Movies

ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് എരമല്ലൂർ സ്വദേശിനിയായ മേരി ചേച്ചി. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പക്ഷേ നിലവിൽ കൊവിഡ് തീർത്ത പ്രതിസന്ധി മേരി ചേച്ചിയുടെ ചിരി മായ്ച്ചിരിക്കുകയാണ്.

സിനിമയിലെ ഭാഗ്യം കൈവിട്ടതോടെയാണ് ജീവിക്കാൻ ഭാഗ്യക്കുറിയുമായി മേരി തെരുവിലേക്കിറങ്ങിയത്. വീടിൻറെ കാര്യങ്ങൾക്കായി ലോൺ എടുത്തിരുന്നു. ഇപ്പൊ ലോണെടുത്തത് അടയ്ക്കാനും വഴിയില്ല. സിനിമക്കാരാരും തന്നെ വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോർത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു.

അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് മുപ്പത്തിയഞ്ച് സിനിമകളിൽ മേരിക്ക് മുതൽക്കൂട്ടായത്. ആക്ഷൻ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് പരസ്യങ്ങളും മേരി ചെയ്തിട്ടുണ്ട്. അധ്വാനിക്കാനുള്ള മനസ്സും, ഒപ്പം വീണ്ടും സിനിമയിൽ സജീവമാകാമെന്ന പ്രതീക്ഷയും ഉള്ളതുകൊണ്ടാണ് ഈ ടിക്കറ്റിന്റെ പുറകെ നടക്കുന്നതെന്ന് മേരി കൂട്ടിച്ചേർത്തു.

സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടാറുണ്ട് നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍. ധ്യാനിന്റെ ഇന്റര്‍വ്യു കണ്ട് ആശുപത്രിയില്‍ കിടന്ന് അച്ഛന്‍ ശ്രീനിവാസന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. അവന്റെ ഇന്റര്‍വ്യു കണ്ട് താനൊന്നും ഉപദേശിക്കാന്‍ പോകാറില്ല എന്നാണ് വിനീത് പറയുന്നത്.

ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം എല്ലാവരും ആസ്വദിക്കുന്നുണ്ടല്ലോ, അമൃത ആശുപത്രിയിലായ സമയത്ത് അച്ഛന്‍ ധ്യാനിന്റെ ഇന്റര്‍വ്യു കണ്ടിട്ട് മുഴുവന്‍ ചിരിയായിരുന്നു. അവന് പിന്നെ എല്ലാത്തിനും ലൈസന്‍സുണ്ടല്ലോ, അത് അവന് പണ്ട് മുതലേ ഉള്ളതാ. അവന്‍ കഥ പറയാന്‍ മിടുക്കനാ. ‘ലൗ ആക്ഷന്‍ ഡ്രാമ’യുടെ കഥ പറഞ്ഞപ്പോള്‍ താന്‍ ഒരുപാട് ചിരിച്ചു.

അതുപോലെ മറ്റൊരു സ്‌ക്രിപ്റ്റ് വായിച്ചിട്ട് താന്‍ അത്രയധികം ചിരിച്ചിട്ടില്ല. പക്ഷെ അവസാനം ഷൂട്ട് ചെയ്തതും സിനിമയില്‍ വന്നതും അതൊന്നുമല്ല. താന്‍ ഒരുപാട് ചിരിച്ച രംഗങ്ങളുണ്ടായിരുന്നു. അതൊന്നും സിനിമയില്‍ വന്നിട്ടില്ല എന്നാണ് വിനീത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

ധ്യാനിന്റെ അഭിമുഖം കണ്ട്, ചേട്ടനെന്ന നിലയില്‍ എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോ എന്ന അവതാകരന്റെ ചോദ്യത്തിന് രസകരമായാണ് വിനീത് മറുപടി നല്‍കിയത്. ചേട്ടനെന്ന നിലയില്‍ താന്‍ എന്തെങ്കിലും അവനോട് പറയണോ എന്നായിരുന്നു വിനീതിന്റെ മറു ചോദ്യം. ഒന്നും പറയാതിരിക്കുന്നതാണ് തനിക്ക് നല്ലതെന്നും വിനീത് പറയുന്നു.

അതേസമയം, ‘അഡ്വക്കേറ്റ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രമാണ് വിനീതിന്റെതായി റിലീസിന് ഒരുങ്ങുന്നത്. നവംബര്‍ 11ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന റോളിലാണ് വിനീത് എത്തുന്നത്. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളികളുടെ ഇഷ്ട ഗായകനാണ് എംജി ശ്രീകുമാർ .സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് എംജി ശ്രീകുമാർ ജനിച്ചത് .പിതാവ് പ്രശസ്ത സംഗീതജ്ഞനായ മലബാർ ഗോപാലൻ ആണ്. ഹരികലാ കലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ.സംഗീതജ്ഞരായ എം ജി രാധാകൃഷ്ണനും കെ ഓമനക്കുട്ടി യുമാണ് സഹോദരങ്ങൾ .ഇപ്പോൾ എംജി ശ്രീകുമാറിൻറെ ഒരു പഴയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ .സഹോദരൻ ജി രാധാകൃഷ്ണനുമായി എന്തെങ്കിലും വിഷയം ഉണ്ടോ എന്ന്,അവതാരിക എംജി ശ്രീകുമാറിനോട് ചോദിക്കുമ്പോൾ മറുപടിയായി എംജി ശ്രീകുമാർ പറയുന്നത് ഇങ്ങനെയാണ്…

എൻറെ ചേട്ടൻ എനിക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു .ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും ചേട്ടനെ ഓർക്കാത്ത ദിവസമില്ല .അദ്ദേഹം വലിയൊരു മഹാനാണ് .ചേട്ടന്റെ ഓരോ പാട്ടുകൾ കേൾക്കുമ്പോഴും മനസ്സ് നിറഞ്ഞു പോകും .ഞങ്ങൾ തമ്മിൽ വലിയ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. അത് ആളുകൾ പറഞ്ഞു ഉണ്ടാക്കിയതാണ്. എന്തുകൊണ്ട് സംസ്കാരചടങ്ങുകൾ പങ്കെടുത്തില്ല എന്ന് ചോദിച്ചാൽ അപ്പോൾ ഞാൻ അമേരിക്കയിൽ ആയിരുന്നു . എനിക്ക് അദ്ദേഹം ദൈവ തുല്യനാണ് .

എനിക്ക് എന്തെങ്കിലും അസുഖങ്ങൾ വന്നാൽ എന്നെ അദ്ദേഹമാണ് ആശുപത്രിയിൽ കൊണ്ടുപോയി കൊണ്ടിരുന്നത് . ഞാൻ ഇന്ന് ഈ നിലയിൽ എത്തിയതിനു പിന്നിലും ഏട്ടൻറെ കൈകളുണ്ട് .ഒരുപാട് ആളുകൾ പറയാറുണ്ട് ഞാൻ അദ്ദേഹത്തിൻറെ സംസ്കാരത്തിന് വന്നില്ലെന്ന് .എന്നാൽ ഞാൻ ആ ദിവസം അമേരിക്കയിലായിരുന്നു .അവിടെനിന്ന് നാട്ടിൽ എത്തണമെങ്കിൽ മിനിമം രണ്ട് മൂന്ന് ദിവസം എങ്കിലും എടുക്കും .അപ്പോഴേക്കും ചേട്ടൻറെ അടക്ക് കഴിഞ്ഞിരുന്നു .പിന്നെ വന്നിട്ട് എന്ത് കാര്യം എന്നുള്ളതുകൊണ്ടാണ് വരാതിരുന്നത്. ചേട്ടൻറെ മകളുടെ വിവാഹത്തിനു വേണ്ടി 5പവൻ മാലയാണ് നൽകിയത് .അത് ചെന്നൈയിൽ നിന്നാണ് പർച്ചേസ് ചെയ്തത് .ചെന്നൈയിൽ ജ്വല്ലറിയിൽ നിന്നും എന്തേലും വാങ്ങുമ്പോൾ അതിൽ പൂക്കളും മഞ്ഞളും ഒക്കെ ഇട്ടു തരാറുണ്ട്.

ഞങ്ങൾ വാങ്ങിയ മാലയിൽ എംജിആർ എന്ന രൂപത്തിൽ ഒരു സീൻ ഉണ്ടായിരുന്നു .അതുകൊണ്ട് ആണ് അത് കൂടോത്രമാണെന്നു ആളുകൾ തെറ്റിദ്ധരിച്ചു .എന്നാൽ ആ മാല ഉരുക്കി ഓരോ സ്ഥലങ്ങളിലായി കളഞ്ഞു അവർ . എംജിആർ എന്നത് ചെന്നൈയിലെ ഒരു ജ്വല്ലറിയുടെ പേരാണ് എന്നാണ് എംജി ശ്രീകുമാർ വീഡിയോയിൽ പറയുന്നത് .എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് .ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും അമേരിക്കയിൽ വെച്ച് എടുത്ത ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലേഖാ ശ്രീകുമാറിനു സ്വന്തമായ യൂട്യൂബ് ചാനൽ ഉണ്ട് .യൂട്യൂബ് ചാനൽ വഴിയാണ് ലേഖ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുള്ളത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരായി മാറിയിരിക്കുകയാണ് യമുന റാണിയും ഭര്‍ത്താവ് ദേവനും. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ഞാനും എന്റാളും എന്ന ടെലിവിഷന്‍ പരിപാടിയിലേക്ക് കൂടി എത്തിയതോടെ ദമ്പതിമാര്‍ ശ്രദ്ധിക്കപ്പെട്ടു.

വിവാഹ ദിവസത്തെ കുറിച്ചും അതിന് മുന്‍പ് നടന്ന കാര്യങ്ങളെ കുറിച്ചും യമുന പറഞ്ഞതൊക്കെ വൈറലായിരുന്നു.കല്യാണത്തിന്റെ തലേദിവസം വരെ ഞാന്‍ സത്യ എന്ന പെണ്‍കുട്ടി സീരിയലിന്റെ ലൊക്കേഷനില്‍ തിരക്കിലായിരുന്നെന്ന് യമുന പറയുമ്പോള്‍ കല്യാണത്തിന്റെ ബാക്കി കാര്യങ്ങളൊക്കെ ഞാനാണ് ചെയ്തതെന്ന് ദേവന്‍ പറയുന്നു. കല്യാണത്തിന് ഉടുക്കാന്‍ സാരി വേണ്ടേ എന്ന ചോദ്യത്തിന് മാമ്പഴപുളിശേരിയുടെ കളറുള്ള സാരി വേണമെന്ന് പറഞ്ഞു. അങ്ങനെ അത് തപ്പി നടക്കാത്ത സ്ഥലമില്ല. ഒടുവില്‍ എവിടുന്നോ അത് സംഘടിപ്പിക്കുകയായിരുന്നുവെന്ന് ദേവന്‍ പറയുന്നു.

അതേ സമയം വിവാഹം വളരെ രഹസ്യമാക്കി നടത്താനാണ് തീരുമാനിച്ചത്. ലൊക്കേഷനില്‍ പോലും മക്കളെയും കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ മൂകാംബികയിലേക്ക് പോവുകയാണ്, രണ്ട് ദിവസത്തെ അവധി വേണമെന്നാണ് പറഞ്ഞത്. അങ്ങനൊരു ബ്രേക്ക് എടുത്താണ് താന്‍ പോയതെന്ന് യമുന പറയുന്നു. രണ്ടാം വിവാഹമല്ലേ, നമ്മള്‍ എന്ത് ആഘോഷമാക്കാനാണ്. ഒരു ചടങ്ങ് നടത്തി സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാമെന്ന് മാത്രമേ കരുതിയുള്ളുവെന്ന് യമുന പറയുന്നു.

വിവാഹത്തിന് ദേവന്റെ സഹോദരിമാരും തന്റെ രണ്ട് സുഹൃത്തുക്കളും രണ്ട് മക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്ന് യമുന പറയുന്നു. കല്യാണം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിലാണ് ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരാള്‍ വിളിച്ചിട്ട് കല്യാണം കഴിഞ്ഞോന്ന് ചോദിക്കുന്നത്.അവര്‍ ഒരു സംശയം പോലെയാണ് ചോദിച്ചത്. ഒരു ഷൂട്ടിങ് ആയിരുന്നു എന്നൊക്കെ പറഞ്ഞ് ഒഴിവാക്കി. പിന്നാലെ നിരവധി കോളുകള്‍ വന്ന് തുടങ്ങി. ഇതോടെ മറച്ച് വെച്ചിട്ട് കാര്യമില്ലെന്ന് മനസിലായി. അങ്ങനെ സത്യം പറഞ്ഞെന്ന് യമുന പറയുന്നു.

എല്ലാ ദമ്പതിമാരെ പോലെയും ഞങ്ങള്‍ക്കിടയിലും വഴക്ക് ഉണ്ടാവാറുണ്ട്. ടിഷ്യു പേപ്പറിന്റെ പേരിലാണ് കൂടുതലും വഴക്ക് നടക്കുന്നത്. ബാത്ത്‌റൂമിലും കിച്ചണിലുമൊക്കെ ആള്‍ക്ക് ടിഷ്യു വേണമെന്നാണ് യമുന പറയുന്നത്. പിന്നെ ഡ്രൈവ് ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ വഴക്ക്. ഡ്രൈവ് ചെയ്യുന്ന തന്നെ നിയന്ത്രിക്കുന്നത് യമുനയായിരിക്കും. ആക്‌സിലേറ്റര്‍ മാറ്റ്, ഗിയര്‍ മാറ്റ് എന്നൊക്കെയുള്ള നിര്‍ദ്ദേശം സഹിക്കാന്‍ പറ്റില്ലെന്ന് ദേവന്‍ പറയുന്നു.

ഇനിയൊരു ഡേറ്റിങ്ങും ലിവിങ് ടുഗദറും ഉണ്ടാവില്ലെന്ന തീരുമാനം ഞാനെടുത്തിരുന്നുവെന്നാണ് യമുന പറയുന്നത്. പല ആലോചനകളും സുഹൃത്തുക്കളിലൂടെ വന്നിട്ടുണ്ട്. സംസാരിച്ച് നോക്കിയിട്ടുണ്ടെങ്കിലും അതൊന്നും റെഡിയായില്ല. നമ്മള്‍ പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ലല്ലോ ഇത്. പക്ഷേ കല്യാണക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ തന്റെ മക്കള്‍ക്ക് അതൊരു സര്‍പ്രൈസോ ഞെട്ടലോ ഉണ്ടാക്കിയില്ല. ബാക്കിയൊക്കെ ദേവേട്ടനാണ് അവരോട് സംസാരിച്ചതെന്ന് യമുന പറയുന്നു.

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് വിധുബാല. 2005ല്‍ ആണ് ബിഗ് സ്‌ക്രീന്‍ വിട്ട് താരം മിനിസ്‌ക്രീനിലേക്ക് എത്തിയത്. ‘കഥയല്ലിത് ജീവിതം’ എന്ന ഷോയിലെ അവതാരകയായി എത്തിയപ്പോള്‍ താരത്തിന്റെ പരാമര്‍ശങ്ങള്‍ വിവാദമാവുകയും ചെയ്തിരുന്നു.

തന്റെ അച്ഛനെ കുറിച്ച് വിധുബാല പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു അപകടത്തില്‍ പെട്ട് തന്റെ കൈ മുറിച്ച് കളയണം എന്ന് പറഞ്ഞപ്പോള്‍ മകള്‍ മരിച്ചാലും കുഴപ്പമില്ല വേദന അനുഭവിക്കരുത് എന്ന് അച്ഛന്‍ പറഞ്ഞതിനെ കുറിച്ചാണ് വിധുബാല പറയുന്നത്.

തനിക്ക് എട്ട് വയസുള്ളപ്പോഴാണ് ഒരു അപകടം സംഭവിക്കുന്നത്. കൈ മുറിച്ചു കളയേണ്ടി വരും എന്നാണ് ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞത്. ‘കൈയ്യില്ലാതെ ജീവിതകാലം മുഴുവനും എന്റെ മകള്‍ നരകം അനുഭവിക്കേണ്ടി വരും. ആ നരകം എന്റെ മകള്‍ അനുഭവിക്കേണ്ട.’

‘ആ മകള്‍ മരിച്ച് പോയെന്നുള്ള ദുഖം ഞാന്‍ അനുഭവിച്ചോളാം’ എന്നാണ് അച്ഛന്‍ പറഞ്ഞത്. ഒരു അച്ഛനും പറയാത്ത വാക്കുകളാണ് അത്. മകള്‍ ഒരു തരി ദുഖം പോലും അനുഭവിക്കാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന അച്ഛന്‍. മരിച്ചാലും വിരോധമില്ല മകള്‍ ദുഖം അനുഭവിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരു അച്ഛന്‍.

ആ ദുഖങ്ങള്‍ അച്ഛന്‍ അനുഭവിച്ചോളാം എന്നാണ് പറഞ്ഞത്. ഒരിക്കലും അച്ഛന്‍ തന്നെ വേദനിപ്പിച്ചിട്ടില്ല. ഒരിക്കല്‍ മാത്രമേ തല്ലിയിട്ടുള്ളു എന്നാണ് വിധുബാല പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന് പരിപാടിയിലാണ് വിധുബാല സംസാരിച്ചത്.

അഭിനയത്തിലേക്ക് തിരിച്ചെത്തി ശ്രീനിവാസന്‍. കൊച്ചി സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ ഷൂട്ടിംഗ് സെറ്റില്‍ ‘കുറുക്കന്‍’ എന്ന സിനിമയില്‍ മകന്‍ വിനീതിനൊപ്പമാണ് ശ്രീനിവാസന്റെ തിരിച്ചു വരവ്. ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, അന്‍സിബ ഹസന്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ശ്രീനിവാസന്റെ ആരോഗ്യം നോക്കിയിരുന്നതിനാലാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാന്‍ വൈകിയത് എന്നാണ് വിനീത് മാധ്യമങ്ങളോട് പറയുന്നത്. ”ഈ സിനിമയുടെ ചര്‍ച്ച തുടങ്ങിയത് മുതല്‍ അച്ഛന്റെ ആരോഗ്യമായിരുന്നു എല്ലാവരും നോക്കിയിരുന്നത്. അതുകൊണ്ടാണ് ഷൂട്ട് തുടങ്ങാന്‍ വൈകിയതും.”

”അഭിനേതാക്കള്‍ എല്ലാവരും അതിനോട് സഹകരിച്ചു. അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ നല്ല മാറ്റമുണ്ട്. സിനിമ തന്നെയാണ് അച്ഛന് വേണ്ട എറ്റവും നല്ല മെഡിസിന്‍. ഇവരൊക്കെ ജോലി ചെയ്ത് ശീലിച്ചവരാണ്. വെറുതെ ഇരുന്നിട്ടില്ല ഇതുവരെ. സിനിമയുടെ തിരക്കിലേക്ക് മാറിയാല്‍ അദ്ദേഹം ഫുള്‍ ഓണ്‍ ആയി പഴയതു പോലെ തിരിച്ചെത്തും” എന്നാണ് വിനീത് പറയുന്നത്.

ഇന്ന് രാവിലെയാണ് കുറുക്കന്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ജിബു ജേക്കബ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മനോജ് റാം സിങ് തിരക്കഥ സംഭാഷണമെഴുതുന്നു. അതേസമയം, ഈ വര്‍ഷം റിലീസ് ചെയ്ത ‘മകള്‍’, ‘കീടം’ എന്നിവയാണ് ശ്രീനിവാസന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു ശ്രീനിവാസന്‍.

‘സ്വാസിക ഹോട്ട്’ എന്ന് അടിച്ചു നോക്കിയാല്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകളെ കുറിച്ച് പറഞ്ഞ് നടി സ്വാസിക. തന്റെ പേരില്‍ എത്തുന്ന ഇത്തരം വീഡിയോകളും വാര്‍ത്തകളും കാണുമ്പോള്‍ ഭയം തോന്നാറില്ല എന്നാണ് നടി പറയുന്നത്. ആദ്യമൊക്കെ ഇത്തരം വീഡിയോയില്‍ സാരി മാറിയിരിക്കുന്നതാണ് കാണുക, എന്നാല്‍ ഇനി മറ്റ് പലതും ഉണ്ടാവും എന്നാണ് സ്വാസിക പറയുന്നത്.

സ്വാസികയുടെ ചൂടന്‍ രംഗങ്ങള്‍ കണ്ടോ എന്ന വാര്‍ത്ത കണ്ടപ്പോള്‍ തനിക്ക് പേടിയില്ലായിരുന്നു. ഇതിങ്ങനെയേ വരികയുള്ളൂവെന്ന് ആദ്യമേ അറിയാം. ഇത്രയും നാള്‍ സ്വാസിക ഹോട്ട് എന്നടിക്കുമ്പോള്‍ സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയതൊക്കെയാണ് വന്നിരുന്നത്. ഇപ്പോള്‍ അങ്ങനെയല്ല. ഇത്രയും നാളും പറ്റിച്ചത് പോലെയല്ല ഇതില്‍ താന്‍ പറ്റിക്കില്ല.

അങ്ങനെ സെര്‍ച്ച് ചെയ്യുമ്പോള്‍ എന്തെങ്കിലുമൊക്കെ കാണാനാവും എന്നാണ് സ്വാസിക പറയുന്നത്. ഏറെ ഇന്റിമേറ്റ് സീനുകള്‍ ഉള്ള ‘ചതുരം’ സിനിമ എത്തിയതോടെയാണ് സ്വാസികയുടെ പ്രതികരണം. ചിത്രത്തിലെ സ്വാസികയുടെ ഇന്റിമേറ്റ് സീനുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. അതേസമയം, ഷോര്‍ട്ട് ഡ്രസും സ്ലീവ്‌ലെസുമൊക്കെ ഇടുന്നത് തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും നടി പറയുന്നുണ്ട്.

തനിക്ക് പലതും അണ്‍കംഫര്‍ട്ടബിള്‍ ആയി തോന്നുമെങ്കിലും അതൊക്കെ മറന്ന് അഭിനയിക്കുന്നത് ചതുരം സിനിമയിലാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സ്വാസിക. ലിപ്ലോക് അടക്കം ഇന്റിമേറ്റ് സീനുകള്‍ ചെയ്യുമ്പോള്‍ രണ്ട് ആര്‍ട്ടിസ്റ്റുകളുടെയും കംഫര്‍ട്ട് നോക്കിയാണ് ചെയ്തത്. ആദ്യം ഒരു മൂന്നാല് തവണ പറഞ്ഞും കാണിച്ചും തന്നിട്ടാണ് ടേക്കിലേക്ക് പോവുന്നത്.

എന്നാലും ചിലതൊക്കെ രണ്ടോ മൂന്നോ റീടേക്കുകള്‍ വേണ്ടി വരും. ചില സീനുകളില്‍ ഡയലോഗുണ്ട്. അത് തെറ്റിപ്പോവും. അങ്ങനെ വരുമ്പോളൊക്കെ റീടേക്ക് വന്നിട്ടുണ്ട്. സംഘട്ടനമോ, പാട്ടോ, മറ്റേതൊരു സീന്‍ ചെയ്യുന്നത് പോലെയാണ് ഈ സീനും സംവിധായകന്‍ പ്ലാന്‍ ചെയ്തത്. ആളുകള്‍ വിചാരിക്കുന്ന പോലത്തെ മൈന്‍ഡ് സെറ്റിലല്ല അങ്ങനെയുള്ള രംഗം ചെയ്യുന്നത്.

നടി, നടന്മാര് മാത്രമല്ല അവിടെ നില്‍ക്കുന്ന ടെക്നീഷ്യന്മാരും അങ്ങനെയാണ്. എല്ലാവരും അവരവരുടെ ജോലിയിലാവും. ഇന്റിമേറ്റ് സീനാണെന്ന് പറഞ്ഞ് ആരുമത് നോക്കിയിരിക്കില്ല. ഇന്റിമേറ്റ് സീനും ഷോര്‍ട്ട് ഡ്രസും സ്ലീവ്ലെസ് ഇടുന്നതുമൊക്കെ തനിക്ക് അണ്‍കംഫര്‍ട്ട് ആണ്. പക്ഷേ അതെല്ലാം മറന്ന് താന്‍ ചെയ്തത് ഈ സിനിമയിലാണ്. കിട്ടിയ കഥാപാത്രം അങ്ങനെയായത് കൊണ്ടാണ് അത് എന്നാണ് സ്വാസിക പറയുന്നത്.

ഷാരൂഖ് ഖാന്‍-അറ്റ്‌ലീ കോംമ്പോയില്‍ എത്താന്‍ ഒരുങ്ങുന്ന ‘ജവാന്‍’ ചിത്രത്തിനെതിരെ പരാതി. ‘പേരരസ്’ എന്ന തമിഴ് ചിത്രത്തിന്റെ കഥ മോഷ്ടിച്ചു എന്നാണ് പരാതി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ മാണിക്കം നാരായണന്‍ ആണ് ചിത്രത്തിനെതിരെ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

ജവാനില്‍ ഷാരൂഖ് ഡബിള്‍ റോളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2006ല്‍ പുറത്തിറങ്ങിയ പേരരസ് ചിത്രത്തില്‍ നടന്‍ വിജയകാന്തും ഡബിള്‍ റോളിലാണ് എത്തിയത്. ചെറുപ്പത്തിലേ വേര്‍പിരിഞ്ഞു പോകുന്ന സഹോദരന്‍മാരുടെ കഥയാണ് പേരരസ് പറഞ്ഞത്.

എന്നാല്‍ ജവാനില്‍ ഷാരൂഖിന്റെ ഒരു കഥാപാത്രം ആര്‍മി ഓഫീസര്‍ ആയാണ്. നവംബര്‍ 7ന് ആണ് മാണിക്കം നാരായണന്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതാദ്യമായല്ല അറ്റ്‌ലീ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം ഉയരുന്നത്. മുമ്പ് ഇറങ്ങിയ അറ്റലീ ചിത്രങ്ങള്‍ക്കെതിരെയും ഇതുപോലെ പരാതികള്‍ ഉയര്‍ന്നിരുന്നു.

അതേസമയം, ജവാന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നയന്‍താര, വിജയ് സേതുപതി, യോഗി ബാബു, വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടും. കൂടാതെ നടി ദീപിക പദുക്കോണ്‍ ചിത്രത്തില്‍ കാമിയോ റോളിലെത്തും.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ അഭിനയത്തിലേക്ക് തിരിച്ചു വരുന്നൊരു ചിത്രമാണ് ജവാന്‍. അടുത്ത വര്‍ഷം ജൂലൈയിലാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. ‘പത്താന്‍’ ആണ് ഷാരൂഖിന്റെതായി ഒരുങ്ങുന്ന മറ്റൊരു സിനിമ. ചിത്രം അടുത്ത വര്‍ഷം ജനുവരിയിലാണ് റിലീസ് ആവുക. ചിത്രത്തിന്റെതായി എത്തിയ ടീസര്‍ പ്രേകഷകരെ ആവേശം കൊള്ളിച്ചിരുന്നു.

ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറി അത്ഭുതം സൃഷ്ടിക്കുന്ന നടി പ്രിയങ്ക ചോപ്രക്ക് എതിരെ ആരോപണവുമായി മുന്‍മിസ് ബാര്‍ബഡോസ് ലെയ് ലാനി മാക്കോണി. പ്രിയങ്ക ലോകസുന്ദരിയായത് തട്ടിപ്പിലൂടെയാണ് എന്നാണ് അന്നത്തെ സഹമത്സരാര്‍ഥിയായ ലെയ് ലാനി തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചിരിക്കുന്നത്.

പ്രിയങ്ക മത്സരത്തില്‍ കൃത്രിമം കാണിച്ചുവെന്നും വിധി കര്‍ത്താക്കള്‍ക്ക് പ്രിയങ്കയോട് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നെന്നുമാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം ലെയ് ലാനി വെളിപ്പെടുത്തുന്നത്.

പ്രിയങ്ക തന്റെ സൗഹൃദം മത്സരത്തില്‍ മുതലെടുത്തുവെന്നും ആരോപണമുയര്‍ന്നിരിക്കുകയാണ്. 1999 ലും 2000 ലും ഇന്ത്യക്ക് ലോകസുന്ദരി പട്ടം കിട്ടാന്‍ കാരണം പേജന്റിന്റെ സ്‌പോണ്‍സര്‍മാരിലൊരാള്‍ ഇന്ത്യയില്‍ നിന്നായത് കൊണ്ടാണെന്നും ലെയ് ലാനി ആരോപിക്കുന്നു.

കൂടാതെ, മത്സരത്തില്‍ പ്രിയങ്കക്ക് മാത്രം മികച്ച വസ്ത്രങ്ങള്‍ നല്‍കി. കൂടാതെ ഭക്ഷണവും മറ്റും മുറിയില്‍ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് രാജകുമാരിയായി മാറിയ മേഗന്‍ മെര്‍ക്കിളിന്റെ സൗഹൃദവും പ്രിയങ്കയ്ക്ക് ഗുണം ചെയ്തു.

കൂടാതെ, മത്സരത്തിന്റെ ഭാഗമായി പ്രിയങ്കയുടെ മാത്രം വലിയ ചിത്രങ്ങള്‍ അന്നത്തെ പത്രങ്ങളില്‍ നിറഞ്ഞിരുന്നു. സ്വിംസ്യൂട്ട് റൗണ്ടില്‍ പ്രിയങ്കക്ക് മാത്രം വസ്ത്രധാരണത്തില്‍ അനുകൂല്യങ്ങള്‍ ലഭിച്ചുവെന്നും ലെയ് ലാനി പറയുന്നുണ്ട്.

അവതാരക, മോഡൽ, സീരിയൽ താരം എന്നീ നിലകളിൽ എത്തി പ്രേക്ഷക മനംകവർന്ന താരമാണ് ശാലിനി നായർ. സോഷ്യൽമീഡിയയിലും സജീവമായി ഇടപെടുന്ന താരം ബിഗ് ബോസ് സീസൺ നാലിൽ എത്തിയതോടെയാണ് പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായത്. ഇപ്പോൾ, തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിന് ശാലിനി നൽകിയ മറുപടിയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

ഏതായാലും ദ്രവിക്കാൻ പോകുന്ന ശരീരമല്ലേയെന്നും സഹകരിക്കണമെന്നും വലിയൊരു തുക നൽകാമെന്നുമാണ് സന്ദേശം അയച്ചത്. ഹർഷൻ എന്ന യുവാവാണ് താരത്തിന് അപമര്യാദയായി സന്ദേശം അയച്ചത്. സ്‌ക്രീൻഷോട്ട് ഉൾപ്പടെ പങ്കുവെച്ചാണ് ശാലിനി മറുപടി തന്റെ ഇൻസ്റ്റഗ്രാമിലൂടെ കുറിച്ചത്. ആങ്കറിങ് ആണ് തന്റെ ജോലിയെന്നും തന്റെ ശരീരം വിൽപനച്ചരക്കല്ലെന്നും ശാലിനി പങ്കുവെച്ചു. സഹായിക്കാനാണ് ഉദ്ദേശമെങ്കിൽ ആങ്കറിങ് ചെയ്യാനുള്ള അവസരം നൽകുകയാണ് വേണ്ടതെന്നും ശാലിനി കുറിപ്പിൽ പറയുന്നു.

ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണ്ണ രൂപം;

അത്ര സങ്കടം നിങ്ങൾക്കുണ്ടെങ്കിൽ അവതരണം ആണ് എന്റെ പ്രൊഫഷൻ. നിങ്ങളുടെ വീട്ടിലോ അറിവിൽ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കിൽ അവതാരകയായി വിളിക്കൂ,, ഭംഗിയായി പ്രോഗ്രാം ചെയ്യാം. അതിൽ സംതൃപ്തി തോന്നിയാൽ അർഹിക്കുന്ന പ്രതിഫലം തരൂ അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങൾക്ക് സഹായിക്കാമല്ലോ കഷ്ടപ്പാടിന്റെ വേദനയുൾക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്,

സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത് ????ഇതൊന്നും മൈൻഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും നമ്മുടെ ചില സമയത്തെ മൗനം പോലും ഇക്കൂട്ടർ അവർക്ക് അനുകൂലമായി കരുതും,, അച്ഛനും ആങ്ങളയും കുഞ്ഞും ഉൾപ്പെടെ ഈ പോസ്റ്റ് കാണുമെന്നറിയാം,, അവർ കാണാതെ അവർ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങൾ മറച്ചു വെച്ചിട്ടുണ്ട്.

പക്ഷേ ഇനി അറിയണം.. നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെൺകുട്ടിയോട് ഇത് പോലെ പെരുമാറില്ല. അത് പോലെ ഒരുപാട് സഹോദരങ്ങൾ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിങ്ങൾക്കുള്ള വിൽപ്പന ചരക്കല്ല എന്റെ ശരീരം. ഇതിൽ ഉയിർ വാഴുന്നുണ്ടെങ്കിൽ അത് എന്റെ പ്രിയപ്പെവർക്ക് വേണ്ടി മാത്രമാണ്.

RECENT POSTS
Copyright © . All rights reserved