സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നവര്‍ക്ക് ഉണ്ടാവുന്ന മുറിവുകള്‍ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണെന്ന് നടി പാര്‍വതി തിരുവോത്ത്. വ്യക്തിപരവും രാഷ്ട്രീയപരവുമായിട്ടുള്ള നിലപാടുകള്‍ പങ്കുവയ്ക്കുമ്പോള്‍ ട്രോളും സൈബര്‍ അബ്യൂസും സൈബര്‍ ബുള്ളിയിംഗും നേരിടാറുണ്ടെന്നും പാര്‍വതി പറയുന്നു.
സ്ത്രീകള്‍ക്കെതിരേ സൈബര്‍ ഇടങ്ങളില്‍ ഉണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരേ ഡബ്ല്യുസിസി ആരംഭിച്ച ‘റെഫ്യൂസ് ദ അബ്യൂസ്’ ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ പ്രതികരണത്തിലാണ് പാര്‍വതി താന്‍ നേരിട്ടതും, പലരും നേരിടുന്നതുമായി സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയുന്നത്.
ഒരു വ്യക്തിയെ ഭീതിയില്‍ അല്ലെങ്കില്‍ ഭയത്തില്‍ ജീവിക്കാന്‍ പുഷ് ചെയ്യുന്ന തരത്തിലുള്ള നമ്മുടെ ബിഹേവിയര്‍ എന്താണെന്നുള്ളത് അത് ചെയ്യേണ്ട ആവശ്യമുണ്ടോ അതില്‍ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യമാണെന്നും പാര്‍വതി അഭിപ്രായപ്പെടുന്നു.
പാർവതിയുടെ വാക്കുകൾ-
‘എല്ലാവര്‍ക്കും നമസ്‌കാരം, എന്റെ പേര് പാര്‍വതി തിരുവോത്ത്. ഞാന്‍ സിനിമയില്‍ വന്ന് 15 വര്‍ഷമാകുന്നു. സോഷ്യല്‍ മീഡിയയില്‍ ജോയിന്‍ ചെയ്ത് ഏറെക്കുറെ 10 വര്‍ഷമാകുന്നു. എന്റെ സിനിമകള്‍ക്ക് എത്രത്തോളം അംഗീകാരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നോ അതേ അളവില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പ്രേക്ഷകരുമായിട്ടുള്ള എന്‍ഗേജ്‌മെന്റ് കൂടിക്കൊണ്ട് തന്നെയിരുന്നു. അതില്‍ വളരെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കമന്റ്‌സിനും മെസേജിനും ഒക്കെ റെസ്‌പോണ്‍സ് ചെയ്യാന്‍ ഒരുപാട് ആഗ്രഹിക്കാറുണ്ട്. അത് എന്‍ജോയ് ചെയ്യാറുണ്ട്. പക്ഷേ, അത് പോലെ തന്നെ എന്റെ വ്യക്തിപരമായിട്ടുള്ള രാഷ്ട്രീയപരമായിട്ടുള്ള നിലപാടുകള്‍ ഞാന്‍ പങ്കു വയ്ക്കുമ്പോള്‍ ട്രോളിംഗും സൈബര്‍ അബ്യൂസും സൈബര്‍ ബുള്ളിയിംഗും ഞാന്‍ നേരിടാറുണ്ട്. ഈ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് അല്ലെങ്കില്‍, മനസ്സിലാക്കി കൊണ്ടിരിക്കുന്നത് ഒരു ഫിസിക്കല്‍ അറ്റാക്ക് ആകുമ്പോള്‍ ആ മുറിവുകള്‍ നമ്മുടെ ദേഹത്ത് കാണാന്‍ കഴിയുമെന്നതാണ്. പക്ഷേ, സൈബര്‍ ബുള്ളിയിംഗിന്റെ മുറിവുകള്‍ നമുക്ക് വ്യക്തമായി പുറത്ത് കാണാന്‍ കഴിയാത്തതാണ്. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മള്‍ കൂടുതല്‍ ബോധവാന്‍മാര്‍ ആകേണ്ടതാണ്. കാര്യം ഒരു വ്യക്തിയെ ഭീതിയില്‍ അല്ലെങ്കില്‍ ഭയത്തില്‍ ജീവിക്കാന്‍ പുഷ് ചെയ്യുന്ന തരത്തിലുള്ള നമ്മുടെ ബിഹേവിയര്‍ എന്താണെന്നുള്ളത് അത് ചെയ്യേണ്ട ആവശ്യമുണ്ടോ അതില്‍ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. ഞാന്‍ നിങ്ങള്‍ എല്ലാവരോടും അത് ആരു തന്നെയായാലും അത് പുരുഷന്‍മാര്‍ എന്ന് മാത്രമല്ല, ആരു തന്നെയായാലും നിങ്ങള്‍ അങ്ങനെ ചെയ്യുന്നുണ്ടോ അറിഞ്ഞും അറിയാതെയും. നിങ്ങള്‍ അതിനെപ്പറ്റി ചിന്തിക്കണം എന്ന് ഞാന്‍ റിക്വസ്റ്റ് ചെയ്യുകയാണ്. അതുപോലെ തന്നെ നിങ്ങളിത് നേരിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. അവകാശങ്ങള്‍ നിയമപരമായി പൂര്‍ണമായ തരത്തില്‍ നമ്മളെ സംരക്ഷിക്കുന്നത് അല്ലെങ്കിലും, അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവും നമ്മള്‍ക്കുണ്ട്. അതിലുപരി പൗരന്‍മാരെന്ന നിലയില്‍ ഒരു കടമയാണ് നമ്മളുടെ. അതുപോലെ തന്നെ അതിലേക്ക് ചേര്‍ന്നു തന്നെ ഇത്തരം സൈബര്‍ ബുള്ളിയിംഗുകളെ റെഫ്യൂസ് ചെയ്യണം. നമുക്ക് പുറമേ കാണാന്‍ കഴിയാത്ത മുറിവുകള്‍ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ്. നമുക്ക് കാണാന്‍ പറ്റുന്ന ഫിസിക്കലായ മുറിവുകളെ പോലെ തന്നെ കാണേണ്ടതാണ്. അതുകൊണ്ട് റെഫ്യൂസ് ദ അബ്യൂസ്. ഇത് നിങ്ങളുടെ കൈകളിലാണ്. സൈബര്‍ ബുള്ളിയിംഗുകളോട് നോ പറയുക.’
നടൻ സിദ്ദിക്കിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.സിനിമയ്ക്കുള്ളിലും പുറത്തും ലാലും സിദ്ധിഖും നല്ല സൗഹ്യദമാണ് ഇപ്പോഴും താത്ത് സൂക്ഷിക്കുന്നത്. താൻ നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ ലാലുമായി മനസ് തുറന്ന് സംസാരിച്ചാൽ കൃത്യമായൊരു തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് സിദ്ദിഖ് പറയുന്നത്. കന്മദം സിനിമയിലേക്ക് സിദ്ധിഖിനെ വിളിക്കുന്നത് ആദ്യ ഭാര്യയുടെ മരണ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന സമയത്തായിരുന്നു.
കന്മദത്തിന്റെ ചിത്രീകരണത്തിനിടെ രണ്ടാമതൊരു വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചു. ആ തീരുമാനത്തിൽ എത്തിയത് ലാലിന്റെ നിർബന്ധപ്രകാരമായിരുന്നുവെന്നും സിദ്ദിഖ് പറയുന്നു. എനിക്കൊരു പ്രശ്‌നമോ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുള്ള സഹാചര്യമോ ഉണ്ടായാൽ ഞാൻ പറയുന്നത് എല്ലാം കേട്ടതിന് ശേഷമാണ് ലാൽ മറുപടി പറയുക. അത് മാത്രമല്ല നമ്മള് പറയുന്നത് ഇത്രയും കേട്ട് കൊണ്ടിരിക്കുന്ന മറ്റൊരു മനുഷ്യൻ ഉണ്ടാവില്ല.
ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതായിരുന്നു. അതേ പറ്റി ഒരുപാട് പരാതികളും വിമർശനങ്ങളും താൻ നേരിട്ടു. അതോടെ ആളുകൾക്ക് എന്നോട് അമർഷം ഉണ്ടായിരിക്കും. ഇനി ഒരു ജീവിതം ഉണ്ടാവുമോന്ന് ഞാൻ ചോദിച്ചു. അങ്ങനെ ഒന്നുമില്ലെന്നും ലോകത്ത് ആദ്യമായിട്ടാണോ ഒരാളുടെ ഭാര്യ ആത്മഹത്യ ചെയ്യുന്നത്, അല്ലെങ്കിൽ ഇതിനെക്കാൾ വലിയ പ്രശ്‌നങ്ങൾ എന്തോരം ആളുകൾക്ക് ഉണ്ടായിട്ടുണ്ട്. അങ്ങനെ വിചാരിക്കരുത്. പിന്നെ ഇതൊന്നും എപ്പോഴും റിപ്പീറ്റ് ചെയ്യുന്ന കാര്യങ്ങളല്ല. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദുരന്തമാണെന്നും അതെല്ലാം പോസിറ്റീവായി എടുക്കണമെന്നും ലാൽ പറഞ്ഞു.
ഇനി നല്ലൊരു ജീവിതം തുടങ്ങുണമെന്നും ലാൽ പറഞ്ഞു. എന്റെയുള്ളിലെ ഒരുപാട് കോംപ്ലെക്‌സുകൾ മാറി. എന്നെ കഴുകി എടുത്ത മറ്റൊരു വ്യക്തിയായി ഞാൻ മാറി. അത് ലാലിന്റെ അടുത്ത് വെറുതേ പോയിരുന്ന് സംസാരിച്ചാൽ തന്നെ അങ്ങനെയുള്ള ചില സംഗതികൾ വരും. ഞാൻ സിനിമയിൽ വരുന്ന സമയത്തും ഇവരൊക്കെ സൂപ്പർ താരങ്ങളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയായിട്ടാണ് ഞാൻ കാണുന്നതെന്നും സിദ്ദിഖ് പറയുന്നു.
ജെയിംസ് കാമറൂണിന്റെ അവതാർ രണ്ടാം ഭാഗത്തിൽ കേറ്റ് വിൻസലെറ്റും വേഷമിടുന്നു. അവതാറിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. 1997 ലെ പുറത്തിറങ്ങിയ ടെെറ്റാനികിന് ശേഷം ഇതാദ്യമായാണ് കാമറൂണും വിൻസ്ലറ്റും ഒന്നിക്കുന്നത്.
”23 വർഷത്തിന് ശേഷം കാമറൂണിനൊപ്പം ജോലി ചെയ്തതിന്റെ സന്തോഷത്തിലാണ് ഞാൻ. ചിത്രത്തിന് വേണ്ടി ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തി. വെള്ളത്തിനടിയിലായിരുന്നു ഭൂരിഭാഗം ചിത്രീകരണം നടന്നത്. കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാനാകില്ല. നിങ്ങൾ കാത്തിരിക്കുക”- വിൻസലെറ്റ് ഒരഭിമുഖത്തിൽ പറഞ്ഞു.
അതേ സമയം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാനിച്ചു. മൂന്നാംഭാഗത്തിന്റെ ചിത്രീകരണം 95 ശതമാനം പൂർത്തിയായി. ലോക്ക് ഡൗൺ പ്രതിസന്ധിക്കിടയിലും സിനിമയുടെ ചിത്രീകരണവുമായി കാമറൂൺ മൂന്നോട്ട് പോയിരുന്നു. ന്യൂസീലന്‍ഡായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. ന്യൂസീലന്‍ഡ് പൂർണമായും കോവിഡ് വിമുക്തമായ ഘട്ടത്തിലായിരുന്നു കാമറൂണും സംഘവും അവിടേക്ക് തിരിച്ചത്. പിന്നീട് രാജ്യത്തത് കോവിഡ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും അവതാർ ചിത്രീകരിക്കാനുള്ള അനുമതി ലഭിച്ചു.
മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാർ 2009ലാണ് ആദ്യമായി കാമറൂൺ വെള്ളിത്തിരയിലെത്തിച്ചത്. 2,789 ദശലക്ഷം ഡോളാണ് ചിത്രം തിയേറ്ററിൽ നിന്ന് വാരിയത്. നാലര വർഷം കൊണ്ടാണ് ചിത്രം യാഥാർഥ്യമായത്.
അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകൾ കൊണ്ട് അവതാർ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832 കോടി രൂപയാണ് നിർമാണ ചെലവ്. മൂന്നാം ഭാഗത്തിന് 7500 കോടിയോളമാണ് മുതൽ മുടക്ക്. 20th സെഞ്ചുറി സ്റ്റുഡിയോസും ലെെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് 2012 ലാണ് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളായിരുന്നു ആലോചിച്ചിരുന്നതെങ്കിൽ പിന്നീട് കഥ വികസിച്ചുവന്നപ്പോൾ നാല് ഭാഗങ്ങൾ കൂടി ചേർക്കുകയായിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കോവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടക്കാൻ സാധ്യതയുമില്ല. ലോകമൊട്ടാകെ റിലീസ് ചെയ്തെങ്കിൽ മാത്രമേ മുടക്ക്മുതൽ തിരിച്ചുപിടിക്കാനാകൂ.
വിവാഹാഭ്യർഥന നിരസിച്ചതിനു നടി മാൽവി മൽഹോത്രയെ സുഹൃത്തായിരുന്ന യുവാവ് കുത്തി പരുക്കേൽപ്പിച്ചു. വയറിനും കൈകൾക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടിയുമായി സൗഹൃദം സൂക്ഷിച്ചിരുന്ന യോഗേശ്വർ കുമാർ മഹിപാൽ സിങ് എന്നയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കി.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ മുംബൈയിലെ കഫേയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയെ കാർ തടഞ്ഞു നിർത്തി ഇയാൾ ആക്രമിക്കുകയായിരുന്നു. ഒരു വർഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. വിവാഹാഭ്യർഥന നടത്തിയതോടെ യോഗേഷുമായുള്ള സൗഹൃദം നടി അടുത്തിടെ ഉപേക്ഷിച്ചിരുന്നു.
നടി സഞ്ചരിച്ചിരുന്ന കാർ തന്റെ ആഡംബര കാർ കുറകെയിട്ട് തടഞ്ഞ പ്രതി തന്നോട് എന്താണ് സംസാരിക്കാത്തതെന്നും ചോദിച്ച് മാൽവിയെ സമീപിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
100 കോടി മുടക്കി ആഗ്രഹിച്ച സ്ഥലത്ത് വീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ. കടലിന് അഭിമുഖമായി നിൽക്കുന്ന തരത്തിലാണ് താരത്തിന്റെ മുംബൈയിലെ പുതിയ വീട്.മുംബൈയിലെ ജുഹു – വെർസോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലാണ് അപ്പാർട്ട്മെന്റുകളാണ് താരം വാങ്ങിയത്. ഏകദേശം 97.5 കോടി രൂപയുടെ മൂല്യമാണ് ഇതിന് കണക്കാക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇതിന് 38000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. 6500 ചതുരശ്ര അടി ടെറസുണ്ട്. ലോക്ക്ഡൗൺ സമയത്ത് കടൽ അഭിമുഖമായ വീട്ടിൽ നിന്ന് ഹൃതിക് സോഷ്യൽ മീഡിയയിൽ പതിവായി ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
View this post on Instagram
. Couldn’t ask for a better view. . Or a more suited book . . #Coexist #doglovers
ഹിറ്റ് മേക്കർ ഐ വി ശശി എന്നെന്നേക്കുമായി യാത്രയായിട്ട് ഇന്ന് മൂന്നു വർഷം തികയുകയാണ്.മലയാളിക്ക് സിനിമയുടെ വ്യത്യസ്ത അനുഭവതലം സമ്മാനിച്ച സംവിധായകനായിരുന്നു ഐ വി ശശി.ഐ വി ശശിയുടെ അവളുടെ രാവുകളിലൂടെ പ്രശസ്തയായ നടി സീമയാണ് അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായത്.ആ പഴയകാര്യങ്ങൾ സീമ ദൃശ്യ മാധ്യമത്തിന് നൽകിയ ഇന്റവ്യൂ ആണ് ഇപ്പോൾ വൈറലാണ്.
കമലഹാസന്റെ നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് ഐ വി ശശിയുമായുള്ള വിവാഹം. എങ്ങനെയാണു ശശിയേട്ടൻ ജീവിതത്തിലേക്കെത്തിയത് എന്ന് സീമ വളരെ വിശദമായി തന്നെ ജെ ബി ജംഗ്‌ഷനിൽ പറയുന്നുണ്ട്.ശശിയേട്ടനോട് എനിക്ക് ആദ്യം പറയാനുള്ളത് നന്ദിയാണ് എന്നാണ് സീമ പറയുന്നത്.”പറയാൻ വാക്കുകൾ കിട്ടാത്തത്ര നന്ദി ശശിയേട്ടനോട് മരണം വരെ ഉണ്ടാകും.കാരണം ഒന്നുമല്ലാതിരുന്ന എന്നെ ഈ നിലയിൽ എത്തിച്ചത് ഐ വി ശശി എന്ന സംവിധായകനാണ്.ഡാൻസറായിരുന്ന സീമയെ നടിയായി തെരഞ്ഞെടുത്തതും നായികയാക്കാനുള്ള ധൈര്യം കാണിച്ചതും സീമ ഇന്നും സ്നേഹത്തോടെയും നന്ദിയോടെയുമാണ് ഓർമ്മിക്കുന്നത്.വിവാഹം കഴിക്കില്ല എന്നതായിരുന്നു ആദ്യത്തെ കണ്ടീഷൻ .ഇഷ്ട്ടമാണ് പക്ഷെ കല്യാണം കഴിക്കില്ല എന്ന് പറഞ്ഞു .അതെന്താണെന്നു മനസിലായില്ല എന്നും സീമ പറയുന്നുണ്ട്.സീമയുടെ അറിവോടെ തന്നെ ഒരുപാട് പെണ്ണുകാണാൻ പോയി.പക്ഷെ ഒരു സുപ്രഭാതത്തിൽ ഐ വി ശശി സീമയോട് തന്നെ വിവാഹം കഴിക്കാൻ സമ്മതം ആവശ്യപ്പെട്ടു.ഞാനെന്തു ചെയ്താലും സ്വാതന്ത്ര്യം തരണം എന്ന് മാത്രം ആവശ്യപ്പെട്ടു.എന്നാൽ സീമ ആ ആവശ്യം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.അങ്ങനെയൊരു വിവാഹബന്ധത്തിൻറെ ആവശ്യമില്ലല്ലോ എന്ന് തിരിച്ചു ചോദിച്ചു.അത് ഐ വി ശശിയെ വല്ലാതെ ബാധിച്ചു.പിന്നീട് നടന്ന കാര്യത്തെ പറ്റി സീമ പറയുന്നത് ഇങ്ങനെയാണ്
“ശശിയേട്ടൻ വിഷമിച്ചതു കണ്ടു ഞാൻ പോയി സംസാരിച്ചു ,ഒടുവിൽ കല്യാണം കഴിക്കാം എന്ന് തീരുമാനിക്കുന്നു.പക്ഷെ എന്നാണ് എന്നൊന്നും തീരുമാനിച്ചിരുന്നില്ല.കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു ജ്യോൽസ്യൻ എന്റെ അമ്മയോടു പറഞ്ഞു സെപ്റ്റംബർ കഴിഞ്ഞാൽ പിന്നെ മൂന്നുമാസം കഴിഞ്ഞാലേ വിവാഹം പാടുള്ളു എന്ന്.അതൊരു ജൂലൈ മാസമാണ് .ഇത് കേട്ട ഉടനെ അമ്മ ശശിയോട് ചോദിക്കു എന്ന് എന്നോട് പറഞ്ഞു.കേട്ട പാതി കേൾക്കാത്ത പാതി ഒരു ദിവസം ഷൂട്ട് കഴിഞ്ഞു മേക്കപ്പോടെ ഞാൻ നേരെ ശശിയേട്ടന്റെ വീട്ടിൽ കേറിചെന്നു.എന്നിട്ടു പറഞ്ഞു കെട്ടുവാണെങ്കിൽ കെട്ടണം ,ഇല്ലെങ്കിൽ വിടണം .എന്നിട്ടു ഒന്നും പറയാതെ കാറിൽ കേറി സ്ഥലം വിട്ടു.പിന്നെ പെട്ടെന്ന് വിവാഹം നടക്കുകയായിരുന്നു”
അങ്ങനെയാണ് ഐ വി ശശി സീമയുടെ ജീവിതത്തിലേക്ക് എത്തുന്നത് .വിവാഹശേഷവും സീമ അഭിനയജീവിതം തുടർന്നിരുന്നു.തിരക്കിൽപെട്ട് പലപ്പോഴും വീട് നോക്കിയിരുന്നില്ല ,ആദ്യ ഭാര്യ എന്നും ജോലിയായിരുന്നു ശശിയേട്ടന് എന്നും സീമ പറയുന്നുണ്ട് .ഭർത്താവ് എന്ന നിലയിൽ അല്ല ഗുരു എന്ന നിലയിലാണ് ഞാൻ ശശിയേട്ടൻ കാണുന്നത്,അതുകൊണ്ടു ശശിയേട്ടൻ എന്ത് തെറ്റ് ചെയ്താലും ഞാൻ ക്ഷമിക്കുമായിരുന്നു എന്നും സീമ പറയുന്നുണ്ട്.
മലയാളത്തിന്റെ സൂപ്പർ താരനിര ഒരുമിച്ച് നിന്ന് ആ പേര് പ്രഖ്യാപിച്ചു. സുരേഷ്ഗോപിയുടെ 250–ാം ചിത്രം ‘ഒറ്റക്കൊമ്പൻ’. കടുവ എന്ന പേരില്‍ പൃഥ്വിരാജിന്റെ സിനിമയും കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന പേരില്‍ സുരേഷ് ഗോപി ചിത്രവും പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിവാദങ്ങളിലേക്കും േകസിലേക്കും പ്രശ്നങ്ങളെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ്ഗോപി ചിത്രത്തിന്റെ പുതിയ പ്രഖ്യാപനം.
മോഹൻലാല്‍, മമ്മൂട്ടി, ജയറാം, ഫഹദ് എന്നു തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും സംവിധായകരുമൊക്കെ ചേര്‍ന്നാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്‍തത്. ഒറ്റക്കൊമ്പൻ എന്ന് പേര് പുറത്തുവന്നതോടെ ആരാധകരും ആഘോഷത്തിലാണ്.
എന്നാൽ സുരേഷ്ഗോപി പങ്കുവച്ച പോസ്റ്റിന് താഴെ പൃഥ്വിരാജിനെ വിമർശിച്ചും പരിഹസിച്ചും ആരാധകർ രംഗത്തെത്തി. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ടൈറ്റിൽ റിലീസിന്റെ ഭാഗമാകുമ്പോൾ പൃഥ്വി കൂട്ടത്തിലില്ല എന്നാണ് ചിലരുടെ കമന്റുകൾ. ഇതിനൊപ്പം തിരക്കഥ മോഷ്ടിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട് കോടതി കയറിയ വിഷയങ്ങൾ ഉന്നയിച്ചും ചിലർ പൃഥ്വിക്കെതിരെ രംഗത്തെത്തിയത്. എന്നാൽ ഈ ആക്ഷേപങ്ങൾക്ക് സുരേഷ് ഗോപി തന്നെ കമന്റായി മറുപടി നൽകി
‘ഇത് ഒരു ഫാൻ ഫൈറ്റ് ആവരുതേ എന്നു എല്ലാവരോടും അഭ്യർഥിക്കുന്നു. മലയാളികളുടെ പ്രിയ നടൻ തന്നെ ആണ് പൃഥ്വിരാജ് സുകുമാരൻ. ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക എന്നതാണ്.രണ്ട് സിനിമയും നടകട്ടെ. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ.എന്റെ സിനിമയും പൃഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു ഫാൻ വാർ ആകരുത് എന്ന് അപേക്ഷിക്കുന്നു.’ അദ്ദേഹം കുറിച്ചു.
https://www.facebook.com/ActorSureshGopi/posts/1879641695511772
ഗായകനും ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചത്. മലയാള സിനിമയില്‍ ഇനി പാടില്ലെന്നുള്ള വിജയിയുടെ തീരുമാനമായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായത്.
അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും അതിനാല്‍ വിജയ് ഇനി മലയാള സിനിമയില്‍ പാടില്ലെന്നുമുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് ഇക്കാര്യം പറഞ്ഞത്. സംഭവം ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി വിജയ് വീണ്ടും രംഗത്തെത്തി.
താന്‍ പറഞ്ഞതിന്റെ ഒരു ഭാഗം മാത്രമാണ് മാധ്യമങ്ങളില്‍ പ്രചരിച്ചതെന്നായിരുന്നു വിജയിയുടെ വാദം. സംഭവത്തില്‍ പ്രമുഖര്‍ ആരും തന്നെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ വിജയിയെ തുറന്നുകാട്ടി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് മലയാളം ഗായകന്‍ കൗശിക് മേനോന്‍.
ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി വിജയ് യേശുദാസ് ഇതെല്ലാം മനപൂര്‍വ്വം പറഞ്ഞതാണെന്ന് കൗശിക് മേനോന്‍ പറയുന്നു. യേശുദാസിന്റെ മകന്‍ വിജയ് യേശുദാസിന് വേദികളില്‍ കിട്ടുന്നത് അമിതമായ പ്രാധാന്യമാണെന്നും കൗശിക് ചൂണ്ടിക്കാട്ടുകയാണ്.
ഒരു അവാര്‍ഡ് ദാനം പോലെ ഉള്ള ചടങ്ങില്‍ പോലും അവാര്‍ഡ് വാങ്ങിക്കുന്ന ആളേക്കാള്‍ വലിയ പരിഗണനയാണ് വിജയ് യേശുദാസിനു ലഭിക്കുന്നത്. വലിയവരായ മ്യുസീഷ്യന്മാര്‍ എല്ലാം ഇരിക്കുമ്പോള്‍ തന്നെയാണ് ഈ അമിത പരിഗണന.ഇതെല്ലാം അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലാണ് ലഭിക്കുന്നത്.
ഒന്നിച്ചുള്ള പരിപാടിയില്‍ ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം ആണോ അദ്ദേഹം കഴിക്കുന്നത്. അത് കഴിക്കുമോ എന്നു പോലും അറിയില്ല. കാരണം ഇത്തരം സന്ദര്‍ഭത്തില്‍ ഞങ്ങള്‍ എല്ലാവരോടും ചോദിക്കാതെ വിജയ് യേശുദാസിനോട് മാത്രം ഇത് കഴിക്കുമോ എന്ന് സ്‌പെഷ്യലായി വന്ന് അന്വേഷിക്കുന്നത് ഉണ്ടായിട്ടുണ്ട്. ഒന്നിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ പോലും അവിടെ ഉണ്ടാകുന്ന വേര്‍തിരിവുകള്‍ ആണ് കൗശിക് മേനോന്‍ സൂചിപ്പിക്കുന്നത്.
ഏഴു വർഷത്തിനു ശേഷം രണ്ടാം ഭാഗം ഒരുങ്ങുന്ന ചിത്രമാണ് ദൃശ്യം. ജോർജ്ജുകുട്ടിയായി മോഹൻലാൽ എത്തുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ ഒന്നാം ഭാഗത്തിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നുണ്ട്. രണ്ടാം ഭാഗത്തിൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ടെന്നാണ് ജിത്തു ജോസഫ് പറയുന്നത്. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ തുടങ്ങിയവര്‍ക്കൊപ്പം സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളായി തിരിച്ചെത്തുന്നു. ദൃശ്യം 2 വിന്റെതായി അടുത്തിടെ പുറത്തിറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സെറ്റിലെ വിശേഷങ്ങളെല്ലാം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്കാറുണ്ടായിരുന്നു. അതേസമയം എസ്തർ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയും വൈറലായിരുന്നു. ഷൂട്ടിങ്ങിനിടെ മോഹൻലാൽ തങ്ങൾക്ക് ബിരിയാണി വാങ്ങി തന്നതിന്റെ സന്തോഷമാണ് എസ്തർ സ്റ്റോറിയിലൂടെ പങ്കുവെച്ചത്. ലാലേട്ടന് ഡയറ്റുളള സമയത്തും അദ്ദേഹം ഞങ്ങള്‍ക്ക് ബിരിയാണി കൊണ്ടു തന്നു എന്നാണ് എസ്തര്‍ കുറിച്ചിരിക്കുന്നത്. ഇതിന് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അദ്ദേഹത്തിന് നന്ദി അറിയിക്കുന്നുമുണ്ട് നടി.
ഇന്ത്യൻ സിനിമയുടെ ഉലകനായകൻ ആണ് കമൽ ഹാസൻ. തെന്നിന്ത്യൻ സിനിമയുടെ അഭിമാന താരം. അമ്പത് വർഷത്തിൽ ഏറെയായ സിനിമ ജീവിതം ശിവാജി ഗണേശനൊപ്പം ബാലതാരമായി എത്തി ദശാവതാരത്തിൽ കൂടി കഥ തിരക്കഥ സംഭാഷണം സംവിധാനം നായകൻ വില്ലൻ അടക്കം എല്ലാ വേഷങ്ങളും ഒറ്റക്ക് ചെയ്തു വിസ്മയിപ്പിച്ച താരം.
സിനിമ താരം എന്ന നിലയിൽ താരം കൊടുമുടികൾ കീഴടക്കി എങ്കിൽ കൂടിയും ദാമ്പത്യ സ്വകാര്യ ജീവിതത്തിൽ വലിയൊരു പരാജയം തന്നെ ആയിരുന്നു കമൽഹാസൻ. വിവാഹത്തിന് മുമ്പ് തന്നെ പ്രായം 20 കഴിയുമ്പോൾ തന്നെ ഒട്ടേറെ താരങ്ങളുമായി കമൽ ഹാസന് പ്രണയം ഉണ്ടായിരുന്നു. എന്നാൽ 24 ആം വയസിൽ കമൽ ഹസൻ വിവാഹിതനാകുന്നു.
നർത്തകിയും നടിയുമായി വാണി ഗണപതിയെ ആയിരുന്നു കമൽ ജീവിത സഖിയാക്കിയത്. ഇതൊരു പ്രണയ വിവാഹം കൂടി ആയിരുന്നു. 10 വർഷം മാത്രമായിരുന്നു ഈ വിവാഹത്തിന് ആയുസ്സു ഉണ്ടായിരുന്നുള്ളൂ. വാണിയുമായി കുടുംബ ജീവിതം നയിക്കുമ്പോൾ തന്നെ നടി സരിഗയുമായി കമൽ പ്രണയത്തിലായി. ഒരുമിച്ചു താമസവും തുടങ്ങിയിരുന്നു. കമലും വാണിയും തമ്മിലുള്ള വേർപിരിയലിന് കാരണം കമലിന്റെ പിടിവാശി തന്നെ ആയിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
സരിഗയുമായി ലിവിങ് ടുഗതർ നടത്തി വന്ന കമൽ മക്കളായ ശ്രുതിയും അക്ഷരയും പിറന്ന ശേഷം ആയിരുന്നു സരിഗയുമായി വിവാഹം നടന്നത്. എന്നാൽ ഈ വിവാഹ ബന്ധത്തിന് 2004 വരെ മാത്രം ആയിരുന്നു ആയുസ്സ് ഉണ്ടായിരുന്നത്. പിന്നീട് 1980 – 90 കാലഘട്ടത്തിൽ തന്നെ നായികയായി തിളങ്ങിയ ഗൗതമിയുമായി ലിവിങ് ടോങേതെർ തുടരുക ആയിരുന്നു. ഗൗതമിക്ക് കാൻസർ വന്ന സമയങ്ങളിൽ പോലും പൂർണ്ണ പിന്തുണമായി കമൽ ഒപ്പം ഉണ്ടായിരുന്നു.
എന്നാൽ ഈ ബന്ധം 2005 മുതൽ തുടങ്ങി 2016 ൽ അവസാനിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തമിഴ് മലയാളം മേഖലയിൽ തിളങ്ങി നിൽക്കുന്ന ഒരു താരവുമായി കമലിന് ബന്ധം ഉണ്ടെന്നു ഗോസിപ്പുകൾ ഉണ്ട്. ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ശ്രീവിദ്യക്ക് ഒപ്പം പ്രണയം ഉണ്ടായിരുന്നതായി പറയുന്നു. കമലും ശ്രീവിദ്യയും തമ്മിലുള്ള പ്രണയം ഇൻസ്ട്രി മുഴുവൻ ആഘോഷിച്ച ഒന്നായിരുന്നു.
ഇരുവരുടെയും പ്രണയ ജീവിതം രണ്ടുപേരുടെയും കുടുംബങ്ങൾ വരെ അംഗീകരിച്ചു എങ്കിൽ കൂടിയും കമലിന്റെ പരസ്ത്രീ ബന്ധം ശ്രീവിദ്യയുടെ ചെവിയിൽ എത്തിയതോടെ ആ പ്രണയം അവസാനിക്കുകയായിരുന്നു. അതുപോലെ തന്നെ ശ്രീവിദ്യയുടെ അമ്മയും കമലും തമ്മിൽ ഉള്ള ചില ഈഗോ പ്രശ്നങ്ങളും ഇവരുടെ ബന്ധത്തെ ബാധിച്ചു. ഇവരുടെ പ്രണയ കഥ പറഞ്ഞ ചിത്രമായിരുന്നു പ്രിയാമണി നായികയായ തിരക്കഥ.
നടി ശ്രീദേവിയുമായി കമലിന്റെ പേര് കേട്ടിട്ടുണ്ട്. 24 ചിത്രങ്ങളിൽ ആണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചത്. സ്ത്രീ വിഷയങ്ങൾ വിവാദമാകുമ്പോൾ എന്നിലെ നടനെ മാത്രം നോക്കൂ എന്നായിരുന്നു കമൽ പറഞ്ഞിരുന്നത്. ശ്രീദേവി തനിക്ക് സഹോദരിയെ പോലെ ആയിരുന്നു എന്നാണ് കമൽ പിന്നീട് പറഞ്ഞത്.