കര്‍ഷക വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പ്രതിഷേധവുമായി കര്‍ഷകരുടെ വിധവകള്‍. തന്റെ പരാമര്‍ശങ്ങളില്‍ കങ്കണ നിരുപാധികം മാപ്പ് പറയണമെന്നും കങ്കണയുടെ എല്ലാ സിനിമകളും ബഹിഷ്‌കരിക്കാനും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.
കങ്കണയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. കര്‍ഷ സമരത്തിനെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് പ്രതിഷേധം. സമരം ചെയ്യുന്നത് കര്‍ഷകരല്ലെന്നും തീവ്രവാദികളാണെന്നുമായിരുന്നു കങ്കണ പറഞ്ഞത്.
‘അതെ, ഞങ്ങള്‍ കര്‍ഷകരാണ്, തീവ്രവാദികളല്ല’ എന്ന ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് സ്ത്രീകള്‍ പ്രതിഷേധം നടത്തിയത്. കര്‍ഷക സമരത്തെ കുറിച്ച് പോപ് താരം റിഹാന പങ്കുവെച്ച ട്വീറ്റിന് മറുപടിയായി സമരം നടത്തുന്നത് ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണെന്ന് കങ്കണ പറഞ്ഞിരുന്നു.
കങ്കണ റണാവത്തിന്റെ ചിത്രങ്ങള്‍ കത്തിക്കുകയും ചെരിപ്പെറിഞ്ഞുമായിരുന്നു പ്രതിഷേധം. കര്‍ഷകരെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യാതെ അവരുടെ സിനിമകള്‍ കാണില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
സാമൂഹ്യ പ്രവര്‍ത്തക സ്മിത തിവാരിയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ആക്ടിവിസ്റ്റുകളായ അനില്‍ തിവാരി, അങ്കിത് നയ്താം, സുനില്‍ റാവത്, സുരേഷ് തല്‍മലെ, നീല്‍ ജയ്‌സ്വാള്‍, മനോജ് ചവാന്‍, സന്ദീപ് ജജുല്‍വാര്‍, ചന്ദന്‍ ജയന്‍കര്‍, പ്രതീപ് കോസരെ, ബബ്ലു ദ്രുവ്, അഷുതോഷ് അംബാഡെ തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
പോലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്നത് ഞങ്ങള്‍ കണ്ടതാണ്. കര്‍ഷകരെ നിഷ്‌കരുണം മര്‍ദ്ദിക്കുകയും അവര്‍ മരിക്കുകയും ചെയ്യുന്നു. ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുകയില്ലെന്ന് കര്‍ഷകന്റ വിധവയായ ഭാരതി പവാര്‍ പ്രതിഷേധ പരിപാടിയില്‍ പറഞ്ഞു.
കടക്കെണിയിലായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതും അതിന്റെ പരിണിതഫലമായി തങ്ങളുടെ കുടുംബം അനുഭവിച്ചതും എന്താണെന്ന് വിധവയായ സീദം ഓര്‍മ്മിച്ചു. കര്‍ഷകരുടെ വിധവകളോടും അനാഥരോടും സഹതാപം കാണിക്കുന്നതിന് പകരം കങ്കണയെപ്പോലുള്ള ദേശസ്നേഹമില്ലാത്ത ആളുകള്‍ അവരുടെ ത്യാഗങ്ങളെ കളിയാക്കുന്നുവെന്നും സീദം പറഞ്ഞു.
ബിജെപിയുടെ അനൗദ്യോഗിക വക്താവാണ് കങ്കണ റണാവത്ത് എന്നും പാവപ്പെട്ട കര്‍ഷകരെ തീവ്രവാദികളായി താരതമ്യപ്പെടുത്തുന്ന നടിയുടെ ട്വീറ്റുകളും പ്രതിഷേധ യോഗത്തില്‍ സംസാരിച്ച വസന്തറാവു നായിക് ഷെട്ടി സ്വവ്ലമ്പന്‍ മിഷന്‍ (വിഎന്‍എസ്എസ്എം) പ്രസിഡന്റ് കിഷോര്‍ തിവാരി വിമര്‍ശിച്ചു.
കര്‍ഷക സമരത്തിന്റെ വാര്‍ത്ത പങ്കുവെച്ച് എന്താണ് ആരും ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ ട്വീറ്റ്. ഇതിന് മറുപടിയായി പോപ്പ് താരത്തെ ‘വിഡ്ഢി’യെന്നും ‘ഡമ്മി’യെന്നുമൊക്കെ പരിഹസിച്ചാണ് കങ്കണ പ്രതികരിച്ചത്. കര്‍ഷകരല്ല രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണ് അവിടെ പ്രതിഷേധിക്കുന്നതെന്നും അതുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നുമാണ് റിഹാനയുടെ ചോദ്യം പങ്കുവച്ച് അതിന് മറുപടിയായി കങ്കണ കുറിച്ചത്.
‘ആരും അവരെക്കുറിച്ച് സംസാരിക്കാത്തത് എന്തെന്നാല്‍ അവര്‍ കര്‍ഷകരല്ല, ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണ് അതുവഴി തകര്‍ന്ന് ദുര്‍ബലമാകുന്ന രാഷ്ട്രത്തെ ചൈനയ്ക്ക് എറ്റെടുക്കാനും യുഎസ്എ പോലെ ഒരു ചൈനീസ് കോളനിയാക്കി മാറ്റാനും വേണ്ടി. അവിടെ ഇരിക്കു വിഡ്ഢി, നിങ്ങള്‍ ഡമ്മികളെ പോലെ ഞങ്ങളുടെ ദേശത്തെ വില്‍ക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല’ എന്നായിരുന്നു കങ്കണയുടെ മറുപടി ട്വീറ്റ്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.
പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികൾക്ക് ഒപ്പം റിമി നിറഞ്ഞു നില്ക്കാൻ തുടങ്ങീട്ട് വര്ഷം കുറെയായി. താരത്തിന്റെ എന്തൊരു ആഘോഷവും റിമിയെ സ്നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്.
വിവാഹത്തെക്കുറിച്ചും റോയിസിന്റെ പുതിയ ജീവിതത്തെക്കുറിച്ചും റിമി മനസ്സ് തുറക്കുകയാണ്. ഇപ്പോൾ ഞാനൊരു ബന്ധത്തെ കുറിച്ച് ചിന്തിക്കുന്നില്ലആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം.
അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതിൽ എനിക്ക് അതൃപ്തി ഉണ്ടെന്നാണ് ആളുകൾ കരുതുന്നത്. അങ്ങനെ ഒരിക്കലും ഇല്ല, അവർ സന്തോഷത്തോടെ ജീവിക്കട്ടെ. വാസ്തവത്തിൽ, അദ്ദേഹം വിവാഹം കഴിച്ചില്ലെങ്കിൽ ആകും എനിക്ക് അത് മോശമായി മാറുന്നത്. ആളുകൾക്ക് അനുയോജ്യരായ ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയുമെങ്കിൽ അത് നല്ലതാണ്, ഞാൻ അവരുടെ കാര്യത്തിൽ സന്തോഷവതിയാണ്. നമ്മൾക്ക് ആസ്വദിക്കാൻ ഒരേയൊരു ജീവിതം മാത്രമേയുള്ളൂ
മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടൻ കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് ഇന്നേക്ക് 11 വർഷം കഴിയുന്നു. മലയാളക്കരയെ മുഴുവനും കണ്ണീരിലാഴ്ത്തി 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിൻ ഹനീഫ അന്തരിച്ചത്. വില്ലൻ വേഷങ്ങളിലൂടെ തുടങ്ങിയെങ്കിലും ഹാസ്യതാരമായാണ് അദ്ദേഹം അറിയപ്പെട്ടത്.
ഹാസ്യത്തിന്റെ നിഷ്കളങ്കമായ പുതിയ അനുഭവങ്ങൾ നൽകി പ്രേഷകരുടെ മനസ്സിലിടം നേടിയ താരമാണ് കൊച്ചിൻ ഹനീഫ. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.സിനിമ താരങ്ങളുമായി വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്ന ഹനീഫയുടെ കുടുംബത്തെ ഇപ്പോൾ സഹായിക്കുന്നത് ദിലീപ് മാത്രമാണ്. ഹനീഫയുടെ ഭാര്യ ദിലീപിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു
സ്വന്തം സഹോദരനെ പോലെയാണ് എനിക്ക് ദിലീപ്. ദിലീപിനോട് എന്ത് സങ്കടവും പറയാം. നമുക്കാരൊക്കെയോ ഉണ്ട് എന്ന് തോന്നൾ ദിലീപുള്ളപ്പോൾ ഉണ്ടാകും. ഏത് തിരക്കുകൾക്കിടയിലും, എന്ത് പ്രശ്നം പറഞ്ഞാലും അദ്ദേഹം പരിഹരിച്ചു തരും. അദ്ദേഹം ഞങ്ങളോട് കാണിയ്ക്കുന്ന കരുതലും ശ്രദ്ധയും വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ കഴിയില്ല.ഇക്ക പോയതിന് ശേഷം ഏറെ വിഷമങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. സിനിമാ രംഗത്ത് നിന്ന് ആദ്യം ഞങ്ങളെ സഹായിച്ചത് ദിലീപാണ്. വ്യക്തിപരമായും ദിലീപ് സഹായിക്കും. താരസംഘടനയായ അമ്മയിൽ നിന്നുള്ള സഹായം എത്തുന്നതിന് മുൻപേ ദിലീപിന്റെ കരുതൽ എത്തിയിരുന്നു. സ്വന്തം കുടുംബാഗത്തെ പോലെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചു.
സാമ്പത്തികമായും അല്ലാതെയും ദിലീപ് ചെയ്ത സഹായങ്ങൾ ഏറെയാണ്. താൻ ചെയ്ത ഉപകാരങ്ങൾ പുറത്ത് പറയരുതെന്ന് ദിലീപിന് നിർബന്ധം ഉള്ളതുകൊണ്ട് കൂതുതലായി ഞാൻ ഒന്നും പറയുന്നില്ല. ഒന്ന് മാത്രം പറയാം, ഒരു വിളിപ്പാടകലെ വിളികേൾക്കാൻ അദ്ദേഹമുണ്ട്. തിരക്കുകൾക്കിടയിൽ ഫോൺ എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കുറച്ച് കഴിഞ്ഞാൽ വിളിച്ചിട്ട് സോറി ഇത്താ എന്നാണ് ആദ്യം പറയുന്നത്.
നടി പ്രാചി തെഹ്‍ലാന്റെ കാർ പിന്തുടർന്ന് അസഭ്യം പറഞ്ഞ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ചൊവ്വാഴ്ച പുലർച്ചെ ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു പ്രാചി തെഹ്‍ലാൻ. ഈ സമയത്ത് വഴിനീളെ ഇവരെ പിന്തുടരുകയും വീട്ടിലെത്തി കാർ നിർത്തിയപ്പോൾ യുവാക്കൾ പുറത്തിറങ്ങി അസഭ്യം പറയുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ നടി നൽകിയ പരാതിയിലാണ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇവരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മാമാങ്കം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി എത്തി മലയാളികൾക്കും സുപരിചിതയാണഅ പ്രാചി തെഹ്‍ലാൻ.
കര്‍ഷക സമരത്തെ പിന്തുണച്ച പോപ് സ്റ്റാര്‍ റിഹാനയ്‌ക്കെതിരെ ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്റര്‍നെറ്റ് വിലക്കിന്റെ വാര്‍ത്ത പങ്കുവെച്ചാണ് റിഹാന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
എന്താണ് നമ്മള്‍ ഇതേ വിഷയത്തെക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ ട്വീറ്റ്. അതേ കുറിച്ച് ആരും സംസാരിക്കാത്തത് കര്‍ഷകര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളായതു കൊണ്ടാണെന്നാണ് ട്വീറ്റിന് മറുപടി കൊടുത്തത്.
ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നാലാമത്തെ വ്യക്തിയാണ് റിഹാന. ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ അത് ട്വിറ്ററില്‍ ട്രെന്റിങ് ആയിരുന്നു.
നിരവധി പേരാണ് ട്വീറ്റിനോട് പ്രതികരിച്ചത്. ബോളിവുഡ് താരം തപ്‌സി പന്നു റിഹാനയുടെ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്.
മോഹൻലാലിനൊപ്പമുളള ഓർമ്മകൾ പങ്കു വെച്ച് നടൻ വിനീത്. ഈശ്വരാനുഗ്രഹമുള്ള കലാകാരനാണ് അദ്ദേഹമെന്നും ഒപ്പം വളരെ കുറച്ചു സിനിമകൾ മാത്രമേ താൻ ചെയ്തിട്ടുള്ളൂവെങ്കിലും താൻ വിസ്മയിച്ചു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫുൾ ടൈം നിന്നു ലാലേട്ടനുമായി ചെയ്തത് രണ്ടു സിനിമകളാണ്. ‘നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളും’, ‘കമലദളവും’. ഞാൻ പ്രീഡിഗ്രി പഠിക്കുമ്പോൾ ചെയ്ത സിനിമയാണ് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’, അതിൽ അദ്ദേഹത്തോടൊപ്പം ഒരുപാട് സീൻസ് ഉണ്ടായിരുന്നു. മൂന്നു നാല് പേജ് സംഭാഷണമൊക്കെ ലാലേട്ടനോടൊപ്പം ഇരുന്നു പഠിച്ചു. അത് പറയുകയെന്ന ജോലി ഏറെ ശ്രമകരമായിരുന്നു. കമലദളത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടിട്ട് വിസ്മയിച്ചു നിന്നിട്ടുണ്ട്. അത്രയ്ക്ക് ഈശ്വരാനുഗ്രഹമുള്ള കലാകാരനാണ് അദ്ദേഹം. ‘വിനീത് വ്യക്തമാക്കി.
ജീവിതത്തിൽ താൻ ചെയ്ത തെറ്റുകൾ എല്ലാം തിരുത്തി മോശമായ ശീലങ്ങൾ പരിഷ്‌ക്കരിച്ചുകൊണ്ട് തന്നെ പരിഷ്കൃതനാക്കിയ വ്യക്തിയാണ് മോഹൻലാൽ എന്ന് വിനീത് പറഞ്ഞു. മോഹൻലാൽ എന്ന കുലീനനായ ഈ മനുഷ്യൻ തന്നെ മികച്ച വ്യക്തിയായും മികച്ച കലാകാരനായും മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ജീവിതത്തിന്റെ മാർഗ്ഗനിർദ്ദേശവും ജീവിതത്തിന്റെ പാതയിലെ പ്രകാശ സ്രോതസ്സും അദ്ദേഹം മോഹൻലാലിനെ വിളിച്ചു. പത്മ രാജൻ മോഹൻലാൽ സംവിധാനം ചെയ്ത നമ്മുടെമു പാർക്ക്കൻ മുന്തിരി തോപ്പുകൽ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രവർത്തിക്കുമ്പോൾ തനിക്ക് ചില ഉപദേശങ്ങൾ നൽകിയെന്നും അത് തന്റെ കരിയറിനെയും മനോഭാവത്തെയും ശരിക്കും മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ അദ്ദേഹത്തോട് പറഞ്ഞു, ഞങ്ങളുടെ ജോലിയോട് 100% പ്രതിജ്ഞാബദ്ധരായിരിക്കണം, ഞങ്ങൾക്ക് ജോലി എല്ലാറ്റിനുമുപരിയായി വരണം. മോഹൻലാൽ പറഞ്ഞു, നമ്മുടെ ആത്മാവിലും എല്ലാ ജോലികളിലും നാം പരിശ്രമിക്കേണ്ടതുണ്ട്, അത് ഞങ്ങൾക്ക് ആവശ്യമുള്ളതും ആഗ്രഹിക്കുന്നതുമായ എല്ലാ കാര്യങ്ങളും എത്തിക്കും. തന്റെ കരിയറിലും പിന്നീട് സംഭവിച്ചത് അതാണ് എന്ന് വിനീത് പറഞ്ഞു.
നമ്മുടെ പദവിയോ പദവിയോ എന്താണെന്ന് ചിന്തിക്കാതെ എല്ലാവരേയും പരിപാലിക്കാനുള്ള പാഠം മോഹൻലാലാണ് തന്നെ പഠിപ്പിച്ചതെന്ന് വിനീത് പറഞ്ഞു. മോഹൻലാലിൽ നിന്നാണ് അദ്ദേഹത്തിന് ഭക്ഷണമുള്ള പ്ലേറ്റുകൾ വൃത്തിയാക്കുന്ന ശീലം ലഭിച്ചത്. അഭിനയത്തിലും സങ്കീർണ്ണമായ രംഗങ്ങൾ വരുമ്പോഴെല്ലാം മോഹൻലാൽ തന്റെ റോൾ മോഡലാണെന്ന് വിനീത് പറയുന്നു. മോഹൻലാൽ അത് എങ്ങനെ എടുത്ത് അവതരിപ്പിക്കാൻ പോകുന്നുവെന്ന് ഭാവനയിൽ കാണുന്നു. സമാനതകളില്ലാത്ത നടനെന്ന നിലയിൽ വിനീത് മോഹൻലാലിനെ സംബന്ധിച്ചിടത്തോളം.
എല്ലാ യുവ അഭിനേതാക്കൾക്കും പിന്തുടരാൻ കഴിയുന്ന മികച്ച റോൾ മോഡലാണ് മോഹൻലാൽ എന്ന് വിനീത് പറഞ്ഞു. അടുത്തിടെ ഒരു സിനിമാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.
ലൂസിഫറിൽ ശബ്ദസാന്നിദ്ധ്യമാകാൻ കഴിഞ്ഞത് അപ്രതീക്ഷിത ഭാഗ്യങ്ങളിൽ ഒന്നാണെന്നും വിനീത് കൂട്ടിച്ചേർത്തു.
സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് സംവിധായകനെതിരെ നടപടി. രജനികാന്ത് നായകനായ ‘യന്തിരന്‍’ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ ഉത്തരവ്.
എഴുത്തുകാരന്‍ അരൂര്‍ തമിഴ്‌നാടന്‍ നല്‍കിയ കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തന്റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരനാക്കിയതെന്നാണ് അറൂര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 1996 ല്‍ ആണ് അറൂറിന്റെ കഥ പുറത്തിറങ്ങിയത്.
2010 ലാണ് ‘യന്തിരന്‍’ സിനിമ പുറത്തിറങ്ങിയതാണ്. അന്ന് കേസ് കൊടുത്തിട്ട് വര്‍ഷം പത്ത് പിന്നിട്ടു. ഈ വര്‍ഷക്കാലയളവില്‍ ശങ്കര്‍ കോടതിയില്‍ ഹാജരാകുന്നതിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. 2018 ല്‍ സിനിമയുടെ രണ്ടാം ഭാഗവും വന്നിരുന്നു. ബഹുഭാഷകളിലായി ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയവും നേടിയിരുന്നു.
പ്രശസ്ത ഗായകനും ബിഗ് ബോസ് താരവുമായ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിക്കുന്നത്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിത വേര്‍പാട്. 42 വയസാണ്.
സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് സോമദാസ് ശ്രദ്ധേയനാവുന്നത്. പിന്നീട് ഗാനമേള വേദികളിലും പിന്നണി ഗാനരംഗത്തും തിളങ്ങി നിന്നു. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ഥി കൂടിയായിരുന്നു സോമദാസ്. ഷോ യില്‍ ഉള്ള സമയത്ത് അസുഖം വന്നതിനെ തുടര്‍ന്ന് പാതി വഴിയില്‍ സോമദാസിനെ വീട്ടിലേക്ക് തിരിച്ച് വിടുകയായിരുന്നു.
2008 ലായിരുന്നു സോമദാസ് സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കുന്നത്. അന്ന് മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത താരം കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചാണ് പിന്നീട് ശ്രദ്ധിക്കപ്പെടുന്നത്. കലാഭവന്‍ മണിയുമായിട്ടുള്ള സൗഹൃദം അദ്ദേഹത്തെ പിന്നണി ഗായകനിലേക്ക് വളര്‍ത്തിയെടുത്തു. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ഗാനം ആലപിച്ചു.
സിനിമയില്‍ പാടിയ ഗാനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സ്റ്റേജ് ഷോ കളിലൂടെ വീണ്ടും പ്രശസ്തി പിടിച്ചു പറ്റി. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പില്‍ പങ്കെടുത്തതോട് കൂടിയാണ് സോമദാസിനെ കുറിച്ചുള്ള കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന സോമദാസ് മക്കളെ കുറിച്ച് പറഞ്ഞത് ചില വിവാദങ്ഹള്‍ക്ക് വഴിയൊരുക്കിയിരുന്നു..
പ്രിയപ്പെട്ട സുഹൃത്തിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ് ബിഗ് ബോസ് താരങ്ങളും. ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടി കണ്ണാനാ കണ്ണേ… എന്ന പാട്ട് പാടിയും അതിലേക്ക് ഞാന്‍ ആകൃഷ്ടയായിരുന്നുവെന്നും എലീന പടിക്കല്‍ പറയുന്നു. നടി ആര്യയും ഈ വേര്‍പാട് താങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ്.
‘ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്റ്റാര്‍ട്ട് മ്യൂസിക് വേദിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഞങ്ങള്‍ തമ്മില്‍ തമാശ പറഞ്ഞതാണ്. ആ എപ്പിസോഡ് കാണുന്നത് വലിയൊരു വേദനയായിരിക്കും പൊന്നു സോമൂ…വളരെ ഇന്നസെന്റ് ആയ വ്യക്തിയാണ്. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടിയും ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയും മനോഹരമായ പാട്ടുകള്‍ പാടി തന്നതിന് നന്ദി. എതിര്‍ത്ത് നില്‍ക്കാന്‍ പോലും മറ്റാത്ത മനോഹരമായ ഓരോ ചിരികള്‍ക്കും നന്ദി. എവിടെയാണെങ്കിലും സമാധാനത്തോടെ ഇരിക്കട്ടേ പ്രിയപ്പെട്ടവനേ…
കണ്ണാനെ കണ്ണേ കണ്ണാനെ കണ്ണേ, എന്ന പാട്ട് ഹൃദയത്തില്‍ ഒരു വേദനയോടെയല്ലാതെ കേള്‍ക്കാന്‍ സാധിക്കില്ല. ‘ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരുപാടി ഒക്കെ പാളി അല്ലേ.. ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചു പൊളിക്കാന്‍’ എന്ന് കഴിഞ്ഞ തവണ ഷൂട്ടിങ്ങിന് വേണ്ടി വന്നപ്പോള്‍ എന്റെ കൈപിടിച്ച് പറഞ്ഞിരുന്നതാണ്. ഞങ്ങളുടെ പ്ലാനുകള്‍ നടക്കണമെങ്കില്‍ ഇനി സോമുവിന് വേണ്ടി കാത്തിരിക്കണമെന്ന് എനിക്ക് തോന്നുന്നു. ഞാനും നിന്നോടൊപ്പം ചേരുന്ന ആ ഒരു ദിവസം വരെ. നിന്റെ മനോഹരമായ ആത്മാവിന് നിത്യശാന്തി നേരുന്നു…. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആര്യ എഴുതിയിരിക്കുന്നത്.
രഞ്ജിനി തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞിട്ടുണ്ട്. അതൊക്കെ ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
പലപ്പോഴായി സൈബർ ആക്രണങ്ങൾ നേരിട്ടൊരു വ്യക്തി കൂടിയാണ് രഞ്ജിനി, ഇപ്പോൾ തന്റെ പേരിൽ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിനെക്കുറിച്ച് താരം തുറന്നു പറയുകയാണ്, രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ, അന്ന് തന്റെ പേരിൽ പ്രചരിച്ച ആ വീഡിയോ സത്യം ആയിരുന്നില്ല എന്നും, രഞ്ജിനിയും ഡയറക്ടറും എന്ന പേരിലാണ് അത് പ്രചരിച്ചത് എന്നും, അത് ഒരുപാട് വര്ഷം പഴക്കമുള്ള ഒരു വീഡിയോ ആയിരുന്നുവെന്നും, തന്റെ ഒരു സുഹൃത്ത് തന്നെ വിളിച്ച് പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നുമാണ് താരം പറയുന്നത്.
അങ്ങനെ ഒരു ഡയറക്ടറുടെ മുന്നിലും ഞാൻ തുണി ഉരിഞ്ഞിട്ടില്ല, അത് ഗൂഗിളിൽ നോക്കുമ്പോൾ തന്നെ ഏത് പൊട്ടനും മനസ്സിലാക്കാൻ സാധിക്കും എന്ന് രഞ്ജിനി പറയുന്നു, ഒരു ബ്ലാക്ക് ഗൗൺ ഇട്ട ആ സ്ത്രീ ഒരു അറബി പെണ്ണാണ് എന്നും താരം പറയുന്നു, തന്റെ പേരിൽ പ്രചരിച്ച ആ വീഡിയോ അമ്മയെ കാണിച്ചുവെന്നും അത് അമ്മ കണ്ടപ്പോൾ അയ്യേ ഇത് നീയല്ല എന്നും അമ്മ പറഞ്ഞു എന്നാണ് രഞ്ജിനി പറയുന്നത്.
ഈ കാര്യങ്ങൾ പറഞ്ഞ് സൈബർ സെല്ലിന് ഒരു പരാതി കൊടുത്തു എന്നും, എനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട ആവിശ്യം ഇല്ലായെന്നും, എന്റെ അനിയനെയും അമ്മയെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമേ തനിക്ക് ഉള്ളുവെന്നും താരം പറയുന്നു
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ കലാകാരിയാണ് മീന ഗണേഷ്. അതിനു ശേഷം നിരവധി സൂപ്പർ താരങ്ങളുടെ അമ്മ വേഷം ചെയ്യാൻ താരത്തിന് ഭാഗ്യം ലഭിച്ചു. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. എന്നാൽ താരം കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയിൽ നിന്ന് അപ്രത്യക്ഷ ആയിരിക്കുകയാണ്. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിൽ കൂടി തന്റെ അവസ്ഥ വെളിപ്പെടുത്തുകയാണ് മീന. മകൻ ഉപേക്ഷിച്ച താരം ഇപ്പോൾ ഒറ്റയ്ക്ക് ഒരു വീട്ടിൽ ആണ് താമസിക്കുന്നത്.
മീനയുടെ വാക്കുകൾ ഇങ്ങനെ,
വളരെ കഷ്ടപ്പെട്ടാണ് ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ രണ്ടു മക്കളെ വളർത്തിയത്. ഭർത്താവ് മരിച്ചുവെങ്കിലും ഞാൻ നന്നായി ബുദ്ധിമുട്ടിയാണ് ഒരു കുറവും അറിയിക്കാതെ എന്റെ മക്കളെ വളർത്തിയത്. എന്നാൽ എന്റെ മോൻ എന്നെ ഉപേക്ഷിച്ചു. മകൾക്ക് മാത്രമാണ് എന്നോട് സ്നേഹം ഉള്ളത്. എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു തരുന്നത് എന്റെ മകൾ ആണ്. ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്കായത് കൊണ്ട് ദിവസം ഒരു നാല് തവണയെങ്കിലും അവൾ എന്നെ വിളിക്കാറുണ്ട്. മരുമകനും എന്നോട് നല്ല സ്നേഹം ആണ്. അവർ അവരുടെ വീട്ടിൽ ചെന്ന് നില്ക്കാൻ എന്നോട് പറയാറുണ്ട്. പക്ഷെ ഞാൻ പോകില്ല. എന്റെ ജീവിതത്തിലെ എല്ലാ കടമകളും ഞാൻ ചെയ്തു കഴിഞ്ഞു. ഇനി ആത്മഹത്യാ ചെയ്താലോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. പക്ഷെ എന്റെ കൊച്ചുമകളുടെ സ്നേഹം ആണ് അതിൽ നിന്നും എന്നെ ഓരോ തവണയും പിന്തിരിപ്പിക്കുന്നത്.
എന്റെ മകൻ എന്നെ ഉപേക്ഷിച്ചു. ഞാൻ എന്റെ ജീവിതത്തിൽ ഒരു അബദ്ധം കാണിച്ചു. എന്നോട് എന്റെ മകൻ സ്നേഹം നടിച്ച് എന്റെ കാലശേഷം ഈ വീടും വസ്തുവും അവന്റെ പേരിൽ എഴുതി കൊടുക്കാൻ പറഞ്ഞു. അത് വിശ്വസിച്ച് ഞാൻ അത് അവന്റെ പേരിൽ എഴുതിയും വെച്ച്. ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു അത്. മകനും അവന്റെ ഭാര്യയും കൂടി വന്നു ഈ വീട്ടിലെ മിക്സി, ഫ്രിഡ്ജ്, അലമാര, കട്ടിൽ തുടങ്ങിയ സകല സാധനങ്ങളും എടുത്ത് കൊണ്ട് പോയി. ഭിക്ഷയാചിക്കാൻ രണ്ടു പാത്രമെങ്കിലും വെച്ചിട്ട് കൊണ്ടുപോകാൻ പറഞ്ഞപ്പോൾ ചിരട്ടയെടുത്ത് കൊണ്ട് പോയി തെണ്ടാൻ ആണ് മരുമകൾ പറഞ്ഞത്. എന്റെ മകൻ അത് കേട്ട് നിന്നതേ ഉള്ളു.