Movies

ബിജു മേനോൻ ചിത്രം സാൾട് മാംഗോ ട്രീയിലെ നായികയായ ലക്ഷ്മിപ്രിയ ചന്ദ്രമൗലി നായികയായി ഹ്രസ്വ ചിത്രം. സർജുൻ സംവിധാനം ചെയ്ത ലക്ഷ്മി എന്ന തമിഴ് ഹ്രസ്വ ചിത്രം ഇരുപത് ലക്ഷത്തിലധികം ആളുകളാണ് പത്ത് ദിവസത്തിനുളളിൽ കണ്ടത്. ചിത്രത്തിന്റെ പ്രമേയത്തിന് നേരേ സദാചാര വാദികൾ വാളെടുത്തു കഴിഞ്ഞു.

സുന്ദരിയും വിവാഹിതയുമായി ലക്ഷ്മി എന്ന സ്ത്രീയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കുട്ടികളും ഭർത്താവും ഒക്കെയുളള ഗ്രാമീണത്വമുളള തമിഴ് സുന്ദരിയെ ചുറ്റിപറ്റിയാണ് സിനിമ നീങ്ങഉന്നത്. വിവാഹേതര ബന്ധത്തെ കുറിച്ചും, വിവാഹിതയായ സ്ത്രീയുടെ പ്രണയത്തെ കുറിച്ചുമൊക്കെ പരാമർശമുളളത് കൊണ്ട് ചിത്രം വിവാദത്തിൽ ഇടം പിടിക്കുകയും ചെയ്തു. ചിത്രത്തിലെ ചില വീഡിയോ ദൃശ്യങ്ങളും, വിവാഹേതര ബന്ധത്തെ കുറിച്ചുള്ള ശക്തമായ വാദമുയർത്തുന്ന സിനിമയാണ് ലക്ഷ്മി. സ്ത്രീ സ്വാതന്ത്ര്യവും യാന്ത്രികമാക്കപ്പെടുന്ന പെൺജീവിതവും സിനിമയെന്ന മാധ്യമത്തിലൂടെ അതിശക്തമായി ആവിഷ്കരിക്കുകയാണ് സംവിധായകൻ.

ഒടിയന്‍റെ മൂന്നാം ഷെഡ്യൂളിലേക്ക് നീങ്ങുകയാണ് അണിയറക്കാര്‍. കൂടുതല്‍ ചെറുപ്പമായ മോഹന്‍ലാലിനെയാണ് ഈ ഭാഗങ്ങളില്‍ ചിത്രീകരിക്കുന്നത്.ഇപ്പോള്‍ ടീം ബ്രേക്ക് എടുത്തിരിക്കുന്നത് 30 വയസ്സുകാരന്‍ മാണിക്യനാകാന്‍ മോഹന്‍ലാലിന്‍റെ രൂപ മാറ്റത്തിനായാണ്. മോഹന്‍ലാലിന്‍റെ ഈ രൂപമാറ്റം സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നത്.ക്യൂട്ട് ലുക്കില്‍ ലാലേട്ടന്‍ ഡിസംബര്‍ 5-ാം തീയതി ജോയിന്‍ ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് വണ്ണം കുറച്ച രീതിയില്‍ മോഹന്‍ലാലിന്റെ ഒരു ഫോട്ടോ പുറത്തു വന്നിട്ടുണ്ട്. ഇതും ആരാധകര്‍ ഏറ്റെടുത്തു. ഫ്രാന്‍സില്‍ നിന്നുളള വിദഗ്ധ സംഘമാണ് മോഹന്‍ലാലിനെ ഒടിയനാക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയ്ക്കായി അതിഗംഭീര മേയ്ക്ക്ഓവറാണ് മോഹന്‍ലാല്‍ നടത്തുക.

കഠിനമായ വ്യായാമ മുറകളും യോഗയും മറ്റും പരിശീലിക്കുകയാണ് അദ്ദേഹം. ഏകദേശം 15 കിലോ ഭാരമാകും മോഹന്‍ലാല്‍ കുറയ്ക്കുക. ഇതിന് മുന്നോടിയായി ആശുപത്രിയിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പരിചയസമ്പത്തുള്ള ആളുകളെയാണ് ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. മോഹന്‍ലാലിന്‍റെ ഫിറ്റ്‌നെസ് ലെവല്‍ പരിശോധിച്ച ടീം 35 മുതല്‍ 40 ദിവസം വരെയാണ് മേയ്ക്ക്ഓവറിനായി കണക്ക്കൂട്ടിയിരിക്കുന്നത്.
ഫ്രാന്‍സില്‍ നിന്നുള്ള ഈ ടീമില്‍ 25 പേരുണ്ട്. പഴയ മോഹന്‍ലാലിനെ വീണ്ടും കാണാനാകും എന്നതാണ് ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന മറ്റൊരു കാര്യം. നിലവില്‍ 65കാരനായ മാണിക്യന്റെ ജീവിതഘട്ടങ്ങളാണ് ചിത്രീകരിച്ചുകഴിഞ്ഞിരിക്കുന്നത്.

90 കളില്‍ മലയാള സിനിമയില്‍ പേരെടുത്ത ദിവ്യ ഉണ്ണിയാണ് ഈ നടിയെന്ന് തെറ്റിദ്ധരിക്കരുത്. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണിയാണിത്. മലയാളികളായ ദിവ്യയുടെ മാതാപിതാക്കള്‍ 50 വര്‍ഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.

#Me too: young actress Divya Unny accuses director of harassment

രണ്ടുവര്‍ഷം മുമ്പ് കേരളത്തിലേക്ക് വിമാനം കയറുമ്പോള്‍ നടി ദിവ്യ ഉണ്ണിയുടെ മനസില്‍ നിറയെ സ്വപ്നങ്ങളായിരുന്നു. കൊച്ചിയില്‍ തന്നെ കാത്തിരിക്കുന്നത് പുരസ്‌കാരങ്ങളൊക്കെ വാരിക്കൂട്ടിയ ചലച്ചിത സംവിധായകനാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലെ ഒരു റോളിനെ കുറിച്ച് സംസാരിക്കാനായിരുന്നു ആ വരവ്.

‘കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാന്‍ കേട്ടിരുന്നു. രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’

റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല.സിനിമയില്‍ റോള്‍ കിട്ടാതെ ദിവ്യ പിറ്റേന്ന് മുംബൈയ്ക്ക് വിമാനം കയറുകയും ചെയ്തു. നടന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ദിവ്യ ഉണ്ണി. ലോകത്തിലെ മികച്ച നടനാണ് ലാലേട്ടനെന്ന് അവര്‍ പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ ഒരുവട്ടം മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ മോഹന്‍ലാലിനെ കണ്ടിരുന്നു.

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വേ വെയ്ന്‍സ്റ്റീന് എതിരെയുള്ള പീഡനാരോപണങ്ങള്‍ക്ക് പിന്നാലെ മീ ടൂ ക്യാമ്പെയിനിലൂടെ നിരവധി സെലിബ്രിറ്റികളാണ് തങ്ങള്‍ക്കുണ്ടായ പീഡനാനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ തുറന്നടിച്ചത്.കേരളത്തിലും ക്യാമ്പെയിനിന്റെ അനുരണനങ്ങള്‍ ഉണ്ടായി.

ദിലീപും കുടുംബവും കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തില്‍ അദ്ദേഹം ഇന്ന് വീണ്ടും ജോയിന്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്.
ലാല്‍ജോസ്, ഐ.വി. ശശി, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയ നിരവധി സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള രതീഷ് അമ്പാട്ട് ദിലീപ് നായകനായ ലാല്‍ജോസ് ചിത്രം ഏഴ് സുന്ദര രാത്രികളുടെ നിര്‍മ്മാതാക്കളിലൊരാളാണ്. വിക്രമും തമന്നയുമുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ അഭിനയിച്ച ഒട്ടേറെ പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
മുരളി ഗോപിയാണ് കമ്മാരസംഭവത്തിന്റെ രചന നിര്‍വഹിക്കുന്നത്. മുരളിഗോപി ചിത്രത്തില്‍ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുമുണ്ട്. തമിഴ് താരം സിദ്ധാര്‍ത്ഥും നായകതുല്യമായ വേഷമവതരിപ്പിക്കുന്നുണ്ട്. കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് കമ്മാരസംഭവത്തില്‍ അവതരിപ്പിക്കുന്നത്. പഴയ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം വികസിപ്പിക്കുന്നത്. ഇരുപത് ദിവസമാണ് ദിലീപ് കമ്മാര സംഭവത്തിലഭിനയിച്ചത്.

തേനിയിലും ചെന്നൈയിലും എറണാകുളത്തും തിരുവനന്തപുരത്തുമായി അവശേഷിക്കുന്ന ചിത്രീകരണത്തില്‍ ദിലീപും സിദ്ധാര്‍ത്ഥും പങ്കെടുക്കുന്ന രംഗങ്ങളാണ് പ്രധാനമായും ചിത്രീകരിക്കാനുള്ളത്. നമിതാ പ്രമോദാണ് നായിക. ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. അടുത്ത വിഷുവിനായിരിക്കും കമ്മാരസംഭവം തിയേറ്ററുകളിലെത്തുക.

ഐശ്വര്യ റായിയുടെ മോശം ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ ശകാരിച്ച് ഭര്‍ത്താവ് അഭിഷേക് ബച്ചന്‍. യുവാവിനോട് ഫോട്ടോ നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. ബോളിവുഡ് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്നും തിരികെ വരുമ്പോഴായിരുന്നു സംഭവം.
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും കാറിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം. ഇരുവരും കാറില്‍ കയറുന്നതിനിടെ ഫോട്ടോഗ്രാഫര്‍മാര്‍ ചുറ്റും കൂടി. ഇതിനിടയ്ക്ക് മോശം ചിത്രമെടുത്ത ഫോട്ടോഗ്രാഫറിനെയാണ് അഭിഷേക് ശകാരിച്ചത്.
നേരത്തെ ഐശ്വര്യയുടെ പേരില്‍ തെറ്റായ വാര്‍ത്ത വന്നതിനെതിരെയും അഭിഷേക് പ്രതികരിച്ചിരുന്നു. എത്രയൊക്കെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വവന്നാലും പരാതിപ്പെടുന്ന ശീലം ഐശ്വര്യയ്ക്കില്ലെന്ന് അഭിഷേക് പറഞ്ഞു. അമ്മയായി ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുമ്പോള്‍ വെറുതെ വിടാന്‍ ആളുകള്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അഭിഷേക് പറഞ്ഞു.

സിനിമാ ചിത്രീകരണത്തിനിടെ വീണു പരിക്ക് പറ്റിയത് പുതുമുഖനടി ലിന്‍ഡ കുമാറിന്. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ പരിക്കേറ്റത് കീര്‍ത്തി സുരേഷിനാണെന്നായിരുന്നു പ്രചരണങ്ങള്‍. തുടര്‍ന്ന് വാര്‍ത്തകള്‍ നിഷേധിച്ച് കീര്‍ത്തിയോടടുത്തുള്ള വൃത്തങ്ങള്‍ രംഗത്തെത്തുകയും ചെയ്തു.
സംവിധായകന്‍ സിദ്ദീഖ് ചേന്ദമംഗലൂരിന്റെ ഏറ്റവും പുതിയ ചിത്രമായ കുഞ്ഞിരാമന്റ കുപ്പായത്തിന്റെ ലൊക്കേഷനിലാണ് അപകടം സംഭവിച്ചത്. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. കോഴിക്കോട് പേരാമ്പ്രക്കടുത്തുള്ള ജാനകി കാടായിരുന്നു ലൊക്കേഷന്‍. നൃത്തം ചെയ്യുന്നതിനിടെ ലിന്‍ഡ കാല്‍ വഴുതി വീഴുകയായിരുന്നു.
നടി വീഴുന്ന ദൃശ്യങ്ങള്‍ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. വീഴ്ചയുടെ ആഘാതത്തില്‍ നടിയുടെ കയ്യിനും കാലിനും ചെറിയ പരിക്കുകളുണ്ടെന്ന് സംവിധായകന്‍ സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പത്തു ദിവസങ്ങള്‍ക്ക് ശേഷം നടി ഷൂട്ടിങ്ങിനെത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാറായ സന്തോഷ് പണ്ഡിറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ചുംബനസമര നായികയും മോഡലുമായ രശ്മി നായര്‍. നല്ല കറ തീര്‍ന്ന വിഷമാണ് പണ്ഡിറ്റ് എന്നാണ് രശ്മി പറയുന്നത്. സന്തോഷ് പണ്ഡിറ്റിന്റേതായി വന്ന രാഷ്ട്രീയ അഭിമുഖം കണ്ട ശേഷമാണ് രശ്മിയുടെ ഈ വിമര്‍ശനം.

രാഷ്ട്രീയ അഭിമുഖം എന്നൊക്കെ പറയാമെങ്കിലും ഒന്നാന്തരം രാഷ്ട്രീയ വിരുദ്ധതയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നതെന്നും രശ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

രശ്മി നായരുടെ ഫെയ്‌സ്ബുക്ക്  പോസ്റ്റിന്റെ പൂർണ്ണരൂപം 

എഷ്യാനെറ്റ് ന്യൂസ് വെബ്ബില്‍ സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ അഭിമുഖം. ഓരോ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അയാള്‍ ശ്രമിക്കുന്നു. Aby Tharakan പിടിച്ചു കുരുക്കുന്നു. നല്ല കറ തീര്‍ന്ന വിഷമാണ് പണ്ഡിറ്റ്.

പ്രധാനമന്ത്രിയുടെ കരച്ചിലിനെ കുറിച്ച് എന്താണ് അഭിപ്രായം ?
പ്രധാനമന്ത്രിയെ കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.
അപ്പൊ AR റഹ്മാനെ കുറിച്ച് പറഞ്ഞല്ലോ?
അയാള്‍ മുസ്ലീം പുരോഹിതന്‍ ഫത്വ ഇറക്കിയിട്ട് മിണ്ടിയില്ല ഇപ്പൊ കര്‍ണാടകയില്‍ ഒരു ജേര്‍ണലിസ്റ്റ് മരിച്ചു അപ്പൊ മിണ്ടുന്നു.
എബി : മരിച്ചതല്ല കൊല്ലപ്പെട്ടു.
ബീഫിന്റെ പേരില്‍ ആളുകളെ കൊല്ലുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം?
അത് പശുവിനെ മോഷ്ടിച്ചപ്പോള്‍ ആണ് കൊന്നത് എന്നാണു ഞാന്‍ കേട്ടത്.

വിവാഹമോചിതായായി എങ്കിലും ഇപ്പോഴും അമല പോള്‍ തെന്നിന്ത്യയിലെ ഗ്ലാമര്‍ താരമാണ്. ആഢംബര വാഹനത്തിനു നികിതി തട്ടിച്ച സംഭവത്തില്‍ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പു തന്നെ താരം തന്റെ അല്‍പ്പം വ്യത്യസ്തമായ സെല്‍ഫികള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.

uploads/news/2017/11/162519/amala.gif

മെയ്ക്കപ്പ് ഇല്ലാതെ ഒരു ഉറക്കമുണര്‍ന്നതിനു ശേഷമുള്ള ലെയ്‌സി ഫീലിലാണ് അമല പോള്‍. എന്തായാലും അമലയുടെ പുതിയ സെല്‍ഫികള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിക്കഴിഞ്ഞു.

uploads/news/2017/11/162519/amala-2.gif

മലയാളത്തിന്റെ എക്കാലത്തെയും നഷ്ടമാണ് മോനിഷ. സിനിമയില്‍ മിന്നിത്തിളങ്ങിക്കൊണ്ടിരുന്ന സമയത്തായിരുന്നു മോനിഷയുടെ മരണം. ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പ്രശസ്ത നടിമാരിലൊരാളായി മാറിയേനെ. മരിക്കുന്നതിനു മുമ്പ് മോനിഷ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ആ സമയങ്ങളില്‍ കത്തിനിന്ന നായികമാരിലൊരാളു കൂടിയായിരുന്നു മോനിഷ. മോനിഷ മരിച്ച രണ്ടു വര്‍ഷത്തിനു ശേഷം മോഹന്‍ലാലിനും മണിയന്‍പിള്ള രാജുവിനും ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിന്നാരത്തിന്റെ ഷൂട്ടിങ് മദ്രാസില്‍ നടക്കുന്ന സമയം. ചിത്രത്തില്‍ മണിയന്‍പിള്ള രാജുവും ഉണ്ടായിരുന്നു. മദ്രാസില്‍ എത്തിയാല്‍ രാജു സ്ഥിരം തമസിക്കുന്നതു പാംഗ്രോ ഹോട്ടലിലെ 504ാം നമ്പര്‍ മുറിയിലായിരുന്നു. അന്ന് ആ റും ഒഴിവില്ലാത്തതിനാല്‍ 505 ലാണു താമസിച്ചത്.

വെളുപ്പിനെ ഷൂട്ട് ഉള്ളതുകൊണ്ടു രാജു നേരത്തെ ഉറങ്ങാന്‍ കിടന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ആരോ കാലില്‍ തൊട്ടുനോക്കുന്നതായി രാജുവിനു തോന്നി. തല ഉയര്‍ത്തി നോക്കുമ്പോള്‍ അതാ മുമ്പില്‍ മോനിഷ നില്‍ക്കുന്നു. തിളങ്ങുന്ന വലിയൊരു ലാച്ചയും അതിനു ചേരുന്ന കറുത്ത ടോപ്പും അതില്‍ സ്വര്‍ണ്ണ നിറത്തില്‍ ഡിസൈന്‍ ചെയ്ത വലിയൊരു പൂവും, ഇതായിരുന്നു മോനിഷയുടെ വേഷം. രാജു അന്നോളം കാണാത്ത വേഷത്തിലായിരുന്നു മോനിഷ മുന്നില്‍ വന്നത്. അമ്മ വരാന്‍ വൈകും അതുകൊണ്ടു രാജുവേട്ടനോടു സംസാരിച്ചിരിക്കാം എന്നു കരുതി വന്നതാണെന്നും മോനിഷ പഞ്ഞു. ഓ അതിനെന്താ എന്നു മണിയന്‍പിള്ള രാജുവും പറഞ്ഞു.

എന്നാല്‍ രാജു പെട്ടന്നു ഞെട്ടിയുണര്‍ന്നപ്പോള്‍ മോനിഷയെ കാണാനില്ല. മോനിഷ മരിച്ചിട്ട് രണ്ട് വര്‍ഷം ആയിരുന്നു. അന്നു രാത്രിയില്‍ രാജുവിന് ഉറക്കം വന്നില്ല. പിറ്റേ ദിവസം തനിക്കുണ്ടായ അനുഭവം മോഹന്‍ലാലിനൊടും പ്രിയദര്‍ശനോടും പങ്കുവെച്ചു. ഇതു കേട്ടു മോഹന്‍ലാല്‍ തലയില്‍ കൈവെച്ചു കൊണ്ട് പറഞ്ഞു. കമലദളത്തിന്റെ ഫങ്ഷനു വേണ്ടി മദ്രാസില്‍ വന്നപ്പോള്‍ മോനിഷയും അമ്മയും താമസിച്ചിരുന്നത് റും നമ്പര്‍ 505 ലായിരുന്നു. രാജു സ്വപ്നത്തില്‍ കണ്ട അതേ വേഷമായിരുന്നു അന്നു മോനിഷ ധരിച്ചിരുന്നത്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ താരമായ ഗായിക അമൃത സുരേഷും നടന്‍ ബാലയും തമ്മിലുള്ള പ്രണയവും വിവാഹവും ഏവരെയും ഞെട്ടിച്ചിരുന്നു. അവര്‍ക്കുണ്ടായ സുന്ദരിക്കുട്ടിയും മലയാളികളുടെ മനസില്‍ ഇടംപിടിച്ചതിനു തൊട്ടു പിന്നാലെയാണ് ഇരുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്ത എത്തിയത്.
ആദ്യം വിശ്വസിക്കാതിരുന്ന ആരാധകര്‍ അതു സത്യമാണെന്ന് അധികം വൈകാതെ അറിഞ്ഞു. നാലു വര്‍ഷം മാത്രം നീണ്ടു നിന്ന ഇരുവരുടെയും വിവാഹമോചന ഹര്‍ജി കോടതിയുടെ പരിഗണയിലാണ്. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം എന്തായിരുന്നുവെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. അവസാനം അമൃതയുടെ പിതാവ് സുരേഷ് മകളുടെ ജീവിതത്തിലുണ്ടായ യഥാര്‍ത്ഥ പ്രശ്‌നം തുറന്നു പറഞ്ഞിരിക്കുകയാണ്.
സ്വകാര്യ ചാനലിലെ ടോക്ക്‌ഷോയ്ക്കിടെയാണ് പിതാവ് ആ വെളിപ്പെടുത്തല്‍ നടത്തിയത്. അമൃതയുടെ വിവാഹം കുറച്ചു നേരത്തെ ആയിപ്പോയി. അമൃതയ്ക്ക് ഒരു പാകത കുറവുണ്ട് അത് അവരുടെ വിവാഹ ജീവിതത്തിലും സംഭവിച്ചു. നന്നായി വിശ്വസിക്കാന്‍ പറ്റുന്ന ആളെ തന്നെയാണ് മകള്‍ കണ്ടെത്തിയത്. എന്നാലും വിവാഹം നേരത്തെ ആയിപ്പോയതോടെ അതില്‍ പാകപ്പിഴകള്‍ വന്നു തുടങ്ങുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. ഒരു കലാകാരി എന്ന നിലയില്‍ 26 വയസു വരെ കാത്തിരിക്കാമായിരുന്നുവെന്നും പിതാവ് പറഞ്ഞുവെച്ചു.
റിയാലിറ്റി ഷോയില്‍ മത്സാരാര്‍ത്ഥി ആയിരുന്ന അമൃത ഷോയില്‍ അതിഥി ആയി എത്തിയ ബാലയുമായി പ്രണയത്തിലാകുകയായിരുന്നു. 2010 ലാണ് അമൃതയും ബാലയും വിവാഹിതരായത്. വേര്‍പിരിഞ്ഞശേഷം മകളെ കാണാന്‍ അമൃതയും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ബാല ആരോപണം ഉയര്‍ത്തിയിരുന്നു. അനിയത്തി അഭിരാമി സുരേഷിനൊപ്പം സ്‌റ്റേഷ് ഷോകളില്‍ സജീവമാണ് അമൃത. ബാല പുലിമുരുകനില്‍ ഉള്‍പ്പെടെ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു.

Copyright © . All rights reserved