Movies

സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ കൊണ്ട് പലപ്പോഴും വിവാദങ്ങളിൽ ഇടം പിടിക്കുന്ന താരമാണ് അമല പോൾ. സമൂഹമാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ആലപ്പുഴയിൽ കായലിൽ വളളം തുഴഞ്ഞു പോകുന്ന അമലയുടെ ചിത്രത്തിന് പരിഹാസ കമന്റിട്ട ആരാധകന് അമല നൽകിയ മറുപടി വാർത്താപ്രാധാന്യം നേടുകയും ചെയ്തു.

അമല പോള്‍ ലുങ്കി മടക്കി കുത്തി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ലുങ്കിയുടെ നാട്ടിലേയ്ക്ക് സ്വാഗതം, ഇവിടെ എല്ലാവരും കള്ള് കുടിക്കുന്നു. അപ്പവും മീൻകറിയും കഴിക്കുന്നു. എനിക്കറിയാം നിങ്ങളും ഇതിഷ്ടപ്പെടുന്നവരല്ലേ..?’– ചിത്രം പങ്കുവെച്ച ശേഷം അമല കുറിച്ചു. മദ്യപാനത്തിന് പരസ്യക്ഷണം നൽകുന്നതാമ് ചിത്രമെന്ന് സദാചാര വാദികൾ വാളെടുത്തു കഴിഞ്ഞു. ശരീര പ്രദർശനവും മദ്യപാന ക്ഷണവും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് വാദം.

കാവി ലുങ്കി മടക്കി കുത്തി പുഴയ്ക്ക് സമീപം നില്‍ക്കുന്നതാണ് ചിത്രം. ചിത്രം കണ്ട് വിമർശിക്കുന്നവർക്കൊപ്പം അമലയുടെ ധൈര്യത്തെയും സൗന്ദര്യത്തെയും പുകഴ്ത്തുന്നവരെയും കാണാം. രാക്ഷസന്റെ ഗംഭീര വിജയത്തിനു ശേഷം അതോ അന്ത പറവൈ പോല്‍ എന്ന ചിത്രത്തിലാണ് അമല പോള്‍ ഇപ്പോള്‍ അഭിനയിക്കുന്ന്. വിനോദ് കെ ആര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

 

താരസംഘടന അമ്മ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്ക്കായുള്ള മോഹന്‍ലാലിന്റെ റിഹേഴ്‌സല്‍ വീഡിയോ വൈറലാകുന്നു. പ്രജ എന്ന സിനിമയിലെ ചന്ദനമണി സന്ധ്യകളുടെ നടയില്‍ നടനം തുടരുക..എന്ന ഗാനത്തിന്റെ അനുപല്ലവി വരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഇനിയയും മോഹന്‍ലാലുമാണ് വീഡിയോയില്‍. വളരെ ഫ്‌ളക്‌സിബിളായാണ് മോഹന്‍ലാല്‍ നൃത്തച്ചുവടുകള്‍ വെയ്ക്കുന്നത്.

ഡിസംബര്‍ 7 ന് അബുദാബിയിലാണ് ‘ഒന്നാണ് നമ്മള്‍’ എന്ന സ്റ്റേജ് ഷോ സംഘടിപ്പിക്കപ്പെടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം മലയാളസിനിമയിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം തന്നെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ജോഷി സംവിധാനം ചെയ്ത ‘പ്രജ’യിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാര്‍ ആണ്. എം ജി രാധാകൃഷ്ണനായിരുന്നു ഗാനത്തിന്റെ സംഗീത സംവിധായകന്‍.

ലാലിന്റെ നൃത്തമികവിനെ പ്രശംസിക്കുകയാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ. രണ്ടു ലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. ആക്ഷനും കട്ടിനുമിടയില്‍ കളിക്കുന്നത് പോലെയല്ല റിയല്‍ സ്‌റ്റേജില്‍ അതും ഈ പ്രായത്തിലെന്നാണ് ആരാധകരുടെ അഭിപ്രായം.

സിനിമാ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നെന്ന സൂചന നല്‍കി ഉലകനായകന്‍ കമല്‍ഹാസന്‍. ‘ഇന്ത്യന്‍ ടു’ തന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കാമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കൊച്ചി കിഴക്കമ്പലം പഞ്ചായത്ത് ഭവനരഹിതര്‍ക്കായി നിര്‍മിച്ച വില്ലകള്‍ സമര്‍പ്പിക്കാനെത്തിയപ്പോഴാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കമല്‍ ഹാസന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. മക്കള്‍ നീതിമയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പൂര്‍ണമായും പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് ഉലകനായകന്റെ തീരുമാനം.

1996 ല്‍ എസ് ശങ്കര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ ടു. കമല്‍ ഹാസന്‍ നായകനായി അഭിനയിച്ച സിനിമയില്‍ മനീഷ കൊയ്രാളയായിരുന്നു നായിക. എംഎം രത്നമായിരുന്നു സിനിമ നിര്‍മ്മിച്ചത്. കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ സിനിമ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ഒരാള്‍ അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് പറഞ്ഞത്.

എസ് ശങ്കര്‍ തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ ടു വിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കും. 2019 ല്‍ ചിത്രത്തിന്റെ മുഴുവന്‍ ചിത്രീകരണവും തീര്‍ക്കുവാനാണ് പദ്ധതി. 2020 ല്‍ ചിത്രം തിയെറ്ററുകളിലെത്തും. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായിക. ചിമ്പു, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
എ.ആര്‍ റഹ്മാന്‍ തന്നെയാകും ചിത്രത്തിന് സംഗീതമൊരുക്കുക. പീറ്റര്‍ ഹെയ്‌നാണ് സംഘടനം ഒരുക്കുന്നത്. രവിവര്‍മ്മനാണ് ഛായാഗ്രഹണം.

കുറച്ചു നാളുകള്‍ക്ക് മുമ്പാണ് അടൂര്‍ ഭാസി തന്നോട് മോശമായി പെരുമാറിയെന്ന കെ പി എസി ലളിതയുടെ വെളിപ്പെടുത്തലുണ്ടാകുന്നത്. ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്ന് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് കെപിഎസി ലളിത ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലച്ചിത്ര പരിഷത്തില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ‘അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ’ എന്ന് ചോദിച്ച് തന്നെ സംഘടനയുടെ അധ്യക്ഷനായിരുന്ന നടന്‍ ഉമ്മര്‍ ശകാരിച്ചുവെന്നും ലളിത പറഞ്ഞിരുന്നു. ഇപ്പോഴിതാ ഭാസിയെക്കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി നടി ഷീലയും രംഗത്ത് വന്നിരിക്കുന്നു.

ന്യൂസ് 18 കേരളവുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമു കാര്യാട്ടുമായി വലിയ പ്രശ്‌നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നുവെന്നും. കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നുവെന്ന് ഷീല പറയുന്നു.

അടൂര്‍ ഭാസിയ്ക്ക് ചിത്രത്തില്‍ വേഷം നല്‍കിയില്ല എന്‌ന ഒറ്റക്കാരണം കൊണ്ടായിരുന്നു ഇത്തരം പ്രചാരണങ്ങള്‍. അയാളുമായി ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്ട്. കോമഡി എന്നു പറഞ്ഞാല്‍ കോമഡിയായിരിക്കണം ഒരാളെയും വേദനിപ്പിക്കരുത്. ഇങ്ങേര് ഒരാളെ വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്. ഞാന്‍ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നതും. അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെ ഷീല പറഞ്ഞു.

ബോളിവുഡ് കാത്തിരുന്ന പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ് വിവാഹം ഇന്നലെ നടന്നു. ജോധ്പൂര്‍ ഉമൈദ് ഭവന്‍ പാലസില്‍ നടന്ന ചടങ്ങില്‍ ക്രിസ്റ്റ്യന്‍ രീതിയിലായിരുന്നു വിവാഹം. ഡിസൈനര്‍ റാഫ് ലോറന്‍ ക്രിയേഷന്‍സ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ദമ്പതികള്‍ ധരിച്ചിരുന്നത്. ഇരുവരും മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങള്‍ തങ്ങളുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു.

Nick Jonas and Priyanka Chopra at their mehendi ceremony. (Image: Instagram)

പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ വെള്ളിയാഴ്ചയോടെ തന്നെ തുടങ്ങിയിരുന്നു. പിങ്ക് ലെഹങ്കയണിഞ്ഞാണ് പ്രിയങ്ക സംഗീത് ചടങ്ങുകള്‍ക്കെത്തിയത്. പ്രിയങ്കയും നിക്കും അതിഥികള്‍ക്കു വേണ്ടി പെര്‍ഫോം ചെയ്തു. അടുത്ത ദിവസങ്ങളില്‍ തന്നെ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും നടക്കും.

Nick Jonas having gala time with friends and family at the mehendi ceremony. (Image: Instagram)

അംബാനി കുടുംബത്തിലെ എല്ലാവരുടെയും സാനിധ്യം പരിപാടിയില്‍ ഉണ്ടായിരുന്നു. ഗണേഷ് ഹെഡ്ജ്, സന്ദീപ് ഖോസ്‌ല, മിക്കി കോണ്‍ട്രാക്ടര്‍, അര്‍പ്പിത ഖാന്‍, ജാസ്മിന്‍ വാലിയ ഹോളിവുഡ് നടി എലിസബത്ത് ചേമ്പേഴ്‌സ് എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Priyanka Chopra with her friends and family at her mehendi ceremony. (Image: Instagram)

Priyanka Chopra at her mehendi ceremony. (Image: Instagram)

Nick Jonas and Priyanka Chopra at their mehendi ceremony. (Image: Instagram)

ഒടിയൻ സിനിമയുടെ സംവിധായകൻ വി എ ശ്രീകുമാര്‍ മോനോന്റെ ഒടിയന്‍ ഗെറ്റപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കൊച്ചിയില്‍ നടന്ന ഒടിയന്റെ പൊതു പരിപാടിയിലാണ് സംവിധായകന്‍ ഈ ഗെറ്റപ്പില്‍ എത്തിയത്. വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലാണ് ഒടിയന്‍ പ്രത്യക്ഷപ്പെടുന്നത്. ഇവയ്‌ക്കെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിയിട്ടുണ്ട്. ഇരുട്ടിന്റെ മറവില്‍ കരിമ്പടം പുതച്ചെത്തുന്ന ഒടിയന്‍ മാണിക്യം സമൂഹമാധ്യമങ്ങളില്‍ തന്നെ വലിയ ചർച്ചാവിഷയമായിരുന്നു. അതിനു സമാനമായ ഗെറ്റപ്പിലായിരുന്നു ശ്രീകുമാര്‍ മേനോനും പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

സംവിധായകന്‍ കരിമ്പടം പുതച്ചു വരാന്‍ ഒരു കാരണമുണ്ട്. അദ്ദേഹം തന്നെ അത് വ്യക്തമാക്കിയിട്ടുമുണ്ട്. എസ്‌കലേറ്ററില്‍ നിന്ന് വീണ് താടിയെല്ല് പൊട്ടിയിരിക്കുന്നതു കൊണ്ട് മുഖം ചുറ്റി ഫ്‌ലാസ്റ്ററിട്ടിരിക്കുകയാണ്. അതിനാലാണ് തലമൂടി ഓടിയന്‍ ലുക്കില്‍ എത്തിയത്. ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തനിയ്ക്ക് പറ്റിയ അപകടം ഒരു രീതിയില്‍ പോലും സിനിമയുടെ ബാക്കി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 17 നായിരുന്നു മുംബൈ വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ നിന്ന് വീണ് ശ്രീകുമാര്‍ മേനോന് പരിക്ക് പറ്റിയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മുംബൈയിലും ചെന്നൈയിലും പുരോഗമിക്കുകയായിരുന്നു. ചിത്രം അവസാന ഘട്ടത്തിലേയ്ക്ക് കടക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. എന്നാല്‍ പരിക്കേറ്റ് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് അദ്ദേഹം റെസ്റ്റ് എടുത്തത്. പരിക്ക് അവഗണിച്ചും ചിത്രത്തിന്റെ അവസാന പരിപരാടികളില്‍ ശ്രീകുമാര്‍ മേനോന്‍ സജീവമാകുന്നുണ്ട്.

ഒടിയന്റെ മൊബൈല്‍ ആപ്പ് നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. മികച്ച സ്വീകാര്യതയാണ് ആപ്പിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ മൊബൈല്‍ സിം കാര്‍ഡിലും ഒടിയന്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സിം കാര്‍ഡ് പുറത്തിറക്കിയിരുന്നു. ഈ ചടങ്ങിലാണ് ഒടിയന്‍ മാണിക്യന്റെ വേഷത്തില്‍ കരിമ്പടം പുതച്ച് ശ്രീകുമാര്‍ മേനോന്‍ എത്തിയത്. ഇതാദ്യമായിട്ടാണ് മലയാള സിനിമയില്‍ ഇത്തരത്തിലുള്ള പ്രമോഷന്‍ പരിപാടി നടക്കുന്നത്.

മകന്റെ തീരാവേദനയ്ക്ക് ആശ്വാസം തേടി നടി സേതുലക്ഷ്മി. ഫെയ്സ്ബുക്ക് ലൈവിലാണ് മകനെ രക്ഷിക്കണമെന്ന അപേക്ഷയുമായി അവരെത്തിയത്. പത്ത് വർഷമായി മകൻ രോഗാവസ്ഥയിലാണ്. വൃക്ക രണ്ടും ദുര്‍ബലമാണ്. ഉടൻ മാറ്റിവച്ചാൽ മാത്രമേ ജീവൻ രക്ഷപെടുകയുള്ളു. രണ്ട് ചെറിയ കുട്ടികളാണ് മകന്.

‘അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയ‌സേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ എന്ന് മകൻ പറയുമ്പോൾ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങൾ വിചാരിച്ചാലേ ഇൗ സങ്ക‍ടത്തിന് പരിഹാമാകൂ. ഞാൻ കൂട്ടിയാൽ കൂടുന്നതല്ല ഇൗ തുക.

ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നിൽ യാചനയുമായി എത്തിയത്. ഒരു ഒാൺലൈൻ മാധ്യമത്തിന്റെ ഫെയ്സ്ബുക്കിൽ ലൈവുമായി എത്തിയാണ് സേതുലക്ഷ്മി കാര്യങ്ങൾ വ്യക്തമാക്കിയത്. മഞ്ജുവാര്യർ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന ഹൗ ഒാൾഡ് ആർയുവില്‍ സേതുലക്ഷ്മി മികച്ച വേഷം ചെയ്തിരുന്നു.

ഇപ്പോൾ സീരിയലുകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും ഒാപ്പറേഷനു വേണ്ട തുക കണ്ടെത്താൻ തനിക്കാവില്ലെന്നാണ് അവർ പറയുന്നത്. നിങ്ങളുടെ കയ്യിലാണ് എന്റെ മകന്റെ ജീവനെന്നും അവർ കരഞ്ഞു പറയുന്നു. വിഡിയോ കാണാം.

ഫോൺ നമ്പർ 9567621177

സമീപകാലത്ത് അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിന്റെ വിഷയത്തിലാണ് തമിഴ് നടി റിയമിക്ക ആത്മഹത്യ ചെയ്തതെന്ന് സൂചന. സജോ സുന്ദർ സംവിധാനം ചെയ്ത എക്സ് വിഡിയോസ് എന്ന സിനിമയിലെ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതില്‍ റിയാമിക്കക്ക് നിരാശയുണ്ടായിരുന്നെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പ്രചാരണം നിഷേധിച്ച് സംവിധായകൻ രംഗത്തെത്തി.

പോൺ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ റിയാമിക്ക പരിഹസിക്കപ്പെട്ടിരുന്നു. സിനിമ വിജയിക്കാത്തതിൽ നടിക്ക് വിഷമമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കൾ പറഞ്ഞെന്ന തരത്തിലുള്ള പ്രചാരണം ഇപ്പോൾ ശക്തമായിരിക്കുകയാണ്.

എന്നാൽ പ്രചാരണങ്ങളെ തള്ളി സംവിധായകൻ സജോ സുന്ദർ രംഗത്തെത്തി. സിനിമയിൽ അഭിനയിക്കുമ്പോൾ റിയാമിക്ക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്നും സജോ വാർത്താക്കുറിപ്പിലൂടെ അഭ്യർഥിച്ചു. റിയാമിക്കയുടെ മരണത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.

ബുധനാഴ്ച സഹോദരന്റെ ഫ്ലാറ്റിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിയയുടെ മരണത്തെത്തുടർന്ന് കാമുകനെ കസ്റ്റഡിയിലെടുത്തു. ഇയാളുമുണ്ടായ വഴക്കിനെത്തുടർന്നാണ് റിയാമിക്ക ആത്മഹത്യ ചെയ്തതെന്ന സംശയം പൊലീസിനുണ്ട്. ആറ് മാസത്തോളമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. അടുത്തിടെ റിയ ഒരുപാട് മാനസിക സംഘര്‍ഷങ്ങൾ അനുഭവിച്ചിരുന്നതായി കുടുംബവും വെളിപ്പെടുത്തിയിരുന്നു.

രാഖി സാവന്ത് വിവാഹിതയാകുന്നു. ഇന്റര്‍നെറ്റ് സ്റ്റാറായ ദീപക് കലാല്‍ ആണ് രാഖിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തുന്നത്. രാഖി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചതും. ‘എനിക്കും വിവാഹിതയാവാനുള്ള ശരിയായ സമയം ഇതാണെന്നു തോന്നുന്നു. ഇന്ത്യ ഗോട്ട് ഷോയില്‍ ദീപക് എന്നെ പ്രപ്പോസ് ചെയ്തപ്പോള്‍ തന്നെ യെസ് പറയണം എന്നു തീരുമാനിച്ചിരുന്നു. നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും വേണം’ രാഖി കുറിച്ചു.

ഡിസംബര്‍ 31ന് അമേരിക്കയില്‍ വച്ചാകും വിവാഹം. കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് വിവാഹവും രാഖി വിവാദമാക്കി മാറ്റിയത്. രാഖി കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍സ്റ്റഗ്രാമിലൂടെ ദീപക് കലാല്‍ ആണ് ഷെയര്‍ ചെയ്തത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍ വിര്‍ജിന്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരിക്കുന്നത്.

ഇതിനെല്ലാം പുറമേ ദീപകിന്റെ കാമുകിമാരെന്ന് അവകാശപ്പെടുന്ന ചിലരുടെ വിഡിയോകളും രാഖി പങ്കുവച്ചിട്ടുണ്ട്. തങ്ങളെ വിവാഹം കഴിക്കാമെന്ന് ദീപക് വാക്കു തന്നിരുന്നുവെന്നും അത് മറന്നാണ് ഇപ്പോള്‍ രാഖിയെ വിവാഹം ചെയ്യാന്‍ പോകുന്നതെന്നും ഇവര്‍ വിഡിയോയില്‍ പറയുന്നു. കല്യാണം ഈ തവണ തമാശയല്ലെന്നും ഉറപ്പായും ദീപക്കിനെ കല്യാണം കഴിക്കുമെന്നും രാഖി പറയുന്നു.

പ്രമുഖ തമിഴ് സിനിമാ-സീരിയൽ നടി റിയാമിക (26) സഹോദരന്റെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍. രണ്ടു ദിവസമായി ഒരു വിവരവുമില്ലാതിരുന്നതിനെ തുടർന്ന് ഇന്നലെ രാവിലെ റിയാ മികയുടെ സഹോദരൻ പ്രകാശും സുഹൃത്ത് ദിനേശും ചെന്നൈ വത്സര വാക്കത്തുള്ള ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണു റിയാമികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാനിൽതൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാലുമാസമായി സഹോദരന്‍ പ്രകാശിന്റെ ഫ്‌ളാറ്റിലാണു റിയാമിക കഴിഞ്ഞിരുന്നത്. എന്നാൽ മരണകാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയാ മികയെ അവസാനം കണ്ടതെന്നാണു പ്രകാശിന്റെ മൊഴി. അതിനിടെ റിയാമികയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ ചൊവ്വാഴ്ച രാത്രി റിയാമികയുമായി സംസാരിച്ചതായി ദിനേശും മൊഴി നൽകി. എന്നാൽ ബുധനാഴ്ച മുതൽ ഇവരെ ഫോണിൽ കിട്ടിയില്ലെന്നും ദിനേശ് അറിയിച്ചു. ബാംഗ്ലൂരിലുള്ള റിയാമികയുടെ മാതാപിതാക്കളും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.

ടെലിവിഷൻ സീരിയലുകളിൽ സഹനടിയായും ചില സിനിമകളിലും റിയാ മിക അഭിനയിച്ചിട്ടുണ്ട്. കുന്ദ്രത്തിലെ കുമരന്ക്ക് കൊണ്ടാട്ടം, എക്‌സ് വീഡിയോസ് തമിഴ് മൂവി തുടങ്ങിയ സിനിമകളിലൂടെയാണ് റിയാ മിക തമിഴ് സിനിമാ ലോകത്ത് പ്രശസ്തയായത്. അതേസമയം കുടുംബ പ്രശ്‌നമാണ് മരണ കാരണമെന്നും റിപ്പോർട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

RECENT POSTS
Copyright © . All rights reserved