കരീനയുടെയും സെയ്ഫ് അലി ഖാന്റെയും പ്രിയ പുത്രന്‍ തൈമൂര്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. ഈ കുട്ടിത്താരത്തിന് കരീനയേക്കാളും സെയ്ഫിനേക്കാളും ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ തൈമൂറിനൊപ്പം താരമാകുന്ന മറ്റൊരാളുണ്ട്. തൈമൂറിന്റെ നാനി സാവിത്രി. മാതാപിതാക്കള്‍ക്കൊപ്പം കാണുന്നതിനേക്കാള്‍ കൂടുതല്‍ സമയം തൈമൂറിനെ സാവിത്രിക്കൊപ്പമാണ് കാണാന്‍ കഴിയുന്നത്.
അച്ഛനേക്കാളും അമ്മയേക്കാളും സാവിത്രിയാണ് തൈമൂറിനൊപ്പം കൂടുതല്‍ സമയവും ഉണ്ടാവാറുള്ളത്. കുട്ടിയോടൊപ്പം സാവിത്രി വിദേശയാത്രയും പോകാറുണ്ട്. പ്ലേസ്‌കൂളില്‍ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതുമെല്ലാം ആയയാണ്. പലപ്പോഴും സാവിത്രിയുടെ ഒക്കത്തിരുന്നു വരുന്ന തൈമൂറിനെയാണ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കുക. അധിക ജോലിയുള്ള മാസങ്ങളില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപവരെ ശമ്പളം കൂടാറുണ്ട്. എപ്പോഴും തൈമൂറിനൊപ്പം ഉള്ളതുകൊണ്ട് തന്നെ അധികം ചിത്രങ്ങളിലും സാവിത്രിയും ഉണ്ടാകും.
തൈമൂറിന്റെ കാര്യങ്ങള്‍ നോക്കുന്നതിന് ഒരുമാസം ഒന്നരലക്ഷം രൂപയാണ് സാവിത്രിയുടെ ശമ്പളം. അധിക ജോലിയുള്ള മാസങ്ങളില്‍ അത് ഒന്നേമുക്കാല്‍ ലക്ഷം രൂപവരെ എത്താറുണ്ട്. കരീനയുടെയും സെയ്ഫിന്റെയും കുടുംബത്തിലുള്ളവരാണ് ഇക്കാര്യം പുറത്ത് വിട്ടത്. എന്നാല്‍ കരീനയോ സെയ്‌ഫോ ഇക്കാര്യത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. പക്ഷേ സംഭവം ശരിവയക്കുന്ന പ്രതികരണം കരീനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്.
ഒരു അഭിമുഖത്തില്‍ അബ്ബാസ് ഖാന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് കരീന ഇക്കാര്യം വ്യക്തമാക്കിയത്. ‘കുഞ്ഞിന്റെ സന്തോഷവും സുരക്ഷിതത്വവുമാണ് എനിക്ക് വലുത്. അതിനായി എത്ര ചെലവാക്കുന്നുവെന്നത് കണക്കാക്കില്ല. നാനിയുടെ കൈകളില്‍ തൈമൂര്‍ സന്തോഷവാനും സുരക്ഷിതനുമാണ്. അതിന് വിലയിടാനാകില്ല’ കരീന വ്യക്തമാക്കി
അന്തരിച്ച നടൻ അടൂർ ഭാസിക്കെതിരെ കെപിഎസി ലളിത
ആരോപണമുന്നയിച്ചത് വലിയ വാർത്തയായിരുന്നു. ഭാസിയിൽ നിന്ന് ഒട്ടേറെ മോശം അനുഭവങ്ങൾ ഉണ്ടായെന്നും താത്പര്യത്തിന് വഴങ്ങാത്തതിനാൽ തന്നെ നിരവധി സിനിമകളിൽ നിന്ന് ഒഴിവാക്കി എന്നുമായിരുന്നു ലളിതയുടെ ആരോപണം. ലളിതയുടെ ആരോപണം വിശ്വസിക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കവിയൂർ പൊന്നമ്മ.
‘അങ്ങേര് പാവം മനുഷ്യനാ. അങ്ങേരെക്കൊണ്ട് അതൊന്നും പറ്റില്ല. ഞാൻ വിശ്വസിക്കില്ല. അങ്ങേർക്ക് അതൊന്നും പറ്റില്ല എന്നത് ഇൻഡസ്ട്രി മുഴുവൻ അറിയുന്ന കാര്യമാണ്. പിന്നെ എങ്ങനാണ് നമ്മളത് വിശ്വസിക്കുക. എനിക്കറിയില്ല’- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കവിയൂർ പൊന്നമ്മ പറഞ്ഞു.
സിനിമാരംഗത്തെ മീ ടു വെളിപ്പെടുത്തലുകളോട് പ്രതികരണം ഇങ്ങനെ- ”അതെല്ലാം അങ്ങനെ നടക്കുന്നവർക്കായിരിക്കും. സിനിമയിൽ കയറിയേ പറ്റൂ എന്ന് പറഞ്ഞ് നടക്കുന്നവരെ ചിലപ്പോൾ ദുരുപയോഗം ചെയ്തെന്നുവരും.”
അക്കാലത്ത് ഒരു നിർമാതാവിൽ നിന്നേറ്റ ദുരനുഭവത്തെക്കുറിച്ചും കവിയൂർ പൊന്നമ്മ വെളിപ്പെടുത്തി. ”മദ്രാസിൽ കുടുംബിനിയുടെ ഷൂട്ടിങ്ങിനിടയിൽ ഒരു നിർമാതാവ് പറഞ്ഞു. എന്തിനാണ് ഹോട്ടലിൽ താമസിക്ക് പൈസ കളയുന്നത്. മുക്ക് ഓഫീസിലേക്ക് മാറാം. ഞാന്‍ പറഞ്ഞു നടക്കില്ല സാറേ. ഉം എന്തേ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, നടക്കില്ല അത്ര തന്നെ. വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെയെന്ന് അയാള്‍. ‘വൈജയന്തി മാല പറയുവോ എന്നെനിക്കറിയില്ല, ഞാന്‍ പറയും എനിക്ക് പറ്റില്ലാന്ന്’ എന്ന് മറുപടി കൊടുത്തു”–പൊന്നമ്മ പറഞ്ഞു.
സിനിമാരംഗത്ത് തനിക്ക് വേഷങ്ങള്‍ ലഭിക്കാതിരിക്കാന്‍ പലരും പല കളികള്‍ നടത്തുന്നുവെന്ന് ഗോകുല്‍ സുരേഷ്. തനിക്ക് ആഗ്രഹിക്കുന്ന സിനിമകളും കഥാപാത്രങ്ങളും ലഭിക്കാതിരിക്കാന്‍ സിനിമാരംഗത്തുള്ള പലരും പല കളികളും കളിക്കുന്നുണ്ടെന്ന് നടന്‍ ഗോകുല്‍ സുരേഷ് വ്യക്തമാക്കുന്നു. ”ഞാന്‍ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട്. ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ഗോകുല്‍ തുറന്നു പറഞ്ഞത്.
അത് ആരാണെന്ന് വ്യക്തമായി അറിയില്ല, ചിലരുടെ പേരൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. ഗോകുല്‍ പറഞ്ഞു. എന്നാല്‍ താനതിനെ കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നും സ്വന്തം കാലില്‍ നിന്ന് പ്രൂവ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ലെ അതിഥി വേഷമാണെങ്കില്‍, കൂടി അതുവഴി എനിക്ക് അരുണ്‍ ഗോപി സാറിനെ പരിചയപ്പെടാന്‍ പറ്റി. പ്രണവുമായി സൗഹൃദത്തിലാവാന്‍ സാധിച്ചു. ആ എക്‌സ്പീരിയന്‍സാണ് ഞാനാഗ്രഹിച്ചത്. ‘മാസ്റ്റര്‍പീസി’ല്‍ ആണെങ്കിലും അതെ, മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. അതല്ലാതെ സിനിമയുമായോ സിനിമാക്കാരുമായോ എനിക്കത്ര ബന്ധമോ പരിചയങ്ങളോ ഒന്നുമില്ലെന്നും ഗോകുല്‍ സുരേഷ് വ്യക്തമാക്കി,
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂസിഫർ ഉടൻ പ്രദർശനത്തിനെത്തുകയാണ്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ചിത്രത്തില്‍ ടൊവീനോ, ഇന്ദ്രജിത്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, നൈല ഉഷ തുടങ്ങി വൻ താര നിര തന്നെ അണിനിരക്കുന്നു. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ ടൊവീനോ പങ്കു വെച്ചു
നമുക്ക് ഇഷ്‍ടപ്പെടുന്ന നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. വളരെ കൗതുകത്തോടെ കാണുന്ന സിനിമയാണ് അത്. സിനിമ പ്രഖ്യാപിച്ചപ്പോള്‍ ഞാൻ അതില്‍ ഉണ്ടെന്ന് അറിയുമായിരുന്നില്ല. കുറച്ച് കഴിഞ്ഞാണ് എന്നെ വിളിച്ച് പറയുന്നത്, ഒരു വേഷം ചെയ്യാമോ എന്ന്. ഞാൻ വളരെ സന്തോഷത്തോടെ അത് ഏറ്റു. ഞങ്ങള്‍ വളരെ കൗതുകത്തോടെ കാത്തിരുന്ന ഒരു കൈകോര്‍ക്കലാണ് മോഹൻലാലെന്ന നായകനും പൃഥ്വിരാജനെന്ന സംവിധായകനും തമ്മിലുള്ളത്.
അപ്പോള്‍ അതില്‍ ചെറുതെങ്കിലും, പ്രധാന്യം ഉള്ളതെന്ന് വിശ്വസിക്കുന്ന വേഷം ചെയ്യുന്നത് സന്തോഷകരമായ കാര്യമാണ്.. കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ സിനിമ കണ്ടറിയുന്നതാണ് നല്ലത്. ഞാൻ ഡബ്ബ് ചെയ്‍ത ഭാഗങ്ങള്‍ കണ്ടപ്പോള്‍ മറ്റ് സുഹൃത്തുക്കളും പറഞ്ഞപ്പോള്‍ പോസറ്റീവ് അനുഭവം ആണ്. സിനിമ വലിയ വിജയവും പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നതും ആയ സിനിമ ആകട്ടെയെന്ന് ആഗ്രഹിക്കുന്നു, അങ്ങനെ വിചാരിക്കുന്നു -ടൊവിനോ പറയുന്നു.
“വൈഷ്ണവജനതോ തേരേ സഖിയേ…” എന്ന പാട്ടുമായി അഭയാർത്ഥിവേഷത്തിൽ, കിണ്ണംകട്ട കള്ളനും കള്ളിയുമായി ജഗതിയും കൽപ്പനയും സ്ക്രീനിലെത്തുമ്പോൾ നേർത്തൊരു ചിരിയോടെയല്ലാതെ മലയാളിക്ക് ആ രംഗം കണ്ടിരിക്കാനാവില്ല. ഓർമയിൽ പോലും ചിരിയുണർത്തുന്ന എത്രയെത്ര സീനുകളാണ് ഇരുവരും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ചത്. പ്രേംനസീർ- ഷീല, മോഹൻലാൽ- ശോഭന, മമ്മൂട്ടി- സുഹാസിനി, ജയറാം- പാർവ്വതി എന്നിങ്ങനെ പ്രിയതാരജോഡികൾ നിരവധിയേറെയുണ്ടായപ്പോഴും എന്നെന്നും അഭിമാനത്തോടെ ഓർക്കാവുന്ന ഒരേ ഒരു ഹാസ്യജോഡിയെ മലയാളികൾക്ക് എന്നുമുണ്ടായിരുന്നുള്ളൂ. അത് ജഗതിയും കൽപ്പനയുമാണ്. ജഗതിയോട് സ്ക്രീനിൽ മത്സരിച്ചുനിൽക്കാൻ എന്നും കൽപ്പനയെ ഉണ്ടായിരുന്നുള്ളൂ എന്ന് പറയേണ്ടി വരും. ജഗതിയും പലപ്പോഴും അക്കാര്യം അഭിമുഖങ്ങളിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
അപ്രതീക്ഷിതമായൊരു റോഡപകടം ജഗതിയുടെ അഭിനയജീവിതത്തിന് സുദീർഘമായൊരു ഇടവേള സമ്മാനിക്കുകയും ഒരു സുപ്രഭാതത്തിൽ മലയാളികളെ മൊത്തം ഞെട്ടിച്ചുകൊണ്ട് കൽപ്പന മരണത്തിനൊപ്പം പോവുകയും ചെയ്തതോടെ ഇരുവരും ഒന്നിച്ചുള്ള സിനിമകൾ എന്ന പ്രേക്ഷകരുടെ സ്വപ്നങ്ങൾ കൂടിയാണ് പൊലിഞ്ഞത്. അപകടത്തെ തരണം ചെയ്ത് സിനിമയിലേക്കുളള രണ്ടാംവരവിന് ജഗതി ഒരുങ്ങുമ്പോൾ ഒപ്പത്തിനൊപ്പം നിന്ന് മത്സരിച്ച് അഭിനയിക്കാൻ വെള്ളിത്തിരയിൽ കൽപ്പനയില്ല.
അപകടത്തിനു ശേഷം ബോധത്തിനും അബോധത്തിനുമിടയിലുള്ള അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും കൽപ്പനയുടെ വിയോഗ വാർത്ത ജഗതിയെ വേദനിപ്പിച്ചിരുന്നു എന്നു തുറന്നുപറയുകയാണ് ജഗതിയുടെ മകൻ രാജ്‌കുമാർ. “കൽപ്പന ചേച്ചി മരിച്ച വാർത്ത ടിവിയിൽ കണ്ടപ്പോൾ ‘കാണേണ്ട’ എന്ന് അച്ഛൻ ആംഗ്യം കാണിച്ചു,” ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ രാജ് കുമാർ പറഞ്ഞു. കലാഭവൻ മണിയുമായും പ്രത്യേക അടുപ്പം ഉണ്ടായിരുന്നുവെന്നും ആ മരണവാർത്തയും അച്ഛനെ വേദനിപ്പിച്ചിരുന്നുവെന്നും രാജ് കുമാർ കൂട്ടിച്ചേർക്കുന്നു.
അപകടത്തെ തുടർന്ന് വീട്ടിൽ കിടപ്പിലായ നാളുകളിൽ ജഗതിയുടെ കാര്യങ്ങളെല്ലാം വിളിച്ചു അന്വേഷിച്ചു കൊണ്ടിരുന്ന വ്യക്തികളാണ് കലാഭവൻ മണിയും കൽപ്പനയും. “എല്ലാ വർഷവും പപ്പയെ വെല്ലൂരിലെ ആശുപത്രിയിൽ കൊണ്ടുപോകണം. ഒന്നു രണ്ടാഴ്ച അവിടെ ചികിത്സയുണ്ട്. അവിടെ പോകാൻ കാരവാൻ തന്നിരുന്നത് മണിച്ചേട്ടനാണ്,” രാജ് കുമാർ ഓർക്കുന്നു.
ഏഴു വർഷം മുൻപുണ്ടായ വാഹനാപകടത്തെ തുടർന്ന് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ജഗതി ശ്രീകുമാർ അഭിനയത്തിലേക്ക് തിരിച്ചുവരുന്ന സന്തോഷത്തിലാണ് കുടുംബവും സുഹൃത്തുക്കളും ആരാധകരുമെല്ലാം. സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. അച്ഛനെ അഭിനയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരുന്നത് മകൻ തന്നെയാണ്. മകൻ രാജ്കുമാർ ആരംഭിക്കുന്ന ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്‌സ് എന്ന പരസ്യ കമ്പനിയുടെ പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്. അഭിനയത്തിൽ സജീവമാകുന്നതുവഴി താരത്തിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാകുമെന്നും തിരിച്ചുവരവിന് വേഗത കൂടുമെന്നും ജഗതിയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞതായി കുടുംബാംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, തീക്ഷണമായ നോട്ടം, നീളന്‍ മുടിയൊന്ന് വെട്ടി ചെറുതാക്കി കട്ട മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം. ഇഷ്‌ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരംഗമാവുകയാണ്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ഷെയ്ന്‍ നിഗം തന്നെയാണ് പോസ്റ്ററിന്റെ ശ്രദ്ധാ കേന്ദ്രം.
‘നോട്ട് എ ലവ് സ്‌റ്റോറി’ എന്ന ക്യാച്ച് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററും അത് തന്നെയാണ് വ്യക്തമാക്കുന്നത്. ഈ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹറാണ്. ആന്‍ ശീതളാണ് ചിത്രത്തിലെ നായിക. രതീഷ് രവിയാണ് തിരക്കഥ രചിക്കുന്നത്. സംഗീതം ഷാന്‍ റഹ്മന്റേതാണ്.
ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കുമ്പളി നൈറ്റ്‌സാണ് അവസാനമായി ഷെയ്ന്‍ അഭിനയിച്ച ചിത്രം. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരനിര അണിനിരന്ന ചിത്രം വന്‍ വിജയമായിരുന്നു.
ബോളിവുഡില്‍ പ്രിയ വാര്യര്‍ അരങ്ങേറ്റം കുറിക്കുന്ന ശ്രീദേവി ബംഗ്ലാവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. പ്രിയയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. എഴുപതി കോടി ബജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ പ്രശാന്ത് മാന്പുളളിയാണ്.
ചിത്രത്തിന്‍റെ ടീസറും അതിനെച്ചൊല്ലിയുളള വിവാദങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. ശ്രീദേവി ബംഗ്ലാവ് ഒരു നടിയുടെ കഥയാണെന്നും ദുരൂഹതകള്‍ ഉണ്ടെന്നും ടീസറില്‍ സൂചനകളുണ്ട്. കുളിമുറിയിലെ ബാത്ത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന താരത്തിന്‍റെ ടീസറിലെ ഷോട്ടും സംശയത്തിന് ഇടനല്‍കുന്നു. അന്തരിച്ച നടി ശ്രീദേവി മരിച്ചുകിടന്നതും ബാത്ത്ടബ്ബിലാണ്.
കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ടീസര്‍ ലോഞ്ചിംഗ് പരിപാടിയില്‍ മാധ്യമങ്ങള്‍ ഇക്കാര്യം പ്രിയയോട് ചോദിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ശ്രീദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥയെന്നും ദേശീയ അവാര്‍ഡ് നേടിയ സൂപ്പര്‍ താരത്തിന്‍റെ ജീവിതമാണ് പറയുന്നതെന്നും പ്രിയ പറഞ്ഞു. എന്നാല്‍ അത് നടി ശ്രീദേവിയാണോയെന്ന് അറിയാന്‍ സിനിമ പുറത്തിറങ്ങും വരെ കാത്തിരിക്കണമെന്നായിരുന്നു പ്രിയയുടെ മറുപടി.
വോട്ടു ചെയ്യേണ്ടതിന്റെ പ്രധാന്യത്തെപ്പറ്റി ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്താൻ താരങ്ങൾ മുന്നിട്ടിറങ്ങണമെന്നു അഭ്യർത്ഥിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. മോഹൻലാലിനോടും നാഗാർജ്ജുനയോടുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രത്യേക അഭ്യർത്ഥന. ചലനാത്മകമായ ജനാധിപത്യമായിരിക്കും അതിനു പുരസ്കാരമായി ലഭിക്കുകയെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോഹൻലാലിനോടും നാഗാർജ്ജുനയോടും ബോധവത്ക്കരണ നടത്താൻ സഹായം അഭ്യർത്ഥിച്ചത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ: ‘നിങ്ങളുടെ പ്രകടനം ലക്ഷക്കണക്കിനു പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്. ഇത്രയും വർഷങ്ങൾക്കിടയിൽ നിരവധി പുരസ്കാരങ്ങളും നിങ്ങൾ നേടി. എനിക്കൊരു അഭ്യർത്ഥനയുണ്ട്. കൂടുതൽ ജനങ്ങൾ വോട്ടു ചെയ്യാൻ എത്തുന്നതിന് നിങ്ങൾ അവരെ ബോധവത്ക്കരിക്കണം. ഊർജസ്വലമായ ജനാധിപത്യമായിരിക്കും അതിനുള്ള പുരസ്കാരം.’
പ്രധാനമന്ത്രിയുടെ അഭ്യർത്ഥന സ്വീകരിക്കുന്നുവെന്നും ബോധവത്ക്കരണശ്രമങ്ങളിൽ ഭാഗമാകാൻ കഴിയുന്നത് വലിയൊരു അംഗീകാരമായി കണക്കാക്കുന്നുവെന്നും മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. ഉറപ്പായും സര് എന്ന മുഖവുരയോടെയാണ് മോഹന്ലാലിന്റെ മറുപടി.
മോഹൻലാലിനെയും നാഗാര്ജുനയെയും കൂടാതെ സിനിമാ–കായിക രംഗത്തെ മറ്റു പ്രമുഖരോടും ട്വീറ്റിലൂടെ മോദി പിന്തുണ ആവശ്യപ്പെടുന്നുണ്ട്.
Dear @Mohanlal and @iamnagarjuna,
Your performances have entertained millions over the years and you have also won many awards. I request you to create greater voter awareness and urge people to vote in large numbers.
The award here is, a vibrant democracy.
— Narendra Modi (@narendramodi) March 13, 2019
Certainly, Sir. It will be my privilege to request all the fellow citizens to exercise their right for a vibrant democracy. @narendramodi @PMOIndia #Elections2019 https://t.co/OlHRTfprOV
— Mohanlal (@Mohanlal) March 13, 2019
തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ക്ലാസ്മേറ്റ്സ് എന്നാണ് ലാൽ ജോസ് പറയുന്നു. മലയാളത്തിലെ ക്ലാസിക് ക്യാംപസ് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ക്ലാസ്മേറ്റ്സ് പുറത്തിറങ്ങിയിട്ട് പതിമൂന്ന് വര്ഷങ്ങളാകുന്നു. ചിത്രത്തിന്റെ രസകരമായ അനുഭവങ്ങളെക്കുറിച്ച് ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് തുറന്നുപറയുകയാണ്. രാധിക അവതരിപ്പിച്ച റസിയ എന്ന കഥാപാത്രമാകാൻ കാവ്യ മാധവൻ ഏറെ ആഗ്രഹിച്ചിരുന്നു. അത് തുറന്നുപറഞ്ഞപ്പോൾ താൻ ദേഷ്യപ്പെട്ടെന്നും ലാൽ ജോസ് പറയുന്നു.
”ഷൂട്ടിങ് തുടങ്ങുംമുൻപ് ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് കാവ്യ പറഞ്ഞു. കഥ പറയാൻ ഞാൻ തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ടിനെ അറിയിച്ചു. കാവ്യയും പൃഥ്വിയും നരെയ്നും ഇന്ദ്രജിത്തും ചേർന്ന സീനാണ് ഞങ്ങള്‍ ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ ഷൂട്ടിങ് തുടങ്ങാറായപ്പോൾ കാവ്യയെ കാണാനില്ല.
”ജയിംസ് ആല്ബർട്ട് ഓടിയെത്തി പറഞ്ഞു, കഥ കേട്ടപ്പോൾ കാവ്യ വല്ലാത്ത കരച്ചിൽ ആയത്രേ. കാവ്യയോട് കാര്യമെന്തെന്ന് തിരക്കി. ‘ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയയെ അവതരിപ്പിച്ചാൽ മതി’, കരഞ്ഞുകൊണ്ട് കാവ്യ പറഞ്ഞു. ഇത് കേട്ടതോടെ എനിക്ക് ദേഷ്യം വന്നു. നേരത്തെ ഇമേജുള്ളയാൾ റസിയയെ അവതരിപ്പിച്ചാൽ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അത് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസ്സിലാകുന്നില്ല. ഞാൻ പറഞ്ഞു, റസിയയെ മാറ്റാൻ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാൻ പറ്റില്ലെങ്കിൽ പോകാം’. അതും കൂടി കേട്ടതോടെ അവളുടെ കരച്ചിൽ കൂടി.
ഒടുവിൽ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തി. മനസ്സില്ലാ മനസ്സോടെ കാവ്യ സമ്മതിച്ചു”-ലാൽ ജോസ് പറയുന്നു.
ഹോളിവുഡിലെ താരദമ്പതികളിൽ മുൻപന്തിയിലായിരുന്നു ആഞ്ചലീന ജോളിയുടെയും ബ്രാഡ്പിറ്റിന്റെയും സ്ഥാനം. മിസ്റ്റർ – ആൻഡ് മിസിസ് എന്ന ചിത്രത്തിന്റെ സൈറ്റിൽ വച്ചാണ് ഇവർ പ്രണയത്തിലായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2014ൽ ആണ് ഇരുവരും വിവാഹിതരായത്. രണ്ടു വർഷങ്ങൾക്കു ശേഷം വിവാഹമോചനം. എന്നാൽ വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ആഞ്ചലീനയോ ബ്രാഡ് പിറ്റോ പ്രതികരിച്ചിരുന്നില്ല. വർഷങ്ങൾ നീണ്ട മൗനത്തിനു ശേഷം ആഞ്ചലീന അതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.
”ഇല്ല, ഒരിക്കലും ഒരു ബന്ധവും ബ്ലാക്ക് ആൻഡ് വൈറ്റ് പോലെ ലളിതമല്ല. ഞാനും ബ്രാഡും തമ്മിൽ ഒരുപാടു കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ വളർത്തുന്ന കാര്യങ്ങളിൽപ്പോലും ആ അഭിപ്രായ വ്യത്യാസം പ്രകടമായതാണ് വിവാഹമോചനത്തിലേക്ക് നയിച്ച ഒന്നാമത്തെ കാരണം”; താരം പറയുന്നു.
‘ബ്രാഡിന്റെ അസൂയയും മദ്യപാനാസക്തിയും വിവാഹമോചനത്തിന് കാരണമായിട്ടുണ്ട്. മദ്യാപാനാസക്തിമൂലം ബ്രാഡിന് ഹോളിവുഡിൽ നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ ബിസിനസ്സ് പ്രമോട്ട് ചെയ്യാൻ ഞാൻ അദ്ദേഹത്തെ അനുവദിക്കുന്നില്ല എന്ന അസൂയയും അദ്ദേഹത്തിനുണ്ട്. എങ്കിലും അദ്ദേഹം എന്റെ കുഞ്ഞുങ്ങളുടെ അച്ഛനായതുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വിശദീകരണം നൽകാൻ എനിക്ക് സാധിക്കില്ല’. – ആഞ്ചലീന കൂട്ടിച്ചേർത്തു.