Movies

ലൂസിഫര്‍ ഒരു മണ്ടന്‍ തീരുമാനമാണെന്ന് പറഞ്ഞവരുണ്ടെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവെച്ച് ഇട്ട ഫെ്‌യ്സ്ബുക് പോസ്റ്റിലാണ് ചിത്രത്തെ കുറിച്ച് കൂടുതല്‍ വിശദമാക്കി കൊണ്ട് അദ്ദേഹം രംഗത്ത് വന്നത്. റഷ്യയിലായിരുന്നു ഈ അവസാനഘട്ട ചിത്രീകരണം.

‘ഇന്ന് ലാലേട്ടന്‍ ലൂസിഫറിനോടും സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന കഥാപാത്രത്തോടും, വിട പറയുകയാണ്. എന്റെ മറ്റ് യാത്രകളില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ലൂസിഫര്‍ പോലെ വലിയ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന വെല്ലുവിളി ഞാന്‍ ഏറ്റെടുത്തപ്പോള്‍ അത് മണ്ടന്‍ തീരുമാനമാകുമെന്നാണ് എന്റെ അഭ്യുദയകാംക്ഷികളില്‍ ഭൂരിഭാഗം പേരും പറഞ്ഞിരുന്നത്. ഒരു അഭിനേതാവെന്ന നിലയില്‍ സമയം നഷ്ടപ്പെടുത്തി കൊണ്ടുള്ള തീരുമാനമാണിതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ 16 കൊല്ലത്തെ എന്റെ സിനിമാ ജീവിതത്തില്‍ നിന്നു പഠിച്ചതിലും അറഞ്ഞതിലും കൂടുതല്‍ ഈ കഴിഞ്ഞ 6 മാസം കൊണ്ട് ഞാന്‍ പഠിച്ചിട്ടുണ്ട്.

എന്നില്‍ വിശ്വസിച്ച ലാലേട്ടന് നന്ദി. ലാലേട്ടനെ വെച്ചു ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞത് എന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലാണ്, ഇനിയെത്ര സിനിമകള്‍ സംവിധാനം ചെയ്താലും, ഇനി ഒന്നു പോലും സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫന്‍ നെടുംമ്പിള്ളി എന്ന കഥാപാത്രം എന്നെന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും.’-പൃഥ്വി കുറിച്ചു.

തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണ് ലൂസിഫര്‍. മഞ്ജു വാര്യര്‍ ചിത്രത്തില്‍ നായികയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.

മലയാളത്തിലെ ബോള്‍ഡായ നടി എന്നാണ് ഏവരും ലെനയെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്ഥമായ വേഷങ്ങള്‍ സധൈര്യം തിരഞ്ഞെടുക്കുന്നതിലൂടെയാണ് ലെന മലയാളികളുടെ പ്രിയങ്കരിയായത്. തന്നേക്കാള്‍ പ്രായത്തിന് മൂത്ത നായകന്റെ അമ്മയായും കാമുകിയായും എല്ലാം വെള്ളിത്തിരയില്‍ തിളങ്ങി കഴിവു തെളിയിച്ച നടി. ഇത്തരം ബോള്‍ഡായ തീരുമാനങ്ങളാണ് ലെനയെ സീരിയലില്‍ നിന്നും സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയത്. എന്തിലും ഏതിലും വ്യക്തമായ കാഴ്ചപ്പാടുള്ള ലെന സ്വന്തം ജീവിതത്തിലും മറിച്ചല്ല. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ലെന തന്റെ കാമുകനായ അഭിലാഷിനെ സ്വന്തമാക്കിയത്. എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. ഇരുവരും വേര്‍ പിരിഞ്ഞു. എനന്നാല്‍ കല്ല്യാണം കഴിക്കുമ്പോള്‍ തന്നെ വിവാഹ ബന്ധത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്ന് ലെന തീരുമാനിച്ചിരുന്നു.

ആ തീരുമാനത്തില്‍ ഇപ്പോള്‍ സന്തോഷം മാത്രമണ് തോന്നുന്നതെന്നും ലെന പറയുന്നു. താനിനി ഒരു വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല. വിവാഹ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍ ഇപ്പോള്‍ സന്തോഷമുണ്ടെന്നും ലെന പറയുന്നു. ‘ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004-ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നാണ്. കുട്ടികള്‍ വേണ്ടെന്നുള്ള ആ തീരുമാനത്തില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്. രണ്ടുപേര്‍ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതില്‍ കുഴപ്പമില്ല.

കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ടെന്ന് ലെന പറയുന്നു. ജീവിതത്തില്‍ തെറ്റും ശരിയും ഇല്ല, ട്രയല്‍സ് ആന്‍ഡ് ഇറേഴ്‌സ് അല്ലേ…ഒരു തീരുമാനത്തെ ഓര്‍ത്തും പശ്ചാത്താപമില്ല. അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങളായിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു കല്യാണം. തീര്‍ന്ന സമയത്തു ഡിവോഴ്‌സ് ചെയ്തു ഇപ്പോള്‍ കുറെ കാലമായി നല്ല സമയമാണ്. വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല.’ ലെന പറയുന്നു.

മലയാളത്തിലെ മഹാ നടന്മാരായ മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാൽ ഒരു സൂപ്പർ സ്റ്റാർ പദവി ഉണ്ടെങ്കിൽ അത്‌ പൃഥ്വിരാജിന് അവകാശപ്പെട്ടതാണെന്ന് ടോവിനോ തോമസ് . ക്ലബ്‌ എഫ്‌.എം റേഡിയോ ഇന്റർവ്യൂയിലാണ് താരം ഇക്കാര്യം അഭിപ്രായപ്പെട്ടത്‌. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾക്കിടയിൽ സംവിധായകൻ വിനയൻ ടോവിനോ അടുത്ത സൂപ്പർസ്റ്റാർ ആകുമെന്ന് പറഞ്ഞ കാര്യം അവതാരിക R.J ശാലിനി ചൂണ്ടിക്കാട്ടിയതിന് മറുപടി ആയിട്ടായിരുന്നു ടോവിനോയുടെ ഈ അഭിപ്രായം.

താൻ ഒരു സൂപ്പർസ്റ്റാർ പദവി ആഗ്രഹിക്കുന്ന ഒരാളല്ല എന്നും ചെയ്യുന്ന സിനിമകളിൽ തൃപ്തനാണെന്നുമായിരുന്നു ടോവിനോ പറഞ്ഞത്‌. അങ്ങനെയെങ്കിൽ മമ്മൂട്ടിയും മോഹൻലാലും അല്ലാതെ മലയാളത്തിലെ ഒരു സൂപ്പർസ്റ്റാറിന്റെ പേര് പറയാൻ പറഞ്ഞാൽ ടോവിനോ ആരുടെ പേര് പറയുമെന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് പൃഥ്വിയുടെ പേര് പറഞ്ഞത്‌.

ദുല്‍ഖറിന്റെ നായികയായി കല്ല്യാണി പ്രിയദര്‍ശന്‍ എത്തുന്നു. പുതിയ തമിഴ് ചിത്രത്തിലാണ് ദുല്‍ഖറും കല്ല്യാണിയും ഒന്നിക്കുന്നത്. താനാഗ്രഹിച്ചത് നസ്രിയയെയോ ജനീലിയയെയോ പോലുള്ള നായികമാരെയാണെന്നും എന്നാല്‍ ഒരു ഫ്രഷ് ഫെയ്‌സാണ് തിരഞ്ഞെതെന്നും കല്ല്യാണിയില്‍ അത് കണ്ടെന്നും കാര്‍ത്തിക് പറയുന്നു. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളതെന്ന് സംവിധായകന്‍ കാര്‍ത്തിക് നേരത്തെ വ്യക്തമാക്കിയിരുന്നു. കൃതി സനോണാണ് മറ്റൊരു നായിക.

Related image

തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജ് ചിത്രത്തില്‍ എത്തുമെന്നും വാര്‍ത്തകളുണ്ട്. റോഡ് മൂവി ഗണത്തില്‍ പെട്ടതാണ് ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ പല വേഷങ്ങളിലെത്തുമെന്നും വാര്‍ത്തകളുണ്ട്.

Image result for dulquer salmaan kalyani priyadarshan

വാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഇതിലെ പ്രണയം പറഞ്ഞു പഴകിയതല്ലെന്നും പ്രകൃതിക്ക് ചിത്രത്തില്‍ വലിയ സ്ഥാനമുണ്ടെന്നും വാന്‍ എന്നത് വാനം എന്ന അര്‍ഥത്തിലാണെന്നും സംവിധായകന്‍ പറയുന്നു. ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയായിരിക്കും ചിത്രമെന്നും സംവിധായകന്‍ കാര്‍ത്തിക് പറയുന്നു.

സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ കൊണ്ട് പലപ്പോഴും വിവാദങ്ങളിൽ ഇടം പിടിക്കുന്ന താരമാണ് അമല പോൾ. സമൂഹമാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ആലപ്പുഴയിൽ കായലിൽ വളളം തുഴഞ്ഞു പോകുന്ന അമലയുടെ ചിത്രത്തിന് പരിഹാസ കമന്റിട്ട ആരാധകന് അമല നൽകിയ മറുപടി വാർത്താപ്രാധാന്യം നേടുകയും ചെയ്തു.

അമല പോള്‍ ലുങ്കി മടക്കി കുത്തി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ലുങ്കിയുടെ നാട്ടിലേയ്ക്ക് സ്വാഗതം, ഇവിടെ എല്ലാവരും കള്ള് കുടിക്കുന്നു. അപ്പവും മീൻകറിയും കഴിക്കുന്നു. എനിക്കറിയാം നിങ്ങളും ഇതിഷ്ടപ്പെടുന്നവരല്ലേ..?’– ചിത്രം പങ്കുവെച്ച ശേഷം അമല കുറിച്ചു. മദ്യപാനത്തിന് പരസ്യക്ഷണം നൽകുന്നതാമ് ചിത്രമെന്ന് സദാചാര വാദികൾ വാളെടുത്തു കഴിഞ്ഞു. ശരീര പ്രദർശനവും മദ്യപാന ക്ഷണവും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് വാദം.

കാവി ലുങ്കി മടക്കി കുത്തി പുഴയ്ക്ക് സമീപം നില്‍ക്കുന്നതാണ് ചിത്രം. ചിത്രം കണ്ട് വിമർശിക്കുന്നവർക്കൊപ്പം അമലയുടെ ധൈര്യത്തെയും സൗന്ദര്യത്തെയും പുകഴ്ത്തുന്നവരെയും കാണാം. രാക്ഷസന്റെ ഗംഭീര വിജയത്തിനു ശേഷം അതോ അന്ത പറവൈ പോല്‍ എന്ന ചിത്രത്തിലാണ് അമല പോള്‍ ഇപ്പോള്‍ അഭിനയിക്കുന്ന്. വിനോദ് കെ ആര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

 

താരസംഘടന അമ്മ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്ക്കായുള്ള മോഹന്‍ലാലിന്റെ റിഹേഴ്‌സല്‍ വീഡിയോ വൈറലാകുന്നു. പ്രജ എന്ന സിനിമയിലെ ചന്ദനമണി സന്ധ്യകളുടെ നടയില്‍ നടനം തുടരുക..എന്ന ഗാനത്തിന്റെ അനുപല്ലവി വരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഇനിയയും മോഹന്‍ലാലുമാണ് വീഡിയോയില്‍. വളരെ ഫ്‌ളക്‌സിബിളായാണ് മോഹന്‍ലാല്‍ നൃത്തച്ചുവടുകള്‍ വെയ്ക്കുന്നത്.

ഡിസംബര്‍ 7 ന് അബുദാബിയിലാണ് ‘ഒന്നാണ് നമ്മള്‍’ എന്ന സ്റ്റേജ് ഷോ സംഘടിപ്പിക്കപ്പെടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം മലയാളസിനിമയിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം തന്നെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ജോഷി സംവിധാനം ചെയ്ത ‘പ്രജ’യിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാര്‍ ആണ്. എം ജി രാധാകൃഷ്ണനായിരുന്നു ഗാനത്തിന്റെ സംഗീത സംവിധായകന്‍.

ലാലിന്റെ നൃത്തമികവിനെ പ്രശംസിക്കുകയാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ. രണ്ടു ലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. ആക്ഷനും കട്ടിനുമിടയില്‍ കളിക്കുന്നത് പോലെയല്ല റിയല്‍ സ്‌റ്റേജില്‍ അതും ഈ പ്രായത്തിലെന്നാണ് ആരാധകരുടെ അഭിപ്രായം.

സിനിമാ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നെന്ന സൂചന നല്‍കി ഉലകനായകന്‍ കമല്‍ഹാസന്‍. ‘ഇന്ത്യന്‍ ടു’ തന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കാമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കൊച്ചി കിഴക്കമ്പലം പഞ്ചായത്ത് ഭവനരഹിതര്‍ക്കായി നിര്‍മിച്ച വില്ലകള്‍ സമര്‍പ്പിക്കാനെത്തിയപ്പോഴാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കമല്‍ ഹാസന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. മക്കള്‍ നീതിമയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പൂര്‍ണമായും പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് ഉലകനായകന്റെ തീരുമാനം.

1996 ല്‍ എസ് ശങ്കര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ ടു. കമല്‍ ഹാസന്‍ നായകനായി അഭിനയിച്ച സിനിമയില്‍ മനീഷ കൊയ്രാളയായിരുന്നു നായിക. എംഎം രത്നമായിരുന്നു സിനിമ നിര്‍മ്മിച്ചത്. കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ സിനിമ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ഒരാള്‍ അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് പറഞ്ഞത്.

എസ് ശങ്കര്‍ തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ ടു വിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കും. 2019 ല്‍ ചിത്രത്തിന്റെ മുഴുവന്‍ ചിത്രീകരണവും തീര്‍ക്കുവാനാണ് പദ്ധതി. 2020 ല്‍ ചിത്രം തിയെറ്ററുകളിലെത്തും. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായിക. ചിമ്പു, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
എ.ആര്‍ റഹ്മാന്‍ തന്നെയാകും ചിത്രത്തിന് സംഗീതമൊരുക്കുക. പീറ്റര്‍ ഹെയ്‌നാണ് സംഘടനം ഒരുക്കുന്നത്. രവിവര്‍മ്മനാണ് ഛായാഗ്രഹണം.

കുറച്ചു നാളുകള്‍ക്ക് മുമ്പാണ് അടൂര്‍ ഭാസി തന്നോട് മോശമായി പെരുമാറിയെന്ന കെ പി എസി ലളിതയുടെ വെളിപ്പെടുത്തലുണ്ടാകുന്നത്. ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്ന് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് കെപിഎസി ലളിത ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലച്ചിത്ര പരിഷത്തില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ‘അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ’ എന്ന് ചോദിച്ച് തന്നെ സംഘടനയുടെ അധ്യക്ഷനായിരുന്ന നടന്‍ ഉമ്മര്‍ ശകാരിച്ചുവെന്നും ലളിത പറഞ്ഞിരുന്നു. ഇപ്പോഴിതാ ഭാസിയെക്കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി നടി ഷീലയും രംഗത്ത് വന്നിരിക്കുന്നു.

ന്യൂസ് 18 കേരളവുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമു കാര്യാട്ടുമായി വലിയ പ്രശ്‌നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നുവെന്നും. കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നുവെന്ന് ഷീല പറയുന്നു.

അടൂര്‍ ഭാസിയ്ക്ക് ചിത്രത്തില്‍ വേഷം നല്‍കിയില്ല എന്‌ന ഒറ്റക്കാരണം കൊണ്ടായിരുന്നു ഇത്തരം പ്രചാരണങ്ങള്‍. അയാളുമായി ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്ട്. കോമഡി എന്നു പറഞ്ഞാല്‍ കോമഡിയായിരിക്കണം ഒരാളെയും വേദനിപ്പിക്കരുത്. ഇങ്ങേര് ഒരാളെ വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്. ഞാന്‍ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നതും. അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെ ഷീല പറഞ്ഞു.

ബോളിവുഡ് കാത്തിരുന്ന പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ് വിവാഹം ഇന്നലെ നടന്നു. ജോധ്പൂര്‍ ഉമൈദ് ഭവന്‍ പാലസില്‍ നടന്ന ചടങ്ങില്‍ ക്രിസ്റ്റ്യന്‍ രീതിയിലായിരുന്നു വിവാഹം. ഡിസൈനര്‍ റാഫ് ലോറന്‍ ക്രിയേഷന്‍സ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ദമ്പതികള്‍ ധരിച്ചിരുന്നത്. ഇരുവരും മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങള്‍ തങ്ങളുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു.

Nick Jonas and Priyanka Chopra at their mehendi ceremony. (Image: Instagram)

പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ വെള്ളിയാഴ്ചയോടെ തന്നെ തുടങ്ങിയിരുന്നു. പിങ്ക് ലെഹങ്കയണിഞ്ഞാണ് പ്രിയങ്ക സംഗീത് ചടങ്ങുകള്‍ക്കെത്തിയത്. പ്രിയങ്കയും നിക്കും അതിഥികള്‍ക്കു വേണ്ടി പെര്‍ഫോം ചെയ്തു. അടുത്ത ദിവസങ്ങളില്‍ തന്നെ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും നടക്കും.

Nick Jonas having gala time with friends and family at the mehendi ceremony. (Image: Instagram)

അംബാനി കുടുംബത്തിലെ എല്ലാവരുടെയും സാനിധ്യം പരിപാടിയില്‍ ഉണ്ടായിരുന്നു. ഗണേഷ് ഹെഡ്ജ്, സന്ദീപ് ഖോസ്‌ല, മിക്കി കോണ്‍ട്രാക്ടര്‍, അര്‍പ്പിത ഖാന്‍, ജാസ്മിന്‍ വാലിയ ഹോളിവുഡ് നടി എലിസബത്ത് ചേമ്പേഴ്‌സ് എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Priyanka Chopra with her friends and family at her mehendi ceremony. (Image: Instagram)

Priyanka Chopra at her mehendi ceremony. (Image: Instagram)

Nick Jonas and Priyanka Chopra at their mehendi ceremony. (Image: Instagram)

ഒടിയൻ സിനിമയുടെ സംവിധായകൻ വി എ ശ്രീകുമാര്‍ മോനോന്റെ ഒടിയന്‍ ഗെറ്റപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കൊച്ചിയില്‍ നടന്ന ഒടിയന്റെ പൊതു പരിപാടിയിലാണ് സംവിധായകന്‍ ഈ ഗെറ്റപ്പില്‍ എത്തിയത്. വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലാണ് ഒടിയന്‍ പ്രത്യക്ഷപ്പെടുന്നത്. ഇവയ്‌ക്കെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിയിട്ടുണ്ട്. ഇരുട്ടിന്റെ മറവില്‍ കരിമ്പടം പുതച്ചെത്തുന്ന ഒടിയന്‍ മാണിക്യം സമൂഹമാധ്യമങ്ങളില്‍ തന്നെ വലിയ ചർച്ചാവിഷയമായിരുന്നു. അതിനു സമാനമായ ഗെറ്റപ്പിലായിരുന്നു ശ്രീകുമാര്‍ മേനോനും പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

സംവിധായകന്‍ കരിമ്പടം പുതച്ചു വരാന്‍ ഒരു കാരണമുണ്ട്. അദ്ദേഹം തന്നെ അത് വ്യക്തമാക്കിയിട്ടുമുണ്ട്. എസ്‌കലേറ്ററില്‍ നിന്ന് വീണ് താടിയെല്ല് പൊട്ടിയിരിക്കുന്നതു കൊണ്ട് മുഖം ചുറ്റി ഫ്‌ലാസ്റ്ററിട്ടിരിക്കുകയാണ്. അതിനാലാണ് തലമൂടി ഓടിയന്‍ ലുക്കില്‍ എത്തിയത്. ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തനിയ്ക്ക് പറ്റിയ അപകടം ഒരു രീതിയില്‍ പോലും സിനിമയുടെ ബാക്കി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 17 നായിരുന്നു മുംബൈ വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ നിന്ന് വീണ് ശ്രീകുമാര്‍ മേനോന് പരിക്ക് പറ്റിയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മുംബൈയിലും ചെന്നൈയിലും പുരോഗമിക്കുകയായിരുന്നു. ചിത്രം അവസാന ഘട്ടത്തിലേയ്ക്ക് കടക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. എന്നാല്‍ പരിക്കേറ്റ് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് അദ്ദേഹം റെസ്റ്റ് എടുത്തത്. പരിക്ക് അവഗണിച്ചും ചിത്രത്തിന്റെ അവസാന പരിപരാടികളില്‍ ശ്രീകുമാര്‍ മേനോന്‍ സജീവമാകുന്നുണ്ട്.

ഒടിയന്റെ മൊബൈല്‍ ആപ്പ് നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. മികച്ച സ്വീകാര്യതയാണ് ആപ്പിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ മൊബൈല്‍ സിം കാര്‍ഡിലും ഒടിയന്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സിം കാര്‍ഡ് പുറത്തിറക്കിയിരുന്നു. ഈ ചടങ്ങിലാണ് ഒടിയന്‍ മാണിക്യന്റെ വേഷത്തില്‍ കരിമ്പടം പുതച്ച് ശ്രീകുമാര്‍ മേനോന്‍ എത്തിയത്. ഇതാദ്യമായിട്ടാണ് മലയാള സിനിമയില്‍ ഇത്തരത്തിലുള്ള പ്രമോഷന്‍ പരിപാടി നടക്കുന്നത്.

RECENT POSTS
Copyright © . All rights reserved