Movies

ഭിക്ഷാടനത്തിനും മറ്റും പിഞ്ചു കുഞ്ഞുങ്ങളെ ഉപയോഗിക്കുന്ന സംഘത്തിനെതിരെ തുറന്നടിച്ച് നടൻ ബാല. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം തന്റെ അനുഭവം തുറന്നു പറയുന്നത്. ഒപ്പം ഇതിന്റെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്.

‘വീട്ടിലെത്തിയ രണ്ട് സ്ത്രീകളുടെ കയ്യിലാണ് പിഞ്ചു കുഞ്ഞിനെ കണ്ടത്. കുഞ്ഞ് വെയിലുകൊണ്ട് കരയുകയാണ്. വിശന്നിട്ടാണ് കുഞ്ഞ് കരയുന്നതെന്ന് എനിക്ക് മനസിലായി. വീട്ടിൽ നിന്നും പഴം എടുത്ത് െകാടുത്തു. അത് കഴിച്ചപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തി. ചോദിച്ചപ്പോൾ ആ സ്ത്രി കുഞ്ഞിന്റെ അമ്മയാണെന്നാണ് പറഞ്ഞത്. അവരുടെ ചിത്രമെടുത്ത് വച്ചു. അമ്മയല്ലെങ്കിൽ അവർക്ക് എതിരെ നിയമപരമായി നീങ്ങുമെന്നും ബാല പറയുന്നു.

കുഞ്ഞുങ്ങളെ 100 രൂപ ദിവസവേതനത്തിന് ഇങ്ങനെ െകാടുത്തു വിടുന്ന സംഭവങ്ങളും അദ്ദേഹം വിഡിയോയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടാൽ പ്രതികരിക്കണമെന്നും കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റണമെന്നും അദ്ദേഹം പറയുന്നു

ന്യൂഡല്‍ഹി: 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചര്‍-നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മോഹന്‍ലല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടത്തിനാണ്.

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യറിനാണ്. കങ്കണ റണാവത്ത് മികച്ച നടിയായും ധനുഷ് മനോജ് ബാജ്‌പെയ് എന്നിവര്‍ മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരവും പങ്കിട്ടു. 11 പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്.

ജല്ലിക്കെട്ടിലെ ഛായാഗ്രഹണത്തിലൂടെ ഗിരീഷ് ഗംഗാധരന്‍ മികച്ച ഛായാഗ്രഹനായി. മികച്ച സഹനടനായി വിജയ് മസതുപതിയും റസൂല്‍പൂക്കുട്ടിക്ക് ശബ്ദലേഖനത്തിനുള്ള പുരസ്‌കാരവും നേടി. മികച്ച വരികള്‍ക്ക് കോളാമ്പിയിലൂടെ പ്രഭാവര്‍മ്മ പുരസ്‌കാരം നേടി. സ്‌പെഷല്‍ ഇഫക്റ്റിസിനുള്ള പുരസ്‌കാരം മരര്‍ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലുടെ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ നേടി. ഹെലനിലെ മേപ്പിന് രജ്ഞിത്ത് പുരസ്‌കാരത്തിന് അര്‍ഹനായി. മരക്കാറിലെ കോസ്റ്റിയൂം ഡിസൈനിങ്ങും നേട്ടം സ്വന്തമാക്കി.

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി’ ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം. മികച്ച മലയാള ചിത്രത്തിനുളള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി.

മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു.നോണ്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ മികച്ച കുടുംബ മൂല്യമുള്ള ചിത്രമായി ശരണ്‍ വേണു ഗോപാല്‍ സംവിധാനം ചെയ്ത ‘ഒരു പാതിരാ സ്വപ്നം പോലെ’ തിരഞ്ഞെടുത്തു.
മികച്ച വിവരണത്തിന് വൈല്‍ഡ് കര്‍ണാടക എന്ന ചിത്രത്തില്‍ ഡേവിഡ് ആറ്റെന്‍ബറോ പുരസ്‌കാരം നേടി.

നടി ദുര്‍ഗ കൃഷ്ണ വിവാഹിതയാകുന്നു. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ വരന്‍. ഏപ്രില്‍ 5 നാണ് വിവാഹമെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സേവ് ദി ഡേറ്റ് ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്‌.

കഴിഞ്ഞ നാലു വര്‍ഷമായി അര്‍ജുനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അര്‍ജുനുമൊത്തുള്ള ചിത്രങ്ങള്‍ താരം നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കംകുറിച്ച നായികയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രോജക്ട്.

മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നു. അല്ലു അര്‍ജ്ജുന്റെ മാസ് എന്റര്‍ടെയിനര്‍ ‘പുഷ്പ’യില്‍ വില്ലനായാണ് ഫഹദിന്റെ അരങ്ങേറ്റം. മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസിലിനെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്‌സ് ടീസറിലൂടെ അറിയിച്ചത്.

ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്.

നേരത്തെ തമിഴ്​ നടൻ വിജയ്​ സേതുപതിയെ ആയിരുന്നു വില്ലൻ വേഷത്തിലേക്ക്​ പരിഗണിച്ചിരുന്നത്​. എന്നാൽ ഡേറ്റ്​ വിഷയമായതോടെ ഫഹദ്​ ഫാസിലിന്​ നറുക്ക്​ വീഴുകയായിരുന്നു. രശ്​മിക മന്ദാനയാണ്​ നായികയായെത്തുന്ന ചിത്രം സുകുമാറാണ്​ സംവിധാനം ചെയ്യുന്നത്​.

ഓഗസ്റ്റ് 13നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രീകരണം നേരത്തെ പൂര്‍ണ്ണമാകേണ്ട ചിത്രം റിലീസ് ചെയ്യാന്‍ വൈകിയത് കോവിഡ് വ്യാപനത്താലാണ്. നിര്‍ത്തിവെച്ച ചിത്രീകരണം കഴിഞ്ഞ വര്‍ഷം നവംബറിലാണ് പുനരാരംഭിച്ചത്. ആതിരപ്പള്ളി, ആന്ധ്രപ്രദേശിലെ മരെടുമല്ലി എന്നീ വന മേഖലകളിലായിരുന്നു ചിത്രീകരണം.

അല്ലു അർജു​ന്‍റെ പിറന്നാൾ ദിവസം പുറത്തുവിട്ട ചിത്രത്തിന്‍റെ ഫസ്റ്റ്​ലുക്ക്​ ​േപാസ്റ്റർ ഇൻറർനെറ്റിൽ വൈറലായിരുന്നു.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ആദ്യകാലത്ത് ഇരുവരുടെയും പ്രധാന അനുയായി ആയിരുന്നു ഡാന്‍സര്‍ തമ്പി എന്നറിയപ്പെടുന്ന ഷംസുദീന്‍. പല അഭിമുഖങ്ങളിലും ഇരുവര്‍ക്കുമെതിരെ അദ്ദേഹം ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും കടുത്ത ആരോപണങ്ങളുമായി ഡാന്‍സര്‍ തമ്പി. ഫാന്‍സുകാര്‍ക്ക് വേണ്ടി മോഹന്‍ലാല്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുളള അഭിമുഖത്തില്‍ തമ്പി ആക്ഷേപിച്ചു.

‘മുമ്പ് പറഞ്ഞപോലെ മോഹന്‍ലാല്‍ – മമ്മൂട്ടി ഫാന്‍സുകാരെ തമ്മില്‍ തല്ലിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം മമ്മൂട്ടി ഫാന്‍സുകാരെ തല്ലിയിട്ടുണ്ട്. അതുപോലെ തിരിച്ചും ചെയ്തിട്ടുണ്ട്. ഫാന്‍സുകാര്‍ക്കായി യാതൊരു വിധ സഹായവും മോഹന്‍ലാല്‍ ചെയ്തിട്ടില്ല. എന്റെ സ്വകാര്യമായ പൈസ കൊണ്ടാണ് മോഹന്‍ലാലിന്റെ ഫാന്‍സുകാരെ സഹായിച്ചത്.

‘കോടീശ്വരനായ ആന്റണി പെരുമ്പാവൂര്‍ വരുന്നതിനു മുന്നേ ഞാനായിരുന്നു മോഹന്‍ലാലിന്റെ കോണാന്‍ ചുമന്നു കൊണ്ട് നടന്നത്. ഞാന്‍ പറയുന്നതൊക്കെ സത്യമാണ്. അല്ലാ എന്നുണ്ടെങ്കില്‍ അവര്‍ പത്രസമ്മേളനം നടത്തി തെളിയിക്കട്ടെ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും പല രഹസ്യങ്ങളും എനിയ്ക്കറിയാം’ഡാന്‍സര്‍ തമ്പി പറഞ്ഞു.

മലയാളികള്‍ക്കും ഏറെപ്രിയപ്പെട്ട തെന്നിന്ത്യന്‍ താരറാണിയാണ് റായ് ലക്ഷ്മി. ഇപ്പോഴിതാ റായ് ലക്ഷ്മി തന്റെ പ്രണയത്തെക്കുറിച്ചു തുറന്നു പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. പ്രണയം എന്ന വികാരത്തെ തനിക്ക് ഒരിക്കലും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രണയം നടിച്ച് അടുത്ത് കൂടിയവര്‍ ചതിച്ചെന്നുമാണ് താരം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

‘ഒരുപാട് ആണ്‍ സുഹൃത്തുക്കള്‍ എനിക്കുണ്ട്. പലരുടെയും കൂടെ ഡേറ്റിംഗിന് പോയിട്ടുണ്ട്. എന്നാല്‍ എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതും എന്റെ ശരീരത്തെ മാത്രമാണ്. ആരും മാനസികമായി അടുക്കാന്‍ ശ്രമിച്ചിട്ടില്ല..’ നടി വ്യക്തമാക്കി. പക്ഷെ എത്ര ശ്രമിച്ചിട്ടും പ്രണയം എന്ന വികാരത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ തനിക്ക് കഴിയുന്നില്ല എന്നാണ് ലക്ഷ്മി പറയുന്നത്. എല്ലാം മറന്നു താന്‍ അതില്‍ വീണു പോകുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും നൃത്ത രംഗത്തും പ്രതിഭ തെളിയിച്ച ലക്ഷ്മി റായി, മലയാളത്തിനു പുറമേ മറ്റ് ദക്ഷിണേന്ത്യന്‍ സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം റോക്ക് ആന്‍ഡ് റോളില്‍ അഭിനയിച്ചാണ് ലക്ഷ്മി റായ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, ടു ഹരിഹര്‍ നഗര്‍ , ഇന്‍ ഗോസ്റ്റ് ഹൗസ്സ് ഇന്‍, രാജാധിരാജ, കാസനോവ,ക്രിസ്ത്യന്‍ ബ്രദേഴ്സ് , മായാമോഹിനി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ ലക്ഷ്മി അഭിനയിച്ചു.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ‘ബറോസ്’ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അന്യഭാഷാ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

തമിഴ് സൂപ്പര്‍ താരം അജിത്തിനെ കാണാനായി മോഹന്‍ലാല്‍ ചെന്നൈയില്‍ എത്തിയ വിശേഷമാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമാ പ്രവര്‍ത്തകനായ എബി ജോര്‍ജ് പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ലാലേട്ടന്‍ ഉടന്‍ തന്നെ ചെന്നൈയില്‍ വച്ച് തല അജിത്തിനെ കാണും. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്നും അടുത്ത ആഴ്ചകളില്‍ കൂടിക്കാഴ്ച നടക്കുമെന്നുമാണ് ട്വീറ്റ്.

ബറോസിന് വോയിസ് ഓവര്‍ ചെയ്യാനായി മലയാളത്തില്‍ മമ്മൂട്ടി, തമിഴില്‍ നിന്നും അജിത്ത്, ഹിന്ദിയില്‍ ഷാരൂഖ്, തെലുങ്കില്‍ ചിരഞ്ജീവി എന്നിവര്‍ എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിക്കായാണ് കാത്തിരിക്കുന്നത് നിധി തേടി ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ആണ് ബറോസ് ആയി എത്തുന്നത്. താരത്തിന്റെ മകള്‍ വിസ്മയ സംവിധാന സഹായായി ചിത്രത്തില്‍ പ്രവര്‍ത്തിക്കും. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

 

വാരിയംകുന്നന്റേയും മലബാർ കലാപത്തിന്റേയും പശ്ചാത്തലത്തിൽ കഥ പറയുന്ന തന്റെ സിനിമയായ ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തെ സംബന്ധിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ അലി അക്ബർ. ഈ ചിത്രത്തിൽ അഭിനയിക്കില്ലെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി പറഞ്ഞെന്ന് അലി അക്ബർ വെളിപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അലി അക്ബറിന്റെ പ്രതികരണം.

‘ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ’ എന്ന കമന്റിന് മറുപടിയായാണ് ചിത്രത്തിൽ അഭിനയിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞെന്ന് അലി അക്ബർ വ്യക്തമാക്കിയത്. ‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകർന്നാലോ?’എന്നായിരുന്നു പരിഹാസം കലർത്തി അലി അക്ബർ പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹം ശരിക്കും ‘നോ’ പറഞ്ഞോ എന്ന അടുത്ത ചോദ്യത്തിന് ‘അതെ’ എന്നും അലി അക്ബർ പറഞ്ഞു.

ജനങ്ങളിൽ നിന്നും പണംപിരിച്ചെടുത്ത് മമധർമ്മ ബാനറിലാണ് അലി അക്ബർ 1921 കാലത്തെ തന്റെ സിനിമ പൂർത്തിയാക്കുന്നത്. ഇതിനായി ഉണ്ടാക്കിയ അക്കൗണ്ടിലേക്ക് ഒരു കോടിയിലധികം രൂപ വന്നതായും അതിൽ 80 ലക്ഷത്തോളം ചെലവായെന്നും കൂടുതൽ പണം ഉടനെ അയയ്ക്കണമെന്നും അലി അക്ബർ തന്നെ അറിയിച്ചിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു 1921ലെ മലബാറിന്റെ പശ്ചാത്തലത്തിൽ ‘വാരിയംകുന്നൻ’ സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് സംസാരിക്കാന്‍ തയ്യാറാകാത്ത ഇന്ത്യയിലെ സെലിബ്രറ്റികളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സലിം കുമാര്‍.

രാജ്യത്തെ ചുരുക്കം ചിലരൊഴികെ, മറ്റ് സെലിബ്രിറ്റികളൊക്കെ നാളെ കിട്ടുന്ന നേട്ടങ്ങളെക്കുറിച്ച് ഓര്‍ത്താണ് പ്രതികരിക്കാതിരിക്കുന്നതെന്നും നാളെ ഒരു പത്മശ്രീ കിട്ടിയാലോ എന്നാണ് അവരുടെ ചിന്തയെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ സലിം കുമാര്‍ പറയുന്നു.

കര്‍ഷകര്‍ ചാവുകയോ മരിക്കുകയോ എന്തു വേണമെങ്കിലും ആയിക്കോട്ടെ. എന്റെ പത്മശ്രീ കളയാന്‍ പറ്റില്ല എന്നു വിശ്വസിക്കുന്നവരോടു എന്തു പറയാനാണെന്നും സലിം കുമാര്‍ അഭിമുഖത്തില്‍ ചോദിച്ചു.

ഈ സെലിബ്രിറ്റികളുടെ ഒരു സാമൂഹിക ജീവിതമൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ ലോകത്ത് കര്‍ഷകരില്ല, അവിടെ ദളിതരില്ല, ആദിവാസി ഇല്ല, ആരുമില്ല, പണവും പ്രതാപവും മാത്രം.

കര്‍ഷകരെ സഹായിക്കാന്‍ പാര്‍ട്ടിയില്ലെങ്കിലും അവര്‍ക്ക് വേണ്ടി നാലു വര്‍ത്തമാനമെങ്കിലും പറഞ്ഞൂടെ?’, സലിം കുമാര്‍ ചോദിച്ചു.

ദ പ്രീസ്റ്റ് ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കി ഇരിക്കുന്ന നടി നിഖില വിമലിന്റെ ചിത്രം സോഷ്യല്‍ വൈറലായിരുന്നു. നിഖിലയുടെ പേരില്‍ ട്രോളുകളും ഇറങ്ങി. തന്റെ വൈറല്‍ നോട്ടത്തെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് നിഖില ഇപ്പോള്‍. താന്‍ മമ്മൂട്ടിയെ വായ്‌നോക്കി ഇരിക്കുകയായിരുന്നില്ല എന്നാണ് താരം പറയുന്നത്.

അത്യാവശ്യം വായ്‌നോക്കുന്ന ആളാണ് താന്‍. പക്ഷെ മമ്മൂക്കയെ വായ്‌നോക്കിയതല്ല. അദ്ദേഹം സംസാരിക്കുന്നത് ഭയങ്കര എക്‌സൈറ്റഡായി കേട്ടിരിക്കുകയായിരുന്നു. ആ കറക്ട് ടൈമില്‍ എടുത്ത ഫോട്ടോ ആയതു കൊണ്ടാണ് വായ്‌നോട്ടം പോലെ തോന്നിയത് എന്നാണ് നിഖില റേഡിയോ മിര്‍ച്ചിയോട് പറഞ്ഞത്.

തിയേറ്ററില്‍ പോയപ്പോള്‍ കുറച്ച് മമ്മൂക്ക ഫാന്‍സ് വന്നു. ‘ഞങ്ങള്‍ക്ക് നിങ്ങളോട് ഭയങ്കര ദേഷ്യമായിരുന്നു’ എന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ ‘ഞങ്ങളുടെ ഉള്ളിലുള്ള മമ്മൂക്കയെയാണ് നിങ്ങള്‍ നോക്കി കൊണ്ടിരുന്നത്. പിന്നെ മമ്മൂക്കയെ ആണല്ലോ നോക്കുന്നതെന്ന് തോന്നിയപ്പോള്‍ ഒരുപാട് ഇഷ്ടം വന്നു’ എന്നാണ് അവര്‍ പറഞ്ഞത് എന്നും താരം പറഞ്ഞു.

കൂടാതെ എല്ലാ മമ്മൂട്ടി ഫാന്‍സിനോടും തനിക്ക് പറയാനുള്ളത് മമ്മൂക്കയെ താന്‍ കണ്ണു വയ്ക്കുകയായിരുന്നില്ല എന്നും നിഖില വ്യക്തമാക്കി. മാര്‍ച്ച് 11ന് ദ പ്രീസ്റ്റ് റിലീസ് ചെയ്തത്. ചിത്രത്തില്‍ ജെസി എന്ന സ്‌കൂള്‍ ടീച്ചര്‍ ആയാണ് നിഖില വേഷമിട്ടത്.

RECENT POSTS
Copyright © . All rights reserved