കുഞ്ചാക്കോ ബോബനോട് തനിക്ക് കട്ട അസൂയ ആയിരുന്നുവെന്ന് രമേഷ് പിഷാരടി. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അതിന്റെ കാരണവും പിഷാരടി വിശദീകരിച്ചിട്ടുണ്ട്. തനിക്ക് ചാക്കോച്ചനോട് ആദ്യം ഉണ്ടായ വികാരം കട്ട അസൂയ ആയിരുന്നു.
തന്റെ കോളേജിലെ പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫിലും നോട്ട് ബുക്ക് കവറിലും എല്ലാം ചാക്കോച്ചന്റെ ഫോട്ടോ കൊണ്ടുനടക്കുമായിരുന്നു. പിസിഎം കോളേജില്‍ ചാക്കോച്ചന്‍ ഉദ്ഘാടനത്തിന് വന്നപ്പോള്‍ തന്റെ ചേച്ചി പുള്ളീടെ ഫോട്ടോ വാങ്ങാന്‍ വീട്ടില്‍ നിന്നും പൈസ വാങ്ങിക്കൊണ്ടു പോയി. ചാക്കോച്ചന്റെ ഫോട്ടോ വിറ്റു മാത്രം ഒരു സ്റ്റുഡിയോക്കാരന്‍ വീട് വയ്ക്കുക.
അങ്ങനത്തെ അവസ്ഥ താന്‍ കണ്ടിട്ടുണ്ട്. അതില്‍ തനിക്ക് ഭയങ്കര അസൂയ ഉണ്ടായിരുന്നു എന്നാണ് പിഷാരടി പറയുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവര്‍ണതത്ത. ചിത്രത്തില്‍ പത്രം എറിയുമ്പോള്‍ കുഞ്ചാക്കോ ബോബന്റെ മുഖത്ത് കൊള്ളുന്ന സീന്‍ ഉണ്ടായിരുന്നു.
അത് ചെയ്തിട്ട് ശരിയാവാതെ വന്നപ്പോള്‍ മണിയന്‍പിള്ള ചേട്ടന്‍ തന്നോട് ചെയ്യാന്‍ പറഞ്ഞു. കാറ്റില്‍ പത്രം പറന്നു പോവാതിരിക്കാന്‍ ചെറിയ വെയ്റ്റും വച്ചിട്ടുണ്ട്. പത്രം കൈയ്യിലെടുത്തപ്പോള്‍ തന്റെ മനസൊന്നു പാളി. ഈ മുഖമാണല്ലോ അസൂയപ്പെട്ട് നോക്കിയത് ഒരണ്ണെ അങ്ങട്… പിന്നെ മനസിനെ നിയന്ത്രിച്ച് എറിഞ്ഞു എന്നാണ് പിഷാരടി പറയുന്നത്.
സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയത്തെ വിമര്‍ശിച്ച് വര്‍ത്തമാനം പുതിയ ടീസര്‍. പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ ശിവയാണ് വര്‍ത്തമാനം സംവിധാനം ചെയ്തിരിക്കുന്നത്.
സിദ്ധീഖ് അവതരിപ്പിക്കുന്ന പ്രൊഫസര്‍ പൊതുവാള്‍ ഹിന്ദുത്വസംഘടനാ നേതാക്കളെ ചോദ്യം ചെയ്യുന്നതാണ് ടീസര്‍. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിനെത്തുന്ന ഫൈസ സൂഫിയയെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്.
വര്‍ത്തമാനം സിനിമയെക്കുറിച്ച് പാര്‍വതി തിരുവോത്ത്
സിനിമയുടെ സംവിധായകൻ സിദ്ധാർഥ് ശിവ ജെഎൻയുവിലാണ് പഠിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു മൈക്രോക്കോസം ആണല്ലോ ജെ എൻ യു ക്യാമ്പസ്. അവിടെയുള്ള ഒരുപാട് കാര്യങ്ങൾ ഈ സിനിമയുടെ കഥയെ സ്വാധീനിച്ചിട്ടുണ്ട്. ഇത്തരം യൂണിവേഴ്സിറ്റികളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ സിദ്ധാർഥും ഭാഗമായിരുന്നു. കേരളത്തിലെ ക്യാംപസുകളിൽ രാഷ്ട്രീയം ഉണ്ടെങ്കിലും ഏത് ലെവൽ വരെ പോകും എന്ന് നമ്മൾ കണ്ടറിഞ്ഞിട്ടുള്ളതാണ്. പക്ഷെ ദില്ലിയിലെ ക്യാംപസുകളിൽ വല്ലാത്ത ഒരുതരം പവർ ആണ് ഉള്ളത്. അവരുടെ അവകാശങ്ങൾക്ക് വേണ്ടി അവർ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.
ഈ സിനിമയിലെ ഫൈസ സൂഫിയ എന്ന കഥാപാത്രം ശക്തമായ അക്കാദമിക് ബാക്ഗ്രൗണ്ടുമായാണ് കേരളത്തിൽ നിന്നും ദില്ലിയിൽ എത്തുന്നത്. ഒരുപക്ഷെ ഞാനുമായി ഈ കഥാപാത്രത്തെ റിലേറ്റ് ചെയ്യുവാൻ സാധിക്കും. ഒരുപാട് വായനയും അഭിമുഖങ്ങൾ കണ്ടുള്ള വിവരങ്ങൾ എനിയ്ക്കും ഉണ്ട്. പക്ഷെ പ്രാക്റ്റിക്കൽ ആയി ഇതിനെ ഇമ്പ്ലിമെൻറ് ചെയ്യുന്ന ഒരു സാഹചര്യം വരുമ്പോൾ അതൊരു വല്യ ചോദ്യ ചിഹ്നമായി മാറും. അത്തരം ഒരു സാഹചര്യത്തിലൂടെയാണ് സിനിമയിൽ ഫൈസ സൂഫിയും കടന്നു പോകുന്നത്. രാഷ്ട്രീയ പ്രബുദ്ധതയുടെ വക്കിലാണ് സിനിമയിൽ ഫൈസ സൂഫിയ നിലകൊള്ളുന്നത്. അതിന്റെ മുൻനിരയിലേക്ക് എത്തിപ്പെടുമ്പോൾ ഇനി മുന്നോട്ടു ഒറ്റയ്ക്ക് നയിക്കാം എന്ന് തീരുമാനിക്കുന്ന സാഹചര്യമാണ് ഫൈസ സൂഫിയുടെ ജീവിതത്തിൽ ഉണ്ടാകുന്നത്.
ഈ സിനിമയിൽ അവതരിപ്പിച്ച കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങിന് ശേഷമാണ് ജാമിയ മിലിയിൽ പ്രതിഷേധങ്ങൾ നടക്കുന്നത്. സിനിമയ്ക്ക് ശേഷം ഉണ്ടായ പ്രതിഷേധങ്ങൾ കണ്ടപ്പോൾ എന്റെ വീക്ഷണത്തിലും മാറ്റമുണ്ടായി.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് വര്‍ത്തമാനം നിര്‍മ്മിച്ചിരിക്കുന്നത്.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന്റെ തകർപ്പൻ പ്രകടനം കൊണ്ട് നിറഞ്ഞത് ആണ്. ചിത്രത്തിലെ അന്‍വര്‍ ഹുസൈനെന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ അടുത്തിടെ തനിക്കുണ്ടായ രസകരമായ ഒരു അനുഭവം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് നടന്‍ . പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്ന അദ്ദേഹം മനസ്സുതുറന്നത്.
‘ഈയടുത്ത് മാസ്‌കും തൊപ്പിയും വെച്ച് പനമ്പിള്ളി നഗറില്‍ നടക്കാന്‍ പോയതായിരുന്നു. രാത്രി എട്ടരയൊക്കെ ആയിക്കാണും. എനിക്ക് ദാഹിച്ചു. അവിടെ ഒരു കരിക്ക് കച്ചവടക്കാരന്‍ ഉണ്ടായിരുന്നു. പുള്ളീടെ അടുത്ത് ഒരു കരിക്ക് വെട്ടാന്‍ പറഞ്ഞു. പെട്ടെന്നാണ് ഓര്‍ത്തത്, എന്റെ കയ്യില്‍ 500 രൂപയാണ്. ചില്ലറ ഇല്ല. ഞാന്‍ ആളോട് കാര്യം പറഞ്ഞു.
ആളുടെ കയ്യില്‍ ചില്ലറയുണ്ട്, കുഴപ്പമില്ല എന്നു പറഞ്ഞ് ആളു വീണ്ടും കരിക്ക് വെട്ടാന്‍ തുടങ്ങി. ഞാന്‍ കീശയില്‍ തപ്പി നോക്കിയപ്പോള്‍ കാശില്ല. ഞാനാണെങ്കില്‍ ജാഡയ്ക്ക് അഞ്ഞൂറു രൂപ ഉണ്ടെന്ന് പറയുകയും ചെയ്തു. പുള്ളി അപ്പോഴേക്കും കരിക്ക് വെട്ടാന്‍ തുടങ്ങിയിരുന്നു.
ഞാന്‍ പെട്ടെന്ന് ഇടപെട്ടു പറഞ്ഞു, ‘ചേട്ടാ… വെട്ടണ്ട… എന്റെ കൈയില്‍ കാശില്ല’. ഞാനാകെ വല്ലാത്ത അവസ്ഥയില്‍ ആയിപ്പോയി. എന്തായാലും പുള്ളി എനിക്ക് കരിക്ക് തന്നു. കാശ് പിന്നെ കൊടുത്താല്‍ മതിയെന്നും പറഞ്ഞു. പിറ്റേദിവസം രാവിലെയാണ് ഞാന്‍ പുള്ളിക്ക് കാശു കൊടുത്തത്’, കുഞ്ചാക്കോ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുകേഷിനൊപ്പം ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കി നടന്‍. ധര്‍മ്മജന്‍ മാത്രം പോര രമേഷ് പിഷാരടി കൂടി വേണം എന്നാണ് മുകേഷ് പറഞ്ഞത്. അങ്ങനെയെങ്കില്‍ ബഡായി ബംഗ്ലാവ് നടത്താവുന്നതേയുള്ളുവെന്നും മുകേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിലായിരുന്നു മുകേഷിന്റെ പ്രതികരണം.
എംഎല്‍എ മണ്ഡലത്തില്‍ ഇല്ലായെന്ന കള്ള പ്രചാരണം അല്ലാതെ കോണ്‍ഗ്രസിന് മറ്റൊന്നും ഉയര്‍ത്താന്‍ ഇല്ല. താന്‍ 1300 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ‘കൊല്ലത്ത് ഉറപ്പാണ് മുകേഷ്’ എന്ന് പറയാമെന്നും നടന്‍ കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസും എല്‍ഡിഎഫും കൊല്ലത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുകേഷ് ആരോപിച്ചു. എന്നാല്‍ താന്‍ അതിനെ കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്ന് നടന്‍ വ്യക്തമാക്കി.
ബാംബു ബോയ്‌സിലെ വള്‍ഗര്‍ സീനില്‍ താന്‍ അഭിനയിക്കില്ലെന്ന് സംവിധായകന്‍ അലി അക്ബറിനോട് തുറന്നു പറയേണ്ടി വന്നുവെന്ന് നടന്‍ സലിം കുമാര്‍. പിന്നീട് ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തുവെന്നും അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
സത്യസന്ധമായി മറുപടി പറയാം. ആ സിനിമയില്‍ ഐസ് ക്രീം കഴിക്കുന്ന ഒരു സംഭവം ഉണ്ട്. അത് ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അത് ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. ഐസ് ക്രീം കഴിക്കുന്നതും വെളിക്കിരിക്കുന്നതുമെല്ലാം കൂടെ ലിങ്ക് ചെയ്ത ഒരു വള്‍ഗര്‍ സീന്‍. ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു.
അധിക്ഷേപം ഉണ്ട്. ഞാന്‍ അതിനെ എതിര്‍ത്തു. പക്ഷേ ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തു. ഞാന്‍ നിന്നില്ല. പക്ഷേ ഒരു നടന് ലിമിറ്റേഷന്‍സ് ഉണ്ട്. നടന്‍ വെറും ടൂള്‍ മാത്രമാണ്. നടന്‍ ഒരു കാര്യം അഭിനയിച്ചില്ലെങ്കില്‍ പൈസ വാങ്ങിച്ചുകൊണ്ട് ഷൂട്ടിംഗ് തടസ്സപ്പെടുത്തി എന്നു പറഞ്ഞ് നിയമപരമായി നടപടി എടുക്കാം. നടന്റെ ചെറുത്തുനില്‍പ്പുകള്‍ക്ക് ഒരു പരിധിയുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പട്ടരുടെ മട്ടൻകറി’ എന്ന സിനിമയുടെ ടൈറ്റിൽ മാറ്റണം എന്നാവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ സെൻസർ ബോർഡിന് കത്തയച്ചു. സിനിമയുടെ പേര് ബ്രാഹ്മണ സമൂഹത്തെ അധിക്ഷേപിക്കുന്ന ഒന്നാണെന്നാണ് ചൂണ്ടികാണിച്ചാണ് കത്തെഴുതിയിരിക്കുന്നത്.
ബ്രാഹ്മണൻമാർ സസ്യഭുക്കുകളാണ് എന്നറിഞ്ഞിട്ടും ഇത്തരമൊരു പേരു നൽകിയത് അപമാനിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണെന്നും അതിനാൽ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകരുത് എന്നാണ് കത്തിന്റെ ഉള്ളടക്കം. ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്‍റാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കത്ത് അയച്ചിരിക്കുന്നത്.
നവാഗതനായ സുഘോഷിനെ നായകനാക്കി അർജുൻ ബാബു ആണ് പട്ടരരുടെ മട്ടണ്‍ കറി സംവിധാനം ചെയ്യുന്നത്. തിരക്കഥയും അർജുൻ ബാബു തന്നെ. രാഗേഷ് വിജയ് ആണ് ഛായാഗ്രഹണം.
I as a member of Kerala Iyer community seek support of fellow tweeps in condemning the naming of a new Malayalam movie as ” Pattarudey Mutton Curry”.Kerala Brahmana Sabha has officially written to Censor board.@NPIswaran @Arunakrishnan @Oommen_Chandy @surendranbjp @chennithala pic.twitter.com/fqJyQ0RJ7e
— Venkitesh S Iyer (@venkiiyer) March 15, 2021
ഫ്രാൻസിലെ പ്രധാനമന്ത്രിക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി നടി. പ്രധാനമന്ത്രി ജീൻ കാസ്റ്റെക്‌സിനെതിരെയാണ് നടി കോറിനീ മസീറോ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോവിഡ് പ്രതിസന്ധിയിൽ ഫ്രാൻസിലെ തീയ്യേറ്ററുകൾ അനിശ്ചിത കാലമായി അടച്ചിട്ടതിന് എതിരെയാണ് കോറിനീയുടെ പ്രതിഷേധം.
തീയ്യേറ്ററുകൾ തുറക്കണമെന്നാവശ്യപ്പെട്ട് സീസർ പുരസ്‌കാര വേദിയിൽ വെച്ചായിരുന്നു നടിയുടെ പ്രതിഷേധം. കഴുതയുടെ തുകൽ കൊണ്ടുള്ള രക്തം പുരണ്ട വസ്ത്രം ധരിച്ചാണ് കോറിനീ മസീറോ വേദിയിലെത്തിയത്.
സംസ്‌കാരിക പ്രവർത്തനങ്ങൾ ഇല്ലെങ്കിൽ ഭാവിയില്ല. ഞങ്ങൾക്ക് കല തിരിച്ചുവേണം എന്ന് നടി പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഫ്രാൻസിൽ തീയ്യേറ്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുന്നത്. തീയ്യേറ്ററുകൾ ഇപ്പോൾ തുറക്കില്ലെന്ന കടുത്ത നിലപാടിലാണ് സർക്കാർ.
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ യുവ നടിയാണ് പാര്‍വതി അരുണ്‍. പാർവതി പ്രമുഖ താരം അരുണ്‍ വൈഗ സംവിധാനം ചെയ്യ്ത ‘ചെമ്പരത്തിപൂവ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്ളായിരുന്നു അസ്‌ക്കര്‍ അലി, അജു വര്‍ഗീസ്, അതിഥി രവി എന്നിവർ.
ഇപ്പോളിതാ താരംത്തിന്റെ കിടിലൻ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വളരെ ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ഈ ഫോട്ടോഷൂട്ട് വീഡിയോ കണ്ടിരിക്കുന്നത്.നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അതെ പോലെ തന്നെ മലയാളത്തിലെ പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് എന്നാലും ശരത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം കേരളത്തില്‍ ഈ അടുത്ത് നടന്ന സംഭവങ്ങളാണ് അവതരിപ്പിച്ചത്.ചിത്രത്തിനുവേണ്ടി സംവിധായകന്റെ നിര്‍ദ്ദേശപ്രകാരമാണ് നിധി എന്ന എന്ന പേരു സ്വീകരിച്ചത്.
View this post on Instagram
കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് മദ്യലഹരിയില്‍ നടന്‍ ജയം രവിയുടെ ഭാര്യയോട് തട്ടിക്കയറുന്ന നടന്‍ ധനുഷിന്റെ ദൃശ്യങ്ങളാണ്. എന്നാല്‍, സംഭവത്തിലെ വസ്തുതയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നടന്‍ ധനുഷും നടന്‍ ജയം രവിയുടെ ഭാര്യ ആരതിയും തമ്മില്‍ വഴക്കിടുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. ധനുഷ് മദ്യപിച്ച് ആരതിയോട് തട്ടിക്കയറിയെന്നും മറ്റും തലകെട്ടുകളിലാണ് വീഡിയോ തകൃതിയായി നിറഞ്ഞിരുന്നത്. വീഡിയോ വൈറലായതിന് പിന്നാലെയാണ്, പ്രതികരണവുമായി ജയം രവിയോട് അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തിയത്.
പ്രചരിക്കുന്ന വീഡിയോയിലെ വസ്തുത ഇങ്ങനെ;
2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിലെ വീഡിയോ ആണിത്. ജയം രവി നായകനായും അരവിന്ദ് സ്വാമി വില്ലനുമായെത്തിയ ചിത്രം വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ ധനുഷ്, ഐശ്വര്യ രജനികാന്ത്, തൃഷ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ധനുഷും ആരതിയും വഴക്കിടുകയായിരുന്നില്ല. അതൊരു വ്യാജ പ്രചാരണം മാത്രമാണ്. ധനുഷിന്റയും ജയം രവിയുടെ കുടുംബങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്.
കടുത്ത ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ചലച്ചിത്ര താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ആശുപത്രിയിൽ. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയിൽ തുടരുകയാണ്.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനിൽ നിന്നാണ് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖബാധിതനായ സുരേഷ് ഗോപിയുടെ രോഗം ഭേദമായതിന് ശേഷമെ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയുള്ളൂ.
അതേസമയം, ന്യൂമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്താക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയിലായത്.