Movies

പ്രശസ്ത ബോളിവുഡ്- തെലുങ്ക് സംവിധായകൻ രാം ഗോപാൽ വർമ്മക്ക് ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചു സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും രാം ഗോപാൽ വർമ്മ പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് അവർ എത്തിയത്. 1.25 കോടി രൂപയാണ് രാം ഗോപാൽ വർമ്മ തന്റെ സിനിമകളിൽ സഹകരിച്ച പ്രവർത്തകർക്ക് നല്‍കാനുള്ളത്.

ടെക്‌നീഷ്യന്‍മാര്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും ജോലിക്കാര്‍ക്കും നല്‍കാനുള്ള പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ തവണ രാം ഗോപാൽ വർമ്മക്ക് കത്തുകൾ അയച്ചെന്നും എന്നാൽ ആ കത്തുകൾ കൈ പറ്റാൻ പോലും അദ്ദേഹം തയ്യാറായില്ല എന്നുമാണ് സംഘടനയുടെ ഭാരവാഹികൾ പറയുന്നത്.

രാം ഗോപാൽ വർമ്മയുമായി ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് എന്നും ഇക്കാര്യം മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് എന്നും ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ വിവാദങ്ങൾക്ക് ഇടയിലും രാം ഗോപാൽ വർമ്മ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചതും ശ്രദ്ധ നേടുന്നുണ്ട്.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതമാണ് ഇത്തവണ അദ്ദേഹം സിനിമയാക്കുന്നത്. സത്യ, കമ്പനി, സർക്കാർ തുടങ്ങി ഒട്ടേറെ ക്ലാസിക് ബോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രാം ഗോപാൽ വർമ്മ തെലുങ്കിലും ഒട്ടേറെ ചിത്രങ്ങൾ ഒരുക്കി. ലോക്ഡൗണിനിടെ പത്തോളം ചിത്രങ്ങൾ ഒറ്റിറ്റി പ്ലാറ്റ്ഫോമിലൂടെ റീലീസ് ചെയ്ത രാം ഗോപാൽ വർമ്മ, ത്രില്ലർ, ക്ലെെമാക്സ്, നേക്കഡ്, പവർസ്റ്റാർ, മർഡർ, 12 ഒ ക്ലോക്ക്, ദിഷ എൻ‍കൗണ്ടർ എന്നീ ഏഴ് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.

അമേരിക്കൻ യുവനടി ജെസീക്ക കാംപെൽ അന്തരിച്ചു. കുടുംബം തന്നെയാണ് താരത്തിന്റെ മരണ വിവരം പുറത്ത് വിട്ടത്. ഡിസംബർ 29 നായിരുന്നു മരണം സംഭവിച്ചതെന്ന് കുടുംബം വ്യക്തമാക്കി. നാച്ചുറോപതിക് ഫിസിഷ്യൻ കൂടിയായിരുന്ന ജെസീക്ക രോഗികളെ പരിശോധിക്കുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണ കാരണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. 1992 ൽ പുറത്തിറങ്ങിയ ഇൻ ദി ബെസ്റ്റ് ഇൻറസ്റ്റ് ഓഫ് ദി ചിൽഡ്രൻ എന്ന ടിവി മൂവിയിലൂടെയാണ് ജെസീക്ക അഭിനയ രംഗത്തേക്ക് എത്തുന്നത്. മാത്യു ബ്രോഡെറിക്, റീസെ വിതെർസ്പൂൺ തുടങ്ങിയവർക്കൊപ്പം ഇലക്ഷൻ എന്ന കോമഡി സറ്റയറിന്റെ ഭാഗമാവുമായി. ഈ ചിത്രത്തിലൂടെയാണ് ജെസീക്ക ശ്രദ്ധ നേടുന്നത്.

തുടർന്ന് 2000 ൽ പുറത്തിറങ്ങിയ ഫ്രീക്ക്സ് ആൻഡ് ഗീക്ക്സ് എന്ന സീരിസിലും ശ്രദ്ധേയമായ വേഷം ലഭിച്ചു. ഡാഡ്സ് ഡേ, ജങ്ക് ദി സേഫ്റ്റി ഓഫ് ഒബ്ജെക്റ്റ് എന്നിവയാണ് ജെസീക്കയുടെ മറ്റ് പ്രധാന ചിത്രങ്ങൾ. കുറച്ച് നാൾ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് നാച്ചുറോപതിക് ഫിസിഷ്യനായി ജോലി തുടരുമ്പോഴായിരുന്നു മരണം.

നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന മോനിഷയെ മറക്കാന്‍ മലയാളികള്‍ക്ക് ആകുകയും ഇല്ല. മലയാളപ്രേക്ഷകര്‍ ഇന്നും ഏറെ സങ്കടത്തോടെയാണ് മോനിഷയുടെ വിയോഗത്തെക്കുറിച്ച് ഓര്‍ക്കുന്നതും. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ഡിസംബര്‍ അഞ്ചിനായിരുന്നു താരം കാലയവനികയ്ക്കുള്ളിലേക്ക് മണ്‍മറഞ്ഞത്. ഷൂട്ടിങ്ങ് ലൊക്കേഷനിലേയ്ക്കുള്ള യാത്രയ്ക്കിടയിലുണ്ടായ കാറപകടമാണ് താരത്തിന്റെ ജീവനെടുത്തത്. ഇകഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു മോനിഷയുടെ ഒരു ഓര്‍മദിനം കൂടി കടന്നു പോയത്.

എന്നാല്‍ മോനിഷ സ്ഥിരമായി ഓജോബോര്‍ഡ് കളിക്കാറുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും നൃത്താധ്യാപികയായ അമ്മ ശ്രീദേവി. താനും മകളും ചേര്‍ന്ന് ഓജോ ബോര്‍ഡ് കളിക്കുമായിരുന്നു മോനിഷ ചെയ്യുമ്പോള്‍ ബോര്‍ഡില്‍ കോയിന്‍ ഒക്കെ നീങ്ങുമായിരുന്നു എന്നും എന്നാല്‍ അതില്‍ എത്രമാത്രം സത്യം ഉണ്ടെന്ന് തനിക്ക് അറിയില്ല എന്നും ശ്രീദേവി പറയുന്നു.

ആത്മാക്കളുമായി സംസാരിക്കാന്‍ മോനിഷയ്ക്ക് വലിയ ഇഷ്ടമായിരുന്നുവെന്നും പണ്ട് ഓജോബോര്‍ഡ് കളിക്കുന്നതിനിടെ മോനിഷ തന്നോട് പറഞ്ഞ കാര്യങ്ങളും ശ്രീദേവി ഓര്‍ക്കുകയാണ്. അമ്മ മരിച്ചു കഴിഞ്ഞാല്‍, ഞാനിങ്ങനെ വിളിച്ചാല്‍ വരുമോ? പിന്നേ… വേറെ പണിയില്ലെന്ന് മറുപടി. പക്ഷേ, അവള്‍ പറഞ്ഞു, അമ്മ വിളിച്ചാല്‍ ഏതുലോകത്തു നിന്നും ഞാന്‍ വരും. കുറച്ചുദിവസത്തിനകം, ചേര്‍ത്തലയിലുണ്ടായ കാര്‍ അപകടത്തില്‍ മകള്‍ മരിച്ചു.

ചെപ്പടി വിദ്യ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിന് ഇടയില്‍ മോനിഷയും നര്‍ത്തകി കൂടിയായ അമ്മ ശ്രീദേവിയും സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്കിടയിലും പ്രിയങ്കരിയായിരുന്നു മോനിഷ. ഒരു ചെറിയ കാലയളവില്‍ മാത്രമേ മോനിഷയ്ക്ക് സിനിമയില്‍ തിളങ്ങാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ ആ ചെറിയ സമയം കൊണ്ട് തന്നെ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനായി. 1986ല്‍ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുമ്പോള്‍ 15 വയസ്സ് മാത്രമായിരുന്നു പ്രായം.

വൈജയന്തിമാലയെപ്പോലെ, പത്മിനിയെ പ്പോലെ നടിയാകണമെന്നായിരുന്നു ശ്രീദേവിയുടെയും ആഗ്രഹം. പക്ഷേ, ആ ആഗ്രഹത്തിന് ശ്രീദേവിയുടെ അമ്മ തടയിട്ടിരുന്നത് ‘നിനക്കൊരു പെണ്‍കുഞ്ഞുണ്ടായി, അവളെ അഭിനയിപ്പിക്കണമെന്ന് ആഗ്രഹിക്കുമോ എന്നു ഞാനൊന്നു കാണട്ടെ’ എന്നു പറഞ്ഞായിരുന്നു. ആ വാശിയില്‍ നിന്നാണ് മകളുണ്ടായാല്‍ നടിയാക്കണമെന്ന ആഗ്രഹം മുളയിട്ടത്. 14 വയസില്‍ മുന്‍രാഷ്ട്രപതി വെങ്കിട്ടരാമനില്‍ നിന്ന് അഭിനയമികവിനുള്ള ഉര്‍വശിപ്പട്ടം മോനിഷ നേടിയപ്പോള്‍, ശ്രീദേവിയുടെ അമ്മ സിനിമയെ മനസാ അംഗീകരിച്ചു. നഖക്ഷതങ്ങളുടെ പ്രിവ്യൂ മദ്രാസില്‍ നടന്നപ്പോള്‍, ചിത്രം കണ്ട് നടി പത്മിനി മോനിഷയെ കെട്ടിപ്പിടിച്ചു.

അവരെ ഒന്നു തൊടാന്‍ കൊതിച്ചു നടന്ന കാലമുണ്ടായിരുന്നു തനിക്കെന്നു ശ്രീദേവി ഓര്‍ത്തു. മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് കണ്ണു ദാനം ചെയ്യണമെന്ന ആഗ്രഹം മോനിഷ പറഞ്ഞപ്പോള്‍ അമ്മ ശാസിച്ചു. കാറിന്റെ ഡോറിലിടിച്ച് തലയോട്ടി തകര്‍ന്നുള്ള ആ മരണത്തിന്റെ ഭീകരതയില്‍ പക്ഷേ, കണ്ണുകള്‍ ദാനം ചെയ്യാനായില്ല. പകരം 2013 ജനുവരിയില്‍ പി.എന്‍ ഉണ്ണി മരിച്ചപ്പോള്‍, കണ്ണുകള്‍ ദാനം ചെയ്ത് മോനിഷയുടെ ആഗ്രഹം നിറവേറ്റി എന്നും ശ്രീദേവി പറയുന്നു.

ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അപേക്ഷയുമായി ബാലതാരം മീനാക്ഷി. ഫെയ്സ്ബുക്കിലൂടെയാണ് സിനിമയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഒരാളുടെ കുഞ്ഞിനായി താരം സഹായം ചോദിക്കുന്നത്. കുട്ടി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണെന്നും മീനാക്ഷി കുറിപ്പിൽ വ്യക്തമാക്കുന്നു.
കുറിപ്പ് ഇങ്ങനെ: ‘ഒന്ന് ശ്രദ്ധിക്കാമോ. ഈ ചേട്ടന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് ഇപ്പോൾ വളരെ ക്രിട്ടിക്കൽ സ്റ്റേജിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. (പെട്ടെന്ന് പനി കൂടി തലച്ചോറിന് ബാധിച്ച് ഒരു വശം തളർന്നു പോയിരിക്കുന്നു).ഫിലിം ഫീൽഡിൽ വളരെ ചെറിയ രീതിയിലുള്ള ജോലി ചെയ്യുന്ന ഈ ചേട്ടന്റെ കുടുംബം സാമ്പത്തികമായി വളരെ മോശം അവസ്ഥയിലുമാണ് … ഈ കുഞ്ഞിന് ചികിത്സയ്ക്ക് വേണ്ടി സാധിക്കുമെങ്കിൽ ഒരു ചെറിയ സഹായം ചെയ്യാമോ.

മറ്റു വിവരങ്ങൾ താഴെ കൊടുക്കുന്നു:

കുഞ്ഞിന്റെ അമ്മയുടെ അക്കൗണ്ട് നമ്പറും ഗൂഗിൾ പേ യും :

Account Details :

Name : Athira

Account Number: 55350100004307

IFSC : BARB0KOOKUL

Google Pay number : 7510270911

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് രഞ്ജിനി ജോസ്. ലോക്ഡൗണ്‍ നാളിലാണ് താരത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ കൂടുതലും പുറത്ത് എത്തിയത്. വിവാഹ മോചനത്തെ കുറിച്ചൊക്കെ രഞ്ജിനി തുറന്ന് സംസാരിച്ചിരുന്നു. ഇേേപ്പാള്‍ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസുമായി 20 വര്‍ഷത്തിന് മുകളില്‍ സൗഹൃദം ഉണ്ടെന്ന് പറയുകയ് രഞ്ജിനി ജോസ്. മാത്രമല്ല തന്റെ പിതാവിന്റെ അമ്മ മരിച്ചതിനെ കുറിച്ചും രഞ്ജിനി പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.

രഞ്ജിനി ജോസിന്റെ വാക്കുകള്‍,

സോഷ്യല്‍ മീഡിയയില്‍ വരുന്ന ഒരുമാതിരിപ്പെട്ട നെഗറ്റീവ് കമന്റുകളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. പരിധി വിടുന്ന ചിലതിന് മാത്രമാണ് പ്രതികരിക്കുക. മനുഷ്യരാണല്ലോ, വായില്‍ തോന്നുന്നതൊക്കെ വിളിച്ച് പറയാമെന്ന തരത്തിലുള്ള ചിലരുടെ പ്രകടനം കാണുമ്‌ബോള്‍ മറുപടി കൊടുക്കണമെന്ന് തോന്നും. ഇത്തരക്കാരുടെ ആറ്റിറ്റിയൂഡ് മാറേണ്ട കാലമായില്ലേ. 2021 അല്ലേ, എന്നാണ് ഇവരൊക്കെ ഇത് മനസിലാക്കുക. അടുത്തിടെ ഞാന്‍ പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ട് പോലെ കുറേ ഞരമ്ബ് രോഗികള്‍ മെസേജ് അയക്കാറുണ്ട്. ഇതില്‍ പലതും ഫേക്ക് പ്രൊഫൈലില്‍ നിന്നും വരുന്നതാണ്. ഇതിനെതിരെ കര്‍ശനമായൊരു നിയമം വേണം. അത് കടുപ്പമുള്ളതായിരിക്കണം.

രഞ്ജിനി ഹരിദാസുമായുള്ള എന്റെ സൗഹൃദത്തിന് ഇരുപത് വര്‍ഷത്തെ ദൈര്‍ഘ്യമുണ്ട്. ഞങ്ങള്‍ ഒന്നിച്ച് പഠിച്ചവരാണ്. അടുത്ത സുഹൃത്തുക്കളുമാണ്. ലോക്ഡൗണ്‍ സമയത്ത് ഒന്നിച്ചുള്ള ചിത്രങ്ങളും കുറിപ്പുകളുമൊക്കെ കൂടുതലായി പങ്കുവെച്ചപ്പോഴാണ് കൂടുതല്‍ പേരും ഈ സൗഹൃദം അറിഞ്ഞതെന്ന് മാത്രം. ലോക്ഡൗണില്‍ ഒരുക്കിയ സായാഹ്നമേ എന്ന ആല്‍ബത്തിലെ പാട്ടിന്റെ റിലീസിന്റെ തലേന്നാണ് എന്റെ ഡാഡിയുടെ അമ്മ എന്റെ അമ്മച്ചി പെണ്ണമ്മ ജോസഫ് അന്തരിച്ചത്. ഡാഡി ഒറ്റ മോനാണ്. ഞാന്‍ ഏക പേരക്കുട്ടിയും. അതുകൊണ്ട് തന്നെ അമ്മച്ചിയുമായി വളരെ അടുപ്പമായിരുന്നു. പാട്ടിന്റെ ഫൈനല്‍ ഔട്ട് കാണാന്‍ പോകാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിത മരണം.

ഒരു കുഴപ്പവുമില്ലാതെ അമ്മച്ചി വീടിനുള്ളിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് ഹാര്‍ട്ട് അറ്റാക്ക് വന്നത്. ആകെ ഷോക്ക് ആയി പോയി. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. എന്താ സംഭവിച്ചെന്നും മനസിലായില്ല. പാട്ടിന്റെ റിലീസ് മാറ്റണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കണമായിരുന്നു. എന്നാല്‍ മറ്റൊരു ടീമിനെ പാട്ട് ഏല്‍പ്പിച്ചിരുന്നതിനാലും റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത് കൊണ്ടും പിറ്റേന്ന് തന്നെ പാട്ട് റിലീസ് ചെയ്തു. തന്റെ ടീമാണ് ഇതൊക്കെ നോക്കിയത്.

 

അന്തരിച്ച നടൻ കലാഭവൻ മണിയുടെ നാടിനേയും നാട്ടുകാരേയുമൊക്കെ പരിചയപ്പെടുത്താനായി വീഡിയോ എടുക്കുന്ന വ്‌ളോഗർമാരിൽ ചിലരുടെ വ്യാജപ്രചാരണങ്ങളിൽ വിഷമമുണ്ടെന്ന് സഹോദരൻ. കുടുംബത്തെ നോവിക്കുന്ന തരത്തിലാണ് പലരുടേയും പ്രചാരണമെന്നും അസത്യമായ അവതരണങ്ങൾ അസഹ്യമായി തുടങ്ങിയെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറയുന്നു.

സത്യസന്ധമായ കാര്യങ്ങൾ അറിഞ്ഞല്ല പലരും ഇവിടെ വ്‌ളോഗ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു.

ആർഎൽവി രാമകൃഷ്ണന്റെ വാക്കുകൾ:

ഈ അടുത്ത കാലത്ത്, കോവിഡിനിടക്ക് തന്നെ. വളരെയധികം ജനപ്രിയമായി കൊണ്ടിരിക്കുന്ന ഒരു പരിപാടിയാണ് വ്‌ളോഗർമാരുടേത്. ഇവരുടെ ഒരു നീണ്ട നിര തന്നെയാണ് ചാലക്കുടിയിലേക്ക് എത്തുന്നത്. അതിൽ വളരെ സന്തോഷം ഉണ്ട്. മറ്റൊന്നുമല്ല മണിചേട്ടന്റെ വീടും നാടും ഒക്കെ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്നത് വളരെയധികം സന്തോഷം തന്നെയാണ്. പക്ഷേ. ഇത്തരം വ്‌ളോഗുകൾ അവതരിപ്പിക്കുന്നവർ യാതൊരു വിധത്തിലുള്ള സത്യസന്ധമായ കാര്യങ്ങൾ അറിഞ്ഞ് കൊണ്ടല്ല ഇത് ചെയ്യുന്നത്. മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെക്കുറിച്ച് പറയുന്നുണ്ട്. അത് മണിച്ചേട്ടന്റെ ഓട്ടോറിക്ഷ അല്ല എന്നുള്ളത് ആദ്യം നിങ്ങൾ മനസിലാക്കുക. മണിച്ചേട്ടൻ, ഞങ്ങളുടെ മൂത്തസഹോദരൻ വേലായുധൻ ചേട്ടന്റെ മകനു വേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണത്. നൂറ് എന്ന നമ്പറിലാണ് ആ വണ്ടി റജിസ്റ്റർ ചെയ്തത് എന്നത് ശരിയാണ്. മണിച്ചേട്ടൻ ഓടിച്ചിരുന്നത് ലാംബെർട്ടാ ഓട്ടോറിക്ഷകളാണ്. ആ ഓട്ടോറിക്ഷകൾ ഇന്ന് ഇല്ല. ആ കാലം ഏതായിരുന്നുവെന്ന് ഒന്നു ചിന്തിച്ചാൽ തന്നെ നിങ്ങൾക്കു മനസിലാകും.

ഇവിടെ ഒരു കാരവാൻ കിടപ്പുണ്ട്. അത് തമിഴ്‌നാട് റജിസ്‌ട്രേഷൻ ആണ്. പ്രളയത്തിൽ മുങ്ങിപ്പോയത് കൊണ്ടാണ് അത് ഉപയോഗശൂന്യമായത്. മറ്റ് കാര്യങ്ങൾ പടിപടിയായി ചെയ്ത് വരാനുള്ള സാഹചര്യം, അത് ഞങ്ങളുടെ സാമ്പത്തികഭദ്രത പോലെയാണ് ചഈ അടുത്ത് വേറൊരു വീഡിയോ വന്നു. മണിച്ചേട്ടന്റെ വീടിനു മുകളിൽ നിന്നും അദൃശ്യനായ ഒരാൾ നോക്കുന്നു, എന്നു പറഞ്ഞൊരു വിഡിയോ. ഇത് ചൊയ്യാൻ വന്നയാളുടെ ഭാര്യയുടെ ഫോട്ടോയും മറ്റ് പലരൂപത്തിലും അവതരിപ്പിച്ചതായി കാണുന്നുണ്ട്. ഇതൊക്കെ വളരെ വിഷമം ഉണ്ടാക്കുന്ന കാരയങ്ങളാണ്. ആ വീഡിയോ കണ്ടാൽ മനസിലാകും, ആ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ മുകളിൽ ഇരിക്കുന്ന വ്യക്തിയാണത്. എന്നിട്ടും ഈ വീട്ടിൽ ആരൊക്കെയോ ഉണ്ടെന്ന തരത്തിൽ കുപ്രചരണം നടത്തുകയാണ്. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം. ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ ചെയ്ത് അവരുടെ വീഡിയോയ്ക്ക് കാഴ്ചക്കാരെ കൂട്ടുക എന്നതാണ് ഉദ്ദേശം.

കോവിഡ് ബാധിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ചലച്ചിത്ര താരം ലെന. തനിക്ക് കോവിഡ് ബാധിച്ചെന്നും ബംഗളൂരുവില്‍ ചികിത്സയിലാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതായും ഇത് വ്യാജമാണെന്നും ലെന പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലെന വാര്‍ത്തയോട് പ്രതികരിച്ചത്.

യുകെയില്‍ നിന്നും തിരികെ വന്ന തന്റെ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആണെന്നും നിലവിലെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പ്രകാരം ബംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ക്വാറന്റൈനിലാണെന്നും ലെന പറഞ്ഞു.

നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നടത്തുന്ന genome sequencing ടെസ്റ്റ് ഫലത്തിനായി കാത്തിരിക്കുകയാണെന്നും ലെന പറഞ്ഞു.

മാധ്യമങ്ങള്‍ തനിക്ക് കോവിഡ് പോസിറ്റീവ് ആയതായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായും താന്‍ സുരക്ഷിതയാണെന്നും അവര്‍ പ്രതികരിച്ചു. കോവിഡ് ടെസ്റ്റ് ഫലത്തിന്റെ നെഗറ്റീവ് ലബോറട്ടറി സര്‍ട്ടിഫിക്കറ്റ് പങ്കുവെച്ചാണ് ലെന വിവാദങ്ങളോട് പ്രതികരിച്ചത്.

 

പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾ സുപരിചിതയായി മാറിയ നായികയാണ് പ്രയാ​ഗ. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാ​ഗ നായികയായി അരങ്ങേറിയത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായിട്ടായിരുന്നു തുടക്കം. മലയാളത്തിൽ നിന്നും അന്യഭാഷിലേക്കാണ് പ്രയാ​ഗ ഇപ്പോൾ ശ്ര​ദ്ധ കേന്ദ്രീകരിക്കുന്നത്.

മറ്റൊരാൾ ചെയ്തത് തെറ്റാണെന്ന് തോന്നുണ്ടെങ്കിൽ അത് നമ്മളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ അത് പറയാൻ ആരേയും പേടിക്കേണ്ടതില്ലെന്ന് തുറന്നുപറയുകയാണ് താരം. ഇപ്പോൾ എല്ലാവരും പ്രതികരിച്ചു വരുന്നുണ്ട്.

എല്ലാവർക്കും ഒരു വോയ്‌സ് ഉണ്ട്. അതിന് ഇന്ന കുടുംബത്തിൽ നിന്ന് വരണം എന്നോ ഇന്ന ജാതിയിൽപ്പെടണമെന്നോ ഇന്ന പ്രായം ആവണമെന്നോ ഇന്ന ജോലി വേണമെന്നോ ഇന്ന ജെൻഡർ ആകണമെന്നോ ഒന്നുമില്ല.

മറ്റൊരാൾ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അത് നമ്മളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ അത് പറയാൻ ആരേയും പേടിക്കേണ്ടതില്ല. തുറന്നുപറയുന്നതിൽ നിന്ന് നമ്മളെ പേടിപ്പിച്ച്‌ നിർത്തുന്നവരുണ്ടാകാം. അത്തരക്കാരോട് പോയി പണി നോക്കാൻ പറയണം. അതൊന്നും ഇനി ഈ നാട്ടിൽ നടക്കില്ല, പ്രയാഗ പറയുന്നു. ഇത് പുരുഷൻമാർ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് എല്ലാവർക്കും വോയ്‌സ് ഉണ്ടെന്ന് പുരുഷൻമാർ മനസിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നും പക്ഷേ എല്ലാവരും ഒരേപോലെ പെരുമാറും എന്ന് പ്രതീക്ഷിക്കാൻ പറ്റില്ലല്ലോ എന്നും പ്രയാഗ ചോദിക്കുന്നു.

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്ന നായിക നടിയായിരുന്നു സുനിത. അക്കാലത്ത് നിരവധി നല്ല വേഷങ്ങൾ ചെയ്ത് സൂപ്പർ താരങ്ങളടക്കമുള്ളവരുടെ നായികയായി സുനിത മലയാളത്തിന്റെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.

മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ച സുനിത അക്കാലത്തെ രണ്ടാം നിരക്കായിരുന്നു മകേഷ്, സിദ്ധിഖ്, ജഗദീഷ്, ജയറാം തുടങ്ങിയവരുടെ സിനിമകളിലെ സ്ഥിരം നായികയായിരുന്നു. ഇപ്പോൾ സുനിത അഭിനയിച്ച ഒരു സിനിമയ്ക്കിടെ ഉണ്ടായ സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലാൽജോസ്.

മലയാളത്തിന്റെ കുടുംബ നായകൻ ജയറാം കേന്ദ്ര കഥാപാത്രമായി എത്തിയ കമൽ ചിത്രം പൂക്കാലം വരവായി എന്ന സിനിമയിൽസഹസംവിധായകൻ ആയിരുന്നു ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് സംവിധായകനായ ലാൽ ജോസ്. ഈ സിനിമയിൽ സുനിത ആയിരുന്നു നായിക. ഇതിന്റെ ചിത്രീകരണ സമയത്ത് ലാൽജോസും സുനിതയുമായി അൽപം സ്വര ചേർച്ചയുണ്ടായിരുന്നു.

അതിന്റെ കാരണം ഇങ്ങനെ:

ലാൽ ജോസ് രണ്ടു മൂന്ന് തവണ ഷോട്ട് റെഡിയായി എന്ന് പറഞ്ഞിട്ടും സുനിത ചിത്രീകരണത്തിന് തയ്യാറാകാതെ ഇരുന്നപ്പോൾ ലാൽ ജോസ് കാരണം തിരക്കി. സുനിതയുടെ ആയയാണ് അതിനു മറുപടി നൽകിയത്.ഷേട്ട് റെഡിയായി എന്ന് ലാൽജോസ് പറഞ്ഞത് നടി പേര് വിളിച്ചുകൊണ്ടായിരുന്നു അത്രെ.

അത് നടിക്ക് ഇഷ്ടമായില്ല. ഇത്രയും വലിയ നടിയെ പേരാണോ വിളിക്കുന്നതെന്നായിരുന്നു ലാൽ ജോസിനു നേരെയുള്ള അവരുടെ കുറ്റപ്പെടുത്തൽ. ഒന്നുകിൽ  സുനിതാമ്മ എന്ന് വിളിക്കണം അല്ലെങ്കിൽ മേഡം എന്ന് വിളിക്കണം ഇതായിരുന്നു അവരുടെ ആവശ്യം.

ഇത് കേട്ട ലാൽ ജോസും ക്ഷുഭിതനായി. മലയാളത്തിൽ അമ്മ വിളി ഒന്നും പതിവില്ലെന്നും അവർക്ക് സുനിത എന്ന പേര് നൽകിയിരിക്കുന്നത് വിളിക്കാനാണെന്നും, അത് കൊണ്ട് അങ്ങനെ തന്നെ വിളിക്കുള്ളൂ എന്നും അതിൽ മാറ്റമില്ലെന്നും ലാൽ ജോസും തിരിച്ചടിച്ചു. പ്രശ്‌നം കൂടുതൽ വഷളായതോടെ ചിത്രത്തിന്റെ സംവിധായകനായ കമൽ ഇടപെട്ടു പ്രശ്‌നം ഒത്തു തീർപ്പാക്കി.

സിനിമയുടെ ചിത്രീകരണം തീരുംവരെ താൻ സുനിതയുമായി സംസാരിച്ചിട്ടില്ലെന്നും ലാൽ ജോസ് ഒരു അഭിമുഖത്തിൽ വിശദീകരിക്കുന്നു. 1991ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി തിയേറ്ററിൽ വലിയ വിജയം നേടിയില്ല.

ബേബി ശ്യാമിലിയുടെ മികച്ച അഭിനയ പ്രകടനമായിരുന്നു ചിത്രത്തിന്റെ ഹൈലറ്റ്. സ്‌കൂൾ ബസ് ഡ്രൈവറായി വേഷമിട്ട ജയറാമും പ്രേക്ഷക പ്രീതി നേടിയെടുത്തു. രഞ്ജിത്ത് ആണ് പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചത്.

 

മലയാളി എന്നും ഓർക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’, അതിൽ നദിയ മൊയ്തു അവതരിപ്പിച്ച ഗേളിയാവട്ടെ പ്രേക്ഷകരുടെ മനസ്സിലെ നൊമ്പരപ്പൂവും. ഉള്ളിലെ സങ്കടം മറക്കാൻ കുസൃതിയും കുറുമ്പും കാണിച്ചു നടക്കുന്ന ഗേളി. ഒടുവിൽ മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നു തീർച്ചയില്ലാതെ ഡാഡിയ്ക്ക് ഒപ്പം അവൾ തിരിച്ചു പോവുമ്പോൾ ഗേളി എന്നെങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുഞ്ഞൂഞ്ഞമ്മയും ശ്രീകുമാറും. ഗേളി തിരികെ എത്തുമോ എന്ന ചോദ്യം സിനിമ കണ്ട ഓരോ പ്രേക്ഷകന്റെ ഉള്ളിലും ബാക്കിയാവുന്ന ഒന്നാണ്.

‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്” റിലീസ് ചെയ്ത് 35 വർഷം പിന്നിടുമ്പോൾ ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ. “നോക്കെത്താദൂരത്തിന്റെ രണ്ടാംഭാഗം കുറെയൊക്കെ ചിന്തിച്ചിരുന്നു. ഗേളി തിരിച്ചു വരുമോ എന്ന് പലരും ചോദിച്ചപ്പോൾ ഗേളി തിരിച്ചുവരുന്നതായി ആലോചിച്ചിരുന്നു. അപ്പോഴേക്കും അമ്മൂമ്മ പോയിരുന്നു, അവൾ ശ്രീകുമാറിനെയും തപ്പി നടക്കുന്നതായി ഒക്കെ ആലോചിച്ച്, കുറേ കഴിഞ്ഞപ്പോൾ വിട്ടു. ഒരു പടം അതിന്റെ പരമാവധിയിൽ കൊടുത്താൽ അതിനപ്പുറത്തേക്ക് അതിന്റെ രണ്ടാം ഭാഗം വരാൻ വലിയ പ്രയാസമാണ്. നോക്കെത്താ ദൂരത്തും മണിച്ചിത്രത്താഴുമൊക്കെ അതിന്റെ പരമാവധിയിൽ എത്തിനിൽക്കുകയാണ്. അതിനപ്പുറം രണ്ടാം ഭാഗം ഇറക്കിയാൽ ഉള്ള പേര് പോകാൻ സാധ്യതയുള്ള പരിപാടിയാണ്.” അതിനാൽ തന്നെ ഒരു തിരിച്ചുവരവിന് സാധ്യതയില്ലെന്നാണ് ഫാസിൽ പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫാസിൽ.

സെറീന മൊയ്തു എന്ന നദിയയുടെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്”. ചിലപ്പോഴൊക്കെ കഥാപാത്രങ്ങളിലേക്കും അഭിനേതാക്കളിലേക്കും നിയോഗം പോലെ താൻ എത്തിപ്പെടുകയാണെന്ന് വിശ്വസിക്കുന്ന ഫാസിൽ അപ്രതീക്ഷിതമായാണ് ഗേളി എന്ന കഥാപാത്രത്തെ തേടിയുള്ള യാത്രയിൽ സറീനയിലേക്ക് എത്തിയത്. ആ കഥാപാത്രത്തിനായി ഫാസിൽ ആകെ സമീപിച്ചത് നദിയയെ മാത്രമാണ്. നേരിൽ കണ്ടപ്പോഴാകട്ടെ, തന്റെ ഗേളിയാവാൻ മറ്റൊരു മുഖമില്ലെന്നും ആ സംവിധായകനു തോന്നി. തന്റെ സഹോദരന്മാരുടെ സുഹൃത്തും മുംബൈ മലയാളിയുമായ മൊയ്തുവിന്റെ മകൾ സെറീനയെ ഫാസിൽ​ ആദ്യം കാണുന്നത് ഒരു കല്യാണപ്പാർട്ടിയിൽ നൃത്തം ചെയ്യുന്ന വീഡിയോയിലാണ്. സെറീനയെ നേരിൽ കാണാനായി സംവിധായകൻ മുംബൈയിലെ ചുനാഭട്ടിയിലെ അവരുടെ വീട്ടിലെത്തുന്നു.

“ഫോട്ടോ കണ്ടപ്പോൾ അനുയോജ്യയാണെന്നു തോന്നിയാണ് ബോംബെയിലേക്ക് കാണാൻ പോവുന്നത്. നദിയയെ ഇന്റർവ്യൂ ചെയ്തപ്പോൾ എന്റെ കണക്കുകൂട്ടലുകൾ ശരിയാണ്, വരേണ്ട കാര്യമില്ലായിരുന്നു, ഫോട്ടോ മാത്രം കണ്ടിട്ട് ഫിക്സ് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നി. സന്ദര്‍ഭവശാല്‍ നദിയ ബോംബെയില്‍ വളരുന്ന പെണ്‍കുട്ടിയായിരുന്നു. ബോംബെയില്‍ വളരുന്ന നദിയയെ ഞാന്‍ കേരളത്തിലേക്ക് കൊണ്ടു വന്നപ്പോള്‍ ആ ഫാഷനും കൂടെ പോന്നു. ബോംബെയിലെ ഫാഷനും കേരളത്തിലെ ഫാഷനും തമ്മില്‍ വ്യത്യാസമുള്ള കാലമാണ്. ഇനി അടുത്ത ഫാഷന്‍ സ്‌റ്റൈല്‍/ട്രെന്‍ഡ് എന്തെന്ന് കേരളത്തിലെ പെണ്‍കുട്ടികള്‍ ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ‘നോക്കെത്താദൂരത്തില്‍’ മഞ്ഞ ചുരിദാറുമായി നദിയ വരുന്നത്. പ്ലെയിന്‍ മഞ്ഞ ചുരിദാര്‍ നല്ലതാണല്ലോ, പരീക്ഷിക്കാവുന്നതാണല്ലോ എന്ന് മറ്റുള്ളവര്‍ക്കും തോന്നാന്‍ തുടങ്ങി,” നദിയയെ കണ്ടെത്തിയതിനെ കുറിച്ച് ഫാസിൽ ഒരിക്കൽ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. റുമേനിയയുടെ ജിംനാസ്റ്റിക് താരം നദിയ കൊമേനച്ചിയുടെ പേര് പത്രമാധ്യമങ്ങളിൽ തിളങ്ങിനിൽക്കുന്ന കാലമായിരുന്നു അത്, അതിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് സെറീന മൊയ്തുവിനെ നദിയ മൊയ്തു എന്നു നാമകരണം ചെയ്യുന്നതെന്നും ഫാസിൽ പറഞ്ഞു.

 

RECENT POSTS
Copyright © . All rights reserved