സംവിധായകന്‍ എസ്പി ജനനാഥന്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കാണപ്പെട്ട അദ്ദേഹത്തെ സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ അദ്ദേഹം, ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിജയ് സേതുപതി പ്രധാനവേഷത്തിലെത്തുന്ന ലാഭം എന്ന ചിത്രമാണ് അദ്ദേഹമിപ്പോള്‍ സംവിധാനം ചെയ്യുന്നത്. അതിന്റെ എഡിറ്റിങ് ജോലികള്‍ നടന്ന് കൊണ്ടിരിക്കെയാണ് അപ്രതീക്ഷിത അപകടം നടന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇടവേളയില്‍ സ്റ്റുഡിയോയില്‍ നിന്ന് ഹോട്ടലിലേക്ക് പോയതായിരുന്നു അദ്ദേഹം. നാല് മണി കഴിഞ്ഞിട്ടും സ്റ്റുഡിയോയില്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഹോട്ടല്‍ മുറിയില്‍ കയറി പരിശോധിച്ചപ്പോഴാണ് ബോധമില്ലാത്ത നിലയില്‍ കണ്ടെത്തിയത്.
ഉഗ്രൻ ഡാൻസർ ആയ നടി ഷംന കാസിം കഥക്,മോഹിനിയാട്ടം,ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളിൽ പരിശീലനം നേടിയിട്ടുള്ള താരമാണ്, 2003ലെ അമൃതാ ടി വി സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്.
2004ൽ കമൽ സംവിധാനം ചെയ്ത “മഞ്ഞുപോലൊരു പെൺകുട്ടി” എന്ന സിനിമയിലെ നായികയുടെ കൂട്ടുകാരിയായ ധന്യ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് “എന്നിട്ടും”,”ഡിസംബർ” “പച്ചക്കുതിര”,”ഭാർഗവചരിതം മൂന്നാം ഖണ്ഡം” തുടങ്ങിയ സിനിമകളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ. ആദ്യമായൊരു പ്രധാനവേഷം ചെയ്യുന്നത് 2007ൽ തന്റെ ആദ്യതെലുങ്ക് ചിത്രമായ “ശ്രീ മഹാലക്ഷ്മി”യിലാണ്. ടൈറ്റിൽ കഥാപാത്രമായിരുന്നു അതിൽ.
തൊട്ടടുത്തവർഷം “മുനിയാണ്ടി വിളങ്ങിയാൽ മൂൻട്രാമാണ്ട്” എന്ന സിനിമയിലെ നായികാവേഷത്തിലൂടെ തമിഴ് സിനിമാരംഗത്തുമെത്തി.അതേ വർഷം തന്നെ “ജോഷ്” എന്ന സിനിമയിലൂടെ കന്നടയിലും എത്തി.മലയാളത്തിൽ ആദ്യമായി നായികയാവുന്നത് 2012ൽ പുറത്തിറങ്ങിയ “ചട്ടക്കാരി” എന്ന സിനിമയിലാണ്.സ്കൂൾ വിദ്യാർത്ഥിനി ആയിരുന്നപ്പോൾ തുടർച്ചയായ നാലു വർഷം കണ്ണൂർ ജില്ലാ കലാതിലകം ആയിരുന്നു.2003ൽ ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്.കണ്ണൂർ സ്വദേശികളായ കാസിം,റൗലാബി എന്നിവരാണ് മാതാപിതാക്കൾ.ഷെരീഫ,ആരിഫ,ഷീന,ഷാനവാസ് എന്നിവർ മൂത്ത സഹോദരങ്ങളാണ്. കണ്ണൂർ സെയിന്റ് തെരേസാസ് ആംഗ്ലോ ഇൻഡ്യൻ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
താരം പുതിയതായി അഭിനയിക്കുന്ന തെലുങ്ക് സിനിമയാണ് സുന്ദരി. ചിത്രത്തിൽ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് തന്നെയാണ് സുന്ദരി. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ട്രെയിലറിന്
ഷെറിൻ പി യോഹന്നാൻ
സെക്കന്റ് ഷോയ്ക്ക് അനുമതി നൽകിയതോടെ കേരളത്തിലെ തിയേറ്ററുകൾ വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും അതിന് തികച്ചും സഹായകമാകുന്ന റിലീസ് ആയിരുന്നു മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്.’ ടീസറുകൾ നൽകിയ പ്രതീക്ഷ വലുതായതുകൊണ്ട് തന്നെ ഒരു ക്വാളിറ്റി മിസ്റ്ററി ത്രില്ലർ പ്രേക്ഷകർ തീർച്ചയായും പ്രതീക്ഷിക്കും.
ഫാ. കാർമെൻ ബനഡിക്ട്, പേരിൽ മാത്രമാണ് പുരോഹിതൻ. അദ്ദേഹം ഏറ്റവും താല്പര്യത്തോടെ ചെയ്യുന്ന പ്രവൃത്തി കുറ്റാന്വേഷണമാണ്. മിക്ക കേസുകളിലും പോലീസിനെ സഹായിക്കുന്നുമുണ്ട്. ആ പുരോഹിതന് അതാണ് ദൈവവഴി. അങ്ങനെ ഒരുനാൾ ഫാ. ബനഡിക്ടിനെ തേടി ഒരു കേസ് എത്തുന്നു… നിഗൂഢതകൾ നിറഞ്ഞ ഒന്ന്.
Positives – ക്വാളിറ്റി മേക്കിങ്ങും മികച്ച പശ്ചാത്തലസംഗീതവുമാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പ്രധാന ഘടകങ്ങൾ. സിനിമയിലെ പല രംഗങ്ങൾക്കും ജീവൻ നൽകുന്നത് രാഹുൽ രാജിന്റെ ബിജിഎം ആണ്. മമ്മൂട്ടി, മഞ്ജു വാരിയർ ,ബേബി മോണിക്ക, നിഖില തുടങ്ങിയ പ്രധാന താരങ്ങളുടെ പ്രകടനം നന്നായിരുന്നു. പോസ്റ്റ് ക്ലൈമാക്സ് സീൻ ഊഹിച്ചിരുന്നെങ്കിലും അതിന്റെ പ്ലേസ്‌മെന്റ് കൃത്യമായതിനാൽ മൊത്തത്തിൽ ഒരു ക്ലൈമാക്സ് പഞ്ച് സിനിമ സമ്മാനിക്കുന്നുണ്ട്. ഇന്റർവെൽ ബ്ലോക്ക് ബനഡിക്ടിനെ ശക്തമാക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ അത് നിലനിന്നോയെന്ന കാര്യം സംശയമാണ്. ‘നസ്രത്തിൻ നാട്ടിലെ’ എന്ന ഗാനം തിയേറ്ററിൽ കേട്ടപ്പോൾ കൂടുതൽ നന്നായിതോന്നി.
Negatives – ഹൊറർ ചിത്രങ്ങളിൽ പതിവായി കണ്ടുവരുന്ന പല ക്‌ളീഷേ സംഗതികളും ഈ ചിത്രത്തിലുമുണ്ട്. പ്രെഡിക്റ്റബിൾ സീനുകൾ നിറഞ്ഞ ആദ്യപകുതി അവസാനിക്കുന്നത് പ്രതീക്ഷകൾ നൽകികൊണ്ടാണെങ്കിലും ആ സാധ്യതകളെയൊന്നും ഉപയോഗപ്പെടുത്താതെ ചിലരിലേക്ക് മാത്രം ഒതുങ്ങിപോവുകയാണ് പിന്നീടുള്ള കഥ. രണ്ടാം പകുതിയിലെ ഫ്ലാഷ്ബാക്കും കൺവിൻസിംഗ് ആയി തോന്നിയില്ല. പലയിടത്തും കഥ വലിച്ചുനീട്ടിയതായും അനുഭവപ്പെട്ടു. കഥപറച്ചിൽ വിരസമാകുമ്പോഴും ചിത്രത്തെ താങ്ങിനിർത്തുന്നത് പ്രകടനങ്ങളും മേക്കിങ്ങുമാണ്.
Last Word – കളർ ടോണിലും ട്രീറ്റ്‌മെന്റിലുമെല്ലാം വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പുത്തൻ ദൃശ്യാനുഭവമൊന്നും പ്രീസ്റ്റ് സമ്മാനിക്കുന്നില്ല. പ്രൊഡക്ഷൻ ക്വാളിറ്റി ഒക്കെ മുന്നിട്ടു നിൽക്കുന്നതിനാൽ തന്നെ നല്ലൊരു തിയേറ്ററിൽ ആസ്വദിച്ചാൽ നിരാശപ്പെടേണ്ടി വരില്ല.
മോഹൻലാലോ കമൽഹാസനോ ഈ ചോദ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ ഇപ്പോഴും കൃത്യമായൊരു ഉത്തരം ഈ ചോദ്യത്തിന് ആർക്കും നൽകാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അഭിനയം കൊണ്ട് ഇന്ത്യൻ സിനിമയിൽ ലോകനിലവാരത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കുന്ന ഇരു താരങ്ങളും സമാനതകളില്ലാത്ത അഭിനയ ജ്ഞാനം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച് മുന്നോട്ട് പോവുകയാണ്. എന്നാൽ ഇരുവരുടെയും ആരാധകർക്കിടയിൽ തങ്ങളുടെ ഇഷ്ടതാരമാണ് മികച്ചു നിൽക്കുന്നത് എന്ന അഭിപ്രായവും അതേ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ എല്ലായിപ്പോഴും സജീവമാണ്.
മോഹൻലാലിനെയും കമൽഹാസനെയും താരതമ്യപ്പെടുത്തി കൊണ്ട് വിഖ്യാത സംവിധായകൻ മണിരത്നം പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുകയാണ്. നാളുകൾക്ക് മുമ്പ് നടന്ന അഭിമുഖത്തിൽ സംവിധായകനായ ഗൗതം വാസുദേവ് മേനോന്റെ മോഹൻലാലോ കമലഹാസനോ എന്ന ചോദ്യത്തിന് വളരെ കൃത്യമായി മണിരത്നം പറഞ്ഞ മറുപടി മോഹൻലാൽ ആരാധകർക്ക് വലിയ ആവേശം പകരുന്നു. ഗൗതം വാസുദേവ് മേനോന്റെ ചോദ്യത്തിന് മണിരത്നം നൽകിയ മറുപടി ഇങ്ങനെ ഞാൻ താങ്കളോട് ഇളയരാജ ആണോ റഹ്മാൻ ആണോ എന്ന് ചോദിച്ചാൽ എന്ത് പറയും.
അതുപോലെതന്നെയാണ് അവർ രണ്ടു പേരും. മോഹൻലാലും കമൽഹാസനും വ്യത്യസ്ത തരം അഭിനേതാക്കളാണ് എന്നാൽ അഭിനയത്തിൽ വിസ്മയിപ്പിക്കാൻ കഴിവുള്ള നടനാണ് മോഹൻലാൽ, അവസാന ഷോട്ടിൽ എന്തെങ്കിലും ഒരു പ്രത്യേകത തന്റെ അഭിനയത്തിൽ കൊണ്ടു വന്ന് ആ പ്രകടനം ഗംഭീരമാക്കാൻ കഴിവുള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ആ ഒരു പ്രകടനമാണ് മോഹൻലാലിനെ ഒപ്പം സഞ്ചരിക്കുന്ന മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. കമലഹാസൻ മോഹൻലാൽ ഇവർ രണ്ടു പേരും ആണ് പ്രകടനം കൊണ്ട് പ്രചോദനം ആയവർ. എന്നാണ് മണിരത്നം അഭിപ്രായപ്പെട്ടത്.
മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി കരുതപ്പെടുന്ന ഇരുവർ മണിരത്നം ഒരുക്കിയ മറ്റൊരു വിസ്മയ ചിത്രമാണ്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഒരേപോലെ ശ്രദ്ധനേടിയ ഈ ചിത്രത്തിന് ശേഷം മണിരത്നവും മോഹൻലാലും ഒന്നിച്ച് പ്രവർത്തിച്ചിട്ടില്ല. ഇരു ഇതിഹാസം താരങ്ങളും വീണ്ടും ഒന്നിക്കുന്നത് കാണാൻ സിനിമാലോകം ആകാംക്ഷയോടെ നാളിതുവരെയായി ഉറ്റുനോക്കുകയാണ്.
The Priest: കുശാഗ്രബുദ്ധിയും അന്വേഷണത്വരയുമുള്ള ഒരു പുരോഹിതനാണ് ഫാദർ കാർമെൻ ബെനഡിക്ട്. നിഗൂഢതയുടെ ചുരുളഴിക്കലും സത്യം കണ്ടെത്തലും ഒരു തരത്തിൽ ദൈവവഴി തന്നെയാണെന്ന് വിശ്വസിക്കുന്ന ആൾ. ഇരുട്ടിന്റെ ഇടനാഴികളിൽ ഒളിഞ്ഞിരിക്കുന്ന സത്യത്തിലേക്ക് വെളിച്ചം തെളിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ. അയാൾ തേടി ചെല്ലുന്ന കേസുകളെ പോലെ തന്നെ, അയാളെ തേടിയെത്തുന്ന നിഗൂഢതകളുമുണ്ട്. ഫാദർ ബെനഡിക്ടിനെ തേടിയെത്തിയ അത്തരമൊരു നിഗൂഢതയുടെ ചുരുളഴിക്കുകയാണ് ‘ദി പ്രീസ്റ്റ്’.
നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ‘ദി പ്രീസ്റ്റ്’ ഒരു ഹൊറർ മിസ്റ്ററി ത്രില്ലറാണ്. പ്രശസ്തമായ ആലാട്ട് കുടുംബത്തിൽ പലപ്പോഴായി നടക്കുന്ന ആത്മഹത്യ പരമ്പരയുടെ യഥാർത്ഥ കാരണം കണ്ടെത്താനും സത്യം വെളിച്ചത്തു കൊണ്ടുവരാനുമായി എത്തുകയാണ് ഫാദർ കാർമെൻ ബെനഡിക്ട്. പല കേസുകളിലും ഫാദർ ബെനഡിക്ടിന്റെ സഹായം ഉപയോഗപ്പെടുത്തിയിട്ടുള്ള ഡിവൈഎസ് പി ശേഖറുമുണ്ട് കൂടെ.
ആ അന്വേഷണത്തിന് ഇടയിലാണ് അമേയ ഗബ്രിയേൽ എന്ന പതിനൊന്നുകാരിയെ ഫാദർ ബെനഡിക്ട് പരിചയപ്പെടുന്നത്. അസാധാരണ സ്വഭാവ സവിശേഷതകളുള്ള അമേയ, ഫാദറിനു മുന്നിൽ തുറന്നിടുന്നത് നിഗൂഢതയുടെ വലിയൊരു ലോകമാണ്. അമേയയ്ക്ക് പിന്നിലെ നിഗൂഢതകളുടെ ഉത്തരം തേടിയുള്ള ഫാദർ കാർമെൻ ബെനഡിക്ടിന്റെ യാത്രയാണ് ‘ദി പ്രീസ്റ്റ്.’
നോക്കിലും വാക്കിലും നടപ്പിലുമെല്ലാം വളരെ അനായാസമായി ഫാദർ ബെനഡിക്ട് ആയി മാറുന്ന മമ്മൂട്ടിയാണ് ‘പ്രീസ്റ്റി’ലെ ഷോ സ്റ്റീലർ. മമ്മൂട്ടി ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനാണ് ഫാദർ ബെനഡിക്ട്. മമ്മൂട്ടിയെന്ന അഭിനയപ്രതിഭയെ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പലവിധ പകർന്നാട്ടങ്ങളിൽ ശ്രദ്ധേയമായ, സമകാലിക സിനിമയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ഏറ്റവും കയ്യടക്കത്തോടെ മമ്മൂട്ടി ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ ഒന്ന്.
ഇപ്പോഴും ചാൻസ് ചോദിക്കാൻ തനിക്ക് മടിയില്ലെന്നും സിനിമകളോടും അഭിനയത്തോടുമുള്ള തന്റെ ‘ആർത്തി’ തന്നെയാണ് ഇപ്പോഴും തന്നെ ഡ്രൈവ് ചെയ്യുന്നതെന്നും അഭിമുഖങ്ങളിൽ തുറന്നു സംസാരിക്കാറുള്ള താരമാണ് മമ്മൂട്ടി. തനിക്ക് ചെയ്യാൻ, തന്നിൽ നിന്നും കണ്ടെടുക്കാൻ ഇനിയുമേറെ കഥാപാത്രങ്ങൾ ബാക്കിയുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ പരീക്ഷണങ്ങൾക്ക് മമ്മൂട്ടി എന്നും തയ്യാറാവുന്നു, പുതുമുഖ സംവിധായകർക്കു മുന്നിൽ വാതിലുകൾ തുറന്നിടുന്നു, അവർക്ക് പ്രോത്സാഹനമാവുന്നു…
ആഴത്തിൽ കുഴിക്കുന്തോറും അമൂല്യമായ രത്നങ്ങൾ കണ്ടെടുക്കാൻ ഇനിയും സാധ്യതയുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു രത്നഖനി പോലെ സംവിധായകരെയും കൊതിപ്പിക്കുന്നുണ്ട് മമ്മൂട്ടിയെന്ന പ്രതിഭ. ഖനിയിൽ നിന്നും അമൂല്യമായ രത്നങ്ങൾ കണ്ടെത്തേണ്ടത് സംവിധായകരുടെ ചുമതലയാണ്. ഇവിടെ ആ ചുമതലയും അവസരവും ഏറ്റവും ഫലപ്രദമായി തന്നെ വിനിയോഗിക്കുന്നുണ്ട് സംവിധായകൻ ജോഫിൻ.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായെത്തിയ ബേബി മോണിക്കയാണ് പ്രകടനം കൊണ്ട് കയ്യടി നേടുന്ന മറ്റൊരു താരം. അമേയ എന്ന കഥാപാത്രം ഈ കൊച്ചുമിടുക്കിയുടെ കയ്യിൽ ഭദ്രമാണ്. മഞ്ജു വാര്യരും മമ്മൂട്ടിയും നേർക്കുനേർ വരുമ്പോൾ ആ പ്രതിഭകൾ മാറ്റുരയ്ക്കുന്നത് കാണാൻ കാത്തിരുന്ന ആരാധകരെ ഒട്ടും നിരാശരാക്കുന്നില്ല ഇരുവരും. നിഖില വിമലും ചിത്രത്തിൽ ഉടനീളം മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും ഭീതി സമ്മാനിക്കുകയും ചെയ്യുന്ന ഏറെ കഥാമുഹൂർത്തങ്ങളും ട്വിസ്റ്റുകളും സസ്പെൻസും ചിത്രത്തിലുണ്ട്. ഇന്റർവെൽ സമ്മാനിക്കുന്ന പഞ്ച് ഒക്കെ വേറെ ലെവൽ എന്നേ പറയാനാവൂ. മേക്കിംഗിലെ മികവാണ് എടുത്തു പറയേണ്ട ഒന്ന്, സന്ദർഭോചിതമായ പശ്ചാത്തലസംഗീതം കൂടിയാകുമ്പോൾ ആകാംക്ഷയോടെ പ്രേക്ഷകരും ചിത്രത്തിനൊപ്പം സഞ്ചരിച്ചു തുടങ്ങും. പതിയെ കഥ പറഞ്ഞുപോവുന്ന രണ്ടാം പകുതി ചിലയിടങ്ങളിൽ അൽപ്പം ഇഴച്ചിൽ തോന്നിപ്പിക്കുന്നുണ്ടെങ്കിലും മേക്കിംഗ് മികവ് അതിനെയെല്ലാം മറികടക്കുന്നുണ്ട്.
ഒരു മിസ്റ്ററി സ്വഭാവം ഉടനീളം കാത്തുസൂക്ഷിക്കുന്നുണ്ട് അഖിൽ ജോർജിന്റെ സിനിമോട്ടോഗ്രാഫി. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതിൽ പശ്ചാത്തലസംഗീതത്തിന് വലിയൊരു പങ്കുണ്ട്. ഭീതിയും ആകാംക്ഷയും സമ്മാനിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നതും രാഹുൽ തന്നെ. ഇതിനകം തന്നെ വൈറലായി കഴിഞ്ഞ ‘നസ്രത്തിൻ നാട്ടിലെ’ എന്നു തുടങ്ങുന്ന ഗാനം തിയേറ്റർ സ്ക്രീനിൽ കാണുമ്പോഴുള്ള ഫീൽ മറ്റൊന്നാണ്.
കളർ ടോണിലും ട്രീറ്റ്‌മെന്റിലുമെല്ലാം സ്പാനിഷ് ത്രില്ലറുകളോട് സമാനമായൊരു ദൃശ്യഭാഷ ജോഫിന്റെ ഈ പരീക്ഷണചിത്രത്തിൽ തെളിഞ്ഞുകാണാം. തുടക്കക്കാരന്റെ പതർച്ചകളൊന്നുമില്ലാതെ, കയ്യടക്കത്തോടെ തന്റെ ആദ്യചിത്രം അണിയിച്ചൊരുക്കിയ ജോഫിൻ പ്രേക്ഷകർക്കും പ്രതീക്ഷകൾ സമ്മാനിക്കുന്നുണ്ട്. തിയേറ്ററിൽ തന്നെ അനുഭവിച്ചറിയേണ്ട സിനിമയാണ് ‘പ്രീസ്റ്റ്,’ പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് ഉറപ്പ്.
അഞ്ചുവർഷമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന് മുന്നേറി കൊണ്ടിരുന്ന ‘ഉപ്പും മുളകും’ സീരിയൽ ഇനിയില്ല. ‘ഉപ്പും മുളകും’ പരമ്പര നിർത്തിയെന്ന സ്ഥിരീകരണവുമായി താരങ്ങളായ ബിജു സോപാനവും നിഷ സാരംഗും തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.
ഏതാനും ദിവസങ്ങളായി ‘ഉപ്പും മുളകും’ പഴയ എപ്പിസോഡുകൾ തന്നെ ടെലികാസ്റ്റ് ചെയ്ത് വരികയായിരുന്നു ചാനൽ. പ്രോഗ്രാം നിർത്തിയോ എന്ന ചോദ്യം നിരന്തരമായി പ്രേക്ഷകരിൽ നിന്നും ഉയർന്നപ്പോൾ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് എന്നായിരുന്നു ചാനൽ അധികാരികളുടെ വിശദീകരണം. എന്നാൽ ഇപ്പോഴിതാ, ഇക്കാര്യത്തിൽ വ്യക്തത വരുത്തികൊണ്ട് ഉപ്പും മുളകും താരങ്ങൾ തന്നെ രംഗത്തു വന്നിരിക്കുകയാണ്.
വൻപ്രേക്ഷക പിന്തുണ നേടാൻ കഴിഞ്ഞ സീരിയലുകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും കാഴ്ചക്കാരുടെ എണ്ണത്തിൽ പലപ്പോഴും ‘ഉപ്പും മുളകും’ പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഏറെ വിഷമത്തോടെയാണ് ‘ഉപ്പും മുളകും’ പ്രേക്ഷകർ ഈ വാർത്തയോട് പ്രതികരിക്കുന്നത്. അഞ്ചു വർഷത്തിനിടെ 1200ൽ ഏറെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്തിരുന്നു.
മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ പുരോഗമിക്കുന്നു. മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം ആറാട്ടിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായാലുടന്‍ ബറോസിന്റെ ചിത്രീകരണം ആരംഭിക്കും. അതിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്. മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, ജിജോ പുന്നൂസ് എന്നിവര്‍ക്കൊപ്പം ബറോസില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്ന പൃഥ്വിരാജും പ്രീ പ്രൊഡക്ഷന്‍ സംഘത്തിനൊപ്പമുണ്ട്. സെറ്റ് ഡിസൈന്‍, ആര്‍ട്ട് വര്‍ക്കുകള്‍, മ്യൂസിക് പ്രൊഡക്ഷന്‍, ത്രീ ഡി ജോലികളാണ് ഒരു വര്‍ഷമായി നവോദയ സ്റ്റുഡിയോയില്‍ നടക്കുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. 400 വര്‍ഷമായി യഥാര്‍ത്ഥ അവകാശിയെത്തേടി നിധിക്ക് കാവലിരിക്കുകയാണ് ബറോസ്. ആ നിധി തേടി ഒരു കുട്ടി എത്തുന്നതാണ് സിനിമയുടെ പ്രമേയം. ബറോസായി മോഹന്‍ലാല്‍ വേഷമിടുന്ന ചിത്രത്തില്‍ പൃഥ്വിരാജും സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
Barroz- Guardian of D Gamas Treasure Pre-production ✨✨
Posted by Aashirvad Cinemas on Wednesday, 10 March 2021
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇനി ബോളിവുഡിലേക്ക്. നാളെ റിലീസിന് ഒരുങ്ങുന്ന ‘ദ പ്രീസ്റ്റ്’ ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്. പിന്നാലെ ചിത്രങ്ങളുടെ വിവരങ്ങളും എത്തിയിരിക്കുകയാണ്.
നടന്‍ മാധവനൊപ്പമാണ് മഞ്ജുവിന്റെ ബോളിവുഡ് അരങ്ങേറ്റം. ഭോപ്പാലില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ചലച്ചിത്ര നിരൂപകനും നിരീക്ഷകനുമായ ശ്രീധര്‍ പിള്ള ട്വിറ്ററിലൂടെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെയുണ്ടാവുമെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. എന്നാല്‍ മഞ്ജു ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍, പടവെട്ട്, ലളിതം സുന്ദരം എന്നിവയാണ് മഞ്ജുവിന്റെതായി റിലീസിന് ഒരുങ്ങുന്നത്. കയറ്റം, ചതുര്‍മുഖം, മേരി ആവാസ് സുനോ, വെള്ളരിക്കാ പട്ടണം തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദപ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി. ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാന്‍ കഴിയാത്തത് വലിയ നഷ്ടമായി കണക്കാക്കിയിരുന്നു. പ്രീസ്റ്റില്‍ മമ്മൂട്ടിയാണ് നായകന്‍ എന്ന് കേട്ടപ്പോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് മഞ്ജു പറയുന്നത്.
മലയാളി കുടുംബപ്രേക്ഷകരുടെ ജനപ്രിയ ടെലിവിഷൻ പരമ്പരയിൽ അമ്മവേഷത്തിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയെടുത്ത താരം ആണ് നിഷ. നിഷയ്ക്ക് ‘ഉപ്പും മുളകും’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പര വലിയ ജനപ്രീതിയും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമുൾപ്പടെ കൂടുതൽ അവസരങ്ങളും നേടിക്കൊടുത്തു. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിഷ ചർച്ചയാകുന്നത് ഒരു വിവാഹ വാർത്തയുടെ പേരിലാണ്. ‘നിഷ സാരംഗ് വീണ്ടും വിവാഹിതയാകുന്നു’ എന്ന തരത്തിലാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത. ചിലർ ഒരു പടി കൂടി കടന്ന് ‘ഇളയ മകളുടെ വിവാഹത്തിന് മുൻപ് നിഷ സാരംഗ് വീണ്ടും വിവാഹിതയാകും’ എന്നും എഴുതി. സത്യത്തിൽ എന്താണ് സംഗതിയെന്നു തിരക്കിയപ്പോൾ നിഷയുടെ മറപടി ഒരു പൊട്ടിച്ചിരിയായിരുന്നു.
‘‘വാർത്തകൾ ഞാനും കണ്ടു. നൂറ്റമ്പതു ശതമാനം വ്യാജം’’.– നിഷ പറയുന്നു.
അപ്പോൾ എന്താണ് കാര്യം ? അതും നിഷ പറയും.
‘‘നടിയും സുഹൃത്തുമായ അനു ജോസഫിന്റെ യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ ഒരു തമാശ പോലെ പറഞ്ഞ കാര്യമാണ് ചിലർ വളച്ചൊടിച്ച് ഈ പരുവത്തിൽ എത്തിച്ചത്
മൂത്ത മോളെ കല്യാണം കഴിപ്പിച്ചു വിട്ടു. ഇനി രണ്ടാമത്തെ ആളുണ്ട്. നിന്നെക്കൂടി കെട്ടിച്ചു വിട്ടാൽ എനിക്കു സമാധാനമായി എന്ന് അവളോട് ഞാൻ പറയും. അപ്പോൾ അവൾ തമാശ പറയുന്നതാണ് ‘അമ്മയെ കെട്ടിച്ചിട്ടല്ലേ ഞാൻ കെട്ടുള്ളൂ’ എന്ന്. അവൾക്ക് ഇപ്പോഴേ കല്യാണം കഴിക്കാൻ താൽപര്യമില്ല. അതിനാണ് ഇങ്ങനെ പറയുന്നത്. അത്രേയുള്ളൂ. അതാണ് ഞാൻ ഇന്റർവ്യൂവിൽ പറഞ്ഞതും. പക്ഷേ, അതിനെ വേറെ പലരീതിയിലും വളച്ചൊടിച്ചാണ് പലരും വാർത്തകൾ കൊടുത്തത്’’. – നിഷ വ്യക്തമാക്കുന്നു.
‘‘ഇനി കല്യാണം കഴിക്കേണ്ട എന്നാണ് എന്റെ തീരുമാനം. കല്യാണം കഴിക്കേണ്ടി വരരുത് എന്നാണ് ആഗ്രഹവും. അതു ഞാൻ പറഞ്ഞിട്ടുമുണ്ട്. അപ്പോഴും ഭാവിയിൽ എന്തു സംഭവിക്കും എന്ന് നമുക്ക് പറയാൻ കഴിയില്ല. അത്രേയുള്ളൂ. എല്ലാം സാഹചര്യങ്ങൾക്കനുസരിച്ചാണല്ലോ. അത് എന്റെ മാത്രം കാര്യമല്ല, എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെയൊക്കെയാണ്. ഭാവി പ്രവചിക്കാന്‍ കഴിവുണ്ടെങ്കിൽ ഞാൻ എവിടെ എത്തിയേനേ…’’.– നിഷ ചിരിയോടെ പറയുന്നു.
ഇനി ഒരു വിവാഹം എന്ന അബദ്ധം ഞാനെന്തായാലും കാണിക്കാൻ ഉദ്ദേശിക്കുന്നില്ല. ഉറപ്പാണ്. താൽപര്യമില്ല. അറിഞ്ഞു കൊണ്ട് ഇനിയും ഒരു ഏടാകൂടത്തിൽ കൊണ്ടു തല വയ്ക്കുന്നതെന്തിന്. ഒന്നു കെട്ടിയത് അബദ്ധമായി. ഇനി വയ്യ. ഇപ്പോൾ മനസമാധാനമുണ്ട്. അകാണ് വലുത്.
പണ്ടൊക്കെ, കുട്ടികൾ ചെറുതായിരുന്ന കാലത്ത്, പരിതാപകരമായിരുന്ന അവസ്ഥയിൽ, ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, എന്റെ കുട്ടികളുടെ അച്ഛൻ നല്ല ഒരാളായിരുന്നു എങ്കില്‍ കഷ്ടപ്പാടൊന്നുമില്ലാതെ സുഖമായി ജീവിക്കാമായിരുന്നു എന്ന്. അന്നത് സാധ്യമായില്ല. ഇനി എന്തിന്. എനിക്കിപ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയുണ്ട്. അപ്പോള്‍ വീണ്ടും കല്യാണം കഴിച്ച് മണ്ടത്തരം കാണിക്കണോ.
നടി അഹാനയെ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ബ്രഹ്മം എന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന് വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ആരോപണത്തിൽ പ്രതികരണവുമായി നടി രംഗത്ത് വന്നിരിക്കുകയാണ് .
തനിക്ക് ഈ വിഷയത്തിൽ യാതൊരു പങ്കുമില്ലെന്നും പൃഥ്വിരാജിന്റെ വലിയ ആരാധിക ആണെന്നും അഹാന പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.
ഈ നാടകത്തിൽ എനിക്ക് ഒന്നും തന്നെ ചെയ്യാനില്ല. ഞാൻ ഇപ്പോൾ പോണ്ടിച്ചേരിയിലാണ്. എന്റെ മുഖവും വെച്ചുള്ള എന്തെങ്കിലും വാർത്തകൾ കണ്ടാൽ അത് ദയവായി അവഗണിക്കണം.
ഞാൻ ഒരു കടുത്ത പൃഥ്വിരാജ് ആരാധികയാണ്. പൃഥ്വിരാജ് സിനിമയിക്കലേക്ക് വന്ന നാൾ മുതൽ ഞാൻ അദ്ദേഹത്തിന്റെ ആരാധികയാണ്.
ചില സമയത്ത് അത് അങ്ങനെയാണ്. നമ്മൾ ഒന്നും തന്നെ ചെയ്യാത്ത കാര്യങ്ങളിലേക്ക് നമ്മുടെ പേര് വലിച്ചിഴക്കപ്പെടും. ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന കാര്യമാണ് പൃഥ്വിരാജിനൊപ്പം ഒരുമിച്ച് അഭിനയിക്കാൻ.
ഈ തെറി വിളിക്കാൻ വരുന്നവർ അതിപ്പോ ഇടതാണെലും വലതാണേലും ആദ്യം നേരെ നോക്കണം. എന്നിട്ടു വേണം തെറി വിളിക്കാൻ പോകാൻ.