WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യു.കെ: ലണ്ടനിലെ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. കർക്കിടകവാവു ദിനമായ ഓഗസ്റ്റ് 12 ബുധനാഴ്ച്ച രാവിലെ 11.30 നാണ് വാവുബലി കർമ്മങ്ങൾ ആരംഭിച്ചത്. പിതൃക്കളുടെ സ്മരണ ഉയർത്തിയ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നുറുക്കണക്കിന് ഭക്തർ കെൻ്റിലെ റോച്ചസ്റ്റർ മെഡ് വേ നദീതീരത്ത് എത്തി ശരീരവും മനസ്സും ശുദ്ധമാക്കി പിതൃക്കൾക്കും ഗുരുക്കന്മാർക്കുമായ് ബലിയർപ്പിച്ചു.
ബലിതർപ്പണത്തിനായ് കെൻ്റ് അയ്യപ്പ ക്ഷേത്രം ഭാരവാഹികൾ പ്രത്യേകം സജ്ജമാക്കിയ നദീ തീരത്ത് നിര നിരയായിട്ടാണ് 3.30 മണി വരെ ഭക്തർ പിതൃമോക്ഷ പ്രാപ്തിക്കായ് നദിയിൽ ആത്മസമർപ്പണതോടെ കർമ്മം നടത്തിയത്. സംഘാടകർ കൃത്യതയോടെ നടത്തിയ മുന്നൊരുക്കത്തിലൂടെ ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നതുകൊണ്ട് എല്ലാം വളരെ സുഗമമായി നടന്നു.
രാവിലെ മുതൽ നദീതീരത്ത് നടന്ന ചടങ്ങിന് ശ്രീ അഭിജിത് മുഖ്യകാർമ്മികത്വം വഹിച്ചു. തിലഹവനം വടക്കേ വെളിയില്ലം ശ്രീ വിഷ്ണു രവിയുടെ കർമികത്വത്തിലും ,സുകൃത ഹോമവും,പിതൃ സായുജ്യ പൂജയും താഴൂർ മന ശ്രീ ഹരിനാരായണന്റെ കാ ർമികത്വത്തിലും നടത്തപ്പെട്ടു.