ്ഞിട്ടുള്ളതാണ്.

ഡല്‍ഹിക്കാരനായ ഷാരൂഖ് മുംബൈയില്‍ വച്ച് 1991 ഒക്ടോബര്‍ 25ന് ഗൗരിയെ വിവാഹം കഴിക്കുകയായിരുന്നു. സ്‌ക്രീനിലെ കിംഗ് ഓഫ് റൊമാന്‍സ് ജീവിതത്തിലും കിംഗ് ഓഫ് റൊമാന്‍സ് തന്നെയാണ്. തങ്ങളുടെ ജീവിതത്തിലുണ്ടായ ഉയര്‍ച്ചകളേയും താഴ്ചകളേയും ഒരുമിച്ച് നേരിട്ടാണ് ഷാരൂഖും ഗൗരിയും ഇന്ന് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. എന്നാല്‍ ഇരുവരുടേയും പ്രണയകഥയില്‍ ആര്‍ക്കുമറിയാത്തൊരു കഥയുണ്ട്.

ഹേമ മാലിനി കാരണം ഷാരൂഖിന്റേയും ഗൗരിയുടേയും വിവാഹ രാത്രി ഏതാണ്ട് കുളമായതാണ്. സംഭവം ഇന്നും ഷാരൂഖും ഗൗരിയും മറന്നിട്ടുണ്ടാകില്ലെന്ന് ഉറപ്പാണ്. ഷാരൂഖ് കല്യാണം കഴിക്കുന്ന സമയത്ത് അദ്ദേഹം ദില്‍ ആഷാ ഹേ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. ഹേമ മാലിനിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു ഈ ചിത്രം. ഷാരൂഖ് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ ആ സിനിമ വളരെ പ്രധാനപ്പെട്ടതായിരുന്നു.

വിവാഹ ദിവസം ഷാരൂഖിനെ ഹേമ മാലിനി വിളിക്കുകയും തന്നെ കാണണമെങ്കില്‍ ഷൂട്ടിംഗ് സെറ്റിലേക്ക് വരാന്‍ പറയുകയായിരുന്നു. ഇതോടെ തന്റെ വധുവിനേയും കൂട്ടി ഷാരൂഖ് ലൊക്കേഷനില്‍ എത്തുകയായിരുന്നു. ഷാരൂഖും ഗൗരിയും എത്തുമ്പോള്‍ ഹേമ മാലിനി സെറ്റിലുണ്ടായിരുന്നില്ല. ഉടനെ എത്തുമെന്ന് പറഞ്ഞത് പ്രകാരം ഇരുവരും കാത്തിരുന്നു. രാത്രി പതിനൊന്ന് മണിക്ക് ഗൗരിയെ മേക്കപ്പ് റൂമിലിരുത്തി ഷാരൂഖ് ഷൂട്ടിംഗിലേക്ക് കടന്നു. ഷൂട്ടിംഗ് പുലര്‍ച്ചെ രണ്ട് മണി വരെയായിരുന്നു നീണ്ടു പോയത്. ഷാരൂഖ് തിരികെ വരുമ്പോള്‍ കണ്ടത് മേക്കപ്പ് റൂമിലെ കസേരയിലിരുന്ന് ഉറങ്ങുന്ന ഗൗരിയെയാണ്.

കല്യാണ വേഷത്തിലിരുന്നായിരുന്നു ഗൗരി ഉറങ്ങിയിരുന്നത്. ഷാരൂഖിന്റെ കണ്ണുകള്‍ നിറയ്ക്കുന്നതായിരുന്നു ആ കാഴ്ച. തങ്ങളുടെ ആദ്യ രാത്രി അങ്ങനെ കുളമായത് ഷാരൂഖും ഗൗരിയും ഒരിക്കലും മറക്കില്ലെന്നുറപ്പാണ്. കാലം പിന്നിട്ടപ്പോള്‍ ഷാരൂഖ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ആയി മാറിയപ്പോള്‍ നിര്‍മാതാവായി കൂടെ തന്നെ ഗൗരിയുമുണ്ട്. ഇരുവരും പലപ്പോഴും വേദികളില്‍ ഒരിമിച്ച് വരാറുണ്ട്. പരസ്യമായി തന്നെ തന്റെ പ്രിയതമയോടുള്ള പ്രണയം അദ്ദേഹം തുറന്നു കാണിക്കാറുമുണ്ട്.

അതേസമയം കരിയറില്‍ തിരികെ വരാനുള്ള ശ്രമത്തിലാണ് ഷാരൂഖ്. 2018ല്‍ പുറത്തിറങ്ങിയ സീറോ വന്‍ പരാജയമായതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഇടവേള അവസാനിപ്പിച്ച് പുതിയ സിനിമയുടെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. പഠാന്‍ ആണ് പുതിയ സിനിമ. ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തന്റെ സിംഹാസനം തിരികെ നേടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

മലയാളം താണ്ടി തമിഴിലെത്തി, വലിയ രണ്ടു സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഐശ്വര്യ ലക്ഷ്മി. ധനുഷ് – കാർത്തിക് സുബ്ബരാജ് ടീമിനൊപ്പം ഐശ്വര്യ കൈകോർക്കുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസിന് ഒരുങ്ങുകയാണ്. ഒപ്പം മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലേക്ക് സ്വപ്നസമാനമായ ഒരു അവസരം ലഭിച്ചതിന്റെ സന്തോഷവും ഐശ്വര്യ മറച്ചുവയ്ക്കുന്നില്ലട

“വളരെ മാജിക്കൽ ആയൊരു അനുഭവമാണിത്. ഒന്നരമാസത്തോളം ഞാൻ പൊന്നിയിൽ സെൽവന്റെ സെറ്റിൽ ചെലവഴിച്ചു. ആദ്യ മീറ്റിംഗിന് വേണ്ടി മണി സാർ എന്നെ വിളിച്ചപ്പോൾ മുതൽ തന്നെ ഞാൻ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഞാനിപ്പോൾ ചിത്രത്തിന്റെ അഞ്ചാമത്തെ, അവസാനത്തെ പാർട്ടിലാണ് നിൽക്കുന്നതെന്നത് അഭിമാനത്തോടെ തന്നെ പറയാനാവും. ‘ജഗമേ തന്തിര’ത്തിന് വേണ്ടി കൂട്ടിയ ശരീരഭാരം അൽപ്പമൊന്നു കുറയ്ക്കുകയല്ലാതെ ഈ സിനിമയ്ക്ക് വേണ്ടി അധികമൊന്നും ചെയ്യേണ്ടി വന്നില്ല. നീന്തലും ഭരതനാട്യവുമൊക്കെയായി തിരക്കേറിയ രണ്ടു മാസങ്ങളായിരുന്നു അത്, പക്ഷേ ഞാനത് ആസ്വദിച്ചു.”

ഷൂട്ടിംഗിനിടെ പലപ്പോഴും സംവിധായകൻ ഉദ്ദേശിച്ചത് പോലെ ചെയ്യാൻ പറ്റിയില്ലെങ്കിലും അധികം സമ്മർദ്ദം തരാതെയാണ് മണിരത്നം തന്റെ സീനുകൾ ചിത്രീകരിച്ചതെന്ന് ഐശ്വര്യ പറയുന്നു. “ഒരു സീൻ ഒരുപാട് തവണ ആവർത്തിച്ച് ചെയ്യേണ്ടി വരുമ്പോൾ ഞാൻ റോബോർട്ടിനെ പോലെയാവും, എനിക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല. അദ്ദേഹത്തിന് അതു മനസ്സിലാവുകയും കുറച്ച് മാറ്റങ്ങളിലൂടെ എങ്ങനെ മികച്ച രീതിയിൽ എന്നെ കൊണ്ട് അഭിനയിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ”

“കോവിഡ് രണ്ടാം തരംഗമെത്തിയതോടെ ഷൂട്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മണി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണ്. ഇതിനുശേഷം അഭിനയം നിർത്തേണ്ടി വന്നാലും എന്നെന്നും ഞാൻ സന്തോഷവതിയായിരിക്കും. എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും ഇതു സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല,

സോഷ്യൽ മീഡിയ ഇന്നേ വരെ കാണാത്ത തരത്തിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.മറ്റാരുടേയുമല്ല പ്രേഷകരുടെ ഇഷ്ട താരം സാനിയ ഇയ്യപ്പന്റെ മാലി ദ്വീപിലുള്ള ബർത്ഡേയ് ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിലെ സംസാരം.സുഹൃത്തുക്കളോടൊപ്പം മാലി ദ്വീപിൽ അവധി ആഘോഷിക്കുന്ന താരം ഇതു വരെ പരീക്ഷിക്കാത്ത വേഷങ്ങളിലാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്.

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ രംഗത്ത് വന്ന താരത്തിന്റെ ആദ്യ ചിത്രം സൂപ്പർ ഹിറ്റ് ആയി മാറിയ ക്യൂൻ ആണ്.ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടിയ ഈ 19 കാരിക്ക് ആരാധകരുടെ ഒരു വലിയ കൂട്ടം തന്നെ ഉണ്ടെന്നു പറയാം.ചുരുങ്ങിയ സമയം കൊണ്ടു തന്നെ 2 ലക്ഷം ലൈക്സ് നേടിയ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച.

ചെയ്യുന്ന സിനിമകളിലെല്ലാം പ്രേക്ഷക സ്വീകാര്യത നേടുന്ന താരത്തിന്റെ അവസാനമായി ഇറങ്ങിയ ചിത്രമാണ് മമ്മൂട്ടിയും മഞ്ജു വാരിയരും നിറഞ്ഞഭിനയിച്ച ഹൊറർ ത്രില്ലെർ ” പ്രീസ്റ്റ് “.ഇൻസ്റ്റാഗ്രാം വഴി ഇട്ട വീഡിയോക്ക് ഒരു പാട് ആരാധകർ പെട്ടെന്നു തന്നെ അഭിപ്രായങ്ങൾ പങ്കു വെച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം ശക്തമായ സിനിമ കഥാപാത്രങ്ങളിലൂടെയും മോഡലിംഗിലൂടെയും നർത്തകിയായും എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.മോഹൻലാൽ നായകനായ ലൂസിഫർ എന്ന ഹിറ്റ് ചിത്രമാണ് താരം അഭിനയിച്ച മറ്റൊരു ചിത്രം.

 

RECENT POSTS
Copyright © . All rights reserved